മധുരമായകുട്ടികളേ-ബാബനിങ്ങളെപഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്
സുന്ദരദേവീദേവതകളാക്കിമാറ്റാന്, സൗന്ദര്യത്തിന്റെആധാരമാണ്പവിത്രത.
ചോദ്യം :-
ആത്മീയ ദീപനാളത്തില് സമര്പ്പണമാകുന്ന ഈയാമ്പാറ്റകളുടെ അടയാളം എന്തെല്ലാമാണ്?
ഉത്തരം :-
സമര്പ്പണമാകുന്ന ഈയാമ്പാറ്റകള്, 1. ദീപനാളം(ബാബ) എങ്ങനെയാണോ ഏതുപോലെയാണോ അതിനെ
യഥാര്ത്ഥ രൂപത്തില് അറിഞ്ഞ് ഓര്മ്മിക്കുന്നു. 2.സമര്പ്പണമാകുക അര്ത്ഥം ബാബയ്ക്ക്
സമാനമാകുക. 3.സമര്പ്പണമാവുക അര്ത്ഥം ബാബയെക്കാളും ഉയര്ന്ന രാജ്യപദവിയുടെ
അധികാരിയായി മാറുക.
ഗീതം :-
സഭയില്
പ്രകാശിച്ച ദീപം . . .
ഓംശാന്തി.
മധുര-മധുരമായ ആത്മീയ കുട്ടികള് ഈ ഗീതത്തിന്റെ വരി കേട്ടു. ഇതാരാണ്
മനസ്സിലാക്കിത്തരുന്നത്? ആത്മീയ അച്ഛന്. ബാബ അണയാത്ത ദീപമാണ്. ധാരാളം
പേരുകളുണ്ട്. സ്തുതികളും ധാരാളം പാടുന്നു. ഇതും പരംപിതാ പരമാത്മാവിന്റെ
സ്തുതിയല്ലേ. ബാബയാകുന്ന അണയാത്ത ദീപം വന്നിരിക്കുകയാണ് നമ്മള്
ഈയാമ്പാറ്റകള്ക്കു വേണ്ടി. എപ്പോഴാണോ ഈയാമ്പാറ്റകള് ദീപത്തെ കാണുന്നത് അപ്പോള്
അതില് ആഹൂതി ചെയ്ത് ശരീരം ഉപേക്ഷിക്കുന്നു. അനേക ഈയാമ്പാറ്റകള് ദീപത്തില്
പ്രാണന് ത്യജിക്കുന്നു. അതും പ്രത്യേകിച്ച് ദീപാവലിയുടെ സമയത്ത്, ധാരാളം
ദീപങ്ങള് പ്രകാശിക്കുമ്പോള് ഒരുപാട് ചെറിയ ചെറിയ ജീവികള് രാത്രിയില്
ദീപത്തില്പ്പെട്ട് മരിക്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം നമ്മുടെ
അച്ഛന് പരമാത്മാവാണ്. അവരെ ഹുസൈന്(സുന്ദരന്) എന്നും പറയുന്നു. വളരെ മനോഹരമാണ്
കാരണം ബാബ സദാ പരിശുദ്ധമാണ്. ആത്മാവ് പവിത്രമാകുമ്പോള് അവര്ക്ക് ലഭിക്കുന്ന
ശരീരം പവിത്രവും മനോഹരവുമായിരിക്കും. ശാന്തിധാമത്തില് ആത്മാക്കള്
പവിത്രമായിരിക്കും. പിന്നീട് ഇങ്ങോട്ട് പാര്ട്ട് അഭിനയിക്കാന് വരുമ്പോഴാണ് സതോ
രജോ തമോവിലേക്ക് വരുന്നത്. പിന്നീട് സുന്ദരനില് നിന്നും ശ്യാമന് അഥവാ കറുത്ത്
അപവിത്രവുമാകുന്നു. ആത്മാവ് പവിത്രമാകുമ്പോഴാണ് സ്വര്ണ്ണിമ അവസ്ഥയിലേക്ക്
പോകുന്നത്. അവര്ക്ക് ലഭിക്കുന്ന ശരീരവും സ്വര്ണ്ണിമമായിരിക്കും. ലോകവും പഴയതും
പുതിയതുമായിത്തീരുന്നു. സുന്ദരനായ പരമപിതാപരമാത്മാവ്, ആരെയാണോ
ഭക്തിമാര്ഗ്ഗത്തില് അല്ലയോ ശിവബാബ എന്ന് വിളിച്ചത്, ആ നിരാകാരനായ പരമാത്മാവ്
ഇപ്പോള് വന്നിരിക്കുകയാണ്. ആത്മാവിനെ അപവിത്രമായ അവസ്ഥയില് നിന്നും ഇപ്പോള്
പവിത്രവും പരിശുദ്ധവുമാക്കുകയാണ്. ഇന്നത്തെക്കാലത്ത് ആരാണോ സൗന്ദര്യമുളളവര്,
അവരാണ് പവിത്രതയുളളവര് എന്നല്ല ഇതിനര്ത്ഥം. ശരീരം എത്ര തന്നെ മനോഹരമാണെങ്കിലും
ആത്മാവ് പതിതമാണല്ലോ. വിദേശീയര് സൗന്ദര്യമുളളവരാണല്ലോ. ഇവര് നരകത്തിലെ
സുന്ദരന്മാരും ലക്ഷ്മി-നാരായണന്മാര് സ്വര്ഗ്ഗത്തിലെ സുന്ദരന്മാരുമാണ്.
മനുഷ്യര്ക്ക് ഈ കാര്യങ്ങളെക്കുറിച്ച് അറിയില്ല. ഇത് നരകത്തിലെ സൗന്ദര്യമാണെന്ന്
കുട്ടികള്ക്കു തന്നെ മനസ്സിലാക്കിത്തന്നിട്ടുണ്ട്. നമ്മള് ഇപ്പോള്
സ്വര്ഗ്ഗത്തിലേക്കു പോകുന്നതിനായി സ്വാഭാവിക സൗന്ദര്യമുളളവരാകുകയാണ്. 21
ജന്മത്തേക്കുവേണ്ടി സൗന്ദര്യമുളളവരായിത്തീരുന്നു. ഇവിടെയുളള സൗന്ദര്യം ഒരു
ജന്മത്തേക്കു വേണ്ടിയുളളതാണ്. മുഴുവന് ലോകത്തിനെയും അതിലുളള മനുഷ്യരെയും
സൗന്ദര്യമുളളവരാക്കിത്തീര്ക്കുവാനായാണ് ബാബ വന്നിരിക്കുന്നത്. സത്യയുഗീ
പുതിയലോകത്തില് സൗന്ദര്യമുളള ദേവതകളാണ്. അതുപോലെ ആയിത്തീരാനാണ് നിങ്ങളിപ്പോള്
പഠിക്കുന്നത്. ബാബയാകുന്ന പരമാത്മാവ് അണയാത്ത ദീപമാണ്. നിങ്ങളെ ആത്മാക്കളെന്നു
പറയുന്നപോലെ ബാബയെ പരമാത്മാവെന്നും പറയപ്പെടുന്നു. നിങ്ങള് കുട്ടികള് ബാബയുടെ
മഹിമ പാടുന്നു ബാബ പിന്നീട് കുട്ടികളുടെയും മഹിമ പാടുന്നു, നിങ്ങളെ
അതുപോലെയാക്കി മാറ്റുന്നു, നിങ്ങളുടെ പദവി എന്നേക്കാളും ഉയര്ത്തുന്നതിനായി. ഞാന്
എന്താണോ എങ്ങനെയാണോ ഏതുരീതിയിലാണ് പാര്ട്ട് അഭിനയിക്കുന്നതെന്ന് മറ്റാര്ക്കും
തന്നെ അറിയില്ല. എങ്ങനെ നമ്മള് ആത്മാക്കള് പാര്ട്ട് അഭിനയിക്കാനായി പരംധാമത്തില്
നിന്നും വരുന്നു എന്ന് ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം. നമ്മള്
ശൂദ്രകുലത്തിലേതായിരുന്നു ഇപ്പോള് ബ്രാഹ്മണകുലത്തിലേതാണ്. ഇത് നിങ്ങളുടെ
വര്ണ്ണമാണ് മറ്റൊരുധര്മ്മത്തിലുളളവര്ക്കും ഇങ്ങനെയില്ല. അവര്ക്ക്
വര്ണ്ണങ്ങളില്ല. ക്രിസ്ത്യാനികള്ക്ക് ഒരേയൊരു ക്രിസ്ത്യന് വര്ണ്ണമാണ്. അതിലും
അവര് സതോ രജോ തമോവിലേക്ക് വരുന്നുണ്ടല്ലോ. ബാക്കി ബ്രാഹ്മണവര്ണ്ണം
നിങ്ങള്ക്കുളളതാണ്. സൃഷ്ടിയും സതോ രജോ തമോവിലേക്കു വരുന്നു. ഈ സൃഷ്ടി
ചക്രത്തെക്കുറിച്ച് പരിധിയില്ലാത്ത അച്ഛനാണ് മനസ്സിലാക്കിത്തരുന്നത്.
ജ്ഞാനസാഗരനും പവിത്രതയുടെ സാഗരനുമായ പിതാവ് സ്വയം നമ്മോടു പറയുന്നു, ഞാന്
ഒരിക്കലും ജനന-മരണ ചക്രത്തിലേക്ക് വരുന്നില്ല. മനുഷ്യര് ശിവജയന്തി
ആഘോഷിക്കുന്നുണ്ടെങ്കിലും ഞാന് എപ്പോഴാണ് അവതരിക്കുന്നതെന്ന് അറിയുന്നില്ല.
ബാബയുടെ ജീവചരിത്രത്തെക്കുറിച്ച് അറിയുന്നില്ല. ബാബ പറയുന്നു- ഞാന് എന്താണ്,
എങ്ങനെയാണ്, എന്നില് എന്ത് പാര്ട്ടാണുളളത്, സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നത്-
ഇത് ഞാന് നിങ്ങള് കുട്ടികള്ക്ക് കല്പ-കല്പം മനസ്സിലാക്കിത്തരുന്നു.
നിങ്ങള്ക്കറിയാം നമ്മള് ഏണിപ്പടി താഴേക്കിറങ്ങി-ഇറങ്ങി തമോപ്രധാനമായിരിക്കുകയാണ്.
നിങ്ങള് തന്നെയാണ് 84 ജന്മങ്ങളും എടുക്കുന്നത്. അവസാനം വരുന്നവര്ക്കും സതോ രജോ
തമോവിലേക്ക് വരണം. നിങ്ങള് തമോപ്രധാനമാകുമ്പോള് മുഴുവന് ലോകവും
തമോപ്രധാനമാകുന്നു. ഇനി നിങ്ങള്ക്ക് തീര്ച്ചയായും തമോപ്രധാനത്തില് നിന്നും
സതോപ്രധാനമാകണം. ഈ സൃഷ്ടിചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. ഇപ്പോള് കലിയുഗമാണ്
ഇതിനുശേഷം ഇനി വീണ്ടും സത്യയുഗം വരുകതന്നെ ചെയ്യും. കലിയുഗത്തിന്റെ ആയുസ്സ്
പൂര്ത്തിയായി. ബാബ പറയുന്നു വീണ്ടും നിങ്ങളെ രാജയോഗം പഠിപ്പിക്കുന്നതിനായി ഞാന്
ഈ സാധാരണ ശരീരത്തില് കല്പം മുമ്പത്തേതു പോലെ പ്രവേശിച്ചിരിക്കുകയാണ്.
ഇന്നത്തെക്കാലത്ത് യോഗങ്ങള് ധാരാളമുണ്ട്. വക്കീലാകുന്നതിന്റെ യോഗം,
എഞ്ചിനിയറാകുന്നതിന്റെ യോഗം. വക്കീല് ഭാഗം പഠിക്കുമ്പോള് വക്കീലിനോടൊത്ത്
ബുദ്ധിയുടെ യോഗം ആവശ്യമാണ്. നമ്മള് വക്കീലായിത്തീരുന്നു എങ്കില് പഠിപ്പിക്കുന്ന
ആളെ തീര്ച്ചയായും ഓര്മ്മിക്കുമല്ലോ. അവര്ക്ക് അച്ഛന് വേറെയുണ്ടാകും, ഇനി
ഗുരുവുണ്ടെങ്കില് അവരെ തീര്ച്ചയായും ഓര്മ്മിക്കുമല്ലോ. എന്നാലും അവര്ക്ക്
വക്കീലുമായുളള യോഗം ഉണ്ടാകുന്നു. ആത്മാവ് തന്നെയാണ് പഠിക്കുന്നത്, ആത്മാവു
തന്നെയാണ് ജഡ്ജി അഥവാ വക്കീലായിത്തീരുന്നത്.
ഇപ്പോള് നിങ്ങള് കുട്ടികള് ആത്മാഭിമാനിയാകുന്നതിനുളള സംസ്കാരം ധാരണ ചെയ്യുന്നു.
അരക്കല്പം ദേഹാഭിമാനിയായിരുന്നു. ഇപ്പോള് ബാബ പറയുന്നു ദേഹിഅഭിമാനിയായിത്തീരൂ.
ആത്മാവിലാണ് പഠിപ്പിന്റെ സംസ്കാരം. മനുഷ്യാത്മാവ് തന്നെയാണ് ജഡ്ജിയായി മാറുന്നത്,
ഇപ്പോള് നമ്മള് വിശ്വത്തിന്റെ അധികാരിയായ ദേവതയായിത്തീരുന്നു, പഠിപ്പിക്കുന്ന
ആള് ശിവബാബയാണ്, പരമാത്മാവാണ്. ബാബ തന്നെയാണ് ജ്ഞാനത്തിന്റെ, ശാന്തിയുടെ,
സമ്പത്തിന്റെ സാഗരന്. സാഗരത്തില് നിന്നും രത്നങ്ങളുടെ തളികകള് നല്കി എന്ന്
കേട്ടിട്ടുണ്ട്. പക്ഷേ ഇതെല്ലാം തന്നെ ഭക്തിമാര്ഗ്ഗത്തിലെ കാര്യങ്ങളാണ്. ബാബ
ഭക്തിമാര്ഗ്ഗത്തിലെ കാര്യങ്ങള് ജ്ഞാനമാര്ഗ്ഗവുമായി താരതമ്യപ്പെടുത്തുകയാണ്. ബാബ
മനസ്സിലാക്കിത്തരുന്നു, ഇവിടെ അവിനാശി ജ്ഞാനരത്നങ്ങളുടെ കാര്യമാണ്. ഇതിലൂടെയാണ്
നിങ്ങള് വളരെയധികം ധനവാനായിത്തീരുന്നത്. വജ്രവൈഢൂര്യങ്ങളും നിങ്ങള്ക്ക്
വളരെയധികം ലഭിക്കുന്നു. ഈ ഓരോരോ അവിനാശി ജ്ഞാനരത്നങ്ങളും ലക്ഷക്കണക്കിനു രൂപ
വിലമതിപ്പുള്ളതാണ് ഇത് നിങ്ങളെ വളരെയധികം ധനവാനാക്കി മാറ്റുന്നു. നിങ്ങള്ക്കറിയാം
ഭാരതം തന്നെയായിരുന്നു നിര്വ്വികാരി ലോകം. അതില് ജീവിച്ചിരുന്നവര് പവിത്രമായ
ദേവതകളായിരുന്നു. പക്ഷേ ഇപ്പോള് തമോപ്രധാനവും അപവിത്രവുമായിരിക്കുകയാണ്.
ആത്മാക്കളുടെയും പരമാത്മാവിന്റെയും മിലനമേളയാണുണ്ടാകുന്നത്. ആത്മാവ്
ശരീരത്തിലുണ്ടെങ്കില് മാത്രമല്ലേ കേള്ക്കാന് സാധിക്കൂ. പരമാത്മാവിനും
ശരീരത്തിലേക്ക് വരണം. ആത്മാക്കളുടെയും പരമാത്മാവിന്റെയും വീട് ശാന്തിധാമമാണ്.
ശാന്തിധാമത്തില് യാതൊരു ചലനങ്ങളും ഉണ്ടാകില്ല. ഇവിടെ പരമാത്മാ പിതാവ്
കുട്ടികളുമായി മിലനം ചെയ്യുകയാണ്. ശരീരസഹിതം മിലനം നടത്തുന്നു. ശാന്തിധാമം
വീടാണ്, അവിടെ വിശ്രമിക്കുകയാണ് ചെയ്യുന്നത്. ഇപ്പോള് നിങ്ങള് കുട്ടികള്
പുരുഷോത്തമ സംഗമയുഗത്തിലാണ്. ബാക്കി ലോകത്തിലുളളവര് കലിയുഗത്തിലും. ബാബ
മനസ്സിലാക്കിത്തരുന്നു, കുട്ടികള് ഭക്തിമാര്ഗ്ഗത്തില് ധാരാളം ചിലവ്
നടത്തിയിട്ടുണ്ട്, ഒരുപാട് ചിത്രങ്ങള് ഉണ്ടാക്കിയിട്ടുണ്ട്. വലിയ-വലിയ
ക്ഷേത്രങ്ങള് ഉണ്ടാക്കി. ഇല്ലെങ്കില് കൃഷ്ണന്റെ ചിത്രം വീട്ടില് വെച്ചുതന്നെ
പൂജിച്ചാല് പോരേ. വിലകുറഞ്ഞ ചിത്രങ്ങള് ഉണ്ടാകുമല്ലോ പിന്നെന്തിനാണ് ദൂരെ-ദൂരെ
ക്ഷേത്രങ്ങളിലെല്ലാം പോകുന്നത്. ഇതാണ് ഭക്തിമാര്ഗ്ഗം. സത്യയുഗത്തില് ഈ
ക്ഷേത്രങ്ങളൊന്നും തന്നെ ഉണ്ടാകില്ല. അവിടെ എല്ലാവരും പൂജ്യനീയരാണ്.
കലിയുഗത്തില് എല്ലാവരും പൂജാരികളാണ്. ഇപ്പോള് നിങ്ങള് സംഗമയുഗത്തില്
പൂജ്യദേവതളായിത്തീരുന്നു. ഇപ്പോള് നിങ്ങള് ബ്രാഹ്മണനായിരിക്കുകയാണ്. ഈ സമയം
നിങ്ങളുടെ ഈ അന്തിമപുരുഷാര്ത്ഥി ശരീരം വളരെയധികം വിലപ്പെട്ടതാണ്. നിങ്ങള്
ഇതിലിരുന്നുകൊണ്ട് വളരെയധികം സമ്പാദിക്കുന്നു. നിങ്ങള് കഴിക്കുന്നതും
കുടിക്കുന്നതും പരിധിയില്ലാത്ത അച്ഛനോടൊപ്പമാണ്. ഇത്രയും കാലംകൊണ്ട് വിളിച്ചതും
ഈ അച്ഛനെത്തന്നെയാണ്. അല്ലാതെ കൃഷ്ണനോടൊപ്പം കഴിക്കാം എന്നൊരിക്കലും
പറഞ്ഞിട്ടില്ലല്ലോ. അങ്ങ് തന്നെ മാതാവും പിതാവും... എന്ന് പറഞ്ഞ്
ബാബയെത്തന്നെയാണ് ഓര്മ്മിച്ചുവന്നത്. മക്കളാണെങ്കില് അച്ഛനോടൊപ്പം
കളിച്ചുകൊണ്ടിരിക്കുകയായിരിക്കും. നമ്മളെല്ലാവരും കൃഷ്ണന്റെ കുട്ടികളാകാന്
സാധിക്കില്ല. എല്ലാ ആത്മാക്കളും പരമപിതാവായ പരമാത്മാവിന്റെ മക്കളാണ്. ആത്മാവാണ്
ശരീരത്തിലൂടെ പറയുന്നത്, ബാബാ അങ്ങ് എപ്പോള് വരുന്നുവോ ഞങ്ങള് അങ്ങയുടെ കൂടെ
കഴിക്കും, കുടിക്കും, കളിക്കും..... എല്ലാം ചെയ്യും. നിങ്ങള് പറയുന്നതുതന്നെ
ബാപ്ദാദ എന്നാണ്. ഒരു വീട് പോലെ. ബാപ്ദാദയും കുട്ടികളും. ഈ ബ്രഹ്മാവ്
പരിധിയില്ലാത്ത രചയിതാവാണ്. ബാബ ഇവരില് പ്രവേശിച്ച് ഇവരെ ദത്തെടുത്തിരിക്കുകയാണ്.
നീ എന്റെതാണെന്ന്, ബ്രഹ്മാവിനോടും പറയുന്നു. ഇത് മുഖവംശാവലിയാണ്. എങ്ങനെയാണോ ഒരു
പത്നിയെ ദത്തെടുക്കുന്നത് അതുപോലെ. അതും മുഖവംശാവലി തന്നെയാണ്. നീ എന്റെതാണെന്ന്
പറയുന്നു. പിന്നീട് അവരില് നിന്നും ശരീരവംശാവലി കുട്ടികള് ജന്മമെടുക്കുന്നു. ഈ
സമ്പ്രദായങ്ങളെല്ലാം തന്നെ എവിടെനിന്നാണുണ്ടായത്? ബാബ പറയുന്നു ഞാനാണ്
ബ്രഹ്മാവിനെ ദത്തെടുക്കുന്നത്. ഇവരിലൂടെ നിങ്ങള് കുട്ടികളെ ദത്തെടുക്കുന്നു.
നിങ്ങള് എന്റെ കുട്ടികളാണെന്ന് പറയുന്നു. പക്ഷേ ബ്രഹ്മാവ് പുരുഷനാണെന്നു മാത്രം.
നിങ്ങളെല്ലാവരെയും സംരക്ഷിക്കുന്നതിനായി പിന്നെ സരസ്വതിയെ ദത്തെടുക്കുന്നു.
അവര്ക്ക് മാതാ എന്ന ടൈറ്റില് ലഭിച്ചു. സരസ്വതിനദി എന്നു പറയുന്നു.
ബ്രഹ്മാവാകുന്ന നദിയും മാതാവാണ്. ബാബ സാഗരനാണ്. ഇവരും സാഗരത്തില് നിന്നും
ഉത്ഭവിച്ചതാണ്. ബ്രഹ്മപുത്രാ നദിയുടെയും സാഗരത്തിന്റെയും വളരെ വലിയ
മേളയാണുണ്ടാകുന്നത്. ഇങ്ങനെയൊരു മേള മറ്റെവിടെയും ഉണ്ടാകാറില്ല. അത് നദികളുടെയും
സാഗരത്തിന്റെയും മേളയാണ്. ഇവിടെ ആത്മാ-പരമാത്മാവിന്റെ മിലനമേളയാണ്. പക്ഷേ ബാബയും
എപ്പോഴാണോ ശരീരത്തിലേക്ക് വരുന്നത് അപ്പോഴാണ് മിലന മേളയുണ്ടാകുന്നത്. ബാബ
പറയുന്നു ഞാന് ഹുസൈനാണ്(സുന്ദരന്). ഞാന് ബ്രഹ്മാവില് കല്പകല്പം പ്രവേശിക്കുന്നു.
ഇതും ഡ്രാമയില് അടങ്ങിയിട്ടുളളതാണ്. നിങ്ങളുടെ ബുദ്ധിയില് ഇപ്പോള് മുഴുവന്
സൃഷ്ടി ചക്രവുമുണ്ട്. ഇതിന്റെ ആയുസ്സ് 5000 വര്ഷങ്ങളാണ്. ഈ പരിധിയില്ലാത്ത
നാടകത്തില് നിന്നാണ് മറ്റു പരിധിയുളള നാടകം ഉണ്ടായത്. എന്താണോ കഴിഞ്ഞുപോയത്
അതാണ് വര്ത്തമാനസമയത്ത് സംഭവിക്കുന്നത്. വര്ത്തമാനസമയം പിന്നീട്
ഭാവിയായിത്തീരുന്നു, അതിനേയാണ് പിന്നീട് ഭൂതമെന്നും പറയുന്നത്.
ഭൂതകാലമാകുന്നതിനുവേണ്ടി എത്ര സമയമാണെടുക്കുന്നത്? പുതിയലോകം കഴിഞ്ഞ് എത്രസമയം
കഴിഞ്ഞുപോയി? 5000 വര്ഷം. നിങ്ങളിപ്പോള് സ്വദര്ശന ചക്രധാരികളാണ്. നിങ്ങള്ക്കറിയാം
നമ്മള് ആദ്യം ബ്രാഹ്മണനായിരുന്നു പിന്നീട് ദേവതയായിത്തീരുന്നു. നിങ്ങള്
കുട്ടികള്ക്കിപ്പോള് ബാബയിലൂടെ ശാന്തിധാമത്തിന്റെയും സുഖധാമത്തിന്റെയും
സമ്പത്താണ് ലഭിക്കുന്നത്. ബാബ വന്ന് മൂന്ന് ധര്മ്മങ്ങളെ ഒരുമിച്ച്
സ്ഥാപിക്കുന്നു. ബാക്കി എല്ലാ ധര്മ്മത്തിന്റെയും വിനാശവും ചെയ്യിപ്പിക്കുന്നു.
തിരികെ കൊണ്ടുപോകുന്ന സദ്ഗുരുവായ അച്ഛനെയാണ് ലഭിച്ചിരിക്കുന്നത്. നമ്മെ
സദ്ഗതിയിലേക്ക് കൊണ്ടുപോകൂ എന്ന് വിളിക്കുന്നുമുണ്ട്. ഞങ്ങളുടെ ശരീരത്തെ
നശിപ്പിക്കൂ, ശരീരം ഉപേക്ഷിച്ച് ഞങ്ങള്ക്ക് ശാന്തിധാമത്തിലേക്ക് പോകുന്നതിനുളള
എന്തെങ്കിലും യുക്തി പറഞ്ഞുതരൂ എന്ന് പറഞ്ഞാണ് വിളിക്കുന്നത്. മനുഷ്യര്
ഗുരുക്കന്മാരുടെ പക്കലേക്ക് പോകുന്നതും ഇതിനുവേണ്ടിയാണ്. പക്ഷേ മറ്റേ
ഗുരുക്കന്മാര്ക്ക് നമ്മുടെ ശരീരത്തെ ഉപേക്ഷിപ്പിച്ച് കൂടെകൊണ്ടുപോകാന്
സാധിക്കില്ല. പതിതപാവനന് ഒരേയൊരു ബാബയാണ്. എപ്പോഴാണോ ബാബ വരുന്നത് അപ്പോള്
തീര്ച്ചയായും പാവനമായിത്തീരണം. ബാബയെത്തന്നെയാണ് കാലന്റെയും കാലന് മഹാകാലനെന്നു
പറയുന്നത്. എല്ലാവരെയും ഈ ശരീരത്തില് നിന്നും മുക്തമാക്കി കൂടെ കൊണ്ടു പോകുന്നു.
ബാബ സുപ്രീം ഗൈഡാണ്. സര്വ്വാത്മാക്കളെയും തിരികെ കൊണ്ടുപോകുന്നു. എല്ലാവരും ഈ
മോശമായ ശരീരത്തിന്റെ ബന്ധനത്തില് നിന്നും മുക്തമാകാന് ആഗ്രഹിക്കുന്നു. ഈ
ശരീരത്തെ ഉപേക്ഷിക്കുകയാണെങ്കില് ബന്ധനവും ഇല്ലാതാകുമല്ലോ. ഇപ്പോള് നിങ്ങളെ ഈ
ആസുരീയ ബന്ധനത്തില് നിന്നും മുക്തമാക്കി സുഖത്തിന്റെ ദൈവീക സംബന്ധത്തിലേക്ക്
കൊണ്ടു പോകുന്നു. നിങ്ങള്ക്കറിയാം നമ്മള് ശാന്തിധാമം വഴി സുഖധാമത്തിലേക്കു
പോകുകയാണ്. പിന്നീട് എങ്ങനെ ദു:ഖധാമത്തിലേക്ക് വരുന്നു എന്നതിനെക്കുറിച്ചും
നിങ്ങള് കുട്ടികള്ക്കറിയാം. ബാബ വന്നിരിക്കുന്നത് ശ്യാമനില് നിന്നും
സുന്ദരനാക്കി മാറ്റുന്നതിനാണ്. ബാബ പറയുന്നു ഞാന് നിങ്ങളുടെ അനുസരണയുളള സത്യമായ
പിതാവാണ്. അച്ഛന് എപ്പോഴും അനുസരണയുളളതായിരിക്കുമല്ലോ. കുട്ടികളുടെ സേവനം ധാരാളം
ചെയ്യുന്നു. ചിലവ് ചെയ്ത് പഠിപ്പിച്ച് പിന്നീട് തന്റെ ധനവും സമ്പത്തും
കുട്ടികള്ക്ക് നല്കി സ്വയം സാധു സത്സംഗത്തിലേക്ക് പോകുന്നു. സ്വയം തന്നെക്കാളും
തന്റെ മക്കളെ ഉയര്ന്നതാക്കി മാറ്റുന്നു. ഇതും ബാബ പറയുന്നു ഞാന് നിങ്ങളെ ഡബിള്
കിരീടധാരികളാക്കി മാറ്റുന്നു. നിങ്ങള് വിശ്വത്തിന്റെയും അധികാരികളാണ്
ബ്രഹ്മാണ്ഡത്തിന്റെയും അധികാരികളാണ്. നിങ്ങള്ക്ക് ഡബിള് പൂജയും ലഭിക്കുന്നു.
സാളിഗ്രാമുകളുടെ രൂപത്തില് ആത്മാക്കളുടെ പൂജയുമുണ്ടാകുന്നു, ദേവവര്ണ്ണത്തിലും
പൂജ ലഭിക്കുന്നു. എനിക്ക് കേവലം ശിവലിംഗത്തിന്റെ രൂപത്തിലേ പൂജ ലഭിക്കുന്നുളളൂ.
ഞാന് നിങ്ങളെപ്പോലെ രാജാവായിത്തീരുന്നില്ല. ഞാന് നിങ്ങളുടെ എത്ര സേവനമാണ്
ചെയ്യുന്നത്. ഇങ്ങനെയുളള അച്ഛനെ പിന്നെ നിങ്ങള് എന്തുകൊണ്ടാണ് മറക്കുന്നത്.
അല്ലയോ ആത്മാക്കളേ, നിങ്ങള് സ്വയം ആത്മാവെന്നു മനസ്സിലാക്കി ബാബയെ
ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം നശിക്കുന്നു. നിങ്ങള് ആരുടെ അടുത്തേക്കാണ്
വന്നിരിക്കുന്നത്. ആദ്യം അച്ഛന് പിന്നീട് ദാദ. ഇപ്പോള് അച്ഛനാണ്, പിന്നീട്
ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്റ് ഫാദര്, ആദിദേവനായ ആദം. കാരണം ധാരാളം വംശജരുണ്ടല്ലോ.
ശിവബാബയെ ആരെങ്കിലും ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്റ് ഫാദറെന്നു വിളിക്കുമോ? ബാബ ഓരോ
കാര്യത്തിലും നിങ്ങളെ ഉയര്ത്തുകയാണ്. ഇങ്ങനെയൊരു അച്ഛനെ ലഭിച്ചിട്ടും നിങ്ങള്
എന്തിനാണ് മറക്കുന്നത്? മറക്കുകയാണെങ്കില് നിങ്ങള് എങ്ങനെ പാവനമായി മാറും. ബാബ
പാവനമായി മാറുന്നതിനുളള യുക്തിയാണ് പറഞ്ഞു തരുന്നത്. ഈ ഓര്മ്മയിലൂടെ മാത്രമാണ്
കറ ഇളകുന്നത്. ബാബ പറയുന്നു - മധുര-മധുരമായ സിക്കീലധേ കുട്ടികളേ, ദേഹാഭിമാനത്തെ
ഉപേക്ഷിച്ച് ആത്മാഭിമാനിയായിത്തീരണം, പവിത്രമായി മാറുകയും വേണം. കാമം
മഹാശത്രുവാണ്. ഈയൊരു ജന്മം എന്റെ മതമനുസരിച്ച് പവിത്രമായിമാറൂ. ലൗകിക പിതാവും
പറയാറുണ്ടല്ലോ, യാതൊരു മോശമായ ജോലിയും ചെയ്യരുത്. എന്റെ താടിയുടെ മാനം കാക്കൂ.
പാരലൗകിക പിതാവും പറയുന്നു ഞാന് നിങ്ങളെ പാവനമാക്കുവാന് വന്നിരിക്കുകയാണ്
അതുകൊണ്ട് മുഖത്തെ കറുപ്പിക്കരുത്. ഇല്ലെങ്കില് മാനം നഷ്ടപ്പെടുന്നു. സര്വ്വ
ബ്രാഹ്മണകുലത്തിന്റെയും ബാബയുടെയും മാനത്തെ നഷ്ടപ്പെടുത്തുന്നു. കുട്ടികള്
ബാബയോട് പറയുന്നു, ബാബാ ഞങ്ങള് വീണുപോയി. മുഖം കറുപ്പിച്ചു. ബാബ പറയുന്നു ഞാന്
നിങ്ങളെ സുന്ദരമാക്കി മാറ്റുന്നതിനായി വന്നിരിക്കുകയാണ്. നിങ്ങള് പിന്നെന്തിനാണ്
മുഖത്തെ കറുപ്പിക്കുന്നത്. നിങ്ങള്ക്ക് സദാ സുന്ദരമാകാനുളള പുരുഷാര്ത്ഥം ചെയ്യണം.
ശരി.
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ മക്കള്ക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ
അന്തിമ പുരുഷാര്ത്ഥി ശരീരം വളരെ വിലപ്പെട്ടതാണ്, ഈ ജന്മത്തില് വളരെ സമ്പാദിക്കണം.
പരിധിയില്ലാത്ത അച്ഛനോടൊപ്പം കഴിച്ച്, കുടിച്ച്......... ബാബയില് നിന്നും
സര്വ്വ സംബന്ധങ്ങളുടെയും അനുഭൂതി ചെയ്യണം.
2. ബ്രാഹ്മണ
പരിവാരത്തിന്റെയും ബാബയുടെയും മാനം നഷ്ടപ്പെടുത്തുന്ന തരത്തിലുളള ഒരു കര്മ്മവും
ചെയ്യരുത്. ആത്മാഭിമാനിയായി പൂര്ണ്ണമായും പവിത്രമായിത്തീരണം. ഓര്മ്മയിലൂടെ പഴയ
കറകളെ കളയണം.
വരദാനം :-
കേള്ക്കുന്നതിനോടൊപ്പം സ്വരൂപമായി മാറി മനസ്സിനെ രമിപ്പിക്കുന്ന സദാ
ശക്തിശാലിയായി ഭവിക്കട്ടെ.
ദിവസവും മനസ്സില് സ്വയത്തെ
പ്രതിയോ മറ്റുള്ളവരെ പ്രതിയോ ഉന്മേഷ ഉത്സാഹത്തിന്റെ സങ്കല്പം കൊണ്ടുവരൂ. സ്വയവും
ആ സങ്കല്പത്തിന്റെ സ്വരൂപമാകൂ ഒപ്പം മറ്റുള്ളവരുടെ സേവനത്തിലും കൊണ്ടുവരൂ
എങ്കില് താങ്കളുടെ ജീവിതവും സദാ സമയത്തേക്ക് ഉത്സാഹഭരിതമാകും, മറ്റുള്ളവര്ക്കും
ഉത്സാഹം ഉണര്ത്തിക്കൊടുക്കുന്നവരാകാന് സാധിക്കും. എങ്ങനെയാണോ മനസ്സിനെ
രമിപ്പിക്കുന്ന പ്രോഗ്രാമുകള് വെക്കാറുള്ളത് അതേപോലെ ദിവസവും മനോരഞ്ജനത്തിന്റെ
പ്രോഗ്രാമുകള് ഉണ്ടാക്കൂ, എന്ത് കേള്ക്കുന്നുവോ അതിന്റെ സ്വരൂപമാകൂ എങ്കില്
ശക്തിശാലിയായി മാറും.
സ്ലോഗന് :-
മറ്റള്ളവരെ
പരിവര്ത്തനപ്പെടുത്തുന്നതിന് മുമ്പ് സ്വയത്തെ പരിവര്ത്തനപ്പെടുത്തൂ, ഇത്
തന്നെയാണ് വിവേകം.
അവ്യക്ത സൂചനകള്-
സങ്കല്പങ്ങളുടെ ശക്തി സംഭരിച്ച് ശ്രേഷ്ഠ സേവനത്തിന് നിമിത്തമാകൂ.
ഏറ്റവും തീവ്രഗതിയുള്ള
സേവനത്തിനുള്ള മാര്ഗ്ഗമാണ്-ശുഭകരവും ശ്രേഷ്ഠവുമായ സങ്കല്പങ്ങളുടെ ശക്തി.
എങ്ങനെയാണോ ബ്രഹ്മാബാബ ശ്രേഷ്ഠ സങ്കല്പങ്ങളുടെ വിധിയിലൂടെ സേവനങ്ങളുടെ
അഭിവൃദ്ധിയില് സദാ സഹയോഗിയായിരുന്നത്, വിധി തീവ്രമായിരുന്നതിനാല് അഭിവൃദ്ധിയും
തീവ്രമായിരുന്നു, അതേപോലെ താങ്കള് കുട്ടികളും ശ്രേഷ്ഠ ശുഭസങ്കല്പങ്ങളാല്
സമ്പന്നരാകൂ.