05.07.26    Avyakt Bapdada     Malayalam Murli    15.12.2010     Om Shanti     Madhuban


എന്റെതിനെ നിന്റേതായി പരിവർത്തനം ചെയ്ത് നിശ്ചിന്ത ചക്രവർത്തിയാകൂ, ഒരു നിമിഷം കൊണ്ട് വ്യർത്ഥത്തിനു ബിന്ദു ഇടുന്നതിന്റെ പരിശീലനമുള്ളവരായി സങ്കല്പ്പവും സമയവും സഫലമാക്കൂ.


ഇന്ന്, എല്ലായിടത്തുമുള്ള നിശ്ചിന്ത ചക്രവർത്തിമാരായ കുട്ടികളെയാണ് കാണുന്നത്. അങ്ങനെ നിശ്ചിന്ത ചക്രവർത്തിമാരായ കുട്ടികളുടെ ഒത്തുചേരൽ ഇപ്പോൾ മാത്രമാണ് ദൃശ്യമാകുന്നത് കാരണം ബാബ ഇപ്പോൾ ചിന്തകൾ എടുത്ത് നിശ്ചിന്ത ചക്രവർത്തിയാക്കുന്നു. അതിനാൽ ഈ ഒത്തുചേരൽ ഈ സമയത്ത് മാത്രമേ ദൃശ്യമാകൂ. എല്ലാവരും രാവിലെ ഉണരുമ്പോൾ, നിശ്ചിന്ത സ്ഥിതിയിലാണ് ഇരിക്കുന്നത്, കഴിക്കുമ്പോഴും കുടിക്കുമ്പോഴും, പ്രവൃത്തികൾ ചെയ്യുമ്പോഴും ഒരു ചിന്തകളും ഇല്ല. ഉറങ്ങുമ്പോഴും നിശ്ചിന്തരാണ്, ചക്രവർത്തിയായിരിന്നിട്ടും നിശ്ചിന്തം, നിശ്ചിന്തരായി ഉണരുകയും ഉറങ്ങുകയും ചെയ്യുന്നതിന്റെ അങ്ങനെയുള്ള അനുഭവം ചെയ്യുന്നുണ്ടോ? കാരണം നിങ്ങളെല്ലാവരും നിങ്ങളുടെ ചിന്തകൾ ബാബയ്ക്ക് നൽകി അഭിമാനം സ്വീകരിച്ചു, അതുകൊണ്ട് ചിന്തയില്ലാത്ത ചക്രവർത്തിയായി മാറി. മുന്നോട്ട് പോകുമ്പോൾ ഒരു ചിന്ത വന്നാൽ, ആ ചിന്ത എന്താണ് ചെയ്യുന്നത്? അഭിമാനമുണ്ടെങ്കിൽ, നിങ്ങളുടെ നെറ്റിയിലെ പ്രകാശത്തിന്റെ തിളക്കം പ്രകാശിക്കുന്നു. ചിന്ത വന്നാൽ, ഭാരത്തിന്റെ കുട്ട വരുന്നു. പറയൂ, നിങ്ങൾക്ക് പ്രകാശത്തിന്റെ തിളക്കമാണോ അതോ ഭാരമുള്ള കുട്ടയാണോ ഇഷ്ടം? നിശ്ചിന്ത ചക്രവർത്തിമാർ സ്വയത്തിനു പ്രീയപെട്ടവരാണ്, അങ്ങനെയുള്ള സ്ഥിതിയിൽ പറക്കുന്നു, അപ്പോൾ അവരുടെ തിളങ്ങുന്ന പ്രകാശം കണ്ട്, മറ്റുള്ളവർക്ക് വളരെയധികം സ്നേഹം തോന്നുന്നു അതുകൊണ്ടാണ് ബാപ്ദാദ എപ്പോഴും കുട്ടികളെ നിശ്ചിന്ത ചക്രവർത്തി സ്ഥിതിയിൽ ഈ സ്മൃതി സ്വരൂപത്തിൽ ഇരിക്കാൻ ഓർമ്മിപ്പിക്കുന്നത്. അതുകൊണ്ടാണ് ഭക്തർ നിങ്ങളുടെ െചിത്രങ്ങളെല്ലാം ഡബിൾ കിരീടധാരിയായി കാണിക്കുന്നത്. ഒന്ന് പ്രകാശത്തിന്റെ കിരീടമാണ്, രണ്ടാമത്തേത് വികാരങ്ങളെ ജയിക്കുന്നതിന്റെ ചക്രവർത്തിയുടെ കിരീടമാണ്.ഡബിൾ കിരീടം കാണിക്കുന്നു. അതുകൊണ്ടാണ് ബാപ്ദാദ എപ്പോഴും എല്ലാ കുട്ടികൾക്കും ഈ ശിക്ഷണം നൽകുന്നത്, സദാ സന്തോഷത്തോടെയിരിക്കുന്നത് വളരെ സഹജമാണ്, എന്തുകൊണ്ട് സഹജമാണ്? പരിധിയുള്ള എന്റേത് മാത്രം ബാബയ്ക്ക് നൽകുക. എന്റെതിനെ നിന്റേതാക്കിയപ്പോൾ നിശ്ചിന്ത ചക്രവർത്തിയായി. നിങ്ങളുടേതും എന്റെതിനും ഇടയിൽ ഒരു അക്ഷരത്തിന്റെ വ്യത്യാസമേ ഉള്ളൂ. നി, എ എന്നീ അക്ഷരങ്ങളുടെ വ്യത്യാസത്തിൽ നിശ്ചിന്ത ചക്രവർത്തിയായി. എളുപ്പമാണ്, അല്ലേ? നിങ്ങൾ നിശ്ചിന്ത ചക്രവർത്തിയായി മാറിയോ? അതോ ഇപ്പോഴും ചിന്തയുണ്ടോ? നിങ്ങൾക്ക് എപ്പോഴെങ്കിലും അഭിമാനത്തിന് പകരം ചിന്ത വരുകയാണെങ്കിൽ നിന്റേത് എന്നതിന് പരം എന്റേത് എന്ന് കരുതുമ്പോഴാണ് ചിന്ത വരുന്നത്. ചിന്ത വരുന്നുണ്ടോ അതോ നിശ്ചിന്തരായി ഇരിക്കുകയാണോ? അപ്പോൾ, എല്ലാവരുടെയും പ്രായോഗിക ഫലം എന്താണ്? ചിന്തകൾ കൊടുത്തോ അതോ ഇടയ്ക്കിടയ്ക്ക് അഭിമാനം ഉപേക്ഷിച്ച് ചിന്തയിലേക്ക് വരുന്നുണ്ടോ? ചിന്ത വരുന്നുണ്ടോ അതോ നിശ്ചിന്തരായി ഇരിക്കുകയാണോ? സദാ നിശ്ചിന്ത ചക്രവർത്തിമാരായിരിക്കുന്നവർ കൈകൾ ഉയർത്തുക. നിശ്ചിന്തരായ ചക്രവർത്തി, ശരിയാണോ, അതോ ഇടയ്ക്കിടയ്ക്ക്! നിശ്ചിന്ത ചക്രവർത്തിമാർ കൈകൾ ഉയർത്തുക. ഇടയ്ക്കിടെ ഉള്ളവരും ഉണ്ട്. സേവനത്തെക്കുറിച്ചുള്ള ചിന്ത വ്യത്യസ്തമാണ്. എന്നാൽ ആ ചിന്ത മറ്റുള്ളവരെയും നിശ്ചിന്തരാക്കാനുള്ള ഒരു മാർഗമാണ്. നിങ്ങളുടെ സംസ്കാരങ്ങളിൽ നിന്ന് ചിന്ത ഉണ്ടായാൽ, ആ നിമിഷം തന്നെ അത് എന്റേത് എന്നതിൽ നിന്ന് നിന്റേത് ആക്കി മാറ്റുക. ചിന്തകളെ ബാബയ്ക്ക് നൽകി അഭിമാനം സ്വീകരിക്കൂ, കാരണം ബാബ കുട്ടികളുടെ ചിന്തകളെ എടുത്തിട്ട്, അഭിമാനം നൽകാനാണ് വന്നിരിക്കുന്നത്. അപ്പോൾ, വളരെക്കാലമായി എന്തെങ്കിലും സംസ്കാരം എന്നിൽ ഉയർന്നുവരുന്നുണ്ടോ എന്ന് പരിശോധിക്കുക? കാരണം, ബാപ്ദാദ കുറച്ചുകാലമായി കുട്ടികളോട് ഇത് പറയുകയാണ്, വർത്തമാന സമയത്തിനനുസരിച്ച് ഏത് സമയത്തും എന്തും സംഭവിക്കാം. അതിനാൽ, ഓരോ കുട്ടിയും സ്വയം ഒരു നിമിഷത്തിൽ ബിന്ദുവിടാൻ ആഗ്രഹിക്കുമ്പോൾ ഇടാൻ കഴിയുമോ? എന്ന കാര്യത്തിൽ ശ്രദ്ധിക്കണം. ഉദാഹരണത്തിന്, എന്തെങ്കിലും വ്യർത്ഥ സങ്കൽപം വന്നാൽ, ബിന്ദുവിടുന്നതിലൂടെ ഒരു നിമിഷത്തിനുള്ളിൽ വ്യർത്ഥം ഇല്ലാതാക്കാൻ കഴിയുമോ? അത്രയും പരിശീലനമുണ്ടോ? ആ സമയത്ത്, സമയത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് വ്യർത്ഥം സമാപ്തമാക്കേണ്ടത് ആവശ്യമാണ്! ബിന്ദു ഇടണം, വന്നത് ചോദ്യചിഹ്നം, എന്തുകൊണ്ട്, എന്ത്, എങ്ങനെ... ആ സമയത്ത് ഇതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നാൽ, ഭാവിയിൽ, ബാബയോടൊപ്പം പോകണമെന്ന ലക്ഷ്യം, ബാബ ഒരു സെക്കൻഡിൽ പോകും, കാരണം ബിന്ദുവാണ്, സെക്കൻഡും ബിന്ദുവാണ്, പൂർണ്ണവിരാമവും ബിന്ദുവാണ്. നിങ്ങൾക്ക് ഇത്രയധികം പരിശീലനമുണ്ടോ? ഇതിനായി, ഇപ്പോൾ മുതൽ ഈ അഭ്യാസം പരിശീലിച്ചാൽ, ബാബയെപ്പോലെ ശ്രീമത്തിന്റെ കൈകളിൽ കൈകോർത്ത് നിങ്ങളുടെ വീട്ടിലെത്തും. അതുകൊണ്ട്, ബാപ്ദാദ മുൻപും പറഞ്ഞിട്ടുണ്ട്,രണ്ട് കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിന്, അടിവരയിടുക. ഈ രണ്ട് കാര്യങ്ങൾ എന്തൊക്കെയാണ്?

ഒന്ന് സങ്കല്പത്തിന്റെ ഖജനാവ്, മറ്റൊന്ന് സമയത്തിന്റെ ഖജനാവ്. നിങ്ങൾക്ക് നിരവധി ഖജനാവുകൾ ലഭിച്ചു, ജ്ഞാനത്തിന്റെ ഖജനാവ്, ശക്തികളുടെ ഖജനാവ്. യോഗത്തിലൂടെ പ്രധാനമായും സമ്പൂർണ്ണമാകാനുള്ള എല്ലാ മാർഗ്ഗങ്ങളും നിങ്ങൾക്ക് ലഭിച്ചു. കാരണം ഈ സംഗമത്തിന്റെ സമയം മുഴുവൻ കല്പത്തിലെയും വിലമതിക്കാനാവാത്തതും സവിശേഷവുമായ സമയമാണ്. ഈ സമയത്ത് മാത്രമേ നിങ്ങൾക്ക് ആവശ്യമുള്ളത്ര നേടാൻ കഴിയൂ, കാരണം ഈ ജന്മം ഒരു മഹത്തായ ജന്മമാണ്. ഒരു ജന്മത്തിൽ നിരവധി ജന്മങ്ങളുടെ പ്രാപ്തി നേടുന്നതിനുള്ള സമയമാണ്. സംഗമയുഗത്തിന്റെ സമയത്തിലെ ഒരു നിമിഷം പോലും പാഴാക്കരുത്. ഒരു സെക്കൻഡ് നിരവധി ജന്മങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ശേഖരണത്തിനുള്ള ഒരു വർഷം അനേകം വർഷങ്ങളുടെ പ്രാപ്തിയുടേതാണ്. അതിനാൽ, ഈ സമയത്തിന്റെ മൂല്യം ഒരു സെക്കൻഡോ മിനിറ്റോ അല്ല, ഒരു മണിക്കൂർ പോലും മഹത്വമേറിയതാണ്, ഒരു സെക്കൻഡ് പോലും മഹത്വമുള്ളതാണ്. ഈ സംഗമയുഗത്തിന്റെ പ്രത്യേക അടിസ്ഥാനം സങ്കല്പമാണ്. നോക്കൂ, നിങ്ങൾ യോഗ പരിശീലിക്കുമ്പോൾ, നിങ്ങൾ 'മൻമനാഭവ'എന്ന് പറയുന്നു, ഇതാണ് അടിത്തറയുടെ അടിസ്ഥാനം. മനസ്സിന്റെ ജോലി സങ്കൽപം എടുക്കുക എന്നതാണ് സങ്കല്പങ്ങളിലൂടെയാണ് നിങ്ങൾ ഓർമ്മയുടെ യാത്ര അനുഭവം ചെയ്യുന്നത്. പരസ്പരം വ്യത്യസ്ത സങ്കല്പങ്ങൾ നൽകി പരിശീലനം ചെയ്യുന്നുണ്ടല്ലോ! അപ്പോൾ, എല്ലാവരും പരിശോധിക്കുക ദിവസം മുഴുവൻ സഞ്ചരിക്കുമ്പോഴും, ജോലി ചെയ്യുമ്പോഴും, ബന്ധങ്ങളിൽ ആയിരിക്കുമ്പോഴും സമയത്തിന്റെ വേഗത അമൂല്യ രൂപത്തിൽ തുടരുന്നുണ്ടോ? കാരണം സമയം വിലമതിക്കാനാവാത്തതാണ്. സങ്കൽപം സർവ്വശക്തനാക്കുന്നു.

അപ്പോൾ ബാപ്ദാദ പലവട്ടം പറയുന്നു, ബാപ്ദാദയുടെ ഹൃദയത്തിൽ വസിക്കുന്ന പ്രിയപ്പെട്ട കുട്ടികളേ, ഇപ്പോൾ ഈ വ്യർത്ഥത്തിന്റെ കണക്ക് അവസാനിപ്പിക്കൂ. സഫലമാക്കുന്നത് തന്നെയാണ് സഫലത. ഒരു സെക്കൻഡ് പോലും കഴിഞ്ഞുപോയി എന്ന് കരുതരുത്. ഓരോ സെക്കൻഡും ഓരോ സങ്കല്പവും സഫലമായി, നിങ്ങളുടെ മേൽ ഇത്രയധികം ശ്രദ്ധിക്കണം. ഒരു പൂർണ്ണവിരാമം ഇടുന്നത് പരിശോധിക്കുക. അശ്രദ്ധരാകരുത്. ബാപ്ദാദ പറഞ്ഞിരുന്നു, പക്ഷേ നമ്മുക്ക് മനസ്സിലായില്ല, സമയത്തെക്കുറിച്ച് ചിന്തിച്ചില്ല, സമയം വളരെ വേഗത്തിൽ കടന്നുപോകുന്നു, കടന്നുപോകും. ഇപ്പോൾ ബാപ്ദാദ എല്ലാവരിൽ നിന്നും അലസത സ്വീകരിക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് മനസ്സിലായില്ല, ചിന്തിച്ചില്ല എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നില്ല. പുതിയ വർഷം വരാൻ പോകുന്നു, അതിനാൽ ഈ പുതുവർഷം ആരംഭിക്കുന്നതിന് മുമ്പ്, ബ്രാഹ്മണലോകത്തിൽ നിന്ന് അശ്രദ്ധയോടൊപ്പം അലസതയും, വ്യത്യസ്ത തരം അലസതകൾ ഉണ്ട്, വർഷത്തിൽ പൂർത്തിയാകാൻ ശേഷിക്കുന്ന സമയത്ത് ഇത് പരിശീലിക്കാൻ തുടങ്ങുക. പുതിയ വർഷം ആരംഭിക്കുമ്പോൾ, ധൈര്യത്തോടെ സങ്കൽപം വയ്ക്കണം, ഇതിന് വിട നൽകണം. നൽകാൻ കഴിയുമോ! നൽകാൻ കഴിയുമോ? നൽകാൻ കഴിയുന്നവർ, കൈകൾ ഉയർത്തുക. (എല്ലാവരും കൈകൾ ഉയർത്തി) ആഹാ! കുട്ടികളേ, ആഹാ! കൈകൾ ഉയർത്തി ബാപ്ദാദയെ വളരെ സന്തോഷിപ്പിക്കുന്നു. പല കുട്ടികൾക്കും കൈകൾ ഉയർത്തുന്നത്തിന്റെ പകരം ചെയ്യേണ്ടത് ഓർമ്മയുണ്ടായിരിക്കും. ചിലർ ഓർമ്മിക്കുന്നതിൽ പോലും അശ്രദ്ധരാകുന്നു. ബാപ്ദാദയുമായി വളരെ നല്ല ആത്മീയ സംഭാഷണം ചെയ്യൂന്നുണ്ട്. നടക്കും ബാബാ, അങ്ങ് നോക്കികൊള്ളൂ, ഇപ്പോൾ സംഭവിക്കും, ഇപ്പോൾ സംഭവിക്കും...! അത്തരം അലസരായ കുട്ടികളെ കേട്ട് ബാപ്ദാദയും പുഞ്ചിരിക്കുന്നു, വേറെന്ത് ചെയ്യാൻ കഴിയും! നല്ലതാണ്, ചിന്തിക്കുകയാണ് അത് ചെയ്യണമെന്ന്, ചെയ്യണം, ചെയ്യണം... ഇതിനെക്കുറിച്ച് ധാരാളം ചിന്തിക്കുന്നു, പക്ഷേ ചെയ്യുന്നുണ്ടോ ഇല്ലയോ അത് പരിശോധിക്കുമ്പോൾ എന്ത് പറയും! അവർ അലസരാകുന്നു.

അതുകൊണ്ട് ഇന്ന്, എല്ലായിടത്തുമുള്ള കുട്ടികൾ, അവരുടെ രാജ്യങ്ങളിൽ അവരുടെ സ്ഥലങ്ങളിൽ കാണുന്നുണ്ടെന്നു ബാപ്ദാദ കേട്ടു, അവിടെയും വളരെ നന്നായി കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ, ബാപ്ദാദ തന്റെ മുന്നിൽ വരുന്ന കുട്ടികളോടും, അവരുടെ സ്ഥലങ്ങളിൽ കേൾക്കുകയും കാണുകയും ചെയ്യുന്ന കുട്ടികളോടും ഇതാണ് പറയുന്നത്, ഇപ്പോൾ, പുരുഷാർത്ഥത്തിനും, സങ്കല്പത്തിനും, സംഗമയുഗത്തിന്റെ സമയത്തിനും, അടിവരയിടുക. എല്ലാ കുട്ടികളും സ്നേഹത്തിൽ ഭൂരിഭാഗവും പാസ്സാണ്.. സ്നേഹത്തിന്റെ അടിസ്ഥാനത്തിൽ അവർ നല്ല പരിപാടികൾ ചെയ്യുന്നു. സ്നേഹം നിമിത്തം, ബാബയുടെ സ്നേഹത്തിന്റെ പ്രതികരണം ലഭിക്കുന്നതിനാൽ, അവർ മുന്നോട്ട് നീങ്ങുന്നു. എന്നാൽ സ്നേഹത്തിൽ അനുഭവികളായി മുന്നോട്ട് നീങ്ങുന്നതുപോലെ, ഓർമ്മയുടെ വിഷയത്തിൽ നിരവധി ജന്മങ്ങളിലെ വികർമ്മങ്ങളെ നശിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കൊടുക്കൂ. എന്തുകൊണ്ട്? വികർമ്മങ്ങൾ നശിച്ചാൽ, ഒരുമിച്ച് പോകും, അല്ലെങ്കിൽ പിറകെ പോകണം. ബാബ മനസ്സിലാക്കുന്നുണ്ട് സ്നേഹത്തിന്റെ പ്രതികരണമാണ്,സ്നേഹമുള്ള ആത്മാവ് പറയുന്നത് ചെയ്യണം.ബാബ ആഗ്രഹിക്കുന്നു കുട്ടികളുടെ സ്നേഹം ബാബയോടാണെങ്കിൽ കൂടെയിരിക്കണം. ബ്രഹ്മാബാബയോടൊപ്പം രാജ്യത്തിലേക്ക് വരുക. രാജ്യത്തിലേക്ക് വരുക എന്നാൽ രാജകുടുംബത്തിലേക്ക് വരണം. സിംഹാസനത്തിൽ ഇരിക്കുന്നില്ല, പക്ഷേ രാജകുടുംബത്തിൽ കൂടെയുണ്ടാകണം. ബാപ്ദാദ മുൻപും പറഞ്ഞതാണ് ഇത് എങ്ങനെ തിരിച്ചറിയാം! നിങ്ങൾ വന്നത് മുതൽ, ജ്ഞാനത്തിൽ നിങ്ങൾക്ക് എത്ര പ്രായമായോ അത്രയും സമയം നിങ്ങൾ ബാപ്ദാദയുടെ ഹൃദയസിംഹാസനത്തിൽ ഇരുന്നിട്ടുണ്ടെങ്കിൽ, കൂടുതൽ സമയം ഹൃദയസിംഹാസനത്തിൽ ഇരുന്നാൽ മണ്ണിൽ കാല് വയ്ക്കാതിരുന്നാൽ അതനുസരിച്ച് രാജകുടുംബവുമായി അടുത്ത ബന്ധത്തിൽ വരും. അവർ രാജകുടുംബത്തിലെ അംഗങ്ങളായിരിക്കും. അതിനാൽ, സ്നേഹമുണ്ടെങ്കിൽ, സ്നേഹിക്കുന്നവർ കൂടെ നിൽക്കുന്നതിൽ പിന്നിലാകില്ല. ഹൃദയസിംഹാസനത്തിൽ ഇരിക്കുന്നവർ ദ്വാപര കലിയുഗത്തിലും ബന്ധത്തിൽ തുടരും. സമീപത്ത് ഉണ്ടാകും. അതിനാൽ, കൂടെയിരിക്കുന്നവർ സദാ ഹൃദയസിംഹാസനത്തിൽ ഇരിക്കൂ, ജന്മജന്മങ്ങളിലേക്കുള്ള അവകാശം നേടൂ, അതുകൊണ്ടാണ് ബാപ്ദാദ എല്ലാ കുട്ടികളെയും സ്നേഹിക്കുന്നത്. സ്നേഹത്തിന്റെ വിഷയത്തിൽ ഭൂരിപക്ഷവും വിജയിച്ചു എന്ന് ബാബ സർട്ടിഫിക്കറ്റ് നൽകി. ഇപ്പോൾ എല്ലാ വിഷയങ്ങളിലും വിജയിക്കണം. വിജയിക്കണം, സമീപത്തിരിക്കണം.

ആദ്യമായി വന്ന കുട്ടികൾ, എഴുന്നേറ്റു നിൽക്കൂ. ആദ്യം വന്നവർ! പകുതി ക്ലാസ്സും പുതിയവരാണ്. നിങ്ങൾ എത്തി, ബാപ്ദാദ വന്നവരെ സ്വാഗതം ചെയ്യുന്നു. അഭിനന്ദനങ്ങൾ. ആദ്യമായി വന്നതിന് അഭിനന്ദനങ്ങൾ. നിങ്ങൾ വൈകിയെങ്കിലും, സമയപരിധിക്ക് മുമ്പേ നിങ്ങൾ എത്തിയിരിക്കുന്നു. ഇപ്പോൾ ശ്രദ്ധിക്കുക, ചുരുങ്ങിയ സമയത്തിനുള്ളിൽ, തീവ്ര പുരുഷാർത്ഥത്തിയായി, നിങ്ങളുടെ ഭാവി എത്ര മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവോ തീവ്ര പുരുഷാർത്ഥത്തിലൂടെ മുന്നോട്ട് പോകാൻ കഴിയും, കാരണം അപ്പോഴും, പരുഷാർത്ഥം ചെയ്യാനുള്ള അവസരം ഉണ്ട്. നിങ്ങൾക്ക് എത്ര ആഗ്രഹുക്കുന്നുവോ അത്രയും മുന്നോട്ട് പോകാൻ കഴിയും. ബാപ്ദാദയും ഈ ദൈവീക കുടുംബവും നിങ്ങളോടൊപ്പം മുന്നോട്ട് പോകാനുള്ള തരംഗങ്ങൾ നൽകും, അതിനാൽ മുന്നോട്ട് പോകൂ, ധൈര്യമായിരിക്കൂ. ധൈര്യം നിങ്ങളുടേതാണ്, സഹായം ബാപ്ദാദയുടെയും, പരിവാരത്തിന്റെയുമാണ്, മുന്നോട്ട് പോകൂ. ശരിയല്ലേ? സമ്മതിച്ച്, മുന്നോട്ട് പോകൂ. ശരി.

മധുബൻ നിവാസികളോട് :- മധുബൻ നിവാസികൾ ഭാഗ്യശാലികളാണ്, സംഘടനയെ അൽപ്പം ശക്തിപ്പെടുത്തി പങ്കാളികളെ തയ്യാറാക്കൂ, മറ്റാരെയും പങ്കാളികളാകരുത്, ഇതിൽ, ഒന്നോ രണ്ടോ പങ്കാളികളെ ഉണ്ടാക്കി മധുബൻ ഒന്നാം സ്ഥാനം നേടണം. ചെയ്യുമോ! കഴിഞ്ഞത് കഴിഞ്ഞു, സംഭവിച്ചതെല്ലാവരും കണ്ടു, കേട്ടു, മധുബൻ നിവാസികൾക്ക് സുവർണ്ണാവസരമുണ്ട്. മധുബൻ എന്ന് പറയുമ്പോൾ എല്ലാവരും അതിലുണ്ട്. അപ്പോൾ, മധുബൻ നിവാസികൾ ഒത്തുചേർന്നാൽ, പാണ്ഡവ ഭവൻ വേറിട്ടതാണെന്നോ മറ്റേതെങ്കിലും സ്ഥലം വേറിട്ടതാണെന്നോ അല്ല. മധുബൻ എന്നാൽ എല്ലാവരും ഒന്നാണ്. അതിനാൽ, മധുബൻ നിവാസികൾ ചെയ്യുമെന്ന് കരുതുന്നു! ചെയ്യുന്നവർ കൈകൾ ഉയർത്തൂ, എല്ലാവരും കൈകൾ ഉയർത്തി, ആരാണോ ചെയ്യുന്നത് വലിയ കാര്യമല്ലെന്ന് കരുതുന്നവർ, ബാപ്ദാദ ഉണ്ട്, ദാദിമാരും ഉണ്ട്, അതിനാൽ വലിയ കാര്യമല്ല. ദാദിമാർ എന്താണ് ചിന്തിക്കുന്നത്! മധുബൻ നിവാസികളാണ് ഒന്നാം നമ്പർ. ബാബ ഇത് ചെയ്ത് കാണിക്കാൻ എല്ലാവരോടും ആവശ്യപ്പെട്ടത് നല്ലതാണ്, പക്ഷേ മധുബൻ, മധുബൻ മധുബനാണ്. നിങ്ങൾ എല്ലാവരും ഈ വൈബ്രേഷൻ നൽകണം, വലിയ കാര്യമല്ല വിഘ്നങ്ങളുടെ പേരോ അടയാളമോ പോലുമില്ല. സംസാരിച്ചു, ഇടപാടുകൾ ചെയ്തു, തീർന്നു. കുറച്ചു കാലം മുമ്പ്, ദാദി ഇവിടെ ഉണ്ടായിരുന്നപ്പോൾ, എല്ലാവരും ഒരിക്കൽ സമ്മതം ഈ പാഠം ഉറപ്പിച്ചതായിരുന്നു, സമ്മതത്തിന്റെ. വാക്കുകൾ ഇല്ല, സമ്മതമാണ്, വളരെ നല്ലത്. മധുബൻ ഒന്നാമതെത്തും. ബാപ്ദാദയ്ക്ക് മധുബനെക്കുറിച്ച് അഭിമാനമാണ്, അല്ലേ? എല്ലാ സോണുകളിലും അഭിമാനിക്കുന്നു; ഇപ്പോൾ മധുബൻ മുൻപിലിരിക്കുന്നു, പക്ഷേ ബാപ്ദാദ എല്ലാ സോണിനോടും പറയുന്നു,സമ്മതമാണ് മധുരമായ ആത്മാവ്, ഈ പാഠം എല്ലാവരും ഉറപ്പിച്ചതാണോ. ഉറപ്പാണോ? മധുബൻ സമ്മാനം നേടണം. ഒരു നിമിഷത്തിൽ കഴിഞ്ഞതിനെ സമാപ്തമാക്കാൻ കഴിയുമോ! പുരുഷാർത്ഥികളാണ്, കഴിഞ്ഞു എന്നാൽ കഴിഞ്ഞതിനെ സമാപ്തമാക്കി പറക്കൂ, പറക്കുന്നവർ പുറകിലുള്ളത് ഉപേക്ഷിക്കുമ്പോഴാണ് പറക്കുന്നത്, വളരെ നല്ലത്. ശരി,

ഗുജറാത്ത് ഇപ്പോൾ ഏതെങ്കിലും നവീനത ചെയ്യണം. ബാപ്ദാദ ദില്ലിയുള്ളവരോടും ഇപ്പോൾ ഏതെങ്കിലും നവീനത ചെയ്യാൻ പറഞ്ഞു. ബാപ്ദാദയ്ക്ക് ഇപ്പോൾ വാർത്ത ലഭിച്ചു, രാജ്യത്തും വിദേശത്തും യുവാക്കൾ ഒരുമിച്ച് ആരംഭിച്ച കാര്യങ്ങൾ നല്ല ഫലങ്ങൾ ഉണ്ടാകും. കണ്ടുപിടുത്തം ആരംഭിച്ചതേയുള്ളൂ, പക്ഷേ ഭാരതവും വിദേശവും ഒരുമിച്ച് കൂടുതൽ അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാൻ കഴിയും. ഇപ്പോൾ തുടങ്ങിയിട്ടേയുള്ളൂ, പക്ഷേ ദില്ലിയിലുള്ളവർ നല്ല ധൈര്യം കാണിച്ചു. ആരംഭിച്ചു ഇപ്പോൾ വിശ്വം മുഴുവനും വ്യാപിക്കുകയാണെങ്കിൽ, വിദേശവും ദേശവും ഒരുമിച്ച് ബ്രാഹ്മണ പരിവാരമാകും. വിശ്വത്തിനു മുന്നിൽ വിശ്വത്തെയും ഒന്നിപ്പിക്കും. ആരംഭിച്ചു, ഇപ്പോൾ മുസ്ലീങ്ങളും മുന്നോട്ട് വരുന്നുണ്ട്. എന്നാൽ ഇപ്പോൾ, ഒരു വലിയ പരിപാടി സംഘടിപ്പിക്കുക, പ്രധാന രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ വരുകയും, എല്ലാവരും ഒരു പിതാവിന്റെ മക്കളാണ് അത് ലോകമെമ്പാടും പ്രസിദ്ധമാകണം, പരസ്പരം സഹോദരീസഹോദരന്മാരാണ്, ഈ സാഹോദര്യവും സഹോദരിബന്ധവും ഈ ശബ്ദം വ്യാപിക്കണം, ഒരേ വേദിയിൽ എല്ലായിടത്തുനിന്നുമുള്ള ആളുകൾക്ക് ഒരു പ്രത്യേക അനുഭവം ഉണ്ടാകണം. എല്ലാവരും പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. ഇപ്പോൾ, പരിധിയില്ലാത്തതിലേക്ക് പോകുകയാണ്. എല്ലാവർക്കും ഇത് ഒരു ദൈവീക കുടുംബമാണെന്നത് പ്രശസ്തമാകണം. ബാക്കി ആരൊക്കെയാണോ വരുന്നത്, സേവനം ചെയ്തുകൊണ്ടിരിക്കുന്നത്, സ്വപുരുഷാർത്ഥവും ചെയ്യുന്നുണ്ട്, ഈശ്വരീയ കാര്യമാണ്, ഇതും ലോകത്തിൽ പ്രസിദ്ധമാകും. ഒരു കുടുംബമാണ്. നല്ലത്.

എല്ലായിടത്തും കുട്ടികളെ ബാപ്ദാദ ഇപ്പോൾ അഭിനന്ദിക്കുന്നു. എല്ലാ ദിവസവും, ഓരോ മണിക്കൂറിലും മുന്നോട്ട് പോകുന്നതിന് അഭിനന്ദനങ്ങൾ. സമയം നിങ്ങൾക്കായി കാത്തിരിക്കുന്നു; നിങ്ങൾ സമയത്തിനായി കാത്തിരിക്കേണ്ടതില്ല. നിങ്ങൾ സമയത്തിന് എത്ര സമീപത്ത് കൊണ്ട് വരാൻ ആഗ്രഹിക്കുന്നുണ്ടോ സമാപ്തിയെ, അത്രയും സമാപ്തി സമീപത്തേയ്ക്ക് കൊണ്ട് വരാൻ കഴിയും. സമയം വരുമ്പോൾ തയ്യാറാകുക എന്നത് നിങ്ങളുടെ ബ്രാഹ്മണ സങ്കല്പമല്ല, നിങ്ങൾ സമയത്തെ സമീപത്ത് കൊണ്ട് വരൂ. സമയം ബാബയോട് പറയുന്നു, ബ്രാഹ്മണ ആത്മാക്കളായ നിങ്ങൾ, എന്നെ സമയത്തെ സമീപത്തേക്ക് കൊണ്ട് വരണം. പ്രകൃതിയും ബാബയോട് പറയുന്നു ഇപ്പോൾ സമാപ്തിയെ സമീപത്ത് കൊണ്ട് വരൂ. അപ്പോൾ, ബാപ്ദാദ എന്ത് ഉത്തരമാണ് നൽകേണ്ടത്? എന്ത് ഉത്തരം നൽകും? സമയം വന്നിരിക്കുന്നു എന്ന് പറയണോ? നിങ്ങളുടെ പേരിൽ ഈ മറുപടി കൊടുക്കട്ടെ? എന്ത് ഉത്തരം കൊടുക്കണം? പറയൂ. എന്ത് ഉത്തരം കൊടുക്കണം? ഇപ്പോൾ സമാപ്തി സമീപത്ത് കൊണ്ടുവരുന്നതിന്റെ അർത്ഥമാണ് സ്വയത്തെ സമ്പൂർണ്ണമാക്കുക, കാരണം ബാപ്ദാദ ഒറ്റയ്ക്ക് പോകില്ല, കുട്ടികളോടൊപ്പം പോകും. അപ്പോൾ, തീയതി നിശ്ചയിക്കുക. എപ്പോൾ വരെ? ചുമതല നൽകിയിരിക്കുന്നു, ഇപ്പോൾ പരസ്പരം ചർച്ച ചെയ്യണം. ബാപ്ദാദ പ്രകൃതിക്ക് എന്ത് ഉത്തരം നൽകണം? പ്രകൃതി വളരെ അസ്വസ്ഥമാണ്. ദുഃഖിതരായ ആത്മാക്കൾ മനസ്സിൽ വളരെ നിലവിളിക്കുന്നു. ഇപ്പോൾ മനസ്സാ സേവനം കൂടുതൽ വർദ്ധിപ്പിക്കുക. മനസ്സിലൂടെ സേവനം ചെയ്യുന്നു, പക്ഷേ സ്ഥിരമായി വർദ്ധിച്ചുകൊണ്ടേയിരിക്കണം, അത് കൂടുതൽ വർദ്ധിപ്പിക്കണം, കാരണം പ്രകൃതിയും ദുഃഖിതരായ ആത്മാക്കളും ബാബയുടെ അടുക്കൽ വന്ന് നിലവിളിക്കുന്നു. അതിനാൽ, അവർക്ക് കുറച്ച് ശാന്തിയുടെയോ സുഖത്തിന്റെയോ അനുഭവം ചെയ്യിപ്പിക്കൂ. അവർ നിമിഷത്തേക്ക് ശാന്തി ആഗ്രഹിക്കുന്നു.അല്പം ശാന്തി നൽകൂ. വിശന്നിരിക്കുന്നവർ എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന്കരുതുന്നത് പോലെ, അൽപ്പമെങ്കിലും ലഭിച്ചാൽ, അതിനാൽ ഇപ്പോൾ മനസ്സാ സേവനം വർദ്ധിപ്പിക്കൂ. വാക്കുകളുടെ സേവനം നടക്കുന്നുണ്ട്, ബാപ്ദാദയ്ക്ക് സന്തോഷമുണ്ട്. ശരി, ബാപ്ദാദ നിങ്ങൾക്ക് നൽകിയ ഗൃഹപാഠം ഓർമ്മിക്കുകയും ഓർമ്മിപ്പിക്കുകയും വേണം. ശരി.

ബാപ്ദാദയുടെ ഹൃദയസിംഹാസനത്തിൽ ഇരിക്കുന്ന കുട്ടികൾക്കും, വിശ്വ മംഗളത്തിന്റെ കർത്തവ്യത്തിൽ സദാ മുന്നോട്ട് പോകുന്നവർക്ക് ബാപ്ദാദ ദൃഷ്ടി നൽകികൊണ്ട്, ഹൃദയത്തിൽ നിന്നുള്ള സ്നേഹവും അഭിനന്ദനങ്ങളും നൽകുന്നു. ഓരോ കുട്ടിയും ദൂരെ ഇരുന്നിട്ടും സന്മുഖത്താണെന്നു അനുഭവം ചെയ്യുന്നു, ബാപ്ദാദ എല്ലാ കുട്ടികളെയും ഹൃദയത്തിലേക്ക് സ്വീകരിച്ച് എല്ലാ കുട്ടികളോടും നമസ്തേ പറയുന്നു.

വരദാനം :-
സ്നേഹത്തിന്റെയും ശക്തി രൂപത്തിന്റെയും സന്തുലനത്തിലൂടെ സേവനം ചെയ്യുന്ന സഫലത മൂർത്തിയായി ഭവിക്കട്ടെ.

ഏതുപോലെ ഒരു കണ്ണിൽ ബാബയോടുള്ള സ്നേഹവും രണ്ടാമത്തെ കണ്ണുകളിൽ ബാബയിൽ നിന്ന് ലഭിച്ച കർത്തവ്യം (സേവനം) സദാ സ്മൃതിയിലുണ്ടാകണം. അങ്ങനെയുള്ള സ്നേഹി മൂർത്തിയാകുന്നതിനോടൊപ്പം ഇപ്പോൾ ശക്തി രൂപവും ആകൂ. സ്നേഹത്തിനോടൊപ്പം വാക്കുകളിൽ ആരുടേയും ഹൃദയം പിളർക്കുന്ന മൂർച്ചയുണ്ടാകണം. ഏതുപോലെയാണോ അമ്മ കുട്ടിയ്ക്ക് എങ്ങനെയുള്ള വാക്കുകളിലൂടെ ശിക്ഷണം നൽകിയാലും അമ്മയുടെ സ്നേഹം കാരണം ആ വാക്കുകൾ മൂർച്ചയുള്ളതോ കയ്പുള്ളതോ ആയി തോന്നുകയില്ല. അതുപോലെ ജ്ഞാനത്തിന്റെ ഏതെല്ലാം സത്യമായ കാര്യങ്ങൾ ഉണ്ടോ അത് വ്യക്തമായ വാക്കുകളിൽ നൽകൂ എന്നാൽ വാക്കുകളിൽ സ്നേഹം അടങ്ങിയിരിക്കണം എങ്കിൽ സഫലത മൂർത്തിയാകും.

സ്ലോഗന് :-
സർവ്വ ശക്തിവനായ ബാബയെ കൂട്ട്കാരനാക്കിയാൽ പശ്ചാത്താപത്തിൽ നിന്ന് മോചിതരാകും.

അവ്യക്ത സൂചന- ജ്വാല രൂപ സ്ഥിതിയിലിരുന്ന് ശക്തിശാലി ഓർമ്മയുടെ അനുഭവം ചെയ്യൂ.

സൂര്യന്റെ കിരണങ്ങൾ വ്യാപിക്കുന്നത് പോലെ മാസ്റ്റർ സർവ്വ ശക്തിവാന്റെ സ്ഥിതിയിൽ ശക്തികളും വിശേഷതകളുമാകുന്ന കിരണങ്ങൾ നാനാഭാഗത്തും വ്യാപിക്കുന്നതിന്റെ അനുഭവം ചെയ്യൂ, ഇതിനായി ഞാൻ മാസ്റ്റർ സർവ്വശക്തിവാനാണ്, വിഘ്നവിനാശക ആത്മാവാണ് ഈ ഉയർന്ന സ്വമാനത്തിന്റെ സ്മൃതിയുടെ സീറ്റിൽ സ്ഥിതി ചെയ്ത് യോഗത്തെ ജ്വാല രൂപമാക്കൂ എങ്കിൽ ഒരു വിഘ്നത്തിനും മുന്നിൽ വരാൻ പോലും കഴിയില്ല.