മധുരമായ
കുട്ടികളേ-നിങ്ങള്ക്ക് ഇവിടെ പ്രവര്ത്തിമാര്ഗ്ഗത്തിന്റെ സ്നേഹമാണ് ലഭിക്കുന്നത്,
എന്തുകൊണ്ടെന്നാല് ബാബ ഹൃദയം കൊണ്ട് പറയുകയാണ് - എന്റെ കുട്ടികളെ, ബാബയില്
നിന്ന് സമ്പത്ത് ലഭിക്കുകയാണ്, ഈ സ്നേഹം ദേഹധാരിയായ ഗുരുവിന് നല്കാന്
സാധിക്കില്ല.
ചോദ്യം :-
ഏത് കുട്ടികളുടെ ബുദ്ധിയിലാണോ ജ്ഞാനത്തിന്റെ ധാരണയും തീക്ഷ്ണബുദ്ധിയുമുള്ളത് -
അവരുടെ ലക്ഷണമെന്തായിരിക്കും?
ഉത്തരം :-
അവര്ക്ക്
മറ്റുള്ളവര്ക്ക് കേള്പ്പിച്ചുകൊടുക്കാനുള്ള താല്പര്യം ഉണ്ടായിരിക്കും. അവരുടെ
ബുദ്ധി ബന്ധു-മിത്രാദികളില് അലയില്ല. ആരാണോ തീക്ഷ്ണബുദ്ധിയുള്ളവര്, അവര്
ഒരിക്കലും പഠിപ്പില് അലസത കാണിക്കില്ല. വിദ്യാലയത്തില് ഒരിക്കലും കണ്ണുകള്
അടച്ചിരിക്കില്ല. ഏത് കുട്ടിയാണോ വറചട്ടി പോലെയുള്ളത,് അവരുടെ ബുദ്ധി അവിടേയും
ഇവിടേയും അലഞ്ഞുകൊണ്ടിരിക്കും, അവര് ജ്ഞാനത്തെ മനസ്സിലാക്കുകയേയില്ല, അവര്ക്ക്
ബാബയെ ഓര്മ്മിക്കുന്നത് വളരെ പ്രയാസമായിരിക്കും.
ഓംശാന്തി.
ഇതാണ് അച്ഛനും കുട്ടികളും തമ്മിലുള്ള മേള. ഗുരുവും ശിഷ്യരും തമ്മിലുള്ള മേളയല്ല.
ഗുരുക്കന്മാരുടെ ദൃഷ്ടിയില് എപ്പോഴും ഉണ്ടായിരിക്കുന്നത് ഇവര് ഞങ്ങളുടെ
ശിഷ്യരാണ്, അഥവാ അനുയായികളാണ് അല്ലെങ്കില് ജിജ്ഞാസുവാണ്, ദൃഷ്ടി
സാധാരണമായിരിക്കും. ആ ദൃഷ്ടിയിലൂടെയാണ് അവര് കാണുന്നത്. ആത്മാവിനെയല്ല. അവര്
കാണുന്നത് ശരീരത്തെയാണ് ശിഷ്യന്മാരും ദേഹാഭിമാനത്തിലാണിരിക്കുന്നത്. അവരെ തന്റെ
ഗുരുവാണെന്ന് മനസ്സിലാക്കുന്നു. ദൃഷ്ടിയിലുമുണ്ടായരിക്കും ഇവര് ഞങ്ങളുടെ
ഗുരുവാണ്. ഗുരുവിനെ ബഹുമാനിക്കും. ഇവിടെ വളരെ വ്യത്യാസമാണ്, ഇവിടെ ബാബ തന്നെയാണ്
കുട്ടികള്ക്ക് ആദരവ് നല്കുന്നത്. ബാബക്കറിയാം ഈ കുട്ടികളെ പഠിപ്പിക്കണം.
സൃഷ്ടിചക്രം എങ്ങിനെയാണ് കറങ്ങുന്നത്. പരിധിയില്ലാത്ത ചരിത്രത്തിന്റെയും
ഭൂമിശാസ്ത്രത്തിന്റെയും ജ്ഞാനം കുട്ടികള്ക്ക് മനസ്സിലാക്കിക്കൊടുക്കണം.
ഗുരുക്കന്മാരുടെ ഹൃദയത്തില് കുട്ടിയെന്നുള്ള സ്നേഹം ഉണ്ടായിരിക്കില്ല. ബാബക്ക്
കുട്ടികളെന്നുള്ള വളരെ സ്നേഹമുണ്ടായിരിക്കും, കുട്ടികള്ക്കും ബാബയോട് വളരെ
സ്നേഹമാണ്. നിങ്ങള്ക്കറിയാം ബാബ നമുക്ക് സൃഷ്ടിചക്രത്തിന്റെ ജ്ഞാനം
കേള്പ്പിക്കുകയാണ്. ഗുരുക്കന്മാര് എന്താണ് പഠിപ്പിക്കുന്നത്? പകുതി കല്പ്പത്തോളം
ശാസ്ത്രങ്ങളെല്ലാം കേള്പ്പിച്ചു, ഭക്തിയുടെ കര്മ്മകാണ്ഡം ചെയ്യിപ്പിച്ചു,
ഗായത്രിമന്ത്രവും, സന്ധ്യാജപങ്ങളും പഠിപ്പിച്ചുകൊണ്ടിരുന്നു. ബാബ
വന്നിരിക്കുകയാണ് തന്റെ പരിചയം നല്കാന്. നമ്മള് ബാബയെ
അറിഞ്ഞിട്ടുണ്ടായിരുന്നില്ല. സര്വ്വവ്യാപിയാണെന്ന് പറഞ്ഞിരുന്നു. പരമാത്മാവ്
എവിടെയാണെന്ന് ആരോടു ചോദിച്ചാലും അവര് പറയും സര്വ്വവ്യാപിയാണെന്ന്.
നിങ്ങളുടെയടുത്ത് ആളുകള് വരുമ്പോള് ചോദിക്കും ഇവിടെ എന്താണ് പഠിപ്പിക്കുന്നത്?
പറയൂ, ഞങ്ങള് രാജയോഗം പഠിപ്പിക്കുകയാണ്, ഇതിലൂടെ നിങ്ങള് മനുഷ്യനില് നിന്ന്
ദേവത അഥവാ രാജാവായി മാറും, മനുഷ്യനെ ദേവതയാക്കി മാറ്റുന്ന പഠിപ്പ് നല്കുന്ന
ഇങ്ങനെയുള്ള മറ്റൊരു സത്സംഗം ഒരിക്കലും ഉണ്ടാകില്ല. ദേവതകള് ഉള്ളത്
സത്യയുഗത്തിലാണ്. കലിയുഗത്തില് മനുഷ്യരാണ്. ഇപ്പോള് നമുക്ക് മുഴുവന്
സൃഷ്ടിചക്രത്തിന്റേയും രഹസ്യം മനസ്സിലാക്കിത്തരികയാണ്, ഇതിലൂടെ നിങ്ങള്
ചക്രവര്ത്തി രാജാവായി മാറും. നിങ്ങള്ക്ക് പാവനമായി മാറാനുള്ള വളരെ നല്ല യുക്തിയും
പറഞ്ഞുതരുന്നുണ്ട്. ഇങ്ങനെയുള്ള യുക്തി ആര്ക്കും മനസ്സിലാക്കിത്തരാന് ഒരിക്കലും
സാധിക്കില്ല. ഇതാണ് സഹജരാജയോഗം. ബാബയാണ് പതിതപാവനന്. ബാബ സര്വ്വശക്തിവാനുമാണ്.
ബാബയെ ഓര്മ്മിക്കുന്നതിലൂടെ പാപം ഭസ്മമാകും. കാരണം യോഗാഗ്നിയല്ലേ. ഇവിടെ പുതിയ
കാര്യമാണ് പഠിപ്പിച്ചുതരുന്നത്.
ഇത് ജ്ഞാനമാര്ഗ്ഗമാണ്. ജ്ഞാനത്തിന്റെ സാഗരന് ഒരു ബാബയാകുന്നു. ജ്ഞാനവും ഭക്തിയും
വെവ്വേറെയാണ്. ജ്ഞാനം പഠിപ്പിക്കുന്നതിനുവേണ്ടി ബാബക്ക് വരേണ്ടിവരുന്നു കാരണം
ബാബ ജ്ഞാനത്തിന്റെ സാഗരനാണ്. ബാബ സ്വയം വന്ന് തന്റെ പരിചയം നല്കുകയാണ് ഞാന്
എല്ലാവര്ക്കും പിതാവാണ്. ബ്രഹ്മാവിലൂടെ മുഴുവന് സൃഷ്ടിയേയും പാവനമാക്കി
മാറ്റുന്നു. പാവനമായ ലോകം സത്യയുഗമാണ്. പതിതമായ ലോകം കലിയുഗമാണ്.
സത്യയുഗത്തിന്റെ ആദ്യവും കലിയുഗത്തിന്റെ അന്ത്യവും ഇതാണ് സംഗമയുഗം. ഇതിനെ
അധിയുഗം എന്ന് പറയുന്നു. ഇവിടെ നമ്മള് ചാടിക്കടക്കുകയാണ്. എവിടേക്ക്? പഴയ
ലോകത്തില്നിന്ന് പുതിയ ലോകത്തിലേക്ക് ചാടിക്കടക്കുന്നു. ഇറങ്ങുമ്പോള് പതുക്കെ
പതുക്കെ പടികളിറങ്ങി വന്നു. ഇവിടെ നമ്മള് മോശമായ ലോകത്തില് നിന്നും പുതിയ
ലോകത്തിലേക്ക് ഒറ്റയടിക്ക് ചാടിക്കടക്കുകയാണ്. നേരെ മുകളിലേക്ക് പോകും. പഴയ ലോകം
വിട്ട് നമ്മള് പുതിയ ലോകത്തിലേക്ക് പോവുകയാണ്. ഇത് പരിധിയില്ലാത്ത കാര്യമാണ്.
പരിധിയില്ലാത്ത പഴയ ലോകത്തില് അനവധി മനുഷ്യരാണ്. പുതിയ ലോകത്തില് വളരെ കുറച്ച്
മനുഷ്യരാണ്. ഇതാണ് സ്വര്ഗ്ഗമെന്ന് പറയുന്നത്. അവിടെ എല്ലാവരും
പവിത്രമായിരിക്കുന്നു. കലിയുഗത്തില് എല്ലാവരും അപവിത്രമാണ്. അപവിത്രമാക്കി
മാറ്റുന്നത് രാവണനാണ്. എല്ലാവര്ക്കും മനസ്സിലാക്കിക്കൊടുക്കണം നിങ്ങള് ഇപ്പോള്
രാവണരാജ്യത്തില് അഥവാ പഴയ ലോകത്തിലാണ്. വാസ്തവത്തില് രാമരാജ്യം ഉണ്ടായിരുന്നു
ഇതിനെയാണ് സ്വര്ഗ്ഗമെന്ന് പറയുന്നത്. പിന്നീട് എങ്ങനെ 84 ജന്മത്തിന്റെ
ചക്രത്തിലേക്ക് വന്ന് താഴേക്ക് വീണു, ഇത് നമുക്ക് പറഞ്ഞുകൊടുക്കാന് സാധിക്കും.
ആരാണോ നല്ല വിവേകശാലിയായിട്ടുള്ളവര് അവര് പെട്ടെന്ന് മനസ്സിലാക്കും, ആരുടെ
ബുദ്ധിയിലാണോ വരാത്തത് അവര് വറചട്ടി പോലെയാണ് അവിടേയും ഇവിടേയും നോക്കിയിരിക്കും.
ശ്രദ്ധയോടെ കേള്ക്കില്ല. പറയാറില്ലേ നിങ്ങളെന്താ വറചട്ടിപോലെ. സന്യാസിമാര് പോലും
കഥ കേള്പ്പിച്ചുകൊടുക്കുമ്പോള് ചിലര് കോട്ടുവായിട്ടുകൊണ്ടിരിക്കും ശ്രദ്ധ
മറ്റെവിടെയെങ്കിലുമായിരിക്കും, അപ്പോള് പെട്ടെന്ന് അവരോട് ചോദിക്കും എന്താണ്
കേള്പ്പിച്ചത്? ബാബയും എല്ലാവരേയും നോക്കുന്നുണ്ട് ആരും വറചട്ടി
പോലെയിരിക്കുന്നില്ലല്ലോ. നല്ല തീക്ഷ്ണബുദ്ധിയുള്ള കുട്ടികള് പഠിത്തത്തില്
അലസരാകില്ല. വിദ്യാലയങ്ങളില് കണ്ണുകളടച്ചിരിക്കുന്ന നിയമമില്ലല്ലോ. ഒരു ജ്ഞാനവും
മനസ്സിലാകില്ല. ബാബയെ ഓര്മ്മിക്കുന്നത,് അങ്ങനെയുള്ളവര്ക്ക് വളരെ
പ്രയാസമായിരിക്കും, പിന്നെ എങ്ങനെയാണ് അവരുടെ പാപങ്ങള്നശിക്കുക.
തിക്ഷ്ണബുദ്ധിയുള്ളവര് നല്ലരീതിയില് ധാരണ ചെയ്ത് മറ്റുള്ളവര്ക്കും
കേള്പ്പിച്ചുകൊടുക്കാനുള്ള താല്പര്യം വെക്കും. ജ്ഞാനമില്ലായെങ്കില്
മിത്രസംബന്ധികളുടെ ഭാഗത്തേക്ക് ബുദ്ധി അലഞ്ഞുകൊണ്ടിരിക്കും. ഇവിടെ ബാബ പറയുകയാണ്
എല്ലാം മറക്കണം. അന്തിമസമയത്ത് മറ്റൊന്നും ഓര്മ്മ വരരുത്. ബാബ സന്യാസിമാരെയെല്ലാം
കണ്ടിട്ടുണ്ട് അവര് പക്കാ ബ്രഹ്മജ്ഞാനി കളായിരിക്കും, അവര് അതിരാവിലെ
എഴുന്നേറ്റ് ബ്രഹ്മമഹതത്വത്തെ ഓര്മ്മിച്ച് ശരീരം ഉപേക്ഷിക്കുന്നു. അവര്ക്ക്
ശാന്തിയുടെ പ്രവാഹത്തിന്റെ അനുഭവമുണ്ടാകും. അവരൊരിക്കലും ബ്രഹ്മത്തില്
ലയിക്കുന്നില്ല. പിന്നീട് വീണ്ടും ഒരമ്മയുടെ ഗര്ഭത്തില് പോയി
ജന്മമെടുക്കേണ്ടതായി വരുന്നു.
ബാബ മനസ്സിലാക്കിത്തരികയാണ് മഹാത്മാവെന്ന് കൃഷ്ണനെയാണ് പറയുന്നത്. മനുഷ്യര്
അര്ത്ഥം മനസ്സിലാക്കാത പലതും പറയുന്നു. ബാബ മനസ്സിലാക്കിത്തരികയാണ് ശ്രീകൃഷ്ണന്
സമ്പൂര്ണ്ണ നിര്വ്വികാരിയാണ്, പക്ഷേ സന്യാസിയല്ല, ദേവതയെന്ന് പറയും.
സന്യാസിയെന്ന് പറയുന്നതിനും ദേവതയെന്ന് പറയുന്നതിനും അര്ത്ഥമുണ്ട്. എങ്ങിനെയാണ്
ദേവതയായി മാറിയത്? സന്യാസത്തിലൂടെ ദേവതയായി മാറി. പക്ഷേ സന്യാസം
പരിധിയില്ലാത്തത് ചെയ്തു പിന്നീട് സത്യയുഗത്തിലേക്ക് പോയി. സന്യാസിമാരുടേത്
പരിധിയുള്ള സന്യാസം ചെയ്യലാണ്. പരിധിയില്ലാത്തതിലേക്ക് പോകാന് സാധിക്കുന്നില്ല.
പരിധിയുള്ളതില് പോയി പുനര്ജ്ജന്മവും എടുക്കുന്നു, വികാരത്തിലൂടെ.
പരിധിയില്ലാത്ത അധികാരിയായി മാറാന് സാധിക്കുന്നില്ല. രാജാവോ റാണിയോ ആയി
മാറുന്നില്ല കാരണം അവരുടെ ധര്മ്മം വേറെയാണ്. സന്യാസധര്മ്മം ദേവതാധര്മ്മമല്ല.
ബാബ പറയുകയാണ് ഞാന് അധര്മ്മത്തെ വിനാശം ചെയ്ത് ദേവീദേവതാധര്മ്മത്തിന്റെ സ്ഥാപന
ചെയ്യുന്നു. വികാരവും അധര്മ്മമല്ലേ, അതുകൊണ്ട് ബാബ പറയുകയാണ് ഇതെല്ലാം വിനാശം
ചെയ്ത് ഒരു ആദിസനാതനദേവീദേവതാധര്മ്മത്തിന്റെ സ്ഥാപന ചെയ്യാന് എനിക്ക്
വരേണ്ടിവരുന്നു. ഭാരതത്തില് എപ്പോഴാണോ സത്യയുഗമായിരുന്നത് ഒരു ധര്മ്മമായിരുന്നു,
ആ ധര്മ്മം വീണ്ടും അധര്മ്മമായി മാറുന്നു. ഇപ്പോള് നിങ്ങള് വീണ്ടും ആദിസനാതന
ദേവീദേവതാധര്മ്മത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്. ആര് എത്ര പുരുഷാര്ത്ഥം
ചെയ്യുന്നു അതിനനുസരിച്ചുള്ള പദവി നേടും. സ്വയം ആത്മാവാണെന്ന് നിശ്ചയം ചെയ്യണം.
ഗൃഹസ്ഥത്തിലിരിക്കൂ. എന്നാലും നടക്കുമ്പോഴും കറങ്ങുമ്പോഴും ഇരിക്കുമ്പോഴും ഇത്
പക്കായാക്കൂ, ഭക്തര് പോലും അതിരാവിലെ എഴുന്നേറ്റ് ഏകാന്തമായിരുന്നു മാല
ജപിക്കുന്നു, നിങ്ങള് മുഴുവന് ദിവസത്തിന്റേയും കണക്കെടുക്കൂ. എത്ര സമയം
ഓര്മ്മയിലിരുന്നു. മുഴുവന് സമയത്തിലും എത്ര സമയം ഓര്മ്മിച്ചു, ആകെ കണക്കെടുക്കൂ.
ഭക്തര് അതിരാവിലെ എഴുന്നേറ്റ് മാല ജപിക്കുന്നു, സത്യമായ ഭക്തരല്ല എന്നിട്ടുകൂടെ.
ചിലരുടെ ബുദ്ധി പുറത്ത് അവിടേയും ഇവിടേയും അലഞ്ഞുകൊണ്ടിരിക്കും. ഇപ്പോള് നിങ്ങള്
മനസ്സിലാക്കി ഭക്തിയിലൂടെ ലാഭമൊന്നും കിട്ടുന്നില്ല. ഇത് ജ്ഞാനമാണ്, ഇതിലൂടെ
വളരെയധികം ലാഭമുണ്ടാകും. ഇപ്പോള് നിങ്ങളുടേത് കയറുന്ന കലയാണ്. ബാബ ഇടക്കിടെ
പറയുകയാണ് മന്മനാഭവ. ഗീതയിലും ഈ ശബ്ദമുണ്ട് പക്ഷേ ഇതിന്റെ അര്ത്ഥം ആര്ക്കും
കേള്പ്പിച്ചുതരാന് സാധിക്കുന്നില്ല. ഉത്തരം കൊടുക്കാനും അറിയില്ല. വാസ്തവത്തില്
അതിന്റെ അര്ത്ഥത്തെക്കുറിച്ച് എഴുതിയിട്ടുണ്ട് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി,
ദേഹത്തിന്റെ എല്ലാ ധര്മ്മത്തേയും ഉപേക്ഷിച്ച് എന്നെ മാത്രം ഓര്മ്മിക്കൂ.
ഭഗവാനുവാചയല്ലേ. പക്ഷേ അവരുടെ ബുദ്ധിയിലുള്ളത് കൃഷ്ണഭഗവാനെന്നാണ്. കൃഷ്ണന്
ദേഹധാരി പുനര്ജ്ജന്മത്തിലേക്ക് വരുന്നില്ലേ. കൃഷ്ണനെ എങ്ങനെ ഭഗവാനെന്ന് പറയാന്
സാധിക്കും. സന്യാസിമാരൊന്നും ആരുടെയും ദൃഷ്ടിയില് അച്ഛനും മക്കളും എന്ന
സംബന്ധത്തിലല്ല. ഗാന്ധിജിയെ ബാപ്പുജിയെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ
പിതാവും പുത്രനും ഈ സംബന്ധം പറയാറില്ല. നിങ്ങള്ക്ക് മനസ്സിലാക്കിത്തരികയാണ്
സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. ഈ ബ്രഹ്മാവിന്റെ ശരീരത്തി ലിരിക്കുന്നത്
പരിധിയില്ലാത്ത ബാപ്പുജിയാണ്. ലൗകികം പാരലൗകികം ഈ രണ്ട് പിതാവില്നിന്നും
സമ്പത്ത് ലഭിക്കുന്നു. ബാപ്പുജിയില് നിന്നും ഒന്നും ലഭിക്കുന്നില്ല. ശരി,
ഭാരതരാജ്യത്തെ തിരിച്ചെടുത്തു, പക്ഷേ അതിനെ സമ്പത്തെന്ന് പറയില്ല. സുഖം
ലഭിക്കണമല്ലോ.
സമ്പത്ത് ലഭിക്കുന്നത് രണ്ടാണ് - ഒന്ന് പരിധിയുള്ള പിതാവില് നിന്ന്, രണ്ട്
പരിധിയില്ലാത്ത പിതാവില് നിന്ന്. ബ്രഹ്മാവില്നിന്നും സമ്പത്ത് ലഭിക്കുന്നില്ല.
മുഴുവന് പ്രജകളുടേയും പിതാവാണ്, ബ്രഹ്മാവിനെ പറയും മുതുമുത്തശ്ശന്. ബ്രഹ്മാവ്
സ്വയം പറയുകയാണ് എന്നില്നിന്നും നിങ്ങള്ക്ക് ഒരു സമ്പത്തും ലഭിക്കുന്നില്ല,
ബ്രഹ്മാവ് തന്നെ പറയുകയാണ് എന്നില്നിന്ന് ഒരു സമ്പത്തും ലഭിക്കുന്നില്ലായെന്ന്,
എങ്കില് ആ ബാപ്പുജിയില്നിന്നും എന്ത് സമ്പത്ത് ലഭിക്കും. ഒന്നുമില്ല.
ഇംഗ്ലീഷുകാര് പോയി. ഇപ്പോഴെന്താണ് നിരാഹാരസമരം, വഴിതടയല്, സമരം ഇതെല്ലാം
ഉണ്ടായിക്കൊണ്ടിരിക്കും.എത്ര ആധിക്യങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആര്ക്കും
പേടിയില്ല. വലിയ വലിയ ഉദ്യോഗസ്ഥരെപ്പോലും അടിക്കുന്നു. സുഖത്തിനുപകരം ദുഃഖമാണ്.
പരിധിയില്ലാത്ത കാര്യം ഇവിടെത്തന്നെയാണ്. ബാബ പറയുകയാണ് ആദ്യമാദ്യം ഈ പക്കാ
നിശ്ചയം ചെയ്യൂ നമ്മള് ആത്മാവാണ്, ശരീരമല്ല. ബാബ നമ്മളെ ദത്തെടുത്തിരിക്കുകയാണ്,
നമ്മള് ദത്തെടുത്ത കുട്ടികളാണ് നിങ്ങള്ക്ക് മനസ്സിലാക്കിത്തരികയാണ് ബാബ
ജ്ഞാനത്തിന്റെ സാഗരന് വന്നിരിക്കുകയാണ് സൃഷ്ടിചക്രത്തിന്റെ രഹസ്യം
മനസ്സിലാക്കിത്തരാന്. വേറെയാര്ക്കും മനസ്സിലാക്കിത്തരാന് സാധിക്കില്ല. ബാബ
പറയുകയാണ് ദേഹസഹിതം ദേഹത്തിന്റെ എല്ലാ ധര്മ്മങ്ങളേയും മറന്ന്, എന്നെ മാത്രം
ഓര്മ്മിക്കൂ. തീര്ച്ചയായും സതോപ്രധാനമായി മാറണം. ഇതുമറിയാം പഴയ ലോകത്തിന്റെ
വിനാശമുണ്ടാകും. പുതിയ ലോകത്തില് വളരെ കുറച്ചുപേരാണ്. കോടിക്കണക്കിന് ആത്മാക്കള്
എവിടെക്കിടക്കുന്നു 9 ലക്ഷം എവിടെക്കിടക്കുന്നു. ഇത്രയും പേര് എവിടെപ്പോകും?
ഇപ്പോള് നിങ്ങളുടെ ബുദ്ധിയിലുണ്ട് നമ്മള് എല്ലാ ആത്മാക്കളും മുകളിലായിരുന്നു.
ഇവിടെ വന്നിരിക്കുകയാണ് പാര്ട്ട് അഭിനയിക്കാന്. ആത്മാവിനെ അഭിനേതാവെന്നാണ്
പറയുക. ആത്മാവാണ് അഭിനയിക്കുന്നത് ഈ ശരീരത്തിലൂടെ. ആത്മാവിന് ഉപകരണം വേണം.
ആത്മാവെത്ര ചെറുതാണ്. 84 ലക്ഷം ജന്മമില്ല. ഓരോരുത്തരും 84 ലക്ഷം
ജന്മമെടുക്കുകയാണെങ്കില് എങ്ങിനെ പാര്ട്ട് ആവര്ത്തിക്കും. ഓര്മ്മിക്കാന് പോലും
സാധിക്കില്ല. സ്മൃതിതലത്തില്നിന്നുംപോലും പുറത്തുപോകും. 84 ജന്മം പോലും
നിങ്ങള്ക്ക് ഓര്മ്മിക്കാന് സാധിക്കില്ല, മറക്കുന്നു. ഇപ്പോള് നിങ്ങള്
കുട്ടികള്ക്ക് ബാബയെ ഓര്മ്മിച്ച് തീര്ച്ചയായും പാവനമായി മാറണം. ഈ യോഗാഗ്നിയിലൂടെ
വികര്മം വിനാശം ചെയ്യണം. ഇത് നിശ്ചയമുണ്ട-് പരിധിയില്ലാത്ത ബാബയിലൂടെ
പരിധിയില്ലാത്ത സമ്പത്ത് നാം കല്പ-കല്പത്തിലേക്ക് നേടുകയാണ്. ഇപ്പോള് വീണ്ടും
സ്വര്ഗ്ഗവാസിയായി മാറുന്നതിനുവേണ്ടി ബാബ പറയുകയാണ് എന്നെ മാത്രം ഓര്മ്മിക്കൂ
കാരണം ഞാന് പതിതപാവനനാണ്. നിങ്ങള് ബാബയെ വിളിച്ചതല്ലേ, ഇപ്പോള് ബാബ
വന്നിരിക്കുകയാണ് പാവനമാക്കി മാറ്റാന്. പാവനം ദേവതകളാണ്, പതിതര് മനുഷ്യരാണ്.
പാവനമായി മാറി ശാന്തിധാമത്തിലേക്ക് പോകണം. നിങ്ങള് ശാന്തിധാമത്തിലേക്കാണോ പോകാന്
ആഗ്രഹിക്കുന്നത് അതോ സുഖധാമത്തിലേക്ക് പോകാന് ആഗ്രഹിക്കുന്നോ? സന്യാസിമാര് പറയും
സുഖം കാകവിഷ്ടസമാനമാണ്, ഞങ്ങള്ക്ക് ശാന്തി വേണം. അവര്ക്ക് ഒരിക്കലും
സത്യയുഗത്തിലേക്ക് വരാന് കഴിയില്ല. സത്യയുഗം പ്രവര്ത്തിമാര്ഗ്ഗത്തിന്റെ
ധര്മ്മമാണ്. ദേവതകള് നിര്വ്വികാരികളായിരുന്നു. അവര്
പുനര്ജ്ജന്മങ്ങളെടുത്തെടുത്ത് പതിതമായി മാറി. ഇപ്പോള് ബാബ പറയുകയാണ്
നിര്വ്വികാരിയായി മാറണം. സ്വര്ഗ്ഗത്തിലേക്ക് പോകണമെങ്കില് എന്നെ ഓര്മ്മിക്കൂ,
എങ്കില്നിങ്ങളുടെ പാപം ഭസ്മമാകും. പുണ്യാത്മാവായി മാറിയാല് ശാന്തിധാമത്തിലേക്കും
സുഖധാമത്തിലേക്കും വരാം. അവിടെ ശാന്തിയുമുണ്ടായിരുന്നു, സുഖവും ഉണ്ടായിരുന്നു.
ഇപ്പോഴാണ് ദുഃഖധാമം. വീണ്ടും ബാബ വന്ന് സുഖധാമത്തിന്റെ സ്ഥാപന ചെയ്യുകയാണ്,
ദുഃഖധാമത്തിന്റെ വിനാശവും. ചിത്രവും മുന്നിലുണ്ട്. പറയൂ, ഇപ്പോള് നിങ്ങള്
എവിടെയാണ് നില്ക്കുന്നത്? ഇപ്പോള് കലിയുഗത്തിന്റെ അന്തിമമാണ്. വിനാശം
തൊട്ടുമുന്നിലുണ്ട്. ബാക്കി അവശേഷിക്കുന്നത് ചെറിയൊരു ഭാഗം മാത്രമായിരിക്കും.
ഇത്രയും ഖണ്ഡങ്ങള് സത്യയുഗത്തിലുണ്ടായിരിക്കില്ല. മുഴുവന് ലോകത്തിന്റേയും
ഭൂമിശാസ്ത്രവും ചരിത്രവും ബാബ മനസ്സിലാക്കിത്തരികയാണ്. ഇത് പാഠശാലയാണ്.
ഭഗവാനുവാച, ആദ്യമാദ്യം ബാബയുടെ പരിചയം കൊടുക്കണം ഇപ്പോള് കലിയുഗമാണ് വീണ്ടും
സത്യയുഗം വരും. അവിടെ സുഖം സുഖം മാത്രമായിരിക്കും. ഒരാളെ മാത്രം ഓര്മ്മിക്കണം -
ഇതാണ് അവ്യഭിചാരി ഓര്മ്മ. ശരീരത്തേയും മറക്കണം. ശാന്തിധാമത്തില് നിന്നാണ് വന്നത്
വീണ്ടും ശാന്തിധാമത്തിലേക്ക് പോകണം. ശാന്തിധാമത്തിലേക്ക് പതിതരായവര്ക്ക് പോകാന്
സാധിക്കില്ല. ബാബയെ ഓര്മ്മിച്ച് ഓര്മ്മിച്ച് പാവനമായി മാറി മുക്തിധാമത്തിലേക്ക്
പോകും. ഇത് നല്ലരീതിയില് ഇരുന്നു മനസ്സിലാക്കിക്കൊടുക്കണം. ആദ്യം ഇത്രയും
ചിത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചിത്രങ്ങള് ഇല്ലാതെ സാരാംശമായി
മനസ്സിലാക്കിക്കൊടുത്തിട്ടു ണ്ടായിരുന്നു. ഈ പാഠശാലയില് മനുഷ്യരില്നിന്നും
ദേവതയായി മാറണം. ഇത് പുതിയ ലോകത്തിലേക്കുവേണ്ടിയുള്ള ജ്ഞാനമാണ്. ബാബയാണ്
നല്കുന്നത് ബാബയുടെ ദൃഷ്ടി കുട്ടികളുടെമേല് ഉണ്ട്- ഞാന് ആത്മാക്കളെ
പഠിപ്പിക്കുകയാണ്. നിങ്ങളും മനസ്സിലാക്കിക്കൊടുക്കുന്നു പരിധിയില്ലാത്ത ബാബ
നമുക്ക് മനസ്സിലാക്കിത്തരുന്നു, ബാബയുടെ പേരാണ് ശിവബാബ. കേവലം പരിധിയില്ലാത്ത
ബാബയെന്ന് പറയുന്നതിലൂടെ ആശയക്കുഴപ്പമാകും കാരണം ബാബമാരും വളരെയധികം
ഉണ്ടായിരിക്കുന്നു. മുനിസിപ്പാലിറ്റിയുടെ മേയറെപ്പോലും പറയുന്നു ബാബയെന്ന് (നഗരപിതാവ്).
ബാബ പറയുകയാണ് ഞാന് ഈ ബ്രഹ്മാവിലേക്ക് വരുമ്പോഴും എന്റെ പേര് ശിവനെന്നാണ്. ഞാന്
ഈ രഥത്തിലൂടെ ജ്ഞാനം നല്കുകയാണ്, ഞാന് ഈ ബ്രഹ്മാവിനെ ദത്തെടുത്തിരിക്കുന്നു.
പേര് നല്കിയിരിക്കുന്നു പ്രജാപിതാ ബ്രഹ്മാവെന്ന്. ഈ ബ്രഹ്മാവിനും എന്നില്
നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. ശരി,
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഇപ്പോള്
പഴയ ലോകത്തില് നിന്നും പുതിയ ലോകത്തിലേക്ക് ചാടാനുള്ള സമയമാണ്. അതുകൊണ്ട് ഈ പഴയ
ലോകത്തിനെ പരിധിയില്ലാത്ത സന്യാസം ചെയ്യണം. ഈ ലോകത്തെ ബുദ്ധികൊണ്ട് മറക്കണം.
2) പഠിപ്പില് പൂര്ണ്ണമായും
ശ്രദ്ധ കൊടുക്കണം. വിദ്യാലയത്തില് കണ്ണുകളടച്ചിരിക്കുന്നത് - മര്യാദയല്ല.
ശ്രദ്ധവെക്കൂ - പഠിക്കുന്ന സമയത്ത് ബുദ്ധി അവിടേയും ഇവിടേയും അലയരുത്,
കോട്ടുവായ് വരരുത്. എന്താണോ കേള്ക്കുന്നത് അത് ധാരണ ചെയ്യണം.
വരദാനം :-
ആത്മീയ
ലഹരിയിലൂടെ പഴയ ലോകത്തെ മറക്കുന്ന സ്വരാജ്യ അധികാരിയും വിശ്വരാജ്യ അധികാരിയുമായി
ഭവിക്കട്ടെ.
സംഗമയുഗത്തില് ആരാണോ
ബാബയുടെ സമ്പത്തിന്റെ അധികാരികള് അവര് തന്നെയാണ് സ്വരാജ്യ അധികാരിയും
വിശ്വരാജ്യ അധികാരിയുമായി മാറുന്നത്. ഇന്ന് സ്വരാജ്യമാണ് നാളെ വിശ്വരാജ്യമാകും.
ഇന്നിന്റെയും നാളെയുടെയും കാര്യമാണ്, അങ്ങനെയുള്ള അധികാരി ആത്മാക്കള് ആത്മീയ
ലഹരിയിലിരിക്കുന്നു, മാത്രമല്ല ലഹരി പഴയ ലോകത്തെ സഹജമായി മറപ്പിക്കുന്നു.
അധികാരി ഒരിക്കലും ഏതെങ്കിലും വസ്തുവിലോ വ്യക്തിയിലോ സംസ്കാരത്തിലോ അധീനപ്പെടുക
സാധ്യമല്ല. അവര്ക്ക് പരിധിയുള്ള കാര്യങ്ങള് ഉപേക്ഷിക്കേണ്ടതില്ല, സ്വതവേ
വിട്ടുപോകുന്നു.
സ്ലോഗന് :-
ഓരോ
സെക്കന്റും ഓരോ ശ്വാസവും ഓരോ ഖജനാവിനെയും സഫലമാക്കുന്നവര് തന്നെയാണ് സഫലതാ
മൂര്ത്തിയാകുന്നത്.