05.09.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ-മന്മനാഭവ മന്ത്രത്തെ ഉറപ്പിക്കണം, ഒരു ബാബയെ സദാ അനുകരിക്കണം-ഇതാണ് ബാബയുടെ സഹയോഗി ആയി മാറുക എന്നത്.

ചോദ്യം :-
പുരുഷോത്തമനായി മാറുന്നതിനുള്ള സഹജവും ശ്രേഷ്ഠവുമായ പുരുഷാർത്ഥം എന്താണ്?

ഉത്തരം :-
അല്ലയോ പുരുഷോത്തമരായി മാറുന്ന കുട്ടികളേ - നിങ്ങൾ സദാ ശ്രീമതത്തിലൂടെ നടക്കണം. ഒരു ബാബയെ ഓർമ്മിക്കൂ അതോടൊപ്പം മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാനും പോകരുത്. കഴിച്ചോളൂ, കുടിച്ചോളൂ എന്നാൽ ബാബയെ ഓർമ്മിച്ചു കൊണ്ടിരിക്കൂ എങ്കിൽ പുരുഷോത്തമനാകും. ആരിലാണോ ബൃഹസ്പതി ദശയുള്ളത് അവരാണ് പുരുഷോത്തമരാകുന്നത്. അവർ ഒരിക്കലും ശ്രീമതത്തിൽ അവജ്ഞ കാണിക്കില്ല. അവരിൽ നിന്നും തലകീഴായ കർമ്മങ്ങളും ഉണ്ടാവില്ല.

ഗീതം :-
ഓം നമ:ശിവായ.....

ഓംശാന്തി.  
ഈ മഹിമ ആരുടേതാണ്? ഒരു പരംപിതാ പരമാത്മാവിന്റേതാണ്, ആരാണോ നല്ല കർമ്മം ചെയ്യുന്നത് അവരുടെ മഹിമ തീർച്ചയായും പാടപ്പെടും. ആരാണോ മോശമായ കർമ്മം ചെയ്യുന്നത് അവരുടെ നിന്ദയും ഉണ്ടാകും. രാമന്റെ മഹിമ ചെയ്യും, രാവണന്റെ നിന്ദയും ചെയ്യും. ഭാരതത്തിലാണ് രാമരാജ്യവും രാവണരാജ്യവും പ്രശസ്തമായിരിക്കുന്നത്. രാമരാജ്യത്തെ പുരുഷോത്തമരാജ്യമെന്നും രാവണരാജ്യത്തെ ആസുരീയരാജ്യം എന്നുമാണ് പറയുന്നത്. സംഗമയുഗത്തെക്കുറിച്ച് നിങ്ങൾ കുട്ടികൾ അറിഞ്ഞു കഴിഞ്ഞു. ഇത് പുരുഷോത്തമയുഗമാണ്. ഈ ഭാരതത്തെ പുരുഷോത്തമമാക്കി മാറ്റണം. ജീവിക്കാൻ പോകുന്ന സ്ഥലവും അവിടെ വസിക്കുന്നവരും പുരുഷോത്തമമാകണം. ഭാരതത്തെയാണ് സ്വർഗ്ഗം എന്ന് പറയുന്നത്, അവിടെ വസിച്ചിരുന്നവരെയാണ് ദേവീ-ദേവത എന്ന് പറഞ്ഞിരുന്നത്, സ്വർഗ്ഗവാസി എന്ന് പറഞ്ഞിരുന്നത്. അപ്പോൾ രാജ്യവും അവിടെ വസിക്കുന്നവരും ഉത്തമമായിരിക്കും. സർവ്വർക്കുമ റിയാം പുതിയ ലോകം ഉത്തമമായിരിക്കും അതോടൊപ്പം പഴയ ലോകം കനിഷ്ഠമായിരിക്കും. ലോകവും അവിടെ വസിക്കുന്നവരും എങ്ങനെയാണോ ഉള്ളത് അതുപോലെയിരിക്കും . പാടാറുണ്ട്, പുതിയ ഭാരതം, പഴയ ഭാരതം എന്നെല്ലാം, മറ്റു ഖണ്ഡങ്ങളെയൊന്നും പുതിയ ഖണ്ഡം എന്ന് പറയാറില്ല. പുതിയ ലോകത്തിൽ പുതിയ അമേരിക്ക, പുതിയ ചൈന ഉണ്ടാകും എന്നല്ല. അങ്ങനെയല്ല, പുതിയ ലോകത്തിൽ പുതിയ ഭാരതം എന്നാണ് പാടപ്പെട്ടിരിക്കുന്നത് അതുകൊണ്ടാണ് ന്യൂ ഇന്ത്യ എന്ന് പറയുന്നത്. പുതിയ ഭാരതം എന്നെല്ലാം പേര് വെക്കാറുണ്ട്, പക്ഷെ അതിൽ അർത്ഥമൊന്നും ഇല്ല. ഈ സമയത്ത് പുതിയ ഭാരതം എവിടെ നിന്ന് വരും. പുതിയ ഇന്ത്യയിൽ ഡൽഹി സ്വർഗ്ഗമായിരുന്നു. ഇപ്പോൾ സ്വർഗ്ഗം എവിടെയാണ്. നിങ്ങൾ കുട്ടികൾ പുരുഷോത്തമരാകുന്നതിനാണ് ഇവിടെ വന്നിരിക്കുന്നത്. ഉയർന്നതിലും ഉയർന്നത് ബൃഹസ്പതി ദശയാണ്. പുരുഷോത്തമനാകുന്നതിലൂടെ ബൃഹസ്പതിദശ വരും. നിങ്ങൾക്കറിയാം പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്ന പരിധിയില്ലാത്ത ബാബയിലൂടെ നമ്മൾ പരിധിയില്ലാത്ത സുഖം നേടുന്നതിനുള്ള പുരുഷാർത്ഥം ചെയ്യുകയാണ്. സത്യയുഗത്തിലാണ് പുരുഷോത്തമരായിരിക്കുന്നത്. പിന്നീട് താഴേക്ക് വന്ന് മദ്ധ്യമനാകും പിന്നെയും താഴേക്ക് വന്ന് കനിഷ്ഠനാകും. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് അറിയാം ബാബ നിങ്ങളെ സതോപ്രധാനമായ സത്യയുഗി സ്വർഗ്ഗവാസി പുരുഷോത്തമനാക്കി മാറ്റുകയാണ്. ഇത് വളരെ വളരെ സഹജമാണ്. ഇതിന് ഒരു മരുന്നും കഴിക്കേണ്ട കാര്യമില്ല, ഒന്നും ചെയ്യേണ്ട കാര്യമില്ല. കേവലം ഓർമ്മയിൽ ഇരിക്കണം, അതുകൊണ്ടാണ് സഹജമായ ഓർമ്മ എന്ന് പറയുന്നത്. ഓർമ്മയിലൂടെയാണ് പാപാത്മാവിൽ നിന്നും പുണ്യാത്മാവാകുന്നത്. സർവ്വർക്കും മുക്തി കിട്ടും എന്നതും തീർച്ചയാണ്. ബാബ പറയുകയാണ് ഞാൻ സർവ്വരുടേയും സദ്ഗതി ദാതാവാണ് അതിനാൽ തീർച്ചയായും മനുഷ്യരുടെ ശരീരങ്ങൾ നശിക്കും. ബാക്കി ബാബ ആത്മാക്കളെ പവിത്രമാക്കി കൂടെ കൊണ്ടുപോകും. തിരിച്ചു പോകുന്നതിനുള്ള തയ്യാറെടുപ്പുകളും ചെയ്യണമല്ലോ. ബാബ തയ്യാറെടുപ്പ് ചെയ്യിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്തുകൊണ്ടെന്നാൽ ആത്മാവിന്റെ ചിറക് മുറിഞ്ഞു പോയിരിക്കുകയാണ് അർത്ഥം ആത്മാവ് തമോപ്രധാനമാണ്. നിങ്ങൾ യോഗബലത്തിലൂടെ പവിത്രമായി മാറുന്നതിനുള്ള പരിശ്രമം ചെയ്യുകയാണ്. ആരാണോ ചെയ്യാത്തത് അവർക്ക് കർമ്മങ്ങളുടെ കണക്ക് കാണിക്കേണ്ടി വരും, ഇതിൽ ചിന്തിക്കേണ്ട കാര്യമില്ല. കുട്ടികളുടെ ജോലിയാണ് ബാബയിൽ നിന്നും പൂർണ്ണമായ സമ്പത്ത് നേടണം, ബാബയുടെ സഹായിയായി സഹയോഗം കൊടുക്കണം. ബാബയുടെ സഹയോഗം ചെയ്യണം, കുട്ടികളുടേയും സഹയോഗം ചെയ്യണം. എങ്ങനെയാണ് സഹയോഗം കൊടുക്കേണ്ട്, അത് ബാബയെ കണ്ട് അനുകരിക്കണം. പുരുഷോത്തമനായി മാറുന്നതിന്റെ മന്ത്രം സർവ്വർക്കും കൊടുക്കണം . ബാബ കൽപ കൽപം വന്ന് പറയുകയാണ് - എന്നെ ഓർമ്മിക്കാതെ നിങ്ങൾക്ക് പതീതത്തിൽ നിന്നും പാവനമാകാൻ സാധിക്കില്ല. ഞാൻ നിങ്ങളോട് ഗംഗാ സ്നാനം ചെയ്യാൻ പറയാറുണ്ടോ? കേവലം മൻമനാഭവ എന്ന മഹാമന്ത്രത്തെ ഓർമ്മിക്കണം. ഇതിന്റെ അർത്ഥമാണ് എന്നെ ഓർമ്മിക്കൂ എങ്കിൽ നിങ്ങൾക്ക് പാവനമാകാനും പുരുഷോത്തമനാകാനും സ്വർഗ്ഗത്തിന്റെ അധികാരിയാകാനും സാധിക്കും. സ്ത്രീയും പുരുഷനും രണ്ടു പേരും പവിത്രമായ പ്രവൃത്തി മാർഗ്ഗത്തിലെ അധികാരികളാകും. ബാബ ഈ കാര്യങ്ങളെല്ലാം വളരെ വിശദമായി മനസ്സിലാക്കിത്തരുന്നുണ്ട്. നിങ്ങൾ പ്രാക്ടിക്കലായി ആയിത്തീരുകയാണ്. നിങ്ങൾക്കറിയാം ഭഗവാൻ വന്ന് കുട്ടികളെ പുരുഷോത്തമനാക്കിയിട്ടുണ്ട് അതുകൊണ്ടാണല്ലോ പതീതരെ പാവനമാക്കുന്നതിനായി പതീത പാവനാ വരൂ എന്ന് പറയുന്നത്. പുരുഷോത്തമ മാസത്തിന്റെ മഹിമ പാടാറുണ്ടല്ലോ. അതുപോലെ ഈ പുരുഷോത്തമയുഗത്തിന്റെയും മഹിമ വളരെ ഉയർന്നതാണ്. കലിയുഗം അർത്ഥം രാത്രിക്കു ശേഷം തീർച്ചയായും പകൽ വരും. ദുഃഖത്തിനു ശേഷം സുഖം വരും. ഈ വാക്കുകളും സ്പഷ്ടമാണ്. സ്ത്രീയും പുരുഷനും ഉത്തമത്തിലും ഉത്തമവും ശ്രേഷ്ഠത്തിലും ശ്രേഷ്ഠവുമാകും എന്തുകൊണ്ടെന്നാൽ പ്രവൃത്തി മാർഗ്ഗമല്ലേ. സത്യയുഗം പ്രശസ്തമാണ്, അതിനെയാണ് സുഖധാമം എന്ന് പറയുന്നത്. അവർ വരുന്നതും ദ്വാപരത്തിലാണ്. സന്യാസം ധാരണ ചെയ്ത് ഉത്തമരാകും അതിനാൽ പതീതരായ മനുഷ്യർ പോയി അവർക്കു മുന്നിൽ തല കുമ്പിടാറുണ്ട്. പവിത്രമായവരുടെ മുന്നിൽ അപവിത്രമായവർ തല കുനിക്കും, ഇത് സാധാരണ കാര്യമാണ്. പതീത പാവനനായ ബാബയെ അറിയാത്തതു കാരണം പതീത പാവനി ഗംഗയെ പാവനമാണെന്ന് മനസ്സിലാക്കി അതിനു മുന്നിൽ പോയി തല കുമ്പിടാറുണ്ട്. ഗംഗയുടെയും സാഗരത്തിന്റെയും മേള നടക്കാറുണ്ടല്ലോ. നിങ്ങൾ കുട്ടികൾക്ക് ബാബ വളരെ സ്പഷ്ടമായി മനസ്സിലാക്കിത്തരുകയാണ് പിന്നെയും ബാബ പറയുകയാണ് - കോടിയിൽ ചിലർ അവരിലും ചിലരെ മനസ്സിലാക്കുകയുള്ളൂ. അതിലും ചിലർ ആശ്ചര്യത്തോടെ കേൾക്കുന്നവർ ഉണ്ടാകും, കേൾപ്പിക്കുകയും ചെയ്യും, വിട ചോദിക്കുകയും ചെയ്യും, ഇവിടെ നിന്ന് ഓടിപ്പോകും, ഡിസർവ്വീസ് ചെയ്യുന്നവരാകുന്നുണ്ട്. സർവ്വീസും ഡിസർവ്വീസും രണ്ടും നടക്കും. ആരാണോ ബാബയെ അറിയാത്തവർ, അവർ ഓടിപ്പോകാറുണ്ട്. നിങ്ങൾ പാപാത്മാവിൽ നിന്നും പുണ്യാത്മാവായിത്തീരുകയാണ്. കുട്ടികൾ തന്നെ വിഘ്നം ഉണ്ടാക്കുകയാണെങ്കിൽ, ഡിസർവ്വീസ് ചെയ്യുകയാണെങ്കിൽ എത്ര മഹാപാപമാണ്. രാവണൻ സർവ്വരേയും മഹാപാപികളാക്കുകയാണ് പക്ഷെ ആരാണോ കുട്ടി ആയി മാറിതിനു ശേഷം ഡിസർവ്വീസ് ചെയ്യുന്നത് അവർക്ക് ധർമ്മരാജന്റെ കോടതിയിൽ പോകേണ്ടതായി വരും. ഭക്തിമാർഗ്ഗത്തിൽ ഇത്രയും കടുത്ത ശിക്ഷ ലഭിക്കില്ല, എന്നാൽ ഇവിടെ ബാബയുടേതായതിനു ശേഷം ഡിസർവ്വീസ് ചെയ്താൽ ബാബയുടെ വലംകൈയാണ് ധർമ്മരാജൻ അതുകൊണ്ടാണ് ബാബ പറയുന്നത് - കുട്ടികളേ എന്റെ സേവനത്തിൽ സഹായികളായി പിന്നെ തലകീഴായ കർമ്മങ്ങൾ ചെയ്യരുത്, ഡിസർവ്വീസ് ചെയ്താൽ അത് പാവങ്ങളായ സ്ത്രീകൾക്കും വിഘ്നമായി മാറും. അമ്മമാരോട് ബാബക്ക് ദയ തോന്നാറുണ്ട്. ഭഗവാൻ ദ്രൗപദിയുടെ പാദം തടവി ക്കൊടുത്തു എന്നല്ലേ പറയുന്നത്. ദ്രൗപദി പറഞ്ഞു ഇവർ എന്നെ വിവസ്ത്രയാക്കുകയാണ്. ബാബ മാതാക്കളുടെ ശിരസ്സിലാണ് കലശം വെക്കുന്നത്. മുന്നിൽ മാതാക്കളാണ്, പിന്നെ പുരുഷന്മാരും. പക്ഷെ ഇന്നു കാലത്ത് പുരുഷൻമാരിൽ ഇത്രയധികം അഹങ്കാരമാണുള്ളത് ഞാനാണ് സ്ത്രീയുടെ ഗുരു, പതി ഈശ്വരനാണ്, സ്ത്രീ എന്റെ ദാസിയാണ് എന്നാണ് ചിന്തിക്കുന്നത്.് ഇവിടെ ബാബ നിരഹങ്കാരിയായി മാറി മാതാക്കളുടെ പാദം തടവിക്കൊടുക്കുകയാണ്. നിങ്ങൾ ക്ഷീണിച്ചിരിക്കുകയാണ്. ഞാൻ നിങ്ങളുടെ ക്ഷീണം ഇല്ലാതാക്കാനാണ് വന്നിരിക്കുന്നത്. നിങ്ങൾ മാതാക്കളെ എല്ലാവരും തിരസ്കരിക്കുകയാണ് ചെയ്തത്. സന്യാസിമാർ പോലും സ്ത്രീകളെ ഉപേക്ഷിച്ച് പോവുകയാണ് ചെയ്യുന്നത്. ചിലർക്ക് 5-7 മക്കളുണ്ട്, അവരെ സംരക്ഷിക്കാൻ കഴിയാതെ വരുമ്പോൾ അവരെ ഉപേക്ഷിച്ച് പോകും. രചനയെ ഉണ്ടാക്കി അവരെ ചുറ്റി തിരിപ്പിക്കും. ബാബ പറയുകയാണ് - ഞാൻ ആരേയും ചുറ്റി തിരിപ്പിക്കില്ല. ഞാൻ സർവ്വരുടേയും സുഖ കർത്താവും ദുഃഖ ഹർത്താവുമാണ്. മായയാണ് നിങ്ങളെ ദുഃഖികളാക്കിയത്. ഇതും കളിയാണ്. അജ്ഞാന കാലത്തിൽ മനുഷ്യർ മനസ്സിലാക്കാറുണ്ട് ഭഗവാൻ തന്നെയാണ് സുഖവും ദുഃഖവും നൽകുന്നത് പക്ഷെ ഈശ്വരനാകുന്ന അച്ഛൻ ഈ കാര്യം ചെയ്യുന്നില്ല. ഇത് കർമ്മങ്ങൾക്ക് അനുസരിച്ച് ഉണ്ടാക്കപ്പെട്ട ഡ്രാമയാണ്, ആര് എങ്ങനെയുള്ള കർമ്മമാണോ ചെയ്യുന്നത് അതിന് അനുസരിച്ചുള്ള ഫലം പ്രാപ്തമാക്കും. ഈ സമയത്ത് ശ്രേഷ്ഠ കർമ്മം ചെയ്യാനുള്ള സമയമാണ്. കർമ്മം ഒരിക്കലും ചതിക്കില്ല. ചിലർ രോഗികളാകുന്നു, ദരിദ്രരാകുന്നുവെങ്കിൽ അതും കർമ്മത്തിന്റെ ഫലമാണ് കിട്ടുന്നത്. നിങ്ങൾ കുട്ടികൾ എത്ര സൗഭാഗ്യശാലികളാകുകയാണ്, 21 ജന്മങ്ങളിലേക്ക് നിങ്ങളെ കർമ്മം ഒരിക്കലും ചതിക്കില്ല. എത്ര ഉയർന്ന ഫലമാണ്. അതിനാൽ ബാബയുടെ ശ്രീമതത്തിലൂടെ നടക്കണം. ബാബ മറ്റു കാര്യങ്ങളിൽ ഒന്നും ഇടപെടാൻ വരുന്നില്ല. കഴിച്ചോളൂ, കുടിച്ചോളൂ എന്നാൽ കേവലം ബാബയേയും സമ്പത്തിനേയും ഓർമ്മിക്കണം. നിങ്ങൾ തന്നെയാണ് ഞാൻ പതീതമാണ് എന്ന് പറയുന്നത്, അതിനാൽ പാവനമാകുന്നതിന് ബാബ നൽകിയ നിർദേശത്തിലൂടെ നടക്കണം. കേവലം ഓർമ്മയുടെ പരിശ്രമമാണ് ഉള്ളത്. മായയുടെ കൊടുങ്കാറ്റിൽ ഭയപ്പെടരുത്. ഇത് ഗുപ്തമായ പരിശ്രമമാണ്. ജ്ഞാനവും ഗുപ്തമാണ്, മുരളി എടുക്കുന്നത് പ്രത്യക്ഷമാണ്. പക്ഷെ ഈ ജ്ഞാനത്തിന്റെ മുരളിയിലൂടെ മാത്രം നിങ്ങൾ പാവനമാകില്ല. ഓർമ്മയിലൂടെ മാത്രമെ പാവനമാകുകയുള്ളൂ. അതിനാൽ പരിധിയില്ലാത്ത ബാബയെ ഓർമ്മിക്കൂ അതോടൊപ്പം സഹായികളായി മാറണം. ആത്മീയ ഹോസ്പിറ്റൽ അഥവാ വിശ്വവിദ്യാലയം പുതിയ സ്ഥലങ്ങളിൽ ആരംഭിക്കുന്നതിന് പുരുഷാർത്ഥം ചെയ്യണം. ഏതെങ്കിലും നല്ല സ്ഥലം കിട്ടിയാൽ പോയി പ്രഭാഷണം ചെയ്യണം. നിങ്ങൾക്ക് കൈയിൽ പുസ്തകമൊന്നും പിടിക്കേണ്ട കാര്യമില്ല. നിങ്ങളുടെ ഉള്ളിൽ ജ്ഞാനമുണ്ട്, ബാക്കി മനസ്സിലാക്കിക്കൊടുക്കുന്നതിന് വൃക്ഷം, ത്രിമൂർത്തി, സൃഷ്ടി ചക്രത്തിന്റെ രഹസ്യത്തെ മനസ്സിലാക്കി കൊടുക്കണം. ബാബ പറയുകയാണ് - ഞാൻ ബ്രഹ്മാവിലൂടെയാണ് ബ്രാഹ്മണരെ രചിക്കുന്നത്. ബ്രാഹ്മണരുടെ ലക്ഷ്യമാണ് വിഷ്ണുവിനു സമാനമാകണം. നിങ്ങളെ ലക്ഷ്യത്തിലേക്കെത്തിക്കുന്നത് നിരാകാരനായ ടീച്ചറാണ്. പാടുന്നുണ്ട് ബ്രഹ്മാവിലൂടെ സ്ഥാപന, വിഷ്ണുവിലൂടെ പാലന...കൽപം മുമ്പും ഇങ്ങനെയുള്ള ചിത്രമാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. നോക്കൂ സയൻസ് എത്ര മിസൈലുകളാണ് കണ്ടു പിടിക്കുന്നത്. നിങ്ങൾ കുട്ടികൾക്ക് പുരുഷോത്തമനായി മാറുന്നതിന് പരിശ്രമമുണ്ട് എന്തുകൊണ്ടെന്നാൽ ജന്മജന്മാന്തരങ്ങളിലെ പാപമാണ് ശിരസ്സിലുള്ളത്.

ബാബ പറയുകയാണ് മന്മനാഭവ, നിങ്ങൾ കർമ്മയോഗികളാണ്. ഓർമ്മയുടെ ചാർട്ട് വെക്കണം. നിങ്ങളുടെ യുദ്ധം മായയുടെ കൂടെയാണ്. വളരെ കടുത്ത യുദ്ധമാണ്. നിങ്ങൾ ഓർമ്മയിൽ ഇരിക്കാനുള്ള പരിശ്രമം ചെയ്യും, എന്നാൽ മായ ഓർമ്മയെ മറപ്പിക്കും, ജ്ഞാനത്തിൽ പരിശ്രമമൊന്നുമില്ല. ആത്മാവിൽ 84 ജന്മങ്ങളിലെ സംസ്ക്കാരം നിറഞ്ഞിട്ടുണ്ട്. ഇത് അനാദിയായ ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്. ഈ ചക്രം കറങ്ങിക്കൊണ്ടിരിക്കും. ഇത് അവസാനിക്കില്ല. സൃഷ്ടി എന്തിനാണ് രചിച്ചത് എന്ന ചോദ്യം തന്നെ ചോദിക്കേണ്ടതില്ല. ആത്മാവ് എങ്ങനെയാണ് പരിവർത്തനപ്പെടുക. പുതിയ ആത്മാക്കൾ എവിടെ നിന്നും വരുന്നില്ല. ഏത് ആത്മാക്കളാണോ ഉള്ളത്, അത്ര തന്നെയേ ഉണ്ടാവുകയുള്ളൂ, അതിൽ കൂടുകയും കുറയുകയും ചെയ്യില്ല. പൂർണ്ണമായ അഭിനേതാക്കളുമുണ്ട്. നിങ്ങൾ പരിധിയില്ലാത്ത അഭിനേതാക്കളാണ്, നിങ്ങൾ എന്താണോ കാണുന്നത് അത്രയും അഭിനേതാക്കളാണ് ഡ്രാമയിൽ ഉള്ളത്, ഇത്രയും പേർ ഇനിയും ഉണ്ടാകും. ആർക്കും മോക്ഷം പ്രാപ്തമാകുന്നില്ല. മനുഷ്യർ ഈ വരുന്നതിന്റെയും പോകുന്നതിന്റെയും ചക്രത്തിൽ നിന്നും രക്ഷപ്പെടാൻ ആഗ്രഹിക്കുന്നുണ്ട്, പക്ഷെ രക്ഷപ്പെടാൻ ആർക്കും സാധിക്കില്ല. ആരാണോ പാർട്ട് അഭിനയിക്കാൻ വരുന്നത് അവർ വീണ്ടും വരണം. ബാബ പറയുകയാണ് - എനിക്കും ഈ പതീതമായ ലോകത്തിലേക്ക് വരുകയും തിരിച്ച് പോവുകയും വേണം. കൽപ കൽപം ഞാൻ വരുന്നുണ്ട്. എനിക്ക് തന്നെ വരണമെങ്കിൽ പിന്നെ കുട്ടികൾക്ക് എങ്ങനെ വരാതിരിക്കാൻ സാധിക്കും. നിങ്ങൾ 84 തവണ ശരീരത്തിലേക്ക് വരേണ്ടി വരുന്നു, എന്നാൽ ഞാൻ ഒരു തവണയാണ് വരുന്നത്. എന്റെ വരവും തിരിച്ച് പോകുന്നതും അത്ഭുതകരമാണ്. അതുകൊണ്ടാണല്ലോ അങ്ങയുടെ ഗതിയും വഴിയും അങ്ങേക്ക് മാത്രമേ അറിയൂ...എന്ന് പാടുന്നത്. സദ്ഗതി ചെയ്യുന്നതിനു വേണ്ടി എന്ത് നിർദേശമാണോ നൽകുന്നത് അത് നിങ്ങൾക്കല്ലാതെ വേറെ ആർക്കും അറിയില്ല. അവർ പാടുകയാണ് എന്നാൽ നിങ്ങൾ പ്രായോഗികമായി അങ്ങനെയാകുന്നു. മുഖ്യമായ കാര്യം ഓർമ്മയുടേതാണ്, പിന്നെ അന്ധൻമാർക്ക് ഊന്നുവടിയാകണം. ഇത് പുരുഷോത്തമയുഗമാണ്. ഇത് 5000 വർഷങ്ങൾക്ക് ശേഷമാണ് വരുന്നത്. അതെല്ലാം ഭക്തി മാർഗ്ഗമാണ്. അവരുടെ മന്ത്രങ്ങളുടെ ധാരാളം പുസ്തകങ്ങളുണ്ട്. ഇവിടെ അങ്ങനെയില്ല. ഭക്തി ചെയ്യാത്തവരെ നാസ്തികരാണ് എന്ന് പറയാറുണ്ട്. അതിനാൽ അവരെ തൃപ്തമാക്കുന്നതിനും എന്തെങ്കിലും ചെയ്യേണ്ടിവരും. ബാബ മനസ്സിലാക്കിത്തരുകയാണ് മധുരമായ കുട്ടികളേ, ഒരിക്കലും ഡിസർവ്വീസ് ചെയ്യാനുള്ള പുരുഷാർത്ഥം ചെയ്യരുത്. ആരെങ്കിലും ചാരനെപ്പോലെയായാൽ അവരെ അജാമിലൻ എന്നാണ് പറയുക. അജാമിലൻ, സൂർദാസ് തുടങ്ങി എത്രയധികം കഥകളുണ്ട്. ഇതെല്ലാം ഭക്തിമാർഗ്ഗമാണ്. അവരെക്കാൾ കൂടുതൽ പാപാത്മാവ് അവരാണ് ആരാണോ ഇവിടെ വന്ന്, എന്റേതായി എന്നെ വിട്ടു പോകുന്നത്. എന്റെ നിന്ദ ചെയ്യുന്നത് , അവർക്ക് ധർമ്മരാജന്റെ കോടതിയിൽ പോകേണ്ടതായി വരും. പ്രതിജ്ഞ ചെയ്തതിനു ശേഷം ഡിസർവ്വീസ് ചെയ്താൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും. പദവി ഉയർന്നതാണെങ്കിൽ പിന്നെ തെറ്റ് ചെയ്താൽ ശിക്ഷ കടുത്തതായിരിക്കും അതിനാൽ ഒരിക്കലും അവജ്ഞ ചെയ്യരുത്. പാടാറുണ്ട് സദ്ഗുരുവിനെ നിന്ദിച്ചവർക്ക് ഗതി കിട്ടില്ല അർത്ഥം അവർക്ക് ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധിക്കില്ല, നരനിൽ നിന്നും നാരായണനാകാൻ സാധിക്കില്ല. ഗുരുക്കൻമാരോട് ചോദിക്കൂ ഗുരുവിനെ നിന്ദിച്ചാൽ ഗതി കിട്ടില്ല എന്ന് പറയുന്നു, അത് എന്ത് ഗതിയാണ്? അവർക്ക് ആ ഗതിയെക്കുറിച്ച് പറഞ്ഞുതരാൻ സാധിക്കില്ല. ബാബയുടെ സ്ഥാനത്തെ തന്റേതാക്കി മാറ്റി. ടീച്ചർ പറയുകയാണ് അഥവാ പൂർണ്ണമായും പഠിക്കുന്നില്ലെങ്കിൽ ഉയർന്ന പദവിയും പ്രാപ്തമാകില്ല. പാവനമായി മാറി ദേവീ-ദേവതയാകണം. ഇവിടെ ആരും പാവനമായിട്ടില്ല. ഇപ്പോൾ എല്ലാവരും പാവനമായി മാറണം. 21 ജന്മങ്ങളിലേക്ക് രാജ്യഭാഗ്യം പ്രാപ്തമാകുന്നുണ്ടെങ്കിൽ കേവലം ഈ അന്തിമജന്മം പാവനമാകണം, എത്ര വലിയ പ്രാപ്തിയാണ്. പ്രാപ്തിയില്ലെങ്കിൽ ഇങ്ങനെയുള്ള പുരുഷാർത്ഥം ചെയ്യുമോ? പക്ഷെ ഉയർന്ന പ്രാപ്തി ഉണ്ടാകുന്നതിൽ മായ വിഘ്നം ഉണ്ടാക്കും അതോടൊപ്പം താഴെ വീഴ്ത്തും. അഹോ മായ... നിന്റെ കളി. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയഅച്ഛന്റെ ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഒരു ഡിസർവ്വീസിന്റെയും കാര്യം ചെയ്യരുത്. ബാബയെ നിന്ദിക്കുന്ന രീതിയിലുള്ള കർമ്മമൊന്നും ചെയ്യരുത്. അവജ്ഞകളിൽ നിന്നും രക്ഷപ്പെടണം, പുരുഷോത്തമനാകണം.

2) മായയുടെ കൊടുങ്കാറ്റുകളിൽ ഭയക്കരുത് പാവനമാകുന്നതിന് ബാബയുടെ ഓർമ്മയിൽ കഴിയുന്നതിനുള്ള പുരുഷാർത്ഥം ചെയ്യണം.

വരദാനം :-
ക്ഷീണിച്ച അഥവാ പിടഞ്ഞുകൊണ്ടിരിക്കുന്ന ആത്മാക്കൾക്ക് സിദ്ധി നൽകുന്ന ഈശ്വരീയ സേവാധാരിയായി ഭവിക്കട്ടെ.

ആത്മാക്കൾക്ക് വളരെക്കാലമായുള്ള ആഗ്രഹം അഥവാ ആശയാണ് നിർവാണധാമം അഥവാ മുക്തിധാമത്തിലേക്ക് പോകണം. ഇതിനായി അനേകജൻമങ്ങളായി പലപ്രകാരത്തിലുമുള്ള സാധനകൾ ചെയ്ത് ചെയ്ത് അവർ ക്ഷീണിച്ചിരിക്കുകയാണ്. ഇപ്പോൾ എല്ലാവരും മാർഗ്ഗമല്ല, സിദ്ധി ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സിദ്ധി അർത്ഥം സദ്ഗതി. അതിനാൽ അങ്ങിനെയുള്ള പിടയുന്ന ദാഹിക്കുന്ന ക്ഷീണിച്ച ആത്മാക്കളുടെ ദാഹം ശമിപ്പിക്കുന്നതിനായി താങ്കൾ ശ്രേഷ്ഠ ആത്മാക്കൾ തന്റെ സൈലൻസിന്റെ ശക്തിയിലൂടെ അഥവാ സർവ്വശക്തിയിലൂടെ ഒരു സെക്കന്റിൽ അവർക്ക് സിദ്ധി നൽകണം. അങ്ങിനെയുള്ളവരെയാണ് ഈശ്വരീയ സേവാധാരികൾ എന്ന് പറയുന്നത്.

സ്ലോഗന് :-
ദുർബല സംസ്ക്കാരങ്ങൾ തന്നെയാണ് മായക്ക് പ്രവേശിക്കാനുള്ള പിൻവാതിൽ,ഇപ്പോൾ ആ വാതിലിനെ അടക്കൂ.

അവ്യക്തസൂചന- തന്റെ ദാതാ സ്വരൂപത്തെ ഇപ്പോൾ പ്രത്യക്ഷമാക്കൂ..

ഭാഗ്യരേഖ വരക്കുന്ന ബ്രഹ്മാവിന്റെ കുട്ടികളായ ബ്രഹ്മാകുമാരൻമാരും ബ്രഹ്മാകുമാരിമാരുമാണ് താങ്കൾ. അതിനാൽ സദാ തന്റെ ഭണ്ഢാരം നിറച്ചുവെക്കണം. ആരെയും വെറുംകൈയ്യോടെ പറഞ്ഞയക്കരുത്. സദാ ദാതാവിന്റെ മക്കളായി ഏവർക്കും നൽകിക്കൊണ്ടിരിക്കുക, സർവ്വരുടേയും ഭാവനകളേയും ആശകളേയും പൂർത്തീകരിച്ചുകൊണ്ടിരിക്കണം. മഹാദാനികളും വരദാനികളുമായി മാറുക അതാണ് താങ്കളുടെ സ്വരൂപം.