പരമാത്മാവിന്റെകൂട്ടുകെട്ടിലൂടെജ്ഞാനത്തിന്റെകുങ്കുമപ
ൊടിയുംഗുണങ്ങളുടെയുംശക്തികളുടെയുംനിറംപതിപ്പിക്കു
ന്നതുമാണ്സത്യമായഹോളിആഘോഷം.
ഇന്ന് ബാപ്ദാദ തന്റെ
ഭാഗ്യശാലികളും ഹോളിയസ്റ്റുമായ കുട്ടികളോടൊപ്പം ഹോളി ആഘോഷിക്കാന്
വന്നിരിക്കുകയാണ്.ലോകത്തിലുള്ളവര് ഓരോ ഉത്സവങ്ങളും ആഘോഷിക്കുക മാത്രമാണ്
ചെയ്യുന്നത്, കുട്ടികളായ നിങ്ങള് ആഘോഷിക്കുക മാത്രമല്ല ആഘോഷിക്കുക അര്ത്ഥം
ആയിത്തീരുക എന്നതാണ്. നിങ്ങള് ഹോളി അര്ത്ഥം പവിത്ര ആത്മാക്കള് ആയിമാറി. നിങ്ങള്
എല്ലാവരും ഏത് ആത്മാക്കളാണ്?ഹോളിയുടെ അര്ത്ഥം മഹാന് പവിത്ര ആത്മാക്കള് എന്നാണ്.
ലോകത്തിലുള്ളവര് സ്ഥൂലമായ നിറങ്ങള് ഉപയോഗിച്ച് ശരീരത്തില് നിറം പതിപ്പിക്കുന്നു
ആത്മാക്കളായ നിങ്ങള് ആത്മാവില് ഏത് നിറങ്ങളാണ് പതിപ്പിച്ചിട്ടുള്ളത്? ഏറ്റവും
നല്ല നിറം ഏതാണ്? അവിനാശിയായ നിറം ഏതാണ്? നിങ്ങള്ക്കറിയാമോ, നിങ്ങള് എല്ലാവരും
പരമാത്മ കൂട്ടികെട്ടിന്റെ നിറമാണ് ആത്മാവില് പതിപ്പിച്ചത്, അതിലൂടെ ആത്മാവ്
പവിത്രതയുടെ നിറത്തില് മുങ്ങി. ഈ പരമാത്മ കൂട്ടികെട്ടിന്റെ നിറം എത്ര
മഹത്വമുള്ളതും സഹജവുമായതാണ്. അതിനാല് പരമാത്മാവിന്റെ കൂട്ടികെട്ടിന്റെ
നിറത്തിന്റെ മഹത്വം ഇപ്പോള് അന്തിമത്തിലും സത്സംഘത്തിന് മഹത്വം
ഉണ്ട്.സത്സംഗത്തിന്റെ അര്ത്ഥമാണ് പരമാത്മാവിന്റെ കൂട്ടികെട്ടിന്റെ
നിറത്തിലിരിക്കുക, അത് ഏറ്റവും സഹജവും, ഉയര്ന്നതിലും ഉയര്ന്നതാണ്, അങ്ങനെയുള്ള
കൂട്ട്കെട്ടിലിരിക്കുന്നത് ബുദ്ധിമുട്ടുള്ളതാണോ? ഈ കൂട്ടികെട്ടിന്റെ നിറത്തില്
ഇരിക്കുന്നതിലൂടെ പരമാത്മാവ് ഏറ്റവും ഉയര്ന്നതിലും ഉയര്ന്നതാണ്, അതുപോലെ
കുട്ടികളായ നിങ്ങളും ഏറ്റവും ഉയര്ന്ന പവിത്ര മഹാന് ആത്മാക്കള് പൂജ്യ ആത്മാക്കള്
ആയിമാറി. ഈ അവിനാശിയായ കൂട്ടികെട്ടിന്റെ നിറം പ്രിയപ്പെട്ടതായി തീര്ന്നില്ലേ!
ലോകത്തിലുള്ളവര് എത്ര പ്രയത്നങ്ങളാണ് ചെയ്യുന്നത്, പരമാത്മാവിന്റെ കൂട്ട്
പോയിട്ട് ഓര്മ്മിക്കാന് മാത്രം എത്ര പ്രയത്നമാണ് ചെയ്യുന്നത്. എന്നാല്
ആത്മാക്കളായ നിങ്ങള് ബാബയെ അറിഞ്ഞു, ഹൃദയം കൊണ്ട് എന്റെ ബാബ" എന്ന് പറഞ്ഞു,
ബാബയും പറഞ്ഞു എന്റെ കുട്ടികള് നിറം പടര്ന്നു.ബാബ ഏത് നിറമാണ് പതിപ്പിച്ചത്?
ജ്ഞാനത്തിന്റെ നിറം പതിപ്പിച്ചു, ആ നിറത്തിലൂടെ നിങ്ങള് ദേവതയായി മാറി,ഇപ്പോള്
കലിയുഗത്തിന്റെ അന്ത്യത്തിലും നിങ്ങളുടെ ചിത്രങ്ങള് ദേവ ആത്മാക്കളുടെ രൂപത്തില്
പൂജിക്കപ്പെടുന്നു. പവിത്ര ആത്മാക്കള് ധാരാളം ഉണ്ട്, മഹാന് ആത്മാക്കള് ധാരാളം
ഉണ്ട്,ധര്മ്മാത്മാക്കള് ധാരാളം ഉണ്ട്. എന്നാല് നിങ്ങളുടെ പവിത്രത,
ദേവാത്മാക്കളുടെ രൂപത്തില് ആത്മാവ് പവിത്രമാകുന്നുണ്ട്,ആത്മാവിനോടൊപ്പം ശരീരവും
പവിത്രമാകുന്നു.ഇത്രയും ശ്രേഷ്ഠമായ പവിത്രത വന്നത് എങ്ങനെയാണ്? കൂട്ടികെട്ടിന്റെ
നിറത്തിലൂടെ മാത്രമാണ്. നിങ്ങള് എല്ലാവരും ഉത്സാഹപൂര്വ്വം പറയാറുണ്ട്, ആരെങ്കിലും
കുട്ടികളായ നിങ്ങളോടു ചോദിക്കുകയാണ് പരമാത്മാവ് എവിടെയാണ് വസിക്കുന്നത്?
പരനധാമത്തില് തന്നെയാണ് എങ്കിലും ഇപ്പോള് സംഗമത്തില് പരമാത്മാവ് നിങ്ങളോടൊപ്പം
എവിടെയാണ് വസിക്കുന്നത്? നിങ്ങള് എന്ത് ഉത്തരം നല്കും? ഇപ്പോള് പരമാത്മാവിന്
പവിത്രആത്മാക്കളായ നമ്മുടെ ഹൃദയ സിംഹാസനമാണ് ഇഷ്ടം. അങ്ങനെയല്ലേ? നിങ്ങളുടെ
ഹൃദയത്തില് ബാബ ഇരിക്കുന്നു, നിങ്ങള് ബാബയുടെ ഹൃദയത്തിലിരിക്കുന്നു. ആരാണോ
ഇരിക്കുന്നത് അവര് കൈ ഉയര്ത്തൂ. ഇരിക്കുന്നുണ്ടോ? (എല്ലാവരും കൈ ഉയര്ത്തി)
നല്ലത്. വളരെ നല്ലതാണ്. അതിനാല് ഉത്സാഹത്തോടെ പറയുന്നു പരമാത്മാവിന് എന്റെ
ഹൃദയമല്ലാതെ മറ്റെവിടെയും ഇഷ്ടമല്ല, എന്തെന്നാല് കമ്പയിന്റായിട്ടാണ്
ഇരിക്കുന്നത്! കമ്പയിന്റ് ആണല്ലോ?പല കുട്ടികളും കമ്പയിന്റ് എന്ന് പറയുമ്പോഴും
സദാ ബാബയുടെ കമ്പനിയുടെ നേട്ടം എടുക്കുന്നില്ല.കമ്പാനിയന് ആക്കി, പക്കാ ആണോ.
എന്റെ ബാബ എന്ന് പറഞ്ഞതിലൂടെ കമ്പാനിയന് ആക്കി, നിരന്തരം കമ്പനിയുടെ അനുഭവം
ചെയ്യണം,ഇതില് അന്തരം വരുന്നു. ഇതില് ബാപ്ദാദ കാണുന്നുണ്ട്
നേട്ടമുണ്ടാക്കുന്നതില് നമ്പര് വാര് ആണ്. കാരണമെന്താണ്?നിങ്ങള്ക്കെല്ലാവര്ക്കും
നന്നായി അറിയാം.
ബാപ്ദാദ മുന്പും കേള്പ്പിച്ചതാണ്, ഹൃദയത്തില് രാവണന്റെ ഏതെങ്കിലും പഴയ സമ്പത്ത്,
പഴയ സംസ്കാരങ്ങളുടെ രൂപത്തില് അവശേഷിക്കുന്നുണ്ടെങ്കില് രാവണന്റെ വസ്തു അന്യ
വസ്തുവായില്ലേ! അന്യരുടെ വസ്തു ഒരിക്കലും നമ്മുടെയടുത്ത് വയ്ക്കാറില്ല. എടുത്ത്
കളയുകയാണ് ചെയ്യുന്നത്. ബാപ്ദാദ കണ്ടു,ആത്മീയ സംഭാഷണത്തില് കുട്ടികള് പറയുന്നത്
എന്താണെന്നു കേള്ക്കുകയും ചെയ്യുന്നുണ്ട്, ബാബ ഞാന് എന്ത് ചെയ്യും, എന്റെ
സംസ്ക്കാരം അങ്ങനെയാണ്. എന്റെ സംസ്ക്കാരം എന്ന് പറയുന്നത്, ഇത് എന്താ
നിങ്ങളുടേതാണോ? ഇങ്ങനെ പറയുന്നത് ശരിയാണോ?എന്റെ പഴയ സംസ്കാരമാണ്, എന്റെ നേച്ചര്
ആണ്,ശരിയാണോ?ശരിയാണോ?ആരാണോ ശരിയാണെന്നു കരുതുന്നത് അവര് കൈ ഉയര്ത്തൂ. ആരും
ഉയര്ത്തിയില്ല.പിന്നെ എന്ത് കൊണ്ടാണ് പറയുന്നത്?അറിയാതെ പറയുന്നത് ആണോ?
മാര്ജ്ജീവ ആയി കഴിയുമ്പോള് ഇപ്പോള് നിങ്ങളുടെ സര്നെയിം എന്താണ്?പഴയ ജന്മത്തിലെ
സര്നെയിം ആണോ അതോ ബി.കെ യുടെ സര്നെയിം ആണോ? സ്വന്തം സര്നെയിം എന്താണ്
എഴുതുന്നത്?ബി.കെ എന്നാണോ അതോ മറ്റെന്തെങ്കിലും ആണോ...? മര്ജ്ജീവ ആയപ്പോള് പഴയ
സംസ്ക്കാരം എങ്ങനെയാണ് എന്റെ സംസ്ക്കാരം ആയത്? പഴയത് അന്യ സംസ്കാരമായി. എന്റേത്
അല്ലല്ലോ! ഈ ഹോളിയില് എന്തെങ്കിലും കത്തിക്കുമല്ലോ!ഹോളി കത്തിക്കുകയും ചെയ്യും,
നിറം പിടിപ്പിക്കുകയും ചെയ്യും, നിങ്ങള് എല്ലാവരും ഈ ഹോളിയില് എന്താണ്
കത്തിക്കുന്നത്? എന്റെ സംസ്ക്കാരം, ഇത് നമ്മുടെ ബ്രാഹ്മണ ജീവിതത്തിന്റെ
നിഘണ്ടുവില് നിന്നും സമാപ്തമാക്കണം. ജീവിതം ഒരു നിഘണ്ടു ആണ്! ഇനി ഒരിക്കലും
സ്വപ്നത്തില് പോലും ഇത് ചിന്തിക്കരുത്, സങ്കല്പത്തിന്റെ കാര്യം വിട്ടേക്ക്, പഴയ
സംസ്ക്കാരം എന്റെ സംസ്കാരമാണ് എന്ന് കരുതുന്നത്, ഇത് സ്വപനത്തില് പോലും
ചിന്തിക്കരുത്. ഇപ്പോള് ബാബയുടെ സംസ്ക്കാരം ഏതാണോ അത് നിങ്ങളുടെയും സംസ്കാരമാണ്,
എല്ലാവരും പറയാറില്ലേ ബാബയ്ക്ക് സമാനമാകുന്നതാണ് നമ്മുടെ ലക്ഷ്യം. എല്ലാവരും
സ്വന്തം ഹൃദയത്തില് ദൃഢ സങ്കല്പത്തിന്റെ പ്രതിജ്ഞ സ്വയത്തിനോട് ചെയ്തിട്ടുണ്ടോ?
അറിയാതെ പോലും എന്റെ എന്ന് പറയരുത്.എന്റെ എന്റെ എന്ന് പറയുമ്പോള് പഴയ
സംസ്ക്കാരങ്ങള് നേട്ടമുണ്ടാക്കുന്നു. എന്റേത് എന്ന് പറയുമ്പോള് അത് അവിടെ
ഇരിക്കും,പോകുകയില്ല.ബാപ്ദാദ എല്ലാ കുട്ടികളെയും ഏത് രൂപത്തില് കാണാന് ആണ്
ആഗ്രഹിക്കുന്നത്? അറിയാവുന്നതാണ്, അംഗീകരിക്കുകയും ചെയ്യുന്നു. ബാപ്ദാദയ്ക്ക്
ഓരോ കുട്ടിയും ഭ്രുകുടി സിംഹാസനസ്ഥരും, സ്വരാജ്യ അധികാരിയായ രാജാ കുട്ടിയാണ്,
അധീനരായ കുട്ടി അല്ല, രാജാ കുട്ടിയാണ്, നിയന്ത്രണ ശക്തിയും, റൂളിങ് പവര് ഉള്ള
മാസ്റ്റര് സര്വ്വ ശക്തിവാന് സ്വരൂപമാണ് കാണുന്നത്. നിങ്ങള് നിങ്ങളുടെ ഏത്
രൂപമാണ് കാണുന്നത്? ഇത് തന്നെയല്ലേ, രാജ്യാധികാരി ആണല്ലോ! അധീനര്
അല്ലല്ലോ?നിങ്ങള് എല്ലാവരും അധീനരായ ആത്മാക്കളെ അധികാരികള് ആക്കുന്നവര് ആണ്.
ആത്മാക്കളുടെ മേല് ദയാ ഹൃദയരായി അവരെയും അധീനരില് നിന്ന് അധികാരികള് ആക്കുന്നവര്
ആണ്. നിങ്ങള് എല്ലാവരും ഹോളി ആഘോഷിക്കുവാന് വന്നതല്ലേ?
ബാപ്ദാദയ്ക്കും സന്തോഷമാണ് എല്ലാവരും സ്നേഹത്തിന്റെ വിമാനത്തില്
എത്തിയിരിക്കുകയാണ്,എല്ലാവരുടെയടുത്തും വിമാനം ഉണ്ടല്ലോ! ബാപ്ദാദ ഓരോ
ബ്രാഹ്മണര്ക്കും ജന്മം എടുത്തയുടനെ വിമാനത്തിന്റെ സമ്മാനം നല്കി. എല്ലാവരുടെയും
പക്കല് മനസ്സിന്റെ വിമാനം ഉണ്ടോ? വിമാനത്തിന്പെട്രോള് ഉണ്ടോ? ചിറകുകള് നേരെയാണോ?
സ്റ്റാര്ട്ട് ആക്കുന്നതിനുള്ള ആധാരം ശരിയാണോ? പരിശോധിക്കുന്നുണ്ടോ? മൂന്നു
ലോകങ്ങളിലേക്കും സെക്കന്ഡില് പോകാന് സാധിക്കുന്ന വിമാനം ആണ്. ധൈര്യത്തിന്റെയും
ഉന്മേഷത്തിന്റെയും രണ്ടു ചിറകുകള് ശരിയാണെങ്കില് സെക്കന്റില് സ്റ്റാര്ട്ട്
ആക്കാന് കഴിയും. സ്റ്റാര്ട്ട് ആക്കുന്നതിനുള്ള താക്കോല് എന്താണ്? എന്റെ
ബാബ.എന്റെ ബാബ എന്ന് പറയുമ്പോള് മനസ്സ് എവിടെ എത്തിച്ചേരാനാണോ ആഗ്രഹിക്കുന്നത്
അവിടെ എത്തിചേരും. രണ്ടു ചിറകുകളും നേരെയായിരിക്കണം. ഒരിക്കലും ധൈര്യം
കൈവിടരുത്.കാരണമെന്ത്? ബാപ്ദാദയുടെ വാഗ്ദാനമാണ്, വരദാനമാണ്, നിങ്ങളുടെ
ധൈര്യത്തിന്റെ ഒരു ചുവടിന് ബാബയുടെ സഹായത്തിന്റെ ആയിരം ചുവട്. എങ്ങനെയുള്ള
കടുത്ത സംസ്ക്കാരം ആണെങ്കിലും ഒരിക്കലും ധൈര്യം
ഉപേക്ഷിക്കരുത്.കാരണം?സര്വ്വശക്തിവനായ ബാബ സഹായിയാണ്, കമ്പയിന്റാണ്, സദാ ഹാജരാണ്.
താങ്കള് ധൈര്യത്തോടെ സര്വ്വ ശക്തിവനായ ബാബയില് അധികാരം വയ്ക്കൂ,
ദൃഢതയോടെയിരിക്കൂ, നടന്നേ തീരൂ, ബാബ എന്റേതാണ്, ഞാന് ബാബയുടേതാണ്,ഈ ധൈര്യം
മറക്കരുത്. എങ്കില് എന്താകും?എങ്ങനെ ചെയ്യും എന്ന സങ്കല്പം ഉയരുമ്പോള്, എങ്ങനെ
എന്നത് മാറി ഇങ്ങനെ എന്നതാകും. എങ്ങനെ ചെയ്യും, എന്ത് ചെയ്യും എന്നല്ല. അങ്ങനെ
നടന്നു കഴിഞ്ഞതാണ്. ചിന്തിക്കുന്നു,ചെയ്യുന്നുണ്ട്, സംഭവിക്കണം, ബാബ സഹായ നല്കും...
നടന്നു കഴിഞ്ഞതാണ്. ദൃഢ നിശ്ചയമുള്ളവര്ക്ക് സഹായം നല്കുന്നതിനായി ബാബ ബന്ധിതനാണ്.
രൂപം കുറച്ച് മാറ്റുന്നു, ബാബയുടെ മേല് അധികാരം കാണിക്കുന്നു, പക്ഷെ രൂപം
മാറുന്നു.ബാബ അങ്ങ് സഹായിക്കുമല്ലോ! അങ്ങ് ബന്ധിതനാണല്ലോ! അല്ലേ എന്നത്
ചേര്ക്കുന്നു.നിശ്ചയ ബുദ്ധിയുടെ നിശ്ചിത വിജയം സംഭവിച്ചു കഴിഞ്ഞതാണ്.ബാപ്ദാദ
ജന്മമെടുത്തപ്പോള് തന്നെ ഓരോ കുട്ടിയ്ക്കും വിജയത്തിന്റെ തിലകം മസ്തകത്തില്
അണിയിച്ചു. ദൃഢതയെ തന്റെ തീവ്ര പുരുഷാര്ത്ഥത്തിന്റെ താക്കോല് ആക്കൂ. വളരെ നല്ല
പദ്ധതികള് തയ്യാറാക്കുന്നുണ്ട്. ഇപ്പോള് ബാപ്ദാദ ആത്മീയ സംഭാഷണങ്ങളും കേട്ടു,
ധൈര്യത്തിന്റെ വളരെ നല്ല ആത്മീയ സംഭാഷണമാണ് നടത്തുന്നത്, വളരെ ശക്തിശാലിയായ
പ്ലാന് ആണ് തയ്യാറാക്കുന്നത്, പക്ഷെ പ്ലാന് പ്രാക്ടിക്കല് ആക്കുമ്പോള് പ്ലെയിന്
ബുദ്ധിയായി ആക്കുന്നില്ല. അതില് കുറച്ച് ചെയ്യുന്നുണ്ട്, നടക്കേണ്ടതാണ്... ഇത്
സ്വയം നിശ്ചയത്തോടെയുള്ള സങ്കല്പം ഇല്ല, വ്യര്ത്ഥ സങ്കല്പ്പങ്ങള് കൂടിക്കലരുന്നു.
ഇപ്പോള് സമയത്തിനനുസരിച്ച് പ്ലെയിന് ബുദ്ധിയായി സങ്കല്പത്തെ സാകാര രൂപത്തില്
കൊണ്ട് വരൂ. അല്പം പോലും ദുര്ബല സങ്കല്പം ഇമെര്ജ്ജ് ആകരുത്. സ്മൃതി ഉണ്ടാകണം,
ഇപ്പോള് ഒരു തവണമാത്രം ചെയ്യുന്നതല്ല, അനേകം പ്രാവശ്യം ചെയ്തിട്ടുള്ളതാണ്.
ആവര്ത്തിയ്ക്കുക മാത്രം ചെയ്യുന്നു. ഓര്മ്മിച്ചു നോക്കൂ കല്പ കല്പങ്ങളില് എത്ര
പ്രാവശ്യം വിജയി ആയതാണ്! അനേകം തവണ വിജയികളായതാണ്, അനേകം കല്പങ്ങളിലെ ജന്മസിദ്ധ
അധികാരമാണ് വിജയം. ഈ അധികാരത്തിലൂടെ നിശ്ചയ ബുദ്ധി ഉള്ളവരായി ദൃഢതയുടെ താക്കോല്
കൊടുക്കൂ, ബ്രാഹ്മണ ആത്മാക്കളായ നിങ്ങളെ കൂടാതെ വിജയം എവിടെ പോകും! ബ്രാഹ്മണ
ആത്മാക്കളായ നിങ്ങളുടെ ജന്മസിദ്ധ അധികാരമാണ് വിജയം, കഴുത്തിലെ മാലയാണ്, ആണോ
അല്ലയോ എന്നില്ല, ആണ്. ഈ ലഹരി വയ്ക്കൂ. ആയിരുന്നു, ആണ്, ഇനിയും ആകും. അതുപോലെ
ഹോളിയസ്റ്റ് അല്ലേ. ജ്ഞാനത്തിന്റെ നിറങ്ങളുടെ ഹോളി ബാപ്ദാദയോടൊപ്പം കളിച്ചു, ഇനി
എന്ത് കളിക്കും?
ബാപ്ദാദ കണ്ടു കൂടുതലും എല്ലാവര്ക്കും ഉന്മേഷവും ഉത്സാഹവും വളരെ നന്നായി
ഉണ്ട്,ഇത് ചെയ്യും, ഇത് ചെയ്യും, ഇങ്ങനെ ആകും. ബാപ്ദാദയും ഒത്തിരി
സന്തോഷിക്കുന്നു, എന്നാല് ഈ ഉന്മേഷവും ഉത്സാഹവും സദാ ഇമെര്ജ്ജ് ആയിരിക്കണം,
ഇടയ്ക്കൊക്കെ മെര്ജ്ജ് ആയിപ്പോകുന്നു, ഇടയ്ക്ക് ഇമെര്ജ്ജ് ആകുന്നു.മെര്ജ്ജായി
പോകരുത്, ഇമെര്ജ്ജ് ആയിത്തന്നെയിരിക്കണം, സംഗമയുഗത്തില് മുഴുവന് നിങ്ങള്ക്ക്
ഉത്സവമാണ്. അവര് ഇടയ്ക്കിടയ്ക്ക് അതിനാലാണ് ഉത്സവം ആഘോഷിക്കുന്നത്, കാരണം
കൂടുതല് സമയം ടെന്ഷനിലാണ് ഇരിക്കുന്നത്, അതിനാല് കരുതുന്നു ഉത്സാഹത്തില് ആടാം,
പാടാം, കഴിക്കാം എങ്കില് ഒരു മാറ്റമാകും. നിങ്ങള്ക്കോ ഓരോ സെക്കന്റും ഡാന്സും
പാട്ടുമാണ്. നിങ്ങള് സദാ മനസ്സില് സന്തോഷത്തില് നൃത്തം ചെയ്തുകൊണ്ടിരിക്കുകയാണോ!
അതോ അല്ലേ! നൃത്തം ചെയ്യുന്നു, സന്തോഷത്തില് നൃത്തം ചെയ്യാന് അറിയാമോ? നൃത്തം
ചെയ്യാന് അറിയാമോ? ആര്ക്കാണോ അറിയുന്നത് അവര് കൈ ഉയര്ത്തൂ. നൃത്തം ചെയ്യാന്
അറിയാമോ?ശരി. അറിയാമെങ്കില് ആശംസകള്. സദാ നൃത്തം ചെയ്തുകൊണ്ടിരിക്കുന്നുണ്ടോ അതോ
ഇടയ്ക്കിയടയ്ക്ക് ആണോ?
ബാപ്ദാദ ഈ വര്ഷം ഗൃഹപാഠം നല്കിയതാണ്, രണ്ടു വാക്കുകള് ഒരിക്കലും ചിന്തിക്കരുത്,
സം ടൈം, സംതിങ് . അത് ചെയ്തോ? ഇപ്പോഴും സം ടൈം ആണോ? സം ടൈം, സം തിങ് സമാപ്തം. ഈ
നൃത്തത്തില് ക്ഷിണിക്കുന്ന കാര്യം ഒന്നും ഇല്ല. കിടക്കുകയാണെങ്കിലും, കാര്യങ്ങള്
ചെയ്യുമ്പോള് ആണെങ്കിലും, നടക്കുമ്പോള് ആണെങ്കിലും, ഇരിക്കുമ്പോള് ആണെങ്കിലും
സന്തോഷത്തിന്റെ നൃത്തം ചെയ്യാന് കഴിയുന്നതാണ്, ബാബയുടെ പ്രാപ്തികളുടെ ഗാനം
പാടാന് കഴിയും. പാട്ട് അറിയാമല്ലോ, ഈ ഗാനം എല്ലാവര്ക്കും അറിയാവുന്നതാണ്.
മുഖത്തിലൂടെയുള്ള പാട്ട് ചിലര്ക്ക് അറിയാം ചിലര്ക്ക് അറിയില്ല. എന്നാല് ബാബയുടെ
പ്രാപ്തികളുടെ പാട്ട്, ബാബയുടെ ഗുണങ്ങളുടെ പാട്ട് എല്ലാവര്ക്കും അറിയാമല്ലോ.
ദിവസവും ഉത്സവമാണ്, ഓരോ നിമിഷവും ഉത്സവമാണ്, സദാ പാടുകയും ആടുകയും ചെയ്യൂ, വേറെ
ഒരു ജോലിയും തരുന്നില്ല. ഇത് തന്നെയാണ് ജോലി ആടുകയും പാടുകയും ചെയ്യൂ.
ആസ്വദിക്കൂ. എന്തിനാണ് ഭാരം എടുക്കുന്നത്? ആസ്വദിക്കൂ, ആടുകയും പാടുകയും ചെയ്യൂ.
ശരി. ഹോളി ആഘോഷിച്ചില്ലേ! ഇനി നിറങ്ങളുടെ ഹോളിയും ആഘോഷിക്കുമോ? ശരിയാണ്,
നിങ്ങളെയാണ് ഭക്തരും കോപ്പി ചെയ്യുന്നത്. നിങ്ങള് ഭഗവാനോടൊപ്പം ഹോളി
ആഘോഷിക്കുമ്പോള് ഭക്തരും ഏതെങ്കിലും ദേവതമാരോടൊപ്പം ഹോളി ആഘോഷിക്കുന്നു. ശരി.
ഇന്ന് പല കുട്ടികളുടെയും ഇ മെയില് വന്നു, കത്തുകളും വന്നു, ഏതെല്ലാം സാധനങ്ങള്
ഉണ്ടോ അതിലൂടെ ഹോളിയുടെ ആശംസകള് അയച്ചിട്ടുണ്ട്. സങ്കല്പിക്കുമ്പോള് തന്നെ
ബാപ്ദാദയുടെ അടുത്ത് എത്തിച്ചേരുന്നുണ്ട്. നാനാഭാഗത്തുമുള്ള കുട്ടികള് വിശേഷമായി
ഓര്മ്മിക്കും, ഓര്മ്മിച്ചു., ബാപ്ദാദയും ഓരോ കുട്ടികള്ക്കും കോടി കോടി മടങ്ങു
ആശിര്വ്വാദങ്ങളും കോടിമടങ്ങു ഹൃദയത്തിലെ സ്നേഹസ്മരണകളും റിട്ടേണ് ആയി
ഓരോരുത്തര്ക്കും പേര് സഹിതം വിശേഷത സഹിതം നല്കുന്നു. സന്ദേശികള് പോകുമ്പോള്
ഓരോരുത്തരും അവരവരുടെ ഓര്മ്മകള് കൊടുക്കുന്നു. ആരെങ്കിലും തരാതെ ഇരുന്നാലും
ബാപ്ദാദയുടെ അടുത്ത് എത്തി കഴിഞ്ഞു.ഇതാണ് പരമാത്മ സ്നേഹത്തിന്റെ വിശേഷത. ഈ ഓരോ
ദിവസവും എത്ര പ്രീയപ്പെട്ടതാണ്. ഗ്രാമത്തില് ആയിരുന്നാലും,വലിയ വലിയ
പട്ടണങ്ങളില് ആയിരുന്നാലും ഗ്രാമങ്ങളില് ഉള്ളവരുടയും ഓര്മ്മ സാധങ്ങള്
ഇല്ലാതിരുന്നിട്ടും ബാബയുടെ അടുത്ത എത്തിചേരുന്നുണ്ട് കാരണം ബാബയുടെ അടുത്ത്
ആത്മീയ മാര്ഗ്ഗങ്ങള് ധാരാളം ഉണ്ട്! ശരി.
ഇന്നത്തെ കാലത്ത് ഡോക്ടര്മാര് പറയുന്നു മരുന്ന് ഉപേക്ഷിക്കൂ,വ്യായാമം ചെയ്യൂ,
ബാപ്ദാദയും പറയുകയാണ് യുദ്ധം ചെയ്യുന്നത് ഉപേക്ഷിക്കൂ,പരിശ്രമം ഉപേക്ഷിക്കൂ,
മുഴുവന് ദിവസവും 5 5 മിനിട്ടു മനസ്സിന്റെ വ്യായാമം ചെയ്യൂ. ഒരു മിനിറ്റില്
നിരാകാരിയും. ഒരു മിനിറ്റില് ആകാരിയും ഒരു മിനിറ്റില് എല്ലാ തരത്തിലെയും
സേവാധാരി, ഈ മനസ്സിന്റെ വ്യായാമം മുഴുവന് ദിവസവും പല സമയങ്ങളിലായി അഞ്ചു
മിനിറ്റ് ചെയ്യൂ. സദാ ആരോഗ്യത്തോടെയിരിക്കും, പരിശ്രമത്തില് നിന്നും രക്ഷപ്പെടും.
സാധിക്കില്ലേ! മധുബനിലുള്ളവര്ക്ക് സാധിക്കില്ലേ? മധുബന് അടിത്തറയാണ്. മധുബനിലെ
വൈബ്രേഷന് നാനാഭാഗത്തും ആഗ്രഹിച്ചില്ലെങ്കിലും എത്തിച്ചേരുന്നുണ്ട്.മധുബനില്
ഏതെങ്കിലും കാര്യം നടന്നാല് മുഴുവന് ഭാരതത്തിലും എല്ലാസ്ഥലത്തും അടുത്ത ദിവസം
എത്തിച്ചേരും. മധുബനില് അങ്ങനെയുള്ള ഏതോ സാധനം ഉണ്ട്,ഒരു കാര്യവും
മറഞ്ഞിരിക്കില്ല, നല്ലതായാലും പുരുഷാര്ത്ഥത്തിന്റെ ആണെങ്കിലും.മധുബന് എന്ത്
ചെയ്താലും ആ വൈബ്രേഷന് സഹജമായി സ്വതവേ വ്യാപിക്കും. ആദ്യം മധുബന് നിവാസികള്
വ്യര്ത്ഥ സങ്കല്പങ്ങള് സമാപ്തമാക്കൂ, സാധിക്കുമോ?കഴിയുമോ?ഈ മുന്നില് ഇരിക്കുന്ന
മധുബന് നിവാസികള് കൈ ഉയര്ത്തൂ.മധുബന് നിവാസികള് ഒന്നിച്ച് ചേര്ന്ന് ഏതെങ്കിലും
പ്ലാന് തയ്യാറാകൂ.വ്യര്ത്ഥം സമാപ്തമാക്കൂ. സങ്കലപം ഇല്ലാതാക്കാന് ബാപ്ദാദ
പറയുന്നില്ല. വ്യര്ത്ഥ സങ്കല്പ്പങ്ങള് സമാപ്തമാക്കൂ. പ്രയോജനം ഇല്ല. കുഴപ്പങ്ങള്
ആണ്.സാധിക്കുമോ?ഒന്നിച്ച് മീറ്റിംഗ് ചെയ്ത് ഇത് നടപ്പിലാക്കും എന്ന് കരുതുന്ന
മധുബന് നിവാസികള് കൈ ഉയര്ത്തൂ. ചെയ്യും, ചെയ്യണം,എങ്കില് നീളത്തില് കൈ ഉയര്ത്തൂ.
രണ്ടു കൈകളും ഉയര്ത്തൂ. ആശംസകള്. ബാപ്ദാദ ഹൃദയത്തില് നിന്നും ആശിര്വാദം
നല്കുന്നു. ആശംസകള് നല്കുന്നു. മധുബനില് ഉള്ളവര്ക്ക് ധൈര്യം ഉണ്ടോ,
ആഗ്രഹിക്കുന്നത് എന്തും ചെയ്യാന് സാധിക്കുമോ. ചെയ്യിപ്പിക്കാനും കഴിയും.മധുബനിലെ
സഹോദരിമാരും ഉണ്ട്, സഹോദരിമാര് കൈ ഉയര്ത്തൂ. ഉയരത്തില് കൈ ഉയര്ത്തൂ. മീറ്റിംഗ്
ചെയ്യണം. ദാദിമാര് മീറ്റിംഗ് ചെയ്യിപ്പിക്കണം. നോക്കൂ എല്ലാവരും കൈ
ഉയര്ത്തുന്നുണ്ട്.ഇനി കൈയ്യുടെ അന്തസ്സ് നിലനിര്ത്തൂ(കൈയ്യ് ഉയര്ത്തിയതിന്റെ).
ശരി. ബ്രഹ്മ ബാബ ഒടുവില് ഏത് വരദാനമാണ് നല്കിയത് നിരാകാരി, നിര്വ്വികാരി,
നിരാഹങ്കാരി. ഇതാണ് ബ്രഹ്മ ബാബയുടെ അന്തിമ വരദാനം, കുട്ടികള്ക്കുള്ള വളരെ വലിയ
സമ്മാനമായി മാറി. ഇപ്പോള് സെക്കന്റില് ബ്രഹ്മബാബയുടെ സമ്മാനം മനസ്സ് കൊണ്ട്
സ്വീകരിക്കാന് സാധിക്കുമോ? ബാബയുടെ സമ്മാനം സദാ പ്രാക്ടിക്കല് ജീവിതത്തില്
കൊണ്ട് വരണം എന്ന് ദൃഢ സങ്കല്പം ചെയ്യാന് കഴിയുമോ? ആദി ദേവന്റെ സമ്മാനം
നിസാരമല്ല.ബ്രഹ്മാവ് ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്ഡ് ഫാദര് ആണ്, അദ്ദേഹത്തിന്റെ
സമ്മാനം നിസാരമല്ല. അവരവരുടെ പുരുഷാര്ത്ഥം അനുസരിച്ച് സങ്കല്പം വയ്ക്കൂ,
ഇന്നത്തെ ദിവസം ഹോളി എന്താണോ കഴിഞ്ഞു പോയത് അത് സമാപ്തമായി. ഇപ്പോള് മുതല്
സമ്മാനം ആവര്ത്തിച്ച് ഇമെര്ജ്ജ് ചെയ്ത് ബ്രഹ്മബാബയ്ക്കു സേവനത്തിന്റെ റിട്ടേണ്
നല്കണം. ബ്രഹ്മബാബ അന്തിമജന്മത്തിലും അന്തിമ സമയം വരെയും സേവനം ചെയ്തു.ഇത്
ബ്രഹ്മബാബയ്ക്കു കുട്ടികളോടുള്ള സ്നേഹമാണ്, സേവനത്തിനോടുള്ള സ്നേഹത്തിന്റെ
അടയാളമാണ് ബ്രഹ്മബാബയ്ക്കു പകരം കൊടുക്കണം അതായത് ജീവിതത്തില് നല്കിയിട്ടുള്ള
സമ്മാനം റിവൈസ് ചെയ്തു പ്രാക്ടിക്കലില് കൊണ്ട് വരണം.എല്ലാവരും സ്വന്തം
ഹൃദയത്തില് ബ്രഹ്മാബയോടുള്ള സ്നേഹത്തിന്റെ പകരമായി സങ്കല്പം ദൃഢമാക്കൂ, ഇതാണ്
ബ്രഹ്മബാബയുടെ സ്നേഹത്തിന്റെ സമ്മാനത്തിനുള്ള പ്രതിഫലം.ശരി.
നാനാഭാഗത്തുമുള്ള ഭാഗ്യശാലികളും, ഹോളിയസ്റ്റുമായ കുട്ടികള്ക്ക്, സദാ ദൃഢ
സങ്കല്പത്തിന്റെ താക്കോല് പ്രാക്ടിക്കലില് കൊണ്ട് വരുന്ന ധൈര്യമുള്ള
കുട്ടികള്ക്ക്, സദാ തന്റെ മനസ്സിനെ വ്യത്യസ്ത പ്രകാരത്തിലുള്ള സേവനത്തില്
ബിസിയാക്കി വയ്ക്കുന്ന ഓരോ ചുവടിലും കോടിമടങ്ങുസമ്പാദ്യം ശേഖരിക്കുന്ന
കുട്ടികള്ക്ക് സദാ ഓരോ ദിവസവും ഉത്സാഹത്തിലിരിക്കുന്ന, ഓരോ ദിവസവും
ഉത്സവമാണെന്ന് മനസിലാക്കി ആഘോഷിക്കുന്ന സദാ ഭാഗ്യശാലികളായ കുട്ടികള്ക്ക്
ബാപ്ദാദയുടെ സ്നേഹസ്മരണകളും നമസ്തേയും.
വരദാനം :-
ലൗവും
ലൗലീന സ്ഥിതിയുടെ അനുഭവത്തിലും കൂടി സര്വ്വതും മറക്കുന്ന സദാ ദേഹി അഭിമാനിയായി
ഭവിക്കട്ടെ.
കര്മ്മത്തിലും, വാക്കിലും,
സമ്പര്ക്കത്തിലും, സംബന്ധത്തിലും സ്നേഹവും, സ്മൃതിയിലും സ്ഥിതിയിലും ലൗ
ലീനരായിരിക്കൂ എങ്കില് സര്വ്വതും മറന്ന് ദേഹി അഭിമാനി ആയിമാറും. സ്നേഹമാണ്
ബാബയുടെ സമീപ സംബന്ധത്തിലേക്ക് കൊണ്ട് വരുന്നത്, സര്വ്വസ്വ ത്യാഗി ആക്കുന്നത്.ഈ
സ്നേഹത്തിന്റെ വിശേഷതയിലും ലൗ ലീന സ്ഥിതിയില് ഇരിക്കുകയും ചെയ്യുന്നതിലൂടെ
സര്വ്വ ആത്മാക്കളുടെയും ഭാഗ്യം ഉണര്ത്താന് കഴിയും. ഈ സ്നേഹം ഭാഗ്യത്തിന്റെ
പൂട്ടിന്റെ താക്കോല് ആണ്. ഇത് മാസ്റ്റര് കി ആണ്. ഇതിലൂടെ എങ്ങനെയുള്ള
ദുര്ഭാഗ്യശാലി ആത്മാക്കളെയും ഭാഗ്യശാലി ആക്കാന് കഴിയും.
സ്ലോഗന് :-
സ്വയത്തിന്റെ പരിവര്ത്തനത്തിന്റെ സമയം നിശ്ചിതപ്പെടുത്തൂ എങ്കില് വിശ്വ
പരിവര്ത്തനം സ്വതവേ നടക്കും.
അവ്യക്ത സൂചന- സ്വയവും
സര്വ്വരെ പ്രതിയും മനസ്സിലൂടെ യോഗത്തിന്റെ ശക്തികളുടെ പ്രയോഗം ചെയ്യൂ.
മനസ്സാ ശക്തിയുടെ
ദര്പ്പണമാണ്-വാക്കും കര്മ്മവും.അജ്ഞാനി ആത്മാക്കള് ആയാലും ജ്ഞാനി ആത്മാക്കള്
ആയാലും രണ്ടിന്റെയും സംബന്ധ സമ്പര്ക്കത്തില് വാക്കും കര്മ്മവും ശുഭ ഭാവനയും ശുഭ
കാമനയും ഉള്ളതാകണം. ആരുടെയാണോ മനസ്സ് ശക്തിശാലിയും ശുഭവും ആയിട്ടുയുള്ളത് അവരുടെ
വാക്കും കര്മ്മവും സ്വതവേ ശക്തിശാലിയും ശുദ്ധവും ആകും, ശുഭ ഭാവനയുള്ളതാകും.
മനസ്സാ ശക്തിശാലി അര്ത്ഥം ഓര്മ്മയുടെ ശക്തി ശ്രേഷ്ഠമായിരിക്കും, ശക്തിശാലി
ആയിരിക്കും, സഹജയോഗി ആകും.