മധുരമായ കുട്ടികളേ -
ഡ്രാമയുടെ ശ്രേഷ്ഠ ജ്ഞാനം നിങ്ങള് കുട്ടികളുടെ പക്കലേയുള്ളു, ഈ ഡ്രാമ അതേപടി
ആവര്ത്തിക്കുമെന്ന് നിങ്ങള്ക്കറിയാം
ചോദ്യം :-
പ്രവൃത്തി മാര്ഗ്ഗത്തിലുള്ളവര് ബാബയോട് ഏതൊരു ചോദ്യമാണ് ചോദിക്കുന്നത്, ബാബ
അവര്ക്ക് എന്തു നിര്ദ്ദേശമാണ് നല്കുന്നത്?
ഉത്തരം :-
ചില
കുട്ടികള് ചോദിക്കുന്നു - ബാബാ ഞങ്ങള് ജോലിചെയ്തോട്ടേ? ബാബ പറയുന്നു- കുട്ടികളേ,
ജോലി തീര്ച്ചയായും ചെയ്തോളൂ എന്നാല് രാജകീയമായ ജോലി ചെയ്യൂ. ബ്രാഹ്മണ
കുട്ടികള്ക്ക് മോശമായ ജോലി അതായത് മദ്യം, സിഗരറ്റ്, ബീഡി മുതലായവയുടെ കച്ചവടം
ചെയ്യാന് സാധിക്കില്ല എന്തുകൊണ്ടെന്നാല് ഇതിലൂടെ കൂടുതല് വികാരങ്ങളുടെ ആകര്ഷണം
ഉണ്ടാകും.
ഓംശാന്തി.
ആത്മീയ അച്ഛന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ്. ഇപ്പോള് ഒന്ന്
ആത്മീയ പിതാവിന്റെ ശ്രീമതം, രണ്ടാമത് രാവണന്റെ ആസുരീയ മതം. ആസുരീയ മതം
ബാബയുടേതാണെന്ന് പറയില്ല. രാവണനെ ബാബ എന്ന് പറയില്ലല്ലോ. അത് രാവണന്റെ ആസുരീയ
മതമാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ലഭിക്കുന്നത് ഈശ്വരീയ മതമാണ്. എത്ര
രാവും-പകലും തമ്മിലുള്ള വ്യത്യാസമാണ്. ബുദ്ധിയില് വരുന്നുണ്ട് ഈശ്വരീയ
മതത്തിലൂടെ ദൈവീക ഗുണങ്ങള് ധാരണ ചെയ്തു വന്നു. ഇത് നിങ്ങള് കുട്ടികള് മാത്രമാണ്
ബാബയിലൂടെ കേള്ക്കുന്നത് ബാക്കി ആര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. ബാബയെ
ലഭിക്കുന്നതു തന്നെ സമ്പത്തിനുവേണ്ടിയാണ്. രാവണനിലൂടെ സമ്പത്ത് പിന്നെയും
കുറയുന്നു. ഈശ്വരീയ മതം എവിടെയെത്തിക്കുന്നു ആസുരീയ മതം എവിടെയെത്തിക്കുന്നു,
ഇത് നിങ്ങള് മാത്രമേ അറിയുന്നുള്ളു. ആസുരീയ മതം എപ്പോള് ലഭിക്കുന്നോ അപ്പോള്
മുതല് നിങ്ങള് താഴേയ്ക്ക് ഇറങ്ങിവന്നു. പുതിയ ലോകത്തില് കുറച്ച്-കുറച്ചായാണ്
വീഴ്ച സംഭവിക്കുന്നത്. എങ്ങനെയാണ് വീഴുന്നത്, പിന്നീട് മുകളിലേയ്ക്ക് കയറുന്നത്
എങ്ങനെയാണ് - ഇതും നിങ്ങള് കുട്ടികള് മനസ്സിലാക്കിക്കഴിഞ്ഞു. ഇപ്പോള് വീണ്ടും
ശ്രേഷ്ഠമായി മാറുന്നതിനായി നിങ്ങള് കുട്ടികള്ക്ക് ശ്രീമതം ലഭിക്കുന്നു. നിങ്ങള്
ഇവിടെ വന്നിരിക്കുന്നത് തന്നെ ശ്രേഷ്ഠമായി മാറുന്നതിനാണ്. നമ്മള് വീണ്ടും
ശ്രേഷ്ഠ മതം എങ്ങനെ പ്രാപ്തമാക്കും ഇത് നിങ്ങള്ക്ക് അറിയാം. അനേകം തവണ നിങ്ങള്
ശ്രേഷ്ഠ മതത്തിലൂടെ ഉയര്ന്ന പദവി നേടിയിട്ടുണ്ട് പിന്നീട് പുനര്ജന്മം
എടുത്തെടുത്ത് താഴേയ്ക്ക് വീണുവന്നു. പിന്നീട് ഒരേയൊരു തവണ കയറുന്നു. നമ്പര്വൈസ്
പുരുഷാര്ത്ഥം അനുസരിച്ചാണ് കയറുന്നത്. ബാബ മനസ്സിലാക്കിത്തരുന്നു, സമയം എടുക്കും.
പുരുഷോത്തമ സംഗമയുഗത്തിനും സമയമുണ്ടല്ലോ, എല്ലാം കൃത്യമാണ്. ഡ്രാമ വളരെ
കൃത്യമായാണ് നടക്കുന്നത് മാത്രമല്ല വളരെ അത്ഭുതകരമാണ്. കുട്ടികള്ക്ക് വളരെ
സഹജമായി മനസ്സിലാക്കി തരുന്നു- ബാബയെ ഓര്മ്മിക്കണം, സമ്പത്ത് നേടണം. അത്രമാത്രം.
എന്നാല് പുരുഷാര്ത്ഥം ചെയ്യുമ്പോള് ചിലര്ക്ക് ബുദ്ധിമുട്ടായി തോന്നുന്നു. ഇത്രയും
ഉയര്ന്നതിലും ഉയര്ന്ന പദവി പ്രാപ്തമാക്കുക എന്നത് സഹജമായിരിക്കുമോ. ബാബയുടെ
ഓര്മ്മയും ബാബയുടെ സമ്പത്തുമാണ് വളരെ സഹജമായത്. സെക്കന്റിന്റെ കാര്യമാണ്.
പിന്നീട് പുരുഷാര്ത്ഥം ചെയ്യാന് തുടങ്ങിയാല് മായയുടെ വിഘ്നങ്ങള് ഉണ്ടാകുന്നു.
രാവണനുമേല് വിജയം നേടണം. മുഴുവന് സൃഷ്ടിയിലും രാവണന്റെ രാജ്യമാണ്. ഇപ്പോള്
നിങ്ങള്ക്ക് അറിയാം നമ്മള് യോഗബലത്തിലൂടെ രാവണന്റെമേല് ഓരോ കല്പവും വിജയം
നേടിവന്നു. ഇപ്പോഴും നേടുകയാണ്. പഠിപ്പിക്കുന്നത് പരിധിയില്ലാത്ത ബാബയാണ്.
ഭക്തിമാര്ഗ്ഗത്തിലും നിങ്ങള് ബാബാ ബാബാ എന്ന് പറഞ്ഞുവന്നു. എന്നാല് ആദ്യം ബാബയെ
അറിയില്ലായിരുന്നു. ആത്മാവിനെ അറിയുമായിരുന്നു. ഭൃകുടി മദ്ധ്യത്തില് തിളങ്ങുന്ന
അത്ഭുത നക്ഷത്രം... എന്ന് പറയുമായിരുന്നു. ആത്മാവിനെ അറിഞ്ഞിട്ടും ബാബയെ
അറിയില്ലായിരുന്നു. എത്ര വിചിത്രമായ ഡ്രാമയാണ്. അല്ലയോ പരമപിതാ പരമാത്മാവേ എന്നു
വിളിച്ച് ഓര്മ്മിക്കുമായിരുന്നു, എന്നിട്ടും അറിയില്ലായിരുന്നു. ആത്മാവിന്റെ
കര്ത്തവ്യത്തേയോ പരമാത്മാവിന്റെ കര്ത്തവ്യത്തേയോ പൂര്ണ്ണമായി അറിയില്ല. ബാബ
തന്നെ സ്വയം വന്ന് മനസ്സിലാക്കിത്തരുന്നു. ബാബയില്ലാതെ ആര്ക്കും ഒരിയ്ക്കലും
തിരിച്ചറിയാന് സാധിക്കില്ല. ആര്ക്കും പാര്ട്ടില്ല. ഈശ്വരീയ സമ്പ്രദായം, ആസുരീയ
സമ്പ്രദായം പിന്നെ ദൈവീക സമ്പ്രദായം എന്ന് പാട്ടുമുണ്ട്. വളരെ സഹജമാണ്. പക്ഷേ ഈ
കാര്യങ്ങള് ഓര്മ്മവേണം - ഇതിലാണ് മായ വിഘ്നങ്ങള് ഇടുന്നത്. മറപ്പിക്കുന്നു. ബാബ
പറയുന്നു നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച് ഓര്മ്മിച്ചോര്മ്മിച്ച് എപ്പോള് ഈ
ഡ്രാമയുടെ അന്ത്യമുണ്ടാകുന്നുവോ അഥവാ പഴയ ലോകത്തിന്റെ അന്ത്യമുണ്ടാകുന്നുവോ
അപ്പോള് നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച് രാജധാനിയുടെ സ്ഥാപന ഉണ്ടാവുകതന്നെ
ചെയ്യും. ശാസ്ത്രങ്ങളില് നിന്ന് ഈ കാര്യങ്ങള് ആര്ക്കും മനസ്സിലാക്കാന്
സാധിക്കില്ല. ഗീത മുതലായവ ഇദ്ദേഹവും ഒരുപാട് പഠിച്ചിട്ടുണ്ടല്ലോ. ഇപ്പോള് ബാബ
പറയുന്നു ഇതിന് ഒരു മൂല്യവുമില്ല. എന്നാല് ഭക്തി മാര്ഗ്ഗത്തില് കര്ണ്ണരസം
വളരെയധികം ലഭിക്കുന്നുണ്ട് അതിനാല് ഉപേക്ഷിക്കുന്നില്ല.
നിങ്ങള്ക്ക് അറിയാം എല്ലാത്തിന്റേയും ആധാരം പുരുഷാര്ത്ഥമാണ്. ജോലി മുതലായവയും
ചിലരുടേത് രാജകീയമായിരിക്കും, ചിലരുടേത് മോശമായ ജോലിയായിരിക്കും. മദ്യം, ബീഡി,
സിഗരറ്റ് മുതലായവ വില്ക്കുന്നു - ഈ ജോലി വളരെ മോശമാണ്. മദ്യം എല്ലാവികാരങ്ങളേയും
ആകര്ഷിക്കും. ആരെയെങ്കിലും മദ്യപാനിയാക്കി മാറ്റുക - ഈ ജോലി നല്ലതല്ല. ബാബ
നിര്ദ്ദേശം നല്കും യുക്തിയോടുകൂടി ഈ ജോലി മാറ്റൂ. ഇല്ലെങ്കില് ഉയര്ന്ന പദവി
നേടാന് സാധിക്കില്ല. ബാബ മനസ്സിലാക്കിത്തരുന്നു അവിനാശി ജ്ഞാനരത്നങ്ങളുടെ
ജോലിയല്ലാതെ ബാക്കിയുള്ള എല്ലാ ജോലികളിലുമുള്ളത് നഷ്ടമാണ്. ആഭരണങ്ങളുടെ
വ്യാപാരമാണ് നടത്തിയിരുന്നത് എന്നാല് ലാഭം ഉണ്ടായില്ലല്ലോ. കച്ചവടം ചെയ്ത്
ലക്ഷപതിയായി. എന്നാല് ഈ ജോലിയിലൂടെ എന്താണാവുന്നത്? ബാബ കത്തുകളില് എപ്പോഴും
എഴുതാറുണ്ട് കോടാനുകോടി മടങ്ങ് ഭാഗ്യശാലി. അതും 21 ജന്മങ്ങളിലേയ്ക്കാണ് ആവുന്നത്.
നിങ്ങളും മനസ്സിലാക്കുന്നുണ്ട് ബാബ പറയുന്നത് വളരെ ശരിയാണ്. നമ്മള്
തന്നെയായിരുന്നു ഈ ദേവീ ദേവതകള്, പിന്നീട് ചക്രം കറങ്ങി കറങ്ങി താഴേയ്ക്ക് വന്നു.
സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തെക്കുറിച്ചും അറിഞ്ഞുകഴിഞ്ഞു. ജ്ഞാനം ബാബയിലൂടെ
ലഭിച്ചു എന്നാല് ദൈവീക ഗുണങ്ങളും ധാരണ ചെയ്യണം. തന്റെ പരിശോധന നടത്തണം -
എന്റെയുള്ളില് ഒരു ആസുരീയ അവഗുണവും ഇല്ലല്ലോ? ഈ ബാബയ്ക്കും അറിയാം ഞാന് എന്റെ ഈ
ശരീരമാകുന്ന കെട്ടിടം വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ഇത് കെട്ടിടമല്ലേ.
ഇതിലാണ് ആത്മാവ് ഇരിക്കുന്നത്. എനിക്ക് വളരെ അധികം അഭിമാനമുണ്ട് - ഭഗവാന് ഞാന്
വാടകയ്ക്ക് കെട്ടിടം നല്കിയിരിക്കുകയാണ്! ഡ്രാമാപ്ലാന് അനുസരിച്ച് ഭഗവാന്
മറ്റൊരു കെട്ടിടവും എടുക്കേണ്ടതായില്ല. കല്പ കല്പം ഈ കെട്ടിടം തന്നെ
എടുക്കേണ്ടിവരുന്നു. ബ്രാഹ്മാബാബയ്ക്ക് സന്തോഷമുണ്ടാകുമല്ലോ. എന്നാല് പിന്നീട്
ബഹളങ്ങളും എത്രയുണ്ടായി. ബ്രഹ്മാബാബ പുഞ്ചിരിച്ചുകൊണ്ട് അല്പം വിഷമത്തോടെ പറയും
ബാബാ, അങ്ങയുടെ രഥമായതിനാല് എനിക്ക് ഇത്രയും ഗ്ലാനികള് കേള്ക്കേണ്ടിവരുന്നു.
അപ്പോള് ബാബ പറയും ഏറ്റവും അധികം ഗ്ലാനിയുണ്ടാകുന്നത് എനിക്കാണ്. ഇപ്പോള്
താങ്കളുടെ ഊഴമാണ്. ബ്രാഹ്മാവിന് ഇതുവരെ ഗ്ലാനി ലഭിച്ചിട്ടില്ല. ഇപ്പോള് ഊഴം
വന്നിരിക്കുകയാണ്. രഥം നല്കിയിട്ടുണ്ടെങ്കില് തീര്ച്ചയായും ബാബയില് നിന്നും
സഹായവും ലഭിക്കും. എങ്കിലും ബാബ പറയുന്നു ബാബയെ നിരന്തരം ഓര്മ്മിക്കു, ഇതില്
നിങ്ങള് കുട്ടികള്ക്ക് ഇദ്ദേഹത്തിലും വേഗതയില് പോകാന് സാധിക്കും
എന്തുകൊണ്ടെന്നാല് ബ്രഹ്മാബാബയ്ക്ക് അനേകം പ്രശ്നങ്ങള് നേരിടാനുണ്ട്.
തീര്ച്ചയായും ഡ്രാമാ എന്നു പറഞ്ഞ് വിട്ടുകളയുന്നുണ്ട് എങ്കിലും ഒരല്പം പ്രഭാവം
ഏല്ക്കുന്നുണ്ട്. ഈ പാവം വളരെ നല്ല സേവനം ചെയ്തിരുന്നു. ഈ സംഗദോഷത്താല് മോശമായി
മാറി. എത്ര ഡിസ്സര്വ്വീസ് ഉണ്ടാകുന്നു. ഇങ്ങനെയുള്ള കാര്യങ്ങളാണ് ചെയ്യുന്നത്,
പ്രഭാവമുണ്ടാകുന്നു. ആ സമയത്ത് ഇത് മനസ്സിലാക്കുന്നില്ല, ഇതും ഡ്രാമയില്
ഉള്ളതാണെന്ന്. പിന്നീടാണ് ഈ ചിന്ത ഉണ്ടാകുന്നത്. ഇത് ഡ്രാമയില് അടങ്ങിയതല്ലേ.
എത്ര അബലകളുടെ മേലാണ് അത്യാചാരം നടക്കുന്നത്. ഇവിടെയാണെങ്കില് സ്വന്തം മക്കള്
തന്നെ എത്ര ഡിസര്വ്വീസാണ് ചെയ്യുന്നത്. തലതിരിഞ്ഞ രീതിയില് സംസാരിക്കാന് തുടങ്ങും.
ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം ബാബ എന്താണ് കേള്പ്പിക്കുന്നത്? ഏതെങ്കിലും
ശാസ്ത്രമല്ല കേള്പ്പിക്കുന്നത്. ഇപ്പോള് നമ്മള് ശ്രീമതത്തിലൂടെ എത്ര ശ്രേഷ്ഠമായി
മാറുന്നു. ആസുരീയ മതത്തിലൂടെ എത്ര ഭ്രഷ്ടമായി മാറി. സമയം എടുക്കുമല്ലോ. മായയുടെ
യുദ്ധം നടന്നുകൊണ്ടിരിക്കും. ഇപ്പോള് നിങ്ങളുടെ വിജയം തീര്ച്ചയായും
ഉണ്ടാകേണ്ടതാണ്. ശാന്തിധാമം സുഖധാമത്തിനുമേല് നമ്മുടെ വിജയം തന്നെയാണ്
ഉണ്ടാകുന്നത് ഇത് നിങ്ങള്ക്ക് അറിയാം. കല്പ കല്പം നമ്മള് വിജയം നേടി വന്നതാണ്.
ഈ പുരുഷോത്തമ സംഗമയുഗത്തില് തന്നെയാണ് സ്ഥാപനയും വിനാശവും ഉണ്ടാകുന്നത്. ഇത്
മുഴുവനും വിസ്താരത്തില് നിങ്ങളുടെ ബുദ്ധിയിലുണ്ട്. ബാബ നമ്മളെക്കൊണ്ട് സ്ഥാപന
ചെയ്യിക്കുകയാണ്. പിന്നീട് നമ്മള് തന്നെ രാജ്യം ഭരിക്കും. ബാബയോട് നന്ദിപോലും
പറയില്ല! ബാബ പറയുന്നു ഇതും ഡ്രാമയില് ഉള്ളതാണ്. ഞാനും ഈ ഡ്രാമയിലെ
പാര്ട്ട്ധാരിയാണ്. ഡ്രാമയില് എല്ലാവരുടേയും പാര്ട്ട് അടങ്ങിയിട്ടുണ്ട്.
ശിവബാബയ്ക്കും പാര്ട്ടുണ്ട്. എന്റേതും പാര്ട്ടാണ്. അതിനാല് നന്ദി പറയേണ്ട
ആവശ്യമില്ല. ശിവബാബ പറയുന്നു ഞാന് നിങ്ങള്ക്ക് ശ്രീമതം നല്കി വഴി പറഞ്ഞുതരുന്നു
മറ്റാര്ക്കും പറഞ്ഞുതരാന് സാധിക്കില്ല. ആര് വന്നാലും പറയൂ സതോപ്രധാനമായ പുതിയ
ലോകം സ്വര്ഗ്ഗം ഉണ്ടായിരുന്നല്ലോ. ഈ പഴയ ലോകത്തെ തമോപ്രധാനം എന്നാണ് പറയുന്നത്.
വീണ്ടും സതോപ്രധാനമായി മാറാന് ദൈവീക ഗുണങ്ങള് ധാരണ ചെയ്യേണ്ടതായുണ്ട്. ബാബയെ
ഓര്മ്മിക്കണം. മന്ത്രം തന്നെ മന്മനാഭവ, മദ്ധ്യാജീ ഭവ എന്നാണ്. ഇതും
പറഞ്ഞുതരുന്നു ഞാന് സുപ്രീം ഗുരുവാണ് കൂടുതല് എന്ത് വേണം.
നിങ്ങള് കുട്ടികള് ഇപ്പോള് ഓര്മ്മയുടെ യാത്രയിലൂടെ മുഴുവന് സൃഷ്ടിയേയും
സദ്ഗതിയിലേയ്ക്ക് എത്തിക്കുന്നു. ജഗദ്ഗുരു ഒരേയൊരു ശിവബാബയാണ് ബാബയാണ്
നിങ്ങള്ക്ക് ശ്രീമതം നല്കുന്നത്. നിങ്ങള്ക്ക് അറിയാം ഓരോ 5000 വര്ഷങ്ങള്ക്കും
ശേഷം നമുക്ക് ഈ ശ്രീമതം ലഭിക്കുന്നു. ചക്രം കറങ്ങിക്കൊണ്ടേയിരിക്കും. ഇന്ന്
പഴയലോകമാണ്, നാളെ പുതിയതാവും. ഈ ചക്രത്തെ മനസ്സിലാക്കുന്നതും വളരെ സഹജമാണ്.
എന്നാല് ഇതും ഓര്മ്മവേണം എങ്കിലേ ആര്ക്കും മനസ്സിലാക്കിക്കൊടുക്കാന് സാധിക്കൂ.
ഇതും മറന്നുപോകുന്നു. ആരെങ്കിലും വീഴുകയാണെങ്കിലും ജ്ഞാനമെല്ലാം അവസാനിക്കുന്നു.
തന്റെ കലയും ശരീരവും എല്ലാം മായ എടുക്കുന്നു. മുഴുവന് കലകളേയും ഇല്ലാതാക്കി
കലയില്ലാത്തവരാക്കി മാറ്റുന്നു. വികാരത്തില് ഇങ്ങനെ കുടുങ്ങിപ്പോകുന്നു, കാര്യം
ചോദിക്കുകയേ വേണ്ട. ഇപ്പോള് നിങ്ങള്ക്ക് മുഴുവന് ചക്രവും ഓര്മ്മയുണ്ട്. നിങ്ങള്
ജന്മ ജന്മാന്തരങ്ങള് വേശ്യാലയത്തില് കഴിയുകയായിരുന്നു, ആയിരക്കണക്കിന് പാപം
ചെയ്തുവന്നു. ജന്മ ജന്മാന്തരങ്ങളിലെ പാപിയാണ് ഞങ്ങള് എന്ന് എല്ലാവരുടേയും
മുന്നില് ചെന്ന് പറയുന്നു. നമ്മള് തന്നെയാണ് ആദ്യം പുണ്യാത്മാവായിരുന്നത്,
പിന്നീട് പാപാത്മാവായി മാറി. ഇപ്പോള് വീണ്ടും പുണ്യാത്മാവായി മാറുകയാണ്. നിങ്ങള്
കുട്ടികള്ക്ക് ഇപ്പോള് ഈ ജ്ഞാനം ലഭിക്കുകയാണ്. പിന്നീട് നിങ്ങള് ഇത്
മറ്റുള്ളവര്ക്ക് നല്കി തനിക്ക് സമാനമാക്കി മാറ്റുന്നു. ഗൃഹസ്ഥവ്യവഹാരത്തില്
ഇരിക്കുന്നതിലൂടെ വ്യത്യാസം ഉണ്ടാകുമല്ലോ. നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കാന്
സാധിക്കുന്നത്ര അവര്ക്ക് സാധിക്കില്ല. പക്ഷേ എല്ലാവര്ക്കും ഉപേക്ഷിക്കാന്
സാധിക്കില്ല. ബാബ സ്വയം പറയുന്നു - ഗൃഹസ്ഥ വ്യവഹാരത്തില് ഇരുന്നുകൊണ്ടും
കമലപുഷ്പ സമാനമായി മാറണം. എല്ലാവരും ഉപേക്ഷിച്ച് വന്നാല് ഇത്രയും പേര് എവിടെ
ഇരിക്കും. ബാബ ജ്ഞാനസാഗരനാണ്. ബാബ ഒരു ശാസ്ത്രവും പഠിക്കുന്നില്ല. ബ്രഹ്മാബാബ
ശാസ്ത്രങ്ങളെല്ലാം പഠിച്ചിരുന്നു. എന്നെക്കുറിച്ച് പറയുന്നത് ഈശ്വരീയ പിതാവ്
ജ്ഞാനസാഗരനാണ് എന്നാണ്. ബാബയില് എന്ത് അറിവാണ് ഉള്ളത് എന്നതുപോലും മനുഷ്യര്ക്ക്
അറിയില്ല. ഇപ്പോള് നിങ്ങളില് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ ജ്ഞാനമുണ്ട്.
നിങ്ങള്ക്ക് അറിയാം ഈ ഭക്തിമാര്ഗ്ഗത്തിലെ ശാസ്ത്രങ്ങളും അനാദിയാണ്.
ഭക്തിമാര്ഗ്ഗത്തില് ഈ ശാസ്ത്രങ്ങള് തീര്ച്ചയായും ഉണ്ടാകും. പറയുന്നു പര്വ്വതം
ഇടിഞ്ഞുപോയാല് വീണ്ടും എങ്ങനെ ഉണ്ടാകും! എന്നാല് ഇത് ഡ്രാമയല്ലേ. ശാസ്ത്രങ്ങള്
മുതലായ എല്ലാം അവസാനിക്കും വീണ്ടും തന്റെ സമയമാകുമ്പോള് അതുതന്നെ ഉണ്ടാകും.
നമ്മള് ആദ്യമാദ്യം ശിവന്റെ പൂജയാണ് ചെയ്തത്- ഇതും ശാസ്ത്രങ്ങളില് ഉണ്ടാകുമല്ലോ.
ശിവന്റെ ഭക്തി എങ്ങനെയാണ് ചെയ്യുന്നത്. എത്ര ശ്ലോകങ്ങളാണ് ചൊല്ലുന്നത്. നിങ്ങള്
കേവലം ഓര്മ്മിക്കുന്നു - ശിവബാബ ജ്ഞാനത്തിന്റെ സാഗരമാണ്. ബാബ ഇപ്പോള് നമുക്ക്
ജ്ഞാനം നല്കുകയാണ്. ബാബ നിങ്ങള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട്- ഈ സൃഷ്ടിയുടെ
ചക്രം എങ്ങനെയാണ് കറങ്ങുന്നത്. ശാസ്ത്രങ്ങളില് നീട്ടി വലിച്ച് പൊള്ളത്തരം
എഴുതിവെച്ചിരിക്കുന്നു, അത് ഒരിയ്ക്കലും സ്മൃതിയിലേയ്ക്ക് വരുകയുമില്ല. അപ്പോള്
കുട്ടികള്ക്ക് ഉള്ളില് എത്ര സന്തോഷം ഉണ്ടായിരിക്കണം - പരിധിയില്ലാത്ത ബാബ നമ്മെ
പഠിപ്പിക്കുകയാണ്! വിദ്യാര്ത്ഥി ജീവിതമാണ് ഏറ്റവും നല്ലത് എന്ന് പാടാറുണ്ട്.
ഭഗവാന്റെ വാക്കുകളാണ് - ഞാന് നിങ്ങളെ ഈ രാജാക്കന്മാരുടേയും രാജാവാക്കി
മാറ്റുന്നു. ബാക്കി ഒരു ശാസ്ത്രത്തിലും ഈ കാര്യങ്ങളില്ല. ഉയര്ന്നതിലും ഉയര്ന്ന
പ്രാപ്തി ഇതുതന്നെയാണ്. വാസ്തവത്തില് ഗുരു ഒന്നേയുള്ളൂ ആ ഗുരുവാണ് എല്ലാവരുടേയും
സദ്ഗതി ചെയ്യുന്നത്. തീര്ച്ചയായും സ്ഥാപന ചെയ്യുന്നവരെ ഗുരുവെന്ന് പറയും,
എന്നാല് ആരാണോ സദ്ഗതി ചെയ്യുന്നത് അവരാണ് ഗുരു. മറ്റെല്ലാവരും തനിക്കു പിറകെ
എല്ലാവരേയും പാര്ട്ടിലേയ്ക്ക് കൊണ്ടുവരുകയാണ് ചെയ്യുന്നത്. തിരിച്ച്
പോകുന്നതിനുള്ള വഴി പറഞ്ഞുകൊടുക്കുന്നില്ല. ശിവ ഭഗവാന്റെ
വിവാഹഘോഷയാത്രയെക്കുറിച്ചാണ് പാടിയിട്ടുള്ളത് ബാക്കി ഒരു
ഗുരുവിനെക്കുറിച്ചുമല്ല. മനുഷ്യര് പിന്നീട് ശിവനേയും ശങ്കരനേയും ഒരുമിപ്പിച്ചു.
സൂക്ഷ്മവതനവാസി എവിടെയാണ്, മൂലവതനവാസി എവിടെയാണ്. രണ്ടുപേരും ഒന്നാകുന്നത്
എങ്ങനെ സാധ്യമാകും. ഇത് ഭക്തിമാര്ഗ്ഗത്തില് എഴുതിവെച്ചതാണ്. ബ്രഹ്മാ, വിഷ്ണു,
ശങ്കരന് മൂന്നുപേരും കുട്ടികളല്ലേ. ബ്രഹ്മാവിനെക്കുറിച്ചും നിങ്ങള്ക്ക്
മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. ഇദ്ദേഹത്തെ ദത്തെടുത്തിരിക്കുകയാണെങ്കില്
ഇദ്ദേഹവും ശിവബാബയുടെ കുട്ടിയല്ലേ. ഉയര്ന്നതിലും ഉയര്ന്നതാണ് ബാബ. ബാക്കി ഇതാണ്
ബാബയുടെ രചന. ഇത് എത്രത്തോളം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
അവിനാശിയായ ജ്ഞാനരത്നങ്ങളുടെ വ്യാപാരം നടത്തി 21 ജന്മങ്ങളിലേയ്ക്ക് കോടാനുകോടി
ഭാഗ്യശാലിയായി മാറണം. തന്റെ പരിശോധന നടത്തണം - എന്നില് ഒരു ആസുരീയ അവഗുണവും
ഇല്ലല്ലോ? വികാരത്തിന്റെ ഉത്പത്തി ഉണ്ടാകുന്ന രീതിയിലുള്ള ഒരു ജോലിയും ഞാന്
ചെയ്യുന്നില്ലല്ലോ?
2) ഓര്മ്മയുടെ യാത്രയില്
കഴിഞ്ഞ് മുഴുവന് സൃഷ്ടിയെയും സദ്ഗതിയില് എത്തിക്കണം. ഒരേയൊരു സദ്ഗുരുവിന്റെ
ശ്രീമതത്തിലൂടെ നടന്ന് തനിക്കുസമാനമാക്കി മാറ്റുന്നതിനുള്ള സേവനം ചെയ്യണം. മായ
ഒരിയ്ക്കലും കലകളില്ലാത്തവരാക്കി മാറ്റരുത് - ഇതില് ശ്രദ്ധ വേണം.
വരദാനം :-
തിന്മയില്
പോലും നന്മയുടെ അനുഭവം ചെയ്യുന്ന നിശ്ചയബുദ്ധി ചിന്തയില്ലാത്ത ചക്രവര്ത്തിയായി
ഭവിക്കട്ടെ.
സദാ ഈ സ്ലോഗന്
ഓര്മ്മയുണ്ടായിരിക്കണം എന്ത് സംഭവിച്ചുവോ അത് നല്ലത്, നല്ലതാണ്, നല്ലത്
തന്നെയാകണം. മോശമായതിനെ മോശമായ രീതിയില് കാണരുത്. മറിച്ച് മോശമായതിലും
നല്ലതിന്റെ അനുഭവം ചെയ്യണം, മോശമായതില് നിന്ന് പോലും തന്റെ പാഠം പഠിക്കണം.
ഏതെങ്കിലും പ്രശ്നങ്ങള് വന്നാല് ڇഎന്താകുംڈ ഈ സങ്കല്പം വരരുത് മറിച്ച് ഇങ്ങനെ
തോന്നണം ڇനല്ലതായിരിക്കുംڈ. കഴിഞ്ഞുപോയത് നല്ലതിന്. എവിടെ നല്ലതുണ്ടോ അവിടെ സദാ
ചിന്തയില്ലാത്ത ചക്രവര്ത്തിയായിരിക്കും. നിശ്ചയബുദ്ധിയുടെ അര്ത്ഥം തന്നെ ഇതാണ്
ചിന്തയില്ലാത്ത ചക്രവര്ത്തി.
സ്ലോഗന് :-
ആര്
സ്വയത്തിനും മറ്റുള്ളവര്ക്കും ബഹുമാനം കൊടുക്കുന്നുവോ അവരുടെ റജിസ്റ്റര് സദാ
ശരിയായിരിക്കും.