മധുരമായകുട്ടികളെ -
ഈമുഴുവൻലോകവുംരോഗികളുടെവലിയആശുപത്രിയാണ്,
ബാബവന്നിരിക്കുകയാണ്മുഴുവൻലോകത്തെയുംനിരോഗിയാക്കാൻവേണ്ടി.
ചോദ്യം :-
ഏതൊരു സ്മൃതിയുണ്ടായിരിക്കുകയാണെങ്കിൽ ഒരിക്കലും നിരാശയുടെയോ ദുഃഖത്തിന്റെയോ
അലകൾക്ക് വരാൻ സാധിക്കില്ല ?
ഉത്തരം :-
ഇപ്പോൾ
നമ്മൾ ഈ പഴയ ലോകത്തെയും, പഴയ ശരീരത്തെയും ഉപേക്ഷിച്ച് വീട്ടിലേക്ക് പോകും
പിന്നീട് പുതിയ ലോകത്തിൽ പുനർജന്മം എടുക്കും. ഇപ്പോൾ നമ്മൾ രാജയോഗം പഠിക്കുകയാണ്
-രാജപദവിക്കുവേണ്ടി. ബാബ നമ്മൾ കുട്ടികൾക്കു വേണ്ടി ആത്മീയ രാജസ്ഥാൻ
സ്ഥാപിച്ചുകൊണ്ടി രിക്കുകയാണ്, ഈ സ്മൃതി തന്നെ ഉണ്ടായിക്കൊണ്ടിരിക്കുകയാണെങ്കിൽ
ദുഃഖത്തിന്റെ അലകൾക്കു വരാൻ സാധിക്കില്ല.
ഗീതം :-
അങ്ങ് തന്നെയാണ് മാതാവും പിതാവും ............
ഓംശാന്തി.
ഗീതം നിങ്ങൾ കുട്ടികൾക്കു വേണ്ടിയുള്ളതല്ല, പുതിയ- പുതിയ കുട്ടികൾക്കു
മനസ്സിലാക്കി കൊടുക്കാൻ വേണ്ടിയാണ്. ഇവിടെ എല്ലാവരും തന്നെ വിവേകശാലികളാണ്
അങ്ങനെയുമല്ല. അല്ല, വിവേകശൂന്യരെ വിവേകശാലികളാക്കി മാറ്റുകയാണ്. കുട്ടികൾ
മനസ്സിലാക്കുന്നുണ്ട് നമ്മൾ എത്ര വിവേകശൂന്യരായി മാറിയിട്ടുണ്ടായിരുന്നു, ഇപ്പോൾ
ബാബ നമ്മളെ വിവേകശാലിയാക്കി മാറ്റുകയാണ്. ഏതുപോലെയാണോ സ്കൂളിൽ പഠിച്ച് കുട്ടികൾ
വളരെ വിവേകശാലികളായി മാറുന്നത്. ഓരോരുത്തരും അവനവന്റെ വിവേകത്തോടെ വക്കീലും,
എഞ്ചിനീയറുമൊക്കെയായി മാറുന്നു. ഇതാണെങ്കിൽ ആത്മാവിനെ വിവേകശാലിയാക്കി മാറ്റണം.
ആത്മാവു തന്നെയാണ് ശരീരത്തിലൂടെ പഠിക്കുന്നത്. എന്നാൽ പുറമെ എന്തെല്ലാം
ശിക്ഷണങ്ങളാണോ ലഭിക്കുന്നത് , അതെല്ലാം അല്പകാലത്തെ ശരീര നിർവാഹാർത്ഥം മാത്രമാണ്.
ചിലർ മതം മാറാറുമുണ്ട്, ഹിന്ദുവിനെ ക്രിസ്ത്യാനിയാക്കി
മാറ്റാറുണ്ട്-എന്തിനുവേണ്ടി? അല്പകാലത്തെ സുഖത്തിനുവേണ്ടി. പണം ജോലി മുതലായവ
എളുപ്പം ലഭിക്കുന്നതിനുവേണ്ടി, ഉപജീവനമാർഗ്ഗത്തിനുവേണ്ടി. ഇപ്പോൾ നിങ്ങൾക്കറിയാം
നമുക്ക് ആദ്യമാദ്യം ആത്മാഭിമാനിയായി മാറണം ഇതാണ് മുഖ്യമായ കാര്യം
എന്തുകൊണ്ടെന്നാൽ ഈ ലോകം തന്നെ രോഗിയായ ലോകമാണ്. രോഗിയായി മാറാത്ത ഒരു
മനുഷ്യരുമുണ്ടായിരിക്കുകയില്ല. എന്തെങ്കിലുമൊക്കെ രോഗം തീർച്ചയായും
ഉണ്ടായിരിക്കും. എല്ലാവരും പതിതരും രോഗിയുമായിട്ടുള്ള ഈ മുഴുവൻ ലോകവും വലുതിലും
വലിയ ആശുപത്രിയാണ്. ആയുസ്സും വളരെ കുറവായിരിക്കും. പെട്ടെന്നു തന്നെ മരണമടയും.
കാലന്റെ പിടിയിൽ വരുന്നു. ഇതും നിങ്ങൾ കുട്ടികൾക്കറിയാം. നിങ്ങൾ കുട്ടികൾ വെറും
ഭാരതത്തിന്റെ മാത്രമല്ല, ഗുപ്തമായ രീതിയിൽ മുഴുവൻ വിശ്വത്തിന്റെയും സേവനം
ചെയ്യുന്നു. ബാബയെ ആരും അറിയുന്നില്ല എന്നതാണ് മുഖ്യമായ കാര്യം. മനുഷ്യനായിട്ട്
പാരലൗകീക ബാബയെ അറിയുന്നില്ല, ബാബയോട് സ്നേഹം വെക്കുന്നില്ല. ഇപ്പോൾ ബാബ
പറയുന്നു എന്നോടൊപ്പം സ്നേഹം വെക്കൂ. എന്നോടൊപ്പം സ്നേഹം വെച്ച് - വെച്ച്
നിങ്ങൾക്ക് എന്നോടൊപ്പം തന്നെ തിരിച്ചുപോകണം. ഏതു വരെ തിരിച്ചുപോകുന്നില്ല
അതുവരെ ഈ അഴുക്കു നിറഞ്ഞ ലോകത്തിൽ തന്നെ ഇരിക്കേണ്ടി വരുന്നു. ആദ്യമാദ്യം ദേഹ-
അഭിമാനത്തിൽ നിന്നും ദേഹീ - അഭിമാനിയായി മാറൂ അപ്പോൾ നിങ്ങൾക്ക് ധാരണ ചെയ്യാൻ
സാധിക്കും ഒപ്പം ബാബയെ ഓർമ്മിക്കാൻ സാധിക്കും. അഥവാ ദേഹീ - അഭിമാനിയായി
മാറുന്നില്ല എന്നുണ്ടെങ്കിൽ ഒരു പ്രയോജനവുമില്ല. എല്ലാവരും ദേഹ- അഭിമാനികളാണ്.
നിങ്ങൾ മനസ്സിലാക്കുന്നുമുണ്ട് നമ്മൾ ആത്മ- അഭിമാനിയായി മാറുന്നില്ല എന്ന് ,
ബാബയെ ഓർമ്മിക്കുന്നില്ല എങ്കിൽ എങ്ങനെയായിരുന്നുവോ നമ്മൾ മുമ്പുണ്ടായിരുന്നത്
അതുപോലെ തന്നെയായിരിക്കും. ദേഹി-അഭിമാനിയായി മാറുന്നതാണ് മുഖ്യമായ കാര്യം.
അല്ലാതെ രചനയെ അറിയുന്നതിന്റെതല്ല. പാടാറുമുണ്ട് രചയിതാവിന്റെയും രചനയുടെയും
ജ്ഞാനമെന്ന്. ആദ്യം രചനയുടെ പിന്നീട് രചയിതാവിന്റെ എന്നു പറയില്ല. അല്ല, ആദ്യം
രചയിതാവ്, രചയിതാവ് തന്നെയാണ് അച്ഛൻ. പറയാറുണ്ട് -ഹേ ഗോഡ് ഫാദർ എന്ന്. ആ ഈശ്വരൻ
വന്നിട്ടാണ് നിങ്ങൾ കുട്ടികളെ തനിക്കു സമാനമാക്കി മാറ്റുന്നത്. ബാബ സദാ
ആത്മാഭിമാനി തന്നെയാണ് അതിനാൽ ബാബ ഉയർന്നതാണ്. ബാബ പറയുന്നു ഞാനാണെങ്കിൽ
ആത്മാഭിമാനിയാണ്. ആരിലാണോ പ്രവേശിച്ചിരിക്കുന്നത് അവരെയും (ബ്രഹ്മാബാബ)
ആത്മാഭിമാനിയാക്കി മാറ്റുന്നു. ഇവരിൽ പ്രവേശിക്കുന്നത് ഇവരെ പരിവർത്തനപ്പെടുത്താൻ
വേണ്ടിയാണ് എന്തുകൊണ്ടെന്നാൽ ഇദ്ദേഹവും ദേഹ- അഭിമാനിയായിരുന്നു, ഇദ്ദേഹത്തോടും
പറയുന്നുണ്ട് സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി എന്നെ യഥാർത്ഥ രീതിയിൽ
ഓർമ്മിക്കൂ എന്ന്. ആത്മാവ് വേറെയാണ്, ശരീരം വേറെയാണ് എന്നു മനസ്സിലാക്കുന്ന
ഒരുപാടു പേരുണ്ട്. ആത്മാവ് ദേഹത്തിൽ നിന്ന് പോയിക്കഴിഞ്ഞാൽ പിന്നെ രണ്ടു
വസ്തുക്കളായി മാറിയില്ലെ. ബാബ മനസ്സിലാക്കി തരുന്നു നിങ്ങൾ ആത്മാവാണ്. ആത്മാവു
തന്നെയാണ് പുനർജന്മം എടുക്കുന്നത്. ആത്മാവു തന്നെയാണ് ശരീരമെടുത്ത്
പാർട്ടഭിനയിക്കുന്നത്. ബാബ വീണ്ടും-വീണ്ടും മനസ്സിലാക്കി തരുന്നു സ്വയത്തെ
ആത്മാവാണെന്ന് മനസ്സിലാക്കൂ, ഇതിൽ വളരെ പരിശ്രമം വേണം. ഏതുപോലെയാണോ വിദ്യാർത്ഥി
പഠിക്കുന്നതിനുവേണ്ടി ഏകാന്തതയിൽ, പൂന്തോട്ടത്തിലും മറ്റും പോയി ഇരിക്കുന്നത്.
പാതിരിമാരും കറങ്ങാൻ പോകാറുണ്ട് അപ്പോൾ തികച്ചും ശാന്തരായിരിക്കും. അവർ
ആത്മാഭിമാനിയായി ഇരിക്കുന്നില്ല. ക്രിസ്തുവിന്റെ ഓർമ്മയിലാണിരിക്കുന്നത്. വീട്ടിൽ
ഇരുന്നും ഓർമ്മിക്കാം എന്നാൽ ക്രിസ്തുവിനെ ഓർമ്മിക്കുന്നതിനുവേണ്ടി
പ്രത്യേകിച്ചും ഏകാന്തതയിലേക്കു പോകുന്നു മറ്റെവിടേക്കും അവർ നോക്കുന്നതു
തന്നെയില്ല. ആരാണോ വളരെ നല്ലവർ, മനസ്സിലാക്കുന്നുണ്ട് അവർ ക്രിസ്തുവിനെ
ഓർമ്മിച്ചോർമ്മിച്ച് ക്രിസ്തുവിന്റെ അടുത്തെത്തിച്ചേരും. ക്രിസ്തു സ്വർഗ്ഗത്തിൽ
ഇരിക്കുന്നുണ്ട്, ഞങ്ങളും സ്വർഗ്ഗത്തിലേക്കു പോകും. ക്രിസ്തു സ്വർഗ്ഗസ്ഥനായ
പിതാവിന്റെ അടുത്തേക്കു പോയി, നമ്മളും ഓർമ്മിച്ചോർമ്മിച്ച് ക്രിസ്തുവിന്റെ
അടുത്തെത്തിച്ചേരും എന്നും മനസ്സിലാക്കുന്നു. എല്ലാ ക്രിസ്ത്യാനികളും ആ
ഒന്നിന്റെ മക്കളാണ്. അവരിലുള്ള കുറച്ചു ജ്ഞാനം ശരിയാണ്. എന്നാൽ നിങ്ങൾ പറയും
അവരുടെ ഈ അറിവും തെറ്റാണ് എന്തുകൊണ്ടെന്നാൽ ക്രിസ്തുവിന്റെ ആത്മാവ് മുകളിലേക്കു
പോയിട്ടേയില്ല. ക്രിസ്തു എന്ന പേര് ശരീരത്തിന്റേതാണ്, ആരെയാണോ തൂക്കിലേറ്റിയത്.
ആത്മാവ് തൂക്കുകയറിൽ കയറുന്നില്ല. ഇപ്പോൾ ക്രിസ്തുവിന്റെ ആത്മാവ് ഗോഡ് ഫാദറിന്റെ
അടുത്തെത്തി, ഇങ്ങനെ പറയുന്നതും തെറ്റാണ്. തിരിച്ച് ആർക്ക് എങ്ങനെ പോകാൻ
സാധിക്കും ? ഓരോരുത്തർക്കും സ്ഥാപനയും പാലനയും തീർച്ചയായും ചെയ്യേണ്ടി വരുന്നു.
കെട്ടിടത്തെ മോടി പിടിപ്പിക്കുക മുതലായവ ചെയ്യിപ്പിക്കാറുണ്ട്, ഇതും പാലനയാണല്ലോ.
ഇപ്പോൾ പരിധിയില്ലാത്ത അച്ഛനെ നിങ്ങൾ ഓർമ്മിക്കൂ. ഈ ജ്ഞാനം പരിധിയില്ലാത്ത
അച്ഛനല്ലാതെ മറ്റാർക്കും നൽകാൻ സാധിക്കില്ല. സ്വയത്തിന്റെ തന്നെ മംഗളം ചെയ്യണം.
രോഗിയിൽ നിന്നും നിരോഗിയായി മാറണം. ഇത് രോഗികളുടെ വലിയ ആശുപത്രിയാണ്. മുഴുവൻ
വിശ്വവും രോഗികളുടെ ആശുപത്രിയാണ്. തീർച്ചയായും രോഗികൾ പെട്ടെന്നു മരിച്ചു പോകും,
ബാബ വന്ന് ഈ മുഴുവൻ വിശ്വത്തെയും നിരോഗിയാക്കി മാറ്റുന്നു. ഇവിടെ തന്നെ
നിരോഗിയായി മാറും എന്നല്ല. ബാബ പറയുന്നു - നിരോഗികളുള്ളതു തന്നെ പുതിയ ലോകത്താണ്.
പഴയ ലോകത്തിൽ നിരോഗികൾ ഉണ്ടാവാൻ സാധിക്കില്ല. ഈ ലക്ഷ്മീ-നാരായണൻ നിരോഗിയും, സദാ
ആരോഗ്യമുള്ളവരുമാണ്. അവിടെ ആയുസ്സും ഉയർന്നതായിരിക്കും, വികാരികൾ
രോഗികളായിരിക്കും. നിർവ്വികാരികൾ രോഗികളായിരിക്കുകയില്ല. അവർ സമ്പൂർണ്ണ
നിർവ്വികാരികൾ തന്നെയാണ്. ബാബ സ്വയം പറയുന്നു ഈ സമയം മുഴുവൻ വിശ്വവും ,
പ്രത്യേകിച്ചും ഭാരതം നിരോഗിയാണ്. നിങ്ങൾ കുട്ടികൾ ആദ്യമാദ്യം നിരോഗിയായ
ലോകത്തേക്കാണ് വരുന്നത്, ഓർമ്മയുടെ യാത്രയിലൂടെയാണ് നിരോഗിയായി മാറുന്നത്.
ഓർമ്മയിലൂടെ നിങ്ങളുടെ മധുരമായ വീട്ടിലേക്കു തിരിച്ചു പോകും. ഇതും ഒരു യാത്രയാണ്.
ആത്മാവിന്റെ യാത്രയാണ്, അച്ഛനായ പരമാത്മാവിന്റെ അടുത്തേക്കു പോകുന്നതിനുവേണ്ടി.
ഇതാണ് ആത്മീയ യാത്ര. ഈ അക്ഷരം ആർക്കും മനസ്സിലാക്കാൻ സാധിക്കില്ല. നിങ്ങൾക്കും
നമ്പർവൈസായി അറിയാം, എന്നാൽ മറന്നു പോകുന്നു. മുഖ്യമായ കാര്യം ഇതാണ്,
മനസ്സിലാക്കികൊടുക്കുക എന്നതും സഹജമാണ്. എന്നാൽ ആരാണോ സ്വയം ആത്മീയ യാത്രയിൽ
കഴിയുന്നത് അവർക്കു മാത്രമെ മനസ്സിലാക്കികൊടുക്കാൻ സാധിക്കുകയുള്ളൂ. സ്വയം
കഴിയുന്നില്ല എന്നിട്ട്, മറ്റുള്ളവർക്കു മനസ്സിലാക്കികൊടുക്കുകയാണെങ്കിൽ അമ്പ്
തറക്കില്ല. സത്യതയുടെ ബലം വേണം. നമ്മൾ ബാബയെ അത്രയും ഓർമ്മിക്കുന്നുണ്ട്. സ്ത്രീ
പതിയെ എത്രയാണ് ഓർമ്മിക്കുന്നത്. ഇതാണ് പതികളുടെയും പതി, അച്ഛൻമാരുടെയും അച്ഛൻ.
ഗുരുക്കൻമാരുടെയും ഗുരു. ഗുരുക്കൻമാരുപോലും ആ അച്ഛനെയാണ് ഓർമ്മിക്കുന്നത്.
ക്രിസ്തുവും അച്ഛനെയാണ് ഓർമ്മിക്കുന്നത്. എന്നാൽ ആ അച്ഛനെ ആർക്കും അറിയില്ല.
ബാബ എപ്പോഴാണോ വരുന്നത് അപ്പോഴാണ് തന്റെ പരിചയം നൽകുന്നത്. ഭാരതവാസികൾക്കു തന്നെ
അച്ഛന്റെ പരിചയമില്ല പിന്നെ എങ്ങനെയാണ് മറ്റുള്ളവർക്കു ലഭിക്കുന്നത്. വിദേശത്തിൽ
നിന്നുപോലും ഇവിടെ വരുന്നുണ്ട്, യോഗം പഠിക്കാൻ. ഭഗവാനാണ് പ്രാചീനമായ യോഗം
പഠിപ്പിച്ചതെന്നു മനസ്സിലാക്കുന്നു. ഇതാണ് ഭാവന. ബാബ മനസ്സിലാക്കി തരുന്നു
സത്യ-സത്യമായ ഞാൻ തന്നെയാണ് കല്പ-കല്പം വന്ന് പഠിപ്പിക്കുന്നത്, ഒരു തവണ.
സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ എന്നതാണ് മുഖ്യമായ കാര്യം,
ഇതിനെ തന്നെയാണ് ആത്മീയ യോഗമെന്നു പറയുന്നത്. ബാക്കി എല്ലാവരുടെയും യോഗം
ശരീരത്തിനോടാണ്. ബ്രഹ്മത്തോട് യോഗം വെക്കാറുണ്ട്. അതാണെങ്കിൽ ബാബയല്ല. ബ്രഹ്മം
എന്നുള്ളത് മഹാതത്വമാണ്, വസിക്കാനുള്ള സ്ഥാനമാണ്. അതിനാൽ ശരിയെന്നത് ഒരു ബാബയാണ്.
ഒരു ബാബയെ തന്നെയാണ് സത്യമെന്നു പറയുന്നത്. ഇതും ഭാരതവാസികൾക്കറിയില്ല
എങ്ങനെയാണ് ബാബ സത്യമാകുന്നത് എന്ന്. ബാബ തന്നെയാണ് സത്യമായ രാജ്യത്തിന്റെ
സ്ഥാപന ചെയ്യുന്നത്. സത്യമായ രാജ്യവും അസത്യമായ രാജ്യവും. നിങ്ങൾ എപ്പോഴാണോ
സത്യമായ രാജ്യത്തിൽ കഴിയുന്നത് അപ്പോൾ അവിടെ രാവണ രാജ്യം തന്നെ ഉണ്ടാകുന്നില്ല.
പകുതി കല്പത്തിനുശേഷം രാവണ രാജ്യവും അസത്യവുമായ രാജ്യം ആരംഭിക്കുന്നു. സത്യമായ
രാജ്യം എന്നത് പൂർണ്ണമായും സത്യയുഗത്തെയാണ് പറയുന്നത്. പിന്നീട് അസത്യമായ രാജ്യം
മുഴുവനും കലിയുഗത്തിന്റെ അവസാനവും. ഇപ്പോൾ നിങ്ങൾ സംഗമയുഗത്തിലാണ്. അവിടെയുമല്ല,
ഇവിടെയുമല്ല. നിങ്ങൾ യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. ആത്മാവാണ് യാത്ര
ചെയ്യുന്നത്, ശരീരമല്ല. ബാബ വന്നിട്ടാണ് യാത്ര ചെയ്യാൻ പഠിപ്പിക്കുന്നത്. ഇവിടെ
നിന്ന് അവിടെക്ക് പോകണം. നിങ്ങളെ ഈ യാത്ര പഠിപ്പിക്കുന്നു. മനുഷ്യർ പിന്നീട്
നക്ഷത്രങ്ങളിലേക്കും, ചന്ദ്രനിലേക്കുമെല്ലാം പോകുന്നതിനുവേണ്ടി യാത്ര ചെയ്യുന്നു.
ഇപ്പോൾ നിങ്ങൾക്കറിയാം അതിലൊരു ലാഭവുമില്ല എന്ന്. ഈ വസ്തുക്കളിലൂടെ തന്നെവേണം
എല്ലാം വിനാശമാകാൻ. ബാക്കി ആരെല്ലാമാണോ അത്രയധികം പ്രയത്നിക്കുന്നത് അതെല്ലാം
വ്യർത്ഥമാണ്. നിങ്ങൾക്കറിയാം ഏതെല്ലാം വസ്തുക്കളാണോ സയൻസിൽ നിന്നുണ്ടാകുന്നത്
അതെല്ലാം ഭാവിയിൽ നിങ്ങൾക്കു തന്നെയാണ് പ്രയോജനപ്പെടാൻ പോകുന്നത്. ഈ ഡ്രാമ
ഉണ്ടാക്കപ്പെട്ടിരി ക്കുകയാണ്. പരിധിയില്ലാത്ത ബാബ വന്ന് പഠിപ്പിക്കുകയാണ് അതിനാൽ
എത്ര ബഹുമാനം കൊടുക്കണം. ടീച്ചർക്ക് സാധാരണയായി ബഹുമാനം കൊടുക്കാറുണ്ട്. ടീച്ചർ
നിർദേശം നൽകുന്നു- നല്ല രീതിയിൽ പഠിച്ച് പാസാകൂ. അഥവാ ആജ്ഞ പാലിക്കുന്നില്ല
എങ്കിൽ തോറ്റു പോകും. ബാബയും പറയുന്നു നിങ്ങളെ പഠിപ്പിക്കുന്നതു തന്നെ
വിശ്വത്തിന്റെ അധികാരിയാക്കി മാറ്റാനാണ്. ഈ ലക്ഷ്മീ- നാരായണൻമാർ അധികാരികളാണ്.
പ്രജകളും അധികാരികളാണെങ്കിലും, എന്നാൽ പദവി ഒരുപാടുണ്ടല്ലോ. എല്ലാ ഭാരതവാസികളും
പറയാറുണ്ടല്ലോ- നമ്മൾ അധികാരികളാണെന്ന്. പാവപ്പെട്ടവരും സ്വയത്തെ ഭാരതത്തിലെ
അധികാരി എന്നു തന്നെ മനസ്സിലാക്കും. എന്നാൽ രാജാവും പാവപ്പെട്ടവരും തമ്മിൽ എത്ര
വ്യത്യാസമാണ്. ജ്ഞാനത്തിന്റെ ആധാരത്തിലാണ് പദവിയിൽ വ്യത്യാസമുണ്ടാകുന്നത്.
ജ്ഞാനത്തിലും സമർത്ഥത വേണം. പവിത്രതയും വേണം അതേപോലെ ആരോഗ്യവും സമ്പത്തും വേണം.
സ്വർഗ്ഗത്തിൽ എല്ലാമുണ്ടല്ലോ. ബാബ ലക്ഷ്യത്തെക്കുറിച്ച് മനസ്സിലാക്കി തരുകയാണ്.
ലോകത്തിൽ മറ്റാരുടെയും ബുദ്ധിയിൽ ഈ ജ്ഞാനം ഉണ്ടായിരിക്കുകയില്ല. നിങ്ങൾ
പെട്ടെന്നു തന്നെ പറയും നമ്മൾ ഇന്നതായി മാറാൻ പോകുന്നു എന്ന്. മുഴുവൻ
വിശ്വത്തിലും നമ്മളുടെ രാജധാനി ഉണ്ടായിരിക്കും. ഇപ്പോഴാണെങ്കിൽ ജനാധിപത്യ
രാജ്യമാണ്. ആദ്യം ഇരട്ട- കിരീടധാരികളായിരുന്നു പിന്നീട് ഒരു കിരീടധാരി, ഇപ്പോൾ
ഒരു കിരീടവുമില്ല. ബാബ മുരളിയിൽ പറഞ്ഞിട്ടുണ്ടായിരുന്നല്ലോ- ഈ
ചിത്രവുമുണ്ടായിരിക്കണം - ഇരട്ട കിരീടധാരികളായിരുന്ന രാജാക്കൻമാരുടെ മുന്നിൽ
ഒറ്റ കിരീട ധാരികൾ തല കുനിക്കുന്നു. ഇപ്പോൾ ബാബ പറയുന്നു ഞാൻ നിങ്ങളെ
രാജാക്കൻമാരുടെയും രാജാവും ഇരട്ട കിരീടധാരിയാക്കി മാറ്റുകയാണ്. അത്
അല്പകാലത്തേക്കു വേണ്ടി മാത്രമാണ്, ഇത് 21 ജന്മങ്ങളുടെ കാര്യം. ആദ്യത്തെ
മുഖ്യമായ കാര്യം പാവനമായി മാറുന്നതിന്റേതാണ്. വിളിക്കുന്നതുമുണ്ട് വന്ന്
പതിതത്തിൽ നിന്ന് പാവനമാക്കി മാറ്റു എന്ന്. രാജാവാക്കി മാറ്റൂ എന്ന് പറഞ്ഞ്
വിളിക്കുന്നില്ല. ഇപ്പോൾ നിങ്ങൾ കുട്ടികളുടെ പരിധിയില്ലാത്ത സന്യാസമാണ്. ഈ
ലോകത്തിൽ നിന്നു തന്നെ വീട്ടിലേക്കു പോകും. പിന്നീട് സ്വർഗ്ഗത്തിൽ വരും.
മനസ്സിലാക്കുന്നുണ്ട് നമ്മൾ വീട്ടിലേക്കു പോയി പിന്നീട് രാജ്യത്തിലേക്കു വരും
എന്ന് അതിനാൽ ഉള്ളിന്റെ ഉള്ളിൽ സന്തോഷമുണ്ടായിരിക്കണം പിന്നീടെന്തിനാണ് ഈ
നിരാശയും ദു:ഖവുമെല്ലാം ഉണ്ടാകേണ്ട ആവശ്യം. നമ്മൾ ആത്മാക്കൾ വീട്ടിലേക്കു പോകും
പിന്നീട് പുനർജന്മം പുതിയ ലോകത്തിൽ എടുക്കും. കുട്ടികൾക്കെന്തുകൊണ്ടാണ്
സ്ഥിരമായ സന്തോഷമുണ്ടാകാത്തത്? മായയുടെ എതിർപ്പ് ഒരുപാടുണ്ട് അതിനാൽ സന്തോഷം
കുറഞ്ഞ് പോകുന്നു. പതിത- പാവനൻ സ്വയം പറയുന്നു എന്നെ ഓർമ്മിക്കൂ എന്നാൽ
നിങ്ങളുടെ ജന്മ-ജന്മാന്തരങ്ങളുടെ പാപങ്ങൾ ഭസ്മമാകും. നിങ്ങൾ സ്വദർശന
ചക്രധാരികളായി മാറുന്നു. അറിയാം പിന്നീട് നമ്മൾ നമ്മളുടെ രാജസ്ഥാനിലേക്കു പോകും.
ഇവിടെ (കലിയുഗത്തിൽ) ഭിന്ന-ഭിന്ന പ്രകാരത്തിലുള്ള രാജാക്കൻമാർ ഭരിച്ചു
പോയിട്ടുണ്ട്, ഇപ്പോൾ ഇനി വീണ്ടും ആത്മീയ രാജസ്ഥാനായി മാറണം. സ്വർഗ്ഗത്തിലെ
അധികാരികളായി മാറും. ക്രിസ്ത്യാനികൾ സ്വർഗ്ഗത്തിന്റെ അർത്ഥം
മനസ്സിലാക്കുന്നില്ല. അവർ മുക്തിധാമത്തെ സ്വർഗ്ഗമെന്നു പറയുന്നു. സ്വർഗ്ഗസ്ഥനായ
പിതാവ് സ്വർഗ്ഗത്തിലാണ് വസിക്കുന്നത് അങ്ങനെയുമല്ല. സ്വർഗ്ഗസ്ഥനായ പിതാവ്
വസിക്കുന്നതു തന്നെ ശാന്തിധാമത്തിലാണ്. ഇപ്പോൾ നിങ്ങൾ സ്വർഗ്ഗത്തിലേക്കു
പോകുന്നതിനുവേണ്ടി പുരുഷാർത്ഥം ചെയ്യുകയാണ്. ഈ വ്യത്യാസമാണ്
മനസ്സിലാക്കികൊടുക്കേണ്ടത്. ഈശ്വരനാകുന്ന പിതാവ് മുക്തിധാമത്തിൽ വസിക്കുന്നു.
സ്വർഗ്ഗം പുതിയ ലോകത്തിനെയാണ് പറയുന്നത്. അവിടെ ക്രിസ്ത്യാനികളുണ്ടാകുന്നില്ല.
പിതാവു തന്നെ വന്നിട്ടാണ് സ്വർഗ്ഗം സ്ഥാപിക്കുന്നത്. നിങ്ങൾ ഏതിനെയാണോ
ശാന്തിധാമമെന്നു പറയുന്നത് അതിനെ അവർ (ക്രിസ്ത്യാനികൾ) സ്വർഗ്ഗമെന്നാണ്
മനസ്സിലാക്കുന്നത്. ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യമാണ്.
ബാബ പറയുന്നു ജ്ഞാനം വളരെ സഹജമാണ്. ഇതാണ് പവിത്രമയി മാറാനുള്ള ജ്ഞാനം,
മുക്തിയിലേക്കും - ജീവൻമുക്തിയിലേക്കും പോകാനുള്ള ജ്ഞാനം, ഇത് ബാബക്കു മാത്രമെ
നൽകാൻ സാധിക്കുകയുള്ളൂ. ആരെയെങ്കിലും തൂക്കിലേറ്റുമ്പോൾ ഉള്ളിൽ ഈ ചിന്ത മാത്രമെ
ഉണ്ടായിരിക്കുകയുള്ളൂ നമ്മൾ ഭഗവാന്റെ അടുത്തേക്കു പോകുകയാണ്. തൂക്കിലേറ്റുന്നവരും
പറയാറുണ്ട് ഈശ്വരനെ ഓർമ്മിക്കൂ എന്ന്. രണ്ടു പേർക്കും ഈശ്വരനെ അറിയില്ല. അവർക്ക്
ആ സമയത്ത് മിത്ര -സംബന്ധികൾ മുതലായവരുടെ ഓർമ്മയാണ് വരുക. ചൊല്ലുമുണ്ട് അവസാന
സമയം ആരാണോ സ്ത്രീയെ സ്മരിക്കുന്നത്......ആരെ യെങ്കിലുമൊക്കെ തീർച്ചയായും
ഓർമ്മവരും. സത്യയുഗത്തിൽ തന്നെയാണ് മോഹത്തെ ജയിച്ചവർ വസിക്കുന്നത്. അവിടെ ഒരു
ശരീരം ഉപേക്ഷിച്ച് മറ്റൊന്നെടുക്കുമെന്നത് അറിയാമായിരിക്കും. അവിടെ
ഓർമ്മിക്കുന്നതിന്റെ ആവശ്യമില്ല അതുകൊണ്ടാണ് പറയുന്നത് ദു:ഖത്തിൽ എല്ലാവരും
സ്മരിക്കും... ഇവിടെ ദു:ഖമുണ്ട് അതുകൊണ്ടാണ് എല്ലാവരും ഭഗവാനിൽ നിന്ന്
എന്തെങ്കിലും ലഭിക്കുന്നതിനുവേണ്ടി ഓർമ്മിക്കുന്നത്. അവിടെയാണെങ്കിൽ എല്ലാം
ലഭിച്ചുകഴിഞ്ഞിരിക്കുകയാണ്. നിങ്ങൾക്കു പറയാൻ സാധിക്കും നമ്മളുടെ ഉദ്യേശ്യമാണ്
മനുഷ്യരെ ആസ്തികരാക്കി മാറ്റുക, സനാഥരാക്കി മാറ്റുക എന്നത്. ഇപ്പോൾ നമ്മൾ
ആരോരുമില്ലാത്തവരാണ്. നമ്മൾ സനാഥരായി മാറുന്നു. സുഖം, ശാന്തി, സമൃദ്ധിയുടെ
സമ്പത്ത് നൽകുന്നത് ബാബ തന്നെയാണ്. ഈ ലക്ഷ്മീ - നാരായണന് എത്ര വലിയ
ആയുസ്സായിരുന്നു. ഇതും അറിയാം ഭാരതവാസികളുടെ ആയുസ്സ് ആദ്യം വളരെ- വളരെ
വലുതായിരുന്നു. ഇപ്പോൾ ചെറുതാണ്. എന്തുകൊണ്ടാണ് ചെറുതായത് - എന്നാർക്കും
അറിയില്ല. നിങ്ങൾക്ക് ഇത് വളരെ സഹജമായി മാറിയിരിക്കുന്നു മനസ്സിലാക്കാനും
മനസ്സിലാക്കിക്കൊടുക്കാനും, അതും നമ്പർവൈസായിട്ട്. മനസ്സിലാക്കിക്കൊടുക്കുന്നത്
എല്ലാവരും അവനവന്റെ രീതിയിലാണ്, ആര് ഏത് രീതിയിൽ ധാരണ ചെയ്യുന്നുവോ അങ്ങനെ
മനസ്സിലാക്കിക്കൊടുക്കുന്നു. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബാബ സദാ
ആത്മാഭിമാനിയാണ് എന്നത് പോലെ ആത്മാഭിമാനിയായി ഇരിക്കാനുള്ള പൂർണ്ണ പുരുഷാർത്ഥം
ചെയ്യണം. ഒരു ബാബയെ ഹൃദയം കൊണ്ട് സ്നേഹിച്ച് - സ്നേഹിച്ച് ബാബയോടൊപ്പം
വീട്ടിലേക്കു പോകണം.
2. പരിധിയില്ലാത്ത ബാബക്ക്
പൂർണ്ണമായ ബഹുമാനം കൊടുക്കണം. അർത്ഥം ബാബയുടെ നിർദേശപ്രകാരം നടക്കണം. ബാബയുടെ
ആദ്യത്തെ ആജ്ഞയാണ്- കുട്ടികളെ നല്ല രീതിയിൽ പഠിച്ച് പാസാകൂ. ഈ ആജ്ഞയെ പാലിക്കണം.
വരദാനം :-
ശക്തിശാലിയായസേവനത്തിലൂടെനിർബ്ബലരിൽബലംനിറയ്ക്കുന്നസ
ത്യമായസേവാധാരിയായിഭവിക്കട്ടെ.
സത്യമായ സേവാധാരിയുടെ
വാസ്തവീക വിശേഷതയാണ്-നിർബ്ബലരിൽ ബലം നിറച്ചുകൊടുക്കുന്നതിന് നിമിത്തമാകുക.
സേവനമാണെങ്കിൽ എല്ലാവരും ചെയ്യുന്നുണ്ട് പക്ഷെ സഫലതയിൽ കാണപ്പെടുന്ന
വ്യത്യാസത്തിന് കാരണമാണ് സേവനത്തിന്റെ സാധനങ്ങളിൽ ശക്തിയുടെ കുറവ്. വാളിന് അഥവാ
മൂർച്ചയില്ലെങ്കിൽ പിന്നെ ആ വാൾ പ്രയോജനപ്പെടുകയില്ല എന്നത് പോലെ സേവനത്തിന്റെ
വസ്തുക്കളിൽ ഓർമ്മയുടെ ശക്തിയുടെ മൂർച്ചയില്ലെങ്കിൽ സഫലതയുണ്ടാകില്ല, അതിനാൽ
ശക്തിശാലി സേവാധാരിയാകൂ, നിർബ്ബലരിൽ ബലം നിറച്ചുകൊടുത്ത് ക്വാളിറ്റിയുള്ള
ആത്മാക്കളെ കൊണ്ടുവരൂ അപ്പോൾ പറയാം സത്യമായ സേവാധാരി.
സ്ലോഗന് :-
ഓരോപരിതസ്ഥിതിയെയുംപറക്കുന്നകലയ്ക്കുള്ളസാധനമാണെന്ന്
മനസ്സിലാക്കിസദാപറന്നുകൊണ്ടിരിക്കൂ.
അവ്യക്തസൂചനകൾ-
അശരീരിഅഥവാഅവ്യക്തസ്ഥിതിയുടെഅഭ്യാസംവർദ്ധിപ്പിക്കൂ.
അശരീരിയാകുക സഹജമാണ്,
പക്ഷെ ഏത് സമയത്ത് ഏതെങ്കിലും പ്രശ്നങ്ങൾ മുന്നിൽ വന്നാൽ, ഏതെങ്കിലും
സേവനത്തിന്റെ കോലാഹലം മുന്നിലുണ്ടെങ്കിൽ, ഏതെങ്കിലും ചഞ്ചലതയിലേക്ക്
കൊണ്ടുവരുന്ന സാഹചര്യം വന്നാൽ, അങ്ങനെയുള്ള സമയത്ത് ചിന്തിച്ച ഉടൻ അശരീരിയാകണം,
ഇതിന് വേണ്ടി വളരെക്കാലത്തെ അഭ്യാസം ആവശ്യമുണ്ട്. ചിന്തിക്കലും ചെയ്യലും
ഒപ്പത്തിനൊപ്പം നടക്കണം എങ്കിൽ അന്തിമ പരീക്ഷയിൽ പാസ്സാകാൻ സാധിക്കും.