05.12.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങള്ക്ക് എന്ത് ജ്ഞാനമാണോ ലഭിച്ചിരിക്കുന്നത്, അതിന്മേല് വിചാര സാഗര മഥനം ചെയ്യൂ, ജ്ഞാനമഥനത്തിലൂടെത്തന്നെയാണ് അമൃത് പുറത്ത് വരുന്നത്.

ചോദ്യം :-
21 ജന്മങ്ങളിലേയ്ക്ക് സമ്പന്നരായി മാറുന്നതിനുള്ള മാര്ഗ്ഗം എന്താണ്?

ഉത്തരം :-
ജ്ഞാന രത്നങ്ങള്. ഈ പുരുഷോത്തമ സംഗമയുഗത്തില് നിങ്ങള് എത്രത്തോളം ജ്ഞാനരത്നങ്ങള് ധാരണ ചെയ്യുന്നുവോ അത്രത്തോളം സമ്പന്നരായി മാറും. ഇപ്പോഴുള്ള ജ്ഞാനരത്നങ്ങള് അവിടെ വജ്രവും വൈഡൂര്യവുമായി മാറും. എപ്പോഴാണോ ആത്മാവ് ജ്ഞാനരത്നങ്ങള് ധാരണ ചെയ്യുന്നത്, മുഖത്തില് നിന്നും ജ്ഞാനരത്നങ്ങള് പുറത്തു വരുന്നത്, രത്നങ്ങള് തന്നെ കേള്ക്കുന്നത് അപ്പോള് അവരുടെ ഹര്ഷിതമായ മുഖത്തിലൂടെ ബാബയുടെ പേര് പ്രശസ്തമാകും. ആസുരീയ അവഗുണങ്ങള് ഇല്ലാതാകണം അപ്പോള് സമ്പന്നരായി മാറും.

ഓംശാന്തി.  
ബാബ കുട്ടികള്ക്ക് ജ്ഞാനം ഭക്തി ഇവയെക്കുറിച്ച് മനസ്സിലാക്കിത്തരികയാണ്. ഇത് കുട്ടികള് മനസ്സിലാക്കുന്നുണ്ടാകും അതായത് സത്യയുഗത്തില് ഭക്തിയുണ്ടാകില്ല. ജ്ഞാനവും സത്യയുഗത്തില് ലഭിക്കില്ല. കൃഷ്ണന് ഭക്തിയും ചെയ്യുന്നില്ല, ജ്ഞാനത്തിന്റെ മുരളിയും വായിക്കുന്നില്ല. മുരളി അര്ത്ഥം ജ്ഞാനം നല്കുക. മുരളിയില് ഇന്ദ്രജാലമുണ്ട് എന്ന് പാട്ടുണ്ടല്ലോ. അജ്ഞാനത്തെ ഇന്ദ്രജാലം എന്ന് പറയില്ല. മനുഷ്യര് കരുതുന്നു കൃഷ്ണനാണ് മുരളി വായിച്ചത്, കൃഷ്ണന്റെ മഹിമ ഒരുപാട് ചെയ്യുന്നു. ബാബ പറയുന്നു കൃഷ്ണന് ദേവതയായിരുന്നു. മനുഷ്യനില് നിന്നും ദേവത, ദേവതയില് നിന്നും മനുഷ്യന്, ഇത് സംഭവിച്ചുകൊണ്ടേയിരിക്കും. ദൈവീക സൃഷ്ടിയും ഉണ്ട് മനുഷ്യ സൃഷ്ടിയും ഉണ്ട്. ഈ ജ്ഞാനത്തിലൂടെ മനുഷ്യനില് നിന്നും ദേവതയാകുന്നു. സത്യയുഗം ഈ ജ്ഞാനത്തിന്റെ സമ്പത്താണ്. സത്യയുഗത്തില് ഭക്തിയുണ്ടാകില്ല. ദേവത എപ്പോഴാണോ മനുഷ്യനായി മാറുന്നത് അപ്പോഴാണ് ഭക്തി ആരംഭിക്കുന്നത്. മനുഷ്യരെ വികാരി എന്നും ദേവതകളെ നിര്വ്വികാരി എന്നുമാണ് വിളിക്കുന്നത്. ദേവതകളുടെ സൃഷ്ടിയെ പവിത്രലോകം എന്നാണ് പറയുന്നത്. ഇപ്പോള് നിങ്ങള് മനുഷ്യനില് നിന്നും ദേവതയായി മാറുകയാണ്. ദേവതകളില് പിന്നീട് ഈ ജ്ഞാനം ഉണ്ടാകില്ല. ദേവതകള് സദ്ഗതിയിലാണ്, ജ്ഞാനം വേണ്ടത് ദുര്ഗ്ഗതിയിലുള്ളവര്ക്കാണ്. ഈ ജ്ഞാനത്തിലൂടെയാണ് ദൈവീക ഗുണങ്ങള് ഉണ്ടാകുന്നത്. ജ്ഞാനത്തിന്റെ ധാരണയുള്ളവരുടെ പെരുമാറ്റം ദൈവീകമായിരിക്കും. കുറഞ്ഞ ധാരണയുള്ളവരുടെ പെരുമാറ്റം കലര്പ്പുള്ളതായിരിക്കും. ആസുരീയമായ പെരുമാറ്റം എന്ന് പറയില്ല. ധാരണയില്ലെങ്കില് എന്റെ കുട്ടിയെന്ന് എങ്ങനെ പറയും. കുട്ടികള്ക്ക് അച്ഛനെ അറിയുന്നില്ലെങ്കില് പിന്നെ അച്ഛന് എങ്ങനെ കുട്ടികളെ അറിയാന് കഴിയും. ബാബയെ എത്ര മോശമായി ഗ്ലാനി ചെയ്യുന്നു. ഭഗവാനെ ഗ്ലാനി ചെയ്യുന്നത് എത്ര മോശമാണ്. പിന്നീട് എപ്പോഴാണോ ബ്രാഹ്മണരായി മാറുന്നത് അപ്പോള് അവര് ഗ്ലാനി ചെയ്യുന്നത് അവസാനിപ്പിക്കുന്നു. അതിനാല് ഈ ജ്ഞാനത്തിന്റെ വിചാര സാഗര മഥനം ചെയ്യണം. വിദ്യാര്ത്ഥികള് വിചാരസാഗര മഥനം ചെയ്ത് ജ്ഞാനത്തെ ഉന്നതിയിലേയ്ക്ക് കൊണ്ടുവരുന്നു. നിങ്ങള്ക്ക് ഈ ജ്ഞാനം ലഭിക്കുന്നു, അതിനുമേല് വിചാരസാഗര മഥനം ചെയ്യുന്നതിലൂടെ അമൃത് ലഭിക്കും. വിചാര സാഗര മഥനം നടക്കുന്നില്ലെങ്കില് പിന്നെ എന്താണുണ്ടാവുക? ആസുരീയ വിചാര മഥനം, ഇതിലൂടെ അഴുക്കേ പുറത്തുവരൂ. ഇപ്പോള് നിങ്ങള് ഈശ്വരീയ വിദ്യാര്ത്ഥികളാണ്. അറിയാം മനുഷ്യനില് നിന്നും ദേവതയായി മാറുന്നതിനുള്ള പഠിപ്പ് ബാബ പഠിപ്പിക്കുന്നു. ദേവത പഠിപ്പിക്കില്ല. ദേവതകളെ ഒരിയ്ക്കലും ജ്ഞാനത്തിന്റെ സാഗരം എന്ന് പറയില്ല. ബാബ തന്നെയാണ് ജ്ഞാനത്തിന്റെ സാഗരം. അതിനാല് സ്വയം ചോദിക്കണം എന്നില് മുഴുവന് ദൈവീക ഗുണങ്ങളും ഉണ്ടോ? അഥവാ ആസുരീയ അവഗുണങ്ങള് ഉണ്ടെങ്കില് അതിനെ എടുത്തുകളയണം അപ്പോഴേ ദേവതയാകൂ.

ഇപ്പോള് നിങ്ങള് പുരുഷോത്തമ സംഗമയുഗത്തിലാണ്. പുരുഷോത്തമരായി മാറിക്കൊണ്ടിരിക്കുകയാണ് അതുകൊണ്ട് വായുമണ്ഢലവും വളരെ നല്ലതായിരിക്കണം. മോശമായ വാക്കുകള് വായില് നിന്നും വരരുത്. ഇല്ലെങ്കില് പറയും താഴ്ന്ന തരത്തിലുള്ളവരാണെന്ന്. വായുമണ്ഢലത്തില് നിന്നും പെട്ടെന്ന് മനസ്സിലാക്കാന് സാധിക്കും. വായില് നിന്നും വരുന്ന വാക്കുകള് തന്നെ ദുഃഖം നല്കുന്നതാണ്. നിങ്ങള് കുട്ടികള്ക്ക് ബാബയുടെ പേര് പ്രശസ്ഥമാക്കണം. സദാ മുഖം ഹര്ഷിതമായിരിക്കണം. മുഖത്തുനിന്നും സദാ രത്നങ്ങള് വരണം. ആ ലക്ഷ്മീ നാരായണന്മാര് എത്രത്തോളം ഹര്ഷിത മുഖരാണ്. അവരുടെ ആത്മാവ് ജ്ഞാന രത്നങ്ങള് ധാരണ ചെയ്തിട്ടുണ്ട്. വായില് നിന്നും ഈ ജ്ഞാന രത്നങ്ങള് വന്നിട്ടുണ്ട്. രത്നങ്ങള് തന്നെ കേള്ക്കുകയും കേള്പ്പിക്കുകയും ചെയ്തിട്ടുണ്ട്. എത്ര സന്തോഷം ഉണ്ടായിരിക്കണം. ഇപ്പോള് നിങ്ങള് എടുക്കുന്ന ജ്ഞാനരത്നങ്ങള് പിന്നീട് സത്യമായ വജ്രവും വൈഡുര്യവുമായി മാറും. 9 രത്നങ്ങളുടെ മാല വജ്രത്തിന്റേയോ രത്നത്തിന്റേയോ അല്ല, ഈ ചൈതന്യ രത്നങ്ങളുടേതാണ്. മനുഷ്യര് പിന്നീട് ആ രത്നമാണെന്ന് കരുതി മോതിരമുണ്ടാക്കി അണിയുന്നു. ജ്ഞാനരത്നങ്ങളുടെ മാല ഈ പുരുഷോത്തമ സംഗമയുഗത്തില് മാത്രമാണ് ഉണ്ടാകുന്നത്. ഈ രത്നങ്ങള് തന്നെയാണ് 21 ജന്മങ്ങളിലേയ്ക്ക് സമ്പന്നരാക്കി മാറ്റുന്നത്, ഇതിനെ ആര്ക്കും മോഷ്ടിക്കാന് സാധിക്കില്ല. ഇവിടെയാണ് അണിയുന്നതെങ്കില് പെട്ടെന്ന് തന്നെ ആരെങ്കിലും തട്ടിയെടുക്കും. അതിനാല് സ്വയം വളരെ വിവേകശാലിയായി മാറണം. ആസുരീയ അവഗുണങ്ങളെ ഇല്ലാതാക്കണം. ആസുരീയ അവഗുണങ്ങളുള്ളവരുടെ മുഖം തന്നെ അങ്ങനെയായിരിക്കും. ക്രോധത്താല് ചുവന്ന തവപോലെയാകും. കാമ വികാരമുള്ളവര് പൂര്ണ്ണമായും കറുത്ത മുഖമുള്ളവരായി മാറും. കൃഷ്ണനേയും കറുത്തതായി കാണിക്കുന്നില്ലേ. വികാരങ്ങളുടെ കാരണത്താല്ത്തന്നെയാണ് വെളുത്തതില് നിന്നും കറുത്തതായി മാറുന്നത്. നിങ്ങള് കുട്ടികള്ക്ക് ഓരോ കാര്യത്തിലും വിചാര സാഗര മഥനം ചെയ്യണം. ഈ പഠിപ്പ് വളരെ അധികം ധനം നേടുന്നതിനുള്ളതാണ്. നിങ്ങള് കുട്ടികള് കേട്ടിട്ടുണ്ടാവും, വിക്ടോറിയ രാജ്ഞിയുടെ മന്ത്രി മുമ്പ് വളരെ ദരിദ്രനായിരുന്നു. വിളക്ക് കത്തിച്ചുവെച്ചാണ് പഠിച്ചിരുന്നത്. എന്നാല് ആ പഠിപ്പ് രത്നങ്ങളൊന്നുമല്ല. അറിവ് നേടി മുഴുവന് പദവിയും നേടുന്നു. അതിനാല് പഠിപ്പാണ് ഉപകരിച്ചത് അല്ലാതെ പണമല്ല. പഠിപ്പ് തന്നെയാണ് ധനം. അത് പരിധിയുള്ളതാണ്, ഇത് പരിധിയില്ലാത്ത ധനമാണ്. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് ബാബ നമ്മെ പഠിപ്പിച്ച് വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുകയാണ്. അവിടെ ധനം സമ്പാദിക്കാനായി പഠിപ്പ് പഠിക്കേണ്ടതില്ല. ഇപ്പോള് ചെയ്യുന്ന പുരുഷാര്ത്ഥത്തിലൂടെ അവിടെ അളവില്ലാത്ത ധനം ലഭിക്കും. ധനം അവിനാശിയായി മാറും. ദേവതകളുടെ പക്കല് അളവറ്റ ധനമുണ്ടായിരുന്നു പിന്നീട് എപ്പോള് അവര് വാമമാര്ഗ്ഗത്തിലേയ്ക്ക്, രാവണരാജ്യത്തിലേയ്ക്ക് വന്നോ അപ്പോള് പോലും എത്ര ധനമുണ്ടായിരുന്നു. എത്ര ക്ഷേത്രങ്ങള് ഉണ്ടാക്കി. പിന്നീട് മുസ്ലീങ്ങള് എല്ലാം തട്ടിക്കൊണ്ടുപോയി. എത്ര വലിയ ധനവാനായിരുന്നു. ഇന്നുകാലത്തെ പഠിപ്പിലൂടെ ഇത്ര വലിയ ധനവാനായി മാറാന് സാധിക്കില്ല. അപ്പോള് നോക്കൂ ഈ പഠിപ്പിലൂടെ മനുഷ്യന് എന്തായി മാറുന്നു! ദരിദ്രനില് നിന്നും ധനവാന്. നോക്കൂ ഇപ്പോള് ഭാരതം എത്ര ദരിദ്രമാണ്! പേരിന് ധനവാന്മാര് ആരാണോ അവര്ക്കാണെങ്കില് സമയവുമില്ല. തന്റെ ധനത്തിന്റേയും പദവിയുടേയും എത്ര അഹങ്കാരമാണ്. ഇതില് അഹങ്കാരം മുതലായവ ഇല്ലാതാകണം. നമ്മള് ആത്മാക്കളാണ്, ആത്മാവിന്റെ പക്കല് ധനം-സമ്പത്ത്, വജ്രം-രത്നം മുതലായ ഒന്നും ഉണ്ടാകില്ല.

ബാബ പറയുന്നു മധുരമായ കുട്ടികളേ, ദേഹ സഹിതം ദേഹത്തിന്റെ മുഴുവന് സംബന്ധത്തേയും ഉപേക്ഷിക്കൂ. ആത്മാവ് ശരീരം ഉപേക്ഷിച്ചാല് പിന്നെ ധനമെല്ലാം അവസാനിക്കുന്നു. പിന്നീട് വീണ്ടും പുതിയതായി പഠിച്ച്, ധനം സമ്പാദിക്കണം എങ്കിലേ ധനവാനാകൂ ഇല്ലെങ്കില് നല്ലരീതിയില് ദാന പുണ്യം ചെയ്തിട്ടുണ്ടാകണം എങ്കില് ധനവാന്റെ വീട്ടില് ജന്മമെടുക്കും. പറയാറുണ്ട് ഇത് മുമ്പ് ചെയ്ത കര്മ്മങ്ങളുടെ ഫലമാണ്. ജ്ഞാനത്തിന്റെ ദാനം ചെയ്തിട്ടുണ്ടാകും അല്ലെങ്കില് കോളേജ് ധര്മ്മശാല മുതലായവ ഉണ്ടാക്കിയിട്ടുണ്ട്, എങ്കില് അതിന്റെ ഫലം ലഭിക്കും എന്നാല് അല്പകാലത്തേക്കാണ്. ഈ ദാന പുണ്യങ്ങളെല്ലാം ഇവിടെയാണ് ചെയ്യുന്നത്. സത്യയുഗത്തില് ചെയ്യില്ല. സത്യയുഗത്തില് നല്ല കര്മ്മങ്ങളേ ചെയ്യൂ എന്തെന്നാല് ഇപ്പോള് ഇവിടെ നിന്നും സമ്പത്ത് ലഭിക്കുന്നുണ്ട്. അവിടെ ഒരു കര്മ്മവും വികര്മ്മമാകില്ല എന്തുകൊണ്ടെന്നാല് രാവണനേയില്ല. വികാരത്തിലേയ്ക്ക് പോകുന്നതിലൂടെ വികാരീ കര്മ്മങ്ങളായി മാറുന്നു. വികാരത്തിലൂടെയാണ് വികര്മ്മം ഉണ്ടാകുന്നത്. സ്വര്ഗ്ഗത്തില് വികര്മ്മങ്ങള് ഒന്നും ഉണ്ടാകുന്നില്ല. എല്ലാത്തിന്റേയും ആധാരം കര്മ്മമാണ്. ഈ മായാ രാവണന് അവഗുണങ്ങളുള്ളവരാക്കി മാറ്റുന്നു. ബാബ വന്ന് സര്വ്വഗുണ സമ്പന്നരാക്കി മാറ്റുന്നു. രാമവംശിയും രാവണ വംശിയും തമ്മില് യുദ്ധം നടക്കുന്നു. നിങ്ങള് രാമന്റെ മക്കളാണ്, എത്ര നല്ല-നല്ല കുട്ടികള് മായയോട് തോറ്റുപോകുന്നു. ബാബ പേര് പറയുന്നില്ല, എന്നിട്ടും പ്രതീക്ഷ വെയ്ക്കുകയാണ്. അധമനിലും അധമരായവരെ പോലും ഉദ്ധാരണം ചെയ്യണം. ബാബയ്ക്ക് മുഴുവന് വിശ്വത്തേയും ഉദ്ധരിക്കണം. രാവണരാജ്യത്തില് എല്ലാവരും അധമ ഗതി പ്രാപിച്ചിരിക്കുന്നു. ബാബ രക്ഷപ്പെടുന്നതിനും രക്ഷപ്പെടുത്തുന്നതിനുമുള്ള യുക്തികള് ദിവസവും മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു എന്നിട്ടും വീഴുകയാണെങ്കില് അധമനിലും അധമനായി മാറും. പിന്നീട് അവര്ക്ക് അത്രത്തോളം ഉയരാന് സാധിക്കില്ല. ആ അഴുക്ക് ഉള്ള് നോവിച്ചുകൊണ്ടിരിക്കും. അന്തിമകാലത്ത് ആര്...... എന്ന് പറയാറുണ്ടല്ലോ അവരുടെ ബുദ്ധിയില് മോശമായത് തന്നെ ഓര്മ്മ വന്നുകൊണ്ടിരിക്കും.

അതിനാല് ബാബയിരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ്- കല്പ കല്പം നിങ്ങള് തന്നെയാണ് കേള്ക്കുന്നത്, സൃഷ്ടിയുടെ ചക്രം എങ്ങനെയാണ് കറങ്ങുന്നത്, മൃഗങ്ങള്ക്ക് അറിയാന് കഴിയില്ലല്ലോ. നിങ്ങള് തന്നെയാണ് കേള്ക്കുന്നതും മനസ്സിലാക്കുന്നതും. മനുഷ്യന് മനുഷ്യന് തന്നെയാണ്, ഈ ലക്ഷ്മീ നാരായണന്മാര്ക്കും ചെവിയും മൂക്കും എല്ലാമുണ്ട് മനുഷ്യന് തന്നെയല്ലേ. എന്നാല് ദൈവിക ഗുണങ്ങളുണ്ട് അതിനാലാണ് അവരെ ദേവത എന്നു വിളിക്കുന്നത്. ഇവര് എങ്ങനെയാണ് ഇങ്ങനെയുള്ള ദേവതയായി മാറുന്നത് പിന്നീട് എങ്ങനെയാണ് വീഴുന്നത്, ഈ ചക്രത്തെക്കുറിച്ച് നിങ്ങള്ക്കേ അറിയൂ. ആരാണോ വിചാര സാഗര മഥനം ചെയ്യുന്നത്, അവര്ക്കേ ധാരണയുണ്ടാകൂ. ആരാണോ വിചാര സാഗര മഥനം ചെയ്യാത്തത് അവരെ ബുദ്ധുവെന്ന് പറയും. മുരളി കേള്പ്പിക്കുന്നവരുടെ വിചാര സാഗര മഥനം നടന്നുകൊണ്ടിരിക്കും- ഈ ടോപ്പിക്കില് ഇന്ന ഇന്ന കാര്യങ്ങള് മനസ്സിലാക്കിക്കൊടുക്കണം. പ്രതീക്ഷ വെയ്ക്കും, ഇപ്പോള് മനസ്സിലായില്ലെങ്കിലും മുന്നോട്ട് പോകവേ മനസ്സിലാക്കും. പ്രതീക്ഷ വെയ്ക്കുക അര്ത്ഥം സേവനത്തില് താല്പര്യമുണ്ട് എന്നാണ്, ക്ഷീണിക്കരുത്. അഥവാ ആരെങ്കിലും മുകളിലെത്തി പിന്നീട് അധമനായി മാറിയതാണെങ്കിലും ശരി പിന്നീട് വരുകയാണെങ്കില് സ്നേഹത്തോടെ ഇരുത്തുകയില്ലേ അതോ പൊയ്ക്കോളൂ എന്ന് പറയുമോ! വിശേഷങ്ങള് ചോദിക്കണം- ഇത്ര ദിവസം എവിടെയായിരുന്നു, എന്തുകൊണ്ട് വന്നില്ല? പറയും മായയോട് തോറ്റുപോയി. ജ്ഞാനം വളരെ നല്ലതാണ് എന്ന് മനസ്സിലാക്കുന്നുമുണ്ട്. സ്മൃതി ഉണ്ടാകുമല്ലോ. ഭക്തിയില് തോല്വിയുടേയോ വിജയത്തിന്റേയോ കാര്യമില്ല. ഇത് ജ്ഞാനമാണ്, ഇതിനെ ധാരണ ചെയ്യണം. നിങ്ങള് ഏതുവരെ ബ്രാഹ്മണനായി മാറുന്നില്ലയോ അതുവരെ ദേവതയായി മാറാന് സാധിക്കില്ല. ക്രിസ്ത്യാനികള്, ബൗദ്ധികള്, പാഴ്സികളില് ബ്രാഹ്മണര് ഉണ്ടാകില്ല. ബ്രാഹ്മണരുടെ കുട്ടികളാണ് ബ്രാഹ്മണര്. ഈ കാര്യങ്ങള് നിങ്ങള് ഇപ്പോള് മനസ്സിലാക്കുന്നുണ്ട്. നിങ്ങള്ക്ക് അറിയാം അല്ലാഹുവിനെ ഓര്മ്മിക്കണം. അല്ലാഹുവിനെ ഓര്മ്മിക്കുന്നതിലൂടെ ചക്രവര്ത്തീ പദവി ലഭിക്കും. എപ്പോള് ആരെ കാണുകയാണെങ്കിലും പറയൂ അല്ലാഹുവിനെ ഓര്മ്മിക്കൂ. ശ്രേഷ്ഠം എന്ന് അല്ലാഹുവിനെയാണ് പറയുന്നത്. വിരല് ചൂണ്ടി അല്ലാഹുവിന് നേര്ക്ക് സൂചന നല്കുന്നു. നേരെ അല്ലാഹു. അല്ലാഹുവിനെ ഒന്ന് എന്നും പറയുന്നുണ്ട്. ഒരേയൊരു ഭഗവാന് ബാക്കി എല്ലാവരും കുട്ടികള്. ബാബയെ അല്ലാഹു എന്ന് പറയുന്നു. ബാബ ജ്ഞാനവും നല്കുന്നു, തന്റെ കുട്ടിയാക്കിയും മാറ്റുന്നു. അപ്പോള് നിങ്ങള് കുട്ടികള്ക്ക് എത്ര സന്തോഷം ഉണ്ടായിരിക്കണം. ബാബ നമ്മുടെ എത്ര സേവനം ചെയ്യുന്നു, വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. ശേഷം സ്വയം ആ പവിത്ര ലോകത്തേയ്ക്ക് വരുന്നുപോലുമില്ല. പാവന ലോകത്തില് ആരും ബാബയെ വിളിക്കുന്നില്ല. പതിത ലോകത്തിലാണ് വിളിക്കുന്നത്. പാവന ലോകത്തില് വന്ന് എന്ത് ചെയ്യും. ബാബയുടെ പേരുതന്നെ പതിത പാവനന് എന്നാണ്. അതിനാല് പഴയ ലോകത്തെ പാവനമാക്കി മാറ്റുക എന്നത് ബാബയുടെ കര്ത്തവ്യമാണ്. ബാബയുടെ പേരുതന്നെ ശിവന് എന്നാണ്. കുട്ടികളെ സാളിഗ്രാമം എന്നാണ് പറയുന്നത്. രണ്ടുപേരുടേയും പൂജ ഉണ്ടാകുന്നു. എന്നാല് പൂജ ചെയ്യുന്നവര്ക്ക് ഒന്നും അറിയില്ല, കേവലം ഒരു ആചാര രീതിയാക്കി മാറ്റിയിരിക്കുന്നു. ദേവിമാര്ക്ക് ഫസ്റ്റ് ക്ലാസ് വജ്രവും മുത്തും കൊണ്ടുള്ള കൊട്ടാരങ്ങള് ഉണ്ടാക്കുന്നു, പൂജ ചെയ്യുന്നു. ബാബയ്ക്കാണെങ്കില് മണ്ണുകൊണ്ടുള്ള ലിംഗം ഉണ്ടാക്കുന്നു പൊട്ടിക്കുന്നു. ഉണ്ടാക്കുന്നതിന് പരിശ്രമമില്ല. ദേവിമാരെ ഉണ്ടാക്കുന്നതില് പരിശ്രമമുണ്ടാകുന്നു, ബാബയെ പൂജിക്കുന്നതില് പരിശ്രമം ഉണ്ടാകുന്നില്ല. വെറുതേ കിട്ടും. കല്ല് വെള്ളത്തില് ഉരുണ്ടുരുണ്ട് ഉരുണ്ടതാകുന്നു. പൂര്ണ്ണമായും അണ്ഢാകാരത്തിലാകുന്നു. പറയുന്നുമുണ്ട് ആത്മാവ് അണ്ഢാകാരത്തിലാണ്, അത് ബ്രഹ്മതത്വത്തിലാണ് ഇരിക്കുന്നത്, അതിനാലാണ് അതിനെ ബ്രഹ്മാണ്ഢം എന്നു പറയുന്നത്. നിങ്ങള് ബ്രഹ്മാണ്ഢത്തിന്റേയും പിന്നീട് വിശ്വത്തിന്റേയും അധികാരികളാവുന്നു.

അതിനാല് ഏറ്റവുമാദ്യം ഒരു ബാബയുടെ പരിചയം നല്കണം. ശിവബാബയെ അച്ഛനെന്നു വിളിച്ച് എല്ലാവരും ഓര്മ്മിക്കുന്നു. രണ്ടാമത് ബ്രഹ്മാവിനേയും ബാബാ എന്ന് വിളിക്കുന്നു. പ്രജാപിതാവാണെങ്കില് മുഴുവന് പ്രജകളുടേയും പിതാവായില്ലേ. ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്ഡ്ഫാദറാണ്. ഈ മുഴുവന് ജ്ഞാനവും ഇപ്പോള് നിങ്ങള് കുട്ടികളുടെ പക്കലുണ്ട്. പ്രജാപിതാ ബ്രഹ്മാവ് എന്ന് ഒരുപാട് പറയുന്നുണ്ട് എന്നാല് യഥാര്ത്ഥരീതിയില് അറിയുന്നില്ല. ബ്രഹ്മാവ് ആരുടെ കുട്ടിയാണ്? നിങ്ങള് പറയും പരമപിതാ പരമാത്മാവിന്റെ. ശിവബാബ ഇദ്ദേഹത്തെ ദത്തെടുത്തെങ്കില് ഇദ്ദേഹം ശരീരധാരിയല്ലേ. എല്ലാവരും ഈശ്വരന്റെ സന്താനങ്ങളാണ്. പിന്നീട് എപ്പോഴാണോ ശരീരം ലഭിക്കുന്നത് അപ്പോഴാണ് ദത്തെടുത്തു എന്നു പറയുന്നത്. അത് ദത്തെടുക്കലല്ല. എന്താ ആത്മാക്കളെ പരമപിതാ പരമാത്മാവ് ദത്തെടുത്തിട്ടുണ്ടോ? ഇല്ല, നിങ്ങളെയാണ് ദത്തെടുത്തിരിക്കുന്നത്. ഇപ്പോള് നിങ്ങള് ബ്രഹ്മാകുമാരീ കുമാരന്മാരാണ്. ശിവബാബ ദത്തെടുക്കുന്നില്ല. മുഴുവന് ആത്മാക്കളും അനാദിയും അവിനാശിയുമാണ്. സര്വ്വ ആത്മാക്കള്ക്കും അവരവരുടേതായ ശരീരമുണ്ട്, തന്റേതായ പാര്ട്ട് ലഭിച്ചിട്ടുണ്ട്, അത് അഭിനയിക്കുകതന്നെ വേണം. ഈ പാര്ട്ട് ആദിയും അനാദിയുമായി പരമ്പരയായി നടന്നുകൊണ്ടിരിക്കുന്നതാണ്. അതിന്റെ ആരംഭവും അന്ത്യവും എന്ന് പറയാന് കഴിയില്ല. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) തന്റെ ധനം, പദവി എന്നിവയുടെ അഹങ്കാരത്തെ ഇല്ലാതാക്കണം. അവിനാശിയായ ജ്ഞാനധനത്തിലൂടെ സ്വയത്തെ സമ്പന്നനാക്കി മാറ്റണം. സേവനത്തില് ഒരിയ്ക്കലും ക്ഷീണിക്കരുത്.

2) വായുമണ്ഡലത്തെ നല്ലതാക്കി വെയ്ക്കുന്നതിനായി വായിലൂടെ സദാ രത്നങ്ങള് വരണം. ദുഃഖം നല്കുന്ന വാക്കുകള് പറയാതിരിക്കാന് ശ്രദ്ധ വയ്ക്കണം. ഹര്ഷിതമുഖരായി ഇരിക്കണം.

വരദാനം :-
എങ്ങനെയുളള പരിതസ്ഥിതിയിലും മനസ്സിനെയും ബുദ്ധിയെയും സെക്കന്റിനുള്ളില് ഏകാഗ്രമാക്കുന്ന സര്വ്വശക്തി സമ്പന്നരായി ഭവിക്കട്ടെ.

ബാപ്ദാദ സര്വ്വ കുട്ടികള്ക്കും സര്വ്വശക്തികളും സമ്പത്തായി നല്കിയിട്ടുണ്ട്. ഓര്മ്മയുടെ ശക്തിയുടെ അര്ത്ഥം ഇതാണ്- മനസ്സിനെയും ബുദ്ധിയെയും എവിടെ വെക്കാന് ആഗ്രഹിക്കുന്നുവോ അവിടെ വെക്കാന് കഴിയണം. എങ്ങനെയുള്ള പരിതസ്ഥിതികള്ക്കിടയിലും മനസ്സിനെയും ബുദ്ധിയെയും സെക്കന്റിനുള്ളില് ഏകാഗ്രമാക്കൂ. പരിതസ്ഥിതി ചഞ്ചലതയുടേതാകട്ടെ, വായുമണ്ഡലം തമോഗുണിയാകട്ടെ, മായ തന്റേതാക്കാന് പരിശ്രമിക്കട്ടെ എന്നാലും സെക്കന്റിനുള്ളില് ഏകാഗ്രമാകൂ- അങ്ങനെയുള്ള നിയന്ത്രണ ശക്തി ഉണ്ടായിരിക്കണം അപ്പോള് പറയാം സര്വ്വശക്തി സമ്പന്നം.

സ്ലോഗന് :-
വിശ്വമംഗളത്തിന്റെ ഉത്തരവാദിത്തവും പവിത്രതയുടെ ലൈറ്റിന്റെ കിരീടവും ധരിക്കുന്നവര് തന്നെയാണ് ഡബിള് ലൈറ്റ് കിരീടധാരിയാകുന്നത്.