മധുരമായ കുട്ടികളേ -
നിങ്ങളുടെ ഓരോ വാക്കും വളരെ മധുരവും ഫസ്റ്റ്ക്ലാസ്സുമായിരിക്കണം, എങ്ങനെയാണോ
ബാബ ദുഃഖത്തെ നീക്കി സുഖം നല്കുന്നത്, അതുപോലെ ബാബയ്ക്കു സമാനം എല്ലാവര്ക്കും
സുഖം നല്കൂ.
ചോദ്യം :-
ലൗകിക ബന്ധു-മിത്രാദികള്ക്ക് ജ്ഞാനം നല്കുന്നതിനുള്ള യുക്തി എന്താണ്?
ഉത്തരം :-
ഏതൊരു
ബന്ധുക്കളോടും മിത്രങ്ങളോടും വളരെ നമ്രതയോടെ, സ്നേഹ ഭാവത്തോടെ
പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കണം. ഇത് അതേ മഹാഭാരതയുദ്ധമാണെന്ന് മനസ്സിലാക്കി
കൊടുക്കണം. ബാബ രുദ്ര ജ്ഞാന യജ്ഞം രചിച്ചിരിക്കുന്നു. ഞാന് താങ്കളോട് സത്യമായ
കാര്യം പറയുകയാണ്, ഭക്തി മുതലായവ ജന്മ ജന്മാന്തരം ചെയ്തുവന്നു, ഇപ്പോള് ജ്ഞാനം
ആരംഭിച്ചിരിക്കുകയാണ്. എപ്പോള് അവസരം ലഭിക്കുമ്പോഴും വളരെ യുക്തിയോടുകൂടി
സംസാരിക്കൂ. കുടുംബത്തില് വളരെ സ്നേഹത്തോടെ പെരുമാറൂ. ഒരിക്കലും ആര്ക്കും ദുഃഖം
കൊടുക്കരുത്.
ഗീതം :-
അവസാനം ആ
ദിനം ഇന്ന് വന്നു...
ഓംശാന്തി.
എപ്പോള് ഏത് ഗീതം മുഴങ്ങുമ്പോഴും കുട്ടികള് തന്റെ ഉള്ളില് അതിന്റെ അര്ത്ഥം
കണ്ടെത്തണം. സെക്കന്റില് കണ്ടെത്താന് കഴിയും. ഇത് പരിധിയില്ലാത്ത നാടകത്തിന്റെ
വളരെ വലിയ ഘടികാരമാണല്ലോ. ഭക്തിമാര്ഗത്തില് മനുഷ്യര് വിളിക്കുന്നുമുണ്ട്.
എങ്ങനെയാണോ കോടതിയില് കേസുണ്ടാകുമ്പോള് പറയുന്നത്, എപ്പോള് വാദം കേള്ക്കും,
എപ്പോള് വിളിപ്പിക്കും അപ്പോഴല്ലേ നമ്മുടെ കേസ് പൂര്ത്തിയാകൂ. നിങ്ങള്
കുട്ടികള്ക്കും കേസുണ്ട്, ഏത് കേസ്? രാവണന് നിങ്ങളെ വളരെ ദുഃഖിയാക്കി
മാറ്റിയിരിക്കുകയാണ്. നിങ്ങളുടെ കേസ് വലിയ കോടതിയില് ഹാജരാക്കിയിരിക്കുന്നു.
മനുഷ്യര് വിളിച്ചുകൊണ്ടിരിക്കുന്നു - ബാബാ വരൂ, വന്ന് ഞങ്ങളെ ദുഃഖത്തില് നിന്ന്
മോചിപ്പിക്കൂ. ഒരു ദിവസം തീര്ച്ചയായും കേള്ക്കും. ബാബ കേള്ക്കുന്നുമുണ്ട്,
ഡ്രാമയനുസരിച്ച് തീര്ത്തും കൃത്യ സമയത്ത് വരുന്നുമുണ്ട്. അതില് ഒരു സെക്കന്റ്
പോലും വ്യത്യാസം വരുന്നില്ല. പരിധിയില്ലാത്ത ഘടികാരം വളരെ കൃത്യമായാണ്
ചലിക്കുന്നത്. ഇവിടെ നിങ്ങളുടെയടുത്തുള്ള ഒരു ചെറിയ ഘടികാരം പോലും കൃത്യമായി
ചലിക്കുന്നില്ല. യജ്ഞത്തിലെ എല്ലാ കാര്യങ്ങളും വളരെ കൃത്യമായിരിക്കണം. ഘടികാരവും
കൃത്യമായിരിക്കണം. ബാബയാണെങ്കില് വളരെ കൃത്യമാണ്. കേള്പ്പിക്കുന്നതും വളരെ
കൃത്യമായാണ്. കല്പകല്പം കല്പത്തിന്റെ സംഗമത്തില് കൃത്യ സമയത്ത് വരുന്നു. ഇപ്പോള്
കുട്ടികളുടെ കേസ് എടുത്തു, ബാബ വന്നു. ഇപ്പോള് നിങ്ങള് എല്ലാവര്ക്കും
മനസ്സിലാക്കി കൊടുക്കൂ. മുമ്പ് നിങ്ങള്ക്കും അറിയുമായിരുന്നില്ല ദു:ഖം
നല്കുന്നതാരാണെന്ന്. ദ്വാപരയുഗം മുതല് രാവണരാജ്യം ആരംഭിക്കുന്നുവെന്ന്
ബാബയിപ്പോള് മനസ്സിലാക്കി തരുന്നു. ബാബ കല്പകല്പം സംഗമയുഗത്തില് വരുന്നുവെന്ന്
നിങ്ങള് കുട്ടികള്ക്ക് മനസ്സിലായി. ഇത് പരിധിയില്ലാത്ത രാത്രിയാണ്. ശിവബാബ
പരിധിയില്ലാത്ത രാത്രിയിലാണ് വരുന്നത്, കൃഷ്ണന്റെ കാര്യമല്ല, എപ്പോഴാണോ ഘോര
അന്ധകാരത്തില് അജ്ഞാന നിദ്രയില് ഉറങ്ങികൊണ്ടിരിക്കുന്നത് അപ്പോള് ജ്ഞാനസൂര്യനായ
ബാബ വരുന്നു, കുട്ടികളെ പകലിലേയ്ക്ക് കൊണ്ടു പോകാന്. എന്നെ ഓര്മ്മിക്കൂ എന്ന്
പറയുന്നു. കാരണം പതിതത്തില് നിന്ന് പാവനമാകണം. ബാബ തന്നെയാണ് പതിത പാവനന്. ബാബ
എപ്പോഴാണോ വരുന്നത് അപ്പോഴാണ് വാദം കേള്ക്കുന്നത്. ഇപ്പോള് നിങ്ങളുടെ വാദം
കേള്ക്കുകയാണ്. ബാബ പറയുന്നു പതിതത്തില് നിന്ന് പാവനമാക്കുന്നതിനായി ഞാന്
വന്നിരിക്കുന്നു. പാവനമാകുന്നതിന് നിങ്ങള്ക്ക് വളരെ സഹജമായ ഉപായങ്ങളാണ് പറഞ്ഞു
തരുന്നത്. ഇന്നത്തെ കാലത്ത് നോക്കൂ സയന്സ് എത്ര ശക്തമാണ്. ആറ്റോമിക് ബോംബുകളില്
നിന്നെല്ലാം എത്ര ഘോരമായ ശബ്ദമാണ് വരുന്നത്. നിങ്ങള് കുട്ടികള് സൈലന്സിന്റെ
ബലത്താല് ഈ സയന്സിന്റെ മേല് വിജയം നേടിയിരിക്കുന്നു. സൈലന്സിനെ യോഗം എന്നും
പറയുന്നു. ആത്മാവ് ബാബയെ ഓര്മ്മിക്കുന്നു - ബാബാ അങ്ങ് വരികയാണെങ്കില് ഞങ്ങള്
ശാന്തിധാമത്തില് പോയി വസിക്കും. അതിനാല് നിങ്ങള് കുട്ടികള് ഈ യോഗബലത്താല്,
സൈലന്സിന്റെ ബലത്താല് സയന്സിനുമേല് വിജയം നേടുന്നു. ശാന്തിയുടെ ബലം
പ്രാപ്തമാകുന്നു. സയന്സിലൂടെയാണ് ഈ മുഴുവന് വിനാശവും നടക്കുക. സൈലന്സിലൂടെ
നിങ്ങള് കുട്ടികള് വിജയം നേടുന്നു. ബാഹുബലമുള്ളവര്ക്കൊരിക്കലും വിശ്വത്തിന്റെ
മേല് വിജയം നേടാന് സാധിക്കുകയില്ല. ഈ പോയിന്റുകളും നിങ്ങള് പ്രദര്ശിനിയില്
എഴുതണം.
ഡല്ഹിയില് വളരെയധികം സേവനം ചെയ്യാന് സാധിക്കും കാരണം എല്ലാവരുടെയും തലസ്ഥാനമാണ്
ഡല്ഹി. നിങ്ങളുടെയും തലസ്ഥാനം ഡല്ഹിയായിരിക്കും. ഡല്ഹിയെ തന്നെയാണ് പരിസ്ഥാന്
എന്ന് പറയുന്നത്. പാണ്ഡവരുടെ കോട്ടയൊന്നുമില്ല. എപ്പോഴാണോ ശത്രുക്കള് കയറുന്നത്
അപ്പോഴാണ് കോട്ടകളെല്ലാം കെട്ടുന്നത്. നിങ്ങള്ക്കാണെങ്കില് കോട്ടയുടെയൊന്നും
ആവശ്യമില്ല. നിങ്ങള്ക്കറിയാം, നിങ്ങള് സൈലന്സിന്റെ ബലത്താല് നിങ്ങളുടെതന്നെ
രാജ്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെത് കൃത്രിമ സൈലന്സാണ്. നിങ്ങളുടെത്
യഥാര്ത്ഥ സൈലന്സാണ്. ശാന്തിയുടെ ബലം, ജ്ഞാനത്തിന്റെ ബലം എന്നാണ് പറയുന്നത്. ഈ
ജ്ഞാനം പഠനമാണ്. പഠനത്തിലൂടെയാണ് ബലം ലഭിക്കുന്നത്. പൊലീസ് സൂപ്രണ്ടാകുമ്പോള്
എത്ര പവറാണ്. അതെല്ലാം ദുഃഖം തരുന്ന ഭൗതിക കാര്യങ്ങളാണ്. നിങ്ങളുടെ എല്ലാ
കാര്യങ്ങളും ആത്മീയമാണ്. നിങ്ങളുടെ വായില് നിന്ന് പുറപ്പെടുന്ന വാക്കുകള്
ഓരോന്നും മധുരവും ഫസ്റ്റ്ക്ലാസ്സുമായിരിക്കണം, കേള്ക്കുന്നവര്ക്ക് സന്തോഷം
തോന്നണം. എങ്ങനെയാണോ ബാബ ദുഃഖഹര്ത്താവും സുഖകര്ത്താവുമായിരിക്കുന്നത്, അതുപോലെ
നിങ്ങള് കുട്ടികളും എല്ലാവര്ക്കും സുഖം കൊടുക്കണം. കുടുംബത്തിലുള്ളവര്ക്കും
ദുഃഖം ഉണ്ടാകരുത്. നിയമാനുസരണം എല്ലാവരോടും പെരുമാറണം. മുതിര്ന്നവരോട്
സ്നേഹത്തോടുകൂടി പെരുമാറണം. മധുരവും ഒന്നാന്തരവുമായ വാക്കുകള് വായില്നിന്നും
പുറപ്പെടണം, കേള്ക്കുന്നവര്ക്ക് സന്തോഷം തോന്നണം. പറയൂ, ശിവബാബ പറയുന്നു
മന്മനാഭവ. ഉയര്ന്നതിലും ഉയര്ന്നത് ഞാനാണ്. എന്നെ ഓര്മ്മിക്കുന്നതിലൂടെ മാത്രമേ
നിങ്ങളുടെ വികര്മ്മം വിനാശമാകൂ. വളരെ സ്നേഹത്തോടുകൂടി സംസാരിക്കണം. ഏതെങ്കിലും
വലിയ സഹോദരനാണെന്ന് മനസ്സിലായാല് പറയൂ, ദാദാജീ, ശിവബാബ പറയുന്നു -എന്നെ
ഓര്മ്മിക്കൂ. രുദ്രന് എന്നും വിളിക്കപ്പെടുന്ന ആ ശിവബാബ തന്നെയാണ് യജ്ഞം
രചിക്കുന്നത്. കൃഷ്ണ ജ്ഞാന യജ്ഞം എന്ന അക്ഷരം കേട്ടിട്ടില്ല. രുദ്ര ജ്ഞാന
യജ്ഞമെന്നു പറയുന്നുണ്ടെങ്കില് രുദ്രനായ ശിവബാബയാണ് ഈ യജ്ഞം രചിച്ചിരിക്കുന്നത്.
രാജപദവി പ്രാപ്തമാക്കുന്നതിന് വേണ്ടി ജ്ഞാനവും യോഗവും
പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബാബ പറയുന്നു, ഭഗവാനുവാച എന്നെ മാത്രം
ഓര്മ്മിക്കൂ എന്തുകൊണ്ടെന്നാല് ഇപ്പോള് എല്ലാവരുടെയും അന്തിമ സമയമാണ്,
വാനപ്രസ്ഥ അവസ്ഥയാണ്. എല്ലാവര്ക്കും തിരിച്ച് പോകണം. മരണസമയത്ത് മനുഷ്യരോട്
ഈശ്വരനെ ഓര്മ്മിക്കൂ എന്ന് പറയാറുണ്ടല്ലോ. ഇവിടെ ഈശ്വരന് സ്വയം പറയുന്നു മരണം
മുന്നില് നില്ക്കുകയാണ്, ഇതില് നിന്നും ആര്ക്കും രക്ഷപ്പെടാന് സാധ്യമല്ല.
അന്തിമസമയത്താണ് ബാബ വന്ന് പറയുന്നത്, കുട്ടികളേ എന്നെ ഓര്മ്മിക്കുകയാണെങ്കില്
നിങ്ങളുടെ പാപം ഭസ്മമാകും, ഇതിനെ ഓര്മ്മയുടെ അഗ്നിയെന്ന് പറയുന്നു. ബാബ
ഗ്യാരണ്ടി ചെയ്യുന്നു, ഇതിലൂടെ നിങ്ങളുടെ പാപം കത്തി നശിക്കും. വികര്മ്മം
വിനാശമാകുന്നതിന്, പാവനമായി മാറുന്നതിന് വേറെ ഒരു ഉപായവുമില്ല. പാപഭാരം കയറി
കയറി അഴുക്ക് പിടിച്ച് പിടിച്ച് സ്വര്ണ്ണം 9 കാരറ്റിന്റെതായി മാറി. 9 കാരറ്റിന്
ശേഷം മുക്കുപണ്ടമെന്ന് പറയുന്നു. ഇപ്പോള് വീണ്ടും 24 കാരറ്റായി
മാറുന്നതെങ്ങനെയാണ്, ആത്മാവ് ശുദ്ധമാകുന്നതെങ്ങനെയാണ്? ശുദ്ധ ആത്മാവിന് ആഭരണവും
(ശരീരം) ശുദ്ധമായത് ലഭിക്കും. മിത്ര സംബന്ധികളോടെല്ലാം വളരെ നമ്രതയോടെ,
സ്നേഹഭാവത്തില് പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കണം. ഇത് അതേ മഹാഭാരത യുദ്ധമാണെന്ന്
മനസ്സിലാക്കി കൊടുക്കണം. ഇത് രുദ്ര ജ്ഞാന യജ്ഞവും കൂടിയാണ്. ബാബയിലൂടെ നമുക്ക്
സൃഷ്ടിയുടെ ആദി മധ്യ അന്ത്യത്തെക്കുറിച്ചുള്ള ജ്ഞാനം ലഭിച്ചുകൊണ്ടിരിക്കുന്നു.
മറ്റൊരിടത്തു നിന്നും ഈ ജ്ഞാനം ലഭിക്കുകയില്ല. ഞാന് താങ്കളോട് സത്യം പറയുകയാണ്,
ഭക്തിയെല്ലാം ജന്മ ജന്മാന്തരങ്ങളില് ചെയ്തിട്ടുണ്ട്, ഇപ്പോള് ജ്ഞാനം
ആരംഭിച്ചിരിക്കുന്നു. ഭക്തി രാത്രിയും ജ്ഞാനം പകലുമാണ്. സത്യയുഗത്തില് ഭക്തി
ഉണ്ടായിരിക്കുകയില്ല. ഇങ്ങനെയിങ്ങനെ വളരെ യുക്തിയോടെ സംസാരിക്കണം. അവസരങ്ങള്
ഉപയോഗിക്കണം. അമ്പ് പോലെ തറയ്ക്കണമെങ്കില് സമയവും സന്ദര്ഭവും നോക്കണം. ജ്ഞാനം
നല്കുന്നതിന് വളരെ വലിയ യുക്തി ആവശ്യമാണ്. ബാബ യുക്തികളെല്ലാം എല്ലാവര്ക്കും
വേണ്ടിയാണ് പറഞ്ഞു തരുന്നത്. പവിത്രത ഏറ്റവും നല്ലതാണ്, ലക്ഷ്മീ നാരായണന്
നമ്മുടെ പൂര്വികരും പൂജ്യരുമാണല്ലോ. പാവനവും പൂജ്യരുമായവര് പിന്നീട് പതിതരും
പൂജാരിയുമായി മാറും. പാവനമായവരുടെ പൂജ പതിതര് ഇരുന്ന് ചെയ്യുക - ഇത് ശോഭനീയമല്ല.
പലരും പതിതരില് നിന്ന് ദൂരെ മാറാറുണ്ട്. വല്ലഭാചാരികള് ഒരിക്കലും കാലില് തൊടാന്
അനുവദിക്കില്ല. ഇത് അഴുക്കുപിടിച്ച മനുഷ്യരാണെന്ന് അറിയാം. ക്ഷേത്രങ്ങളിലും
എപ്പോഴും ബ്രാഹ്മണര്ക്ക് മാത്രമേ മൂര്ത്തിയെ തൊടാന് അനുവാദമുള്ളൂ. ശൂദ്രരായ
മനുഷ്യര്ക്ക് ഉള്ളില് പോയി തൊടാന് സാധ്യമല്ല. അവിടെ മൂര്ത്തികളെ
കുളിപ്പിക്കുന്നതെല്ലാം ബ്രാഹ്മണരാണ്, വേറെ ആരെയും പോകാന് അനുവദിക്കുകയില്ല.
വ്യത്യാസം ഉണ്ടല്ലോ. എന്നാല് അവരാണെങ്കില് ശരീരവംശാവലീ ബ്രാഹ്മണരാണ്, നിങ്ങള്
സത്യമായ മുഖവംശാവലീ ബ്രാഹ്മണരും. നിങ്ങള് ആ ബ്രാഹ്മണര്ക്ക് വളരെ നന്നായി
മനസ്സിലാക്കി കൊടുക്കണം രണ്ട് പ്രകാരത്തിലുള്ള ബ്രാഹ്മണരുണ്ട് - ഒന്ന് പ്രജാപിതാ
ബ്രഹ്മാവിന്റെ മുഖവംശാവലി, രണ്ടാമത് ശരീരവംശാവലി. ഉയര്ന്നതിലും ഉയര്ന്ന കുടുമ
ബ്രഹ്മാ മുഖവംശാവലീ ബ്രാഹ്മണരാണ്. യജ്ഞം രചിക്കുമ്പോഴും ബ്രാഹ്മണരെ വിളിക്കുന്നു.
ഇതാണെങ്കില് ജ്ഞാനയജ്ഞമാണ്. ബ്രാഹ്മണര്ക്ക് ജ്ഞാനം ലഭിക്കുമ്പോള് അവര് ദേവതയായി
മാറുന്നു. വര്ണ്ണത്തെക്കുറിച്ചും മനസ്സിലാക്കി തന്നു. ആരാണോ സര്വ്വീസബിള്
കുട്ടികള് അവര്ക്ക് സേവനത്തില് സദാ താല്പര്യമുണ്ടായിരിക്കും. എവിടെ പ്രദര്ശിനി
ഉണ്ടെങ്കിലും ഉടനെ സേവനം ചെയ്യാന് ഓടും - ഞാന് പോയി ഇങ്ങനെ ഇങ്ങനെയുള്ള
പോയിന്റുകള് പറഞ്ഞു കൊടുക്കും. പ്രജകളെ ഉണ്ടാക്കാനുള്ള എളുപ്പമാര്ഗ്ഗമാണ്
പ്രദര്ശിനികള്. സഹജമായി വളരെയധികം പേര് വരുന്നു. അതിനാല് മനസ്സിലാക്കി
കൊടുക്കുന്നവരും വളരെ നല്ലതായിരിക്കണം. അഥവാ ആരെങ്കിലും പൂര്ണ്ണമായി
മനസ്സിലാക്കി കൊടുത്തില്ലെങ്കില് പറയും ഇതാണോ ബി.കെ.യുടെ പക്കലുള്ള ജ്ഞാനം!
ഡിസ്സര്വ്വീസായി മാറും. പ്രദര്ശിനികളില് മനസ്സിലാക്കികൊടുക്കുന്ന ഗൈഡുകളെ
നിരീക്ഷിക്കാന് സമര്ത്ഥനായ ഒരാളെങ്കിലും വേണം. ഏതെങ്കിലും വലിയ ആളാണെങ്കില്
അദ്ദേഹത്തിന് മനസ്സിലാക്കി കൊടുക്കാന് നല്ല ആളെ നല്കണം. നല്ലരീതിയില് പറഞ്ഞു
കൊടുക്കാത്തവരെ മാറ്റിനിര്ത്തണം. സൂപ്പര്വൈസ് ചെയ്യുന്നതിന് നല്ല ഒരാളെങ്കിലും
ഉണ്ടായിരിക്കണം. നിങ്ങള്ക്കാണെങ്കില് മഹാത്മാക്കളെയും വിളിക്കണം. നിങ്ങള്
പറയുന്നു ബാബ പറയുകയാണ്- ബാബ ഉയര്ന്നതിലും ഉയര്ന്ന ഭഗവാനാണ്, ബാബ തന്നെയാണ്
രചയിതാവ്. മറ്റെല്ലാവരും ബാബയുടെ രചനകളാണ്. സമ്പത്ത് ലഭിക്കുന്നത് ബാബയില്
നിന്നാണ്. സഹോദരന് സഹോദരന് എന്ത് സമ്പത്ത് നല്കാനാണ്! വേറെ ഒരാള്ക്കും
സുഖധാമത്തിന്റെ സമ്പത്ത് നല്കാന് സാധിക്കില്ല. സമ്പത്ത് നല്കുന്നത് ബാബയാണ്.
സര്വ്വര്ക്കും സദ്ഗതി നല്കുന്നത് ഒരേയൊരു ബാബയാണ്, ആ ബാബയെ ഓര്മ്മിക്കണം. ബാബ
സ്വയം വന്ന് സ്വര്ണ്ണിമ യുഗം സൃഷ്ടിക്കുന്നു. ബ്രഹ്മാവിന്റെ ശരീരത്തിലൂടെ
സ്വര്ഗത്തിന്റെ സ്ഥാപന ചെയ്യുന്നു. ശിവജയന്തിയൊക്കെ ആഘോഷിക്കുന്നുണ്ട്, എന്നാല്
ശിവന് എന്താണ് ചെയ്യുന്നത്, ഇത് എല്ലാ മനുഷ്യരും മറന്നുപോയി. ശിവബാബ തന്നെയാണ്
വന്ന് രാജയോഗം പഠിപ്പിച്ച് സമ്പത്ത് നല്കുന്നത്. 5000 വര്ഷം മുമ്പ് ഭാരതം
സ്വര്ഗമായിരുന്നു, ലക്ഷം വര്ഷത്തിന്റെ കാര്യമൊന്നുമില്ല. തിയ്യതിയും മാസവുമെല്ലാം
ഉണ്ട്, ഇതിനെ ആര്ക്കും ഖണ്ഡിക്കുവാന് സാധ്യമല്ല. പുതിയ ലോകവും പഴയ ലോകവും പകുതി
പകുതി ആയിരിക്കും. അവര് സത്യയുഗത്തെ തന്നെ ലക്ഷക്കണക്കിന് വര്ഷമെന്ന് പറയുമ്പോള്
പിന്നെ എങ്ങിനെ കണക്കു വയ്ക്കും. സ്വസ്തികയിലും 4 ഭാഗങ്ങളാണ്. 1250 വര്ഷമായി ഓരോ
യുഗത്തെയും ഭാഗിച്ചിട്ടുണ്ട്. കണക്ക് ഉണ്ടാക്കിയിട്ടുണ്ടല്ലോ. അവര്ക്ക്
കണക്കൊന്നും അറിയാത്തതു കാരണം കക്കയ്ക്ക് സമാനമെന്ന് പറയുന്നു. ഇപ്പോള് ബാബ
വജ്രസമാനമാക്കി മാറ്റുന്നു. എല്ലാവരും പതിതമാണ്, ഭഗവാനെ ഓര്മ്മിക്കുകയാണ്.
അങ്ങനെയുള്ളവരെ ഭഗവാന് വന്ന് ജ്ഞാനത്താല് പുഷ്പമാക്കി മാറ്റുന്നു. നിങ്ങള്
കുട്ടികളെ ജ്ഞാന രത്നങ്ങളാല് അലങ്കരിച്ചുകൊണ്ടിരിക്കുന്നു. പിന്നീട് നോക്കൂ
നിങ്ങള് എന്തായി മാറുന്നു, നിങ്ങളുടെ പ്രധാന ലക്ഷ്യം എന്താണ്? ഭാരതം എത്ര
സമ്പന്നമായിരുന്നു, എല്ലാം മറന്നുപോയി. മുസല്മാന്മാരും മറ്റുള്ളവരും സോമനാഥ
ക്ഷേത്രത്തില് നിന്നുമെല്ലാം വളരെയധികം മോഷ്ടിച്ചെടുത്ത് മസ്ജിദുകളിലെല്ലാം
കൊണ്ടുപോയി വെച്ചിരിക്കുന്നു. ഇപ്പോള് അതിന്റെയൊന്നും മൂല്യം കണക്കാക്കാന് പോലും
സാധ്യമല്ല. വലിയ വലിയ രത്നങ്ങളെല്ലാം രാജാക്കന്മാരുടെ കിരീടങ്ങളിലുണ്ടായിരുന്നു.
ചിലതാണെങ്കില് കോടിയുടെ, ചിലത് 5 കോടിയുടെ. ഇന്നത്തെക്കാലത്ത് വരുന്നതെല്ലാം
കൃത്രിമമാണ്. ഈ ലോകത്ത് എല്ലാം കൃത്രിമമായി നേടുന്ന സുഖമാണ്. ബാക്കി എല്ലാം
ദുഃഖം നല്കുന്നതാണ് അതുകൊണ്ടാണ് സന്യാസിമാര് ഇതിനെ കാകവിഷ്ട സമാനമായ സുഖമെന്ന്
പറഞ്ഞ് വീടെല്ലാം ഉപേക്ഷിക്കുന്നത് എന്നാല് ഇപ്പോള് അവരും തമോപ്രധാനമായി
മാറിയിരിക്കുന്നു. നഗരത്തിനകത്ത് കടന്നിരിക്കുന്നു. എന്നാല് ഇതെല്ലാം ഇപ്പോള്
ആരെ കേള്പ്പിക്കാനാണ്, രാജാവും റാണിയുമൊന്നുമില്ലല്ലോ. ആരും അംഗീകരിക്കുകയില്ല.
പറയും, എല്ലാവര്ക്കും അവരവരുടേതായ വഴിയാണ്, എന്ത് തോന്നുന്നുവോ അത് ചെയ്യും.
സങ്കല്പത്തിന്റെ സൃഷ്ടിയാണ്. ഇപ്പോള് നിങ്ങള് കുട്ടികളെ ബാബ ഗുപ്ത രീതിയില്
പുരുഷാര്ത്ഥം ചെയ്യിപ്പിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള് എത്രയാണ് സുഖം
അനുഭവിക്കുന്നത്. മറ്റു മതങ്ങളും പിന്നീട് വൃദ്ധി പ്രാപിക്കുമ്പോള് യുദ്ധം
മുതലായ ബുദ്ധിമുട്ടുകളെല്ലാം ഉണ്ടാകുന്നു. മുക്കാല് ഭാഗവും സുഖത്തിലായിരുന്നു
അതുകൊണ്ട് ബാബ പറയുന്നു നിങ്ങളുടെ ദേവീദേവതാ ധര്മ്മം വളരെ സുഖം നല്കുന്നതാണ്.
ഞാന് നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കുന്നു. മറ്റു ധര്മ്മസ്ഥാപകരൊന്നും
രാജ്യം സ്ഥാപിക്കുന്നില്ല. അവര് സദ്ഗതി ചെയ്യുന്നില്ല. വന്ന് കേവലം തങ്ങളുടേതായ
മതങ്ങള് സ്ഥാപിക്കുന്നു. അവരും അവസാനം എപ്പോഴാണോ തമോപ്രധാനമായി മാറുന്നത്,
അപ്പോള് ബാബയ്ക്ക് സതോപ്രധാനമാക്കി മാറ്റുന്നതിന് വീണ്ടും വരേണ്ടി വരുന്നു.
നിങ്ങളുടെയടുത്ത് നൂറ് കണക്കിന് മനുഷ്യര് വരുന്നുണ്ടങ്കിലും ഒന്നും
മനസ്സിലാക്കുന്നില്ല. ബാബയ്ക്ക് എഴുതുന്നു- ഇന്നയാള് വളരെ നന്നായി
മനസ്സിലാക്കുന്നുണ്ട്, വളരെ നല്ലതാണ്. ബാബ പറയുന്നു ഒന്നും തന്നെ
മനസ്സിലാക്കിയിട്ടില്ല. അഥവാ ബാബ വന്നിരിക്കുകയാണെന്ന് മനസ്സിലാക്കിയെങ്കില്,
വിശ്വത്തിന്റെ അധികാരിയായി മാറികൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കിയാല് മതി ആ
സമയം തന്നെ ലഹരി വര്ദ്ധിക്കും. ഉടനെ ടിക്കറ്റ് എടുത്ത് ഓടും. പക്ഷെ ബാബയുമായി
മിലനം നടത്താന് തീര്ച്ചയായും ബ്രാഹ്മണിയുടെ കത്ത് കൊണ്ടുവരണം. ബാബയെ
തിരിച്ചറിഞ്ഞ് കഴിഞ്ഞാല് പിന്നെ കാണാതിരിക്കുവാന് സാധ്യമല്ല, തീര്ത്തും ലഹരി
വര്ദ്ധിക്കും. ആരിലാണോ ലഹരി വര്ദ്ധിക്കുന്നത് അവരുടെ ഉള്ളില് സന്തോഷം
ഉണ്ടായിരിക്കും. അവരുടെ ബുദ്ധി മിത്ര സംബന്ധികളില് അലയുകയില്ല. എന്നാല് അനേകരുടെ
ബുദ്ധി അലഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നും താമര പൂവിന്
സമാനം പവിത്രമായികഴിയണം, ബാബയുടെ ഓര്മ്മയിലിരിക്കണം. വളരെ എളുപ്പമാണ്.
എത്രത്തോളം സാധിക്കുമോ അത്രയും ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ. ഓഫീസില് നിന്ന്
ലീവ് എടുക്കുന്നതു പോലെ ബിസിനസ്സില് നിന്ന് ലീവ് എടുത്ത് ഒന്ന് രണ്ട് ദിവസം
ഓര്മ്മയുടെ യാത്രയിലിരിക്കൂ. ഇടയ്ക്കിടയ്ക്ക് ഓര്മ്മയിലിരിക്കുന്നതിന് വേണ്ടി
മുഴുവന് ദിവസവും ബാബയെ ഓര്മ്മിക്കുന്നതിന്റെ വ്രതമെടുക്കൂ. എത്ര ശേഖരണമുണ്ടാകും.
വികര്മ്മവും നശിക്കും. ബാബയുടെ ഓര്മ്മയിലൂടെ തന്നെയാണ് സതോപ്രധാനമായി മാറുന്നത്.
മുഴുവന് ദിവസവും പൂര്ണ്ണമായ യോഗമൊന്നും ആര്ക്കും വെക്കാന് സാധിക്കില്ല. മായ
തീര്ച്ചയായും വിഘ്നമിടും. എങ്കിലും പുരുഷാര്ത്ഥം ചെയ്ത് ചെയ്ത് വിജയം നേടും.
ഇന്നത്തെ ദിവസം മുഴുവന് പൂന്തോട്ടത്തില് ഇരുന്ന് ബാബയെ ഓര്മ്മിക്കും.
കഴിക്കുമ്പോഴും ഓര്മ്മയിലിരിക്കും. ഇതാണ് പരിശ്രമം. നമുക്ക് തീര്ച്ചയായും
പാവനമായി മാറണം. പരിശ്രമം ചെയ്യണം, മറ്റുള്ളവര്ക്കും വഴി പറഞ്ഞു കൊടുക്കണം.
ബാഡ്ജ് വളരെ നല്ല സാധനമാണ്. വഴിയിലും പരസ്പരം കാര്യങ്ങള് സംസാരിക്കുകയാണെങ്കില്
അനേകര് വന്ന് കേള്ക്കും. ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ, ഈ സന്ദേശം
ലഭിച്ചുവെങ്കില് നമ്മുടെ ഉത്തരവാദിത്വം കഴിഞ്ഞു. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ജോലിക്കാര്യങ്ങളില് നിന്ന് എപ്പോള് ഒഴിവു ലഭിക്കുന്നുവോ,
ഓര്മ്മയിലിരിക്കുന്നതിനുള്ള വ്രതം എടുക്കണം. മായയുടെ മേല് വിജയം
പ്രാപ്തമാക്കുന്നതിനു വേണ്ടി ഓര്മ്മിക്കുന്നതിനുള്ള പരിശ്രമം ചെയ്യണം.
2) വളരെ നമ്രതയോടെയും
വിനയ ഭാവത്തിലും പുഞ്ചിരിയോടുകൂടി മിത്ര സംബന്ധികളുടെ സേവനം ചെയ്യണം. അവരുടെ
ബുദ്ധിയെ അലയിക്കരുത്. സ്നേഹത്തോടു കൂടി ബാബയുടെ പരിചയം നല്കണം.
വരദാനം :-
നടക്കുമ്പോഴും കറങ്ങുമ്പോഴും ഫരിസ്താ സ്വരൂപത്തിന്റെ സാക്ഷാത്കാരം
ചെയ്യിപ്പിക്കുന്ന സാക്ഷാത്കാര മൂര്ത്തിയായി ഭവിക്കട്ടെ.
ആരംഭകാലത്ത് നടക്കുമ്പോഴും
കറങ്ങാന് പോകുമ്പോഴും ബ്രഹ്മാവ് അപ്രത്യക്ഷമായി ശ്രീകൃഷ്ണനെ കാണപ്പെട്ടിരുന്നു,
ഈ സാക്ഷാത്കാരം മറ്റെല്ലാം തന്നെ ഉപേക്ഷിപ്പിച്ചു. അതേപോലെ സാക്ഷാത്കാരത്തിലൂടെ
ഇപ്പോഴും സേവനം നടത്തൂ. സാക്ഷാത്കാരത്തിലൂടെ പ്രാപ്തിയുണ്ടാകുമെങ്കില് അതില്ലാതെ
ഇരിക്കാന് സാധിക്കില്ല, അതിനാല് നടക്കുമ്പോഴും കറങ്ങുമ്പോഴും ഫരിസ്താ
സ്വരൂപത്തിന്റെ സാക്ഷാത്കാരം ചെയ്യിപ്പിക്കൂ. പ്രഭാഷണം ചെയ്യുന്നവര് അനവധിയുണ്ട്
എന്നാല് താങ്കള് പ്രേരണ കൊടുക്കുന്നവരാകൂ- അപ്പോള് മനസ്സിലാക്കും ഇവര് ഭഗവാന്റെ
ആള്ക്കാരാണെന്ന്.
സ്ലോഗന് :-
സദാ ആത്മീയ
രസത്തിന്റെ അനുഭവം ചെയ്തുകൊണ്ടിരിക്കൂ എങ്കില് ഒരിക്കലും ആശയക്കുഴപ്പത്തില്
വരികയില്ല.
തന്റെ ശക്തിശാലി
മനസ്സിലൂടെ സകാശ് കൊടുക്കുന്നതിന്റെ സേവനം ചെയ്യൂ.
ഇപ്പോള് മനസ്സിലെ
ശുഭഭാവനകളെ മറ്റാത്മാക്കളിലേക്ക് എത്തിക്കൂ. സൈലന്സിന്റെ ശക്തിയെ
പ്രത്യക്ഷപ്പെടുത്തൂ. ഓരോരോ ബ്രാഹ്മണക്കുട്ടികളിലും ഈ സൈലന്സിന്റെ ശക്തിയുണ്ട്.
കേവലം ഈ ശക്തിയെ മനസ്സിലൂടെയും ശരീരത്തിലൂടെയും പുറത്തെടുക്കൂ. ഒരു സെക്കന്റിനകം
മനസ്സിലെ സങ്കല്പ്പങ്ങളെ ഏകാഗ്രമാക്കൂ എങ്കില് വായുമണ്ഡലത്തില് സൈലന്സിന്റെ
ശക്തിയുടെ പ്രകമ്പനങ്ങള് താനേ പരന്നുകൊണ്ടിരിക്കും.