മധുരമായ കുട്ടികളേ -
ഏതുപോലെയാണോ നിങ്ങള് ആത്മാക്കള്ക്ക് ഈ ശരീരമാകുന്ന സിംഹാസനം ലഭിച്ചിട്ടുള്ളത്,
അതുപോലെ ബാബയും ഈ ദാദയുടെ ശരീരത്തില് വിരാജിതനാണ്, ബാബയ്ക്ക് തന്റേതായ സിംഹാസനം
ഇല്ല.
ചോദ്യം :-
ഈശ്വരീയ സന്താനമാണ് എന്ന സ്മൃതിയുള്ള കുട്ടികളുടെ അടയാളങ്ങള് എന്തായിരിക്കും?
ഉത്തരം :-
അവരുടെ
സത്യമായ സ്നേഹം ഒരേയൊരു ബാബയോടായിരിക്കും. ഈശ്വരീയ സന്താനങ്ങള് ഒരിക്കലും
കലഹിക്കുകയോ പോരടിക്കുകയോ ചെയ്യില്ല. അവര്ക്ക് ഒരിക്കലും കുദൃഷ്ടി ഉണ്ടാവില്ല.
ബ്രഹ്മാകുമാര്-കുമാരി അര്ത്ഥം സഹോദരീ സഹോദരനായി മാറി എങ്കില് മോശമായ ദൃഷ്ടി
ഒരിക്കലും ഉണ്ടാകുകയില്ല.
ഗീതം :-
ആകാശ
സിംഹാസനം ഉപേക്ഷിച്ചാലും...
ഓംശാന്തി.
കുട്ടികള്ക്കറിയാം ശിവബാബ ആകാശ സിംഹാസനം ഉപേക്ഷിച്ച് ഇപ്പോള് ദാദയുടെ ശരീരത്തെ
തന്റെ സിംഹാസനമാക്കിയിരിക്കുകയാണ്. മുകളിലെ ആ സിംഹാസനം ഉപേക്ഷിച്ച് ഇപ്പോള്
വന്നിരിക്കുകയാണ്. ഈ ആകാശതത്വം ജീവാത്മാക്കളുടെ സിംഹാസനമാണ്. ആത്മാക്കളുടെ
സിംഹാസനമാണ് ബ്രഹ്മതത്വം. അവിടെ നിങ്ങള് ആത്മാക്കള് ശരീരമില്ലാതെ
സ്ഥിതിചെയ്യുന്നു. എങ്ങിനെയാണോ ആകാശത്തില് നക്ഷത്രങ്ങള് നില്ക്കുന്നത് അതുപോലെ
നിങ്ങള് ആത്മാക്കളും വളരെ ചെറിയ രൂപത്തില് ബ്രഹ്മതത്വത്തില് സ്ഥിതി ചെയ്യുന്നു.
ആത്മാക്കളെ ദിവ്യദൃഷ്ടി കൂടാതെ ഒരിക്കലും കാണാന് കഴിയില്ല. നിങ്ങള്
കുട്ടികള്ക്ക് ഈ ജ്ഞാനമുണ്ട്. എങ്ങനെയാണോ നക്ഷത്രങ്ങള് വളരെ ചെറുതായി
കാണപ്പെടുന്നത് അതുപോലെ ആത്മാക്കളും ബിന്ദുസ്വരൂപമാണ്. ഇപ്പോള് ബാബ സിംഹാസനം
ഉപേക്ഷിച്ച് വന്നിരിക്കുകയാണ്. ബാബ പറയുന്നു നിങ്ങള് ആത്മാക്കളും തന്റെ
സിംഹാസനത്തെ ഉപേക്ഷിച്ച് ഇവിടെ ഈ ശരീരത്തെ തന്റെ സിംഹാസനമാക്കി
മാറ്റിയിരിക്കുകയാണ്. എനിക്കും തീര്ച്ചയായും ശരീരം ആവശ്യമാണ്. എന്നെ ഈ
പഴയലോകത്തേക്കാണ് വിളിക്കുന്നത്. ഒരു ഗീതമുണ്ടല്ലോ- ദൂരദേശത്തില് വസിക്കുന്ന
ഭഗവാനേ... നിങ്ങള് ആത്മാക്കള് വന്നിരിക്കുന്ന സ്ഥാനം നിങ്ങള് ആത്മാക്കളുടെയും
പരമാത്മാവിന്റെയും വാസസ്ഥാനമാണ്. പിന്നീട് നിങ്ങള് സ്വര്ഗ്ഗത്തിലേക്ക് പോകുന്നു.
അതാണ് ബാബ സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. സ്വയം ഭഗവാന് ആ സ്വര്ഗ്ഗത്തിലേക്ക്
വരുന്നില്ല. സ്വയം വാണിക്കും ഉപരി വാനപ്രസ്ഥ അവസ്ഥയിലേക്ക് പോകുന്നു.
സ്വര്ഗ്ഗത്തില് ബാബയുടെ ആവശ്യമില്ല. ബാബ സുഖ ദുഃഖത്തില് നിന്നും വേറിട്ടതല്ലേ.
നിങ്ങള് സുഖത്തിലേക്കും ദുഃഖത്തിലേക്കും വരുന്നുണ്ട്.
ഇപ്പോള് നിങ്ങള്ക്കറിയാം നമ്മള് ബ്രഹ്മാകുമാര്-കുമാരിമാര് സഹോദരീ-സഹോദരന്മാരാണ്.
പരസ്പരം കുദൃഷ്ടിയുടെ സങ്കല്പ്പം പോലും വരരുത്. ഇവിടെ നിങ്ങള് ബാബയുടെ
സന്മുഖത്താണ് ഇരിക്കുന്നത്, പരസ്പരം സഹോദരീ-സഹോദരന്മാരാണ്.
പവിത്രമായിരിക്കാനുള്ള യുക്തി എങ്ങനെയാണ് രചിച്ചിരിക്കുന്നതെന്ന് നോക്കൂ. ഈ
കാര്യങ്ങളൊന്നും ശാസ്ത്രങ്ങളിലില്ല. എല്ലാവരുടെയും പിതാവ് ഒരാളാണ്. അപ്പോള്
എല്ലാവരും ആ അച്ഛന്റെ മക്കളായില്ലേ. കുട്ടികള് പരസ്പരം കലഹിക്കാന് പാടില്ല. ഈ
സമയത്ത് നമ്മള് ഈശ്വരീയ സന്താനങ്ങളാണെന്നറിയാം. ആദ്യം ആസുരീയ
സന്താനങ്ങളായിരുന്നു. ഇപ്പോള് ഈ സംഗമത്തില് ഈശ്വരീയ സന്താനങ്ങള് ആയിരിക്കുകയാണ്.
പിന്നീട് സത്യയുഗത്തില് ദൈവീകസന്താനങ്ങളാകും. ഈ ചക്രത്തെക്കുറിച്ച് നിങ്ങള്
കുട്ടികള്ക്ക് മാത്രമേ അറിയൂ. നിങ്ങള് ബ്രഹ്മാകുമാര് കുമാരിമാരാണ്. അതുകൊണ്ട്
ഒരിക്കലും നിങ്ങളില് കുദൃഷ്ടി ഉണ്ടാവരുത്. സത്യയുഗത്തില് കുദൃഷ്ടി ഉണ്ടാവില്ല.
കുദൃഷ്ടി ഉണ്ടാകുന്നത് രാവണ രാജ്യത്തിലാണ്. നിങ്ങള് കുട്ടികള്ക്ക് ഒരേയൊരു
ബാബയുടെ ഓര്മ്മയല്ലാതെ മറ്റാരുടെയും ഓര്മ്മ വരരുത്. ഏറ്റവും കൂടുതല് സ്നേഹം
ഒരേയൊരു ബാബയോടായിരിക്കണം. എന്റേത് ഓരേയൊരു ബാബ രണ്ടാമതായി ആരുമില്ല. ബാബ
പറയുന്നു - കുട്ടികളേ, ഇപ്പോള് നിങ്ങള്ക്ക് ശിവാലയത്തിലേക്ക് പോകണം. ശിവബാബ
സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്. അരക്കല്പ്പമായി രാവണരാജ്യമാണ്.
ഇതിലൂടെ നിങ്ങള് ദുര്ഗതി പ്രാപിച്ചു. രാവണന് എന്താണ്, എന്തിനാണ് കത്തിക്കുന്നത്
ഇതൊന്നും ആര്ക്കും അറിയില്ല. ശിവബാബയെപ്പോലും അറിയുന്നില്ല. എങ്ങനെയണോ ദേവിമാരെ
അലങ്കരിച്ച്, പൂജിച്ച് പിന്നീട് അതിനെ വെള്ളത്തില് മുക്കുന്നത്, ശിവബാബയുടേയും
മണ്ണിന്റെ പ്രതീകമുണ്ടാക്കി അതിന്റെ പൂജിച്ച് മണ്ണോട് തന്നെ ചേര്ക്കുന്നു.
അതുപോലെ രാവണന്റെയും കോലമുണ്ടാക്കി പിന്നീട് കത്തിക്കുന്നു. ഒന്നും തന്നെ
മനസ്സിലാക്കുന്നില്ല. ഇപ്പോള് രാവണന്റെ രാജ്യമാണ്, രാമരാജ്യം സ്ഥാപിക്കണം
എന്നെല്ലാം പറയുന്നുണ്ട്. ഗാന്ധിജിയും രാമരാജ്യം ആഗ്രഹിച്ചിരുന്നു. അതിനര്ത്ഥം
ഇത് രാവണരാജ്യം ആണെന്നല്ലേ. ഏത് കുട്ടികളാണോ ഈ രാവണരാജ്യത്തില്കാമചിതയിലിരുന്ന്
എരിഞ്ഞുകൊണ്ടിരിക്കുന്നത് ബാബ വന്ന് അവരുടെ മേല് ജ്ഞാനമഴ പെയ്യിക്കുന്നു.
എല്ലാവരുടെയും മംഗളം ചെയ്യുന്നു. എങ്ങിനെയാണോ ഉണങ്ങിവരണ്ട ഭൂമിയില് മഴ
പെയ്യുന്നതിലൂടെ പുല്ലുകള് മുളയ്ക്കുന്നത്, നിങ്ങളിലും ജ്ഞാനമഴ പെയ്യാതെ എത്ര
പതിതരായി മാറിയിരിക്കുന്നു. ഇപ്പോള് വീണ്ടും ജ്ഞാനമഴ പെയ്യുന്നതിലൂടെ നിങ്ങള്
വിശ്വത്തിന്റെ അധികാരിയായിത്തീരുന്നു. നിങ്ങള് ഗൃഹസ്ഥ വ്യവഹാരത്തിലാണ്
ഇരിക്കുന്നത്. എങ്കിലും ഉള്ളില് വളരെയധികം സന്തോഷം ഉണ്ടായിരിക്കണം.
സാധാരണക്കാരുടെ കുട്ടികള് എങ്ങനെയണോ പഠിച്ച് വക്കീലായിത്തീരുന്നത് അതുപോലെയാണ്
ഇവിടെയും. വലിയ-വലിയ വീട്ടിലുള്ള കുട്ടികളോടോപ്പം ഇരിക്കുന്നു, കഴിക്കുന്നു,
കുടിക്കുന്നു. കാട്ടാളസ്ത്രീയുടെ ഒരു കഥയും ശാസ്ത്രത്തിലുണ്ടല്ലോ.
നിങ്ങള് കുട്ടികള്ക്ക് അറിയാം ആരാണോ ഏറ്റവും കൂടുതല് ഭക്തി ചെയ്തത് അവരാണ്
ഏറ്റവും കൂടുതല് ജ്ഞാനമെടുക്കുന്നത്. നമ്മളാണ് ആദ്യം മുതല് ഭക്തി ചെയ്തവര്,
പിന്നീട് നമ്മളെത്തന്നെയാണ് ശിവബാബ ഏറ്റവും ആദ്യം സ്വര്ഗ്ഗത്തിലേക്ക്
അയക്കുന്നത്. ഇത് ജ്ഞാനയുക്തമായ യഥാര്ത്ഥ കാര്യമാണ്. നമ്മള് തന്നെയാണ് പൂജ്യര്,
നമ്മള് തന്നെയാണ് പൂജാരിയായും മാറുന്നത്. പിന്നീട് താഴേക്ക് ഇറങ്ങിവന്നു.
കുട്ടികള്ക്ക് മുഴുവന് ജ്ഞാനവും മനസ്സിലാക്കിത്തരുന്നു. ഈ സമയം മുഴുവന് ലോകരും
നാസ്തികരാണ്, ബാബയെ അറിയുന്നില്ല. ഇതുമല്ല-ഇതുമല്ല എന്നു പറയുന്നു. ഇനി
മുന്നോട്ടു പോകവേ ഈ സന്യാസിമാരെല്ലാം വന്ന് ബാബയില് നിന്നും സമ്പത്തെടുത്ത്
ആസ്തികരായിത്തീരും. ഏതെങ്കിലും ഒരു സന്യാസി വരികയാണെങ്കില് എല്ലാവരും പെട്ടെന്ന്
വിശ്വസിക്കില്ലല്ലോ. അപ്പോള് പറയും ഇവരുടെ മേല് ബ്രഹ്മാകുമാരിമാര് എന്തോ
ജാലവിദ്യ കാണിച്ചു. അദ്ദേഹത്തിന്റെ ശിഷ്യനെ സിംഹാസനത്തിലിരുത്തി അദ്ദേഹത്തെ
മാറ്റും. ഇതുപോലെ ധാരാളം സന്യാസിമാര് നിങ്ങളുടെ അടുത്തേക്ക് വരുന്നു പിന്നീട്
അപ്രത്യക്ഷവുമാകുന്നു. ഇത് വളരെ വലിയ അത്ഭുതകരമായ നാടകമാണ്. ഇപ്പോള് നിങ്ങള്
കുട്ടികള്ക്ക് ആദി മുതല് അന്ത്യം വരെയുള്ള സര്വ്വതും അറിയാം. നിങ്ങളിലും
നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ചാണ് ധാരണ ചെയ്യുന്നത്. ബാബയുടെ പക്കല് മുഴുവന്
ജ്ഞാനവും ഉണ്ട്, നിങ്ങളിലും അതുണ്ടായിരിക്കണം. ഓരോ ദിവസം കൂടുന്തോറും എത്ര
സെന്ററുകളാണ് തുറന്നുകൊണ്ടിരിക്കുന്നത്. കുട്ടികള് വളരെ ദയാമനസ്കരായിരിക്കണം.
ബാബ പറയുന്നു ആദ്യം തന്റെ മേല് ദയ കാണിക്കൂ. അകൃപ കാണിക്കരുത്. തന്റെ മേല് ദയ
കാണിക്കണം. എങ്ങനെ? അതും ബാബ മനസ്സിലാക്കിത്തരുന്നു. ബാബയെ ഓര്മ്മിച്ച്
പതിതത്തില് നിന്നും പാവനമായിത്തീരണം. പിന്നീട് ഒരിക്കലും പതിതമാകുന്നതിനുളള
പുരുഷാര്ത്ഥം ചെയ്യരുത്. ദൃഷ്ടി വളരെ നല്ലതായിരിക്കണം. നമ്മള് ബ്രാഹ്മണര്
ഈശ്വരീയ സന്താനങ്ങളാണ്. ഈശ്വരനാണ് നമ്മെ ദത്തെടുത്തിരിക്കുന്നത്. ഇപ്പോള്
മനുഷ്യനില് നിന്നും ദേവതയായി മാറണം. ആദ്യം സുക്ഷ്മവതനവാസി ഫരിസ്തയായി മാറണം.
ഇപ്പോള് നിങ്ങള് ഫരിസ്തയായി മാറിക്കൊണ്ടിരിക്കുകയാണ്. സൂക്ഷ്മവതനത്തിന്റെയും
രഹസ്യം നിങ്ങള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട്. ഇവിടെ ശബ്ദലോകമാണ്, സൂക്ഷ്മ
വതനത്തില് ചലനമാണ്. മൂലവതനത്തില് ശാന്തിയാണ്. സൂക്ഷ്മവതനം ഫരിസ്തകളുടെ ലോകമാണ്.
എങ്ങനെയാണോ പ്രേതത്തിന് നിഴലിന്റെ ശരീരം ഉള്ളത്. ആത്മാവിന് ശരീരം
ലഭിക്കുന്നില്ല എങ്കില് അലഞ്ഞുകൊണ്ടിരിക്കും, അതിനെയാണ് പ്രേതം എന്നു പറയുന്നത്.
അതിനെ ഈ കണ്ണുകളിലൂടെയും കാണാന് സാധിക്കും. ഇവിടെ സൂക്ഷ്മ വതനവാസി ഫരിസ്തകളാണ്.
ഈ കാര്യങ്ങളെല്ലാം വളരെയധികം മനസ്സിലാക്കാനുള്ളതാണ്. നിങ്ങള്ക്കിപ്പോള്
സ്ഥൂലവതനം, സൂക്ഷ്മവതനം, എന്നിവയുടെ ജ്ഞാനമുണ്ട്. നടക്കുമ്പോഴും കറങ്ങുമ്പോഴും
ബുദ്ധിയില് മുഴുവന് ജ്ഞാനവും ഉണ്ടായിരിക്കണം. നിങ്ങള് യഥാര്ത്ഥത്തില്
മൂലവതനത്തില് വസിക്കുന്നവരാണ്. നമ്മള് അവിടേക്ക് സുക്ഷ്മവതനം വഴി പോകുന്നു. ബാബ
സൂക്ഷ്മവതനം ഈ സമയത്താണ് രചിക്കുന്നത്. ആദ്യം സൂക്ഷ്മം പിന്നീട് സ്ഥൂലം. ഇപ്പോള്
ഇത് സംഗമയുഗമാണ്. ഇതിനെ ഈശ്വരീയ യുഗമെന്നും പറയുന്നു. സത്യയുഗത്തെ
ദൈവീകയുഗമെന്നു പറയുന്നു. നിങ്ങള് കുട്ടികള്ക്ക് എത്ര സന്തോഷം ഉണ്ടായിരിക്കണം.
കുദൃഷ്ടി ഉണ്ടാകുന്നു എങ്കില് ഉയര്ന്ന പദവി നേടാന് സാധിക്കില്ല. ഇപ്പോള് നിങ്ങള്
ബ്രാഹ്മണ-ബ്രാഹ്മണികളാണ്. പിന്നീട് വീട്ടിലെത്തിക്കഴിഞ്ഞാല് ഈ കാര്യം മറക്കരുത്.
നിങ്ങള് സംഗദോഷത്തിലേക്ക് വന്ന് മറന്നു പോകുന്നു. നിങ്ങള് ഹംസങ്ങള് ഈശ്വരീയ
സന്താനങ്ങളാണ്. നിങ്ങള്ക്ക് ആരോടും ആന്തരികമായി മമത്വം വയ്ക്കാന് പാടില്ല. അഥവാ
മമത്വമുണ്ടെങ്കില് മോഹത്തിന്റെ കുരങ്ങെന്ന് വിളിക്കും.
നിങ്ങളുടെ ജോലി തന്നെ എല്ലാവരെയും പാവനമാക്കി മാറ്റുക എന്നതാണ്. നിങ്ങള്
വിശ്വത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്നവരാണ്. ആസുരീയ സന്താനങ്ങളും നിങ്ങള് ഈശ്വരീയ
സന്താനങ്ങളും തമ്മില് എത്ര വ്യത്യാസമാണുള്ളത്. നിങ്ങള് കുട്ടികള്ക്ക് തന്റെ
അവസ്ഥയെ ഏകരസമാക്കി മാറ്റുന്നതിനു വേണ്ടി എല്ലാം കണ്ടുകൊണ്ടും
കാണാതിരിക്കാനുള്ള അഭ്യാസം ചെയ്യണം. ഇതില് ബുദ്ധിയെ ഏകരസമാക്കി വയ്ക്കുക
എന്നുള്ളത് ധൈര്യത്തിന്റെ കാര്യമാണ്. സമ്പൂര്ണ്ണമാകുന്നതില് പ്രയത്നമുണ്ട്.
സമ്പൂര്ണ്ണമാകുന്നതില് സമയം ആവശ്യമാണ്. കര്മ്മാതീത അവസ്ഥ ആകുന്നതു വരെ
എന്തെങ്കിലും ആകര്ഷിച്ചു കൊണ്ടിരിക്കും. ഇതില് തീര്ത്തും ഉപരാമമായിരിക്കണം.
ബുദ്ധിയുടെ ലൈന് വ്യക്തമായിരിക്കണം. കണ്ടിട്ടും നിങ്ങള് കാണാതിരിക്കണം, ഈ
അഭ്യാസമുള്ളവര്ക്കേ ഉയര്ന്ന പദവി നേടാന് സാധിക്കൂ. ഇപ്പോള് ആ അവസ്ഥ
ഉണ്ടായിട്ടില്ല. സന്യാസിമാര് ഈ കാര്യങ്ങളൊന്നും മനസ്സിലാക്കുക പോലുമില്ല. ഇവിടെ
വലിയ പ്രയത്നം തോന്നും. നിങ്ങള്ക്കറിയാം നമ്മളും ഈ പഴയ ലോകത്തെ
സന്യസിച്ചിരിക്കുകയാണ്. നമുക്കിപ്പോള് തിരികെ വീട്ടിലേക്ക് പോകണം അത്രമാത്രം.
നിങ്ങളുടെ ബുദ്ധിയിലുള്ളത്ര കാര്യങ്ങള് മറ്റാരുടെയും ബുദ്ധിയില് ഇല്ല.
നിങ്ങള്ക്കറിയാം ഇപ്പോള് തിരികെ പോകണമെന്ന്. ഇത് ശിവഭഗവാന്റെ വാക്കുകളാണ്. ബാബ
പതിതപാവനനും, മുക്തേശ്വരനും വഴികാട്ടിയുമാണ്. കൃഷ്ണനെ വഴികാട്ടി എന്ന് പറയില്ല.
ഈ സമയം നിങ്ങളും എല്ലാവര്ക്കും വഴി കാണിച്ചുകൊടുക്കാന് പഠിക്കുന്നു, അതുകൊണ്ടാണ്
നിങ്ങളുടെ പേര് പാണ്ഡവര് എന്ന് വെച്ചിരിക്കുന്നത്. നിങ്ങള് പാണ്ഡവ സൈന്യമാണ്.
ഇപ്പോള് നിങ്ങള് ദേഹീ അഭിമാനികളായി മാറുന്നു. തിരികെ പോകണമെന്ന് അറിയാം, ഈ പഴയ
ശരീരം ഉപേക്ഷികണം. സര്പ്പത്തിന്റെ ഉദാഹരണം, ഭ്രമരിവണ്ടിന്റെ ഉദാഹരണം എല്ലാം ഈ
സമയം നിങ്ങള്ക്കുള്ളതാണ്. നിങ്ങളിപ്പോള് ഈ ഉദാഹരണം പ്രാവര്ത്തികത്തിലേക്ക്
കൊണ്ടുവരുന്നു. മറ്റുള്ളവര്ക്ക് ഈ കര്ത്തവ്യം ചെയ്യാന് കഴിയില്ല. ഇത്
ശ്മശാനമാണെന്ന് നിങ്ങള്ക്കറിയാം, ഇപ്പോള് ഇത് വീണ്ടും സ്വര്ഗ്ഗമായി മാറണം.
നിങ്ങളുടെ എല്ലാ ദിവസവും ഭാഗ്യത്തിന്റെ നാളുകളാണ്. നിങ്ങള് കുട്ടികള് സദാ
ഭാഗ്യശാലികളാണ്. വ്യാഴാഴ്ച ദിവസം കുട്ടികളെ സ്കൂളില് ചേര്ത്താറുണ്ട്. ഈ രീതിയും
ഇവിടെ നിന്നാണ് ആരംഭിച്ചത്. വൃക്ഷപതിയാണ് നിങ്ങളെ ഇപ്പോള് പഠിപ്പിക്കുന്നത്.
ജന്മജന്മാന്തരം നിങ്ങള്ക്ക് ബൃഹസ്പതിയുടെ ദശയാണ് ഉണ്ടാവുക. ഇത് പരിധിയില്ലാത്ത
ദശയാണ്. ഭക്തിമാര്ഗ്ഗത്തില് പരിധിയുള്ള ദശകളാണ് ഉണ്ടാകുന്നത്, ഇപ്പോള്
പരിധിയില്ലാത്ത ദശയാണ്. അതുകൊണ്ട് നിങ്ങള്ക്ക് പൂര്ണ്ണരീതിയില് പ്രയത്നിക്കണം.
ലക്ഷ്മീ നാരായണന്മാര് മാത്രമായിരിക്കില്ലല്ലോ ഉണ്ടായിരിക്കുന്നത്. അവരുടെ
മുഴുവന് രാജധാനിയും ഉണ്ടാവും. തീര്ച്ചയായും ഒരുപാട് ലക്ഷ്മീ-നാരായണന്മാര് രാജ്യം
ഭരിച്ചിട്ടുണ്ടാവും. സൂര്യവംശീ കുലത്തിലാണ് ലക്ഷ്മീനാരായണന്മാരുടെ
രാജ്യഭരണമുണ്ടാകുന്നത്. ഈ കാര്യങ്ങള് ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് ഉണ്ട്.
എങ്ങനെയാണവിടെ രാജതിലകം നല്കുന്നത് എന്നതിന്റെ സാക്ഷാത്കാരവും ലഭിച്ചിട്ടുണ്ട്.
സൂര്യവംശികള് എങ്ങനെ ചന്ദ്രവംശത്തിലുള്ളവര്ക്ക് രാജ്യം കൈമാറുന്നു.
മാതാപിതാക്കള് കുട്ടികളുടെ കാല് കഴുകി രാജതിലകം നല്കുന്നു, രാജ്യഭാഗ്യം
നല്കുന്നു. ഈ സാക്ഷാത്കാരങ്ങള് എല്ലാം തന്നെ ഡ്രാമയില് അടങ്ങിയിട്ടുണ്ട്, ഇതില്
നിങ്ങള് കുട്ടികള്ക്ക് സംശയിക്കേണ്ട ആവശ്യമില്ല. നിങ്ങള് ബാബയെ ഓര്മ്മിക്കൂ,
സ്വദര്ശന ചക്രധാരിയായി മാറൂ, മറ്റുള്ളവരെയും ആക്കി മാറ്റൂ. നിങ്ങള്
ബ്രഹ്മാമുഖവംശാവലി സ്വദര്ശന ചക്രധാരി സത്യമായ ബ്രാഹ്മണരാണ്, ശാസ്ത്രത്തില്
സ്വദര്ശനചക്രത്തിലൂടെ എത്ര ഹിംസകള് ചെയ്തതായാണ് കാണിക്കുന്നത്. ഇപ്പോള് ബാബ
നിങ്ങള് കുട്ടികള്ക്ക് സത്യമായ ഗീത കേള്പ്പിക്കുന്നു. ഇതിനെ നിങ്ങള് നല്ല
രീതിയില് മനസ്സിലാക്കണം. എത്ര സഹജമാണ്. നിങ്ങളുടെ മുഴുവന് കണക്ഷനും ഗീതയുമായാണ്.
ഗീതയില് ജ്ഞാനവുമുണ്ട് യോഗവുമുണ്ട്. നിങ്ങള്ക്കും ഗീതയുടെ ഒരേയൊരു പുസ്തകം
മാത്രമേ ഉണ്ടാക്കേണ്ട ആവശ്യമുള്ളൂ. യോഗത്തിന്റെ പുസ്തകം വേറെ ഉണ്ടാക്കേണ്ട
ആവശ്യമെന്താണ്. ഇന്നത്തെ കാലത്ത് യോഗത്തിന് വളരെയധികം പ്രസിദ്ധിയാണ്. അതുകൊണ്ട്
മനുഷ്യര്ക്ക് മനസ്സിലാകുന്നതിനായാണ് പേര് വയ്ക്കുന്നത്. യോഗം ഒരേയൊരു
ബാബയുമായാണ് വെയ്ക്കേണ്ടതെന്ന് അവസാനം അവരും മനസ്സിലാക്കും. ആരെല്ലാമാണോ കേട്ടത്
അവര് പിന്നീട് തന്റെ ധര്മ്മത്തില് വന്ന് ഉയര്ന്ന പദവി നേടുന്നു. ശരി.
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെക്കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും-പിതാവായ ബാപദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സ്വയം
അവനവന്റെ മേല് കൃപ കാണിക്കണം, തന്റെ ദൃഷ്ടി വളരെ നല്ലതും പവിത്രവുമാക്കി
വെയ്ക്കണം. ഈശ്വരന് മനുഷ്യനില് നിന്നും ദേവതയാക്കി മാറ്റുന്നതിനു വേണ്ടി
ദത്തെടുത്തിരിക്കുകയാണ്. അതുകൊണ്ട് പതിതമാകുന്നതിന്റെ സങ്കല്പ്പം പോലും വരരുത്.
2) സമ്പൂര്ണ്ണ കര്മ്മാതീത
അവസ്ഥ പ്രാപിക്കുന്നതിനു വേണ്ടി സദാ ഉപരാമമായിരിക്കാന് അഭ്യസിക്കണം. ഈ ലോകത്തിലെ
എല്ലാം കണ്ടുകൊണ്ടും കാണാതിരിക്കണം. ഈ അഭ്യാസത്തിലൂടെ അവസ്ഥയെ ഏകരസമാക്കി
മാറ്റണം.
വരദാനം :-
ഓരോ ചുവടിലും
കോടികളുടെ വരുമാനം സമ്പാദിക്കുന്ന സര്വ്വ ഖജനാവുകളാലും സമ്പന്നരായ
തൃപ്താത്മാവായി ഭവിക്കട്ടെ.
ഏത് കുട്ടികളാണോ ബാബയുടെ
ഓര്മ്മയിലിരുന്ന് ഓരോ ചുവടും വെക്കുന്നത് അവര് ചുവട്-ചുവടുകളില് കോടികളുടെ
വരുമാനം സമ്പാദിക്കുന്നു. ഈ സംഗമത്തില് തന്നെയാണ് കോടികളുടെ വരുമാനത്തിന്റെ ഖനി
ലഭിക്കുന്നത്. സംഗമയുഗം സമ്പാദിക്കാനുള്ള യുഗമാണ്. ഇപ്പോള് എത്ര സമ്പാദിക്കാന്
ആഗ്രഹിക്കുന്നുവോ അത്രയും സമ്പാദിക്കാന് സാധിക്കും. ഒരു ചുവട് അതായത് ഒരു
സെക്കന്റ് പോലും സമ്പാദ്യമില്ലാതെയാകരുത് അതായത് വ്യര്ത്ഥമാകരുത്. സദാ ഭണ്ഡാര
നിറഞ്ഞിരിക്കണം. അപ്രാപ്തമായിട്ട് ഒരു വസ്തു പോലുമില്ല....അങ്ങനെയുള്ള
സംസ്കാരമായിരിക്കണം. ഇപ്പോള് അങ്ങനെയുള്ള തൃപ്തരും സമ്പന്നരുമായ
ആത്മാവാകുകയാണെങ്കില് ഭാവിയില് അളവറ്റ ഖജനാവുകളുടെ അധികാരിയായി മാറും.
സ്ലോഗന് :-
ഏതൊരു
പ്രശ്നത്തിലും അസ്വസ്ഥമാകുന്നതിന് പകരം നോളേജ്ഫുള്ളാകുന്ന സീറ്റില്
സെറ്റായിരിക്കൂ.
മാതേശ്വരിജിയുടെ
അമൂല്യമഹാവാക്യങ്ങള്
അര കല്പം
ജ്ഞാനബ്രഹ്മാവിന്റെ പകലും അര കല്പം ഭക്തിമാര്ഗ്ഗ ബ്രഹ്മാവിന്റെ രാത്രിയും.
അര കല്പം ബ്രഹ്മാവിന്റെ
പകലും അര കല്പം ബ്രഹ്മാവിന്റെ രാത്രിയുമാണ്, ഇപ്പോള് രാത്രി പൂര്ത്തിയായി പകല്
വരികയാണ്. ഇപ്പോള് പരമാത്മാവ് വന്ന് അന്ധകാരത്തിനെ അവസാനിപ്പിച്ച്
പ്രകാശത്തിന്റെ തുടക്കം കുറിക്കുകയാണ്. ജ്ഞാനത്തിലൂടെ പ്രകാശവും ഭക്തിയിലൂടെ
അന്ധകാരവുമാണ്. ഗീതത്തിലും പറയുന്നുണ്ട്, ഈ പാപത്തിന്റെ ലോകത്ത് നിന്നും ദൂരെ
എവിടേക്കെങ്കിലും കൊണ്ടുപോകൂ എവിടെയാണോ സുഖവും ശാന്തിയും ലഭിക്കുക... ഇതാണ്
ദു:ഖത്തിന്റെ ലോകം, ഒട്ടും സുഖമില്ലാത്ത ലോകം. മുക്തിയില് സുഖവുമില്ല,
ദു:ഖവുമില്ല. സത്യ-ത്രേതായുഗം സുഖത്തിന്റെ ലോകമാണ്, ആ സുഖധാമത്തെയാണ് എല്ലാവരും
ഓര്മ്മിക്കുന്നത്. അതിനാല് ഇപ്പോള് നിങ്ങള് സുഖത്തിന്റെ ലോകത്തിലേക്ക്
പോയ്ക്കൊണ്ടിരിക്കുകയാണ്, അവിടേക്ക് ഏതൊരു അപവിത്ര ആത്മാവിനും പോകാന്
സാദ്ധ്യമല്ല, അവര് അന്തിമത്തില് ധര്മ്മരാജന്റെ ശിക്ഷകള്ക്ക് വിധേയരായി
കര്മ്മ-ബന്ധന മുക്തമായി ശുദ്ധസംസ്കാരം കൊണ്ടുപോകുന്നു എന്തുകൊണ്ടെന്നാല് അവിടെ
അശുദ്ധ സംസ്കാരവുമില്ല, പാപവുമില്ല. ആത്മാവ് എപ്പോള് തന്റെ യഥാര്ത്ഥ പിതാവിനെ
മറന്നുപോകുന്നുവോ അപ്പോള് ഈ ഭൂല്-ഭുലൈയ്യായുടെ അനാദിയായ കളി തോല്വിയുടെയും
ജയത്തിന്റെതുമായി ഉണ്ടാക്കിയി യിട്ടുള്ളതാണ്. അതിനാല് നമ്മള് ഈ
സര്വ്വശക്തിവാനായ പരമാത്മാവ് മുഖേന ശക്തിയെടുത്ത് വികാരങ്ങള്ക്ക് മേല് വിജയം
പ്രാപിച്ച് 21 ജന്മത്തേക്ക് രാജ്യഭാഗ്യം എടുത്തുകൊണ്ടിരിക്കുകയാണ്. ഓം ശാന്തി.