06.03.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- സത്യമായ വിമോചന സേനയായി എല്ലാവരെയും ഈ പാപത്തിന്റെ ലോകത്തിൽ നിന്നും പുണ്യത്തിന്റെ ലോകത്തിലേക്ക് കൊണ്ടു പോകണം. എല്ലാവരുടെയും മുങ്ങിപ്പോയ തോണിയെ അക്കരെയെത്തിക്കണം.

ചോദ്യം :-
ഏതൊരു നിശ്ചയമാണ് ഓരോരുത്തരുടെയും ബുദ്ധിയിൽ നമ്പർവൈസായി ഇരിക്കുന്നത്?

ഉത്തരം :-
ഏറ്റവും പ്രിയപ്പെട്ട പതിത-പാവനനായ ബാബ നമുക്ക് സ്വർഗ്ഗത്തിന്റെ സമ്പത്ത് നൽകുകയാണ്. ഈ നിശ്ചയം ഓരോരുത്തരുടെയും ബുദ്ധിയിൽ നമ്പർവൈസായി ഇരിക്കുന്നു. അഥവാ ആർക്കെങ്കിലും പൂർണ്ണ നിശ്ചയമുണ്ടാവുകയാണെങ്കിലും മായ മുന്നിൽ തന്നെ നിൽക്കുന്നുണ്ട്. ബാബയെ മറക്കുന്നു. തോറ്റു പോകുന്നു. ആർക്കാണോ നിശ്ചയമുളളത് അവർ പാവനമായി മാറാനുള്ള പുരുഷാർത്ഥത്തിൽ മുഴുകും. ഇപ്പോൾ വീട്ടിലേക്ക് പോകണം എന്ന് ബുദ്ധിയിലുണ്ടായിരിക്കും.

ഓംശാന്തി.  
മധുരമധുരമായ ഒരുപാടു കാലത്തിനു ശേഷം തിരികെ കിട്ടിയെ കുട്ടികളെ(സിക്കീലധേ) പ്രതി പുലർകാല വന്ദനം. കുട്ടികൾക്കറിയാം സത്യയുഗത്തിൽ സദാ ഗുഡ്മോർണ്ണിംഗും, നല്ല ദിവസമാണ്, എല്ലാം നല്ലതാണ്. ശുഭരാത്രിയാണ്. എല്ലാം നല്ലതിലും നല്ലതാണ്. ഇവിടെ ഗുഡ്മോർണ്ണിംഗുമില്ല, ഗുഡ്നൈറ്റുമില്ല. ഏറ്റവും മോശമായത് രാത്രിയാണ്. അപ്പോൾ ഏറ്റവും നല്ലതേതാണ്? പകൽ. ഇതിനെയാണ് അമൃതവേള എന്ന് പറയുന്നത്. നിങ്ങളുടെ ഓരോ സമയവും നല്ലതിലും നല്ലതാണ്. കുട്ടികൾക്കറിയാം ഈ സമയം നമ്മൾ യോഗയോഗേശ്വരനും യോഗേശ്വരിമാരുമാണ്. ഈശ്വരനാകുന്ന പിതാവ് വന്ന് നിങ്ങളെ യോഗം പഠിപ്പിക്കുന്നു. അർത്ഥം നിങ്ങളുടെ യോഗം ഒരു ഈശ്വരനോടൊപ്പമാണ്. നിങ്ങൾ കുട്ടികൾക്ക് യോഗേശ്വരനായതിനു ശേഷമാണ് ജ്ഞാന ജ്ഞാനേശ്വരനായ അച്ഛനെക്കുറിച്ചറിയാൻ സാധിച്ചത്. യോഗം വെച്ചതിനു ശേഷമാണ് പിന്നെ അച്ഛൻ നിങ്ങൾക്ക് മുഴുവൻ ചക്രത്തെക്കുറിച്ചുള്ള ജ്ഞാനവും മനസ്സിലാക്കി തന്നത്. അതിലൂടെ നിങ്ങളും ജ്ഞാന ജ്ഞാനേശ്വരനായി മാറുന്നു. ഈശ്വരനാകുന്ന അച്ഛൻ വന്ന് നിങ്ങൾ കുട്ടികളെ ജ്ഞാനവും യോഗവും പഠിപ്പിക്കുന്നു. ഏത് ഈശ്വരൻ? നിരാകാരനായ അച്ഛൻ. ഇപ്പോൾ ബുദ്ധി പ്രയോഗിക്കൂ. ഗുരുക്കൻമാർക്ക് ഒരുപാട് അഭിപ്രായമുണ്ട്. ചിലർ കൃഷ്ണനെ ഓർമ്മിക്കാൻ പറയുന്നു. പിന്നീട് അവരുടെ ചിത്രവും നൽകുന്നു. ചിലർ സായി ബാബയെ, ചിലർ മഹർഷി ബാബയെ, ചിലർ മുസ്ലീങ്ങളുടെ, ചിലർ പാരസികളുടെ, എല്ലാവരെയും ബാബ, ബാബ എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. എല്ലാവരും ഭഗവാൻ തന്നെ ഭഗവാനാണെന്ന് പറയുന്നു. ഇപ്പോൾ നിങ്ങൾക്കറിയാം മനുഷ്യന് ഭഗവാനാകാൻ സാധിക്കില്ല. ഈ ലക്ഷമീ-നാരായണനെപ്പോലും ഭഗവാൻ ഭഗവതി എന്ന് പറയാൻ സാധിക്കില്ല. ഭഗവാൻ ഒരു നിരാകാരനാണ്. നിങ്ങൾ എല്ലാ ആത്മാക്കളുടെയും അച്ഛനെയാണ് ശിവബാബ എന്ന് പറയുന്നത്. നിങ്ങൾ തന്നെയാണ് ജന്മ-ജന്മാന്തരങ്ങളായി സത്സംഗങ്ങൾ ചെയ്തു വന്നത്. അവിടെ സന്യാസിമാരും സാധുക്കളും പണ്ഡിതന്മാർ ഇവരെല്ലാമുണ്ടായിരിക്കും. ഇവർ നമ്മുടെ ഗുരുവാണെന്നാണ് മനുഷ്യർ മനസ്സിലാക്കുന്നത്. നമുക്ക് കഥ കേൾപ്പിക്കുന്നു. സത്യയുഗത്തിൽ കഥകളൊന്നുമില്ല. ബാബ മനസ്സിലാക്കി തരുന്നു-ഭഗവാൻ അഥവാ ഈശ്വരനെന്ന് പറയുന്നതിലൂടെ ലഹരി വരുന്നില്ല. അച്ഛനെന്ന് പറയുന്നതിലൂടെ സംബന്ധം സ്നേഹപൂർണ്ണമാകുന്നു. നിങ്ങൾക്കറിയാം നമ്മൾ ബാബയുടെയും മമ്മയുടെയും കുട്ടികളാണ്. അവരിൽ നിന്നാണ് നമുക്ക് സ്വർഗ്ഗത്തിന്റെ സുഖം ലഭിക്കുന്നത്. മനുഷ്യനിൽ നിന്ന് ദേവത അഥവാ നരകവാസിയിൽ നിന്ന് സ്വർഗ്ഗവാസിയാക്കി മാറ്റുന്ന സത്സംഗം മറ്റൊന്നില്ല. ഇപ്പോൾ നിങ്ങളുടെ സംഗം സത്യമായ ബാബയോടൊപ്പമാണ്. മറ്റെല്ലാവരുടെയും സംഗം അസത്യമായവരോടൊപ്പമാണ്. പാടാറുണ്ട്-സത്യമായ സംഗം ഉയർത്തും...ഭൗതികസംഗം മുക്കിതാഴ്ത്തും. ബാബ പറയുന്നു, ആത്മാഭിമാനി, ദേഹീ-അഭിമാനിയായി മാറൂ. ഞാൻ നിങ്ങൾ കുട്ടികളായ ആത്മാക്കളെയാണ് പഠിപ്പിക്കുന്നത്. ഈ ആത്മീയ ജ്ഞാനം ആത്മാക്കളെ പ്രതി പരമാത്മാവാണ് വന്ന് നൽകുന്നത്. ബാക്കിയെല്ലാം ഭക്തിമാർഗ്ഗമാണ്. അതിനെയൊന്നും ജ്ഞാനമാർഗ്ഗമെന്നു പറയില്ല. ബാബ പറയുന്നു, ഞാൻ എല്ലാ വേദ-ശാസ്ത്രങ്ങളുടെയും സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനത്തെ അറിയുന്നു. ഞാനാണ് അധികാരി. മറ്റുളളവർ ഭക്തിമാർഗ്ഗത്തിലെ അധികാരികളാണ്. ഒരുപാട് ശാസ്ത്രങ്ങളെല്ലാം പഠിക്കുമ്പോൾ അവരെ ശാസ്ത്രങ്ങളുടെ അധികാരി എന്നു പറയുന്നു. ബാബ നിങ്ങൾക്ക് സത്യമാണ് കേൾപ്പിക്കുന്നത്. ഇപ്പോൾ നിങ്ങൾക്കറിയാം സത്യമായ സംഗം ഉയർത്തും... അസത്യമായ സംഗം മുക്കിതാഴ്ത്തും. ഇപ്പോൾ ബാബ നിങ്ങൾ കുട്ടികളിലൂടെ ഭാരതത്തിനു മുക്തി നൽകുന്നു. നിങ്ങളാണ് ആത്മീയ മുക്തിസൈന്യം. മുക്തി നൽകുന്നു. ബാബ പറയുന്നു, സ്വർഗ്ഗമായിരുന്ന ഭാരതം ഇപ്പോൾ നരകമായി മാറിയിരിക്കുകയാണ്. മുങ്ങിപ്പോയിരിക്കുകയാണ്. അല്ലാതെ സാഗരത്തിന്റെ അടിയിലൊന്നുമല്ല. നിങ്ങൾ സതോപ്രധാന അവസ്ഥയിൽ നിന്നും തമോപ്രധാനമായിരിക്കുകയാണ്. സത്യ-ത്രേതായുഗം സതോപ്രധാനമാണ്. ഇത് വലിയൊരു കപ്പലാണ്. നിങ്ങൾ കപ്പലിൽ ഇരിക്കുകയാണ്. ഇത് പാപത്തിന്റെ ലോകമാണ് എന്തുകൊണ്ടെന്നാൽ എല്ലാം പാപാത്മാക്കളാണ്. വാസ്തവത്തിൽ ഗുരു ഒന്നാണ്. എന്നാൽ ആ ഗുരുവിനെ ആർക്കും അറിയില്ല. എപ്പോഴും വിളിക്കുന്നു- അല്ലയോ ഈശ്വരനാകുന്ന പിതാവേ. ഈശ്വരനാകുന്ന പിതാവു തന്നെയാണ് ഗുരു എന്ന് പറയുന്നില്ല. അച്ഛനെന്നു മാത്രമാണ് പറയുന്നത്. ബാബ പതിത-പാവനനുമാണ്, ഗുരുവുമാണ്. എല്ലാവരുടെയും സദ്ഗതി ദാതാവും പതിത-പാവനനും ഒന്നാണ്. ഈ പതിത ലോകത്തിൽ ഒരു മനുഷ്യനും സദ്ഗതി ദാതാവും അഥവാ പതിത-പാവനനുമാകാൻ സാധിക്കില്ല. ബാബ പറയുന്നു-എത്ര കൃത്രിമവും അഴിമതിയുമാണ്. ഇപ്പോൾ ബാബക്ക് കന്യകമാരിലൂടെയും മാതാക്കളിലൂടെയും എല്ലാവരെയും ഉദ്ധരിക്കണം.

നിങ്ങൾ എല്ലാ ബ്രഹ്മാകുമാരി-കുമാരന്മാർ സഹോദരീ സഹോദരന്മാരാണ്. ഇല്ലായെന്നുണ്ടെങ്കിൽ അച്ഛന്റെ സമ്പത്തെങ്ങനെ ലഭിക്കും! അച്ഛനിൽ നിന്നുള്ള സമ്പത്ത് 21 തലമുറയ്ക്കു വേണ്ടിയാണ് ലഭിക്കുന്നത് അർത്ഥം സ്വർഗ്ഗീയ രാജ്യഭാഗ്യം. സമ്പാദ്യം എത്ര ഉയർന്നതാണ്. ഇതാണ് സത്യമായ ബാബയിലൂടെയുള്ള സത്യമായ സമ്പാദ്യം. ബാബ അച്ഛനുമാണ്, ടീച്ചറുമാണ് സദ്ഗുരുവുമാണ്. പ്രത്യക്ഷത്തിൽ ചെയ്തു കാണിക്കുന്നയാൾ. ഗുരു മരിച്ചാൽ ശിഷ്യന് സിംഹാസനം ലഭിക്കണമെന്നൊന്നുമില്ല. അത് ഭൗതിക ഗുരുവാണ്. ഇവിടെ ആത്മീയ ഗുരു. നല്ല രീതിയിൽ ഈ കാര്യത്തെ മനസ്സിലാക്കണം. ഇത് തികച്ചും പുതിയ കാര്യമാണ്. നമ്മെ ഒരു മനുഷ്യനുമല്ല പഠിപ്പിക്കുന്നതെന്ന് നിങ്ങൾക്കറിയാം. നമ്മെ ജ്ഞാനസാഗരനും പതിതപാവനനുമായ ശിവബാബയാണ് ഈ ബ്രഹ്മാശരീരത്തിലൂടെ പഠിപ്പിക്കുന്നത്. നിങ്ങളുടെ ബുദ്ധി ശിവബാബയിൽ മാത്രമാണ് ഉള്ളത്. മറ്റു സത്സംഗങ്ങളിൽ മനുഷ്യരിലേക്കാണ് ബുദ്ധിപോകുന്നത്. അതെല്ലാം ഭക്തിമാർഗ്ഗമാണ്. നിങ്ങൾ പാടുന്നുണ്ട് അങ്ങ് മാതാവും പിതാവുമാണ്, ഞങ്ങൾ അങ്ങയുടെ സന്താനങ്ങളാണ്..... ഇവിടെ രണ്ടും ഒന്നാണ്! എന്നാൽ ബാബ പറയുന്നു-ഞാൻ എങ്ങനെ വന്ന് നിങ്ങളെ സ്വന്തമാക്കി മാറ്റുന്നു? ഞാൻ നിങ്ങളുടെ അച്ഛനാണ്. അതിനാൽ ഈ ബ്രഹ്മാവിന്റെ ശരീരത്തെ ആധാരമാക്കി മാറ്റുന്നു. ഈ ബ്രഹ്മാവ് ശിവബാബയുടെ പത്നിയുമാണ്, കുട്ടിയുമാണ്. ഈ ബ്രഹ്മാവിലൂടെയാണ് ശിവബാബ നമ്മളെ ദത്തെടുക്കുന്നത്. അപ്പോൾ ഈ ബ്രഹ്മാവ് വലിയ അമ്മയായി. ശിവബാബയ്ക്ക് അമ്മയൊന്നുമില്ല. സരസ്വതിയെ ജഗദംബയെന്ന് പറയുന്നു. നിങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് മമ്മയെ നിയോഗിച്ചിരിക്കുന്നത്. സരസ്വതി ജ്ഞാന-ജ്ഞാനേശ്വരിയാണ്, ചെറിയ അമ്മയാണ്. ഇത് വളരെ ഗുഹ്യമായ കാര്യമാണ്. നിങ്ങളിപ്പോൾ ഈ ഗുഹ്യമായ പഠിപ്പ് പഠിക്കുകയാണ്. നിങ്ങൾക്ക് ബഹുമതിയോടു കൂടി പാസാകണം. ഈ ലക്ഷ്മീ-നാരായണൻമാർ പദവിയോടു കൂടി(ബഹുമതി) പാസായവരാണ്. അവർക്കാണ് ഏറ്റവും വലിയ സ്കോളർഷിപ്പ് ലഭിച്ചിരിക്കുന്നത്. ഒരു ശിക്ഷയും അനുഭവിക്കേണ്ടതായി വരുന്നില്ല. ബാബ പറയുന്നു- എത്ര കഴിയുന്നുവോ ഓർമ്മിക്കൂ. രാജയോഗത്തെ ഭാരതത്തിന്റെ പ്രാചീന യോഗമെന്നാണ് പറയുന്നത്. ബാബ പറയുന്നു- നിങ്ങൾക്ക് എല്ലാ വേദ-ശാസ്ത്രങ്ങളുടെ സാരമാണ് കേൾപ്പിക്കുന്നത്. ഞാനാണ് നിങ്ങളെ രാജയോഗം പഠിപ്പിച്ചത്. അതിലൂടെയാണ് നിങ്ങൾ പ്രാപ്തി നേടിയത്. പിന്നീട് ജ്ഞാനം ഇല്ലാതാകുന്നു, പിന്നെങ്ങനെ പരമ്പരയായി തുടരും? സത്യയുഗത്തിൽ ശാസ്ത്രങ്ങളൊന്നുമില്ല. മറ്റെല്ലാ ധർമ്മങ്ങളുടെയും ഇസ്ലാമികളുടെയും ബുദ്ധൻമാരുടെയൊന്നും ജ്ഞാനം അപ്രത്യക്ഷമാകുന്നില്ല. അവരുടെത് പരമ്പരാഗതമായാണ് മുന്നോട്ട് പോകുന്നത്. എല്ലാവർക്കും ഇതറിയാം. എന്നാൽ ബാബ പറയുന്നു- ഞാൻ നിങ്ങൾക്ക് കേൾപ്പിച്ച് തരുന്ന ജ്ഞാനം ആർക്കും അറിയില്ല. ദുഃഖിയായ ഭാരതത്തെ ബാബ വന്ന് സദാ സുഖിയാക്കി മാറ്റുന്നു. ബാബ പറയുന്നു-ഞാൻ സാധാരണ ശരീരത്തിലാണ് ഇരിക്കുന്നത്. നിങ്ങളുടെ ബുദ്ധിയോഗം ബാബയോടൊപ്പമായിരിക്കണം. ആത്മാക്കളുടെ അച്ഛനാണ് പരമപിതാ പരമാത്മാവ്. എല്ലാ കുട്ടികളുടെയും അച്ഛനാണ്. എല്ലാവരും അവരുടെ കുട്ടികളല്ലേ. എല്ലാ ആത്മാക്കളും ഈ സമയം പതിതമാണ്. ബാബ പറയുന്നു-ഞാൻ പ്രത്യക്ഷത്തിൽ വന്നിരിക്കുകയാണ്. വിനാശം മുന്നിൽ നിൽക്കുകയാണ്. സർവ്വതും അഗ്നിക്ക് ഇരയാകുമെന്നറിയാം. എല്ലാവരുടെയും ശരീരവും നശിക്കും. എല്ലാ ആത്മാക്കൾക്കും തിരിച്ച് വീട്ടിലേക്ക് പോകണം. ബ്രഹ്മത്തിൽ അഥവാ ജ്യോതിയിൽ പോയി ലയിക്കുന്നില്ല. ബ്രഹ്മസമാജക്കാർ ജ്യോതി തെളിയിക്കുന്നു. അതിനെ ബ്രഹ്മക്ഷേത്രമെന്നു പറയപ്പെടുന്നു. വാസ്തവത്തിൽ അത് ബ്രഹ്മ-മഹതത്വമാണ്, അവിടെയാണ് എല്ലാ ആത്മാക്കളും വസിക്കുന്നത്. അത് നമ്മുടെ ആദ്യത്തെ ക്ഷേത്രമാണ്. പവിത്രാത്മാക്കൾ അവിടെയാണ് വസിക്കുന്നത്. ഈ കാര്യങ്ങളൊന്നും മനുഷ്യർ മനസ്സിലാക്കുന്നില്ല. ജ്ഞാനസാഗരനായ ബാബ നിങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി തരുന്നു, ഇപ്പോൾ നിങ്ങൾ ജ്ഞാന-ജ്ഞാനേശ്വരനാണ്, പിന്നീട് നിങ്ങൾ രാജരാജേശ്വരനായി മാറുന്നു. നിങ്ങളുടെ ബുദ്ധിയിലുണ്ട് പതിത-പാവനനും ഏറ്റവും പ്രിയപ്പെട്ടതുമായ ബാബ നമുക്ക് സ്വർഗ്ഗത്തിന്റെ സമ്പത്ത് നൽകുകയാണ്. പലരുടെയും ബുദ്ധിയിൽ ഇതുപോലും ഇരിക്കുന്നില്ല. ഇത്രയും പേർ ഇരിക്കുന്നതിൽ ആർക്കും 100 ശതമാനം നിശ്ചയബുദ്ധിയില്ല. ചിലർ 80 ശതമാനം, ചിലർ 50 ശതമാനം, ചിലർക്ക് അതുപോലുമില്ല. അപ്പോൾ അവർ തോറ്റുപോയി. തീർച്ചയായും നമ്പർവൈസാണ്. ഒരുപാട് പേർക്ക് നിശ്ചയമില്ല. നിശ്ചയമുണ്ടാകാൻ ശ്രമിക്കാറുണ്ട്. ശരി, നിശ്ചയമുണ്ടെങ്കിൽ പോലും മായ കടുത്തതാണ്. ബാബയെ മറന്നു പോകുന്നു. ഈ ബ്രഹ്മാവ് സ്വയം പറയുന്നു-ഞാൻ പൂർണ്ണ ഭക്തനായിരുന്നു. 63 ജന്മം ഭക്തി ചെയ്തിരുന്നു, തതത്വം. നിങ്ങളും 63 ജന്മം ഭക്തി ചെയ്തു. 21 ജന്മം സുഖം പ്രാപ്തമാക്കി പിന്നീട് ഭക്തരായി. ഭക്തിക്കു ശേഷമാണ് വൈരാഗ്യം. സന്യാസിമാരെല്ലാം ഈ വചനം പറയാറുണ്ട്-ജ്ഞാനം ഭക്തി വൈരാഗ്യം. സന്യാസിമാർക്ക് തന്റെ വീടിനോടും കുടുംബത്തോടും വൈരാഗ്യമുണ്ടാകുന്നു. അവരുടെത് പരിധിയുളള വൈരാഗ്യമാണ്, നിങ്ങളുടേത് പരിധിയില്ലാത്ത വൈരാഗ്യമാണ്. സന്യാസിമാർ വീടെല്ലാം ഉപേക്ഷിച്ച് കാട്ടിലേക്കാണ് പോകുന്നത്. ഇപ്പോൾ ആരും തന്നെ കാട്ടിലില്ല. എല്ലാ കുടിലുകളും കാലിയാണ്. എന്തുകൊണ്ടെന്നാൽ ആദ്യം സതോപ്രധാനരായിരുന്നു. ഇപ്പോൾ അവർ തമോപ്രധാനമായി. ഇപ്പോൾ അവരിൽ ഒരു ശക്തിയുമില്ല. ലക്ഷ്മീ-നാരായണന്റെ രാജധാനിയിലുണ്ടായിരുന്ന ശക്തി, അവർ പുനർജന്മങ്ങളെടുത്തെടുത്ത് ഇപ്പോൾ നോക്കൂ എവിടെ എത്തിയെന്ന്! ഒരു ശക്തിയുമില്ല. ഈ ലോകത്തിലെ ഗവൺമെന്റും പറയുന്നുണ്ട്-നമ്മൾ ധർമ്മത്തെ അംഗീകരിക്കുന്നില്ല എന്ന്. ധർമ്മത്തിന്റെ പേരിൽ തന്നെയാണ് ഒരുപാട് നഷ്ടമുണ്ടാകുന്നത്, യുദ്ധവും ഉണ്ടാകുന്നത്. എല്ലാ ധർമ്മത്തിലുള്ളവരും ഒന്നാകാൻ സമ്മേളനങ്ങളെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു. എങ്ങനെ ഒന്നായി മാറുമെന്ന് അവരോടു ചോദിക്കൂ! ഇപ്പോൾ എല്ലാവരും തിരിച്ചുപോകും. ബാബ വന്നിരിക്കുകയാണ്. ഇപ്പോൾ ഈ ലോകം ശ്മശാനമായി മാറാൻ പോവുകയാണ്. ഇത് വ്യത്യസ്ത ധർമ്മങ്ങളുളള വൃക്ഷമാണ്. എന്നാൽ എങ്ങനെ ഒന്നായി മാറും എന്നൊന്നും മനസ്സിലാക്കുന്നില്ല. ഭാരതത്തിൽ ഒരു ധർമ്മമായിരുന്നു. അവരെ പറയുന്നതു തന്നെ അദ്വൈത മതമുള്ള ദേവതകളെന്നാണ്. ദ്വൈതം എന്നാൽ ദൈത്യൻ(അസുരൻ) എന്നാണ്. ബാബ പറയുന്നു-നിങ്ങളുടെ ഈ ധർമ്മം ഒരുപാട് സുഖം നൽകുന്നതാണ്. നിങ്ങൾക്കറിയാം പുനർജന്മങ്ങളെടുത്ത് നമുക്ക് വീണ്ടും 84 ജന്മങ്ങൾ അനുഭവിക്കണം. നമ്മൾ തന്നെയാണ് 84 ജന്മങ്ങൾ അനുഭവിച്ചതെന്ന നിശ്ചയമുണ്ടായിരിക്കണം. നമുക്ക് തന്നെയാണ് തിരിച്ചുപോകേണ്ടതും വരേണ്ടതും. ഭാരതവാസികൾക്ക് തന്നെയാണ് മനസ്സിലാക്കി തരുന്നത്. നിങ്ങൾ തന്നെയാണ് 84 ജന്മങ്ങൾ പൂർത്തിയാക്കിയത്. ഇപ്പോൾ നിങ്ങളുടെത് ഒരുപാട് ജന്മങ്ങളുടെയും അവസാനത്തെ ജന്മമാണ്. ഒരാളോട് മാത്രമല്ല പറയുന്നത്, മുഴുവൻ പാണ്ഡവ സൈനികർക്കും മനസ്സിലാക്കിത്തരുന്നു, നിങ്ങൾ വഴികാട്ടികളാണ്. നിങ്ങൾ ആത്മീയ യാത്ര പഠിപ്പിക്കുന്നു. അതുകൊണ്ട് പാണ്ഡവ സൈന്യമെന്നു പറയുന്നു. പാണ്ഡവരുടെയോ കൗരവരുടെയോ രാജ്യമല്ല. അവരും പ്രജകളാണ് നിങ്ങളും പ്രജകളാണ്. കൗരവരും പാണ്ഡവരും സഹോദരങ്ങളാണെന്ന് പറയുന്നുണ്ട്. പാണ്ഡവരുടെ പക്ഷത്ത് പരമപിതാ പരമാത്മാവാണുള്ളത്. ബാബ തന്നെ വന്ന് മായയുടെ മേൽ വിജയം പ്രാപ്തമാക്കാൻ പഠിപ്പിക്കുന്നു. നിങ്ങൾ ആദി സനാതന ദേവീ-ദേവത ധർമ്മത്തിലുള്ളവർ അഹിംസകരാണ്. അഹിംസയാണ് പരമമായ ധർമ്മം. മുഖ്യമായ കാര്യം കാമ കഠാരി പ്രയോഗിക്കരുത്. ഭാരതവാസികൾ മനസ്സിലാക്കുന്നു ഗോഹത്യ ചെയ്യാതിരിക്കുന്നതാണ് അഹിംസ. എന്നാൽ ബാബ പറയുന്നു-കാമ കഠാരി പ്രയോഗിക്കരുത്. ഇതിനെ തന്നെയാണ് വലുതിലും വലിയ ഹിംസ എന്ന് പറയുന്നത്. സത്യയുഗത്തിൽ കാമകഠാരിയുമില്ല വഴക്കും ബഹളവുമില്ല. ഇവിടെയാണെങ്കിൽ രണ്ടുമുണ്ട്. കാമകഠാരി തന്നെയാണ് ആദി-മദ്ധ്യ-അന്ത്യം ദുഃഖം നൽകുന്നത്. 84 ജന്മങ്ങൾ നിങ്ങൾ ഭാരതവാസികൾ തന്നെയാണ് ഏണിപ്പടി താഴേക്ക് ഇറങ്ങിയത്. ഈ ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടായിരുന്നു പിന്നീട് അവർ പുനർജന്മമെടുക്കുന്നു. ഓരോ ജന്മവും ഓരോ തലമുറയ്ക്കു സമാനമാണ്. ഇവിടെ നിങ്ങൾ ഒറ്റയടിക്കു തന്നെ മുകളിലേക്ക് ചാടുകയാണ്. 84 ജന്മങ്ങൾ ഇറങ്ങാൻ നിങ്ങൾക്ക് അയ്യായിരം വർഷങ്ങൾ എടുത്തൂ. ഇവിടെ നിന്ന് നിങ്ങൾ ഒരു സെക്കന്റിലാണ് കയറുന്നത്. സെക്കന്റിൽ ആരാണ് മുക്തജീവിതം നൽകുന്നത്? ബാബ. ഇപ്പോൾ എല്ലാവരും ഒറ്റയടിക്ക് അദ്ധപതിച്ചിരിക്കുകയാണ്. ഇപ്പോൾ ബാബ പറയുന്നു- എന്നെ മാത്രം ഓർമ്മിക്കൂ. ഇപ്പോൾ നാടകം പൂർത്തിയായി എന്ന് ബുദ്ധിയിൽ ഓർമ്മ വെക്കൂ. നമുക്ക് തിരിച്ച് വീട്ടിലേക്ക് പോകണം. നമുക്ക് തന്റെ അച്ഛനെയും വീടിനെയും ഓർമ്മിക്കണം. ആദ്യം ബാബയെ ഓർമ്മിക്കൂ. ബാബ തന്നെയാണ് നിങ്ങൾക്ക് വീട്ടിലേക്കുള്ള വഴി പറഞ്ഞു തരുന്നത്. ബാബയുടെ ഓർമ്മയിലൂടെ മാത്രമെ വികർമ്മങ്ങൾ വിനാശമാവുകയുള്ളൂ. ബ്രഹ്മത്തെ ഓർമ്മിക്കുന്നതിലൂടെ ഒരു പാപവും നശിക്കില്ല. പതിത-പാവനൻ പരമാത്മാവ് തന്നെയാണ്. പരമാത്മാവ് എങ്ങനെയാണ് പാവനമാക്കി മാറ്റുന്നതെന്ന് ലോകത്തിൽ മറ്റാർക്കും മനസ്സിലാക്കാൻ സാധിക്കില്ല. ബാബക്ക് വന്ന് സ്വർഗ്ഗത്തിന്റെ സ്ഥാപന തീർച്ചയായും ചെയ്യണം. ബാബ വന്നതുകൊണ്ടാണ് നിങ്ങൾ കുട്ടികൾ ജയന്തി ആഘോഷിക്കുന്നത്. എപ്പോൾ വന്നു, ഏത് നിമിഷം, ഏത് തിയതി, മാസത്തിലാണ് വന്നതെന്ന് പറയാൻ സാധിക്കില്ല. ശിവബാബ എപ്പോഴാണ് വന്നതെന്ന് എങ്ങനെ പറയാൻ സാധിക്കും! ഒരുപാട് സാക്ഷാത്കാരങ്ങളെല്ലാം ഉണ്ടാകുന്നുണ്ട്. ആദ്യം സർവ്വവ്യാപി എന്നാണ് പറഞ്ഞിരുന്നത്. അല്ലെങ്കിൽ ആത്മാവ് തന്നെയാണ് പരമാത്മാവെന്ന് പറയുമായിരുന്നു. ഇപ്പോഴാണ് യഥാർത്ഥമായി മനസ്സിലായത്. ബാബ ദിവസവും ഗുഹ്യമായ കാര്യങ്ങളാണ് കേൾപ്പിക്കുന്നത്. നിങ്ങൾ സാധാരണ കുട്ടികൾ എത്ര വലിയ ജ്ഞാനമാണ് പഠിച്ചു കൊണ്ടിരിക്കുന്നത്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ബഹുമതിയോടെ പാസാകുന്നതിനു വേണ്ടി ശിക്ഷകളിൽ നിന്നും മുക്തമാകാനുള്ള പുരുഷാർത്ഥം ചെയ്യണം. ഓർമ്മയിലിരിക്കുന്നതിലൂടെ മാത്രമെ സ്കോളർഷിപ്പ് നേടാനുളള അധികാരികളായി മാറാൻ സാധിക്കൂ.

2. സത്യം-സത്യമായ വഴികാട്ടിയായി എല്ലാവരെയും ആത്മീയ യാത്ര ചെയ്യിപ്പിക്കണം. ഏതൊരു പ്രകാരത്തിലുമുള്ള ഹിംസയും ചെയ്യരുത്.

വരദാനം :-
ലൈറ്റ്ഹൗസിന്റെ സ്ഥിതിയിലൂടെ പാപകർമങ്ങളെ സമാപ്തമാക്കുന്നവരായ പുണ്യആത്മാവായി ഭവിക്കട്ടെ.

എവിടെയാണോ ലൈറ്റ് ഉണ്ടാകുന്നത് അവിടെ യാതൊരു പാപകർമവും ഉണ്ടാകുന്നില്ല. അപ്പോൾ സദാ ലൈറ്റ്ഹൗസ് സ്ഥിതിയിൽ കഴിയുന്നതിലൂടെ മായയ്ക്ക് ഒരു പാപകർമവും ചെയ്യിക്കാൻ കഴിയുകയില്ല. സദാ പുണ്യാത്മാവായി മാറും. പുണ്യാത്മാവിന് സങ്കൽപത്തിൽ പോലും ഒരു പാപകർമവും ചെയ്യാനാവില്ല. എവിടെയാണോ പാപമുണ്ടാകുന്നത് അവിടെ ബാബയുടെ ഓർമയുണ്ടാകുന്നില്ല. അപ്പോൾ ദൃഢസങ്കൽപം ചെയ്യൂ- ഞാൻ പുണ്യാത്മാവാണ്, പാപത്തിന് എന്റെ മുന്നിൽ വരാൻ സാധിക്കില്ല. സ്വപ്നത്തിലോ സങ്കൽപത്തിലോ പോലും പാപത്തെ വരാനനുവദിക്കരുത്.

സ്ലോഗന് :-
ഓരോ ദൃശ്യത്തെയും സാക്ഷിയായി കാണുന്നവർ തന്നെയാണ് സദാ ഹർഷിതമായിരിക്കുന്നത്.

അവ്യക്തസൂചനകൾ- നിശ്ചയത്തിന്റെ അടിത്തറയെ ശക്തമാക്കി സദാ നിർഭയവും നിശ്ചിന്തരുമായിരിക്കൂ

നിശ്ചയബുദ്ധി കുട്ടികൾ സദാ ഹർഷിതവും നിശ്ചിനതവുമായിരിക്കുന്നു. ചിന്ത സന്തോഷത്തെ അവസാനിപ്പിക്കുന്നു. നിശ്ചിന്തമാണെങ്കിൽ സദാ സന്തോഷമുണ്ടായിരിക്കും. ഏതെങ്കിലും കാര്യത്തിൽ എന്തുകൊണ്ട് ഉണ്ടായി, എങ്ങനെ ഉണ്ടായി, എന്താണ് ഉണ്ടായത്!... ഈ ചോദ്യങ്ങൾ വരുമ്പോൾ ചിന്തയുണ്ടാകുന്നു. എന്ത്, എന്തുകൊണ്ട്, എങ്ങനെ.. ഇത് ചിന്തയുടെ അലയാണ്. പലരും പിന്നെ പറയുന്നു എനിക്കു തന്നെ എന്തേ സംഭവിക്കുന്നു? എനിക്കു പിന്നാലെ ഇങ്ങനെ ബന്ധനം എന്താണ്! എന്റെ പിന്നാലെ മായ വരുന്നതെന്താണ്! എന്റെ കർമക്കണക്കു മാത്രം കടുത്തതാണ്, എന്തുകൊണ്ട്? അപ്പോൾ എന്തുകൊണ്ട് വരിക അർഥം ചിന്തയുടെ അല. ആരാണോ ഈ ചിന്തകളിൽ നിന്നുപരി അവരാണ് നിശ്ചിന്തർ.