ബാപ്ദാദയുടെ വിശേഷആശ-
ഓരോരോ കുട്ടികളും ആശീര്വാദങ്ങള് നല്കട്ടെ ആശീര്വാദങ്ങള് നേടട്ടെ
ഇന്ന് ബാപ്ദാദ തന്റെ
നാനാഭാഗത്തെയും നിശ്ചിന്തചക്രവര്ത്തികളുടെ സഭയെ കണ്ടുകൊണ്ടിരിക്കുകയാണ്. ഈ
രാജസഭ മുഴുവന് കല്പത്തില് ഈ സമയം മാത്രമാണ്. ആത്മീയലഹരിയിലിരിക്കുകയാണ്,
അതിനാലാണ് നിശ്ചിന്തചക്രവര്ത്തിയായിരിക്കുന്നത്. രാവിലെ എണീല്ക്കുമ്പോഴും
നിശ്ചിന്തം, നടക്കുമ്പോഴും കറങ്ങുമ്പോഴും കര്മം ചെയ്തും നിശ്ചിന്തം,
ഉറങ്ങുമ്പോഴും നിശ്ചിന്തഉറക്കത്തില് ഉറങ്ങുന്നു. ഇങ്ങനെ അനുഭവം ചെയ്യുന്നില്ലേ!
നിശ്ചിന്തമാണോ? ആയിട്ടുണ്ടോ അതോ ആകണമോ? ആയിക്കഴിഞ്ഞുവല്ലേ! നിശ്ചിന്തവും
ചക്രവര്ത്തിയുമാണ്, സ്വരാജ്യഅധികാരി ഈ കര്മേന്ദ്രിയങ്ങള്ക്കു മേല് രാജ്യം
ഭരിക്കുന്ന നിശ്ചിന്തചക്രവര്ത്തിയാണ്, അര്ത്ഥം സ്വരാജ്യഅധികാരിയാണ്. അപ്പോള്
ഇങ്ങനെയുള്ള സഭ താങ്കള് കുട്ടികളുടേത് തന്നെയാണ്. എന്തെങ്കിലും ചിന്തയുണ്ടോ?
ഉണ്ടോ എന്തെങ്കിലും ചിന്ത? എന്തെന്നാല് തന്റെ മുഴുവന് ചിന്തയും ബാബയ്ക്ക്
നല്കിയിരിക്കുന്നു. അപ്പോള് ഭാരമിറങ്ങിയില്ലേ! വിഷമം തീര്ന്നു,
നിശ്ചിന്തചക്രവര്ത്തിയായി അമൂല്യജീവിതം അനുഭവം ചെയ്യുകയാണ്. എല്ലാവരുടെയും
ശിരസില് പവിത്രതയുടെ പ്രകാശകിരീടം സ്വതവേ തിളങ്ങുന്നു. ചിന്തയില്ലാത്തവരുടെ മേല്
പ്രകാശ കിരീടമുണ്ട്. അഥവാ ആരെങ്കിലും വിഷമിക്കുകയാണ്, എന്തെങ്കിലും ഭാരം തനിക്കു
മേല് എടുത്തുവെക്കുന്നു എങ്കില് അറിയാം, ശിരസില് എന്താണ് വരുന്നത്? ഭാരത്തിന്റെ
കുട്ടകള് വന്നുചേരുന്നു. അപ്പോള് ആലോചിക്കൂ- കിരീടവും കുട്ടയും രണ്ടും മുന്നില്
കൊണ്ടുവരൂ, എന്താണ് നല്ലതായി തോന്നുക? കുട്ടയാണോ നല്ലതായി തോന്നുന്നത്,
പ്രകാശകിരീടമാണോ നല്ലതായി തോന്നുന്നത്?
പറയൂ, ടീച്ചേഴ്സ് എന്താണ്
നല്ലതായി തോന്നുന്നത്? കിരീടം നല്ലതായി തോന്നുന്നില്ലേ! എല്ലാ
കര്മ്മേന്ദ്രിയങ്ങള്ക്കും മേല് രാജ്യം ഭരിക്കുന്ന ചക്രവര്ത്തിയാണ്. പവിത്രത
പ്രകാശത്തിന്റെ കിരീടധാരിയാക്കുന്നു അതിനാല് തന്റെ ഓര്മ്മ ചിഹ്ന ജഡചിത്രങ്ങളില്
ഡബിള് കിരീടം കാണിച്ചിരിക്കുന്നു. ദ്വാപരം മുതല് കുറെ ചക്രവര്ത്തി ആയിട്ടുണ്ട്,
രാജാക്കന്മാര് കുറേ ആയിട്ടുണ്ട് എന്നാല് ഡബിള് കിരീടധാരി ആരും ആയിട്ടില്ല.
നിശ്ചിന്ത ചക്രവര്ത്തി സ്വരാജ്യഅധികാരിയും ആരും ആയിട്ടില്ല എന്തെന്നാല്
പവിത്രതയുടെ ശക്തി മായാജീത്ത്, കര്മ്മേന്ദ്രിയജീത്ത് വിജയിയാക്കി മാറ്റുന്നു.
നിശ്ചിന്ത ചക്രവര്ത്തിയുടെ ലക്ഷണമാണ് സദാ സ്വയവും സന്തുഷ്ട മറ്റുള്ളവരെയും
സന്തുഷ്ടമാക്കുന്നവര്. ഒരിക്കലും യാതൊരു അപ്രാപ്തിയും ഇല്ല അസന്തുഷ്ടമാകുന്നതിന്.
എവിടെയാ അപ്രാപ്തിയുണ്ടോ അവിടെ അസന്തുഷ്ടതയുണ്ട്. ഇവിടെ പ്രാപ്തി ഉണ്ടോ അവിടെ
സന്തുഷ്ടതയുണ്ട് ഇങ്ങനെയായിട്ടുണ്ടോ പരിശോധിക്കൂ സദാ സര്വ്വ പ്രാപ്തി സ്വരൂപം
സന്തുഷ്ടമാണോ മഹിമയും ഉണ്ട് അപ്രാപ്തിയും അപ്രാപ്തമായി ഒരു വസ്തുവും
ഇല്ല,ദേവതകള്ക്ക് അല്ല എന്നാല് ബ്രാഹ്മണരുടെ ഖജനാക്കളില്. സന്തുഷ്ടത
ജീവിതത്തിന്റെ ശ്രേഷ്ഠ അലങ്കാരമാണ്, ശ്രേഷ്ഠ മൂല്യമാണ്, അപ്പോള് സന്തുഷ്ട
ആത്മാക്കള് അല്ലേ!
ബാപ്ദാദ ഇങ്ങനെയുള്ള
നിശ്ചിന്ത ചക്രവര്ത്തി കുട്ടികളെ കണ്ട് സന്തോഷിക്കുകയാണ് സന്തോഷിക്കുകയാണ്. ആഹാ
എന്റെ ചക്രവര്ത്തി ആഹാ! ആഹാ! ആഹാ! അല്ലേ! ആരാണോ നിശ്ചിന്തര് അവര് കൈയുയര്ത്തു.
നിശ്ചിന്തം ആണോ? ചിന്ത വരുന്നില്ലേ? ഇടയ്ക്ക് വരുന്നുണ്ടോ? ഇല്ല?നല്ലതാണ്.
നിശ്ചിന്തമാകുന്നതിനുള്ള മാര്ഗം വളരെ സഹജമാണ് പ്രയാസമല്ല. കേവലം ഒരു വാക്കിന്റെ
മാത്രയുടെ അല്പം വ്യത്യാസമാണ്. ആ വാക്കാണ് എന്റെ എന്നതിനെ നിന്റെ എന്നതിലേക്ക്
പരിവര്ത്തനപ്പെടുത്തൂ. എന്റെ അല്ല നിന്റെ. അപ്പോള് ഹിന്ദി ഭാഷയില് എന്തേ എന്നും
എഴുതിക്കോളൂ നിന്റെ എന്നും എഴുതു അപ്പോള് എന്താണ് വ്യത്യാസം ഉണ്ടാകുന്നത്, മേ
തേ ഇവയുടെ. എന്നാല് വ്യത്യാസം എത്രയും ഉണ്ടാകുന്നു. അപ്പോള് താങ്കള് എല്ലാവരും
എന്റെ എന്റെ ക്കാരാണോ നിന്റെ നിന്റെക്കാരാണോ? എന്റെ എന്നതിനെ നിന്റേതിലേക്ക്
പരിവര്ത്തനപ്പെടുത്തിയോ? ചെയ്തിട്ടില്ല എങ്കില് ചെയ്തോളൂ. എന്റെ എന്റെ അര്ത്ഥം
ദാസരാകുന്നവര് ഉദാസീനര് ആകുന്നവര്. മായയുടെ ദാസരായി മാറുന്നില്ലേ അപ്പോള്
ഉദാസീനര് ആകുമല്ലോ! ഉദാസീനര് അര്ത്ഥം മായയുടെ ദാസിയാകുന്നവര്. അപ്പോള് താങ്കള്
മായാജിത്താണ്, മായയുടെ ദാസരല്ല. അപ്പോള് ഉദാസീനത വരുന്നുണ്ടോ? ഇടയ്ക്കിടെ
രുചിച്ചു നോക്കുന്നു എന്തെന്നാല് 63 ജന്മം ഉദാസീനമായിരിക്കുന്നതിന്റെ
അഭ്യാസമാണല്ലോ! അപ്പോള് ഇടയ്ക്കിടെ അത് പ്രത്യക്ഷമാകുന്നു അതിനാല് ബാപ്ദാദ എന്ത്
പറഞ്ഞു? ഓരോരോ കുട്ടിയും നിശ്ചിന്ത ചക്രവര്ത്തിയാണ്. അഥവാ ഇപ്പോഴും
എവിടെയെങ്കിലും കോണില് എന്തെങ്കിലും ചിന്ത വെച്ചു എങ്കില് നല്കി കൊള്ളൂ. തന്റെ
പക്കല് ഭാരം എന്തിന് വയ്ക്കണം? ഭാരം വെക്കുന്നതിനുള്ള ശീലം ആയിരിക്കുകയാണോ? ബാബ
പറയുകയാണ് ഭാരം എനിക്ക് തരൂ താങ്കള് ലൈറ്റ് ആയിക്കോളൂ ഡബിള് ലൈറ്റ്. ഡബിള്
ലൈറ്റ് നല്ലതാണോ അതോ ഭാരം ആണോ നല്ലത്? അപ്പോള് നല്ല രീതിയില് പരിശോധിക്കുക.
അമൃത വേളയില് എണീക്കുമ്പോള് പരിശോധിക്കുക വിശേഷിച്ച് വര്ത്തമാന സമയം ഉപബോധ
മനസ്സിലെങ്കിലും എന്തെങ്കിലും ഭാരം ഇല്ലല്ലോ? ഉപബോധമനസ്സിലല്ല സ്വപ്നം മാത്രം
പോലും ഭാരത്തിന്റെ അനുഭവം ഉണ്ടാകരുത്. ഇഷ്ടം ഡബിള് ലൈറ്റ് അല്ലേ! അപ്പോള്
വിശേഷിച്ച് ഈ ഹോംവര്ക്ക് നല്കുകയാണ്, അമൃത വേളയില് പരിശോധിക്കുക. പരിശോധിക്കാന്
അറിയാമല്ലോ എന്നാല് പരിശോധനക്കൊപ്പം കേവലം പരിശോധിക്കുകയല്ല മാറ്റുകയും ചെയ്യുക.
എന്റെതിനെ നിന്റെതിലേക്ക് മാറ്റിക്കോളുക. എന്റെ നിന്റെ. അപ്പോള് പരിശോധിക്കു,
മാറ്റു. എന്തെന്നാല് ബാപ്ദാദ വീണ്ടും വീണ്ടും കേള്പ്പിക്കുകയാണ് സമയത്തെയും
സ്വയത്തെയും രണ്ടിനെയും നോക്കൂ. സമയത്തിന്റെ തീവ്രതയും നോക്കൂ തീവ്രതയും നോക്കൂ.
പിന്നീട് ഇത് പറയരുത് എനിക്ക് അറിയുമായിരുന്നില്ല, സമയം എത്രയും തീവ്രമായി പോയി
കളഞ്ഞു. പല കുട്ടികളും കരുതുന്നു ഇപ്പോള് അല്പം മന്ദ പുരുഷാര്ത്ഥം ആണെങ്കിലും
അന്തിമത്തില് തീവ്രമാക്കാം. എന്നാല് വളരെ കാലത്തെ അഭ്യാസം അന്തിമത്തില്
സഹയോഗിയാകും. ചക്രവര്ത്തിയായി നോക്കൂ. ആയിട്ടുണ്ട് എന്നാല് ചിലര് ആയിട്ടുണ്ട്
ചിലര് ആയിട്ടില്ല. പൊയ്കൊണ്ടിരിക്കുകയാണ്, ചെയ്തുകൊണ്ടിരിക്കുകയാണ്,
സമ്പന്നമായിക്കോളും. ഇനി നടക്കുകയല്ല ചെയ്യുകയല്ല പറക്കണം. ഇപ്പോള്
പറക്കുന്നതിന്റെ വേഗത വേണം. ചിറക് ലഭിച്ചുവല്ലോ. ഉണര്വ്വുല്സാഹത്തിന്റെയും
ധൈര്യത്തിന്റെയും ചിറക് എല്ലാവര്ക്കും ലഭിച്ചിട്ടുണ്ട്. ബാബയുടെ വരദാനവും ഉണ്ട്
ഓര്മ്മയുണ്ടോ വരദാനം? ധൈര്യത്തിന്റെ ഒരു ചുവടെ താങ്കളുടേത് ആയിരം ചുവട് സഹായം
ബാബയുടേത്. എന്തെന്നാല് ബാബക്ക് കുട്ടികളോട് ഹൃദയത്തിന്റെ സ്നേഹമാണ്. അപ്പോള്
സ്നേഹികളായ കുട്ടികളുടെ പ്രയത്നം ബാബയ്ക്ക് കാണാന് സാധിക്കില്ല. പ്രേമത്തില്
കഴിയൂ എങ്കില് പ്രയത്നം സമാപ്തമായി കൊള്ളും. എന്താ പ്രയത്നം നല്ലതായി
തോന്നുന്നുണ്ടോ? ക്ഷീണിച്ചു പോയിരിക്കുന്നു. 63 ജന്മം അലഞ്ഞു അലഞ്ഞു പ്രയത്നം
ചെയ്തു ക്ഷീണിച്ചിരുന്നു, ബാബ തന്റെ പ്രേമത്താല് അലയുന്നതിന് പകരം മൂന്ന്
സിംഹാസനത്തിന്റെ യജമാനരാക്കി മാറ്റി. മുന്സിംഹാസനം അറിയാമോ? അറിയാമോ എന്താണെന്ന്,
സിംഹാസന നിവാസികളാണ്. അകാല സിംഹാസന നിവാസിയുമാണ് ബാപ്ദാദയുടെ
ഹൃദയസിംഹാസനധാരിയുമാണ് ഭാവി വിശ്വ രാജ്യത്തിന്റെ സിംഹാസനധാരിയുമാണ്. അപ്പോള്
ബാപ്ദാദ എല്ലാ കുട്ടികളെയും സിംഹാസനധാരിയായി കാണുകയാണ്. ഇങ്ങനെയുള്ള പരമാത്മാ
ഹൃദയസിംഹാസനം മുഴുവന് കല്പ്പത്തില് അനുഭവിക്കുവാന് സാധിക്കുകയില്ല. എന്താണ്
കരുതുന്നത് പാണ്ഡവര്, ചക്രവര്ത്തി ആണോ? കൈ ഉയര്ത്തുകയാണ്. സിംഹാസനം വിടരുത്.
ദേഹ ബോധത്തില് വന്ന് അതായത് മണ്ണിലേക്ക് വന്നു. ഈ ദേഹം
മണ്ണാണ്.സിംഹാസനധാരിയായിരിക്കുന്നു എങ്കില് ചക്രവര്ത്തിയായി.
ബാപ്ദാദ എല്ലാ
കുട്ടികളുടെയും പുരുഷാര്ത്ഥത്തിന്റെ ചാര്ട്ട് പരിശോധിക്കുകയാണ്. നാലു വിഷയത്തിലും
ആരാര് എവിടെ വരെ എത്തി? അപ്പോള് ബാപ്ദാദ ഓരോരോ കുട്ടികളുടെയും ചാര്ട്ട്
പരിശോധിച്ചു ബാപ്ദാദ എന്തെല്ലാം ഖജനാക്കള് നല്കിയിട്ടുണ്ടോ ആ സര്വ്വ ഖജനാക്കളും
എവിടെ വരെ ശേഖരിച്ചിട്ടുണ്ട്? സമ്പാദ്യത്തിന്റെ കണക്ക് പരിശോധിച്ചു എന്തെന്നാല്
ബാബ എല്ലാവര്ക്കും ഒരേ പോലെ ഒരേ അളവില് നല്കിയിട്ടുണ്ട് ചിലര്ക്ക് കുറച്ച്,
ചിലര്ക്ക് കൂടുതല് നല്കിയിട്ടില്ല. ഖജനാക്ക സമ്പാദിക്കുന്നതിന്റെ ലക്ഷണം എന്താണ്?
ഖജനാക്കളെ മനസ്സിലാക്കിയിട്ടുണ്ടല്ലോ, ഏറ്റവും വലിയ ഖജനാവാണ് ശ്രേഷ്ഠ
സങ്കല്പത്തിന്റെ ഖജനാവ്. സങ്കല്പവും ഖജനാവാണ്, അപ്പോള് വര്ത്തമാനസമയവും വളരെ
വലിയ ഖജനാവാണ് എന്തെന്നാല് വര്ത്തമാനം സമയത്തില് എന്തുതന്നെ പ്രാപ്തമാക്കണമോ,
എന്ത് വരദാനം നേടണമോ, എത്രത്തോളം അവനവനെ ശ്രേഷ്ഠമാക്കണമോ അത്രത്തോളം ഇപ്പോള്
ആക്കുവാന് സാധിക്കുന്നു. ഇപ്പോഴില്ലെങ്കില് ഒരിക്കലുമില്ല. സങ്കല്പത്തിന്റെ
ഖജനാക്കളെ വ്യര്ത്ഥമാക്കുക എന്നാല് തന്റെ പ്രാപ്തികളെ നഷ്ടപ്പെടുത്തുക. ഇങ്ങനെ
തന്നെ സമയത്തിന്റെ ഒരു സെക്കന്ഡിനെ പോലും വ്യര്ത്ഥം ആക്കികളഞ്ഞു സഫലമാക്കിയില്ല
എങ്കില് ഒരുപാട് നഷ്ടപ്പെടുത്തി. ഒപ്പം ജ്ഞാനത്തിന്റെ ഖജനാവ്, ഗുണങ്ങളുടെ ഖജനാവ്,
ശക്തികളുടെ ഖജനാവ് ഓരോ ആത്മാവില് നിന്നും പരമാത്മാവില് നിന്നും ഉള്ള
ആശീര്വാദങ്ങളുടെ ഖജനാവ്. ഏറ്റവും സഹജമാണ് പുരുഷാര്ത്ഥത്തില് ആശിര്വാദങ്ങള് നല്കൂ
ആശിര്വാദങ്ങള് നേടു. സുഖം നല്കു സുഖം നേടൂ. ദു?ഖം നല്കരുത് ദു?ഖമെടുക്കരുത്.
ഇങ്ങനെയാകരുത് ദു?ഖം നല്കിയില്ല എന്നാല് എടുത്തോളൂ അപ്പോഴും ദു?ഖി തന്നെ
ആകുമല്ലോ അതിനാല് ആശീര്വാദങ്ങള് നല്കു, സുഖം നല്കൂ സുഖം നേടൂ. ആശിര്വാദങ്ങള്
നല്കുവാനറിയാമോ? അറിയാമോ? നേടാനും അറിയാമോ? ആര്ക്ക് ആശിര്വാദങ്ങള് നേടാനും
നല്കാനും അറിയാമോ അവര് കൈ ഉയര്ത്തു. ശരി എല്ലാവര്ക്കും അറിയാമോ? നല്ലത് ഡബിള്
വിദേശികള്ക്കും അറിയാമോ? ആശംസകള്, നല്കാന് അറിയാം നേടാന് അറിയാം എങ്കില് ആശംസകള്.
എല്ലാവര്ക്കും ആശംസകള്,അഥവാ നേടാനുമറിയാം, ന ല്കാനുമറിയാം എങ്കില് പിന്നെന്താണ്
വേണ്ടത്. ആശിര്വാദങ്ങള് എടുത്തുകൊണ്ടുപോകു, ആശിര്വാദങ്ങള് നല്കിക്കൊണ്ടേ പോകൂ
സമ്പന്നമായിക്കോളും. ആരെങ്കിലും ശാപം നല്കുകയാണെങ്കില് എന്ത് ചെയ്യും? എടുക്കുമോ?
ശാപം താങ്കള്ക്ക് നല്കുകയാണെങ്കില് താങ്കള് എന്തു ചെയ്യും എടുക്കുമോ? അഥവാ ശാപം
എടുക്കുകയാണെന്ന് കരുതും എങ്കില് താങ്കള്ക്കുള്ളില് സ്വച്ഛത ഉണ്ടാകുമോ? ശവം
ചീത്ത സാധനമല്ലേ! താങ്കള് എടുത്തു, തനിക്കുള്ളില് സ്വീകരിച്ചു, എങ്കില്
താങ്കള്ക്കുള്ളില് സ്വച്ഛമായിരിക്കുകയില്ലല്ലോ! അഥവാ അല്പം പോലും ഡിഫക്ട്
ഉണ്ടായി എങ്കില് പെര്ഫെക്റ്റ് ആകാന് കഴിയുകയില്ല. അഥവാ ചീത്ത സാധനം ആരെങ്കിലും
നല്കിയാല് എന്താ താങ്കള് എടുക്കുമോ? ഏതെങ്കിലും വളരെ സുന്ദരമായ പഴം പക്ഷേ
താങ്കള്ക്ക് കേടുവന്നത് നല്കിയാല് പഴം മികച്ചതാണ് എന്നതുകൊണ്ട് എടുക്കുമോ?
എടുക്കുകയില്ലല്ലോ, അതോ പറയുമോ നല്ലതാണല്ലോ തന്നതാണല്ലോ എടുത്തേക്കാം. ഒരിക്കലും
ആരെങ്കിലും ശാപം നല്കിയാല് താങ്കള് മനസ്സിനകത്ത് ധാരണ ചെയ്യരുത്. മനസ്സിലാകുന്നു
ഇത് ശാപമാണ് എന്നാല് ശാപം അകത്ത് ധാരണ ചെയ്യാതിരിക്കു, ഇല്ലെങ്കില് കേടായി പോകും.
ഇപ്പോള് ഈ വര്ഷം ഇനി കുറച്ച് ദിവസം ബാക്കിയുണ്ട് പഴയ വര്ഷത്തില് എന്നാല് തന്റെ
ഹൃദയത്തില് ദൃഢസങ്കല്പം ചെയ്യൂ ഇപ്പോഴും ആരുടെയെങ്കിലും ശാപം മനസ്സിലുണ്ട്
എങ്കില് കളഞ്ഞോളൂ നാളെ മുതല് ആശിര്വാദം നല്കും, ആശിര്വാദം നേടും. സമ്മതമാണോ?
ഇഷ്ടമാണോ? ഇഷ്ടമാണോ അതോ ചെയ്യുക തന്നെ വേണമോ? ഇഷ്ടമാണ് പക്ഷേ ആരാണോ കരുതുന്നത്
ചെയ്യുക തന്നെ വേണം എന്തുതന്നെ സംഭവിച്ചാലും പക്ഷേ ചെയ്യുക തന്നെ വേണം അവര് കൈ
ഉയര്ത്തു. ചെയ്യുക തന്നെ വേണം.
ആര് സ്നേഹി സഹയോഗികള്
ഇന്ന് വന്നിട്ടുണ്ടോ അവര് കൈ ഉയര്ത്തു. ആര് സ്നേഹി സഹയോഗി വന്നിട്ടുണ്ടോ
ബാപ്ദാദ അവര്ക്ക് ആശംസ നല്കുകയാണ് എന്തുകൊണ്ടെന്നാല് സഹയോഗിയാണ്, സ്നേഹിയുമാണ്
എന്നാല് ഇന്ന് ഒരു ചുവടു കൂടി വെച്ച് ബാബയുടെ വീട്ടില് അഥവാ തന്റെ വീട്ടില്
വന്നിരിക്കുകയാണ്, അപ്പോള് തന്റെ വീട്ടില് വരുന്നതിന് ആശംസകള്. ശരി ആര് സ്നേഹി
സഹയോഗി വന്നിട്ടുണ്ടോ അവരും മനസിലാക്കുന്നുണ്ടോ ആശീര്വാദങ്ങള് നല്കും, നേടും
എന്ന്? മനസിലാക്കുന്നുണ്ടോ? ധൈര്യം വെക്കുന്നുണ്ടോ? ആര് സ്നേഹി സഹയോഗി ധൈര്യം
വെക്കുന്നുണ്ടോ സഹായം ലഭിക്കും കൈ നീട്ടി ഉയര്ത്തു. നല്ലത്. പിന്നെ താങ്കളും
സമ്പന്നമായി മാറും ആശംസകള്. ആരാണോ റഗുലര് ഈശ്വരിയ വിദ്യാര്ത്ഥികള് ബ്രാഹ്മണ
ജീവിതത്തില് ബാപ്ദാദയെ കാണുവാന് ആദ്യമായി വന്നിട്ടുള്ളത് എന്നാല് അവനെ
ബ്രാഹ്മണന് എന്ന് മനസ്സിലാക്കുന്നത് റെഗുലര് വിദ്യാര്ത്ഥി എന്ന്
മനസ്സിലാക്കുന്നത്, അഥവാ ചെയ്യുക തന്നെ വേണം എന്ന് മനസ്സിലാക്കുന്നു എങ്കില് കൈ
ഉയര്ത്തു.ആശിര്വാദങ്ങള് നല്കും, ആശിര്വാദങ്ങള് നേടും, ചെയ്യുമോ? ടീച്ചേഴ്സ്
ഉയര്ത്തുകയാണോ?. ആ ക്യാബിനില് ഉള്ളവര് ഉയര്ത്തുന്നില്ല. ഇതു കരുതുന്നു ഞങ്ങള്
നല്കുക തന്നെയാണല്ലോ. ഇപ്പോള് ചെയ്യുക തന്നെ വേണം. എന്തുതന്നെ സംഭവിച്ചാലും
ധൈര്യം വെക്കു. ദൃഢസങ്കല്പം വെക്കൂ. അഥവാ കരുതൂ എപ്പോഴെങ്കിലും ശാപത്തിന്റെ
സ്വഭാവം വീഴുകയാണെങ്കില് തന്നെ 10 മടങ്ങ് ആശീര്വാദങ്ങള് കൂടുതല് നല്കിക്കൊണ്ട്
അതിനെ അവസാനിപ്പിച്ചു കൊള്ളുക. ഒരു ശാപത്തിന്റെ പ്രഭാവത്തെ 10 മടങ്ങ്
ആശിര്വാദങ്ങള് നല്കി ലഘുവാക്കുക പിന്നെ ധൈര്യം വന്നുചേരും. ദോഷം അവനവനാണല്ലോ
സംഭവിക്കുന്നത്, മറ്റേയാള് ശാപം നല്കി കടന്നുപോയി, പക്ഷേ ആരാണ് ശാപം
ഏറ്റെടുത്തത്? ദു:ഖി ആരാണ് ആകുന്നത്? എടുക്കുന്നയാളോ നല്കുന്നയാളോ. നല്കുന്നയാളും
ആകുന്നുണ്ട് എന്നാല് എടുക്കുന്നയാള് കൂടുതല് ആകുന്നു. നല്കുന്നയാള് അലസനാകുന്നു.
ഇന്ന് ബാപ്ദാദ തന്റെ
ഹൃദയത്തിന്റെ വിശേഷ ആശ കേള്പ്പിക്കുകയാണ്. ബാപ്ദാദയ്ക്ക് എല്ലാ കുട്ടികളെയും
പ്രതി ഓരോരോ കുട്ടികളെയും പ്രതി ദേശത്ത് വിദേശത്തില് ആകട്ടെ സഹയോഗി ആകട്ടെ
എന്തെന്നാല് സഹയോഗികള്ക്കും പരിചയം ലഭിച്ചുവല്ലോ. പരിചയം ലഭിച്ചു എങ്കില്
പരിചയത്തിലൂടെ പ്രാപ്തി ചെയ്യണമല്ലോ.ബാപ്ദാദയ്ക്ക് ഇതാണ് ആശ ഓരോ കുട്ടികളും
ആശീര്വാദങ്ങള് നല്കിക്കൊണ്ടിരിക്കു. ആശിര്വാദങ്ങളുടെ ഖജനാവ് എത്രത്തോളം
ശേഖരിക്കാന് ആകുമോ അത്രയും ചെയ്തു കൊണ്ട് പോകു. എന്തെന്നാല് നീ സമയം എത്രത്തോളം
ആശിര്വാദങ്ങള് കൂട്ടിവയ്ക്കാമോ ശേഖരിക്കാമോ അത്രയും തന്നെ താങ്കള്
പൂജ്യരാകുമ്പോള് ആത്മാക്കള്ക്ക് ആശിര്വാദങ്ങള് നല്കാന് സാധിക്കും. കേവലം ഇപ്പോള്
ആശിര്വാദങ്ങള് താങ്കള്ക്ക് നല്കണമെന്നല്ല ദ്വാപരം മുതല് ഭക്തര്ക്കും
ആശിര്വാദങ്ങള് നല്കണം. അപ്പോള് ഇത്രയും ആശിര്വാദങ്ങളുടെ സ്റ്റോക്ക് ശേഖരിക്കണം.
രാജാ കുട്ടികളല്ലേ! ബാപ്ദാദ ഓരോരോ കുട്ടികളെയും രാജാ കുട്ടിയായി കാണുന്നു,
കുറഞ്ഞതല്ല. ശരി.
ബാപ്ദാദയുടെ ആശ
അടിവരയിട്ടുവോ? ആര് ചെയ്തു അവര് കൈ ഉയര്ത്തൂ. ചെയ്തിട്ടുണ്ട്. ശരി.ബാപ്ദാദ 6
മാസത്തെ ഹോം വര്ക്കും നല്കിയിട്ടുണ്ട്, ഓര്മയുണ്ടോ? ടീച്ചര്മാര്ക്ക് ഓര്മയുണ്ടോ?
എന്നാല് ഈ ദൃഢ സങ്കല്പത്തിന്റെ റിസല്റ്റ് ഒരു മാസം നോക്കും എന്തെന്നാല് പുതു
വര്ഷം പെട്ടെന്ന് ആരംഭിക്കുവാന് പോകുന്നു. 6 മാസത്തെ ഹോംവര്ക്ക് തന്റേതാണ്, ഈ
ഒരു മാസത്തെ ദൃഢ സങ്കല്പത്തിന്റെ റിസല്റ്റ് നോക്കും. ശരിയല്ലേ? ടീച്ചേഴ്സ് ഒരു
മാസം ശരിയല്ലേ? പാണ്ഡവരേ ശരിയല്ലേ? നല്ലത് ആരാണോ ആദ്യമായി മധുബനില്
എത്തിയിട്ടുള്ളത് അവര് കൈ ഉയര്ത്തു. വളരെ നല്ലത്. നോക്കൂ ബാപ്ദാദയ്ക്ക് എപ്പോഴും
പുതിയ കുട്ടികള് വളരെ പ്രിയപ്പെട്ടതായി തോന്നുന്നു. പക്ഷേ പുതിയ കുട്ടികള്
വൃക്ഷം പോലെ അതില് നിന്നും കൊച്ചുകൊച്ച് ഇലകള് വരുമ്പോള് അത് പക്ഷികള്ക്ക് വളരെ
പ്രിയപ്പെട്ടതാണ് ഇങ്ങനെ പുതിയ പുതിയ കുട്ടികള് ആരാണോ മായയ്ക്കും ആ പുതിയ
കുട്ടികള് വളരെ പ്രിയപ്പെട്ടതായി തോന്നുന്നു അതിനാല് ഓരോരോ പുതിയവരും എന്നും
തന്റെ നവീനതയെ പരിശോധിക്കുക. ഇന്നത്തെ ദിവസം അവനവനില് എന്ത് നവീനത കൊണ്ടുവന്നു?
ഏതൊരു വിശേഷഗുണം, ഏതൊരു ശക്തി അവനവനില് വിശേഷിച്ച് ധാരണ ചെയ്തു? അപ്പോള്
പരിശോധിച്ചു കൊണ്ടിരിക്കും സ്വയത്തെ പരിപക്വമാക്കി കൊണ്ടിരിക്കും എങ്കില്
സുരക്ഷിതര് ആയിരിക്കും. അമരര് ആയിരിയ്ക്കും. അപ്പോള് അമരരായിരിക്കുക, അമരപദം
നേടുക തന്നെ വേണം, ശരി
നാനാഭാഗത്തെയും നിശ്ചിന്ത
ചക്രവര്ത്തികള്ക്ക്, അതാ ആത്മീയ ലഹരിയില് കഴിയുന്ന ശ്രേഷ്ഠാ ആത്മാക്കള്ക്ക്, സദാ
പ്രാപ്തമായ ഖജനാക്കളേ സമ്പാദ്യത്തിന്റെ ശേഖരണത്തില് വര്ദ്ധിപ്പിക്കുന്ന തീവ്ര
പുരുഷാര്ഥി ആത്മാക്കള്ക്ക്, സദാ ഒരേ സമയത്ത് മൂന്ന് തരത്തിലുമുള്ള സേവനം
ചെയ്യുന്ന ശ്രേഷ്ഠ സേവാധാരി കുട്ടികള്ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണ, കോടി കോടി
കോടി മടങ്ങ് സ്നേഹ സ്മരണയും നമസ്തേയും.
വരദാനം :-
സര്വ്വശക്തികളെയും ആജ്ഞയനുസരിച്ച് തന്റെ സഹയോഗിയാക്കുന്ന പ്രകൃതിജീത്തായി
ഭവിക്കട്ടെ.
ഏറ്റവും വലുതിലും വലിയ
ദാസി പ്രകൃതിയാണ്. ഏതു കുട്ടികളാണോ പ്രകൃതിജീത്താകുവാനുള്ള വരദാനം
പ്രാപ്തമാക്കുന്നത് അവരുടെ ആജ്ഞയനുസരിച്ച് സര്വ ശക്തികളും പ്രകൃതിയാകുന്ന ദാസിയും
കാര്യം ചെയ്യുന്നു. അതായത് സമയത്ത് സഹയോഗം നല്കുന്നു. അഥവാ പ്രകൃതീ
ജീത്താകുന്നതിനു പകരം ആലസ്യത്തിന്റെ ഉറക്കത്തില് അഥവാ അല്പകാലത്തെ പ്രാപ്തിയുടെ
ലഹരിയില്, അഥവാ വ്യര്ഥ സങ്കല്പങ്ങളുടെ നൃത്തത്തില് മത്തുപിടിച്ച് തന്റെ സമയത്തെ
നഷ്ടപ്പെടുത്തുന്നുവെങ്കില് ശക്തികള്ക്ക് ആജ്ഞയനുസരിച്ച് കാര്യം ചെയ്യാന്
സാധിക്കില്ല. അതിനാല് പരിശോധിക്കൂ ആദ്യം മുഖ്യ സങ്കല്പശക്തി, നിര്ണയ ശക്തി,
സംസ്കാര ശക്തി മൂന്നും ആജ്ഞയിലാണോ?
സ്ലോഗന് :-
ബാപ്ദാദയുടെ
ഗുണം പാടിക്കൊണ്ടിരിക്കു എങ്കില് സ്വയവും ഗുണമൂര്ത്തിയായി മാറും.
അവ്യക്ത സൂചന: കമ്പൈന്ഡ്
രൂപത്തിന്റെ സ്മൃതിയിലൂടെ സദാ വിജയിയാകൂ
കമ്പൈന്ഡ് സേവനം കൂടാതെ
സഫലത അസംഭവ്യമാണ്. ഇങ്ങനെയല്ല പോകൂ സേവനം ചെയ്യൂ മടങ്ങൂ എങ്കില് മായ വന്നു മൂഡ്
ഓഫ് ആയി, അസ്വസ്ഥമായി,അതിനാല് അടിവരയിടു സേവനത്തില് സഫലത അഥവാ സേവനത്തില്
അഭിവൃദ്ധിയുടെ മാര്ഗമാണ് സ്വയത്തിന്റെ സേവനവും, സര്വ്വരുടെയും കമ്പൈന്റ് സേവനവും.