മധുരമായ കുട്ടികളേ -
എപ്പോഴാണോ നിങ്ങൾ സമ്പൂർണ്ണമായും പാവനമാകുന്നത്, അപ്പോൾ മാത്രമാണ് ബാബ നിങ്ങളുടെ
സമർപ്പണം സ്വീകരിക്കുന്നത്, തന്റെ ഹൃദയത്തോട് ചോദിക്കൂ- ഞാൻ എത്രത്തോളം
പാവാനമായി മാറിയിട്ടുണ്ട്!
ചോദ്യം :-
നിങ്ങൾ കുട്ടികൾ ഇപ്പോൾ വളരെ സന്തോഷത്തോടുകൂടിയാണ് ബാബയിൽ ബലിയർപ്പണമാകുന്നത്-
എന്തുകൊണ്ട്?
ഉത്തരം :-
എന്തുകൊണ്ടെന്നാൽ നിങ്ങൾക്കറിയാം, ഇപ്പോൾ നമ്മൾ ബലിയർപ്പണമാകുയാണെങ്കിൽ 21
ജന്മത്തേക്ക് ബാബ നമുക്കു മുന്നിൽ ബലിയർപ്പണമാകുന്നു. നിങ്ങൾ കുട്ടികൾക്ക് ഇതും
അറിയാം, ഇപ്പോൾ ഈ അവിനാശിയായ രുദ്ര ജ്ഞാന യജ്ഞത്തിൽ എല്ലാ മനുഷ്യർക്കും സ്വാഹാ
ആകുക തന്നെ വേണം. അതിനാൽ നിങ്ങൾ തന്നെ ആദ്യം സന്തോഷത്തോടുകൂടി തന്റെ ശരീരം,
മനസ്സ്, ധനം സർവ്വതും സ്വാഹാ ചെയ്ത് സഫലമാക്കുന്നു.
ഗീതം :-
മുഖം നോക്കൂ
മനുഷ്യാ.....
ഓംശാന്തി.
ശിവ ഭഗവാനുവാച. തീർച്ചയായും തന്റെ കുട്ടികളെ പ്രതി ജ്ഞാനം പഠിപ്പിക്കുന്നു അഥവാ
ശ്രീമതം നൽകുന്നു- അല്ലയോ കുട്ടികളേ അഥവാ അല്ലയോ പ്രാണീ, ശരീരത്തിൽ നിന്ന്
പ്രാണനാണ് ഇല്ലാതാകുന്നത് അഥവാ ആത്മാവ് ഇല്ലാതാകുന്നു രണ്ടും ഒന്നു തന്നെയാണ്.
അല്ലയോ പ്രാണീ അഥവാ കുട്ടികളേ, നിങ്ങളുടെ ജീവിതത്തിൽ എത്ര പാപം അഥവാ
പുണ്യമുണ്ടായിരുന്നു എന്നത് നിങ്ങൾക്കറിയാം! അതിന്റെ കണക്കും പറഞ്ഞു
തന്നിട്ടുണ്ട്- നിങ്ങളുടെ ജീവിതത്തിൽ പകുതി കൽപം പുണ്യവും പകുതി കൽപം
പാപവുമുണ്ടാകുന്നു. പുണ്യത്തിന്റെ സമ്പത്ത് ബാബയിൽ നിന്നാണ് ലഭിക്കുന്നത്. ബാബയെ
രാമനെന്നാണ് പറയുന്നത്. രാമനെന്ന് നിരാകാരനെയാണ് പറയുന്നത്. അല്ലാതെ സീതയുടെ
രാമനെയല്ല. അതിനാൽ നിങ്ങൾ ആരെല്ലാമാണോ ഇപ്പോൾ ബ്രഹ്മാമുഖ വംശാവലി ബ്രാഹ്മണരായി
മാറിയിരിക്കുന്നത്, നിങ്ങളുടെ ബുദ്ധിയിലേക്ക് വന്നുകഴിഞ്ഞു, വാസ്തവത്തിൽ പകുതി
കൽപം നമ്മൾ പുണ്യാത്മാക്കളായിരുന്നു പിന്നീട് പകുതി കൽപം പാപാത്മാവായി മാറി.
ഇപ്പോൾ പുണ്യാത്മാവായി മാറണം. നമ്മൾ എത്ര പുണ്യാത്മാവായി മാറിയിട്ടുണ്ടെന്ന്
അവനവന്റെ ഹൃദയത്തോട് ചോദിക്കൂ? എങ്ങനെയാണ് പാപാത്മാവിൽ നിന്ന് പുണ്യാത്മാവായി
മാറുന്നത്.... അതും ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്. യജ്ഞം,തപം മുതലായവയിലൂടെ
നിങ്ങൾ പുണ്യാത്മാവായി മാറില്ല. അതെല്ലാം ഭക്തിമാർഗ്ഗമാണ്. ഇതിലൂടെ ഒരു
മനുഷ്യാത്മാവും പുണ്യാത്മാവായി മാറുകയില്ല. നമ്മൾ പുണ്യാത്മാവായി മാറുകയാണെന്ന്
ഇപ്പോൾ നിങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നു. ആസുരീയ മതത്തിലൂടെ പാപാത്മാവായി,
ഏണിപ്പടി താഴേക്ക് തന്നെയാണ് ഇറങ്ങിവന്നത്. എത്ര സമയമാണ് നമ്മൾ പുണ്യാത്മാവായി
മാറുന്നത് അഥവാ സുഖത്തിന്റെ സമ്പത്ത് എടുക്കുന്നത്-ഇതാർക്കും അറിയില്ല. പരമപിതാ
പരമാത്മാവെന്ന് പറയുന്ന ബാബയെയാണ് എല്ലാ മനുഷ്യാത്മാക്കളും ഓർമ്മിക്കുന്നത്.
ബ്രഹ്മാ,വിഷ്ണു,ശങ്കരനെ പരമാത്മാവെന്ന് പറയില്ല. മറ്റാരേയും പരമാത്മാവെന്ന്
പറയില്ല. നിങ്ങൾ ഇപ്പോൾ പ്രജാപിതാ ബ്രഹ്മാവെന്ന് പറയുന്നണ്ടെങ്കിലും
പ്രജാപിതാവിനെ ഒരിക്കലും ഭക്തിമാർഗ്ഗത്തിൽ ഓർമ്മിക്കുന്നില്ല. എല്ലാവരും
ഓർമ്മിക്കുന്നത് നിരാകാരനായ പിതാവിനെ തന്നെയാണ്-അല്ലയോ ഈശ്വരനാകുന്ന
പിതാവേ,അല്ലയോ ഭഗവാനേ എന്ന വാക്കുകൾ തന്നെയാണ് വരുന്നത്. ഒരാളെ തന്നെയാണ്
ഓർമ്മിക്കുന്നത്. മനുഷ്യന് അവനവനെ ഗോഡ്ഫാദറെന്ന് പറയാൻ സാധിക്കില്ല.
ബ്രഹ്മാ,വിഷ്ണു,ശങ്കരന് സ്വയത്തെ ഗോഡ്ഫാദറെന്ന് പറയാൻ സാധിക്കില്ല. അവരുടെ
ശരീരത്തിന് പേരുണ്ടല്ലോ. ഒരേയൊരു ഗോഡ്ഫാദറിനു മാത്രമാണ് തന്റേതായ
ശരീരമില്ലാത്തത്. ഭക്തിമാർഗ്ഗത്തിലും ശിവന്റെ പൂജ ഒരുപാട് ചെയ്യാറുണ്ട്. ഇപ്പോൾ
നിങ്ങൾ കുട്ടികൾക്കറിയാം, ശിവബാബ ഈ ബ്രഹ്മാവിന്റെ ശരീരത്തിലൂടെയാണ് നമ്മളോട്
സംസാരിക്കുന്നത്. അല്ലയോ കുട്ടികളേ, എത്ര സ്നേഹത്തോടു കൂടിയാണ് പറയുന്നത്. ഞാൻ
സർവ്വരുടെയും പതീത-പാവനനും സദ്ഗതി ദാതാവുമാണ്. മനുഷ്യർ ബാബയുടെ മഹിമ പാടാറില്ലേ.
എന്നാൽ അയ്യായിരം വർഷങ്ങൾക്കുശേഷമാണ് ബാബ വരുന്നതെന്ന് അവർക്കറിയില്ല.
തീർച്ചയായും കലിയുഗത്തിന്റെ അവസാനമാകുമ്പോഴായിരിക്കുമല്ലോ വരിക. ഇപ്പോൾ
കലിയുഗത്തിന്റെ അവസാനമാണ്. അതിനാൽ തീർച്ചയായും വന്നിട്ടുണ്ട്. നിങ്ങളെ
കൃഷ്ണനല്ല പഠിപ്പിക്കുന്നത്. ശ്രീമതമാണ് ലഭിക്കുന്നത്. ശ്രീമതം കൃഷ്ണന്റേതല്ല.
കൃഷ്ണന്റെ ആത്മാവും ശ്രീമതത്തിലൂടെയാണ് ദേവതയായി മാറിയിരുന്നത്. പിന്നീട് 84
ജന്മങ്ങൾ എടുത്ത് ഇപ്പോൾ നിങ്ങൾ ആസുരീയ മതത്തിലുള്ളവരായി മാറിയിരിക്കുകയാണ്.
ബാബ പറയുന്നു- ഞാൻ വരുന്നതു തന്നെ നിങ്ങളുടെ ചക്രം പൂർത്തിയാകുമ്പോഴാണ്. ആദ്യം
വന്നവർ ഇപ്പോൾ ജീർണ്ണിച്ച അവസ്ഥയിലെത്തിയിരിക്കുന്നു. വൃക്ഷം പഴയതും
ജീർണ്ണിച്ചതുമാകുമ്പോൾ മുഴുവൻ വൃക്ഷവും അങ്ങനെ തന്നെയാകുന്നു. ബാബ
മനസ്സിലാക്കിത്തരുന്നു-നിങ്ങളുടെ തമോപ്രധാന അവസ്ഥയിലൂടെ എല്ലാവരും തമോപ്രധാനമായി
മാറിയിരിക്കുന്നു. ഇത് മനുഷ്യസൃഷ്ടിയുടെ വിവിധ ധർമ്മങ്ങളുടെ വൃക്ഷമാണ്. ഇതിനെ
തലകീഴായ വൃക്ഷമെന്നും പറയുന്നു, ഈ വൃക്ഷത്തിന്റെ ബീജം മുകളിലാണ്. ഈ ബീജത്തിൽ
നിന്നാണ് മുഴുവൻ വൃക്ഷവുമുണ്ടാകുന്നത്. മനുഷ്യർ ഗോഡ്ഫാദർ എന്ന് വിളിക്കാറുണ്ട്.
ആത്മാവാണ് പറയുന്നത്. ആത്മാവിന്റെ പേര് ആത്മാവെന്ന് തന്നെയാണ്. ആത്മാവ്
ശരീരത്തിലേക്ക് വരുന്നതിലൂടെ ശരീരത്തിനാണ് പേരിടുന്നത്. കളി (നാടകം) നടക്കുന്നു.
ആത്മാക്കളുടെ ലോകത്തിൽ നാടകമില്ല. കളിയുടെ സ്ഥലം ഈ ലോകം തന്നെയാണ്. നാടക വേദിയിൽ
പ്രകാശമുണ്ടാകുന്നു. ആത്മാക്കൾ വസിക്കുന്ന സ്ഥലത്ത് സൂര്യനും
ചന്ദ്രനുമൊന്നുമില്ല. അവിടെ ഡ്രാമയുടെ കളി നടക്കുന്നില്ല. രാത്രയും പകലും ഈ
സാകാര ലോകത്തിലാണ് ഉണ്ടാകുന്നത്. സൂക്ഷ്മവതനത്തിൽ അഥവാ മൂലവതനത്തിൽ രാത്രിയും
പകലുമില്ല. കർമ്മക്ഷേത്രം ഈ ലോകമാണ്. ഈ സാകാര ലോകത്തിൽ മനുഷ്യർ നല്ല കർമ്മങ്ങളും
മോശമായ കർമ്മങ്ങളും ചെയ്യുന്നുണ്ട്. സത്യ-ത്രേതായുഗത്തിൽ നല്ല കർമ്മങ്ങൾ
ഉണ്ടാകുന്നു. കാരണം അവിടെ 5 വികാരങ്ങളാകുന്ന രാവണന്റെ രാജ്യം തന്നെയില്ല. ബാബ
കർമ്മം, അകർമ്മം, വികർമ്മത്തിന്റെ രഹസ്യം മനസ്സിലാക്കിത്തരുന്നു. കർമ്മം
ചെയ്യുക തന്നെ വേണം. ഇത് കർമ്മക്ഷേത്രമാണ്. സത്യയുഗത്തിൽ മനുഷ്യർ ചെയ്യുന്ന
കർമ്മങ്ങൾ അകർമ്മങ്ങളാണ്. സത്യയുഗത്തിൽ രാവണരാജ്യം തന്നെയില്ല. സത്യയുഗത്തെ
സ്വർഗ്ഗമെന്നാണ് പറയുന്നത്. ഈ സമയം സ്വർഗ്ഗമില്ല. സത്യയുഗത്തിൽ ഒരേയൊരു ഭാരതം
മാത്രമേയുണ്ടായിരുന്നുള്ളൂ. മറ്റൊരു രാജ്യവുമില്ല. സ്വർഗ്ഗം സ്ഥാപിക്കുന്ന
പിതാവെന്ന് പറയുന്നു എങ്കിൽ ബാബ തീർച്ചയായും വന്ന് സ്വർഗ്ഗം സ്ഥാപിക്കും. എല്ലാ
രാജ്യത്തിലുള്ളവർക്കും അറിയാം ഭാരതം പ്രാചീനമായ ദേശമാണെന്ന്. ആദ്യമാദ്യം ഭാരതം
മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇതാർക്കും അറിയില്ല. ഇപ്പോൾ അങ്ങനെയല്ലല്ലോ.
5000 വർഷത്തിന്റെ കാര്യമാണ്. ക്രിസ്തുവിന് 3000 വർഷങ്ങൾക്കു മുമ്പ് ഭാരതം
സ്വർഗ്ഗമായിരുന്നു. രചയിതാവ് തീർച്ചയായും രചനയെ രചിക്കും. തമോപ്രധാനമായ
ബുദ്ധിയായതു കാരണം ഇത്രയും മനസ്സിലാക്കുന്നില്ല. ഭാരതം വളരെ ഉയർന്ന രാജ്യമാണ്.
ആദ്യത്തെ കുലം മനുഷ്യസൃഷ്ടിയുടേതാണ്. ഇതും പൂർവ്വനിശ്ചിത ഡ്രാമയാണ്. ധനവാൻമാർ
പാവപ്പെട്ടവരെ സഹായിക്കുന്നു. ഇതും നടന്നുവരുന്നു. ഭക്തിമാർഗ്ഗത്തിലും ധനവാൻമാർ
പാവപ്പെട്ടവർക്ക് ദാനം നൽകുന്നു. എന്നാൽ ഇത് പതീതമായ ലോകമാണ്. ദാനപുണ്യങ്ങളെല്ലാം
പതീതരാണ് ചെയ്യുന്നത്. ദാനം ചെയ്യുന്നതും പതീതർക്കാണ്. പതീതർ പതീതർക്കാണ് ദാനം
ചെയ്യുന്നത് അതിന്റെ ഫലം എന്ത് ലഭിക്കാനാണ്. എത്ര ദാന പുണ്യങ്ങൾ ചെയ്തു വന്നുവോ
അത്രത്തോളം താഴേക്ക് അധഃപതിച്ചു. ഭാരതത്തെപ്പോലെ ദാനിയായ മറ്റൊരു രാജ്യവുമില്ല
. ഈ സമയം നിങ്ങളുടെ ശരീരം മനസ്സ്, ധനമെല്ലാം ഇതിൽ സ്വാഹാ ആകണം. രാജസ്വ അശ്വമേധ
അവിനാശി ജ്ഞാന യജ്ഞം. ആത്മാവാണ് പറയുന്നത്-ഈ പഴയ ശരീരത്തേയും ഇവിടെ സ്വാഹാ
ചെയ്യണം. കാരണം നിങ്ങൾക്കറിയാം മുഴുവൻ മനുഷ്യരും ഈ യജ്ഞത്തിൽ സ്വാഹാ ആകണം. എങ്കിൽ
എന്തുകൊണ്ട് നമുക്ക് ബാബയിൽ സന്തോഷത്തോടു കൂടി ബലിയർപ്പണമായിക്കൂടാ! ആത്മാവിന്
നമ്മൾ ബാബയെ ഓർമ്മിക്കുന്നു എന്ന് അറിയാം.അങ്ങ് വരുമ്പോൾ ഞങ്ങൾ അങ്ങിൽ
ബലിയർപ്പണമാകാം എന്ന് പറഞ്ഞിരുന്നു കാരണം ഇപ്പോൾ നമ്മുടെ ബലിയർപ്പണത്തിലൂടെ
അങ്ങ് 21 ജന്മത്തേക്ക് വേണ്ടി ഞങ്ങളിൽ ബലിയർപ്പണമാകും. ഇത് കച്ചവടമാണല്ലോ. ഞങ്ങൾ
അങ്ങിൽ ബലിയർപ്പണമാവുകയാണെങ്കിൽ അങ്ങും 21 ജന്മത്തേക്ക് ബലിയർപ്പണമാകും. ബാബ
പറയുന്നു-ആത്മാക്കളായ നിങ്ങൾ പവിത്രമാകാതെ ബാബ ബലിയർപ്പണം സ്വീകരിക്കുകയില്ല.
ബാബ പറയുന്നു-എന്നെ ഓർമ്മിക്കൂ.. എന്നാൽ ആത്മാവ് പവിത്രമായി മാറും. ബാബയെ
മറക്കുന്നതിലൂടെ നിങ്ങൾ എത്ര പതീതരും ദുഃഖിയുമായി മാറിയിരിക്കുന്നു. മനുഷ്യർ
ദുഃഖിയാകുമ്പോൾ ശരണം പ്രാപിക്കാറുണ്ട്. ഇപ്പോൾ നിങ്ങൾ 63 ജന്മം രാവണനാൽ വളരെ
ദുഃഖിയായി മാറിയിരിക്കുകയാണ്. ഒരു സീതയുടെ കാര്യമല്ല, എല്ലാ മനുഷ്യരും സീതകളാണ്.
രാമായണത്തിൽ കഥ എഴുതിയിട്ടുണ്ട്. സീതയെ രാവണൻ ശോക വാടികയിൽ കൊണ്ടുപോയി.
വാസ്തവത്തിൽ ഇത് മുഴുവനും ഈ സമയത്തെ കാര്യമാണ്. എല്ലാവരും രാവണന്റെ അർത്ഥം 5
വികാരങ്ങളുടെ ജയിലിലാണ്. അതുകൊണ്ടാണ് ദുഃഖിയായി വിളിക്കുന്നത്. നമ്മളെ ഇതിൽ
നിന്ന് മുക്തമാക്കൂ.... ഒരാളുടെ കാര്യമല്ല. ബാബ മനസ്സിലാക്കി ത്തരുന്നു-മുഴുവൻ
ലോകവും രാവണന്റെ ജയിലിലാണ്. രാവണ രാജ്യമാണല്ലോ. രാമരാജ്യം വേണമെന്നും പറയാറുണ്ട്.
ഗാന്ധിജിയും രാമരാജ്യം വേണമെന്നു പറഞ്ഞു. സന്യാസിമാർ രാമരാജ്യം വേണമെന്ന്
ഒരിക്കലും പറയില്ല. ഭാരതവാസികൾ മാത്രമേ പറയുകയുള്ളൂ. ഈ സമയം ആദിസനാതന ദേവീദേവതാ
ധർമ്മമില്ല. മറ്റെല്ലാ ശാഖകളുമുണ്ട്(ധർമ്മം). സത്യയുഗമുണ്ടായിരുന്നപ്പോൾ ഒരേയൊരു
ആദിസനാതന ദേവീദേവത ധർമ്മമുണ്ടായിരുന്നു. ഇപ്പോൾ പേര് തന്നെ മാറിപ്പോയി. തന്റെ
ധർമ്മത്തെ മറന്നതുകൊണ്ട് മറ്റ് ധർമ്മങ്ങളിലേക്ക് പരിവർത്തനപ്പെട്ടുപോകുന്നു.
മുസ്ലീങ്ങൾ വന്ന് എത്ര ഹിന്ദുക്കളെയാണ് അവരുടെ ധർമ്മത്തിലേക്ക് മാറ്റിയത്.
ക്രിസ്ത്യൻ ധർമ്മത്തിലേക്കും ഒരുപാട് പേർ മാറി. അതിനാൽ ഭാരതവാസികളുടെ ജനസംഖ്യ
കുറഞ്ഞുപോയി. ഇല്ലായെന്നുണ്ടെങ്കിൽ ഭാരതവാസികളുടെ ജനസംഖ്യ ഏറ്റവും
കൂടുതലായിരിക്കണം. എന്നാൽ എല്ലാവരും അനേക ധർമ്മത്തിലേക്ക് മാറി. ബാബ പറയുന്നു,
നിങ്ങളുടെ ആദിസനാതന ദേവീദേവത ധർമ്മമാണ് ഏറ്റവും ഉയർന്നത്. സതോപ്രധാനമായിരുന്നവർ
തന്നെയാണ് ഇപ്പോൾ തമോപ്രധാനമായി മാറിയത്. ഇപ്പോൾ നിങ്ങൾ കുട്ടികൾ
മനസ്സിലാക്കുന്നു- ജ്ഞാനത്തിന്റെ സാഗരനും പതീത-പാവനനും എന്ന് വിളിക്കുന്ന ബാബ
ഇപ്പോൾ സന്മുഖത്ത് ഇരുന്ന് പഠിപ്പിക്കുകയാണ്. ബാബ ജ്ഞാനത്തിന്റേയും
സ്നേഹത്തിന്റേയും സാഗരനാണ്. ക്രിസ്തുവിന് ഇങ്ങനെയൊരു മഹിമ പാടില്ല. കൃഷ്ണനെ
ജ്ഞാനത്തിന്റെ സാഗരനെന്നും പതീത-പാവനനെന്നും പറയാൻ സാധിക്കില്ല. സാഗരം ഒന്നാണ്.
നാലു ഭാഗത്തും വിശ്വം മുഴുവനും സാഗരം തന്നെയാണ്. രണ്ട് സാഗരമില്ല. ഈ മനുഷ്യ
സൃഷ്ടിയാകുന്ന നാടകത്തിൽ എല്ലാവരുടെയും പാർട്ട് അവരവരുടേതാണ്. ബാബ പറയുന്നു-
എന്റെ കർത്തവ്യം തികച്ചും വ്യത്യസ്തമാണ്. ബാബ ജ്ഞാനത്തിന്റെ സാഗരനാണ്. ബാബയെ
തന്നെയാണ് നിങ്ങൾ - അല്ലയോ പതീത-പാവനാ എന്ന് വിളിക്കുന്നത്. പിന്നീട് പറയുന്നു
മുക്തിദാതാവ്. എന്തിൽ നിന്നാണ് മുക്തമാക്കുന്നത്? ഇതും ആർക്കും അറിയില്ല.
നിങ്ങൾക്കറിയാം നമ്മൾ സത്യ-ത്രേതായുഗത്തിൽ വളരെ സുഖത്തിലായിരുന്നു, അതിനെ
സ്വർഗ്ഗമെന്നാണ് പറയുന്നത്. ഇപ്പോൾ നരകമാണ് അതുകൊണ്ടാണ് വിളിക്കുന്നത്-ദുഃഖത്തിൽ
നിന്ന് മുക്തമാക്കി സുഖധാമത്തിലേക്ക് കൊണ്ടുപോകൂ... ഇന്നയാൾ സ്വർഗ്ഗം പൂകി എന്ന്
സന്യാസിമാർ ഒരിക്കലും പറയില്ല. അവർ പറയും-നിർവ്വാണധാമത്തിലേക്ക് പോയി. വിദേശത്തും
പറയുന്നു-സ്വർഗ്ഗവാസിയായി. ഈശ്വരന്റെ അടുത്തേക്ക് പോയി എന്ന് മനസ്സിലാക്കുന്നു.
സ്വർഗ്ഗം സ്ഥാപിക്കുന്ന പിതാവെന്ന് പറയുന്നു. വാസ്തവത്തിൽ ഭാരതം
സ്വർഗ്ഗമായിരുന്നു. ഇപ്പോൾ അല്ല. നരകത്തിനു ശേഷം സ്വർഗ്ഗം വേണം. ഈശ്വരനാകുന്ന
പിതാവിന് ഈ ലോകത്തിൽ വന്ന് സ്വർഗ്ഗം സ്ഥാപിക്കണം. സൂക്ഷ്മവതനത്തിലും
മൂലവതനത്തിലും സ്വർഗ്ഗമൊന്നുമില്ല. തീർച്ചയായും ബാബക്ക് തന്നെ വരേണ്ടി വരുന്നു.
ബാബ പറയുന്നു-ഞാൻ വന്ന് പ്രകൃതിയുടെ ആധാരമെടുക്കുന്നു. എന്റെ ജന്മം
മനുഷ്യരെപ്പോലെയല്ല. ബാബ ഗർഭത്തിലേക്ക് വരുന്നില്ല. നിങ്ങളെല്ലാവരും
ഗർഭത്തിലേക്ക് വരുന്നു. സത്യയുഗത്തിൽ ഗർഭക്കൊട്ടാരമായിരിക്കും. കാരണം അവിടെ
ശിക്ഷയനുഭവിക്കുന്ന തരത്തിൽ ഒരു വികർമ്മവുമുണ്ടാകുന്നില്ല. അതുകൊണ്ടാണ്
ഗർഭക്കൊട്ടാരമെന്ന് പറയുന്നത്. ഇവിടെ ചെയ്യുന്ന വികർമ്മങ്ങൾക്ക് ശിക്ഷ
അനുഭവിക്കേണ്ടി വരുന്നു. അതുകൊണ്ടാണ് ഗർഭജയിലെന്ന് പറയുന്നത്. ഇവിടെ
രാവണരാജ്യത്തിൽ മനുഷ്യർ പാപകർമ്മങ്ങൾ തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്
പാപാത്മാക്കളുടെ ലോകമാണ്. സ്വർഗ്ഗമാകുന്ന സത്യയുഗം പുണ്യാത്മാക്കളുടെ ലോകമാണ്.
അതുകൊണ്ടാണ് പറയുന്നത്-ആലിലയിൽ കൃഷ്ണൻ വന്നു എന്ന്. ഇത് കൃഷ്ണന്റെ മഹിമയാണ്
പാടുന്നത്. സത്യയുഗത്തിൽ ഗർഭത്തിൽ ദുഃഖമുണ്ടാകുന്നില്ല. ബാബ കർമ്മം,അകർമ്മം,
വികർമ്മത്തിന്റെ ഗതിയെക്കുറിച്ച് മനസ്സിലാക്കിതരുന്നു. ഇതിന്റെ ശാസ്ത്രമാണ് ഗീത.
എന്നാൽ അതിൽ ശിവഭഗവാനുവാച എന്നതിനു പകരം കൃഷ്ണന്റെ പേര് വച്ചു. ഇപ്പോൾ
നിങ്ങൾക്കറിയാം നമ്മൾ പരിധിയില്ലാത്ത ബാബയിൽ നിന്നും പരിധിയില്ലാത്ത സുഖത്തിന്റെ
സമ്പത്ത് എടുക്കുന്നു. ഇപ്പോൾ ഭാരതം രാവണനാൽ ശപിക്കപ്പെട്ടിരിക്കുകയാണ്.
അതുകൊണ്ടാണ് ദുർഗതി സംഭവിച്ചത്. ഈ വലിയ ശാപം പോലും ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്.
ബാബ വന്ന് വരം നൽകുന്നു-ആയുഷ്മാൻ ഭവ, പുത്രവാൻ ഭവ, സമ്പത്തിവാൻ ഭവ......സർവ്വ
സുഖത്തിന്റെയും സമ്പത്ത് നൽകുന്നു. നിങ്ങളെ വന്ന് പഠിപ്പിക്കുന്നു, ഈ
പഠിപ്പിലൂടെയാണ് നിങ്ങൾ ദേവതയായി മാറുന്നത്. ഇവിടെ പുതിയ രചനയാണ് ഉണ്ടാകുന്നത്.
ബ്രഹ്മാവിലൂടെ ശിവബാബ നിങ്ങളെ തന്റേതാക്കി മാറ്റുന്നു. പ്രജാപിതാ ബ്രഹ്മാവെന്ന
മഹിമയുണ്ട്. നിങ്ങൾ ബ്രഹ്മാവിന്റെ കുട്ടികൾ ബ്രഹ്മാകുമാരനും കുമാരിയുമായി
മാറിയിരിക്കുന്നു. മുത്തച്ഛന്റെ സമ്പത്ത് അച്ഛനിലൂടെ ലഭിക്കുന്നു. ഇതിനു മുമ്പും
എടുത്തിരുന്നു. ഇപ്പോൾ വീണ്ടും ബാബ വന്നിരിക്കുകയാണ്. ബാബയുടെ കുട്ടികളാണെങ്കിൽ
ബാബയുടെ അടുത്തേക്ക് തന്നെ പോകണം. എന്നാൽ പ്രജാപിതാ ബ്രഹ്മാവിലൂടെ മനുഷ്യ
സൃഷ്ടിയുടെ സ്ഥാപനയുണ്ടാകുന്നു എന്നാണ് മഹിമ. അതിനാൽ ഇവിടെത്തന്നെ
ആയിരിക്കുമല്ലോ. ആത്മീയ സംബന്ധത്തിൽ പറയും നമ്മൾ സഹോദര-സഹോദരൻമാരാണ്. പ്രജാപിതാ
ബ്രഹ്മാവിന്റെ സന്താനങ്ങളായി മാറുന്നതിലൂടെ നിങ്ങൾ സഹോദരീ-സഹോദരൻമാരായി മാറുന്നു.
ഈ സമയം നിങ്ങൾ എല്ലാവരും സഹോദരീ-സഹോദരൻമാരാണ്. നിങ്ങൾ മുമ്പും ബാബയിൽ നിന്ന്
സമ്പത്ത് എടുത്തിരുന്നു. ഇപ്പോഴും ബാബയിൽ നിന്ന് സമ്പത്ത്
എടുത്തുകൊണ്ടിരിക്കുന്നു. ശിവബാബ പറയുന്നു-എന്നെ ഓർമ്മിക്കൂ. നിങ്ങൾ ആത്മാവിന്
ശിവബാബയെ ഓർമ്മിക്കണം. ഓർമ്മിക്കുന്നതിലൂടെ മാത്രമെ നിങ്ങൾ പാവനമായി മാറൂ.
മറ്റൊരു ഉപായവുമില്ല. പാവനമായി മാറാതെ നിങ്ങൾക്ക് മുക്തിധാമത്തിലേക്ക് പോകാൻ
സാധിക്കില്ല. ജീവൻമുക്തിധാമത്തിൽ ആദ്യമാദ്യം ആദി-സനാതന ദേവീ-ദേവത
ധർമ്മമായിരുന്നു. പിന്നീട് സംഖ്യാക്രമമനുസരിച്ച് മറ്റെല്ലാവരും വന്നു. ബാബ
അവസാനം വന്ന് എല്ലാവരേയും ദുഃഖത്തിൽ നിന്ന് മുക്തമാക്കുന്നു. ബാബയെ പറയുന്നത്
തന്നെ മുക്തിദാതാവെന്നാണ്. ബാബ പറയുന്നു- നിങ്ങൾ എന്നെ മാത്രം ഓർമ്മിക്കൂ എന്നാൽ
നിങ്ങളുടെ പാപങ്ങൾ ഭസ്മമാകും. വിളിക്കുന്നുമുണ്ട് ബാബാ വരൂ വന്ന് പതീതത്തിൽ
നിന്ന് പാവനമാക്കി മാറ്റൂ. ടീച്ചർ വന്ന് പഠിപ്പിക്കുന്നുണ്ട്, എന്നാൽ ആ
പഠിപ്പിലൂടെ നിങ്ങൾ തന്റെ പെരുമാറ്റത്തെ നല്ലതാക്കുന്നുണ്ടോ? ഇതും പഠിപ്പാണ്.
ബാബയാകുന്ന ജ്ഞാനത്തിന്റെ സാഗരനായ ബാബ തന്നെ വന്നാണ് ജ്ഞാനം നൽകുന്നത്. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) കർമ്മം,
അകർമ്മം, വികർമ്മത്തിന്റെ ഗതിയെ മനസ്സിലാക്കി ഇപ്പോൾ ഒരു വികർമ്മവും ചെയ്യരുത്.
കർമ്മക്ഷേത്രത്തിൽ കർമ്മം ചെയ്തുകൊണ്ടും വികാരങ്ങളെ ത്യാഗം ചെയ്യുന്നത്
തന്നെയാണ് വികർമ്മങ്ങളിൽ നിന്ന് രക്ഷപ്പെടുക.
2) നമ്മുടെ ബലിയർപ്പണം
ബാബ സ്വീകരിക്കുന്ന തരത്തിൽ പാവനമായി മാറണം. പാവനമായി പാവനമായ ലോകത്തിലേക്ക്
പോകണം. ശരീരം, മനസ്സ്, ധനം ഈ യജ്ഞത്തിൽ സ്വാഹാ ചെയ്ത് സഫലമാക്കണം.
വരദാനം :-
ജ്ഞാനമെന്ന
ഗുണത്തിലൂടെയും ശക്തിയിലൂടെയും വിഘ്നവിനാശകരായി മാറുന്ന മാസ്റ്റർ നോളേജ് ഫുൾ ആയി
ഭവിക്കട്ടെ.
ഭക്തിമാർഗ്ഗത്തിൽ ഗണേശനെ
വിഘ്നവിനാശകനായി പൂജിക്കാറുണ്ട്. ഒപ്പം തന്നെ മാസ്റ്റർ നോളേജ്ഫുൾ അഥവാ
വിദ്യാപതിയായും ആരാധിക്കുന്നു. ഏത് കുട്ടികളാണോ മാസ്റ്റർ നോളേജ്ഫുള്ളായി
മാറുന്നത് അവർ ഒരിക്കലും വിഘ്നങ്ങളിൽ പരാജയപ്പെടില്ല. കാരണം ജ്ഞാനം ഒരേസമയം
ഗുണവും ശക്തിയുമാണ്. അതിലൂടെ ലക്ഷ്യത്തിലെത്തുന്നത് സഹജമായി മാറുന്നു. ആരാണോ
ഇങ്ങിനെ വിഘ്നവിനാശകരായി മാറി, ബാബയോടൊപ്പം സദാ കമ്പൈൻഡ് ആയി ഇരുന്ന് ജ്ഞാനത്തെ
സ്മരിക്കുന്നത് അവരെ ഒരിക്കലും ഒരു വിഘ്നത്തിനും പരാജയപ്പെടുത്താനാകില്ല.
സ്ലോഗന് :-
അകത്തും
പുറത്തുമുള്ള അഴുക്കുകളെ വിൽ ചെയ്താൽ വിൽപവർ ലഭിക്കും.
അവ്യക്തസൂചന-സദാ സുസ്ഥിരവും
അചഞ്ചലവുമായ ഏകരസസ്ഥിതി അനുഭവം ചെയ്യൂ.
ഇപ്പോൾ അനുഭവിയായി മാറി
മറ്റുള്ളവരേയും ഉറച്ചതും ഇളകാത്തവരുമാക്കി മാറ്റുകയും അനുഭവം ചെയ്യിക്കുകയും
ചെയ്യേണ്ട സമയമാണ്. ഇപ്പോൾ അശ്രദ്ധയുടെ സമയം കഴിഞ്ഞിരിക്കുന്നു. ഇനി സദാ
സമർത്ഥമായി മാറി ദുർബല ആത്മാക്കളെ സമർത്ഥരാക്കി മാറ്റിക്കൊണ്ടിരിക്കണം. താങ്കളിൽ
നിർഭയതയുടെ സംസ്ക്കാരമുണ്ടെങ്കിൽ മറ്റുള്ളവരേയും നിർഭയരാക്കാനാകും.
ജ്ഞാനത്തിന്റെ ഓരോ പോയിന്റിന്റേയും അനുഭവികളാക്കി മാറ്റുന്നതിനായി
ഏകാന്തപ്രിയരായി മാറൂ. ഏകാഗ്രതയുടെ അഭ്യാസം വർദ്ധിപ്പിക്കൂ.