06.07.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ബാബയുടെ ഓര്മ്മയിലൂടെ ബുദ്ധി സ്വച്ഛമായിത്തീരുന്നു, ദിവ്യഗുണങ്ങള് വരുന്നു അതുകൊണ്ട് ഏകാന്തതയിലിരുന്ന് സ്വയം സ്വയത്തോട് ചോദിക്കൂ ദൈവീകഗുണങ്ങള് എത്രത്തോളം വന്നിട്ടുണ്ട്?

ചോദ്യം :-
കുട്ടികളില് ഉണ്ടായിരിക്കാന് പാടില്ലാത്ത ഏറ്റവും വലിയ ആസുരീയ അവഗുണം ഏതാണ്?

ഉത്തരം :-
ഏറ്റവും വലിയ ആസുരീയ അവഗുണമാണ് മറ്റുളളവരോട് കടുത്തവാക്കുകളോടെ സംസാരിക്കുക, ഇതിനെയാണ് ഭൂതം എന്ന് പറയുന്നത്. എപ്പോഴാണോ ആരിലെങ്കിലും ഈ ഭൂതം പ്രവേശിക്കുന്നത്, അപ്പോള് വളരെയധികം ബുദ്ധിമുട്ടിക്കുന്നു. അതുകൊണ്ട് അവരില് നിന്നും അകന്നു നില്ക്കണം. എത്ര കഴിയുന്നുവോ ഈ അഭ്യാസം ചെയ്യൂ - ഇപ്പോള് തിരികെ വീട്ടിലേക്ക് പോകണം പിന്നീട് പുതിയ രാജധാനിയിലേക്ക് വരണം. ഈ ലോകത്തിലെ എല്ലാം കണ്ടുകൊണ്ടും ഒന്നും തന്നെ കാണപ്പെടരുത്.

ഓംശാന്തി.  
ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു, ശരീരത്തെ ഉപേക്ഷിച്ച് പോകണം. ഈ ലോകത്തെ തന്നെ മറക്കണം. ഇതും ഒരു അഭ്യാസമാണ്. ശരീരത്തില് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില് പ്രയത്നിച്ച് ഈ ശരീരത്തെ തന്നെ മറക്കേണ്ടതായി വരുന്നു. അതുപോലെ ഈ ലോകത്തെയും മറക്കണം. മറക്കാനുളള അഭ്യാസം ചെയ്യേണ്ടത് അതിരാവിലെയാണ്. ഇപ്പോള് തിരികെ വീട്ടിലേക്ക് പോകണം, ഇത്രമാത്രം. ഈ ജ്ഞാനം കുട്ടികള്ക്ക് ലഭിച്ചിട്ടുണ്ട്. മുഴുവന് ലോകത്തെയും ഉപേക്ഷിച്ച് ഇപ്പോള് വീട്ടിലേക്ക് പോകണം. ഇതിനായി കൂടുതല് ജ്ഞാനത്തിന്റെ ആവശ്യമില്ല. പ്രയത്നിച്ച് അതേ ലഹരിയില് തന്നെ ഇരിക്കണം. ശരീരത്തിന് എത്രതന്നെ ബുദ്ധിമുട്ട് ഉണ്ടായാലും, എങ്ങനെ അഭ്യസിക്കണമെന്ന് കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട്. നിങ്ങള് ഇവിടെ ഇല്ലാത്ത അവസ്ഥ, എത്ര നല്ല അഭ്യാസമാണ്. കുറച്ചു സമയം മാത്രമേ ബാക്കിയുളളൂ. വീട്ടിലേക്ക് പോകണം, പിന്നീട് ബാബയുടെ സഹായമുണ്ടാകുന്നു ഇദ്ദേഹത്തിന്റേതായ (ബ്രഹ്മാവിന്റെ) സഹായവും ലഭിക്കുന്നു. സഹായം തീര്ച്ചയായും ലഭിക്കുന്നുണ്ട് ഒപ്പം പുരുഷാര്ത്ഥവും ചെയ്യണം. എന്തെല്ലാമാണോ കാണപ്പെടുന്നത് അതൊന്നും തന്നെയില്ല. ഇപ്പോള് തിരികെ വീട്ടിലേക്ക് പോകണം. അവിടെ നിന്നും പിന്നീട് തന്റെ രാജധാനിയിലേക്ക് വരണം. അവസാനം ഈ രണ്ടു കാര്യങ്ങളാണ് ഉണ്ടാകുന്നത് - പോകണം തിരികെ വരണം. ഇങ്ങനെ കാണപ്പെടാറുണ്ട് ഈ ഓര്മ്മയിലിരിക്കുന്നതിലൂടെ ഏതൊരു ശരീരത്തിന്റെ രോഗമാണോ ബുദ്ധിമുട്ടിക്കുന്നത് അതെല്ലാം സ്വാഭാവികമായും ഇല്ലാതാകുന്നു. സന്തോഷം സ്ഥായിയാകുന്നു. സന്തോഷത്തെ പോലുള്ള മരുന്നില്ല അതുകൊണ്ട് കുട്ടികള്ക്കും ഇത് മനസ്സിലാക്കി തരേണ്ടതായി വരുന്നു. കുട്ടികളെ, ഇപ്പോള് തിരികെ വീട്ടിലേക്ക് പോകണം, മധുരമായ വീട്ടിലേക്ക് പോകണം, ഈ പഴയ ലോകത്തെ മറക്കണം. ഇതിനെയാണ് ഓര്മ്മയുടെ യാത്ര എന്ന് പറയുന്നത്. ഇപ്പോഴാണ് കുട്ടികള്ക്ക് ഇതെല്ലാം മനസ്സിലായത്. ബാബ കല്പകല്പം വരുന്നു ഇതുതന്നെ കേള്പ്പിച്ച് തരുന്നു കല്പത്തിന് ശേഷം വീണ്ടും കണ്ടുമുട്ടുന്നു. ബാബ പറയുന്നു- കുട്ടികളെ, ഇപ്പോള് നിങ്ങള് എന്തെല്ലാമാണോ കേള്ക്കുന്നത് പിന്നീട് കല്പത്തിന് ശേഷവും ഇത് തന്നെ കേള്ക്കും. ഇത് കുട്ടികള്ക്കറിയാം, ബാബ പറയുന്നു- ഞാന് കല്പ-കല്പം വന്ന് കുട്ടികള്ക്ക് വഴി പറഞ്ഞ് തരുന്നു ആ വഴിയിലൂടെ നടക്കുക എന്നത് കുട്ടികളുടെ ജോലിയാണ് ബാബ വന്ന് വഴി പറഞ്ഞ് തന്ന്, കൂടെ കൊണ്ട് പോകുന്നു. കേവലം വഴി പറഞ്ഞ് തരികയല്ല ചെയ്യുന്നത് എന്നാല് കൂടെ കൊണ്ട് പോകുകയും ചെയ്യുന്നു. ഇതും മനസ്സിലാക്കി തന്നിട്ടുണ്ട് ഈ ചിത്രങ്ങളൊന്നും തന്നെ അവസാന സമയത്ത് പ്രയോജനപ്പെടില്ല. ബാബ തന്റെ പരിചയം നല്കി കഴിഞ്ഞു. കുട്ടികള് മനസ്സിലാക്കുന്നു ബാബയുടെ സമ്പത്ത് പരിധിയില്ലാത്ത ചക്രവര്ത്തീ പദവിയാണ്. ആരാണോ ക്ഷേത്രങ്ങളില് പോയിരുന്നവര്, ഈ കുട്ടികളുടെ(ലക്ഷ്മീ-നാരായണന്) മഹിമ പാടിയിരുന്നവര്, ബാബ ഇവരെയും കുട്ടികളെ-കുട്ടികളെ എന്നല്ലേ വിളിക്കുക, ആരാണോ ഇവരുടെ ഉയര്ച്ചയുടെ മഹിമപാടിയിരുന്നത്, ഇപ്പോള് അവര് ഇവര്ക്കു സമാനം മഹിമയുളളവരായി മാറാനുള്ള പുരുഷാര്ത്ഥം ചെയ്യുന്നു. ശിവബാബയ്ക്ക് ഇത് പുതിയ കാര്യമല്ല. നിങ്ങള് കുട്ടികള്ക്ക് ഇത് പുതിയ കാര്യമാണ്. യുദ്ധ മൈതാനത്തില് നില്ക്കുന്നത് നിങ്ങള് കുട്ടികളാണ്. സങ്കല്പ-വികല്പം ഇദ്ദേഹത്തെയും (ബ്രഹ്മാവ്) ബുദ്ധിമുട്ടിക്കുന്നുണ്ട്. ഈ ചുമയും ഇദ്ദേഹത്തിന്റെ കര്മ്മത്തിന്റെ കണക്കാണ്, ഇത് അനുഭവിച്ചേ മതിയാകൂ. ശിവബാബ സദാ ആനന്ദത്തിലാണ്, ബ്രഹ്മാവിന് കര്മ്മാതീതമായി തീരണം. ശിവബാബ സദാ കര്മ്മാതീത അവസ്ഥയില് തന്നെയാണ്. നിങ്ങള് കുട്ടികള്ക്കും എനിക്കും (ബ്രഹ്മാബാബ) മായയുടെ കൊടുങ്കാറ്റ് കര്മ്മഭോഗിന്റെ രൂപത്തില് വരുന്നു. ഇത് മനസ്സിലാക്കണം. ബാബ വഴി പറഞ്ഞു തരുന്നു, കുട്ടികള്ക്ക് സര്വ്വതും മനസ്സിലാക്കിത്തരുന്നുണ്ട്. ഈ രഥത്തിന് എന്തെങ്കിലും സംഭവിക്കുകയാണെങ്കില് നിങ്ങള്ക്ക് ഫീലിംങ് വരുന്നു, ദാദയ്ക്ക് എന്തോ സംഭവിച്ചു. ശിവബാബയ്ക്ക് ഒന്നും തന്നെ സംഭവിക്കുന്നില്ല, ബ്രാഹ്മാവിനാണ് സംഭവിക്കുന്നത്. ജ്ഞാനമാര്ഗ്ഗത്തില് അന്ധവിശ്വാസത്തിന്റെ കാര്യമില്ല. ഞാന് ആരുടെ ശരീരത്തിലാണ് പ്രവേശിക്കുന്നതെന്ന് ബാബ മനസ്സിലാക്കിത്തരുന്നു. വളരെ ജന്മങ്ങള്ക്കു ശേഷമുളള അന്തിമത്തിലെ പതിതശരീരത്തിലേക്കാണ് ഞാന് പ്രവേശിക്കുന്നത്. ദാദയും മനസ്സിലാക്കുന്നുണ്ട് എങ്ങനെയാണോ മറ്റുളള കുട്ടികള് അതുപോലെത്തന്നെയാണ് ഞാനും. ദാദാ പുരുഷാര്ത്ഥിയാണ്, സമ്പൂര്ണ്ണമല്ല. നിങ്ങളെല്ലാവരും പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികള് ബ്രാഹ്മണര് പുരുഷാര്ത്ഥം ചെയ്യുന്നു, വിഷ്ണുവിന്റെ പദവി നേടണം. ലക്ഷ്മി-നാരായണന് എന്നു പറഞ്ഞാലും, വിഷ്ണു എന്നു പറഞ്ഞാലും കാര്യം ഒന്നു തന്നെയാണ്. ബാബ ഇപ്പോള് മനസ്സിലാക്കിത്തന്നു, ഇത് നിങ്ങള്ക്കും മുമ്പ് അറിയുമായിരുന്നില്ല. ബ്രഹ്മാ-വിഷ്ണു-ശങ്കരനെക്കുറിച്ചോ, സ്വയം തന്നെക്കുറിച്ചോ അറിയുമായിരുന്നില്ല. ഇപ്പോള് ബാബയെയും, ബ്രഹ്മാ-വിഷ്ണു-ശങ്കരനെയും കാണുമ്പോള് ബുദ്ധിയിലേക്കു വരുന്നു- ഈ ബ്രഹ്മാവാണ് തപസ്സ് ചെയ്യുന്നതെന്നുളള കാര്യം. വെളുത്ത വസ്ത്രധാരി ഇദ്ദേഹമാണ്. ഇവിടെത്തന്നെ കര്മ്മാതീത അവസ്ഥ പ്രാപിക്കണം. മുന്കൂട്ടി നിങ്ങള്ക്ക് സാക്ഷാത്കാരം ഉണ്ടാകുന്നു- ഈ ബാബ ഫരിസ്തയായിത്തീരുന്നു. നിങ്ങള്ക്കും അറിയാം നമ്മള് കര്മ്മാതീത അവസ്ഥ നേടി നമ്പര്വൈസായി ഫരിസ്തയായിത്തീരുമെന്ന്. എപ്പോഴാണോ നിങ്ങള് ഫരിസ്തകളായി മാറുന്നത്, അപ്പോള് മനസ്സിലാക്കാന് സാധിക്കുന്നു ഇപ്പോള് യുദ്ധം പുറപ്പെടുമെന്ന്. പൂച്ചകള്ക്ക് വിളയാട്ടം എലികള്ക്ക് പ്രാണവേദന.... ഇത് വളരെയധികം ഉയര്ന്ന അവസ്ഥയാണ്. കുട്ടികള് ഈ അവസ്ഥ ധാരണ ചെയ്യണം. ഇതും നിശ്ചയമുണ്ട് നമ്മളാണ് മുഴുവന് ചക്രവും കറങ്ങുന്നത്, മറ്റാര്ക്കും തന്നെ ഈ കാര്യങ്ങള് മനസ്സിലാക്കാന് സാധിക്കില്ല. പുതിയ ജ്ഞാനമാണ്, പിന്നെ പാവനമാകുന്നതിനായി ബാബ ഓര്മ്മ പഠിപ്പിച്ചു തരുന്നു, ഇതും മനസ്സിലാക്കുന്നു ബാബയില് നിന്നും സമ്പത്താണ് ലഭിക്കുന്നത്. കല്പകല്പം ബാബയുടെ കുട്ടികളായിത്തീരുന്നു, 84 ജന്മങ്ങളുടെ ചക്രവും കറങ്ങിയിട്ടുണ്ട്. ആര്ക്കാണെങ്കിലും പറഞ്ഞു കൊടുക്കണം, നിങ്ങള് ആത്മാവാണെന്ന്, പരമപിതാവായ പരമാത്മാവാണ് പിതാവ്, ഇപ്പോള് ആ പിതാവിനെ ഓര്മ്മിക്കൂ. അപ്പോള് അവരുടെ ബുദ്ധിയിലേക്കു വരും ദൈവീക രാജകുമാരനായിത്തീണമെങ്കില് എത്ര പുരുഷാര്ത്ഥം ചെയ്യണമെന്ന കാര്യം. വികാരത്തെയെല്ലാം തന്നെ ഉപേക്ഷിക്കണം. ബാബ മനസ്സിലാക്കിത്തരുന്നു സഹോദരി-സഹോദരന് എന്നുമല്ല, ഭായി-ഭായി എന്ന് മനസ്സിലാക്കണം, ബാബയെ ഓര്മ്മിക്കണം, സമ്പത്തിന് അവകാശിയായിത്തീരണം. ഇവരെപ്പോലെ സര്വ്വഗുണ സമ്പന്നരായിത്തീരണം. ലക്ഷ്മി-നാരായണന്റെ ചിത്രം വളരെ കൃത്യമാണ്. കേവലം ബാബയെ മറക്കുന്നതിലൂടെ ദൈവീകഗുണത്തെ ധാരണ ചെയ്യുന്ന കാര്യവും മറക്കുന്നു. കുട്ടികള് ഏകാന്തതയില് ഇരുന്നുകൊണ്ട് ചിന്തിക്കണം - ബാബയെ ഓര്മ്മിച്ച് എനിക്ക് ഇവരെപ്പോലെ ആയിത്തീരണം, ഈ ഗുണങ്ങള് ധാരണ ചെയ്യണം. കാര്യം നിസ്സാരമാണ്. കുട്ടികള്ക്ക് എത്രയാണ് പരിശ്രമിക്കേണ്ടി വരുന്നത്. ദേഹാഭിമാനം കൂടുതല് വരുന്നുണ്ട്. ബാബ പറയുന്നു- ദേഹിഅഭിമാനിയായിത്തീരൂ. ബാബയില് നിന്നും തന്നെ സമ്പത്ത് നേടണം. ബാബയെ ഓര്മ്മിക്കുന്നതിലൂടെ മാത്രമേ അഴുക്ക് ഇല്ലാതാകൂ.

കുട്ടികള്ക്കറിയാം ഇപ്പോള് ബാബ വന്നുകഴിഞ്ഞു. ബ്രഹ്മാവിലൂടെ പുതിയ ലോകം സ്ഥാപിക്കുന്നു. നിങ്ങള്കുട്ടികള്ക്കറിയാം സ്ഥാപന നിര്വ്വഹിച്ചുകൊണ്ടിരിക്കുകയാണ്. ഇത്രയും സഹജമായ കാര്യം പോലും നിങ്ങളുടെ ബുദ്ധിയില് നില്ക്കുന്നില്ല. ഒന്ന് അള്ളാഹു, പരിധിയില്ലാത്ത പിതാവില് നിന്നും ചക്രവര്ത്തീ പദവി ലഭിക്കുന്നു. ബാബയെ ഓര്മ്മിക്കുന്നതിലൂടെ പുതിയ ലോകം ഓര്മ്മ വരുന്നു. അബലകള്ക്കും-വികലാഗംര്ക്കും വളരെ നല്ല പദവി നേടാന് സാധിക്കും കേവലം സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം. ബാബ വഴി പറഞ്ഞ് തന്നു. പറയുന്നു - സ്വയം ആത്മാവാണെന്ന് നിശ്ചയിക്കൂ. ബാബയുടെ തിരിച്ചറിവ് ലഭിച്ചുകഴിഞ്ഞു. ബുദ്ധിയില് ഇരിക്കുന്നുണ്ട് ഇപ്പോള് 84 ജന്മം പൂര്ത്തിയായി കഴിഞ്ഞു, വീട്ടിലേക്ക് പോകണം പിന്നീട് സ്വര്ഗ്ഗത്തിലേക്ക് വന്ന് പാര്ട്ടഭിനയിക്കണം. എവിടെ ഓര്മ്മിക്കണം എങ്ങനെ ഓര്മ്മിക്കണം എന്നുള്ള ചോദ്യമേ ഉദിക്കുന്നില്ല. ബാബയെ ഓര്മ്മിക്കണം എന്നുള്ള കാര്യം ബുദ്ധിയില് ഉണ്ടായിരിക്കണം. ബാബ എവിടെ പോയാലും, നിങ്ങള് ബാബയുടെ കുട്ടികള് തന്നെയല്ലേ. പരിധിയില്ലാത്ത അച്ഛനെ ഓര്മ്മിക്കണം. ഇവിടെ ഇരിക്കുമ്പോള് നിങ്ങള്ക്ക് ആനന്ദം ഉണ്ടാകുന്നു ബാബയുമായി സന്മുഖത്തില് മിലനം ചെയ്യുന്നു. മനുഷ്യര് സംശയിക്കുന്നു എങ്ങനെ ശിവബാബയുടെ ജയന്തി ഉണ്ടാകുന്നു എന്ന്! ശിവരാത്രി എന്ന് എന്തുകൊണ്ടാണ് പറയപ്പെടുന്നതെന്നും അറിയുന്നില്ല. കൃഷ്ണനെക്കുറിച്ച് മനസ്സിലാക്കുന്നു രാത്രിയിലാണ് ജനിച്ചതെന്ന് പക്ഷേ അത് ഈ രാത്രിയുടെ കാര്യമല്ല. അരകല്പത്തെ രാത്രി പൂര്ത്തിയാകുമ്പോള് പുതിയ ലോകത്തെ സ്ഥാപിക്കുന്നതിനായി ബാബയ്ക്ക് വരേണ്ടി വരുന്നു, വളരെ സഹജമാണ് കുട്ടികള് സ്വയം മനസ്സിലാക്കുന്നു- സഹജമാണ്. ദൈവീക ഗുണങ്ങള് ധാരണ ചെയ്യണം. ഇല്ലെങ്കില് നൂറു മടങ്ങ് പാപം ഉണ്ടാകുന്നു. എന്നെ നിന്ദിക്കുന്നവര്ക്കൊരിക്കലും ഉയര്ന്ന പദവി ലഭിക്കില്ല. എന്റെ നിന്ദ ചെയ്യിപ്പിക്കുന്നവര്ക്ക് പദവി ഭ്രഷ്ടമായിത്തീരുന്നു. വളരെയധികം മധുരമായിത്തീരണം. കടുത്ത വാക്കുകളോടെ സംസാരിക്കുക - ഇത് ദൈവീകഗുണമല്ല. ഇത് ആസുരീയ അവഗുണമാണെന്ന് മനസ്സിലാക്കണം. ഇത് നിങ്ങളുടെ ദൈവീകഗുണമല്ല എന്ന് അവര്ക്ക് സ്നേഹത്തോടെ മനസ്സിലാക്കി കൊടുക്കണം. ഇതും കുട്ടികള്ക്ക് അറിയാം ഇപ്പോള് കലിയുഗം പൂര്ത്തിയായി, ഇത് സംഗമയുഗമാണ്. മനുഷ്യര്ക്ക് ഇതിനെക്കുറിച്ച് ഒന്നും തന്നെ അറിയുന്നില്ല. കുംഭകര്ണ്ണ നിദ്രയില് ഉറങ്ങി കിടക്കുകയാണ്. ഇനിയും 40,000 വര്ഷങ്ങളുണ്ടെന്ന് മനസ്സിലാക്കുന്നു. ഇത്രയും വര്ഷങ്ങള് ഞങ്ങള് ജീവിച്ചിരിക്കും സുഖവും അനുഭവിക്കുമെന്നും മനസ്സിലാക്കുന്നു. ദിനംപ്രതിദിനം വീണ്ടും തമോപ്രധാനമായിത്തീരുന്നു എന്ന് മനസ്സിലാക്കുന്നില്ല. നിങ്ങള് കുട്ടികള് വിനാശത്തിന്റെ സാക്ഷാത്കാരവും ചെയ്തിട്ടുണ്ട്! ഇനി മുന്നോട്ടു പോകുന്തോറും ബ്രഹ്മാവിന്റെയും കൃഷ്ണന്റെയും സാക്ഷാത്കാരവും ലഭിക്കുന്നു. ബ്രഹ്മാവിന്റെ പക്കല് പോകുമ്പോള് നിങ്ങള് സ്വര്ഗ്ഗത്തിലെ രാജകുമാരനായാണ് മാറുന്നത്, അതുകൊണ്ടാണ് ബ്രഹ്മാവിന്റെയും കൃഷ്ണന്റെയും രണ്ടുപേരുടെയും സാക്ഷാത്കാരം ഉണ്ടാകുന്നത്. ചിലര്ക്ക് വിഷ്ണുവിന്റെ സാക്ഷാത്കാരം ലഭിക്കുന്നു. പക്ഷേ വിഷ്ണുവിന്റെ സാക്ഷാത്കാരത്തിലൂടെ അത്രയും മനസ്സിലാക്കാന് സാധിക്കില്ല. നാരായണന്റേത് ലഭിക്കുകയാണെങ്കില് അല്പമെങ്കിലും മനസ്സിലാക്കാന് സാധിക്കുന്നു. ഇവിടെ നമ്മള് വരുന്നതുതന്നെ ദേവതയായിത്തീരുന്നതിനു വേണ്ടിയാണ്. അതുകൊണ്ടാണ് നിങ്ങള് ഇപ്പോള് സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ പാഠമാണ് പഠിക്കുന്നത്. പാഠം പഠിപ്പിക്കുന്നത് ഓര്മ്മിക്കുന്നതിനു വേണ്ടിയാണ്. പാഠം പഠിക്കുന്നത് ആത്മാവാണ്. ദേഹത്തിന്റെ ഭാരം ഇല്ലാതാകുന്നു. ആത്മാവു തന്നെയാണ് സര്വ്വതും ചെയ്യുന്നത്. നല്ലതും മോശവുമായ സംസ്കാരം ആത്മാവിലാണ് ഉണ്ടാകുന്നത്.

നിങ്ങള് മധുര-മധുരമായ കുട്ടികള് അയ്യായിരം വര്ഷങ്ങള്ക്കു ശേഷമാണ് വീണ്ടും കണ്ടുമുട്ടുന്നത്. നിങ്ങള് അവര് തന്നെയാണ്. സംസ്കാരവും അതുതന്നെയാണ്, 5000 വര്ഷങ്ങള്ക്കു മുമ്പും നിങ്ങള് തന്നെയായിരുന്നു. നിങ്ങളും പറയുന്നുണ്ട്, ആരാണോ നമ്മെ ഇപ്പോള് മനുഷ്യനില് നിന്നും ദേവതയാക്കി മാറ്റിക്കൊണ്ടിരിക്കുന്നത്, അതേ ബാബ തന്നെയാണ് 5000 വര്ഷങ്ങള്ക്കു ശേഷവും കാണാന് വരുന്നത്. നമ്മള് ദേവതകളായിരുന്നു വീണ്ടും അസുരനായിത്തീര്ന്നിരിക്കുകയാണ്. ദേവതകളുടെ ഗുണഗാനം പാടിക്കൊണ്ടുവന്നു, തന്റെ അവഗുണത്തെ വര്ണ്ണിക്കുകയും ചെയ്തുവന്നു. ഇപ്പോള് വീണ്ടും ദേവതകളായിത്തീരണം, കാരണം ദൈവീകലോകത്തേക്ക് പോകണം. അതുകൊണ്ട് ഇപ്പോള് നല്ലരീതിയില് പുരുഷാര്ത്ഥം ചെയ്ത് ഉയര്ന്നപദവി നേടൂ. ടീച്ചര് എല്ലാവരോടും പഠിക്കാനല്ലേ പറയുക. നല്ല മാര്ക്കോടെ പാസ്സാവുകയാണെങ്കില് ടീച്ചറുടെ പേരും പ്രശസ്തമാകുന്നു, നിങ്ങളുടെയും പേര് പ്രശസ്തമാകുന്നു. ഇങ്ങനെ വളരെയധികം പേര് പറയുന്നുണ്ട് - ബാബാ, അങ്ങയുടെ അടുത്തേക്ക് വരുന്നതിലൂടെ ഒന്നും തന്നെ പറയാന് സാധിക്കുന്നില്ല. എല്ലാം മറന്നു പോകുന്നു. വന്ന ഉടന് തന്നെ നിശബ്ദമാകുന്നു. ഈ ലോകം തന്നെ നശിച്ചിരിക്കുകയാണ്. നിങ്ങള് പിന്നീട് പുതിയലോകത്തേക്ക് വരുന്നു. പുതിയലോകം വളരെയധികം ശോഭനീയമായിരിക്കും (മനോഹരമായിരിക്കും). ചിലര് ശാന്തിധാമത്തില് വിശ്രമിക്കുന്നു. ചിലര്ക്ക് വിശ്രമം ലഭിക്കില്ല, കാരണം ആള്റൗണ്ട് പാര്ട്ടാണ്. വീണ്ടും തമോപ്രധാനദുഖത്തില് നിന്നും മുക്തമാകുന്നു. അവിടെ ശാന്തിയും, സുഖവുമെല്ലാം തന്നെ ലഭിക്കുന്നു. അതുകൊണ്ട് നല്ല രീതിയില് പുരുഷാര്ത്ഥം ചെയ്യണം. എന്താണോ ഭാഗ്യത്തിലുളളത് അതു ലഭിക്കും എന്ന് വിചാരിക്കരുത്. പുരുഷാര്ത്ഥം ചെയ്യണം. രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കണം. നമ്മള് നമുക്കു വേണ്ടി തന്നെയാണ് ശ്രീമത്തനുസരിച്ച് രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ശ്രീമതം നല്കുന്ന ബാബ സ്വയം രാജാവായിത്തീരുന്നില്ല. ബാബയുടെ ശ്രീമത്തിലൂടെയാണ് നമ്മള് രാജാവായിത്തീരുന്നത്. പുതിയ കാര്യമല്ലേ. ഒരിക്കലും ആരും തന്നെ കേട്ടിട്ടുമില്ല, കണ്ടിട്ടുമില്ല. ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട്, ശ്രീമതനുസരിച്ച് നമ്മള് വൈകുണ്ഡത്തിന്റെ ചക്രവര്ത്തി പദവിയാണ് സ്ഥാപിക്കുന്നത്. നമ്മള് അസംഖ്യം തവണ രാജധാനി സ്ഥാപിച്ചിട്ടുണ്ട്. നേടുകയും നഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ ചക്രം കറങ്ങക്കൊണ്ടിരിക്കുന്നു. ക്രിസ്തീയ പുരോഹിതന്മാര് നടക്കാനിറങ്ങുന്ന സമയം ആരെയും തന്നെ കാണാന് ഇഷ്ടപ്പെടുന്നില്ല. കേവലം ക്രിസ്തുവിന്റെ ഓര്മ്മയില് തന്നെയായിരിക്കും. ശാന്തിയോടെ ചുറ്റിക്കറങ്ങുന്നു. അവര്ക്ക് അതിന്റെ അറിവുണ്ടാകുമല്ലോ. ക്രിസ്തുവിനെ ധാരാളം ഓര്മ്മിക്കുന്നുണ്ട്. തീര്ച്ചയായും ക്രിസ്തുവിന്റെ സാക്ഷാത്കാരം ലഭിച്ചിട്ടുണ്ടാകും. എല്ലാ പുരോഹിതന്മാരും ഇങ്ങനെത്തന്നെയായിരിക്കില്ല. കോടിയില് ചിലര്, നിങ്ങളിലും നമ്പര്വൈസാണ്. കോടിയിലും ചിലര് മാത്രമാണ് ഇതുപോലെ ഓര്മ്മയിലിരിക്കുന്നത്. പരിശ്രമിച്ചു നോക്കൂ. മറ്റാരെയും തന്നെ നോക്കരുത്. ബാബയെ ഓര്മ്മിച്ച്, സ്വദര്ശനചക്രത്തെ കറക്കിക്കൊണ്ടിരിക്കൂ. നിങ്ങള്ക്ക് അളവറ്റ സന്തോഷമുണ്ടാകുന്നു. ദേവതകളെയാണ് ശ്രേഷ്ഠാചാരികളെന്നു പറയുന്നത്, മനുഷ്യരെ ഭ്രഷ്ടാചാരികളെന്നു പറയുന്നു. ഈ സമയത്ത് ആരെയും തന്നെ ദേവതകളെന്നു പറയില്ല. അരക്കല്പം പകലും അരക്കല്പം രാത്രിയുമാണ് - ഇത് ഭാരതത്തിന്റെ തന്നെ കാര്യമാണ്. ബാബ പറയുന്നു ഞാന് വന്ന് എല്ലാവരുടെയും സദ്ഗതി തന്നെയാണ് ചെയ്യുന്നത്, ബാക്കി മറ്റു ധര്മ്മത്തില്പ്പെട്ടവര്, അവര് അവരവരുടെ സമയത്ത് വന്ന് അവരുടെ ധര്മ്മത്തിന്റെ സ്ഥാപന നിര്വ്വഹിക്കുന്നു. എല്ലാവരും വന്ന് ഈ മന്ത്രം എടുത്തു പോകുന്നു. ബാബയെ ഓര്മ്മിക്കണം, ആരാണോ ഓര്മ്മിക്കുന്നത് അവര് തന്റെ ധര്മ്മത്തില് ഉയര്ന്ന പദവി നേടുന്നു.

നിങ്ങള് കുട്ടികള്ക്ക് പുരുഷാര്ത്ഥം ചെയ്ത് ആത്മീയ കോളേജ് അഥവാ മ്യൂസിയം തുറക്കണം എഴുതണം- വിശ്വത്തിന്റെ അഥവാ സ്വര്ഗ്ഗത്തിന്റെ രാജ്യപദവി എങ്ങനെ ലഭിക്കുന്നത്, വരൂ വന്ന് മനസ്സിലാക്കൂ. ബാബയെ ഓര്മ്മിക്കുകയാണെങ്കില് വൈകുണ്ഡത്തിന്റെ ചക്രവര്ത്തി പദവി ലഭിക്കുന്നു. ശരി!

വളരെക്കാലത്തെ വേര്പാടിന്നു ശേഷം തിരികെ കിട്ടിയ മധുര-മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) നടക്കുമ്പോഴും കറങ്ങുമ്പോഴും ഒരേയൊരു ബാബയുടെ മാത്രം ഓര്മ്മയിലിരിക്കണം, മറ്റൊന്നും തന്നെ കണ്ടിട്ടും കാണപ്പെടരുത് - ഇങ്ങനെ അഭ്യസിക്കണം. ഏകാന്തതയില് സ്വയത്തെ പരിശോധിക്കണം, എന്നില് എത്രത്തോളം ദൈവീകഗുണങ്ങള് വന്നിട്ടുണ്ട്?

2) ബാബയെ നിന്ദിക്കുന്ന വിധത്തിലുളള ഒരു കര്ത്തവ്യവും ചെയ്യരുത്, ദൈവീകഗുണങ്ങളെ ധാരണ ചെയ്യണം. ബുദ്ധിയിലുണ്ടായിരിക്കണം - ഇപ്പോള് തിരികെ വീട്ടിലേക്ക് പോകണം, പിന്നീട് പുതിയ രാജധാനിയിലേക്ക് വരണം.

വരദാനം :-
സേവനത്തില് ശുഭഭാവന ഉള്പ്പെടുത്തുന്നതിലൂടെ ശക്തിശാലി ഫലം പ്രാപ്തമാക്കുന്ന സഫലതാ മൂര്ത്തിയായി ഭവിയ്ക്കട്ടെ.

ഏതെല്ലാം സേവനങ്ങളാണോ ചെയ്യുന്നത്, അതില് സര്വ്വാത്മാക്കളുടെയും സഹയോഗത്തിന്റെ ഭാവനയുണ്ടായിരിക്കണം, സന്തോഷത്തിന്റെ ഭാവന, സദ്ഭാവനയുണ്ടെങ്കില് ഓരോ കാര്യവും സഹജമായും സഫലമാകുന്നു. എങ്ങനെയാണോ ആദ്യകാലഘട്ടങ്ങളില്, എന്തെങ്കിലും കാര്യം ചെയ്യാന് പോകുന്നതിനു മുമ്പ് പരിവാരത്തിലുളളവരുടെ ആശീര്വ്വാദങ്ങള് സ്വീകരിച്ച് പോകുന്നത്. അപ്പോള് വര്ത്തമാന സമയത്തും സേവനത്തില് ഈയൊരു കാര്യം ഉള്പ്പെടുത്തേണ്ടതുണ്ട്. ഏതൊരു കാര്യവും ആരംഭിക്കുന്നതിനു മുമ്പായി എല്ലാവരുടെയും ശുഭഭാവന- ശുഭകാമന നേടൂ. എല്ലാവരുടെയും സന്തുഷ്ടതയുടെ ബലം നിറയ്ക്കൂ, അപ്പോള് ശക്തിശാലി ഫലം ലഭിക്കുന്നു.

സ്ലോഗന് :-
എങ്ങനെയാണോ ബാബ നമുക്കു മുന്നില് ഹാജരാകുന്നത്, അതേപോലെ താങ്കളും സേവനത്തില് ഹാജരാകുകയാണെങ്കില് പുണ്യം ശേഖരിക്കപ്പെടുന്നു.