സങ്കല്പം, സമയം,
വാക്ക്ഇവയുടെശേഖരണത്തിന്റെപദ്ധതിയിലൂടെസഫലത
യുടെസെറിമണിആഘോഷിക്കൂ,നിരാശരായആത്മാക്കളി
ല്ആശയുടെദീപംതെളിയിക്കൂ.
ഇന്ന് സ്നേഹത്തിന്റെ
ദിവസമാണ്. നാനാഭാഗത്തുമുള്ള കുട്ടികള് എല്ലാവരും സ്നേഹ സാഗരത്തില്
ലയിച്ചിരിക്കുകയാണ്. ഈ സ്നേഹം സഹജയോഗി ആകുന്നതാണ്. മറ്റ് എല്ലാ ആകര്ഷണത്തില്
നിന്നും ഉപരിയാക്കുന്നതാണ് സ്നേഹം. സ്നേഹത്തിന്റെ വരദാനം കുട്ടികളായ നിങ്ങള്
എല്ലാവര്ക്കും ജന്മനാ ഉള്ള വരദാനമാണ്. സ്നേഹത്തില് പരിവര്ത്തനപ്പെടുത്താനുള്ള
ശക്തി ഉണ്ട്. ഇന്നത്തെ ദിവസം നാനാഭാഗത്തും രണ്ടു പ്രകാരത്തിലുള്ള കുട്ടികളെ
കണ്ടു. എല്ലാവരും സ്നേഹമുള്ള കുട്ടികളാണ്, എന്നാല് സ്നേഹമുള്ള കുട്ടികള്
ഒരുകൂട്ടര്, രണ്ടാമത്തേതാണ് സ്നേഹത്തില് ലയിച്ചിരിക്കുന്ന കുട്ടികള്.
സ്നേഹത്തില് ലയിച്ചിരിക്കുന്ന കുട്ടികള് ഓരോ സങ്കല്പത്തിലും,
ശ്വാസത്തിലും,വാക്കിലും, ഓരോ കര്മ്മത്തിലും, സ്വതവേ തന്നെ സഹജമായി
ബാപ്സമാനരായിരിക്കുന്നു, കാരണമെന്ത്? കുട്ടികള്ക്ക് ബാബ സമര്ത്ഥ ഭവയുടെ
വരദാനമാണ് തന്നിരിക്കുന്നത്. ഇന്നത്തെ ദിവസം സ്മൃതിയുടെയും സമര്ത്ഥിയുടെയും
ദിവസം എന്നാണ് പറയുന്നത്,കാരണമെന്ത്? ഇന്നത്തെ ദിവസം ബാബ സ്വയം നട്ടെല്ലായി മാറി,
സ്നേഹത്തില് ലയിച്ചിരിക്കുന്ന കുട്ടികളെ വിശ്വത്തിന്റെ സ്റ്റേജില്
പ്രത്യക്ഷപ്പെടുത്തി. വ്യക്തത്തില് കുട്ടികളെ പ്രത്യക്ഷരാക്കുകയും സ്വയം
അവ്യക്തരൂപത്തില് കൂട്ടുകാരനായി. ഇന്നത്തെ ഈ സ്മൃതിയും സമര്ത്ഥിയുടെയും
ദിവസത്തില് ബാപ്ദാദ കുട്ടികളെ ബാലകനും ഒപ്പം അധികാരിയുമാക്കി, മാസ്റ്റര്
സര്വ്വശക്തിവാനായി സര്വ്വശക്തിവാന് ബാബയെ പ്രത്യക്ഷമാക്കാനുള്ള കാര്യം
നല്കിയിട്ടുണ്ട് യഥാ ശക്തി എല്ലാ കുട്ടികളും ബാബയെ പ്രത്യക്ഷമാക്കുന്നതിന്റെയും
വിശ്വ മംഗളം ചെയ്ത് വിശ്വ പരിവര്ത്തനം ചെയ്യുന്ന കാര്യത്തില്
മുഴുകിയിരിക്കുന്നത് കണ്ടു ബാബ സന്തോഷിക്കുന്നു. ബാബയില് നിന്ന്
പ്രാപ്തമായിട്ടുള്ള സര്വ്വ ശക്തികളുടെയും സമ്പത്ത് സ്വയത്തിനു വേണ്ടിയും
വിശ്വത്തിലെ ആത്മാക്കള്ക്ക് വേണ്ടിയും കാര്യങ്ങളില് ഉപയോഗിക്കുന്നു.
അങ്ങനെയുള്ള മാസ്റ്റര് സര്വ്വ ശക്തിവാന് ബാബയ്ക്ക് സമം ഉന്മേഷവും
ഉത്സാഹത്തോടെയുമിരിക്കുന്ന ആള് റൗണ്ട് സേവധാരികള്,നിസ്വാര്ത്ഥസേവധാരികള്,
പരിധിയില്ലാത്ത സേവധാരികളായ കുട്ടികള്ക്ക് ബാപ്ദാദയും കോടിമടങ്ങായി ഹൃദയത്തില്
നിന്നുള്ള ആശംസകള് നല്കുന്നു. ആശംസകള്, ആശംസകള്. ദേശത്തിലെ കുട്ടികള്
നിസ്സാരമല്ല, വിദേശി കുട്ടികളും നിസ്സാരമല്ല. ബാപ്ദാദ ഹൃദയത്തിന്റെ ഉള്ളില്
അങ്ങനെയുള്ള കുട്ടികളുടെ മഹിമ ചെയ്യും, പാട്ടും പാടുന്നു,ആഹാ കുട്ടികളെ! കൊള്ളാം!
നിങ്ങള് എല്ലാവരും കൊള്ളാം!അങ്ങനെയുള്ള കുട്ടികള് അല്ലെ! കൈ വീശുന്നുണ്ട്, വളരെ
നല്ലത്.ബാപ്ദാദയ്ക്ക് കുട്ടികളുടെ മേല് അഭിമാനം ഉണ്ട്, തന്റെ എല്ലാ കുട്ടികളും
സ്വാരാജ്യ അധികാരി രാജാവാണ്,മുഴുവന് കല്പത്തിലും ഒരു പിതാവിനും അങ്ങനെ ഇല്ല.
നിങ്ങള് എല്ലാവരും സ്വരാജ്യ അധികാരി രാജാവ് അല്ലെ! പ്രജയൊന്നും അല്ലല്ലോ!
ആത്മീയ സംഭാഷണത്തില് കുട്ടികള് പലരും ചോദിക്കും ഭാവിയില് ഞങ്ങള് ആരാകും, ആ
ചിത്രം ഞങ്ങളെ കാണിക്കാമോ. ബാപ്ദാദ എന്താണ് പറയുന്നത്?പഴയ കുട്ടികള് പറയും
ജഗദംബ ഓരോരുത്തര്ക്കും ചിത്രം കൊടുക്കുമായിരുന്നു, അതിനാല് ഞങ്ങളുടെയും ചിത്രം
തരൂ. ബാപ്ദാദ പറയുന്നു ഓരോ കുട്ടിയ്ക്കും ബാബ വിചിത്ര ദര്പ്പണം നല്കിയിട്ടുണ്ട്,
ഞാന് ആരാണ്! എന്ന തന്റെ ഭവിഷ്യ ചിത്രം ആ ദര്പ്പണത്തില് കാണാന് സാധിക്കും.
അറിയുമോ, ആ ദര്പ്പണം നിങ്ങളുടെ കയ്യില് ഉണ്ടോ? ഏതാണ് ദര്പ്പണം അറിയാമോ? മുന്
വരിയിലിരിക്കുന്നവര്ക്ക് അറിയാമല്ലോ! അറിയാമോ? ആ ദര്പ്പണമാണ് വര്ത്തമാന
സമയത്തിലെ സ്വാരാജ്യ സ്ഥിതിയുടെ ദര്പ്പണം. എത്രത്തോളം വര്ത്തമാന സമയത്ത്
സ്വരാജ്യ അധികാരിയാകുന്നുവോ അതിനനുസരിച്ച് വിശ്വ രാജ്യ അധികാരിയാകും. ഇപ്പോള്
സ്വയം തന്നെ കണ്ണാടിയില് നോക്കൂ സദാ സ്വരാജ്യ അധികാരി ആയോ? അതോ ഇടയ്ക്ക് അധീനം,
ഇടയ്ക്ക് അധികാരി ആണോ? ഇടയ്ക്ക് അധീനവും ഇടയ്ക്ക് അധികാരിയും ആണ് ആകുന്നതെങ്കില്,
ചിലപ്പോള് കണ്ണ് ചതിക്കും, ചിലപ്പോള് മനസ്സ് ചതിക്കും, ചിലപ്പോള് വായ് ചതിക്കും,
ചിലപ്പോള് കാത് ചതിക്കും. വ്യര്ത്ഥമായ കാര്യങ്ങള് കേള്ക്കുന്നതിന് താല്പര്യം
ഉണ്ടാകും. ഏതെങ്കിലും കര്മ്മേന്ദ്രിയങ്ങള് ചതിച്ചാല്, പരവശത്താക്കിയാല്, ബാബയില്
നിന്ന് കിട്ടിയ സര്വ്വ ശക്തികളുടെ വരദാനങ്ങള്, സമ്പത്തായി ലഭിച്ചിട്ടുള്ള
നിയന്ത്രണ ശക്തി, ഭരണ ശക്തി ഇതൊന്നും ഇല്ല എന്ന് വ്യക്തമാകും. ചിന്തിച്ച് നോക്കൂ,
സ്വയം തന്നെ ഭരിക്കാന് കഴിയില്ലെങ്കില് എങ്ങനെ വിശ്വം ഭരിക്കും! തന്റെ
വര്ത്തമാന സ്ഥിതിയിലെ സ്വരാജ്യ അധികാരിയുടെ ദര്പ്പണത്തില് പരിശോധിക്കൂ.
സര്വ്വര്ക്കും ദര്പ്പണം കിട്ടിയിട്ടുണ്ടല്ലോ? ദര്പ്പണം കിട്ടി എങ്കില് കൈ
ഉയര്ത്തൂ. ദര്പ്പണത്തില് കറകള് ഒന്നും വന്നില്ലല്ലോ? ദര്പ്പണം സ്പഷ്ടമാണോ?
ബാപ്ദാദ ഓരോ കുട്ടിയ്ക്കും
സ്വരാജ്യ അധികാരിയുടെ സ്വമാനമാണ് നല്കിയത്. എല്ലാ കുട്ടികള്ക്കും ബാബയിലൂടെ
മാസ്റ്റര് സര്വ്വ ശക്തിവാന്റെ ടൈറ്റില് കിട്ടിയിട്ടുണ്ട്. മാസ്റ്റര് ശക്തിവാന്
അല്ല, സര്വ്വ ശക്തിവാന്. പല കുട്ടികളും ആത്മീയ സംഭാഷണത്തില് ഇതും പറയുന്നു ബാബ
അങ്ങ് സര്വ്വ ശക്തികളും നല്കി പക്ഷെ ഈ ശക്തികള് പലപ്പോഴും സമയത്ത്
പ്രവര്ത്തിക്കുന്നില്ല. റിപ്പോര്ട്ട് ചെയ്യുന്നു സമയമാകുമ്പോള് ഇമെര്ജ്
ആകുന്നില്ല, സമയം കഴിഞ്ഞിട്ട് ഇമെര്ജ് ആകുന്നു. കാരണമെന്താണ്? ഏത് സമയത്ത് ഏത്
ശക്തിയാണോ ആഹ്വാനം ചെയ്യുന്നത് അപ്പോള് പരിശോധിക്കണം ഞാന് അധികാരിയുടെ സീറ്റില്
സെറ്റ് ആണോ? ആരെങ്കിലും സീറ്റില് ഇരുന്നില്ലെങ്കില് സീറ്റില് ഇരിക്കാത്തവരുടെ
ഓര്ഡര് അനുസരിക്കില്ല. സ്വരാജ്യ അധികാരിയാണ്, മാസ്റ്റര് സര്വ്വ ശക്തിവാന്
ആണ്,ബാബയുടെ സമ്പത്തിനും വരദാനങ്ങള്ക്കും അധികാരിയാണ്, ഈ സീറ്റില് സെറ്റ്
ആയിരുന്ന ശേഷം ഓര്ഡര് നല്കൂ. എന്ത് ചെയ്യണം, എങ്ങനെ ചെയ്യും, സാധിക്കുന്നില്ല,
സീറ്റില് നിന്ന് താഴെയിരുന്ന്, സീറ്റില് നിന്ന് ഇറങ്ങിയാല് എങ്ങനെ അനുസരിക്കും?
സീറ്റില് സെറ്റ് ആണോ എന്ന് പരിശോധിക്കൂ? അധികാരിയായി ഓര്ഡര് ചെയ്യുന്നുണ്ടോ?
ബാബ എല്ലാ കുട്ടികള്ക്കും അധികാരം നല്കിയിട്ടുണ്ട്.പരമാത്മ അധികാരമാണ്,
ഏതെങ്കിലും ആത്മാവിന്റെ അധികാരം അല്ല കിട്ടിയത്, മഹാത്മാവിന്റെ അധികാരം അല്ല
കിട്ടിയത്, പരമാത്മ അധികാരമാണ്, അതോറിറ്റിയും അധികാരവും ഈ സ്ഥിതിയില് സ്ഥിതി
ചെയ്ത് ഏത് ശക്തിയ്ക്ക് ഓര്ഡര് നല്കിയാലും, അത് ജി ഹുസൂര്, ജി ഹുസൂര് എന്ന് പറയും.
സര്വ്വ ശക്തികള്ക്ക് മുന്നില് ഈ മായാ, പ്രകൃതി, സംസ്ക്കാരം, സ്വഭാവം, എല്ലാം
ദാസിയാകും. ഏതെങ്കിലും ഓര്ഡര് നല്കാന്, ഉടമസ്ഥരായ നിങ്ങളെ കാത്ത് നില്ക്കും.
ഇന്ന് സമര്ത്ഥ ദിവസം ആണ്,
കുട്ടികള്ക്ക് ഏതെല്ലാം സമര്ത്ഥികള് ആണ് ബാപ്ദാദ റിവൈസ് ചെയ്യിപ്പിക്കുന്നത്.
അടിവര വരപ്പിക്കുന്നത്. സമയമാകുമ്പോള് ശക്തിഹീനരായിപോകുന്നത് എന്ത്കൊണ്ട്?
ബാപ്ദാദ നോക്കി, കൂടുതല് കുട്ടികള്ക്കും ചോര്ച്ചയാണ്, ചോര്ച്ച കാരണം ശക്തികള്
കുറയുന്നു, വിശേഷമായി രണ്ടു കാര്യങ്ങളുടെ ചോര്ച്ചയാണ് ആ രണ്ടു കാര്യങ്ങളാണ്
സങ്കല്പവും സമയവും പാഴായി പോകുന്നു. മോശമാകുന്നില്ല പക്ഷെ വ്യര്ത്ഥമാണ്, സമയത്ത്
മോശമായ കാര്യം ചെയ്യുന്നില്ല,പക്ഷെ ശേഖരണവും ഇല്ല. നോക്കുന്നുണ്ട് ഇന്ന് മോശമായി
ഒന്നും സംഭവിച്ചില്ല, എന്നാല് നല്ലതായി എന്താണ് ശേഖരിച്ചത്? നഷ്ടമാക്കിയില്ല,
പക്ഷെ സമ്പാദിച്ചിട്ടുണ്ടോ? ദുഖം നല്കിയില്ലെങ്കിലും സുഖം എത്രപേര്ക്ക് നല്കി?
ആരെയും അശാന്തമാക്കിയില്ല, ശാന്തിയുടെ തരംഗങ്ങള് എത്രത്തോളം വ്യാപിപ്പിച്ചു?
ശാന്തി ദൂതന്മാരായി വായുമണ്ഡലത്തില് കൂടി, മുഖത്തിലൂടെ, വൈബ്രേഷനിലൂടെ
എത്രപേര്ക്ക് ശാന്തി നല്കി? ഈ കുറച്ച് സമയമാണ് പുരുഷോത്തമ കല്യാണകാരി,
സമ്പാദിക്കുവാനുള്ള സമയമാണ് എന്ന് അറിയാമല്ലോ. ഇപ്പോള് ഇല്ലെങ്കില് ഒരിക്കലും
ഇല്ല, ഓരോ നിമിഷവും ഇത് ഓര്മ്മിക്കണം. നടക്കും,ചെയ്യാം.....ഇപ്പോഴില്ലെങ്കില്
ഒരിക്കലുമില്ല. ഇതായിരുന്നു ബ്രഹ്മാബാബയുടെ തീവ്ര പുരുഷാര്ത്ഥം ,അതിലൂടെ
ലക്ഷ്യത്തില് ഒന്നാമതെത്തി. ബാബ ഏതെല്ലാം സമര്ത്ഥികള് തന്നു, ഇന്ന് സ്മൃതി ദിവസം
ഓര്മ്മ വന്നില്ലേ! സമ്പാദ്യത്തിന്റെ പദ്ധതി തയ്യാറാകൂ.സങ്കലപ്പത്തിന്റെ
സമ്പാദ്യം,സമയത്തിന്റെ സമ്പാദ്യം,വാക്കിന്റെ സമ്പാദ്യം,യഥാര്ത്ഥ വാക്കുകള്
അല്ലാത്ത, അയഥാര്ത്ഥ വ്യര്ത്ഥ വാക്കുകള് പറയാതിരിക്കൂ.
എല്ലാ കുട്ടികളെയും സദാ
അധികാരത്തിന്റെ സീറ്റില് സെറ്റ് ആയി സ്വരാജ്യ അധികാരി രാജാവാവിന്റെ രൂപത്തില്
കാണാനാണ് ബാപ്ദാദ ആഗ്രഹിക്കുന്നത്. ഇഷ്ടമാണോ? ഈ രൂപം ഇഷ്ടമല്ലേ? ബാപ്ദാദ
ഏതെങ്കിലും കുട്ടിയെ എപ്പോഴെങ്കിലും ടി.വി യില് കാണുമ്പോള് ഈ രൂപത്തില് കാണണം.
ബാപ്ദാദയ്ക്ക് സ്വാഭാവികമായ ടി.വി. ഉണ്ട് സ്വിച് ഇടേണ്ട ആവശ്യമില്ല. ഒരേ സമയത്ത്
നാനാഭാഗത്തുള്ളതും കാണാന് സാധിക്കും. ഓരോ കുട്ടിയേയും, ഏത് കോണിലിരിക്കുന്നവരെയും
കാണാന് സാധിക്കും. സാധിക്കുമോ? നാളെ മുതല് ടി.വി തുറന്നാല് എന്ത് കാണും?ഫരിശ്ത
വേഷത്തില്, ഫരിശ്തയുടെ വേഷമാണ് തിളങ്ങുന്ന പ്രകാശത്തിന്റെ വസ്ത്രം,ഈ ശരീര
ബോധത്തിന്റെ മണ്ണിന്റെ വസ്ത്രം ധരിക്കരുത്. തിളങ്ങുന്ന വസ്ത്രമാകണം, സഫലതയുടെ
നക്ഷത്രം ആകണം, ബാപ്ദാദ ഓരോരുത്തരുടെയും അങ്ങനെയുള്ള മൂര്ത്തിയെ കാണാന് ആണ്
ആഗ്രഹിക്കുന്നത്. ഇഷ്ടമല്ലേ! മണ്ണിന്റെ വസ്ത്രം ധരിച്ചാല് മണ്ണിലേത് ആയിമാറും!
ബാബ ഏതുപോലെ അശരീരിയാണ്, ബ്രഹ്മാബാബയ്ക്ക് തിളങ്ങുന്ന വസ്ത്രമാണ്. അതിനാല് ഫോളോ
ഫാദര് ചെയ്യൂ. സ്തൂലത്തിലും നിങ്ങളുടെ വസ്ത്രത്തില് മണ്ണ് പറ്റിയാല്, കറ
പറ്റിയാല് എന്താണ് ചെയ്യുന്നത്? വസ്ത്രം മാറില്ലേ! അതുപോലെ പരോശോധിക്കൂ സദാ
തിളങ്ങുന്ന ഫരിശ്ത വസ്ത്രം ആണോ? ബാബയ്ക്കും ഓരോ കുട്ടിയും രാജാവാണ് എന്ന
ലഹരിയാണുള്ളത്, അതുപോലെ സ്വരൂപത്തില് ഇരിക്കൂ. രാജാവായി ഇരിക്കൂ. പിന്നീട് മായ
നിങ്ങളുടെ ദാസി ആയിമാറും, വിട ചോദിക്കാന് വരും, അര കല്പത്തേയ്ക്ക് വിട വാങ്ങാന്
വരും, യുദ്ധം ചെയ്യില്ല. ബാപ്ദാദ സാദാ പറയാറുണ്ട് ബാബയില്
ബലിയര്പ്പണമാകുന്നവര്ക്ക് ഒരിക്കലും പരാജയം ഉണ്ടാകില്ല. പരാജയപ്പെടുന്നെങ്കില്
ബലിയര്പ്പണം ആയിട്ടില്ല.
ഇപ്പോള് നിങ്ങള്
എല്ലാവരുടെയും മീറ്റിംഗ് നടക്കാന് പോകുകയല്ലേ, മീറ്റിംഗിന്റെ തീയതി
നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. ഈ പ്രാവശ്യം സേവനത്തിന്റെ മാത്രം പ്ലാനിന്റെ
മീറ്റിംഗ് കാണാന് ബാപ്ദാദയ്ക്ക് ആഗ്രഹമില്ല, സേവനത്തിനുള്ള പ്ലാന് ഉണ്ടാക്കൂ
ഒപ്പം മീറ്റിംഗില് സഫലതയുടെ സെറിമണി യുടെ പ്ലാന് കൂടി തയ്യാറാകൂ. ധാരാളം
സെറിമണികള് ചെയ്തുകഴിഞ്ഞു, ഇപ്പോള് സഫലതയുടെ സെറിമണി തീയതി നിശ്ചയിക്കൂ.എല്ലാവരും
എങ്ങനെയുണ്ടെന്ന് ആലോചിച്ചു നോക്കൂ! ബാപ്ദാദ പറയുന്നു ഏറ്റവും കുറഞ്ഞത് 108
രത്നങ്ങള് സഫലതമൂര്ത്തിയുടെ സെറിമണി ആഘോഷിക്കണം. ഉദാഹരണമാകണം.ഇത് സാധിക്കുമോ?
പറയൂ, മുന് വരിയിലിരിക്കുന്നവര് പറയൂ, സാധിക്കുമോ? ഉത്തരം പറയാന് ധൈര്യം
കാണിക്കുന്നില്ല. ചിന്തിക്കുന്നുണ്ട് ചെയ്യുമോ ഇല്ലയോ എന്ന് അറിയില്ല? ധൈര്യം
ഉണ്ടെങ്കില് എല്ലാം സാധിക്കും. ദാദി പറയട്ടെ 108 സഫലത മൂര്ത്തികള് ആകുമോ?(
തീര്ച്ചയായും ആകും,സഫലതയുടെ സെറിമണി നടത്താന് കഴിയും)നോക്കൂ ദാദിയ്ക്ക് ധൈര്യം
ഉണ്ട്. താങ്കള് എല്ലാവര്ക്കും വേണ്ടി ധൈര്യം വയ്ക്കുകയാണ്.അപ്പോള് സഹയോഗി ആകണം.
ഈ നടക്കുന്ന മീറ്റിംഗിന്റെ റിപ്പോര്ട്ട് ബാപ്ദാദ ചോദിക്കും. പാണ്ഡവര് പറയു,
എന്താ മിണ്ടാത്തത്? എന്ത്കൊണ്ട് മിണ്ടുന്നില്ല? എന്ത് കൊണ്ട് ഈ ധൈര്യം
വയ്ക്കുന്നില്ല? ചെയ്തു കാണിക്കുമോ? അങ്ങനെയാണോ? നല്ലതാണ്, ധൈര്യം വയ്ക്കാന്
കഴിയുന്നുണ്ടല്ലോ? ഞങ്ങള് ധൈര്യത്തോടെ ചെയ്ത് കാണിക്കും എന്ന് കരുതുന്നവര് കൈ
ഉയര്ത്തൂ. ചെയ്യുമോ? ഒരു സംസ്ക്കാരവും അവശേഷിക്കില്ല? ഒരു ദുര്ബലതയും
ബാക്കിയില്ല? ശരി, മധുബനില് ഉള്ളവരും കൈ ഉയര്ത്തുന്നുണ്ടല്ലോ. ആഹാ! ആശംസകള്,
ആശംസകള്. 108 സഹജമായി തയ്യാറാകും. ഇത്ര പേര് കൈ ഉയര്ത്തി എങ്കില് 108 വലിയ
കാര്യമല്ല. ഡബിള് വിദേശികള് എന്ത് ചെയ്യും?ദാദി ജാനകി കേള്ക്കുന്നുണ്ട്, ഞാന്
പറയാം എന്ന ഉത്സാഹം അവര്ക്ക് ഉണ്ട്. വിദേശത്തെ മാലയും നോക്കും, ശരിയല്ലേ? കൈ
ഉയര്ത്തൂ.ശരിയല്ലേ? ശരി, ഇന്ന് ഇവര് (ഡബിള് വിദേശി) എത്രപേര് ഇരിക്കുന്നുണ്ട്?(200)
ഇതില് നിന്ന് 108 പേര് തൈയ്യാറായിക്കൊള്ളും! ശരി അല്ലെ! ഇതില് ആദ്യം ഞാന്
എന്നതാവണം. മറ്റുള്ളവരെ നോക്കരുത്, ആദ്യം ഞാന്. മറ്റുള്ള ഞാന് ഞാന് എന്നത്
പാടില്ല, ഇതില് ഞാന് തീര്ച്ചയായും ചെയ്യണം.വേറെയും കാര്യങ്ങള് ബാപ്ദാദ
തരുന്നുണ്ട്.
ഇന്ന് സമര്ത്ഥ ദിവസം അല്ലെ
അപ്പോള് ശക്തി ഉണ്ട്. ബാപ്ദാദ ഒരു വിചിത്രമായ ദീപാവലി ആഘോഷിക്കാന്
ആഗ്രഹിക്കുന്നുണ്ട്. പല പ്രാവശ്യം നിങ്ങള് ദീപാവലി ആഘോഷിച്ചിട്ടുണ്ട്, എന്നാല്
ബാപ്ദാദ ഈ വിചിത്ര ദീപാവലി ആഘോഷിക്കാന് ആഗ്രഹിക്കുന്നു,കേള്പ്പിക്കട്ടെ?ശരി.
വര്ത്തമാന സമയം കാണുന്നില്ലേ, ദിവസേന നാനാ ഭാഗത്തുമുള്ള മനുഷ്യാത്മാക്കളില്
നിരാശ വളരെയധികം വര്ദ്ധിക്കുന്നു. മനസ്സാ സേവാ ചെയ്താലും, വാചാ ചെയ്താലും,
സംബന്ധ സമ്പര്ക്കത്തില് ചെയ്താലും, നിരാശരായ മനുഷ്യരുടെ ഉള്ളില് ആശയുടെ ദീപം
തെളിയിക്കാന് ബാപ്ദാദ ആഗ്രഹിക്കുന്നു. നാനാഭാഗത്തുമുള്ള മനുഷ്യാത്മാക്കളുടെ
മനസ്സില് ആശയുടെ ദീപം തെളിയണം.ഈ ആശാ ദീപങ്ങളുടെ ദീപാവലി കാണാന് ബാപ്ദാദ
ആഗ്രഹിക്കുന്നു. സാധിക്കുമോ? വായുമണ്ഡലത്തില് ആശയുടെ ഈ ദീപം തെളിഞ്ഞാല് വിശ്വ
പരിവര്ത്തനം ഇപ്പോള് നടന്നു കഴിഞ്ഞു, സ്വര്ണ്ണിമ പ്രഭാതം വന്നുകഴിഞ്ഞു. ഒന്നും
നടക്കുന്നില്ല,ഒന്നും നടക്കുന്നില്ല ഈ നിരാശ സമാപ്തമാകും. ആശയുടെ ദീപം തെളിയണം.
ചെയ്യാന് കഴിയില്ലേ, ഇത് സഹജമാണോ അതോ ബുദ്ധിമുട്ടാണോ? സഹജമാണോ? ചെയ്യുന്നവര് കൈ
ഉയര്ത്തൂ. ചെയ്യുമോ? ഈ എല്ലാ ദീപങ്ങളും തെളിയിച്ചാല് ദീപമാല ആകും! വൈബ്രെഷന്
അത്രയ്ക്ക് ശക്തിശാലിയാക്കണം, മുന്നില് ചെല്ലാന് സാധിച്ചില്ലെങ്കിലും, ലൈറ്റ്
ഹൗസും മൈറ്റ് ഹൗസും ആയി ദൂരെ വരെ വൈബ്രേഷന് വ്യാപിപ്പിക്കൂ. ലൈറ്റ് ഹൗസ്സ് ആയി
ദൂരെ വരെ സയന്സ് പ്രകാശം പരത്തുമ്പോള് താങ്കള്ക്ക് വൈബ്രേഷന് പരത്താന് കഴിയില്ലേ!
ദൃഢ സങ്കല്പം വയ്ക്കൂ ചെയ്തേ മതിയാകൂ. ബിസി ആയിരിക്കൂ. മനസ്സിനെ ബിസിയാക്കി
വച്ചാല് സ്വയം ലാഭമാണ് അന്യ ആത്മാക്കള്ക്കും ലാഭമാണ്. ചുറ്റി സഞ്ചരിക്കുമ്പോള്
വിശ്വത്തിന്റെ മംഗളം ചെയ്തേ തീരൂ ഇത് വൃത്തിയില് വയ്ക്കൂ . ഈ വൃത്തി വായുമണ്ഡലം
തയ്യാറാക്കും. കാരണം പെട്ടെന്നാണ് സമയം വരുന്നത്. നിങ്ങള് സഹോദരി സഹോദരന്മാര്
പരാതി പറയരുത് താങ്കള് ഞങ്ങളോട് എന്ത് കൊണ്ട് പറഞ്ഞില്ല! പല കുട്ടികളും അവസാനം
ചെയ്യാമെന്ന് കരുതും. എന്നാല് അവസാനം ചെയ്താലും താങ്കളോട് പരാതി പറയും. ഞങ്ങളോട്
കുറച്ച് മുന്പേ പറഞ്ഞിരുന്നെങ്കില് എന്തെങ്കിലും തയ്യാറാക്കാമായിരുന്നു എന്ന്
പരാതി പറയും,അതിനാല് ഓരോ സങ്കല്പത്തിലും ബാപ്ദാദയില് നിന്നും ലൈറ്റ്
എടുത്തുകൊണ്ടിരിക്കൂ, ലൈറ്റ് ഹൗസായി ലൈറ്റ് കൊടുത്തുകൊണ്ടിരിക്കൂ. സമയം
പാഴാക്കരുത്. കൂടുതല് യുദ്ധം ചെയ്യുന്നത് കാണുമ്പോള് ബാപ്ദാദയ്ക്ക് ഇഷ്ടമല്ല.
മാസ്റ്റര് സര്വ്വ ശക്തിവാന് യുദ്ധം ചെയ്തു കൊണ്ടിരിക്കുന്നു. രാജാവാകൂ,സഫലത
മൂര്ത്തിയാകൂ.നിരാശയെ സമാപ്തമാക്കി ആശയുടെ ദീപം തെളിയിക്കൂ. ശരി.
എല്ലാ ഭാഗത്തെയും
കുട്ടികളുടെ സ്നേഹത്തിന്റെ ഓര്മ്മയുടെ മാലകള് ധാരാളം എത്തിയിട്ടുണ്ട്. ഓര്മ്മകള്
അയച്ചവരെ ബാപ്ദാദ സന്മുഖത്ത് കണ്ടു ഓര്മ്മയുടെ മറുപടിയായി ഹൃദയത്തിലെ
ആശിര്വ്വാദങ്ങളും ഹൃദയത്തിന്റെ സ്നേഹവും നല്കുന്നു.ശരി.
ആരാണോ ആദ്യമായി വന്നത്
അവര് എഴുന്നേല്ക്കൂ. നല്ലത്, ഈ തവണ കൂടുതലും പുതിയവര് ആണ് ഉള്ളത്. സേവനം
വര്ധിപ്പിച്ചല്ലോ, ഇത്രയും പേര്ക്ക് സന്ദേശം നല്കി. നിങ്ങള്ക്ക് എല്ലാവര്ക്കും
സന്ദേശം കിട്ടിയതുപോലെ നിങ്ങളും ഇരട്ടിയായി സന്ദേശം കൊടുക്കൂ.
യോഗ്യരാക്കൂ.നല്ലതാണ്. ഓരോ വിഷയത്തിലും ഉന്മേഷത്തോടെ ഉത്സാഹത്തോടെ മുന്നോട്ട്
പോകൂ. നല്ലത്.
ശരി ഇപ്പോള് ലക്ഷ്യം
വയ്ക്കൂ, ചുറ്റി സഞ്ചരിക്കുമ്പോള് മനസ്സു കൊണ്ടോ, വാക്കിലോ കര്മ്മത്തിലോ സേവനം
ചെയ്യാതെ ഇരിക്കരുത്. ഓര്മ്മ ഇല്ലതെയും ഇരിക്കരുത്. ഓര്മ്മയും സേവനവും സദാ
ഒരുമിച്ച് വേണം. ഓര്മ്മയിലും സേവനത്തിലും അത്രത്തോളം സ്വയത്തെ ബിസിയാക്കി
വയ്ക്കൂ. വെറുതെയിരുന്നാല് മായയ്ക്ക് വരാന് അവസരം കിട്ടും. അത്രയ്ക്ക്
ബിസിയായിരിക്കണം ദൂരെ നിന്ന് തന്നെ മായയ്ക്ക് വരാന് ധൈര്യം ഇല്ലാതെയാകണം. പിന്നെ
ബാബയ്ക്ക് സമാനമാകണം എന്ന ലക്ഷ്യം സഹജമായി നടക്കും. പ്രയത്നിക്കേണ്ടി വരില്ല,
സ്നേഹി സ്വരൂപമായിരിക്കും.ശരി.
ബാപ്ദാദയുടെ നയങ്ങളില്
നിറഞ്ഞിരിക്കുന്ന നയങ്ങളിലെ രത്നങ്ങളായ കുട്ടികള്ക്ക്, ബാബയുടെ സര്വ്വ
സമ്പത്തിനും അധികാരികളായ ശ്രേഷ്ഠ ആത്മാക്കളായ കുട്ടികള്ക്ക്,സദാ
ഉന്മേഷത്തിന്റെയും ഉത്സാഹത്തിന്റെയും ചിറകുകള് കൊണ്ട് പറക്കുകയും പറപ്പിക്കുകയും
ചെയ്യുന്ന മഹാ വീരന്മാരും വീരണികളുമായ കുട്ടികള്ക്ക്, ഒരു ബാബയാണ് ലോകം ഈ
ലഹരിയില് മഗ്നരായിരിക്കുന്ന സ്നേഹത്തില് മുഴുകിയിരിക്കുന്ന കുട്ടികള്ക്ക്,
സ്നേഹത്തില് മുഴുകുക അര്ത്ഥം സഹജമായി ബാബയ്ക്ക് സമാനരാകുക, സ്നേഹികളും
സ്നേഹത്തില് മുഴുകിയിരിക്കുന്നവരും എല്ലാ കുട്ടികള്ക്കും വളരെയധികം കോടാനുകോടി
മടങ്ങു സ്നേഹ സ്മരണകളും നമസ്തേയും.
വരദാനം :-
തന്റെ ഓരോ
കര്മ്മവും വിശേഷതയിലും കൂടി ദാതാവിലേക്ക് സൂചന നല്കുന്ന സത്യമായ സേവധാരിയായി
ഭവിക്കട്ടെ.
സത്യമായ സേവധാരി ഏതെങ്കിലും
ആത്മാവിനു സഹയോഗം കൊടുത്ത് സ്വയത്തില് കുടുക്കുകയില്ല.അവര് ബാബയുമായി എല്ലാവരെയും
ബന്ധിപ്പിയ്ക്കും. അവരുടെ ഓരോ വാക്കും ബാബയുടെ ഓര്മ്മ
ഉണ്ടാക്കുന്നതായിരിക്കും.അവരുടെ ഓരോ കര്മ്മത്തിലും ബാബയെ കാണും. എന്റെ വിശേഷത
കാരണം ഇവര് എന്റെ സഹയോഗി ആണ് അവര്ക്ക് ഈ സങ്കല്പം പോലും വരില്ല. നിങ്ങളെയാണ്
കാണുന്നത് ബാബയെ കാണുന്നില്ല എങ്കില് ചെയ്തത് സേവനം അ ല്ല, ബാബയെ മറവിപ്പിച്ചു.
സത്യമായ സേവധാരി സര്വ്വരുടേയും സംബന്ധം സത്യത്തിലേക്ക് യോജിപ്പിക്കും,
സ്വയത്തിലേക്കല്ല.
സ്ലോഗന് :-
ഏതെങ്കിലും
പ്രകാരത്തിലുള്ള ഹര്ജി കൊടുക്കുന്നതിനു പകരം സദാ സന്തുഷ്ടരായിരിക്കൂ.
അവ്യക്ത സൂചന -
സങ്കല്പത്തിന്റെ ശക്തി ശേഖരിച്ച് ശ്രേഷ്ഠ സേവനത്തിനു നിമിത്തമാകൂ.
ശ്രേഷ്ഠ ഭാഗ്യത്തിന്റെ
രേഖ വരയ്ക്കുന്നതിന്റെ ആധാരമാണ് - ശ്രേഷ്ഠ സങ്കല്പവവും ശ്രേഷ്ഠ കര്മ്മവും.
ട്രസ്റ്റീ ആത്മാവായാലും, സേവധാരി ആത്മാവായാലും,രണ്ടിനും നമ്പര് നേടാന്
കഴിയുന്നത് ഇതിന്റെ ആധാരത്തിലാണ്. രണ്ടു പേര്ക്കും ഭാഗ്യം ഉണ്ടാക്കാന് മുഴുവന്
അവസരം ഉണ്ട്,ആര്ക്ക് എത്ര ഭാഗ്യം വേണമെങ്കിലും ഉണ്ടാക്കാന് സാധിക്കും.