06.07.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ജീവിച്ചിരിക്കെ ഈ ശരീരത്തിൽ നിന്നും വേറിടൂ, അശരീരിയായി ബാബയെ ഓർമ്മിക്കൂ, ഇതിനെയാണ് ഡെഡ് സൈലൻസ്(സമ്പൂർണ്ണ നിശ്ശബ്ദത) എന്ന് പറയുന്നത്.

ചോദ്യം :-
ഇപ്പോൾ നിങ്ങൾ കുട്ടികൾ നിങ്ങളുടെ അടിത്തറ ഉറപ്പുള്ളതാക്കിക്കൊണ്ടിരിക്കുകയാണ്, ഈ ഉറപ്പ് എന്തിന്റെ ആധാരത്തിലാണ് വരുന്നത്?

ഉത്തരം :-
പവിത്രതയുടെ ആധാരത്തിലൂടെ. ആത്മാവ് എത്രത്തോളം പവിത്രം അർത്ഥം സത്യമായ സ്വർണ്ണമായി മാറിക്കൊണ്ടിരിക്കുന്നുവോ അത്രയും ഉറപ്പ് വന്നുകൊണ്ടേയിരിക്കും. ബാബ ഇപ്പോൾ സ്വരാജ്യത്തിന്റെ അടിത്തറ ഇത്രയും ഉറപ്പുള്ളതാക്കി മാറ്റുകയാണ് പിന്നെ പകുതി കൽപത്തേക്ക് അതിനെ ഇളക്കാൻ ആർക്കും സാധിക്കില്ല. നിങ്ങളുടെ രാജ്യത്തെ ആർക്കും തട്ടിയെടുക്കാൻ സാധിക്കില്ല.

ഗീതം :-
ഓം നമ: ശിവായ.....

ഓംശാന്തി.  
ബാബ പറയുന്നു-എന്നെ ഓർമ്മിക്കൂ അഥവാ അശരീരിയായി മാറൂ അർത്ഥം സമ്പൂർണ്ണ നിശ്ശബ്ദത. മനുഷ്യർ മരിക്കുമ്പോൾ സമ്പൂർണ്ണ നിശ്ശബ്ദമായിരിക്കും. ഇവരുടെ ശരീരം നിശ്ചലമായി എന്ന് പറയുന്നു. ശരീരവും ആത്മാവും വേറെയായിക്കഴിഞ്ഞു, അർത്ഥം മരിച്ചു. ഇവിടെയും നിങ്ങൾ കുട്ടികൾ ഇരിക്കുമ്പോൾ ഡെഡ് സൈലൻസെന്നാണ് പറയുന്നത്. ജീവിച്ചിരിക്കെ അശരീരിയായി മാറൂ. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ. ഇത് സത്യമായ ശാന്തിയാണെന്ന് നിങ്ങൾക്കറിയാം. മനുഷ്യർക്ക് ശാന്തിയെക്കുറിച്ചറിയില്ല. അവർ ഡെഡ് സൈലൻസിന്റെ അർത്ഥം മനസ്സിലാക്കുന്നില്ല. എന്തുകൊണ്ടാണ് ഡെഡ് സൈലൻസ് എന്ന് പറയുന്നത്? ഇന്നയാൾ മരിച്ചു, ശാന്തമായി മാറി എന്ന് ഓർമ്മിപ്പിക്കുന്നു. നിങ്ങളും മരിച്ച് ശാന്തമാകൂ. വലിയ-വലിയ ആളുകൾ ഗാന്ധിജിയുടെ സമാധിയിലേക്ക് പോകാറുണ്ട്. സമാധിസ്ഥലത്ത് ചെന്ന് പറയും ഡെഡ് സൈലൻസ് അഥവാ ശാന്തിയിൽ ഇരിക്കൂ എന്ന്. നമ്മൾ ആത്മാവ് ശാന്തസ്വരൂപമാണ് എന്ന് നിങ്ങൾക്കറിയാം. ലോകത്തിലുള്ളവർക്ക് അറിയില്ല. നമ്മൾ നമ്മുടെ സ്വധർമ്മമാകുന്ന ശാന്തസ്വരൂപത്തിൽ സ്ഥിതി ചെയ്യുന്നു. നമ്മുടെ ആത്മാവ് ശാന്തസ്വരൂപമാണ്. മനുഷ്യർക്ക് ആത്മാവ് ശാന്തസ്വരൂപമാണെന്ന് അറിയില്ല, അതുകൊണ്ടാണ് ശാന്തി യാചിക്കുന്നത്. ആത്മാവാണ് പറയുന്നത്-ശാന്തി വേണം. ആത്മാവ് തന്റെ സ്വധർമ്മത്തെ മറന്നിരിക്കുകയാണ്. മനുഷ്യർ മരിച്ചതിനു സമാനം ബുദ്ധിമുട്ടി പ്രാണായാമമൊക്കെ ചെയ്യുന്നു. അതിനെ കൃത്രിമമായ ശാന്തിയെന്നാണ് പറയുന്നത്. നമ്മുടെ സ്വധർമ്മം ശാന്തിയാണെന്ന് നമ്മൾ കുട്ടികൾക്കറിയാം. നമ്മൾ ആത്മാവ് സ്വരാജ്യം എടുക്കുകയാണ്. ആത്മാവ് തന്നെയാണ് എല്ലാമായി മാറുന്നത്. ആത്മാവാണ് വക്കീലായി മാറുന്നത്. നമുക്ക് രാജ്യം വേണമെന്ന് ആത്മാവാണ് പറയുന്നത്. ബാബയിൽ നിന്നും കൽപം മുമ്പും രാജ്യമെടുത്തിരുന്നു. ഇപ്പോൾ വീണ്ടും എടുക്കാൻ വന്നിരിക്കുകയാണ്. ദേഹാഭിമാനം കാരണമാണ് മനുഷ്യർ ദുഃഖിയായി മാറിയിരിക്കുന്നത്.

നമ്മൾ ആത്മാവ് പരമപിതാ പരമാത്മാവിൽ നിന്നും സ്വരാജ്യമെടുക്കാൻ വന്നിരിക്കുകയാണ് എന്ന് നിങ്ങൾ ഇപ്പോൾ മനസ്സിലാക്കുന്നുണ്ട്. നമ്മൾ ആത്മാക്കൾക്ക് രാജ്യപദവി വേണം. ഈ സമയം ആത്മാവ് പരിധിയില്ലാത്ത ബാബയിൽ നിന്നും സ്വരാജ്യം ആവശ്യപ്പെടുകയാണ്. ശീകൃഷ്ണന് ഉണ്ടായിരുന്ന സ്വരാജ്യം നഷ്ടപ്പെട്ടുപോയി. ഇപ്പോൾ ബാബ വന്ന് നിങ്ങൾ ആത്മാക്കൾക്ക് രാജ്യഭാഗ്യം നൽകുന്നതിനെയാണ് രാജയോഗം എന്നു പറയുന്നത്. പരമപിതാ പരമാത്മാവാണ് രാജയോഗം പഠിപ്പിക്കുന്നത്. മനുഷ്യർക്ക് ദേഹാഭിമാനമുള്ളതു കാരണമാണ് ഞാൻ ഇന്നയാളാണ് എന്ന് പറയുന്നത്. ഞാൻ എന്ന് ദേഹത്തെ തന്നെയാണ് മനസ്സിലാക്കുന്നത്. വാസ്തവത്തിൽ ഞാൻ, ഞാൻ എന്നത് ആത്മാവാണ് പറയുന്നത്. ഞാൻ ഈ സാധനം എടുക്കുന്നു എന്ന് ആത്മാവാണ് പറയുന്നത്. സ്ത്രീയാണെങ്കിലും ഞാനാണ് എടുക്കുന്നത് എന്ന് പറയും. വാസ്തവത്തിൽ ആത്മാവ് പുരുഷനാണ്. ഞാൻ ആത്മാവ് ബാബയുടെ കുട്ടിയാണ്. ആത്മാവാണ് പറയുന്നത്-ഞാൻ ബാബയിൽ നിന്നും സ്വരാജ്യം എടുക്കുകയാണെന്ന്. ആത്മാവിന് പരമാത്മാവാണ് സ്വരാജ്യം നൽകുന്നത്. ഭക്തിയും ജ്ഞാനവും തമ്മിൽ എത്ര വ്യത്യാസമാണ് എന്ന് നോക്കൂ. ശിവന്റെ ക്ഷേത്രവുമുണ്ട്. ഏറ്റവും കൂടുതൽ മണി മുഴക്കുന്നതും ശിവന്റെ ക്ഷേത്രത്തിലാണ്. മണി മുഴക്കി ശിവനെ ഉണർത്തുന്നു. എല്ലാവരേയും ഉണർത്താറുണ്ട്. അതിരാവിലെ തന്നെ ചെണ്ടമേളമുണ്ടാകാറുണ്ട്. ഇവിടെ ബാബ കുട്ടികളെ ഉണർത്തി ദേവതയാക്കി മാറ്റുന്നു. മണി മുഴക്കേണ്ട കാര്യമൊന്നുമില്ല. ബാബ പറയുന്നു- നിങ്ങൾക്ക് സ്വരാജ്യം വേണമെങ്കിൽ ആദ്യം പവിത്രമായി മാറൂ. ലക്ഷ്യം ബുദ്ധിയിലുണ്ടായിരിക്കണം. വിദ്യാർത്ഥി പറയുന്നു-ഞാൻ ഈ മെട്രിക് പാസായ ശേഷം ഇന്ന കാര്യം ചെയ്യും. സന്യാസിമാർ ശാന്തി വേണമെന്ന് ആഗ്രഹിക്കുന്നു. ഒരു കഥയുമുണ്ടല്ലോ-റാണിയുടെ കഴുത്തിലുണ്ടായിരുന്ന മാല പുറമെയെല്ലാം അന്വേഷിച്ചു എന്ന്. അതുപോലെ സന്യാസിമാരും ശാന്തി പുറത്താണ് അന്വേഷിക്കുന്നത്. എന്നാൽ ആത്മാവ് സ്വയം ശാന്തസ്വരൂപമാണ്. ആത്മാവ് തന്റെ സ്വധർമ്മത്തെ മറന്ന് ശരീരമാണെന്ന് മനസ്സിലാക്കിയിരിക്കുന്നു. നിങ്ങൾ ആത്മാവാണ് എന്ന് ബാബ വീണ്ടും സ്മൃതിയുണർത്തിത്തരുന്നു. ആത്മാവാകുന്ന നിങ്ങൾ 84 ജന്മങ്ങൾ അനുഭവിച്ചു. ഈ കാര്യങ്ങൾ മറ്റൊരാൾക്കും മനസ്സിലാക്കിത്തരാൻ സാധിക്കില്ല. ബാബ പറയുന്നു- നിങ്ങൾക്ക് നിങ്ങളുടെ ജന്മങ്ങളെക്കുറിച്ചറിയില്ല, ഞാനാണ് പറഞ്ഞുതരുന്നത്. നിങ്ങൾ ബ്രഹ്മാകുമാരനും കുമാരിമാരുമാണ്. ബാബ മനസ്സിലാക്കിത്തന്നു- പവിത്രതയില്ലാതെ ജ്ഞാനത്തെ ധാരണ ചെയ്യാൻ സാധിക്കില്ല. സിംഹിണിയുടെ പാലിനുവേണ്ടി സ്വർണ്ണത്തിന്റെ പാത്രം വേണമെന്ന് പറയാറുണ്ടല്ലോ. അപ്പോൾ ജ്ഞാനത്തിന്റെ ധാരണയുണ്ടാകണമെങ്കിലും ബുദ്ധി സ്വർണ്ണപ്പാത്രം പോലെയായിരിക്കണം. ആത്മാവ് ബാബയെ ഓർമ്മിക്കുന്നതിലൂടെ സ്വർണ്ണമായി മാറുന്നു. ബാബയും സത്യമായ സ്വർണ്ണമാണ്. ആത്മാവ് ബാബയെ ഓർമ്മിക്കുന്നതിലൂടെ ജ്ഞാനം ബുദ്ധിയിൽ വരുന്നു. നിങ്ങൾ സത്യമായ സ്വർണ്ണത്തെപ്പോലെ പവിത്രമായിരുന്നു. അപ്പോൾ ജ്ഞാനത്തിന്റെ പ്രഭാവം ആർക്കുമുണ്ടാകില്ല. ബാബ പറയുന്നു-ഞാൻ നിങ്ങൾ ആത്മാവിന് സ്വരാജ്യം നൽകുന്നു. പഴയ സൃഷ്ടിയുടെ അവസാനവും പുതിയ സൃഷ്ടിയുടെ തുടക്കവുമാകുമ്പോഴാണ് സ്വരാജ്യം ലഭിക്കുന്നത്. മനുഷ്യർക്കുള്ളത് പരിധിയുള്ള രാജപദവിയാണ്. മനുഷ്യർക്ക് ഒരിക്കലും പരിധിയില്ലാത്ത രാജപദവി ലഭിക്കുന്നില്ല. വിശ്വത്തിന്റെ അധികാരിയാകാനും സാധിക്കില്ല. നിങ്ങളാണ് ബാബയിലൂടെ വിശ്വത്തിന്റെ അധികാരിയായി മാറുന്നത്. ഭഗവാനാകുന്ന അച്ഛന് മാത്രമാണ് നിങ്ങളുടെ 84 ജന്മങ്ങളെക്കുറിച്ച് അറിയുന്നത്. ദേവതകൾക്ക് തന്റെ ജന്മങ്ങളെക്കുറിച്ചറിയില്ല. അറിഞ്ഞിരുന്നെങ്കിൽ ദുഃഖമുണ്ടാകും, ഏണിപ്പടി ഇറങ്ങിക്കൊണ്ടേയിരിക്കുമോ! രാജ്യപദവിയുടെ സുഖം തന്നെ അപ്രത്യക്ഷമാകും. ഈ കാര്യം നിങ്ങൾക്ക് ഇവിടെ(സംഗമയുഗത്തിൽ)അറിയാം. നമ്മൾ ആത്മാവാണെന്നറിയാം, ഇതിൽ സംശയത്തിന്റെ കാര്യമൊന്നുമില്ല. പലരിൽ നിന്നും കേട്ട് സംശയം കൂടിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ ദൈവീക ധർമ്മത്തിന്റെ വൃക്ഷമാണ് സ്ഥാപിക്കപ്പെടുന്നത്. ഇവർ നമ്മുടെ ബ്രാഹ്മണ കുലത്തിലുള്ളവതാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. ബ്രഹ്മാബാബ പൂർണ്ണമായും ഭക്തി ചെയ്തിട്ടുണ്ട്, അതിനാൽ വീണ്ടും ബാബയിൽ നിന്നും സമ്പത്തെടുക്കാൻ വന്നിരിക്കുകയാണ്. ഭക്തി പൂർത്തിയാകുമ്പോഴാണ് ജ്ഞാനം ലഭിക്കുന്നത്. ഇത് ആർക്കുമറിയില്ല. കെട്ടിടവും പുതിയതും പഴയതുമാകുന്നു. താൽക്കാലിക കെട്ടിടത്തിന്റെ ആയുസ്സ് തീർച്ചയായും കുറവായിരിക്കും. ഇന്നത്തെ ക്കാലത്ത് ഉറപ്പുള്ള കെട്ടിടമാണ് ഉണ്ടാക്കുന്നത്. ഭൂമികുലുക്കമുണ്ടായാൽ പോലും കെട്ടിടം വീഴാതെയും, നഷ്ടമുണ്ടാകാതേയും ഇരിക്കാൻ വളരെ ഉറപ്പുള്ളതായാണ് ഉണ്ടാക്കുന്നത്. അടിത്തറ കൂടുതൽ ഉറപ്പുള്ളതാക്കി മാറ്റുന്നു. ഇപ്പോൾ സ്വരാജ്യത്തിനുവേണ്ടിയുള്ള അടിത്തറയാണ് ഉണ്ടാക്കുന്നത്. ആത്മാവിന് 21 ജന്മത്തേക്കു വേണ്ടിയാണ് രാജ്യഭാഗ്യം ലഭിക്കുന്നത്. ഇവിടുത്തെ രാജ്യപദവി ഒന്നുമല്ല. ഇന്ന് രാജ്യപദവിയുണ്ട്, എന്നാൽ നാളെ ആരെങ്കിലും കയ്യേറ്റം ചെയ്താൽ ഇല്ലാതാവുകയും ചെയ്യും. ആർക്കും അടിത്തറയില്ല. മനുഷ്യർക്കും അടിത്തറയില്ല, ഇന്നുണ്ട്, നാളെ മരിച്ചു. ഇപ്പോൾ ബാബ നിങ്ങളുടെ അടിത്തറ ഉറപ്പുള്ളതാക്കി മാറ്റുന്നതിലൂടെ 21 ജന്മം രാജ്യഭാഗ്യം പ്രാപ്തമാക്കുന്നു. രാജ്യപദവിയുടെ ഉറപ്പുള്ള അടിത്തറയാണ് നിർമ്മിക്കപ്പെടുന്നത്. നിങ്ങളെ ഭൂമിയിലെ ഒരു കൊടുങ്കാറ്റിനും ഇളക്കാൻ സാധിക്കില്ല. ബാബ നമുക്ക് സ്വരാജ്യം നൽകുന്നു എന്ന് ഗീതയിലും എഴുതിയിട്ടുണ്ട്, ഇതിനെ ആർക്കും എടുക്കാനോ, വീഴ്ത്താനോ സാധിക്കില്ല. അൽപം പോലും ദുഃഖമില്ലാത്ത ചക്രവർത്തി പദവിയാണ് നൽകുന്നത്. ആത്മാവിന് എത്ര സന്തോഷമുണ്ടാകണം. നിശ്ചയമുണ്ടല്ലോ. നിശ്ചയമില്ലെങ്കിൽ അവർ സ്വർഗ്ഗത്തിലേക്ക് പോകാൻ യോഗ്യരല്ല. ബ്രഹ്മാകുമാർ ബ്രഹ്മാകുമാരിമാർ അത്രയധികം വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു.

ജ്ഞാനത്തിന്റെ സാഗരനും, പതീത-പാവനനുമായ ബാബ നമ്മളെ രാജയോഗം പഠിപ്പിക്കുന്നു. കൃഷ്ണനാണ് പഠിപ്പിച്ചതെന്ന് മനുഷ്യർ പറയുന്നു. ശിവബാബ മനുഷ്യ ശരീരത്തിൽ വന്നാണ് പഠിപ്പിക്കുന്നതെന്ന് എങ്ങനെ മനസ്സിലാക്കാനാണ്. പവിത്രമായ ഭാരതം ഇപ്പോൾ അപവിത്രവും പതീതവുമാണ്. ദേവതകളുടെ മുന്നിൽ പോയി മഹിമ പാടുന്നു. അങ്ങ് സർവ്വഗുണ സമ്പന്നനും 16 കലാസമ്പൂർണ്ണനുമാണ്, എന്നാൽ ശിവന്റെ മുന്നിൽ പോയി പാടില്ല. ശിവന്റെ മഹിമ വേറെയാണ്. ശിവബാബ ജ്ഞാനത്തിന്റെ സാഗരനും, പതീത-പാവനനും, എല്ലാവരുടേയും സദ്ഗതി ദാതാവും, എല്ലാവരുടേയും ബുദ്ധിയാകുന്ന സഞ്ചി നിറക്കുന്ന നിഷ്കളങ്കരുടെ നാഥനുമാണ്. ഇങ്ങനെയുള്ള ബാബയെയാണ് എല്ലാവരും മറന്നിരിക്കുന്നത്. ദുഃഖം ഹരിച്ച്, സുഖം നൽകൂ എന്ന് പറഞ്ഞ് വിളിക്കുന്നത് പരമപിതാ പരമാത്മാവിനെയാണ്. ഒരു ബാബയാണ് ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്നത്. ബാബയുടെ മതമാണ് ശ്രേഷ്ഠം. ശ്രേഷ്ഠത്തിലും വെച്ച് ശ്രേഷ്ഠമായ ഭഗവാന്റെ മതത്തിലൂടെ നിങ്ങൾ കുട്ടികളും ശ്രേഷ്ഠരായി മാറുന്നു. ഭ്രഷ്ടഠാചാരീലോകമാണെന്ന് ഗവൺമെന്റും പറയുന്നു. ആരാണ് ശ്രേഷ്ഠമാക്കി മാറ്റുന്നതെന്ന് അറിയാൻ തന്നെ സാധിക്കുന്നില്ല. സാധു-സന്യാസിമാർ ശ്രേഷ്ഠമാക്കി മാറ്റും എന്ന് മനസ്സിലാക്കുന്നു, എന്നാൽ അവർക്ക് അതിന് സാധിക്കില്ല. ഇത് ബാബയുടെ മാത്രം കർത്തവ്യമല്ലേ. ആദ്യം ഒരു രാജാവിന്റെ മാത്രം നിർദ്ദേശമനുസരിച്ചായിരുന്നു നടന്നിരുന്നത്. സത്യയുഗത്തിൽ നിങ്ങൾക്ക് മന്ത്രിയൊന്നുമില്ല. ചക്രവർത്തിക്ക് ശക്തിയുണ്ടായിരിക്കും. മന്ത്രിമാരുടെ മഹിമ പാടാറില്ല. നമ്മൾ വിശ്വത്തിന്റെ അധികാരിയായി മാറി രാജ്യം ഭരിച്ചിരുന്നു എന്ന് മനസ്സിലാക്കുന്നു. മുമ്പ് ഭരിച്ചിരുന്നതെങ്ങിനെയാണോ അതുപോലെയാണ് ഇനിയും ഭരിക്കേണ്ടത്. സത്യയുഗത്തിൽ ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടായിരുന്നല്ലോ. ഓരോരുത്തർക്കും അവനവന്റേതായ രാജധാനി ലഭിക്കും. കൃഷ്ണന് തന്റേതായ രാജധാനിയുണ്ടായിരിക്കും. മറ്റ് രാജാക്കൻമാരുമുണ്ടായിരിക്കുമല്ലോ. ചുരുങ്ങിയത് 8 കുലമല്ലേ. 8 ലാണോ 108 ലാണോ എന്നത് മുന്നോട്ട് പോകുമ്പോൾ അറിയാൻ സാധിക്കും. അവസാനം നൽകേണ്ട ജ്ഞാനം ഇപ്പോൾ നൽകുകയില്ല. ജീവിച്ചിരിക്കുന്നർക്ക് ബാബ ജ്ഞാനം നൽകിക്കൊണ്ടേയിരിക്കും, നൽകുക തന്നെ വേണം എന്നത് ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. ഇപ്പോൾ പരമാത്മാവിന്റെ പാർട്ടാണ്. ജ്ഞാനം നൽകുക എന്ന പാർട്ടാണ് ഇപ്പോഴുള്ളത്. ബാബ പറയുന്നു- മുന്നോട്ട് പോകുമ്പോൾ നിങ്ങൾ ഒരുപാട് മനസ്സിലാക്കും. ദിവസന്തോറും മനസ്സിലാക്കി ത്തന്നുകൊണ്ടേയിരിക്കുകയാണ്. നമ്മൾ സത്യയുഗത്തിൽ എങ്ങനെയാണ് രാജ്യം ഭരിക്കുന്നതെന്നും സ്വയംവരമുണ്ടാകുന്നതെന്നും അറിയാൻ സാധിക്കും. നിങ്ങൾ സാക്ഷാത്ക്കാരത്തിൽ വൈകുണ്ഠത്തിൽ പോയി കാണുന്നു. സത്യയുഗത്തിൽ സ്വർണ്ണത്തിന്റെ കൊട്ടാരങ്ങളെല്ലാം എങ്ങനെയുള്ളതാണ്. സ്വർണ്ണം തന്നെ സ്വർണ്ണമാണ്. സ്വയം പവിഴപുരിയായ സ്വർഗ്ഗത്തിലാണ് എന്ന അനുഭവം ചെയ്യുന്നു. സ്വർണ്ണ ഇഷ്ടികകൾ കൊണ്ടുള്ള കെട്ടിടമാണ് ഉണ്ടാക്കുന്നത്. ചിലർ കുറച്ച് ഇഷ്ടികകൾ എടുത്തുകൊണ്ടുവരാം എന്ന് വിചാരിക്കുന്നു. പിന്നീട് താഴേക്കിറങ്ങുമ്പോൾ മനസ്സിലാക്കുന്നു സ്വയം ഇവിടെയാണ് എന്ന്. ധ്യാനത്തിൽ മീരയും കൃഷ്ണനോടൊപ്പം രാസലീല ചെയ്യുന്നതായി കാണുമായിരുന്നു. നിങ്ങൾ സൂക്ഷ്മവതനത്തിലേക്ക് പോകുമ്പോൾ അവിടെ അസ്ഥിയും മാംസവുമൊന്നുമില്ല, ഫരിസ്തകളായി മാറുന്നു. ബ്രഹ്മാവിന്റേയും സൂക്ഷ്മ ശരീരം കാണാൻ സാധിക്കും. ബ്രഹ്മാവ് തന്നെയാണ് ഫരിസ്തയായി മാറുന്നത്. നിങ്ങൾ പൂന്തോട്ടമെല്ലാം കാണുന്നത് ബാബ ചെയ്യിക്കുന്ന സാക്ഷാത്ക്കാരമാണ്. നിങ്ങൾ പറയുന്നു, ബാബ ഞങ്ങളെ പഴച്ചാറ് കഴിപ്പിച്ചു.... സൂക്ഷ്മവതനത്തിൽ അതൊന്നും കുടിപ്പിക്കാൻ സാധിക്കില്ല. വൈകുണ്ഠത്തിൽ പഴങ്ങളും പൂക്കളും ഒന്നാന്തരമായിരിക്കും. സൂക്ഷ്മവതനത്തിൽ പൂന്തോട്ടമുണ്ടായിരിക്കില്ല. പൂന്തോട്ടത്തിൽ പോയപ്പോൾ അവിടെ രാജകുമാരനുണ്ടായിരുന്നു എന്നെല്ലാം നിങ്ങൾ പറയുന്നു. അത് വൈകുണ്ഠമല്ലേ! വൈകുണ്ഠത്തിലെ വൈഭവങ്ങളൊന്നും ഇവിടെ ലഭിക്കുക സാധ്യമല്ല. സത്യയുഗത്തിൽ ഒന്നാന്തരം വൈഭവങ്ങളായിരിക്കും. ബാബ പറയുന്നു- ഞാൻ നിങ്ങളെ വൈകുണ്ഠത്തിലെ അധികാരിയാക്കി മാറ്റുന്നു. ഈ ലോകത്തിൽ ദുഃഖം മാത്രമെയുള്ളൂ. അല്ലയോ ഭഗവാനേ! ദുഃഖത്തിൽ നിന്നും മുക്തമാക്കൂ എന്ന് പറയാത്ത ഒരു മനുഷ്യനുമില്ല. ദുഃഖത്തിലാണ് ഓർമ്മിക്കുന്നത്. കൃഷ്ണന്റെ പൂജാരി പറയും കൃഷ്ണാ.. എന്ന് പറയൂ. ഹനുമാന്റെ പൂജാരിമാർ ജയ് ഹനുമാൻ എന്ന് പറയും..... ഇവിടെ ബാബ പറയുന്നു-നിരന്തരം പിതാവായ എന്നെ ഓർമ്മിക്കൂ. അവസാന സമയം ആരുടേയും സ്മൃതി വരാത്ത തരത്തിൽ ഓർമ്മിക്കണം. കാശി കൽവട്ടിൽ പോയി മരിക്കുന്നു, ജന്മ-ജന്മാന്തരങ്ങളിലെ പാപങ്ങളുടെ ശിക്ഷ അനുഭവിക്കുന്നതുപോലെയാണ് തോന്നുന്നത്. ഒരുപാട് പാപങ്ങൾ ചെയ്തിട്ടുണ്ട്. ഈ ലോകം പാപാത്മാക്കളുടെ ലോകമാണ്. ആത്മാവ് പാപിയാണ്. ആത്മാവാണ് ബാബയെ വിളിക്കുന്നത്-അല്ലയോ പരമപിതാ പരമാത്മാവേ! അല്ലയോ പരമധാമത്തിൽ വസിക്കുന്ന ശിവബാബാ. ബാബയുടെ യഥാർത്ഥ പേര് ഒന്നു മാത്രമാണ്. ബാബ ആത്മാക്കളുടെ പിതാവാണ്. രുദ്രനെന്ന വാക്കിനോടൊപ്പം സാലിഗ്രാമമെന്ന വാക്ക് ശോഭനീയമല്ല. ശിവനും സാലിഗ്രാമവും തമ്മിൽ യോജിക്കുന്നുണ്ട്. ശിവലിംഗം മണ്ണുകൊണ്ടുണ്ടാക്കുന്നതു പോലെ തന്നെ സാലിഗ്രാമുകളുടേയും ഉണ്ടാക്കുന്നു. ശിവനാണല്ലോ പതീത-പാവനൻ. ഇവിടെയാണ് യജ്ഞവും രചിക്കുന്നത്. ഭാരതം വളരെ ഉയർന്നതാണ് എന്നാൽ ദേവതാധർമ്മത്തെ മറന്നുപോയി. നിങ്ങളുടേത് ആദി സനാതന ദേവീ-ദേവതാ ധർമ്മമാണ്. ഈ ധർമ്മം തുടർന്നുകൊണ്ടേയിരിക്കണം. ഹിന്ദു ഒരു ധർമ്മമല്ല. ദേവതാ ധർമ്മത്തിലുള്ളവരാണ് സതോ, രജോ, തമോയിലൂടെ കടന്നുപോകുന്നത്. തമോപ്രധാനതയിലേക്ക് വരുന്നതിലൂടെ സ്വയത്തെ ഒരിക്കലും ദേവത എന്നു പറയാൻ സാധിക്കില്ല. ഹിന്ദു എന്നത് വാസ്തവത്തിൽ ധർമ്മമല്ല. നിങ്ങൾക്കും ദേവീ-ദേവതയായി മാറാൻ സാധിക്കും, അതിനുവേണ്ടി വന്ന് മനസ്സിലാക്കൂ എന്ന് പറയാറുണ്ട്. അപ്പോൾ പറയും സമയമെവിടെ... ബാബ പറയുന്നു- സുഖത്തിന്റെയും ശാന്തിയുടേയും സമ്പത്ത് നൽകുന്നതിനുവേണ്ടി ഞാൻ നിങ്ങളെ എന്റേതാക്കി മാറ്റുന്നു. ചില കുടുംബങ്ങൾ തമ്മിൽ വളരെ ഐക്യത്തോടെ കഴിയുന്നു, വളരെ സ്നേഹത്തോടു കൂടിയാണ് കഴിയുന്നത്. എല്ലാവരും ഒരുമിച്ചാണ് സമ്പാദിക്കുന്നത്. ഒരു പ്രശ്നവുമില്ല. എന്നാലും ഈ ലോകത്തെ സ്വർഗ്ഗമെന്ന് പറയാൻ സാധിക്കില്ലല്ലോ. സത്യയുഗത്തിൽ ഒരു വീട്ടിലും രോഗമോ, ദുഃഖമോ ഉണ്ടാവില്ല. പേര് തന്നെ സ്വർഗ്ഗമെന്നാണ്. സത്യയുഗത്തിൽ എല്ലാവരും സുഖികളായിരിക്കും. ബാബയിൽ നിന്നും നിങ്ങൾ സദാകാലത്തേക്ക് വേണ്ടി സുഖത്തിന്റെ സമ്പത്തെടുക്കാനാണ് വന്നിരിക്കുന്നത്. നിങ്ങൾക്കാണ് ജ്ഞാനമുള്ളത്. പറയുന്നു- ബാബാ അങ്ങ് പതീത- പാവനനാണ്, ഞങ്ങളേയും പാവനമാക്കി മാറ്റൂ. നിങ്ങൾ കുട്ടികളും ബാബയോടൊപ്പം ഈശ്വരീയ സഹയോഗികളാണ്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സ്വരാജ്യം പ്രാപ്തമാക്കുന്നതിനുവേണ്ടി ഇപ്പോൾ മുതൽ തന്നെ പവിത്രതയാകുന്ന അടിത്തറയെ ഉറപ്പാക്കണം. ബാബ പതീത പാവനനായതു പോലെ ബാബക്ക് സമാനം പവിത്രമായി മാറണം.

2) തന്റെ ശാന്തമായ സ്വധർമ്മത്തിൽ സ്ഥിതി ചെയ്യണം. എത്രത്തോളം സാധിക്കുന്നുവോ ദേഹീ അഭിമാനിയായി കഴിയണം. ഡെഡ് സൈലൻസിന്റെ അർത്ഥം അശരീരിയായി കഴിയാനുള്ള അഭ്യാസം ചെയ്യണം.

വരദാനം :-
അന്യ ആത്മാക്കളുടെ സേവനങ്ങൾ ചെയ്യുന്നതാനോടൊപ്പം സ്വസേവനവും ചെയ്തുകൊണ്ടിരിക്കുന്ന സഫലതാമൂർത്തികളായി ഭവിക്കട്ടെ.

സേവനങ്ങളിൽ സഫലതാമൂർത്തികളാകണമെങ്കിൽ മറ്റുള്ളവരുടെ സേവനം ചെയ്യുന്നതിനോടൊപ്പം അവനവനുവേണ്ടിയുള്ള സേവനവും ചെയ്യണം.സേവനങ്ങൾക്കായി പോകുമ്പോൾ സേവനങ്ങൾക്കൊപ്പം തന്റെ പഴയസംസ്ക്കാരങ്ങളുടെ അന്തിമ സംസ്ക്കാരവും ചെയ്യണം. എത്രത്തോളം പഴയസംസ്ക്കാരങ്ങളെ ഇല്ലാതാക്കുന്നവോ അത്രയും ആദരവ് ലഭിച്ചുകൊണ്ടേയിരിക്കും.എല്ലാആത്മാക്കളും താങ്കളുടെ മുന്നിൽ മനസ്സുകൊണ്ട് നമസ്ക്കരിക്കും.പുറമേയുള്ള നമസ്ക്കാരമല്ല.മനസ്സുകൊണ്ട് നമസ്ക്കരിക്കുന്ന ആത്മാക്കളാക്കി അവരെ മാറ്റണം.

സ്ലോഗന് :-
പരിധിയില്ലാത്ത സേവനങ്ങളെ ലക്ഷ്യമാക്കുകയാണെങ്കിൽ പരിധിയുള്ള എല്ലാ ബന്ധനങ്ങളെല്ലാം ഇല്ലാതാകും.

അവ്യക്തസൂചന- ജ്വാലാസ്വരൂപ സ്ഥിതിയിൽ ഇരുന്നുകൊണ്ട് ശക്തിശാലിയായ ഓർമ്മയുടെ അനുഭവം ചെയ്യുക

താങ്കളുടെ ഓർമ്മ ജ്വാലാസ്വരൂപമായി മാറാത്തതുവരെ വിനാശജ്വാലക്കും സമ്പൂർണ്ണ ജ്വാലാസ്വരൂപമായി മാറാൻ കഴിയ്ല്ല. അത് ആളിക്കത്തുകയും അണയുകയും ചെയ്തുകൊണ്ടിരിക്കും. കാരണം ജ്വാലാമൂർത്തികളും പ്രേരണ നൽകുന്നവരുമായ ആധാരമൂർത്തികളായ ആത്മാക്കൾ ഇപ്പോഴും സ്വയം സദാ ജ്വാലാസ്വരൂപമായി മാറിയിട്ടില്ല. ഇപ്പോൾ ജ്വാലാസ്വരൂപമായി മാറുന്നതിനുള്ള ദൃഢസങ്കൽപം എടുത്തുകൊണ്ട് സംഘടിതരൂപത്തിൽ മനസ്സ് ബുദ്ധി എന്നിവ ഏകാഗ്രമാക്കി വളരെ പവർഫുൾ ആയ യോഗത്തിന്റെ വൈബ്രേഷൻസ് നാനാ ഭാഗത്തേക്കും വ്യാപിപ്പിച്ചുകൊണ്ടിരിക്കൂ.