06.09.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - നിങ്ങളുടെ ഈ പഠിപ്പ് വരുമാനമാര്ഗ്ഗമാണ്, ഈ പഠിപ്പിലൂടെ 21 ജന്മത്തേക്ക് സമ്പാദ്യത്തിനുള്ള മുന്നൊരുക്കമാകുന്നു.

ചോദ്യം :-
മുക്തിധാമത്തിലേക്ക് പോകുന്നത് വരുമാനമാണോ അതോ നഷ്ടമാണോ?

ഉത്തരം :-
ഭക്തര്ക്ക് ഇതും വരുമാനമാണ് എന്തുകൊണ്ടെന്നാല് അരകല്പമായി ശാന്തി-ശാന്തിയെന്ന് യാചിച്ചാണ് വന്നത്. വളരെ പരിശ്രമങ്ങള്ക്ക് ശേഷവും ശാന്തി ലഭിച്ചില്ല. ഇപ്പോള് ബാബയിലൂടെ ശാന്തി ലഭിക്കുന്നു അര്ത്ഥം മുക്തിയിലേക്ക് പോകുന്നു അപ്പോള് ഇതും അരകല്പത്തിന്റെ പരിശ്രമത്തിന്റെ ഫലമാണ്, അതുകൊണ്ട് ഇതിനെയും സമ്പാദ്യമെന്ന് പറയും, നഷ്ടമല്ല. നിങ്ങള് കുട്ടികളാണെങ്കില് ജീവന്മുക്തിയിലേക്ക് പോകുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യുന്നു. നിങ്ങളുടെ ബുദ്ധിയില് ഇപ്പോള് മുഴുവന് വിശ്വത്തിന്റെയും ചരിത്രവും ഭൂമിശാസ്ത്രവും നൃത്തം ചെയ്തുകൊണ്ടിരിക്കുന്നു.

ഓംശാന്തി.  
മധുര-മധുരമായ ആത്മീയ കുട്ടികള്ക്ക് ആത്മീയ അച്ഛന് ഇത് മനസ്സിലാക്കി തന്നിട്ടുണ്ട് അതായത് ആത്മാവ് തന്നെയാണ് എല്ലാം മനസ്സിലാക്കുന്നത്. ഈ സമയം നിങ്ങള് കുട്ടികളെ ആത്മീയ ലോകത്തിലേക്ക് ബാബ കൊണ്ട് പോകുന്നു. അതിനെയാണ് പറയുന്നത് ആത്മീയ ദൈവീക ലോകം, ഇതിനെ പറയുന്നത് ഭൗതീക ലോകം, മനുഷ്യരുടെ ലോകം എന്നാണ്. കുട്ടികള് മനസ്സിലാക്കുന്നുണ്ട് ദൈവീക ലോകം ഉണ്ടായിരുന്നു, അതായിരുന്നു ദൈവീക മനുഷ്യരുടെ പവിത്ര ലോകം. ഇപ്പോള് മനുഷ്യര് അപവിത്രമാണ് അതുകൊണ്ടാണ് ആ ദേവതകളുടെ മഹിമയും പൂജയും ചെയ്യുന്നത്. ഈ സ്മൃതിയുണ്ട് അതായത് ശരിക്കും വൃക്ഷത്തില് ആദ്യം ഒരേഒരു ധര്മ്മമായിരിക്കും ഉണ്ടായിരിക്കുക. വിരാടരൂപത്തിലും, വൃക്ഷത്തിലും മനസ്സിലാക്കി കൊടുക്കണം. ഈ വൃക്ഷത്തിന്റെ വിത്ത് മുകളിലാണ്. വൃക്ഷത്തിന്റെ വിത്താണ് ബാബ, പിന്നീട് ഏതുപോലെയാണോ വിത്ത് അതുപോലെ ഇല വരുന്നു. ഇതും അദ്ഭുതമല്ലേ. എത്ര ചെറിയ വിത്ത് എത്ര ഫലമാണ് നല്കുന്നത്. എത്രയാണ് അതിന്റെ രൂപം മാറുന്നത്. ഈ മനുഷ്യ സൃഷ്ടിയാകുന്ന വൃക്ഷത്തെ ആരും അറിയുന്നില്ല, ഇതിനെയാണ് പറയുന്നത് കല്പ വൃക്ഷം, ഇതിന്റെ വര്ണ്ണന കേവലം ഗീതയില് മാത്രമാണുള്ളത്. എല്ലാവര്ക്കുമറിയാം ഗീതയാണ് നമ്പര്വണ് ധര്മ്മ ശാസ്ത്രം. ശാസ്ത്രങ്ങളും നമ്പര്വൈസായല്ലേ ഉള്ളത്, എങ്ങനെയാണോ ധര്മ്മങ്ങളുടെ സ്ഥാപന നമ്പര്വൈസായി ഉണ്ടാകുന്നത്, ഇതും കേവലം നിങ്ങള് മാത്രമാണ് മനസ്സിലാക്കുന്നത്, മറ്റാരിലും ഈ ജ്ഞാനം ഉണ്ടായിരിക്കില്ല. നിങ്ങളുടെ ബുദ്ധിയിലുണ്ട് ഏറ്റവും ആദ്യം ഏത് ധര്മ്മമാണുണ്ടാകുന്നത് പിന്നീട് അതില് മറ്റ് ധര്മ്മങ്ങുടെ വൃദ്ധി എങ്ങനെയാണ് ഉണ്ടാകുന്നത്. ഇതിനെയാണ് പറയുന്നത് വിരാട നാടകം. കുട്ടികളുടെ ബുദ്ധിയില് മുഴുവന് വൃക്ഷവുമുണ്ട്. വൃക്ഷത്തിന്റെ ഉല്പത്തി എങ്ങനെയാണ് ഉണ്ടാകുന്നത്, ഇതാണ് മുഖ്യമായ കാര്യം. ദേവീ-ദേവതകളാകുന്ന തായ്ത്തടി ഇപ്പോള് ഇല്ല, ചില്ലകളും, ശാഖകളുമുണ്ട്, ബാക്കി ആദി സനാതന ദേവീ-ദേവതാ ധര്മ്മമാകുന്ന അടിത്തറയില്ല. ഇങ്ങനെയും മഹിമയുണ്ട് - ഒരു ആദി സനാതന ദേവീ-ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നു, ബാക്കി എല്ലാധര്മ്മങ്ങളും നശിക്കുന്നു. ഇപ്പോള് നിങ്ങള്ക്കറിയാം ദൈവീക വൃക്ഷം എത്ര ചെറുതായിരിക്കുമെന്ന്. പിന്നീട് ഈ കാണുന്ന മറ്റ് ധര്മ്മങ്ങളൊന്നും തന്നെ ഉണ്ടായിരിക്കില്ല. വൃക്ഷം ആദ്യം ചെറുതായിരിക്കും പിന്നീട് വലുതായിക്കൊണ്ടിരിക്കുന്നു. വലുതായി-വലുതായി ഇപ്പോള് എത്ര വലുതായിരിക്കുന്നു. ഇപ്പോള് ഇതിന്റെ ആയുസ്സ് പൂര്ത്തിയാകുകയാണ്, ആല്വൃക്ഷവുമായി ഇതിന്റെ ഉപമ വളരെ നന്നായി മനസ്സിലാക്കാന് സാധിക്കും. ഇതും ഗീതയുടെ ജ്ഞാനമാണ് അത് ബാബ നിങ്ങളെ സന്മുഖത്തിരുന്ന് കേള്പ്പിക്കുന്നു, അതിലൂടെ നിങ്ങള് രാജക്കന്മാരുടെയും രാജാവാകുന്നു. വീണ്ടും ഭക്തി മാര്ഗ്ഗത്തില് ഇന്ന് കാണുന്ന ഗീത മുതലായവ ഉണ്ടാക്കും. ഈ അനാദിയായ നാടകം ഉണ്ടാക്കിയിട്ടുള്ളതാണ്. വീണ്ടും ഇങ്ങനെ തന്നെ സംഭവിക്കും. പിന്നീട് ഏതേതെല്ലാം ധര്മ്മം സ്ഥാപിക്കുമോ അവരവരുടേതായ ശാസ്ത്രവും ഉണ്ടാകും. സിഖ് ധര്മ്മത്തിന് അവരുടെ ശാസ്ത്രം, ക്രിസ്ത്യാനികള്ക്കും ബൗദ്ധികള്ക്കും അവരവരുടെ ശാസ്ത്രമുണ്ടാകും. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് മുഴുവന് വിശ്വത്തിന്റെയും ചരിത്രവും ഭൂമിശാസ്ത്രവും നൃത്തം ചെയ്തുകൊണ്ടിരിക്കുന്നു. ബുദ്ധി ജ്ഞാന ഡാന്സ് ചെയ്തുകൊണ്ടിരിക്കുന്നു. നിങ്ങള് മുഴുവന് വൃക്ഷത്തെയും അറിഞ്ഞിരിക്കുന്നു. എങ്ങനെ-എങ്ങനെയാണ് ധര്മ്മങ്ങള് വരുന്നത്, എങ്ങനെയാണ് വൃദ്ധി പ്രാപിക്കുന്നത്. വീണ്ടും നമ്മുടെ ഒരു ധര്മ്മം സ്ഥാപിക്കപ്പെടുന്നു, ബാക്കി എല്ലാം സമാപ്തമാകുന്നു. പാടുന്നില്ലേ- ജ്ഞാന സൂര്യന് ഉദിച്ചപ്പോള്........ ഇപ്പോള് തീര്ത്തും അന്ധകാരമല്ലേ. എത്രയധികം മനുഷ്യരാണ്, പിന്നീട് ഇത്രയും പേരൊന്നും ഉണ്ടായിരിക്കില്ല. ഈ ലക്ഷ്മീ-നാരായണന്റെ രാജ്യത്തില് ഇവര് ഉണ്ടായിരുന്നില്ല. വീണ്ടും ഒരു ധര്മ്മം സ്ഥാപിതമാകുക തന്നെ വേണം. ഈ ജ്ഞാനം ബാബ തന്നയാണ് വന്ന് കേള്പ്പിക്കുന്നത്. നിങ്ങള് കുട്ടികള് സമ്പാദ്യത്തിനായി എത്ര ജ്ഞാനമാണ് വന്ന് പഠിക്കുന്നത്. ബാബ ടീച്ചറായി വന്ന് പഠിപ്പിക്കുന്നു അപ്പോള് അരകല്പത്തേക്ക് നിങ്ങളുടെ സമ്പാദ്യത്തിനുള്ള മാര്ഗ്ഗമാകുന്നു. നിങ്ങള് വളരെ ധനവാനായി മാറുന്നു. നിങ്ങള്ക്കറിയാം നമ്മളിപ്പോള് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതാണ് അവിനാശീ ജ്ഞാന രത്നങ്ങളുടെ പഠിത്തം. ഭക്തിയെ അവിനാശീ ജ്ഞാന രത്നമെന്ന് പറയില്ല. ഭക്തിയില് മനുഷ്യര് എന്തെല്ലാമാണോ പഠിക്കുന്നത്, അതിലൂടെ നഷ്ടം മാത്രമാണുണ്ടാകുന്നത്. രത്നമുണ്ടാകുന്നില്ല. ജ്ഞാന രത്നങ്ങളുടെ സാഗരനെന്ന് ഒരു ബാബയെ മാത്രമാണ് പറയുന്നത്. ബാക്കി അതാണ് ഭക്തി. അതില് യാതൊരു ലക്ഷ്യവുമില്ല. സമ്പാദ്യവുമില്ല. സമ്പാദ്യത്തിന് വേണ്ടിയാണ് സ്കൂളില് പഠിക്കുന്നത്. പിന്നീട് ഭക്തി ചെയ്യുന്നതിനായി ഗുരുവിന്റെ അടുത്ത് പോകുന്നു. ചിലര് യൗവ്വനത്തിലേ ഗുരവിന്റെ അടുത്ത് പോകുന്നു, ചിലര് വാര്ദ്ധക്യത്തില് ഗുരുവിനെ സ്വീകരിക്കുന്നു. ചിലര് ചെറുപ്പത്തില് തന്നെ സന്യാസം ചെയ്യുന്നു. കുംഭമേളക്ക് എത്രപേരാണ് വരുന്നത്. സത്യയുഗത്തില് ഇതൊന്നും തന്നെ ഉണ്ടായിരിക്കില്ല. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് എല്ലാ കാര്യങ്ങളും വന്നിരിക്കുന്നു. രചയിതാവിനെയും രചനയുടെ ആദി-മദ്ധ്യ-അന്ത്യത്തെയും നിങ്ങള് അറിഞ്ഞിരിക്കുന്നു. അവരാണെങ്കില് കല്പത്തിന്റെ ആയുസ്സ് തന്നെ ദീര്ഘിപ്പിച്ചിരിക്കുന്നു. ഈശ്വരന് സര്വ്വവ്യാപിയെന്ന് പറഞ്ഞു. ജ്ഞാനത്തിന്റെ അറിവേയില്ല. ബാബ വന്ന് അജ്ഞാന നിദ്രയില് നിന്ന് ഉണര്ത്തുന്നു. ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനത്തിന്റെ ധാരണ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ബാറ്ററി നിറഞ്ഞുകൊണ്ടിരിക്കുന്നു. ജ്ഞാനത്തിലൂടെയുള്ളത് സമ്പാദ്യമാണ്, ഭക്തിയിലൂടെയുള്ളത് നഷ്ടമാണ്. സമയമനുസരിച്ച് എപ്പോഴാണോ നഷ്ടത്തിന്റെ സമയം പൂര്ത്തിയാകുന്നത് അപ്പോള് വീണ്ടും ബാബ സമ്പാദ്യം ചെയ്യിക്കാന് വരുന്നു. മുക്തിയിലേക്ക് പോകുക - അതും സമ്പാദ്യമാണ്. ശാന്തി എല്ലാവരും ചോദിച്ചുകൊണ്ടിരിക്കുന്നുണ്ട്. ശാന്തി ദേവനെന്ന് പറയുന്നതിലൂടെ ബുദ്ധി ശിവബാബയിലേക്ക് പോകുന്നു. പറയുന്നുണ്ട് - വിശ്വത്തില് ശാന്തിയുണ്ടാകണം, എന്നാല് അത് എങ്ങനെ ഉണ്ടാകും - ഇതാര്ക്കും അറിയില്ല. ശാന്തിധാമവും, സുഖധാമവും രണ്ടും വേറെ വേറെയാണ് - ഇതുപോലും അറിയുന്നില്ല. ആരാണോ ആദ്യത്തെ നമ്പറിലുള്ളത്, അവര്ക്ക് പോലും യാതൊന്നും അറിയില്ലായിരുന്നു. ഇപ്പോള് നിങ്ങള്ക്ക് മുഴുവന് ജ്ഞാനവുമുണ്ട്. നിങ്ങള്ക്കറിയാം - നമ്മള് ഈ കര്മ്മക്ഷേത്രത്തില് കര്മ്മത്തിന്റെ ഭാഗമഭിനയിക്കാന് വന്നിരിക്കുന്നു. എവിടെ നിന്നാണ് വന്നത്? ബ്രഹ്മലോകത്ത് നിന്ന്. നിരാകാരി ലോകത്ത് നിന്ന് ഈ സാകാരീ ലോകത്തിലേക്ക് വേഷമഭിനയിക്കാന് വന്നിരിക്കുന്നു. നമ്മള് ആത്മാവ് മറ്റൊരു സ്ഥലത്ത് വസിക്കുന്നവരാണ്. ഇവിടെയാണ് ഈ 5 തത്വങ്ങളുടെ ശരീരമുള്ളത്. ശരീരമുണ്ട് അതുകൊണ്ടാണ് നമ്മള്ക്ക് സംസാരിക്കാന് സാധിക്കുന്നത്. നമ്മള് ചൈതന്യ പാര്ട്ട്ധാരികളാണ്. ഇപ്പോള് നിങ്ങള് ഇങ്ങനെ പറയില്ല അതായത് ഞങ്ങള്ക്ക് ഈ നാടകത്തിന്റെ ആദി-മദ്ധ്യ-അന്ത്യത്തെക്കുറിച്ച് അറിയില്ല. മുന്പ് അറിഞ്ഞിരുന്നില്ല. തന്റെ അച്ഛനെ, തന്റെ വീടിനെ, തന്റെ രൂപത്തെ യഥാര്ത്ഥ രീതിയില് അറിഞ്ഞിരുന്നില്ല. ഇപ്പോള് അറിയാം ആത്മാവ് എങ്ങനെയാണ് പാര്ട്ടഭിനയിച്ചുകൊണ്ടിരിക്കുന്നത്. സ്മൃതി വന്നിരിക്കുന്നു. ആദ്യം സ്മൃതി ഉണ്ടായിരുന്നില്ല.

നിങ്ങള്ക്കറിയാം സത്യമായ ബാബ മാത്രമാണ് സത്യം കേള്പ്പിക്കുന്നത്, അതിലൂടെ നമ്മള് സത്യഖണ്ഡത്തിന്റെ അധികാരിയാകുന്നു. സത്യതയോടെയിരുന്നും സുഖമനുഭവിക്കുന്നു. സത്യമെന്ന് പറയുന്നത്- സത്യഖണ്ഡത്തെയാണ്. ദേവതകളെല്ലാവരും സത്യം പറയുന്നവരായിരിക്കും. സത്യം പഠിപ്പിക്കുന്നത് ബാബയാണ്. ബാബയുടെ മഹിമ നോക്കൂ എത്രയാണ്. പാടിയിട്ടുള്ള മഹിമ നിങ്ങള്ക്ക് പ്രയോജനത്തില് വരുന്നു. ശിവബാബയുടെ മഹിമ ചെയ്യുന്നു. ആ ബാബയാണ് വൃക്ഷത്തിന്റെ ആദി-മദ്ധ്യ-അന്ത്യത്തെ അറിയുന്നത്. സത്യം ബാബ കേള്പ്പിക്കുന്നു അപ്പോള് നിങ്ങള് കുട്ടികള് സത്യമുള്ളവരായി മാറുന്നു. സത്യഖണ്ഡവും ഉണ്ടാകുന്നു. ഭാരതം സത്യഖണ്ഡമായിരുന്നു. നമ്പര്വണ് ഉയര്ന്നതിലും ഉയര്ന്ന തീര്ത്ഥസ്ഥാനവും ഇതാണ് എന്തുകൊണ്ടെന്നാല് സര്വ്വരുടെയും സദ്ഗതി ചെയ്യുന്ന ബാബ ഭാരതത്തില് മാത്രമാണ് വരുന്നത്. ഒരു ധര്മ്മത്തിന്റെ സ്ഥാപനയുണ്ടാകുന്നു, ബാക്കി എല്ലാത്തിന്റെയും വിനാശവും ഉണ്ടാകുന്നു. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്- സൂക്ഷ്മവതനത്തില് ഒന്നും തന്നെയില്ല. ഇതെല്ലാം സാക്ഷാത്ക്കാരമുണ്ടാകുന്നതാണ്. ഭക്തിമാര്ഗ്ഗത്തിലും സാക്ഷാത്ക്കാരമുണ്ടാകുന്നുണ്ട്. സാക്ഷാത്ക്കാരമുണ്ടാകുന്നില്ലെങ്കില് ഇവരുടെ ക്ഷേത്രമെല്ലാം എങ്ങനെയാണ് ഉണ്ടാകുന്നത്! എന്തുകൊണ്ടാണ് പൂജയുണ്ടാകുന്നത്. സാക്ഷാത്ക്കാരം ചെയ്യുന്നു, അനുഭവം ചെയ്യുന്നു ഇവര് ചൈതന്യത്തില് ഉള്ളവരായിരുന്നു. ബാബ മനസ്സിലാക്കി തരുന്നു - ഭക്തിമാര്ഗ്ഗത്തില് ഏതെല്ലാം ക്ഷേത്രങ്ങള് മുതലായവയാണോ ഉണ്ടാകുന്നത്, നിങ്ങള് കേട്ടിട്ടും, കണ്ടിട്ടുമുള്ളത്, അതെല്ലാം ആവര്ത്തിക്കപ്പെടും. ചക്രം കറങ്ങിക്കൊണ്ടേയിരിക്കുന്നു. ജ്ഞാനത്തിന്റെയും ഭക്തിയുടെയും കളി ഉണ്ടാക്കിയിട്ടുള്ളതാണ്. എപ്പോഴും പറയാറുണ്ട് ജ്ഞാനം, ഭക്തി, വൈരാഗ്യം. എന്നാല് വിസ്താരത്തില് ഒന്നുമറിയില്ല. ബാബയിരുന്ന് മനസ്സിലാക്കി തരുന്നു - ജ്ഞാനമാണ് പകല്, ഭക്തിയാണ് രാത്രി. വൈരാഗ്യം രാത്രിയുടേതാണ്. പിന്നീട് പകലുണ്ടാകുന്നു. ഭക്തിയിലുള്ളത് ദുഃഖമാണ് അതുകൊണ്ടാണ് അതിനോട് വൈരാഗ്യം. സുഖത്തിനോട് വൈരാഗ്യമെന്ന് പറയില്ല. സന്യാസം മുതലായവയും ദുഃഖം കാരണമാണ് സ്വീകരിക്കുന്നത്. മനസ്സിലാക്കുന്നു പവിത്രതയില് സുഖമുണ്ട് അതുകൊണ്ടാണ് സ്ത്രീയെ ഉപേക്ഷിച്ച് പോകുന്നത്. ഇന്നത്തെ കാലത്താണെങ്കില് ധനവാനുമായിരിക്കുന്നു എന്തുകൊണ്ടെന്നാല് സമ്പത്ത് കൂടാതെ സുഖം ലഭിക്കുക സാധ്യമല്ല. മായ യുദ്ധം ചെയ്ത് കാട്ടില് നിന്ന് പിന്നീട് നഗരത്തിലേക്ക് കൊണ്ടുവരുന്നു. വിവേകാനന്ദനും രാമകൃഷ്ണനും രണ്ട് വലിയ സന്യാസിമാരായി പോയവരാണ്. സന്യാസത്തിന്റെ ശക്തി രാമകൃഷ്ണനില് ഉണ്ടായിരുന്നു. ബാക്കി ഭക്തിയെ മനസ്സിലാക്കി കൊടുക്കുക, അത് വിവേകാന്ദന്റേതായിരുന്നു. രണ്ട് പേരുടെയും പുസ്തകങ്ങളുണ്ട്. പുസ്തകം എഴുതുമ്പോള് ഏകാഗ്രചിത്തമായി ഇരുന്നെഴുതുന്നു. രാമകൃഷ്ണന് തന്റെ ജീവചരിത്രം എഴുതിയിരുന്നപ്പോള് ശിഷ്യനോട് പോലും പറഞ്ഞു പോയി ദൂരെയിരിക്കാന്. വളരെ കടുത്ത തീവ്ര സന്യാസിയായിരുന്നു, മഹിമയും വളരെയുണ്ട്. സ്ത്രീയെ അമ്മയെന്ന് മനസ്സിലാക്കൂ എന്ന് ബാബ പറയുന്നില്ല . ബാബ പറയുന്നു അവരെയും ആത്മാവെന്ന് മനസ്സിലാക്കൂ. ആത്മാക്കളെല്ലാവരും സഹോദര-സഹോദരങ്ങളാണ്. സന്യാസികളുടെ കാര്യം വേറെയാണ,് അവര് സ്ത്രീയെ അമ്മയെന്ന് മനസ്സിലാക്കി. ഇരുന്ന് അമ്മയുടെ മഹിമ പാടി. ഇത് ജ്ഞാനത്തിന്റെ വഴിയാണ്, വൈരാഗ്യത്തിന്റെ കാര്യം വേറെയാണ്. വൈരാഗ്യത്തില് വന്നാണ് സ്ത്രീയെ അമ്മയെന്ന് മനസ്സിലാക്കിയത്. അമ്മയെന്ന ശബ്ദത്തില് ക്രിമിനല് ദൃഷ്ടി ഉണ്ടാകില്ല. സഹോദരിയില് പോലും ക്രിമിനല് ദൃഷ്ടി പോകാം, അമ്മയില് ഒരിക്കലും മോശമായ ചിന്ത പോകില്ല. അച്ഛന് മകളില് പോലും വികാരി ദൃഷ്ടി പോകാം, അമ്മയില് ഒരിക്കലും പോകില്ല. സന്യാസി സ്ത്രീയെ അമ്മയെന്ന് കരുതാന് തുടങ്ങി. അവരോട് ഇങ്ങനെ പറയാറില്ല അതായത് ലോകം എങ്ങനെ മുന്നോട്ട് പോകും, തലമുറ എങ്ങനെ ജനിക്കും? ഒരാള്ക്ക് വൈരാഗ്യം വന്നു, അമ്മയെന്ന് പറഞ്ഞു. അവരുടെ മഹിമ നോക്കൂ എത്രയാണ്. ഇവിടെ സഹോദരീ-സഹോദരനെന്ന് പറഞ്ഞിട്ട് പോലും വളരെ പേരുടെ ദൃഷ്ടി മോശമാകുന്നുണ്ട് അതുകൊണ്ട് ബാബ പറയുന്നു - സഹോദര-സഹോദരനെന്ന് മനസ്സിലാക്കൂ. ഇതാണ് ജ്ഞാനത്തിന്റെ കാര്യം. അത് ഒരാളുടെ കാര്യമാണ്, ഇവിടെയാണെങ്കില് പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനം ധാരാളം സഹോദരനും സഹോദരിമാരുമില്ലേ. ബാബയിരുന്ന് എല്ലാ കാര്യങ്ങളും മനസ്സിലാക്കി തരികയാണ്. ഇദ്ദേഹവും ശാസ്ത്രം മുതലായവ പഠിച്ചിട്ടുണ്ട്. ആ ധര്മ്മം തന്നെ വേറെയാണ് നിവര്ത്തി മാര്ഗ്ഗത്തിന്റേതാണ്, കേവലം പുരുഷന്മാര്ക്കുള്ളതാണ്. അതാണ് പരിധിയുള്ള വൈരാഗ്യം, നിങ്ങള്ക്കാണെങ്കില് മുഴുവന് പരിധിയില്ലാത്ത ലോകത്തോടും വൈരാഗ്യമാണ്. സംഗമത്തില് മാത്രമാണ് ബാബ വന്ന് നിങ്ങള്ക്ക് പരിധിയില്ലാത്ത കാര്യങ്ങള് മനസ്സിലാക്കി തരുന്നത്. ഇപ്പോള് ഈ പഴയ ലോകത്തോട് വൈരാഗ്യം വെയ്ക്കണം. ഇത് വളരെ പതിതവും മോശവുമായ ലോകമാണ്. ഇവിടെ ശരീരത്തിന് പാവനമാകാന് സാധിക്കില്ല. ആത്മാവിന് പുതിയ ശരീരം സത്യയുഗത്തില് മാത്രമാണ് ലഭിക്കുക. ഇവിടെ ആത്മാവ് പാവനമാകുന്നു, എന്നാല് ശരീരം വീണ്ടും അപവിത്രം തന്നെയായിരിക്കും, കര്മ്മാതീത അവസ്ഥ ആകുന്നത് വരെ. സ്വര്ണ്ണത്തില് കലര്പ്പ് ചേരുകയാണെങ്കില് ആഭരണവും അതുപോലെ കലര്പ്പുള്ളതാകുന്നു. കലര്പ്പ് ഇല്ലാതാകുകയാണെങ്കില് ആഭരണവും സത്യമായതാകും. ഈ ലക്ഷ്മീ-നാരായണന്റെ ആത്മാവും ശരീരവും രണ്ടും സതോപ്രധാനമാണ്. നിങ്ങളുടെ ആത്മാവും ശരീരവും രണ്ടും തന്നെ തമോപ്രധാനം കറുത്തതാണ്. ആത്മാവ് കാമ ചിതയിലിരുന്ന് കറുത്തു പോയിരിക്കുന്നു. ബാബ പറയുന്നു വീണ്ടും ഞാന് വന്ന് കറുപ്പില് നിന്ന് വെളുപ്പിക്കുന്നു. ഇത് മുഴുവന് ജ്ഞാനത്തിന്റെ കാര്യമാണ്. അല്ലാതെ വെള്ളത്തിന്റെ കാര്യമല്ല. എല്ലാവരും കാമ ചിതയിലിരുന്ന് പതിതമായിരിക്കുന്നു അതുകൊണ്ടാണ് രാഖി കെട്ടിക്കുന്നത് അതായത് പാവനമാകാനുള്ള പ്രതിജ്ഞ ചെയ്യൂ.

ബാബ പറയുന്നു ഞാന് ആത്മാക്കളോടാണ് സംസാരിക്കുന്നത്. ഞാന് ആത്മാക്കളുടെ അച്ഛനാണ്, എന്നെയാണ് നിങ്ങള് ഓര്മ്മിച്ച് വന്നത് - ബാബാ വരൂ, ഞങ്ങളെ സുഖധാമത്തിലേക്ക് കൊണ്ട് പോകൂ, ദുഃഖം ഇല്ലാതാക്കൂ. കലിയുഗത്തിലുള്ളത് അപാര ദുഃഖമാണ്. ബാബ മനസ്സിലാക്കി തരികയാണ് നിങ്ങള് കാമ ചിതയിലിരുന്ന് കറുത്ത് തമോപ്രധാനമായിരിക്കുന്നു. ഇപ്പോള് ഞാന് വന്നിരിക്കുന്നു - കാമചിതയില് നിന്ന് ഇറക്കി ജ്ഞാന ചിതയില് ഇരുത്തുന്നതിന്. ഇപ്പോള് പവിത്രമായി സ്വര്ഗ്ഗത്തിലേക്ക് പോകണം. ബാബയെ ഓര്മ്മിക്കണം. ബാബ ആകര്ഷിക്കുന്നുണ്ട്. ബാബയുടെ അടുത്ത് ദമ്പതിമാര് വരാറുണ്ട് - ഒരാള്ക്ക് ആകര്ഷണമുണ്ടാകും, അടുത്താള്ക്ക് ഉണ്ടാകില്ല. പുരുഷന് പെട്ടെന്ന് പറഞ്ഞു - ഞാന് ഈ അന്തിമ ജന്മത്തില് പവിത്രമായിരിക്കും, കാമ ചിതയില് കയറില്ല. നിശ്ചയം വന്നു എന്നല്ല. നിശ്ചയം അഥവാ വന്നിട്ടുണ്ടെങ്കില് ബാബയ്ക്ക് കത്തെഴുതും, സംബന്ധത്തില് കഴിയും. കേട്ടിട്ടുണ്ട് പവിത്രമായി കഴിയുന്നുണ്ട്, തന്റെ ജോലി വേലകളില് തന്നെ മുഴുകി കഴിയുന്നു. ബാബയുടെ ഓര്മ്മ തന്നെയില്ല. ഇങ്ങനെയുള്ള ബാബയെ വളരെയധികം ഓര്മ്മിക്കേണ്ടതാണ്. സ്ത്രീ-പുരുഷന്മാര്ക്ക് പരസ്പരം എത്ര സ്നേഹമാണുണ്ടാകുന്നത്, പതിയെ എത്രയാണ് ഓര്മ്മിക്കുന്നത്. പരിധിയില്ലാത്ത ബാബയെയാണെങ്കില് ഏറ്റവും കൂടുതല് ഓര്മ്മിക്കണം. മഹിമയും ഇല്ലേ - സ്നേഹിക്കുകയോ ശിക്ഷിക്കുകയോ ചെയ്തോളൂ, ഞാന് ഒരിക്കലും വിടില്ല. അതായത് ഇവിടെ വന്ന് കഴിയണം എന്നല്ല, വീടും കുടുംബവുമെല്ലാം ഉപേക്ഷിച്ച് ഇവിടെ വന്നിരിക്കുക, അത് പിന്നെ സന്യാസമാകും. നിങ്ങളോട് പറയുന്നത്, ഗൃഹസ്ഥ വ്യവഹാരത്തില് കഴിഞ്ഞുകൊണ്ടും പവിത്രമാകൂ. ബാക്കി ഇത് ആദ്യം ഭട്ഠി ഉണ്ടാക്കണമായിരുന്നു, അതിലൂടെയാണ് ഇത്രയും പേര് തയ്യാറായി വന്നത്, അവരുടെ വൃത്താന്തവും വളരെ നല്ലതാണ്. ആരാണോ ബാബയുടേതായി ഉള്ളില്(യജ്ഞത്തില്) കഴിഞ്ഞുകൊണ്ട് ആത്മീയ സേവനം ചെയ്യാത്തത് അവര് പോയി ദാസ-ദാസിയാകുന്നു പിന്നീട് അന്തിമത്തില് പുരുഷാര്ത്ഥം അനുസരിച്ച് കിരീടം ലഭിക്കുന്നു. അവരുടെയും കുലമുണ്ടാകുന്നു, പ്രജയിലേക്ക് വരില്ല. ഏതെങ്കിലും പുറമെയുള്ളവര്ക്ക് വന്ന് ഉള്ളിലുള്ളവരാകാന് സാധിക്കില്ല. വല്ലഭാചാരികള് ഒരിക്കലും പുറമെയുള്ളവരെ ഉള്ളിലേക്ക് കയറ്റാറില്ല. ഇതെല്ലാം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ജ്ഞാനം സെക്കന്റിന്റേതാണ്, പിന്നീട് ബാബയെ ജ്ഞാനത്തിന്റെ സാഗരനെന്ന് എന്തുകൊണ്ടാണ് പറയുന്നത്? മനസ്സിലാക്കി തന്നുകൊണ്ടേയിരിക്കുന്നു അവസാനം വരേയ്ക്കും മനസ്സിലാക്കി തന്നുകൊണ്ടേയിരിക്കുകയും ചെയ്യും. എപ്പോള് രാജധാനി സ്ഥാപിക്കപ്പെടുന്നോ നിങ്ങള് കര്മ്മാതീത അവസ്ഥയിലേക്ക് വരുന്നോ അപ്പോള് ജ്ഞാനം പൂര്ത്തിയാകും. ഇത് സെക്കന്റിന്റെ കാര്യമാണ്. എന്നാല് വീണ്ടും മനസ്സിലാക്കി തരേണ്ടി വരുന്നു. പരിധിയുള്ള അച്ഛനില് നിന്ന് പരിധിയുള്ള സമ്പത്ത്, പരിധിയില്ലാത്ത അച്ഛന് വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. നിങ്ങള് സുഖധാമത്തിലേക്ക് പോകുമ്പോള് ബാക്കി എല്ലാവരും ശാന്തിധാമത്തിലേക്ക് പോകും. അവിടെ സുഖം തന്നെ സുഖമാണുള്ളത്. ഇത് സല്ക്കാരമാണ് - ബാബ വന്നിരിക്കുന്നു. നമ്മള് പുതിയ ലോകത്തിന്റെ അധികാരിയായിക്കൊണ്ടിരിക്കുന്നു - രാജയോഗത്തിന്റെ പഠിത്തത്തിലൂടെ. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ പതിത മോശമായ ലോകത്തോട് പരിധിയില്ലാത്ത വൈരാഗ്യം വെച്ച് ആത്മാവിനെ പാവനമാക്കുന്നതിന്റെ പരിപൂര്ണ്ണ പുരുഷാര്ത്ഥം ചെയ്യണം. ഒരു ബാബയുടെ മാത്രം ആകര്ഷണത്തില് കഴിയണം.

2) ജ്ഞാനത്തിന്റെ ധാരണയിലൂടെ തന്റെ ബാറ്ററി നിറക്കണം. ജ്ഞാന രത്നങ്ങളാല് സ്വയത്തെ ധനവാനാക്കണം. ഇപ്പോള് സമ്പാദ്യത്തിനുള്ള സമയമാണ് അതുകൊണ്ട് നഷ്ടത്തില് നിന്ന് രക്ഷപ്പെടണം.

വരദാനം :-
ജ്ഞാനരത്നങ്ങള് ധാരണ ചെയ്ത് വ്യര്ത്ഥത്തെ സമാപ്തമാക്കുന്ന ഹോളീഹംസമായി ഭവിക്കട്ടെ.

ഹോളീഹംസങ്ങളുടെ രണ്ട് വിശേഷതകളാണ് - ഒന്ന് ജ്ഞാനരത്നങ്ങള് പെറുക്കുക രണ്ടാമത്തേത് നിര്ണ്ണയ ശക്തിയിലൂടെ പാലിനെയും വെള്ളത്തെയും വേര്തിരിക്കുക. പാലിന്റെയും വെള്ളത്തിന്റെയും അര്ത്ഥമാണ് - സമര്ത്ഥത്തിന്റെയും വ്യര്ത്ഥത്തിന്റെയും നിര്ണ്ണയം ചെയ്യുക. വ്യര്ത്ഥത്തെ വെള്ളത്തിന് സമാനമെന്നാണ് പറയുക, സമര്ത്ഥത്തെ പാലിന് സമാനമെന്നും. അതിനാല് വ്യര്ത്ഥത്തെ സമാപ്തമാക്കുക എന്നാല് ഹോളീഹംസമാകുക. ഓരോ സമയത്തും ബുദ്ധിയില് ജ്ഞാനരത്നങ്ങള് ചലിച്ചുകൊണ്ടിരിക്കണം, മനനം നടന്നുകൊണ്ടിരിക്കണം, എങ്കില് രത്നങ്ങളാല് നിറവുള്ളവരാകും.

സ്ലോഗന് :-
സദാ തന്റെ ശ്രേഷ്ഠ പൊസിഷനില് സ്ഥിതി ചെയ്ത് ഓപ്പോസിഷനെ(വിഘ്നങ്ങള്) സമാപ്തമാക്കുന്നവര് തന്നെയാണ് വിജയീ ആത്മാക്കള്.