06.09.26    Avyakt Bapdada     Malayalam Murli    19.10.2011     Om Shanti     Madhuban


''വ്യർത്ഥ സമയത്തിന്റെയും വ്യർത്ഥ സങ്കല്പത്തിന്റെയും വിജയിയായി മാറി, പരസ്പരം സംസ്കാര മിലനത്തിന്റെ നൃത്തത്തിനുള്ള സങ്കല്പം എടുക്കൂ''


ഇന്ന് ബാപ്ദാദ തന്റെ നാലുഭാഗത്തുമുള്ള മധുരമായ, പ്രിയപ്പെട്ട കുട്ടികളെ നോക്കിക്കാണുകയാണ്. എല്ലാവരും വളരെ സ്നേഹത്തോടെ തങ്ങളുടെ ഓർമ്മകൾ അയക്കുന്നുണ്ട്. ഇത്രയും സ്നേഹം ബാബയോട് മാത്രമാണ് കാണിക്കുന്നത്. ഈ പരമാത്മ സ്നേഹം ഇപ്പോൾ മാത്രമാണ് ലഭിക്കുന്നത്. ഓരോ കുട്ടിയും സ്നേഹത്തിൽ ലയിച്ചിരിക്കുകയാണ്. ബാബയും ഓരോ കുട്ടിക്കും സ്നേഹത്തിന്റെ മറുപടി നൽകിക്കൊണ്ടിരിക്കുന്നു. വാഹ് കുട്ടികളേ വാഹ്! നേരിട്ട് മുന്നിലിരിക്കുന്നവരാകട്ടെ, അല്ലെങ്കിൽ ദൂരെയുള്ളവരാകട്ടെ, ഓരോ കുട്ടിയും ബാബയുടെ ഹൃദയത്തിൽ ലയിച്ചിരിക്കുന്നുണ്ട്. എല്ലാവരുടെയും ഹൃദയത്തിൽ ഇത്രയും സ്നേഹം ആര് നൽകും! എന്ന ഗീതമാണ് മുഴങ്ങുന്നത്. ബാബയുടെയും കുട്ടികളുടെയും ഈ ആത്മീയ സ്നേഹം ഓരോ കുട്ടിയെയും ശരീരത്തിൽ നിന്ന് വേറിട്ടവരും ബാബയ്ക്ക് പ്രിയപ്പെട്ടവരുമാക്കുന്നു. ഈ സ്നേഹം ഇപ്പോൾ മാത്രമാണ് കുട്ടികൾക്ക് ലഭിക്കുന്നത്. ഈ സ്നേഹം കുട്ടികളെ എന്തിൽ നിന്നും എന്തെല്ലാമായി മാറ്റാൻ പോകുന്നു! ഈ സ്നേഹം ഈ ഒരു ജന്മത്തിൽ മാത്രം ലഭിക്കുന്നതാണ്. ബാബയും കുട്ടികളുടെ സ്നേഹം കണ്ട് കുട്ടികളുടെ സ്നേഹത്തിൽ ലയിച്ചുപോകുന്നു.

ഇന്ന് ബാപ്ദാദ ഓരോരുത്തരുടെയും മസ്തകത്തിൽ മൂന്ന് ഭാഗ്യങ്ങൾ കാണുന്നു. ഒന്ന്, പിതാവിന്റെ രൂപത്തിൽ ലഭിച്ച സമ്പത്തിന്റെ ഭാഗ്യം. രണ്ടാമത്തേത്, അധ്യാപകന്റെ രൂപത്തിൽ ശ്രേഷ്ഠമായ ശിക്ഷണത്തിന്റെ ഭാഗ്യം. മൂന്നാമത്തേത്, സദ്ഗുരുവിന്റെ രൂപത്തിലുള്ള വരദാനങ്ങളുടെ ഭാഗ്യം. ഓരോരുത്തരുടെയും മസ്തകം ഈ മൂന്ന് ഭാഗ്യങ്ങളാൽ തിളങ്ങുകയാണ്. ബാപ്ദാദയും തന്റെ ഭാഗ്യശാലികളായ കുട്ടികളെ കണ്ട് സന്തോഷിക്കുന്നു. മുന്നിൽ ഇരിക്കുന്നവരാകട്ടെ, ദൂരെ ഇരിക്കുന്നവരാകട്ടെ, ഹൃദയം കൊണ്ട് ബാബയുടെ സമീപത്താണ്. ഇത്തരത്തിലുള്ള കുട്ടികളുടെയും ബാബയുടെയും സ്നേഹം മുഴുവൻ കല്പത്തിലും ഈ സമയത്ത് മാത്രമാണ് ലഭിക്കുന്നത്. ഈ സ്നേഹത്തിന്റെ അനുഭവം നിങ്ങൾ മറ്റുള്ളവർക്കും നൽകുന്നുണ്ട്. ഇപ്പോൾ ചില ആളുകൾ മനസ്സിലാക്കുന്നുണ്ട്, ഈ ബ്രാഹ്മണ ആത്മാക്കൾക്ക് എന്തോ ലഭിച്ചിട്ടുണ്ടെന്ന്. എന്താണ് ലഭിച്ചത് എന്നത് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഈ പ്ലാറ്റിനം ജൂബിലിക്ക് നാലുപാടും വലിയ സ്വാധീനമുണ്ടായതായി ബാബ കണ്ടു. കുട്ടികളും ഹൃദയപൂർവ്വം സേവനം ചെയ്തിട്ടുണ്ട്, മുന്നോട്ടുള്ള പ്ലാനുകളും ഉണ്ടാക്കിയിട്ടുണ്ട്. അതിനാൽ ബാപ്ദാദയും നാലുപാടുമുള്ള കുട്ടികൾക്ക് ആശംസകൾ നൽകുന്നു വാഹ് കുട്ടികളേ വാഹ്! ഈ 75 വർഷങ്ങൾ അവരവരുടെ പുരുഷാർത്ഥത്തിനനുസരിച്ച് പൂർത്തിയാക്കി, തടസ്സങ്ങളില്ലാത്തവരായി മാറിയും മാറ്റിയെടുത്തും നിങ്ങൾ എത്തിച്ചേർന്നിരിക്കുന്നു.ഇപ്പോൾ ബാബ കുട്ടികളിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നത്? ബാബയ്ക്ക് എപ്പോഴും ഓരോ കുട്ടിയെക്കുറിച്ചുമുള്ള ആഗ്രഹം, ഓരോ കുട്ടിയും ബാബയ്ക്ക് സമാനമായി മാറണം എന്നതാണ്. ബ്രഹ്മാ ബാബ വിജയിയായതുപോലെ, ഓരോ കുട്ടിയും എപ്പോഴും വിജയിയാകണം. ഇതിനായി ബ്രഹ്മാ ബാബ എന്താണ് ചെയ്തത്? ഫോളോ ഫാദർ. അതിനാൽ നിങ്ങളും ഓരോ ചുവടും വെക്കുന്നതിന് മുൻപ് പരിശോധിക്കൂ, ഈ ചുവട് ബ്രഹ്മാ ബാബ വെച്ചതാണോ? ബ്രഹ്മാ ബാബയ്ക്ക് ഓരോ കുട്ടിയോടും ഈ കുട്ടി പുരുഷാർത്ഥത്തിലും സേവനത്തിലും ബലഹീനനാണെന്ന് അറിയാമായിരുന്നിട്ടുപോലും ബലഹീനരായവരുടെ മേൽ കൂടുതൽ കരുണയുടെയും മംഗളത്തിന്റെയും ഭാവനയാണ് ഉണ്ടായത്. അതുപോലെ ബാപ്ദാദ എല്ലാ കുട്ടികളോടും പറയുന്നു, തങ്ങളുടെ കുടുംബത്തിലെ ഓരോ സഹോദരനോടും സഹോദരിയോടും ശുഭഭാവന, ശുഭകാമന, കരുണ, മംഗളം എന്നീ ദൃഷ്ടിയോടെ അവരുടെയും സഹയോഗിയാകൂ. സ്നേഹമെന്ന വിഷയത്തിൽ ഓരോ കുട്ടിയും തങ്ങളുടെ ശക്തിക്കനുസരിച്ച് പാസ്സായിട്ടുണ്ടെന്ന് ബാപ്ദാദ മുമ്പും പറഞ്ഞിട്ടുണ്ട്. സ്നേഹം കാരണമാണ് മുന്നോട്ട് പോകുന്നത്. ഇപ്പോൾ ബാപ്ദാദ കുട്ടികളുടെ സ്നേഹം കണ്ട് സന്തോഷിക്കുന്നു. സ്നേഹമെന്ന വിഷയം കാരണം ഓരോ കുട്ടിയും നമ്പർവാറായി മുന്നോട്ട് പോകുന്നു. ഇപ്പോൾ ബാപ്ദാദ ആഗ്രഹിക്കുന്നത്, സ്നേഹത്തിൽ ചില ത്യാഗങ്ങളും ചെയ്യേണ്ടതുണ്ട്. ബാബയോട് സ്നേഹമുണ്ട്, അതിനാൽ ഏത് ത്യാഗമാണ് ചെയ്യേണ്ടത്? ബാപ്ദാദ എന്താണ് ആഗ്രഹിക്കുന്നത് എന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടല്ലോ, മനസ്സിലായല്ലോ ബാബ എന്താണ് ആഗ്രഹിക്കുന്നത്? മനസ്സിലായോ? തലയാട്ടൂ. മനസ്സിലായെങ്കിൽ അത് ചെയ്യാനുള്ള ധൈര്യമുണ്ടല്ലോ! ധൈര്യമുണ്ടെങ്കിൽ കൈ ഉയർത്തൂ. ധൈര്യമുണ്ടോ? ശരി. ധൈര്യമുള്ള കുട്ടികൾക്ക് ബാബയുടെ സഹായം തീർച്ചയായും ഉണ്ടാകും.

ഇപ്പോൾ ബാപ്ദാദ ഫലങ്ങൾ നോക്കിയപ്പോൾ കണ്ടത്, സമ്പൂർണ്ണ പവിത്രതയുടെ കണക്കനുസരിച്ച് വ്യർത്ഥ സങ്കല്പങ്ങളും അപവിത്രതയുടെ വിത്താണ്. വ്യർത്ഥ സങ്കല്പങ്ങൾ ഉണ്ടാകുന്നത് ഭൂരിഭാഗം കുട്ടികളിലും ഇപ്പോഴും ഒരു സംസ്കാരമായി അവശേഷിക്കുന്നുണ്ടെന്ന് ബാപ്ദാദ കണ്ടു. ഒന്ന് വ്യർത്ഥ സങ്കല്പവും രണ്ടാമത്തേത് വ്യർത്ഥ സമയവും ഇത് ഭൂരിഭാഗം കുട്ടികളിലും ഇപ്പോഴും കാണപ്പെടുന്നു. വ്യർത്ഥ സങ്കല്പത്തിന്റെ അടിസ്ഥാനം മനസ്സാണ്, അത് നിങ്ങളെ മന്മനാഭവ' ആകാൻ അനുവദിക്കുന്നില്ല. കാരണം, സംഭവിക്കാനുള്ളതെല്ലാം പെട്ടെന്ന് സംഭവിക്കുമെന്ന് ബാപ്ദാദ വളരെക്കാലമായി സൂചന നൽകിയിട്ടുണ്ട്. അതിനാൽ പെട്ടെന്ന് സംഭവിക്കുമെന്ന കണക്കനുസരിച്ച് ബാപ്ദാദ പരിശോധിച്ചപ്പോൾ, കണ്ടു ഭൂരിഭാഗം കുട്ടികളിലും ഈ വ്യർത്ഥ സങ്കല്പത്തിന്റെ സംസ്കാരം ഉണ്ട്.അതുകൊണ്ട് ബ്രഹ്മാ ബാബ വ്യർത്ഥ സമയത്തിന്റെയും വ്യർത്ഥ സങ്കല്പത്തിന്റെയും വിജയിയായി മാറി കർമ്മാതീതനായതുപോലെ, നിങ്ങളും 'ഫോളോ ഫാദർ' ചെയ്യൂ.

ബാപ്ദാദ കണ്ടു, മനസ്സ് നിങ്ങളുടെ രചനയാണ്, നിങ്ങൾ മനസ്സിന്റെ രചയിതാവാണ്, അതിനാൽ മനസ്സിനെ നയിക്കേണ്ടവരാണ്. മനസ്സിന്റെ നിയന്ത്രണ ശക്തി, ഭരണ ശക്തി എന്നിവയുടെ ഉടമകളാണ്, എങ്കിലും മനസ്സ് എവിടെയോ ചതിക്കുന്നുണ്ട്. അത് നിങ്ങളുടെ രചനയാണ്, എന്റേതല്ലേ! എന്നാൽ കൺട്രോളിംഗ് പവർ കുറവായതുകൊണ്ട് അത് ചതിക്കുന്നു. മനസ്സിനെ കുതിര എന്നും വിളിക്കാറുണ്ട്, എന്നാൽ നിങ്ങളുടെ പക്കൽ ശ്രീമത്താകുന്ന കടിഞ്ഞാണുണ്ട്. കടിഞ്ഞാൺ ഉണ്ടല്ലോ! മനസ്സ് എപ്പോഴെങ്കിലും വ്യർത്ഥ സങ്കല്പങ്ങളിലേക്ക് നയിക്കുകയാണെങ്കിൽ, കടിഞ്ഞാൺ മുറുക്കുന്നതിലൂടെ വ്യർത്ഥ സങ്കല്പത്തിന്റെ ചെറിയ അപവിത്രതയെപ്പോലും ഇല്ലാതാക്കാൻ കഴിയും. മനസ്സിന്റെ ഉടമയായി മാറി, ബ്രഹ്മാ ബാബ ദിവസവും മനസ്സിനെ പരിശോധിച്ചിരുന്നതുപോലെ, ദിവസവും പരിശോധിച്ച് വ്യർത്ഥ സങ്കല്പങ്ങളെ ഇല്ലാതാക്കൂ. ഇന്ന് ബാപ്ദാദ ആഗ്രഹിക്കുന്നത് ഈ വ്യർത്ഥ സങ്കല്പങ്ങളെ അവസാനിപ്പിക്കണം എന്നാണ്. ചീത്ത സങ്കല്പങ്ങൾ കുറവാണ്, വ്യർത്ഥ സങ്കല്പങ്ങളാണ് കൂടുതൽ, എന്നാൽ ഇതിൽ കൂടുതൽ സമയം നഷ്ടപ്പെടുന്നു. മനസ്സിന്റെ ഉടമയായി മാറി മനസ്സിനെ എപ്പോഴും വ്യാപൃതനാക്കൂ, അത് മറ്റ് ദിശകളിലേക്ക് ആകർഷിക്കപ്പെട്ട് നിങ്ങളുടെ കടിഞ്ഞാൺ അയവുള്ളതാക്കരുത്. ഇത് സാധ്യമാണോ? ഇന്ന് ബാപ്ദാദ വ്യർത്ഥ സങ്കല്പങ്ങൾ അവസാനിപ്പിക്കാനുള്ള സങ്കല്പം എല്ലാവർക്കും നൽകുകയാണ്. സാധ്യമാണോ? വ്യർത്ഥ സങ്കല്പങ്ങളും അവസാനിച്ചതായി കരുതുന്നവർ കൈ ഉയർത്തൂ, നമുക്ക് ആഘോഷം നടത്താം. വ്യർത്ഥ സമയവും ലാഭിക്കേണ്ടതുണ്ട്. സമയവും സങ്കല്പവും രണ്ടും ലാഭിക്കണം, കാരണം ബാപ്ദാദ എല്ലാവരുടെയും ചാർട്ട് നോക്കുന്നുണ്ട്. അപ്പോൾ ചാർട്ടിൽ ഈ കുറവ് ഭൂരിഭാഗം പേരിലും കാണാൻ കഴിഞ്ഞു. മനസ്സിന്റെ ഉടമകളാണ് ലോകത്തിന്റെ ഉടമകളാകേണ്ടത്. ബ്രഹ്മാ ബാബ മനസ്സിനെ ജയിച്ചവനായി ലോകത്തിന്റെ ഉടമയായതുപോലെ, ഇപ്പോൾ നിങ്ങൾക്കായി, കുട്ടികൾക്കായി ആഹ്വാനം ചെയ്യുകയാണ്, നിങ്ങളുടെ അഡ്വാൻസ് പാർട്ടിയും ആഹ്വാനം ചെയ്യുന്നുണ്ട്. ബാബ പറഞ്ഞിരുന്നു, പുലർച്ചെ 4 മണിക്ക് അഡ്വാൻസ് പാർട്ടിയിലുള്ളവർ വതനത്തിൽ വരുമ്പോൾ ചോദിക്കും, എപ്പോഴാണ് മുക്തിയുടെ കവാടം തുറക്കുക? ആരാണ് തുറക്കേണ്ടത്? നിങ്ങളെല്ലാവരും മുക്തിയുടെ കവാടം തുറക്കേണ്ടവരല്ലേ! നിങ്ങൾ സമ്പൂർണ്ണരാകുക എന്നാൽ മുക്തിയുടെ കവാടം തുറക്കപ്പെടുക എന്നാണ്. അപ്പോൾ അഡ്വാൻസ് പാർട്ടി ബാപ്ദാദയോട് സംസാരിക്കുന്നു ആത്മീയ സംഭാഷണം ചെയ്യുന്നു, എത്രനാൾ വരെ? ബാബ നിങ്ങളോട് ചോദിക്കുന്നു, എത്രനാൾ വരെ? എന്താണ് മറുപടി നൽകുക? ആദ്യ നിരയിലിരിക്കുന്നവർ പറയൂ, എത്രനാൾ വരെ? ഓരോ കാര്യത്തിനും നിങ്ങൾ തീയതി നിശ്ചയിക്കാറില്ലേ! അപ്പോൾ ഈ കാര്യത്തിന്റെ തീയതി എപ്പോഴാണ്? ബ്രഹ്മാ ബാബ ഫരിശ്താ രൂപത്തിൽ ആഹ്വാനം ചെയ്യുകയാണ്. തീയതി പറയാൻ കഴിയുമോ? പറയൂ, തീയതി ഫിക്സ് ചെയ്യാൻ കഴിയുമോ? ഇപ്പോൾ തീയതി ഫിക്സ് ചെയ്തോ? പാണ്ഡവർ കൈ ഉയർത്തൂ, തീയതി ഫിക്സ് ചെയ്തോ? ഇല്ല. എന്തുകൊണ്ട്? ദീദി പറയുന്നു, ബാബാ ഞങ്ങൾക്ക് വീട്ടിൽ പോകണം, വീട്ടിൽ പോകണം, വീട്ടിൽ പോകണം എന്ന ആഗ്രഹമായിരുന്നു. ദാദി പറയുന്നു, ഞങ്ങൾക്ക് കർമ്മാതീതരാകണം, കർമ്മാതീതരാകണം എന്ന ആഗ്രഹമായിരുന്നു... അപ്പോൾ നിങ്ങൾക്കെല്ലാവർക്കും ദീദിയോടും ദാദിയോടും സ്നേഹമുണ്ടല്ലോ. എല്ലാവരോടുമുണ്ട്, കാരണം അഡ്വാൻസ് പാർട്ടിയിൽ പോയ എല്ലാവരോടും നിങ്ങൾക്ക് സ്നേഹമുണ്ട്. ഇപ്പോൾ അവരുടെ ചോദ്യത്തിന് ഉത്തരം നൽകൂ. അപ്പോൾ പരസ്പരം ആത്മീയ സംഭാഷണം നടത്തി എന്തെങ്കിലും ഉത്തരം തയ്യാറാക്കൂ. ചെയ്യുമോ?

ഇന്ന് ഡബിൾ വിദേശികളുടെ കൂടിക്കാഴ്ചയുടെ ദിനമാണല്ലോ! അതിനാൽ ഡബിൾ വിദേശികളും പരസ്പരം ആലോചിച്ച് തീയതി പറയൂ, ഭാരതത്തിലുള്ളവരും ഇതിനെക്കുറിച്ച് ചർച്ച ചെയ്ത് പറയൂ. ഉത്തരമുണ്ടോ. ആ പറയൂ, പറയൂ... പറയുന്നവർ കൈ ഉയർത്തൂ. (മോഹിനി സഹോദരി ന്യൂയോർക്ക് ബാബാ തീയതി താങ്കൾ നിശ്ചയിക്കൂ, ഞങ്ങൾ എവർറെഡിയാണ്) ഇല്ല, നിങ്ങൾ നിശ്ചയിക്കൂ. തയ്യാറാകേണ്ടത് നിങ്ങളാണല്ലോ. ബാബ പറയും ഈ ദീപാവലിക്ക് ദീപാവലി ആഘോഷിക്കൂ, എവർറെഡി. എവർറെഡിയാണോ? അതോ നേരത്തെയാണ് എന്ന് പറയുമോ? അതുകൊണ്ടാണ് നിങ്ങൾ പറയൂ എന്ന് പറയുന്നത്. (ഡോ. നിർമ്മല സഹോദരി പറഞ്ഞു ബാബാ ഒരു വർഷം തരൂ) ശരി, ഇതിൽ പങ്കാളികളാകൂ, ഇവർ പറയുന്നു ഒരു വർഷം. ഒരു വർഷം എന്ന് കരുതുന്നവർ കൈ ഉയർത്തൂ. വലിയതായി കൈ ഉയർത്തൂ. ശരി. ഒരു വർഷം എന്ന് പറഞ്ഞവരുടെ പേര് നോട്ട് ചെയ്യൂ. നല്ലതാണ്. മറ്റെല്ലാവരും പുഞ്ചിരിക്കുന്നു. പറയൂ. (നിർവൈർ സഹോദരൻ പറഞ്ഞു 'നൗ ഓർ നെവർ', ഇന്ന് ഇപ്പോൾ തന്നെ ആകണം) എങ്കിൽ കൈയടിക്കൂ. ശരി, വളരെ നല്ലത്. അപ്പോൾ ഇപ്പോൾ തന്നെ എല്ലാവരും സ്വന്തം മനസ്സിൽ പ്രതിജ്ഞ ചെയ്യൂ, ഒരിക്കലും വ്യർത്ഥ സങ്കല്പങ്ങൾ വരാൻ അനുവദിക്കില്ല. ഇത് സാധ്യമാണോ? ഇപ്പോൾ മുതൽ 'നൗ ഓർ നെവർ' എന്ന് പറയുന്നു, എങ്കിൽ കുറഞ്ഞത് ഇത്രയെങ്കിലും എല്ലാവരും പ്രോമിസ് ചെയ്യുന്നുണ്ടോ, ഇനി മുതൽ വ്യർത്ഥ സങ്കല്പമോ വ്യർത്ഥ സമയമോ കളയില്ല എന്ന്? ഇതിന് തയ്യാറുള്ളവർ കൈ ഉയർത്തൂ. ഭൂരിഭാഗം പേരും ഉയർത്തിയിട്ടുണ്ട്. സമയം എടുക്കുമെന്ന് കരുതുന്നവർ കൈ ഉയർത്തൂ. ആരുമില്ല. കുറച്ചുപേർ മാത്രം കൈ ഉയർത്തുന്നുണ്ട്. ശരി, എങ്കിൽ ഈ ദീപാവലിക്ക് ഈ ഒരു ദൃഢസങ്കല്പം ചെയ്യൂ, ഭൂരിഭാഗം പേരും കൈ ഉയർത്തിയവർ അത് സ്വാഹാ ചെയ്യൂ, അതുകൊണ്ട് നിങ്ങളുടെ എല്ലാവരുടെയും വശത്തുനിന്നും ദൃഢസങ്കല്പത്തിനായി ഇന്ന് കേക്ക് മുറിക്കും. ഇഷ്ടപ്പെട്ടല്ലോ! ഇന്നത്തെ കേക്ക് ഈ ദൃഢസങ്കല്പത്തിന്റെ സൂചകമാണ്. കാരണം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്, അജ്ഞാനികളും ആഗ്രഹിക്കുന്നുണ്ട് ഇനി എന്തെങ്കിലും സംഭവിക്കണം, ഇനി എന്തെങ്കിലും സംഭവിക്കണമെന്ന്, എന്നാൽ ശക്തിയില്ല. നിങ്ങൾ കുട്ടികളിൽ സങ്കല്പം പൂർത്തിയാക്കാനുള്ള ശക്തിയുണ്ട്. ഫോളോ ഫാദർ ആണല്ലോ. ബ്രഹ്മാ ബാബയുടെ ജനനം തന്നെ ദൃഢ സങ്കല്പത്തിൽ നിന്നാണ് ഉണ്ടായത്. ചെയ്യണം. ആലോചിക്കില്ല, എന്ത് ചെയ്യണം, എന്ത് ചെയ്യണ്ട എന്ന്; ചെയ്യണം. ആ ഒരു ദൃഢസങ്കല്പം ഇത്രയും കുട്ടികളുടെ ഭാവിയെ നിർമ്മിച്ചു. ഒരു ബ്രഹ്മാ ബാബ എത്രത്തോളം ധൈര്യം കാണിച്ചു. പകുതി സ്വത്ത് കിട്ടിയത് യജ്ഞം രചിച്ചു. യജ്ഞത്തിലെ ബ്രാഹ്മണരെ രചിച്ചു, ഇപ്പോൾ രാജ്യത്തെയും വിദേശത്തെയും ആത്മാക്കൾ എത്തിച്ചേർന്നിരിക്കുന്നു, ഒരു ബ്രഹ്മാ ബാബയുടെ ദൃഢസങ്കല്പം കാരണം. അപ്പോൾ ദൃഢസങ്കല്പത്തിന് എന്ത് ചെയ്യാൻ കഴിയില്ല! ഇത് നിങ്ങളുടെ മുന്നിലുള്ള ഉദാഹരണമാണ്. നിങ്ങൾ സങ്കല്പം ചെയ്യുന്നു, വളരെ നല്ല സങ്കല്പങ്ങൾ ബാബയുടെ അടുത്തെത്തുന്നു, എന്നാൽ അതിൽ ദൃഢത കുറവാണ്. ഏതെങ്കിലും വിഷയം മുന്നിൽ വരുമ്പോൾ ദൃഢത കുറയുന്നു. ദൃഢതയാണ് വിജയത്തിന്റെ താക്കോൽ.

നോക്കൂ, ഡൽഹിക്കാർ ദൃഢസങ്കല്പം ചെയ്തു, ചെയ്തേ തീരൂ എന്ന്. നടന്നില്ലേ! ആലോചിക്കാം, നോക്കാം എന്നൊന്നും ചെയ്തില്ല. എല്ലാവരുടെയും ദൃഢസങ്കല്പം, നിമിത്തമായ കുട്ടികളുടെ സഹകരണവും ദൃഢസങ്കല്പവും പ്രായോഗിക സഫലത കൊണ്ടുവന്നു. ഇതിൽ എല്ലാവരും കൂടെനിന്നു, ഏകാഭിപ്രായക്കാരായി. അതെഎന്ന്, ഇല്ല എന്നല്ല, ഒരൊറ്റ ദൃഢമായ അഭിപ്രായമായിരുന്നു, അതിനാൽ ദൃഢതയ്ക്ക് ഇത്രയും ശക്തിയുണ്ട്. ഏത് കാര്യം ആരംഭിക്കുമ്പോഴും ആദ്യം ദൃഢസങ്കല്പത്തിന്റെ വിത്തിടൂ, അതിന്റെ ഫലം ഉണ്ടാകുക തന്നെ ചെയ്യും. ഈ 75 വർഷം എങ്ങനെ കടന്നുപോയി, ബ്രഹ്മാ ബാബയും കുട്ടികളും ചേർന്ന് ദൃഢസങ്കല്പത്തിലൂടെ 75 വർഷം പൂർത്തിയാക്കി. ഉന്മേഷത്തോടും ഉത്സാഹത്തോടും കൂടി മുന്നേറുകയും മുന്നോട്ട് നയിക്കുകയും ചെയ്തപ്പോഴാണ് ഈ 75 വർഷം പൂർത്തിയായത്. ഇപ്പോൾ ഈ സങ്കല്പം ചെയ്യൂ, ഇന്ന് വ്യർത്ഥ സമയവും വ്യർത്ഥ സങ്കല്പവും അവസാനിപ്പിക്കുക തന്നെ വേണം. വ്യർത്ഥമായത് അവസാനിക്കുമ്പോൾ, എപ്പോഴും ശ്രേഷ്ഠ സങ്കല്പത്തിന്റെ ഖജനാവ് അത്ഭുതം കാണിക്കും.

ബാപ്ദാദ ഡബിൾ വിദേശികളെ കണ്ട് സന്തോഷിക്കുന്നു, വളർച്ചയും ഉണ്ടാകുന്നുണ്ട്, ഡബിൾ സേവനത്തിലേക്കുള്ള ശ്രദ്ധയും നല്ലതാണ്. എങ്കിലും ബാപ്ദാദ ഒരു സൂചന നൽകുന്നു പരസ്പരം സംസ്കാര മിലനത്തിന്റെ നൃത്തം ചെയ്യൂ. സെന്റർ നന്നായി നടക്കുന്നുണ്ട്, സേവനം നന്നായി നടക്കുന്നുണ്ട്, ഇത് ഒരു കുടുംബമാണ്, പ്രഭുകുടുംബമാണ്, ലൗകിക കുടുംബമല്ല, പ്രഭുകുടുംബമാണ്. പ്രഭുകുടുംബം എന്നതിന്റെ അർത്ഥം തന്നെ പരസ്പരം ശുഭഭാവനയും മംഗളത്തിന്റെ ഭാവനയും ഉണ്ടായിരിക്കുക എന്നതാണ്. പരസ്പരം ഈ സങ്കല്പം ഉണ്ടായിരിക്കണം നമ്മളെല്ലാവരും ഒന്നിച്ച് പരസ്പരം മുന്നോട്ട് നയിച്ച് മുക്തിയുടെ വാതിൽ തുറന്ന് ഒന്നിച്ച് പോകണം. അതിനാൽ ഓരോ സെന്ററിലും അത്തരം അന്തരീക്ഷം ഉണ്ടായിരിക്കണം, അത് കാണുമ്പോൾ മനസ്സിലാകണം ഇവർ 8 അല്ല, 10 അല്ല, 10 പേരും ഒന്നാണ്. അതിനാൽ ദീപാവലിയിൽ ഓരോരുത്തരും സ്വയത്തിൽ സങ്കല്പം ചെയ്യൂ, ഇനി സംസ്കാര മിലനത്തിന്റെ നൃത്തം ചെയ്യുക തന്നെ വേണം. ഒരു ആത്മാവുപോലും പരസ്പരം അകന്നു നിൽക്കരുത്, എല്ലാവരും ഒന്നാകണം. അതിനാൽ ഈ ദീപാവലിക്ക് സംസ്കാര മിലനത്തിന്റെ നൃത്തം ചെയ്യണം. മനസ്സിൽ ദൃഢസങ്കല്പം ചെയ്യൂ, ഒരാൾപോലും എന്നോട് അകൽച്ചയുള്ളവനായിരിക്കരുത്, എല്ലാവരും ഭാരമില്ലാത്തവരാകണം. സംസ്കാരങ്ങൾ ചേരാതിരിക്കുമ്പോൾ ഭാരമുണ്ടാകുന്നു. അപ്പോൾ ഈ സങ്കല്പത്തിലൂടെ മുക്തിയുടെ കവാടം തുറക്കാൻ വേഗത്തിൽ തയ്യാറാകുമെന്ന് ബാബ കരുതുന്നു. പരിശോധിക്കൂ, ആരും നമ്മോട് പിണക്കത്തിലല്ല, ഭാരമുള്ളവരുമാകരുത്. ഇത് സാധ്യമാണോ? സാധ്യമാണോ? തലയാട്ടൂ സാധ്യമാണെന്ന്. സാധ്യമാണെങ്കിൽ കൈ ഉയർത്തൂ. എങ്കിൽ ഈ ദീപാവലിക്ക്

നല്ല തിളക്കമുണ്ടാകും. ബാപ്ദാദ ഡബിൾ വിദേശികളെ ദിവസവും ഹൃദയത്തിൽ ഇമെർജ്ജ് ചെയ്യുന്നു, എന്തുകൊണ്ട്? എന്തുകൊണ്ടാണ് ഇമെർജ്ജ് ചെയ്യുന്നത്? കാരണം ലോകമെമ്പാടും ബാബയുടെ പേര് പ്രശസ്തമാക്കാൻ ഡബിൾ വിദേശികൾ നിമിത്തമായിട്ടുണ്ട്. ഏത് കാര്യത്തിൽ? ഇവർ ഭാരതവാസികളല്ല, വിദേശികളാണ്, ഇവർ തങ്ങളുടെ ഭാഗ്യം ഉണ്ടാക്കിയെങ്കിൽ പിന്നെ ഞങ്ങൾ എന്തുകൊണ്ട് പിന്നിലാവണം! ഈ പ്രേരണ ഡൽഹിയിലെ പ്രോഗ്രാമിലൂടെ ഭാരതത്തിൽ നന്നായി പ്രചരിച്ചിട്ടുണ്ട്. അതിനാൽ സേവനത്തിന്റെ നിമിത്തമായി ബാപ്ദാദ നിങ്ങളെയെല്ലാം ഇമെർജ്ജ് ചെയ്യുന്നു. ഭാരതത്തെ ഉണർത്തും, ഉണർത്തുന്നുണ്ട്, മുന്നോട്ടും ഭാരതത്തെ ഉണർത്തുന്ന വി.ഐ.പികളെ തയ്യാറാക്കും. അവരുടെ അനുഭവം ഭാരതവാസികളെ ഉണർത്തും. തുടക്കത്തിൽ ധാരാളം വി.ഐ.പികളെ കൊണ്ടുവന്നിരുന്നത് ബാപ്ദാദ ഓർക്കുന്നു. പ്രോഗ്രാമുകൾ നടത്തിയിരുന്നു. ഇപ്പോൾ ആ സേവനമല്ല. സ്റ്റേജിൽ വന്ന് സ്വന്തം അനുഭവം പറയുന്ന അത്തരം വി.ഐ.പികളെ തയ്യാറാക്കൂ. ഇപ്പോൾ കൂടുതൽ സാംസ്കാരിക പരിപാടികൾ കാണിച്ചു, അനുഭവവും പറഞ്ഞു, എന്നാൽ സമയം കുറവായിരുന്നു. ഇപ്പോൾ ഭാരതീയരുടെ ഭാഗ്യത്തെ ഉണർത്തുന്ന അത്തരം വി.ഐ.പികളെ കൊണ്ടുവരൂ. ഇപ്പോഴും വിദേശികളുടെയും ഭാരതത്തിന്റെയും സേവനം ഒന്നിച്ചു ചെയ്തതിന്റെ സ്വാധീനം നല്ലതായിരുന്നു. ഇനി ഒന്നിച്ച് ചേർന്ന് അത്തരം സേവനങ്ങളെ വർദ്ധിപ്പിച്ചു കൊണ്ടുപോകൂ. പ്രധാനപ്പെട്ട കാര്യം, ഓരോരുത്തരും ഭാരതവാസിയാകട്ടെ വിദേശിയാകട്ടെ വേഗത്തിൽ സമ്പൂർണ്ണരാകൂ, നിങ്ങളുടെ സമ്പൂർണ്ണത മുക്തിയുടെ കവാടം തുറന്നു നൽകട്ടെ. ശരി.

നാലുപാടുമുള്ളവർ മുന്നിലിരിക്കുന്നവരാകട്ടെ, എവിടെയിരിക്കുന്നവരാകട്ടെ എല്ലാവരുടെയും ശ്രദ്ധ മധുബനിലാണ്. ബാപ്ദാദയെ കാണുകയാണ്, ഭൂരിഭാഗം പേരും കാണുന്നുണ്ട്. ബാപ്ദാദയും എല്ലാ കുട്ടികൾക്കും, നാലുപാടുമുള്ള കുട്ടികൾക്കും എപ്പോഴും സന്തോഷത്തോടെയിരിക്കുന്നവർ, എപ്പോഴും ഡബിൾ പുരുഷാർത്ഥികൾ, ഡബിൾ പുരുഷാർത്ഥി എന്നാൽ സ്വന്തം പുരുഷാർത്ഥത്തിലും സേവന പുരുഷാർത്ഥത്തിലും, ഡബിൾ നിശ്ചയവും ലഹരിയും ഉള്ളവർ, സദാ ബാബയോടൊപ്പം വസിക്കുന്നവർ, എപ്പോഴും പരസ്പരം കല്ല്യാണത്തിന്റെയും കരുണയുടെയും ശുഭഭാവനയിൽ കഴിയുന്നവർ ഓരോ കുട്ടിക്കും പേരെടുത്ത് ബാപ്ദാദ ഹൃദയം നിറഞ്ഞ സ്നേഹസ്മരണകൾ നൽകുന്നു.

എന്നാൽ ഇന്നത്തെ കാര്യം വ്യർത്ഥ സങ്കല്പം അവസാനിപ്പിക്കുന്ന കാര്യം മറക്കരുത്. ബാപ്ദാദയുടെ അടുക്കൽ റെക്കോർഡ് എത്തിച്ചേർന്നുകൊള്ളും. എത്ര തീവ്ര പുരുഷാർത്ഥികളായ കുട്ടികളുണ്ടെന്നും, പരസ്പരം ഉന്മേഷവും ഉത്സാഹവും നൽകി മുന്നോട്ട് നയിക്കുന്നവരാണെന്നും ബാപ്ദാദ നോക്കും. ആരെങ്കിലും തെറ്റ് ചെയ്യുകയാണെങ്കിൽ, അവർ തെറ്റ് ചെയ്യുന്നു, നിങ്ങൾ അവരുടെ തെറ്റിനെക്കുറിച്ച് മനസ്സിൽ ചിന്തിക്കുന്നു ഇയാൾ ചെയ്യുന്നു, ഇയാൾ ചെയ്യുന്നു, ഇയാൾ ചെയ്യുന്നു... ഇത് അവസാനിപ്പിക്കൂ. അവർക്ക് സഹായം നൽകൂ, ശ്രേഷ്ഠ ഭാവന നൽകൂ, അത്തരം സേവനം ചെയ്ത് മുഴുവൻ സംഘടനയെയും ശ്രേഷ്ഠ സങ്കല്പമുള്ളവരാക്കി മാറ്റുക തന്നെ വേണം. ഒരു സെന്ററുകളിലും ഒരിക്കലും പരസ്പരം മറ്റൊരു ഭാവനയും ഉണ്ടാകരുത്; ശുഭഭാവന, ശുഭകാമന മാത്രം, ശരിയല്ലേ! വളരെ നല്ലത്. ഇപ്പോൾ എല്ലാ കുട്ടികൾക്കും ബാപ്ദാദ ആശംസകളോടൊപ്പം ഹൃദയത്തിൽ നിന്നുള്ള സ്നേഹസ്മരണകൾ നൽകുന്നു. ശരി.

വരദാനം :-
നിഷ്കാമ സേവനത്തിലൂടെ വിശ്വരാജ്യപദവി പ്രാപ്തമാക്കുന്ന വിശ്വ കല്ല്യാണകാരിയും, ദയാഹൃദയരുമായി ഭവിക്കട്ടെ.

നിഷ്കാമ സേവാധാരികളായവർക്ക് ഞാൻ ഇത്രയധികം ചെയ്തു, എനിക്ക് ഇതിൽ നിന്ന് ചില സ്ഥാനമാനങ്ങളോ പ്രശസ്തിയോ ലഭിക്കണം എന്ന സങ്കല്പം ഒരിക്കലും വരില്ല... ഇതും വാങ്ങലാണ്. ദാതാവിന്റെ കുട്ടികൾ എടുക്കുന്നതിന്റെ സങ്കൽപം പോലും വച്ചാൽ അവർ ദാതാവല്ല. ഈ വാങ്ങുന്നത് ദാതാവിനു മുന്നിൽ ശോഭിക്കുന്നതല്ല. ഈ സങ്കല്പം അവസാനിക്കുമ്പോൾ വിശ്വമഹാരാജാവിന്റെ പദവി ലഭിക്കും. ഇത്തരത്തിലുള്ള നിഷ്കാമ സേവകനും പരിധിയില്ലാത്ത വൈരാഗിയുമാണ് വിശ്വ കല്ല്യാണകാരിയും ദയഹൃദയരുമാകുന്നത്.

സ്ലോഗന് :-
സ്വന്തം തെറ്റ് മറ്റൊരാളിൽ ആരോപിക്കുന്നതും പരചിന്തനമാണ്.

അവ്യക്ത സൂചന - ഇപ്പോൾ നിങ്ങളുടെ ദാതാവിന്റെ സ്വരൂപം പ്രത്യക്ഷമാക്കൂ:

ഏറ്റവും വലിയ ദാനം എന്നത് ദാതാവിന്റെ മക്കളായി മാറി എല്ലാവർക്കും സഹയോഗം നൽകുക എന്നതാണ്. തകരാറിലായ കാര്യങ്ങളെ, വഴിതെറ്റിയ സംസ്കാരങ്ങളെ, മോശമായ മാനസികാവസ്ഥകളെ ശുഭഭാവനയാൽ ശരിയാക്കുന്നതിൽ എപ്പോഴും എല്ലാവരുടെയും സഹയോഗിയാവുക. ഇയാൾ ഇത് പറഞ്ഞു, ഇയാൾ ഇത് ചെയ്തു എന്ന് കാണുകയും കേൾക്കുകയും മനസ്സിലാക്കുകയും ചെയ്താലും, നിങ്ങളുടെ സഹയോഗത്തിന്റെ സ്റ്റോക്കിലൂടെ പരിവർത്തനം വരുത്തി അതിനെ സമൃദ്ധമാക്കുക ഇതാണ് ഏറ്റവും വലിയ ദാനം.