മധുരമായകുട്ടികളേ -
ശ്രീമതത്തിലൂടെഭാരതത്തെസ്വര്ഗ്ഗമാക്കുന്നതിന്റെസേവനംചെയ്യണം,
ആദ്യംസ്വയംപവിത്രമായിമാറണംപിന്നീട്മറ്റുള്ളവരോട്പറയണം.
ചോദ്യം :-
നിങ്ങള് മഹാവീരന്മാരായ കുട്ടികള്ക്ക് ഏത് കാര്യത്തില് ഉത്കണ്ഠപ്പെടേണ്ടതില്ല?
കേവലം ഏതൊരു പരിശോധന ചെയ്ത് സ്വയത്തെ സംരക്ഷിക്കണം?
ഉത്തരം :-
അഥവാ
ആരെങ്കിലും പവിത്രമാകുന്നതില് വിഘ്നമിടുകയാണെങ്കില് നിങ്ങള്ക്ക് ഉത്കണ്ഠ
പ്പെടേണ്ടതില്ല. കേവലം പരിശോധിക്കൂ ഞാന് മഹാവീരനാണോ? ഞാന് എന്നെത്തന്നെ
ചതിക്കുന്നൊന്നുമില്ലല്ലോ? പരിധിയില്ലാത്ത വൈരാഗ്യം വെക്കുന്നുണ്ടോ? ഞാന്
തനിക്കു സമാനമാക്കി മാറ്റുന്നുണ്ടോ? എന്നില് ക്രോധമൊന്നും ഇല്ലല്ലോ? എന്താണോ
മറ്റുള്ളവരോട് പറയുന്നത് അത് സ്വയവും ചെയ്യുന്നുണ്ടോ?
ഗീതം :-
അങ്ങയെ
നേടിയ ഞങ്ങള്............
ഓംശാന്തി.
ഇത് പറയുന്നതിന്റെ മാത്രം കാര്യമല്ല, ഇത് മനസ്സിലാക്കേണ്ട കാര്യമാണ്. മധുര
മധുരമായ ആത്മീയ കുട്ടികള് ,നമ്മള് വീണ്ടും ദേവതയായിക്കൊണ്ടിരിക്കുകയാണെന്ന്
മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു ബാബ വന്ന് പറയുന്നു - കുട്ടികളേ, കാമത്തെ
ജയിക്കൂ അര്ത്ഥം പവിത്രമാകൂ. കുട്ടികള് ഗീതം കേട്ടല്ലോ. ഇപ്പോള് കുട്ടികള്ക്ക്
വീണ്ടും ഓര്മ്മ വന്നു - നമ്മള് പരിധിയില്ലാത്ത ബാബയില് നിന്ന് പരിധിയില്ലാത്ത
സമ്പത്തെടുക്കുകയാണ്, ഏതാണോ ആര്ക്കും മോഷ്ടിക്കാന് കഴിയാത്തത്, അവിടെ
മോഷ്ടിക്കുന്നവരാരും തന്നെ ഉണ്ടായിരിക്കില്ല. അതിനെ അദ്വൈത രാജ്യമെന്ന് പറയുന്നു.
അതിന് ശേഷം രാവണരാജ്യം വേറെ ഉണ്ടാകുന്നു. നിങ്ങളിപ്പോള്
മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. മനസ്സിലാക്കിക്കൊടുക്കേണ്ടതും ഇങ്ങനെയാണ്.
വീണ്ടും നമ്മള് ശ്രീമതത്തിലൂടെ ഭാരതത്ത നിര്വികാരിയാക്കി
മാറ്റിക്കൊണ്ടിരിക്കുന്നു. ഉയര്ന്നതിലും ഉയര്ന്ന ഭഗവാനെന്ന് എല്ലാവരും പറയും.
ബാബയെത്തന്നെയാണ് അച്ഛനെന്ന് പറയുന്നത്. അതിനാല് ഇതും മനസ്സിലാക്കിക്കൊടുക്കണം,
എഴുതുകയും വേണം സമ്പൂര്ണ്ണ പവിത്ര സ്വര്ഗ്ഗമായിരുന്ന ഭാരതം ഇപ്പോള് വികാരീ
നരകമായി മാറിയിരിക്കുന്നു. വീണ്ടും നമ്മള് ശ്രീമതത്തിലൂടെ ഭാരതത്തെ
സ്വര്ഗ്ഗമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. എന്താണോ ബാബ പറയുന്നത് അതിനെ നോട്ട്
ചെയ്ത് പിന്നീട് അതില് വിചാരസാഗര മഥനം ചെയ്ത് എഴുതുന്നതില് സഹായിയാകണം. അങ്ങനെ
എന്തെല്ലാം എഴുതുന്നുവോ അതിലൂടെ മനുഷ്യര് മനസ്സിലാക്കും ഭാരതം
സ്വര്ഗ്ഗമായിരുന്നു, രാവണന്റെ രാജ്യമായിരുന്നില്ല. കുട്ടികളുടെ ബുദ്ധിയിലുണ്ട്
- ഇപ്പോള് നമ്മള് ഭാരതവാസികളെ ബാബ പവിത്രമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.
ആദ്യം സ്വയം നോക്കണം - നമ്മള് പവിത്രമായോ? ഞാന് ഈശ്വരനെ
കബളിപ്പിക്കുന്നൊന്നുമില്ലല്ലോ? ഈശ്വരന് നമ്മളെ നോക്കുകയൊന്നുമില്ല എന്ന്
കരുതരുത്. ഒരിക്കലും അങ്ങിനെ പറയരുത്. നിങ്ങള്ക്കറിയാം പവിത്രമാക്കി മാറ്റുന്ന
പതീതപാവനന് ഒരേയൊരു ബാബ മാത്രമാണ്. ഭാരതം പവിത്ര ലോകമായിരുന്നപ്പോള്
സ്വര്ഗ്ഗമായിരുന്നു. ഇത് സമ്പൂര്ണ്ണ നിര്വകാരിയാണല്ലോ. എങ്ങനെയാണോ രാജാവും
റാണിയും, പ്രജയും അങ്ങനെയായിരിക്കും, അപ്പോഴാണല്ലോ മുഴുവന് ഭാരതത്തെയും
സ്വര്ഗ്ഗമെന്ന് പറയുന്നത്. ഇപ്പോള് നരകമാണ്. ഈ 84 ജന്മങ്ങളുടെ ഏണിപ്പടി വളരെ
നല്ലൊരു വസ്തുവാണ്. ചിലര് നല്ലവരാണെങ്കില് അവര്ക്ക് സമ്മാനവും നല്കാം. വലിയ
വലിയ ആളുകള്ക്ക് വലിയ സമ്മാനമെല്ലാം ലഭിക്കാറുണ്ടല്ലോ. അതുപോലെ നിങ്ങളും ആരാണോ
വരുന്നത്, അവര്ക്ക് മനസ്സിലാക്കിക്കൊടുത്ത് ഇങ്ങനെയിങ്ങനെയുള്ള സമ്മാനം നല്കാന്
സാധിക്കുന്നു. എപ്പോഴും കൊടുക്കുന്നതിനുള്ള വസ്തുക്കള് തയ്യാറായിരിക്കണം.
നിങ്ങളുടെ പക്കലും ജ്ഞാനം തയ്യാറായിരിക്കണം. ഏണിപ്പടിയില് പൂര്ണ്ണമായ
ജ്ഞാനമുണ്ട്. നമ്മള് എങ്ങനെ 84 ജന്മങ്ങളെടുത്തു - ഇത് ഓര്മ്മയുണ്ടായിരിക്കണം.
ഇത് വിവേകത്തിന്റെ കാര്യമാണല്ലോ. തീര്ച്ചയായും ആരാണോ ആദ്യം വന്നത് അവര്
തന്നെയാണ് 84 ജന്മങ്ങളെടുക്കുന്നത്. ബാബ 84 ജന്മമെന്ന് പറഞ്ഞ് പിന്നീട് പറയുന്നു
ഇവരുടെ അനേക ജന്മങ്ങളുടെ അന്തിമത്തില് സാധാരണ ശരീരത്തില് ഞാന് പ്രവേശിക്കുന്നു.
പിന്നീട് ഇവരുടെ പേര് ബ്രഹ്മാവെന്ന് വെച്ചിരിക്കുന്നു. ഇദ്ദേഹത്തിലൂടെ
ബ്രാഹ്മണരെ രചിക്കുന്നു. ഇല്ലായെങ്കില് ബ്രാഹ്മണരെ എവിടെ നിന്ന് കൊണ്ട് വരും.
ബ്രഹ്മാവിന്റെ അച്ഛന് എന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? തീര്ച്ചയായും
ഭഗവാനെന്നേ പറയൂ. ബ്രഹ്മാവിനെയും വിഷ്ണുവിനെയും സൂക്ഷ്മ വതനത്തില്
കാണിച്ചിരിക്കുന്നു. ബാബയാണെങ്കില് പറയുന്നു ഞാന് ഇദ്ദേഹത്തിന്റെ 84 ജന്മങ്ങളുടെ
അന്തിമത്തില് പ്രവേശിക്കുന്നു. ദത്തെടുക്കപ്പെടുമ്പോള് പേരും മാറ്റേണ്ടതായി
വരുന്നു. സന്യാസവും ചെയ്യിക്കേണ്ടി വരുന്നു. സന്യാസിയും സന്യാസം
ചെയ്യുകയാണെങ്കിലും പെട്ടെന്നെല്ലാം മറക്കുന്നില്ല, തീര്ച്ചയായും
ഓര്മ്മയുണ്ടായിരിക്കും. നിങ്ങള്ക്കും ഓര്മ്മയുണ്ടായിരിക്കും പക്ഷെ നിങ്ങള്ക്ക്
വൈരാഗ്യമാണ് ഉള്ളത് എന്തെന്നാല് നിങ്ങള്ക്കറിയാം ഇതെല്ലാം നശിക്കുന്നതാണ്
അതുകൊണ്ട് നമ്മള് അതിനെ എന്തിന് ഓര്മ്മിക്കണം. ജ്ഞാനത്തിലൂടെ എല്ലാം നല്ല
രീതിയില് മനസ്സിലാക്കണം. അവരും ജ്ഞാനത്താല് തന്നെയാണ് വീടുപേക്ഷിക്കുന്നത്.
അവരോട് എങ്ങനെയാണ് വീടുപേക്ഷിച്ചതെന്ന് ചോദിച്ചാല് പറയുകയില്ല. പിന്നീട് അവര്
യുക്തിയോടെ പറയുകയാണ് - താങ്കള്ക്ക് എങ്ങനെയാണ് വൈരാഗ്യം വന്നത്, ഞങ്ങളെ
കേള്പ്പിക്കുകയാണെങ്കില് ഞങ്ങളും അതുപോലെ ചെയ്യാം. നിങ്ങള് ഉത്തേജനം നല്കണം
പവിത്രമാകൂ, ബാക്കി നിങ്ങള്ക്ക് എല്ലാം ഓര്മ്മയുണ്ട്. ചെറുപ്പം മുതലുള്ള എല്ലാം
പറയാന് കഴിയുന്നു. ബുദ്ധിയില് മുഴുവന് ജ്ഞാനമുണ്ട്, എങ്ങനെയാണ് ഇവരെല്ലാം
നാടകത്തിലെ അഭിനേതാക്കളായി പാര്ട്ടഭിനയിക്കാന് വന്നിരിക്കുന്നത്. ഇപ്പോള്
എല്ലാവരുടെയും കലിയുഗീ കര്മ്മബന്ധനം ഇല്ലാതാകണം. പിന്നീട് ശാന്തിധാമത്തില് പോകും.
പിന്നീട് അവിടെ നിന്ന് എല്ലാവരുടെയും പുതിയ ബന്ധങ്ങള് ആരംഭിക്കും.
മനസ്സിലാക്കിക്കൊടുക്കുന്നതിന് വേണ്ടി ബാബ നല്ല നല്ല പോയിന്റുകള്
നല്കിക്കൊണ്ടിരിക്കുന്നു. ഇതേ ഭാരതവാസികള് ആദിസനാതന ദേവീ- ദേവതാ
ധര്മ്മത്തിലുള്ളവരായിരുന്നു അപ്പോള് പവിത്രമായിരുന്നു പിന്നീട് 84 ജന്മങ്ങള്ക്ക്
ശേഷം അപവിത്രരായി. ഇപ്പോള് വീണ്ടും പവിത്രമാകണം. പക്ഷെ പുരുഷാര്ത്ഥം
ചെയ്യിപ്പിക്കുന്നവര് വേണം. ഇപ്പോള് ബാബ നിങ്ങള്ക്ക് പറഞ്ഞു തന്നു. ബാബ പറയുന്നു
നിങ്ങള് അവര് തന്നെയല്ലേ. കുട്ടികളും പറയുന്നു ബാബാ അങ്ങ് അത് തന്നെയാണ്. ബാബ
പറയുന്നു കല്പം മുമ്പും പഠിപ്പിച്ച് രാജ്യഭാഗ്യം നല്കിയിരുന്നു. കല്പ-കല്പം
അങ്ങനെ ചെയ്തുകൊണ്ടിരിക്കും. ഡ്രാമയില് എന്തെല്ലാമാണോ സംഭവിച്ചത്, വിഘ്നം
ഉണ്ടായി, വീണ്ടും ഉണ്ടാകും. ജീവിതത്തില് എന്തെല്ലാമാണ് സംഭവിച്ചത്,
ഓര്മ്മയുണ്ടായിരിക്കുമല്ലോ. ഇവര്ക്കാണെങ്കില് എല്ലാം ഓര്മ്മയുണ്ട്.
പറയുന്നുമുണ്ട് ഗ്രാമത്തിലെ ബാലനായിരുന്നു പിന്നീട് വൈകുണ്ഠത്തിലെ അധികാരിയായി.
വൈകുണ്ഠത്തില് ഗ്രാമമെങ്ങനെയുണ്ടാവും - ഇത് നിങ്ങള്ക്കിപ്പോള് അറിയാം. ഈ സമയം
നിങ്ങള്ക്ക് വേണ്ടിയും ഈ പഴയ ലോകം ഗ്രാമമാണല്ലോ. എവിടെ വൈകുണ്ഠം, എവിടെ ഈ നരകം.
മനുഷ്യരാണെങ്കില് വലിയ വലിയ കൊട്ടാരം കെട്ടിടം മുതലായവ കണ്ടിട്ട്
മനസ്സിലാക്കുകയാണ് ഇത് തന്നെയാണ് സ്വര്ഗ്ഗം. ബാബ പറയുന്നു ഇതെല്ലാം മണ്ണും
കല്ലുമാണ്, ഇതിന് ഒരു മൂല്യവുമില്ല. ഏറ്റവും കൂടുതല് മൂല്യമുള്ളത് വജ്രത്തിനാണ്.
ബാബ പറയുന്നു ചിന്തിക്കൂ സത്യയുഗത്തില് നിങ്ങളുടെ സ്വര്ണ്ണത്തിന്റെ കൊട്ടാരം
എങ്ങനെയായിരുന്നു. അവിടെയാണെങ്കില് എല്ലാ ഖനികളും നിറഞ്ഞിരിക്കുന്നു.
ഒരുപാടൊരുപാട് സ്വര്ണ്ണമുണ്ടാകുന്നു. അതിനാല് കുട്ടികള്ക്ക് എത്രയധികം
സന്തോഷമുണ്ടാവണം. ചില സമയത്ത് ക്ഷീണം വരുമ്പോള് ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്
- ഇങ്ങനെയുള്ള പാട്ടുകളുടെ പല റെക്കോര്ഡുകളുണ്ട് അവ നിങ്ങളെ പെട്ടെന്ന്
സന്തോഷത്തിലേക്ക് കൊണ്ടു പോകും. മുഴുവന് ജ്ഞാനവും ബുദ്ധിയില് വരുന്നു.
മനസ്സിലാക്കുകയാണ് ബാബ നമ്മെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുകയാണ്. അത്
ഒരിക്കലും ആര്ക്കും തട്ടിയെടുക്കാന് സാധിക്കില്ല. പകുതി കല്പത്തേക്ക് നമ്മള്
സുഖധാമത്തിന്റെ അധികാരിയായി മാറുന്നു. രാജാവിന്റെ കുട്ടി മനസ്സിലാക്കുന്നു ഞാന്
ഈ പരിധിയുള്ള രാജ്യത്തിന്റെ അവകാശിയാണ്. നിങ്ങള്ക്ക് എത്ര ലഹരിയുണ്ടായിരിക്കണം
- നമ്മള് പരിധിയില്ലാത്ത ബാബയുടെ അവകാശിയാണ്. ബാബ സ്വര്ഗ്ഗത്തിന്റെ സ്ഥാപന
ചെയ്യുന്നു, നമ്മള് 21 ജന്മത്തേക്ക് അവകാശിയായി മാറുന്നു. എത്ര
സന്തോഷമുണ്ടായിരിക്കണം. ആരുടെയാണോ അവകാശിയായത് അവരെയും തീര്ച്ചയായും
ഓര്മ്മിക്കണം. ഓര്മ്മിക്കാതെ അവകാശിയാകാന് സാധിക്കില്ല. ഓര്മ്മിക്കുമ്പോള്
പവിത്രമാകും അപ്പോഴേ അവകാശിയാവാന് കഴിയൂ. നിങ്ങള്ക്കറിയാം ശ്രീമതത്തിലൂടെ നമ്മള്
വിശ്വത്തിന്റെ അധികാരിയും, ഡബിള് കിരീടധാരിയുമാകുന്നു. ഓരോ ജന്മവും നമ്മള്
രാജ്യം ഭരിക്കും. ഭക്തിമാര്ഗ്ഗത്തില് മനുഷ്യരുടെ വിനാശീ ദാന-പുണ്യമാണ്.
നിങ്ങളുടേത് അവിനാശീ ജ്ഞാനധനമാണ്. നിങ്ങള്ക്ക് എത്ര വലിയ ലോട്ടറിയാണ്
ലഭിച്ചിരിക്കുന്നത്. കര്മ്മങ്ങള്ക്കനുസരിച്ച് ഫലം ലഭിക്കുമല്ലോ. ഏതെങ്കിലും
വലിയ രാജാവിന്റെ കുട്ടിയായെങ്കില് വലിയ പരിധിയുള്ള ലോട്ടറിയെന്ന് പറയും. സിംഗിള്
കീരീടധാരികള്ക്ക് മുഴുവന് വിശ്വത്തിന്റെ അധികാരിയാവാന് സാധിക്കില്ല. ഡബിള്
കിരീടധാരി വിശ്വത്തിന്റെ അധികാരിയായി നിങ്ങള് മാറുന്നു. ആ സമയം വേറെ ഒരു രാജ്യവും
ഉണ്ടായിരിക്കുകയേയില്ല. പിന്നീട് മറ്റു ധര്മ്മങ്ങള് വരുന്നു. അവര് എപ്പോള് വരെ
വര്ദ്ധിക്കുന്നുവോ അപ്പോള് ആദ്യം വന്ന രാജാക്കന്മാര് വികാരിയാകുന്നതു കാരണം
അഭിപ്രായ വ്യത്യാസത്താല് തുണ്ടുകളായി വേറെയാക്കുന്നു. ആദ്യം മുഴുവന് വിശ്വത്തിലും
ഒരേയൊരു രാജ്യമായിരുന്നു. ഇത് കഴിഞ്ഞ ജന്മത്തിലെ കര്മ്മത്തിന്റെ ഫലമാണ് എന്ന്
അവിടെ പറയില്ല. ഇപ്പോള് ബാബ നിങ്ങള് കുട്ടികള്ക്ക് ശ്രേഷ്ഠ കര്മ്മം പഠിപ്പിച്ചു
കൊണ്ടിരിക്കുകയാണ്. എങ്ങനെ ഏത് കര്മ്മം ചെയ്യുന്നുവോ, സേവനം ചെയ്യുകയാണെങ്കില്
അതിന്റെ പ്രതിഫലവും അങ്ങനെയുള്ളത് ലഭിക്കും. നല്ല കര്മ്മം തന്നെ ചെയ്യണം. ചിലര്
കര്മ്മം ചെയ്യുന്നു, മനസ്സിലാക്കാന് കഴിയുന്നില്ലങ്കില് ശ്രീമതമെടുക്കണം.
ഇടക്കിടക്ക് കത്തെഴുതി ചോദിക്കണം. പ്രധാനമന്ത്രിക്ക് എത്ര പോസ്റ്റ് വരുമെന്ന്
നിങ്ങള്ക്കറിയാമല്ലോ. പക്ഷെ അതാരും ഒറ്റക്ക് വായിക്കില്ല. അവര്ക്ക് അനേകം
സെക്രട്ടറിമാരുണ്ടാകും, അവര് എല്ലാ പോസ്റ്റും നോക്കുന്നു. ഏതാണോ തികച്ചും
പ്രധാനം, അത് പ്രധാനമന്ത്രിയുടെ ടേബിളില് വെക്കും. ഇവിടെയും അങ്ങനെയാണ്.
പ്രധാനപ്പെട്ട കത്താണെങ്കില് പെട്ടെന്ന് ഉത്തരം നല്കുന്നു. ബാക്കിയെല്ലാത്തിനും
സ്നേഹസ്മരണകള് എഴുതി നല്കുന്നു. ഓരോരുത്തര്ക്കും ഇരുന്ന് വേറെ വേറെ
കത്തെഴുതുന്നത് സാധ്യമല്ല, വളരെ ബുദ്ധിമുട്ടാണ്. കുട്ടികള്ക്ക് വളരെയധികം
സന്തോഷമുണ്ടാകുന്നു - ആഹാ! ഇന്ന് പരിധിയില്ലാത്ത ബാബയുടെ കത്ത് വന്നു. ശിവബാബ
ബ്രഹ്മാവിലൂടെ ഉത്തരം നല്കുന്നു. കുട്ടികള്ക്ക് വളരെയധികം സന്തോഷമുണ്ടാകുന്നു.
ഏറ്റവും കൂടുതല് ഗദ്ഗദമുണ്ടാകുന്നത് ബന്ധനത്തിലുള്ളവര്ക്കാണ്. അയ്യോ! ഞങ്ങള്
ബന്ധനത്തിലാണ്, പരിധിയില്ലാത്ത ബാബ ഞങ്ങള്ക്ക് കത്ത് എഴുതിയിരിക്കുന്നു.
കണ്ണുകളില് വെക്കുന്നു. അജ്ഞാനകാലത്തും പതിയെ പരമാത്മാവെന്ന്
മനസ്സിലാക്കുന്നവര്ക്ക് പതിയുടെ കത്ത് വന്നുവെങ്കില് അതിനെ ചുംബിക്കും.
നിങ്ങളിലും ബാപ്ദാദയുടെ കത്ത് കണ്ടാല് പല കുട്ടികള്ക്കും പെട്ടെന്ന്
രോമാഞ്ചമുണ്ടാകുന്നു. പ്രേമത്തിന്റെ കണ്ണുനീര് വരുന്നു. ചുംബിക്കും, കണ്ണുകളില്
വെക്കും. വളരെ പ്രേമത്തോടെ കത്ത് വായിക്കുന്നു. ബന്ധനസ്ഥര് എന്താ കുറവാണോ. ചില
കുട്ടികള് മായയുടെ മേല് വിജയം നേടുന്നു. ചിലരാണെങ്കില് മനസ്സിലാക്കുന്നു നമുക്ക്
തീര്ച്ചയായും പവിത്രമാകണം. ഭാരതം പവിത്രമായിരുന്നല്ലോ. ഇപ്പോള് അപവിത്രമാണ്.
ഇപ്പോള് ആരാണോ പവിത്രമാകേണ്ടവര്, അവര്മാത്രമേ കല്പം മുമ്പെന്ന പോലെ പുരുഷാര്ത്ഥം
ചെയ്യുകയുള്ളൂ. നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കിക്കൊടുക്കുക വളരെ സഹജമാണ്.
നിങ്ങളുടെയും ഈ പ്ലാനാണല്ലോ. ഗീതയുടെ യുഗം നടന്നുകൊണ്ടിരിക്കുന്നു. ഗീതയുടെ
തന്നെയാണ് പുരുഷോത്തമയുഗമെന്ന് പാടപ്പെടുന്നത്. നിങ്ങള് അങ്ങനെ എഴുതൂ - ഇത്
ഗീതയുടെ പുരുഷോത്തമ യുഗമാണ് അപ്പോഴാണ് പഴയ ലോകം മാറി പുതിയതുണ്ടാകുന്നത്.
നിങ്ങളുടെ ബുദ്ധിയിലുണ്ട് - പരിധിയില്ലാത്ത ബാബ നമ്മുടെ ടീച്ചറുമാണ്, ബാബയില്
നിന്ന് നമ്മള് രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്. നല്ല രീതിയില്
പഠിക്കുകയാണെങ്കില് ഡബിള് കിരീടധാരിയായി മാറും. എത്ര വലിയ സ്ക്കൂളാണ്.
രാജ്യഭാഗ്യം സ്ഥാപന നടക്കുന്നു. പ്രജയും തീര്ച്ചയായും അനേക പ്രകാരത്തിലുണ്ടാകും.
രാജ്യം അഭിവൃദ്ധി നേടിക്കൊണ്ടിരിക്കും. കുറച്ച് ജ്ഞാനമെടുക്കുന്നവര് പുറകില് വരും.
എങ്ങനെ ആര് പുരുഷാര്ത്ഥം ചെയ്യുന്നുവോ അവര്ആദ്യം വന്നുകൊണ്ടിരിക്കും. ഇതെല്ലാം
ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ കളിയാണ്. ഈ ഡ്രാമയുടെ ചക്രം ആവര്ത്തിക്കുമല്ലോ.
ഇപ്പോള് നിങ്ങള് ബാബയില് നിന്ന് സമ്പത്ത് എടുത്തുകൊണ്ടിരിക്കുകയാണ്. ബാബ
പറയുന്നു പവിത്രമാകൂ. ഇതില് ആരെങ്കിലും വിഘ്നമിടുകയാണെങ്കില്
ശ്രദ്ധിക്കേണ്ടതില്ല. ചപ്പാത്തിക്കഷ്ണമെങ്കിലും ലഭിക്കുമല്ലോ. കുട്ടികള്ക്ക്
പുരുഷാര്ത്ഥം ചെയ്യണം എങ്കില് ഓര്മ്മയുണ്ടായിരിക്കും. ബാബ ഭക്തിമാര്ഗ്ഗത്തിലെ
ഉദാഹരണം പറയുകയാണ് - പൂജയുടെ സമയത്ത് ബുദ്ധിയോഗം പുറത്ത് പോയിരുന്നു അതിനാല്
തന്റെ ചെവിക്ക് പിടിച്ചിരുന്നു, അടിച്ചിരുന്നു. ഇപ്പോള് ഇതാണെങ്കില് ജ്ഞാനമാണ്.
ഇതില് മുഖ്യമായത് ഓര്മ്മയുടെ കാര്യമാണ്. ഓര്മ്മ നില്ക്കുന്നില്ലായെങ്കില്
കൈകൊണ്ടടിക്കണം. മായ എന്റെ മേല് എന്തുകൊണ്ട് വിജയം നേടി. ഞാനെന്താ ഇത്രക്ക്
അപക്വമാണോ. എനിക്ക് മായയുടെ മേല് വിജയം നേടണം. സ്വയം സ്വയത്തെ നല്ല രീതിയില്
സംരക്ഷിക്കണം. സ്വയത്തോട് ചോദിക്കൂ ഞാന് ഇത്ര മഹാവീരനാണോ? മറ്റുള്ളവരെയും
മഹാവീരനാക്കുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യണം. അനേകരെ എത്രത്തോളം തനിക്കു
സമാനമാക്കുന്നുവോ അത്രയും ഉയര്ന്ന പദവി ലഭിക്കും. തന്റെ രാജ്യഭാഗ്യം നേടുന്നതിന്
വേണ്ടി മത്സരിക്കണം. അഥവാ നമ്മില് തന്നെ ക്രോധമുണ്ടെങ്കില് ക്രോധിക്കരുതെന്ന്
മറ്റുള്ളവരോടെങ്ങനെ പറയും. സത്യത ഇല്ലാതാകുമല്ലോ. ലജ്ജ ഉണ്ടാകണം.
മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കും അവര് ഉയര്ന്നവരായി മാറും, നമ്മള് താഴെ
തന്നെയിരിക്കും, ഇതും ഒരു പുരുഷാര്ത്ഥമാണ്!(പണ്ഡിതന്റെ കഥ) ബാബയെ ഓര്മ്മിച്ച്
നിങ്ങള് ഈ വിഷയ സാഗരത്തില് നിന്നും ക്ഷീര സാഗരത്തിലേക്ക് പോകും. ബാക്കി ഈ എല്ലാ
ഉദാഹരണങ്ങളും ബാബയിരുന്ന് മനസ്സിലാക്കിത്തരുന്നു, ഏതാണോ പിന്നീട്
ഭക്തിമാര്ഗ്ഗത്തില് ആവര്ത്തിക്കുന്നത്. വണ്ടിന്റെയും ഉദാഹരണമുണ്ട്. നിങ്ങള്
ബ്രാഹ്മണിമാരാണല്ലോ - ബി.കെ., ഇതാണെങ്കില് സത്യം സത്യമായ ബ്രാഹ്മണരായി.
പ്രജാപിതാ ബ്രഹ്മാവ് എവിടെയാണ്? തീര്ച്ചയായും ഇവിടെ ആയിരിക്കുമല്ലോ. അവിടെ
ആയിരിക്കില്ല. നിങ്ങള് കുട്ടികള്ക്ക് വളരെ സമര്ത്ഥരാവണം.മനുഷ്യരെ ദേവതയാക്കി
മാറ്റുന്നതിന്റെ പ്ളാന് ബാബയുടേതാണ്. ഈ ചിത്രവും മനസ്സിലാക്കിക്കൊടുക്കുന്നതിന്
വേണ്ടിയാണ്. ഇതില് എഴുതുന്നതും അങ്ങനെയായിരിക്കണം. ഇത് ഗീതയുടെ ഭഗവാന്റെ
പ്ലാനാണല്ലോ. നമ്മള് ബ്രാഹ്മണര്ക്കാണ് കുടുമ. ഒന്നിന്റെ മാത്രം കാര്യമല്ല.
പ്രജാപിതാ ബ്രഹ്മാവുണ്ടെങ്കില് കുടുമ ബ്രാഹ്മണരുടേതാകുമല്ലോ. ബ്രഹ്മാവ്
തന്നെയാണ് ബ്രാഹ്മണരുടെ അച്ഛന്. ഈ സമയം വളരെ വലിയ കുടുംബമാണല്ലോ അവര് പിന്നീട്
ദൈവീക കുടുംബത്തില് വരുന്നു. ഈ സമയം നിങ്ങള്ക്ക് വളരെയധികം സന്തോഷമുണ്ടാകുന്നു
കാരണം ലോട്ടറി ലഭിച്ചിരിക്കുകയാണ്. നിങ്ങളുടെ പേര് വളരെയധികമുണ്ട്. വന്ദേമാതരം,
ശിവന്റെ ശക്തിസേന നിങ്ങളാണല്ലോ. അതെല്ലാം അസത്യമാണ്. അനേകരുള്ളതു കാരണം സംശയം
ഉണ്ടാകുന്നു അതുകൊണ്ടാണ് രാജധാനി സ്ഥാപിക്കുന്നതില് പരിശ്രമം ഉണ്ടാകുന്നത്. ബാബ
പറയുന്നു ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ഇതില് എന്റെയും പാര്ട്ടുണ്ട്. ഞാന്
സര്വ്വശക്തിവാനാണ്. എന്നെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങള് പവിത്രമായി മാറുന്നു.
ഏറ്റവും വലിയ കാന്തമാണ് ശിവബാബ, ശിവബാബ തന്നെയാണ് ഉയര്ന്നതിലും
ഉയര്ന്നതായിരിക്കുന്നത്. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുരമധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലര്കാലവന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സദാ ഈ
ലഹരിയിലും സന്തോഷത്തിലുമിരിക്കണം നമ്മള് 21 ജന്മത്തേക്ക് പരിധിയില്ലാത്ത ബാബയുടെ
അവകാശിയായി മാറിയിരിക്കുകയാണ്, ആരുടെ അവകാശിയായാണോ മാറിയത് അവരെ ഓര്മ്മിക്കുകയും
വേണം തീര്ച്ചയായും പവിത്രമായി മാറണം.
2. ബാബ ഏത് ശ്രേഷ്ഠമായ
കര്മ്മമാണോ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്, അതേ കര്മ്മം ചെയ്യണം. ശ്രീമതം
എടുത്തുകൊണ്ടിരിക്കണം.
വരദാനം :-
സ്ഥൂലദേശത്തിന്റെയും ശരീരത്തിന്റെയും സ്മൃതിയില്നിന്നും ഉപരിയായ സൂക്ഷ്മദേശത്തെ
വസ്ത്രധാരിയായി ഭവിക്കട്ടെ.
എങ്ങിനെയാണോ
ഇന്നത്തെക്കാലത്ത് ജോലിക്കനുസരിച്ചുള്ള വസ്ത്രം ധരിക്കുന്നത് അതുപോലെ താങ്കളും
ഏത് സമയത്ത് ഏത് കര്മ്മം ചെയ്യാനാഗ്രഹിക്കുന്നുവോ അങ്ങിനെയുള്ള വേഷം
ധരിക്കണം.ഇപ്പോഴിപ്പോള് സാകാരി,ഇപ്പോഴിപ്പോള് ആകാരി .ഇങ്ങിനെ ബഹുരൂപിയായി
മാറുകയാണെങ്കില് സര്വ്വസ്വരൂപങ്ങളുടേയും സുഖത്തെ അനുഭവം ചെയ്യാനാകും.ഇത് നമ്മുടെ
തന്നെ സ്വരൂപമാണ്. മറ്റുള്ളവരുടെ ഡ്രസ്സ്നേക്കാള് സ്വന്തം ഡ്രസ്സ് വേഗം
ധരിക്കാനാകുമല്ലോ.അതിനാല് ഈ വരദാനത്തെ പ്രാക്ടിക്കല് ആയി അഭ്യാസം
ചെയ്യുകയാണെങ്കില് അവ്യക്തമിലനത്തിന്റെ വിചിത്രമായ അനുഭവം ചെയ്യാനാകും.
സ്ലോഗന് :-
സര്വ്വര്ക്കും ആദരവ് നല്കുന്നവര് തന്നെയാണ് മാതൃകയായി മാറുന്നത്.ആദരവ്
നല്കുമ്പോള് ആദരവ് ലഭിക്കുന്നു.
അവ്യക്തസൂചന-
സ്വയത്തിനുവേണ്ടിയും സര്വ്വര്ക്കുവേണ്ടിയും മനസ്സുകൊണ്ട് യോഗത്തിന്റെ ശക്തികളുടെ
പ്രയോഗം ചെയ്യൂ.
എങ്ങിനെയാണോ
സ്ഥൂലകാര്യങ്ങള്ക്കനുസരിച്ച് ദിനചര്യ സെറ്റ് ചെയ്യുന്നത് അതുപോലെ തന്റെ
മനസ്സിന്റെ സമര്ത്ഥസ്ഥിതിയുടെ പ്രോഗ്രാമും സെറ്റ് ചെയ്യുകയാണെങ്കില് ഒരിക്കലും
അപ്സെറ്റ് ആകുകയില്ല. തന്റെ മനസ്സിനെ എത്രത്തോളം സമര്ത്ഥസങ്കല്പങ്ങളില്
ബിസിയാക്കി വെക്കുന്നുവോ അത്രത്തോളം മനസ്സിന് അപ്സെറ്റ് ആകാന് സമയം
കിട്ടില്ല.മനസ്സ് സദാ സെറ്റ് അഥവാ ഏകാഗ്രമാണെങ്കില് നല്ല വൈബ്രേഷന്സ് താനേ
വ്യാപിക്കുകയും അതൊരു സേവനമായി മാറുകയും ചെയ്യും.