മധുരമായ കുട്ടികളെ -
ബാബയുടെ ദൃഷ്ടി പരിധിയുള്ളതിനും പരിധിയില്ലാത്തതിനും ഉപരിപോകുന്നു, നിങ്ങള്ക്കും
പരിധിയുള്ളതിനും(സത്യയുഗം), പരിധിയില്ലാത്തതിനും(കലിയുഗം) ഉപരി പോകണം
ചോദ്യം :-
ഉയര്ന്നതിലും ഉയര്ന്ന ജ്ഞാനരത്നങ്ങള് വളരെ നന്നായി ധാരണയാകുന്നത് ഏത്
കുട്ടികള്ക്കാണ്?
ഉത്തരം :-
ആരുടെ
ബുദ്ധിയോഗമാണോ ഒരു ബാബയുമായുള്ളത്, ആരാണോ പവിത്രമായി മാറിയത്, അവര്ക്ക് ഈ
ജ്ഞാനരത്നങ്ങള് വളരെ നന്നായി ധാരണയാകും. ഈ ജ്ഞാനത്തിന് വളരെ ശുദ്ധമായ പാത്രം
ആവശ്യമാണ്. തലതിരിഞ്ഞ സങ്കല്പങ്ങള് പോലും അവസാനിക്കണം. ബാബയുമായി യോഗം
വെച്ചുവെച്ച് പാത്രം സ്വര്ണ്ണമായി മാറണം എങ്കിലേ രത്നത്തിന് ഇരിക്കാന് സാധിക്കൂ.
ഓംശാന്തി.
മധുര മധുരമായ ആത്മീയ കുട്ടികള്ക്ക് ആത്മീയ അച്ഛനിരുന്ന് ദിവസവും
മനസ്സിലാക്കിത്തരുന്നു. ഇത് കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട് - ജ്ഞാനം,
ഭക്തി പിന്നെ വൈരാഗ്യം എന്നിവകൊണ്ട് ഈ സൃഷ്ടിചക്രം നിര്മ്മിച്ചിരിക്കുകയാണ്.
ബുദ്ധിയില് ഈ ജ്ഞാനം ഉണ്ടായിരിക്കണം. നിങ്ങള് കുട്ടികള്ക്ക് പരിധിയുള്ളതിനും
പരിധിയില്ലാത്തതിനും ഉപരി പോകണം. ബാബയാണെങ്കില് പരിധിയുള്ളതിനും
പരിധിയില്ലാത്തതിനും ഉപരിയാണ്. അതിന്റെ അര്ത്ഥവും മനസ്സിലാക്കണമല്ലോ. ആത്മീയ
അച്ഛന് ഇരുന്ന് മനസ്സിലാക്കിത്തരുകയാണ്. ഈ വിഷയവും മനസ്സിലാക്കിക്കൊടുക്കണം
അതായത് ജ്ഞാനം, ഭക്തി പിന്നീടാണ് വൈരാഗ്യം. ജ്ഞാനത്തെയാണ് പകല് എന്നു പറയുന്നത്
അതായത് പുതിയ ലോകം. അവിടെ ഈ ഭക്തിയോ അജ്ഞാനമോ ഒന്നുമില്ല. അത് പരിധിയുള്ള
ലോകമാണ് എന്തെന്നാല് അവിടെ കുറച്ചുപേരേ ഉണ്ടാകൂ. പിന്നീട് പതുക്കെ പതുക്കെ
വൃദ്ധി പ്രാപിക്കുന്നു. പകുതി സമയത്തിനുശേഷം ഭക്തി ആരംഭിക്കുന്നു. അവിടെ സന്യാസ
ധര്മ്മം ഉണ്ടാവുകയേയില്ല. സന്യാസം അഥവാ ത്യാഗം ഉണ്ടാകുന്നേയില്ല. പിന്നീട്
അതിനുശേഷമാണ് സൃഷ്ടിയുടെ വൃദ്ധി ഉണ്ടാകുന്നത്. മുകളില് നിന്നും ആത്മാക്കള്
വന്നുകൊണ്ടിരിക്കും. ഇവിടെ വൃദ്ധി ഉണ്ടായിക്കൊണ്ടിരിക്കും. പരിധിയുള്ളതില്
നിന്നും ആരംഭിക്കുന്നു പരിധിയില്ലാത്തതിലേയ്ക്ക് പോകുന്നു. ബാബയുടെ
ദൃഷ്ടിയാണെങ്കില് പരിധിയുള്ളതിനും പരിധിയില്ലാത്തതിനും ഉപരിയായാണ് പോകുന്നത്.
അറിയാം പരിധിയുള്ളതില് എത്ര കുറച്ച് കുട്ടികളേ ഉണ്ടാവൂ പിന്നീട് രാവണരാജ്യത്തില്
എത്ര വൃദ്ധി ഉണ്ടാകുന്നു. ഇപ്പോള് നിങ്ങള്ക്ക് പരിധിയുള്ളതിനും
പരിധിയില്ലാത്തതിനും ഉപരിയായി പോകണം. സത്യയുഗത്തില് എത്ര ചെറിയ ലോകമാണ്. അവിടെ
സന്യാസം അല്ലെങ്കില് വൈരാഗ്യം മുതലായവ ഉണ്ടായിരിക്കില്ല. പിന്നീട് ദ്വാപരം
മുതലാണ് മറ്റു ധര്മ്മങ്ങള് ആരംഭിക്കുന്നത്. സന്യാസധര്മ്മവും ഉണ്ടാകുന്നു അവര്
വീടിനെ സന്യസിക്കുന്നു. എല്ലാവര്ക്കും അറിയണമല്ലോ. അതിനെയാണ് ഹഠയോഗം അഥവാ
പരിധിയുള്ള സന്യാസം എന്നു പറയുന്നത്. കേവലം വീട് ഉപേക്ഷിച്ച് കാട്ടിലേയ്ക്ക്
പോകുന്നു. ദ്വാപരം മുതലാണ് ഭക്തി ആരംഭിക്കുന്നത്. ജ്ഞാനം ഉണ്ടാവുകയേയില്ല.
ജ്ഞാനം അര്ത്ഥം സത്യ ത്രേതായുഗങ്ങളിലെ സുഖം. ഭക്തി അര്ത്ഥം അജ്ഞാനവും ദുഃഖവും.
ഇത് നല്ലരീതിയില് മനസ്സിലാക്കിക്കൊടുക്കണം പിന്നീട് ദുഃഖത്തിനും സുഖത്തിനും
ഉപരിയാകണം. പരിധിയുള്ളതിനും പരിധിയില്ലാത്തതിനും ഉപരി. മനുഷ്യര് പരിശോധന
നടത്താറുണ്ടല്ലോ. എവിടംവരെയാണ് സമുദ്രമുള്ളത്, ആകാശമുള്ളത് എന്നെല്ലാം. വളരെ
അധികം പരിശ്രമിക്കുന്നു പക്ഷേ അന്ത്യം കണ്ടെത്താന് സാധിക്കുന്നില്ല. വിമാനത്തില്
പോകുന്നു. അതിലും ഇത്രയും ഇന്ധനം ആവശ്യമാണ് തിരിച്ചു വരാനും സാധിക്കണം. വളരെ
അധികം ദൂരം സഞ്ചരിക്കുന്നു പക്ഷേ പരിധിയില്ലാത്തതിലേയ്ക്ക് പോകാന് സാധിക്കില്ല.
പരിധിയുള്ളത് വരേയ്ക്കേ പോകാന് കഴിയൂ. നിങ്ങളാണെങ്കില് പരിധിയുള്ളതിനും
പരിധിയില്ലാത്തതിനും ഉപരിയായി പോകുന്നു. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലാക്കാന്
സാധിക്കും ആദ്യം പുതിയലോകം പരിധിയുള്ളതായിരുന്നു. വളരെ കുറച്ച് മനുഷ്യരേ ഉണ്ടാവൂ.
അതിനെയാണ് സത്യയുഗം എന്നു പറയുന്നത്. നിങ്ങള് കുട്ടികള്ക്ക് രചനയുടെ ആദി മദ്ധ്യ
അന്ത്യത്തിന്റെ ജ്ഞാനം ഉണ്ടായിരിക്കേണ്ടേ. ഈ ജ്ഞാനം മറ്റാരിലുമില്ല.
പരിധിയുള്ളതിനും പരിധിയില്ലാത്തതിനും ഉപരിയായി ഇരിക്കുന്ന ബാബയാണ് ഈ ജ്ഞാനം
നിങ്ങള്ക്ക് മനസ്സിലാക്കിത്തരുന്നത് മറ്റാര്ക്കും ഇത് മനസ്സിലാക്കിത്തരാന്
സാധിക്കില്ല. രചനയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യം മനസ്സിലാക്കിത്തരുന്നു
എന്നിട്ട് പറയുന്നു ഇതില് നിന്നും ഉപരിയാവൂ. അവിടെ ഒന്നും ഉണ്ടാകില്ല. എത്ര
ദൂരേയ്ക്ക് പോയാലും ആകാശം തന്നെ ആകാശമായിരിക്കും. ഇതിനെയാണ് പറയുന്നത്
പരിധിയുള്ളതില് നിന്നും പരിധിയില്ലാത്തതില് നിന്നും ഉപരി. അറ്റം കണ്ടെത്താനേ
സാധിക്കില്ല. അറ്റമില്ലാത്തതെന്ന് പറയും. അറ്റമില്ലാത്തതെന്ന് പറയുന്നത് സഹജമാണ്
എന്നാല് അറ്റം എന്നതിന്റെ അര്ത്ഥവും മനസ്സിലാക്കിയിരിക്കണം. ഇപ്പോള് ബാബ
നിങ്ങള്ക്ക് അറിവ് നല്കുകയാണ്. ബാബ പറയുന്നു ഞാന് പരിധിയുള്ളതിനേയും അറിയുന്നു
പരിധിയില്ലാത്തതിനേയും അറിയുന്നു. ഇന്ന ഇന്ന ധര്മ്മങ്ങള് ഇന്ന ഇന്ന സമയങ്ങളിലാണ്
സ്ഥാപിക്കപ്പെട്ടത്! സത്യയുഗമാകുന്ന പരിധിയുള്ള ലോകത്തിലേയ്ക്ക് ദൃഷ്ടി പോകുന്നു.
പിന്നീട് പരിധിയില്ലാത്ത കലിയുഗത്തിലേക്ക്. ഇനി നമ്മള് ഇതിനും ഉപരി പോകും,
അവിടെയാണെങ്കില് ഒന്നുമില്ല. സൂര്യ ചന്ദ്രന്മാര്ക്കും ഉപരിയായാണ് നമ്മള്
പോകുന്നത്, അവിടെയാണ് നമ്മുടെ ശാന്തിധാമം, മധുരമായ വീട്. നോക്കിയാല് സത്യയുഗവും
മധുരമായ വീടാണ്. അവിടെ ശാന്തിയുമുണ്ട് രാജ്യഭാഗ്യത്തിന്റെ സുഖവുമുണ്ട് -
രണ്ടുമുണ്ട്. വീട്ടിലേയ്ക്ക് പോയാല് അവിടെ ശാന്തിമാത്രമേ ഉണ്ടാകൂ. സുഖം എന്ന
വാക്ക് തന്നെ ഇല്ല. ഇപ്പോള് നിങ്ങള് ശാന്തിയും സ്ഥാപിക്കുന്നുണ്ട്, സുഖ-ശാന്തിയും
സ്ഥാപിക്കുന്നുണ്ട്. അവിടെ ശാന്തിയുമുണ്ട്, സുഖത്തിന്റെ രാജ്യവുമുണ്ട്.
മൂലവതനത്തിലാണെങ്കില് സുഖത്തിന്റെ കാര്യമില്ല.
അരകല്പം നിങ്ങളുടെ ഭരണം നടക്കുന്നു പിന്നീട് അരകല്പത്തിനുശേഷം രാവണരാജ്യം
വരുന്നു. അശാന്തി 5 വികാരങ്ങളാലാണ്. 2500 വര്ഷം നിങ്ങള് രാജ്യം ഭരിക്കുന്നു
പിന്നീട് 2500 വര്ഷങ്ങള്ക്ക് ശേഷം രാവണ രാജ്യമാകുന്നു. അവരാണെങ്കില്
ലക്ഷക്കണക്കിന് വര്ഷങ്ങളെന്ന് എഴുതി. തീര്ത്തും വിഡ്ഢികളാക്കി മാറ്റി. 5000
വര്ഷത്തിന്റെ കല്പത്തെ ലക്ഷക്കണക്കിന് വര്ഷം എന്നു പറയുന്നത് വിഡ്ഢിത്തമല്ലേ.
അല്പം പോലും സഭ്യതയില്ല. ദേവതകളില് എത്ര ദൈവീകമായ സഭ്യതയുണ്ടായിരുന്നു. അത്
ഇപ്പോള് അസഭ്യമായിരിക്കുന്നു. ഒന്നും അറിയില്ല. ആസുരീയ അവഗുണങ്ങള് വന്നു. മുമ്പ്
നിങ്ങള്ക്കും ഒന്നും അറിയില്ലായിരുന്നു. കാമകഠാരി പ്രയോഗിച്ച് ആദി മദ്ധ്യ
അന്ത്യം ദുഃഖിയാക്കിക്കൊണ്ടിരുന്നു അതിനാലാണ് ഇതിനെ രാവണ സമ്പ്രദായം എന്നു
പറയുന്നത്. രാമന് വാനരരുടെ സൈന്യത്തെ ഉപയോഗിച്ചതായി കാണിച്ചിട്ടുണ്ട്.
രാമചന്ദ്രന് ത്രേതായുഗത്തിലാണ്, അവിടെ വാനരന്മാര് എവിടെ നിന്നു വന്നു ഒപ്പം
പറയുന്നു രാമന്റെ സീതയെ കട്ടുകൊണ്ടുപോയി. ഇങ്ങനെയുള്ള കാര്യങ്ങള് അവിടെ
ഉണ്ടാകില്ല. ജീവികളും മൃഗങ്ങളും കൂടി 84 ലക്ഷം ഇനങ്ങള് ഇവിടെയുണ്ട് അത്രയും
സത്യയുഗത്തിലും ത്രേതായുഗത്തിലും ഉണ്ടാകില്ല. ബാബയിരുന്ന് ഈ പരിധിയില്ലാത്ത
മുഴുവന് ഡ്രാമയെക്കുറിച്ചും പറഞ്ഞുതരുന്നു. കുട്ടികള് വളരെ
ദീര്ഘദൃഷ്ടിയുള്ളവരായി മാറണം. മുമ്പ് നിങ്ങള്ക്ക് ഒന്നും അറിയില്ലായിരുന്നു.
മനുഷ്യരായിരുന്നിട്ടും നാടകത്തെ അറിയുന്നില്ല. ഇപ്പോള് നിങ്ങള്
മനസ്സിലാക്കുന്നുണ്ട് ഏറ്റവും വലുത് ആരാണ്? ഉയര്ന്നതിലും ഉയര്ന്ന ഭഗവാന്.
ശ്ലോകങ്ങളും പാടുന്നുണ്ട് അങ്ങയുടെ നാമം ഉയര്ന്നതാണ്... ഇപ്പോള് ഇത്
നിങ്ങളുടെയല്ലാതെ മറ്റാരുടേയും ബുദ്ധിയില് ഇല്ല. നിങ്ങളും നമ്പര്വൈസാണ്. ബാബ
പരിധിയുള്ളതും പരിധിയില്ലാത്തതും രണ്ടിന്റേയും രഹസ്യം മനസ്സിലാക്കിത്തരുന്നു.
അതിനും മുകളിലായി ഒന്നുമില്ല. അത് നിങ്ങളുടെ വാസസ്ഥാനം, അതിനെയാണ് ബ്രഹ്മാണ്ഡം
എന്നും പറയുന്നത്. എങ്ങനെയാണോ ഇവിടെ നിങ്ങള് ആകാശതത്വത്തില് ഇരിക്കുന്നത്, എന്താ
ഇതില് എന്തെങ്കിലും കാണാന് സാധിക്കുന്നുണ്ടോ? ആകാശവാണി എന്ന് റേഡിയോയില്
പറയാറുണ്ട്. ആകാശമാണെങ്കില് അറ്റമില്ലാത്തതാണ്. അറ്റം കണ്ടെത്താന് സാധിക്കില്ല.
അപ്പോള് ആകാശവാണി എന്ന് പറയുന്നതിലൂടെ മനുഷ്യന് എന്ത് മനസ്സിലാക്കും. ഈ മുഖമാണ്
ധ്രുവം. മുഖത്തില് നിന്നും ശബ്ദം ഉണ്ടാകുന്നു. ഇത് സാധാരണ കാര്യമാണ്. വായില്
നിന്നും ശബ്ദം ഉണ്ടാകുന്നു അതിനെ ആകാശവാണി എന്നു പറയുന്നു. ബാബയ്ക്കും
ആകാശത്തിലൂടെ ശബ്ദം പുറപ്പെടുവിയ്ക്കേണ്ടി വരും. നിങ്ങള് കുട്ടികള്ക്ക് തന്റേയും
രഹസ്യം മുഴുവന് പറഞ്ഞുതന്നിട്ടുണ്ട്. നിങ്ങള്ക്ക് നിശ്ചയമുണ്ടാകുന്നു. ഇത് വളരെ
സഹജമാണ്. എങ്ങനെയാണോ നമ്മള് ആത്മാക്കള് അതുപോലെ ബാബയും പരമമായ ആത്മാവാണ്.
ഉയര്ന്നതിലും ഉയര്ന്ന ആത്മാവല്ലേ. എല്ലാവര്ക്കും അവരവരുടെ പാര്ട്ട്
ലഭിച്ചിട്ടുണ്ട്. ഏറ്റവും ഉയര്ന്നതിലും ഉയര്ന്നത് ഭഗവാന് പിന്നീട് പ്രവൃത്തി
മാര്ഗ്ഗത്തിലെ യുഗിള് മേരു. നമ്പര്വൈസായിട്ടുള്ള മാല നോക്കൂ എത്ര കുറച്ചേയുള്ളു
പിന്നീട് സൃഷ്ടി വര്ദ്ധിച്ച് വര്ദ്ധിച്ച് എത്ര വലുതാകുന്നു. എത്ര കോടി മണികള്
അഥവാ ആത്മാക്കളുടെ മാലയാണ്. ഇതെല്ലാം പഠിപ്പാണ്. ബാബ എന്താണോ
മനസ്സിലാക്കിത്തരുന്നത് അതിനെ നല്ലരീതിയില് ധാരണ ചെയ്യൂ. വൃക്ഷത്തിന്റെ
വിസ്താരത്തിലുള്ള കാര്യങ്ങള് നിങ്ങള് കേട്ടുകൊണ്ടിരിക്കുന്നു. ബീജം മുകളിലാണ്.
ഇത് വ്യത്യസ്തമായ വൃക്ഷമാണ്. ഇതിന്റെ ആയുസ്സ് എത്രയാണ്. വൃക്ഷം വൃദ്ധി
പ്രാപിച്ചുകൊണ്ടിരിക്കും അതിനാല് ഇത് മുഴുവന് ദിവസവും ബുദ്ധിയില് ഉണ്ടായിരിക്കണം.
ഈ സൃഷ്ടിയാകുന്ന കല്പവൃക്ഷത്തിന്റെ ആയുസ്സ് കൃത്യമാണ്. 5000 വര്ഷത്തില് നിന്നും
ഒരു സെക്കന്റിന്റെ വ്യത്യാസം പോലും ഉണ്ടാവില്ല. നിങ്ങള് നല്ല ശക്തിശാലികളായ
കുട്ടികളുടെ ബുദ്ധിയില് ഇപ്പോള് എത്ര ജ്ഞാനമാണ്. എപ്പോള് പവിത്രമാകുന്നുവോ
അപ്പോഴേ ശക്തിശാലിയാകൂ. ഈ ജ്ഞാനത്തിന്റെ ധാരണയുണ്ടാകാന് സ്വര്ണ്ണപാത്രം വേണം.
പിന്നീട് ഏതുപോലെ ബാബയ്ക്ക് സഹജമാണോ അതുപോലെ സഹജമായി മാറും. പിന്നീട് നിങ്ങളേയും
പറയും മാസ്റ്റര് ജ്ഞാനസാഗരന്. നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച് മാലയിലെ
മുത്തായി മാറും. ഇങ്ങനെ ഇങ്ങനെയുള്ള കാര്യങ്ങള് ബാബയ്ക്കല്ലാതെ മറ്റാര്ക്കും
മനസ്സിലാക്കിത്തരാന് സാധിക്കില്ല. ഈ ആത്മാവും മനസ്സിലാക്കിത്തരുന്നുണ്ട്. ബാബയും
ഈ ശരീരത്തിലൂടെയാണ് മനസ്സിലാക്കിത്തരുന്നത്, അല്ലാതെ ദേവതകളുടെ
ശരീരത്തിലൂടെയല്ല. ബാബ ഒരു തവണ മാത്രമാണ് വന്ന് ഗുരുവായി മാറുന്നത് വീണ്ടും
ബാബയ്ക്കുതന്നെ പാര്ട്ട് അഭിനയിക്കണം. 5000 വര്ഷങ്ങള്ക്കുശേഷം വന്ന് പാര്ട്ട്
അഭിനയിക്കും.
ബാബ മനസ്സിലാക്കിത്തരുന്നു ഉയര്ന്നതിലും ഉയര്ന്നത് ഞാനാണ്. പിന്നീടാണ് മേരു.
ആരാണോ ആദിയില് മഹാരാജാവും മഹാറാണിയുമായിരുന്നത് അവര് അന്തിമത്തില് ആദിദേവനും
ആദിദേവിയുമായി മാറും. ഈ മുഴുവന് ജ്ഞാനവും നിങ്ങളുടെ ബുദ്ധിയിലുണ്ട്. നിങ്ങള്
എവിടെച്ചെന്ന് മനസ്സിലാക്കിക്കൊടുത്താലും അത്ഭുതപ്പെടും. ഇവര് പറയുന്നത്
ശരിയാണല്ലോ. മനുഷ്യസൃഷ്ടിയുടെ ബീജരൂപം തന്നെ ജ്ഞാനസാഗരനാണ്. അവര്ക്കല്ലാതെ
മറ്റാര്ക്കും ജ്ഞാനം നല്കാന് സാധിക്കില്ല. ഈ മുഴുവന് കാര്യങ്ങളും ധാരണ ചെയ്യണം
എന്നാല് കുട്ടികള്ക്ക് ധാരണയാവുന്നില്ല. വളരെ സഹജമാണ്. ഒരു ബുദ്ധിമുട്ടുമില്ല.
ഇതില് ഒന്നാമത് ഓര്മ്മയുടെ യാത്രവേണം പിന്നെ ജ്ഞാനരത്നങ്ങള് ശേഖരിക്കാന്
പവിത്രമായ പാത്രവും വേണം. ഇത് ഉയര്ന്നതിലും ഉയര്ന്ന രത്നമാണ്. ബാബ
വജ്രവ്യാപാരിയല്ലേ. വളരെ നല്ല വജ്രവും മാണിക്യവും വരുമായിരുന്നു അപ്പോള് നല്ല
വെള്ളിഡബ്ബയില് പഞ്ഞിയില് പൊതിഞ്ഞ് വെയ്ക്കുമായിരുന്നു. ആര് കണ്ടാലും
പറയുമായിരുന്നു ഇത് വളരെ ഒന്നാന്തരമായ വസ്തുവാണ്. ഇതും അതുപോലെയാണ്. നല്ല
വസ്തുക്കള് നല്ല പാത്രത്തിലാണ് ശോഭിക്കുക. നിങ്ങളുടെ കാതുകള് കേള്ക്കുന്നു.
അതില് ധാരണയുണ്ടാകുന്നു. പവിത്രമാണെങ്കില്, ബുദ്ധിയോഗം ബാബയിലാണെങ്കില് വളരെ
നന്നായി ധാരണയുണ്ടാകുന്നു. ഇല്ലെങ്കില് എല്ലാം പോകും. ആത്മാവും എത്ര ചെറുതാണ്.
അതില് എത്ര ജ്ഞാനം നിറഞ്ഞിരിക്കുന്നു. എത്ര നല്ല ശുദ്ധമായ പാത്രം വേണം. ഒരു
സങ്കല്പവും വരരുത്. തലതിരിഞ്ഞ സങ്കല്പങ്ങള് മുഴുവന് അവസാനിക്കണം. എല്ലാ
ഭാഗത്തുനിന്നും ബുദ്ധിയോഗത്തെ വേര്പെടുത്തണം. എന്നോട് യോഗം വെച്ച് വെച്ച്
പാത്രത്തെ സ്വര്ണ്ണമാക്കി മാറ്റൂ എങ്കില് രത്നങ്ങള് നില്ക്കും. പിന്നീട്
മറ്റുള്ളവര്ക്ക് ദാനം നല്കിക്കൊണ്ടിരിക്കും. ഭാരതത്തെ മഹാദാനിയാണെന്ന്
പറയാറുണ്ട്, അവര് ധനം ഒരുപാട് ദാനം ചെയ്യുന്നുണ്ട്. ദേഹസഹിതം എന്തെല്ലാമുണ്ടോ
അതിനെയെല്ലാം ഉപേക്ഷിച്ച് ബുദ്ധിയോഗം ഒരാളുമായി വെയ്ക്കണം. ഞാന് ബാബയുടേതാണ്,
ഇതിലാണ് പരിശ്രമം. പ്രധാന ലക്ഷ്യം ബാബ പറഞ്ഞുതരുന്നു. പുരുഷാര്ത്ഥം ചെയ്യുക
എന്നത് കുട്ടികളുടെ ജോലിയാണ്. ഇപ്പോള് മാത്രമേ ഇത്ര വലിയ പദവി നേടാന് സാധിക്കൂ.
ഒരു തലതിരിഞ്ഞ സങ്കല്പവും വികല്പവും വരരുത്. ബാബ തന്നെയാണ് ജ്ഞാനസാഗരന്,
പരിധിയുള്ളതിനും പരിധിയില്ലാത്തതിനും മുകളിലാണ്. ഇരുന്ന് എല്ലാം
മനസ്സിലാക്കിത്തരുന്നു. നിങ്ങള് മനസ്സിലാക്കുന്നുണ്ട് ബാബ നമ്മളെ നോക്കുന്നു
അപ്പോള് നമ്മള് പരിധിയുള്ളതിനും പരിധിയില്ലാത്തതിനും ഉപരി പോകുന്നു. ഞാനും
അവിടെയാണ് വസിക്കുന്നത്. നിങ്ങളും പരിധിയുള്ളതിനും പരിധിയില്ലാത്തതിനും ഉപരി
പോകൂ. സങ്കല്പമോ വികല്പമോ ഒന്നും വരരുത്. ഇതില് പരിശ്രമം ആവശ്യമാണ്. ഗൃഹസ്ഥ
വ്യവഹാരത്തില് ഇരുന്നുകൊണ്ടും കമലപുഷ്പ സമാനം കഴിയണം. കൈകള് ജോലിചെയ്യണം, ഹൃദയം
ഭഗവാനില് മുഴുകണം. ഗൃഹസ്ഥികള് ഒരുപാടുണ്ട്. ഗൃഹസ്ഥികള് എത്ര എടുക്കുന്നുണ്ടോ
അത്ര കൂടെയിരിക്കുന്ന കുട്ടികള് എടുക്കുന്നില്ല. സെന്റര് നടത്തുന്നവര്, മുരളി
നടത്തുന്നവര് പോലും തോറ്റുപോകുന്നു എന്നാല് പഠിക്കുന്നവര് ഉയര്ന്ന പദവിയില്
എത്തും. മുന്നോട്ട് പോകവേ നിങ്ങള്ക്ക് എല്ലാം മനസ്സിലാകും. ബാബ പറയുന്നത് വളരെ
ശരിയാണ്. നമ്മെ പഠിപ്പിച്ചിരുന്നത് ആരാണോ അവരെ മായ വിഴുങ്ങി. മഹാരഥിയെ മായ
പൂര്ണ്ണമായും വിഴുങ്ങിക്കളഞ്ഞു. ഇപ്പോള് ഇല്ല. മായാവിയായി രാജ്യദ്രോഹിയായി മാറി.
വിദേശങ്ങളിലും ചാരന്മാര് ഉണ്ടാകുമല്ലോ. പലയിടങ്ങളിലും പോയി അഭയം തേടുന്നു. ആരാണോ
ശക്തിശാലി അവരുടെ അടുത്തേയ്ക്ക് പോകുന്നു. ഈ സമയത്ത് മരണം മുന്നിലല്ലേ അതിനാല്
വളരെ ശക്തിശാലിയായവരുടെ അടുത്തേയ്ക്ക് പോകും. ഇപ്പോള് നിങ്ങള്
മനസ്സിലാക്കുന്നുണ്ട് ബാബയാണ് ശക്തിശാലി. ബാബ സര്വ്വശക്തിവാനാണ്. നമ്മെ
പഠിപ്പിച്ച് പഠിപ്പിച്ച് മുഴുവന് വിശ്വത്തിന്റേയും അധികാരിയാക്കി മാറ്റുന്നു.
അവിടെ എല്ലാം ലഭിക്കും. ഏതെങ്കിലും വസ്തു പ്രാപ്തമാക്കാനായി പുരുഷാര്ത്ഥം
ചെയ്യാന് അവിടെ അപ്രാപ്തമായ ഒരു വസ്തുവും ഉണ്ടായിരിക്കില്ല. നിങ്ങളുടെ
പക്കലില്ലാത്ത ഒരു വസ്തുവും അവിടെയുണ്ടാകില്ല. അവിടെയും നമ്പര്വൈസ് പുരുഷാര്ത്ഥം
അനുസരിച്ചാണ് പദവി ലഭിക്കുന്നത്. ബാബയ്ക്കല്ലാതെ മറ്റാര്ക്കും ഈ കാര്യങ്ങള്
അറിയില്ല. എല്ലാവരും പൂജാരികളാണ്. ശങ്കരാചാര്യരെപ്പോലെയുള്ള വലിയ വലിയ
ആളുകളുണ്ട്, ബാബ അവരുടെ മഹിമയും കേള്പ്പിക്കുന്നുണ്ട്. മുമ്പ് പവിത്രതയുടെ
ശക്തികൊണ്ട് ഭാരതത്തെ വളരെ നന്നായി നിലനിര്ത്താന് നിമിത്തമായി. അത്
സതോപ്രധാനമായിരുന്നപ്പോഴാണ്. ഇപ്പോഴാണെങ്കില് തമോപ്രധാനമാണ്. അവരില് എന്ത്
ശക്തിയാണ് ഉള്ളത്. പൂജാരിയായിരുന്ന നിങ്ങള് ഇപ്പോള് വീണ്ടും പൂജ്യരായി
മാറുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യുകയാണ്. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് മുഴുവന്
ജ്ഞാനവുമുണ്ട്. ബുദ്ധിയില് ധാരണയാവണം പിന്നീട് നിങ്ങള്
മനസ്സിലാക്കിക്കൊടുത്തുകൊണ്ടിരിക്കൂ. ബാബയേയും ഓര്മ്മിക്കൂ. ബാബ തന്നെയാണ്
മുഴുവന് വൃക്ഷത്തിന്റേയും രഹസ്യം മനസ്സിലാക്കിത്തരുന്നത്. കുട്ടികള്ക്കും
ഇതുപോലെ മധുരമായി മാറണം. യുദ്ധമല്ലേ. മായയുടെ കൊടുങ്കാറ്റും ഒരുപാട് വരുന്നു.
എല്ലാം സഹിക്കേണ്ടതായി വരും. ബാബയുടെ ഓര്മ്മയില് ഇരിക്കുന്നതിലൂടെ എല്ലാ
കൊടുങ്കാറ്റുകളും ഇല്ലാതാകും. ഹാത്മതായിയുടെ കഥയും പറയാറുണ്ടല്ലോ. നാണയം ഇട്ടാല്
മായ ദൂരെപ്പോകും. നാണയം പുറത്ത് എടുത്താല് മായ വരുമായിരുന്നു. തൊട്ടാവാടി
ഉണ്ടല്ലോ. കൈവെച്ചാല് വാടും. മായ വളരെ തീവ്രമാണ്, ഇത്രയും ഉയര്ന്ന പഠിപ്പ്
പഠിക്കെ പഠിക്കെ ഇരിക്കുന്ന ഇരുപ്പില് വീഴ്ത്തിക്കളയും അതിനാല് ബാബ
മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു സ്വയം എല്ലാവരും സഹോദരങ്ങളാണ് എന്ന്
മനസ്സിലാക്കു എങ്കില് പരിധിയുള്ളതിനും പരിധിയില്ലാത്തതിനും ഉപരി പോകാന് സാധിക്കും.
ശരീരമേയില്ലെങ്കില് പിന്നെ ദൃഷ്ടി എവിടെപ്പോകാനാണ്. ഇത്രയും പരിശ്രമം ചെയ്യണം,
കേട്ട് സ്തംഭിച്ച് നില്ക്കരുത്. കല്പ കല്പം നിങ്ങളുടെ പുരുഷാര്ത്ഥം നടക്കുന്നു
പിന്നീട് നിങ്ങള് നിങ്ങളുടെ ഭാഗ്യം നേടുന്നു. ബാബ പറയുന്നു പഠിച്ചത് എല്ലാം
മറക്കൂ. ബാക്കി ഒരിയ്ക്കലും പഠിക്കാത്തത് എന്താണോ അത് പഠിക്കൂ ഓര്മ്മിക്കൂ.
അതിനെ ഭക്തിമാര്ഗ്ഗം എന്നാണ് പറയുന്നത്. നിങ്ങള് രാജഋഷികളല്ലേ. മുരളി
കേള്പ്പിക്കൂ. സാധു-സന്യാസിമാര് എന്തെല്ലാം കേള്പ്പിക്കുന്നുവോ അവയെല്ലാം
മനുഷ്യരുടെ മുരളിയാണ്. ഇതാണ് പരിധിയില്ലാത്ത ബാബയുടെ മുരളി. സത്യ
ത്രേതായുഗങ്ങളില് ജ്ഞാനത്തിന്റെ മുരളിയുടെ ആവശ്യമില്ല. അവിടെ ജ്ഞാനത്തിന്റേയോ
ഭക്തിയുടേയോ ആവശ്യമില്ല. ഈ ജ്ഞാനം നിങ്ങള്ക്ക് ലഭിക്കുന്നത് സംഗമത്തിലാണ്
മാത്രമല്ല നല്കുന്നയാള് ബാബയാണ്. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ബുദ്ധിയില് ജ്ഞാനരത്നങ്ങളെ ധാരണ ചെയ്ത് ദാനം ചെയ്യണം. പരിധിയുള്ളതിനും
പരിധിയില്ലാത്തതിനും ഉപരിയായി ഇങ്ങനെയൊരു സ്ഥിതിയില് ഇരിക്കണം ഒരിയ്ക്കലും
തലതിരിഞ്ഞ സങ്കല്പമോ വികല്പമോ വരരുത്. നമ്മള് ആത്മാക്കള് സഹോദരങ്ങളാണ് എന്ന
സ്മൃതി ഉണ്ടായിരിക്കണം.
2) മായയുടെ
കൊടുങ്കാറ്റുകളില് നിന്നും രക്ഷപ്പെടുന്നതിനായി വായില് ബാബയുടെ ഓര്മ്മയാകുന്ന
നാണയം ഇടണം. എല്ലാം സഹിക്കണം. തൊട്ടാവാടിയാകരുത്. മായയോട് തോല്ക്കരുത്.
വരദാനം :-
സദാ
ഒന്നിന്റെ സ്നേഹത്തില് മുഴുകിക്കൊണ്ട് ഒരു ബാബയില് അഭയം തേടുന്ന സര്വ്വ ആകര്ഷണ
മുക്തരായി ഭവിക്കട്ടെ.
ഏത് കുട്ടികളാണോ ഒരു
ബാബയുടെ സ്നേഹത്തില് മുഴുകിയിരിക്കുന്നത് അവര് സര്വ്വ പ്രാപ്തികളാലും സമ്പന്നരും
സന്തുഷ്ടരുമായിരിക്കും. അവരെ ഏതൊരു വിധത്തിലുമുള്ള ആശ്രയത്തിനും ആകര്ഷിതരാക്കാന്
സാധിക്കില്ല. അവര്ക്ക് സഹജമായിത്തന്നെ ഒരു ബാബ രണ്ടാമതാരുമില്ല-ഈ
അനുഭൂതിയുണ്ടാകുന്നു. അവരുടെ ലോകം ഒരു ബാബ തന്നെയാണ്, ഒരു ബാബയില് നിന്ന് തന്നെ
സര്വ്വ സംബന്ധങ്ങളുടെയും രസത്തിന്റെ അനുഭവമുണ്ടാകുന്നു. അവരെ സംബന്ധിച്ച്
സര്വ്വ പ്രാപ്തികളുടെയും ആധാരം ഒരു ബാബയാണ് അല്ലാതെ സാധനങ്ങളോ വൈഭവങ്ങളോ അല്ല,
അതിനാല് അവര് സര്വ്വ ആകര്ഷണങ്ങളില് നിന്നും മുക്തരായി മാറുന്നു.
സ്ലോഗന് :-
പ്രകൃതിയെ
പാവനമാക്കണമെങ്കില് സമ്പൂര്ണ്ണ മോഹമുക്തരാകൂ.