മധുരമായകുട്ടികളെ -നിങ്ങൾഇപ്പോൾതികച്ചുംഓരത്ത്നിൽക്കുകയാണ്,
നിങ്ങൾക്കിപ്പോൾഇക്കരെനിന്നുംഅക്കരെക്ക്പോകണം,
വീട്ടിലേക്ക്പോകാനുള്ളതയ്യാറെടുപ്പ്നടത്തണം.
ചോദ്യം :-
ഏതൊരു കാര്യം ഓർമ്മയിൽ വെച്ചാൽ അവസ്ഥ അചഞ്ചലവും ദൃഢവുമായി മാറും?
ഉത്തരം :-
കഴിഞ്ഞത്
കഴിഞ്ഞു. കഴിഞ്ഞതിനെക്കുറിച്ച് ചിന്തിക്കരുത്, മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കണം.
സദാ ഒന്നിലേക്ക് മാത്രം നോക്കിക്കൊണ്ടിരിക്കുകയാണെങ്കിൽ അവസ്ഥ അചഞ്ചലവും
സുദൃഢവുമായി മാറും. നിങ്ങൾ ഇപ്പോൾ കലിയുഗത്തിന്റെ അതിർത്തി കടന്നു, പിന്നെ
കഴിഞ്ഞു പോയതിനെക്കുറിച്ച് എന്തിനാണ് ഓർമ്മിക്കുന്നത്. അതിലേക്ക് അല്പം പോലും
ബുദ്ധി പോകരുത്-ഇതു തന്നെയാണ് സൂക്ഷ്മമായ പഠിപ്പ്.
ഓംശാന്തി.
ദിവസങ്ങൾ മാറിക്കൊണ്ടെയിരിക്കുന്നു, സമയം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു.
ചിന്തിച്ചു നോക്കൂ, സത്യയുഗം മുതൽ സമയം കടന്നു പോയി-പോയി ഇപ്പോൾ വന്ന്
കലിയുഗത്തിന്റെയും അറ്റത്ത് നിൽക്കുകയാണ്. ഈ സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം,
കലിയുഗത്തിന്റെ ചക്രവും ഒരു മാതൃകപോലെയാണ് . സൃഷ്ടിയാണെങ്കിൽ വളരെ വിശാലമാണ്.
അതിന്റെ മോഡൽ രൂപത്തെ കുട്ടികൾ മനസ്സിലാക്കിയിരിക്കുന്നു. കലിയുഗം
പൂർത്തിയാകുകയാണെന്ന് മുമ്പ് അറിയില്ലായിരുന്നു. ഇപ്പോൾ മനസ്സിലായി,
എങ്കിൽ-കുട്ടികൾക്കും ബുദ്ധികൊണ്ട് സത്യയുഗം മുതൽ ചക്രം കറങ്ങി കലിയുഗ അവസാനം
അറ്റത്തെത്തി നിൽക്കണം. സമയമാകുന്ന സൂചി ടിക്-ടിക് ആയി
നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കണം, ഡ്രാമ കറങ്ങിക്കൊണ്ടിരിക്കുകയാണ്.
പിന്നെ എന്താണ് അവശേഷിച്ചിട്ടുണ്ടായിരിക്കുക ? അല്പം ഉണ്ടായിരിക്കും. മുമ്പ്
അറിയില്ലായിരിന്നു. ഇപ്പോൾ ബാബ മനസ്സിലാക്കി തന്നു- അറ്റത്ത് വന്ന് നിൽക്കുകയാണ്.
ഈ ലോകത്തിൽ നിന്നും ആ ലോകത്തിലേക്ക് പോകണമെങ്കിൽ ബാക്കി കുറച്ചു സമയമെയുള്ളൂ. ഈ
ജ്ഞാനവും ഇപ്പോൾ തന്നെയാണ് ലഭിച്ചിട്ടുള്ളത്. നമ്മൾ സത്യയുഗം മുതൽ ചക്രം
കറങ്ങി-കറങ്ങി ഇപ്പോൾ കലിയുഗ അവസാനം എത്തിചേർന്നിരിക്കുകയാണ്. ഇപ്പോൾ തിരിച്ചു
പോകണം. വരാനും പോകാനുമുള്ള വാതിൽ ഉണ്ടായിരിക്കുമല്ലോ. ഇതും അങ്ങനെയാണ്.
കുട്ടികൾക്ക് മനസ്സിലാക്കണം-ബാക്കി കുറച്ചു സമയമെയുള്ളൂ. ഇത് പുരുഷോത്തമ
സംഗമയുഗം തന്നെയാണല്ലോ. ഇപ്പോൾ നമ്മൾ അറ്റത്തെത്തി നിൽക്കുകയാണ്. വളരെ കുറച്ചു
സമയമെയുള്ളൂ. ഇപ്പോൾ ഈ പഴയ ലോകത്തിൽ നിന്നും മോഹം ഇല്ലാതാക്കണം. ഇപ്പോൾ പുതിയ
ലോകത്തിലേക്ക് പോകണം. വിവേകം വളരെ സഹജമായാണ് ലഭിക്കുന്നത്. ഇത് ബുദ്ധിയിൽ
വെക്കണം. ചക്രം ബുദ്ധിയിൽ കറക്കണം. ഇപ്പോൾ നിങ്ങൾ കലിയുഗത്തിലല്ല. നിങ്ങൾ ഈ
പരിധിയുള്ളതിനെ ഉപേക്ഷിച്ചിരിക്കുകയാണ് പിന്നീട് ആ വശത്തുള്ളവരെ (കലിയുഗത്തിലുള്ളവർ)
ഓർമ്മിക്കുന്നതിന്റെ ആവശ്യമെന്താണ്, പഴയ ലോകത്തെ ഉപേക്ഷിച്ചു കഴിഞ്ഞ സ്ഥിതിക്ക്?
നമ്മൾ പുരുഷോത്തമ സംഗമയുത്തിലാണെങ്കിൽ പിറകിലേക്ക് എത്തിനോക്കേണ്ട ആവശ്യം
തന്നെയെന്താണ്? എന്തിനാണ് ബുദ്ധിയോഗം വികാരി ലോകത്തോട് വെക്കുന്നത്? ഇതു വളരെ
സൂക്ഷ്മായ കാര്യമാണ്. ബാബക്കറിയാം ചിലരാണെങ്കിൽ ഒരു രൂപ പോയിട്ട് ഒരു അണക്കുപോലും
മനസ്സിലാക്കുന്നില്ല എന്ന്. കേട്ടിട്ട് പിന്നീട് മറന്നുപോകുന്നു. നിങ്ങൾക്ക്
പിറകിലേക്ക് നോക്കേണ്ട ആവശ്യമില്ല. ബുദ്ധി ഉപയോഗിക്കണമല്ലോ. നമ്മൾ
മറികടന്നുകഴിഞ്ഞു-പിന്നെ പിറകിലേക്ക് നോക്കേണ്ട ആവശ്യം തന്നെയെന്താണ്? കഴിഞ്ഞു
പോയത് കഴിഞ്ഞു. ബാബ പറയുന്നു എത്ര സൂക്ഷ്മമായ കാര്യങ്ങളാണ് മനസ്സിലാക്കി
തരുന്നത്. എന്നാലും കുട്ടികളുടെ തല കഴിഞ്ഞതിന്റെ പിറകെ എന്തിനാണ്
തൂങ്ങിക്കിടക്കുന്നത്. കലിയുഗത്തിലേക്കാണ് തൂങ്ങിക്കിടക്കുന്നത്. ബാബ പറയുന്നു
തല ഈ വശത്തേക്ക് വെക്കൂ. ആ പഴയ ലോകം നിങ്ങൾക്ക് പ്രയോജനമുള്ളതല്ല. ബാബ പഴയ
ലോകത്തോട് വൈരാഗ്യമുണ്ടാക്കുകയാണ്, പുതിയ ലോകം മുന്നിൽ നിൽക്കുകയാണ്, അതിനാലാണ്
പഴയ ലോകത്തോട് വൈരാഗ്യമുള്ളത്. അങ്ങനെയാണോ നമ്മുടെ അവസ്ഥ എന്ന് ചിന്തിക്കൂ? ബാബ
പറയുന്നു കഴിഞ്ഞു പോയത് കഴിഞ്ഞു. കഴിഞ്ഞു പോയ കാര്യത്തെ ചികയരുത്. പഴയ ലോകത്തോട്
ഒരാഗ്രഹവും വെക്കരുത്. ഇപ്പോൾ ഒരേ ഒരു ഉയർന്ന ആഗ്രഹം വെക്കണം-നമുക്ക്
സുഖധാമത്തിലേക്ക് പോകണം. ബുദ്ധിയിൽ സുഖധാമം തന്നെ ഓർമ്മ വരണം. പഴയതിലേക്ക്
എന്തിനാണ് തിരിയേണ്ട ആവശ്യം. എന്നാൽ ഒരുപാടു പേരുടെ പുറം തിരിഞ്ഞു പോകുന്നു.
നിങ്ങൾ ഇപ്പോൾ പുരുഷോത്തമ സംഗമയുഗത്തിലാണ്. പഴയ ലോകത്തിൽ നിന്ന് മാറി
നിൽക്കുകയാണ്. ഇത് വിവേകത്തിന്റെ കാര്യമാണല്ലോ. എവിടെയും നിൽക്കരുത്. എവിടെയും
നോക്കരുത്. കഴിഞ്ഞതിനെ ഓർമ്മിക്കരുത്. ബാബ പറയുന്നു മുന്നോട്ടു
പൊയ്ക്കൊണ്ടിരിക്കൂ, കഴിഞ്ഞതിനെ ചിന്തിക്കരുത്. ഒരു വശത്തേക്ക് തന്നെ
നോക്കിക്കൊണ്ടിരിക്കൂ അപ്പോൾ മാത്രമെ അചഞ്ചലവും, സ്ഥിരവും, സുദൃഢവുമായ
അവസ്ഥയുണ്ടാവുകയുള്ളൂ. ആ വശത്തേക്കൂ തന്നെ നോക്കിക്കൊണ്ടിരിക്കുകയാണെങ്കിൽ പഴയ
ലോകത്തിലെ മിത്ര-സംബന്ധികൾ മുതലായവ ഓർമ്മ വന്നുകൊണ്ടേയിരിക്കും. എല്ലാവരും
നമ്പർവൈസാണല്ലോ. ഇന്ന് നോക്കുമ്പോൾ വളരെ നല്ല രീതിയിൽ
പൊയ്ക്കൊണ്ടിരിക്കുകയായിരിക്കും, നാളെ വീണു പോയാൽ മനസ്സ് പാടെ മാറുന്നു. മുരളി
കേൾക്കാൻ പോലുമുള്ള താൽപര്യം ഇല്ലാതാകുന്ന തരത്തിൽ ഗൃഹപ്പിഴ ബാധിക്കുന്നു.
അങ്ങനെ ഉണ്ടാകാറില്ലെ എന്ന് ചിന്തിക്കൂ.
ബാബ പറയുന്നു നിങ്ങൾ ഇപ്പോൾ സംഗമത്തിൽ നിൽക്കുകയാണെങ്കിൽ മുന്നിലേക്കു തന്നെ
നോക്കണം. മുന്നിൽ പുതിയ ലോകമാണ്, അപ്പോഴേ സന്തോഷമുണ്ടാകുകയുള്ളൂ. ഇപ്പോൾ കുറച്ചു
ദൂരം കൂടി മാത്രമെ ബാക്കിയുള്ളൂ. ഇപ്പോൾ നമ്മുടെ പ്രദേശത്തെ വൃക്ഷങ്ങളെല്ലാം
കാണാൻ സാധിക്കുണ്ട് -എന്നു പറയാറില്ലെ. ശബ്ദമുണ്ടാക്കിയാൽ തന്നെ അവർക്ക് കേൾക്കാം.
കുറച്ചു ദൂരം കൂടി മാത്രമെ ബാക്കിയുള്ളൂ അർത്ഥം തീർത്തും മുന്നിലാണ്. നിങ്ങൾ
ഓർമ്മിക്കുമ്പോൾ ദേവതകൾ വരുന്നു. മുമ്പൊന്നും വരില്ലായിരുന്നു.
സൂക്ഷ്മവതനത്തിലെന്താണ് അമ്മായിയച്ഛന്റെ വീട്ടുകാർ വരാറുണ്ടായിരുന്നുവോ?
ഇപ്പോഴാണങ്കിൽ അച്ഛന്റെ വീട്ടുകാരും അമ്മായിയച്ഛന്റെ വീട്ടുകാരും തമ്മിൽ ചെന്ന്
കാണാറുണ്ട്. എന്നാലും കുട്ടികൾ മുന്നോട്ടു പോകവെ മറന്നു പോകുന്നു. ബുദ്ധിയോഗം
പഴയതിലേക്ക് പോകുന്നു. ബാബ പറയുന്നു നിങ്ങൾ എല്ലാവരുടെയും ഇത് അന്തിമ ജന്മമാണ്.
നിങ്ങൾക്ക് പിൻ മാറരുത്. ഇപ്പോൾ അക്കരെ കടക്കണം. ഇക്കരയിൽ നിന്നും അക്കരെ
കടക്കണം. മരണവും അടുത്തെത്തികൊണ്ടിരിക്കുന്നു. ബാക്കി കേവലം ചുവടു വെക്കണം, തോണി
തീരത്തേക്ക് അടുക്കുമ്പോൾ ആ വശത്തേക്ക് ചുവടു വെക്കണമല്ലോ. നിങ്ങൾ കുട്ടികൾക്ക്
ഓരം ചേർന്ന് നിൽക്കണം. നിങ്ങളുടെ ബുദ്ധിയിലുണ്ട് ആത്മാക്കൾ പോകുന്നത് തന്റെ
മധുരമായ വീട്ടിലേക്കാണെന്ന്. ഇത് ഓർമ്മ വന്നാൽ പോലും സന്തോഷം നിങ്ങളെ അചഞ്ചലവും
സുദൃഢവുമാക്കി മാറ്റും. ഇതു തന്നെ വിചാര സാഗര മഥനം ചെയ്തുകൊണ്ടെയിരിക്കണം. ഇതാണ്
ബുദ്ധിയുടെ കാര്യം. ആത്മാവായ നമ്മൾ പോകുകയാണ്. ഇപ്പോൾ ബാക്കി കുറച്ചു
ദൂരമേയുള്ളു. ബാക്കി കുറച്ചു സമയമെയുള്ളൂ. ഇതിനെ തന്നെയാണ് ഓർമ്മയുടെ യാത്ര
എന്നു പറയുന്നത്. ഇതും മറന്നു പോകുകയാണ്. ചാർട്ടെഴുതാനും മറന്നുപോകുന്നു. തന്റെ
ഹൃദയത്തിൽ കൈവെച്ച് ചോദിക്കൂ-ബാബ എന്താണോ പറയുന്നത് ഇങ്ങനെ സ്വയത്തെ
മനസ്സിലാക്കൂ-നമ്മൾ അടുത്തുള്ള വഴിയിൽ നിൽക്കുകയാണ്, നമ്മുടെ അവസ്ഥ അങ്ങനെയാണോ?
ബുദ്ധിയിൽ ഒരു ബാബ തന്നെ ഓർമ്മ ഉണ്ടാകണം. ബാബ ഓർമ്മയുടെ യാത്ര ഭിന്ന-ഭിന്ന
പ്രകാരത്തിലൂടെ പഠിപ്പിക്കുകയാണ്. ഈ ഓർമ്മയുടെ യാത്രയിൽ തന്നെ മുഴുകിയിരിക്കണം.
മതി ഇനി നമുക്ക് പോകണം. ഇവിടെ എല്ലാം അസത്യമായ സംബന്ധങ്ങളാണ്. സ്വയത്തെ നോക്കൂ
നമ്മൾ എവിടെയാണ് നിൽക്കുന്നത്? സത്യയുഗം മുതൽ ഈ ചക്രം ബുദ്ധിയിൽ ഓർമ്മിക്കൂ.
നിങ്ങൾ സ്വദർശന ചക്രധാരികളാണല്ലോ. സത്യയുഗം മുതൽ ചക്രം കറങ്ങി ഇപ്പോൾ തീരത്ത്
നിൽക്കുകയാണ്. കുറച്ചു വഴിയല്ലെയുള്ളൂ. പലരും തന്റെ സമയം ഒരുപാട് വ്യർത്ഥമായി
പാഴാക്കികൊണ്ടെയിരിക്കുന്നു. 5-10 മിനറ്റ് പോലും ബുദ്ധിമുട്ടിയായിരിക്കും
ഓർമ്മയിലിരിക്കുന്നുണ്ടാവുക. മുഴുവൻ ദിവസവും സ്വദർശന ചക്രധാരികളായി മാറണം. എന്നാൽ
അങ്ങനെയൊന്നുമല്ല. ബാബ ഭിന്ന-ഭിന്ന പ്രകാരത്തിൽ മനസ്സിലാക്കി തരുകയാണ്.
ആത്മാവിന്റെ തന്നെ കാര്യമാണ്. നിങ്ങളുടെ ബുദ്ധിയിൽ ചക്രം കറങ്ങികൊണ്ടിരിക്കുന്നു.
ബുദ്ധിയിൽ ഇതെന്തുകൊണ്ട് ഓർമ്മ വരുന്നില്ല. ഇപ്പോൾ നമ്മൾ തീരത്ത് നിൽക്കുകയാണ്.
ഈ തീരം എന്തുകൊണ്ട് ബുദ്ധിയിൽ ഓർമ്മ നിൽക്കുന്നില്ല, നമ്മൾ പുരുഷോത്തമരായി
മാറുകയാണെന്ന് അറിയാമെങ്കിൽ തീരത്ത് ചെന്ന് നിൽക്കൂ. പേൻ പോലെ
അരിച്ചുകൊണ്ടെയിരിക്കൂ. എന്തുകൊണ്ട് ഈ അഭ്യാസം ചെയ്യുന്നില്ല? എന്തുകൊണ്ട് ചക്രം
ബുദ്ധിയിൽ വരുന്നില്ല? ഇത് സ്വദർശന ചക്രമാണല്ലോ. ബാബ തുടക്കം മുതൽ മുഴുവൻ ചക്രം
മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു. നിങ്ങളുടെ ബുദ്ധി മുഴുവൻ ചക്രവും കറങ്ങി,
തീരത്തു വന്ന് നിൽക്കണം, വേറെ ഒരു പുറമെയുള്ള അന്തരീക്ഷവും ബുദ്ധിമുണ്ടാക്കരുത്.
ദിവസന്തോറും നിങ്ങൾ കുട്ടികൾക്ക് നിശബ്ദതയിലേക്കു തന്നെ പോകണം. സമയത്തെ
പാഴാക്കരുത്. പഴയ ലോകത്തെ ഉപേക്ഷിച്ച് പുതിയ സംബന്ധവുമായി തന്റെ ബുദ്ധിയോഗം
വെക്കൂ. യോഗം ചെയ്യുന്നില്ല എന്നുണ്ടെങ്കിൽ പാപം എങ്ങനെയില്ലാതാകും?
നിങ്ങൾക്കറിയാം ഈ ലോകം തന്നെ ഇല്ലാതാകണം, ഇതിന്റെ മോഡൽ എത്ര ചെറുതാണ്. അയ്യായിരം
വർഷത്തിന്റെ ലോകമാണ്. അജ്മീറിൽ സ്വർഗ്ഗത്തിന്റെ ചിത്രമുണ്ട് എന്നാൽ ആർക്കെങ്കിലും
ഓർമ്മ വരുമോ? അവർക്കെന്തറിയാം സ്വർഗ്ഗത്തെക്കുറിച്ച്. സ്വർഗ്ഗം നാൽപതിനായിരം
വർഷങ്ങൾക്കു ശേഷമെ വരുകയുള്ളൂ എന്നാണ് മനസ്സിലാക്കുന്നത്. ബാബ നിങ്ങൾ
കുട്ടികൾക്ക് ഇരുന്ന് മനസ്സിലാക്കി തരുന്നു, ഈ ലോകത്തിലെ ജോലികളെല്ലാം
ചെയ്തുകൊണ്ടും ബുദ്ധിയിൽ ഇത് ഓർമ്മ വെക്കൂ ഈ ലോകം ഇപ്പോൾ ഇല്ലാതാകാൻ
പോകുകയാണെന്ന്. ഇപ്പോൾ പോകണം. നമ്മൾ അന്തിമത്തിൽ നിൽക്കുകയാണ്. ഓരോ ചുവടും
പേനിനെപോലെയാണ് അരിക്കുന്നത്. ലക്ഷ്യം എത്ര ഉയർന്നതാണ്. ബാബക്കാണെങ്കിൽ
ലക്ഷ്യത്തെ അറിയാമല്ലോ. ബാബയോടൊപ്പം ദാദയുമുണ്ട്, ഒരുമിച്ചാണ്. ബാബക്ക്
മനസ്സിലാക്കി തരാമെങ്കിൽ ഈ ദാദക്കെന്താ മനസ്സിലാക്കി തരാൻ സാധിക്കില്ലെ. ഈ
ബ്രഹ്മാബാബയും കേൾക്കുന്നുണ്ടല്ലോ. ഈ ബ്രഹ്മാബാബയെന്താ ഇങ്ങനെ -ഇങ്ങനെ വിചാര
സാഗര മഥനം ചെയ്യാറുണ്ടായിരിക്കില്ലെ ? ബാബ നിങ്ങൾക്ക് വിചാര സാഗര മഥനത്തിനുള്ള
പോയിൻറ്റുകളാണ് കേൾപ്പിച്ചുകൊണ്ടിരിക്കുന്നത്. ബാബ വളരെ പിന്നിലൊന്നുമല്ല. വാല്
പോലെ തൂങ്ങിക്കിടക്കുകയാണ്, പിന്നീടെങ്ങനെയാണ് പിറകിലാവുക. ഈ ഗുഹ്യ-ഗുഹ്യമായ
കാര്യങ്ങളെല്ലാം ധാരണ ചെയ്യണം. അശ്രദ്ധ ഉപേക്ഷിക്കണം. ബാബയുടെ അടുത്ത് 2-2
വർഷങ്ങൾക്കു ശേഷം വരുന്നുണ്ട്. നമ്മൾ വളരെ ഓരത്ത് നിൽക്കുകയാണെന്ന കാര്യം
ഓർമ്മയുണ്ടായിരിക്കുമോ? ഇപ്പോൾ പോകണം. അങ്ങനെയുള്ള അവസ്ഥയെത്തിയാൽ പിന്നെ
എന്താണ് വേണ്ടത് ? ബാബ ഇതും മനസ്സിലാക്കി തന്നിട്ടുണ്ട്-ഇരട്ട കിരീട ധാരികൾ......ഇതു
വെറും പേരു മാത്രമാണ്, ബാക്കി പ്രകാശത്തിന്റെ കിരീടമൊന്നും അവിടെ
ഉണ്ടായിരിക്കുകയില്ല. ഇത് പവിത്രതയുടെ അടയാളമാണ്. ഏതെല്ലാം ധർമ്മസ്ഥാപകരുണ്ടോ
അവരുടെ എല്ലാ ചിത്രങ്ങളിലും പ്രകാശത്തെ കാണിക്കാറുണ്ട് എന്തുകൊണ്ടെന്നാൽ അവർ
നിർവ്വികാരിയും സതോപ്രധാനവുമാണ് പിന്നീട് രജോയിലേക്കും തമോയിലേക്കും വരുന്നു.
നിങ്ങൾ കുട്ടികൾക്ക് ജ്ഞാനം ലഭിക്കുന്നു, അതിൽ മുഴുകിയിരിക്കണം. ഒരുപക്ഷെ നിങ്ങൾ
ഈ ലോകത്തിലാണെങ്കിലും ബുദ്ധിയുടെ യോഗം അവിടെയായിരിക്കണം. അവരോടും കടമ നിറവേറ്റണം.
എന്നാൽ , ആരാണോ ഈ കുലത്തിലുള്ളവർ അവർ വരും. തൈകൾ നടണം. ആരാണോ ആദി സനാതന
ദേവി-ദേവതാ ധർമ്മത്തിലുള്ളവർ അവർ തീർച്ചയായും മുന്നിലും പിന്നിലുമായി വരും.
പിന്നിൽ വരുന്നുവർ കൂടി മുന്നിലുള്ളവരെക്കാളും ശക്തിശാലിയായി മുന്നോട്ട് പോകും.
ഇത് അവസാനം വരെ ഉണ്ടായിക്കൊണ്ടിരിക്കും. അവർ പഴയവരെക്കാളും ശക്തിശാലിയായി
ചുവടുകൾ വെക്കും. ഓർമ്മയുടെ യാത്രയെ ആധാരമാക്കിയാണ് എല്ലാ ഫലവും. ഒരു പക്ഷെ വൈകി
വന്നാലും, ഓർമ്മയുടെ യാത്രയിൽ മുഴുകണം, ബാക്കിയെല്ലാ ജോലികളും ഉപേക്ഷിച്ച് ഈ
യാത്രയിൽ ഇരിക്കണം, ഭോജനം കഴിക്കുക തന്നെ വേണം. നല്ല രീതിയിൽ
ഓർമ്മയിലിരിക്കുകയാണെങ്കിൽ ഈ സന്തോഷം പോലൊരു മരുന്ന് വേറെയില്ല. ഈ ചിന്ത തന്നെ
ഉണ്ടായിരിക്കണം -നമ്മൾ ഇപ്പോൾ പോകുകയാണ്. 21 ജന്മത്തേക്കുള്ള രാജ്യഭാഗ്യം
ലഭിക്കുന്നു. ലോട്ടറി ലഭിക്കുന്നവർക്ക് സന്തോഷത്തിന്റെ ലഹരി വർദ്ധിക്കാറില്ലെ.
നിങ്ങൾക്ക് ഒരുപാട് പരിശ്രമിക്കണം. ഇതിനെ തന്നെയാണ് അന്തിമ അമൂല്യ ജീവിതമെന്നു
പറയുന്നത്. ഓർമ്മയുടെ യാത്രയിൽ വളരെയധികം ആനന്ദമുണ്ട്. ഹനുമാൻ പോലും പുരുഷാർത്ഥം
ചെയ്ത്-ചെയ്ത് സ്ഥിരതയുള്ളതായി മാറിയില്ലെ. വൈക്കോൽ കൂനക്ക് തീ പിടിച്ചു,
രാവണന്റെ രാജ്യം കത്തിയെരിഞ്ഞു. ഇതൊരു കഥയുണ്ടാക്കിയിരിക്കുകയാണ്. ബാബ യഥാർത്ഥ
കാര്യം ഇരുന്ന് മനസ്സിലാക്കി തരുകയാണ്. രാവണ രാജ്യം ഇല്ലാതാകും. സ്ഥിരതയുള്ള
ബുദ്ധിയെന്ന് ഇതിനെയാണ് പറയുക. മതി ഇനി കുറച്ചു ദൂരമെയുള്ളൂ, നമ്മൾ പോകുകയാണ്.
ഈ ഓർമ്മയിലിരിക്കാനുള്ള പുരുഷാർത്ഥം ചെയ്യൂ അപ്പോൾ സന്തോഷത്തിന്റെ ലഹരി
വർദ്ധിക്കും, ആയുസ്സ് യോഗബലത്തിലൂടെയാണ് വർധിക്കുന്നത്. നിങ്ങൾ ഇപ്പോൾ ദൈവീകമായ
ഗുണങ്ങൾ ധാരണ ചെയ്യുകയാണ് പിന്നീടത് പകുതി കല്പം വരേക്കും കൂടെ വരുന്നു. ഈ ഒരു
ജന്മത്തിൽ നിങ്ങൾ ഇത്രയും പുരുഷാർത്ഥം ചെയ്യുന്നു, അതിലൂടെ നിങ്ങൾ ചെന്ന് ഈ
ലക്ഷ്മീ-നാരായണനായി മാറുന്നു. അപ്പോൾ എത്ര പുരുഷാർത്ഥം ചെയ്യണം. ഇതിൽ അശ്രദ്ധ
കാണിക്കാനോ അഥവാ സമയം പാഴാക്കാനോ പാടില്ല, ആര് ചെയ്യുന്നുവോ അവർക്ക് ലഭിക്കും.
ബാബ ശിക്ഷണങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു. നിങ്ങൾ മനസ്സിലാക്കുന്നു-കല്പ-കല്പം
നമ്മൾ വിശ്വത്തിന്റെ അധികാരികളായി മാറുന്നു, ഇത്രയും കുറഞ്ഞ സമയത്തിൽ അൽഭുതം
ചെയ്യുന്നു. മുഴുവൻ ലോകത്തെയും പരിവർത്തനപ്പെടുത്തുന്നു. ബാബയെ സംബന്ധിച്ച്
അതൊരു വലിയ കാര്യമല്ല. കല്പ-കല്പം ചെയ്യുന്നു. ബാബ മനസ്സിലാക്കി
തരുന്നു-നടക്കുമ്പോഴും-കറങ്ങുമ്പോഴഴും, കഴിക്കുമ്പോഴും-കുടിക്കുമ്പോഴും തന്റെ
ബുദ്ധിയോഗം ബാബയുമായി വെക്കൂ. ഈ ഗുപ്തമായ കാര്യം ബാബ തന്നെയാണ് കുട്ടികൾക്ക്
ഇരുന്ന് മനസ്സിലാക്കി തരുന്നത്. തന്റെ അവസ്ഥയെ നല്ല രീതിയിൽ
സമാഹരിച്ചുകൊണ്ടിരിക്കൂ. ഇല്ലായെന്നുണ്ടെങ്കിൽ ഉയർന്ന പദവി പ്രാപ്തമാക്കാൻ
സാധിക്കില്ല. നിങ്ങൾ കുട്ടികൾ നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ചാണ് പരിശ്രമം
ചെയ്യുന്നത്. മനസ്സിലാക്കുന്നുണ്ട് ഇപ്പോളാണെങ്കിൽ നമ്മൾ ഓരത്ത് നിൽക്കുകയാണ്.
പിന്നീട് പിറകിലേക്ക് എന്തിന് തിരിഞ്ഞ് നോക്കണം ? മുന്നോട്ടേക്ക് ചുവടുകൾ
വെച്ചുകൊണ്ടേയിരിക്കുന്നു. ഇതിൽ വളരെയധികം അന്തർമുഖത വേണം, അതുകൊണ്ടാണ് ആമയുടെ
ഉദാഹരണമുള്ളത്. ഈ ഉദാഹരണങ്ങളെല്ലാം നിങ്ങൾക്കു വേണ്ടി തന്നെയാണ്.
സന്യാസിമാരാണെങ്കിൽ ഹഠയോഗികളാണ്, അവർക്ക് രാജയോഗം പഠിപ്പിക്കാൻ സാധിക്കില്ല. അവർ
കേൾക്കുമ്പോൾ മനസ്സിലാക്കുന്നു ഇവർ നമ്മളെ അപമാനിക്കുകയാണെന്ന്, അതുകൊണ്ട്
ഇതുപോലും വളരെ യുക്തിയോടു കൂടി എഴുതണം. ബാബക്കല്ലാതെ രാജയോഗം ആർക്കും
പഠിപ്പിക്കാൻ സാധിക്കില്ല. പരോക്ഷമായി പറയുമ്പോൾ പിന്നെ-ചിന്തയുണ്ടാകില്ല.
യുക്തിയോടു കൂടി വേണം പോകാൻ, പാമ്പും ചാകണം വടിയും ഒടിയരുത്. കുടുംബ
പരിവാരത്തോടെല്ലാം പ്രീതിയും വെക്കൂ എന്നാൽ ബുദ്ധിയുടെ യോഗം ബാബയുമായി തന്നെ
വെക്കണം. നിങ്ങൾക്കറിയാം നമ്മളിപ്പോൾ ഒന്നിന്റെ മതപ്രകാരമാണ് പോകുന്നത്. ഇത്
ദേവതയാകാനുള്ള മതമാണ്, ഇതിനെ തന്നെയാണ് അദ്വൈത മതമെന്നു പറയുന്നത്. കുട്ടികൾക്ക്
ദേവതയായി മാറണം. എത്ര തവണ നിങ്ങൾ ആയി മാറിയിട്ടുണ്ട് ? ഒരുപാടു തവണ. ഇപ്പോൾ
നിങ്ങൾ സംഗമയുഗത്തിലല്ലെ. ഇത് അന്തിമ ജന്മമാണ്. ഇപ്പോൾ പോകണം. പിറകിലേക്കെന്തിന്
നോക്കണം. കണ്ടുകൊണ്ടും നിങ്ങൾ ദൃഢതയോടെ തന്നെ നിൽക്കൂ. ലക്ഷ്യത്തെ മറക്കരുത്.
നിങ്ങൾ തന്നെയാണ് മായയുടെ മേൽ വിജയം പ്രാപ്തമാക്കുന്ന മഹാവീരൻമാർ. ഇപ്പോൾ നിങ്ങൾ
മനസ്സിലാക്കുന്നുണ്ട്-ജയത്തിന്റെയും തോൽവിയുടെയും ഈ ചക്രം
കറങ്ങിക്കൊണ്ടെയിരിക്കുന്നു. ബാബയുടെ എത്ര അൽഭുതകരമായ ജ്ഞാനമാണ്. സ്വയത്തെ
ബിന്ദുവെന്ന് മനസ്സിലാക്കണമെന്നറിയുമായിരുന്നു, ഇത്രയും ചെറിയ ബിന്ദുവിൽ മുഴുവൻ
പാർട്ടും അടങ്ങിയിട്ടുണ്ട് അത് ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. വളരെ
അൽഭുതകരമാണ്. അൽഭുതമെന്നു പറഞ്ഞ് വിടുക തന്നെ വേണം. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
പിറകിലേക്ക് തിരിഞ്ഞു നോക്കരുത്. ഒരു കാര്യത്തിലും നിന്നു പോകരുത്. ഒരു ബാബക്ക്
നേരെ നോക്കികൊണ്ട് തന്റെ അവസ്ഥയെ ഏകരസമാക്കി വെക്കണം.
2. ബുദ്ധിയിൽ ഓർമ്മ
വെക്കണം നമ്മൾ ഇപ്പോൾ ഓരത്ത് നിൽക്കുകയാണ്. വീട്ടിലേക്ക് പോകണം, അശ്രദ്ധ
ഉപേക്ഷിക്കണം. തന്റെ അവസ്ഥ ഉറപ്പിക്കുന്നതിനുവേണ്ടി ഗുപ്തമായ പുരുഷാർത്ഥം
ചെയ്യണം.
വരദാനം :-
സർവ്വരുടെയുംഹൃദയത്തിന്റെസ്നേഹംപ്രാപ്തമാക്കുന്നനിർമ്മോഹി
യുംസ്നേഹിയുംനിർസങ്കൽപരുമായിഭവിക്കട്ടെ.
ഏത് കുട്ടികളിലാണോ
നിർമ്മോഹിയും, സ്നേഹിയുമായിരിക്കാനുള്ള ഗുണവും നിർസങ്കൽപ്പ രായിരിക്കാനുള്ള
വിശേഷതയുമുള്ളത്, അതായത് ആർക്കാണോ ഈ വരദാനം പ്രാപ്തമായത്, അവർ സർവ്വരുടെയും
പ്രിയപ്പെട്ടവരായി മാറുന്നു, എന്തുകൊണ്ടെന്നാൽ നിർമ്മോഹി സ്ഥിതിയിലൂടെ
സർവ്വരുടെയും ഹൃദയത്തിന്റെ സ്നേഹം സ്വതവേ പ്രാപ്തമാകുന്നു. അവർ തങ്ങളുടെ
നിർസങ്കൽപ സ്ഥിതിയും ശ്രേഷ്ഠകർമ്മത്തിലൂടെയും അനേകരുടെ സേവനത്തിന്
നിമിത്തമാകുന്നു. അതിനാൽ സ്വയവും സന്തുഷ്ടമായിരിക്കുന്നു, മറ്റുള്ളവരുടെയും
നന്മ ചെയ്യുന്നു. അവർക്ക് ഓരോ കാര്യത്തിലും സഫലത സ്വതവേ പ്രാപ്തമാകുന്നു.
സ്ലോഗന് :-
ഒരു 'ബാബ'
ശബ്ദംതന്നെയാണ്സർവ്വഖജനാവുകളുടെയുംതാക്കോൽ-ഈതാക്കോൽസദാസൂക്ഷിച്ചുവെക്കൂ.
അവ്യക്തസൂചനകൾ-അശരീരി,
വിദേഹിസ്ഥിതിയുടെഅഭ്യാസംവർദ്ധിപ്പിക്കൂ.
ആരുടെയെങ്കിലും
സംസ്കാരത്തിന്റെ ഇറുക്കം ഇല്ലാതിരിക്കുമ്പോഴേ ഒരു സെക്കന്റിനകം ശരീരത്തിൽ നിന്ന്
വേറിടാൻ സാധിക്കൂ. ഏതെങ്കിലും സാധനം ഒട്ടിപ്പിടിച്ചിരിക്കുകയാണെങ്കിൽ അതിനെ
വേർപെടുത്താൻ ബുദ്ധിമുട്ടാണ്. ഫ്രീയായിരിക്കുമ്പോൾ എളുപ്പം വേർപെടുത്താൻ
കഴിയുന്നു. അതേപോലെ താങ്കളുടെ സംസ്കാരം അല്പം പോലും ഈസി അല്ലെങ്കിൽ പിന്നെ
അശരീരി സ്ഥിതിയുടെ അനുഭവം ചെയ്യാൻ സാധിക്കില്ല, അതിനാൽ ഈസിയും
ജാഗരൂകരുമായിരിക്കൂ.