06.12.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങളിപ്പോള് പുരുഷോത്തമ സംഗമയുഗത്തിലാണ്, നിങ്ങള് ഇവിടെയിരുന്നുകൊണ്ട് പുതിയ ലോകത്തെ ഓര്മ്മിക്കണം, ഒപ്പം ആത്മാവിനെ പാവനമാക്കി മാറ്റണം

ചോദ്യം :-
ബാബ നിങ്ങള്ക്ക് ബുദ്ധിയുടെ പൂട്ട് തുറക്കുന്ന തരത്തില് എങ്ങനെയുള്ള വിവേകമാണ് നല്കിയത്?

ഉത്തരം :-
ബാബ ഈ പരിധിയില്ലാത്ത അനാദിയായ ഡ്രാമയുടെ ഇങ്ങനെയുള്ള വിവേകമാണ് നല്കുന്നത്, ഇതിലൂടെ ബുദ്ധിയുടെ ഗോദ്റേജിന്റെ പൂട്ട് തുറക്കുന്നു. കല്ലുബുദ്ധിയില് നിന്നും പവിഴബുദ്ധിയായി മാറുന്നു. ബാബ മനസ്സിലാക്കിത്തരികയാണ് ഈ ഡ്രാമയില് ഓരോ അഭിനേതാവിനും അവരവരുടേതായ അനാദിയായ പാര്ട്ടാണ്, ആര് കഴിഞ്ഞ കല്പ്പത്തില് എത്ര പഠിച്ചിട്ടുണ്ടോ, അവരിപ്പോഴും പഠിക്കും. പുരുഷാര്ത്ഥം ചെയ്ത് തന്റെ സമ്പത്ത് നേടും.

ഓംശാന്തി.  
ആത്മീയ കുട്ടികളെ ആത്മീയ അച്ഛന് പഠിപ്പിക്കുകയാണ്. എപ്പോള് മുതല് പിതാവായി മാറിയോ അപ്പോള് മുതല് ടീച്ചറുമുണ്ട്, അപ്പോള് മുതല് സദ്ഗുരുവിന്റെ രൂപത്തില് ഉപദേശങ്ങളും തന്നുകൊണ്ടിരിക്കുകയാണ്. ഇത് കുട്ടികളാണ് മനസ്സിലാക്കുന്നത്. ബാബ അച്ഛനും ടീച്ചറും ഗുരുവും ആകുമ്പോള് ചെറിയ കുട്ടിയാകില്ലല്ലോ. ഉയര്ന്നതിലും ഉയര്ന്നത്, വലുതിലും വലുത്. ബാബക്കറിയാം എല്ലാവരും എന്റെ കുട്ടികളാണ്. ഡ്രാമയുടെ നിയമമനുസരിച്ച് വിളിച്ചുകൊണ്ടിരിക്കുകയാണ്. വന്ന് ഞങ്ങളെ പാവനമായ ലോകത്തിലേക്ക് കൊണ്ടുപോകൂ. എന്നാല് ഒന്നും മനസ്സിലാക്കുന്നില്ല. ഇപ്പോള് നിങ്ങള് മനസ്സിലാക്കി പാവനമായ ലോകം സത്യയുഗമാണ്, പതിതമായ ലോകം എന്ന് കലിയുഗത്തെയാണ് പറയുന്നത്. പറയാറില്ലേ ഞങ്ങളെ രാവണന്റെ ജയിലില്നിന്ന് മുക്തമാക്കി ദുഃഖത്തില്നിന്ന് മോചിപ്പിച്ച് ശാന്തിധാമത്തിലേക്കും സുഖധാമത്തിലേക്കും കൂട്ടിക്കൊണ്ടു പോകുന്നു. മുക്തി ജീവന്മുക്തി അഥവാ ശാന്തിധാമം സുഖധാമം. ശാന്തിധാമം എവിടെയാണ,് സുഖധാമം എവിടെയാണ്? ഇതെല്ലാം നിങ്ങള് കുട്ടികളുടെ ബുദ്ധിയിലല്ലാതെ മറ്റൊരാളുടെ ബുദ്ധിയിലുമില്ല. പൂര്ണ്ണമായും വിവേകശൂന്യര്. നിങ്ങളുടെ ലക്ഷ്യം തന്നെ വിവേകശാലിയായി മാറുക എന്നതാണ്. വിവേകശൂന്യര്ക്ക് ലക്ഷ്യമുണ്ടായിരിക്കും ഞങ്ങള്ക്കും ഇവരെപ്പോലെ വിവേകശാലിയായി മാറണം. എല്ലാവരേയും പഠിപ്പിക്കണം ഇതാണ് ലക്ഷ്യം, മനുഷ്യനില്നിന്ന് ദേവതയായി മാറണം. ഇതാണ് മനുഷ്യരുടെ സൃഷ്ടി, സത്യയുഗമാണ് ദേവീദേവതകളുടെ സൃഷ്ടി. സത്യയുഗം ദേവതകളുടെ സൃഷ്ടിയാണെങ്കില്, മനുഷ്യന്റെ സൃഷ്ടി കലിയുഗത്തിലായിരിക്കും. മനുഷ്യനില്നിന്ന് ദേവതയായി മാറണമെങ്കില് തീര്ച്ചയായും പുരുഷോത്തമസംഗമയുഗവും വേണം. സത്യയുഗത്തില് ദേവതകളും, ഇവിടെയുള്ളത് മനുഷ്യരും. ദേവതകള് വിവേകശാലികളാണ്. ബാബയാണ് ഇവരെ വിവേകശാലികളാക്കി മാറ്റുന്നത്. വിശ്വത്തിന്റെ അധികാരിയായി സ്വയം മാറുന്നില്ലെങ്കിലും, ബാബയാണ് വിശ്വത്തിന്റെ അധികാരി. മഹിമ പാടാറില്ലേ പരിധിയില്ലാത്ത ബാബ, പരിധിയില്ലാത്ത സുഖം നല്കുന്നവനേ. പരിധിയില്ലാത്ത സുഖമുണ്ടാകുന്നത് പുതിയ ലോകത്തിലാണ്. പരിധിയില്ലാത്ത ദുഃഖമുണ്ടാകുന്നത് പഴയ ലോകത്തിലാണ്. ദേവതകളുടെ ചിത്രവും നിങ്ങളുടെ മുന്നിലുണ്ട്. അവര്ക്കാണ് മഹിമയുള്ളത്. ഇന്നാണെങ്കില് അഞ്ച് തത്വങ്ങളെപ്പോലും ആരാധിക്കുന്നു.

ഇപ്പോള് ബാബ നിങ്ങള്ക്ക് മനസ്സിലാക്കിത്തരികയാണ് നിങ്ങള് പുരുഷോത്തമസംഗമയുഗത്തിലാണ്. നിങ്ങളിലും സംഖ്യാക്രമമായ പുരുഷാര്ത്ഥമനുസരിച്ചാണ് മനസ്സിലാക്കുന്നത് - നമ്മുടെ ഒരു കാല് സ്വര്ഗ്ഗത്തിലും ഒരു കാല് നരകത്തിലുമാണ്. വസിക്കുന്നത് ഇവിടെയാണ് എന്നാല് ബുദ്ധി പുതിയ ലോകത്തിലാണ്. ആരാണോ നിങ്ങളെ പുതിയ ലോകത്തിലേക്ക് കൊണ്ടുപോകുന്നത് ആ ബാബയെ ഓര്മ്മിക്കണം. ബാബയുടെ ഓര്മ്മയിലൂടെയാണ് നിങ്ങള് പവിത്രമായി മാറുന്നത്. ഇത് ശിവബാബയാണ് മനസ്സിലാക്കിത്തരുന്നത്. ശിവജയന്തിയും ആഘോഷിക്കാറുണ്ട്, എന്നാല് ശിവബാബ എപ്പോള് വന്നു, വന്നിട്ട് എന്താണ് ചെയ്തത് ഇതൊന്നും അറിയുന്നില്ല. ശിവരാത്രിയും ആഘോഷിക്കാറുണ്ട് കൃഷ്ണജയന്തിയും ആഘോഷിക്കാറുണ്ട്. കൃഷ്ണനെക്കുറിച്ച് ഏത് ശബ്ദമാണോ പറയുന്നത് അത് ശിവബാബക്കുറിച്ച് പറയാറില്ല. അതുകൊണ്ടാണ് ബാബയുടേത് ശിവരാത്രിയെന്ന് പറയുന്നത്. അര്ത്ഥമൊന്നും മനസ്സിലാക്കുന്നില്ല. നിങ്ങള് കുട്ടികള് അര്ത്ഥം മനസ്സിലാക്കിക്കഴിഞ്ഞു. കലിയുഗത്തിന്റെ അന്തിമത്തില് അളവില്ലാത്ത ദുഃഖമാണ്, പിന്നീട് സത്യയുഗത്തില് അളവില്ലാത്ത സുഖമുണ്ടാകും. നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് ജ്ഞാനം ലഭിച്ചു. നിങ്ങള് ആദി-മദ്ധ്യ-അന്ത്യത്തെക്കുറിച്ച് അറിഞ്ഞു. ആരാണോ കല്പം മുമ്പും പഠിച്ചത് അവരാണ് ഇപ്പോഴും പഠിക്കുക, ആര് എന്ത് പുരുഷാര്ത്ഥം ചെയ്തിട്ടുണ്ടോ അവര് അത് ചെയ്യുന്നതില് മുഴുകും. അവര് അതേപോലെയുള്ള പദവിയും നേടും. നിങ്ങളുടെ ബുദ്ധിയില് പൂര്ണ്ണമായ ചക്രവുമുണ്ട്. നിങ്ങളാണ് ഉയര്ന്നതിലും ഉയര്ന്ന പദവി നേടുന്നത്. പിന്നീട് നിങ്ങള് ഇറങ്ങുന്നതും അതേപോലെയാണ്. ബാബ മനസ്സിലാക്കിത്തരികയാണ് ഏതെല്ലാം മനുഷ്യാത്മാക്കളുണ്ടോ, മാലയിലെ മണികളായ എല്ലാവരും സംഖ്യാക്രമത്തിനനുസരിച്ച് വരുന്നു. ഓരോ അഭിനേതാവിനും തന്റേതായ പാര്ട്ട് ലഭിച്ചിട്ടുണ്ട് - ആര്ക്ക് ഏത് സമയം എന്ത് പാര്ട്ടാണോ അഭിനയിക്കേണ്ടത്. ഇത് അനാദിയായി ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്. അതാണ് ബാബ മനസ്സിലാക്കിത്തരുന്നത്. ഇപ്പോള് ബാബ എന്താണോ നിങ്ങള്ക്ക് മനസ്സിലാക്കിത്തരുന്നത് അത് തന്റെ സഹോദരങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കണം. നിങ്ങളുടെ ബുദ്ധിയിലുണ്ട് ഓരോ 5000 വര്ഷത്തിനുശേഷവും ബാബ വന്ന് ഞങ്ങള്ക്ക് മനസ്സിലാക്കിത്തരികയാണ്, നമ്മള് നമ്മുടെ സഹോദരങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കണം. ആത്മാക്കള് തമ്മില് സഹോദരബന്ധമാണുള്ളത്. ബാബ പറയുന്നു ഈ സമയം നിങ്ങള് സ്വയം അശരീരി ആത്മാവാണെന്ന് മനസ്സിലാക്കൂ. പാവനമായി മാറുന്നതിനുവേണ്ടി ആത്മാവിന് തന്റെ പിതാവിനെ ഓര്മ്മിക്കണം . ആത്മാവ് പവിത്രമായി മാറുമ്പോള് ശരീരവും പവിത്രമായത് ലഭിക്കും. ആത്മാവ് അപവിത്രമാകുമ്പോള് ആഭരണവും അപവിത്രമാകും. സംഖ്യാക്രമമായിരിക്കും. രൂപഭാവങ്ങളും, കര്മവും ഒന്നിനോടൊന്നുപോലെയായിരിക്കില്ല. യഥാക്രമം എല്ലാവരും തന്റേതായ പാര്ട്ട് അഭിനയിക്കുകയാണ്. അതില്നിന്ന് വ്യത്യാസമുണ്ടായിരിക്കില്ല. നാടകത്തില് അതേ സീന് തന്നെ കാണും എന്താണോ ഇന്നലെ കണ്ടത്. അതുതന്നെയല്ലേ ആവര്ത്തിക്കുന്നത്. ഇത് പരിധിയില്ലാത്ത ഇന്നലത്തേതും ഇന്നത്തേതുമായ ഡ്രാമയാണ്. ഇന്നലേയും നിങ്ങള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ടായിരുന്നു. നിങ്ങള് രാജ്യം നേടിയതാണ് പിന്നീട് നഷ്ടപ്പെടുത്തി. ഇന്ന് വീണ്ടും മനസ്സിലാക്കികൊണ്ടിരിക്കുകയാണ്, രാജ്യം നേടുന്നതിന്. ഇന്ന് ഭാരതം പഴയ നരകമാണ്, നാളെ പുതിയ സ്വര്ഗ്ഗമാകും. നിങ്ങളുടെ ബുദ്ധിയിലുണ്ട് - ഇപ്പോള് നാം പുതിയ ലോകത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ശ്രീമത്തിലൂടെ ശ്രേഷ്ഠരായിക്കൊണ്ടിരി ക്കുകയാണ്. ശ്രേഷ്ഠരായവര് ശ്രേഷ്ഠമായ സൃഷ്ടിയിലാണുണ്ടായിരിക്കുക. ഈ ലക്ഷ്മീനാരായണന് ശ്രേഷ്ഠരാണ് അവര് ശ്രേഷ്ഠമായ സ്വര്ഗ്ഗത്തിലാണ് വസിക്കുന്നത്. ആരാണോ ഭ്രഷ്ടര് അവര് നരകത്തില് വസിക്കുന്നു. ഈ രഹസ്യം ഇപ്പോള് നിങ്ങള് മനസ്സിലാക്കി. ഈ പരിധിയില്ലാത്ത ഡ്രാമയെ എപ്പോള് നല്ലരീതിയില് മനസ്സിലാക്കുന്നുവോ അപ്പോള് ബുദ്ധിയിലിരിക്കും. ശിവരാത്രിയും ആഘോഷിക്കാറുണ്ട് എന്നാല് ഒന്നും മനസ്സിലാക്കുന്നില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് റീഫ്രഷ് ആകണം. ഒപ്പം മറ്റുള്ളവരേയും നിങ്ങള്ക്ക് റീഫ്രഷ് ആക്കി മാറ്റണം. ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനം ലഭിച്ചുകൊണ്ടിരിക്കുകയാണ്. വീണ്ടും സദ്ഗതി നേടാന്. ബാബ പറയുന്നു ഞാന് സ്വര്ഗ്ഗത്തിലേക്ക് വരുന്നില്ല, എന്റെ പാര്ട്ട് തന്നെ പതിതമായ ലോകത്തെ മാറ്റി പാവനമായ ലോകം ഉണ്ടാക്കുക എന്നതാണ്. സത്യയുഗത്തില് നിങ്ങള്ക്ക് അളവില്ലാത്ത ഖജനാവുണ്ടാകും. ഇവിടെ ദരിദ്രമാണ്. അതുകൊണ്ടാണ് ബാബയെ വിളിക്കുന്നത് വരൂ, വന്ന് പരിധിയില്ലാത്ത സമ്പത്ത് നല്കൂ. കല്പകല്പം പരിധിയില്ലാത്ത സമ്പത്താണ് നല്കുന്നത്. പിന്നീട് ദരിദ്രരായി മാറുന്നു. ചിത്രങ്ങളിലൂടെ മനസ്സിലാക്കിക്കൊടുക്കൂ. അപ്പോള് അവര്ക്ക് മനസ്സിലാക്കാന് സാധിക്കും. ആദ്യനമ്പറിലെ ലക്ഷ്മീനാരായണനും 84 ജന്മങ്ങളെടുത്ത് മനുഷ്യനായി മാറി. ഇപ്പോള് ഈ ജ്ഞാനം നിങ്ങള് കുട്ടികള്ക്ക് ലഭിച്ചു. നിങ്ങള്ക്കറിയാം ഇന്നേക്ക് 5000 വര്ഷത്തിനുമുമ്പ് ആദിസനാതനദേവീദേവതാധര്മ്മമുണ്ടായിരുന്നു, ഇതിനെയാണ് വൈകുണ്ഡമെന്നും, പാരഡൈസെന്നും ദേവലോകമെന്നും പറയുന്നത്. ഇപ്പോള് പറയില്ല. ഇപ്പോള് ആസുരീയ ലോകമാണ്. ആസുരീയ ലോകത്തിന്റെ അവസാനവും, ദേവലോകത്തിന്റെ ആദ്യവുമായ ഇപ്പോഴാണ് സംഗമം. ഈ കാര്യം ഇപ്പോള് നിങ്ങള് മനസ്സിലാക്കി, വേറെ ആരുടേയും വായില്നിന്ന് കേള്ക്കാന് സാധിക്കില്ല. ബാബയാണ് വന്ന് ഈ ബ്രഹ്മാവിന്റെ ശരീരം എടുക്കുന്നത്. ആരുടെ ശരീരമാണ് എടുക്കുന്നത്, ഇതൊന്നും മനസ്സിലാക്കുന്നില്ല. ബാബ സവാരി ചെയ്യുന്നത് ആരുടെ ശരീരത്തിലായിരിക്കും? എങ്ങനെയാണോ നിങ്ങള് ആത്മാവ് നിങ്ങളുടെ ശരീരത്തില് സവാരി ചെയ്യുന്നത്. ശിവബാബക്ക് തന്റേതായ ശരീരമില്ല, ബാബക്ക് തീര്ച്ചയായും ഒരു രഥം വേണം. ഇല്ലെങ്കില് എങ്ങനെ രാജയോഗം പഠിപ്പിക്കും? പ്രേരണയിലൂടെ പഠിപ്പിക്കാന് കഴിയില്ല. ഈ എല്ലാ കാര്യങ്ങളും ഹൃദയത്തില് കുറിച്ചിടണം. പരമാത്മാവിന്റെ ബുദ്ധിയില് മുഴുവന് ജ്ഞാനവുമില്ലേ. നിങ്ങളുടെ ബുദ്ധിയിലും ഇതുണ്ടാകണം. ഈ ജ്ഞാനം ബുദ്ധിയിലൂടെ ധാരണ ചെയ്യണം. പറയാറില്ലേ നിങ്ങളുടെ ബുദ്ധി നല്ലതാണല്ലോ? ബുദ്ധി ആത്മാവിലാണുള്ളത്. ആത്മാവാണ് ബുദ്ധിയിലൂടെ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. നിങ്ങളുടെ ബുദ്ധിയെ കല്ലാക്കി മാറ്റിയതാരാണ്? നിങ്ങള് മനസ്സിലാക്കി രാവണന് നമ്മുടെ ബുദ്ധിയെ എന്താക്കി മാറ്റി! ഇന്നലെ നിങ്ങള് ഡ്രാമയെ മനസ്സിലാക്കിയിട്ടുണ്ടായിരുന്നില്ല. ബുദ്ധി ഗോദ്റേജിന്റെ പൂട്ടുകൊണ്ട് പൂട്ടിയിരിക്കുകയായിരുന്നു. ഗോഡ് എന്ന അക്ഷരം ഉണ്ടല്ലോ. ബാബ എന്തു ബുദ്ധിയാണോ നല്കിയത് അത് മാറി കല്ലുബുദ്ധിയായി മാറി. വീണ്ടും ബാബ വന്ന് പൂട്ടു തുറക്കുകയാണ്. സത്യയുഗത്തില് പവിഴബുദ്ധി തന്നെയാണ്. ബാബ വന്ന് എല്ലാവരുടേയും നന്മ ചെയ്യുകയാണ്. നമ്പര്ക്രമമനുസരിച്ച് എല്ലാവരുടെ ബുദ്ധിയും തുറക്കുകയാണ്. പിന്നീട് ഓരോരുത്തരായി പിറകെ-പിറകെ വന്നുകൊണ്ടിരിക്കുകയാണ്. മുകളിലാര്ക്കും ഇരിക്കാന് സാധിക്കില്ല. പതിതരായവര്ക്ക് അവിടെയിരിക്കാന് സാധിക്കില്ല. ബാബ പാവനമാക്കി മാറ്റി പാവനമായ ലോകത്തിലേക്ക് കൊണ്ടുപോകുന്നു. ബ്രഹ്മലോകത്തില് പാവനമായ ആത്മാക്കളാണ് വസിക്കുന്നത്. അതാണ് നിരാകാരി സൃഷ്ടി.

നിങ്ങള് കുട്ടികള് ഇപ്പോള് എല്ലാമറിഞ്ഞു. അതുകൊണ്ട് തന്റെ വീടും വളരെ സമീപത്തായാണ് കാണപ്പെടുന്നത്. നിങ്ങള്ക്ക് വീടിനോട് വളരെ സ്നേഹമാണ്. നിങ്ങള്ക്കുള്ള സ്നേഹം പോലെ വേറെയാര്ക്കും ഉണ്ടാകില്ല. നിങ്ങളിലും സംഖ്യാക്രമമാണ്. ആര്ക്കാണോ ബാബയോട് സ്നേഹമുള്ളത്, അവര്ക്ക് വീടിനോടും സ്നേഹമുണ്ടാകും. പ്രിയപ്പെട്ട കുട്ടികളല്ലേ. നിങ്ങള് മനസ്സിലാക്കി ഇവിടെയാരാണോ നല്ലരീതിയില് പുരുഷാര്ത്ഥം ചെയ്ത് പ്രിയപ്പെട്ട കുട്ടികളായി മാറുന്നത് അവര് ഉയര്ന്ന പദവി നേടും. ചെറിയവരും വലിയവരും ശരീരത്തിന്റെ ആധാരത്തിലല്ല. ജ്ഞാനയോഗത്തില് ആര്ക്കാണോ ലഹരിയുള്ളത് അവരാണ് വലിയവര്. ചില ചെറിയ ചെറിയ കുട്ടികള് ജ്ഞാനയോഗത്തില് തീവ്രമാണെങ്കില് വലിയവരെ പഠിപ്പിക്കും. അല്ലെങ്കില് വലിയവര് ചെറിയവരെ പഠിപ്പിക്കുക എന്നത് നിയമമാണ്. ഇന്ന് ചെറിയ മനുഷ്യരുമുണ്ടാകും. നിങ്ങളെല്ലാ ആത്മാക്കളും ചെറുതാണ്. ആത്മാവ് ബിന്ദുവാണ്, ആത്മാവിന്റെ ഭാരം എങ്ങനെ നോക്കും. നക്ഷത്രമാണ്. മനുഷ്യന് നക്ഷത്രമെന്ന പേര് കേള്ക്കുമ്പോള് മുകളിലേക്ക് നോക്കും. നിങ്ങള് നക്ഷത്രമെന്ന പേര് കേള്ക്കുമ്പോള് സ്വയം തന്നിലേക്ക് നോക്കുന്നു. ഭൂമിയിലെ നക്ഷത്രങ്ങള് നിങ്ങളാണ്. നക്ഷത്രങ്ങള് ആകാശത്തില് ജഢമാണ്, നിങ്ങള് ചൈതന്യമാണ്. അവര്ക്ക് യാതൊരു മാറ്റങ്ങളും ഉണ്ടാകുന്നില്ല. നിങ്ങള് 84 ജന്മങ്ങളെടുക്കുന്നു, എത്ര വലയ പാര്ട്ടാണ് അഭിനയിക്കുന്നത്. പാര്ട്ട് അഭിനയിച്ച് അഭിനയിച്ച് തിളക്കം കുറയുന്നു, ബാറ്ററി ഡിസ്ചാര്ജ്ജാകുന്നു. പിന്നീട് ബാബ വന്ന് ഭിന്ന-ഭിന്നമായ രീതിയില് മനസ്സിലാക്കിത്തരികയാണ്. കാരണം നിങ്ങള് ആത്മാവ് അണഞ്ഞുപോയി. എന്തു ശക്തിയാണോ നിറച്ചിട്ടുണ്ടായിരുന്നത് അത് നഷ്ടപ്പെട്ടു. ഇപ്പോള് വീണ്ടും ബാബയിലൂടെ ശക്തി നിറക്കുകയാണ്. നിങ്ങള് തന്റെ ബാറ്ററി ചാര്ജ്ജ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതില് മായ വളരെയധികം വിഘ്നങ്ങളുണ്ടാക്കും. ബാറ്ററി ചാര്ജ്ജ് ചെയ്യാന് സമ്മതിക്കില്ല. നിങ്ങള് ചൈതന്യ ബാറ്ററിയാണ്. നിങ്ങള്ക്കറിയാം ബാബയുമായി യോഗം വെക്കുന്നതിലൂടെ നമ്മള് സതോപ്രധാനമായി മാറും. ഇപ്പോള് തമോപ്രധാനമായി മാറിയിരിക്കുകയാണ്. പരിധിയുള്ള പഠിപ്പും ഈ പരിധിയില്ലാത്ത പഠിപ്പും തമ്മില് വ്യത്യാസമുണ്ട് എങ്ങനെയാണ് യഥാക്രമം എല്ലാ ആത്മാക്കളും മുകളില് പോകുന്നത്. വീണ്ടും തന്റെ സമയമനുസരിച്ച് പാര്ട്ട് അഭിനയിക്കാന് വരും. എല്ലാവര്ക്കും തന്റെ അവിനാശിയായ പാര്ട്ട് ലഭിച്ചിട്ടുണ്ട്. നിങ്ങള് ഈ 84 ജന്മത്തിന്റെ പാര്ട്ട് എത്ര പ്രാവശ്യം അഭിനയിച്ചിട്ടുണ്ടാകും! നിങ്ങളുടെ ബാറ്ററി എത്ര പ്രാവശ്യം ചാര്ജ്ജും ഡിസ്ച്ചാര്ജ്ജുമായിട്ടുണ്ടാകും! എപ്പോള് അറിയുന്നു നമ്മുടെ ബാറ്ററി ഡിസ്ച്ചാര്ജ്ജായെന്ന്. പിന്നീട് ചാര്ജ്ജ് ചെയ്യുന്നതില് എന്തിന് സമയം വൈകിക്കണം? പക്ഷേ മായ ചാര്ജ്ജ് ചെയ്യാന് സമ്മതിക്കില്ല. മായ ചാര്ജ്ജ് ചെയ്യാന് നിങ്ങളെ മറപ്പിക്കും. വീണ്ടും വീണ്ടും ബാറ്ററി ഡിസ്ച്ചാര്ജ്ജ് ചെയ്യിപ്പിക്കും. ബാബയെ ഓര്മ്മിക്കാന് പരിശ്രമിച്ചാലും ഓര്മ്മിക്കാന് സാധിക്കില്ല. നിങ്ങളിലും ബാറ്ററി ചാര്ജ്ജ് ചെയ്ത് സതോപ്രധാനതയുടെ സമീപം വരെ എത്തിയവരെപ്പോലും ഇടക്കിടെ മായ തെറ്റുകള് ചെയ്യിച്ച് ബാറ്ററി ഡിസ്ച്ചാര്ജ്ജ് ചെയ്യിക്കും. ഇത് അവസാനം വരെ ഉണ്ടായിരിക്കും. പിന്നീട് എപ്പോഴാണോ യുദ്ധത്തിന്റെ അവസാനം ഉണ്ടാകുന്നത് അപ്പോള് എല്ലാം അവസാനിക്കും. പിന്നീട് ആരുടെ എത്ര ബാറ്ററി ചാര്ജ്ജായിട്ടുണ്ടോ അതിനനുസരിച്ച് പദവി നേടും. എല്ലാ ആത്മാക്കളും ബാബയുടെ കുട്ടികളാണ്, ബാബയാണ് വന്ന് എല്ലാവരുടെ ബാറ്ററിയും ചാര്ജ്ജ് ചെയ്യിക്കുന്നത്. കളി എത്ര അത്ഭുതകരമായി ഉണ്ടാക്കപ്പെട്ടതാണ്. ബാബയുമായിട്ടുള്ള യോഗം വെക്കുന്നതില്നിന്നും ഇടക്കിടക്ക് വ്യതിചലിക്കുകയാണെങ്കില് എത്ര നഷ്ടമുണ്ടാകും. മുറിഞ്ഞുപോകാതിരിക്കുന്നതിനുവേണ്ടി പുരുഷാര്ത്ഥം ചെയ്യിക്കുകയാണ്. പുരുഷാര്ത്ഥം ചെയ്തു ചെയ്ത് എപ്പോള് അന്തിമസമയമെത്തുന്നോ അപ്പോള് യഥാക്രമം പുരുഷാര്ത്ഥമനുസരിച്ച് നിങ്ങളുടെ പാര്ട്ട് പൂര്ത്തിയാകുന്നു, കല്പകല്പം നടക്കുന്നത് പോലെ. ആത്മാക്കളുടെ മാല തയ്യാറായിക്കൊണ്ടി രിക്കുകയാണ്.

നിങ്ങള് കുട്ടികള്ക്കറിയാം രുദ്രമാലയുമുണ്ട്, വിഷ്ണു മാലയുണ്ട്. ആദ്യനമ്പറില് വിഷ്ണുവിന്റെ മാല തന്നെയാണല്ലോ. ബാബ ദേവതാലോകമല്ലേ രചിക്കുന്നത്. എങ്ങിനെയാണോ രുദ്രമാല, അതേപോലെയാണ് വിഷ്ണുവിന്റെ മാല. ബ്രാഹ്മണരുടെ മാല ഇപ്പോള് ഉണ്ടാക്കാന് സാധിക്കില്ല. മാറിമറിഞ്ഞുകൊണ്ടിരിക്കും. എപ്പോള് അവസാനമാകുന്നു അപ്പോള് രുദ്രമാലയുണ്ടാകും. ബ്രാഹ്മണര്ക്കും മാലയുണ്ട് എന്നാല് ഈ സമയത്ത് ഉണ്ടാക്കാന് സാധിക്കില്ല. വാസ്തവത്തില് എല്ലാവരും പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനങ്ങളാണ്. ശിവബാബയുടെ സന്താനങ്ങളുടേയും മാലയുണ്ട്, വിഷ്ണുവിന്റേയും മാലയെന്ന് പറയും. നിങ്ങള് ബ്രാഹ്മണരായി മാറുന്നതിനാല് ബ്രഹ്മാവിന്റെയും ശിവബാബയുടെയും മാല വേണമല്ലോ. ഈ മുഴുവന് ജ്ഞാനവും നിങ്ങളുടെ ബുദ്ധിയില് യഥാക്രമമാണ്. എല്ലാവരും കേള്ക്കുന്നുണ്ട്. പക്ഷേ ചിലരുടേത് മറു ചെവിയിലൂടെ ഒഴുകിപ്പോകുന്നു, കേള്ക്കുന്നില്ല. ചിലര് പഠിക്കുന്നേയില്ല, അവര്ക്കറിയുന്നില്ല ഭഗവാനാണ് പഠിപ്പിക്കാന് വന്നിരിക്കുന്നത് എന്ന്. പഠിക്കുന്നതേയില്ല. ഈ പഠിപ്പ് എത്ര സന്തോഷത്തോടെ പഠിക്കേണ്ടതാണ്. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഓര്മ്മയാകുന്ന യാത്രയിലൂടെ ആത്മാവാകുന്ന ബാറ്ററിയെ ചാര്ജ്ജ് ചെയ്ത് സതോപ്രധാനതയില് എത്തണം. ബാറ്ററി ഡിസ്ച്ചാര്ജ്ജാകുന്ന തരത്തിലുള്ള തെറ്റുകളൊന്നും ചെയ്യരുത്.

2) പ്രിയപ്പെട്ട കുട്ടിയായി മാറുന്നതിനുവേണ്ടി ബാബയെ സ്നേഹിക്കുന്നതിനോടൊപ്പം വീടിനേയും സ്നേഹിക്കണം. ജ്ഞാനയോഗത്തില് ലഹരിയുള്ളവരായി മാറണം. ബാബ എന്താണോ മനസ്സിലാക്കിത്തരുന്നത് അതു തന്റെ സഹോദരങ്ങള്ക്കും മനസ്സിലാക്കിക്കൊടുക്കണം.

വരദാനം :-
ഒരു ബാബയെ തന്റെ ലോകമാക്കി മാറ്റി സദാ ഒന്നിന്റെ ആകര്ഷണത്തില് ഇരിക്കുന്ന കര്മ്മബന്ധന മുക്തരായി ഭവിക്കട്ടെ.

സദാ ഈ അനുഭവത്തില് തന്നെയിരിക്കൂ അതായത് ഒരു ബാബ രണ്ടാമതാരുമില്ല. മതി, ഒരു ബാബ തന്നെയാണ് ലോകം, മറ്റ് യാതൊരു ആകര്ഷണവുമില്ല, ഏതൊരു കര്മ്മബന്ധനവുമില്ല. സ്വയത്തിന്റെ ഏതെങ്കിലും ദുര്ബ്ബല സംസ്കാരത്തിന്റെ പോലും ബന്ധനമുണ്ടാകരുത്. ആര് ഏതിലെങ്കിലും എന്റേതെന്ന അധികാരം വെക്കുന്നുവോ അവര്ക്ക് ക്രോധമോ അഭിമാനമോ വരുന്നു- ഇതും കര്മ്മബന്ധനമാണ്. എന്നാല് എപ്പോള് ബാബ തന്നെയാണ് എന്റെ ലോകം, ഈ സ്മൃതിയുണ്ടെങ്കില് എല്ലാ എന്റെ-എന്റെയും ഒരു എന്റെ ബാബയില് ഒതുങ്ങുന്നു, മാത്രമല്ല കര്മ്മബന്ധനങ്ങളില് നിന്ന് സഹജമായിത്തന്നെ മുക്തമാകുന്നു.

സ്ലോഗന് :-
മഹാനാത്മാവ് അവരാണ് ആരുടെയാണോ ദൃഷ്ടിയും വൃത്തിയും പരിധിയില്ലാത്തതായിട്ടുള്ളത്.