മധുരമായ കുട്ടികളേ -
നിങ്ങള് സ്വയം സംഗമയുഗീ ബ്രാഹ്മണനാണെന്ന് മനസ്സിലാക്കുകയാണെങ്കില് സത്യയുഗീ
വൃക്ഷം കാണപ്പെടും, അപാര സന്തോഷത്തിലിരിക്കാനും കഴിയും.
ചോദ്യം :-
ജ്ഞാനത്തില് താത്പര്യമുള്ള കുട്ടികളുടെ അടയാളങ്ങള് എന്തെല്ലാമാണ്?
ഉത്തരം :-
അവര്
പരസ്പരം ജ്ഞാനത്തിന്റെ കാര്യങ്ങള് മാത്രം സംസാരിക്കും. ഒരിക്കലും പരചിന്തനം
ചെയ്യില്ല. ഏകാന്തതയില് ഇരുന്ന് വിചാരസാഗര മഥനം ചെയ്യും.
ചോദ്യം :-
ഈ സൃഷ്ടി
നാടകത്തിന്റെ ഏതൊരു രഹസ്യമാണ് നിങ്ങള് കുട്ടികള് മാത്രം അറിയുന്നത്?
ഉത്തരം :-
ഈ
സൃഷ്ടിയില് ഏതൊരു വസ്തുവും സദാ നിലനില്ക്കില്ല, ഒരേയൊരു ശിവബാബയല്ലാതെ.
പഴയലോകത്തിലെ ആത്മാക്കളെ പുതിയ ലോകത്തേക്ക് കൊണ്ടുപോകുന്നതിനായി ആരെങ്കിലും
ആവശ്യമല്ലേ. ഡ്രാമയുടെ ഈ രഹസ്യവും നിങ്ങള് കുട്ടികള് മാത്രമാണ്
മനസ്സിലാക്കുന്നത്.
ഓംശാന്തി.
ആത്മീയ കുട്ടികളെ പ്രതി പുരുഷോത്തമ സംഗമയുഗത്തില് വരുന്ന ബാബ
മനസ്സിലാക്കിത്തരികയാണ്. നമ്മള് ബ്രാഹ്മണരാണെന്ന് കുട്ടികള് മനസ്സിലാക്കുന്നു.
സ്വയം തന്നെ ബ്രാഹ്മണരാണെന്ന് മനസ്സിലാക്കുന്നുണ്ടോ അതോ മറന്നുപോകുന്നുണ്ടോ?
ബ്രാഹ്മണര് തന്റെ കുലത്തെ മറക്കാറില്ല. നിങ്ങള്ക്ക് ഞാന് ബ്രാഹ്മണനാണെന്ന്
തീര്ച്ചയായും ഓര്മ്മവേണം. ഈയൊരു കാര്യം ഓര്മ്മിക്കുകയാണെങ്കില് തന്നെ തോണി
മറുകര കടക്കും. സംഗമയുഗത്തില് നിങ്ങള് പുതിയ പുതിയ കാര്യങ്ങള് കേള്ക്കുമ്പോള്
അതിന്റെ ചിന്തനവും നടക്കണം, ഇതിനെയാണ് വിചാരസാഗരമഥനം എന്നു പറയുന്നത്. നിങ്ങള്
രൂപ്-ബസന്താണ്. നിങ്ങള് ആത്മാക്കളില് മുഴുവന് ജ്ഞാനവും നിറഞ്ഞിരിക്കുതുകൊണ്ട്
രത്നങ്ങള് മാത്രം പുറത്തുവരണം. സ്വയം തന്നെ സംഗമയുഗീ ബ്രാഹ്മണനാണെന്ന്
മനസ്സിലാക്കണം. ചിലര് ഇതുപോലും മനസ്സിലാക്കുന്നില്ല. അഥവാ സ്വയത്തെ
സംഗമയുഗിയാണെന്നു മനസ്സിലാക്കുകയാണെങ്കില് സത്യയുഗീ വൃക്ഷം കാണപ്പെടാന് സാധിക്കും
അളവറ്റ സന്തോഷവുമുണ്ടാകും. ബാബ മനസ്സിലാക്കിത്തരുന്നതിനെ ഉളളില് ആവര്ത്തിക്കണം.
നമ്മള് സംഗമയുഗത്തിലാണ് എന്നുളളതും നിങ്ങള്ക്കല്ലാതെ മറ്റാര്ക്കും തന്നെ
അറിയില്ല. സംഗമയുഗത്തിലെ പഠിപ്പിന് സമയവും എടുക്കുന്നു. ഈയൊരു പഠിപ്പിലൂടെയാണ്
നമ്മള് നരകവാസിയില് നിന്നും സ്വര്ഗ്ഗവാസി അഥവാ നരനില് നിന്നും നാരായണനായി
മാറുന്നത്. നമ്മള് തന്നെയാണ് ദേവതാ അഥവാ സ്വര്ഗ്ഗവാസിയായിത്തീരുന്നത്. എന്നുളളത്
ഓര്മ്മിക്കുകയാണെങ്കില് തന്നെ സന്തോഷത്തോടെയിരി ക്കുവാന് സാധിക്കും.
സംഗമയുഗവാസിയായെങ്കില് മാത്രമേ സ്വര്ഗ്ഗവാസിയായിത്തീരുവാന് സാധിക്കൂ. ആദ്യം
നരകവാസികളായിരുന്നപ്പോള് തീര്ത്തും മോശമായ അഴുക്കുപിടിച്ച അവസ്ഥയിലായിരുന്നു,
അഴുക്കുപിടിച്ച ജോലികള് ചെയ്യുമായിരുന്നു. ഇപ്പോള് അവ ഉപേക്ഷിക്കണം. മനുഷ്യനില്
നിന്നും ദേവത അഥവാ സ്വര്ഗ്ഗവാസിയായിത്തീരണം. ആരുടെയെങ്കിലും പത്നി
മരിക്കുകയാണെങ്കില് അവരോട് ചോദിക്കൂ, പത്നി എവിടെപ്പോയി? പറയും -
സ്വര്ഗ്ഗവാസിയായിത്തീര്ന്നു. സ്വര്ഗ്ഗമെന്താണെന്നുളളതു പോലും ആരും
മനസ്സിലാക്കുന്നില്ല. അഥവാ സ്വര്ഗ്ഗവാസിയായിത്തീര്ന്നു എങ്കില്
സന്തോഷിക്കുകയല്ലേ വേണ്ടത്? ഇപ്പോള് നിങ്ങള് കുട്ടികളാണ് ഈ കാര്യങ്ങളെക്കുറിച്ച്
മനസ്സിലാക്കുന്നത്. ഉളളില് ചിന്തിക്കണം, നമ്മളിപ്പോള് സംഗമയുഗത്തിലാണ്,
പാവനമാവുകയാണ്. ബാബയില് നിന്നും സ്വര്ഗ്ഗത്തിന്റെ സമ്പത്ത് നേടുകയാണ്. ഈ കാര്യം
ഇടയ്ക്കിടെ സ്മരിക്കണം, ഒരിക്കലും മറക്കരുത്. എന്നാല് മായ നിങ്ങളെ മറപ്പിച്ച്
തീര്ത്തും കലിയുഗിയാക്കി മാറ്റുന്നു. പെരുമാറ്റം പോലും കലിയുഗികളെപ്പോലെയാണ്.
അങ്ങനെയുളളവര്ക്ക് സന്തോഷത്തോടെയിരിക്കുവാന് സാധിക്കില്ല. മുഖം തന്നെ
മരിച്ചവരെപ്പോലെ ആയിരിക്കും. ബാബയും അതുതന്നെയാണ് പറയുന്നത്, എല്ലാവരും
കാമചിതയിലിരുന്ന് വെന്തെരിഞ്ഞ് ശവത്തെപ്പോലെയായിത്തീര്ന്നിരിക്കുകയാണ്.
നിങ്ങള്ക്കറിയാം നമ്മള് മനുഷ്യനില് നിന്നും ദേവതയായിത്തീരുകയാണ്. അപ്പോള് എത്ര
സന്തോഷമുണ്ടായിരിക്കണം.അതുകൊണ്ടാണ് ഇങ്ങനെ യൊരു മഹിമ - അതീന്ദ്രിയസുഖത്തിന്റെ
അനുഭൂതി ഗോപഗോപികമാരോട് ചോദിക്കണം. നിങ്ങള് സ്വന്തം ഹൃദയത്തോട് ചോദിക്കൂ,
എനിക്ക് അതീന്ദ്രിയസുഖത്തിന്റെ അനുഭൂതിയുണ്ടോ? നിങ്ങളുടേത് ഈശ്വരീയ മിഷിനറിയല്ലേ.
ഈ മിഷനറി എന്തു ജോലിയാണ് ചെയ്യുന്നത്? ആദ്യം ശൂദ്രനില് നിന്നും
ബ്രാഹ്മണരാക്കുന്നു പിന്നീട് ബ്രാഹ്മണനില് നിന്നും ദേവതയാക്കുന്നു. നമ്മള്
ബ്രാഹ്മണരാണെന്നുളള കാര്യം ഒരിക്കലും മറക്കരുത്. മറ്റുളള ബ്രാഹ്മണര് സ്വയം തന്നെ
സത്യമായ ബ്രാഹ്മണരെന്നു മനസ്സിലാക്കുന്നു. പക്ഷേ അവര് ശരീരവംശാവലികളാണ്. നിങ്ങള്
മുഖവംശാവലികളാണ്. നിങ്ങള് ബ്രാഹ്മണര്ക്ക് വളരെയധികം ലഹരിയുണ്ടായിരിക്കണം.
ബ്രഹ്മാഭോജനത്തെക്കുറിച്ചുളള മഹിമയുണ്ട്... നിങ്ങള് ആര്ക്കെങ്കിലുമൊക്കെ
ബ്രഹ്മാഭോജനം കഴിപ്പിക്കുമ്പോള് അവര് എത്രയാണ് സന്തോഷിക്കുന്നത്. ഞങ്ങള്
പവിത്രമായ ബ്രാഹ്മണരുടെ കൈകൊണ്ട് ഉണ്ടാക്കിയത് കഴിച്ചു! മനസാ വാചാ കര്മ്മണാ
പവിത്രമായിരിക്കണം. ഒരു അപവിത്രമായ കര്മ്മങ്ങളും ചെയ്യരുത്. ഇതിനെല്ലാം
തീര്ച്ചയായും സമയം എടുക്കുകതന്നെ ചെയ്യും. ജനിച്ച ഉടന് തന്നെ ആര്ക്കും
ആയിത്തീരുവാന് സാധിക്കില്ല. സെക്കന്റില് മുക്തി-ജീവന്മുക്തി എന്നു പറയുന്നുണ്ട്,
ബാബയുടെ കുട്ടിയായിത്തീര്ന്നു എങ്കില് സമ്പത്ത് ലഭിക്കും. ഒരു തവണ തിരിച്ചറിഞ്ഞു,
പറഞ്ഞു -ഇതാണ് പ്രജാപിതാ ബ്രഹ്മാവ്. ബ്രഹ്മാവിന്റെയും ശിവന്റെയും സന്താനമാണ്.
നിശ്ചയമുണ്ടാകുന്നതിലൂടെയാണ് അവകാശിയായിത്തീരുന്നത്. പിന്നീട് എന്തെങ്കിലും
മോശമായ കര്ത്തവ്യം ചെയ്യുന്നു എങ്കില് ശിക്ഷകള് അനുഭവിക്കേണ്ടതായി വരുന്നു. കാശി
കല്വട്ടിനെക്കുറിച്ച് മനസ്സിലാക്കിത്തന്നിട്ടുണ്ടല്ലോ. ശിക്ഷകള്
അനുഭവിക്കുന്നതിലൂടെ കര്മ്മക്കണക്കുകള് ഇല്ലാതാകുന്നു. മുക്തി
പ്രാപിക്കുന്നതിനായാണ് കിണറില് പോയി ചാടുന്നത്. ഇവിടെ അങ്ങനെയുളള കാര്യങ്ങളൊന്നും
തന്നെയില്ല. ശിവബാബയാണ് കുട്ടികളോട് പറയുന്നത് എന്നെ മാത്രം ഓര്മ്മിക്കൂ എന്ന്.
എത്രസഹജമാണ്. എന്നാലും മായയുടെ ചക്രത്തിലേക്ക് വരുന്നു. നിങ്ങളുടെ ഈ യുദ്ധമാണ്
ഏറ്റവും കൂടുതല് നീണ്ടുനില്ക്കുന്നത്. ബാഹുബലത്തിന്റെ യുദ്ധം ഇത്രയധികം സമയം
ഉണ്ടാകില്ല. നിങ്ങള് എന്ന് ഇവിടെ വന്നുവോ അപ്പോള് യുദ്ധവും ആരംഭിച്ചു.
പഴയവരുമായി എത്രയാണ് യുദ്ധമുണ്ടാകുന്നത്, പുതിയവരുമായും യുദ്ധം
ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആ യുദ്ധത്തിലും പലരും മരിക്കുന്നു, പുതിയ
യോദ്ധാക്കള് വന്ന് ചേരുന്നു. ഇവിടെയും മരണപ്പെടുന്നുണ്ട്, എണ്ണം കൂടുന്നുമുണ്ട്.
വൃക്ഷം വലുതാകുക തന്നെ വേണം. ബാബ മധുരമധുരമായ കുട്ടികള്ക്ക്
മനസ്സിലാക്കിത്തരുന്നു-നിങ്ങള്ക്ക് ഈ കാര്യം തീര്ച്ചയായും ഓര്മ്മവേണം, ബാബ
നമ്മുടെ അച്ഛനുമാണ്, ടീച്ചറുമാണ്, സദ്ഗുരുവുമാണ്. കൃഷ്ണനെ ഒരിക്കലും അച്ഛന്,
ടീച്ചര്, സദ്ഗുരു എന്നു പറയില്ല.
നിങ്ങള്ക്ക് എല്ലാവരുടെയും മംഗളം ചെയ്യാനുളള താല്പര്യമുണ്ടായിരിക്കണം.
മഹാരഥികളായ കുട്ടികളാണ് സേവനത്തിന് തയ്യാറാവുക. അവര്ക്ക് വളരെയധികം
സന്തോഷമുണ്ടായിരിക്കും. എവിടെ നിന്നാണോ ക്ഷണം എത്തുന്നത് അവിടേക്ക്
ഓടിപ്പോകുന്നു. പ്രദര്ശിനിയുടെ സര്വ്വീസ് കമ്മിറ്റിയില്പ്പോലും നല്ലനല്ല
കുട്ടികളെയാണ് തിരഞ്ഞെടുക്കുക. അവര്ക്ക് സര്വീസ് ചെയ്തുകൊണ്ടിരിക്കാനുള്ള
നിര്ദ്ദേശം ലഭിക്കുന്നു. സര്വ്വീസ് ചെയ്തുകൊണ്ടേയിരിക്കുമ്പോള് പറയുന്നു, ഇവര്
ഈശ്വരീയ മിഷനിലുളള നല്ല കുട്ടികളാണ്. കുട്ടികള് നല്ല രീതിയില് സേവനം ചെയ്യുന്നു
എങ്കില്ബാബയും സന്തോഷിക്കുന്നു. ഞാന് സര്വ്വീസ് ചെയ്യുന്നുണ്ടോ എന്ന് അവനവന്റെ
ഹൃദയത്തോട് ചോദിക്കൂ. ഓണ് ഗോഡ്ലി സര്വ്വീസ് എന്നല്ലേ പറയുന്നത്. ഗോഡ്ഫാദറിന്റെ
സേവനം എന്താണ്? എല്ലാവര്ക്കും ഈയൊരു സന്ദേശം മാത്രം എത്തിക്കൂ-മന്മാനഭവ.
ആദി-മദ്ധ്യ-അന്ത്യത്തിന്റെ ജ്ഞാനം ബുദ്ധിയിലുണ്ട്. നിങ്ങളുടെ പേര് തന്നെ
സ്വദര്ശനചക്രധാരി എന്നാണ്. അതുകൊണ്ട് അതിനെക്കുറിച്ച് ചിന്തിക്കണം.
സ്വദര്ശനചക്രത്തിന്റെ കറക്കം നിന്നുപോകില്ലല്ലോ. നിങ്ങള് ചൈതന്യ ലൈറ്റ്ഹൗസാണ്.
നിങ്ങള്ക്ക് ധാരാളം മഹിമയുണ്ട്. പരിധിയില്ലാത്ത അച്ഛന്റെ മഹിമയും നിങ്ങള്ക്കറിയാം.
ബാബ ജ്ഞാനസാഗരനും പതിതപാവനനുമാണ്. ഗീതയുടെ ഭഗവാനാണ്. ബാബ തന്നെയാണ്
ജ്ഞാനയോഗബലത്തിലൂടെ ഈ കാര്യങ്ങള് ചെയ്യുന്നത്. ഇവിടെ യോഗബലത്തിന്റെ പ്രഭാവം
ധാരാളമുണ്ട്. ഭാരതത്തിന്റെ പ്രാചീന രാജയോഗം വളരെയധികം പ്രശസ്തമാണ്. അതാണ്
നിങ്ങളിപ്പോള് പഠിച്ചുകൊണ്ടിരിക്കുന്നത്. സന്യാസിമാര് ഹഠയോഗികളാണ്. അവര്ക്ക്
ഒരിക്കലും പതിതരെ പാവനമാക്കുവാന് സാധിക്കില്ല. ഒരേയൊരു ബാബയില് മാത്രമാണ്
ജ്ഞാനമുളളത്. ജ്ഞാനത്തിലൂടെയാണ് നിങ്ങള് ജന്മം എടുക്കുന്നത്. ഗീതയെ മാതാവെന്നു
പറയാറുണ്ട്, മാതാ-പിതാ എന്നല്ലേ. മനുഷ്യര് മഹിമ പാടുന്നുണ്ടെങ്കിലും
മനസ്സിലാക്കിയിട്ടില്ല. ബാബ മനസ്സിലാക്കിത്തരുന്നു-ഇതിന്റെ അര്ത്ഥം എത്ര
ഗുഹ്യമാണ്. ഗോഡ്ഫാദര് എന്നു പറയുന്നു, അപ്പോള് മാതാപിതാവ് എന്നും പറയുന്നത്
എന്തുകൊണ്ടാണ്? സരസ്വതിയുണ്ടെങ്കിലും സത്യമായ മാതാവ് ബ്രഹ്മപുത്രയാണ്.
സാഗരന്റെയും ബ്രഹ്മപുത്രയുടെയും സംഗമമാണ് ഏറ്റവുമാദ്യം ഉണ്ടാകുന്നത്. ബാബ
ഇദ്ദേഹത്തിലാണ് പ്രവേശിക്കുന്നത്. ഇത് എത്ര സൂക്ഷ്മമായ കാര്യങ്ങളാണ്. വളരെപേരുടെ
ബുദ്ധിയില് ഇങ്ങനെയുളള കാര്യങ്ങളുടെ ചിന്തനം നടക്കുന്നില്ല. തീര്ത്തും കുറഞ്ഞ
ബുദ്ധിയാണ്, കുറഞ്ഞ പദവി നേടുന്നവരാണ്. അങ്ങനെയുളളവരോട് ബാബ എന്നിട്ടും
പറയുന്നു-സ്വയം ആത്മാവാണെന്നെങ്കിലും മനസ്സിലാക്കൂ. ഇത് സഹജമല്ലേ. നമ്മള്
ആത്മാക്കളുടെ പിതാവാണ് പരമപിതാവായ പരമാത്മാവ്. ബാബ നിങ്ങള് ആത്മാക്കളോട്
പറയുന്നു-എന്നെത്തന്നെ ഓര്മ്മിക്കൂ എന്നാല് വികര്മ്മം നശിക്കുന്നു. ഇതാണ്
മുഖ്യമായ കാര്യം. ഡള് ബുദ്ധിയുളളവര്ക്ക് വലിയവലിയ കാര്യങ്ങളൊന്നും തന്നെ
മനസ്സിലാവുകയില്ല. അതുകൊണ്ടാണ് ഗീതയിലുളളത്-മന്മനാഭവ. എല്ലാവരും
എഴുതാറുണ്ട്-ബാബാ, ഓര്മ്മയുടെ യാത്ര വളരെയധികം ബുദ്ധിമുട്ടാണ്. ഇടയ്ക്കിടെ
മറന്നുപോകുന്നു. ഏതെങ്കിലും പോയിന്റില് തോല്ക്കുന്നു. മായയുടെയും ഈശ്വരന്റെ
കുട്ടികളുടെയും ബോക്സിംഗാണിത്. ഇതിനെക്കുറിച്ച് ആര്ക്കും തന്നെ അറിയില്ല. ബാബ
മനസ്സിലാക്കിത്തന്നിട്ടുണ്ട്-മായയുടെ മേല് വിജയം പ്രാപ്തമാക്കി കര്മ്മാതീത
അവസ്ഥയിലേക്ക് പോകണം. ആദ്യമാദ്യം നിങ്ങള് കര്മ്മസംബന്ധത്തിലേക്കാണ് വന്നത്.
അതിലേക്ക് വന്ന്വന്ന് നിങ്ങള് കര്മ്മബന്ധനത്തിലകപ്പെട്ടു. ആദ്യമാദ്യം നിങ്ങള്
ആത്മാക്കള് പവിത്രമായിരുന്നു. സുഖത്തിന്റെയും ദുഃഖത്തിന്റെയും
കര്മ്മബന്ധനമുണ്ടായിരുന്നില്ല, പിന്നീട് സുഖത്തിന്റെ സംബന്ധത്തിലേക്ക് വന്നു. ഈ
കാര്യവും നിങ്ങള് ഇപ്പോഴാണ് മനസ്സിലാക്കുന്നത്-ആദ്യം നമ്മള് സുഖത്തിന്റെ
സംബന്ധത്തിലായിരുന്നു പിന്നീടാണ് ദുഃഖത്തിലേക്ക് വന്നത്. ഇനി വീണ്ടും
തീര്ച്ചയായും സുഖത്തിലേക്ക് പോവുകതന്നെ ചെയ്യും. എപ്പോഴാണോ പുതിയ
ലോകമുണ്ടായിരുന്നത് അപ്പോള് വിശ്വത്തിന്റെ അധികാരികളായിരുന്നു, പവിത്രമായിരുന്നു,
ഇപ്പോള് പഴയലോകത്തില് പതിതമായിത്തീര്ന്നു. ഇനി വീണ്ടും ദേവതയായിത്തീരും, ഈ
കാര്യങ്ങള് സ്മൃതിയിലുണ്ടായിരിക്കണം.
ബാബ പറയുന്നു എന്നെ ഓര്മ്മിക്കുകയാണെങ്കില് പാപം നശിക്കും നിങ്ങള് എന്നോടൊപ്പം
തിരികെ വീട്ടിലേക്ക് വരും. ശാന്തിധാമം വഴി സുഖധാമത്തിലേക്ക് പോകും. ആദ്യമാദ്യം
വീട്ടിലേക്ക് പോകുന്നു, ബാബ പറയുന്നു എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങള്
പവിത്രമായിത്തീരുന്നു, ഞാന് പതിതപാവനന് നിങ്ങളെ വീട്ടിലേക്ക്
കൊണ്ടുപോകുന്നതിനായി പവിത്രമാക്കിമാറ്റുന്നു. ഇതുപോലെ നിങ്ങള് തന്നോടുതന്നെ
സംസാരിക്കണം. ഇപ്പോള് ചക്രം പൂര്ത്തിയാവുകയാണ്. നമ്മള് ഇത്രയും ജന്മങ്ങള്
എടുത്തു. ഇപ്പോള് ബാബ പതിതത്തില് നിന്നും പാവനമാക്കുന്നതിനായി വന്നിരിക്കുകയാണ്.
യോഗബലത്തിലൂടെയാണ് പാവനമായിത്തീരുന്നത്. ബാബ നമുക്ക് പഠിപ്പിച്ചുതരുന്ന യോഗബലം
വളരെയധികം പ്രശസ്തമാണ്. ഇതില് ശരീരത്തിന് യാതൊന്നും തന്നെ ചെയ്യേണ്ടതായ
ആവശ്യമില്ല. അപ്പോള് മുഴുവന് ദിവസവും ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കണം.
ഏതാന്തതയില് എവിടെപ്പോയി ഇരിക്കുകയാണെങ്കിലും അഥവാ എവിടേക്കെങ്കിലും
പോവുകയാണെങ്കില് ബുദ്ധിയില് ഈ കാര്യങ്ങള് ചിന്തിച്ചുകൊണ്ടിരിക്കണം. ധാരാളം
രീതിയില് ഏകാന്തമായിരിക്കുവാന് സാധിക്കും, മട്ടുപ്പാവില് (ടെറസ്) പോയിരിക്കാന്
പേടിക്കേണ്ട കാര്യമില്ലല്ലോ. ആദ്യ കാലഘട്ടങ്ങളില് നിങ്ങള് അതിരാവിലെത്തന്നെ
മുരളി കഴിഞ്ഞതിനുശേഷം പര്വ്വതങ്ങളില് പോയിരിക്കുമായിരുന്നു. ആരാണോ ജ്ഞാനത്തിന്റെ
ലഹരിയുളള കുട്ടികള് അവര് പരസ്പരം ജ്ഞാനത്തിന്റെ കാര്യങ്ങള് മാത്രം ചര്ച്ച
ചെയ്യുന്നു. ജ്ഞാനമില്ലെങ്കില് പരചിന്തനം നടന്നുകൊണ്ടിരിക്കുന്നു.
ചിത്രപ്രദര്ശിനികള് വെക്കുകയാണെങ്കില് നിങ്ങള് എത്ര പേര്ക്കാണ് വഴി മനസ്സിലാക്കി
കൊടുക്കുന്നത്. നമ്മുടെ ധര്മ്മം വളരെയധികം സുഖം നല്കുന്നതാണെന്നു
മനസ്സിലാക്കുന്നു. മറ്റുളള ധര്മ്മത്തിലുളളവരാണ് എങ്കില് അവര്ക്ക് ഇത്രയും
മനസ്സിലാക്കികൊടുക്കൂ- ബാബയെ ഓര്മ്മിക്കൂ. ഇവര് മുസ്ലീമാണ്, ഇന്നാളാണ് എന്നൊന്നും
തന്നെ ചിന്തിക്കരുത്. ആത്മാവിനെ മാത്രം കാണണം. ആത്മാവിന് മനസ്സിലാക്കികൊടുക്കണം.
പ്രദര്ശിനിയില് മനസ്സിലാക്കികൊടുക്കുമ്പോഴും, നമ്മള് ആത്മീയസഹോദരനാണ്
മനസ്സിലാക്കി കൊടുക്കുന്നത് എന്ന അഭ്യാസം ഉണ്ടായിരിക്കണം. ഇപ്പോള് നമുക്ക്
ബാബയില് നിന്നുമുളള സമ്പത്ത് ലഭിച്ചു കൊണ്ടിരിക്കുകയാണ്. സ്വയം ഞാന്
ആത്മാവാണെന്നു മനസ്സിലാക്കി സഹോദരങ്ങള്ക്ക് ജ്ഞാനം നല്കണം-ഇപ്പോള് നമുക്ക്
അച്ഛന്റെ അടുത്തേക്ക് പോകാം, ധാരാളം സമയം അകന്നിരുന്നതാണ്. അവിടെ ശാന്തിധാമമാണ്,
ഇവിടെ എത്ര ദുഃഖവും അശാന്തിയുമാണുളളത്. ഇപ്പോള് ബാബ പറയുന്നു സ്വയം തന്നെ
ആത്മാവെന്നു മനസ്സിലാക്കുന്നതിനുളള അഭ്യാസത്തെ ഉണ്ടാക്കൂ അപ്പോള് നാമം, രൂപം,
ദേഹം ഇവയെല്ലാം തന്നെ മറന്നു പോകുന്നു. എന്തിനാണ് ഇന്നയാള് മുസ്ലീമാണെന്ന്
ചിന്തിക്കുന്നത്? ആത്മാവെന്നു മനസ്സിലാക്കി പറഞ്ഞുകൊടുക്കണം. ഈ ആത്മാവ് നല്ലതാണോ
മോശമായതാണോ എന്ന് മനസ്സിലാക്കാന് സാധിക്കും. ആത്മാവിനെ പ്രതിയാണ്
മനസ്സിലാക്കിത്തരുന്നത്-മോശമായതില് നിന്നും ദൂരെ മാറിപ്പോകണം. ഇപ്പോള് നിങ്ങള്
പരിധിയില്ലാത്ത അച്ഛന്റെ മക്കളാണ്. ഇവിടെ പാര്ട്ട് അഭിനയിച്ചതിനുശേഷം ഇപ്പോള്
തിരികെ വീട്ടിലേക്കു പോകണം, പാവനമായിത്തീരണം. ബാബയെ തീര്ച്ചയായും
ഓര്മ്മിക്കേണ്ടതായുണ്ട്. പാവനമാവുകയാണെങ്കില് പാവനലോകത്തിലെ
അധികാരിയായിത്തീരുന്നു. നാവുകൊണ്ട് പ്രതിജ്ഞ ചെയ്യണം. ബാബയും അതുതന്നെയാണ്
പറയുന്നത് പ്രതിജ്ഞ ചെയ്യൂ. ബാബ അതിനുളള യുക്തിയും പറഞ്ഞു തരുന്നുണ്ട്, നിങ്ങള്
ആത്മാക്കള് സഹോദരന്മാരാണ്, പിന്നീട് ശരീരത്തിലേക്ക് വരുമ്പോള്
സഹോദരീ-സഹോദരന്മാരാണ്. സഹോദരങ്ങള്ക്ക് ഒരിക്കലും വികാരത്തിലേക്ക് പോകുവാന്
സാധിക്കില്ല. പവിത്രമായിത്തീരുന്നതിലൂടെയും എന്നെ ഓര്മ്മിക്കുന്നതിലൂടെയും
നിങ്ങള് വിശ്വത്തിന്റെ അധികാരിയായി മാറുന്നു. മായയോട് തോറ്റാലും വീണ്ടും
എഴുന്നേറ്റു നില്ക്കണം. എത്രത്തോളം എഴുന്നേറ്റു നില്ക്കുന്നുവോ അത്രയും
പ്രാപ്തിയുണ്ടാകുന്നു. നഷ്ടവും ലാഭവും ഉണ്ടാകുന്നില്ലേ. അരക്കല്പം നിങ്ങള്
ശേഖരിച്ചത് രാവണരാജ്യത്തില് നശിച്ചുപോകുന്നു. കണക്കുണ്ടല്ലോ. ശേഖരണത്തിലൂടെ
വിജയം, നഷ്ടത്തിലൂടെ തോല്വി. അപ്പോള് സ്വയം തന്നെ പൂര്ണ്ണമായും പരിശോധിക്കണം.
ബാബയെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങള്ക്ക് സന്തോഷമുണ്ടാകുന്നു. മറ്റുളളവര് കേവലം
മഹിമയാണ് പാടുന്നത്, ഒന്നും മനസ്സിലാക്കിയിട്ടില്ല. വിവേകമില്ലാതെയാണ് സര്വ്വതും
ചെയ്യുന്നത്. നിങ്ങള് ഇവിടെ പൂജയൊന്നും തന്നെ ചെയ്യുന്നില്ലല്ലോ. ബാക്കി മഹിമ
പാടുന്നുണ്ട്. ഒരേയൊരു ബാബയുടെ മഹിമയാണ് അവ്യഭിചാരിയായ മഹിമ. ബാബ വന്ന് സ്വയം
തന്റെ കുട്ടികളെ പഠിപ്പിക്കുകയാണ്. നിങ്ങള്ക്ക് ചോദ്യം ചോദിക്കേണ്ട ആവശ്യമില്ല.
ചക്രത്തെ സ്മൃതിയില് വെക്കണം. എങ്ങനെ നമ്മള് മായയുടെ മേല് വിജയം
പ്രാപിക്കുമെന്ന് മനസ്സിലാക്കണം. ബാബ മനസ്സിലാക്കിത്തരുന്നു തോല്ക്കുകയാണെങ്കില്
നൂറുമടങ്ങ് ശിക്ഷകള് അനുഭവിക്കേണ്ടതായി വരുന്നു. ബാബ പറയുന്നു-സദ്ഗുരുവിനെ
നിന്ദിക്കരുത്. നിന്ദിച്ചു എങ്കില് ഒരിക്കലും ഗതിയുണ്ടാവില്ല. ഇത്
സത്യനാരായണന്റെ കഥയാണ്, ഇതിനെക്കുറിച്ച് ആര്ക്കും തന്നെ അറിയില്ല. ഗീതയെയും
സത്യനാരായണന്റെ കഥയെയും വോറെയാക്കി. നരനില് നിന്നും നാരായണനാകുന്നതിനാണ് ഈ ഗീത.
ബാബ പറയുന്നു ഞാന് നിങ്ങളെ നരനില് നിന്നും നാരായണനാക്കുവാനുളള കഥയാണ്
കേള്പ്പിക്കുന്നത്. ഇതിനെത്തന്നെയാണ് ഗീതയെന്നും പറയുന്നത്. അമരനാഥന്റെ കഥയെന്നും
പറയുന്നു. മൂന്നാമത്തെ നേത്രവും ബാബയാണ് നല്കുന്നത്. നമ്മള് ദേവതയാകുന്നു
എങ്കില് തീര്ച്ചയായും ദൈവീകഗുണങ്ങളുടെ ധാരണയും ഉണ്ടാകണം. ഈ സൃഷ്ടിയില് ഏതൊരു
വസ്തുവും സദാ കാലത്തേക്ക് നിലനില്ക്കുന്നില്ല. സദാ നിലനില്ക്കുന്നത് ഒരേയൊരു
ശിവബാബയാണ്. ബാക്കിയെല്ലാവര്ക്കും താഴേക്ക് വരുകതന്നെ വേണം. എല്ലാവരെയും തിരികെ
കൊണ്ടുപോകുന്നതിനായി ബാബയ്ക്ക് സംഗമത്തില് തന്നെ വരണം. പഴയലോകത്തിലെ ആത്മാക്കളെ
പുതിയലോകത്തേക്ക് കൊണ്ടുപോകുന്നതിനായി ആരെങ്കിലും ആവശ്യമല്ലേ. അപ്പോള്
ഡ്രാമയ്ക്കുളളില് ഈ മുഴുവന് രഹസ്യവുമുണ്ട്. ബാബ വന്ന് പവിത്രമാക്കിമാറ്റുന്നു.
ഏതൊരു ദേഹധാരിയെയും ഭഗവാനെന്ന് പറയില്ല. ഈ സമയം ബാബ മനസ്സിലാക്കിത്തരുന്നു-
ആത്മാവിന്റെ ചിറക് ഒടിഞ്ഞിരിക്കുകയാണ്, പറക്കാന് സാധിക്കില്ല. ബാബ വന്ന്
ജ്ഞാനയോഗത്തിന്റെ ചിറക് നല്കുകയാണ്. യോഗബലത്തിലൂടെ നിങ്ങളുടെ പാപം
ഭസ്മമായിത്തീരുന്നു. പുണ്യാത്മാവായിത്തീരുന്നു. ആദ്യമാദ്യം പ്രയത്നിക്കണം
അതുകൊണ്ടാണ് ബാബ പറയുന്നത്, എന്നെമാത്രം ഓര്മ്മിക്കണം. ചാര്ട്ട് വെക്കൂ. ആരുടെ
ചാര്ട്ടാണോ നല്ലതായിരിക്കുന്നത് അവര് എഴുതുന്നു, അവര് സന്തോഷത്തോടെയിരിക്കും.
ഇപ്പോള് എല്ലാവരും പ്രയത്നിക്കുന്നുണ്ട്, ചാര്ട്ട് എഴുതുന്നില്ലെങ്കില്
യോഗത്തിന് മൂര്ച്ചയുണ്ടാവില്ല. ചാര്ട്ടെഴുതുന്നതിലൂടെ ധാരാളം
പ്രയോജനമുണ്ടാകുന്നു. ചാര്ട്ടിനോടൊപ്പം പോയിന്റുകളും ആവശ്യമാണ്. ചാര്ട്ടില്
രണ്ടും എഴുതണം- എത്രത്തോളം സേവനം ചെയ്തു, എത്രത്തോളം ഓര്മ്മിച്ചു? അവസാനസമയത്ത്
മറ്റൊരു വസ്തുവിനെയും ഓര്മ്മ വരാത്തരീതിയില് പുരുഷാര്ത്ഥം ചെയ്യണം. സ്വയം
ആത്മാവെന്നു മനസ്സിലാക്കി പുണ്യാത്മാവായിത്തീരണം- ഈ കാര്യത്തില് പ്രയത്നിക്കണം.
ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചുകിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാപിതാവായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ഏകാന്തതയില് ജ്ഞാനത്തിന്റെ മനനചിന്തനം ചെയ്യണം. ഓര്മ്മയുടെ യാത്രയിലിരുന്ന്,
മായയുടെമേല് വിജയം പ്രാപ്തമാക്കി കര്മ്മാതീത അവസ്ഥ നേടണം.
2) ആര്ക്കെങ്കിലും ജ്ഞാനം
കേള്പ്പിക്കുന്ന സമയത്ത് ബുദ്ധിയിലുണ്ടായിരിക്കണം, ഞാന് ആത്മാവാകുന്ന സഹോദരനാണ്
ജ്ഞാനം നല്കുന്നത്. നാമം, രൂപം, ദേഹം സര്വ്വതും മറക്കണം. പാവനമാകാനുള്ള
പ്രതിജ്ഞ ചെയ്ത്, പാവനമായി പാവനലോകത്തിന്റെ അധികാരിയായി മാറണം.
വരദാനം :-
സ്വയത്തെ
പ്രതി ഇച്ഛ എന്തെന്ന് പോലും അറിയാത്തവരായി മാറി ബാബക്ക് സമാനം അഖണ്ഡദാനി,
പരോപകാരിയായി ഭവിക്കട്ടെ.
ബ്രഹ്മാബാബ സ്വയത്തിന്റെ
സമയവും സേവനത്തിനായി കൊടുത്തു, സ്വയം വിനയാന്വിതനായി കുട്ടികള്ക്ക് ബഹുമാനം
കൊടുത്തു, ജോലിയുടെ പേരിന്റെ പ്രാപ്തിയുടെയും ത്യാഗം ചെയ്തു. പേര്, അഭിമാനം,
പ്രശസ്ഥി ഇവ എല്ലാറ്റിലും പരോപകാരിയായി, തന്റേത് ത്യാഗം ചെയ്ത് മറ്റുള്ളവരെ
മുന്നില് വെച്ചു, സ്വയത്തെ സദാ സേവാധാരിയാക്കി വെച്ചു, കുട്ടികളെ അധികാരിയാക്കി
വെച്ചു. സ്വയത്തിന്റെ സുഖം കുട്ടികളുടെ സുഖത്തിലാണെന്ന് മനസ്സിലാക്കി. അപ്രകാരം
ബാബക്ക് സമാനം ഇച്ഛ എന്തെന്ന് പോലും അറിയാത്ത, അതായത് മത്ത് പിടിച്ച ഫക്കീറായി
മാറി അഖണ്ഡദാനി, പരോപകാരിയാകൂ എങ്കില് വിശ്വമംഗളക്കാര്യത്തില് തീവ്രഗതി
വന്നുചേരും. കേസും കൂട്ടവും സമാപ്തമാകും.
സ്ലോഗന് :-
ജ്ഞാനത്തിലും
ഗുണങ്ങളിലും ധാരണയിലും സിന്ധുവായി മാറൂ, സ്മൃതിയില് ബിന്ദുവായി മാറൂ.
തന്റെ ശക്തിശാലി
മനസ്സിലൂടെ സകാശ് കൊടുക്കുന്നതിന്റെ സേവനം ചെയ്യൂ.
ഇപ്പോള് താങ്കള് കുട്ടികള്
തങ്ങളുടെ ശ്രേഷ്ഠ ശക്തിശാലി സങ്കല്പത്തിലൂടെ സകാശ് കൊടുക്കൂ. നിര്ബ്ബലര്ക്ക് ബലം
കൊടുക്കൂ. തന്റെ പുരുഷാര്ത്ഥ സമയം മറ്റുള്ളവര്ക്ക് സഹയോഗം നല്കുന്നതില്
ഉപയോഗപ്പെടുത്തൂ. മറ്റുള്ളവര്ക്ക് സഹയോഗം കൊടുക്കുക എന്നാല് തന്െറ സമ്പാദ്യം
ഉണ്ടാക്കുക. ഇപ്പോള് അങ്ങനെയുള്ള അലകള് പരത്തൂ- ആശ്രയം എടുക്കുകയല്ല, ആശ്രയം
കൊടുക്കണം. കൊടുക്കുന്നതില് എടുക്കുന്നത് അടങ്ങിയിട്ടുണ്ട്.