മധുരമായ കുട്ടികളേ -
ഒരിക്കലും നിയമം കൈയ്യിലെടുക്കരുത്, അഥവാ ആരുടെ കൈയ്യിൽ നിന്നെങ്കിലും തെറ്റ്
സംഭവിക്കുകയാണെങ്കിൽ ബാബയ്ക്ക് റിപ്പോർട്ട് ചെയ്യൂ, ബാബ ജാഗ്രത നൽകും.
ചോദ്യം :-
ബാബ ഏതൊരു കരാറാണ് എടുത്തിട്ടുള്ളത്?
ഉത്തരം :-
കുട്ടികളുടെ
അവഗുണങ്ങളെ ഇല്ലാതാക്കാനുള്ള കരാർ ഒരു ബാബ തന്നെയാണ് എടുത്തിട്ടുള്ളത്.
കുട്ടികളുടെ കുറവുകൾ ബാബ കേൾക്കുന്നു അതിനാൽ അത് ഇല്ലാതാക്കുന്നതിനുവേണ്ടി
സ്നേഹത്തോടെ മനസ്സിലാക്കികൊടുക്കുന്നു. അഥവാ നിങ്ങൾ കുട്ടികൾക്ക് ആരുടെയെങ്കിലും
കുറവുകളെ കാണുകയാണെങ്കിൽ പോലും നിങ്ങൾ നിയമം കൈയ്യിലെടുക്കരുത്. നിയമം
കൈയ്യിലെടുക്കുക എന്നതും തെറ്റാണ്.
ഓംശാന്തി.
മധുര-മധുരമായ ആത്മീയ കുട്ടികൾ വരുന്നത് തന്നെ ബാബയിൽ നിന്ന് റിഫ്രഷാകുന്നതിന്
വേണ്ടിയാണ്, എന്തുകൊണ്ടെന്നാൽ കുട്ടികൾക്കറിയാം, പരിധിയില്ലാത്ത ബാബയിൽ നിന്നും
പരിധിയില്ലാത്ത വിശ്വത്തിന്റെ ചക്രവർത്തി പദവി നേടണം. ഇത് ഒരിക്കലും മറക്കാൻ
പാടില്ല, എന്നാൽ മറന്നുപോകുന്നു. മായ മറപ്പിക്കുന്നു. അഥവാ മറക്കുന്നില്ലെങ്കിൽ
വളരെ സന്തോഷമുണ്ടായിരിക്കും. ബാബ മനസ്സിലാക്കി തരുന്നു- കുട്ടികളേ, ഈ ബാഡ്ജ്
ഇടയ്ക്കിടക്ക് നോക്കികൊണ്ടിരിക്കൂ. ചിത്രങ്ങളെയും നോക്കികൊണ്ടിരിക്കൂ.
ചുറ്റിക്കറങ്ങുമ്പോഴും ബാഡ്ജിനെ നോക്കികൊണ്ടിരിക്കുകയാണെങ്കിൽ അറിയാൻ സാധിക്കും,
ബാബയിലൂടെ ബാബയുടെ ഓർമ്മയിൽ നമ്മൾ ഇങ്ങനെയായി മാറുന്നു. ദൈവീക ഗുണങ്ങളും ധാരണ
ചെയ്യണം. ഈ സമയത്തു മാത്രമാണ് ജ്ഞാനം ലഭിക്കുന്നത്. ബാബ പറയുന്നു, മധുര-മധുരമായ
കുട്ടികളേ.. രാത്രിയും പകലും മധുര-മധുരമായതെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു.
കുട്ടികൾക്ക് മധുര-മധുരമായ ബാബ എന്ന് പറയാൻ സാധിക്കില്ല. രണ്ടുപേരും പറയണം.
രണ്ടുപേരും തന്നെ മധുരതയുള്ളവരല്ലേ. പരിധിയില്ലാത്ത ബാപ്ദാദയാണ്. എന്നാൽ, ചിലർ
ദേഹാഭിമാനികളായ കുട്ടികൾ കേവലം ബാബയെ മാത്രം മധുരമായത് എന്നു പറയുന്നു. ചില
കുട്ടികൾ ദ്വേഷ്യത്തിൽ വന്ന് ചിലപ്പോൾ ബാപ്ദാദയെപോലും എന്തെങ്കിലുമെല്ലാം
പറയുന്നു. ചിലപ്പോൾ ബാബയെ പറയുന്നു, ചിലപ്പോൾ ദാദയെ പറയുന്നു, കാര്യം ഒന്നു
തന്നെയാണ്. ചിലപ്പോൾ ബ്രാഹ്മണിയോട്, ചിലപ്പോൾ പരസ്പരവും പിണങ്ങുന്നു. അതിനാൽ
പരിധിയില്ലാത്ത ബാബ ഇരുന്ന് കുട്ടികൾക്ക് ശിക്ഷണങ്ങൾ നൽകുകയാണ്.
ഗ്രാമ-ഗ്രാമങ്ങളിൽ കുട്ടികൾ ഒരുപാടുണ്ട്, എല്ലാവരോടുമായി ബാബ പറയുകയാണ് - നിങ്ങൾ
ദ്വേഷ്യപ്പെടുന്നു എന്ന വാർത്തയും ലഭിക്കുന്നുണ്ട്. പരിധിയില്ലാത്ത ബാബ ഇതിനെ
ദേഹാഭിമാനം എന്നാണ് പറയുന്നത്. ബാബ എല്ലാവരോടും പറയുകയാണ് - കുട്ടികളേ,
ദേഹി-അഭിമാനിയായി മാറൂ. എല്ലാ കുട്ടികളുടെയും അവസ്ഥ താഴേക്കും മുകളിലേക്കും
പോയ്ക്കൊണ്ടിരിക്കുന്നു. ഇതിൽ സമർത്ഥരായ യോദ്ധാവെന്ന് ആരെയാണോ കാണുന്നത്
അവരോടാണ് മായ യുദ്ധം ചെയ്യുന്നത്. മഹാവീരനെയും ഹനുമാനെയും ഇളക്കാൻ ശ്രമിച്ചതായി
കാണിക്കാറുണ്ട്. ഈ സമയം തന്നെയാണ് എല്ലാവരുടെയും പരീക്ഷ നടക്കുന്നത്. മായയുമായി
ജയവും പരാജയവും എല്ലാവർക്കും സംഭവിച്ചുകൊണ്ടിരിക്കുന്നു. യുദ്ധത്തിൽ സ്മൃതിയും
വിസ്മൃതിയുമെല്ലാം ഉണ്ടാകുന്നു. എത്രത്തോളം സ്മൃതിയിൽ ഇരിക്കുന്നുവോ, നിരന്തരം
ബാബയെ ഓർമ്മിക്കാനുള്ള പരിശ്രമം ചെയ്തുകൊണ്ടിരിക്കുന്നുവോ അവർക്ക് നല്ല പദവി
പ്രാപ്തമാക്കാൻ സാധിക്കും. ബാബ വന്നിരിക്കുകയാണ് കുട്ടികളെ പഠിപ്പിക്കാൻ, അതിനാൽ
പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ശ്രീമത്തിലൂടെ മാത്രം നടന്നുകൊണ്ടേയിരിക്കണം.
ശ്രീമത്തിലൂടെ നടക്കുമ്പോൾ മാത്രമാണ് ശ്രേഷ്ഠമായി മാറുന്നത്. ഇതിൽ ആരോടും
മോശമായി പിണങ്ങേണ്ട കാര്യമില്ല. പിണങ്ങുക അർത്ഥം ക്രോധിക്കുക.
തെറ്റുകളെന്തെങ്കിലും ചെയ്യുകയാണെങ്കിൽ ബാബയുടെ അടുത്ത് റിപ്പോർട്ട് ചെയ്യണം.
സ്വയം ആരോടും പറയേണ്ടതില്ല, അത് നിയമം കൈയ്യിലെടുക്കുന്നതുപോലെയാണ്. ഗവൺമെന്റ്
നിയമം കൈയ്യിലെടുക്കാൻ അനുവദിക്കില്ല. ആരെങ്കിലും മുഷ്ടി കൊണ്ടിടിച്ചു എങ്കിൽ
അവരെ തിരിച്ച് ഇടിക്കാൻ പാടില്ല. വിവരം റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ അവരുടെ
പേരിൽ കേസുണ്ടാകും. ഇവിടെയും കുട്ടികൾ ഒരിക്കലും പരസ്പരം പറയരുത്, ബാബയോട് പറയൂ.
എല്ലാവർക്കും ശിക്ഷണം നൽകുന്നത് ഒരു ബാബയാണ്. ബാബ വളരെ മധുരമായി യുക്തി പറഞ്ഞു
തരും. മധുരതയോടുകൂടി ശിക്ഷണം നൽകും. ദേഹ-അഭിമാനത്തിലേക്കു വരുന്നതിലൂടെ
സ്വയത്തിന്റെ പദവി തന്നെയാണ് കുറയുന്നത്. നഷ്ടമുണ്ടാക്കേണ്ട ആവശ്യമെന്താണ്.
എത്രത്തോളം സാധിക്കുന്നുവോ ബാബയെ വളരെ സ്നേഹത്തോടെ ഓർമ്മിച്ചുകൊണ്ടിരിക്കൂ.
ആരാണോ വിശ്വത്തിന്റെ ചക്രവർത്തി പദവി നൽകുന്നത്, അങ്ങനെയുള്ള പരിധിയില്ലാത്ത
ബാബയെ വളരെ സ്നേഹത്തോടുകൂടി ഓർമ്മിക്കൂ. ദൈവീക ഗുണങ്ങൾ മാത്രം ധാരണ ചെയ്യണം.
ആരെയും നിന്ദിക്കരുത്. ദേവതകൾ ആരെയെങ്കിലും നിന്ദിക്കാറുണ്ടോ? പല കുട്ടികൾക്കും
നിന്ദിക്കാതിരിക്കാൻ സാധിക്കില്ല. നിങ്ങൾ ബാബയോട് പറയൂ, എന്നാൽ ബാബ വളരെ
സ്നേഹത്തോടു കൂടി മനസ്സിലാക്കി തരും! ഇല്ലെങ്കിൽ സമയം പാഴാക്കുകയാണ്.
നിന്ദിക്കുന്നതിനേക്കാളും ബാബയെ ഓർമ്മിക്കുകയാണെങ്കിൽ വളരെ വളരെ
നേട്ടമുണ്ടായിരിക്കും. ആരോടും തർക്കിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത്.
നിങ്ങൾ കുട്ടികൾ ഹൃദയം കൊണ്ട് മനസ്സിലാക്കുന്നുണ്ട് - നമ്മൾ പുതിയ ലോകത്തിന്റെ
ചക്രവർത്തി പദവി സ്ഥാപിക്കുകയാണെന്ന്. ഉള്ളിന്റെ ഉള്ളിൽ എത്ര
ലഹരിയുണ്ടായിരിക്കണം. മുഖ്യമായത് ഓർമ്മയും ദൈവീക ഗുണങ്ങളുമാണ്. കുട്ടികൾ
ചക്രത്തെയും ഓർമ്മിക്കാറുണ്ട്, അതിനാൽ അത് സഹജമായി തന്നെ ഓർമ്മ വരും. 84
ജന്മത്തിന്റെ ചക്രമല്ലേ! നിങ്ങൾക്ക് സൃഷ്ടിയുടെ ആദി-മദ്ധ്യ-അന്ത്യത്തെക്കുറിച്ചും
കാലാവധിയെക്കുറിച്ചും അറിയാം. പിന്നീട് മറ്റുള്ളവർക്കും വളരെ സ്നേഹത്തോടു കൂടി
പരിചയം കൊടുക്കണം. പരിധിയില്ലാത്ത ബാബ നമ്മളെ വിശ്വത്തിന്റെ അധികാരികളാക്കി
മാറ്റുകയാണ്. രാജയോഗം പഠിപ്പിക്കുകയാണ്. വിനാശവും മുന്നിൽ നിൽക്കുന്നുണ്ട്.
പുതിയ ലോകം സ്ഥാപിക്കപ്പെടുന്നത് സംഗമയുഗത്തിലാണ് പിന്നീട് പഴയ ലോകം
ഇല്ലാതാകുന്നു. ബാബ കുട്ടികളോട് ശ്രദ്ധിക്കാൻ പറയുന്നു- സ്മരിച്ച് സ്മരിച്ച്
സുഖം പ്രാപ്തമാക്കൂ, എങ്കിൽ ശരീരത്തിന്റെ എല്ലാ കലഹക്ലേശങ്ങളും പകുതി
കല്പത്തിലേക്ക് ഇല്ലാതാകും. ബാബ സുഖധാമം സ്ഥാപിക്കുന്നു. മായയാകുന്ന രാവണൻ
പിന്നീട് ദുഃഖധാമം സ്ഥാപിക്കുന്നു. ഇതും നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ച് നിങ്ങൾ
കുട്ടികൾക്കറിയാം. ബാബക്ക് കുട്ടികളിൽ എത്ര സ്നേഹമാണുണ്ടാകുന്നത്. തുടക്കം മുതലേ
ബാബക്ക് സ്നേഹമുണ്ട്. ബാബ പറയുന്നു - എനിക്കറിയാം, കാമമാകുന്ന ചിതയിലിരുന്ന്
കറുത്തുപോയ കുട്ടികളെ വെളുത്തവരാക്കി മാറ്റാനാണ് ഞാൻ പോകുന്നത്. ബാബ
നോളേജ്ഫുള്ളാണ്, കുട്ടികൾ പതുക്കെ പതുക്കെയാണ് ജ്ഞാനമെടുക്കുന്നത്. മായ പിന്നീട്
മറപ്പിക്കുന്നു. സന്തോഷിക്കാൻ അനുവദിക്കില്ല. കുട്ടികൾക്ക് ദിവസന്തോറും
സന്തോഷത്തിന്റെ ലഹരി വർദ്ധിച്ചുകൊണ്ടേയിരിക്കണം. സത്യയുഗത്തിൽ ലഹരി
വർദ്ധിച്ചിരുന്നു. ഇപ്പോൾ വീണ്ടും ഓർമ്മയുടെ യാത്രയിലൂടെ ലഹരി വർദ്ധിപ്പിക്കണം.
അത് പതുക്കെ പതുക്കെ മാത്രമെ വർദ്ധിക്കുകയുള്ളൂ. ജയവും പരാജയവും സംഭവിച്ച്
പിന്നീട് നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ച് കല്പം മുമ്പത്തെ പോലെ പദവി
പ്രാപ്തമാക്കും. കല്പ-കല്പം എത്ര സമയം എടുത്തോ അത്ര തന്നെയാണ് എടുക്കുക.
കല്പ-കല്പം പാസാകുന്നവർ തന്നെയായിരിക്കും ഇപ്പോഴും പാസാകുക. ബാപ്ദാദ സാക്ഷിയായി
കുട്ടികളുടെ അവസ്ഥ കണ്ട് മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു. പുറത്തുള്ള
സെന്ററുകളിലെല്ലാം വസിക്കുന്നവർക്ക് ഇത്രയും റിഫ്രഷാകാൻ സാധിക്കില്ല. സെന്ററിൽ
നിന്ന് പിന്നീട് പുറത്തുള്ള അന്തരീക്ഷത്തിലേക്കു പോകുന്നു. അതിനാൽ ഇവിടെ
കുട്ടികൾ വരുന്നതു തന്നെ റിഫ്രഷാകാനാണ്. ബാബ എഴുതുന്നുമുണ്ട്- എല്ലാ
പരിവാരത്തിലുള്ളവർക്കും സ്നേഹ സ്മരണകൾ നൽകൂ എന്ന്. ഒന്ന് പരിധിയുള്ള അച്ഛനും
മറ്റൊന്ന് പരിധിയില്ലാത്ത അച്ഛനും. ബാബയുടെയും ദാദയുടെയും വളരെയധികം സ്നേഹമുണ്ട്.
എന്തുകൊണ്ടെന്നാൽ കല്പ-കല്പം മധുരതയോടെ സേവനം ചെയ്യുന്നു. അതും വളരെ സ്നേഹത്തോടെ
ചെയ്യുന്നു. ഉള്ളിൽ ദയ തോന്നുന്നു. പഠിക്കുന്നില്ലെങ്കിൽ, നല്ല
പെരുമാറ്റമില്ലെങ്കിൽ, ശ്രീമത്തിലൂടെ നടക്കുന്നില്ലെങ്കിൽ ദയ തോന്നുന്നു - ഇവർ
കുറഞ്ഞ പദവി മാത്രമെ പ്രാപ്തമാക്കുകയുള്ളൂ എന്ന്. അല്ലാതെ ബാബക്ക് എന്തു ചെയ്യാൻ
സാധിക്കും! അവിടെയും ഇവിടെയും വസിക്കുന്നതിൽ ഒരുപാട് വ്യത്യാസമുണ്ട്. എന്നാൽ
എല്ലാവർക്കും ഇവിടെ വന്ന് താമസിക്കാൻ സാധിക്കില്ല. കുട്ടികൾ
വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സൗകര്യങ്ങളും ചെയ്തുകൊണ്ടിരിക്കുന്നു. ഇതും ബാബ
മനസ്സിലാക്കി തന്നിട്ടുണ്ട് - ഈ ആബു വളരെ വലിയ തീർത്ഥ സ്ഥാനമാണ്. ബാബ പറയുന്നു
ഞാൻ ഈ ആബുവിൽ വന്നാണ് മുഴുവൻ സൃഷ്ടിയെയും 5 തത്വങ്ങൾ സഹിതം എല്ലാവരെയും
പവിത്രമാക്കി മാറ്റുന്നത്. എത്ര സേവനമാണ്. ഒരു ബാബ മാത്രമാണ് എല്ലാവരുടെയും
സദ്ഗതി ചെയ്യുന്നത്. അതും ഒരുപാട് തവണ ചെയ്തിട്ടുണ്ട്. ഇത് അറിഞ്ഞുകൊണ്ടും
മറന്നുപോകുന്നു. ബാബ പറയുന്നു മായ വളരെ ശക്തിശാലിയാണ്. പകുതി കല്പം മായയുടെ
രാജ്യമായിരുന്നു. മായ തോൽപ്പിക്കുന്നു പിന്നീട് ബാബ വന്ന് എഴുന്നേൽപ്പിച്ച്
നിർത്തുന്നു. ഒരുപാട് എഴുതുന്നുണ്ട് - ബാബാ ഞങ്ങൾ വീണുപോയി. അപ്പോൾ ബാബ പറയും -ശരി,
ഇനി വീഴരുത്. വീണ്ടും വീണു പോകുന്നു. വീണുപോയിക്കഴിഞ്ഞാൽ പിന്നീട് കയറുന്നത്
തന്നെ ഉപേക്ഷിക്കുന്നു. എത്ര മുറിവേൽക്കുകയാണ്. എല്ലാവർക്കും പറ്റുന്നു.
എല്ലാറ്റിന്റെയും ആധാരം പഠിപ്പിലാണ്. പഠിപ്പിൽ യോഗവുമുണ്ട്. ഇന്നയാൾ എന്നെ ഈ
കാര്യം പഠിപ്പിക്കുകയാണ്. ഇപ്പോൾ നിങ്ങൾ മനസ്ലിലാക്കുന്നു ബാബ നമ്മളെ
പഠിപ്പിക്കുകയാണ്. ഇവിടെ നിങ്ങൾ ഒരുപാട് റിഫ്രഷാകുന്നു. മഹിമയുമുണ്ട് - നമ്മളെ
നിന്ദിക്കുന്നവർ ആരാണെങ്കിലും അവർ നമ്മുടെ മിത്രം തന്നെയാണ്. ഭഗവാന്റെ
വാക്കുകളാണ്- എന്നെ ഒരുപാട് ഗ്ലാനി ചെയ്തിട്ടുണ്ട്. എന്നിട്ടും ഞാൻ വന്ന്
മിത്രമാക്കി മാറ്റുന്നു. എത്രയാണ് നിന്ദിക്കുന്നത്. എങ്കിലും ബാബ
മനസ്സിലാക്കുന്നു-എല്ലാവരും എന്റെ കുട്ടികളാണ്. എനിക്ക് എത്രയാണ് കുട്ടികളോട്
പ്രീതിയുള്ളത്. നിന്ദിക്കുക എന്നത് നല്ലതല്ല. ഈ സമയം വളരെയധികം ശ്രദ്ധിക്കണം.
ഭിന്ന-ഭിന്ന അവസ്ഥകളുള്ള കുട്ടികളാണ് ഉള്ളത്, എല്ലാവരും പുരുഷാർത്ഥം
ചെയ്തുകൊണ്ടിരിക്കുന്നു. എന്തെങ്കിലും തെറ്റ് സംഭവിക്കുകയാണെങ്കിൽ പുരുഷാർത്ഥം
ചെയ്ത്, തെറ്റ് ചെയ്യാത്തവരായി മാറണം. മായ എല്ലാവരെക്കൊണ്ടും തെറ്റ്
ചെയ്യിപ്പിക്കുന്നു. യുദ്ധമല്ലേ. ചില സമയത്ത് വീഴ്ത്തുന്ന തരത്തിലുള്ള
മുറിവേൽപ്പിക്കുന്നു. ബാബ ശ്രദ്ധിക്കാൻ പറയുന്നു- കുട്ടികളെ ഇങ്ങനെ
തോൽക്കുന്നതിലൂടെ സമ്പാദിച്ച സമ്പാദ്യമെല്ലാം ഇല്ലാതാകും. 5 നിലയിൽ നിന്ന് വീണു
പോകുന്നു. പറയുന്നു-ബാബാ ഇങ്ങനെയുള്ള തെറ്റ് ഇനി ഒരിക്കലുമുണ്ടാവില്ല. ഇപ്പോൾ
ക്ഷമിക്കൂ. ബാബക്ക് എങ്ങനെ ക്ഷമിക്കാൻ സാധിക്കും. ബാബ പറയും-പുരുഷാർത്ഥം ചെയ്യൂ.
ബാബക്കറിയാം മായ വളരെ ശക്തിശാലിയാണ് എന്ന്. ഒരുപാട് പേരെ തോൽപ്പിക്കും.
ടീച്ചറുടെ ജോലിയാണ് തെറ്റിനെക്കുറിച്ച് ശിക്ഷണം നൽകി തെറ്റില്ലാത്തവരാക്കി
മാറ്റുക. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആ തെറ്റ് തന്നെ അവരിൽ നിന്ന്
ആവർത്തിച്ചുകൊണ്ടിരിക്കും എന്നില്ല, മഹിമ നല്ല ഗുണങ്ങൾക്കാണ്. തെറ്റിന്റെ മഹിമ
പാടാറില്ല. അവിനാശിയായ വൈദ്യൻ ഒരേ ഒരു ബാബയാണ്. ബാബ ഔഷധം നൽകും. നിങ്ങൾ കുട്ടികൾ
എന്തിനാണ് നിയമം കൈയ്യിൽ എടുക്കുന്നത്. ക്രോധത്തിന്റെ അംശമുള്ളവർ ഗ്ലാനി തന്നെ
ചെയ്തുകൊണ്ടിരിക്കും. തിരുത്തേണ്ടത് ബാബയുടെ കർത്തവ്യമാണ്. നിങ്ങൾ ആരെയും
മാറ്റാനുള്ളവരല്ലല്ലോ. ചിലരിൽ ക്രോധത്തിന്റെ ഭൂതമുണ്ട്. സ്വയം ഇരുന്ന്
ആരുടെയെങ്കിലും ഗ്ലാനി ചെയ്യുന്നു അർത്ഥം അവനവന്റെ കൈയ്യിൽ നിയമമെടുക്കുന്നു
എന്നാണ്, ഇതിലൂടെ അവർ മാറില്ല. ഒന്നുകൂടി മോശമായി മാറും. ഉപ്പുവെള്ളമായി മാറും.
എല്ലാ കുട്ടികൾക്കും വേണ്ടി ഒരു ബാബയുണ്ട്. നിയമം കൈയ്യിലെടുത്ത് ആരുടെയെങ്കിലും
ഗ്ലാനി ചെയ്യുക എന്നത് വലിയ തെറ്റാണ്. എല്ലാവരിലും എന്തെങ്കിലുമൊക്കെ ന്യൂനതകൾ
ഉണ്ടാകും. എല്ലാവരും സമ്പൂർണ്ണമായി മാറിയിട്ടില്ല. എല്ലാവരും ശ്രീമതത്തിലൂടെ
പരിവർത്തനപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവസാനമാണ് സമ്പൂർണ്ണമായി മാറേണ്ടത്. ഈ സമയം
എല്ലാവരും പുരുഷാർത്ഥികളാണ്. ബാബ സദാ അചഞ്ചലമായി ഇരിക്കുന്നു. കുട്ടികൾക്ക്
സ്നേഹത്തോടു കൂടി ശിക്ഷണം നൽകികൊണ്ടിരിക്കുന്നു. ശിക്ഷണം നൽകുക എന്നത് ബാബയുടെ
കാർത്തവ്യമാണ്. പിന്നീട് ആ ശിക്ഷണപ്രകാരം നടക്കുകയും നടക്കാതിരിക്കുകയും
ചെയ്യുന്നത് അവരുടെ ഭാഗ്യം. എത്ര പദവിയാണ് കുറഞ്ഞുപോകുന്നത്. ശ്രീമത്തിലൂടെ
നടക്കാത്തതുകാരണം എന്തെങ്കിലും തെറ്റു ചെയ്യുകയാണെങ്കിൽ പദവി ഭ്രഷ്ടമായി പോകും.
മനസ്സ് ഉള്ളിൽ കുത്തികൊണ്ടിരിക്കും, നമ്മൾ ഈ തെറ്റു ചെയ്തു. നമുക്ക് ഒരുപാട്
പരിശ്രമിക്കേണ്ടി വരുന്നു. ആരുടെയെങ്കിലും അവഗുണങ്ങൾ കാണുകയാണെങ്കിൽ ബാബക്ക്
കേൾപ്പിക്കണം. എല്ലാവരെയും കേൾപ്പിക്കുന്നത് ദേഹ-അഭിമാനമാണ്. ബാബയെ
ഓർമ്മിക്കുന്നില്ല. അവ്യഭിചാരിയായി മാറണമല്ലോ! ഒരാളെ കേൾപ്പിക്കുകയാണെങ്കിൽ അവർ
പെട്ടെന്നു തന്നെ പരിവർത്തനപ്പെടും. പരിവർത്തനപ്പെടുത്തുന്നത് ഒരു ബാബയാണ്.
ബാക്കി എല്ലാവരും പരിവർത്തനപ്പെടാത്തവരാണ്. എന്നാൽ മായ തലതിരിക്കുന്നു. ബാബ ഒരു
വശത്തേക്ക് മുഖം തിരിപ്പിക്കുന്നു, മായ പിന്നീട് തന്റെ വശത്തേക്ക്
തിരിപ്പിക്കുന്നു. ബാബ വന്നിരിക്കുന്നതുതന്നെ പരിവർത്തനപ്പെടുത്തി മനുഷ്യനിൽ
നിന്ന് ദേവതയാക്കി മാറ്റാനാണ്. ബാക്കി എല്ലായിടത്തും ചെന്ന് ആരുടെയെങ്കിലും പേര്
മോശമാക്കി മാറ്റുക എന്നത് നിയമവിരുദ്ധമാണ്. നിങ്ങൾ ശിവബാബയെ ഓർമ്മിക്കൂ.
തീരുമാനവും ബാബയുടെ അടുത്തല്ലേ ഉള്ളത്. കർമ്മത്തിന്റെ ഫലവും ബാബയാണ് നൽകുന്നത്.
ഡ്രാമയിൽ ഉണ്ടെങ്കിൽ ആരുടെയെങ്കിലും പേര് എടുത്തു പറയണമല്ലോ! ബാബ കുട്ടികൾക്ക്
എല്ലാ കാര്യങ്ങളും മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു. നിങ്ങൾ എത്ര
ഭാഗ്യശാലികളാണ്. എത്ര അതിഥികളാണ് വരുന്നത്. ആരുടെ അടുത്താണോ ഒരുപാട് അതിഥികൾ
വരുന്നത് അവർ സന്തോഷിക്കുന്നു. ഇവർ കുട്ടികളുമാണ് വിരുന്നുകാരുമാണ്. ടീച്ചറുടെ
ബുദ്ധിയിൽ ഇതു തന്നെയാണുള്ളത്- ഞാൻ കുട്ടികളെ ദേവതയെപോലെ സർവ്വഗുണ സമ്പന്നമാക്കി
മാറ്റട്ടേ എന്ന്. ഈ ഉത്തരവാദിത്വം ഡ്രാമയുടെ പദ്ധതിയനുസരിച്ച് ബാബയാണ്
എടുത്തിട്ടുള്ളത്. കുട്ടികൾ മുരളി ഒരിക്കലും മുടക്കാൻ പാടില്ല.
മുരളിയെക്കുറിച്ചല്ലേ പാടിയിട്ടുള്ളത്- ഒരു മുരളി മിസ്സായാൽ സ്കൂളിൽ ഹാജരില്ല
എന്ന്. ഇതാണ് പരിധിയില്ലാത്ത ബാബയുടെ സ്കൂൾ. ഇതിൽ ഒരു ദിവസം പോലും മിസ്സാക്കാൻ
പാടില്ല. ബാബ വന്ന് പഠിപ്പിക്കുന്നു. ലോകത്തിൽ ആർക്കും അറിയില്ലല്ലോ!
സ്വർഗ്ഗത്തിന്റെ സ്ഥാപന എങ്ങനെയാണ് നടക്കുന്നത്. ഇതും ആർക്കും അറിയില്ല.
നിങ്ങൾക്ക് എല്ലാം അറിയാം. ഈ പഠിപ്പ് വളരെ വളരെ അളവറ്റ സമ്പാദ്യത്തിന്റേതാണ്.
ജന്മ-ജന്മാന്തരങ്ങൾക്ക് ഈ പഠിപ്പിന്റെ ഫലം ലഭിക്കുന്നു. വിനാശത്തിന്റെ മുഴുവൻ
ആധാരവും നിങ്ങളുടെ പഠിപ്പിനനുസരിച്ചാണ്. നിങ്ങളുടെ പഠിപ്പ് പൂർത്തിയായാൽ ഈ
യുദ്ധം ആരംഭിക്കും. പഠിച്ച് പഠിച്ച്, ബാബയെ ഓർമിച്ച് എപ്പോഴാണോ പൂർണ്ണമായ
മാർക്ക് നേടുന്നത്, പരീക്ഷയുടെ ഫലപ്രഖ്യാപനം ഉണ്ടാകുന്നത്, അപ്പോൾ
യുദ്ധമുണ്ടാകുന്നു. നിങ്ങളുടെ പഠിപ്പ് പൂർത്തിയായാൽ യുദ്ധമുണ്ടാകും. ഇത് പുതിയ
ലോകത്തേക്കു വേണ്ടിയുള്ള പുതിയ ജ്ഞാനമാണ്. അതുകൊണ്ടാണ് പാവം മനുഷ്യർ
ആശയക്കുഴപ്പത്തിലാകുന്നത്. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ആരുടെയും
അവഗുണങ്ങളെ കണ്ട് അവരെ നിന്ദിക്കരുത്. ഒരു സ്ഥലത്തും ചെന്ന് അവരുടെ അവഗുണങ്ങൾ
കേൾപ്പിക്കരുത്. തന്റെ മധുരത ഉപേക്ഷിക്കരുത്. ക്രോധത്തിൽ വന്ന് ആരെയും
നേരിടരുത്.
2) എല്ലാവരെയും
നേരെയാക്കുന്നത് ഒരു ബാബയാണ്, അതിനാൽ ഒരു ബാബയോട് തന്നെ എല്ലാം കേൾപ്പിക്കണം,
അവ്യഭിചാരിയായി മാറണം. മുരളി ഒരിക്കലും മുടക്കരുത്.
വരദാനം :-
സദാ
കൂട്ടുകെട്ടിന്റെ സ്മൃതിയും സാക്ഷി സ്ഥിതിയുടെ അനുഭവവും ചെയ്യുന്ന ശിവമയി ശക്തി
കമ്പൈന്റ് സ്വരൂപമായി ഭവിക്കട്ടെ.
എങ്ങനെയാണോ ശരീരവും
ആത്മാവും രണ്ടും ഒപ്പമായിട്ടുള്ളത്, ഏത് വരെ ഈ സൃഷ്ടിയിൽ പാർട്ടുണ്ടോ അതുവരെ
വേറെയാകില്ല, അതുപോലെ ശിവനും ശക്തിയും ഇത്രയും അഗാധമായ സംബന്ധമാണുള്ളത്. ആരാണോ
സദാ ശിവമയി ശക്തിസ്വരൂപത്തിൽ സ്ഥിതി ചെയ്ത് മുന്നോട്ടുപോകുന്നത് അവരുടെ ആവേശത്തിൽ
മായക്ക് വിഘ്നമിടാൻ സാധിക്കില്ല. അവർ സദാ കൂട്ടുകെട്ടിന്റെയും സാക്ഷിയുടെയും
സ്ഥിതിയുടെ അനുഭവം ചെയ്യുന്നു. സാകാരത്തിൽ ആരോ കൂടെയുണ്ടെന്ന അനുഭവം ഉണ്ടാകുന്നു.
സ്ലോഗന് :-
നിർവ്വിഘ്നവും ഏകരസവുമായ സ്ഥിതിയുടെ അനുഭവം ചെയ്യുന്നതിന് വേണ്ടി ഏകാഗ്രതയുടെ
അഭ്യാസം ചെയ്യൂ.
അവ്യക്ത സൂചനകൾ- ഈ
അവ്യക്ത മാസത്തിൽ ബന്ധനമുക്തരായിരുന്ന് ജീവൻമുക്ത സ്ഥിതിയുടെ അഭ്യാസം ചെയ്യൂ.
സ്വയത്തെ വർത്തമാന സമയത്ത്
ഞാൻ ടീച്ചറാണ്, ഞാൻ വിദ്യാർത്ഥിയാണ്, ഞാൻ സേവാധാരിയാണ് ഇങ്ങനെ
മനസ്സിലാക്കുന്നതിന് പകരം അമൃതവേള മുതൽ ഈ അഭ്യാസം ചെയ്യൂ അതായത് ഞാൻ
ശ്രേഷ്ഠാത്മാവ് മുകളിൽ നിന്ന് വന്നിരിക്കുകയാണ്- ഈ പഴയ ലോകത്തിൽ, പഴയ ശരീരത്തിൽ
സേവനം ചെയ്യുന്നതിന് വേണ്ടി. ഞാൻ ആത്മാവാണ്- ഈ പാഠം വീണ്ടും ഉറപ്പിക്കൂ. ഞാൻ
സേവാധാരിയാണ്, ഈ പാഠം പക്കാ ആണ്, എന്നാൽ ഞാൻ ആത്മാവ് സേവാധാരിയാണ്, ഈ പാഠം പക്കാ
ആക്കൂ എങ്കിൽ ജീവന്മുക്തമായിത്തീരും.