07.02.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - നിങ്ങള്ക്ക് നടക്കുമ്പോഴും കറങ്ങുമ്പോഴും ഓര്മ്മയിലിരിക്കുന്നതിന്റെ അഭ്യാസം ചെയ്യണം. ജ്ഞാനവും യോഗവും, ഇത് തന്നെയാണ് മുഖ്യമായ രണ്ട് മാര്ഗ്ഗങ്ങള്, യോഗം അര്ത്ഥം ഓര്മ്മ.

ചോദ്യം :-
വിവേകശാലികളായ കുട്ടികള് ഏത് വാക്ക് വായിലൂടെ പറയില്ല?

ഉത്തരം :-
ഞങ്ങളെ യോഗം പഠിപ്പിക്കൂ, ഈ വാക്ക് വിവേകശാലികളായ കുട്ടികള് പറയുകയില്ല. ബാബയെ ഓര്മ്മിക്കാന് പഠിക്കേണ്ടതുണ്ടോ! പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും വേണ്ടിയുള്ള പാഠശാലയാണിത്. ഓര്മ്മിക്കുന്നതിന് വേണ്ടി ചിലര് പ്രത്യേകിച്ച് ഇരിക്കണം എന്നല്ല. നിങ്ങള്ക്ക് കര്മ്മം ചെയ്യുമ്പോഴും ബാബയെ ഓര്മ്മിക്കുന്നതിനുള്ള അഭ്യാസം ചെയ്യണം.

ഓംശാന്തി.  
ഇപ്പോള് ആത്മീയ അച്ഛനിരുന്ന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കി തരുകയാണ്. ആത്മീയ അച്ഛന് ഈ രഥത്തിലൂടെ നമ്മേ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കുട്ടികള്ക്കറിയാം. ഇപ്പോള് ഏതെങ്കിലും കുട്ടികള് ബാബയോടോ ഏതെങ്കിലും സഹോദരിയോടോ സഹോദരനോടോ എന്നെ ബാബയെ ഓര്മ്മിക്കാന് പഠിപ്പിക്കൂ എന്ന് പറയുകയാണെങ്കില് അത് തെറ്റാണ്. നിങ്ങള് ഒരു ചെറിയ കുട്ടിയൊന്നുമല്ലല്ലോ. ആത്മാവാണ് മുഖ്യമായതെന്ന് അറിയാവുന്നതാണ്. അതാണെങ്കില് അവിനാശിയാണ്. ശരീരം വിനാശിയാണ്. അപ്പോള് പ്രധാനമായത് ആത്മാവല്ലേ. ഞാന് ആത്മാവാണ്, ശരീരത്തിലൂടെ സംസാരിക്കുകയാണ് എന്നൊന്നും അജ്ഞാനകാലത്ത് ആര്ക്കും അറിയുമായിരുന്നില്ല. ദേഹാഭിമാനത്തില് വന്ന് പറയുന്നു - ഞാന് ഇന്നത് ചെയ്യുന്നു. ഇപ്പോള് നിങ്ങള് ദേഹീ അഭിമാനിയായി മാറിയിരിക്കുന്നു. ആത്മാവ് പറയുന്നു ഞാന് ഈ ശരീരത്തിലൂടെ സംസാരിക്കുന്നു, കര്മ്മം ചെയ്യുന്നുവെന്ന് അറിയാം. ആത്മാവ് പുരുഷനാണ്. ബാബ മനസ്സിലാക്കി തരുന്നു - ഈ വാക്ക് സാധാരണയായി കേട്ടുവരുന്നു, പറയുന്നു, ഞങ്ങളെ യോഗത്തിലിരുത്തൂ. അടുത്ത് ഒരാള് ഇരിക്കുന്നു, ഈ ചിന്തയോടുകൂടി നമ്മളും ബാബയെ ഓര്മ്മിക്കാന് ഇരിക്കും, അവരും ഇരിക്കും. ഇപ്പോള് ഇതിനൊന്നും വേണ്ടിയല്ല പാഠശാല. പഠനത്തിന് വേണ്ടിയാണ് പാഠശാല. ഇവിടെയിരുന്നുകൊണ്ട് കേവലം നിങ്ങള് ഓര്മ്മിക്കുക, ഇങ്ങനെയല്ല. ബാബയാണെങ്കില് മനസ്സിലാക്കി തരുകയാണ് നടക്കുമ്പോഴും കറങ്ങുമ്പോഴും, എണീക്കുമ്പോഴും നില്ക്കുമ്പോഴും ബാബയെ ഓര്മ്മിക്കൂ, ഇതിന് വേണ്ടി പ്രത്യേകം ഇരിക്കേണ്ട ആവശ്യം പോലുമില്ല. ചിലര് പറയാറുണ്ട് രാമ-രാമ എന്ന് പറയൂ, എന്താ രാമ-രാമ എന്ന് പറയാതെ ഓര്മ്മിക്കുവാന് സാധിക്കുകയില്ലേ? നടക്കുമ്പോഴും കറങ്ങുമ്പോഴും ഓര്മ്മിക്കുവാന് സാധിക്കുന്നു. നിങ്ങള്ക്കാണെങ്കില് കര്മ്മം ചെയ്തും ബാബയെ ഓര്മ്മിക്കണം. ഏതെങ്കിലും പ്രിയതമനും പ്രിയതമയും പ്രത്യേകം ഇരുന്ന് പരസ്പരം ഓര്മ്മിക്കാറില്ലല്ലോ. ജോലിയും ഉത്തരവാദിത്വം മുതലായവയെല്ലാം ചെയ്യണം, എല്ലാം ചെയ്തും കൊണ്ടും തന്റെ പ്രിയതമനെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ. ഓര്മ്മിക്കുന്നതിന് വേണ്ടി പ്രത്യേകം പോയിരിക്കണം എന്നൊന്നുമില്ല.

നിങ്ങള് കുട്ടികള് ഗീതം അഥവാ കവിതകള് മുതലായവ കേള്പ്പിക്കുന്നു, അതിനാല് ബാബ പറയുകയാണ് ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലുള്ളതാണ്. ശാന്തി ദേവാ എന്ന് പറയാറുമുണ്ടല്ലോ, അപ്പോള് പരമാത്മാവിനെ തന്നെയാണ് ഓര്മ്മിക്കേണ്ടത്, കൃഷ്ണനെയല്ല. ഡ്രാമയനുസരിച്ച് ആത്മാവ് അശാന്തമാകുമ്പോള് ബാബയെ വിളിക്കുന്നു എന്തുകൊണ്ടെന്നാല് ശാന്തി, സുഖം, ജ്ഞാനത്തിന്റെ സാഗരമാണ് ബാബ. ജ്ഞാനവും യോഗവുമാണ് മുഖ്യ രണ്ട് മാര്ഗ്ഗങ്ങള്, യോഗം അര്ത്ഥം ഓര്മ്മ. അവരുടെ ഹഠയോഗം തികച്ചും വ്യത്യസ്തമാണ്. നിങ്ങളുടെത് രാജയോഗമാണ്. കേവലം ബാബയെ ഓര്മ്മിക്കണം. ബാബയിലൂടെ നിങ്ങള് കുട്ടികള് ബാബയെ അറിയുന്നതിലൂടെ സൃഷ്ടിയുടെ ആദി, മധ്യ, അന്ത്യത്തെക്കുറിച്ചും അറിയുന്നു. എങ്ങനെയാണോ ആത്മാവ് സ്റ്റാര്, അതുപോലെ ഭഗവാനും സ്റ്റാറാണെന്ന് ഒരിക്കലും അറിയുമായിരുന്നില്ല. ഭഗവാനും ആത്മാവാണ്. പക്ഷെ ഭഗവാനെ പരമാത്മാ, സുപ്രീം സോള് എന്ന് പറയുന്നു. പരമാത്മാവ് ഒരിക്കലും പുനര്ജന്മം എടുക്കുന്നില്ല. ഭഗവാന് ജനന മരണത്തില് വരുന്നു എന്നല്ല. ഇല്ല, പുനര്ജന്മം എടുക്കുന്നില്ല. സ്വയം വന്ന് മനസ്സിലാക്കി തരുന്നു ഞാന് എങ്ങനെയാണ് വരുന്നത്? ത്രിമുര്ത്തിയുടെ പാട്ടും ഭാരതത്തില് തന്നെയാണ്. ത്രിമൂര്ത്തി ബ്രഹ്മാ, വിഷ്ണു, ശങ്കറിന്റെ ചിത്രവും കാണിക്കുന്നുണ്ട്. ശിവ പരമാത്മായ നമ: എന്ന് പറയാറുണ്ടല്ലോ. ആ ഉയര്ന്നതിലും ഉയര്ന്ന ബാബയെ മറന്നുപോയി, കേവലം ത്രിമൂര്ത്തിയുടെ ചിത്രം നല്കിയിരിക്കുന്നു. മുകളില് തീര്ച്ചയായും ശിവന് ഉണ്ടായിരിക്കണം, അതിലൂടെ ഇത് മനസ്സിലാകും ഇതിന്റെ രചയിതാവ് ശിവനാണെന്ന്. രചനയില് നിന്ന് ഒരിക്കലും സമ്പത്ത് നേടാന് സാധിക്കുകയില്ല. ബ്രഹ്മാവില്നിന്ന് ഒരു സമ്പത്തും ലഭിക്കുകയില്ലെന്ന് നിങ്ങള്ക്കറിയാം. വിഷ്ണുവിനാണെങ്കില് വജ്രങ്ങളും രത്നങ്ങളുടെയും കിരീടമാണല്ലോ. ശിവബാബയിലൂടെ പിന്നീട് വിലയില്ലാത്തവരില് നിന്ന് വിലയുള്ളവരായി മാറുന്നു. ശിവന്റെ ചിത്രം ഇല്ലാത്തതുകൊണ്ട് എല്ലാം ഖണ്ഢിക്കപ്പെടുന്നു. ഉയര്ന്നതിലും ഉയര്ന്നത് പരംപിതാ പരമാത്മാവാണ്, അദ്ദേഹത്തിന്റെ രചനയാണിത്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ബാബയില് നിന്ന് സ്വര്ഗ്ഗത്തിന്റെ സമ്പത്ത് ലഭിക്കുന്നു, 21 ജന്മത്തേയ്ക്ക്. എങ്കിലും അവിടെയും മനസ്സിലാക്കുന്നു ലൗകിക അച്ഛനില് നിന്നാണ് സമ്പത്ത് ലഭിക്കുന്നതെന്ന്. സത്യയുഗത്തില് ഇതറിയുകയില്ല ഇത് പരിധിയില്ലാത്ത ബാബയില് നിന്ന് നേടിയ സമ്പത്താണെന്ന്. ഇപ്പോള് നിങ്ങളിത് അറിയുന്നു. ഇപ്പോഴത്തെ ഈ സമ്പാദ്യം 21 ജന്മത്തേക്കവിടെ ഉണ്ടായിരിക്കും. അവിടെ ഇത് അറിയുകയില്ല, ഈ ജ്ഞാനത്തെക്കുറിച്ച് തികച്ചും അറിവുണ്ടായിരിക്കുകയില്ല. ഈ ജ്ഞാനം ദേവതകളിലോ ശൂദ്രരിലോ ഉണ്ടായിരിക്കുകയില്ല. ഈ ജ്ഞാനം നിങ്ങള് ബ്രാഹ്മണരില് മാത്രമാണ്. ഇതാണ് ആത്മീയ ജ്ഞാനം, ആത്മീയതയുടെ അര്ത്ഥം പോലും അറിയുന്നില്ല. തത്വജ്ഞാനത്തില് ഡോക്ടറേറ്റ് എന്ന് പറയാറുണ്ട്. ആത്മീയ ജ്ഞാനത്തില് ഡോക്ടറേറ്റ് ഒരു ബാബ മാത്രമാണ്. ബാബയെ സര്ജനെന്നും പറയുമല്ലോ. സന്യാസിമാരെയൊന്നും സര്ജനെന്ന് പറയുകയില്ല. വേദ ശാസ്ത്രങ്ങള് പഠിക്കുന്നവരെയും ഡോക്ടറെന്ന് പറയുകയില്ല. കേവലം ടൈറ്റിലെല്ലാം നല്കുന്നു പക്ഷെ വാസ്തവത്തില് ആത്മീയ സര്ജന് ഒരു ബാബയാണ്, ആരാണോ ആത്മാവിന് ഇന്ജക്ഷന് കൊടുക്കുന്നത്. അത് ഭക്തിയാണ്. അവരെ ഡോക്ടര് ഓഫ് ഭക്തി അഥവാ ശാസ്ത്രങ്ങളുടെ ജ്ഞാനം നല്കുന്നവരെന്ന് പറയുന്നു. അതില് നിന്ന് ഒരു പ്രയോജനവും ഉണ്ടാകുന്നില്ല, അധ:പതിക്കുകയും ചെയ്യുന്നു. അപ്പോള് അവരെ ഡോക്ടറെന്ന് എങ്ങനെ പറയാന് കഴിയും? ഡോക്ടറാണെങ്കില് പ്രയോജനം തരുന്നവരാകുമല്ലോ. ഈ ബാബയാണെങ്കില് അവിനാശി ജ്ഞാന സര്ജനാണ്. യോഗബലത്തിലൂടെ നിങ്ങള് എവര്ഹെല്ത്തിയാകുന്നു. ഇതാണെങ്കില് നിങ്ങള് കുട്ടികള്ക്ക് മാത്രമേ അറിയുകയുള്ളു. പുറത്തുള്ളവര് എന്തറിയാനാണ്. ബാബയെ അവിനാശി സര്ജനെന്ന് പറയുന്നു. ആത്മാക്കളില് ഏത് വികാരങ്ങളുടെ കറയാണോ പിടിച്ചിരിക്കുന്നത്, അതിനെ ഇല്ലാതാക്കുക, പതിതരെ പാവനമാക്കി സദ്ഗതി നല്കുക - ഈ ശക്തി ബാബയിലാണ്. സര്വ്വശക്തിവാന് പതിത പാവനന് ഒരു അച്ഛനാണ്. സര്വ്വശക്തിവാനെന്ന് ഒരു മനുഷ്യനെയും പറയാന് സാധിക്കില്ല. അപ്പോള് ബാബ എങ്ങനെയുള്ള ശക്തിയാണ് കാണിക്കുന്നത്? സര്വ്വര്ക്കും തന്റെ ശക്തിയിലൂടെ സദ്ഗതി നല്കുന്നു. ബാബയെ പറയും ഡോക്ടര് ഓഫ് സ്പിരിച്വല് നോളേജ്. ഡോക്ടര് ഓഫ് ഫിലോസഫി - ഇത് അനേകം പേര്ക്കുണ്ട്. ആത്മീയ ഡോക്ടര് ഒന്ന് മാത്രമാണ്. അതിനാല് ബാബയിപ്പോള് പറയുന്നു സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനായ എന്നെ ഓര്മ്മിക്കൂ, പവിത്രമാകൂ. ഞാന് വന്നിരിക്കുന്നത് തന്നെ പവിത്ര ലോകം സ്ഥാപിക്കുന്നതിനാണ്, പിന്നെ നിങ്ങളെന്തിനാണ് പതിതമാകുന്നത്? പാവനമാകൂ, പതിതമാകരുത്. എല്ലാ ആത്മാക്കളോടും ബാബയുടെ നിര്ദ്ദേശമാണ് - ഗൃഹസ്ഥ വ്യവഹാരത്തിലിരുന്നും താമരപൂവിന് സമാനം പവിത്രമായിരിക്കൂ. ബാല ബ്രഹ്മചാരിയാവുകയാണെങ്കില് പിന്നെ പവിത്ര ലോകത്തിന്റെ അധികാരിയായി മാറും. ഇത്രയും ജന്മങ്ങള് പാപം ചെയ്തു, ഇപ്പോള് എന്നെ ഓര്മ്മിക്കുന്നതിലൂടെ പാപം ഭസ്മമാകും. മൂലവതനത്തില് പവിത്ര ആത്മാക്കള് മാത്രമേ വസിക്കുകയുള്ളൂ. പതിതരായ ആര്ക്കും പോകാന് സാധിക്കില്ല. ബുദ്ധിയില് ഇത് ഓര്മ്മ വെയ്ക്കുക തന്നെ വേണം - ബാബ നമ്മേ പഠിപ്പിക്കുകയാണ്. ഞങ്ങളെ ടീച്ചറെ ഓര്മ്മിക്കാന് പഠിപ്പിക്കൂ എന്ന് വിദ്യാര്ത്ഥികള് പറയുമോ? ഓര്മ്മിക്കാന് പഠിപ്പിക്കേണ്ട ആവശ്യമെന്താണ്. ഇവിടെ (ഗദ്ദിയില്) ആരെങ്കിലും ഇരുന്നില്ലെങ്കില് പോലും പ്രശ്നമൊന്നുമില്ല. തന്റെ അച്ഛനെ ഓര്മ്മിക്കണം. നിങ്ങള് മുഴുവന് ദിവസവും ജോലി മുതലായ ഉത്തരവാദിത്വങ്ങളിലിരിക്കുമ്പോള് മറന്നു പോകുന്നു, അതുകൊണ്ടാണിവിടെ ഇരുത്തുന്നത്. ഈ 10-15 മിനിട്ടെങ്കിലും ഓര്മ്മിക്കൂ. നിങ്ങള് കുട്ടികള്ക്കാണെങ്കില് ജോലി ചെയ്യുമ്പോള് ഓര്മ്മയിലിരിക്കുന്നതിനുള്ള ശീലം ഉണ്ടാക്കണം. അരകല്പത്തിന് ശേഷം പ്രിയതമനെ ലഭിച്ചിരിക്കുകയാണ്. ഇപ്പോള് പറയുകയാണ് എന്നെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ ആത്മാവിലുള്ള കറ ഇല്ലാതാകുകയും നിങ്ങള് വിശ്വത്തിന്റെ അധികാരിയാവുകയും ചെയ്യും. അപ്പോള് എന്തിന് ഓര്മ്മിക്കാതിരിക്കണം. സ്ത്രീക്ക് എപ്പോള് വിവാഹം കഴിയുന്നുവോ അപ്പോള് പതി നിങ്ങളുടെ ഗുരുവും ഈശ്വരനും എല്ലാമാണെന്ന് പറയുന്നു. പക്ഷെ അവരാണെങ്കില് മിത്ര, സംബന്ധി, ഗുരു മുതലായ അനേകരെ ഓര്മ്മിക്കുന്നു. അതപ്പോള് ദേഹധാരിയുടെ ഓര്മ്മയായി. ബാബയാണെങ്കില് പതിമാരുടെയും പതിയാണ്, അദ്ദേഹത്തെ ഓര്മ്മിക്കണം. ചിലര് പറയുന്നു ഞങ്ങളെ ധ്യാനത്തിലിരിത്തൂ. പക്ഷെ ഇതിലൂടെ എന്ത് കിട്ടാനാണ്. 10 മിനിട്ട് ഇവിടെ ഇരിക്കുകയാണെങ്കില് പോലും ഇങ്ങനെ കരുതരുത് എല്ലാവരും ഏകരസമായാണിരിക്കുന്നത്. ഭക്തിമാര്ഗ്ഗത്തില് ആരുടെയെങ്കിലും പൂജ ചെയ്യുകയാണെങ്കില് ബുദ്ധി വളരെ അലഞ്ഞുകൊണ്ടിരിക്കുന്നു. രാവും പകലും ഭക്തി ചെയ്യുന്നവര്ക്ക് ഞങ്ങള്ക്ക് സാക്ഷാത്ക്കാരമുണ്ടായി എന്ന ഈ ലഹരി തന്നെയാണ് ഉണ്ടായികൊണ്ടിരിക്കുന്നത് . അവര് പ്രതീക്ഷ വെച്ചുകൊണ്ടിരിക്കുകയാണ്. ഒന്നിന്റെ മാത്രം ലഹരിയില് ലൗലീനമായിരിക്കുന്നു, അപ്പോഴാണ് സാക്ഷാത്ക്കാരം ഉണ്ടാകുന്നത്. അതിനെയാണ് പറയുന്നത് തീവ്രഭക്തി. ആ ഭക്തി ഇങ്ങനെയുള്ളതാണ് എങ്ങനെയാണോ പ്രിയതമനും പ്രിയതമയും. കഴിക്കുമ്പോഴും കുടിക്കുമ്പോഴും ബുദ്ധിയില് ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു. അതില് വികാരത്തിന്റെ കാര്യം ഉണ്ടാകുന്നില്ല, ശരീരത്തിനോട് സ്നേഹമുണ്ടാകുന്നു. പരസ്പരം കാണാതിരിക്കുവാന് സാധിക്കില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ബാബ മനസ്സിലാക്കി തരികയാണ് - എന്നെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങളുടെ വികര്മ്മം വിനാശമാകും. നിങ്ങളെങ്ങനെയാണ് 84 ജന്മം എടുക്കുന്നത്. ബീജത്തെ ഓര്മ്മിക്കുന്നതിലൂടെ മുഴുവന് വൃക്ഷവും ഓര്മ്മ വരുന്നു. ഇത് വെറൈറ്റി ധര്മ്മങ്ങളുടെ വൃക്ഷമാണല്ലോ. ഈ ഭാരതം ഗോള്ഡന് ഏജായിരുന്നു, ഇപ്പോള് അയണ് ഏജിലാണ് എന്ന് കേവലം നിങ്ങളുടെ ബുദ്ധിയില് മാത്രമാണുണ്ടായിരിക്കുക. ഈ ഇംഗ്ലീഷ് അക്ഷരം നല്ലതാണ്, ഇതിന്റെ അര്ത്ഥം നന്നായിട്ടുണ്ട്. ആത്മാവ് സത്യമായ സ്വര്ണ്ണമാകുന്നു പിന്നീട് അതില് അഴുക്ക് പിടിക്കുന്നു. ഇപ്പോള് തികച്ചും അസത്യമായി കഴിഞ്ഞു, ഇതിനെയാണ് അയണ് ഏജെന്ന് പറയുന്നത്. ആത്മാവ് അയണ്ഏജായതുകൊണ്ട് ആഭരണവും(ശരീരം) അങ്ങനെയുള്ളതായിരിക്കും. ഇപ്പോള് ബാബ പറയുന്നു ഞാന് പതിത പാവനനാണ്, എന്നെ മാത്രം ഓര്മ്മിക്കൂ. നിങ്ങളെന്നെ അല്ലയോ പതിത പാവനാ വരു എന്ന് വിളിക്കുന്നു. ഞാന് കല്പ കല്പം വന്ന് നിങ്ങള്ക്ക് ഈ യുക്തികള് പറഞ്ഞു തരുന്നു. മന്മനാ ഭവ, മധ്യാജി ഭവ അര്ത്ഥം സ്വര്ഗ്ഗത്തിന്റെ അധികാരിയാകൂ. ചിലര് പറയുന്നു ഞങ്ങള്ക്ക് യോഗത്തില് വളരെയധികം രസം വരുന്നു, ജ്ഞാനത്തില് ഇത്രയും രസം വരുന്നില്ല. മതി, യോഗം ചെയ്ത് അവര് പോകും. യോഗം തന്നെയാണ് നല്ലതെന്ന് തോന്നുന്നു, പറയുന്നു ഞങ്ങള്ക്ക് ശാന്തി വേണം. ശരി, എവിടെ ഇരുന്ന് വേണമെങ്കിലും ബാബയെ ഓര്മ്മിക്കൂ. ഓര്മ്മിച്ചോര്മ്മിച്ച് നിങ്ങള് ശാന്തിധാമിലെയ്ക്ക് പോകും. ഇതില് യോഗം പഠിപ്പിക്കേണ്ടതിന്റെ കാര്യം തന്നെയില്ല. ബാബയെ ഓര്മ്മിക്കണം. ഇങ്ങനെ അനേകരുണ്ട് സെന്ററുകളില് പോയി അര മുക്കാല് മണിക്കൂര് ഇരിക്കുന്നു, പറയുന്നു ഞങ്ങളെ യോഗം ചെയ്യിപ്പിക്കൂ ഇല്ലെങ്കില് പറയും ബാബ മെഡിറ്റേഷന്റെ പ്രോഗ്രാം നല്കിയിട്ടുണ്ടെന്ന്. ഇവിടെ ബാബ പറയുന്നു നടക്കുമ്പോഴും കറങ്ങുമ്പോഴും ഓര്മ്മയിലിരിക്കൂ. ഇരിക്കാതിരിക്കുന്നത് നല്ലതാണ്. ബാബ വിലക്കുന്നില്ല, വേണമെങ്കില് രാത്രി മുഴുവന് ഇരുന്നോളൂ, പക്ഷെ രാത്രിയില് മാത്രം ഓര്മ്മിക്കുന്നതിന്റെ ശീലം ഉണ്ടാക്കരുത്. കര്മ്മം ചെയ്യുമ്പോഴും ഓര്മ്മിക്കുന്നതിനുള്ള ശീലമുണ്ടാക്കണം. ഇതില് വലിയ പരിശ്രമമുണ്ട്. ബുദ്ധി ഇടയ്ക്കിടയ്ക്ക് മറ്റുള്ളവരുടെ നേരെ അലയാന് പോകുന്നു. ഭക്തിമാര്ഗ്ഗത്തിലും ബുദ്ധി അലയുന്നു പിന്നീട് സ്വയം നുള്ളി നോവിക്കും. സത്യമായ ഭക്തരെക്കുറിച്ചാണ് പറയുന്നത്. അതിനാല് ഇവിടെയും സ്വയത്തിനോട് ഇങ്ങനെയിങ്ങനെയുള്ള കാര്യങ്ങള് സംസാരിക്കണം. ബാബയെ എന്തുകൊണ്ട് ഓര്മ്മിച്ചില്ല? ഓര്മ്മിക്കുന്നില്ലായെങ്കില് വിശ്വത്തിന്റെ അധികാരിയായി മാറുന്നെങ്ങനെയാണ്? പ്രിയതമനും പ്രിയതമയുമാണെങ്കില് നാമരൂപത്തില് കുടുങ്ങികൊണ്ടിരിക്കുന്നു. ഇവിടെ നിങ്ങള് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കുന്നു. ഞാന് ആത്മാവ് ഈ ശരീരത്തില് നിന്ന് വേറെയാണ്. ശരീരത്തില് വരുമ്പോള് കര്മ്മം ചെയ്യേണ്ടി വരുന്നു. ഇങ്ങനെയും അനേകരുണ്ട് അവര് പറയുന്നു ഞങ്ങള് കൂടികാഴ്ച നടത്തും. ഇപ്പോള് എന്ത് കൂടികാഴ്ച നടത്താനാണ്. ബാബയാണെങ്കില് ബിന്ദുവാണല്ലോ. ശരി, ചിലര് പറയുന്നു കൃഷ്ണന്റെ ദര്ശനം ചെയ്യും. കൃഷ്ണനാണെങ്കില് ചിത്രവുമുണ്ടല്ലോ. ആര് ജഡമായിരുന്നോ അവരെ തന്നെയാണ് പിന്നീട് ചൈതന്യത്തില് കാണുന്നത്, ഇതില് നിന്ന് എന്ത് നേട്ടമുണ്ടാവാനാണ്? സാക്ഷാത്ക്കാരത്തിലൂടെ ഒരു നേട്ടവുമുണ്ടാകില്ല. നിങ്ങള് ബാബയെ ഓര്മ്മിക്കൂ എങ്കില് ആത്മാവ് പവിത്രമാകുന്നു. നാരായണന്റെ സാക്ഷാത്ക്കാരം ഉണ്ടാകുന്നതിലൂടെ നാരായണനായി മാറുകയൊന്നുമില്ല.

നിങ്ങള്ക്കറിയാം നമ്മുടെ ലക്ഷ്യം ലക്ഷ്മീ നാരായണനാവുക എന്നതാണ് പക്ഷെ പഠിക്കാതെ ആവുകയില്ല. പഠിച്ച് സമര്ത്ഥനാകൂ, പ്രജകളെയും ഉണ്ടാക്കൂ അപ്പോള് ലക്ഷ്മീ നാരായണനാകും. പരിശ്രമമുണ്ട്. പദവിയോടെ പാസ്സാകണം അപ്പോള് ധര്മ്മരാജന്റെ ശിക്ഷ ലഭിക്കുകയില്ല. ഈ സഹായിയായ കുട്ടിയും കൂടെയുണ്ട്, ഇദ്ദേഹവും പറയുന്നു നിങ്ങള്ക്ക് തീക്ഷ്ണമായി പോകാന് സാധിക്കും. ബ്രഹ്മാബാബക്കാണെങ്കില് എത്ര ഭാരമാണ്. മുഴുവന് ദിവസവും വളരെയധികം ചിന്തിക്കേണ്ടി വരുന്നു. ഇത്രയും ഓര്മ്മിക്കാന് സാധിക്കുന്നില്ല. ഭോജനത്തിന്റെ സമയത്ത് കുറച്ച് ഓര്മ്മയുണ്ടായിരിക്കും പിന്നീട് മറന്നുപോകുന്നു. ബാബയും ബ്രഹ്മാബാബയും രണ്ടുപേരും യാത്ര പോവുകയാണെന്ന് മനസ്സിലാക്കുന്നു. യാത്ര ചെയ്ത് ചെയ്ത് ബാബയെ മറന്നു പോകുന്നു. വഴുതിപ്പോകുന്ന വസ്തുവല്ലേ. ഇടയ്ക്കിടയ്ക്ക് ഓര്മ്മ തെന്നിപോകുന്നു. ഇതില് ഒരുപാട് പരിശ്രമമുണ്ട്. ഓര്മ്മയിലൂടെ മാത്രമേ ആത്മാവ് പവിത്രമാവുകയുള്ളൂ. അനേകരെ പഠിപ്പിക്കുകയാണെങ്കില് ഉയര്ന്ന പദവി ലഭിക്കും. ആരാണോ നല്ലരീതിയില് മനസ്സിലാക്കുന്നത് അവര് ഉയര്ന്ന പദവി നേടും. പ്രദര്ശിനികളില് എത്രയധികം പ്രജകളെയാണ് ഉണ്ടാക്കുന്നത്. നിങ്ങള് ഓരോരുത്തരും ലക്ഷങ്ങളുടെ സേവനം ചെയ്യുകയും പിന്നീട് തന്റെയും അവസ്ഥ അങ്ങനെയാക്കണം. കര്മ്മാതീത അവസ്ഥയിലെത്തും പിന്നീട് ശരീരമുണ്ടായിരിക്കില്ല. മുന്നോട്ട് പോകുമ്പോള് നിങ്ങള് മനസ്സിലാക്കും ഇപ്പോള് യുദ്ധം ശക്തി പ്രാപിക്കും പിന്നീട് അനേകര് നിങ്ങളുടെ അടുത്തേയ്ക്ക് വന്നുകൊണ്ടിരിക്കും. മഹിമ വര്ദ്ധിക്കും. അവസാനം സന്യാസിമാരും വരും, ബാബയെ ഓര്മ്മിക്കാന് തുടങ്ങും. അവരുടെ പാര്ട്ട് തന്നെ മുക്തി ധാമിലേയ്ക്ക് പോകുന്നതിന്റെയാണ്. ജ്ഞാനം എടുക്കുകയില്ല. നിങ്ങളുടെ സന്ദേശം എല്ലാ ആത്മാക്കളുടെയും അടുത്ത് എത്തുന്നു, ദിനപത്രങ്ങളിലൂടെ അനേകര് അറിയും. എത്ര ഗ്രാമങ്ങളാണ്, എല്ലാവര്ക്കും സന്ദേശം നല്കണം. നിങ്ങള് തന്നെയാണ് സന്ദേശവാഹകര്. പതിതത്തില് നിന്ന് പാവനമാക്കുന്നത് ബാബയല്ലാതെ വേറെ ആരുമല്ല. ധര്മ്മ സ്ഥാപകര് ആരെയെങ്കിലും പാവനമാക്കുന്നു എന്നല്ല. അവരുടെ ധര്മ്മം വൃദ്ധി നേടണം, അവര് എങ്ങനെ തിരിച്ച് പോകുന്നതിനുള്ള വഴി പറഞ്ഞുകൊടുക്കും? സര്വ്വര്ക്കും സദ്ഗതി നല്കുന്നത് ഒരാളാണ്. നിങ്ങള് കുട്ടികള്ക്ക് തീര്ച്ചയായും പവിത്രമായി മാറണം. പവിത്രമായിരിക്കാത്തവര് ഒരുപാട് പേരുണ്ട്. കാമം മഹാ ശത്രുവാണല്ലോ. നല്ല നല്ല കുട്ടികള് വീണു പോകുന്നു, കുദൃഷ്ടിയും കാമത്തിന്റെ അംശമാണ്. ഇത് വലിയ അസുരനാണ്. ബാബ പറയുന്നു ഇതില് വിജയം നേടുകയാണെങ്കില് ലോകത്തെ ജയിച്ചവരായി മാറും. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. കര്മ്മം ചെയ്യുമ്പോഴും ഓര്മ്മയിലിരിക്കുന്നതിന്റെ ശീലം കൊണ്ടുവരണം. ബാബയുടെ കൂടെ പോകുന്നതിനും പാവന ലോകത്തിന്റെ അധികാരിയാകുന്നതിനും വേണ്ടി തീര്ച്ചയായും പവിത്രമായി മാറണം.

2. ഉയര്ന്ന പദവി നേടുന്നതിന് വേണ്ടി അനേകരുടെ സേവനം ചെയ്യണം. അനേകരെ പഠിപ്പിക്കണം. സന്ദേശവാഹകരായി മാറി ഈ സന്ദേശം എല്ലാവരിലും എത്തിക്കണം.

വരദാനം :-
സ്നേഹത്തിന്റെ മടിത്തട്ടില് ആന്തരീക സുഖത്തിന്റെയും സര്വ്വശക്തികളുടെയും അനുഭവം ചെയ്യുന്ന യഥാര്ത്ഥ പുരുഷാര്ത്ഥിയായി ഭവിക്കട്ടെ.

ആരാണോ യഥാര്ത്ഥ പുരുഷാര്ത്ഥി അവര് ഒരിക്കലും ബുദ്ധിമുട്ട് അഥവാ ക്ഷീണത്തിന്റെ അനുഭവം ചെയ്യില്ല, സദാ പ്രേമത്തില് ലയിച്ചിരിക്കും. അവര് സങ്കല്പം കൊണ്ട് പോലും സമര്പ്പണമായത് കാരണം അനുഭവം ചെയ്യുന്നു അതായത് ഞങ്ങളെ ബാപ്ദാദ നടത്തിച്ചുകൊണ്ടിരിക്കുകയാണ്, പ്രയത്നത്തിന്റെ കാല് കൊണ്ടല്ല മറിച്ച് സ്നേഹത്തിന്റെ മടിത്തട്ടില് പോയ്ക്കൊണ്ടിരിക്കുകയാണ്, സ്നേഹത്തിന്റെ മടിത്തട്ടില് സര്വ്വ പ്രാപ്തികളുടെയും അനുഭൂതിയുള്ളത് കാരണം അവര് നടക്കുകയല്ല മറിച്ച് സദാ സന്തോഷത്തില്, ആന്തരീക സുഖത്തില്, സര്വ്വ ശക്തികളുടെ അനുഭവത്തില് പറന്നുകൊണ്ടിരിക്കു കയാണ്.

സ്ലോഗന് :-
നിശ്ചയമാകുന്ന ഫൗണ്ടേഷന് ഉറപ്പുള്ളതാണെങ്കില് ശ്രേഷ്ഠ ജീവിതത്തിന്റെ അനുഭവം സ്വതവേ ഉണ്ടാകും.

അവ്യക്ത സൂചനകള്:- ഏകാന്തപ്രിയരാകൂ ഏകതയും ഏകാഗ്രതയും സ്വായത്തമാക്കൂ.

ڇനാനാത്വത്തില് ഏകത്വംڈ ഉണ്ടെങ്കില് പ്രായോഗികത്തില് അനേക ദേശം, അനേകഭാഷകള്, അനേക രൂപവും നിറങ്ങളുമാണെങ്കിലും അനേകതയില് പോലും എല്ലാവരുടെയും ഹൃദയത്തില് ഏകത്വമുണ്ടല്ലോ! എന്തുകൊണ്ടെന്നാല് ഹൃദയത്തില് ഒരു ബാബയാണ്. ഒരു ശ്രീമതമനുസരിച്ച് നടക്കുന്നവരാണ്. അനേകഭാഷകളായിട്ടും മനസ്സിന്റെ ഗീതം, മനസ്സിന്റെ ഭാഷ ഒന്നാണ്.