07.03.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- ഇത് അനാദിയും അവിനാശിയും ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്, ഇതില് ഏതെല്ലാം സീനുകള് കഴിഞ്ഞുപോയോ അതെല്ലാം കല്പത്തിനുശേഷമേ വീണ്ടും ആവര്ത്തിക്കൂ, അതിനാല് സദാ നിശ്ചിന്തരായിരിക്കൂ.

ചോദ്യം :-
ഈ ലോകം അതിന്റെ തമോപ്രധാന സ്ഥിതിയിലേയ്ക്ക് എത്തിക്കഴിഞ്ഞു, എന്നതിന്റെ അടയാളങ്ങള് എന്തെല്ലാമാണ്?

ഉത്തരം :-
ദിനംപ്രതിദിനം ഉപദ്രവങ്ങള് ഉണ്ടായിക്കൊണ്ടിരിക്കുന്നു, എത്ര ഭയങ്കരമായിരിക്കുന്നു. കള്ളന്മാര് എത്ര കൊന്നും ഉപദ്രവിച്ചും കൊള്ളയടിച്ചുകൊണ്ടുപോകുന്നു. ക്രമം തെറ്റിയ കാലവര്ഷമുണ്ടാകുന്നു. എത്ര നാശനഷ്ടങ്ങളുണ്ടാകുന്നു. ഇതെല്ലാം തമോപ്രധാനതയുടെ അടയാളങ്ങളാണ്. തമോപ്രധാനമായ പ്രകൃതി ദുഃഖം നല്കുന്നു. നിങ്ങള് കുട്ടികള്ക്ക് ഡ്രാമയുടെ രഹസ്യം അറിയാം, അതിനാല് നിങ്ങള് പറയുന്നു, ഒന്നും പുതിയല്ല.

ഓംശാന്തി.  
ഇപ്പോള് നിങ്ങള് കുട്ടികളുടെമേല് ജ്ഞാനത്തിന്റെ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. നിങ്ങളാണ് സംഗമയുഗികള് ബാക്കി സര്വ്വ മനുഷ്യരും കലിയുഗികളാണ്. ഈ സമയത്ത് ലോകത്തില് അനേകം മത-മതാന്തരങ്ങളുണ്ട്. നിങ്ങള് കുട്ടികളുടേതാണെങ്കില് ഏകമതമാണ്. ഏകമതം ഭഗവാനില് നിന്നാണ് ലഭിക്കുന്നത്. അവര് ഭക്തിമാര്ഗ്ഗത്തില് ജപം-തപം -തീര്ത്ഥം മുതലായവ ചെയ്യുമ്പോള് കരുതുന്നത് ഇതെല്ലാം ഭഗവാനെ കാണാനുള്ള വഴികളാണ് എന്നാണ്. ഭക്തിയ്ക്കുശേഷമേ ഭഗവാനെ ലഭിക്കൂ എന്ന് പറയുന്നു. പക്ഷേ അവര്ക്ക് ഭക്തി എപ്പോഴാണ് ആരംഭിച്ചത് എപ്പോള് വരേയ്ക്ക് ഉണ്ടാകും എന്നതൊന്നും അറിയില്ല. ഭക്തിയിലൂടെ ഭഗവാനെ ലഭിക്കും എന്നു പറയുന്നു അതിനാലാണ് അനേക പ്രകാരത്തിലുള്ള ഭക്തികള് ചെയ്യുന്നത്. നമ്മള് പരമ്പരകളായി ഭക്തി ചെയ്തുവരുകയാണ് എന്നതും സ്വയം മനസ്സിലാക്കുന്നുണ്ട്. ഒരു ദിവസം തീര്ച്ചയായും ഭഗവാനെ ലഭിക്കും. ഭഗവാന് എന്തു നല്കും? തീര്ച്ചയായും സദ്ഗതി നല്കും എന്തെന്നാല് ഭഗവാന് സര്വ്വരുടേയും സദ്ഗതി ദാതാവാണ്. ഭഗവാന് ആരാണ്, എപ്പോള് വരും, എന്നതും അറിയില്ല. ഓരോരോ മഹിമകള് പാടുന്നു, പറയുന്നു ഭഗവാന് പതിത പാവനനാണ്, ജ്ഞാനസാഗരനാണെന്ന്. ജ്ഞാനത്തിലൂടെയേ സദ്ഗതി ഉണ്ടാകൂ. ഇതും അറിയാം ഭഗവാന് നിരാകാരനാണ്. എങ്ങനെയാണോ നമ്മള് ആത്മാക്കള് നിരാകാരം അതുപോലെ, പിന്നീടാണ് ശരീരം എടുക്കുന്നത്. നമ്മള് ആത്മാക്കളും ബാബയോടൊപ്പം പരമധാമത്തില് വസിക്കുന്നവരാണ്. നമ്മള് ഇവിടെ വസിക്കുന്നവരല്ല. എവിടെ വസിക്കുന്നവരാണ്, ഇതും യഥാര്ത്ഥരീതിയില് പറയുന്നില്ല. ചിലര് കരുതുന്നത്- ഞങ്ങള് സ്വര്ഗ്ഗത്തിലേയ്ക്ക് പോകും എന്നാണ്. ഇപ്പോള് നേരേ സ്വര്ഗ്ഗത്തിലേയ്ക്ക് ആര്ക്കും പോകാന് കഴിയില്ല. പിന്നെ ചിലര് ജ്യോതി ജ്യോതിയില് ലയിക്കും എന്നു പറയുന്നു. ഇതും തെറ്റാണ്. ആത്മാവിനെ വിനാശിയാക്കി മാറ്റുന്നു. മോക്ഷം ലഭിക്കുകയില്ല. ഉണ്ടായതും ഉണ്ടാക്കപ്പെട്ടതും.... എന്നാണ് പറയുന്നത് ഈ ചക്രം കറങ്ങിക്കൊണ്ടേയിരിക്കും. ചരിത്രവും ഭൂമിശാസ്ത്രവും ആവര്ത്തിക്കും. പക്ഷേ ചക്രം എങ്ങനെയാണ് കറങ്ങുന്നത് ഇത് അറിയില്ല. ചക്രത്തേയും അറിയില്ല, ഈശ്വരനേയും അറിയില്ല. ഭക്തിമാര്ഗ്ഗത്തില് എത്ര അലയുന്നു. ഭഗവാന് ആരാണ് എന്നത് നിങ്ങള്ക്ക് അറിയാം. ഭഗവാനെ അച്ഛന് എന്നും വിളിക്കുന്നുണ്ട് എങ്കില് ബുദ്ധിയില് വരേണ്ടതല്ലേ. ലൗകിക പിതാവുണ്ട് എന്നിട്ടും നമ്മള് ഭഗവാനെ ഓര്മ്മിക്കുന്നു അതിനാല് രണ്ട് അച്ഛന്മാരായി- ലൗകികവും പാരലൗകികവും. ആ പാരലൗകിക പിതാവിനെ കാണാനാണ് ഇത്രയും ഭക്തി ചെയ്യുന്നത്. അവര് പരലോകത്താണ് വസിക്കുന്നത്. നിരാകാരീ ലോകവും തീര്ച്ചയായും ഉണ്ട്.

നിങ്ങള്ക്ക് നന്നായി അറിയാം- മനുഷ്യര് എന്തെല്ലാം ചെയ്യുന്നുണ്ടോ അതെല്ലാം ഭക്തിമാര്ഗ്ഗമാണ്. രാവണരാജ്യത്തില് ഭക്തിതന്നെ ഭക്തിയാണ് നടന്നുവന്നത്. ജ്ഞാനം ഉണ്ടാകില്ല. ഭക്തിയിലൂടെ ഒരിയ്ക്കലും സദ്ഗതി ഉണ്ടാവില്ല. സദ്ഗതി നല്കുന്ന ബാബയെ ഓര്മ്മിക്കുകയാണെങ്കില് തീര്ച്ചയായും ബാബ ഒരിയ്ക്കല് വന്ന് സദ്ഗതി നല്കും. നിങ്ങള്ക്ക് അറിയാം ഇത് തീര്ത്തും തമോപ്രധാനമായ ലോകമാണ്. സതോപ്രധാനമായിരുന്നു, ഇപ്പോള് തമോപ്രധാനമാണ്, എത്ര ഉപദ്രവങ്ങളാണ് ഉണ്ടാകുന്നത്. വളരെ ഭയാനകമായിരിക്കുന്നു. കള്ളനും മോഷ്ടിച്ചുകൊണ്ടുപോകുന്നു. കൊല്ലുകയും ഉപദ്രവിക്കുകയും ചെയ്തിട്ടാണ് കള്ളന് കൊള്ളയടിക്കുന്നത്. ഇങ്ങനെയുള്ള മരുന്നുകളുണ്ട്, അത് മണപ്പിച്ച് ബോധം കെടുത്തും. ഇതാണ് രാവണരാജ്യം. ഇത് വളരെ വലിയ പരിധിയില്ലാത്ത കളിയാണ്. ഇതിന് കറങ്ങാന് 5000 വര്ഷങ്ങള് എടുക്കും. കളിയും ഡ്രാമ പോലെയാണ്. നാടകം എന്ന് പറയില്ല. നാടകത്തില് അഥവാ ഏതെങ്കിലും ഒരു അഭിനേതാവിന് അസുഖമാണെങ്കില് പകരം വെക്കാന് സാധിക്കും. ഇതിലാണെങ്കില് ഇത്തരം കാര്യങ്ങള് സാധ്യമല്ല. ഇത് അനാദിയായ ഡ്രാമയല്ലേ. അഥവാ ആര്ക്കെങ്കിലും അസുഖം വന്നു എന്നു കരുതൂ ഇങ്ങനെ അസുഖം വരണം എന്നതും ഡ്രാമയിലെ അവരുടെ പാര്ട്ടാണ് എന്നാണ് പറയുക. ഇത് അനാദിയായി ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമാണ്. മറ്റാരോടെങ്കിലും ഡ്രാമാ എന്നു പറഞ്ഞാല് അവര് ആശയക്കുഴപ്പത്തിലാകും. നിങ്ങള്ക്ക് അറിയാം ഇത് പരിധിയില്ലാത്ത ഡ്രാമയാണ്. കല്പത്തിനുശേഷവും ഇതേ അഭിനേതാക്കള് ഉണ്ടാകും. എങ്ങനെയാണോ ഇപ്പോള് മഴപെയ്യുന്നത് അതുപോലെത്തന്നെ അടുത്തകല്പത്തിലും പെയ്യും. ഇതേ ഉപദ്രവം ഉണ്ടാകും. നിങ്ങള് കുട്ടികള്ക്ക് അറിയാം ജ്ഞാനത്തിന്റെ മഴ എല്ലാവരുടേയും മേലെ പതിക്കില്ല പക്ഷേ ജ്ഞാനസാഗരന് വന്നിരിക്കുന്നു എന്ന ഈ ശബ്ദം തീര്ച്ചയായും എല്ലാവരുടേയും കാതുകളില് പതിക്കും. നിങ്ങള്ക്ക് മുഖ്യം യോഗമാണ്. ജ്ഞാനവും നിങ്ങളാണ് കേള്ക്കുന്നത് ബാക്കി മഴ മുഴുവന് ലോകത്തിലും പെയ്യുന്നുണ്ട്. നിങ്ങളുടെ യോഗത്തിലൂടെ സ്ഥായിയായ ശാന്തി ഉണ്ടാകുന്നു. നിങ്ങള് എല്ലാവരേയും കേള്പ്പിക്കുന്നു സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നതിനായി ഭഗവാന് വന്നിരിക്കുന്നുവെന്ന്, പക്ഷേ ഇങ്ങനെയും ഒരുപാടുപേരുണ്ട് അവര് സ്വയം ഭഗവാനാണ് എന്ന് കരുതി ഇരിക്കുകയാണ്, അതിനാല് നിങ്ങള് പറയുന്നത് ആര് അംഗീകരിക്കും അതിനാല് ബാബ മനസ്സിലാക്കിത്തരുകയാണ് കോടികളില് ചിലരേ വരുകയുള്ളു. ഭഗവാനായ അച്ഛന് വന്നിരിക്കുന്നു എന്നത് നിങ്ങളും നമ്പര്വൈസ് ആയാണ് അറിയുന്നത്. ബാബയില് നിന്നും സമ്പത്ത് നേടുകയാണ് വേണ്ടത്. എങ്ങനെ ബാബയെ ഓര്മ്മിക്കണം എന്നതും മനസ്സിലാക്കിത്തന്നിട്ടുണ്ട്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കു. മനുഷ്യരാണെങ്കില് ദേഹാഭിമാനികളായി മാറിയിരിക്കുന്നു. ബാബ പറയുന്നു ഞാന് വരുന്നത് മുഴുവന് മനുഷ്യരും പതിതരായി മാറുമ്പോളാണ്. നിങ്ങള് എത്ര തമോപ്രധാനമായി മാറിയിരിക്കുന്നു. ഇപ്പോള് ഞാന് വന്നിരിക്കുകയാണ് നിങ്ങളെ സതോപ്രധാനമാക്കി മാറ്റുന്നതിനായി. കല്പം മുമ്പും ഞാന് നിങ്ങള്ക്ക് ഇങ്ങനെ തന്നെയാണ് മനസ്സിലാക്കിത്തന്നത്. നിങ്ങള് എങ്ങനെ തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറും? എന്നെ ഓര്മ്മിക്കുകമാത്രം ചെയ്യൂ. ഞാന് വന്നിരിക്കുകയാണ് നിങ്ങള്ക്ക് എന്റേയും രചനയുടേയും പരിചയം നല്കുന്നതിന്. ആ അച്ഛനെ രാവണരാജ്യത്തില് എല്ലാവരും ഓര്മ്മിക്കുന്നുണ്ട്. ആത്മാവ് തന്റെ അച്ഛനെ ഓര്മ്മിക്കുന്നു. ബാബ അശരീരിയായ ബിന്ദുവല്ലേ. പിന്നീട് അവര്ക്ക് പേരുവെച്ചതാണ്. നിങ്ങളെ സാലിഗ്രാമങ്ങളെന്നും അച്ഛനെ ശിവനെന്നും വിളിക്കുന്നു. നിങ്ങള് കുട്ടികള്ക്ക് ശരീരത്തിനുമേലാണ് പേര്. ബാബ പരമാത്മാവാണ്. ബാബയ്ക്ക് ശരീരം ധാരണ ചെയ്യേണ്ടതില്ല. ബാബ ഇവരില് പ്രവേശിച്ചിരിക്കുകയാണ്. ഇത് ബ്രഹ്മാശരീരമാണ്, ഇവരെ ശിവന് എന്ന് വിളിക്കില്ല. ആത്മാവ് എന്ന പേര് നിങ്ങളുടേത് തന്നെയാണ് പിന്നീട് നിങ്ങള് ശരീരത്തിലേയ്ക്ക് വരുന്നു. പരമാത്മാവാണ് സര്വ്വാത്മാക്കളുടേയും പിതാവ്. അതിനാല് എല്ലാവര്ക്കും രണ്ടച്ഛന്മാരായി. ഒന്ന് നിരാകാരി, രണ്ടാമത് സാകാരി. ഇവരെ പിന്നെ അലൗകിക അത്ഭുതകരമായ അച്ഛന് എന്നും പറയുന്നു. എത്ര അധികം കുട്ടികളാണ്. മനുഷ്യര്ക്ക് ഇത് മനസ്സിലാകില്ല- പ്രജാപിതാ ബ്രഹ്മാകുമാരന്മാരും കുമാരിമാരും ഇത്രയും അധികമുണ്ട്, ഇത് എന്താണ്, ഏതുപ്രകാരത്തിലുള്ള ധര്മ്മമാണ്! മനസ്സിലാക്കാന് കഴിയില്ല. നിങ്ങള്ക്ക് അറിയാം ഈ കുമാരീ കുമാരന്മാര് എന്നത് പ്രവൃത്തി മാര്ഗ്ഗത്തിലെ പദങ്ങളാണ്. അമ്മ, അച്ഛന്, കുമാരി, കുമാരന്. ഭക്തിമാര്ഗ്ഗത്തില് നിങ്ങള് ഓര്മ്മിക്കുന്നുണ്ട് അങ്ങ് മാതാവും പിതാവുമാണ്.......... ഇപ്പോള് നിങ്ങള്ക്ക് മാതാ-പിതാവിനെ ലഭിച്ചിരിക്കുന്നു, നിങ്ങളെ ദത്തെടുത്തിരിക്കുകയാണ്. സത്യയുഗത്തില് ദത്തെടുക്കാറില്ല. അവിടെ ദത്തെടുക്കുക എന്ന വാക്കേയില്ല. ഇവിടെ പിന്നെയും പേരുണ്ട്. അത് പരിധിയുള്ള അച്ഛനാണ്, ഇത് പരിധിയില്ലാത്ത അച്ഛനാണ്. പരിധിയില്ലാത്ത ദത്തെടുക്കലാണ്. ഈ കാര്യങ്ങള് വളരെ ഗുഹ്യമായ മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. നിങ്ങള് കുട്ടികള് പൂര്ണ്ണമായും ആര്ക്കും മനസ്സിലാക്കിക്കൊടുക്കുന്നില്ല. ആദ്യമാദ്യം ആരെങ്കിലും ഉള്ളിലേയ്ക്ക് വരുകയാണെങ്കില്, ഗുരുവിന്റെ ദര്ശനം ചെയ്യാന് വന്നതാണ് എന്ന് പറയും, എങ്കില് നിങ്ങള് പറയൂ ഇത് ക്ഷേത്രമല്ല. നോക്കൂ ബോര്ഡില് എന്താണ് എഴുതിയിരിക്കുന്നത്! ബ്രഹ്മാകുമാരീ കുമാരന്മാര് അനവധിയുണ്ട്. ഇവര് എല്ലാവരും പ്രജാപിതാവിന്റെ കുട്ടികളായി. നിങ്ങളും പ്രജകളാണ്. ഭഗവാന് സൃഷ്ടി രചിക്കുന്നു, ബ്രഹ്മാ മുഖ കമലത്തിലൂടെ ഞങ്ങളെ രചിച്ചു. ഞങ്ങള് പുതിയ സൃഷ്ടിയുടേതാണ്, നിങ്ങള് പഴയ സൃഷ്ടിയുടേതും. പുതിയ സൃഷ്ടിയുടേതാകേണ്ടത് സംഗമയുഗത്തിലാണ്. ഇതാണ് പുരുഷോത്തമനായി മാറുന്നതിനുള്ള യുഗം. നിങ്ങള് സംഗമയുഗത്തില് നില്ക്കുകയാണ്, അവര് കലിയുഗത്തില് നില്ക്കുകയാണ് ഭാഗം വെച്ചതുപോലെയാണ്. നോക്കൂ ഇന്നുകാലത്ത് എത്ര ഭാഗപ്പിരിവുകളാണ്. ഓരോ ധര്മ്മത്തിലുള്ളവരും കരുതുന്നു ഞങ്ങള് ഞങ്ങളുടെ പ്രജകളെ സംരക്ഷിക്കും, തന്റെ ധര്മ്മത്തേയും കൂടെയുള്ളവരേയും സുഖിയാക്കും അതിനാല് ഓരോരുത്തരും പറയുന്നു- നമ്മുടെ സംസ്ഥാനത്തുനിന്നും ഈ സാധനങ്ങള് പുറത്ത് പോകരുത്. മുമ്പുകാലത്ത് രാജാവിന്റെ ആജ്ഞ മുഴുവന് പ്രജകളും അനുസരിച്ചിരുന്നു. രാജാവിനെ മാതാപിതാവ്, അന്ന ദാതാവ് എന്നാണ് വിളിച്ചിരുന്നത്. ഇപ്പോഴാണെങ്കില് രാജാവും റാണിയും ആരുമില്ല. വേറെ വേറെ കഷ്ണങ്ങളായി. എത്ര ഉപദ്രവങ്ങള് ഉണ്ടാകുന്നു. പെട്ടെന്ന് വെള്ളപ്പൊക്കം ഉണ്ടാകുന്നു, ഭൂകമ്പം ഉണ്ടാകുന്നു, ഇതെല്ലാം ദുഃഖിപ്പിക്കുന്ന മരണമാണ്.

ഇപ്പോള് നിങ്ങള് ബ്രാഹ്മണര് മനസ്സിലാക്കുന്നുണ്ട് നമ്മള് എല്ലാവരും പരസ്പരം സഹോദരങ്ങളാണ്. അതിനാല് നാം വളരെ വളരെ സ്നേഹത്തോടെ പാല്ക്കടലായി കഴിയണം. നമ്മള് ഒരച്ഛന്റെ കുട്ടികളാണ് അതിനാല് വളരെ സ്നേഹമുണ്ടായിരിക്കണം. സിംഹവും ആടും വളരെ കടുത്ത ശത്രുക്കളാണ് എന്നാല് രമരാജ്യത്തില് ഇവര് ഒരുമിച്ച് വെള്ളം കുടിക്കും. ഇവിടെയാണെങ്കില് നോക്കൂ വീടുവീടാന്തരം വഴക്കാണ്. ദേശങ്ങള് തമ്മില് വഴക്ക്, പരസ്പരം യുദ്ധം ചെയ്യുന്നു. അനേകം മതങ്ങളുണ്ട്. ഇപ്പോള് നിങ്ങള്ക്ക് അറിയാം നമ്മള് എല്ലാവരും അനേകം തവണ ബാബയില് നിന്നും സമ്പത്ത് എടുത്തിട്ടുണ്ട് എന്നിട്ട് പിന്നീട് നഷ്ടപ്പെടുത്തി അര്ത്ഥം രാവണനുമേല് വിജയം നേടുന്നു പിന്നീട് തോറ്റുപോകുന്നു. ഒരു ബാബയുടെ ശ്രീമതത്തിലൂടെ നമ്മള് വിശ്വത്തിന്റെ അധികാരിയായി മാറുന്നു, അതിനാലാണ് ബാബയെ ഉയര്ന്നതിലും ഉയര്ന്ന ഭഗവാന് എന്ന് വിളിക്കുന്നത്. സര്വ്വരുടേയും ദുഃഖ ഹര്ത്താ സുഖ കര്ത്താവ് എന്ന് വിളിക്കുന്നത്. ഇപ്പോള് നിങ്ങള്ക്ക് സുഖത്തിന്റെ വഴി പറഞ്ഞുതരികയാണ്. നിങ്ങള് കുട്ടികള് പരസ്പരം പാല്ക്കടലായിരിക്കണം. ലോകത്തില് എല്ലാവരും പരസ്പരം ഉപ്പുവെള്ളമാണ്. പരസ്പരം ഉപദ്രവിക്കുന്നതിന് സമയം എടുക്കുന്നില്ല. നിങ്ങള് ഈശ്വരീയ സന്താനങ്ങള് പാല്ക്കടലായിരിക്കണം. നിങ്ങള് ഈശ്വരീയ സന്താനങ്ങള് ദേവതകളേക്കാള് ഉയര്ന്നവരാണ്. നിങ്ങള് ബാബയുടെ സഹായിയായി മാറുന്നു. പുരുഷോത്തമനായി മാറുന്നതില് സഹായിയാണെങ്കില് ഇത് ഹൃദയത്തില് വരണം- ഞങ്ങള് പുരുഷോത്തമരാണ്, എങ്കില് ഞങ്ങളില് ആ ദൈവീക ഗുണങ്ങളുണ്ടോ? ആസുരീയ അവഗുണങ്ങളുണ്ടെങ്കില് അവരെ ബാബയുടെ കുട്ടി എന്നു പറയാന് പറ്റില്ല അതിനാലാണ് പറയുന്നത് സദ്ഗുരിവിനെ നിന്ദിച്ചവര്ക്ക് സദ്ഗതി ലഭിക്കില്ല. കലിയുഗത്തിലെ ഗുരുക്കന്മാര് ഇത് തങ്ങളെക്കുറിച്ചാണ് എന്ന് പറഞ്ഞ് മനുഷ്യരെ പേടിപ്പിക്കുന്നു. അതിനാല് ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ്- അച്ഛന്റെ പേര് പ്രശസ്തമാക്കുന്നവരാണ് സല്പുത്രന്മാര്, അവര് പാല്ക്കടലായിരിക്കും. ബാബ എപ്പോഴും പറയുന്നു- പാല്ക്കടലാകൂ. ഉപ്പുവെള്ളമായി പരസ്പരം വഴക്കടിക്കരുത്. നിങ്ങള്ക്ക് ഇവിടെ പാലാഴിയാവണം. പരസ്പരം വളരെ അധികം സ്നേഹം ഉണ്ടാകണം എന്തെന്നാല് നിങ്ങള് ഈശ്വരീയ സന്താനങ്ങളല്ലേ. ഈശ്വരന് അതിസ്നേഹിയാണ് അതിനാലാണ് ഈശ്വരനെ എല്ലാവരും ഓര്മ്മിക്കുന്നത്. അതിനാല് നിങ്ങള്ക്ക് പരസ്പരം വളരെ അധികം സ്നേഹം വേണം. ഇല്ലെങ്കില് ബാബയുടെ മാനം നഷ്ടമാകും. ഈശ്വരന്റെ കുട്ടികള്ക്ക് എങ്ങനെ പരസ്പരം ഉപ്പുവെള്ളമാകാന് സാധിക്കും, പിന്നീട് എങ്ങനെ പദവി നേടാന് പറ്റും. ബാബ മനസ്സിലാക്കിത്തരുന്നു പരസ്പരം പാല്ക്കടലായിരിക്കൂ. ഉപ്പുവെള്ളമായാല് ഒന്നും ധാരണയാവില്ല. അഥവാ ബാബയുടെ നിര്ദ്ദേശാനുസരണം നടക്കുന്നില്ലെങ്കില് പിന്നെ ഉയര്ന്ന പദവി എങ്ങനെ നേടും. ദേഹാഭിമാനത്തിലേയ്ക്ക് വരുന്നതിനാലാണ് പരസ്പരം വഴക്കടിക്കുന്നത്. ദേഹീ അഭിമാനിയാണെങ്കില് ഒരു വഴക്കും ഉണ്ടാകില്ല. ഈശ്വരീയ പിതാവിനെ ലഭിച്ചിരിക്കുന്നു അതിനാല് ദൈവീക ഗുണങ്ങളും ധാരണ ചെയ്യണം. ആത്മാവിന് ബാബയെപ്പോലെയായി മാറണം. എങ്ങനെയാണോ ബാബയില് പവിത്രത, സുഖം, സ്നേഹം മുതലായവയുള്ളത് അതുപോലെ നിങ്ങള്ക്കും ആവണം. ഇല്ലെങ്കില് ഉയര്ന്ന പദവി നേടാന് പറ്റില്ല. പഠിച്ച് ബാബയില് നിന്നും ഉയര്ന്ന സമ്പത്ത് നേടണം, ആരാണോ ഒരുപാടുപേരുടെ മംഗളം ചെയ്യുന്നത് അവരാണ് രാജാവും റാണിയുമായി മാറുന്നത്. ബാക്കിയുള്ളവര് ദാസ ദാസിമാരാകും. മനസ്സിലാക്കാന് പറ്റുമല്ലോ- ആര് ആര് എന്താകുമെന്ന്? പഠിക്കുന്നവര്ക്ക് സ്വയം മനസ്സിലാക്കാന് സാധിക്കും- ഈ കണക്കുവെച്ച് ഞങ്ങള് ബാബയ്ക്ക് എന്ത് പേര് നേടിക്കൊടുക്കും. ഈശ്വരന്റെ കുട്ടികള് അതിസ്നേഹികളായിരിക്കണം. ആര് കണ്ടാലും സന്തോഷിക്കണം. ബാബയ്ക്ക് അവര്മധുരമായി അനുഭവപ്പെടും. ആദ്യം വീടിനെ നേരെയാക്കൂ. ആദ്യം വീട് പിന്നെ മറ്റുള്ളവരെ നേരെയാക്കൂ. ഗൃഹസ്ഥവ്യവഹാരത്തില് താമരപ്പൂവിനു സമാനം പവിത്രമായും പാല്ക്കടലായും ഇരിക്കൂ. ആര് കണ്ടാലും പറയണം- ആഹാ! ഇവിടെ സ്വര്ഗ്ഗം തന്നെയുണ്ട്. അജ്ഞാനകാലത്തുപോലും ബാബ ഇങ്ങനെയുള്ള വീടുകള് കണ്ടിട്ടുണ്ട്. 6-7 മക്കള് വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കുന്നുണ്ടാകും. എല്ലാവരും അതിരാവിലെ ഉണര്ന്ന് ഭക്തി ചെയ്യും. വീട്ടില് പൂര്ണ്ണമായും ശാന്തി നിലനില്ക്കും. ഇതാണെങ്കില് നിങ്ങളുടെ ഈശ്വരീയ കുടുംബമാണ്. ഹംസവും കൊക്കും ഒരുമിച്ചിരിക്കുക സാധ്യമല്ല. നിങ്ങള്ക്ക് ഹംസമായി മാറണം. ഉപ്പുവെള്ളമായാല് ബാബയ്ക്ക് ഇഷ്ടമാകില്ല. ബാബ പറയുന്നു നിങ്ങള് എത്ര ചീത്തപ്പേരുണ്ടാക്കുന്നു. അഥവാ പാല്ക്കടലായി ഇരിക്കുന്നില്ലെങ്കില് സ്വര്ഗ്ഗത്തില് ഉയര്ന്ന പദവി നേടാന് സാധിക്കില്ല, വളരെ അധികം ശിക്ഷകള് അനുഭവിക്കേണ്ടതായി വരും. ബാബയുടേതായി മാറിയിട്ട് പിന്നീട് ഉപ്പുവെള്ളമാവുകയാണെങ്കില് നൂറുശതമാനം ശിക്ഷ അനുഭവിക്കേണ്ടിവരും. പിന്നീട് ഞാന് എന്ത് പദവി നേടും എന്നതും നിങ്ങള്ക്ക് സാക്ഷാത്ക്കാരം ഉണ്ടായിക്കൊണ്ടിരിക്കും. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ ഓമന സന്താനങ്ങള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സദാ ശ്രദ്ധവേണം- നമ്മള് ഈശ്വരന്റെ കുട്ടികളാണ്, നമുക്ക് വളരെ സ്നേഹിയായി കഴിയണം. പരസ്പരം ഒരിയ്ക്കലും ഉപ്പുവെള്ളമാകരുത്. ആദ്യം സ്വയം നേരെയാവണം പിന്നീട് മറ്റുള്ളവരെ നേരെയാക്കുന്നതിനുള്ള പഠിപ്പ് നല്കണം.

2) എങ്ങനെ ബാബയില് പവിത്രത, സുഖം, സ്നേഹം മുതലായ സര്വ്വഗുണങ്ങളുമുണ്ടോ, അതുപോലെ ബാബയ്ക്ക് സമാനമായി മാറണം. സദ്ഗുരുവിന്റെ നിന്ദ ഉണ്ടാകുന്ന തരത്തിലുള്ള ഒരു കര്മ്മവും ചെയ്യരുത്. തന്റെ പെരുമാറ്റത്തിലൂടെ ബാബയുടെ പേരിനെ പ്രശസ്ഥമാക്കണം.

വരദാനം :-
ബാബയുടെയും പ്രാപ്തിയുടെയും സ്മൃതിയിലൂടെ സദാ ധൈര്യത്തിലും ഉല്ലാസത്തിലും ഇരിക്കുന്ന ഏകരസവും അചഞ്ചലരുമായി ഭവിക്കട്ടെ.

ബാബ മുഖേന ജനിച്ചപ്പോള് തന്നെ എന്തെല്ലാം പ്രാപ്തികള് ലഭിച്ചുവോ അതിന്റെ ലിസ്റ്റ് സദാ മുന്നില് വെക്കൂ. പ്രാപ്തി അചഞ്ചലവും ദൃഢവുമാണെങ്കില് ധൈര്യവും ഉല്ലാസവും അചഞ്ചലമായിരിക്കണം. അചഞ്ചലത്തിന് പകരം അഥവാ മനസ്സ് എപ്പോഴെങ്കിലും ചഞ്ചലതയില് വരുന്നുണ്ടെങ്കില് ഇതിന്റെ കാരണമാണ് ബാബയെയും പ്രാപ്തികളെയും സദാ മുന്നില് വെക്കുന്നില്ല. സര്വ്വപ്രാപ്തികളുടെ അനുഭവം സദാ മുന്നില് അഥവാ സ്മൃതിയിരിക്കുകയാണെങ്കില് എല്ലാ വിഘ്നങ്ങളും സമാപ്തമാകും, സദാ നവോന്മേഷം, പുത്തന് ഉല്ലാസം ഉണ്ടാകും. സ്ഥിതി ഏകരസവും അചഞ്ചലവുമായിരിക്കും.

സ്ലോഗന് :-
ഏത് വിധത്തിലുള്ള സേവയിലും സദാ സന്തുഷ്ടമായിരിക്കുന്നവര് തന്നെയാണ് നല്ല മാര്ക്ക് വാങ്ങുന്നത്.

അവ്യക്ത സൂചനകള്- സത്യതയുടെയും സഭ്യതയുടെയും സംസ്കാരം സ്വായത്തമാക്കൂ.

താങ്കള് ബ്രാഹ്മണാത്മാക്കള് വളരെ-വളരെ റോയലാണ്. താങ്കളുടെ മുഖവും പെരുമാറ്റവും രണ്ടും തന്നെ സത്യതയുടെയും സഭ്യതയുടെയും അനുഭവം ചെയ്യിപ്പിക്കണം. അതുകൊണ്ടാണ് റോയലായ ആത്മാക്കളെ സഭ്യതയുടെ ദേവി എന്നറിയപ്പെടുന്നത്. അവരുടെ സംസാരം, നോട്ടം, നടത്തം, കഴിക്കലും കുടിക്കലും, ഇരിക്കലും എഴുന്നേല്ക്കലും, ഓരോ കര്മ്മത്തിലും സഭ്യത സ്വതവേ തന്നെ കാണപ്പെടുന്നു. ഞാന് സത്യത തെളിയിച്ചുകൊണ്ടിരിക്കുകയാണ് എന്നാല് സഭ്യതയേയില്ല, ഇങ്ങനെയാകരുത്. എങ്കില് ഇത് ശരിയല്ല.