07.03.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായകുട്ടികളേ-നിങ്ങൾ ഈ സമയം ബാബയോടൊപ്പം സേവനത്തിൽ സഹയോഗികളായിരിക്കുകയാണ്. അതുകൊണ്ട് നിങ്ങളെ സ്മരിക്കുന്നു, പൂജിക്കുന്നില്ല, എന്തുകൊണ്ടെന്നാൽ ശരീരം അപവിത്രമാണ്.

ചോദ്യം :-
നിങ്ങൾ കുട്ടികളുടെ ബുദ്ധിയിൽ ഏതൊരു ലഹരിയാണ് നിരന്തരമുണ്ടായിരിക്കേണ്ടത്?

ഉത്തരം :-
നമ്മൾ ശിവബാബയുടെ കുട്ടികളാണ്, ബാബയിൽ നിന്നും രാജയോഗം പഠിച്ച് സ്വർഗ്ഗത്തിന്റെ രാജപദവിയുടെ സമ്പത്ത് നേടുന്നു. ഈ ലഹരി നിങ്ങൾക്ക് നിരന്തരമുണ്ടായിരിക്കണം. വിശ്വത്തിന്റെ അധികാരിയായി മാറണമെങ്കിൽ വളരെ ശ്രദ്ധയോടുകൂടി പഠിക്കുകയും പഠിപ്പിക്കുകയും വേണം. ഒരിക്കലും ബാബയുടെ നിന്ദ ചെയ്യിക്കാൻ നിമിത്തമാകരുത്. ആരുമായും അടിപിടിയും കലഹവുമുണ്ടാകരുത്. നിങ്ങൾ കക്കയിൽ നിന്നും വജ്രത്തിനു സമാനമായി മാറുകയാണ്. അതിനാൽ നല്ല രീതിയിൽ ധാരണ ചെയ്യണം.

ഗീതം :-
ആരാണോ അച്ഛനോടൊപ്പം.....

ഓംശാന്തി.  
കുട്ടികൾ മനസ്സിലാക്കി, ആരാണോ അച്ഛനോടൊപ്പമുള്ളവർ അവർ ബാപ്ദാദയോടൊപ്പവുമുണ്ട്. ഇവിടെ ഡബിൾ(രണ്ടുപേരും ഒരുമിച്ച്) ആണല്ലോ! ബ്രഹ്മാവിലൂടെ പരമപിതാ പരമാത്മാവാകുന്ന ശിവൻ എങ്ങനെ സ്ഥാപന ചെയ്യുന്നു എന്നുളളത് നല്ല രീതിയിൽ മനസ്സിലാക്കി തന്നു. മറ്റുളളവർക്ക് ഇതിനെക്കുറിച്ച് അറിയില്ല. ബാബയ്ക്ക് തന്റേതായ ശരീരമില്ലെന്ന് നിങ്ങൾ കുട്ടികൾക്കു മാത്രമെ അറിയൂ. കൃഷ്ണന് തന്റേതായ ശരീരമുണ്ട്. പരമാത്മാവ് ശ്രീകൃഷ്ണന്റെ ശരീരത്തിലൂടെ... എന്നൊരിക്കലും പറയാൻ സാധിക്കില്ല. കൃഷ്ണൻ സത്യയുഗത്തിലെ രാജകുമാരനാണ്. പരമപിതാ പരമാത്മാവ് ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്യിപ്പിക്കുന്നു എങ്കിൽ തീർച്ചയായും ബ്രഹ്മാവിൽ പ്രവേശിക്കണമല്ലോ! മറ്റൊരു ഉപായവുമില്ല. പ്രേരണയുടെ കാര്യമൊന്നുമില്ല. ബാബ ബ്രഹ്മാവിലൂടെ എല്ലാം മനസ്സിലാക്കി തരുന്നു. മനുഷ്യർ പൂജിക്കുകയും സ്മരിക്കുകയും ചെയ്യുന്ന വിജയ മാലയെ തന്നെയാണ് രുദ്ര മാല എന്ന് പറയുന്നത്. നിങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നുണ്ട് ഈ രുദ്ര മാലയെ സ്മരിക്കാൻ മാത്രമെ സാധിക്കുകയുള്ളൂ. ബ്രഹ്മാവും സരസ്വതിയുമാണ് മാലയിലെ ജോഡി മുത്തുകൾ. മാലയിലെ ബാക്കിയുളള മുത്തുകൾ മുഴുവൻ കുട്ടികളുടേതാണ്. വിഷ്ണുവിന്റെ മാല ഒന്നേയുളളൂ അതിനെ പൂജിക്കാൻ സാധിക്കും. ഈ സമയം നിങ്ങൾ പുരുഷാർത്ഥികളാണ്. അവസാന സമയത്താണ് നിങ്ങളെ സ്മരിക്കുക. ഇത് ആത്മാക്കളുടെ മാലയാണോ അതോ ജീവാത്മാക്കളുടെ മാലയാണോ? ചോദ്യം ഉദിക്കില്ലേ! വിഷ്ണുവിന്റെ മാല ചൈതന്യത്തിലുള്ള ജീവാത്മാക്കളുടെ മാലയാണ്. ലക്ഷ്മീ-നാരായണനെ പൂജിക്കാറുണ്ടല്ലോ! കാരണം അവരുടെ ആത്മാവും ശരീരവും രണ്ടും പവിത്രമാണ്. രുദ്ര മാല ആത്മാക്കളുടെ മാത്രം മാലയാണ്, എന്തുകൊണ്ടെന്നാൽ ശരീരം അപവിത്രമാണ്. അതുകൊണ്ട് അതിനെ പൂജിക്കാൻ സാധിക്കില്ല. ആത്മാവിനെ എങ്ങനെയാണ് പൂജിക്കുന്നത്? നിങ്ങൾ പറയും രുദ്ര മാല പൂജിക്കപ്പെടുന്നു. എന്നാൽ അത് പൂജിക്കപ്പെടാറില്ല. പേരു മാത്രമാണ് സ്മരിക്കപ്പെടുന്നത്. അതിൽ ഏതെല്ലാം മുത്തുകളെയാണോ സ്മരിക്കുന്നത് അതെല്ലാം, ശരീരത്തിലിരിക്കുമ്പോൾ തന്നെയുളള നിങ്ങൾ കുട്ടികളുടെ മഹിമയാണ്. അതിലുളള മുത്തുകൾ നിങ്ങൾ ബ്രാഹ്മണരുടേതാണ്. ആരെയാണ് സ്മരിക്കുന്നത്? ഇത് ആർക്കും അറിയില്ല. ഭാരതത്തിന്റെ സേവനം ചെയ്യുന്ന ബ്രാഹ്മണരെയാണ് സ്മരിക്കുന്നത്. അവരെത്തന്നെയാണ് ഓർമ്മിക്കുന്നത്. ജഗദംബയും ദേവിമാരും ധാരാളമുണ്ട്, അവരെ ഓർമ്മിക്കേണ്ട ആവശ്യമുണ്ടോ? പൂജിക്കാൻ യോഗ്യതയുള്ളവർ ലക്ഷ്മീ-നാരായണന്മാരാണ്, അല്ലാതെ നിങ്ങളല്ല. എന്തുകൊണ്ടെന്നാൽ നിങ്ങളുടെ ശരീരം പതിതമാണ്. ആത്മാവ് പവിത്രമാണെങ്കിലും പൂജയ്ക്ക് യോഗ്യമല്ല, സ്മരണയ്ക്ക് യോഗ്യമാണ്. ആരെങ്കിലും നിങ്ങളോട് ചോദിക്കുകയാണെങ്കിൽ ആദ്യം സ്വയം മനസ്സിലാക്കിയിരിക്കണം. നിങ്ങൾ ബ്രാഹ്മണിമാരാണ്. നിങ്ങളുടെ ഓർമ്മ ചിഹ്നമാണ് ദേവിമാരുടെ രൂപത്തിലുളളത്. നിങ്ങളാണ് ശ്രീമത്തിലൂടെ സ്വയം ആദ്യം പാവനമായി മാറുന്നത്. അതിനാൽ രുദ്ര മാല ആദ്യം ബ്രാഹ്മണരുടേതാണെന്ന് മനസ്സിലാക്കണം. പിന്നീട് ദേവതകളുടെ മാലയായി മാറും. വിചാര സാഗര മഥനം ചെയ്യുന്നതിലൂടെ ഫലം പ്രാപ്തമാകും. ആത്മാക്കൾ സാലിഗ്രാമുകളുടെ രൂപത്തിലുള്ളപ്പോഴാണ് പൂജിക്കപ്പെടുന്നത്. ശിവന്റെ പൂജയുണ്ടാകുന്നുണ്ടെങ്കിൽ സാലിഗ്രാമുകളുടെയും ഉണ്ടാകുന്നുണ്ട്. എന്തുകൊണ്ടെന്നൽ ശരീരമല്ല ആത്മാവാണ് പവിത്രം. നിങ്ങളെ മാത്രമാണ് സ്മരിക്കാറുള്ളത് എന്തുകൊണ്ട്? കാരണം നിങ്ങൾ ശരീരത്തോടൊപ്പമാണ് സേവനം ചെയ്യുന്നത്. നിങ്ങളുടെ പൂജയുണ്ടാകുന്നില്ല, പിന്നീട് ശരീരം ഉപേക്ഷിക്കുമ്പോൾ നിങ്ങളും ശിവനോടൊപ്പം പൂജിക്കപ്പെടുന്നു. ചിന്തിക്കണമല്ലോ! നിങ്ങൾ ഈ സമയം ബ്രാഹ്മണരാണ്. ശിവബാബയും ബ്രഹ്മാവിലാണ് വരുന്നത്. ഇപ്പോൾ ബ്രഹ്മാവും സാകാരത്തിലുണ്ട്. നിങ്ങളാണ് പരിശ്രമിക്കുന്നത്. ഇത് സാകാരി മാലയാണ്. ബ്രഹ്മാവും സരസ്വതിയും പിന്നെ നിങ്ങൾ ജ്ഞാന ഗംഗകളുമാണ്. നിങ്ങളാണ് ഈ രുദ്ര യജ്ഞം രചിച്ച് ഭാരതത്തെ സ്വർഗ്ഗമാക്കി മാറ്റിയത്. ശിവനേയും സാളിഗ്രാമുകളും മാത്രമാണ് പൂജിക്കപ്പെടുന്നത്. അതിൽ ബ്രഹ്മാ-സരസ്വതിയുടെയോ അഥവാ നിങ്ങൾ കുട്ടികളുടെയോ പേരില്ല. എന്നാൽ രുദ്രമാലയിൽ എല്ലാവരുടെയും പേരുണ്ട്. നിങ്ങളെയാണ് സ്മരിക്കുന്നത്. ആരെല്ലാം ജ്ഞാന ഗംഗകളായിരുന്നോ അവരെ സ്മരിക്കുന്നു. ബാബ ജ്ഞാനസാഗരനാണ്. ബ്രഹ്മാബാബ ബ്രഹ്മപുത്രയാകുന്ന വലിയ നദിയാണ്. ഈ ബ്രഹ്മാവ് അമ്മയും കൂടിയാണ്. സാഗരം ഒന്നാണ്. ബാക്കിയുളള ഗംഗകളെല്ലാം പലവിധത്തിൽ ഭിന്ന-ഭിന്ന പ്രകാരത്തിൽ ഒരുപാടുണ്ട്. നമ്പർക്രമത്തിൽ, ആരിലാണോ നല്ല രീതിയിൽ ജ്ഞാനമുള്ളത് അവരെ സരോവരമെന്നാണ്(തടാകം) പറയുന്നത്. അവർക്ക് മഹിമയുമുണ്ട്. മാനസരോവരത്തിൽ സ്നാനം ചെയ്യുന്നതിലൂടെ മാലാഖയായി മാറുമെന്ന് പറയാറുണ്ട്. അതിനാൽ നിങ്ങളുടെ മാല സ്മരിക്കപ്പെടാറുണ്ട്. സ്മരണ എന്ന് പറയാറുണ്ടല്ലോ! സ്മരിക്കൂ. മറ്റുള്ളവർക്ക് രാമ-രാമ എന്ന ജപം മാത്രമേയുളളൂ. എന്നാൽ ആരെയാണ് സ്മരിക്കുന്നതെന്ന് നിങ്ങൾക്കറിയാം. ആരാണോ കൂടുതൽ സേവനം ചെയ്യുന്നത് അവരെയാണ് സ്മരിക്കുക. ആദ്യം ശിവബാബയാകുന്ന പുഷ്പമാണ്, പിന്നീടാണ് ജോഡിയായ ബ്രഹ്മാവും സരസ്വതിയും. ആരാണോ ഒരുപാട് പരിശ്രമിക്കുന്നത് അവരാണ് രുദ്ര മാലയിലെയും വിഷ്ണു മാലയിലെയും മുത്താകുന്നത്. ആത്മാക്കളായ നിങ്ങൾ മാത്രമാണ് പൂജിക്കപ്പെടുന്നത്. നിങ്ങൾ ഇപ്പോൾ സ്മരണയ്ക്ക് യോഗ്യരാണ്. നിങ്ങളെയാണ് സ്മരിക്കുന്നത്. എന്നാൽ പൂജയുണ്ടാകുന്നില്ല. എന്തുകൊണ്ടെന്നാൽ ആത്മാവ് പവിത്രവും ശരീരം അപവിത്രവുമാണ്. അപവിത്രമായ വസ്തുവിനെ ഒരിക്കലും പൂജിക്കാറില്ല. അവസാനം രുദ്ര മാലയിലേക്ക് യോഗ്യരായി മാറുമ്പോഴാണ് നിങ്ങൾ ശുദ്ധമാകുന്നത്. ആരെല്ലാമാണ് ബഹുമതിയോടെ പാസാകുന്നതെന്ന് നിങ്ങൾക്ക് സാക്ഷാത്കാരമുണ്ടാകും. സേവനം ചെയ്യുന്നതിലൂടെ ഒരുപാട് പ്രശസ്തിയുണ്ടാകുന്നു. വിജയമാലയിൽ നമ്പർവൈസായി ആരെല്ലാമാണ് വരുന്നതെന്ന് അറിയാൻ സാധിക്കും! ഈ കാര്യങ്ങളെല്ലാം വളരെ ഗുഹ്യമാണ്.

മനുഷ്യർ രാമ-രാമ എന്നു മാത്രമാണ് പറയുന്നത്. ക്രിസ്ത്യാനികൾ ക്രിസ്തുവിനെ മാത്രമാണ് ഓർമ്മിക്കുന്നത്. ആരുടെയാണ് മാല? ഈശ്വരൻ ഒന്നല്ലേ! ബാക്കി ഈശ്വരന്റെ കൂടെയിരിക്കുന്നവരുടെ മാലയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിങ്ങൾക്ക് ഇപ്പോൾ ഈ മാലയെ മനസ്സിലാക്കാൻ മാത്രമെ സാധിക്കുകയുള്ളൂ. ആദി സനാതന ദേവീ-ദേവത ധർമ്മത്തിലുള്ളവർ തന്നെ മനസ്സിലാക്കുന്നില്ല എങ്കിൽ പിന്നെ എങ്ങനെയാണ് മറ്റുള്ളവർ മനസ്സിലാക്കുന്നത്. എല്ലാവരെയും പതിതത്തിൽ നിന്ന് പാവനമാക്കി മാറ്റുന്നത് ഒരു അച്ഛനാണ്. ക്രിസ്തു പതിതത്തിൽ നിന്ന് പാവനമാക്കി മാറ്റുമെന്ന് പറയാൻ സാധിക്കില്ല. ക്രിസ്തുവിനു പോലും ജനന മരണ ചക്രത്തിലേക്ക് വന്ന് താഴേക്ക് ഇറങ്ങുക തന്നെ വേണം. വാസ്തവത്തിൽ ക്രിസ്തുവിനെ ഗുരു എന്നും പറയാൻ സാധിക്കില്ല. എന്തുകൊണ്ടെന്നാൽ എല്ലാവരുടെയും സദ്ഗതിദാതാവ് ഒരേയൊരു അച്ഛൻ മാത്രമാണ്. അവസാനമാകുമ്പോൾ, വൃക്ഷം ജീർണ്ണിച്ചുപോകുമ്പോഴാണ് ബാബ വന്ന് എല്ലാവർക്കും സദ്ഗതി നൽകുന്നത്. ധർമ്മം സ്ഥാപിക്കാനായി ആത്മാവ് പരംധാമത്തിൽ നിന്നാണ് വരുന്നത്. ധർമ്മ സ്ഥാപകർക്ക് ജനന-മരണ ചക്രത്തിലേക്ക് വരുക തന്നെ വേണം. സദ്ഗുരു ഒന്നു മാത്രമാണ് ഉള്ളത്. ബാബ സർവ്വരുടെയും സദ്ഗതി ദാതാവാണ്. ഒരു മനുഷ്യനും സത്യമായ സദ്ഗുരുവാകാൻ സാധിക്കില്ല. ധർമ്മസ്ഥാപകർ ധർമ്മം സ്ഥാപിക്കാൻ മാത്രമാണ് വരുന്നത്. അവരുടെ പിറകെ ആ ധർമ്മത്തിലുളളവർ എല്ലാവരും അവനവന്റെ പാർട്ടഭിനയിക്കാൻ വരുന്നു. എല്ലാവരും തമോപ്രധാനമായ അവസ്ഥ പ്രാപ്തമാക്കുമ്പോഴാണ് ബാബ വന്ന് സർവ്വരുടെയും സദ്ഗതി ചെയ്യുന്നത്. എല്ലാവരും തിരിച്ചുപോയതിനു ശേഷം വീണ്ടും ആദ്യംമുതൽക്ക് ചക്രം കറങ്ങുന്നു. നിങ്ങൾ രാജയോഗം പഠിക്കുന്നവർക്കു തന്നെയാണ് രാജ്യഭാഗ്യം പ്രാപ്തമാകൂ. പിന്നീട് രാജാവാകാം അഥവാ പ്രജയാകാം. ഒരുപാട് പ്രജകളുണ്ടാകുന്നുണ്ട്. രാജ്യപദവി പ്രാപ്തമാക്കാനാണ് പരിശ്രമമുള്ളത്. ആരെല്ലാമാണ് വിജയ മാലയിൽ കോർക്കപ്പെടുന്നതെന്ന് അവസാനം പൂർണ്ണമായും അറിയാൻ സാധിക്കും. പഠിക്കാത്തവർ പഠിച്ചവരുടെ മുന്നിൽ തല കുനിക്കുന്നു. സത്യയുഗത്തിലേക്ക് വരികയാണെങ്കിൽ പോലും കൂലി-വേലക്കാരാകേണ്ടി വരും. ഇതെല്ലാവർക്കും അറിയാൻ സാധിക്കും. പരീക്ഷാ ദിനങ്ങളിൽ ആരൊക്കെ പാസാകുമെന്ന് എല്ലാവർക്കും അറിയാൻ സാധിക്കുമല്ലോ. പഠിപ്പിൽ ശ്രദ്ധയില്ലെങ്കിൽ തോറ്റുപോകുന്നു. നിങ്ങളുടേത് പരിധിയില്ലാത്ത പഠിപ്പാണ്. മനുഷ്യനിൽ നിന്ന് ദേവതയായി മാറുന്ന ഈശ്വരീയ വിശ്വവിദ്യാലയം ഇതൊന്നാണ്. അതിൽ നമ്പർവൈസായാണ് പാസാകുന്നത്. പഠിപ്പ് ഒരു രാജയോഗത്തിന്റെതാണ്. രാജ്യപദവി പ്രാപ്തമാക്കാനാണ് പരിശ്രമമുള്ളത്. സേവനവും ചെയ്യണം. രാജാവായി മാറുന്നവർക്ക് തന്റെ പ്രജകളേയും ഉണ്ടാക്കണം. നല്ലനല്ല കുട്ടികൾ വലിയ-വലിയ സെന്ററുകൾ സംരക്ഷിക്കുന്നു. ധാരാളം പ്രജകളെയുണ്ടാക്കുന്നു. ബാബയും പറയുന്നു-വലിയ പൂന്തോട്ടമുണ്ടാക്കൂ, എന്നാൽ ബാബയും വന്ന് നോക്കാം. ഇപ്പോൾ വളരെ ചെറുതാണ്. ബോംബെയിൽ ലക്ഷക്കണക്കിനു കുട്ടികളുണ്ടാകും. മുഴുവൻ കുലത്തിലും സൂര്യവംശികൾ മാത്രമായിരിക്കുമല്ലോ. അപ്പോൾ ഒരുപാടു പേർ ഉണ്ടായിരിക്കും. പരിശ്രമിക്കുന്നവർ രാജാവായി മാറുന്നു. ബാക്കിയുളളവർ പ്രജയായി മാറും. മഹിമയുമുണ്ട്-അല്ലയോ പ്രഭോ അങ്ങയുടെ സദ്ഗതിയുടെ ലീല. നിങ്ങൾ പറയുന്നു-ആഹാ! ബാബാ! അങ്ങയുടെ ഗതിയും മതവും.... സർവ്വരുടെയും സദ്ഗതിക്കുള്ള ശ്രീമതം എല്ലാത്തിൽ നിന്നും വേറിട്ടതാണ്. ബാബ നിങ്ങളെ കൂടെകൊണ്ടുപോകുന്നു, ഇവിടെ ഉപേക്ഷിച്ചു പോകുന്നില്ല. നിരാകാരി സാകാരി ആകാരി ലോകത്തെപ്പോലും അറിയില്ല. സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തെക്കുറിച്ച് അറിയുക എന്നതും പൂർണ്ണമായ ജ്ഞാനമല്ല. ആദ്യം മൂലവതനത്തെ അറിയണം. അവിടെയാണ് നമ്മൾ ആത്മാക്കൾ വസിക്കുന്നത്. ഈ മുഴുവൻ സൃഷ്ടി ചക്രത്തെയും അറിയുന്നതിലൂടെ നിങ്ങൾ ചക്രവർത്തി രാജാവായി മാറുന്നു. ഇതെല്ലാം എത്രത്തോളം മനസ്സിലാക്കേണ്ട കാര്യമാണ്. മനുഷ്യർ പറയുന്നു, ശിവൻ നാമരൂപത്തിൽ നിന്ന് വേറിട്ടതാണ്. ചിത്രമുണ്ടെങ്കിലും പറയുന്നു, നാമരൂപത്തിൽ നിന്ന് വേറിട്ടതാണ്. പിന്നീട് സർവ്വവ്യാപിയെന്നും പറയുന്നു. ഒരു എം.പി. പറഞ്ഞിരുന്നു-ഈശ്വരൻ സർവ്വവ്യാപിയാണെന്ന് ഞാൻ അംഗീകരിക്കുന്നില്ല, മനുഷ്യർ പരസ്പരം വധിക്കുന്നുണ്ടല്ലോ എന്താ അത് ഈശ്വരന്റെ ജോലിയാണോ? മുന്നോട്ടു പോകവേ ഈ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കും. നിങ്ങളുടെയും അഭിവൃദ്ധിയുണ്ടായിരിക്കും. ബാബ രാത്രിയിലും മനസ്സിലാക്കി തന്നു, സ്വയത്തെ ആരാണോ സമർത്ഥശാലികളാണെന്ന് മനസ്സിലാക്കുന്നത്, അവർ ഇങ്ങനെയുളള എഴുത്തുകൾ എഴുതണം. ഈ പൂർണ്ണ ജ്ഞാനം എന്താണെന്ന് അവർക്ക് മനസ്സിലാക്കിക്കൊടുക്കണം. നമുക്ക് പൂർണ്ണ ജ്ഞാനം നൽകാൻ സാധിക്കുമെന്ന് എഴുതി കൊടുക്കണം. മുലവതനത്തിന്റെ ജ്ഞാനം പറഞ്ഞു കൊടുക്കാൻ സാധിക്കും. നിരാകാരനായ അച്ഛന്റെയും പരിചയം നൽകാൻ സാധിക്കും. പിന്നീട് പ്രജാപിതാ ബ്രഹ്മാവിനെക്കുറിച്ചും അവരുടെ ബ്രാഹ്മണ ധർമ്മത്തെക്കുറിച്ചും മനസ്സിലാക്കി കൊടുക്കാൻ സാധിക്കും. ലക്ഷ്മീ-നാരായണനു ശേഷം രാമന്റെയും സീതയുടെയും കുലം എങ്ങനെയാണ് മുന്നോട്ട് പോകുന്നത്. അവരിൽ നിന്ന് രാജ്യപദവി ആരാണ് തട്ടിയെടുക്കുന്നത്. സ്വർഗ്ഗം എവിടെ പോയി? നരകം എവിടെ പോയി എന്ന് പറയാറുണ്ടല്ലോ, നശിച്ചു പോയി. സ്വർഗ്ഗവും ഇല്ലാതാകും. ആ സമയത്തും ഭൂകമ്പങ്ങൾ ഉണ്ടാകുന്നുണ്ട്. ആർക്കും എടുക്കാൻ സാധിക്കാത്ത വിധത്തിൽ വജ്ര-വൈഡൂര്യങ്ങളുടെ കൊട്ടാരങ്ങൾ ഇല്ലാതായി. സ്വർണ്ണത്തിന്റെയും വജ്രവൈഡൂര്യത്തിന്റെയും കൊട്ടാരങ്ങളൊന്നും താഴെ നിന്ന് പൊങ്ങിവന്നതല്ല. സോമനാഥ ക്ഷേത്രം പിന്നീടാണ് ഉണ്ടായത്. ആ ക്ഷേത്രത്തെക്കാളും ലക്ഷ്മീ-നാരായണന്റെ വീട് എത്ര ഉയർന്നതായിരിക്കും. ലക്ഷ്മീ-നാരായണന്റെ വീടെങ്ങനെയുള്ളതായിരിക്കും? മുഴുവൻ സമ്പത്തും എവിടെപോയി? ഇങ്ങനെ-ഇങ്ങനെയുള്ള കാര്യങ്ങൾ വിദ്വാൻമാർ കേൾക്കുമ്പോൾ അത്ഭുതപ്പെടും. ഇവരുടെ ജ്ഞാനം വളരെ ശക്തിശാലിയാണെന്ന് മനസ്സിലാക്കും. മനുഷ്യർക്ക് ഈ കാര്യങ്ങളെക്കുറിച്ചൊന്നും അറിയില്ല. കേവലം സർവ്വവ്യാപിയെന്ന് പറയുന്നു. ഇതെല്ലാം മനസ്സിലാക്കേണ്ടതും മനസ്സിലാക്കികൊടുക്കേണ്ടതുമായ കാര്യങ്ങളാണ്.നിങ്ങൾക്ക് ലഭിക്കുന്ന ജ്ഞാനധനം ദാനം ചെയ്യണം. ബാബ നിങ്ങൾക്ക് നൽകി കൊണ്ടിരിക്കുന്നു. നിങ്ങളും നൽകിക്കൊണ്ടിരിക്കൂ. ഇത് അളവറ്റ ഖജനാവാണ്. മുഴുവൻ ആധാരവും ധാരണയിലാണ്. എത്രത്തോളം ധാരണ ചെയ്യുന്നുവോ അത്രത്തോളം ഉയർന്ന പദവി പ്രാപ്തമാക്കാൻ സാധിക്കും. ഒന്നു ചിന്തിച്ചു നോക്കൂ-കക്കയും വജ്രവും തമ്മിൽ എത്ര വ്യത്യാസമാണ്! വജ്രത്തിന്റെ മൂല്യമാണ് ഏറ്റവും കൂടുതൽ. കക്കയുടെ മൂല്യം ഏറ്റവും കുറവാണ്. ഇപ്പോൾ നിങ്ങൾ കക്കയിൽ നിന്നും വജ്രത്തിനു സമാനമായി മാറുകയാണ്. ഈ കാര്യങ്ങളൊന്നും ആരുടെയും സ്വപ്നത്തിൽ പോലും വരില്ല. ഇതിനു മുമ്പ് ലക്ഷ്മീ- നാരായണന്റെ രാജ്യമുണ്ടായിരുന്നു, അപ്പോൾ അവർ ജീവിച്ചിരുന്നു എന്ന് മാത്രം മനസ്സിലാക്കും. പിന്നീട് ഈ രാജ്യം എപ്പോൾ ആര് നൽകി എന്നൊന്നും അറിയില്ല. രാജപദവി ആരാണ് നൽകിയത്? ഇപ്പോൾ ഇവിടെ ഒന്നും തന്നെയില്ലല്ലോ. രാജയോഗത്തിലൂടെ സ്വർഗ്ഗത്തിലെ രാജ്യഭാഗ്യം ലഭിക്കുന്നു. ഇത് അത്ഭുതമല്ലേ! കുട്ടികളുടെ ബുദ്ധിയിൽ നല്ല രീതിയിൽ ലഹരിയുണ്ടായിരിക്കണം. എന്നാൽ മായ സ്ഥിരമായ സന്തോഷത്തോടെയിരിക്കാൻ അനുവദിക്കില്ല. നമ്മൾ ശിവബാബയുടെ കുട്ടികളാണ്, ഈ ജ്ഞാനം പഠിച്ച് നമ്മൾ വിശ്വത്തിന്റെ അധികാരിയായി മാറും. ഇത് എപ്പോഴെങ്കിലും ആരുടെയെങ്കിലും ബുദ്ധിയിൽ വരുമോ? അതിനാൽ ബാബ മനസ്സിലാക്കി തരുന്നു-കുട്ടികൾക്ക് എത്ര പരിശ്രമിക്കണം. ഗുരുവിനെ നിന്ദിച്ചവർക്ക് ഗതി ഉണ്ടാകില്ല. വാസ്തവത്തിൽ ഇത് ഇവിടുത്തെ കാര്യമാണ്. മറ്റു സത്സംഗത്തിൽ ലക്ഷ്യമില്ല. നിങ്ങൾക്ക് ലക്ഷ്യമുണ്ട്. അച്ഛനും ടീച്ചറും സത്ഗുരുവും മൂന്നുപേരുമുണ്ട്. നിങ്ങൾക്കറിയാം ഈ പഠിപ്പിലൂടെ നമ്മൾ വിശ്വത്തിന്റെ അധികാരിയായി മാറും. എത്ര ശ്രദ്ധയോടു കൂടി പഠിക്കുകയും പഠിപ്പിക്കുകയും വേണം. നിന്ദിക്കുന്ന തരത്തിലുള്ള ഒരു കാര്യവുമുണ്ടാകരുത്. ഒരിക്കലും ആരുമായും യുദ്ധവും ബഹളവുമുണ്ടാക്കരുത്. എല്ലാവരോടും മധുരമായി സംസാരിക്കണം. ബാബയുടെ പരിചയം നൽകണം. ബാബ പറയുന്നു- ദാനം ചെയ്യുകയാണെങ്കിൽ ഗ്രഹണത്തിൽ നിന്നും മുക്തമാകും. ദേഹാഭിമാനത്തെ ദാനം ചെയ്യുന്നതാണ് നമ്പർവൺ ദാനം. ഈ സമയം നിങ്ങൾ ആത്മാഭിമാനികളും പരമാത്മാഭിമാനികളുമായി മാറുകയാണ്. ഇത് അമൂല്യമായ ജീവിതമാണ്. ബാബ പറയുന്നു, കല്പകല്പം ഞാൻ നിങ്ങളെ പഠിപ്പിക്കാൻ വരുന്നു. പിന്നീട് നിങ്ങൾ മറന്നു പോകുന്നു. ഇതും ഡ്രാമയിൽ അടങ്ങിയിട്ടുണ്ട്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. എല്ലാവരോടും മധുരമായി സംസാരിക്കണം. ബാബയുടെ നിന്ദയുണ്ടാകുന്ന തരത്തിലുളള സംസാരം പാടില്ല. ദേഹാഭിമാനത്തെ ദാനം ചെയ്ത് ആത്മാഭിമാനിയും പരമാത്മാഭിമാനിയുമായി മാറണം.

2. ലഭിച്ച ജ്ഞാനമാകുന്ന ധനത്തെ ദാനം ചെയ്യണം. പഠിപ്പിലൂടെയാണ് രാജ്യപദവി ലഭിക്കുന്നത്. ഈ ലഹരിയിൽ സ്ഥിരമായി കഴിയണം. ശ്രദ്ധയോടുകൂടി പഠിപ്പ് പഠിക്കണം.

വരദാനം :-
സാക്ഷിസ്ഥിതിയുടെ സീറ്റിലൂടെ പരവശത എന്ന വാക്കിനെ സമാപ്തമാക്കുന്ന മാസ്റ്റർ ത്രികാലദർശിയായി ഭവിക്കട്ടെ.

ഈ ഡ്രാമയിൽ എന്ത് തന്നെ സംഭവിക്കുകയാണെങ്കിലും അതിൽ മംഗളം അടങ്ങിയിട്ടുണ്ട്, എന്ത്, എന്തുകൊണ്ട് എന്ന ചോദ്യം വിവേകശാലികളിൽ ഉദിക്കുകയില്ല. ബുദ്ധിമുട്ടിലും മംഗളം അടങ്ങിയിട്ടുണ്ട്, ബാബയുടെ കൈയ്യും കൂട്ടും ഉണ്ട് എങ്കിൽ അമംഗളം സംഭവിക്കുകയില്ല. അങ്ങനെയുള്ള പ്രൗഢമായ സീറ്റിൽ ഇരിക്കൂ എങ്കിൽ പരവശതയുണ്ടാകില്ല. സാക്ഷിസ്ഥിതിയുടെ സീറ്റ് പരവശതയെന്ന ശബ്ദത്തെ സമാപ്തമാക്കുന്നു. അതിനാൽ ത്രികാലദർശിയായി മാറി പ്രതിജ്ഞ ചെയ്യൂ അതായത് പരവശപ്പെടില്ല, പരവശരാക്കുകയില്ല.

സ്ലോഗന് :-
തന്റെ സർവ്വ കർമ്മേന്ദ്രിയങ്ങളെയും ആജ്ഞാനുസരണം നടത്തുക തന്നെയാണ് സ്വരാജ്യ അധികാരിയാകുക എന്നത്.

അവ്യക്ത സൂചനകൾ- നിശ്ചയത്തിന്റെ അടിത്തറ ശക്തിശാലിയാക്കി സദാ നിർഭയരും നിശ്ചിന്തരുമാകൂ.

നിശ്ചയ ബുദ്ധിയുടെ അർത്ഥമാണ് സദാ ചിന്തയില്ലാത്ത ചക്രവർത്തി, അവർ തന്നെയാണ് ബാബക്ക് സമാനം. വിനാശീ സമ്പത്തുള്ളവർ എത്ര സമ്പാദിക്കുന്നുവോ അത്രയും സമയം ചിന്തയിലായിരിക്കും. എന്നാൽ ആർക്ക് വിശ്വാസമുണ്ടോ അതായത് ഞാൻ ഈശ്വരീയ ഖജനാവുകളുടെ അധികാരിയും പരമാത്മാവിന്റെ സന്താനവുമാണ്, അവർ സദാ സ്വപ്നത്തിൽ പോലും ചിന്തയില്ലാത്ത ചക്രവർത്തിയായിരിക്കും, എന്തുകൊണ്ടെന്നാൽ അവർക്ക് വിശ്വാസമുണ്ടായിരിക്കും അതായത് ഈ ഈശ്വരീയ ഖജനാവ് ഈ ജന്മത്തിൽ മാത്രമല്ല അനേക ജന്മങ്ങളിൽ കൂടെയുണ്ട്, കൂടെയിരിക്കും അതിനാൽ അവർ നിശ്ചയബുദ്ധിയും നിശ്ചിന്തരുമായിരിക്കുന്നു.