07.04.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ഏറ്റവും നല്ല ദൈവീക ഗുണമാണ് ശാന്തമായിരിക്കുക, അധികം ശബ്ദത്തിലേക്ക് പോകാതിരിക്കുക, മധുരമായി സംസാരിക്കുക. നിങ്ങള് കുട്ടികള് ഇപ്പോള് ടോക്കിയില്(ശബ്ദം) നിന്ന് മൂവി(ചലനം), മൂവിയില് നിന്ന് സൈലന്സിലേയ്ക്ക് പോവുകയാണ്, അതുകൊണ്ട് കൂടുതല് ശബ്ദത്തിലേയ്ക്ക് പോകരുത്.

ചോദ്യം :-
മുഖ്യമായ ഏത് ധാരണയുടെ ആധാരത്തിലാണ് സര്വ്വ ദൈവീക ഗുണങ്ങളും സ്വതവേ വരുന്നത്?

ഉത്തരം :-
പവിത്രതയുടെ ധാരണയാണ് മുഖ്യമായിട്ടുള്ളത്. ദേവതകള് പവിത്രമാണ്, അതുകൊണ്ട് അവരില് ദൈവീക ഗുണങ്ങളുണ്ട്. ഈ ലോകത്തില് ആരിലും ദൈവീക ഗുണങ്ങളുണ്ടാകുക സാദ്ധ്യമല്ല. രാവണ രാജ്യത്തില് ദൈവീക ഗുണം എവിടെ നിന്ന് വരാനാണ്. നിങ്ങള് റോയല് കുട്ടികള് ഇപ്പോള് ദൈവീക ഗുണങ്ങള് ധാരണ ചെയ്തുകൊണ്ടിരിക്കുകയാണ്.

ഗീതം :-
ഭോലാനാഥനില് നിന്നും അത്ഭുതങ്ങള്........

ഓംശാന്തി.  
ഇപ്പോള് കുട്ടികള് മനസ്സിലാക്കുന്നു മോശമായതിനെ ശരിയാക്കി മാറ്റുന്നത് ഒരാള് തന്നെയാണ്. ഭക്തിമാര്ഗ്ഗത്തില് അനേകരുടെയടുത്തേയ്ക്ക് പോകുന്നു. എത്ര തീര്ത്ഥയാത്രകളെല്ലാം ചെയ്യുന്നു. മോശമായതിനെ ശരിയാക്കി മാറ്റുന്നത് , പതിതരെ പാവനമാക്കി മാറ്റുന്നത് ഒരാള് മാത്രമാണ്, സദ്ഗതി ദാതാവ്, ഗൈഡ്, ലിബറേറ്ററും ആ ഒന്നാണ്. ഇപ്പോള് പാടുന്നുമുണ്ട് അനേക മനുഷ്യര്, അനേക ധര്മ്മം, മഠം, മാര്ഗ്ഗം, ശാസ്ത്രങ്ങള് ഉള്ളതു കാരണം അനേക വഴികള് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. സുഖത്തിനും ശാന്തിക്കും വേണ്ടി സത്സംഗങ്ങളില് പോകാറുണ്ടല്ലോ. ആരാണോ പോകാത്തത് അവര് മായാവി ലഹരിയില് തന്നെ ഉന്മത്തരായിരിക്കുന്നു. ഇതും നിങ്ങള് കുട്ടികള്ക്കറിയാം ഇപ്പോള് കലിയുഗത്തിന്റെ അവസാനമാണ്. മനുഷ്യര്ക്കിത് അറിയുകയില്ല സത്യയുഗം എപ്പോഴാണ് ഉണ്ടാകുന്നത്? ഇപ്പോള് എന്താണ്? ഇതാണെങ്കില് ചില കുട്ടികള്ക്ക് മനസ്സിലാക്കാന് സാധിക്കുന്നു. പുതിയ ലോകത്തില് സുഖവും, പഴയ ലോകത്തില് ദുഖവും തീര്ച്ചയായും ഉണ്ടാകുന്നു. ഈ പഴയ ലോകത്തില് അനേക മനുഷ്യരുണ്ട്, അനേക ധര്മ്മവുമുണ്ട്. നിങ്ങള്ക്ക് മറ്റുള്ളവര്ക്കും മനസ്സിലാക്കി കൊടുക്കാന് സാധിക്കണം. ഇത് കലിയുഗമാണ്, സത്യയുഗം കഴിഞ്ഞു പോയിരിക്കുന്നു. അവിടെ ഒരേയൊരു ആദി സനാതന ദേവീ ദേവതാ ധര്മ്മമായിരുന്നു, വേറെ ഒരു ധര്മ്മവും ഉണ്ടായിരുന്നില്ല. ബാബ അനേകം തവണ മനസ്സിലാക്കി തന്നിട്ടുണ്ട്, വീണ്ടും മനസ്സിലാക്കി തരുന്നു, ആര് വന്നാലും അവര്ക്ക് പുതിയ ലോകത്തിന്റെയും പഴയ ലോകത്തിന്റെയും വ്യത്യാസം കാണിച്ചു കൊടുക്കണം. അവര് എന്ത് തന്നെ പറഞ്ഞാലും, ചിലര് 10000 വര്ഷത്തിന്റെ ആയുസ്സെന്ന് പറയുന്നു, ചിലര് 30000 വര്ഷത്തിന്റെ ആയുസ്സെന്ന് പറയുന്നു. അനേക അഭിപ്രായങ്ങളാണല്ലോ. ഇപ്പോള് അവരുടെയടുത്തുള്ളത് ശാസ്ത്രങ്ങളുടെ അഭിപ്രായം തന്നെയാണ്. അനേക ശാസ്ത്രം, അനേക അഭിപ്രായം. മനുഷ്യരുടെ അഭിപ്രായമല്ലേ. ശാസ്ത്രങ്ങളും എഴുതിയത് മനുഷ്യര് തന്നെയല്ലേ. സത്യയുഗത്തില് ദേവീ ദേവതാ ധര്മ്മമാണുണ്ടാവുക. അവരെ മനുഷ്യരെന്നും പറയാന് സാധിക്കില്ല. അതിനാല് ഇപ്പോള് ഏത് മിത്ര-സംബന്ധികളെ കാണുകയാണെങ്കിലും അവര്ക്കിരുന്ന് ഇത് കേള്പ്പിച്ച് കൊടുക്കണം. ചിന്തിക്കേണ്ട കാര്യമാണ്. പുതിയ ലോകത്തില് എത്ര കുറച്ചേ മനുഷ്യരുണ്ടായിരിക്കുകയുള്ളൂ. പഴയ ലോകത്തില് എത്ര ജനപ്പെരുപ്പമാണുണ്ടാവുന്നത്. സത്യയുഗത്തില് കേവലം ഒരേയൊരു ദേവതാധര്മ്മം മാത്രമായിരുന്നു. മനുഷ്യരും കുറവായിരുന്നു. ദേവതകളില് ദൈവീക ഗുണമാണുണ്ടാവുക. മനുഷ്യരിലുണ്ടാവുന്നില്ല. അപ്പോഴാണല്ലോ മനുഷ്യര് പോയി ദേവതകളുടെ മുന്നില് നമസ്ക്കരിക്കുന്നത്. ദേവതകളുടെ മഹിമ പാടുന്നു. അവര് സ്വര്ഗ്ഗവാസികളാണ്, നമ്മള് കലിയുഗീ നരകവാസികളാണെന്ന് അറിയുന്നു. മനുഷ്യരില് ദൈവീക ഗുണമുണ്ടായിരിക്കുവാന് സാധിക്കില്ല. ചിലര് പറയും ഇയാളില് വളരെ നല്ല ദൈവീക ഗുണമാണ്! പറയൂ- ഇല്ല, ദേവതകളിലാണ് ദൈവീക ഗുണമുണ്ടാവുക കാരണം അവര് പവിത്രമാണ്. ഇവിടെ പവിത്രമല്ലാത്തതു കാരണം ആരിലും ദൈവീക ഗുണമുണ്ടാവുക സാധ്യമല്ല, കാരണം ഇത് ആസൂരീയ രാവണ രാജ്യമാണല്ലോ. പുതിയ വൃക്ഷത്തില് ദൈവീക ഗുണങ്ങളുള്ള ദേവതകളാണ് വസിക്കുന്നത് പിന്നീട് വൃക്ഷം പഴയതാകുന്നു. രാവണ രാജ്യത്തില് ദൈവീക ഗുണമുള്ളവര് ഉണ്ടാവാന് സാധിക്കില്ല. സത്യയുഗത്തില് ആദി സനാതന ദേവീ ദേവതകളുടെ പ്രവൃത്തി മാര്ഗ്ഗമായിരുന്നു. പ്രവൃത്തി മാര്ഗ്ഗത്തിലുള്ളവരുടെ മഹിമ തന്നെയാണ് പാടപ്പെടുന്നത്. സത്യയുഗത്തില് നമ്മള് പവിത്ര ദേവീ ദേവതകളായിരുന്നു, സന്യാസ മാര്ഗ്ഗമായിരുന്നില്ല. എത്ര പോയിന്റുകളാണ് ലഭിക്കുന്നത്. പക്ഷെ എല്ലാ പോയിന്റുകളും ആരുടെ ബുദ്ധിയിലും ഇരിക്കാന് സാധിക്കില്ല. പോയിന്റുകള് മറന്നു പോകുന്നു. അതുകൊണ്ട് തോറ്റുപോകുന്നു. ദൈവീക ഗുണം ധാരണ ചെയ്യുന്നില്ല. ഒരു ദൈവീക ഗുണം തന്നെ നല്ലതാണ്. കൂടുതല് ആരോടും സംസാരിക്കാതിരിക്കുക, മധുരമായി സംസാരിക്കുക, വളരെക്കുറച്ച് സംസാരിക്കുക, എന്തുകൊണ്ടെന്നാല് നിങ്ങള് കുട്ടികള്ക്ക് ശബ്ദത്തില് നിന്ന് ചലനം, ചലനത്തില് നിന്ന് ശാന്തിയിലേയ്ക്ക് പോകണം. അതിനാല് ശബ്ദം വളരെ കുറയ്ക്കണം. ആരാണോ വളരെക്കുറച്ച് പതുക്കെ സംസാരിക്കുന്നത് അപ്പോള് മനസ്സിലാക്കുന്നു ഇവര് രാജകീയ കുടുംബത്തിലേതാണ്. മുഖത്തില് നിന്ന് സദാ രത്നങ്ങള് വരും.

സന്യാസി അല്ലെങ്കില് ആരു തന്നെയായാലും അവര്ക്ക് പുതിയതും പഴയതുമായ ലോകത്തിന്റെ വ്യത്യാസം പറഞ്ഞുകൊടുക്കണം. സത്യയുഗത്തില് ദൈവീക ഗുണമുള്ള ദേവതകളായിരുന്നു, അവര് പ്രവൃത്തി മാര്ഗ്ഗത്തിലുള്ളവരായിരുന്നു. നിങ്ങള് സന്യാസിമാരുടെ ധര്മ്മം തന്നെ വേറെയാണ്. എങ്കിലും ഇത് മനസ്സിലാക്കണമല്ലോ- പുതിയ സൃഷ്ടി സതോപ്രധാനമാകുന്നു, ഇപ്പോള് തമോപ്രധാനമാണ്. ആത്മാവ് തമോപ്രധാനമാകുമ്പോള് ശരീരവും തമോപ്രധാനമായത് ലഭിക്കുന്നു. ഇപ്പോള് പതിത ലോകമാണ്. എല്ലാവരെയും പതിതരെന്ന് പറയും. അത് പാവന സതോപ്രധാന ലോകമാണ്. അത് തന്നെയാണ് പുതിയ ലോകത്തു നിന്നും ഇപ്പോള് പഴയതായി മാറിയിരിക്കുന്നത്. ഈ സമയം എല്ലാ മനുഷ്യ ആത്മാക്കളും നാസ്തികരാണ്, അതുകൊണ്ട് തന്നെയാണ് പ്രശ്നങ്ങളും ഉള്ളത്. നാഥനെ അറിയാത്തതുകാരണം പരസ്പരം വഴക്കടിച്ചുകൊണ്ടിരിക്കുന്നു. രചയിതാവിനെയും രചനയേയും അറിയുന്നവരെ ആസ്തികരെന്ന് പറയുന്നു. സന്യാസിധര്മ്മത്തിലുള്ളവര്ക്കാണെങ്കില് പുതിയ ലോകത്തെക്കുറിച്ച് അറിയുകയില്ല. അതിനാല് അവിടെയ്ക്ക് വരുന്നതേയില്ല. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്, ഇപ്പോള് എല്ലാ ആത്മാക്കളും തമോപ്രധാനമായി മാറിയിരിക്കുന്നു പിന്നീട് എല്ലാ ആത്മാക്കളെയും സതോപ്രധാനമാക്കി ആര് മാറ്റും? അത് ബാബയ്ക്ക് തന്നെയാണ് ആക്കി മാറ്റാന് സാധിക്കുന്നത്. സതോപ്രധാനലോകത്തില് കുറച്ച് മനുഷ്യരെ ഉണ്ടായിരിക്കുകയുള്ളൂ. ബാക്കി എല്ലാവരും മുക്തിധാമത്തിലിരിക്കുന്നു. ബ്രഹ്മ തത്വമാണ്, അവിടെയാണ് നമ്മള് ആത്മാക്കള് വസിക്കുന്നത്. അതിനെ ബ്രഹ്മാണ്ഡമെന്ന് പറയുന്നു. ആത്മാവ് അവിനാശിയാണ്. ഇത് അവിനാശിയായ നാടകമാണ്, ഇതില് എല്ലാ ആത്മാക്കള്ക്കും പാര്ട്ടുണ്ട്. നാടകം എപ്പോള് ആരംഭിച്ചു? ഇത് ആര്ക്കും ഒരിക്കലും പറയാന് സാധിക്കില്ല. ഇത് അനാദിയായ നാടകമാണല്ലോ. ബാബയ്ക്ക് കേവലം പഴയ ലോകത്തെ പുതിയതാക്കുന്നതിന് വരേണ്ടി വന്നു. ബാബ പുതിയ സൃഷ്ടി രചിക്കുന്നുവെന്നല്ല. എപ്പോഴാണോ പതിതമാകുന്നത് അപ്പോഴാണ് വിളിക്കുന്നത്, സത്യയുഗത്തില് ആരും വിളിക്കുന്നില്ല. അത് പാവന ലോകമാണ്. രാവണന് പതിതമാക്കുന്നു, പരംപിതാ പരമാത്മാവ് വന്ന് പാവനമാക്കി മാറ്റുന്നു. പകുതി-പകുതിയെന്ന് തീര്ച്ചയായും പറയും. ബ്രഹ്മാവിന്റെ പകലും ബ്രഹ്മാവിന്റെ രാത്രിയും പകുതി -പകുതിയാണ്. ജ്ഞാനത്തിലൂടെ പകലുണ്ടാകുന്നു, അവിടെ അജ്ഞത ഉണ്ടായിരിക്കുകയില്ല. ഭക്തിമാര്ഗ്ഗത്തെ ഇരുട്ടിന്റെ മാര്ഗ്ഗമെന്ന് പറയുന്നു. ദേവതകള് പുനര് ജന്മം എടുത്തെടുത്ത് പിന്നീട് അന്ധകാരത്തിലേയ്ക്ക് വരുന്നു അതുകൊണ്ടാണ് ഈ ഏണിപ്പടിയില് കാണിച്ചിരിക്കുന്നത്- മനുഷ്യരെങ്ങനെ സതോ, രജോ, തമോയില് വരുന്നു. ഇപ്പോള് എല്ലാവരുടെയും ജീര്ണ്ണിച്ച അവസ്ഥയാണ്. ട്രാന്സ്ഫര് ചെയ്യുന്നതിന് അതായത് മനുഷ്യനെ ദേവതയാക്കി മാറ്റുന്നതിന് ബാബ വരുന്നു. എപ്പോള് ദേവതയായിരുന്നോ അപ്പോള് ആസൂരീയ ഗുണമുള്ള മനുഷ്യര് ഉണ്ടായിരുന്നില്ല. ഇപ്പോള് ഈ ആസൂരീയ ഗുണമുള്ളവരെ പിന്നീട് ദൈവീക ഗുണമുള്ളവരാക്കി മാറ്റുന്നതാരാണ്? ഇപ്പോഴാണെങ്കില് അനേക ധര്മ്മം, അനേക മനുഷ്യരാണ്. വഴക്കടിച്ചുകൊണ്ടിരിക്കുന്നു. സത്യയുഗത്തില് ഒരു ധര്മ്മമായതുകൊണ്ട് ദുഖത്തിന്റെ കാര്യമില്ല. ശാസ്ത്രങ്ങളില് ഒരുപാട് കെട്ടുകഥകളാണ്, അത് ജന്മ ജന്മാന്തരം പഠിച്ചു വന്നു. ബാബ പറയുന്നു ഇതെല്ലാം ഭക്തി മാര്ഗ്ഗത്തിലെ ശാസ്ത്രങ്ങളാണ്, അതിലൂടെ എന്നെ പ്രാപ്തമാക്കാന് സാധിക്കില്ല. ഞാനാണെങ്കില് സ്വയം ഒരേയൊരു തവണ വന്നാണ് എല്ലാവരുടെയും സദ്ഗതി ചെയ്യുന്നത്. ഇങ്ങനെയാര്ക്കും തിരിച്ച് പോകാന് സാധിക്കില്ല. വളരെ ക്ഷമയോടെയിരുന്ന് മനസ്സിലാക്കി കൊടുക്കണം, അസ്വസ്ഥരാകരുത്. അവര്ക്ക് തങ്ങളുടേതായ അഹങ്കാരം ഉണ്ടായിരിക്കുമല്ലോ. സാധൂ സന്യാസിമാരുടെയടുത്ത് ഫോളോവേഴ്സും ഉണ്ടാകുമല്ലോ. ഉടന് പറയും ഇവരിലും ബ്രഹ്മാകുമാരിമാര് ഇന്ദ്രജാലം കാണിച്ചിരിക്കുകയാണ്. വിവേകമുള്ളവര് പറയും ഇത് ചിന്തിക്കേണ്ട കാര്യമാണ്. പ്രദര്ശിനിയിലും മേളയിലുമെല്ലാം അനേക പ്രകാരത്തിലുള്ളവര് വരുമല്ലോ. പ്രദര്ശിനിയിലെല്ലാം ആര് തന്നെ വന്നാലും അവര്ക്ക് വളരെ ക്ഷമയോടുകൂടി മനസ്സിലാക്കി കൊടുക്കണം, എങ്ങനെയാണോ ബാബ ക്ഷമയോടെ മനസ്സിലാക്കി കൊടുത്തുകൊണ്ടിരിക്കുന്നത്. വളരെ ശബ്ദത്തോടെ സംസാരിക്കരുത്. പ്രദര്ശിനിയിലാണെങ്കില് കൂട്ടത്തോടെയായിരിക്കുമല്ലോ. പിന്നീട് പറയണം - താങ്കള് കുറച്ച് സമയം ഒറ്റക്ക് വന്ന് മനസ്സിലാക്കുകയാണെങ്കില് താങ്കള്ക്ക് രചയിതാവിന്റെയും രചനയുടെയും രഹസ്യം മനസ്സിലാക്കിത്തരാം. രചനയുടെ ആദി-മധ്യ-അന്ത്യത്തിന്റെ ജ്ഞാനം രചയിതാവായ ബാബ തന്നെയാണ് മനസ്സിലാക്കി തരുന്നത്. ബാക്കിയെല്ലാവരും ഇതല്ല-ഇതല്ല എന്ന് പറഞ്ഞ് പോകുന്നു. ഒരു മനുഷ്യനും പോകാന് സാധിക്കില്ല. ജ്ഞാനത്തിലൂടെ സദ്ഗതിയുണ്ടാകുന്നു പിന്നീട് ജ്ഞാനത്തിന്റെ ആവശ്യമുണ്ടാകുന്നില്ല. ഇവിടെ ഈ ജ്ഞാനം ബാബയ്ക്കല്ലാതെ വേറെയാര്ക്കും മനസ്സിലാക്കി തരാന് സാധിക്കില്ല. മനസ്സിലാക്കി കൊടുക്കുന്നയാള് ഒരു വൃദ്ധനാണെങ്കില് മനുഷ്യര് മനസ്സിലാക്കും, ഇദ്ദേഹവും അനുഭവിയാണല്ലോ. തീര്ച്ചയായും സത്സംഗമെല്ലാം ചെയ്തിട്ടുണ്ട്. ചില കുട്ടികള് മനസ്സിലാക്കി കൊടുക്കുമ്പോള് പറയും ഇത് എന്തറിയാനാണ്. അതിനാല് ഇങ്ങനെയിങ്ങനെയുള്ള വൃദ്ധര്ക്ക് പ്രഭാവമുണ്ടാക്കാന് സാധിക്കുന്നു. ബാബ ഒരേയൊരു പ്രവാശ്യം വന്നാണ് ഈ ജ്ഞാനം മനസ്സിലാക്കി തരുന്നത്. തമോപ്രധാനത്തില് നിന്നും സതോപ്രധാനമാക്കി മാറ്റുന്നു. മാതാക്കളിരുന്ന് ഇവര്ക്ക് മനസ്സിലാക്കികൊടുക്കുകയാണെങ്കില് സന്തോഷമുണ്ടാകും. പറയൂ ജ്ഞാനസാഗരനായ ബാബ ജ്ഞാനത്തിന്റെ കലശം ഞങ്ങള് മാതാക്കള്ക്കാണ് നല്കിയത് പിന്നീട് ഞങ്ങളത് മറ്റുള്ളവര്ക്ക് നല്കുന്നു. വളരെ നമ്രതയോടെ സംസാരിക്കണം. ജ്ഞാനസാഗരനായ ശിവബാബ ഞങ്ങള്ക്ക് ജ്ഞാനം കേള്പ്പിക്കുന്നു. പറയുന്നു ഞാന് നിങ്ങള് മാതാക്കളിലൂടെ മുക്തി ജീവന്മുക്തിയുടെ ഗേറ്റ് തുറക്കുകയാണ്, വേറെ ആര്ക്കും തുറക്കാന് സാധിക്കില്ല. ഞങ്ങളിപ്പോള് പരമാത്മാവിലൂടെ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളെ ഒരു മനുഷ്യനുമല്ല പഠിപ്പിക്കുന്നത്. ജ്ഞാനസാഗരന് ഒരേയൊരു പരംപിതാ പരമാത്മാവാണ്. നിങ്ങളെല്ലാവരും ഭക്തിയുടെ സാഗരമാണ്. ഭക്തിയുടെ അതോറിറ്റിയാണുള്ളത്, ജ്ഞാനത്തിന്റെയല്ല. ജ്ഞാനത്തിന്റെ അതോറിറ്റി ബാബ മാത്രമാണ്. മഹിമയും ഒന്നിന്റെയാണ് ചെയ്യുന്നത്. ആ ബാബ ഉയര്ന്നതിലും ഉയര്ന്നതാണ്. നമ്മള് ആ ബാബയെ തന്നെയാണ് അംഗീകരിക്കുന്നത്. ബാബ നമ്മേ ബ്രഹ്മാവിന്റെ ശരീരത്തിലൂടെ പഠിപ്പിക്കുകയാണ് അതുകൊണ്ടാണ് ബ്രഹ്മാകുമാരന്- കുമാരിയെന്ന് പാടപ്പെടുന്നത്. ഇങ്ങനെ വളരെ മധുരമായ രൂപത്തിലിരുന്ന് മനസ്സിലാക്കി കൊടുക്കൂ. എത്രതന്നെ പഠിച്ചിട്ടുള്ളവരായാലും ശരി. അനേകം ചോദ്യങ്ങളുണ്ടാകും. ആദ്യമാദ്യം ബാബയില് മാത്രം നിശ്ചയം ചെയ്യിപ്പിക്കണം. ആദ്യം നിങ്ങളിത് മനസ്സിലാക്കൂ രചയിതാവ് ബാബയാണോ അതോ അല്ലേ. എല്ലാവരുടെയും രചയിതാവ് ഒരേയൊരു ശിവബാബയാണ്, ശിവബാബ തന്നെയാണ് ജ്ഞാനത്തിന്റെ സാഗരന്. അച്ഛന്, ടീച്ചര്, സദ്ഗുരുവാണ്. ആദ്യമിത് ബുദ്ധിയില് നിശ്ചയം ചെയ്യൂ രചയിതാവായ ബാബ തന്നെയാണ് രചനയുടെ ആദി-മധ്യ-അന്ത്യത്തിന്റെ ജ്ഞാനം നല്കുന്നത്. ബാബ തന്നെയാണ് നമുക്ക് മനസ്സിലാക്കി തരുന്നത്, ബാബ തീര്ച്ചയായും ശരിയായ കാര്യമാണ് മനസ്സിലാക്കി തരുക. പിന്നീട് ഒരു ചോദ്യവും ഉണ്ടാവാന് സാധിക്കില്ല. ബാബ വരുന്നത് തന്നെ സംഗമത്തിലാണ്. കേവലം പറയുന്നു എന്നെ ഓര്മ്മിക്കുകയാണെങ്കില് പാപം ഭസ്മമാകും. പതിതരെ പാവനമാക്കി മാറ്റലാണ് എന്റെ ജോലി. ഇപ്പോള് തമോപ്രധാന ലോകമാണ്. പതിത പാവനന് ബാബയില്ലാതെ ആര്ക്കും ജീവന്മുക്തി നേടാന് സാധിക്കില്ല. എല്ലാവരും ഗംഗാസ്നാനം ചെയ്യാന് പോകുന്നു അപ്പോള് പതിതരാണല്ലോ. ഞാനാണെങ്കില് പറയുന്നമില്ല ഗംഗാ സ്നാനം ചെയ്യൂ. ഞാന് പറയുകയാണ് എന്നെ മാത്രം ഓര്മ്മിക്കൂ. ഞാന് നിങ്ങള് എല്ലാ പ്രിയതമകളുടെയും പ്രിയതമനാണ്. എല്ലാവരും ഒരു പ്രിയതമനെ തന്നെയാണ് ഓര്മ്മിക്കുന്നത്. രചനയുടെ രചയിതാവ് ഒരേയൊരു ബാബയാണ്. ആ ബാബ പറയുകയാണ് ദേഹീ അഭിമാനിയായി എന്നെ ഓര്മ്മിക്കുകയാണെങ്കില് ഈ യോഗാഗ്നിയിലൂടെ വികര്മ്മം വിനാശമാകും. പഴയ ലോകം മാറികൊണ്ടിരിക്കുന്ന ഇപ്പോള് തന്നെയാണ് ബാബ ഈ യോഗം പഠിപ്പിക്കുന്നത്. വിനാശം മുന്നില് നില്ക്കുകയാണ്. ഇപ്പോള് നമ്മള് ദേവതയായി മാറികൊണ്ടിരിക്കുകയാണ്. ബാബ എത്ര സഹജമായാണ് പറഞ്ഞു തരുന്നത്. ബാബയുടെ മുന്നിലിരുന്ന് കേള്ക്കുന്നുണ്ട് പക്ഷെ ഏകരസമായല്ല കേള്ക്കുന്നത്. ബുദ്ധി മറ്റു ഭാഗങ്ങളിലേയ്ക്ക് പോയ്ക്കൊണ്ടിരിക്കുന്നു. ഭക്തിയിലും ഇങ്ങനെയാണുണ്ടാവുന്നത്. മുഴുവന് ദിവസവും വെറുതെ പോകുന്നു, ബാക്കി നിശ്ചയിക്കപ്പെട്ട സമയത്ത് പോലും ബുദ്ധി അവിടെയും ഇവിടെയും പോകുന്നു. എല്ലാവരുടെയും അവസ്ഥ ഇങ്ങനെയാണ്. മായയാണല്ലോ.

ചില കുട്ടികള് ബാബയുടെ മുന്നിലിരിക്കെ ധ്യാനത്തിലേയ്ക്ക് പോകുന്നു, ഇതും സമയം നഷ്ടപ്പടുത്തലാണല്ലോ. ശേഖരണമാണെങ്കില് ഉണ്ടാകുന്നുമില്ല. ബാബ പറയുകയാണ് ഓര്മ്മയിലിരിക്കൂ, അതിലൂടെ വികര്മ്മം വിനാശമാകും. ധ്യാനത്തില് പോകുന്നതുകൊണ്ട് ബുദ്ധിയില് ബാബയുടെ ഓര്മ്മയുണ്ടായിരിക്കുകയില്ല. ഈ എല്ലാ കാര്യങ്ങളിലും വളരെയധികം നഷ്ടമാണ്. നിങ്ങള്ക്കാണെങ്കില് കണ്ണുകള് പോലും അടയ്ക്കേണ്ടതില്ല. ഓര്മ്മയിലിരിക്കണമല്ലോ. കണ്ണുകള് തുറന്നിരിക്കുന്നതുകൊണ്ട് ഭയക്കേണ്ടതില്ല. കണ്ണ് തുറന്നിട്ടാവണം. ബുദ്ധിയില് പ്രിയതമനെ ഓര്മ്മയുണ്ടാവണം. കണ്ണുകളടച്ചിരിക്കുക, ഇത് നിയമമല്ല. ബാബ പറയുകയാണ് ഓര്മ്മയിലിരിക്കൂ. ഇങ്ങനെ കണ്ണുകളയ്ക്കൂ എന്ന് ഒരിക്കലും പറയുന്നില്ല. കണ്ണുകളടച്ച്, തല ഇങ്ങനെ താഴ്ത്തിയിരുന്നാല് ബാബയെങ്ങനെ കാണും. കണ്ണുകളൊരിക്കലും അടയ്ക്കരുത്. കണ്ണുകളടഞ്ഞ് പോവുന്നു എങ്കില് എന്തോ കലര്പ്പുണ്ട് , വേറെ ആരെയെങ്കിലും ഓര്മ്മ വരുന്നുണ്ടാകും. ബാബ പറയുകയാണ് വേറെ ഏതെങ്കിലും മിത്ര സംബന്ധികളെ ഓര്മ്മ വന്നൂ എങ്കില് നിങ്ങള് സത്യമായ പ്രിയതമകളല്ല. സത്യമായ പ്രിയതമകളായി മാറണം അപ്പോഴേ ഉയര്ന്ന പദവി നേടൂ. മുഴുവന് പരിശ്രമവും ഓര്മ്മയിലാണ്. ദേഹാഭിമാനത്തില് ബാബയെ മറന്നു പോകുന്നു, പിന്നീട് ബുദ്ധിമുട്ടനുഭവിച്ചുകൊണ്ടിരിക്കുന്നു, വളരെ മധുരമായി മാറണം. അന്തരീക്ഷവും മധുരമായിരിക്കണം, ഒരു ശബ്ദവുമുണ്ടാകരുത്. ആരെങ്കിലും വരുകയാണെങ്കില് കാണട്ടെ- എത്ര മധുരമായാണ് സംസാരിക്കുന്നത്. വളരെയധികം ശാന്തിയുണ്ടായിരിക്കണം. ഒരു വഴക്കോ ലഹളയോ ഉണ്ടാകരുത്. ഇല്ലായെങ്കില് അച്ഛന്, ടീച്ചര്, ഗുരു മൂന്ന് പേരെയും നിന്ദ ചെയ്യിപ്പിക്കലാണ്. അവര് പിന്നീട് കുറഞ്ഞ പദവിയേ നേടൂ. കുട്ടികള്ക്കിപ്പോള് വിവേകം ലഭിച്ചിരിക്കുകയാണ്. ബാബ പറയുന്നു ഞാന് നിങ്ങളെ ഉയര്ന്ന പദവി നേടുന്നതിന് വേണ്ടി പഠിപ്പിക്കുകയാണ്. പഠിച്ച് പിന്നീട് മറ്റുള്ളവരെയും പഠിപ്പിക്കണം. സ്വയവും മനസ്സിലാക്കാന് കഴിയും, നമ്മളാണെങ്കില് ആര്ക്കും കേള്പ്പിക്കുന്നില്ലായെങ്കില് എന്ത് പദവി നേടാനാണ്! പ്രജയെ ഉണ്ടാക്കുന്നില്ലായെങ്കില് എന്താവാനാണ്! യോഗമില്ല, ജ്ഞാനമില്ലായെങ്കില് പിന്നീട് തീര്ച്ചയായും പഠിച്ചവരുടെ മുന്നില് ഓച്ഛാനിച്ച് നില്ക്കേണ്ടി വരും. അവനവനെ നോക്കണം ഈ സമയം തോറ്റു പോയാല്, കുറഞ്ഞ പദവി നേടുകയാണെങ്കില് കല്പ കല്പാന്തരം കുറഞ്ഞ പദവിയായി പോകും. ബാബയുടെ ജോലിയാണ് മനസ്സിലാക്കി തരുക, മനസ്സിലാക്കുന്നില്ലായെങ്കില് തന്റെ പദവി ഭ്രഷ്ടമാകും. എങ്ങനെ ആര്ക്കെങ്കിലും മനസ്സിലാക്കി കൊടുക്കണം- അതും ബാബ മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നുണ്ട്. എത്ര കുറച്ചും പതുക്കെയും സംസാരിക്കുന്നുവോ അത്രയും നല്ലതാണ്. ബാബ സേവനം ചെയ്യുന്നവരുടെ മഹിമയും ചെയ്യുന്നുണ്ടല്ലോ. വളരെ നല്ല സേവനം ചെയ്യുകയാണെങ്കില് ബാബയുടെ ഹൃദയത്തില് കയറുന്നു. സേവനത്തിലൂടെ തന്നെയാണല്ലോ ഹൃദയത്തില് കയറുക. തീര്ച്ചയായും ഓര്മ്മയുടെ യാത്രയും ആവശ്യമാണ് അപ്പോഴേ സതോപ്രധാനമായി മാറൂ. ശിക്ഷ കൂടുതല് അനുഭവിക്കുകയാണെങ്കില് പദവിയും കുറഞ്ഞ് പോകും. പാപം ഭസ്മമാകുന്നില്ലായെങ്കില് ശിക്ഷയും ഒരുപാട് അനുഭവിക്കേണ്ടി വരുന്നു, പദവിയും കുറഞ്ഞ് പോകുന്നു. അതിനെ നഷ്ടമെന്ന് പറയുന്നു. ഇതും വ്യാപാരമാണല്ലോ. നഷ്ടത്തിലേയ്ക്ക് പോകരുത്. ദൈവീക ഗുണം ധാരണ ചെയ്യൂ. ഉയര്ന്നവരായി മാറണം. ബാബ ഉന്നതിക്ക് വേണ്ടിയാണ് ഇപ്രകാരമുള്ള കാര്യങ്ങള് കേള്പ്പിക്കുന്നത്, ഇപ്പോള് എന്ത് ചെയ്യുന്നുവോ അത് നേടും. നിങ്ങള്ക്ക് മാലാഖയായി മാറണം, അങ്ങനെയുള്ള ഗുണങ്ങളും ധാരണ ചെയ്യണം. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ആരോടാണെങ്കിലും വളരെ നമ്രതയോടെയും പതുക്കെയും സംസാരിക്കണം. പെരുമാറ്റം വളരെ മധുരമാകണം. ശാന്തിയുടെ അന്തരീക്ഷമായിരിക്കണം. യാതൊരു തരത്തിലുമുള്ള ശബ്ദവുമുണ്ടാകരുത്, എങ്കില് സേവനത്തില് സഫലത ഉണ്ടാകും.

2. സത്യം സത്യമായ പ്രിയതമയായി മാറി ഒരു പ്രിയതമനെ ഓര്മ്മിക്കണം. ഓര്മ്മയിലൊരിക്കലും കണ്ണുകളടച്ച് തല താഴ്ത്തി ഇരിക്കരുത്. ദേഹീ അഭിമാനിയായിരിക്കണം.

വരദാനം :-
സര്വ്വ ഖജനാവുകളെയും സ്വയത്തിനു വേണ്ടിയും മറ്റുള്ളവര്ക്ക് വേണ്ടിയും ഉപയോഗിക്കുന്നവരായ അഖണ്ഡ മഹാദാനിയായി ഭവിക്കു.

എങ്ങനെയാണ് ബാബയുടെ ഭണ്ഡാരം സദാ നിറഞ്ഞിരിക്കുന്നത് ദിവസവും കൊടുത്തു കൊണ്ടിരിക്കുന്നത് അതുപോലെ താങ്കളുടെയും അഖണ്ഡമായ ഭണ്ഡാരം ആയിരിക്കണം. കാരണം താങ്കളുടെ അടുത്ത് ജ്ഞാനത്തിന്റെ, ശക്തികളുടെ, സന്തോഷത്തിന്റെ നിറഞ്ഞ ഭണ്ഡാരമാണ് ഉള്ളത്. ഇത് കൂടെ വയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും യാതൊരു അപകടങ്ങളും ഇല്ല. ഈ ഭണ്ഡാരം സദാ തുറന്നിരുന്നാലും കള്ളന്മാര് വരില്ല. അടച്ചു വെച്ചാല് കള്ളന് വരും. അതുകൊണ്ട് ദിവസവും തനിക്ക് ലഭിച്ച ഖജനാവുകളെ നോക്കൂ. സ്വയത്തിനു വേണ്ടിയും മറ്റുള്ളവര്ക്ക് വേണ്ടിയും ഉപയോഗിക്കുമ്പോള് അഖണ്ഡ മഹാദാനിയായി മാറാം.

സ്ലോഗന് :-
കേട്ടതിനെ മനനം ചെയ്യൂ, മനനം ചെയ്യുന്നതിലൂടെ ശക്തി ശാലിയായി മാറാം

അവ്യക്ത സൂചന : കമ്പൈന്ഡ് സ്വരൂപത്തിന്റെ സ്മൃതിയിലൂടെ സദാ വിജയികളായി മാറൂ

സേവയും സ്ഥിതിയും, ബാബയും താങ്കളും ഈ കമ്പൈന്ഡ് സ്ഥിതിയും കമ്പൈന്ഡ് സേവയും ചെയ്യുമ്പോള് സദാ ഫരിസ്ഥ സ്വരൂപത്തിന്റെ അനുഭവം ചെയ്യാം. സദാ ബാബ കൂടിയുണ്ട് കൂട്ടുകാരനുമാണ് ഈ ഡബിള് അനുഭവം ഉണ്ടാകണം. ലഹരിയില് സദാ ബാബ കൂടെയുണ്ട് എന്ന അനുഭവം ചെയ്യൂ സേവനത്തിലും കൂട്ടുകാരന് ആണെന്നുള്ള അനുഭവം ചെയ്യൂ.