07.06.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങള് പരസ്പരം ആത്മീയ സഹോദരങ്ങളാണ്, നിങ്ങള്ക്ക് പരസ്പരം അതിയായ സ്നേഹമുണ്ടാകണം, നിങ്ങള് സ്നേഹത്താല് നിറഞ്ഞ ഗംഗയായി മാറണം, ഒരിക്കലും പിണങ്ങരുത് വഴക്കുണ്ടാക്കരുത്

ചോദ്യം :-
ആത്മീയ പിതാവിന് ഏത് കുട്ടികളോടാണ് വളരെ വളരെ സ്നേഹം തോന്നുന്നത്?

ഉത്തരം :-
1. ആരാണോ ശ്രീമതത്തിലൂടെ മുഴുവന് വിശ്വത്തിന്റേയും നന്മ ചെയ്തുകൊണ്ടിരിക്കുന്നത്, 2. ആരാണോ പൂക്കളായി മാറുന്നത്, ഒരിക്കലും ആരേയും മുള്ളായി മുറിവേല്പ്പിക്കാത്തത്, പരസ്പരം വളരെ സ്നേഹത്തോടെയിരിക്കുന്നത്, ഒരിക്കലും ആരോടും പിണങ്ങാത്തത് - ഇങ്ങനെയുള്ള കുട്ടികളോടാണ് ബാബക്ക് വളരെ വളരെ സ്നേഹം തോന്നുന്നത്. ആരാണോ ദേഹാഭിമാനത്തിലേക്ക് വന്ന് പരസ്പരം പിണങ്ങുന്നത്, ഉപ്പുവെള്ളമാകുന്നത്, അവര് ബാബയുടെ അന്തസ്സ് കളയുന്നു. അവര് ബാബയുടെ നിന്ദ ചെയ്യുന്ന നിന്ദകരായി മാറുന്നു.

ഓംശാന്തി.  
എങ്ങനെയാണോ ആത്മീയ കുട്ടികള്ക്ക് ഇപ്പോള് ആത്മീയ അച്ഛനോട് സ്നേഹം തോന്നുന്നത്, അതുപോലെ ആത്മീയ അച്ഛനും ആത്മീയ കുട്ടികളോട് സ്നേഹം തോന്നുകയാണ്. കാരണം ശ്രീമതത്തിലൂടെ മുഴുവന് വിശ്വത്തിന്റേയും നന്മ ചെയ്തുകൊണ്ടിരിക്കുകയാണ്, നന്മ ചെയ്യുന്നവരെ എല്ലാവരും സ്നേഹിക്കും. നിങ്ങളും പരസ്പരം ആത്മീയ സഹോദരങ്ങളാണ്. നിങ്ങള് തീര്ച്ചയായും പരസ്പരം സ്നേഹിക്കണം. പുറമേയുള്ളവര്ക്ക് ഇത്രയും സ്നേഹം ഉണ്ടായിരിക്കില്ല, ബാബയുടെ കുട്ടികള്ക്ക് എത്രയുണ്ടോ അത്രയും. നിങ്ങള്ക്കും പരസ്പരം വളരെ വളരെ സ്നേഹം വേണം. അഥവാ സഹോദരങ്ങളായിട്ട് ഇവിടെ പരസ്പരം പിണങ്ങുകയാണെങ്കില് സ്നേഹിക്കുന്നില്ലായെങ്കില് സഹോദരനായി മാറിയിട്ടില്ല. നിങ്ങള്ക്ക് പരസ്പരം സ്നേഹം വേണം. ബാബക്കും ആത്മാക്കളോട് സ്നേഹമല്ലേ. ആത്മാക്കള്ക്കും പരസ്പരം സ്നേഹമുണ്ടായിരിക്കണം. സത്യയുഗത്തില് എല്ലാ ആത്മാക്കളും പരസ്പരം സ്നേഹിക്കുന്നു. കാരണം ദേഹാഭിമാനമില്ല. നിങ്ങള് സഹോദരങ്ങള് ഒരു ബാബയുടെ ഓര്മ്മയില് മുഴുവന് വിശ്വത്തിന്റേയും നന്മ ചെയ്യുന്നവരാണ്, തന്റേയും നന്മ ചെയ്യുന്നു സഹോദരങ്ങളുടേയും നന്മ ചെയ്യണം അതിനുവേണ്ടി ബാബ ദേഹാഭിമാനത്തില്നിന്നും ദേഹീ അഭിമാനിയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ലൗകിക സഹോദരങ്ങള് പരസ്പരം ധനത്തിനുവേണ്ടി സമ്പത്തിനുവേണ്ടി പിണങ്ങുന്നു. ഇവിടെ പിണങ്ങുകയോ വഴക്കുണ്ടാക്കുകയോ ചെയ്യേണ്ട കാര്യമില്ല, ഓരോരുത്തര്ക്കും ഡയറക്ട് കണക്ഷന് വെക്കേണ്ടതുണ്ട്. ഇത് പരിധിയില്ലാത്ത കാര്യമാണ്. യോഗബലത്തിലൂടെ ബാബയില് നിന്നും സമ്പത്ത് നേടണം. ലൗകിക പിതാവില് നിന്നും സ്ഥൂലമായ സമ്പത്താണ് നേടുന്നത്, ആത്മീയ പിതാവില് നിന്നും ആത്മീയ കുട്ടികള്ക്ക് ആത്മീയ സമ്പത്താണ് ലഭിക്കുന്നത്. ഓരോരുത്തരും ബാബയില് നിന്നും നേരിട്ട് സമ്പത്ത് നേടണം. എത്രത്തോളം സ്വയം ബാബയെ ഓര്മ്മിക്കുന്നു അത്രയും സമ്പത്ത് ലഭിക്കും. ബാബ നോക്കും പരസ്പരം പിണങ്ങുകയാണെങ്കില് ബാബ പറയും നിങ്ങളെന്താ അനാഥരാണോ? ആത്മീയ സഹോദരങ്ങള് പിണങ്ങരുത്. അഥവാ ആത്മീയ സഹോദരങ്ങളായിട്ടും പരസ്പരം പിണങ്ങുകയാണെങ്കില്, സ്നേഹമില്ലെങ്കില് രാവണന്റേതായി മാറിയതുപോലെയാണ്. അങ്ങനെയുള്ളവരെല്ലാം ആസുരീയ സന്താനങ്ങളെ പോലെയാണ്. അങ്ങനെയെങ്കില് ദൈവീകസന്താനവും ആസുരീയസന്താനവും തമ്മില് വ്യത്യാസമില്ല. കാരണം ദേഹാഭിമാനത്തിലേക്ക് വന്ന് പിണങ്ങുകയാണ്. ആത്മാവ് ആത്മാവിനോട് പിണങ്ങാറില്ല. അതുകൊണ്ട് ബാബ പറയുകയാണ് മധുരമധുരമായ കുട്ടികളേ, പരസ്പരം ഉപ്പുവെള്ളമാകരുത്. അങ്ങനെ ആകുമ്പോഴാണ് മനസ്സിലാക്കിത്തരേണ്ടിവരുന്നത്. പിന്നീട് ബാബ പറയും ഇവര് ദേഹാഭിമാനത്തിലുള്ള കുട്ടികളാണ്, രാവണന്റെ കുട്ടികളാണ്, എന്റെയല്ല കാരണം പരസ്പരം ഉപ്പുവെള്ളമാണ്. നിങ്ങള് 21 ജന്മത്തിലേക്ക് പാലുപോലെയുള്ളവരായിരുന്നു. ഈ സമയം ദേഹീ അഭിമാനിയായിരിക്കണം. അഥവാ പരസ്പരം മാറുന്നില്ലായെങ്കില് ആ സമയം അവര് രാവണസമ്പ്രദായത്തിലുള്ളവരാണെന്ന് മനസ്സിലാക്കണം. പരസ്പരം ഉപ്പുവെള്ളമാകുന്നതിലൂടെ ബാബയുടെ അന്തസ്സ് കളയുന്നു. ഈശ്വരീയ സന്താനമാണെന്ന് പറയും. പക്ഷേ ആസുരീയ ഗുണങ്ങളാണുള്ളത്, ദേഹാഭിമാനത്തിലുള്ളവരേപോലേ. ദേഹീഅഭിമാനിയാകുന്നവരില് ഈശ്വരീയഗുണങ്ങളുണ്ടായിരിക്കും. ഇവിടെ നിങ്ങള് ഈശ്വരീയഗുണങ്ങള് ധാരണ ചെയ്യുമ്പോഴേ ബാബ കൂടെ കോണ്ടുപോകുകയുള്ളു, പിന്നീട് അതേ സംസ്കാരം കൂടെ കൊണ്ടുപോകും. ബാബക്ക് അറിയാന് കഴിയും കുട്ടികള് ദേഹാഭിമാനത്തിലേക്ക് വന്ന് ഉപ്പുവെള്ളമാകുന്നുണ്ടോ. അവരെ ഈശ്വരീയ സന്താനങ്ങളാണെന്ന് പറയാന് സാധിക്കില്ല. എത്രത്തോളം സ്വയത്തിന് നഷ്ടമുണ്ടാക്കുന്നു. മായക്ക് വശപ്പെട്ടുപോകുന്നു. പരസ്പരം ഉപ്പുവെള്ളം അതായത് അഭിപ്രായവ്യത്യാസത്തിലേക്ക് വരുന്നു. മുഴുവന് ലോകം തന്നെ ഉപ്പുവെള്ളമാണ്. ഈശ്വരീയസന്താനങ്ങളായിട്ടും നിങ്ങളും ഉപ്പുവെള്ളമായി മാറിയാല് പിന്നെന്തു വ്യത്യാസമാണുള്ളത്? അത് ബാബയെ നിന്ദക്കുകയാണ്. ബാബയെ നിന്ദിക്കുന്നവര് ഉപ്പുവെള്ളം പോലെയുള്ളവര് ഗതി പ്രാപിക്കില്ല. അവരെ നാസ്തികനെന്നാണ് പറയുക. ആസ്തികനാകുന്ന കുട്ടികള് ഒരിക്കലും പിണങ്ങില്ല. നിങ്ങള് പരസ്പരം പിണങ്ങരുത്. പ്രേമത്തോടെയിരിക്കാന് ഇവിടെ പഠിക്കണം, പിന്നീട് 21 ജന്മത്തേക്ക് പ്രേമത്തോടെ ജീവിക്കാം. ബാബയുടെ കുട്ടികളെന്ന് പറഞ്ഞ് സഹോദരങ്ങളായി മാറുന്നില്ലായെങ്കില് അവര് ആസുരീയ സന്താനങ്ങള് തന്നെയാണ്. ബാബാ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നതിനു വേണ്ടിയാണ് മുരളി പറയുന്നത്. എന്നാല് ദേഹാഭിമാനം കാരണം അവര്ക്ക് അറിയാന് കഴിയുന്നില്ല ബാബ ഞങ്ങള്ക്കുവേണ്ടിയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. മായ പ്രബലനാണ്. എങ്ങിനെയാണോ എലി കടിച്ചുമുറിക്കുന്നത്, അറിയാന് കഴിയില്ല. മായയും വളരെ മധുരമധുരമായി ബോധം മറപ്പിച്ച് മുറിക്കും. അറിയാന് പോലും കഴിയില്ല. പരസ്പരം പിണങ്ങുന്നതെല്ലാം ആസുരീയസമ്പ്രദായമുള്ളവരുടെ ജോലിയാണ്. വളരെയധികം സെന്ററുകളിലും ഉപ്പുവെള്ളത്തിന്റെ സ്വഭാവത്തോടെയിരിക്കുന്നവരുണ്ട്. ഇപ്പോള് വരേക്കും ആരും പരിപൂര്ണ്ണരായി മാറിയിട്ടില്ല, മായ യുദ്ധം ചെയ്തുകൊണ്ടേയിരിക്കുന്നുണ്ട്. മായ മുഖം തിരിപ്പിച്ചുകളയും അറിയാന് പോലും കഴിയില്ല. തന്റെ ഹൃദയത്തോട് ചോദിക്കണം നമുക്ക് പരസ്പരം പ്രേമമുണ്ടോ അതോ ഇല്ലയോ? പ്രേമത്തിന്റെ സാഗരന്റെ കുട്ടികള് പ്രേമത്താല് നിറഞ്ഞ ഗംഗയായി മാറണം. പിണങ്ങുക, വഴക്കുണ്ടാക്കുക, തലതിരിഞ്ഞ ശബ്ദം പറയുക, ഇതിനേക്കാളെല്ലാം നല്ലത് ഒന്നും സംസാരിക്കുന്നതാണ്. മോശമായത് കേള്ക്കരുത്... അഥവാ ആരിലെങ്കിലും ക്രോധത്തിന്റെ അംശമുണ്ടെങ്കില് അവര്ക്ക് സ്നേഹമുണ്ടായിരിക്കില്ല. അതുകൊണ്ട് ബാബ പറയുകയാണ് ദിവസവും തന്റെ കണക്ക് പരിശോധിക്കൂ, ആസുരീയ പെരുമാറ്റം പരിവര്ത്തനപ്പെടുന്നില്ലായെങ്കില് അവര്ക്ക് എന്തു ഭാവിയാണുണ്ടാകുക? എന്തു പദവി നേടും? ബാബ മനസ്സിലാക്കിത്തരികയാണ് സര്വ്വീസ് ഒന്നും ചെയ്യുന്നില്ലായെങ്കില് അവരുടെ അവസ്ഥ എന്താകും? പദവി കുറയും. എല്ലാവര്ക്കും സാക്ഷാത്കാരം ഉണ്ടാകും. നിങ്ങള്ക്കും തന്റെ പഠിപ്പിന്റെ സാക്ഷാത്കാരം ഉണ്ടാകും. സാക്ഷാത്കാരം ഉണ്ടായതിനുശേഷമാണ് നിങ്ങള് ട്രാന്സ്ഫര് ആവുക, ട്രാന്സ്ഫര് ആയി നിങ്ങള് പുതിയ ലോകത്തിലേക്ക് വരും. അവസാനം എല്ലാം സാക്ഷാത്കാരത്തിലൂടെ തെളിയും. ആര് എത്ര മാര്ക്കോടുകൂടെ പാസ്സായി? പിന്നെ കരയും, നിലവിളിക്കും, ശിക്ഷകളും അനുഭവിക്കും, പശ്ചാത്തപിക്കും - ബാബ പറഞ്ഞത് അംഗീകരിച്ചില്ല. ബാബ വീണ്ടും വീണ്ടും മനസ്സിലാക്കിത്തരികയാണ് ആസുരീയഗുണങ്ങളൊന്നും ഉണ്ടാകരുത്. ആരില് ദൈവീകഗുണങ്ങളുണ്ടോ അവര് മറ്റുള്ളവരെ തനിക്കുസമാനമാക്കി മാറ്റണം. ബാബയെ ഓര്മ്മിക്കുക വളരെ സഹജമാണ് - അല്ലാഹു ആസ്തി. അല്ലാഹു അര്ത്ഥം ബാബ, ആസ്തി അര്ത്ഥം ചക്രവര്ത്തി പദവി അഥവാ സമ്പത്ത്. കുട്ടികള്ക്ക് ലഹരിയുണ്ടായിരിക്കണം അഥവാ പരസ്പരം ഉപ്പുവെള്ളമാണെങ്കില് ഈശ്വരീയ സമ്പ്രദായത്തിലുള്ളവരാണെന്ന് എങ്ങനെ മനസ്സിലാക്കും. ബാബ മനസ്സിലാക്കും ഇവര് ആസുരീയ സമ്പ്രദായത്തിലുള്ളവരാണ്. മായ ഇവരുടെ മൂക്കു പിടിച്ചു. അവര്ക്കുപോലും അറിയാന് കഴിയുന്നില്ല, മുഴുവന് അവസ്ഥയും ചഞ്ചലമാണ്, പദവിയും കുറഞ്ഞു. നിങ്ങള് കുട്ടികള് അങ്ങനെയുള്ളവര്ക്ക് പ്രേമത്തോടെ പഠിപ്പിച്ചുകൊടുക്കാന് പരിശ്രമിക്കണം. പ്രേമത്തിന്റെ ദൃഷ്ടിയുണ്ടായിരിക്കണം. ബാബ പ്രേമത്തിന്റെ സാഗരനാണ് കുട്ടികളേയും ആകര്ഷിക്കുകയല്ലേ. നിങ്ങള്ക്കും പ്രേമത്തിന്റെ സാഗരമായി മാറണം.

ബാബ കുട്ടികള്ക്ക് വളരെ സ്നേഹത്തോടെ മനസ്സിലാക്കിത്തരികയാണ,് നല്ല മതം നല്കുന്നു. ഈശ്വരീയമതം ലഭിക്കുന്നതിലൂടെ നിങ്ങള് പൂക്കളായി മാറുന്നു. എല്ലാ ഗുണങ്ങളും നിങ്ങള്ക്ക് നല്കുകയാണ്. ദേവതകളില് സ്നേഹമല്ലേ ഉള്ളത്. ആ അവസ്ഥ ഇവിടെ നിങ്ങള് സമ്പാദിക്കണം. ഈ സമയം നിങ്ങള്ക്ക് നോളേജുണ്ട് പിന്നീട് ദേവതയായി മാറിക്കഴിഞ്ഞാല് ഈ നോളേജ് ഉണ്ടായിരിക്കില്ല. അവിടെ ദൈവീകസ്നേഹം ഉണ്ടായിരിക്കും. കുട്ടികള്ക്ക് ഇപ്പോള് ദൈവീകഗുണങ്ങളെ ധാരണ ചെയ്യണം. ഇപ്പോള് നിങ്ങള് പൂജ്യരായി മാറുന്നതിനുവേണ്ടി പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇപ്പോള് സംഗമയുഗത്തിലാണ്. ബാബ വരുന്നത് ഭാരതത്തിലേക്കാണ്, ശിവജയന്തിയും ആഘോഷിക്കുന്നുണ്ട്. പക്ഷേ ബാബ ആരാണ്, എങ്ങനെയാണ് എപ്പോഴാണ് വരുന്നത്, എന്താണ് ചെയ്യുന്നത്? ഇതൊന്നും അറിയുന്നില്ല. നിങ്ങള് കുട്ടികള് ഇപ്പോള് നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച് മനസ്സിലാക്കി, ആര് മനസ്സിലാക്കിയിട്ടില്ലയോ അവര്ക്ക് ആര്ക്കും മനസ്സിലാക്കിക്കൊടുക്കാന് സാധിക്കില്ല. പദവിയും കുറയും. സ്കൂളില് പഠിക്കുന്നവരില് ചിലരുടെ പെരുമാറ്റം മോശമായിരിക്കും. ചിലരുടേത് വളരെ നല്ലതായിരിക്കും, ചിലര് പ്രസന്റായിരിക്കും, ചിലര് ആബ്സന്റായിരിക്കും. ഇവിടെ പ്രസന്റായിരിക്കുന്നത് അവരാണ് സദാ ബാബയെ ഓര്മ്മിക്കുന്നവര്. സ്വദര്ശനചക്രം കറക്കിക്കൊണ്ടേയിരിക്കും. ബാബ പറയുകയാണ് എഴുന്നേല്ക്കുമ്പോഴും ഇരിക്കുമ്പോഴും സ്വദര്ശനചക്രധാരിയാണെന്ന് മനസ്സിലാക്കു. മറക്കുകയാണെങ്കില് ആബ്സന്റാണ്, പ്രസന്റാണെങ്കില് ഉയര്ന്ന പദവി നേടാം, മറന്നുപോയാല് പദവി കുറയും. ബാബക്കറിയാം ഇപ്പോഴും സമയമുണ്ട്. ഉയര്ന്ന പദവി നേടുന്നവരുടെ ബുദ്ധിയില് ചക്രം കറങ്ങിക്കൊണ്ടേയിരിക്കും. പറയാറുണ്ട് ശിവബാബയുടെ ഓര്മ്മയും, വായില് ജ്ഞാനാമൃതവും ഉണ്ടാകുമ്പോഴാണ് പ്രാണന് ശരീരത്തില്നിന്നും പോകേണ്ടത്. അഥവാ ഏതെങ്കിലും വസ്തുക്കളോട് പ്രീതിയുണ്ടെങ്കില് അന്തിമസമയത്ത് അതിന്റെ ഓര്മ്മ വന്നുകൊണ്ടിരിക്കും. ആഹാരം കഴിക്കാനുള്ള അത്യാഗ്രഹമാണുള്ളതെങ്കില് മരിക്കുന്ന സമയത്ത് ആ വസ്തുവിന്റെ ഓര്മ്മ വന്നുകൊണ്ടിരിക്കും, ഈ ഭക്ഷണം കഴിക്കണം. പിന്നീട് പദവി നഷ്ടപ്പെടും. ബാബ പറയുകയാണ് സ്വദര്ശനചക്രധാരിയായി മരിക്കൂ. വേറെയൊന്നും ഓര്മ്മ വരരുത്. എങ്ങിനെയാണോ ഒരു സംബന്ധവും ഇല്ലാതെ ആത്മാവ് വന്നത്, അതേപോലെ പോകണം. അത്യാഗ്രഹവും നിസ്സാരമല്ല. അത്യാഗ്രഹമുണ്ടെങ്കില് അന്തിമസമയത്ത് അതിന്റെ തന്നെ ഓര്മ്മ വന്നുകൊണ്ടിരിക്കും. ലഭിച്ചില്ലായെങ്കില് ആ ആശയില് മരിക്കും. അതുകൊണ്ട് നിങ്ങള് കുട്ടികള്ക്ക് അത്യാഗ്രഹം പാടില്ല. ബാബ മനസ്സിലാക്കിത്തരികയാണ് വളരെയധികം പക്ഷേ മനസ്സിലാക്കുന്നവരില് ചിലരേ മനസ്സിലാക്കുന്നുള്ളു. ബാബയുടെ ഓര്മ്മ ഹൃദയത്തില് പൂര്ണ്ണമായും ചേര്ത്ത് വെക്കു- ബാബ, ആഹാ ബാബ. ബാബ ബാബയെന്ന് വായിലൂടെ പറയേണ്ടതില്ല. നിരന്തരസ്മൃതി ഉണ്ടായിരിക്കണം ബാബയുടെ ഓര്മ്മയില്, കര്മ്മാതീതാവസ്ഥയില് ഈ ശരീരം ഉപേക്ഷിക്കുമ്പോള് ഉയര്ന്ന പദവി ലഭിക്കും. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പ്രേമത്താല് നിറഞ്ഞ ഗംഗയായി മാറണം. എല്ലാവരെപ്രതിയും പ്രേമത്തിന്റെ ദൃഷ്ടി വെക്കണം. ഒരിക്കലും വായില്നിന്ന് തലതിരിഞ്ഞ വാക്കുകള് പറയരുത്.

2) വസ്തുക്കളോടൊന്നും തന്നെ അത്യാഗ്രഹം വെക്കരുത്. സ്വദര്ശനചക്രധാരിയായി മാറണം. അന്തിമസമയത്ത് വേറെ ഒന്നിന്റേയും ഓര്മ്മ വരാതിരിക്കാന് അഭ്യാസം ചെയ്യണം.

വരദാനം :-
പഴയ ദേഹം അഥവാ പഴയ ലോകത്തിന്റെ സര്വ്വ ആകര്ഷണങ്ങളില് നിന്നും സഹജമായും സദാസമയവും ദൂരെ കഴിയുന്ന രാജഋഷിയായി ഭവിക്കൂ

രാജഋഷി അര്ത്ഥം ഒരു വശത്ത് സര്വ്വ പ്രാപ്തിയുടെ അധികാരത്തിന്റെ ലഹരിയും മറുവശത്ത് പരിധിയില്ലാത്ത വൈരാഗ്യത്തിന്റെ അലൗകിക ലഹരി. വര്ത്തമാന സമയം ഈ രണ്ട് അഭ്യാസത്തെയും വര്ദ്ധിപ്പിച്ചുകൊണ്ടിരിക്കൂ. വൈരാഗ്യമെന്നാല് മാറിനില്ക്കലല്ല എന്നാല് സര്വ്വ പ്രാപ്തി ഉണ്ടായിട്ടും പരിധിയുള്ള ആകര്ഷണം മനസ്സിനെയും ബുദ്ധിയെയും ആകര്ഷണത്തിലേക്ക് കൊണ്ടുവരരുത്. സങ്കല്പ മാത്രയില് പോലും അധീനത ഉണ്ടായിരിക്കരുത് ഇതിനെയാണ് പറയുന്നത് രാജഋഷി അര്ത്ഥം പരിധിയില്ലാത്ത വൈരാഗി. ഈ പഴയ ദേഹം അല്ലെങ്കില് ദേഹത്തിന്റെ പഴയ ലോകം, വ്യക്ത ഭാവം, വൈഭവങ്ങളുടെ ഭാവം ഈ എല്ലാ ആകര്ഷണങ്ങളില് നിന്നും സദാസമയവും ദൂരെ കഴിയുന്നവര്.

സ്ലോഗന് :-
സയന്സിന്റെ സാധനങ്ങളെ ഉപയോഗിക്കൂ എന്നാല് തന്റെ ജീവിതത്തിന്റെ ആധാരമാക്കരുത്.

മാതേശ്വരിയുടെ മധുരമായ മഹാവാക്യം

നോക്കൂ, മനുഷ്യര് പറയാറുണ്ട് കൗരവരും പാണ്ഢവരും തമ്മില് കുരുക്ഷേത്രത്തില് യുദ്ധം ചെയ്തു. കാണിക്കുന്നുണ്ട് പാണ്ഢവരുടെ കൂടെ നിര്ദ്ദേശം നല്കുന്നതിനായി ശ്രീകൃഷ്ണനുണ്ടായിരുന്നു. ഏതു ഭാഗത്താണോ സ്വയം പ്രകൃതിപതിയുള്ളത് അവര്ക്ക് വിജയം തീര്ച്ചയാണ്. നോക്കൂ, എല്ലാ കാര്യങ്ങളും ഒന്നാക്കി, ഇപ്പോള് ആദ്യം ഈ കാര്യം മനസ്സിലാക്കൂ പ്രകൃതിപതി കൃഷ്ണനല്ല. പ്രകൃതിപതി പരമാത്മാവാണ്, കൃഷ്ണന് സത്യയുഗത്തിലെ ആദ്യദേവതയാണ്, കൃഷ്ണനെ എങ്ങനെ ഭഗവാനെന്ന് പറയാന് സാധിക്കും. പാണ്ഢവരുടെ സാരഥി പരമാത്മാവായിരുന്നു ശ്രീകൃഷ്ണനല്ല. ഇപ്പോള് പരമാത്മ നിങ്ങള് കുട്ടികള്ക്ക് ഒരിക്കലും ഹിംസയല്ല പഠിപ്പിച്ചുതരുന്നത്, പാണ്ഢവര് ഹിംസായുദ്ധം ചെയ്തല്ല സ്വരാജ്യം നേടിയത്. ഈ ലോകം കര്മ്മക്ഷേത്രമാണ്. ഇവിടെ മനുഷ്യന് എങ്ങിനെയുള്ള കര്മ്മം ചെയ്ത് ബീജം വിതക്കുന്നുവോ അതിനനുസരിച്ചിട്ടുള്ള നല്ലതോ മോശമോ ആയ ഫലം അനുഭവിക്കുന്നു. ഈ കര്മ്മക്ഷേത്രത്തില് പാണ്ഢവര് ഭാരത് മാതാ ശക്തിഅവതാരവും ഇവിടെയുണ്ട്. പരമാത്മാ വരുന്നത് ഭാരതഖണ്ഢത്തിലാണ്. അതുകൊണ്ട് ഭാരതഖണ്ഢത്തെ അവിനാശിയെന്ന് പറയുന്നു. പരമാത്മാ അവതരണം വിശേഷിച്ചും ഭാരതഖണ്ഢത്തിലായിരുന്നു. കാരണം അധര്മ്മത്തിന്റെ വൃദ്ധിയും ഭാരതഖണ്ഢത്തില്നിന്നാണ് ഉണ്ടാകുന്നത്. അവിടെയാണ് പരമാത്മാ യോഗബലത്തിലൂടെ കൗരവരാജ്യത്തെ ഇല്ലാതാക്കി പാണ്ഢവരാജ്യത്തിന്റെ സ്ഥാപന ചെയ്യുന്നത്. പരമാത്മാ വന്ന് ധര്മ്മത്തിന്റെ രാജ്യം സ്ഥാപന ചെയ്തു പക്ഷേ ഭാരതവാസികള് തന്റെ പവിത്രമായ ധര്മ്മത്തെയും ശ്രേഷ്ഠമായ കര്മ്മത്തേയും മറന്ന് സ്വയം ഹിന്ദുവാണെന്ന് പറഞ്ഞു. സാധുക്കള് തന്റെ ധര്മ്മത്തെ അറിയാതെ മറ്റു ധര്മ്മങ്ങളിലേക്ക് ചേര്ന്നു. തനിക്കുതന്നെ ദേവതകളുടെ പേരുവച്ചു രാധാ സ്വാമി, ആര്യസമാജം, ബ്രഹ്മസമാജം, ചിദാകാശി, മഠങ്ങളും സംഗങ്ങളും ഉണ്ടായി. അര്ത്ഥം അറിയാതെ കേവലം പേരുകള് മാത്രം വച്ചു. തന്നെ രാധാസ്വാമിയെന്ന് പറയും പക്ഷേ രാധ അവരുടെ കൂടെയില്ല. നമുക്കറിയാം രാധയുടെ സ്വാമി അതായത് പ്രകൃതീപതി പരമാത്മാവാണ്, മനുഷ്യാത്മാവല്ല. അവരുടേത് മിഥ്യാജ്ഞാനമാണ്, സ്വയത്തെ ആര്യനെന്ന് പറയുന്നു, ആര്യനെന്ന് പറയുന്നത് പവിത്രതയെയാണ്. വളരെ പവിത്രതയുള്ളവര് ദേവീദേവതകളാണ്, ഇവരെപ്പോലെ പവിത്രത ഈ കലിയുഗത്തില് ആര്ക്കും ഇല്ല. ഇപ്പോള് സ്വച്ഛമായ പെരുമാറ്റം ആര്ക്കുമില്ല. കേവലം ടൈറ്റിലുകള് മാത്രം വെക്കുന്നു, ഇത് ഭംഗിയല്ല. പറയുന്നു ബ്രഹ്മസമാജമെന്ന്. ബ്രഹ്മം അഖണ്ഡജ്യോതിതത്വമാണ്. അവിടെ നിരാകാരി ആത്മാക്കളാണ് വസിക്കുന്നത്. ആത്മാക്കളുടെ സമാജത്തെ ബ്രഹ്മസമാജമെന്ന് പറയും. ഇത് സാകാരലോകമാണ്. ഇതിനെ എങ്ങനെ ബ്രഹ്മസമാജമെന്ന് പറയും. ചിദാകാശിയില് (ബ്രഹ്മലോകം) വസിക്കുന്നത് മനുഷ്യ ആത്മാക്കളാണ്, ആകാശ തത്വത്തില് മനുഷ്യാത്മാക്കള് വസിക്കുന്നു. എല്ലാവരും ചിദാകാശായിലുള്ളവരാണ് അതിനാല് ഒരുകൂട്ടരെ മാത്രം ചിദാകാശിമഠത്തിലുള്ളവരെന്ന് എങ്ങനെ പറയാന് സാധിക്കും! ഇത് പരിധിയില്ലാത്ത ജ്ഞാനമാണ്. പരിധിയില്ലാത്ത അധികാരി സ്വയം പറഞ്ഞുതരികയാണ്. തന്റെ സ്വധര്മ്മത്തെ മറന്ന് പരിധിയുള്ളതില് കുടുങ്ങിപ്പോകരുത്. ഇതിനെയാണ് പറയുന്നത് അതിധര്മ്മഗ്ലാനി. കാരണം ഇതെല്ലാം പ്രകൃതിയുടെ ധര്മ്മമാണ്. പക്ഷേ ആദ്യം വേണ്ടത് സ്വധര്മ്മം. ഓരോരുത്തരുടേയും സ്വധര്മ്മമാണ് ഞാന് ആത്മാ ശാന്ത സ്വരൂപമാണ്. തന്റെ പ്രകൃതിയുടെ ധര്മ്മമാണ് ദേവതാധര്മ്മം, 33 കോടി ഭാരതവാസികള് ദേവതകളാണ്. ഇപ്പോള് പരമാത്മാവാണ് പറയുന്നത് അനേക ദേഹധര്മ്മത്തിന്റെ ത്യാഗം ചെയ്യൂ, സര്വ്വധര്മ്മാനി പരിത്യജ.... ഈ പരിധിയുള്ള ധര്മ്മത്തിനാണ് ഇത്രയും പ്രശ്നങ്ങള് ഉണ്ടകുന്നത് ഇപ്പോള് ഈ പരിധിയുള്ള ധര്മ്മങ്ങളില് നിന്ന് വേറിട്ട് പരിധിയില്ലാത്തതിലേക്ക് പോകണം. പരിധിയില്ലാത്ത ബാബ സര്വ്വശക്തിവാന് പരമാത്മാവുമായി യോഗം വെക്കണം. സര്വ്വശക്തിവാന് പ്രകൃതിപതി പരമാത്മാവാണ്. ശ്രീകൃഷ്ണനല്ല. കഴിഞ്ഞകല്പ്പത്തെപ്പോലെ ഏത് ഭാഗത്താണോ സാക്ഷാല് പ്രകൃതീപതി പരമാത്മാവുണ്ടായിരുന്നത് അവിടെ വിജയം പാടപ്പെടും. ശരി.