07.07.24    Avyakt Bapdada     Malayalam Murli    11.11.20     Om Shanti     Madhuban


സമ്പൂര്ണതയുടെ സമീപതയിലൂടെ പ്രത്യക്ഷതയുടെ ശ്രേഷ്ഠ സമയത്തെ സമീപം കൊണ്ടുവരൂ


ഇന്ന് ബാപ്ദാദ തന്റെ ഏറ്റവും വിശുദ്ധരും ഉയര്ന്നവരും മധുരമധുരമായ, കുട്ടികളെ കാണുകയാണ്. മുഴുവന് വിശ്വത്തില് സമയത്തിനനുസരിച്ച് ഹോളിയെസ്റ്റ് ആത്മാക്കള് വന്നു കൊണ്ടിരിക്കുന്നു. താങ്കളും ഹോളിയെസ്റ്റാണ് എന്നാല് താങ്കള് ശ്രേഷ്ഠ ആത്മാക്കള് പ്രകൃതിജീത്തായി പ്രകൃതിയെയും സതോപ്രധാനമാക്കുന്നു. താങ്കളുടെ പവിത്രതയുടെ ശക്തി പ്രകൃതിയെയും വിശ്വത്തിന്റെ അചേതനവും സചേതനവുമായ സര്വതിനെയും പവിത്രമാക്കുന്നു. താങ്കളുടെ പവിത്രതയുടെ ശക്തിയാല് ശരീരവും പവിത്രമായത് പ്രാപ്തമാകുന്നു. ആത്മാവും പവിത്രം, ശരീരവും പവിത്രം, പ്രകൃതിയുടെ വസ്തുക്കളും സതോപ്രധാന, പാവനമാകുന്നു. അതിനാല് വിശ്വത്തില് ഹോളിയെസ്റ്റ് ആത്മാക്കളാണ്. ഹോളിയെസ്റ്റാണോ? നമ്മള് വിശ്വത്തിലെ ഹോളിയെസ്റ്റ് ആത്മാക്കളാണെന്ന് സ്വയത്തെക്കുറിച്ച് മനസ്സിലാക്കുന്നുണ്ടോ ? ഹൈയസ്റ്റുമാണ്, എന്തുകൊണ്ട് ഹൈയസ്റ്റ്? എന്തുകൊണ്ടെന്നാല് ഉയര്ന്നതിലും ഉയര്ന്ന ഭഗവാനെ തിരിച്ചറിഞ്ഞു. ഉയര്ന്നതിലും ഉയര്ന്ന ബാബയിലൂടെ ഉയര്ന്നതിലും ഉയര്ന്ന ആത്മാക്കളായി മാറി. സാധാരണ സ്മൃതി, വൃത്തി, ദൃഷ്ടി, കൃതി എല്ലാം മാറി. ശ്രേഷ്ഠ സ്മൃതി സ്വരൂപം, ശ്രേഷ്ഠ വൃത്തി, ശ്രേഷ്ഠ ദൃഷ്ടിയായി മാറി. ആരെയും കണ്ടാല് ഏതു മനോവൃത്തിയോടെ കാണുന്നു? സാഹോദര്യ വൃത്തിയോടെ, ആത്മീയദൃഷ്ടിയോടെ, മംഗള ഭാവനയോടെ, പ്രഭു പരിവാരത്തിന്റെ ഭാവത്തോടെ. അപ്പോള് ഹൈയസ്റ്റായില്ലേ? മാറിക്കഴിഞ്ഞില്ലേ! എത്ര ഭാഗ്യശാലിയാണ്? ഒരു ജ്യോതിഷിയുമല്ല താങ്കളുടെ ഭാഗ്യരേഖ വരച്ചത്, സ്വയം ഭാഗ്യവിധാതാവാണ് താങ്കളുടെ ഭാഗ്യരേഖ വരച്ചത്. എത്ര വലിയ ഗ്യാരന്റിയാണ് നല്കിയിട്ടുള്ളത്? 21 ജന്മങ്ങളുടെ ഭാഗ്യത്തിന്റെ രേഖയുടെ അവിനാശി ഗ്യാരന്റിയെടുത്തിരിക്കുന്നു. ഒരു ജന്മത്തെയല്ല, 21 ജന്മം ഒരിക്കലും ദു:ഖത്തിന്റെയോ അശാന്തിയുടെയോ അനുഭൂതിയുണ്ടാകുകയില്ല. സദാ സുഖിയായിരിക്കും. മൂന്നു കാര്യങ്ങള് ജീവിതത്തില് വേണം - ആരോഗ്യം, സമ്പത്ത്, സന്തോഷം. ഈ മൂന്നും തന്നെ താങ്കളേവര്ക്കും ബാബയിലൂടെ ആസ്തിയുടെ രൂപത്തില് പ്രാപ്തമായി. 21 ജന്മത്തെ ഗ്യാരന്റിയല്ലേ? എല്ലാവരും ഗ്യാരന്റിയെടുത്തോ? പുറകിലുള്ളവര്ക്ക് ഗ്യാരന്റി ലഭിച്ചോ? എല്ലാവരും കൈ ഉയര്ത്തിക്കൊണ്ടിരിക്കുകയാണ്. വളരെ നല്ലത്. കുട്ടിയാകുക അര്ഥം ബാബയിലൂടെ ആസ്തി ലഭിക്കുക. കുട്ടിയായി കൊണ്ടിരിക്കുകയല്ല. ആയിക്കൊണ്ടിരിക്കുകയാണോ? കുട്ടിയായി കൊണ്ടിരിക്കുകയാണോ ആയിക്കഴിഞ്ഞുവോ? കുട്ടി ആവുകയാണ് എന്നത് സംഭവിക്കില്ല. ജന്മം എടുത്തു ആയി. ജന്മം എടുത്തതും അച്ഛന്റെ ആസ്തിക്ക് അധികാരിയായിക്കഴിഞ്ഞു. അപ്പോള് ഇങ്ങനെയുള്ള ശ്രേഷ്ഠ ഭാഗ്യം ബാബയിലൂടെ ഇപ്പോള് പ്രാപ്തമാക്കി. പിന്നെ ഏറ്റവും സമ്പന്നരും ആണ്. ബ്രാഹ്മണ ആത്മാവ്, ക്ഷത്രിയന് അല്ല ബ്രാഹ്മണന്. ബ്രാഹ്മണ ആത്മാവ് നിശ്ചയത്തിലൂടെ അനുഭവം ചെയ്യുന്നു - ഞാന് ശ്രേഷ്ഠാത്മാവ് ഞാന് ഇന്നയാളെന്നല്ല, ലോകത്തിലെ ഏറ്റവും സമ്പന്ന ആത്മാവാണ്. ബ്രാഹ്മണന് എങ്കില് ലോകത്തിലെ ഏറ്റവും സമ്പന്നനാണ് , എന്തുകൊണ്ടെന്നാല് ബ്രാഹ്മണ ആത്മാവിന് പരമാത്മ ഓര്മ്മയിലൂടെ ഓരോ ചുവടിലും കോടിയാണ്. അപ്പോള് മുഴുവന് ദിവസത്തില് എത്ര ചുവട് വയ്ക്കുന്നുണ്ടാകും? ചിന്തിക്കൂ. ഓരോ ചുവടില് കോടി, അപ്പോള് മുഴുവന് ദിവസത്തില് എത്ര ചുവടായി? ബാബയിലൂടെ ഇങ്ങനെയുള്ള ആത്മാക്കള് ആയി. ഞാന് ബ്രാഹ്മണ ആത്മാവ് എങ്ങനെയുള്ള ആത്മാവാണ് ഇത് ഓര്മ്മിക്കുക തന്നെ ഭാഗ്യമാണ്. അപ്പോള് ഇന്ന് ബാപ്ദാദ ഓരോരുത്തരുടെ മസ്തകത്തില് ഭാഗ്യത്തിന്റെ തിളങ്ങുന്ന നക്ഷത്രം കാണുകയാണ്. താങ്കളും സ്വന്തം ഭാഗ്യനക്ഷത്രം കാണുകയാണോ?

ബാപ്ദാദ കുട്ടികളെ കണ്ട് സന്തോഷിക്കുന്നുവോ അതോ കുട്ടികള് ബാബയെ കണ്ട് സന്തോഷിക്കുന്നുവോ? ആരാണ് സന്തോഷിക്കുന്നത്? ബാബയോ കുട്ടികളോ? ആരാണ്? (കുട്ടികള്) ബാബ സന്തോഷിക്കുന്നില്ലേ? ബാബ കുട്ടികളെ കണ്ട് സന്തോഷിക്കുന്നു കുട്ടികളും ബാബയെ കണ്ട് സന്തോഷിക്കുന്നു. രണ്ടുപേരും സന്തോഷിക്കുന്നുണ്ട്. എന്തുകൊണ്ടെന്നാല് കുട്ടികള്ക്ക് അറിയാം ഈ പ്രഭുമിലനം, ഈ പരമാത്മാ സ്നേഹം, ഈ പരമാത്മ സമ്പത്ത്, ഈ പരമാത്മ പ്രാപ്തികള് ഇപ്പോഴേ പ്രാപ്തമാവുകയുള്ളൂ ഇപ്പോഴില്ലെങ്കില് ഒരിക്കലുമില്ല. ഇങ്ങനെയല്ലേ?

ബാപ്ദാദ ഇപ്പോള് കേവലം ഒരു കാര്യം കുട്ടികളോട് ആവര്ത്തിക്കുകയാണ്. ഏത് കാര്യമാകും? മനസ്സിലായല്ലോ. ഇതാണ് ആവര്ത്തിച്ചു കൊണ്ടിരിക്കുന്നത് ഇപ്പോള് ശ്രേഷ്ഠസമയത്തെ സമീപം കൊണ്ടുവരു. ഇത് വിശ്വത്തിലെ ആത്മാക്കളുടെ ശബ്ദമാണ്. പക്ഷേ കൊണ്ടുവരേണ്ടത് ആരാണ്? താങ്കളോ അതോ മറ്റാരെങ്കിലും ആണോ? ഇങ്ങനെയുള്ള സുവര്ണ്ണ ശ്രേഷ്ഠസമയത്തെ സമീപം കൊണ്ടുവരേണ്ടവര് താങ്കളേവരും അല്ലേ? ആണെങ്കില് കൈ ഉയര്ത്തു. ശരി പിന്നെ അടുത്ത കാര്യവുമുണ്ട് അതും മനസ്സിലാക്കിയല്ലോ അതല്ലേ ചിരിക്കുന്നത്? നല്ലത്, അതിന്റെ തീയതി ഏതാണ്? തീയതി നിശ്ചയിക്കില്ലേ? ഇപ്പോള് തീയതി നിശ്ചയിക്കില്ലേ അതോ വിദേശികളുടെ ടേണ് വരണോ. അപ്പോള് ഈ തീയതി ഉറപ്പിച്ചു കഴിഞ്ഞു. അല്ലയോ സമയത്തെ സമീപം കൊണ്ടുവരുന്ന ആത്മാക്കളേ പറയൂ ഇതിന്റെ തീയതി ഏതാണ്? അത് കാണപ്പെടുന്നുണ്ടോ? ആദ്യം താങ്കളുടെ ദൃഷ്ടികളില് വന്ന് പിന്നെ വിശ്വത്തിലേക്ക് വരട്ടെ. ബാപ്ദാദ അമൃത വേളയില് വിശ്വത്തില് ചുറ്റിക്കറങ്ങിയപ്പോള് കണ്ട് കണ്ട് കേട്ട് കേട്ട് ദയ തോന്നി. ആനന്ദത്തിലും ആണ് എന്നാല് ആനന്ദത്തിനൊപ്പം ആശയകുഴപ്പത്തിലും ആകുന്നു. അപ്പോള് ബാപ്ദാദ ചോദിക്കുകയാണ് ദാതാവിന്റെ മക്കളേ മാസ്റ്റര് ദാതാവേ എപ്പോള് സ്വന്തം മാസ്റ്റര് ദാതാവ് പാര്ട്ട് തീവ്രഗതിയോടെ ലക്ഷ്യത്തിനു മുന്നില് പ്രത്യക്ഷമാക്കും? അതോ ഇപ്പോള് തിരശ്ശീലയ്ക്കുള്ളില് തയ്യാറായിക്കൊണ്ടിരിക്കുകയാണോ? തയ്യാറെടുപ്പ് ചെയ്യുകയാണോ? വിശ്വ പരിവര്ത്തനത്തിന് നിമിത്ത ആത്മാക്കള് ഇപ്പോള് വിശ്വത്തിലെ ആത്മാക്കളുടെ മേല് ദയ കാണിക്കൂ. സംഭവിക്കുക തന്നെ വേണം. ഇത് നിശ്ചിതമാണ്, സംഭവിക്കേണ്ടത് താങ്കള് നിമിത്ത ആത്മാക്കളിലൂടെയും ആണ്. വൈകുന്നത് ഏതു കാര്യത്തിലാണ്? ബാപ്ദാദ ഈയൊരു ആഘോഷം കാണാന് ആഗ്രഹിക്കുന്നു ഓരോ ബ്രാഹ്മണ കുട്ടികളുടെയും ഹൃദയത്തില് സമ്പന്നതയുടെയും സമ്പൂര്ണ്ണതയുടെയും കൊടി പാറി കാണാന് ആഗ്രഹിക്കുന്നു. ഓരോ ബ്രാഹ്മണരുടെയും ഉള്ളില് സമ്പൂര്ണ്ണതയുടെ കൊടി പാറുമ്പോഴേ വിശ്വത്തില് ബാബയുടെ പ്രത്യക്ഷതയുടെ കൊടി പാറുകയുള്ളൂ. അപ്പോള് ഈ ഫ്ളാഗ് സെറിമണി ബാപ്ദാദ കാണാനാഗ്രഹിക്കുന്നു. ശിവരാത്രിക്ക് ശിവ അവതരണത്തിന്റെ കൊടി പറപ്പിക്കുന്നത് പോലെ. ഇപ്പോള് ശിവ ശക്തി പാണ്ഡവ അവതരണത്തിന്റെ മുദ്രാവാക്യങ്ങള് ഉയരട്ടെ. ഒരു പാട്ട് കേള്ക്കാറുണ്ടല്ലോ ശിവശക്തികള് വന്നിരിക്കുന്നു. ഇപ്പോള് വിശ്വം ഈ പാട്ട് പാടട്ടെ ശിവനൊപ്പം ശക്തികളും പാണ്ഡവരും പ്രത്യക്ഷമായിരിക്കുന്നു. തിരശ്ശീലയ്ക്ക് പിറകില് എത്ര നാള് ഇരിക്കും! തിരശ്ശീലയ്ക്ക് പുറകില് ഇരിക്കുന്നത് നല്ലതായി തോന്നുന്നുണ്ടോ? കുറച്ചൊക്കെ നല്ലതായി തോന്നുന്നു! നല്ലതായി തോന്നുന്നില്ല എങ്കില് മാറ്റേണ്ടത് ആരാണ്? ബാബ മാറ്റുമോ? ആര് മാറ്റും? ഡ്രാമ മാറ്റുമോ അതോ താങ്കള് മാറ്റുമോ? താങ്കളാണ് മാറ്റേണ്ടത് എങ്കില് വൈകുന്നത് എന്തിന്? അപ്പോള് ഇങ്ങനെയല്ലേ മനസ്സിലാക്കേണ്ടത് - തിരശ്ശീലയ്ക്ക് പുറകില് ഇരിക്കുന്നത് നല്ലതായി തോന്നുന്നു? ബാപ്ദാദയ്ക്ക് ഇപ്പോള് ഒരേ ഒരു ശ്രേഷ്ഠ ആശയാണുള്ളത് സകലരും പാട്ട് പാടണം ആഹാ! വന്നിരിക്കുന്നു, വന്നിരിക്കുന്നു, വന്നിരിക്കുന്നു. സാധിക്കുമോ? നോക്കൂ ദാദിമാര് എല്ലാവരും പറയുന്നു സാധിക്കും, പിന്നെ എന്തുകൊണ്ട് നടക്കുന്നില്ല? കാരണം എന്താണ്? എല്ലാവരും ഇങ്ങനെ ഇങ്ങനെ പറയുന്നുവെങ്കില് പിന്നെ കാരണമെന്താണ്? (എല്ലാവരും സമ്പന്നമായിട്ടില്ല) എന്തുകൊണ്ടായിട്ടില്ല? തീയതി പറയില്ലേ! (തീയതി ബാബാ അങ്ങ് പറയണം). ബാപ്ദാദയുടെ മഹാ മന്ത്രം ഓര്മ്മയുണ്ടോ? ബാപ്ദാദ എന്താണ് പറയുന്നത്? 'എപ്പോള് എന്നല്ല ഇപ്പോള്' (ദാദിജി പറഞ്ഞു കൊണ്ടിരിക്കുകയാണ് ബാബാ ഫൈനല് തീയതി അങ്ങ് തന്നെ പറയൂ ) ശരി ബാപ്ദാദ എന്ത് തീയതി പറയുമോ അപ്പോഴേക്ക് അവനവനെ പരിവര്ത്തനം ചെയ്തെടുക്കുമോ? പാണ്ഡവര് നിറവേറ്റുമോ? പക്കാ. അഥവാ മേലു കീഴ് ആയെങ്കില് എന്തു ചെയ്യണം? (ബാബ തീയതി നിശ്ചയിച്ചാല് ആരും കയറിയിറങ്ങുക ഇല്ല.) ആശംസകള്. നല്ലത്. ഇപ്പോള് തീയതി പറയുന്നു നോക്കിക്കോളൂ. നോക്കൂ ബാപ്ദാദ എന്നിട്ടും ദയാമനസ്കനാണ്. അപ്പോള് ബാപ്ദാദ തീയതി പറയുകയാണ് ശ്രദ്ധയോടെ കേള്ക്കുക.

ബാപ്ദാദ എല്ലാ കുട്ടികള്ക്കുമായി ഈ ശ്രേഷ്ഠ ഭാവന വയ്ക്കുകയാണ്, ആശ വയ്ക്കുകയാണ് ഏറ്റവും കുറഞ്ഞത് ആറുമാസത്തില്, ആറുമാസം എപ്പോള് പൂര്ത്തിയാകും, (മേയില്) മേയില് മേ മേ (ഞാന് ഞാന്) അവസാനിപ്പിക്കുക. ബാപ്ദാദ എന്നിട്ടും മാര്ജിന് തരികയാണ് ഏറ്റവും കുറഞ്ഞത് ഈ ആറുമാസത്തിനുള്ളില് കഴിഞ്ഞ സീസണിലും ജോലി നല്കിയിരുന്നു - അവനവനെ ജീവന്മുക്ത സ്ഥിതിയുടെ അനുഭവത്തിലേക്ക് കൊണ്ടുവരൂ. സത്യയുഗത്തിന്റെ സൃഷ്ടിയുടെ ജീവന്മുക്തിയല്ല, സംഗമയുഗത്തിന്റെ ജീവന്മുക്ത സ്ഥിതി. ഏതൊരു വിഘ്നം, സാഹചര്യങ്ങള്, വസ്തു അല്ലെങ്കില് ഞാന് എന്റേത്, ദേഹ ബോധത്തിന്റെ - ഞാന്, ദേഹ ബോധ സേവനത്തിന്റെ - എന്റേത്, ഈ എല്ലാ പ്രഭാവത്തില് നിന്നും മുക്തമായി ഇരിക്കുക. ഇങ്ങനെ പറയരുത് ഞാന് മുക്തമായിരിക്കുവാന് ആഗ്രഹിച്ചിരുന്നു എന്നാല് ഈ വിഘ്നം വന്നില്ലേ ഈ കാര്യം തന്നെ വളരെ വലുതായിപോയില്ലേ. ചെറിയ കാര്യം കടന്നു പോകുന്നു, ഇത് വളരെ വലിയ കാര്യമായിരുന്നു, ഇത് വളരെ വലിയ പരീക്ഷയായിരുന്നു, വലിയ വിഘ്നം ആയിരുന്നു,വലിയ സാഹചര്യമായിരുന്നു. എത്ര തന്നെ വലുതിലും വലിയ സാഹചര്യം, വിഘ്നം, സാധനങ്ങളുടെ ആകര്ഷണം നേരിടട്ടെ, നേരിടും എന്നത് ആദ്യമേ തന്നെ പറഞ്ഞുതരുന്നു പക്ഷേ ഏറ്റവും കുറഞ്ഞത് 6 മാസത്തില് 75% മുക്തം ആകാന് സാധിക്കുമോ? ബാപ്ദാദ 100% പറയുന്നില്ല 75% മുക്കാല് വരെയെത്തിയാല് പൂര്ണ്ണതയില് എത്തിച്ചേരുകതന്നെ ചെയ്യും! അപ്പോള് ആറുമാസത്തില്, ഒരു മാസവും അല്ല, ആറുമാസം നല്കുകയാണ്, വര്ഷത്തിന്റെ പകുതി. അപ്പോള് എന്താ ഈ തീയതി നിശ്ചയിക്കാമോ? നോക്കൂ ദാദിമാര് പറഞ്ഞിട്ടുണ്ട് നിശ്ചയിക്കൂ, ദാദിമാരുടെ നിര്ദ്ദേശം മാനിക്കണം അല്ലോ! റിസള്ട്ട് കണ്ട് ബാപ്ദാദ സ്വതവേ ആകര്ഷണത്തില് വരണം. പറയേണ്ടതില്ലല്ലോ. അപ്പോള് ആറുമാസവും 75 ശതമാനവും. 100 ശതമാനം പറയുന്നില്ല. അതിനു വേണ്ടി മുന്നോട്ടു സമയം നല്കും. അപ്പോള് ഇതില് എവര് റെഡിയാണോ? എവര്റെഡി അല്ല ആറുമാസത്തില് റെഡി. ഇഷ്ടപ്പെട്ടോ അതോ കുറച്ച് ധൈര്യക്കുറവുണ്ടോ അറിയില്ല എന്താവുമോ? സിംഹവും വരും, പൂച്ചയും വരും, എല്ലാം വരും. വിഘ്നവും വരും, സാഹചര്യങ്ങളും വരും, സാധനവും വര്ദ്ധിക്കും, എന്നാല് സാധനത്തിന്റെ പ്രഭാവത്തില് നിന്ന് മുക്തമായിരിക്കുക. ഇഷ്ടമാണെങ്കില് കൈ ഉയര്ത്തു. ടി.വി തിരിക്കൂ. നല്ലപോലെ കൈ ഉയര്ത്തു താഴ്ത്താന് പാടില്ല. നല്ല ദൃശ്യമായി തോന്നുന്നു. ശരി അഡ്വാന്സ് ആശംസകള്.

ഇതു പറയാന് പാടില്ല എനിക്ക് ഒരുപാട് മരിച്ച്സഹിക്കേണ്ടിവരും മരിച്ചോളൂ അല്ലെങ്കില് ജീവിച്ചോളൂ എന്നാല് ആകുക തന്നെ വേണം. ഈ മരിക്കല് മധുരമായ മരണമാണ്. ഈ മരിക്കലില് ദു:ഖം ഉണ്ടാകുന്നില്ല. ഈ മരിക്കല് അനേകരുടെ മംഗളത്തിന് വേണ്ടിയുള്ള മരിക്കലാണ്. അതിനാല് ഈ മരിക്കലില് ആനന്ദമാണ്. ദു:ഖമല്ല സുഖമാണ്. ഒരു ഒഴികഴിവും പറയരുത്, ഇങ്ങനെ ഉണ്ടായി,അതുകൊണ്ട് സംഭവിച്ചു പോയി. ഒഴികഴിവ് നടക്കില്ല. എന്താ ഒഴികഴിവ് പറയുമോ? പറയില്ലല്ലോ! പറക്കുന്ന കലയുടെ കഴിവ് മതി മറ്റൊരു കഴിവും വേണ്ട. വീഴുന്ന കലയുടെ കഴിവ്, ഒഴി കഴിവ്, ദുര്ബലതയുടെ കഴിവ് ഇതെല്ലാം സമാപിച്ചു. പറക്കുന്ന കലയുടെ കഴിവ്. ശരിയല്ലേ. എല്ലാവരും തലയാട്ടിയിട്ടുണ്ട്. ആറുമാസത്തിനുശേഷം കാണാന് വരുമ്പോള് എങ്ങനെയായിരിക്കും മുഖം. അപ്പോഴും ഫോട്ടോ എടുക്കും.

ഡബിള്വിദേശികള് വന്നിട്ടുണ്ടല്ലോ അപ്പോള് ഡബിള് പ്രതിജ്ഞ ചെയ്യാനുള്ള ദിവസം വന്നു കഴിഞ്ഞു. മറ്റുള്ളവരെ ആരെയും നോക്കേണ്ട, സീ ഫാദര്, സീ ബ്രഹ്മാ മദര്. മറ്റുള്ളവര് ചെയ്താലും ചെയ്തില്ലെങ്കിലും, എല്ലാവരും ചെയ്യും എന്നാലും അവരെ പ്രതി ദയാഭാവം വെക്കുക. ദുര്ബലര്ക്ക് ശുഭഭാവനയുടെ ബലം നല്കുക ദുര്ബലത നോക്കരുത്. ഇങ്ങനെയുള്ള ആത്മാക്കളെ തന്റെ ധൈര്യത്തിന്റെ കൈ കൊണ്ട് എഴുനേല്പ്പിക്കുക, ഉയര്ത്തുക. ധൈര്യത്തിന്റെ കൈ സദാ സ്വയം പ്രതിയും സര്വ്വരെ പ്രതിയും നീട്ടി കൊണ്ടിരിക്കുക. ധൈര്യത്തിന്റെ കൈ വളരെ ശക്തിശാലിയാണ്. ബാപ്ദാദയുടെ വരദാനമാണ് ധൈര്യത്തിന്റെ ഒരു ചുവട് കുട്ടികളുടെ - ആയിരം ചുവട് ബാബയുടെ സഹായത്തിന്റെ. നിസ്വാര്ത്ഥ പുരുഷാര്ത്ഥത്തില് ആദ്യം ഞാന്. നിസ്വാര്ത്ഥ പുരുഷാര്ത്ഥം, സ്വാര്ത്ഥ പുരുഷാര്ത്ഥമല്ല. നിസ്വാര്ത്ഥ പുരുഷാര്ത്ഥം ഇതില് ആരാണ് ആദ്യം, അവര് ബ്രഹ്മാ ബാപ്സമാനം.

ബ്രഹ്മാ ബാബയോട് സ്നേഹമല്ലേ! അവരേയല്ലേ ബ്രഹ്മാകുമാരി അഥവാ ബ്രഹ്മാകുമാരന് എന്ന് പറയുന്നത്! വെല്ലുവിളി നടത്തുന്നുവെങ്കില് സെക്കന്ഡില് ജീവന്മുക്തിയുടെ സമ്പത്ത് എടുത്തോളൂ, അതിനാല് ഇപ്പോള് സെക്കന്ഡില് അവനവനെ മുക്തമാക്കുന്നതിന്റെ ജാഗ്രത. ഇപ്പോള് സമയത്തെ സമീപം കൊണ്ടുവരൂ. താങ്കളുടെ സമ്പൂര്ണ്ണതയുടെ സമീപത ശ്രേഷ്ഠ സമയത്തെ സമീപം കൊണ്ടുവരും. യജമാനന് അല്ലേ രാജാവല്ലേ! സ്വരാജ്യ അധികാരിയാണോ? എങ്കില് ആജ്ഞ നടത്തു. രാജാവാണെങ്കില് ആജ്ഞ നടത്തുമല്ലോ! ഇത് ചെയ്യരുത്, ഇത് ചെയ്യണം. ആജ്ഞ നടത്തു അത്രമാത്രം. ഇപ്പോഴിപ്പോള്നോക്കൂ മനസ്സിനെ, എന്തെന്നാല് മനസ്സാണ് മുഖ്യമന്ത്രി. അപ്പോള് രാജാവേ തന്റെ മനസ്സാകുന്ന മന്ത്രിയെ സെക്കന്ഡില് ആജ്ഞാപിച്ച് അശരീരി, വിദേഹി സ്ഥിതിയില് സ്ഥിതി ചെയ്യിക്കാന് സാധിക്കുമോ? ഒരു സെക്കന്ഡില് ആജ്ഞാപിക്കു. (5 മിനിറ്റ് ഡ്രില്) ശരി.

സദാ ലൗലീനവും ഭാഗ്യശാലിയുമായ ആത്മാക്കള്ക്ക്, ബാപ്ദാദയിലൂടെ പ്രാപ്തമായ സര്വ്വ പ്രാപ്തികളുടെ അനുഭവി ആത്മാക്കള്ക്ക്,സ്വരാജ്യ അധികാരിയായി അധികാരത്തിലൂടെ സ്വരാജ്യം നടത്തുന്ന ശക്തിശാലി ആത്മാക്കള്ക്ക്, സദാ ജീവന്മുക്ത സ്ഥിതിയുടെ അനുഭവി ഹൈയസ്റ്റ് ആത്മാക്കള്ക്ക്, ഭാഗ്യവിധാതാവിലൂടെ ശ്രേഷ്ഠ ഭാഗ്യ രേഖയിലൂടെ ലക്കിയസ്റ്റ് ആയ ആത്മാക്കള്ക്ക്, സദാ പവിത്രതയുടെ ദൃഷ്ടി, മനോവൃത്തിയിലൂടെ സ്വപരിവര്ത്തനം, വിശ്വപരിവര്ത്തനം ചെയ്യുന്നവരായ ഹോളിയസ്റ്റ് ആത്മാക്കള്ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണ, നമസ്തേ.

ഡബിള് വിദേശി അതിഥികളോട് (കോള് ഓഫ് ടൈം പരിപാടിയില് വന്നിട്ടുള്ള അതിഥികളോട് ):

എല്ലാവരും തന്റെ മധുരമായ വീട്ടില് മധുരമായ കുടുംബത്തില് എത്തിച്ചേര്ന്നല്ലോ! ഈ ചെറിയ മധുരമായ കുടുംബം പ്രിയപ്പെട്ടതായി തോന്നുന്നില്ലേ! താങ്കളും എത്ര പ്രിയപ്പെട്ടവരായിരിക്കുന്നു! ഏറ്റവും ആദ്യം പരമാത്മപ്രിയരായി മാറി. ആയില്ലേ! ആയിക്കഴിഞ്ഞുവോ ആകുമോ? നോക്കൂ താങ്കള് എല്ലാവരെയും കണ്ടിട്ട് എല്ലാവരും എത്ര സന്തുഷ്ടരാണ്. എന്തുകൊണ്ടാണ് സന്തോഷിക്കുന്നത്? എല്ലാവരുടെയും മുഖം നോക്കൂ വളരെ സന്തോഷിക്കുകയാണ്. എന്തുകൊണ്ട് സന്തോഷിക്കുന്നു? എന്തെന്നാല് അറിയാം ഇവരെല്ലാം ഈശ്വരീയ സന്ദേശവാഹകരായി ആത്മാക്കള്ക്ക് സന്ദേശം നല്കുന്നതിന് നിമിത്തമായ ആത്മാക്കളാണ്. (5 മണിക്കൂറിന് ) അപ്പോള് 5 മണിക്കൂര് സന്ദേശം എത്തിച്ചേരും. എളുപ്പമല്ലേ വളരെ നന്നായി പദ്ധതി ഉണ്ടാക്കിയിട്ടുണ്ട്. ഇതില് പരമാത്മ ശക്തി നിറച്ച് പരിവാരത്തിന്റെ സഹയോഗവും എടുത്ത് മുന്നേറിക്കൊണ്ടിരിക്കുക. എല്ലാവരുടെയും സങ്കല്പം ബാപ്ദാദയുടെ അടുക്കല് എത്തിച്ചേരുകയാണ്. സങ്കല്പം വളരെ നല്ല നല്ലതായി എടുക്കുന്നുണ്ട്. പദ്ധതി ഉണ്ടാക്കി കൊണ്ടിരിക്കുന്നുണ്ട്. അപ്പോള് പദ്ധതിയെ പ്രാക്ടിക്കലില് കൊണ്ടുവരുന്നതില് ധൈര്യം താങ്കളുടെയും സഹായം ബാബയുടെയും ബ്രാഹ്മണ പരിവാരത്തിന്റെയും. കേവലം നിമിത്തമാവുക മാത്രം മതി മറ്റ് പരിശ്രമം ഒന്നും വേണ്ട. ഞാന് പരമാത്മകാര്യത്തിന് നിമിത്തമാണ്. ഏതൊരു കാര്യം ചെയ്യുമ്പോഴും ബാബാ ഞാന് ഉപകരണം സേവാര്ഥം ത
യ്യാറാണ്. ഞാന് ഉപകരണമാണ്. തനിയെ ചലിപ്പിക്കും. ഈ നിമിത്ത ഭാവം താങ്കളുടെ മുഖത്ത് നിര്മ്മാണത്തിന്റെയും വിനയത്തിന്റെയും ഭാവം പ്രത്യക്ഷമാക്കും. സ്നേഹിക്കുന്നയാള് നിമിത്തമാക്കി കാര്യം ചെയ്യിക്കും. മൈക്ക് താങ്കള് മൈറ്റ് ബാബയുടെ. അപ്പോള് സഹജമല്ലേ ! അപ്പോള് നിമിത്തമായി ഓര്മ്മയില് ഹാജരാവു. അത്രമാത്രം. അപ്പോള് താങ്കളുടെ മുഖം താങ്കളുടെ രൂപം സ്വതവേ തന്നെ സേവനത്തിന് നിമിത്തമായി മാറും. കേവലം സംസാരത്തിലൂടെ സേവനം നടക്കുകയില്ല. എന്നാല് രൂപത്തിലൂടെയും വേണം. താങ്കളുടെ ആന്തരിക സന്തോഷം മുഖത്തിലൂടെയും കാണപ്പെടും. ഇതിനെയാണ് പറയുന്നത് അലൗകികത. ഇപ്പോള് അലൗകികമായി മാറിയില്ലേ ലൗകികത്വം അവസാനിച്ചുവല്ലോ. ഞാന് ആത്മാവാണ് ഇത് അലൗകികം. ഞാന് ഇന്ന ആളാണ് ഇത് ലൗകികം. അപ്പോള് ആരാണ്? ലൗകികരാണോ അലൗകികരാണോ? അലൗകികരല്ലേ! നല്ലത്. ബാപ്ദാദ അഥവാ പരിവാരത്തിന് മുന്നില് എത്തിച്ചേര്ന്നു, ഇവര് വളരെ നന്നായി ധൈര്യം കാണിച്ചു. നോക്കൂ താങ്കളും കോടിയില് ചിലരായി വന്നില്ലേ. എത്ര ഗ്രൂപ്പ് ഉണ്ടായിരുന്നു, അവരില് എത്ര വന്നു, അപ്പോള് കോടിയില് ചിലരായി വന്നതല്ലേ. ശരി ബാപ്ദാദയ്ക്ക് ഗ്രൂപ്പ് ഇഷ്ടപ്പെട്ടു. ഇതു നോക്കൂ എത്ര സന്തോഷിക്കുന്നു. താങ്കളെക്കാള് കൂടുതല് ഇദ്ദേഹം സന്തോഷിക്കുന്നു എന്തെന്നാല് സേവനത്തിന്റെ റിട്ടേണ് മുന്നില് കണ്ട് സന്തോഷിക്കുകയാണ്. സന്തോഷിക്കുകയല്ലേ പരിശ്രമത്തിന്റെ ഫലം ലഭിച്ചു. നല്ലത്. ഇപ്പോഴാണെങ്കില് ബാലകനില് നിന്ന് യജമാനനാണ്. ബാലകന് മാസ്റ്ററാണ്. കുട്ടികളോട് എപ്പോഴും പറയുന്നു മാസ്റ്റര്. ശരി

വരദാനം :-
സഫലമാക്കുന്നതിന്റെ വിധിയിലൂടെ സഫലതയുടെ വരദാനം പ്രാപ്തമാക്കുന്ന വരദാനി മൂര്ത്തിയായി ഭവിക്കട്ടെ.

സംഗമയുഗത്തില് താങ്കള് കുട്ടികള്ക്ക് സമ്പത്തുമുണ്ട് എങ്കില് വരദാനവുമുണ്ട് സഫലമാക്കൂ സഫലത നേടൂ. സഫലമാക്കുകയാണ് ബീജം, സഫലതയാണ് ഫലം. അഥവാ ബീജം നല്ലതാണെങ്കില് ഫലം ലഭിക്കാതിരിക്കുക ഇത് സംഭവിക്കുകയില്ല. അതിനാല് മറ്റുള്ളവരോട് പറയുന്ന പോലെ സമയം, സങ്കല്പം, സമ്പത്ത് എല്ലാം സഫലമാക്കൂ. ഇങ്ങനെ തന്റെ സര്വ ഖജനാക്കളുടെയും ലിസ്റ്റിനെ പരിശോധിക്കു ഏത് ഖജനാവ് സഫലമായി, ഏത് വ്യര്ഥമായി. സഫലമാക്കിക്കൊണ്ടിരിക്കൂ എങ്കില് സര്വ ഖജനാക്കളാലും സമ്പനമായി വരദാനീ മൂര്ത്തിയായി മാറും.

സ്ലോഗന് :-
പരമാത്മ അവാര്ഡ് നേടുന്നതിന് വ്യര്ഥത്തെയും നെഗറ്റിവിനെയും അവഗണിക്കൂ.