മധുരമായകുട്ടികളേ -
നിങ്ങള്വളരെറോയല്വിദ്യാര്ത്ഥികളാണ്, നിങ്ങള്ക്ക്അച്ഛന്, ടീച്ചര്,
സദ്ഗുരുവിന്റെഓര്മ്മയിലിരിക്കണം, അലൗകികസേവനംചെയ്യണം.
ചോദ്യം :-
സ്വയത്തെ പരിധിയില്ലാത്ത പാര്ട്ട്ധാരിയാണെന്ന് മനസ്സിലാക്കി നടക്കുന്നവരുടെ
അടയാളം കേള്പ്പിക്കൂ?
ഉത്തരം :-
അവരുടെ
ബുദ്ധിയില് ഏതൊരു സൂക്ഷ്മവും സ്ഥൂലവുമായ ദേഹധാരിയുടെ ഓര്മ്മ ഉണ്ടായിരിക്കില്ല.
അവര് ഒരു ബാബയേയും ശാന്തിധാം വീടിനെയും ഓര്മ്മിച്ചുകൊണ്ടിരിക്കും കാരണം
ബലിയര്പ്പണം ഒന്നില് മാത്രമാണ്. എങ്ങനെയാണോ ബാബ മുഴുവന് ലോകത്തിന്റെയും സേവനം
ചെയ്യുന്നത്, പതീതരെ പാവനമാക്കി മാറ്റുന്നത്, അതുപോലെ കുട്ടികളും ബാബക്കു സമാനം
സേവാധാരിയായി മാറുന്നു.
ഓംശാന്തി.
ആദ്യമാദ്യം ബാബ കുട്ടികള്ക്ക് മുന്നറിയിപ്പ് നല്കുന്നു. ഇവിടെ ഇരുന്നും സ്വയം
ആത്മാവാണെന്ന് മനസ്സിലാക്കിയാണോ ബാബയുടെ മുന്നില് ഇരിക്കുന്നത്? ഇതും
ബുദ്ധിയിലേക്ക് കൊണ്ടു വരൂ നമ്മള് ഇരിക്കുന്നത് ബാബയുടെ മുന്നിലുമാണ് ,
ടീച്ചറുടെ മുന്നിലുമാണ്. ഒന്നാമത്തെ കാര്യമാണ് - നമ്മള് ആത്മാവാണ്, ബാബയും
ആത്മാവാണ്, ടീച്ചറും ആത്മാവാണ്, ഗുരുവും ആത്മാവാണ്. ഒന്ന് തന്നെയാണല്ലോ. ഈ
പുതിയ കാര്യം നിങ്ങള് കേള്ക്കുകയാണ്. നിങ്ങള് പറയും, ബാബാ ഞങ്ങള് കല്പ കല്പം ഇത്
കേള്ക്കുന്നു. അതിനാല് ബുദ്ധിയില് ഇത് ഓര്മ്മയുണ്ടായിരിക്കണം, ബാബ
പഠിപ്പിക്കുകയാണ്, നമ്മള് ആത്മാക്കള് ഈ ശരീരത്തിലൂടെ കേള്ക്കുന്നു. ഈ ജ്ഞാനം
ഉയര്ന്നതിലും ഉയര്ന്ന ഭഗവാനിലൂടെ ഈ സമയത്താണ് നിങ്ങള് കുട്ടികള്ക്ക്
ലഭിക്കുന്നത്. ബാബ എല്ലാ ആത്മാക്കളുടെയും അച്ഛനാണ്, ബാബ സമ്പത്ത് നല്കുന്നു.
എന്ത് ജ്ഞാനമാണ് നല്കുന്നത്? എല്ലാവരുടെയും സദ്ഗതി ചെയ്യുന്നു അതായത്
വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. എത്രപേരെ കൊണ്ടു പോകും? ഇതെല്ലാം
നിങ്ങള്ക്കറിയാം. കൊതുകിന് കൂട്ടങ്ങളെപ്പോലെ എല്ലാ ആത്മാക്കള്ക്കും പോകണം.
സത്യയുഗത്തില് ഒരേയൊരു ധര്മ്മം, പവിത്രത-സുഖം-ശാന്തി എല്ലാ ഉണ്ടായിരിക്കും.
നിങ്ങള് കുട്ടികള്ക്ക് ചിത്രം കാണിച്ച് മനസ്സിലാക്കിക്കൊടുക്കുന്നത് വളരെ
സഹജമാണ്. കുട്ടികളും ഭൂപടത്തില് നിന്ന് മനസ്സിലാക്കാറുണ്ടല്ലോ. ഇംഗ്ലണ്ടാണ്,
ഇതാണ്, പിന്നീട് അത് ഓര്മ്മ വരുന്നു. ഇതും അതുപോലെയാണ്. ഓരോ ഓരോ
വിദ്യാര്ത്ഥികള്ക്കും മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട്, മഹിമയും ഒന്നിന്റേത്
മാത്രമാണ് -ശിവായ നമ: ഉയര്ന്നതിലും ഉയര്ന്ന ഭഗവാന്. വീട്ടിലെ ഏറ്റവും വലുത്
രചയിതാവായ അച്ഛനല്ലേ. അത് പരിധിയുള്ളതാണ്, ഇത് മുഴുവന് പരിധിയില്ലാത്ത വീട്ടിലെ
അച്ഛനാണ്. ബാബ പിന്നെ ടീച്ചറുമാണ്. നിങ്ങളെ പഠിപ്പിക്കുന്നു. അതിനാല് നിങ്ങള്
കുട്ടികള്ക്ക് വളരെയധികം സന്തോഷമുണ്ടായിരിക്കണം. നിങ്ങള് വിദ്യാര്ത്ഥികളും
റോയലാണ്. ബാബ പറയുന്നു, ഞാന് സാധാരണ ശരീരത്തിലാണ് വരുന്നത്. തീര്ച്ചയായും
പ്രജാപിതാ ബ്രഹ്മാവും ഇവിടെ വേണം. അദ്ദേഹമില്ലാതെ കാര്യങ്ങള് എങ്ങനെ നടക്കുന്നു.
അതുപോലെ തീര്ച്ചയായും വൃദ്ധന് തന്നെയാണ് വേണ്ടത് കാരണം ദത്തെടുക്കപ്പെട്ടതാണല്ലോ.
അതിനാല് വൃദ്ധന് വേണം. കൃഷ്ണന് കുട്ടികളേ-കുട്ടികളേ എന്ന് വിളിക്കാന് കഴിയില്ല.
പ്രായമുള്ളവരാണ് അനുയോജ്യം. കുട്ടികളെ ആരും അച്ഛാ എന്ന് വിളിക്കില്ല. അതിനാല്
കുട്ടികളുടെ ബുദ്ധിയിലും നമ്മള് ആരുടെ മുന്നിലാണിരിക്കുന്നതെന്നത് വരണം. ഉള്ളില്
സന്തോഷവുമുണ്ടാവണം. വിദ്യാര്ത്ഥികള് എവിടെ ഇരിക്കുകയാണെങ്കിലും അവരുടെ
ബുദ്ധിയില് അച്ഛന്റെയും ഓര്മ്മ വരുന്നു, ടീച്ചറിന്റെയും ഓര്മ്മ വരുന്നു.
അവര്ക്ക് അച്ഛന് വേറെ, ടീച്ചര് വേറെയാണ്. നിങ്ങളുടേത് ഒരേയൊരു
അച്ഛന്-ടീച്ചര്-സദ്ഗുരുവാണ്. ഈ ബാബയും വിദ്യാര്ത്ഥിയാണ്.
പഠിച്ചുകൊണ്ടിരിക്കുന്നു. കേവലം ലോണായി രഥം കൊടുത്തിരിക്കുന്നു വേറെ ഒരു
വ്യത്യാസവുമില്ല. ബാക്കി നിങ്ങളെപ്പോലെ തന്നെയാണ്. ഇദ്ദേഹത്തിന്റെ ആത്മാവും
നിങ്ങള് മനസ്സിലാക്കിയതുപോലെ മനസ്സിലാക്കുന്നു. ബലിയര്പ്പണം ഒന്നിന്റെ മാത്രമാണ്.
അദ്ദേഹത്തെ തന്നെയാണ് പ്രഭൂ, ഈശ്വരന് എന്ന് പറയുന്നത്. ഇതും പറയുന്നു സ്വയം
ആത്മാവാണെന്ന് മനസ്സിലാക്കി ഒരു പരമാത്മാവിനെ ഓര്മ്മിക്കൂ, ബാക്കി എല്ലാ
സൂക്ഷ്മവും സ്ഥൂലവുമായ ദേഹധാരികളെ മറക്കൂ. നിങ്ങള് ശാന്തിധാമത്തില്
വസിക്കുന്നവരാണ്. നിങ്ങള് പരിധിയില്ലാത്ത പാര്ട്ട്ധാരിയാണ്. ഈ കാര്യങ്ങള്
വേറെയാര്ക്കും അറിയില്ല. മുഴുവന് ലോകത്തിലും ആര്ക്കും തന്നെ അറിയില്ല, ഇവിടെ
ആരാണോ വരുന്നത് അവര് മനസ്സിലാക്കുന്നു. ബാബയുടെ സേവനത്തിന് വന്നു പോകുന്നു.
ഈശ്വരീയ സേവാധാരിയാണല്ലോ. ബാബയും സേവനം ചെയ്യാന് വന്നിരിക്കുന്നു. പതീതരെ
പാവനമാക്കുന്നതിന്റെ സേവനം ചെയ്യുന്നു. രാജ്യം നഷ്ടപ്പെടുത്തിയതിന് ശേഷം
ദുഖിയായി മാറുമ്പോള് ബാബയെ വിളിക്കുന്നു. ആരാണോ രാജ്യം നല്കിയത്, അവരെത്തന്നെയേ
വിളിക്കൂ.
നിങ്ങള് കുട്ടികള്ക്കറിയാം, ബാബ സുഖധാമത്തിന്റെ അധികാരിയാക്കി മാറ്റുന്നതിനാണ്
വന്നിരിക്കുന്നത്. ലോകത്തില് ആര്ക്കും ഇതറിയുകയില്ല. എല്ലാ ഭാരതവാസികളും ഒരു
ധര്മ്മത്തിലുള്ളവരാണ്. ഇത് തന്നെയാണ് മുഖ്യമായ ധര്മ്മം. അതിനാല് എപ്പോഴാണോ
അല്ലാത്തത് അപ്പോഴാണ് ബാബ വന്ന് സ്ഥാപന ചെയ്യുന്നത്. കുട്ടികള് മനസ്സിലാക്കുന്നു
ഏത് ഭഗവാനെയാണോ മുഴുവന് ലോകത്തിലുള്ളവരും അല്ലാഹു ഗോഡ് എന്ന് പറഞ്ഞ്
വിളിക്കുന്നത്, ആ ഭഗവാന് ഇവിടെ ഡ്രാമയനുസരിച്ച് കല്പം മുമ്പെന്നപോലെ
വന്നിരിക്കുന്നു. ഇത് ഗീതയിലെ എപ്പിസോഡാണ്, അവിടെ ബാബ വന്ന് സ്ഥാപന ചെയ്യുന്നു.
പാടാറുമുണ്ട് ബ്രാഹ്മണനും ദേവീ - ദേവതകളും..... ക്ഷത്രിയനെന്ന് പറയുകയില്ല.
ബ്രാഹ്മണ ദേവീ ദേവതായേ നമഃ എന്ന് പറയുന്നു എന്തുകൊണ്ടെന്നാല് ക്ഷത്രിയനാണെങ്കില്
രണ്ട് കല കുറയുന്നുണ്ടല്ലോ. പുതിയ ലോകത്തെ സ്വര്ഗ്ഗമെന്ന് പറയുന്നു.
ത്രേതായുഗത്തെ പുതിയ ലോകമെന്ന് പറയില്ല. ആദ്യമാദ്യം സത്യയുഗത്തിലാണ് പുതിയ ലോകം.
ഇത് പഴയതിലും പഴയ ലോകമാണ്. പിന്നീട് പുതിയതിലും വെച്ച് പുതിയ ലോകത്തില് പോകും.
നമ്മള് ഇപ്പോള് ആ ലോകത്തിലേക്ക് പോകുന്നു അപ്പോള് കുട്ടികള് പറയുന്നു നമ്മള്
നരനില് നിന്ന് നാരായണനായി മാറുന്നു. കഥയും നമ്മള് സത്യനാരായണന്റേതാണ്
കേള്ക്കുന്നത്. രാജകുമാരനാകുന്നതിന്റെ കഥയെന്ന് പറയില്ല. സത്യനാരായണന്റെ കഥയാണ്.
അവര് നാരായണനെ വേറെയാണെന്ന് മനസ്സിലാക്കുന്നു. പക്ഷെ നാരായണന്റെ യാതൊരു
ജീവിതകഥയും ഇല്ല. ജ്ഞാനത്തിന്റെ കാര്യങ്ങള് ഒരുപാടുണ്ട് അതുകൊണ്ട് 7 ദിവസം
നല്കിയിരിക്കുന്നു. 7 ദിവസത്തെ ഭട്ടിയിലിരിക്കേണ്ടി വരുന്നു. പക്ഷെ ഇവിടെ
ഭട്ടിയിലിരിക്കുന്നു എന്നല്ല. അങ്ങനെയാണെങ്കില് ഭട്ടിയുടെ പേരില് അനേകം പേര് വരും.
പഠിപ്പ് രാവിലെയും വൈകുന്നേരവും ഉണ്ടാകുന്നു. ഉച്ച സമയത്ത് അന്തരീക്ഷം
നല്ലതായിരിക്കില്ല. രാത്രിയില് 10 മുതല് 12 വരെയുള്ള സമയം തികച്ചും മോശമാണ്.
ഇവിടെ നിങ്ങള് കുട്ടികള്ക്ക് ഓര്മ്മയിലിരുന്ന് സതോപ്രാധാനമാകുന്നതിന്
പരിശ്രമിക്കണം. അവിടെ മുഴുവന് ദിവസവും ജോലി-ഉത്തരവാദിത്വത്തിലിരിക്കുന്നു. ജോലി
ചെയ്തും കുറച്ചു കൂടി നല്ല ജോലിക്ക് വേണ്ടി പഠിക്കുകയും ചെയ്യുന്നവര് അനേകമുണ്ട്.
ഇവിടെയും നിങ്ങള് പഠിക്കുന്നു അതിനാല് ആരാണോ പഠിപ്പിക്കുന്നത് ആ ടീച്ചറെയും
ഓര്മ്മിക്കേണ്ടതുണ്ട്. ശരി, ടീച്ചറാണെന്ന് മനസ്സിലാക്കി ഓര്മ്മിക്കൂ എങ്കില്
മൂന്ന് പേരെയും ഒരുമിച്ച് ഓര്മ്മ വരുന്നു - അച്ഛന്, ടീച്ചര്, ഗുരു, നിങ്ങള്ക്ക്
വളരെ സഹജമാണ് അതിനാല് പെട്ടെന്ന് ഓര്മ്മ വരണം. ബാബ നമ്മുടെ അച്ഛനുമാണ്, ടീച്ചറും
ഗുരുവുമാണ്. ഉയര്ന്നതിലും ഉയര്ന്ന അച്ഛനാണ് ആ അച്ഛനില് നിന്നാണ് നമ്മള് സമ്പത്ത്
എടുത്തുകൊണ്ടിരിക്കുന്നത്. നമ്മള് തീര്ച്ചയായും സ്വര്ഗ്ഗത്തിലേക്ക് പോകും.
തീര്ച്ചയായും സ്വര്ഗ്ഗത്തിന്റെ സ്ഥാപനയുണ്ടാകുന്നു. നിങ്ങള് കേവലം പുരുഷാര്ത്ഥം
ചെയ്യുന്നു ഉയര്ന്ന പദവി നേടുന്നതിന് വേണ്ടി. ഇതും നിങ്ങള്ക്കറിയാം.
മനുഷ്യര്ക്കും അറിയാന് കഴിയും, നിങ്ങളുടെ ശബ്ദം മുഴങ്ങിക്കൊണ്ടിരിക്കും. നിങ്ങള്
ബ്രാഹ്മണരുടെ അലൗകിക ധര്മ്മമാണ് - ശ്രീമതത്തിലൂടെ അലൗകിക സേവനത്തില്
തല്പരരായിരിക്കുക. ഇതും മനുഷ്യര്ക്കറിയാന് സാധിക്കും നിങ്ങള് ശ്രീമതത്തിലൂടെ
എത്ര ഉയര്ന്ന കാര്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങളെപ്പോലെ അലൗകിക സേവനം
വേറെ ആര്ക്കും ചെയ്യാന് കഴിയില്ല. നിങ്ങള് ബ്രാഹ്മണ ധര്മ്മത്തിലുള്ളവരാണ്
ഇങ്ങനെയുള്ള കര്മ്മം ചെയ്യുന്നത്. അതിനാല് അങ്ങനെയുള്ള കര്മ്മത്തില് മുഴുകണം
ഇതില്ത്തന്നെ ബിസിയായിരിക്കണം. ബാബയും ബിസിയായാണല്ലോ ഇരിക്കുന്നത്. നിങ്ങള്
രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. അവര് പഞ്ചായത്ത് കൂടി കേവലം
പാലിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ നിങ്ങള് ഗുപ്ത വേഷത്തില് എന്താണ്
ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള് ഗുപ്തമായ അറിയപ്പെടാത്ത യോദ്ധാക്കള്,
അഹിംസകരാണ്. ഇവയുടെ അര്ത്ഥം പോലും ആരും അറിയുന്നില്ല. നിങ്ങള് ഡബിള് അഹിംസക
സേനകളാണ്. എന്താണോ പതീതമാക്കി മാറ്റുന്ന വികാരം അതാണ് ഏറ്റവും വലിയ ഹിംസ.
ഇതിനെയും ജയിക്കണം. ഭഗവാന്റെ വാക്കാണ് കാമം മഹാശത്രുവാണ്, ഇതില്
വിജയിക്കുകയാണെങ്കില് നിങ്ങള് ജഗത്ജീത്തായി മാറും. ഈ ലക്ഷ്മീ നാരായണന്
ജഗത്ജീത്താണല്ലോ. ഭാരതം ജഗത്ജീത്തായിരുന്നു. ഈ വിശ്വത്തിന്റെ അധികാരിയാകുന്നത്
എങ്ങനെയാണ്! ഇതും പുറത്തുള്ളവര്ക്ക് അറിയുക സാധ്യമല്ല. ഇത് മനസ്സിലാക്കാന് വളരെ
വിശാല ബുദ്ധി വേണം. വലിയ വലിയ പരീക്ഷക്ക് പഠിക്കുന്നവര്ക്ക് വളരെ വലിയ
ബുദ്ധിയാണല്ലോ. നിങ്ങള് ശ്രീമതത്തിലൂടെ തന്റെ രാജ്യം സ്ഥാപിക്കുന്നു.
നിങ്ങള്ക്ക് ആര്ക്കു വേണമെങ്കിലും മനസ്സിലാക്കിക്കൊടുക്കാന് കഴിയും വിശ്വത്തില്
ശാന്തിയുണ്ടായിരുന്നല്ലോ, വേറെ ഒരു രാജ്യവും ഉണ്ടായിരുന്നില്ല. സ്വര്ഗ്ഗത്തില്
കേവലം ശാന്തി മാത്രമല്ല. സ്വര്ഗ്ഗത്തെത്തന്നെയാണ് അല്ലാഹുവിന്റെ പൂന്തോട്ടമെന്ന്
പറയുന്നത്. കേവലം പൂന്തോട്ടം മാത്രമല്ല. മനുഷ്യനും വേണമല്ലോ. ഇപ്പോള് നിങ്ങള്
കുട്ടികള്ക്കറിയാം നമ്മള് സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറിക്കൊണ്ടിരിക്കുന്നു.
നിങ്ങള് കുട്ടികള്ക്ക് വളരെയധികം ലഹരിയുണ്ടായിരിക്കണം, ഉയര്ന്ന
ചിന്തയുണ്ടായിരിക്കണം. നിങ്ങള് പുറത്തെ യാതൊരു സുഖവും ആഗ്രഹിക്കുന്നില്ല. ഈ സമയം
നിങ്ങള്ക്ക് തികച്ചും സാധാരണമായിരിക്കണം. ഇപ്പോള് നിങ്ങള് ഭര്തൃഗൃഹത്തിലേക്ക്
പോവുകയാണ്. ഇത് സ്വന്തം വീടാണ്. ഇവിടെ നിങ്ങള്ക്ക് രണ്ട് അച്ഛനെ
ലഭിച്ചിരിക്കുന്നു. ഒന്ന് ഉയര്ന്നതിലും ഉയര്ന്ന നിരാകാരന്, രണ്ടാമത്തേത് സാകാരം,
സാകാര അച്ഛനും ഉയര്ന്നതിലും ഉയര്ന്നതാണ്. ഇപ്പോള് നിങ്ങള് ഭര്തൃഗൃഹമായ
വിഷ്ണുപുരിയിലേക്ക് പോവുകയാണ്. അതിനെ കൃഷ്ണപുരിയെന്ന് പറയില്ല. കുട്ടികളുടെ
പുരി(ദേശം) ഉണ്ടായിരിക്കില്ല. വിഷ്ണുപുരി അര്ത്ഥം ലക്ഷ്മീ നാരായണന്റെ പുരി.
നിങ്ങളുടേത് രാജയോഗമാണ്. അതിനാല് തീര്ച്ചയായും നരനില് നിന്ന് നാരായണനായി മാറും.
നിങ്ങള് കുട്ടികള് സത്യം സത്യമായ ഈശ്വരീയ സേവാധാരികളാണ്. ബാബ സത്യമായ ഈശ്വരീയ
സേവാധാരിയെന്ന് അവരെയാണ് പറയുന്നത് ആരാണോ കുറഞ്ഞത് 8 മണിക്കൂറെങ്കിലും
ആത്മാഭിമാനിയായിരിക്കുന്നതിന്റെ പുരുഷാര്ത്ഥം ചെയ്യുന്നത്. യാതൊരു കര്മ്മ
ബന്ധനവും ഉണ്ടാവരുത് അപ്പോള് സേവാധാരിയായി മാറാന് സാധിക്കുന്നു, കര്മ്മാതീത
അവസ്ഥ നേടാന് കഴിയുന്നു. നരനില് നിന്ന് നാരായണനായി മാറണമെങ്കില് തീര്ച്ചയായും
കര്മ്മാതീത അവസ്ഥ ഉണ്ടാവണം. കര്മ്മബന്ധനമുണ്ടെങ്കില് ശിക്ഷ അനുഭവിക്കേണ്ടി വരും.
കുട്ടികള് സ്വയം മനസ്സിലാക്കുന്നു- ഓര്മ്മിക്കാനുള്ള പരിശ്രമം വളരെ കടുത്തതാണ്.
യുക്തി വളരെ സഹജമാണ്, കേവലം ബാബയെ ഓര്മ്മിക്കണം. ഭാരതത്തിന്റെ പ്രാചീന യോഗം
പ്രസിദ്ധമാണ്. യോഗത്തിന് വേണ്ടിയാണ് ജ്ഞാനം, എന്താണോ ബാബ വന്ന് പഠിപ്പിക്കുന്നത്.
കൃഷ്ണന് യാതൊരു യോഗവും പഠിപ്പിക്കുന്നില്ല. കൃഷ്ണന് പിന്നെ സ്വദര്ശന ചക്രം
നല്കിയിരിക്കുന്നു. ആ ചിത്രവും വളരെ തെറ്റാണ്. ഇപ്പോള് നിങ്ങള്ക്ക് യാതൊരു
ചിത്രവും ഓര്മ്മിക്കേണ്ടതില്ല. എല്ലാം മറക്കൂ. യാതൊന്നിലേക്കും ബുദ്ധി പോകരുത്,
ലൈന് ക്ലിയറായിരിക്കണം. ഇത് പഠിക്കാനുള്ള സമയമാണ്. ലോകത്തെ മറന്ന് സ്വയം
ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം, അപ്പോഴേ പാപം വിനാശമാകൂ. ബാബ
പറയുന്നു ആദ്യമാദ്യം നിങ്ങള് അശരീരിയായാണ് വന്നത്, പിന്നീട് നിങ്ങള്ക്ക് പോകണം.
നിങ്ങള് ആള്റൗണ്ടറാണ്. അവര് പരിധിയുള്ള അഭിനേതാക്കളാണ്, നിങ്ങള്
പരിധിയില്ലാത്തതാണ്. ഇപ്പോള് നിങ്ങള് മനസ്സിലാക്കി നമ്മള് അനേക തവണ
പാര്ട്ടഭിയിച്ചിട്ടുണ്ട്. അനേക തവണ നിങ്ങള് പരിധിയില്ലാത്ത അധികാരിയായിട്ടുണ്ട്.
ഈ പരിധിയില്ലാത്ത നാടകത്തില് പിന്നീട് അനേക തവണ ചെറിയ ചെറിയ നാടകങ്ങള്
നടന്നുകൊണ്ടിരിക്കുന്നു. സത്യയുഗം മുതല് കലിയുഗം വരെ എന്തെല്ലാം
സംഭവിച്ചിട്ടുണ്ടോ അതെല്ലാം ആവര്ത്തിച്ചുകൊണ്ടിരിക്കുന്നു. മുകളില് നിന്ന്
അവസാനം വരേക്കും നിങ്ങളുടെ ബുദ്ധിയിലുണ്ട്. മൂലവതനം, സൂക്ഷ്മവതനവും സൃഷ്ടിചക്രവും,
അത്രമാത്രം, വേറെ ഒരു ധാമവുമായും നിങ്ങള്ക്ക് ബന്ധമില്ല. നിങ്ങളുടെ ധര്മ്മം വളരെ
സുഖം നല്കുന്നതാണ്. അവരുടെ സമയം എപ്പോള് വരുന്നോ അപ്പോള് അവര് വരും.
നമ്പര്വൈസായി എങ്ങനെയെല്ലാം വന്നിട്ടുണ്ടോ, അങ്ങനെയേ വീണ്ടും പോകൂ. നമ്മള് വേറെ
ധര്മ്മത്തിന്റെ എന്ത് വര്ണ്ണന ചെയ്യാനാണ്. നിങ്ങള്ക്ക് കേവലം ഒരു ബാബയുടെ മാത്രം
ഓര്മ്മയുണ്ടായിരിക്കണം. ചിത്രം മുതലായവയെല്ലാം മറന്ന് ഒരു ബാബയെ ഓര്മ്മിക്കണം.
ബ്രഹ്മാ-വിഷ്ണു-ശങ്കരനെയുമല്ല, കേവലം ഒന്നിനെമാത്രം. അവര് മനസ്സിലാക്കുന്നു
പരമാത്മാവ് ലിംഗമാണ്. ഇപ്പോള് ലിംഗത്തിന് സമാനം ഏതെങ്കിലും വസ്തുവുണ്ടോ,
അതെങ്ങനെ ജ്ഞാനം കേള്പ്പിക്കാനാണ്. എന്താ ഏതെങ്കിലും പ്രേരണയാല് ലൗഡ്സ്പീക്കര്
വെച്ച് അത് നിങ്ങള് കേള്ക്കുകയാണോ. പ്രേരണയിലൂടെ ഒന്നും സംഭവിക്കുന്നില്ല.
ശങ്കരനെ പ്രേരിപ്പിക്കുന്നുമില്ല. ഇതെല്ലാം ഡ്രാമയില് ആദ്യം തന്നെ ഉള്ളതാണ്.
വിനാശം ഉണ്ടാവേണ്ടത് തന്നെയാണ്. എങ്ങനെയാണോ നിങ്ങള് ആത്മാക്കള് ശരീരത്തിലൂടെ
സംസാരിക്കുന്നത്, അതുപോലെ പരമാത്മാവും നിങ്ങള് കുട്ടികളോട് സംസാരിക്കുന്നു.
പരമാത്മാവിന്റെ പാര്ട്ട് തന്നെ ദിവ്യ അലൗകികമാണ്. പതിതരെ പാവനമാക്കി മാറ്റുന്നത്
ഒരേയൊരു ബാബ മാത്രമാണ്. പറയുകയാണ് എന്റെ പാര്ട്ട് വളരെ വേറിട്ടതാണ്. കല്പം
മുമ്പ് ആരാണോ വന്നിട്ടുള്ളത് അവര് വന്നുകൊണ്ടിരിക്കും. എന്താണോ കഴിഞ്ഞു പോയത്
അത് ഡ്രാമ, ഇതില് അല്പം പോലും വ്യത്യാസമുണ്ടാവില്ല. പിന്നെ പുരുഷാര്ത്ഥത്തിന്റെ
ചിന്ത വെക്കണം. ഡ്രാമയനുസരിച്ച് നമ്മുടെ കുറഞ്ഞ പുരുഷാര്ത്ഥമാണ് നടക്കുന്നത്
എങ്കില് പിന്നെ പദവിയും കുറഞ്ഞു പോകും, ഇങ്ങനെയാകരുത്. പുരുഷാര്ത്ഥത്തെ
വേഗത്തിലാക്കണം. ഡ്രാമയെന്ന് പറഞ്ഞ് ഉപേക്ഷിക്കരുത്. തന്റെ ചാര്ട്ട്
നോക്കിക്കൊണ്ടിരിക്കൂ. വര്ദ്ധിപ്പിച്ചുകൊണ്ടിരിക്കൂ. നോട്ട് ചെയ്യൂ നമ്മുടെ
ചാര്ട്ട് പുരോഗതി പ്രാപിക്കുകയാണ്, കുറഞ്ഞു പോകുന്നില്ലല്ലോ. വളരെ
ശ്രദ്ധയുണ്ടായിരിക്കണം. ഇവിടെ നിങ്ങള് ബ്രാഹ്മണരുടെ സംഗമാണ്. പുറത്തെല്ലാം
കുസംഗമാണ്. അവരെല്ലാം തലതിരിഞ്ഞ കാര്യമാണ് കേള്പ്പിക്കുന്നത്. ബാബയിപ്പോള്
നിങ്ങളെ കുസംഗത്തില് നിന്ന് പുറത്തുകൊണ്ടുവരുന്നു.
മനുഷ്യര് കുസംഗത്തില് വന്ന് തന്റെ പെരുമാറ്റം, തന്റെ വസ്ത്രധാരണം എല്ലാം
മാറ്റിയിരിക്കുന്നു, ദേശവും വേഷവും മാറ്റിയിരിക്കുന്നു, ഇതും തന്റെ ധര്മ്മത്തെ
ഇന്സള്ട്ട് ചെയ്യുകയാണ്. നോക്കൂ എങ്ങനെയെല്ലാമാണ് മുടി അലങ്കരിക്കുന്നത്.
ദേഹാഭിമാനമുണ്ടാവുന്നു. കേവലം മുടി മോടിയാക്കുന്നതിന് വേണ്ടി 100-150 രൂപ
നല്കുന്നു. ഇതിനെയാണ് പറയുന്നത് അതി ദേഹാഭിമാനം. അവര്ക്ക് പിന്നെ ജ്ഞാനം
എടുക്കാന് സാധിക്കില്ല. ബാബ പറയുന്നു തികച്ചും സാധാരണമായിരിക്കൂ.
വിലപിടിപ്പുള്ള സാരി ധരിക്കുന്നതിലൂടെയും ദേഹാഭിമാനം വരുന്നു. ദേഹാഭിമാനം
ഇല്ലാതാക്കുന്നതിന് വേണ്ടി എല്ലാം സാധാരണമാക്കണം. നല്ല വസ്തുക്കള്
ദേഹാഭിമാനത്തില് വരുത്തുന്നു. നിങ്ങള് ഈ സമയം വനവാസത്തിലാണല്ലോ. എല്ലാ
വസ്തുക്കളില് നിന്നും മോഹം മാറ്റണം. വളരെ സാധാരണമായിരിക്കണം. വിവാഹത്തിനെല്ലാം
പോകുമ്പോള് നിറമുള്ള വസ്ത്രം ധരിച്ച് പോകൂ, ബന്ധം നിലനിര്ത്താന് വേണ്ടി ധരിക്കണം,
അതിന് ശേഷം വീട്ടില് വന്ന് വസ്ത്രം മാറ്റണം. നിങ്ങള്ക്ക് ശബ്ദത്തിനുപരിയായി
പോകണം. വാനപ്രസ്ഥികള് വെള്ള വസ്ത്രത്തിലാണുണ്ടാവുക. നിങ്ങള് ഓരോരുത്തരും
ചെറിയവരും വലിയവരും എല്ലാം വാനപ്രസ്ഥികളാണ്. ചെറിയ കുട്ടികള്ക്കു പോലും
ശിവബാബയുടെ ഓര്മ്മ ഉണര്ത്തിക്കണം. ഇതില്ത്തന്നെയാണ് മംഗളമുള്ളത്. അത്രയും മതി
നമുക്ക് ഇപ്പോള് ശിവബാബയുടെയടുത്തേക്ക് പോകണം. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയഅച്ഛന്റെ
ആത്മീയകുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സദാ
ശ്രദ്ധയുണ്ടായിരിക്കണം നമ്മുടെ ഒരു പെരുമാറ്റവും ദേഹാഭിമാനമുള്ളതല്ലല്ലോ. വളരെ
സാധാരണമായിരിക്കണം. ഒരു വസ്തുവിലും മമത്വം വെക്കരുത്. കുസംഗത്തില് നിന്ന് തന്നെ
സംരക്ഷിക്കണം.
2. ഓര്മ്മയുടെ
പരിശ്രമത്തിലൂടെ സര്വ്വ കര്മ്മ ബന്ധനങ്ങളെയും ഇല്ലാതാക്കി കര്മ്മാതീതമായി മാറണം.
കുറഞ്ഞത് 8 മണിക്കൂറെങ്കിലും ആത്മാഭിമാനിയായിരുന്ന് സത്യം സത്യമായ ഈശ്വരീയ
സേവാധാരിയായി മാറണം.
വരദാനം :-
വിശാലബുദ്ധിയിലൂടെയും,വിശാലഹൃദയത്തിലൂടെയും തന്റേതെന്ന അനുഭൂതി ചെയ്യിക്കുന്ന
മാസ്റ്റര് രചയിതാവായി ഭവിക്കട്ടെ.
മാസ്റ്റര് രചയിതാവിന്റെ
ആദ്യത്തെ രചന ഈ ദേഹമാണ്.ആരാണോ ഈ ദേഹത്തിന്റെ യജമാനനാണ് എന്ന അവസ്ഥയിലിരുന്ന്
സമ്പൂര്ണ്ണ സഫലത പ്രാപ്തമാക്കുന്നത് അവര് തന്റെ ദേഹം,സമ്പര്ക്കം എന്നിവയിലൂടെ
സര്വര്ക്കും തന്റേതെന്ന അനുഭവം ചെയ്യിക്കുന്നു.ആ ആത്മാവിന്റെ സമ്പര്ക്കത്തിലൂടെ
സുഖം, ദാതാവെന്ന സ്ഥിതി, ശാന്തി, പ്രേമം, ആനന്ദം, സഹയോഗം,
ധൈര്യം,ഉത്സാഹം,ഉന്മേഷം ഇവയില് ഏതെങ്കിലും ഒരു വിശേഷതയുടെ അനുഭൂതി
ലഭിക്കുന്നു.ഇങ്ങിനെയുള്ള അനുഭൂതികള് നല്കുന്നവരെത്ത ന്നെയാണ്
വിശാലബുദ്ധികള്,വിശാലഹൃദയര് എന്ന് പറയുന്നത്.
സ്ലോഗന് :-
ഉന്മേഷ
ഉല്സാഹത്തിന്റെ ചിറകിലൂടെ സദാ പറക്കുന്ന കലയുടെ അനുഭൂതി നല്കിക്കൊണ്ടിരിക്കൂ..
അവ്യക്ത
സൂചന-സങ്കല്പങ്ങളുടെ ശക്തിയെ ശേഖരിച്ച് ശ്രേഷ്ഠസേവനങ്ങള്ക്ക് നിമിത്തമാകൂ..
സ്വയത്തെ
ശ്രേഷ്ഠസങ്കല്പങ്ങളാല് സമ്പന്നമാക്കുവാനായി ട്രസ്റ്റിയായി ഇരിക്കൂ.
ട്രസ്റ്റിയാകുക അര്ത്ഥം ഡബിള്ലൈറ്റ് ഫരിഷ്തയാകുക.ഇങ്ങിനെയുള്ള കുട്ടികളുടെ ഓരോ
സങ്കല്പങ്ങളും സഫലമാകും.കുട്ടികളുടെ ഒരു ശ്രേഷ്ഠസങ്കല്പത്തിന് ആയിരം
ശ്രേഷ്ഠസങ്കല്പങ്ങളുടെ ഫലം ബാബയില്നിന്നും പ്രാപ്തമാകുന്നു.ഒന്നിന് ആയിരം ഇരട്ടി
ഫലമാണ് ലഭിക്കുക.