07.07.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- നിങ്ങൾക്ക് ഈ ലഹരിയുണ്ടായിരിക്കണം, നമ്മുടെ ബാബ വന്നിരിക്കുകയാണ്, നമ്മെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റാനായി, നമ്മൾ ബാബയുടെ സന്മുഖത്തിരിക്കുകയാണ്.

ചോദ്യം :-
കർമ്മത്തിന്റെ ഗുഹ്യമായ ഗതിയെ അറിയുന്നവർ ഏത് പുരുഷാർത്ഥം തീർച്ചയായും ചെയ്യും?

ഉത്തരം :-
ഓർമ്മയിലിരിക്കാനുള്ള പുരുഷാർത്ഥം. കാരണം ഓർമ്മയിലൂടെ മാത്രമെ പഴയ കണക്കുകളെല്ലാം ഇല്ലാതാവുകയുള്ളൂ എന്ന് അവർക്കറിയാം. അഥവാ ആത്മാവ് തന്റെ പഴയ കണക്കുകളെയും കർമ്മഭോഗത്തിനേയും ഇല്ലാതാക്കുന്നില്ലെങ്കിൽ ശിക്ഷകൾ അനുഭവിക്കുകയും പദവി ഭ്രഷ്ടമാവുകയും ചെയ്യും എന്ന് അവർക്കറിയാം. അതിനനുസരിച്ചായിരിക്കും അവരുടെ പുനർജന്മവും .

ഓംശാന്തി.  
ബാപ്ദാദയുടെ സന്മുഖത്ത് വന്നു എന്ന് അറിയുമ്പോൾ കുട്ടികൾക്ക് അളവറ്റ സന്തോഷമുണ്ടാകുന്നു, മാത്രമല്ല 5000 വർഷത്തിനു ശേഷം വീണ്ടും ശിവബാബ ഈ ബ്രഹ്മാവിന്റെ ശരീരത്തിലേക്ക് വന്നിരിക്കുകയാണ് എന്നും കുട്ടികൾക്കറിയാം. എന്തിനാണ് വന്നിരിക്കുന്നത്? ഈ ലഹരിയാണ് കുട്ടികൾക്കുള്ളത്. സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റാനാണ് ബാബ വന്നിരിക്കുന്നത് എന്ന് എല്ലാ കുട്ടികൾക്കുമറിയാം. നമ്മളെ യോഗ്യരാക്കി മാറ്റുന്നു. തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറാനുള്ള യുക്തികൾ വീണ്ടും വീണ്ടും പറഞ്ഞുതരുന്നു. യുക്തി വളരെ സഹജമാണ്. വളരെ സഹജമായ ഓർമ്മയാണ് കുട്ടികളെ ബാബ പഠിപ്പിക്കുന്നത്. അജ്ഞാന കാലത്തിൽ പോലും അച്ഛന് ഒരു കുഞ്ഞുണ്ടായാൽ , അവകാശി ജന്മമെടുത്തൂ എന്ന് പറയും. ഈ സമയം ബാബ വന്നാണ് നമ്മളെ ദത്തെടുക്കുന്നത് എന്ന് നിങ്ങൾക്കറിയാം. നിങ്ങളെല്ലാവരും ശിവബാബയുടെ കുട്ടികൾ തന്നെയാണ്. എന്നാൽ ബാബ എങ്ങനെയാണ് നമ്മളെ തന്റേതാക്കി മാറ്റുന്നത്? എങ്ങനെയാണ് നമ്മളെ കേൾപ്പിക്കുന്നത്, എങ്ങനെയാണ് നമ്മൾ കേൾക്കുന്നത്! ഈ ബ്രഹ്മാവിന്റെ ശരീരത്തിലൂടെയാണ് ശിവബാബ പറയുന്നത്-ഞാൻ നിങ്ങളുടെ അച്ഛനാണ്. നിങ്ങളെ സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു. മുക്തിയിലേക്കും, ജീവൻമുക്തിധാമത്തിലേക്കും പതീതമായ നിങ്ങളുടെ ആത്മാവിന് പോകാൻ സാധിക്കില്ല. നിങ്ങളെല്ലാവരും ഒരച്ഛന്റെ കുട്ടികളാണ്. എല്ലാവർക്കും അച്ഛന്റെ സമ്പത്തെടുക്കണം. ഒരുപാട് കുട്ടികളുണ്ട്. വൃദ്ധി പ്രാപിച്ചുകൊണ്ടേയിരിക്കും. ദത്തെടുത്തുകൊണ്ടേയിരിക്കുന്നു. അല്ലയോ ആത്മാക്കളേ, നിങ്ങൾ ഇപ്പോൾ എന്റെ സന്താനങ്ങളാണ്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ, പകുതി കൽപമായി ഓർമ്മിച്ചിരുന്ന ബാബയെ നമുക്ക് ലഭിച്ചുകഴിഞ്ഞു. ഇത് ഒരിക്കലും മറക്കരുത്. പകുതി കൽപമായി ആത്മാവ് ഈ ശരീരത്തിലൂടെയാണ് ഓർമ്മിച്ചു വന്നത്-അല്ലയോ പതീതപാവനാ, അല്ലയോ ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്ന ബാബ, കാരണം രാവണ രാജ്യമാണല്ലോ. ഞങ്ങൾക്ക് വളരെ സുഖമാണ്, ഞങ്ങൾക്ക് ഇത്രയും കോടികളുണ്ട്, ഇത്ര മില്ലുകളുണ്ട്, ഇത്രയും ഫാക്ടറികളെല്ലാമുണ്ട് എന്ന് ഇപ്പോൾ കരുതുന്നുണ്ടെങ്കിലും ഇതെല്ലാം അൽപകാലത്തേക്ക് മാത്രമാണ്. അവസാനം ഒരുപാട് നിലവിളിക്കേണ്ടതായി വരും. ഒരുപാട് ഭാരിച്ച ദുഃഖമുണ്ടാകും. ഈ സമ്പാദ്യമെല്ലാം സെക്കന്റിൽ ഇല്ലാതാകും. സെക്കന്റിലാണ് നിങ്ങൾക്ക് ബാബയിൽ നിന്നും സമ്പത്ത് ലഭിക്കുന്നത്. സെക്കന്റിലാണ് ബാബ നിങ്ങൾക്ക് സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവി നൽകുന്നത്. ഈ പഴയ ലോകം ഇല്ലാതാകും. യുദ്ധവും പ്രകൃതി ക്ഷോഭങ്ങളുമെല്ലാം ഉണ്ടാകും. വൃത്തിയാക്കണമല്ലോ. നിങ്ങൾ ആത്മാവും ഇപ്പോൾ പവിത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾ എത്ര പരിശ്രമിക്കന്നുണ്ടെന്നത്, ബാപ്ദാദ രണ്ടു പേർക്കും മനസ്സിലാക്കാൻ സാധിക്കും. വളരെ കുറച്ചു പേർ മാത്രമേ ബാബയിൽ നിന്നും സമ്പത്ത് പ്രാപ്തമാക്കാനുള്ള പരിശ്രമം ചെയ്യുന്നുള്ളൂ. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ. ആത്മീയ അച്ഛൻ നിരാകാരനാണ്, നമ്മൾ ആത്മാക്കൾ വിളിക്കുന്നത് നിരാകാരനെയല്ലേ. ബാബ പറയുന്നു- പതീതമായ നിങ്ങളുടെ ആത്മാവ് എങ്ങനെ പാവനമായി മാറും? പതീത-പാവനൻ ഒരു ബാബയല്ലേ. വെള്ളത്തിന്റെ നദികൾ പതീത-പാവനിയാണെങ്കിൽ പെട്ടെന്ന് പോയി മുങ്ങിക്കുളിച്ചു വരും. ഗംഗാ സ്നാനമെല്ലാം ഒരുപാട് ചെയ്യുന്നുണ്ട്, എന്നിട്ടും പതീതമായതെന്തുകൊണ്ടാണ്? രാത്രിയും പകലും ഈ ലഹരി മാത്രമേയുള്ളൂ-പതീതപാവന സീതാറാം അർത്ഥം ഭക്തരെല്ലാവരുടെയും അല്ലെങ്കിൽ എല്ലാ സീതമാരുടെയും രക്ഷകൻ ഒരു രാമനായ പരമപിതാ പരമാത്മാവാണ്. പതീത-പാവനനും, പതികളുടേയും പതിയും ഒരു ശിവബാബയാണ്. ബാബ വരുമ്പോഴാണ് പാവനമാക്കി മാറ്റുന്നത്. അതിനാൽ ഇപ്പോൾ ബാബ പറയുന്നു- എന്റെ ശ്രീമതമനുസരിച്ച് നിങ്ങൾക്ക് നടക്കണം. വേറെ ആരുടേയും മതമനുസരിച്ച് നടക്കരുത്. ഭക്തി ചെയ്യുന്നതിലൂടെ ഭഗവാനെ ലഭിക്കുമെന്ന് മനുഷ്യർ മനസ്സിലാക്കുന്നു. അങ്ങനെയാണെങ്കിൽ, ഭക്തരുടെ രക്ഷകൻ വരുമെന്ന് എന്തുകൊണ്ടാണ് പറയുന്നത്! ഭക്തർക്ക് രക്ഷിക്കാൻ അവർക്ക് എന്ത് ആപത്താണ് ഉള്ളത്? എന്തെങ്കിലും ആപത്ത് വരുമ്പോഴാണ് രക്ഷിക്കുന്നത്. ബാബ പറയുന്നു- നിങ്ങൾ എത്ര ദുർഗതി പ്രാപിച്ചു. ഈ ഘോരമായ നരകത്തിൽ എല്ലാവരും ദുഃഖികളും രോഗികളുമാണ്. ഓരോ വീടുകളിലും എന്താണ് അവസ്ഥ എന്ന് നോക്കൂ! ദുഃഖം മാത്രമാണ് ഉള്ളത്. അതുകൊണ്ടാണ് -ബാബാ, ഞങ്ങളുടെ ദുഃഖത്തെ ഹരിച്ച് സുഖം നൽകൂ എന്ന് പറഞ്ഞ് വിളിക്കുന്നത്. സദാ സുഖം ഭാരതത്തിലായിരുന്നു. ഇപ്പോൾ ദുഃഖമാണ്. ഭാരതത്തിന്റെ കാര്യമാണ്. മറ്റെല്ലാ രാജ്യങ്ങളും വേറെയാണ്. അവരെല്ലാം വരുന്നത് പിന്നീടാണ്. ചിലർ 60 ജന്മവും, മറ്റുചിലർ അതിനെക്കാളും കുറഞ്ഞ ജന്മവും എടുക്കുന്നു. 84 ജന്മങ്ങളും ദേവതാ ധർമ്മത്തിലുള്ളവരാണ് എടുക്കുന്നത്. ഈ കണക്കനുസരിച്ച് പകുതി കൽപത്തിനു ശേഷം വരുന്നവർക്ക് 84ന്റെ പകുതി ജന്മം എടുക്കേണ്ടി വരും. എല്ലാവരും 84ന്റെ ചക്രം കറങ്ങുന്നില്ല. മനുഷ്യർ വായിൽ വരുന്നതാണ് പറയുന്നത്. നിങ്ങൾ കുട്ടികൾ ബാബയിലൂടെ അവിനാശിയായ ജ്ഞാനരത്നങ്ങളുടെ സഞ്ചി നിറച്ചുകൊണ്ടിരിക്കുകയാണ്. രത്നങ്ങൾ വളരെ അമൂല്യമാണ്. ബാബ മനസ്സിലാക്കിത്തരുന്നത് വളരെ സഹജമായിട്ടാണ്. നിങ്ങളാണ് വിളിച്ചിരുന്നത്-അല്ലയോ പതീത-പാവനാ വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ. അതിനാലിപ്പോൾ ബാബ വന്നിരിക്കുകയാണ്. നമ്മൾ പാവനമായി മാറിയാൽ സ്വർഗ്ഗത്തിന്റെ അധികാരിയായി മാറും എന്ന് ഇപ്പോൾ നമ്മൾ മനസ്സിലാക്കുന്നുണ്ട്. ശിവബാബ നമ്മളെ കല്ലുബുദ്ധിയിൽ നിന്നും പവിഴബുദ്ധിയും, കല്ലുകളുടെ നാഥനിൽ നിന്നും പവിഴനാഥനുമാക്കി മാറ്റാൻ വന്നിരിക്കുകയാണ്. ഭക്തിമാർഗ്ഗത്തിലെ ചിത്രങ്ങളെല്ലാം കല്ലുകൊണ്ട് ഉണ്ടാക്കിയതാണ്. കല്ലിന്റെ മുന്നിലാണ് തലയിട്ടുടക്കുന്നത്. ബാബ പറയുന്നു-നിങ്ങൾ എത്ര പ്രയത്നിച്ചാലും, ഒരു പ്രയോജനവുമില്ല. മുമ്പെല്ലാം നിങ്ങൾ ബലിയർപ്പിക്കാറുണ്ടായിരുന്നു. എന്നിട്ടും എന്താണ് ലാഭമുണ്ടായത്? കൂടിപ്പോയാൽ ദേവിയുടെ സാക്ഷാത്കാരമുണ്ടാകും. പിന്നീട്, പഴയതു പോലെ തന്നെയായിരിക്കും. പതീത-പാവനനായ ബാബ ഒരു തവണയാണ് സംഗമയുഗത്തിൽ വരുന്നത്. സത്യയുഗത്തിൽ ഭക്തിമാർഗ്ഗത്തിലെ കാര്യങ്ങളൊന്നുമില്ല. ബാബ കഴുത്തറുക്കുന്നതിനോ, ഇത് ചെയ്യൂ..എന്നൊന്നും പറയുന്നില്ല. ഭക്തിമാർഗ്ഗത്തിൽ അനേക പ്രകാരത്തിൽ നിങ്ങൾ എന്തെല്ലാമാണ് ചെയ്യുന്നത്? മുമ്പെല്ലാം ദേവിമാർക്ക് മനുഷ്യരെ ബലി നൽകാറുണ്ടായിരുന്നു. ബാബ പറയുന്നു-നിങ്ങൾ നല്ലവരായിരുന്നപ്പോൾ ദേവതകളായിരുന്നു. ഇപ്പോൾ എത്ര കല്ലുബുദ്ധികളായി മാറിയിരിക്കുന്നു. നിങ്ങൾക്ക് സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവി നൽകിയിരുന്നില്ലേ. സ്വർണ്ണത്തിന്റെയും വജ്ര-വൈഡൂര്യങ്ങളുടേയും എത്ര അളവറ്റ ധനമുണ്ടായിരുന്നു. അതെല്ലാം എന്ത് ചെയ്തു? ഇപ്പോൾ നിങ്ങൾ എത്ര ദുഃഖികളായി മാറിക്കഴിഞ്ഞു. വാസ്തവത്തിൽ നിങ്ങൾ ദേവി-ദേവതാ ധർമ്മത്തിലുള്ളവരായിരുന്നില്ലേ. ഇപ്പോൾ കേവലം രജോയിലേക്കും തമോഅവസ്ഥയിലേക്കും വന്നിരിക്കുകയാണ്. നിങ്ങൾ ദേവതാ ധർമ്മത്തിലുള്ളവരായിരുന്നു, പിന്നെ എന്തിനാണ് സ്വയത്തെ ഹിന്ദു എന്ന് പറയുന്നത്? മറ്റെല്ലാ ധർമ്മത്തിലുള്ളവരും അവനവന്റെ ധർമ്മത്തിലുള്ളവരെയാണ് അംഗീകരിക്കുന്നത്. ധർമ്മം ഒന്നു മാത്രമാണല്ലോ ഉളളത്. മുസ്ലീങ്ങളുടെത് മുസ്ലീം ധർമ്മവും, ക്രിസ്ത്യാനികളുടെത് ക്രിസ്ത്യൻ ധർമ്മവുമെന്നാണ് അറിയപ്പെടുന്നത്. നിങ്ങൾക്കെന്താണ് സംഭവിച്ചത്? നിങ്ങൾ വളരെ സുഖിയും പവിത്രവും സമ്പൂർണ്ണ നിർവ്വികാരികളുമായിരുന്നു. ഇപ്പോൾ എത്ര വികാരിയായി മാറിയിരിക്കുന്നു. നമ്മൾ സമ്പൂർണ്ണനിർവ്വികാരിയായിരുന്നു. പിന്നീട് എങ്ങനെയാണ് സമ്പൂർണ്ണ വികാരിയായി മാറിയത് എന്ന് ആർക്കും അറിയില്ല? 84 ജന്മങ്ങളെടുത്ത് സതോപ്രധാനത്തിൽ നിന്നും തമോപ്രധാനമായി മാറി. ഇപ്പോൾ തികച്ചും തമോപ്രധാനവും പതീതവുമാണ്. സത്യയുഗത്തിൽ നിന്നും തീർച്ചയായും കലിയുഗം വരണം. എല്ലാ ധർമ്മത്തിലുള്ളവർക്കും സതോ, രജോ, തമോയിലേക്ക് വരുക തന്നെ വേണം. വൃദ്ധി പ്രാപിക്കണം. നിങ്ങളും വൃക്ഷമല്ലേ. കൽപ-വൃക്ഷത്തിൽ നോക്കൂ, വൃക്ഷത്തിന്റെ അവസാനം ബ്രഹ്മാവിനെ കാണിക്കുന്നു, ബ്രഹ്മാവ് തന്നെയാണ് 84 ജന്മങ്ങളെടുത്ത് വൃക്ഷത്തിന്റെ മുകളിലുള്ള കുടുമിയിൽ നിൽക്കുന്നതായി കാണിക്കുന്നത്. നിങ്ങൾ താഴെയിരിക്കുന്ന ബ്രാഹ്മണർ തന്നെയാണ് അവസാനം പതീതരും ശൂദ്രരുമായി മാറുന്നത്. പിന്നീട് വൃക്ഷത്തിന്റെ താഴെയിരുന്ന് രാജയോഗം പഠിക്കുന്നു. ശൂദ്രരായ നിങ്ങൾ ഇപ്പോൾ ബ്രാഹ്മണരായി മാറി. ഇത് നല്ല രീതിയിൽ മനസ്സിലാക്കേണ്ട കാര്യമാണ്. വൃക്ഷത്തിൽ ഇപ്പോൾ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനുണ്ട്. ഇപ്പോൾ നിങ്ങൾ രാജയോഗത്തിന്റെ തപസ്സ് ചെയ്തുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ഓർമ്മചിഹ്നമാണ്. ഇത് ചൈതന്യത്തിലുള്ള ദിൽവാഡാക്ഷേത്രമാണ്, മറ്റേത് ജഡമാണ്. സത്യയുഗത്തിൽ ഓർമ്മചിഹ്നങ്ങളൊന്നുമില്ല. ഈ സമയം നിങ്ങൾ നിങ്ങളുടെ ഓർമ്മചിഹ്നമാണ് കാണുന്നത്. നിങ്ങൾ സത്യ-സത്യമായ ദിൽവാഡാക്ഷേത്രത്തിൽ പ്രത്യക്ഷത്തിലും ചൈതന്യത്തിലും ഇരിക്കുകയാണ്. സ്വർഗ്ഗത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങൾ സ്വർഗ്ഗത്തിലേക്ക് വരുമ്പോൾ ക്ഷേത്രങ്ങളൊന്നുമുണ്ടായിരിക്കുകയില്ല. മമ്മ- ബാബയോടൊപ്പം നമ്മൾ കുട്ടികളുമാണ് ഇരിക്കുന്നത്. വാസ്തവത്തിൽ ദിൽവാഡാ ക്ഷേത്രം നിങ്ങളുടേതാണ്. മധുബനെ, ചൈതന്യത്തിലുള്ള ദിൽവാഡാ ക്ഷേത്രം എന്നാണ് പേരിട്ടിരിക്കുന്നത്. ഭക്തിമാർഗ്ഗം ആരംഭിക്കുമ്പോൾ ക്ഷേത്രങ്ങളെല്ലാം ഉണ്ടാക്കാൻ ആരംഭിക്കും. ബാബ നിങ്ങളെ വളരെ ധനവാനാക്കി മാറ്റിയിരുന്നു. പിന്നീട് നിങ്ങൾ തന്നെയാണ് അവരുടെ ക്ഷേത്രമുണ്ടാക്കുന്നത്. ഒരാളല്ല ശിവക്ഷേത്രമുണ്ടാക്കുന്നത്, യോഗ്യതക്കും ശക്തിക്കുമനുസരിച്ച് എല്ലാവരും ഉണ്ടാക്കുന്നു.

നമ്മൾ പൂജ്യരായിരുന്നു, പിന്നീട് ദ്വാപരയുഗം മുതലാണ് പൂജാരിയായി മാറിയത് എന്ന് നിങ്ങൾക്കറിയാം. ശിവബാബ നിങ്ങളെ സമ്പന്നമാക്കി മാറ്റുന്നു, ഭക്തിയിൽ നിങ്ങൾ തന്നെയാണ് ശിവന്റെ ക്ഷേത്രമുണ്ടാക്കുന്നത്. ഈ കാര്യങ്ങൾ നിങ്ങൾക്ക് മാത്രമാണ് അറിയുന്നത്. ഇപ്പോൾ പുരുഷാർത്ഥം ചെയ്ത് രാജാക്കൻമാരുടേയും രാജാവായി മാറണം. സത്യയുഗത്തിൽ മഹാരാജാക്കൻമാരെന്നാണ് പറയുന്നത്. ത്രേതായുഗത്തിൽ രാജാവെന്നാണ് പറയുന്നത്. ലോകം പതീതമായി മാറുമ്പോൾ മഹാരാജാക്കൻമാരും, രാജാക്കൻമാരും പതീതരായി മാറുന്നു. നിർവ്വികാരികളായവർ മഹാരാജാക്കൻ മാരുടെ ക്ഷേത്രങ്ങളുണ്ടാക്കി പൂജിക്കുന്നു. ആദ്യം ശിവക്ഷേത്രമാണ് ഉണ്ടാക്കുന്നത്. അതിനുശേഷം ദേവതകളുടെ ക്ഷേത്രമുണ്ടാക്കുന്നു. സ്വയം ക്ഷേത്രമുണ്ടാക്കി പൂജിക്കുന്നു. 84 ജന്മങ്ങളും അനുഭവിക്കുന്നുണ്ടല്ലോ. പകുതി കൽപം പൂജ്യരും പകുതി കൽപം പൂജാരിയുമായി മാറുന്നു. ഭഗവാൻ സ്വയം പൂജ്യനും പൂജാരിയുമാണെന്നും, എല്ലാം സ്വയം നൽകുകയും, സ്വയം തിരിച്ചെടുക്കുകയും ചെയ്യുന്നു എന്നെല്ലാം മനുഷ്യർ കരുതുന്നു. ശരി, നൽകിയ ഈശ്വരൻ തന്നെ തിരിച്ചെടുത്തു എങ്കിൽ നിങ്ങൾ എന്തിനാണ് വിഷമിക്കുന്നത്? നിങ്ങൾ സൂക്ഷിപ്പുകാരായില്ലേ, പിന്നെ കരയേണ്ട കാര്യമെന്താണ്! ബാബ ആത്മാക്കൾക്കാണ് മനസ്സിലാക്കിത്തരുന്നത്. നിങ്ങൾ ഇപ്പോൾ നമ്പർവാറായി ആത്മാഭിമാനിയായി മാറുന്നു. ചിലരാണെങ്കിൽ അൽപം പോലും ബാബയെ ഓർമ്മിക്കുന്നില്ല. ദേഹീഅഭിമാനി സ്ഥിതിയിലും ഇരിക്കുന്നില്ല. എത്രയാണ് ബാബ മനസ്സിലാക്കിത്തരുന്നത്-നോക്കൂ, നിങ്ങൾ ആത്മാവാണ്, നിങ്ങളെ പഠിപ്പിക്കുന്നത് പരമാത്മാവാണ്. ആത്മാവിലാണ് സംസ്കാരമുള്ളത്. ആത്മാവാണ് വക്കീലും മജിസ്റ്റ്രേട്ടുമായിട്ടെല്ലാം മാറുന്നത്. നാളെ നിങ്ങൾ എന്തായി മാറും? അഥവാ ആത്മാവ് ബാബയെ നല്ല രീതിയിൽ ഓർമ്മിക്കുകയാണെങ്കിൽ അമരലോകത്തിൽ ജന്മമെടുക്കും. അടുത്ത ജന്മം ഈ മൃത്യു ലോകത്തിൽ എടുക്കില്ല. അഥവാ എന്തെങ്കിലും കണക്കുകൾ ശേഷിക്കുന്നുണ്ടെങ്കിൽ ശിക്ഷകൾ അനുഭവിക്കേണ്ടതായി വരും. കർമ്മഭോഗത്തിലൂടെ അനുഭവിച്ച് തീർക്കേണ്ടതായി വരും. പിന്നീട് ഉയർന്ന പദവിയും ലഭിക്കില്ല. കർമ്മത്തിന്റെ ഈ ഗുഹ്യമായ ഗതി ബാബ കുട്ടികൾക്ക് മാത്രമാണ് മനസ്സിലാക്കിത്തരുന്നത്. സത്യയുഗം സതോപ്രധാനമാണ് എന്നും അറിയാം. അവിടെ ഓരോ വസ്തുവും സതോപ്രധാനമായിരിക്കും. കൃഷ്ണൻ ഗോക്കളെ മേച്ചിരുന്നു എന്ന് പറയുന്നു. രാജാക്കൻമാർ എപ്പോഴെങ്കിലും ഗോക്കളെ മേയ്ക്കുമോ? അങ്ങനെയൊന്നുമില്ല. സത്യയുഗത്തിൽ ഗോക്കളെല്ലാം വളരെ ഒന്നാന്തരമായിരിക്കും എന്ന് കാണിക്കാറുണ്ട്. അവിടെയുള്ള ഗോക്കളെയെല്ലാം കാമധേനു എന്നാണ് പറയുന്നത്. ജഗദംബ സരസ്വതിയും കാമധേനുവാണ്. എല്ലാവരുടെയും മനോകാമനകൾ 21 ജന്മത്തേക്കു വേണ്ടി പൂർത്തിയാകുന്നു. നിങ്ങളും കാമധേനുവാണ്. പിന്നീട് ഒരുപാട് പാൽ തരുന്ന ഗോക്കളുടെ പേര് കാമധേനു എന്നിട്ടു. രാജാക്കൻമാരുടെ വീട്ടിൽ വളരെ ഒന്നാന്തരം ഗോക്കളായിരിക്കും. ഈ ലോകത്തിലുള്ള രാജാക്കൻമാരുടെ അടുത്ത് നല്ല-നല്ല ഗോക്കളുണ്ടെങ്കിൽ സത്യയുഗത്തിൽ എങ്ങനെയുള്ളതായിരിക്കും! സത്യയുഗത്തിൽ ദുർഗന്ധമൊന്നും ഉണ്ടായിരിക്കുകയില്ല.

ബാബ പറയുന്നു-ഇപ്പോൾ ഞാൻ വന്നിരിക്കുകയാണ്, നിങ്ങളെ പവിത്രമാക്കി മാറ്റി തന്നോടൊപ്പം തിരിച്ച് കൊണ്ടുപോകുന്നതിന്. അല്ലയോ പതീത-പാവനാ വരൂ എന്ന് പറഞ്ഞാണ് ബാബയെ വിളിക്കുന്നത്. പതീതമായ ലോകത്തിൽ, പതീതമായ ശരീരത്തിൽ വരൂ എന്ന്. സാകാരലോകത്തിൽ ബ്രഹ്മാവിന്റെ പതീതമായ ശരീരമാണ്. എന്നാൽ സൂക്ഷ്മവതനത്തിൽ പാവനമായ ഫരിഷ്തയാണ്. വ്യത്യാസം കാണിക്കുന്നു. ഇതേപോലെ നിങ്ങളും പതീതരിൽ നിന്നും പാവനമായ ഫരിഷ്തയായി മാറും. സത്യയുഗീ ദേവതകളെ പവിത്രമായവരെന്നാണ് വിളിക്കുന്നത്. ഫരിഷ്തകൾ സൂക്ഷ്മവതനവാസികളാണ്. നിങ്ങൾ ഫരിഷ്തകൾ ഇപ്പോൾ പവിത്രമായി മാറുകയാണ്. എത്ര സഹജമായ ശിക്ഷണമാണ് ബാബ നൽകുന്നത്. ഇവിടെ(മധുബനിലേക്ക്) വരുമ്പോൾ പുറംലോകത്തിലുള്ള ഒരു മിത്ര സംബന്ധികളേയും, വീട്ടുകാര്യങ്ങളും, ജോലിക്കാര്യങ്ങളുമൊന്നും ഓർമ്മിക്കരുത്. നിങ്ങൾ ബാബയുടെ സന്മുഖത്തേക്കല്ലേ വന്നിരിക്കുന്നത്. യോഗത്തിലൂടെ സമ്പാദിക്കാനാണ് ഇവിടെ വന്നിരിക്കുന്നത്, അതിനാൽ ഈ സമ്പാദ്യത്തിൽ തന്നെ മുഴുകണം. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുരമധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ശിക്ഷകളിൽ നിന്നും മുക്തമാകുന്നതിനുവേണ്ടി പഴയ കണക്കുകളെയെല്ലാം യോഗബലത്തിലൂടെ വീട്ടണം. സൂക്ഷിപ്പുകാരനായി മാറി എല്ലാം സംരക്ഷിക്കണം. ഒരു കാര്യത്തെക്കുറിച്ചും ചിന്തിക്കരുത്. ആത്മാഭിമാനിയായി മാറണം.

2. ഇത് സമ്പാദിക്കാനുള്ള സമയമാണ്, ഇപ്പോൾ വീട്ടുകാര്യങ്ങളും, ജോലിക്കാര്യങ്ങളുമൊന്നും ഓർമ്മിക്കരുത്. ഫരിഷ്തയായി മാറുന്നതിനുവേണ്ടി ഒരു ബാബയുടെ ഓർമ്മയിൽ കഴിയാനുള്ള പൂർണ്ണമായ പുരുഷാർത്ഥം ചെയ്യണം.

വരദാനം :-
ഓർമ്മയുടെ സെർച്ച് ലൈറ്റിലൂടെ വായുമണ്ഢലം നിർമ്മിക്കുന്ന വിജയീരത്നങ്ങളായി ഭവിക്കട്ടെ.

സേവനതൽപരരായ കുട്ടികളുടെ നെറ്റിത്തടത്തിൽ വിജയതിലകം ഉണ്ടായിരിക്കും, എങ്കിലും ഏത് സ്ഥലത്തെ സേവനമാണോ ചെയ്യേണ്ടത് അവിടെ നേരത്തെതന്നെ സെർച്ച് ലൈറ്റിന്റെ പ്രകാശം നൽകേണ്ടത് ആവശ്യമാണ് ഓർമ്മയുടെ സെർച്ച് ലൈറ്റിലൂടെ അനേകം ആത്മാക്കൾ സഹജമായി സമീപത്തേക്ക് വരുന്ന വിധത്തിലുള്ള വായുമണ്ഢലമായി മാറും അപ്പോൾ കുറച്ച് സമയത്തിനുള്ളിൽത്തന്നെ ആയിരം മടങ്ങ് സഫലത ലഭിക്കും.ഇതിനായി നമ്മൾ വിജയീരത്നങ്ങളാണ് നമ്മുടെ ഓരോ കർമ്മത്തിലും വിജയം അടങ്ങിയിട്ടുണ്ട് എന്ന ദൃഢസങ്കൽപം എടുക്കൂ.

സ്ലോഗന് :-
ഏത് സേവനമാണോ അവനവനെയും മറ്റുള്ളവരേയും ഡിസ്റ്റർബ് ചെയ്യുന്നത് അത് സേവനമല്ല, ഭാരമാണ്.

അവ്യക്തസൂചന- ജ്വാലാസ്വരൂപസ്ഥിതിയിൽ ഇരുന്നുകൊണ്ട് ശക്തിശാലിയായ ഓർമ്മയുടെ അനുഭവം ചെയ്യുക.

ജ്വാലാസ്വരൂപമായി മാറുന്നതിനുവേണ്ടി ഇപ്പോൾ വീട്ടിലേക്ക് തിരികെപ്പോകണം എന്ന ലഹരി സദാ ഉണ്ടായിരിക്കണം.പോകുക എന്നാൽ ഉപരാമസ്ഥിതിയിലിരിക്കുക എന്നാണർത്ഥം.എപ്പോഴാണോ തന്റെ നിരാകാരി വാസസ്ഥാനത്തേക്ക് പോകുന്നത് അപ്പോൾ അതിനനുസരിച്ച് തന്റെ വേഷവും മാറണം.പോകുകയും ഒപ്പം എല്ലാവരേയും കൂടെ കൊണ്ടുപോകുകയും വേണം.ഈ സ്മൃതിയിലൂടെ സ്വാഭാവികമായി സർവ്വസംബന്ധങ്ങളുടേയും, സർവ്വ പ്രകൃതിയുടേയും ആകർഷണങ്ങളിൽ നിന്നും ഉപരാമം അഥവാ സാക്ഷിയായി മാറാനാകും. സാക്ഷിയായി മാറുന്നതിലൂടെ സഹജമായിത്തന്നെ ബാബയുടെ കൂട്ടുകാരായി മാറുകയും ബാപ്സമാൻ ആയിത്തീരുകയും ചെയ്യുന്നു.