മധുരമായ കുട്ടികളേ-
ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം സദാ തുറന്നിരിക്കുകയാണെങ്കില് സന്തോഷത്താല്
രോമാഞ്ചമുണ്ടാകും, സദാ അതിരുകവിഞ്ഞ സന്തോഷമുണ്ടാകും.
ചോദ്യം :-
ഈ സമയത്ത് മനുഷ്യരുടെ കണ്ണുകള് വളരെ ബലഹീനമാണ് അതിനാല് അവര്ക്ക്
മനസ്സിലാക്കിക്കൊടുക്കുന്നതിനുള്ള യുക്തി എന്താണ്?
ഉത്തരം :-
ബാബ
പറയുന്നു അവര്ക്കുവേണ്ടി നിങ്ങള് ഇങ്ങനെയുള്ള വലിയ വലിയ ചിത്രങ്ങളുണ്ടാക്കൂ
അവര്ക്ക് ദൂരെനിന്നുതന്നെ കണ്ട് മനസ്സിലാക്കാന് സാധിക്കണം. ഈ സൃഷ്ടി
ചക്രത്തിന്റെ ചിത്രം വളരെ വലുതായിരിക്കണം. ഇത് അന്ധരുടെ മുന്നിലെ കണ്ണാടിയാണ്.
ചോദ്യം :-
മുഴുവന്
ലോകത്തേയും സ്വച്ഛമാക്കുന്നതില് നിങ്ങളുടെ സഹായിയാവുന്നത് ആരാണ്?
ഉത്തരം :-
ഈ
പ്രകൃതിക്ഷോഭങ്ങള് നിങ്ങളുടെ സഹായിയാവുന്നു. ഈ പരിധിയില്ലാത്ത ലോകത്തിന്റെ
ശുദ്ധീകരണത്തിനായി തീര്ച്ചയായും ഒരു സഹായി വേണം.
ഓംശാന്തി.
ബാബയില് നിന്നും ഒരു സെക്കന്റില് സമ്പത്ത് അഥവാ ജീവന്മുക്തി ലഭിക്കുന്നു എന്ന
പാട്ടുമുണ്ട്. ബാക്കി എല്ലാവരും ജീവന്ബന്ധനത്തിലാണ്. ത്രിമൂര്ത്തികളുടേയും
ചക്രത്തിന്റേയും ചിത്രമുണ്ടല്ലോ, ഇതാണ് മുഖ്യം. ഇത് വളരെ വലുതായിരിക്കണം.
അന്ധന്മാര്ക്ക് അവര്ക്ക് വളരെ നന്നായി കാണാന് കഴിയുന്നതിന് വലിയ കണ്ണാടി വേണം
എന്തെന്നാല് ഇപ്പോള് എല്ലാവരുടേയും കാഴ്ച ബലഹീനമാണ്, ബുദ്ധി കുറവാണ്. ബുദ്ധി
എന്നു പറയുന്നത് മൂന്നാമത്തെ നേത്രത്തെയാണ്. നിങ്ങളുടെ ബുദ്ധിയില് ഇപ്പോള്
സന്തോഷമുണ്ട്. സന്തോഷത്താല് ആര്ക്കാണോ രോമാഞ്ചമുണ്ടാകാത്തത്, അവര് ശിവബാബയെ
ഓര്മ്മിക്കുന്നില്ല അതിനാല് പറയും ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം അല്പം
തുറന്നു, മിഴി പൂര്ണ്ണമായി തുറന്നിട്ടില്ല. ബാബ മനസ്സിലാക്കിത്തരുന്നു
ആര്ക്കാണെങ്കിലും വളരെ ഷോര്ട്ടായി മനസ്സിലാക്കിക്കൊടുക്കണം. വലിയ വലിയ മേളകള്
ഉണ്ടാകാറുണ്ട്, കുട്ടികള്ക്ക് അറിയാം സേവനം ചെയ്യുന്നതിന് ഒരു ചിത്രം തന്നെ
ധാരാളമാണ്. ചക്രത്തിന്റെ ചിത്രമാണ് ഉള്ളത് എങ്കിലും കുഴപ്പമില്ല. ബാബ, ഡ്രാമ
പിന്നെ വൃക്ഷത്തിന്റെ അഥവാ കല്പവൃക്ഷത്തിന്റേയും 84 ജന്മങ്ങളുടെ ചക്രത്തിന്റേയും
രഹസ്യം മനസ്സിലാക്കിക്കൊടുക്കണം. ബ്രഹ്മാവിലൂടെ ബാബയില് നിന്നും ഈ സമ്പത്ത്
ലഭിക്കുന്നു. ഇതും വളരെ നല്ലരീതിയില് വ്യക്തമാണ്. ഈ ചിത്രത്തില് എല്ലാം
വരുന്നുണ്ട് മറ്റ് ചിത്രങ്ങളുടെ ആവശ്യമേയില്ല. ഈ രണ്ടു ചിത്രങ്ങള് വളരെ വലിയ
അക്ഷരങ്ങളിലായിരിക്കണം.എഴുത്തും ഉണ്ടായിരിക്കണം. ജീവന്മുക്തി ഗോഡ് ഫാദറില്
നിന്നുള്ള ജന്മാവകാശമാണ്, വിനാശത്തിന് മുമ്പേ അത് പ്രാപ്തമാക്കൂ. വിനാശവും
തീര്ച്ചയായും ഉണ്ടാവുക തന്നെ ചെയ്യും. ഡ്രാമയുടെ പദ്ധതി അനുസരിച്ച് സ്വയം എല്ലാം
മനസ്സിലാക്കും. നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കേണ്ട ആവശ്യംപോലും വരില്ല.
പരിധിയില്ലാത്ത ബാബയില് നിന്നും ഈ പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുന്നു. ഇത്
പൂര്ണ്ണമായും പക്കയായി ഓര്മ്മയുണ്ടാകണം. പക്ഷേ മായ നിങ്ങളില് നിന്നും മറപ്പിക്കും.
സമയം കഴിഞ്ഞുകൊണ്ടിരിക്കുന്നു. പാട്ടുമുണ്ടല്ലോ- വളരെ അധികം സമയം കഴിഞ്ഞുപോയി.
ഇതിന്റെ അര്ത്ഥം ഈ സമയത്തേയാണ്. ബാക്കി കുറച്ച് സമയമേയുള്ളു. സ്ഥാപന
നടക്കുന്നുണ്ട്, വിനാശത്തിന് അല്പം സമയം ബാക്കിയുണ്ട്. അല്പത്തിലും അല്പം
ബാക്കിയുണ്ട്. പിന്നീട് എന്ത് സംഭവിക്കും? എന്ന് ചിന്തിക്കുന്നു. ഇപ്പോള്
ഉണരുന്നില്ല. അവസാന സമയത്ത് ഉണരും. കണ്ണുകള് വലുതായിക്കൊണ്ടിരിക്കും. ഈ
കണ്ണുകളല്ല, ബുദ്ധിയുടെ കണ്ണ്. ചെറിയ ചെറിയ ചിത്രങ്ങളില് നിന്ന് ഇത്ര രസം
തോന്നില്ല. വലുത് വലുത് രസം തോന്നും. സയന്സും എത്ര സഹായിക്കുന്നു. വിനാശത്തില്
തത്വങ്ങളും സഹായിക്കും. ഒരു അണപോലും ചിലവിടാതെ നിങ്ങള്ക്ക് എത്ര സഹായം നല്കുന്നു.
നിങ്ങള്ക്കുവേണ്ടി പൂര്ണ്ണമായും വൃത്തിയാക്കിത്തരുന്നു. ഇത് തീര്ത്തും മോശമായ
ലോകമാണ്. അജ്മീറില് സ്വര്ഗ്ഗത്തിന്റെ ഓര്മ്മചിഹ്നമുണ്ട്. ഇവിടെ ദില്വാഡാ
ക്ഷേത്രത്തില് സ്ഥാപനയുടെ ഓര്മ്മചിഹ്നമുണ്ട്, പക്ഷേ ആര്ക്കെങ്കിലും എന്തെങ്കിലും
മനസ്സിലാക്കാന് സാധിക്കുമോ. ഇപ്പോള് നിങ്ങള് വിവേകശാലികളായിരിക്കുന്നു. മനുഷ്യര്
പറയാറുണ്ട് ഞങ്ങള്ക്ക് അറിയില്ല വിനാശം ഉണ്ടാകുമോ എന്ന്, ഞങ്ങള്ക്ക്
മനസ്സിലാകുന്നില്ല. ഒരു കഥയുണ്ടല്ലോ- സിംഹം വന്നു, സിംഹം വന്നു എന്ന്
വിളിച്ചുപറഞ്ഞു. അംഗീകരിച്ചില്ല. ഒരു ദിവസം വന്ന് എല്ലാ പശുക്കളേയും തിന്നു.
നിങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നു ഈ പഴയ ലോകം നശിച്ചിരിക്കുന്നു. വളരെ അധികം
നശിച്ചുകഴിഞ്ഞു കുറച്ചേ ബാക്കിയുള്ളു...........
ഈ മുഴുവന് ജ്ഞാനവും നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ഉണ്ടായിരിക്കണം. ആത്മാവാണ്
ധാരണ ചെയ്യുന്നത്. ബാബയുടെ ആത്മാവിലും ജ്ഞാനമുണ്ട്, ബാബ എപ്പോഴാണോ ശരീരം ധാരണ
ചെയ്യുന്നത് അപ്പോള് ജ്ഞാനം നല്കുന്നു. തീര്ച്ചയായും ബാബയില് ജ്ഞാനമുണ്ട്
അതിനാലല്ലേ ജ്ഞാനസാഗരനായ ഈശ്വരീയ പിതാവ് എന്ന് പറയുന്നത്. ബാബയ്ക്ക് മുഴുവന്
വിശ്വത്തിന്റേയും ആദി മദ്ധ്യ അന്ത്യത്തെ അറിയാം. സ്വയം തന്നെത്താന് അറിയുമല്ലോ.
പിന്നെ സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നത് അതും ജ്ഞാനമാണ് അതിനാല് ഇംഗ്ലീഷില്
നോളേജ് ഫുള് എന്ന പദം വളരെ നല്ലതാണ്. മനുഷ്യ സൃഷ്ടിയുടെ വൃക്ഷത്തിന്റെ
ബീജരൂപമാണ് അതിനാല് ബാബയില് മുഴുവന് ജ്ഞാനവുമുണ്ട്. നിങ്ങള് ഇത് നമ്പര്വൈസ്
പുരുഷാര്ത്ഥം അനുസരിച്ചാണ് അറിയുന്നത്. ശിവബാബ ജ്ഞാനസാഗരം തന്നെയാണ്. ഇത് വളരെ
നല്ലരീതിയില് ബുദ്ധിയില് ഉണ്ടാകണം. എല്ലാവരുടെ ബുദ്ധിയിലും ഒരുപോലെയാണ്
ധാരണയാകുന്നത്, എന്നല്ല. തീര്ച്ചയായും എഴുതുന്നുമുണ്ട് പക്ഷേ ധാരണയാകുന്നില്ല.
പേരിന് എഴുതുന്നു, ആരോടും പറയാന് കഴിയുന്നില്ല. കേവലം കടലാസിനോട് പറയുന്നു.
കടലാസ് എന്തുചെയ്യും! കടലാസില് നിന്നും ആരും മനസ്സിലാക്കില്ല. ഈ ചിത്രത്തില്
നിന്നും വളരെ നന്നായി മനസ്സിലാക്കും. വലുതിലും വലിയ ജ്ഞാനമാണ് അതിനാല് വലിയ
വലിയ അക്ഷരങ്ങളിലായിരിക്കണം. വലുതിലും വലിയ ചിത്രം കണ്ട് മനുഷ്യര് മനസ്സിലാക്കും
തീര്ച്ചയായും ഇതില് എന്തോ സാരം അടങ്ങിയിട്ടുണ്ട്. സ്ഥാപനയും വിനാശവും എന്ന്
എഴുതിയിട്ടുണ്ട്. രാജധാനിയുടെ സ്ഥാപന, ഇത് ഈശ്വരീയ പിതാവില് നിന്നുള്ള
ജന്മാവകാശമാണ്. ജീവന്മുക്തി ഓരോ കുട്ടിയ്ക്കും അവകാശപ്പെട്ടതാണ്. അതിനാല്
കുട്ടികളുടെ ബുദ്ധി പ്രവര്ത്തിക്കണം എല്ലാവരും ജീവിതബന്ധനത്തിലാണ്, ഇവിടെ
ജീവന്ബന്ധനത്തില് നിന്നും ജീവന്മുക്തിയിലേയ്ക്ക് എങ്ങനെ കൊണ്ടുവരും? ആദ്യം
ശാന്തിധാമത്തിലേയ്ക്ക് പോകും പിന്നെ സുഖധാമത്തിലേയ്ക്ക് വരും. സുഖധാമത്തേയാണ്
ജീവന്മുക്തി എന്നു പറയുന്നത്. ഈ ചിത്രം പ്രധാനമായും വലുതിലും വലുതായി ഉണ്ടാക്കണം.
മുഖ്യമായ ചിത്രമല്ലേ. വളരെ വലിയ വലിയ അക്ഷരങ്ങളാണെങ്കില് മനുഷ്യര് പറയും ബി.കെ
ഇത്രയും വലിയ ചിത്രം ഉണ്ടാക്കിയിരിക്കുന്നു, തീര്ച്ചയായും എന്തോ ജ്ഞാനമുണ്ട്.
അതിനാല് എല്ലായിടത്തും നിങ്ങളുടെ വലിയ വലിയ ചിത്രങ്ങള് ഉണ്ടായിരിക്കണം അപ്പോള്
അവര് ചോദിക്കും ഇതെന്താണ്? പറയൂ, ഇത്രയും വലിയ ചിത്രം നിങ്ങള്ക്ക്
മനസ്സിലാകുന്നതിനായി നിര്മ്മിച്ചതാണ്. ഇതില് വ്യക്തമായി എഴുതിയിട്ടുണ്ട്,
പരിധിയില്ലാത്ത സമ്പത്ത് ഇവര്ക്ക് ഉണ്ടായിരുന്നു. ഇന്നലത്തെ കാര്യമാണ്, ഇന്നവര്
ഇല്ല എന്തുകൊണ്ടെന്നാല് 84 ജന്മങ്ങള് എടുത്ത് എടുത്ത് താഴേയ്ക്ക് വന്നു.
സതോപ്രധാനത്തില് നിന്നും തമോപ്രധാനമായി മാറുകതന്നെ വേണം. ജ്ഞാനവും ഭക്തിയും,
പൂജ്യരും പൂജാരിയും ഇത് കളിയല്ലേ. പകുതി പകുതിയായി മുഴുവന് കളിയും
ഉണ്ടാക്കിയിരിക്കുന്നു. അതിനാല് ഇങ്ങനെയുള്ള വലിയ വലിയ ചിത്രങ്ങള്
ഉണ്ടാക്കുന്നതിനുള്ള ധൈര്യം വേണം. സേവനം ചെയ്യുന്നതിനും താല്പര്യം വേണം.
ഡെല്ഹിയിലാണെങ്കില് ഓരോ കോണിലും സേവനം ചെയ്യണം. മേളകളിലേയ്ക്ക് അനേകം പേര്
പോകുന്നു അവിടെ നിങ്ങള്ക്ക് ഈ ചിത്രം ഉപയോഗപ്പെടും. ത്രിമൂര്ത്തികളും ചക്രവും
ഇതാണ് മുഖ്യം. ഇത് വളരെ നല്ല സാധനമാണ്, അന്ധരുടെ മുന്നിലെ കണ്ണാടിയാണ്. അന്ധരെ
പഠിപ്പിക്കാറുണ്ട്. പഠിക്കുന്നത് ആത്മാവല്ലേ. പക്ഷേ ആത്മാവിന്റെ
കര്മ്മേന്ദ്രിയങ്ങള് ചെറുതാണ്, അതിനാല് അവരെ പഠിപ്പിക്കുന്നതിനായി ചിത്രം
മുതലായവ കാണിക്കുന്നു. പിന്നീട് കുറച്ചുകൂടി വലുതാകുമ്പോള് ലോകത്തിന്റെ രൂപം
കാണിച്ചുകൊടുക്കുന്നു. പിന്നീട് അത് മുഴുവന് ബുദ്ധിയില് ഉണ്ടാകും. ഇപ്പോള്
നിങ്ങളുടെ ബുദ്ധിയില് ഈ മുഴുവന് ഡ്രാമയുടേയും ചക്രമുണ്ട്, ഇത്രയും ധര്മ്മങ്ങള്
മുഴുവനുണ്ട്, എങ്ങനെ എങ്ങനെയാണ് നമ്പര്വൈസായി വരുന്നത്, പിന്നീട് തിരിച്ച്
പോകുന്നു. അവിടെ ഒരേയൊരു ആദി സനാതന ദേവീദേവതാ ധര്മ്മമാണുള്ളത്, അതിനെയാണ്
സ്വര്ഗ്ഗം അഥവാ ഹെവന് എന്നു പറയുന്നത്. ബാബയുമായി യോഗം വെയ്ക്കുന്നതിലൂടെ
ആത്മാവ് പതിതത്തില് നിന്നും പാവനമായി മാറുന്നു. ഭാരതത്തിന്റെ പ്രാചീന യോഗം വളരെ
പ്രശസ്തമാണ്. യോഗം അര്ത്ഥം ഓര്മ്മ. ബാബയും പറയുന്നു അച്ഛനായ എന്നെ ഓര്മ്മിക്കൂ.
ഇത് പറയേണ്ടി വരുന്നു. ലൗകിക പിതാവിന് എന്നെ ഓര്മ്മിക്കു എന്ന് പറയേണ്ടി
വരുന്നില്ല. കുട്ടികള് സ്വതവേ അമ്മേ അച്ഛാ എന്ന് വിളിക്കാന് തുടങ്ങും. അത്
ലൗകിക മാതാപിതാക്കളാണ്, ഇത് പാരലൗകിക പിതാവാണ്, അങ്ങയുടെ കൃപയാല് അളവില്ലാത്ത
സുഖം ലഭിച്ചു- എന്ന് അച്ഛനെക്കുറിച്ച് പാട്ടുമുണ്ട്. ആര്ക്കാണോ ദുഃഖമുള്ളത്
അവരാണ് പാടുന്നത്. സുഖത്തിലായിരിക്കുമ്പോള് പറയേണ്ട ആവശ്യമേയില്ല. ദുഃഖത്തിലാണ്
എല്ലാവരും വിളിക്കുന്നത്. ഇപ്പോള് നിങ്ങള് മനസ്സിലാക്കി ഇത് മാതാപിതാവാണ്. ബാബ
പറയാറില്ലേ- ദിനംപ്രതിദിനം നിങ്ങള്ക്ക് ഗുഹ്യമായ രഹസ്യങ്ങള് കേള്പ്പിക്കും.
മാതാപിതാവ് എന്ന് ആരെയാണ് പറയുന്നത് എന്ന് മുമ്പ് അറിയുമായിരുന്നോ? ഇപ്പോള്
നിങ്ങള്ക്ക് മനസ്സിലായി പിതാവ് എന്ന് ബാബയെയാണ് വിളിക്കുന്നത്. ബ്രഹ്മാവിലൂടെ
പിതാവില് നിന്ന് സമ്പത്ത് ലഭിക്കും. മാതാവും വേണമല്ലോ കാരണം അവരിലൂടെ വേണം
കുട്ടികളെ ദത്തെടുക്കാന്. ഈ കാര്യങ്ങള് ആരുടേയും ശ്രദ്ധയില് വരുന്നില്ല. അതിനാല്
ബാബ മിനിറ്റിന് മിനിറ്റിന് പറയുകയാണ്- മധുര മധുരമായ മക്കളേ, ബാബയെ
ഓര്മ്മിച്ചുകൊണ്ടിരിക്കൂ. ലക്ഷ്യം ലഭിച്ചുകഴിഞ്ഞാല് പിന്നെ എവിടേയ്ക്ക്
വേണമെങ്കിലും പൊയ്ക്കോളൂ. വിദേശത്തേയ്ക്കും പൊയ്ക്കോളൂ, 7 ദിവസത്തെ കോഴ്സുതന്നെ
ധാരാളമാണ്. ബാബയില് നിന്ന് സമ്പത്ത് എടുക്കുക തന്നെ വേണം. ഓര്മ്മയിലൂടെയേ
ആത്മാവ് പാവനമാകൂ. സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറും. ഈ ലക്ഷ്യം ബുദ്ധിയില്
ഉണ്ടെങ്കില് പിന്നെ എവിടെ വേണമെങ്കിലും പോയ്ക്കോളൂ. ഗീതയുടെ മുഴുവന് ജ്ഞാനവും ഈ
ബാഡ്ജിലുണ്ട്. എന്തുചെയ്യണം എന്ന് ചോദിക്കേണ്ട ആവശ്യം പോലുമുണ്ടാകില്ല. ബാബയില്
നിന്നും സമ്പത്ത് എടുക്കണമെങ്കില് തീര്ച്ചയായും ബാബയെ ഓര്മ്മിക്കണം. നിങ്ങള്
അനേകം തവണ ബാബയില് നിന്നും ഈ സമ്പത്ത് നേടിയിട്ടുണ്ട്. ഡ്രാമയുടെ ചക്രം
ആവര്ത്തിച്ചുകൊണ്ടിരിക്കുമല്ലോ. അനേകം തവണ നിങ്ങള് ടീച്ചറില് നിന്നും പഠിച്ച്
എന്തെങ്കിലും പദവി നേടുന്നു. പഠിപ്പില് ബുദ്ധിയോഗം ടീച്ചറുമായി വെയ്ക്കണം.
പരീക്ഷ ചെറുതോ വലുതോ ആവട്ടെ പഠിക്കുന്നത് ആത്മാവല്ലേ. ഇവരുടെ ആത്മാവും
പഠിക്കുന്നുണ്ട്. ടീച്ചറേയും പിന്നെ പ്രധാന ലക്ഷ്യത്തേയും ഓര്മ്മവെയ്ക്കണം.
സൃഷ്ടിയുടെ ചക്രത്തേയും ബുദ്ധിയില് വെയ്ക്കണം. അച്ഛനേയും സമ്പത്തിനേയും
ഓര്മ്മിക്കണം. ദൈവീക ഗുണങ്ങളും ധാരണ ചെയ്യണം. എത്രത്തോളം ധാരണ ചെയ്യുന്നുവോ
അത്രയും ഉയര്ന്ന പദവി ലഭിക്കും. നല്ലരീതിയില്
ഓര്മ്മിച്ചുകൊണ്ടിരിക്കുകയാണെങ്കില് പിന്നെ ഇവിടെ വരേണ്ട ആവശ്യമെന്താണ്. പക്ഷേ
എന്നിട്ടും വരുന്നു. ആരില് നിന്നാണോ ഇത്രയും പരിധിയില്ലാത്ത സമ്പത്ത്
ലഭിക്കുന്നത് ആ ശ്രേഷ്ഠനായ ബാബയെ കാണാന് വരണമല്ലോ. മന്ത്രം കൊണ്ട് എല്ലാവരും
വരുന്നു. നിങ്ങള്ക്ക് വളരെ വലിയ മന്ത്രമാണ് ലഭിക്കുന്നത്. മുഴുവന് ജ്ഞാനവും
നല്ലരീതിയില് ബുദ്ധിയിലുണ്ട്.
ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട് വിനാശിയായ സമ്പാദ്യത്തിനു
പിന്നാലെ കൂടുതല് സമയം വ്യര്ത്ഥമാക്കാന് പാടില്ല. അതെല്ലാം മണ്ണില്
കലരാനുള്ളതാണ്. ബാബയ്ക്ക് എന്തെങ്കിലും വേണോ? ഒന്നും വേണ്ട. എന്തെങ്കിലും
ചിലവുകള് ചെയ്യുന്നുണ്ടെങ്കില് അത് തനിക്കുവേണ്ടിത്തന്നെയാണ് ചെയ്യുന്നത്. ഇതില്
കാലണയുടെ ചിലവില്ല. യുദ്ധം ചെയ്യാനായി പീരങ്കിയും ടാങ്കുമൊന്നും വാങ്ങുന്നില്ല.
നിങ്ങള് യുദ്ധം ചെയ്തുകൊണ്ടും മുഴുവന് ലോകത്തില് നിന്നും ഗുപ്തമാണ്. നിങ്ങളുടെ
യുദ്ധം എങ്ങനെ കാണാനാണ്. ഇതിനെ യോഗബലം എന്നാണ് പറയുന്നത്, മുഴുവന് കാര്യങ്ങളും
ഗുപ്തമാണ്. ഇതില് ആരെയും വധിക്കേണ്ട ആവശ്യമില്ല. നിങ്ങള്ക്ക് കേവലം ബാബയെ
ഓര്മ്മിക്കണം. ഇവര് എല്ലാവരുടേയും മരണം ഡ്രാമയില് അടങ്ങിയതാണ്. ഓരോ 5000
വര്ഷങ്ങള്ക്കും ശേഷം നിങ്ങള് യോഗബലം സമ്പാദിക്കാനായി പഠിപ്പ് പഠിക്കും. പഠിപ്പ്
പൂര്ത്തിയായാല് പ്രാലബ്ധം പുതിയ ലോകത്തില് വേണം. പഴയ ലോകത്തിനായി ഈ
പ്രകൃതിക്ഷോഭങ്ങളുണ്ട്. പാട്ടുമുണ്ടല്ലോ- തന്റെ കുലത്തിന്റെ വിനാശം എങ്ങനെ
ചെയ്യുന്നു. എത്ര വലിയ കുലമാണ്. മുഴുവന് യൂറോപ്പും വരും. ഈ ഭാരതം വേറൊരു
കോണിലാണ്. ബാക്കി എല്ലാവരും അവസാനിക്കും. യോഗബലത്തിലൂടെ നിങ്ങള് മുഴുവന്
വിശ്വത്തിലും വിജയം നേടുന്നു, ഈ ലക്ഷ്മീ നാരായണന്മാരെപ്പോലെ പവിത്രമായും മാറണം.
അവിടെ വികാരീ ദൃഷ്ടി ഉണ്ടാകില്ല. മുന്നോട്ട് പോകവേ നിങ്ങള്ക്ക് വളരെ അധികം
സാക്ഷാത്ക്കാരങ്ങളുണ്ടാകും. തന്റെ ദേശത്തിന് അടുത്തെത്തുമ്പോള് വൃക്ഷം
കണ്ണില്പ്പെടുമല്ലോ. അപ്പോള് സന്തോഷമുണ്ടാകുന്നു- ഇപ്പോള് തന്റെ വീട്ടിനടുത്ത്
എത്തിച്ചേര്ന്നിരിക്കുന്നു. നിങ്ങളും വീട്ടിലേയ്ക്ക് പോകാന് നില്ക്കുകയാണ്
പിന്നീട് തന്റെ സുഖധാമത്തിലേയ്ക്ക് വരും. ബാക്കി കുറച്ച് സമയമേയുള്ളു,
സ്വര്ഗ്ഗത്തോട് വിട പറഞ്ഞിട്ട് എത്ര കാലമായി. ഇപ്പോള്വീണ്ടും സ്വര്ഗ്ഗം
അടുത്തുവരുകയാണ്. നിങ്ങളുടെ ബുദ്ധി മുകളിലേയ്ക്ക് പോകും. അത് നിരാകാരീ ലോകമാണ്,
അതിനെ ബ്രഹ്മാണ്ഢം എന്നും പറയും. നമ്മള് അവിടെ വസിക്കുന്നവരാണ്. ഇവിടെ 84ന്റെ
പാര്ട്ട് അഭിനയിച്ചു. ഇപ്പോള് നമ്മള് പോവുകയാണ്. നിങ്ങള് കുട്ടികള് ഓള്
റൗണ്ടേഴ്സാണ്, ആരംഭം മുതല് പൂര്ണ്ണമായി 84 ജന്മങ്ങള് എടുക്കുന്നവരാണ്. വൈകി
വരുന്നവരെ ഓള് റൗണ്ടര് എന്നു പറയില്ല. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്- ഏറ്റവും
കൂടുതലും ഏറ്റവും കുറവുമായി എത്ര ജന്മങ്ങള് എടുക്കാം? ഒരു ജന്മം വരെ എടുക്കാം.
അവസാന സമയത്ത് എല്ലാവരും തിരിച്ച് പോകും. നാടകം പൂര്ത്തിയായി, കളി കഴിഞ്ഞു.
ഇപ്പോള് ബാബ മനസ്സിലാക്കിത്തരുന്നു- എന്നെ ഓര്മ്മിക്കു, അന്തിമ മനം പോലെ
ഗതിയുണ്ടാകും. ബാബയുടെ അടുത്ത് പരമധാമത്തിലെത്തും. അതിനെ മുക്തിധാമം ശാന്തിധാമം
എന്നു പറയുന്നു പിന്നീടാണ് സുഖധാമം. ഇത് ദുഃഖധാമമാണ്. മുകളില് നിന്നും വന്ന്
ഓരോരുത്തരും സതോപ്രധാനം പിന്നെ സതോ, രജോ, തമോ ആയിമാറും. ഒരു ജന്മമേയുള്ളു
എങ്കില് പോലും അതില് ഈ 4 സ്റ്റേജും ഉണ്ടാകും. ഇരുന്ന് എത്ര നല്ലരീതിയിലാണ്
കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നത് എന്നിട്ടും ഓര്മ്മിക്കുന്നില്ല. ബാബയെ
മറന്നുപോകുന്നു, നമ്പര്വൈസ് ആണല്ലോ. കുട്ടികള്ക്ക് അറിയാം നമ്പര്വൈസ്
പുരുഷാര്ത്ഥം അനുസരിച്ചാണ് രുദ്രമാല ഉണ്ടാകുന്നത്. എത്ര കോടികളുടെ രുദ്രമാലയാണ്.
പരിധിയില്ലാത്ത വിശ്വത്തിന്റെ മാലയാണിത്. ബ്രഹ്മാവുതന്നെയാണ് വിഷ്ണുവാകുന്നത്,
വിഷ്ണു തന്നെയാണ് ബ്രഹ്മാവാകുന്നതും, രണ്ടുപേരുടേയും വംശനാമം നോക്കൂ, ഇത്
പ്രജാപിതാ ബ്രഹ്മാവിന്റെ പേരാണ്. പിന്നീട് അരകല്പത്തിലേയ്ക്ക് രാവണന് വരുന്നു.
ദൈവീക രാജധാനി, പിന്നീട് ഇസ്ലാമിസം............. ആദം- ബീബിയേയും
ഓര്മ്മിക്കുന്നുണ്ട്, സ്വര്ഗ്ഗത്തേയും ഓര്മ്മിക്കുന്നുണ്ട്. ഭാരതം പാരഡൈസ് അഥവാ
സ്വര്ഗ്ഗമായിരുന്നു, കുട്ടികള്ക്ക് എത്ര സന്തോഷമുണ്ടാകണം. പരിധിയില്ലാത്ത ബാബ,
ഉയര്ന്നതിലും ഉയര്ന്ന ഭഗവാന്, ഉയര്ന്നതിലും ഉയര്ന്ന പഠിപ്പ് പഠിപ്പിക്കുന്നു.
ഉയര്ന്നതിലും ഉയര്ന്ന പദവി ലഭിക്കുന്നു. ഏറ്റവും ഉയര്ന്നതിലും ഉയര്ന്ന ടീച്ചര്
ബാബയാണ്. ബാബ ടീച്ചറുമാണ് പിന്നെ കൂടെക്കൊണ്ടുപോകുന്ന സദ്ഗുരുവുമാണ്.
ഇങ്ങനെയുള്ള ബാബ എന്തുകൊണ്ട് ഓര്മ്മയില് നില്ക്കില്ല. സന്തോഷത്തിന്റെ അതിര്
കവിഞ്ഞിരിക്കണം. പക്ഷേ യുദ്ധത്തിന്റെ മൈതാനമാണ്, മായ നിലനില്ക്കാന്
അനുവദിക്കുന്നില്ല. മിനിറ്റിന് മിനിറ്റിന് വീണുപോകുന്നു. ബാബ പറയുന്നുണ്ട്-
കുട്ടികളേ, ഓര്മ്മയിലൂടെയേ നിങ്ങള് മായാജീത്തായി മാറൂ. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബ
എന്ത് പഠിപ്പിക്കുന്നുവോ അതിനെ പ്രാവര്ത്തികമാക്കണം, കടലാസില് കുറിച്ചുവെച്ചാല്
മാത്രം പോരാ. വിനാശത്തിനുമുമ്പ് ജീവന്ബന്ധനത്തില് നിന്നും ജീവന്മുക്ത പദവി
പ്രാപ്തമാക്കണം.
2) തന്റെ സമയത്തെ
വിനാശിയായ സമ്പാദ്യത്തിനു പിന്നാലെ അധികം വ്യര്ത്ഥമാക്കരുത് എന്തുകൊണ്ടെന്നാല്
ഇതെല്ലാം മണ്ണില് കലരാനുള്ളതാണ് അതിനാല് ബാബയില് നിന്നും പരിധിയില്ലാത്ത
സമ്പാദ്യം നേടണം ഒപ്പം ദൈവീക ഗുണങ്ങളും ധാരണ ചെയ്യണം.
വരദാനം :-
യോഗബലത്തിലൂടെ മായയുടെ ശക്തിക്കുമേല് വിജയം പ്രാപ്തമാക്കുന്ന സദാ വിജയിയായി
ഭവിക്കട്ടെ.
ജ്ഞാനബലവും യോഗബലവും
ഏറ്റവും ശ്രേഷ്ഠമായ ബലമാണ്. സയന്സിന്റെ ശക്തി അന്ധകാരത്തെ അകറ്റി പ്രകാശം
പരത്തുന്നത് പോലെ യോഗബലം സദാ കാലത്തേക്ക് മായയുടെ മേല് വിജയം പ്രാപ്തമാക്കി
വിജയിയാക്കി മാറ്റുന്നു. യോഗബലം ഇത്രയും ശ്രേഷ്ഠ ബലമാണ്, അതിന്റെ മുന്നില്
മായയുടെ ശക്തി ഒന്നുമേയല്ല. യോഗബലമുള്ള ആത്മാക്കള് സ്വപ്നത്തില് പോലും മായയോട്
തോല്ക്കുകയില്ല. സ്വപ്നത്തില് പോലും യാതൊരു ദുര്ബ്ബലതയും വരിക സാദ്ധ്യമല്ല.
അങ്ങനെയുള്ള വിജയത്തിന്റെ തിലകം താങ്കളുടെ മസ്തകത്തില് ചാര്ത്തിയിട്ടുണ്ട്.
സ്ലോഗന് :-
നമ്പര്
വണ്ണില് വരണമെങ്കില് വ്യര്ത്ഥത്തെ സമര്ത്ഥത്തിലേക്ക് പരിവര്ത്തനം ചെയ്യൂ.