മധുരമായ കുട്ടികളേ- ഇവിടെ
നിങ്ങൾ ശ്രീകൃഷ്ണനെപ്പോലെ രാജകുമാരനായി മാറുന്നതിനുള്ള പഠിപ്പ് പഠിക്കുകയാണ്,
നിങ്ങളെ പഠിപ്പിക്കുന്നത് സ്വയം ഭഗവാനാണ്.
ചോദ്യം :-
ബാബ ഭഗവാനുവാച എന്ന വാക്ക് പറയുമ്പോൾ പല കുട്ടികളും ആശയക്കുഴപ്പത്തിലാകുന്നു,
എന്തുകൊണ്ട്?
ഉത്തരം :-
കാരണം ഭഗവാൻ
ഗുപ്തമാണ്. മനുഷ്യർ ചിന്തിക്കുന്നു-ഈ ദാദയാണ് ഭഗവാനുവാച എന്ന്
പറഞ്ഞിട്ടുണ്ടായിരിക്കുക. എന്നാൽ നിരാകാരനായ ഭഗവാന് സംസാരിക്കണമെങ്കിൽ
തീർച്ചയായും ഒരു ശരീരം വേണമല്ലോ. ബാബ പറയുന്നു- ഇത് മനസ്സിലാക്കേണ്ട
അത്ഭുതകരമായ കാര്യമാണ്, അതായത് ഞാൻ എങ്ങനെയാണ് ഈ ബ്രഹ്മാവിൽ പ്രവേശിച്ച് നിങ്ങളെ
പഠിപ്പിക്കുന്നത്.
ഓംശാന്തി.
ഭഗവാനുവാച. ഭഗവാൻ എന്താണ് പറയുന്നത്? ഭഗവാനുവാച എന്ന് ആരാണ് പറഞ്ഞത്? ആരെയും
കാണാൻ സാധിക്കുന്നില്ല. മനുഷ്യനെ ഭഗവാൻ എന്ന് പറയാൻ സാധിക്കില്ല. ചിലർ
മനസ്സിലാക്കുന്നു-പറയുന്നവർ തന്നെയാണ് ഭഗവാനുവാച എന്ന് പറയുന്നത്. എന്നാൽ
നിരാകാരനായ ഭഗവാനാണ് പറയുന്നതെന്ന് നിങ്ങൾക്ക് മാത്രമേ അറിയുകയുള്ളൂ. ഇത് ആരാണ്
ഇരിക്കുന്നത്! ഭഗവാൻ എവിടെയാണ്? ഇത് പുതിയ കാര്യമായതുകൊണ്ടാണ് മനുഷ്യർ
ആശയക്കുഴപ്പത്തിലാകുന്നത്. എന്നാൽ തീർച്ചയായും ഭഗവാൻ ഉച്ചരിച്ചതാണ്. ഞാൻ
കുട്ടികളെ രാജയോഗം പഠിപ്പിക്കുകയാണെന്ന് ഭഗവാനാണ് പറയുന്നത്. നരനിൽ നിന്നും
നാരായണൻ അഥവാ കൃഷ്ണനും, നാരിയിൽ നിന്നും ലക്ഷ്മി അഥവാ രാധയുമാക്കി
മാറ്റുന്നതിനുവേണ്ടിയാണ് ജ്ഞാനവും യോഗവും പഠിപ്പിക്കുന്നത്. ഭഗവാനിൽ നിന്നും
വേറെ എന്താണ് വേണ്ടത്? ഇപ്പോൾ നിങ്ങളെ രാജാക്കൻമാരുടെയും രാജാവും,
രാജകുമാരന്റെയും രാജകുമാരനുമാക്കി മാറ്റുകയാണ്. രാജകുമാരനും രാജകുമാരിയും
ക്ഷേത്രത്തിൽ പോകുമല്ലോ. വികാരി രാജകുമാരൻ നിർവ്വികാരി രാജകുമാരനായ കൃഷ്ണനെ
നമിക്കുമല്ലോ. അതിനാൽ ബാബ നിങ്ങളെ രാജകുമാരന്റെയും രാജകുമാരനാക്കി മാറ്റുകയാണ്.
ശ്രീകൃഷ്ണനെപ്പോലെ സ്വർഗ്ഗത്തിലെ രാജകുമാരനായി മാറൂ. ജ്ഞാനം
പഠിക്കുന്നതിലൂടെയല്ലേ ആയിത്തീരുകയുള്ളൂ. ഡോക്ടർ അല്ലെങ്കിൽ വക്കീൽമാർ തന്റെ
വിദ്യാർത്ഥികളോട് -ഞാൻ നിങ്ങളെ വക്കീൽ അഥവാ ഡോക്ടറാക്കി മാറ്റുമെന്ന് പറയുമല്ലോ.
എന്നാൽ പഠിച്ചാൽ മാത്രമല്ലേ അങ്ങനെ ആയി മാറാൻ സാധിക്കൂ!..ബാബ പറയുന്നു കുട്ടികൾ
നല്ല രീതിയിൽ മനസ്സിലാക്കുന്നുണ്ടല്ലോ-രാജയോഗം പഠിപ്പിക്കുന്നത് ഒരേയൊരു
ഭഗവാനാണ് . അല്ലാതെ കൃഷ്ണനല്ല. രാധയും കൃഷ്ണനും വേറെ-വേറെ രാജ്യത്തെ കുട്ടികളാണ്.
അവർക്ക് പരസ്പരം വിവാഹ നിശ്ചയമുണ്ടാകുന്നു. വിവാഹത്തിനു ശേഷം പേര് മാറുന്നു.
അതുകൊണ്ടാണ് ചിത്രത്തിലും ലക്ഷ്മീ-നാരായണന്റെ താഴെയായി രാധയേയും കൃഷ്ണനേയും
കാണിച്ചിരിക്കുന്നത്.
ഇപ്പോൾ ബാബ നല്ല രീതിയിൽ മനസ്സിലാക്കിത്തരുന്നു-ഈ ബ്രഹ്മാവും നമ്പർവൺ
ഭക്തനായിരുന്നു. ബ്രഹ്മാബാബ മുമ്പ് നാരായണനെ പൂജിക്കുമായിരുന്നു. കൃഷ്ണന്റെ
ഭക്തി അഥവാ നാരായണന്റെ ഭക്തി ചെയ്യുകയാണെങ്കിലും രണ്ടും ഒന്നു തന്നെയാണ്.
കൃഷ്ണനാണ് വലുതായതിനുശേഷം നാരായണനായി മാറുന്നത്. ഇപ്പോൾ നിങ്ങൾ നരനിൽ നിന്നും
നാരായണനായി മാറുന്നതിനുവേണ്ടി രാജയോഗം പഠിപ്പിക്കുകയാണ്. ഇപ്പോൾ നിങ്ങളുടെ 84
ജന്മങ്ങൾ പൂർത്തിയായിരിക്കുന്നു. ഇപ്പോൾ ബ്രഹ്മാവിന്റെ ആത്മാവ് പഠിക്കുകയാണ്.
പിന്നീട് ഭാവിയിൽ ശ്രീകൃഷ്ണനായി മാറും. ബാബ പറയുന്നു-കുട്ടികളേ, നിങ്ങൾ
ജ്ഞാനചിതയിലിരുന്ന് വെളുത്തവരായി മാറുന്നു. പിന്നീട് കാമചിതയിലിരുന്ന്
കറുത്തവരായി മാറിയിരിക്കുന്നു. ഈ ലോകം കംസപുരിയാണ്. ബാബ നിങ്ങളെ
കൃഷ്ണപുരിയിലേക്ക് കൊണ്ടുപോകാനായി വന്നിരിക്കുകയാണ്. ശ്രീകൃഷ്ണനാണ്
സർവ്വഗുണസമ്പന്നനും 16 കലാ സമ്പൂർണ്ണനും.....എന്നാൽ ഈ ലോകത്തിൽ ആരിലും
സർവ്വഗുണങ്ങളില്ല. ബാബ കുട്ടികളെ സമ്പൂർണ്ണ നിർവ്വികാരിയാക്കി മാറ്റാൻ
വന്നിരിക്കുകയാണ്. സമ്പൂർണ്ണ നിർവ്വികാരിയായി മാറേണ്ടത് യോഗബലത്തിലൂടെയാണ്.
ബാഹുബലം കൊണ്ടുള്ള ഹിംസകമായ യുദ്ധം അമ്പും വില്ലും ഉപയോഗിച്ചാണ് നടക്കുന്നത്.
അതിനുശേഷം തോക്കുകളും, വാളുകളും ഉപയോഗിക്കാൻ ആരംഭിച്ചു. എന്നാലിപ്പോൾ
ബോംബുകളിലൂടെയാണ് യുദ്ധം നടക്കുന്നത്. മനുഷ്യർ സ്വയം
പറയുന്നു-വീട്ടിലിരുന്നുകൊണ്ടും എല്ലാം നശിപ്പിക്കുന്ന തരത്തിലുള്ള
ബോംബുകളാണുണ്ടാക്കുന്നത്. അപ്പോൾ സൈനികർക്ക് എന്ത് ചെയ്യാൻ സാധിക്കും! ബാബ
പറയുന്നു-മധുര-മധുരമായ കുട്ടികളേ, ഇത് പാഠശാലയാണ്. ബാബ നിങ്ങളെ
ശ്രീകൃഷ്ണനാകുന്ന രാജകുമാരനെപ്പോലെയാക്കി മാറ്റുന്നു. സത്യയുഗത്തിലെ ആദ്യ
രാജകുമാരനായിരുന്ന കൃഷ്ണൻ ഇപ്പോൾ 84 ജന്മങ്ങളെടുത്ത് കലിയുഗത്തിൽ യാചകനായി
മാറിയിരിക്കുന്നു. ഭാരതത്തിലായിരുന്നു ശ്രീകൃഷ്ണന്റെ രാജ്യമുണ്ടായിരുന്നത്.
പിന്നെ പുനർജന്മമെടുക്കണമല്ലോ. കൃഷ്ണനെ ഭഗവാനെന്നു പറയുകയാണെങ്കിൽ,
പിന്നെങ്ങനെയാണ് കൃഷ്ണനായ ഭഗവാൻ പുനർജന്മമെടുക്കുന്നത്! ഭഗവാൻ നിരാകാരനാണ്.
ഒരേയൊരു രചയിതാവാണ് ഉള്ളത്. ബാക്കിയെല്ലാം രചനകളാണ്. അതുകൊണ്ടാണ് , നമ്മളെല്ലാ
ആത്മാക്കളും പരസ്പരം സഹോദരൻമാരാണെന്ന് പറയുന്നത്. ബാബ
മനസ്സിലാക്കിത്തരുന്നു-നിങ്ങൾ ബ്രഹ്മാകുമാരനും-കുമാരിയും പരസ്പരം സഹോദരനും-
സഹോദരിയുമായി മാറി. അപ്പോൾ ക്രിമിനലായ കർമ്മങ്ങളെങ്ങനെയുണ്ടാകും. നിങ്ങൾ
ഭാവിയിലേക്ക് വേണ്ടി ഒരു ബാബയിൽ നിന്നാണ് സമ്പത്തെടുക്കുന്നത്. അഥവാ പവിത്രമായി
മാറുന്നില്ലെങ്കിൽ എങ്ങനെയാണ് ശാന്തിധാമത്തിലേക്കും, സുഖധാമത്തിലേക്കും
പോകുന്നത്! ഞങ്ങൾ പതീതമായി മാറി, നമ്മളെ പാവനമാക്കി മാറ്റാൻ വരൂ എന്ന് പറഞ്ഞ്
വിളിക്കുന്നുമുണ്ട്. അതിനാൽ ബാബ പറയുന്നു-എന്നെ ഓർമ്മിക്കൂ. ഇത് നിങ്ങളുടെ
അന്തിമജന്മമാണ്. നിങ്ങളെല്ലാ ആത്മാക്കൾക്കും ഇപ്പോൾ തിരിച്ച്
വാനപ്രസ്ഥത്തിലേക്ക് പോകണം, അതുകൊണ്ട് നിങ്ങൾ വാനപ്രസ്ഥികളാണ്. ഇങ്ങനെ ഒരു
ഗുരുവിനും വഴി പറഞ്ഞുതരാൻ സാധിക്കില്ല. ഈ ജ്ഞാനം ഒരു ബാബയുടെ അടുത്ത് മാത്രമാണ്
ഉള്ളത്. ബാബ പതീത-പാവനനും നിരാകാരനുമാണ്. ബാബ പറയുന്നു-എന്നെ ഓർമ്മിക്കൂ,
അൽപസമയത്തേക്കു വേണ്ടിയാണ് ഞാൻ ഈ ശരീരത്തെ ആധാരമാക്കിയിട്ടുള്ളത്. ശരീരമില്ലാതെ
എങ്ങനെ ആത്മാവിന് സംസാരിക്കാൻ സാധിക്കും! ഭഗവാനുവാചയാണ്-ഞാൻ ഒരു വൃദ്ധന്റെ
സാധാരണ ശരീരത്തിൽ പ്രവേശിച്ചിട്ടാണ് നിങ്ങളെ പഠിപ്പിക്കുന്നത്. ബാബ
ഗർഭത്തിലേക്ക് വരുന്നില്ല. ഗർഭത്തിലേക്ക് വരുന്നവർക്ക് പുനർജന്മത്തിലേക്ക് വരുക
തന്നെ വേണം. ബാബ ഒരു തവണയാണ് വരുന്നത്. ബാബക്ക് തീർച്ചയായും ശരീരമാകുന്ന
പ്രകൃതിയെ ആധാരമാക്കുക തന്നെ വേണം. ബാബ ഈ ശരീരത്തിലിരുന്നാണ് നിങ്ങളെ
പഠിപ്പിക്കുന്നത്. ബ്രഹ്മാബാബ ആദ്യം വജ്രത്തിന്റെ വ്യാപാരമാണ് ചെയ്തിരുന്നത്.
ഒരു ഗുരുവുമല്ല പഠിപ്പിച്ചത്. ബാബ പെട്ടെന്നാണ് പ്രവേശിച്ചത്. ബാബ ചെയ്യുന്നവനും
ചെയ്യിപ്പിക്കുന്നവനുമായതുകാരണമാണ് ബ്രഹ്മാബാബയിലൂടെ ഈ കർത്തവ്യമെല്ലാം
ചെയ്യിപ്പിച്ചുകൊണ്ടിരിക്കുന്നത്. കൂടെ ബ്രഹ്മാബാബയും പഠിച്ചുകൊണ്ടിരിക്കുന്നു.
ഒപ്പം നിങ്ങളും പഠിച്ചുകൊണ്ടിരിക്കുന്നു. ബാബ പറയുന്നത് കുട്ടികളോടാണ്, എന്നാൽ
ആദ്യം കേൾക്കുന്നത് ബ്രഹ്മാബാബയാണ്. ബാബ നിങ്ങൾ കുട്ടികളെയാണ് പഠിപ്പിക്കാൻ
വരുന്നത്. അതോടൊപ്പം ബ്രഹ്മാവിന്റെ ആത്മാവും പഠിച്ചുകൊണ്ടിരിക്കുന്നു. ബാബ
കുട്ടികളെ രാജയോഗം പഠിപ്പിക്കാനാണ് വന്നിരിക്കുന്നത്. ആരും ഇങ്ങനെ ഒരിക്കലും
പഠിപ്പിക്കുന്നില്ല. ഇത് പാവനമായി മാറുന്നതിന്റെ കാര്യമാണ്. ഈ സംഗമയുഗം
പുരുഷോത്തമരായി മാറാനുള്ള യുഗമാണ്. ശ്രീകൃഷ്ണൻ പുരുഷോത്തമനായിരുന്നു.
ശ്രീകൃഷ്ണന്റെ സ്വയംവരത്തിനുശേഷം അൽപം ഡിഗ്രി കുറഞ്ഞുപോകുന്നു. അതുകൊണ്ടാണ്
ശ്രീകൃഷ്ണന്റെ മഹിമ ഒരുപാടുള്ളത്. പേര് തന്നെ ശ്രീകൃഷ്ണപുരിയെന്നാണ്. ഈ ലോകത്തെ
കംസപുരിയെന്നാണ് പറയുന്നത്. ബാക്കി കൃഷ്ണന്റെയും കംസന്റെയും കഥയാണ്
ഉണ്ടാക്കിയിട്ടുള്ളത്.
കുട്ടികൾക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട്-അവസ്ഥ പരിപക്വമാകുമ്പോൾ സ്വതവെ ഭക്തി
ഉപേക്ഷിക്കും. നിങ്ങൾ ആരോടും ഭക്തി ചെയ്യരുതെന്ന് ഒരിക്കലും പറയരുത്. അവർക്ക്
ജ്ഞാനം നൽകണം. ബാബ നിങ്ങൾക്ക് ജ്ഞാനം നൽകി സ്വർഗ്ഗത്തിലെ രാജകുമാരനാക്കി മാറ്റാൻ
വന്നിരിക്കുകയാണ്. കൃഷ്ണനും സ്വർഗ്ഗത്തിലെ രാജകുമാരനായിരുന്നു, എന്നാൽ ഇപ്പോൾ
ഇല്ല. വീണ്ടും കൃഷ്ണൻ രാജയോഗത്തിലൂടെ രാജകുമാരനായി മാറുകയാണ്. നിങ്ങൾക്കും
പുരുഷാർത്ഥം ചെയ്ത് ബാബയെ ഓർമ്മിക്കണം. സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്നത്
സ്വർഗ്ഗസ്ഥനായ പിതാവാണ്. ബാബയാണ് വന്ന് പുതിയ സൃഷ്ടിയെ രചിക്കുന്നത്. കലിയുഗം
പൂർത്തിയാകുമ്പോഴാണ് ബാബ വന്ന് പുതിയ ലോകം സ്ഥാപിക്കുന്നത്. ബാബ
സത്യ-ത്രേതായുഗത്തിൽ വരുന്നില്ല. ബാബ പറയുന്നു-ഞാൻ കൽപ-കൽപം സംഗമയുഗത്തിലാണ്
വരുന്നത്. മനുഷ്യർ കൽപം എന്ന വാക്കിനെ മാറ്റി ഓരോ യുഗത്തിലും വരുന്നു എന്ന്
എഴുതി വെച്ചു. എന്നാൽ 4 യുഗങ്ങളുണ്ട്. അഞ്ചാമത്തെ യുഗമാണ് സംഗമയുഗം. ശരി, അപ്പോൾ
5 അവതാരങ്ങളാണെന്ന് മനസ്സിലാക്കൂ. പക്ഷെ, ഇത്രയധികം മൽസ്യം-കൂർമ്മം
പരശുരാമന്റെയുമെല്ലാം അവതാരമുണ്ടായിരിക്കുമോ! ഇതെല്ലാം ശാസ്ത്രങ്ങളിലെ
കാര്യങ്ങളാണ്. ധർമ്മത്തിന്റെ പേരിനെയും ഭാരതത്തിന്റെ പേരിനെയും
മാറ്റിയിരിക്കുന്നു. ഹിന്ദുധർമ്മമെന്നും ഹിന്ദുസ്ഥാനാണെന്നും പറയുന്നു.
ഭാരതത്തിന്റെ പേര് എന്തിനാണ് മാറ്റുന്നത്! യദാ യദാഹി ധർമ്മസ്യ......ഭാരത. അതിലും
ഭാരതമെന്ന വാക്കുണ്ട്. ബാബ മനസ്സിലാക്കിത്തരുന്നു-നിങ്ങൾ ഒരു ജന്മമല്ല ഭക്തി
ചെയ്തത്. ദ്വാപരയുഗം മുതലാണ് ഭക്തി ചെയ്തുവന്നത്. ഭക്തിയും ആദ്യം
അവ്യഭിചാരിയായിരുന്നു, ശിവന്റെ ഭക്തി മാത്രമായിരുന്നു ചെയ്തിരുന്നത്. ഭാരതത്തെ
സ്വർഗ്ഗമാക്കി മാറ്റിയിരുന്ന ശിവബാബ തന്നെയാണ് ഇപ്പോൾ വീണ്ടും സ്വർഗ്ഗത്തിന്റെ
അധികാരിയാക്കി മാറ്റാനായി വന്നിരിക്കുന്നത്. അതിനാൽ ബാബ പതീതമായ ലോകത്തിൽ
പതീതമായ ശരീരത്തിലാണ് വന്ന് പറഞ്ഞുതരുന്നത്. ബാബ വരുന്നത് തന്നെ പതീതത്തിൽ
നിന്നും പാവനമാക്കി മാറ്റാനാണ്. ഭക്തിമാർഗ്ഗത്തിലാണെങ്കിൽ ബാബക്കുവേണ്ടി വളരെ
വലിയതും ഉയർന്നതുമായ ക്ഷേത്രമുണ്ടാക്കുന്നു. എത്ര വ്യക്തമായ കാര്യമാണ്.
ബ്രഹ്മാബാബയിൽ ബാബ പ്രവേശിച്ച ഉടൻ തന്നെ ഗീതയെല്ലാം പഠിക്കുന്നത് ഉപേക്ഷിച്ചു.
ഭക്തി വിട്ടു. അനായാസമായിട്ടല്ലേ ഉപേക്ഷിച്ചത്. നിങ്ങളോട് ആരും ഭക്തി
ചെയ്യരുതെന്ന് പറഞ്ഞിട്ടില്ല.
ബാബ നിങ്ങൾ കുട്ടികൾക്കിപ്പോൾ മനസ്സിലാക്കിത്തരുന്നു, വീണ്ടും കൃഷ്ണപുരിയുടെ
അധികാരിയാക്കി മാറ്റുകയാണ്. പിന്നീട് കൃഷ്ണന്റെ 8 രാജവംശമാണ് ഉണ്ടാകുന്നത്.
ആദ്യം സത്യയുഗത്തിലെ രാജകുമാരനായി മാറുന്നു പിന്നീടാണ് രാജാവായി മാറുന്നത്.
അവരുടെയാണ് 8 തലമുറകളുണ്ടാകുന്നത്. ആ സമയത്ത് മറ്റ് രാജ്യപദവിയൊന്നുമില്ല. ഇപ്പോൾ
ബാബ പറയുന്നു-നിങ്ങൾ കുട്ടികളും സത്യയുഗത്തിലെ രാജകുമാരനായി മാറൂ. ഭക്തിയിൽ ഒരു
സുഖവുമില്ല. ജ്ഞാനത്തിലൂടെയാണ് നിങ്ങൾ സ്വർഗ്ഗത്തിലെ അധികാരികളായി മാറുന്നത്.
ആരുടെയെങ്കിലും അച്ഛൻ മരിക്കുകയാണെങ്കിൽ -നിങ്ങളുടെ അച്ഛൻ എവിടെ എന്ന് ചോദിച്ചാൽ
പറയും സ്വർഗ്ഗത്തിലേക്ക് പോയി. ആത്മാവും ശരീരവും രണ്ടും പോയി എന്ന്
മനസ്സിലാക്കുന്നു. എന്നാൽ ശരീരത്തെ ഇവിടെ ഉപേക്ഷിച്ച് ആത്മാവാണ് പോയത്.
അതിനർത്ഥം ആദ്യം നരകത്തിലായിരുന്നു എന്നാണ്. ആത്മാവ് ശരീരം ഉപേക്ഷിച്ച്
സ്വർഗ്ഗത്തിലേക്ക് പോയി എങ്കിൽ ഇതിൽ കരയേണ്ട ആവശ്യമെന്താണ്? സ്വർഗ്ഗം ഇവിടെയാണോ?
എന്നാൽ അവരൊന്നും മനസ്സിലാക്കുന്നില്ല. അവർ പറയും എല്ലാം ഈശ്വരന്റെ
നിർദേശങ്ങളാണ്, സുഖവും, ദുഃഖവുമെല്ലാം ഈശ്വരനാണ് നൽകുന്നത്, എല്ലാം ഈശ്വരന്റെ
രൂപങ്ങളാണ് ... എന്നാൽ ബാബ പറയുന്നു-എനിക്ക് കുട്ടികൾക്ക് എങ്ങനെ ദുഃഖം നൽകാൻ
സാധിക്കും! അച്ഛനിൽ നിന്നും കുട്ടികൾ എപ്പോഴെങ്കിലും ദുഃഖം വേണമെന്ന് പറയാറുണ്ടോ?
അച്ഛൻ കുട്ടികളെ യോഗ്യരാക്കി മാറ്റി തന്റെ സമ്പത്ത് നൽകുന്നു. ബാക്കി ദുഃഖം
എല്ലാവർക്കും അവനവന്റെ കർമ്മങ്ങൾക്കനുസരിച്ചാണ് ലഭിക്കുന്നത്. ബാബ പറയുന്നു-ഇനി
കുട്ടികളെയും മറ്റും വേണമെന്ന് യാചിക്കരുത്. ഇപ്പോൾ ഇങ്ങനെയുള്ള സ്ഥൂലമായ
സമ്പത്തെല്ലാം ഇല്ലാതാകാൻ പോവുകയാണ്. പിന്നീട് നിങ്ങളുടെ കുട്ടികൾക്ക് എന്താണ്
ലഭിക്കുക! നിങ്ങളുടെ സമ്പത്തിന് നിങ്ങളുടെ കുട്ടി അവകാശിയായി മാറാനുള്ള
സമയമൊന്നുമില്ല. കുട്ടി വലുതായാലല്ലേ അധികാരിയായി മാറുകയുള്ളൂ. എന്നാൽ അത്രയും
സമയമില്ല. വിനാശം മുന്നിൽ നിൽക്കുകയാണ്. കലിയുഗം ഇനിയും 40,000
വർഷങ്ങളുണ്ടെന്നാണ് മനുഷ്യർ പറയുന്നത്. ബ്രഹ്മാകുമാരിമാർ വിനാശം-വിനാശം എന്ന്
പറഞ്ഞുകൊണ്ടേയിരിക്കും. ഒരു കഥയുണ്ടല്ലോ-അയ്യോ പുലി വന്നേ പുലി......അവസാനം
വന്നപ്പോൾ വിഴുങ്ങിയില്ലേ. എല്ലാവരും മനസ്സിലാക്കുന്നു, പതുക്കെ-പതുക്കെ കാലൻ
വരും. ഇതെല്ലാം സംഭവിക്കുക തന്നെ ചെയ്യും എന്നാൽ നിങ്ങൾ പറയുന്നു മഹാകാലൻ
വന്നുകഴിഞ്ഞു . കാലന്റെയും കാലനായ ശിവബാബ എല്ലാ ആത്മാക്കളേയും തിരിച്ച്
കൊണ്ടുപോകാൻ വന്നിരിക്കുകയാണ് . അപ്പോൾ തീർച്ചയായും ശരീരം ഉപേക്ഷിക്കണം.
അതുകൊണ്ടാണ് ബാബ പറയുന്നത്- യോഗത്തിലൂടെ പവിത്രമായി മാറൂ .. ആത്മാക്കളെ
പവിത്രമാക്കി മാറ്റി തിരിച്ച് കൊണ്ടുപോകും. അഥവാ പവിത്രമായി മാറുന്നില്ലെങ്കിൽ
അവസാനം ഒരുപാട് ശിക്ഷകൾ അനുഭവിക്കേണ്ടതായി വരും. ഉയർന്ന പദവിയും പ്രാപ്തമാക്കാൻ
സാധിക്കില്ല. ശ്രീകൃഷ്ണൻ നമ്പർവൺ പദവിയോടു കൂടി പാസായി. അതിനാൽ സ്കോളർഷിപ്പ്
ലഭിക്കുന്നു. 21 ജന്മത്തേക്കുള്ള രാജ്യപദവി പ്രാപ്തമാക്കുന്നു. എത്ര
സഹജമായിട്ടാണ് മനസ്സിലാക്കിത്തരുന്നത്. എന്നാൽ ബുദ്ധിയിൽ ഇരിക്കുകയും പിന്നീട്
അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ആരെയും ഭക്തിയിൽ നിന്നും മാറ്റി നിർത്തരുത്.
ബാബ ഭക്തർക്ക് ഭക്തിയുടെ ഫലം നൽകാനായി വന്നിരിക്കുകയാണ്. ബാബ പറയുന്നു- ഞാൻ കൽപം
മുമ്പത്തെ പോലെ സാധാരണ ശരീരത്തിലാണ് വരുന്നത്. ബാബ കൽപ-കൽപം വന്ന് നിങ്ങളെ
പഠിപ്പിക്കുന്നു. ഈ പഠിപ്പ് ഉയർന്നതിലും വെച്ച് ഉയർന്നതാണ്. നമ്മൾ
സതോപ്രധാനമായിരുന്നു എന്ന് നിങ്ങൾക്കറിയാം. ഇപ്പോൾ തമോപ്രധാനമാണ്, വീണ്ടും ഭാരതം
തന്നെയാണ് സതോപ്രധാനമായി മാറുന്നത്. ഇത്രയും സുഖവും, ദുഃഖവും മറ്റു
ധർമ്മത്തിലുള്ളവരൊന്നും അനുഭവിച്ചിട്ടില്ല. വിദേശികളുടെയടുത്ത് ഒരുപാട്
പൈസയുണ്ട് അതുകൊണ്ടാണ് അവർ പാവപ്പെട്ട രാജ്യക്കാർക്ക് കടമായി കൊടുക്കുന്നത്.
എന്നാൽ പാവങ്ങളായ വിദേശികൾക്ക് അവർ മുൻപ് കൊണ്ടുപോയ പൈസ തിരികെത്തരുകയാണെന്ന്
അറിയില്ല. ഘോരമായ അന്ധകാരത്തിൽ തികച്ചും കുംഭകർണ്ണന്റെ നിദ്രയിൽ
ഉറങ്ങിക്കിടക്കുകയാണ്. അവസാന സമയത്ത് അയ്യോ-അയ്യോ എന്ന് പറഞ്ഞ് എഴുന്നേൽക്കും.
അപ്പോൾ നമ്മൾ പറയും-വളരെ വൈകിപ്പോയി ... കാരണം യുദ്ധം ആരംഭിച്ചിരിക്കും.
പിന്നീട് എന്തു ചെയ്യും! ഈ ലോകമാകുന്ന വൈക്കോൽകൂനക്ക് തീ പിടിച്ചാൽ ഒരുപാട്
വൈകിപ്പോകും. അതുകൊണ്ടാണ് ബാബ പറയുന്നത്-കുട്ടികളേ, ഇപ്പോൾ വേഗം-വേഗം
പുരുഷാർത്ഥം ചെയ്തുകൊണ്ട് മുന്നോട്ട് പോകൂ. ബാബ കൂടുതൽ ബുദ്ധിമുട്ടൊന്നും
നൽകുന്നില്ല. കുട്ടികൾ ബാബയോട് വന്ന് പറയുന്നു-ബാബാ,അഥവാ ഞങ്ങൾ
പൂജിക്കുന്നില്ലെങ്കിൽ മറ്റുള്ളവർ നിങ്ങൾ നാസ്തികരാണെന്ന് പറയും. ബാബ നിർദേശം
നൽകുന്നു-സാക്ഷിയായി ബാബയുടെ ഓർമ്മയിൽ ഇരിക്കൂ. പുറമെ കാണിക്കാൻ അൽപം പൂജയെല്ലാം
ചെയ്തോളൂ. ഒന്ന് ഹൃദയം കൊണ്ട് ചെയ്യുന്ന പൂജയും, മറ്റൊന്ന് മറ്റുള്ളവരെ
സംതൃപ്തമാക്കുന്നതിനുവേണ്ടി ചെയ്യുന്ന പൂജയും. എന്നാൽ ഉള്ളിൽ നിങ്ങൾ ശിവബാബയെ
ഓർമ്മിക്കണം. അഥവാ ആരെങ്കിലും ശല്യം ചെയ്യുകയാണെങ്കിൽ, പൂജ ചെയ്തു കാണിക്കൂ.
എന്നാൽ അവർ സന്തോഷിക്കും. ഇത് പാപകർമ്മമൊന്നുമല്ല. ബാബ ഒരുപാട് പേരോട് നിങ്ങൾ
വേണമെങ്കിൽ വിവാഹങ്ങൾക്കെല്ലാം പൊയ്ക്കോളൂ എന്ന് പറയാറുണ്ട്. രണ്ട് വശത്തെ
ബന്ധത്തേയും നിറവേറ്റണം. വിവാഹം നടക്കുന്ന സ്ഥലത്തും കേൾപ്പിച്ച്-കേൾപ്പിച്ച്
ആർക്കെങ്കിലും അമ്പ് പോലെ തറക്കും. യുക്തി പൂർവ്വം മുന്നോട്ട് പോകണം. ബാബയുടെ
നിർദേശമാണ്-ഇപ്പോൾ പതീതമായി മാറരുത്. പവിത്രമായി മാറിയാൽ മാത്രമേ നിങ്ങൾ
കൃഷ്ണപുരിയുടെ അധികാരിയായി മാറുകയുള്ളൂ. ശിവബാബയെ ഓർമ്മിക്കുകയാണെങ്കിൽ
വികർമ്മങ്ങൾ വിനാശമാവുകയും, വിശ്വത്തിന്റെ അധികാരിയായി മാറുകയും ചെയ്യും.
കുട്ടികളേ, ഇങ്ങനെയെല്ലാം യുക്തിപൂർവ്വം തന്റെ മിത്ര-സംബന്ധികൾക്ക്
മനസ്സിലാക്കിക്കൊടുക്കണം. മനുഷ്യരുടേത് ഭൗതീകമായ യാത്രയാണ്, നിങ്ങളുടേത് ആത്മീയ
യാത്രയാണ്. ഈ ആത്മീയയാത്ര ബാബയാണ് പഠിപ്പിക്കുന്നത്. ബാബ പറയുന്നു-എന്നെ
ഓർമ്മിക്കൂ എന്നാൽ പതീതത്തിൽ നിന്നും പാവനമായി മാറുകയും, എല്ലാ ദുഃഖങ്ങളും
ദൂരെയാവുകയും ചെയ്യും. എന്നാൽ ഈ കച്ചവടം വളരെ ചുരുക്കം പേർക്ക് മാത്രമേ ചെയ്യാൻ
സാധിക്കൂ അർത്ഥം വൈകുണ്ഠത്തിന്റെ ചക്രവർത്തി പദവിയെടുക്കാൻ സാധിക്കൂ.
ശ്രീമതത്തിലൂടെ മുന്നോട്ട് പോയിക്കൊണ്ടേയിരിക്കൂ. അല്ലാതെ ഒരു
പ്രാപ്തിയുമില്ലാതാകുന്ന തരത്തിൽ പൈസയെല്ലാം വെറുതെ പാഴാക്കണം എന്നല്ല. വീടും
സംരക്ഷിക്കണം, കുട്ടികളേയും പാലിക്കണം. ശ്രീമതത്തിലൂടെ മാത്രം നടക്കണം. ബാബാ, ഈ
അവസ്ഥയിൽ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന നിർദേശമെടുക്കണം. ബാബാ, കുട്ടി വിവാഹം
കഴിക്കണമെന്ന് പറയുന്നു. അപ്പോൾ ബാബ പറയും-വിവാഹം കഴിപ്പിക്കുക തന്നെ വേണ്ടിവരും.
കാരണം അത് അവരുടെ അവകാശമാണ്, അതിനാൽ അത് അവർക്ക് കൊടുക്കൂ. ബാബ
മനസ്സിലാക്കിത്തരുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നിട്ടും എന്തെങ്കിലും
ചോദിക്കണമെങ്കിൽ ചോദിച്ച് ശ്രീമതത്തിലൂടെ നടക്കൂ. കുട്ടികൾ ബാബയുടെ
ആജ്ഞയനുസരിച്ച് നടക്കണം. ഇതിൽ മാത്രമാണ് മംഗളമുള്ളത്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും സുപ്രഭാതവും. ആത്മീയഅച്ഛന്റെ
ആത്മീയകുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഓരോ
കർമ്മത്തിലും സാക്ഷിയായി മാറി ശിവബാബയെ ഓർമ്മിക്കൂ. ലൗകീകത്തിലും അലൗകീകത്തിലും
രണ്ടിലുമുള്ള ബന്ധം നിറവേറ്റണം. ലൗകീകത്തിൽ യുക്തിയുക്തമായി മുന്നോട്ട് പോകണം.
2) ഈ സമയം അന്തിമജന്മത്തിൽ
പോലും വാനപ്രസ്ഥ അവസ്ഥയാണ്. തിരിച്ച് വീട്ടിലേക്ക് പോകണം അതിനാൽ തീർച്ചയായും
പാവനമായി മാറണം. ഒരു ബന്ധനവുമുണ്ടാക്കരുത്.
വരദാനം :-
ആജ്ഞകളെ
പാലിക്കുന്നതിലൂടെ ഏവരുടേയും ആഗ്രഹങ്ങളെ ഇല്ലാതാക്കുന്ന മായാപ്രൂഫ് ആയി
ഭവിക്കട്ടെ.
അമൃതവേള മുതൽ രാത്രി
വരെയുള്ള ദിനചര്യക്കായി ഏതെല്ലാം ആജ്ഞകളാണോ ലഭിച്ചിട്ടുള്ളത് അത് പ്രകാരം തന്റെ
മനോഭാവം, ദൃഷ്ടി, സങ്കൽപം, സ്മൃതി, സേവനങ്ങൾ, സംബന്ധങ്ങൾ എന്നിവയെ പരിശോധിക്കണം.
ആരാണോ ഓരോചുവടിലും ബാബയുടെ ആജ്ഞകളെ പാലിക്കുന്നത് അവരുടെ എല്ലാ ആഗ്രഹങ്ങളും
സമാപ്തമാകുന്നു. ഉള്ളിൽ പുരുഷാർത്ഥത്തിന്റേയോ സഫലതയുടേയോ ആഗ്രഹമുണ്ടെങ്കിൽ അവർ
ഏതെങ്കിലും ഒരു ആജ്ഞ പാലിക്കുന്നില്ല എന്ന് തീർച്ചയായും പറയാനാകും. അതിനാൽ
എപ്പോഴെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുകൾ വന്നാൽ എല്ലാ വശത്തുനിന്നും
പരിശോധിക്കണം. ഇതിലൂടെ സ്വതവേ മായാപ്രൂഫ് ആയി മാറാനാകും.
സ്ലോഗന് :-
തന്റെ
സൂക്ഷ്മമായ ദുർബലതകളെ തിരിച്ചറിഞ്ഞ് അവയെ ഇല്ലാതാക്കുക, ഇതുതന്നെയാണ് സ്വചിന്തനം.
അവ്യക്തസൂചന-തന്റെ
ദാതാസ്വരൂപത്തെ ഇപ്പോൾ പ്രത്യക്ഷമാക്കൂ..
എവിടെയെങ്കിലും ഒഴിവുകൾ
ഉണ്ടെങ്കിൽ ഓൾറൗണ്ട് സേവാധാരികൾ ആ ഒഴിവ് നികത്താറുണ്ട്. അതുപോലെ ആർക്കെങ്കിലും
ഏതെങ്കിലും ഒരു ശക്തിയുടെ കുറവ് അനുഭവപ്പെടുകയാണെങ്കിൽ താങ്കൾ തന്റെ സഹയോഗം നൽകി
ആ കുറവ് ആർക്കും മനസ്സിലാകാത്തവിധം നികത്തണം. ഇതിനെയാണ് ദാതാവിന്റെ മക്കളായി
മാറി സമയത്ത് സഹയോഗം നൽകുക എന്ന് പറയുന്നത്.