07.11.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങളുടെ എല്ലാ ഖജനാക്കളും നിറക്കുന്നതിനായി ശിവബാബ വന്നിരിക്കുകയാണ്, ഖജനാവുകള് നിറഞ്ഞു, കണ്ടകശനി അകന്നു എന്ന് പറയാറുണ്ടല്ലോ

ചോദ്യം :-
ജ്ഞാനവാനായ കുട്ടികളുടെ ബുദ്ധിയില് ഏതൊരു കാര്യത്തിന്റെ നിശ്ചയമാണ് ഉറച്ചിരിക്കുന്നത്?

ഉത്തരം :-
എന്നില് എന്ത് പാര്ട്ടാണോ ഉള്ളത് അത് ഒരിക്കലും മാഞ്ഞുപോവുകയോ ,നശിക്കുകയോ ഇല്ല എന്ന് അവര്ക്ക് ദൃഢനിശ്ചയമുണ്ടായിരിക്കും. ആത്മാവായ എന്നില് 84 ജന്മത്തിന്റെ പാര്ട്ട് അടങ്ങിയിരിക്കുന്നു, ബുദ്ധിയില് ഈ ജ്ഞാനമുണ്ടെങ്കില് ജ്ഞാനവാനാണ്. ഇല്ലെങ്കില് മുഴുവന് ജ്ഞാനവും ബുദ്ധിയില് നിന്ന് ഇല്ലാതാകും.

ഓംശാന്തി.  
ബാബ വന്ന് ആത്മീയ കുട്ടികളോട് എന്താണ് പറയുന്നത്? എന്ത് സേവനമാണ് ചെയ്യുന്നത്? ഈ സമയത്ത് ബാബ ഈ ആത്മീയ പഠിപ്പ് പഠിപ്പിക്കുന്നതിന്റെ സേവനം ചെയ്യുകയാണ് എന്നും നിങ്ങള്ക്കറിയാം, അച്ഛന്റെയും, ടീച്ചറുടെയും ,ഗുരുവിന്റെയും പാര്ട്ടുണ്ട്. മൂന്ന് പാര്ട്ടും നല്ല രീതിയില് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ബാബ അച്ഛനുമാണ,് സര്വ്വര്ക്കും സദ്ഗതി നല്കുന്ന സദ്ഗുരുവുമാണ് എന്നും് നിങ്ങള്ക്കറിയാം. ചെറിയവര്ക്കും വലിയവര്ക്കും, വൃദ്ധര്ക്കും യുവാക്കള്ക്കും എല്ലാവരെയും ഒരേയൊരാള് മാത്രമാണ് പഠിപ്പിക്കുന്നത്, ബാബ പരമമായ അച്ഛനും, പരമമായ ടീച്ചറുമാണ്. പരിധിയില്ലാത്ത പഠിപ്പ് നല്കുന്നു. ഞങ്ങള്ക്ക് എല്ലാവരുടെയും ജീവചരിത്രം അറിയാമെന്ന് നിങ്ങള് കോണ്ഫറന്സുകളില് മനസ്സിലാക്കിക്കൊടുക്കണം. പരമപിതാ പരമാത്മാവായ ശിവബാബയുടെ ജീവിത കഥയെക്കുറിച്ചും അറിയാം. നമ്പര്വൈസായി എല്ലാം ബുദ്ധിയില് ഓര്മ്മയുണ്ടായിരിക്കണം. മുഴുവന് വിരാടരൂപവും തീര്ച്ചയായും ബുദ്ധിയിലുണ്ടായിരിക്കണം. നമ്മളിപ്പോള് ബ്രാഹ്മണനായി, പിന്നീട് ദേവതയാകുന്നു, ശേഷം ക്ഷത്രിയനും, വൈശ്യനും, ശൂദ്രനുമാകുന്നു. ഇതെല്ലാം കുട്ടികള്ക്ക് ഓര്മ്മയുണ്ടല്ലോ. നിങ്ങള് കുട്ടികള്ക്കല്ലാതെ വേറെ ഒരാള്ക്കും ഇതൊന്നും ഓര്മ്മയുണ്ടായിരിക്കുകയില്ല. ഉയര്ച്ചയുടെയും, പതനത്തിന്റെയും മുഴുവന് രഹസ്യവും ബുദ്ധിയിലുണ്ടായിരിക്കണം. നമ്മള് ഉയര്ന്ന അവസ്ഥയിലായിരുന്നു, പിന്നീട് പതനത്തിലേക്ക് വന്നു, ഇപ്പോള് രണ്ടിന്റെയും ഇടയിലാണ്. ശൂദ്രനുമല്ല, എന്നാല് പൂര്ണ്ണമായും ബ്രാഹ്മണനുമായിട്ടില്ല. അഥവാ ഇപ്പോള് ഉറച്ച ബ്രാഹ്മണനാണെങ്കില് പിന്നീട് ശൂദ്രന്റെ കര്ത്തവ്യങ്ങള് ചെയ്യാന് പാടില്ല. ബ്രാഹ്മണനിലും പിന്നീട് ശൂദ്രന്റെ സ്വഭാവം വരുന്നു. ഇതും നിങ്ങള്ക്കറിയാം - എപ്പോള് മുതലാണ് പാപം ആരംഭിക്കുന്നത്? എപ്പോഴാണോ കാമചിതയില് വീണുപോകുന്നത് അപ്പോള് മുതലാണ് പാപം ആരംഭിക്കുന്നത്.മുഴുവന് ചക്രവും നിങ്ങളുടെ ബുദ്ധിയിലുണ്ട്. ഏറ്റവും മുകളില് പരംപിതാ പരമാത്മാവായ ബാബ, പിന്നീട് നിങ്ങള് ആത്മാക്കള്. ഈ കാര്യങ്ങള് നിങ്ങള് കുട്ടികളുടെ ബുദ്ധിയില് തീര്ച്ചയായും ഓര്മ്മയുണ്ടായിരിക്കണം. ഇപ്പോള് നമ്മള് ബ്രാഹ്മണരാണ്, ദേവതയായി മാറിക്കൊണ്ടിരിക്കുകയാണ്, പിന്നീട് വൈശ്യ, ശൂദ്ര കുലത്തില് വരുന്നു. ബാബ വന്ന് നമ്മളെ ശൂദ്രനില്നിന്ന് ബ്രാഹ്മണനാക്കി മാറ്റുന്നു, പിന്നീട് നമ്മള് ബ്രാഹ്മണനില് നിന്നും ദേവതയായി മാറുന്നു. ബ്രാഹ്മണനായി മാറി പിന്നീട് കര്മ്മാതീത അവസ്ഥ പ്രാപ്തമാക്കുമ്പോള് തിരിച്ചു് പോകുന്നു. നിങ്ങള്ക്ക് ബാബയേയും അറിയാം. കരണം മറിച്ചിലിന്റെ കളി അഥവാ 84 ജന്മങ്ങളുടെ ചക്രത്തെക്കുറിച്ചും നിങ്ങള്ക്കറിവുണ്ട്. കരണം മറിച്ചിലിന്റെ കളിയിലൂടെ നിങ്ങള്ക്ക് വളരെ എളുപ്പം മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും.ഈ അറിവ് നിങ്ങളെ വളരെ ഭാരരഹിതരാക്കുന്നു അതുകൊണ്ട് സ്വയം ബിന്ദുവാണെന്ന് മനസ്സിലാക്കി പെട്ടെന്ന് തിരിച്ചുപോകാന് കഴിയുന്നു. വിദ്യാര്ത്ഥികള് ക്ലാസ്സിലിരിക്കുമ്പോള് പഠിപ്പിനെയാണ് ഓര്മ്മിച്ചുകൊണ്ടിരിക്കുക. നിങ്ങള്ക്കും ഈ പഠിപ്പ് ഓര്മ്മയുണ്ടായിരിക്കണം. ഇപ്പോള് നമ്മള് സംഗമയുഗത്തിലാണ്, വീണ്ടും ഇതുപോലെ ചക്രം കറങ്ങും. ഈ ചക്രം സദാ ബുദ്ധിയില് കറക്കിക്കൊണ്ടിരിക്കണം. ഈ ചക്രത്തെക്കുറിച്ചുള്ള അറിവ് ശൂദ്രരരുടെ പക്കലില്ല, ജ്ഞാനം നിങ്ങള് ബ്രാഹ്മണരുടെ പക്കലാണുള്ളത്. ദേവതകളുടെ അടുത്തും ഈ ജ്ഞാനമില്ല. ഭക്തിമാര്ഗത്തില് ഏതെല്ലാം ചിത്രങ്ങള് ഉണ്ടാക്കിയിട്ടുണ്ടോ അതെല്ലാം തെറ്റാണെന്ന് ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായി. നിങ്ങളുടെയടുത്ത് കൃത്യമായചിത്രങ്ങള് ഉണ്ട.് കാരണം നിങ്ങള് കൃത്യതയുള്ളവരായിരുന്നു. ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനം ലഭിച്ചിരിക്കുന്നു, ഭക്തിയെന്ന് എന്തിനെയാണ് പറയുന്നത്, ജ്ഞാനമെന്ന് എന്തിനെയാണ് പറയുന്നത് എന്നിപ്പോള് മനസ്സിലായി. ജ്ഞാനം നല്കുന്ന ജ്ഞാനസാഗരനായ ബാബയെ ഇപ്പോള് ലഭിച്ചിരിക്കുന്നു. സ്ക്കൂളില് പഠിക്കുമ്പോള് ലക്ഷ്യത്തെക്കുറിച്ച് അറിയുമല്ലോ. ഭക്തിയില് ലക്ഷ്യം ഉണ്ടായിരിക്കുകയില്ല. നമ്മള് ഉയര്ന്ന ദേവീ-ദേവതകളായിരുന്നു, പിന്നീട് താഴെ വീണു എന്നതിനെക്കുറിച്ച് നിങ്ങള്ക്ക് അറിയുമായിരുന്നില്ല. എപ്പോഴാണോ ബ്രാഹ്മണനായി മാറിയത് അപ്പോള് എല്ലാം മനസ്സിലായി. മുന്പും ബ്രഹ്മാകുമാര് - കുമാരിമാര് ഉണ്ടായിരുന്നു. പ്രജാപിതാ ബ്രഹ്മാവിന്റെ പേര് പ്രസിദ്ധമാണ്. പ്രജാപിതാവ് മനുഷ്യനാണല്ലോ. അദ്ദേഹത്തിന് ഇത്രയും അധികം കുട്ടികളുണ്ടെങ്കില് അവര് തീര്ച്ചയായും ദത്തെടുക്കപ്പെട്ടവരാണ്. ദത്തെടുക്കപ്പെട്ടവര് എത്രയാണ്? ആത്മാവിന്റെ രൂപത്തില് എല്ലാവരും സഹോദര- സഹോദരങ്ങളാണ്. ഇപ്പോള് നിങ്ങളുടെ ബുദ്ധി വളരെ ദൂരേക്ക് പോകുന്നു. എങ്ങനെയാണ് മുകളില് നക്ഷത്രങ്ങള് നില്ക്കുന്നതെന്ന് നിങ്ങള്ക്കറിയാം. ദൂരെനിന്നും വളരെ ചെറുതായി കാണപ്പെടുന്നു. നിങ്ങളും വളരെ ചെറിയ ആത്മാക്കളാണ്. ആത്മാവ് ഒരിക്കലും വലുതും, ചെറുതുമാകുന്നില്ല. തീര്ച്ചയായും നിങ്ങളുടെ പദവി വളരെ ഉയര്ന്നതാണ്. അവരെയും സൂര്യദേവതയെന്നും, ചന്ദ്രദേവതയെന്നും പറയുന്നു. അച്ഛന് സൂര്യന്, അമ്മ ചന്ദ്രന് എന്ന് പറയുന്നു. ബാക്കി എല്ലാ ആത്മാക്കളും തിളങ്ങുന്ന നക്ഷത്രങ്ങളാണ്. അപ്പോള് ആത്മാക്കളെല്ലാം ഒരുപോലെ ചെറുതാണ്. ഇവിടെ വന്ന് പാര്ട്ട് ധാരിയാകുന്നു. നിങ്ങളാണ് ദേവതകളായി മാറുന്നത്.

നമ്മള് വളരെ ശക്തിശാലികളായി മാറിക്കൊണ്ടിരിക്കുകയാണ്. ബാബയെ ഓര്മ്മിക്കുന്നതിലൂടെ നമ്മള് സതോപ്രധാന ദേവതയായി മാറുന്നു. സംഖ്യാക്രമമനുസരിച്ച് ചെറിയ - ചെറിയ വ്യത്യാസമുണ്ടായിരിക്കും. ചില ആത്മാക്കള് പവിത്രമായി മാറി സതോപ്രധാന ദേവതയായി മാറുന്നു, ചിലര് പൂര്ണ്ണമായും പവിത്രമായി മാറുന്നില്ല. ജ്ഞാനത്തെക്കുറിച്ച് അല്പം പോലും അറിയുന്നില്ല. ബാബയുടെ പരിചയം തീര്ച്ചയായും എല്ലാവര്ക്കും ലഭിക്കണമെന്ന് ബാബ മനസ്സിലാക്കിത്തരുന്നു. ബാബയെ അറിയണമല്ലോ. ബാബ വന്നിരിക്കുകയാണ് എന്ന് വിനാശത്തിന്റെ സമയത്ത് എല്ലാവര്ക്കും അറിയാന് സാധിക്കും. തീര്ച്ചയായും ഭഗവാന് എവിടെയോ വന്നിട്ടുണ്ട്, എന്നാല് എവിടെയാണെന്ന് അറിയില്ല എന്ന് ഇപ്പോഴും ചിലര് പറയുന്നുണ്ട്. ഏതെങ്കിലും രൂപത്തില് വരുമെന്ന് മനസ്സിലാക്കുന്നു. അനേകം മനുഷ്യമതങ്ങളുണ്ടല്ലോ, നിങ്ങളുടേത് ഒരേയൊരു ഈശ്വരീയ മതമാണ്. നിങ്ങള് ഈശ്വരീയമതത്തിലൂടെ എന്തായി മാറുന്നു? ഒന്ന് മനുഷ്യമതം, രണ്ടാമത് ഈശ്വരീയമതം, മൂന്നാമത് ദേവതാമതം. ദേവതകള്ക്കും മതം നല്കിയതാരാണ്? ബാബ. ബാബയുടെ ശ്രീമതം ശ്രേഷ്ഠമാക്കി മാറ്റുന്നതാണ്. ശ്രീ ശ്രീ എന്ന് ബാബയെയാണ് പറയുന്നത്, മനുഷ്യനെയല്ല. ശ്രീ ശ്രീ വന്ന് ശ്രീയാക്കി മാറ്റുന്നു. ബാബ തന്നെയാണ് ദേവതകളെ ശ്രേഷ്ഠമാക്കി മാറ്റുന്നത്, ബാബയെയാണ് ശ്രീ ശ്രീയെന്ന് പറയുന്നത്. ഞാന് നിങ്ങളെ അതുപോലെ യോഗ്യതയുള്ളവരാക്കി മാറ്റുന്നുവെന്ന് ബാബ പറയുന്നു. മറ്റുള്ളവര് പിന്നീട് സ്വയം ശ്രീ ശ്രീ എന്ന ടൈറ്റില് വെയ്ക്കുന്നു. കോണ്ഫറന്സിലൂടെ നിങ്ങള്ക്ക് മനസ്സിലാക്കി കൊടുക്കാന് സാധിക്കും. നിങ്ങള് മനസ്സിലാക്കി കൊടുക്കാന് നിമിത്തമായവരാണ്. നിങ്ങളെ ഇങ്ങനെയുള്ള ശ്രീ ദേവതയാക്കി മാറ്റുന്ന ഒരേയൊരു ശിവബാബ മാത്രമാണ് ശ്രീ ശ്രീ. മറ്റുള്ള ജനങ്ങള് ശാസ്ത്രം മുതലായ പഠിപ്പുകള് പഠിച്ച് ടൈറ്റില് എടുത്തുവരികയാണ്. നിങ്ങളെയാണെങ്കില് ശ്രീ ശ്രീ ശിവബാബയാണ് ശ്രീ അര്ത്ഥം ശ്രേഷ്ഠരാക്കി മാറ്റികൊണ്ടിരിക്കുന്നത്. ഇത് തമോപ്രധാന ഭ്രഷ്ടാചാരി ലോകമാണ്. ഭ്രഷ്ടാചാരികളില് നിന്നാണ് ജന്മമെടുക്കുന്നത്. ബാബയുടെ ടൈറ്റിലെവിടെ, പതിത മനുഷ്യര് സ്വയം വെച്ചിരിക്കുന്ന ടൈറ്റിലെവിടെ. സത്യം സത്യമായ മഹാന് ആത്മാക്കളാണല്ലോ ദേവി ദേവതകള്. സതോപ്രധാന ലോകത്തില് ഒരു പതിത മനുഷ്യനും ഉണ്ടാകുക സാധ്യമല്ല. രജോയില് രജോ മനുഷ്യരാണുണ്ടാവുക, തമോഗുണിയല്ല. വര്ണ്ണത്തെക്കുറിച്ച് പാടാറുണ്ടല്ലോ. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായി, മുമ്പ് നമുക്കൊന്നും മനസ്സിലായിരുന്നില്ല. ഇപ്പോള് ബാബ നമ്മളെ വളരെ വിവേകശാലികളാക്കി മാറ്റിയിരിക്കുന്നു. നിങ്ങള് വളരെ വലിയ ധനവാനായി മാറുന്നു. ശിവബാബയുടെ ഭണ്ഡാരം നിറഞ്ഞിരിക്കുന്നു. ഏതാണ് ശിവബാബയുടെ ഭണ്ഡാരം? (അവിനാശി ജ്ഞാനരത്നങ്ങളുടെ) ശിവബാബയുടെ ഭണ്ഡാരം നിറഞ്ഞാല് കഷ്ടത ദൂരെയാകുന്നു. ബാബ നിങ്ങള് കുട്ടികള്ക്ക് ജ്ഞാനരത്നങ്ങള് നല്കുകയാണ്. സ്വയം സാഗരമാണ്. ജ്ഞാനരത്നങ്ങളുടെ സാഗരം. കുട്ടികളുടെ ബുദ്ധി പരിധിയില്ലാത്തതിലേക്ക് പോകണം. ഇത്രയും കോടിക്കണക്കിന് ആത്മാക്കള് എല്ലാവരും തന്റെ ശരീരമാകുന്ന സിംഹാസനത്തില് ഇരിക്കുന്നവരാണ്, ഇതിനെ പ്രകൃതിയെന്ന് പറയുന്നു. ഓരോരുത്തര്ക്കും എങ്ങനെയുള്ള അവിനാശി പാര്ട്ടാണ്? ഇത്രയും ചെറിയ ആത്മാവില് 84 ജന്മത്തിന്റെ റെക്കോര്ഡ് നിറഞ്ഞിരിക്കുന്നു. അതിസൂക്ഷ്മമാണ്. ഇതിലും സൂക്ഷ്മമായ അത്ഭുതം വേറെ ഉണ്ടായിരിക്കുകയില്ല. ഇത്രയും ചെറിയ ആത്മാവില് മുഴുവന് പാര്ട്ടും അടങ്ങിയിരിക്കുന്നു, ഇവിടെ തന്നെയാണ് പാര്ട്ടഭിനയിക്കുന്നത്. സൂക്ഷ്മവതനത്തില് പാര്ട്ടൊന്നും അഭിനയിക്കുന്നില്ല. ബാബ വളരെ നല്ല രീതിയില് മനസ്സിലാക്കി തരുന്നു. ബാബയിലൂടെ നിങ്ങള് എല്ലാ കാര്യങ്ങളും മനസ്സിലാക്കുന്നു. ഇതാണ് ജ്ഞാനം. എല്ലാവരുടെയും ഉള്ളറിയുന്നവന് എന്നൊന്നുമല്ല. ഏത് ജ്ഞാനമാണോ നിങ്ങളില് ഉണര്ത്തുന്നത്, ആ ജ്ഞാനത്തെ അറിയുന്നു. ഈ ജ്ഞാനത്തിലൂടെയാണ് നിങ്ങള് ഇത്രയും ഉയര്ന്ന പദവി നേടുന്നത്. ഇതും മനസ്സിലായല്ലോ. ബാബ ബീജരൂപനാണ്. ബാബയില് വൃക്ഷത്തിന്റെ ആദി, മദ്ധ്യ, അന്ത്യത്തിന്റെ അറിവുണ്ട്. മനുഷ്യര് ലക്ഷക്കണക്കിന് വര്ഷത്തിന്റെ ആയുസ്സ് നല്കിയിരിക്കുന്നു, അതുകൊണ്ട് ജ്ഞാനം വരിക സാധ്യമല്ല. ഇപ്പോള് നിങ്ങള്ക്ക് ഈ സംഗമയുഗത്തില് ഈ മുഴുവന് ജ്ഞാനവും ലഭിച്ചുകൊണ്ടിരിക്കുന്നു. ബാബയിലൂടെ നിങ്ങള് മുഴുവന് ചക്രത്തെക്കുറിച്ചും മനസ്സിലാക്കി. ഇതിന് മുമ്പ് നിങ്ങള്ക്ക് ഒന്നും അറിയുമായിരുന്നില്ല. ഇപ്പോള് നിങ്ങള് സംഗമത്തിലാണ്. ഇത് നിങ്ങളുടെ അന്തിമ ജന്മമാണ്. പുരുഷാര്ത്ഥം ചെയ്ത് ചെയ്ത് പിന്നീട് നിങ്ങള് പൂര്ണ്ണമായും ബ്രാഹ്മണനായി മാറുന്നു. ഇപ്പോള് ആയിട്ടില്ല. ഇപ്പോഴാണെങ്കില് നല്ല നല്ല കുട്ടികള് പോലും ബ്രാഹ്മണനില് നിന്നും ശൂദ്രനായി മാറുന്നുണ്ട്. മായയോട് തോല്ക്കുക എന്ന് ഇതിനെയാണ് പറയുന്നത്. ബാബയുടെ മടിയില് നിന്നും തോറ്റ് മായയുടെ മടിയിലേയ്ക്ക് പോകുന്നു. ബാബയുടെ ശ്രേഷ്ഠമാകുന്നതിന്റെ മടിത്തട്ട് എവിടെക്കിടക്കുന്നു, ഭ്രഷ്ടമാകുന്നതിന്റെ മടിത്തട്ട് എവിടെക്കിടക്കുന്നു. സെക്കന്റില് ജീവന്മുക്തി, സെക്കന്റില് പൂര്ണ്ണമായും ദുര്ദശയും ഉണ്ടാകുന്നു. എങ്ങനെയാണ് ദുര്ദശ ഉണ്ടാകുന്നതെന്ന് ബ്രാഹ്മണകുട്ടികള് നല്ല രീതിയില് മനസ്സിലാക്കുന്നു. ഇന്ന് ബാബയുടേതായി മാറുന്നു, നാളെ പിന്നീട് മായയുടെ കൈകളില് അകപ്പെട്ട് രാവണന്റേതായി മാറുന്നു. പിന്നീട് നിങ്ങള് രക്ഷപ്പെടുന്നതിനുവേണ്ടി പരിശ്രമിക്കുന്നുണ്ടെങ്കിലും ചിലര് രക്ഷപ്പെടുന്നു. അകപ്പെട്ടുപോയശേഷം രക്ഷപ്പെടാനുള്ള പരിശ്രമം ചെയ്യുന്നത് നിങ്ങള് കാണുന്നുണ്ട്. വളരെയധികം പരിശ്രമിക്കുന്നു.

ബാബയിരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു. ഇവിടെ നിങ്ങള് സ്ക്കൂളില് പഠിക്കുകയാണല്ലോ. നമ്മളെങ്ങനെയാണ് ഈ സൃഷ്ടിചക്രം കറങ്ങുന്നതെന്ന് നിങ്ങള്ക്കറിയാം. ഇങ്ങനെ ഇങ്ങനെയെല്ലാം ചെയ്യൂ എന്ന് നിങ്ങള്ക്ക് ശ്രീമതം ലഭിച്ചിരിക്കുന്നു. തീര്ച്ചയായും ഭഗവാനുവാചയാണ്. ബാബയുടെ ശ്രീമതമാണല്ലോ. ഞാന് നിങ്ങള് കുട്ടികളെ ഇപ്പോള് ശൂദ്രനില് നിന്ന് ദേവതയാക്കി മാറ്റാന് വന്നിരിക്കുകയാണ്. ഇപ്പോള് കലിയുഗത്തിലാണ് ശൂദ്ര സമ്പ്രദായമുള്ളത്. കലിയുഗം ഇപ്പോള് പൂര്ത്തിയായി കൊണ്ടിരിക്കുകയാണെന്ന് നിങ്ങള്ക്കറിയാം. നിങ്ങള് സംഗമത്തിലിരിക്കുകയാണ്. ബാബയിലൂടെ നിങ്ങള്ക്ക് ജ്ഞാനം ലഭിച്ചിരിക്കുന്നു. ഏതെല്ലാം ശാസ്ത്രങ്ങള് ഉണ്ടാക്കിയിട്ടുണ്ടോ അതെല്ലാം മനുഷ്യ മതമാണ്. ഈശ്വരന് ശാസ്ത്രം ഉണ്ടാക്കുന്നില്ല. ഒരു ഗീതയുടെ മേല് തന്നെ എത്രയധികം പേരുകളാണ് വെച്ചിരിക്കുന്നത്. ഗാന്ധി ഗീത, ടാഗോര് ഗീത മുതലായവ. അനേകം പേരുകളുണ്ട്. എന്തുകൊണ്ടാണ് മനുഷ്യര് ഗീത ഇത്രയധികം പഠിക്കുന്നത്? ഒന്നും മനസ്സിലാക്കുന്നില്ല. അധ്യായങ്ങളെടുത്ത് അവരവര്ക്ക് യോജിക്കുന്ന രീതിയില് അര്ത്ഥം ഉണ്ടാക്കുന്നു. അതെല്ലാം മനുഷ്യര് ഉണ്ടാക്കിയതാണല്ലോ. മനുഷ്യ മതത്താല് ഉണ്ടാക്കപ്പെട്ടിട്ടുള്ള ഗീത പഠിക്കുന്നതു കൊണ്ട് ഇന്ന് ഈ അവസ്ഥ ഉണ്ടായി എന്ന് നിങ്ങള്ക്ക് പറയാന് സാധിക്കും. ആദ്യ നമ്പറിലുള്ള ശാസ്ത്രമാണല്ലോ ഗീത. അത് ദേവീ-ദേവതാ ധര്മ്മത്തിന്റെ ശാസ്ത്രമാണ്. ഇത് നിങ്ങളുടെ ബ്രാഹ്മണകുലവും, ബ്രാഹ്മണധര്മ്മവുമാണല്ലോ. എത്ര ധര്മ്മങ്ങളാണ്, ആരെല്ലാം ഏതെല്ലാം ധര്മ്മങ്ങളാണോ രചിക്കുന്നത് അവര്ക്ക് ആ പേര് വെയ്ക്കുന്നു. ജൈനന്മാര് മഹാവീരനെന്ന് പറയുന്നു. നിങ്ങള് കുട്ടികള് എല്ലാവരും മഹാവീരരും, മഹാവീരണികളുമാണ്. ക്ഷേത്രങ്ങളില് നിങ്ങളുടെ ഓര്മ്മചിഹ്നമുണ്ട്. രാജയോഗമാണല്ലോ. താഴെ യോഗതപസ്യയിലിരിക്കുന്നു, മുകളില് രാജാവിന്റെ ചിത്രവുമുണ്ട്. രാജയോഗത്തിന്റെ കൃത്യമായ ക്ഷേത്രമാണ്. പിന്നീട് ചിലര് ഒരു പേര് വെക്കുന്നു,ചിലര് മറ്റൊരുപേര് വെക്കുന്നു... ഓര്മ്മചിഹ്നം തികച്ചും കൃത്യമാണ്, ബുദ്ധി പ്രവര്ത്തിപ്പിച്ച് നന്നായി ഉണ്ടാക്കി പിന്നീട് ആര് എന്ത് പേരാണോ പറയുന്നത് ആ പേര് വയ്ക്കുന്നു. ഇത് മോഡലിന്റെ രൂപത്തില് ഉണ്ടാക്കിയതാണ്. സ്വര്ഗവും, രാജയോഗവും സംഗമയുഗത്തില് ഉണ്ടാക്കപ്പെട്ടതാണ്. നിങ്ങള്ക്ക് ആദി, മദ്ധ്യ, അന്ത്യത്തെക്കുറിച്ച് അറിയാം. നിങ്ങള് ആദിയും കണ്ടിട്ടുണ്ട്. ആദിയെന്ന് സത്യയുഗത്തെയാണോ അഥവാ സംഗമയുഗത്തെയാണോ പറയുക? സംഗമയുഗത്തിന്റെ സീന് താഴെ കാണിച്ചിരിക്കുന്നു പിന്നെ രാജപദവിയുടെ മുകളിലും കാണിച്ചിരിക്കുന്നു. അപ്പോള് സത്യയുഗം ആദിയും, ദ്വാപരയുഗം മദ്ധ്യവുമാണ്. അന്ത്യവും നിങ്ങള് കണ്ടിട്ടുണ്ട്. ഇതെല്ലാം അവസാനിക്കാന് പോകുന്നതാണ്. പൂര്ണ്ണമായ ഓര്മ്മചിഹ്നം ഉണ്ടാക്കിയിട്ടുണ്ട്. ദേവീ- ദേവതകളാണ് പിന്നീട് വാമമാര്ഗത്തിലേയ്ക്ക് പോകുന്നത്. ദ്വാപരയുഗം മുതല് വാമമാര്ഗം ആരംഭിക്കുന്നു. ഓര്മ്മചിഹ്നം പൂര്ണ്ണമായും കൃത്യമാണ്. ഓര്മ്മചിഹ്നത്തില് അനേക ക്ഷേത്രങ്ങള് ഉണ്ടാക്കിയിട്ടുണ്ട്. എല്ലാ അടയാളങ്ങളും ഇവിടെ തന്നെയാണുള്ളത്. ക്ഷേത്രങ്ങള് ഇവിടെത്തന്നെയാണ് ഉണ്ടാക്കുന്നത്. ദേവീ- ദേവതകളായിരുന്ന ഭാരതവാസികള് തന്നെയാണ് രാജ്യം ഭരിച്ചുപോയത്. അതിനുശേഷം എത്ര ക്ഷേത്രങ്ങളാണ് ഉണ്ടാക്കിയത്. സിക്കുധര്മ്മത്തിലുളളവര് ധാരാളമുണ്ടെങ്കില് അവര് അവരുടെ ക്ഷേത്രങ്ങളുമുണ്ടാക്കും. പട്ടാളത്തിലുള്ളവരും അവരുടേതായ ക്ഷേത്രങ്ങള് ഉണ്ടാക്കുന്നുണ്ട്. ഭാരതവാസികള് കൃഷ്ണന്റെയും, ലക്ഷ്മീനാരായണന്റെയും ക്ഷേത്രമുണ്ടാക്കുന്നു. ഹനുമാന്റെയും, ഗണപതിയുടെയും ക്ഷേത്രങ്ങളും ഉണ്ടാക്കുന്നുണ്ട്. ഈ മുഴുവന് സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നത്?, എങ്ങനെയാണ് സ്ഥാപിക്കുന്നത്?, വിനാശം, പാലന ഇതെല്ലാം നിങ്ങള്ക്കുമാത്രമേ അറിയുകയുള്ളൂ. ഈ സമയത്തെയാണ് അജ്ഞതയാകുന്ന ഇരുട്ട് എന്ന് പറയുന്നത്. ബ്രഹ്മാവിന്റെ പകലിനെയും, രാത്രിയേയും കുറിച്ചാണ് പാടാറുള്ളത്. കാരണം ബ്രഹ്മാവു തന്നെയാണ് ചക്രത്തിലേക്ക് വരുന്നത്. ഇപ്പോള് നിങ്ങള് ബ്രാഹ്മണരാണ്, പിന്നീട് ദേവതയായിമാറുന്നു. മുഖ്യമായത് ബ്രഹ്മാവാണ്. ബ്രഹ്മാവാണെന്നു പറയണോ അതോ വിഷ്ണുവാണെന്നു പറയണോ. ബ്രഹ്മാവ് രാത്രിയിലും, വിഷ്ണു പകലിലുമാണ്. ബ്രഹ്മാവു തന്നെയാണ് രാത്രിയില് നിന്നും പകലിലേക്ക് വരുന്നത്. പകലില് നിന്നും 84 ജന്മങ്ങള്ക്കുശേഷം രാത്രിയാകുന്നു. എത്ര നല്ല രീതിയിലാണ് മനസ്സിലാക്കിത്തരുന്നത്. ഇതു പോലും പൂര്ണമായ രീതിയില് ഓര്മ്മിക്കാന് സാധിക്കുന്നില്ല. നല്ല രീതിയില് പഠിക്കുന്നില്ലെങ്കില് നമ്പര് വൈസ് പുരുഷാര്ത്ഥമനുസരിച്ച് പദവി ലഭിക്കുന്നു. എത്രത്തോളം ഓര്മ്മിക്കുന്നുണ്ടോ അത്രയും സതോപ്രധാനമായി മാറുന്നു. സതോ പ്രധാനത്തില് നിന്നും ഭാരതം തമോപ്രധാനമായി മാറി. കുട്ടികളില് എത്ര ജ്ഞാനമാണുള്ളത്. ഈ ജ്ഞാനത്തെ സ്മരിക്കണം. പരിധിയില്ലാത്ത ബാബ നല്കുന്ന ജ്ഞാനം പുതിയ ലോകത്തിലേക്കുള്ളതാണ്. എല്ലാ മനുഷ്യരും പരിധിയില്ലാത്ത ബാബയെയാണ് ഓര്മ്മിക്കുന്നത്. വിദേശീയരും പറയും, അല്ലയോ ഗോഡ് ഫാദര്, ലിബറേറ്റര്, ഗൈഡ്.. ഇതിന്റെ അര്ഥം നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട്. ബാബ വന്ന് ദുഃഖത്തിന്റെ ലോകമായ ഇരുമ്പ് യുഗത്തില് നിന്നും പുറത്തുകൊണ്ടുവന്ന് സ്വര്ണിമയുഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. സ്വര്ണിമയുഗം കഴിഞ്ഞുപോയി. അതുകൊണ്ടാണ് ഓര്മ്മിക്കുന്നത്. നിങ്ങള് കുട്ടികളുടെ ഉള്ളില് വളരെയധികം സന്തോഷമുണ്ടായിരിക്കണം, ദൈവീകമായ കര്മ്മവും ചെയ്യണം. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും ,പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും ,സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബയില് നിന്നും ലഭിച്ച അവിനാശിയായ ജ്ഞാനരത്നങ്ങളുടെ നശിക്കാത്ത ഖജനാവിനെ ഓര്മ്മയില് വെച്ച് ബുദ്ധിയെ പരിധിയില്ലാത്തിലേക്ക് കൊണ്ടുപോകണം. ഈ പരിധിയില്ലാത്ത നാടകത്തില് എങ്ങനെയാണോ ആത്മാക്കള് അവരവരുടെ സിംഹാസനത്തില് ഇരുന്ന് പാര്ട്ട് അഭിനയിക്കുന്നത്, ഈ കളിയെ സാക്ഷിയായിരുന്ന് കാണണം.

2) സദാ ബുദ്ധിയില് ഓര്മ്മയുണ്ടായിരിക്കണം -ഞാന് സംഗമയുഗീ ബ്രാഹ്മണനാണ്, എനിക്ക് ബാബയുടെ ശ്രേഷ്ഠമായ മടിത്തട്ട് ലഭിച്ചു. എനിക്ക് രാവണന്റെ മടിയിലേക്ക് പോകാന് സാധിക്കുകയില്ല. മുങ്ങിപ്പോകുന്നവരെ രക്ഷിക്കുക എന്നതാണ് എന്റെ കര്ത്തവ്യം.

വരദാനം :-
വ്യര്ത്ഥസങ്കല്പങ്ങളാകുന്നതൂണുകളെ ആധാരമാക്കുന്നതിനുപകരം, സര്വ്വസംബന്ധങ്ങളിലൂടെയുമുള്ള അനുഭവങ്ങളെ വര്ദ്ധിപ്പിക്കുന്ന സത്യമായ സ്നേഹിയായി ഭവിക്കട്ടെ.

ദുര്ബല സങ്കല്പങ്ങളെ ശക്തമാക്കുന്നതിനായി മായ വളരെ ആകര്ഷണംനിറഞ്ഞ തൂണുകള് മുന്നില് കൊണ്ടുവരും.ഇതൊക്കെ സംഭവിക്കാറുള്ളതുതന്നെയാണ്..വളരെ മുതിര്ന്നവര് പോലും ഇങ്ങനെ ചെയ്തിട്ടുണ്ട്..ഇതുവരേക്കും സമ്പൂര്ണ്ണമായിട്ടൊന്നുമില്ലല്ലോ..ചില ദുര്ബലതകളൊക്കെ എന്തായാലും ഉണ്ടാവും..ഇങ്ങിനെയുള്ള സങ്കല്പങ്ങള് മായ വീണ്ടും വീണ്ടും കൊണ്ടുവരും.ഇത്തരം വ്യര്ത്ഥസങ്കല്പങ്ങളാകുന്ന തൂണുകള് ദുര്ബലതകളെ കൂടുതല് ശക്തമാക്കുന്നു.ഇപ്പോള് ഇങ്ങിനെയുള്ള തൂണുകളെ ആശ്രയിക്കുന്നതിനുപകരം ബാബയുമായി സര്വ്വസംബന്ധങ്ങളുടെയും അനുഭവത്തെ വര്ദ്ധിപ്പിക്കൂ..സാകാരരൂപത്തിലും ബാബയുടെ കൂട്ടിന്റെ അനുഭവം ചെയ്യുന്ന സത്യമായ സ്നേഹികളായി മാറൂ..

സ്ലോഗന് :-
സന്തുഷ്ടത വളരെ വലിയ ഗുണമാണ്.സദാ സന്തുഷ്ടരായി ഇരിക്കുന്നവര് തന്നെയാണ് പ്രഭൂപ്രിയരും,ലോകപ്രിയരും,സ്വയംപ്രിയരുമായി മാറുന്നത്.