07.12.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, കര്മ്മമാണ് എല്ലാറ്റിന്റെയും ആധാരം, അതുകൊണ്ട് മായക്ക് ് വശപ്പെട്ട് ശിക്ഷകള് അനുഭവിക്കേണ്ട വിധത്തിലുള്ള ഏതെങ്കിലും തെറ്റായ കര്മ്മം ചെയ്യാതിരിക്കാന് സദാ ശ്രദ്ധിക്കണം.

ചോദ്യം :-
ബാബയുടെ ദൃഷ്ടിയില് ഏറ്റവും ബുദ്ധിശാലികളായിട്ടുള്ളവര് ആരാണ്?

ഉത്തരം :-
പവിത്രത ധാരണ ചെയ്തിട്ടുള്ളവര് തന്നെയാണ് ബുദ്ധിവാന്മാര്, അതുപോലെ പതീതരായിട്ടുള്ളവര് ബുദ്ധിഹീനരാണ്. ഏറ്റവും വലിയ ബുദ്ധിവാന്മാര് എന്ന് ലക്ഷ്മീ നാരായണനെ പറയാം. നിങ്ങള് കുട്ടികള് ഇപ്പോള് ബുദ്ധിവാന്മാരായിക്കൊണ്ടിരിക്കുന്നു. പവിത്രതയാണ് ഏറ്റവും പ്രധാനമായിട്ടുള്ളത് അതുകൊണ്ട് ബാബ പറയുന്നു- കുട്ടികളേ, ഈ കണ്ണുകള് ചതിക്കാതിരിക്കാന് ശ്രദ്ധിക്കണം. ഈ പഴയ ലോകത്തെ കണ്ടിട്ടും കാണാതിരിക്കണം- പുതിയ ലോകമായ സ്വര്ഗ്ഗത്തെ ഓര്മ്മിക്കണം

ഓംശാന്തി.  
മധുരമധുരമായ കളഞ്ഞുപോയി തിരികെ കിട്ടിയ കുട്ടികള്ക്കറിയാം, ഈ പഴയ ലോകത്തില് നാം അല്പസമയത്തേക്കുള്ള യാത്രികരാണ്. ഇനിയും നാല്പതിനായിരം വര്ഷം ഇവിടെ കഴിയണം എന്നാണ് മനുഷ്യര് വിചാരിക്കുന്നത്. നിങ്ങള് കുട്ടികള്ക്ക് ഉറപ്പുണ്ടല്ലോ അല്ലേ. ഈ കാര്യങ്ങള്മറക്കരുത്. ഇവിടെ ഇരിക്കുമ്പോഴും നിങ്ങളുടെയുള്ളില് ഗദ്ഗദമുണ്ടാകണം. ഈ കണ്ണുകള് കൊണ്ട് കാണുന്നതെല്ലാം നശിക്കുന്നതാണ്. ആത്മാവ് അവിനാശിയാണ്. നമ്മള് ആത്മാക്കള് 84 ജന്മം എടുത്തു. നമ്മളെ വീട്ടിലേക്ക് കൊണ്ട് പോകാന് വേണ്ടി ബാബ വന്നിരിക്കുകയാണ്. പഴയ ലോകം പൂര്ത്തിയായി പുതിയ ലോകം സ്ഥാപിക്കേണ്ട സമയത്താണ് ബാബ വരുന്നത്. എങ്ങനെയാണ് പുതിയതില് നിന്ന് പഴയതും, പഴയതില് നിന്ന് പുതിയതുമാവുന്നത് എന്നത് നിങ്ങളുടെ ബുദ്ധിയിലുണ്ട്. നമ്മള് അനേകതവണ ഈ ചക്രം കറങ്ങി. ഇപ്പോള് ഇത് പൂര്ത്തിയാവുകയാണ്. പുതിയ ലോകത്തില് നമ്മള് കുറച്ച് ദേവതകളായിരിക്കും ഉണ്ടാവുക. മനുഷ്യര് ഉണ്ടായിരിക്കില്ല. എന്നാല് സര്വ്വതിന്റെയും ആധാരം കര്മ്മങ്ങളാണ്. മനുഷ്യര് തെറ്റായ കര്മ്മം ചെയ്താല് തീര്ച്ചയായും അത് കണക്കില് ശേഖരിക്കപ്പെടും,അതിനാല് ബാബ ചോദിക്കുന്നു- ഈ ജന്മത്തില് അങ്ങനെയുള്ള പാപമൊന്നും ചെയ്തിട്ടില്ലല്ലോ? ഇത് പതീതവും മോശവുമായ രാവണന്റെ രാജ്യമാണ്. ഇത് അന്ധകാരം നിറഞ്ഞ ലോകമാണ്. ബാബ നിങ്ങള് കുട്ടികള്ക്ക് സമ്പത്ത് നല്കിക്കൊണ്ടിരിക്കുന്നു. നിങ്ങള് ഇപ്പോള് ഭക്തി ചെയ്യുന്നില്ല. ഭക്തിയുടെ അന്ധകാരത്തില് പെട്ട് വളരെയധികം കഷ്ടതകള് അനുഭവിച്ചു. ഇപ്പോള് ബാബയുടെ കൈ ലഭിച്ചിരിക്കുകയാണ്. ബാബയുടെ ആശ്രയമില്ലാതെ നിങ്ങള് വിഷയവൈതരണീ നദിയില് കഷ്ടപ്പെടുകയായിരുന്നു. അരകല്പം ഭക്തിയുടേതാണ്, ജ്ഞാനം ലഭിക്കുന്നതിലൂടെ നിങ്ങള് സത്യയുഗമാകുന്ന പുതിയ ലോകത്തില്ക്ക്േ പോകുന്നു. ഇത് പുരുഷോത്തമ സംഗമയുഗമാണ്, ഇപ്പോള് നിങ്ങള് മുള്ളുകളില് നിന്നും പുഷ്പങ്ങളാകുകയാണ്. ഇങ്ങനെയാക്കി മാറ്റുന്നത് ആരാണ്?പരിധിയില്ലാത്ത അച്ഛന്. ലൗകീക അച്ഛനെ പരിധിയില്ലാത്ത അച്ഛന് എന്ന് പറയില്ല. നിങ്ങള് ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും കര്ത്തവ്യങ്ങളെക്കുറിച്ച് മനസ്സിലാക്കി. നിങ്ങള്ക്ക് എത്രമാത്രം ശുദ്ധമായ ലഹരിയുണ്ടായിരിക്കണം. മൂലവതനം,സൂക്ഷ്മവതനം,സ്ഥൂലവതം... ഇതെല്ലാം സംഗമത്തില് തന്നെയാണുള്ളത്. ഇത് പഴയ ലോകത്തിന്റെയും പുതിയ ലോകത്തിന്റെയും സംഗമയുഗമാണെന്ന് ബാബ മനസ്സിലാക്കിത്തരുന്നു. പതീതരെ പാവനമാക്കുവാന് വരൂ.....എന്ന് വിളിച്ചിട്ടുണ്ട്. ഈ സംഗമയുഗത്തില് തന്നെയാണ് ബാബക്കും പാര്ട്ടുള്ളത്. സംവിധായകനും രചയിതാവുമല്ലേ ! അപ്പോള് തീര്ച്ചയായും ബാബയ്ക്ക് എന്തെങ്കിലും കര്ത്തവ്യവും ഉണ്ടായിരിക്കും. ഭഗവാനെ മനുഷ്യന് എന്ന് പറയില്ല എന്ന് സര്വ്വര്ക്കും അറിയാം കാരണം ഭഗവാന് സ്വന്തമായി ശരീരമില്ല. ബാക്കി സര്വ്വരേയും മനുഷ്യനെന്നോ, ദേവതയെന്നോ വിളിക്കുന്നു. ശിവബാബയെ മനുഷ്യനെന്നോ, ദേവതയെന്നോ പറയില്ല.ബാബ ഈ ശരീരം താത്ക്കാലികമായി ലോണ് എടുത്തിരിക്കുകയാണ്. ബാബ ഗര്ഭത്തിലൂടെയല്ല ജന്മമെടുത്തത്. ബാബ പറയുന്നു- കുട്ടികളേ, ശരീരമി ല്ലാതെ ഞാന് എങ്ങനെ രാജയോഗം പഠിപ്പിക്കും, മനുഷ്യര് എന്നെക്കുറിച്ച് പറയുന്നത് കല്ലിലും മുള്ളിലും പരമാത്മാവുണ്ട് എന്നാണ്. എന്നാല് ഞാന് എങ്ങനെയാണ് വരുന്നത് എന്ന് നിങ്ങള് കുട്ടികള്ക്കറിയാം. നിങ്ങള് ഇപ്പോള് രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഒരു മനുഷ്യനും പഠിപ്പിക്കാന് സാധിക്കില്ല. ദേവതകള്ക്ക് രാജയോഗം പഠിപ്പിക്കുവാന് സാധിക്കില്ല. ഇവിടെ ഈ പുരുഷോത്തമ സംഗമയുഗത്തില് രാജയോഗം പഠിച്ച് ദേവതയാകണം.

നിങ്ങള് കുട്ടികള്ക്കിപ്പോള് വളരെയധികം സന്തോഷമുണ്ടാകണം- നമ്മള് ഇപ്പോള് 84 ജന്മങ്ങളുടെ ചക്രം പൂര്ത്തിയാക്കി. ഓരോ കല്പത്തിലും ബാബ വരുന്നുണ്ട്, ബാബ പറയുന്നു, ഇത് വളരെ ജന്മങ്ങളുടെ അന്തിമ ജന്മമാണ്. ശ്രീകൃഷ്ണന് സത്യയുഗത്തിലെ രാജകുമാരനായിരുന്നു, ശ്രീകൃഷ്ണന് 84 ജന്മം എടുത്തു. ശിവബാബ 84 ജന്മങ്ങളുടെ ചക്രത്തില് വരുന്നില്ല. ശ്രീകൃഷ്ണന്റെ ആത്മാവാണ് വെളുത്തതില് നിന്നും കറുത്തതായി മാറുന്നത്,ഈ കാര്യങ്ങള് ആര്ക്കും അറിയില്ല. നിങ്ങളും നമ്പര്വൈസ് ആയാണ് മനസ്സിലാക്കുന്നത്. മായ വളരെ കടുത്തതാണ്. ആരെയും വിടില്ല. ബാബക്ക് എല്ലാം അറിയാം. മായയാകുന്ന മുതല വിഴുങ്ങിക്കളയുന്നു. ബാബയ്ക്ക് ഇത് നന്നായി അറിയാം. ബാബ അന്തര്യാമിയാണ് എന്ന് കരുതരുത്. ബാബക്ക് എല്ലാവരുടെയും കാര്യങ്ങള് അറിയാം. വാര്ത്തകള് വരുന്നുണ്ടല്ലോ. മായ പച്ചക്ക് തന്നെ വിഴുങ്ങുന്നു. ഇങ്ങനെയുള്ള ധാരാളം കാര്യങ്ങള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നില്ല. ബാബക്ക് എല്ലാമറിയാം. മനുഷ്യര് കരുതുന്നത് പരമാത്മാവ് അന്തര്യാമിയാണ് എന്നാണ്. ബാബ പറയുന്നു- ഞാന് അന്തര്യാമിയൊന്നുല്ല. ഓരോരുത്തരുടെയും പെരുമാറ്റത്തിലൂടെ മനസ്സിലാക്കാന് സാധിക്കുമല്ലോ. വളരെ മോശമായ പെരുമാറ്റമായത് കാരണമാണ് ബാബ വീണ്ടും വീണ്ടും ശ്രദ്ധിക്കുവാന് പറയുന്നത്. മായയില് നിന്നും സുരക്ഷിതരായിരിക്കണം. കാമം മഹാശത്രുവാണ് എന്ന് ബാബയാണ് പറഞ്ഞുതരുന്നത,് എന്നിട്ടും ബുദ്ധിയിലിരിക്കുന്നില്ല, നമ്മള് വികാരത്തില് വീണിരിക്കുകയാണ് എന്ന് പോലും മനസ്സിലാക്കുന്നില്ല, അതിനാല് ബാബ പറയുന്നു എന്ത് തെറ്റ് സംഭവിച്ചാലും സത്യസന്ധമായി പറയൂ,മറച്ച് വെക്കരുത്. അല്ലായെങ്കില് പാപം നൂറ് മടങ്ങായിത്തീരും. അത് ഉള്ളില് വേദനിപ്പിച്ചുകൊണ്ടിരിക്കും. വൃദ്ധി പ്രാപിച്ച് ഒടുവില് വീണു പോകും. കുട്ടികള് ബാബയോട് സത്യമായിരിക്കണം. ഇല്ലായെങ്കില് വളരെയധികം നഷ്ടമുണ്ടാകും. ഇത് രാവണന്റെ ലോകമാണ്. രാവണന്റെ ലോകത്തെ നമ്മള് എന്തിനോര്മ്മിക്കണം. നമുക്ക് പുതിയ ലോകത്തിലേക്കാാണ് പോകേണ്ടത്. അച്ഛന് പുതിയ കെട്ടിടവും മറ്റും നിര്മ്മിക്കുമ്പോള്, നമ്മുടെ പുതിയവീട് തയ്യാറായികൊണ്ടിരിക്കുകയാണെന്ന് കുട്ടികള്ക്കറിയാം.. കുട്ടികള്ക്ക് സന്തോഷം തോന്നും. ഇത് പരിധിയില്ലാത്ത കാര്യമാണ്. നമുക്ക് വേണ്ടി പുതിയ ലോകമായ സ്വര്ഗ്ഗം തയ്യാറായിക്കൊണ്ടിരിക്കുകയാണ്. നമ്മള് പുതിയ ലോകത്തിലേയ്ക്ക് പോകുന്നവരാണ്, പിന്നെ എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുവോ അത്രയും പുഷ്പങ്ങളായി മാറും. നമ്മള് വികാരങ്ങള്ക്ക് വശപ്പെട്ട് മുള്ളുകളായി മാറിയിരുന്നു. ഇവിടെ വരുന്നില്ല എന്നാല് അവര് മായക്ക് വശപ്പെട്ടുപോയി എന്ന് നിങ്ങള് കുട്ടികള്ക്കറിയാം. ബാബയുടെ അടുത്ത് വരുന്നതേയില്ല. കുലദ്രോഹികളായി മാറുന്നു. പഴയ ശത്രുവിന്റെ അടുക്കലേക്ക് പോകുന്നു. ഇങ്ങനെയുള്ള ധാരാളം പേരെ മായ വിഴുങ്ങിക്കളയുന്നു. എത്ര പേരാണ് ഇല്ലാതാവുന്നത്. നമ്മള് അത് ചെയ്യും ഇത് ചെയ്യും,യജ്ഞത്തിന് വേണ്ടി നമ്മള് ജീവന് പോലും നല്കും എന്നൊക്കെ പറഞ്ഞിരുന്ന ധാരാളം നല്ല നല്ല കുട്ടികള് ഉണ്ടായിരുന്നു. ഇന്ന് അവരൊന്നുമില്ല. നിങ്ങളുടേത് മായയുമായിട്ടുള്ള യുദ്ധമാണ്. മായയോട് എങ്ങനെയാണ് യുദ്ധം ചെയ്യുന്നത് എന്ന് ലോകത്തില് ആര്ക്കും അറിയില്ല. ശാസ്ത്രങ്ങളില് ദേവതകളും അസുരന്മാരും തമ്മില് യുദ്ധം നടന്നതായിട്ടാണ് കാണിച്ചിരിക്കുന്നത്. പിന്നെ കൗരവരുടെയും പാണ്ഡവരുടെയും യുദ്ധം നടന്നതായും പറയുന്നുണ്ട്. ശാസ്ത്രങ്ങളില് എങ്ങനെയാണ് ഈ രണ്ട് കാര്യങ്ങള് ഉണ്ടായത് എന്ന് ആരോടെങ്കിലും ചോദിക്കൂ. ദേവതകള് അഹിംസകരാണ്. അവര് സത്യയുഗത്തിലാണുള്ളത്. അവര് ഈ കലിയുഗത്തിലേക്ക് യുദ്ധം ചെയ്യുവാന് വരുമോ? കൗരവരും, പാണ്ഡവരും ആരാണ് എന്നതും അറിയുന്നില്ല. എന്താണോ ശാസ്ത്രങ്ങളില് എഴുതിയിരിക്കുന്നത് അത് വായിച്ച് കേള്പ്പിക്കുന്നു. ബാബ മുഴുവന് ഗീതയും വായിച്ചിട്ടുണ്ട്. ജ്ഞാനം ലഭിച്ചപ്പോള് ,ഗീതയില് എഴുതിയിരിക്കുന്ന യുദ്ധത്തിന്റെ കാര്യം എന്താണെന്ന് ചിന്തിക്കുവാന് തുടങ്ങി. കൃഷ്ണന് ഗീതയുടെ ഭഗവാനല്ല. ഇപ്പോള് ബാബയില് നിന്നും എത്രമാത്രം പ്രകാശമാണ് ലഭിക്കുന്നത്. ആത്മാവിന് തന്നെയാണ് പ്രകാശമുള്ളത്, ബാബ പറയുന്നു, സ്വയം ആത്മാവാണ് എന്ന് മനസ്സിലാക്കി പരിധിയില്ലാത്ത അച്ഛനെ ഓര്മ്മിക്കൂ. ഭക്തിയില് നിങ്ങള് ഓര്മ്മിച്ചിരുന്നു, അങ്ങ് വരികയാണെങ്കില് അങ്ങയില് അര്പ്പണമാകും എന്നും പറഞ്ഞിരുന്നു. എന്നാല് എങ്ങനെയാണ് ഭഗവാന് വരുന്നതെന്നോ, എങ്ങനെ അര്പ്പണമാകുമെന്നോ മനസ്സിലാക്കിയിരുന്നില്ല.

പരമാത്മാവ് എങ്ങനെയാണോ അതുപോലെ തന്നെയാണ് നമ്മള് ആത്മാക്കളും എന്ന് നിങ്ങള് കുട്ടികള്ക്കറിയാം. ബാബയുടേത് അലൗകീക ജന്മമാണ്, നിങ്ങള് കുട്ടികളെ എത്ര നല്ല രീതിയിലാണ് പഠിപ്പിക്കുന്നത്. നിങ്ങള് സ്വയം പറയുന്നുണ്ട് ഇത് അതേ ബാബ തന്നെയാണ്. കല്പകല്പം നമ്മുടെ അച്ഛനായത്. നമ്മള് എല്ലാവരും ബാബാ... ബാബാ... എന്നാണ് വിളിക്കുന്നത്. ബാബയും കുട്ടികളേ... എന്ന് വിളിക്കുന്നു, ആ ബാബ തന്നെയാണ് ടീച്ചറിന്റെ രൂപത്തില് രാജയോഗം പഠിപ്പിക്കുന്നത്. നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കുന്നു. അതിനാല് ഈ അച്ഛന്റേതായിട്ട് അതേ ടീച്ചറില് നിന്നും ശിക്ഷണങ്ങളും നേടണം. കേള്ക്കുമ്പോള് ഗദ്ഗദമുണ്ടാകണം. അപവിത്രമായാല് ആ സന്തോഷവും ഉണ്ടാകില്ല. എത്രതന്നെ തലയിട്ടടിച്ചാലും അവര് നമ്മുടെ കുലത്തിലെ സഹോദരരായിരിക്കില്ല.ഇവിടെയുള്ള മനുഷ്യര്ക്ക് എത്രമാത്രം കുടുംബപ്പേരുകളാണുള്ളത്. അതെല്ലാം പരിധിയുള്ള കാര്യങ്ങളാണ്. നോക്കൂ, നിങ്ങളുടെ കുടുംബപ്പേര് എത്ര വലുതാണ്. ഏറ്റവും വലുത് ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്റ് ഫാദര് ബ്രഹ്മാവാണ്. അദ്ദേഹത്തിനെ ആരും അറിയുന്നില്ല. ശിവബാബയെ സര്വ്വവ്യാപിയെന്ന് പറയുന്നു. ബ്രഹ്മാവിനെയും ആര്ക്കും അറിയില്ല. ബ്രഹ്മാവിന്റെയും, വിഷ്ണുവിന്റെയും, ശങ്കരന്റെയും ചിത്രങ്ങളുമുണ്ട്. ബ്രഹ്മാവിനെ സൂക്ഷ്മ ലോകത്തിലാണ് കാണിച്ചിരിക്കുന്നത്. ജീവചരിത്രമൊന്നും അറിയില്ല. സൂക്ഷ്മ വതനത്തില് ബ്രഹ്മാവ് എവിടെ നിന്നും വന്നു? അവിടെ എങ്ങനെ ദത്തെടുക്കും? ബാബ പറയുന്നു - ഇത് എന്റെ രഥമാണ്. ഇദ്ദേഹത്തിന്റെ വളരെ ജന്മങ്ങളുടെ അന്തിമത്തിലാണ് ഞാന് പ്രവേശിക്കുന്നത്. ഈ പുരുഷോത്തമ സംഗമയുഗം ഗീതയുടെ അദ്ധ്യായമാണ്, ഇവിടെ മുഖ്യമായിട്ടുള്ളത് പവിത്രതയാണ്. എങ്ങനെയാണ് പതീതത്തില് നിന്നും പാവനമാകേണ്ടത് എന്ന് ആര്ക്കും അറിയില്ല. ദേഹ സഹിതം ദേഹത്തിന്റെ സര്വ്വ സംബന്ധങ്ങളേയും മറന്ന് അച്ഛനായ എന്നെ മാത്രം ഓര്മ്മിക്കൂ എങ്കില് മായയുടെ പാപ കര്മ്മങ്ങളെ ല്ലാം ഭസ്മമാകും എന്ന് ഒരു സന്യാസിമാര്ക്കും പറയുവാന് സാധിക്കില്ല. അവര് ബാബയെപ്പോലും അറിയുന്നില്ല. ബാബ പറയുന്നു ഈ സന്യാസിമാരെയും ഞാന് വന്നിട്ട് തന്നെയാണ് ഉദ്ധരിക്കുന്നത്.

ആരംഭം മുതല് ഇപ്പോള് വരെ ഏതെല്ലാം ആത്മാക്കള് പാര്ട്ട് അഭിനയിച്ചുകൊണ്ടിരിക്കുന്നുവോ - സര്വ്വരുടെയും ഇത് അന്തിമ ജന്മമാണ്. ബ്രഹ്മാവിന്റെയും അന്തിമ ജന്മമാണ്. ഇദ്ദേഹമാണ് വീണ്ടും ബ്രഹ്മാവാകുന്നത്. ആദ്യം മുതല് അവസാനം വരെയുള്ള 84 ജന്മം ഇദ്ദേഹം പൂര്ത്തിയാക്കി. നിങ്ങള് കുട്ടികളുടെ ബുദ്ധിയുടെ പൂട്ട് തുറന്നുകഴിഞ്ഞു. നിങ്ങള് ഇപ്പോള് ബുദ്ധിവാന്മാരാവുകയാണ്. മുന്പ് ബുദ്ധിഹീനരായിരുന്നു. ഈ ലക്ഷ്മീ നാരായണന് ബുദ്ധിവാന്മാരാണ്. പതീതരെയാണ് ബുദ്ധിഹീനര് എന്ന് പറയുന്നത്. പവിത്രതയാണ് മുഖ്യമായിട്ടുള്ളത്. മായ നമ്മളെ വീഴ്ത്തിക്കളഞ്ഞു എന്ന് പറയുന്നുണ്ട്. ക്രിമിനല് ദൃഷ്ടിയായി മാറി. ബാബ കുട്ടികളോട് വീണ്ടും വീണ്ടും ശ്രദ്ധയോടെയിരിക്കുവാന് പറയുന്നു - കുട്ടികളേ, ഒരിക്കലും മായയോട് തോല്ക്കരുത്. ഇപ്പോള് വീട്ടിലേക്ക് പോകണം. സ്വയം ആത്മാവാണ് എന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ. ഈ പഴയ ലോകം നശിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള് പവിത്രമാവുകയാണ് അപ്പോള് നമുക്ക് പാവനമായ ലോകവും ആവശ്യമാണ്. നിങ്ങള് കുട്ടികള്ക്ക് തന്നെയാണ് പതീതത്തില് നിന്നും പാവനമാകേണ്ടത്. ബാബ യോഗം ചെയ്യുന്നില്ല. യോഗം ചെയ്യാനായിട്ട് ബാബ പതീതമാകുന്നില്ല. ബാബ പറയുന്നു, ഞാന് നിങ്ങളുടെ സേവനം ചെയ്യുവാനായി വന്നിരിക്കുകയാണ്. പതീതരായ നമ്മളെ പാവനമാക്കുവാന് വരൂ എന്ന് പറഞ്ഞ് നിങ്ങള് തന്നെയാണ് വിളിച്ചത്. നിങ്ങള് വിളിച്ചത് കൊണ്ടാണ് ഞാന് വന്നത്. മന്മനാഭവയായിരിക്കൂ എന്ന സഹജമായ വഴി നിങ്ങള്ക്ക് പറഞ്ഞ് തരുന്നു. ഭഗവാനല്ലേ പറയുന്നത്. കൃഷ്ണന്റെ പേര് കാണിച്ചതിലൂടെ ബാബയെ മറന്നു. ബാബയാണ് ഫസ്റ്റ്, കൃഷ്ണന് സെക്കന്റും. ബാബ പരംധാമത്തിന്റെ അധികാരിയും കൃഷ്ണന് സ്വര്ഗ്ഗത്തിന്റെ അധികാരിയുമാണ്. സൂക്ഷ്മവതനത്തില് മറ്റൊന്നുമില്ല. സര്വ്വരിലും വച്ച് നമ്പര്വണ് കൃഷ്ണനാണ്, കൃഷ്ണനെ സര്വ്വരും സ്നേഹിക്കുന്നു. മറ്റുള്ളവരെല്ലാം പിന്നീടാണ് വരുന്നത്. എല്ലാവര്ക്കും സ്വര്ഗ്ഗത്തില് എത്തിച്ചേരുവാന് പോലും സാധിക്കില്ല.

നിങ്ങള് കുട്ടികള്ക്ക് അളവറ്റ സന്തോഷം തോന്നണം. ബാബയുടെ അടുത്ത് വരുന്ന ചില കുട്ടികള്ക്ക് ഒരിക്കലും പവിത്രമായിരിക്കുവാന് സാധിക്കുന്നില്ല. വികാരത്തിലേക്ക് ് പോകുന്നുവെങ്കില് പിന്നെ എന്തിനാണ് ബാബയുടെ അടുത്ത് വരുന്നത്? എന്തു ചെയ്യാനാണ്, ഞങ്ങളെക്കൊണ്ട് സാധിക്കുന്നില്ല. എപ്പോഴെങ്കിലും ഈ അസ്ത്രം തറക്കും എന്ന് കരുതിയാണ് വരുന്നത്. ബാബയ്ക്കല്ലാതെ മറ്റാര്ക്കാണ് നമ്മുടെ സത്ഗതി ചെയ്യുവാന് സാധിക്കുക, അതുകൊണ്ടാണ് വരുന്നത്. മായ എത്ര ശക്തിശാലിയാണ്. ബാബ നമ്മളെ പതീതത്തില് നിന്നും പാവനമാകുകയാണ് എന്ന നിശ്ചയവുമുണ്ട്, പക്ഷേ എന്തു ചെയ്യാനാണ്. എന്നാലും സത്യം പറയുന്നത് കാരണം എപ്പോഴെങ്കിലും പരിവര്ത്തനപ്പെടും. അങ്ങയിലൂടെ തന്നെയാണ് നമുക്ക് പരിവര്ത്തനപ്പെടേണ്ടത് എന്ന നിശ്ചയം നമുക്കുണ്ട്. ഇങ്ങനെയുള്ള കുട്ടികളോട് ബാബക്കും ദയ തോന്നുന്നു, വീണ്ടും ഇങ്ങനെ തന്നെ സംഭവിക്കും. നത്തിങ് ന്യൂ.... ദിവസവും ബാബ ശ്രീമതം നല്കുന്നുണ്ട്. ചിലര് അത് അനുസരിക്കുന്നു,ഇതില് ബാബക്ക് എന്ത് ചെയ്യുവാന് കഴിയും. ഇവരുടെ പാര്ട്ട് ഇങ്ങനെയുള്ളതായിരിക്കാം എന്ന് ബാബ പറയുന്നു. എല്ലാവരും രാജാവും റാണിയുമാവുന്നില്ല. രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. രാജധാനിയില് എല്ലാവരും ആവശ്യമാണ്. എന്നാലും ബാബ പറയുന്നു, കുട്ടികളേ ധൈര്യം വിടരുത്. മുന്നോട്ട് പോകുവാന് സാധിക്കും. ശരി.

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും, പുലര്കാലവന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബയോട് സദാ സത്യമായിരിക്കണം. ഇപ്പോള് എന്തെങ്കിലും തെറ്റ് സംഭവിച്ചാല് അത് ഒളിപ്പിക്കരുത്. ക്രിമിനല് ദൃഷ്ടിയാകാതിരിക്കുവാന് ശ്രദ്ധിക്കണം.

2)പരിധിയില്ലാത്ത ബാബ നമ്മളെ പതീതരില് നിന്നും സുന്ദരവും, മുള്ളുകളില് നിന്നും പുഷ്പങ്ങളുമാക്കിക്കൊണ്ടിരിക്കുകയാണ് എന്ന ശുദ്ധമായ ലഹരിയുണ്ടായിരിക്കണം. ഇപ്പോള് നമുക്ക് ബാബയുടെ കൈ ലഭിച്ചിരിക്കുകയാണ്, ബാബയുടെ സഹായത്താല് നമ്മള് ഈ വിഷയ വൈതരണീ നദി മറുകര കടക്കും.

വരദാനം :-
ശക്തിശാലിയായ ബ്രേക്കിലൂടെ സെക്കന്റില് നെഗറ്റീവിനെ പോസിറ്റീവിലേക്ക് പരിവര്ത്തനം ചെയ്യുന്ന സ്വപരിവര്ത്തകരായി ഭവിക്കട്ടെ.

നെഗറ്റീവും,വ്യര്ത്ഥവുമായ സങ്കല്പങ്ങളുടെ വേഗത വളരെ ഫാസ്റ്റ് ആയിരിക്കും.ഫാസ്റ്റില് വരുന്ന സങ്കല്പങ്ങളെ പവര്ഫുള് ആയ ബ്രേക്കിട്ട് പരിവര്ത്തനം ചെയ്യാനുള്ള അഭ്യാസം കൊണ്ടുവരണം.പര്വതങ്ങളിലേക്ക് പോകുമ്പോള് ആദ്യം ബ്രേക്കാണ് ചെക്ക് ചെയ്യുക.ഉയര്ന്നസ്ഥിതി ഉണ്ടാക്കുന്നതിനായി സങ്കല്പങ്ങളെ സെക്കന്റില് ബ്രേക്കിടാനുള്ള അഭ്യാസത്തെ താങ്കള് ഇപ്പോള് വര്ദ്ധിപ്പിക്കണം .തന്റെ സങ്കല്പങ്ങളെയും,സംസ്ക്കാരങ്ങളെയും ഒരു സെക്കന്റില് നെഗറ്റീവില് നിന്നും പോസിറ്റീവിലേക്ക് പരിവര്ത്തനം ചെയ്യുമ്പോള് സ്വപരിവര്ത്തനത്തിലൂടെ വിശ്വപരിവര്ത്തനമെന്ന കാര്യം സഫലമാകും.

സ്ലോഗന് :-
ശ്രേഷ്ഠമായ പരിവര്ത്തനശക്തിയെ സ്വയത്തിനുവേണ്ടിയും, സര്വ്വാത്മാക്കള്ക്കുവേണ്ടിയും കാര്യങ്ങളിലുപയോഗിക്കുന്നവര് തന്നെയാണ് സത്യമായ കര്മ്മയോഗികള്.