മധുരമായ കുട്ടികളേ-
നിങ്ങള് ഈശ്വരീയ സേവകരും, സത്യമായ സാല്വേഷന് ആര്മി(മുക്തിസേന)യുമാണ്,
നിങ്ങള്ക്ക് എല്ലാവര്ക്കും ശാന്തിയുടെ സാല്വേഷന് കൊടുക്കണം.
ചോദ്യം :-
ആരെങ്കിലും നിങ്ങള് കുട്ടികളോട് ശാന്തിയുടെ സാല്വേഷന് ചോദിക്കുകയാണെങ്കില്
അവര്ക്ക് നിങ്ങള് എന്താണ് മനസ്സിലാക്കിക്കൊടുക്കേണ്ടത് ?
ഉത്തരം :-
അവരോട്
പറയണം- ബാബ പറയുന്നു ഇവിടെത്തന്നെ നിങ്ങള്ക്ക് ശാന്തി ആവശ്യമാണോ. ഇത്
ശാന്തിധാമമല്ല. ശാന്തി ലഭിക്കുന്നത് ശാന്തിധാമത്തില് മാത്രമാണ്, അതിനെ മൂലവതനം
എന്നും പറയുന്നു. ആത്മാവ് എപ്പോഴാണോ ശരീരത്തില് നിന്നും മുക്തമാവുന്നത് അപ്പോള്
ശാന്തി അനുഭവിക്കുന്നു. സത്യയുഗത്തില് പവിത്രത, സുഖം, ശാന്തി എല്ലാം ഉണ്ട്. ബാബ
തന്നെയാണ് വന്ന് ഈ സമ്പത്ത് നല്കുന്നത്. നിങ്ങള് ബാബയെ ഓര്മ്മിക്കൂ.
ഓംശാന്തി.
ആത്മീയ അച്ഛന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു, തന്റെ
ശരീരത്തിനുള്ളില് ആത്മാവുണ്ട് എന്ന് എല്ലാവര്ക്കും അറിയാം, ജീവാത്മാവ് എന്ന്
പറയാറുണ്ടല്ലോ. ആദ്യം നമ്മള് ആത്മാക്കളായിരുന്നു, പിന്നീടാണ് ശരീരം ലഭിക്കുന്നത്.
ആരും തന്റെ ആത്മാവിനെ കണ്ടിട്ടില്ല. കേവലം ആത്മാവുണ്ട് എന്നതുമാത്രം അറിയാം.
എങ്ങനെയാണോ, ആത്മാവിനെ അറിയാം പക്ഷെ കാണാന് കഴിയാത്തത്, അതുപോലെ പരമപിതാ
പരമാത്മാവിനെക്കുറിച്ചും പറയാറുണ്ട്, പരമമായ ആത്മാവ്, അതായത് പരമാത്മാവിനെയും
ആരും കണ്ടിട്ടില്ല. ആത്മാവിനെയും, പരമാത്മാവിനെയും കാണാന് കഴിയില്ല. ആത്മാവ് ഒരു
ശരീരം ഉപേക്ഷിച്ച് വേറൊന്ന് എടുക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും ആര്ക്കും
യഥാര്ത്ഥ രീതിയില് ഇതിനെക്കുറിച്ച് അറിയില്ല. 84 ലക്ഷം യോനികള് എന്നും പറയുന്നു,
വാസ്തവത്തില് 84 ജന്മങ്ങള് മാത്രമാണ്. ഏതെല്ലാം ആത്മാക്കള് എത്ര ജന്മങ്ങള്
എടുക്കുന്നു എന്നു പോലും അറിയില്ല. ആത്മാക്കള് എല്ലാവരും തന്റെ പിതാവിനെ
വിളിക്കുന്നുണ്ടെങ്കിലും യഥാര്ത്ഥ രീതിയില് അറിഞ്ഞിട്ടോ കണ്ടിട്ടോ ഇല്ല.
എപ്പോഴാണോ ആത്മാവിനെ യഥാര്ത്ഥ രീതിയില് അറിയുന്നത് അപ്പോഴേ ബാബയേയും അറിയാന്
സാധിക്കൂ. അവനവനെത്തന്നെ അറിയുന്നില്ലെങ്കില് പിന്നെ എങ്ങനെ
മനസ്സിലാക്കിക്കൊടുക്കാനാണ്? ഇതിനെയാണ് സ്വയത്തെ തിരിച്ചറിയുകയെന്ന് പറയുന്നത്.
ഇത് ബാബക്കല്ലാതെ മറ്റാര്ക്കും ചെയ്യിക്കാന് കഴിയില്ല. ആത്മാവ് എന്താണ്,
എങ്ങിനെയുള്ളതാണ്, ആത്മാവ് എവിടെനിന്നും വരുന്നു, എങ്ങനെ ജന്മമെടുക്കുന്നു,
ഇത്രയും ചെറിയ ആത്മാവില് 84 ജന്മങ്ങളുടെ പാര്ട്ട് എങ്ങനെ അടങ്ങിയിരിക്കുന്നു,
ഇതിനെക്കുറിച്ചൊന്നും ആര്ക്കും തന്നെ അറിയില്ല. അവനവനെത്തന്നെ അറിയുന്നില്ല,
എങ്കില് ബാബയേയും മനസ്സിലാക്കില്ല. ഈ ലക്ഷ്മീനാരായണന്മാരും
മനുഷ്യവംശത്തിലുള്ളവരല്ലേ. ഇവര് എങ്ങനെ ഈ പദവി നേടി എന്ന് ആര്ക്കും അറിയില്ല.
മനുഷ്യര്ക്ക് തന്നെയാണ് ഇതിനെക്കുറിച്ച് അറിയേണ്ടത്. ഇവര് വൈകുണ്ഠത്തിന്റെ
അധികാരികളായിരുന്നെന്ന് പറയുന്നുണ്ട്, പക്ഷേ ഇവര്ക്ക് എങ്ങനെ അധികാരി പദവി
ലഭിച്ചു, പിന്നീട് ആ പദവികള് എവിടെപ്പോയി? ഇതൊന്നും തന്നെ അറിയില്ല. ഇപ്പോള്
നിങ്ങള്ക്ക് എല്ലാറ്റിനെക്കുറിച്ചും അറിയാം. മുന്പ് ഒന്നും
അറിഞ്ഞിരുന്നില്ല.കുട്ടികള്ക്ക് വക്കീല് പദവി എന്താണെന്നുള്ളത് നേരത്തേ തന്നെ
അറിയില്ലല്ലോ. പഠിച്ച് പഠിച്ചാണ് വക്കീല് പദവി നേടുന്നത്. ഈ ലക്ഷ്മീനാരായണന്റെ
പദവി ലഭിക്കുന്നതും പഠിപ്പിലൂടെയാണ്. വക്കീലാകുന്നതിനു വേണ്ടിയും,
ഡോക്ടറാകുന്നതിനു വേണ്ടിയും പുസ്തകങ്ങള് ഉള്ളതുപോലെ ഈ ലക്ഷ്മീ നാരായണന്റെ പദവി
നേടുന്നതിനുള്ള പുസ്തകമാണ് ഗീത. ആരാണ് ഗീത കേള്പ്പിച്ചത്, ആരാണ് രാജയോഗം
അഭ്യസിപ്പിച്ചത് എന്നതിനെക്കുറിച്ചൊന്നും ആര്ക്കും അറിയില്ല. ഗീതയില് പേരു
മാറ്റി. ശിവജയന്തിയും ആഘോഷിക്കുന്നുണ്ട്, ശിവബാബ തന്നെയാണ് വന്ന് നിങ്ങളെ
കൃഷ്ണപുരിയുടെ അധികാരിയാക്കി മാറ്റുന്നത് . സ്വര്ഗ്ഗത്തിന്റെ അധികാരി
കൃഷ്ണനായിരുന്നു. പക്ഷേ കൃഷ്ണനെക്കുറിച്ചുപോലും അറിയുന്നില്ല. കൃഷ്ണനെക്കുറിച്ച്
അറിയുന്നുണ്ടെങ്കില് എന്തുകൊണ്ടാണ് കൃഷ്ണന് ദ്വാപരയുഗത്തില് ഗീത കേള്പ്പിച്ചു
എന്നു പറഞ്ഞത്? കൃഷ്ണനെ ദ്വാപരയുഗത്തിലേക്ക് കൊണ്ടുപോയി, ലക്ഷ്മീനാരായണനെ
സത്യയുഗത്തിലേക്കും രാമനെ ത്രേതായുഗത്തിലേക്കും കൊണ്ടുപോയി. ലക്ഷ്മീ നാരായണന്റെ
രാജ്യത്തില് പ്രശ്നങ്ങള് ഉണ്ടാവുകയില്ല. കൃഷ്ണന്റെ രാജ്യത്തില് കംസനേയും,
രാമന്റെ രാജ്യത്തില് രാവണനേയുമാണ് കാണിച്ചിരിക്കുന്നത് . രാധയും കൃഷ്ണനുമാണ്
ലക്ഷ്മീനാരായണനാകുന്നതെന്ന് ആര്ക്കും അറിയില്ല. തീര്ത്തും അജ്ഞാന
അന്ധകാരത്തിലാണ്. അജ്ഞാനത്തെ അന്ധകാരം എന്നാണ് പറയുക. ജ്ഞാനത്തെ പ്രകാശം എന്നും
പറയുന്നു. ഇപ്പോള് പ്രകാശം നല്കുന്ന ആള് ആരാണ്? ബാബയാണ് പ്രകാശം നല്കുന്നത്.
ജ്ഞാനത്തെ പകലെന്നും, ഭക്തിയെ രാത്രിയെന്നും പറയുന്നു. ഇപ്പോള് നിങ്ങള്
മനസ്സിലാക്കുന്നു ഈ ഭക്തിമാര്ഗ്ഗവും ജന്മ ജന്മാന്തരങ്ങളായി ചെയ്തു വരുന്നതാണ്.
ഏണിപ്പടി ഇറങ്ങി താഴേക്ക്വന്നു, കലകള് കുറഞ്ഞു കൊണ്ടേയിരുന്നു. കെട്ടിടം പുതിയത്
ഉണ്ടാക്കുന്നു. പിന്നീട് ഓരോ ദിവസവും അതിന്റെ ആയുസ്സ് കുറഞ്ഞുകൊണ്ടേയിരിക്കുന്നു.
മുക്കാല് ഭാഗവും പഴയതായി മാറിയാല് അതിനെ പഴയതെന്നേ പറയൂ. കുട്ടികള്ക്ക് ആദ്യം ഈ
നിശ്ചയം ഉണ്ടായിരിക്കണം, ഇത് സര്വ്വരുടെയും അച്ഛനാണ്. ബാബ സര്വ്വരുടെയും സദ്ഗതി
ചെയ്യുന്നു, എല്ലാവരെയും പഠിപ്പും പഠിപ്പിക്കുന്നു. ബാബ തന്നെയാണ് സര്വ്വരേയും
മുക്തിധാമത്തിലേക്ക് കൊണ്ടുപോകുന്നത്. നിങ്ങള്ക്ക് ലക്ഷ്യം തന്നിട്ടുണ്ട്.
നിങ്ങള് ഈ പഠിപ്പ് പഠിച്ച് തന്റെ സിംഹാസനത്തില് പോയി ഇരിക്കുന്നു. ബാക്കി
എല്ലാവരും മുക്തിധാമത്തിലേക്കും പോകുന്നു. സൃഷ്ടിചക്രത്തെക്കുറിച്ച്
മനസ്സിലാക്കിക്കൊടുക്കുമ്പോള്, സത്യയുഗത്തില് അനേകം ധര്മ്മങ്ങളില്ല എന്നുള്ളത്
അതില് കാണിക്കുന്നുണ്ട്. നമ്മള് സത്യയുഗത്തിലേക്ക് വരുന്ന സമയത്ത് മറ്റുള്ള
ആത്മാക്കളെല്ലാം നിരാകാരീ ലോകത്തിലാണ് വസിക്കുന്നത്. ഈ ആകാശതത്വം അനന്തമായി
വ്യാപിച്ചു കിടക്കുന്നു എന്നുള്ളത് നിങ്ങള്ക്കറിയാം. വായുവിന്റെ പേര് വായു
എന്നുതന്നെയാണ്, ആകാശതത്വത്തെ ആകാശം എന്നും പറയുന്നു. അല്ലാതെ ഇതിനെയൊന്നും
പരമാത്മാവ് എന്നു പറയില്ല. വായുവിനെയും, ആകാശതത്വത്തെയും ഭഗവാന് എന്നാണ്
മനുഷ്യര് പറയുന്നത്. ഇപ്പോള് ബാബ എല്ലാ കാര്യങ്ങളെക്കുറിച്ചും നിങ്ങള്ക്ക്
മനസ്സിലാക്കിത്തരുന്നു. അച്ഛന്റെ അടുത്ത് ജന്മമെടുത്തു, പിന്നീട് നിങ്ങളെ
പഠിപ്പിക്കുന്നത് ആരാണ് ? ബാബ തന്നെ നമ്മുടെ ആത്മീയ ടീച്ചറായി നമ്മെ
പഠിപ്പിക്കുന്നു. നല്ല രീതിയില് പഠിപ്പ് പൂര്ത്തീകരിക്കുകയാണെങ്കില് ബാബ കൂടെ
മുകളിലേക്ക് കൊണ്ടുപോകും, പിന്നീട് നിങ്ങള് പാര്ട്ട് അഭിനയിക്കുന്നതിനായി
താഴേക്ക് ഇറങ്ങി വരുന്നു. സത്യയുഗത്തില് എറ്റവും ആദ്യം വന്നത് നിങ്ങള് തന്നെയാണ്.
ഇപ്പോള് ഏറ്റവും അന്തിമ ജന്മത്തിലേക്ക് എത്തിയിരിക്കുകയാണ്, ഇനി നിങ്ങള് വീണ്ടും
ആദ്യം തന്നെ താഴേക്ക് ഇറങ്ങി വരുന്നു. ഇപ്പോള് ബാബ പറയുന്നു, തീവ്രവേഗതയില് ഓടി
മുന്നേറൂ. നല്ലരീതിയില് ബാബയെ ഓര്മ്മിക്കൂ, മറ്റുള്ളവരേയും പഠിപ്പിക്കണം.
ഇല്ലെങ്കില് ആരാണ് ഇത്രയും പേരെ പഠിപ്പിക്കുക? തീര്ച്ചയായും നിങ്ങള് ബാബയുടെ
സഹയോഗികളായിത്തീരില്ലേ. നിങ്ങളുടെ തന്നെ പേരാണ് ഈശ്വരീയ സേവകര്. ഇംഗ്ലീഷില്
സാല്വേഷന് ആര്മി എന്നു പറയുന്നു. ഏതില് നിന്നുമാണ് സാല്വേഷന്(മുക്തി) വേണ്ടത് ?
എല്ലാവര്ക്കും ആവശ്യം ശാന്തിയാണ്. ബാക്കി ആര്ക്കും ശാന്തിയുടെ മുക്തി നല്കാന്
സാധിക്കില്ല. ആരാണോ ഇതുപോലെ ശാന്തിക്കുവേണ്ടി യാചിക്കുന്നത് അഥവാ മുക്തിക്കായി
യാചിക്കുന്നത് അവരോട് പറയണം - ബാബ പറയുന്നു, ഈ ലോകത്തില് തന്നെ എങ്ങനെ ശാന്തി
ലഭിക്കാനാണ്? ഈ ലോകത്തെ ശാന്തിധാമമെന്ന് പറയില്ല. ശാന്തിധാമത്തില് മാത്രമേ
ശാന്തി ലഭിക്കൂ, ശാന്തിധാമത്തെ മൂലവതനമെന്നും പറയുന്നു. ആത്മാവ് ഈ ശരീരത്തില്
നിന്നും മുക്തമായാല് ശാന്തി മാത്രമാണ് അനുഭവിക്കുക. ശാന്തിയുടെ സമ്പത്ത് ബാബക്ക്
മാത്രമേ നല്കാന് സാധിക്കൂ. നിങ്ങളിലും മനസ്സിലാക്കിക്കൊടുക്കാനുള്ള യുക്തി
ആവശ്യമാണ്. ചിത്രപ്രദര്ശിനിയില്, എല്ലാവരും പറഞ്ഞു കൊടുക്കുന്നത് നമ്മള്
മാറിനിന്ന് കേള്ക്കുകയാണെങ്കില് വളരെയധികം പേരുടെ തെറ്റുകള് കണ്ടുപിടിക്കാന്
സാധിക്കും. കാരണം മനസ്സിലാക്കിക്കൊടുക്കുന്നവരും നമ്പര്വൈസാണ്. എല്ലാവരും
ഒരുപോലെയാണ് മനസ്സിലാക്കിക്കൊടുക്കുന്നതെങ്കില്, ഇന്നയാളെത്തന്നെ പ്രഭാഷണത്തിന്
പറഞ്ഞയക്കണം എന്ന് ഒരിക്കലും ബ്രാഹ്മണി എഴുതില്ല. ബാബ പറയുന്നു, നിങ്ങളും
ബ്രാഹ്മണരല്ലെ. അപ്പോള് അവര് പറയുന്നു, ബാബാ, ഇന്നയാള് ഞങ്ങളെക്കാളും
സമര്ത്ഥരാണ്. തന്റെ സമര്ത്ഥത കൊണ്ടാണ് മനുഷ്യര് പദവി നേടുന്നത്. എല്ലാവരും
നമ്പര്വൈസാണ്. എപ്പോഴാണോ പരീക്ഷയുടെ റിസള്ട്ട് പുറത്ത് വരുന്നത് അപ്പോള്
നിങ്ങള്ക്ക് സ്വതവേ സാക്ഷാത്കാരം ലഭിക്കുന്നു. പിന്നീട് മനസ്സിലാക്കാന്
സാധിക്കുന്നു ഞങ്ങള് ശ്രീമതം പാലിക്കാത്തതുകൊണ്ടാണ് കുറഞ്ഞ പദവിയായത്.
ദേഹധാരികളോട് മമത്വം വെക്കരുത്. ഇത് പഞ്ചതത്വങ്ങളാല് നിര്മ്മിക്കപ്പെട്ട
ശരീരമല്ലേ. പഞ്ചതത്വങ്ങളെ ഒരിക്കലും പൂജിക്കുകയോ, ഓര്മ്മിക്കുകയോ ചെയ്യരുത്. ഈ
കണ്ണുകളിലൂടെ മറ്റുള്ളവരെ കണ്ടുകൊണ്ടും ബാബയെ ഓര്മ്മിക്കണം. ആത്മാവിനിപ്പോള്
ജ്ഞാനം ലഭിച്ചിരിക്കുന്നു. ഇപ്പോള് നമുക്ക് തിരികെ വീട്ടിലേക്ക് പോകണം. പിന്നീട്
തിരിച്ച് വൈകുണ്ഠത്തിലേക്ക് വരണം. ആത്മാവിനെ അനുഭവിക്കാനേ സാധിക്കൂ. ഒരിക്കലും
കാണുവാന് സാധിക്കില്ല, അതുപോലെ നിങ്ങള്ക്ക് ബാബയേയും അനുഭവിച്ചറിയാന്
സാധിക്കുന്നു. ബാക്കി ദിവ്യദൃഷ്ടിയിലൂടെ തന്റെ വീടിനേയും സ്വര്ഗ്ഗത്തേയും കാണാന്
സാധിക്കുന്നു. ബാബ പറയുന്നു- മന്മനാഭവ, മദ്ധ്യാജീ ഭവ. അര്ത്ഥം ബാബയേയും
വിഷ്ണുപുരിയേയും ഓര്മ്മിക്കൂ. നിങ്ങളുടെ ലക്ഷ്യം തന്നെ ഇതാണ്. നമുക്കിപ്പോള്
സ്വര്ഗ്ഗത്തിലേക്ക് പോകണം, ബാക്കി എല്ലാവര്ക്കും മുക്തീ ധാമത്തിലേക്കും
പോകണമെന്ന് കുട്ടികള്ക്കറിയാം. എല്ലാവര്ക്കും സത്യയുഗത്തിലേക്ക് വരാന്
സാധിക്കില്ലല്ലോ. നിങ്ങളുടേത് ദൈവീക ധര്മ്മമാണ്. ബാക്കി എല്ലാം
മനുഷ്യധര്മ്മങ്ങളാണ്. മൂലവതനത്തില് മനുഷ്യരുണ്ടാകില്ലല്ലോ. ഇവിടെയാണ്
മനുഷ്യസൃഷ്ടി ഉള്ളത് . മനുഷ്യര് തന്നെയാണ് തമോപ്രധാനവും പിന്നീട്
സതോപ്രധാനവുമായിത്തീരുന്നത്. നിങ്ങള് ആദ്യം ശൂദ്ര വര്ണ്ണത്തിലേതായിരുന്നു.
ഇപ്പോള് ബ്രാഹ്മണവര്ണ്ണത്തിലേതാണ്. ഈ വര്ണ്ണങ്ങളിലെല്ലാം വരുന്നവര് കേവലം
ഭാരതവാസികളാണ്. ബ്രാഹ്മണവംശികളെന്നും, സൂര്യവംശികളെന്നും മറ്റൊരു
ധര്മ്മത്തിലുള്ളവരെക്കുറിച്ചും പറയില്ല. ഈ സമയം ലോകത്തിലുള്ളവരെല്ലാം
ശൂദ്രവര്ണ്ണത്തിലുള്ളവരാണ്. ജീര്ണ്ണിച്ച അവസ്ഥ പ്രാപിച്ചിരിക്കുകയാണ്. നിങ്ങള്
പഴയതായിത്തീരുമ്പോള് മുഴുവന് വൃക്ഷവും ജീര്ണ്ണിച്ചു പോകുന്നു, പിന്നെ വൃക്ഷം
പൂര്ണ്ണമായും സതോപ്രധാനമാകില്ലല്ലോ. സതോപ്രധാനദൈവീക വൃക്ഷത്തില് കേവലം ദേവീദേവതാ
ധര്മ്മത്തിലുള്ളവരായിരിക്കും. പിന്നീട് നിങ്ങള് സൂര്യവംശിയില് നിന്നും
ചന്ദ്രവംശിയിലേക്ക് പോകുന്നു. പുനര്ജന്മം എടുക്കുമല്ലോ. പിന്നീട് വൈശ്യവംശി,
ശൂദ്രവംശി.....ഈ കാര്യങ്ങളെല്ലാം പുതിയതാണ്.
നമ്മെ പഠിപ്പിക്കുന്നത് ജ്ഞാനസാഗരനാണ്. ബാബ തന്നെയാണ് പതീതപാവനനും, സര്വ്വരുടെയും
സദ്ഗതി ദാതാവും. ബാബ പറയുന്നു ഞാനാണ് നിങ്ങള്ക്ക് ജ്ഞാനം നല്കുന്നത്. നിങ്ങള്
ദേവിദേവതകള് ആയി മാറിയാല് ഈ ജ്ഞാനം പിന്നീടുണ്ടാവുകയില്ല. അജ്ഞാനികള്ക്കാണ്
ജ്ഞാനം നല്കുക. എല്ലാ മനുഷ്യരും അജ്ഞാന അന്ധകാരത്തിലാണ്. നിങ്ങള് മാത്രമാണ്
പ്രകാശത്തില്. ബ്രഹ്മാവിന്റെ 84 ജന്മങ്ങളുടെ കഥ നിങ്ങള് മാത്രമാണ് അറിയുന്നത്.
നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് മുഴുവന് ജ്ഞാനവുമുണ്ട്. മനുഷ്യര് ചോദിക്കുന്നു,
ഭഗവാന് എന്തിനാണ് ഈ സൃഷ്ടി രചിച്ചത്, എന്താ ഇതില് നിന്നും മോക്ഷം ലഭിക്കില്ലേ!...ഇത്
ഉണ്ടായതും, ഉണ്ടാക്കപ്പെട്ടതുമായ കളിയാണ്. അനാദി ഡ്രാമയല്ലേ. നിങ്ങള്ക്കറിയാം
ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് വേറൊന്ന് എടുക്കുന്നു. വാസ്തവത്തില് ഇതില്
ചിന്തിക്കേണ്ട കാര്യമെന്താണ് ? ആത്മാവ് തന്റെ അടുത്ത പാര്ട്ട്
അഭിനയിക്കുന്നതിനുവേണ്ടി പോയിരിക്കുകയാണ്. തിരികെ ലഭിക്കുന്നതിനായാണ് കരയുന്നത്.
തിരികെ വരില്ലെങ്കില് പിന്നെ കരഞ്ഞിട്ടെന്ത് പ്രയോജനം. ഇപ്പോള്
നിങ്ങളെല്ലാവര്ക്കും മോഹജീത്തായി മാറണം. ഈ ശ്മശാനത്തോട് എന്തിനു മോഹം വയ്ക്കണം.
ഇതില് ദുഖം മാത്രമേയുള്ളൂ. ഇന്ന് കുട്ടി ജന്മമെടുത്തു, നാളെ ആ കുട്ടി അച്ഛന്റെ
പദവി തട്ടിയെടുക്കാന് പോലും മടിക്കില്ല. അച്ഛനുമായി യുദ്ധം ചെയ്തുകൊണ്ടിരിക്കും.
ഇതിനെയാണ് അനാഥരുടെ ലോകം എന്നു പറയുന്നത്. ശിക്ഷണം നല്കാന് ഒരു നാഥനുമില്ല. ബാബ
ഇങ്ങനെ ഒരു അവസ്ഥ കാണുമ്പോഴാണ് നിങ്ങളെ സനാഥരാക്കി മാറ്റാന് വരുന്നത്. ബാബ
തന്നെയാണ് എല്ലാവരെയും സനാഥരാക്കി മാറ്റുന്നത്. നാഥന് വന്ന് എല്ലാ കലഹങ്ങളും
അകറ്റുന്നു. സത്യയുഗത്തില് കലഹങ്ങളേ ഉണ്ടാകുന്നില്ല. മുഴുവന് ലോകത്തിലെ
പ്രശ്നങ്ങളും അകറ്റുന്നു, പിന്നെ ജയാരവം മുഴങ്ങുന്നു. ഇവിടെ ഭൂരിപക്ഷവും
മാതാക്കളാണ്. ഇവരെത്തന്നെയാണ് ദാസികളാണെന്ന് കരുതിയിരുന്നത്. താലികെട്ടുന്ന
സമയത്ത് പറയുന്നു, നിങ്ങളുടെ പതി തന്നെയാണ് ഈശ്വരനും ഗുരുവും. ആദ്യം മിസ്റ്റര്,
ശേഷമേ മിസിസ്സ് എന്ന് എഴുതൂ. ഇപ്പോള് ബാബ വന്ന് മാതാക്കളെയാണ് മുന്നില്
വെക്കുന്നത്. നിങ്ങളുടെ മേല് ആര്ക്കും തന്നെ വിജയം പ്രാപ്തമാക്കാന് സാധിക്കില്ല.
നിങ്ങള്ക്ക് ബാബ എല്ലാ കാര്യങ്ങളും പഠിപ്പിച്ചു തരുന്നു. മോഹജീത്ത് രാജാവിന്റെ
കഥയുണ്ടല്ലോ. അതെല്ലാം തന്നെ ഉണ്ടാക്കപ്പെട്ടിട്ടുള്ള കഥകളാണ്. സത്യയുഗത്തില്
അകാലമരണങ്ങള് ഒന്നും തന്നെ ഉണ്ടാകില്ല. സമയത്തിനനുസരിച്ച് ഒരു ശരീരം ഉപേക്ഷിച്ച്
വേറൊന്ന് എടുക്കുന്നു. ശരീരം ഉപേക്ഷിക്കുന്ന സമയത്ത് സാക്ഷാത്കാരം ലഭിക്കുന്നു.
ഇപ്പോള് ഈ ശരീരം വൃദ്ധനായിരിക്കുന്നു, വീണ്ടും പുതിയതെടുക്കണം, ചെറിയ കുട്ടിയായി
മാറണം. സന്തോഷത്തോടുകൂടി ശരീരം ഉപേക്ഷിക്കുന്നു. ഇവിടെ എത്ര തന്നെ വയസ്സായായാലും,
രോഗിയായാലും ഈ ശരീരം ഉപേക്ഷിച്ചാല് നല്ലതാണെന്ന് മനസ്സിലാക്കുന്നു, എന്നിട്ടും
മരിച്ചാല് കരയുന്നു. ബാബ പറയുന്നു ഇപ്പോള് നിങ്ങള് കരയേണ്ട ആവശ്യം തന്നെ
ഇല്ലാത്ത ഒരു സ്ഥലത്തേക്കാണ് പോകുന്നത്. അവിടെ (സത്യയുഗം) സന്തോഷം തന്നെ
സന്തോഷമാണ്. നിങ്ങള്ക്ക് പരിധിയില്ലാത്ത അപാര സന്തോഷം ഉണ്ടായിരിക്കണം. കാരണം
നമ്മള് വിശ്വത്തിന്റെ അധികാരിയായി മാറാന് പോകുകയാണ്. ഭാരതം മുഴുവന്
വിശ്വത്തിന്റെയും അധികാരിയായിരുന്നു. ഇപ്പോള് തുണ്ടം തുണ്ടമായിരിക്കുകയാണ്.
നിങ്ങള് തന്നെയാണ് പൂജ്യ ദേവതകളായിരുന്നത്. വീണ്ടും നിങ്ങള് തന്നെ
പൂജാരിയാകുന്നു. ഭഗവാന് സ്വയം പൂജ്യനും, പൂജാരിയുമായി മാറുന്നില്ല. ഭഗവാന് തന്നെ
സ്വയം പൂജാരിയായിത്തീരുന്നുവെങ്കില് പിന്നീട് നിങ്ങളെ ആര് പൂജ്യനാക്കി
മാറ്റാനാണ്. ഡ്രാമയില് ബാബയുടെ പാര്ട്ട് തന്നെ വ്യത്യസ്തമാണ്. ജ്ഞാനത്തിന്റെ
സാഗരന് ബാബയാണ്, ബാബക്ക് മാത്രമാണ് മഹിമയുള്ളത്. ബാബ ജ്ഞാനസാഗരനാണ്. എങ്കില്
സദ്ഗതി ലഭിക്കുന്നതിനായി എപ്പോള് വന്ന് ജ്ഞാനം നല്കും? തീര്ച്ചയായും ഇവിടെ
വരേണ്ടിവരും. ആദ്യംനമ്മളെ പഠിപ്പിക്കുന്ന ആള് ആരാണെന്നുള്ള കാര്യം ബുദ്ധിയില്
ഉറപ്പിക്കൂ.
ത്രിമൂര്ത്തി, സൃഷ്ടിചക്രം, കല്പവൃക്ഷം ഇതാണ് മുഖ്യമായ ചിത്രങ്ങള്.
വൃക്ഷത്തിന്റെ ചിത്രത്തെ കാണുമ്പോള് നമ്മള് ഏത് ധര്മ്മത്തിലുള്ളവരാണെന്നും,
നമുക്ക് സത്യയുഗത്തിലേക്ക് വരാന് സാധിക്കില്ല എന്നും പെട്ടെന്നുതന്നെ
മനസ്സിലാക്കാന് സാധിക്കുന്നു. സൃഷ്ടിചക്രത്തിന്റെ ചിത്രം വളരെ വലുതായിരിക്കണം.
എഴുത്തും വ്യക്തമായിരിക്കണം. ശിവബാബ ബ്രഹ്മാവിലൂടെ ദേവതാധര്മ്മം അഥവാ പുതിയ
ലോകത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്, ശങ്കരനിലൂടെ പഴയ ലോകത്തിന്റെ
വിനാശവും, വിഷ്ണുവിലൂടെ പുതിയ ലോകത്തിന്റെ പാലനയും ചെയ്തു കൊണ്ടിരിക്കുന്നു
എന്നുള്ളത് അവര്ക്ക് വ്യക്തമായി മനസ്സിലാകണം. ബ്രഹ്മാ സൊ വിഷ്ണു, വിഷ്ണു സൊ
ബ്രഹ്മാ, രണ്ടുപേര്ക്കും പരസ്പരം സംബന്ധമുണ്ട്. ബ്രഹ്മാ-സരസ്വതി തന്നെയാണ്
പിന്നീട് ലക്ഷ്മീനാരായണനായി മാറുന്നത്. ഒരു ജന്മം കൊണ്ട് കയറുന്ന കലയും,
പിന്നീട് 84 ജന്മം എടുക്കുമ്പോള് കലകള് ഇറങ്ങുകയും ചെയ്യുന്നു. ശാസ്ത്രങ്ങളാണോ
ശരി, അതോ ബാബ പറയുന്നതാണോ ശരി? ഞാന് സത്യമായ സത്യനാരായണന്റെ കഥയാണ്
കേള്പ്പിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള് നിങ്ങള്ക്ക് നിശ്ചയമുണ്ട് സത്യമായ
ബാബയിലൂടെ നമ്മള് നരനില് നിന്നും നാരായണനായി മാറിക്കൊണ്ടിരിക്കുകയാന്. ആദ്യത്തെ
മുഖ്യമായ കാര്യം തന്നെ ഇതാണ്, ഒരു മനുഷ്യനെപ്പോലും അച്ഛന്, ടീച്ചര്, സദ്ഗുരു
എന്ന് പറയില്ല. ഗുരുവിനെ അച്ഛന് അഥവാ ടീച്ചര് എന്ന് എപ്പോഴെങ്കിലും പറയാറുണ്ടോ?
ഇവിടെ ശിവബാബയുടെ അടുത്ത് ജന്മമെടുത്തു, ശിവബാബ തന്നെയാണ് നിങ്ങളെ
പഠിപ്പിക്കുന്നത്, തിരികെ വീട്ടിലേക്ക് കൂടെ കൊണ്ടുപോകുന്നു. അച്ഛന്റെയും,
ടീച്ചറിന്റേയും, ഗുരുവിന്റെയും പാര്ട്ട് അഭിനയിക്കുന്ന ഒരു മനുഷ്യനും
ഉണ്ടാകില്ല. ഇവിടെ ഒരേയൊരു ബാബയാണ്, ബാബയെത്തന്നെയാണ് പരമപിതാവെന്ന് പറയുന്നത്.
ലൗകീക പിതാവിനെ ഒരിക്കലും പരമപിതാവെന്ന് പറയില്ല. എല്ലാവരും ഓര്മ്മിക്കുന്നത്
പരമപിതാവിനെയാണ്. ബാബ തന്നെയാണ് എല്ലാവരുടെയും അച്ഛന്. ദുഖത്തില് എല്ലാവരും
ഈശ്വരനെ സ്മരിക്കുന്നു. സുഖത്തില് ആരും തന്നെ സ്മരിക്കുന്നില്ല. അപ്പോള് ഈ ബാബ
തന്നെയാണ് വന്ന് സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നത്. ശരി.
വളരെക്കാലത്തിന്റെ വേര്പാടിനു ശേഷം തിരികെക്കിട്ടിയ മധുരമധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും, പുലര്കാല വന്ദനവും. ആത്മീയ
അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
പഞ്ചതത്വങ്ങളാല് നിര്മ്മിക്കപ്പെട്ട ഈ ശരീരത്തെ കണ്ടുകൊണ്ടും ഓര്മ്മിക്കുന്നത്
ബാബയെയായിരിക്കണം. ഏതൊരു ദേഹധാരിയോടും മമത്വം വയ്ക്കരുത്. വികര്മ്മങ്ങള് ഒന്നും
തന്നെ ചെയ്യരുത്.
2. ഈ ഉണ്ടായതും
ഉണ്ടാക്കപ്പെട്ടതുമായ നാടകത്തില് ഓരോ ആത്മാവിലും അനാദിയായ പാര്ട്ട്
അടങ്ങിയിട്ടുണ്ട്, ആത്മാവ് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കുന്നു,
അതുകൊണ്ട് ശരീരം ഉപേക്ഷിക്കുന്ന കാര്യത്തില് ഒരിക്കലും വിഷമിക്കരുത്.
മോഹജീത്തായി മാറണം.
വരദാനം :-
സമ്പൂര്ണ്ണമായ ആഹൂതിയിലൂടെ പരിവര്ത്തനത്തിന്റെ ആഘോഷം നടത്തുന്ന
ദൃഢസങ്കല്പധാരിയായി ഭവിക്കട്ടെ.
ഭൂമിപിളര്ന്നാലും
സ്വധര്മ്മം കൈവെടിയില്ല എന്നൊരു ചൊല്ലുണ്ട്.അതുപോലെ ഏതുരീതിയിലുളള സാഹചര്യം
മുന്നിലെത്തിയാലും, മായയുടെ അതിഭീകരമായ രൂപം മുന്നിലെത്തിയാലും സ്വന്തം ധാരണകള്
ഇല്ലാതാകരുത്.ദൃഢസങ്കല്പത്തിലൂടെ ത്യാഗം ചെയ്ത അനാവശ്യവസ്തുക്കളെ
സങ്കല്പത്തില്പ്പോലും വീണ്ടും സ്വീകരിക്കരുത്.സദാ തന്റെ
ശ്രേഷ്ഠസ്വമാനം,ശ്രേഷ്ഠസ്മൃതി,ശ്രേഷ്ഠജീവിതത്തിലെ സമര്ത്ഥസ്വരൂപം എന്നിവയിലൂടെ
ശ്രേഷ്ഠ പാര്ട്ടുധാരിയായി ശ്രേഷ്ഠകാര്യങ്ങള് ചെയ്തുകൊണ്ടിരിക്കൂ.ദുര്ബലതകളുടെ
എല്ലാഇളക്കങ്ങളും സമാപ്തമാകട്ടെ...ഇങ്ങിനെയുള്ള സമ്പൂര്ണ്ണത്യാഗത്തിന്റെ
സങ്കല്പം ദൃഢമാകുമ്പോഴേ പരിവര്ത്തനത്തിന്റെ ശുഭവേള ഉണ്ടാകുകയുള്ളൂ.ഈ
ആഘോഷത്തിന്റെ ഡേറ്റ് ഇപ്പോള് എല്ലാവരും ചേര്ന്ന് നിശ്ചയിക്കണം.
സ്ലോഗന് :-
സത്യമായ
വജ്രമായി(റിയല് ഡയമണ്ട്)മാറി തന്റെ വൈബ്രേഷന്റെ തിളക്കം വിശ്വം മുഴുവനും
വ്യാപിപ്പിക്കൂ.
അവ്യക്ത
സൂചന-ഏകാന്തപ്രിയരായി മാറൂ....ഏകതയെയും ,എകാഗ്രതയെയും സ്വന്തമാക്കൂ...
സാധാരണ സേവനങ്ങള്
ചെയ്യുന്നത് ഒരു വലിയകാര്യമല്ല.എന്നാല് മോശമായതിനെ നല്ലതാക്കുകയും,അനൈക്യത്തെ
ഐക്യത്തിലേക്ക് കൊണ്ടുവരുന്നതും വലിയകാര്യം തന്നെയാണ്.ബാപ്ദാദ പറയുന്നു,ആദ്യം
ഏകമതം,ഒരുബലം,ഒരുവിശ്വാസം,ഐക്യം എന്നിവ കൂടെയുള്ളവരിലും, സേവനങ്ങളിലും,
വായുമണ്ഢലത്തിലും ഉണ്ടാക്കണം.