08.03.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ആത്മീയ സേവനം ചെയ്ത് തന്റെയും മറ്റുള്ളവരുടെയും മംഗളം ചെയ്യൂ, ബാബയോട് സത്യമായ മനസ്സ് വെയ്ക്കുകയാണെങ്കില് ബാബയുടെ ഹൃദയത്തില് പ്രവേശിക്കും.

ചോദ്യം :-
ദേഹീ-അഭിമാനിയാകുന്നതിനുള്ള പരിശ്രമം ആര്ക്കാണ് ചെയ്യാന് സാധിക്കുന്നത് ? ദേഹീ - അഭിമാനിയുടെ അടയാളങ്ങള് കേള്പ്പിക്കൂ?

ഉത്തരം :-
ആര്ക്കാണോ പഠിപ്പിനോടും ബാബയോടും മുറിയാത്ത സ്നേഹമുള്ളത് അവര്ക്ക് ദേഹീ അഭിമാനിയാകുന്നതിനുള്ള പരിശ്രമം ചെയ്യാന് സാധിക്കും. അവര് ശീതളമായിരിക്കും, ആരോടും കൂടുതല് സംസാരിക്കുകയില്ല, അവര്ക്ക് ബാബയോട് സ്നേഹമുണ്ടായിരിക്കും, പെരുമാറ്റം വളരെ റോയലായിരിക്കും. നമ്മളെ ഭഗവാന് പഠിപ്പിക്കുകയാണ്, നമ്മള് ഭഗവാന്റെ കുട്ടികളാണ് എന്ന ലഹരി അവര്ക്കുണ്ടായിരിക്കും. അവര് സുഖദായിയായിരിക്കും. ഓരോ ചുവടും ശ്രീമതത്തിലൂടെയായിരിക്കും.

ഓംശാന്തി.  
കുട്ടികള്ക്ക് സേവനത്തിന്റെ വാര്ത്ത കേള്പ്പിക്കണം പിന്നീട് മുഖ്യമായ ഏതെല്ലാം സര്വ്വീസബിള് മഹാരഥികളുണ്ടോ അവരില് നിന്ന് അഭിപ്രായമെടുക്കണം. ബാബ അറിയുന്നുണ്ട് സേവനയുകതരായ കുട്ടികള്ക്ക് തന്നെയാണ് വിചാര സാഗര മഥനം നടക്കുക. മേള അല്ലെങ്കില് പ്രദര്ശിനിയുടെ ഉദ്ഘാടനമെല്ലാം ആരെകൊണ്ട് ചെയ്യിക്കും! എന്തെല്ലാം പോയിന്റുകള് കേള്പ്പിക്കണം. ശങ്കരാചാര്യര് മുതലായവര് അഥവാ നിങ്ങളുടെ ഈ കാര്യം മനസ്സിലാക്കുകയാണെങ്കില് പറയും ഇവിടുത്തെ ജ്ഞാനം വളരെ ഉയര്ന്നതാണ്. ഇവരെ പഠിപ്പിക്കുന്നത് ഏതോ തീക്ഷണ ബുദ്ധിയുള്ളവരാണ്. ഭഗവാനാണ് പഠിപ്പിക്കുന്നത്, അതംഗീകരിക്കുകയില്ല. അതിനാല് പ്രദര്ശനി മുതലായവയുടെ ഉദ്ഘാടനം ചെയ്യുന്നതിന് ആരാണോ വരുന്നത് അവര്ക്ക് എന്തെല്ലാം മനസ്സിലാക്കി കൊടുക്കുന്നു, ആ വാര്ത്ത എല്ലാവരോടും പറയണം അല്ലായെങ്കില് ടേപ്പില് ഷോര്ട്ടായി നിറയ്ക്കണം. എങ്ങനെയാണോ ഗംഗാ ശങ്കരാചാര്യര്ക്ക് മനസ്സിലാക്കി കൊടുത്തത്, ഇങ്ങനെയിങ്ങനെയുള്ള സര്വ്വീസബിള് കുട്ടികള് ഹൃദയത്തില് സ്ഥാനം പിടിക്കുന്നു. സ്ഥൂല സേവനങ്ങളുമുണ്ട് എന്നാല് ബാബയുടെ ശ്രദ്ധ ആത്മീയ സേവനത്തിലേക്ക് പോകും, ആരാണോ അനേകരുടെ മംഗളം ചെയ്യുന്നത്. മംഗളമെല്ലാം ഓരോ കാര്യത്തിലുമുണ്ട്. യോഗയുക്തമായാണ് ബ്രഹ്മാഭോജനം ഉണ്ടാക്കുന്നതെങ്കില് അതിലും മംഗളമുണ്ട്, ഇങ്ങനെ യോഗയുക്തമായി ഭോജനമുണ്ടാക്കുന്നവരാണെങ്കില് ഭണ്ഡാരിയില് വളരെയധികം ശാന്തിയായിരിക്കും. ഓര്മ്മയുടെ യാത്രയിലായിരിക്കും. ആരെങ്കിലും വരികയാണെങ്കില് പെട്ടെന്നവര്ക്ക് മനസ്സിലാകും. ബാബയ്ക്ക് അറിയാന് കഴിയുന്നുണ്ട് - ആരാണ് സേവനയുക്തരായ കുട്ടികള്, അവര്ക്ക് മറ്റുള്ളവര്ക്കും മനസ്സിലാക്കികൊടുക്കാന് സാധിക്കും അവരെ സേവനത്തിനായി വിളിക്കുകയും ചെയ്യും. അതിനാല് സര്വ്വീസ് ചെയ്യുന്നവര് തന്നെയാണ് ബാബയുടെ ഹൃദയത്തില് സ്ഥാനം പിടിക്കുന്നത്. ബാബയുടെ ശ്രദ്ധ മുഴുവനും സര്വ്വീസബിളായ കുട്ടികളിലേക്കാണ് പോകുന്നത്. പലര്ക്കും സന്മുഖത്തിരുന്ന് മുരളി കേള്ക്കുകയാണെങ്കില് പോലും ഒന്നും മനസ്സിലാക്കാന് സാധിക്കില്ല. ധാരണ ഉണ്ടാകുന്നില്ല കാരണം അരകല്പത്തെ ദേഹാഭിമാനത്തിന്റെ രോഗം വളരെ കടുത്തതാണ്. അതിനെ മായ്ക്കുന്നതിന് വേണ്ടി വളരെ കുറച്ച് പേരാണ്, നല്ല രീതിയില് പുരുഷാര്ത്ഥം ചെയ്യുന്നത്. അനേകരില് ദേഹീ-അഭിമാനിയാകുന്നതിന്റെ പരിശ്രമം ഉണ്ടാകുന്നില്ല. ബാബ മനസ്സിലാക്കി തരുകയാണ് - കുട്ടികളെ, ദേഹീ അഭിമാനിയാകുക വളരെ ശ്രമകരമാണ്. ചിലര് ചാര്ട്ടെല്ലാം അയക്കുന്നുണ്ട് എന്നാല് പൂര്ണ്ണമല്ല. എങ്കിലും അല്പം ശ്രദ്ധ വെയ്ക്കുന്നുണ്ട്. ദേഹീ-അഭിമാനിയാകുന്നതിനുള്ള ശ്രദ്ധ ഒരുപാട് പേര്ക്ക് കുറവാണ്. ദേഹീ-അഭിമാനി വളരെ ശീതളമായിരിക്കും. അവര് ഇത്രയും കൂടുതല് ചര്ച്ചയൊന്നും ചെയ്യില്ല. അവര്ക്ക് ബാബയോടുള്ള സ്നേഹം അത്രയുമുണ്ടായിരിക്കും അത് പറയേണ്ടതില്ല. ആത്മാവിന് ഇത്രയും സന്തോഷമുണ്ടായിരിക്കും അതൊരിക്കലും ഒരു മനുഷ്യനും ഉണ്ടായിരിക്കുകയില്ല. ഈ ലക്ഷ്മീ നാരായണനും ജ്ഞാനമില്ല. ജ്ഞാനം നിങ്ങള് കുട്ടികള്ക്ക് തന്നെയാണ്, ആരെയാണോ ഭഗവാന് പഠിപ്പിക്കുന്നത്. ഭഗവാനാണ് നമ്മളെ പഠിപ്പിക്കുന്നത്, ഈ ലഹരിയും നിങ്ങളില് ഒന്നോ രണ്ടോ പേര്ക്കേ ഉള്ളൂ. ആ ലഹരിയുണ്ടെങ്കില് ബാബയുടെ ഓര്മ്മയിലിരിക്കും, അവരെ ദേഹീ അഭിമാനിയെന്ന് പറയുന്നു. എന്നാല് ആ ലഹരി ഉണ്ടാകുന്നില്ല. ഓര്മ്മയിലിരിക്കുന്നവരുടെ പെരുമാറ്റം വളരെ നല്ലതും രാജകീയവുമായിരിക്കും. ഞങ്ങള് ഭഗവാന്റെ കുട്ടികളാണ് അതിന്റെ മഹിമയുമുണ്ടല്ലോ - അതീന്ദ്രിയ സുഖം ഗോപ-ഗോപികമാരോട് ചോദിക്കൂ, ആരാണോ ദേഹീ-അഭിമാനിയായി ബാബയെ ഓര്മ്മിക്കുന്നത്. ഓര്മ്മിക്കുന്നില്ല അതുകൊണ്ട് ശിവബാബയുടെ ഹൃദയത്തില് കയറുന്നില്ല. ശിവബാബയുടെ ഹൃദയത്തിലില്ലെങ്കില് ദാദയുടെയും ഹൃദയത്തില് കയറാന് സാധിക്കില്ല. ബാബയുടെ ഹൃദയത്തിലുണ്ടെങ്കില് തീര്ച്ചയായും ദാദയുടെ ഹൃദയത്തിലുമുണ്ടാകും. ബാബ ഓരോരുത്തരെയും അറിയുന്നുണ്ട്. കുട്ടികള് സ്വയവും അറിയുന്നുണ്ട് ഞാന് എന്ത് സേവനമാണ് ചെയ്യുന്നത്. സേവനത്തിനുള്ള താത്പര്യം കുട്ടികളില് കൂടുതല് ഉണ്ടായിരിക്കണം. ചിലര്ക്ക് സെന്റര് വര്ദ്ധിപ്പിക്കുന്നതിനുള്ള താത്പര്യമുണ്ടായിരിക്കും. ചിലര്ക്ക് ചിത്രം ഉണ്ടാക്കുന്നതിനുള്ള താത്പര്യമുണ്ടാഉണ്ടായിരിക്കും. ബാബയും പറയുന്നു - ആരാണോ ബാബയുടെ ഓര്മ്മയില് ഇരിക്കുകയും സേവനം ചെയ്യുന്നതിന് വേണ്ടി ഉത്സാഹിക്കുകയും ചെയ്യുന്നത് അങ്ങനെയുള്ള ജ്ഞാനീ തൂ ആത്മാവായ കുട്ടികളോടാണ് എനിക്കും സ്നേഹം തോന്നുന്നത്. ചിലരാണെങ്കില് തീര്ത്തും സേവനം ചെയ്യുന്നില്ല, ബാബ പറയുന്നത് പോലും അംഗീകരിക്കുന്നില്ല. ബാബയ്ക്കറിയാം - ആര്ക്ക് എവിടെ സേവനം ചെയ്യണം. എന്നാല് ദേഹ-അഭിമാനം കാരണം തന്റെ അഭിപ്രായത്തിലൂടെ നടക്കുന്നതുകൊണ്ട് അവര് ഹൃദയത്തില് കയറുന്നില്ല. അജ്ഞാനത്തിലും കുട്ടികള് മോശമായി നടക്കുന്നവരാണെങ്കില് പിതാവിന്റെ ഹൃദയത്തില് സ്ഥാനമുണ്ടായിരിക്കില്ല. അവര് കുപുത്രരെന്ന് മനസ്സിലാക്കുന്നു. സംഗദോഷത്തില് പെട്ട് മോശമായി പോകുന്നു. ഇവിടെയും ആരാണോ സേവനം ചെയ്യുന്നത് അവരോട് തന്നെയാണ് ബാബയ്ക്ക് സ്നേഹം തോന്നുന്നത്. ആരാണോ സേവനം ചെയ്യാത്തത് അവരെ ബാബയും സ്നേഹിക്കില്ല. മനസ്സിലാക്കുന്നുണ്ട് ഭാഗ്യത്തിനനുസരിച്ച് പഠിക്കും, എങ്കിലും സ്നേഹം ആരിലാണുണ്ടാവുക? അത് നിയമമാണല്ലോ. നല്ല കുട്ടികളെ വളരെ സ്നേഹത്തോടെ വിളിപ്പിക്കും. പറയും നീ വളരെ സുഖദായിയാണ്, നീ പിതാസ്നേഹിയാണ്. ആരാണോ ബാബയെ ഓര്മ്മിക്കുക പോലും ചെയ്യാത്തത് അവരെ പിതാസ്നേഹിയെന്ന് ഒരിക്കലും പറയില്ല. ദാദാ സ്നേഹിയായല്ല മാറേണ്ടത്, ബാബയോട് സ്നേഹിയാകണം. ആരാണോ ബാബയോട് സ്നേഹിയായിരിക്കുന്നത് അവരുടെ പെരുമാറ്റ രീതി വളരെ മധുരവും സുന്ദരവുമായിരിക്കും. വിവേകം ഇങ്ങനെ പറയുന്നു - സമയമുണ്ട് എന്നാല് ശരീരത്തിന് ഗ്യാരന്റിയില്ല. ഇരിക്കെ ആക്സിഡന്റുണ്ടാകുന്നു. ചിലര്ക്ക് ഹൃദയാഘാതം ഉണ്ടാകുന്നു. ചിലര്ക്ക് രോഗം പിടിപെടുന്നു, മരണമാണെങ്കില് പെട്ടെന്നാണ് സംഭവിക്കുന്നത് അതുകൊണ്ട് ശ്വാസത്തില് പോലും വിശ്വാസമില്ല. പ്രകൃതി ക്ഷോഭങ്ങളുടെയും പ്രാക്ടീസ് ഇപ്പോള് നടന്നുകൊണ്ടിരിക്കുകയാണ്. സമയമനുസരിച്ചല്ലാതെ മഴ ഉണ്ടാകുന്നതുപോലും ബുദ്ധിമുട്ടാകുന്നു. ഈ ലോകം തന്നെ ദുഃഖം നല്കുന്നതാണ്. ബാബയും വരുന്നത് ഈ സമയത്തിലാണ് എപ്പോഴാണോ മഹാ ദുഃഖമുണ്ടാകുന്നത്, രക്തത്തിന്റെ നദി ഒഴുകുന്നത്. പരിശ്രമം ചെയ്യണം - ഞാന് പുരുഷാര്ത്ഥം ചെയ്ത് 21 ജന്മത്തേയ്ക്ക് മംഗളം ചെയ്തെടുക്കണം. അനേകരില് സ്വന്തം മംഗളം ചെയ്യുന്നതിന്റെ ചിന്ത പോലും കാണാന് സാധിക്കുന്നില്ല.

ബാബ ഇവിടെയിരുന്ന് മുരളി കേള്പ്പിക്കുമ്പോഴും ബുദ്ധി സേവാധാരി കുട്ടികളുടെ നേരെയായിരിക്കും. ഇപ്പോള് ശങ്കരാചാര്യരെ പ്രദര്ശിനിയില് വിളിക്കണം, അല്ലായെങ്കില് ഇവര് അങ്ങനെ എവിടെയക്കും പോകുകയില്ല. വളരെ അഭിമാനത്തോടുകൂടി ഇരിക്കുന്നു, അതിനാല് അവരെ അംഗീകരിക്കേണ്ടതായും വരും. മുകളില് സിംഹാസനത്തിലിരുത്തേണ്ടി വരും. കൂടെ ഇരിക്കാന് സാധിക്കില്ല, അവര്ക്ക് ഒരുപാട് ആദരവ് വേണം. വിനയചിത്തരാകുകയാണെങ്കില് പിന്നീട് വെള്ളി മുതലായവയുടെ സിംഹാസനം ഉപേക്ഷിക്കും. നോക്കൂ ബാബ എത്ര സാധാരണമായാണിരിക്കുന്നത്. ആരും അറിയുന്നുപോലുമില്ല. നിങ്ങള് കുട്ടികളിലും വിരളം ചിലരാണ് അറിയുന്നത്. വളരെ നിരഹങ്കാരിയാണ് ബാബ. സന്യാസി മുതലായവര്ക്ക് ബാബയുടെ സ്നേഹം ലഭിക്കുന്നില്ല. നിങ്ങള് കുട്ടികള്ക്കറിയാം കല്പ-കല്പം നമുക്ക് പരിധിയില്ലാത്ത ബാബയുടെ സ്നേഹം ലഭിക്കുന്നു. ബാബ പുഷ്പമാക്കി മാറ്റുന്നതിന് വളരെയധികം പരിശ്രമിക്കുന്നു. എന്നാല് ഡ്രാമയനുസരിച്ച് എല്ലാവരും പുഷ്പമായി മാറുന്നില്ല. ഇന്നത്തെ വളരെ നല്ല-നല്ല കുട്ടികള് നാളെ വികാരിയായി മാറുന്നു. ബാബ പറയും ഭാഗ്യത്തിലില്ലെങ്കില് പിന്നെ എന്ത് ചെയ്യും. അനേകരുടേത് മോശമായ പെരുമാറ്റമായി മാറുന്നു. ആജ്ഞയുടെ ലംഘനം ചെയ്യുന്നു. ഈശ്വരന്റെ മതത്തിലൂടെ നടക്കുന്നില്ലായെങ്കില് അവരുടെ അവസ്ഥ എന്താകും. ഉയര്ന്നതിലും ഉയര്ന്നതാണ് ബാബ, ഇതുപോലെ വേറെ ആരുമില്ല. പിന്നീട് ദേവതകളുടെ ചിത്രങ്ങള് നോക്കുകയാണെങ്കില് ഈ ലക്ഷ്മീ നാരായണനും ഉയര്ന്നതിലും ഉയര്ന്നതാണ്. എന്നാല് മനുഷ്യര്ക്ക് ഇതുപോലും അറിയില്ല ഇവരെ ഇങ്ങനെയാക്കിയതാരാണ്. ബാബ നിങ്ങള് കുട്ടികള്ക്ക് രചയിതാവിന്റെയും രചനയുടെയും ജ്ഞാനം വളരെ നല്ല രീതിയില് മനസ്സിലാക്കി തരുന്നു. നിങ്ങള്ക്ക് നിങ്ങളുടെ ശാന്തിധാമം, സുഖധാമത്തെയുമാണ് ഓര്മ്മ വരേണ്ടത്. സേവനം ചെയ്യുന്നവരുടെ പേര് സ്മൃതിയില് വരുന്നു. തീര്ച്ചയായും ആരാണോ ബാബയുടെ ആജ്ഞാകാരി കുട്ടികള്, അവരുടെ നേര്ക്കേ മനസ്സ് പോകൂ. പരിധിയില്ലാത്ത ബാബ ഒരേയൊരു തവണ മാത്രമാണ് വരുന്നത്. ആ ലൗകിക അച്ഛനെ ജന്മ ജന്മാന്തരം ലഭിക്കുന്നു. ഇപ്പോഴത്തെ പഠിപ്പിലൂടെ നിങ്ങള് പദവി നേടുന്നു. ബാബയില്നിന്നും പുതിയ ലോകത്തിന് വേണ്ടി നമ്മള് പഠിച്ചുകൊണ്ടിരിക്കുകയാണ് ഇതും നിങ്ങള് കുട്ടികള്ക്കേ അറിയൂ. ഇത് ബുദ്ധിയില് ഓര്മ്മയുണ്ടായിരിക്കണം. വളരെ സഹജമാണ്. മനസ്സിലാക്കൂ ബാബ കളിച്ചുകൊണ്ടിരിക്കുകയാണ്, ആ സമയം ആരെങ്കിലും അവിടെ വരികയാണെങ്കില് ബാബ പെട്ടെന്ന് അവര്ക്ക് അവിടെ തന്നെ ജ്ഞാനം നല്കുന്നതില് മുഴുകും. പരിധിയില്ലാത്ത പിതാവിനെ അറിയുമോ? പഴയ ലോകത്തെ പുതിയതാക്കി മാറ്റുന്നതിനാണ് ബാബ വരുന്നത്. രാജയോഗം പഠിപ്പിക്കുന്നു. ഭാരതവാസികളെ തന്നെയാണ് പഠിപ്പിക്കുന്നത്. ഭാരതം തന്നെയാണ് സ്വര്ഗ്ഗമായിരുന്നത്. അവിടെ ഈ ദേവീ ദേവതകളുടെ രാജ്യമായിരുന്നു. ഇപ്പോഴാണെങ്കില് നരകമാണ്. ബാബ തന്നെയാണ് നരകത്തെ വീണ്ടും സ്വര്ഗ്ഗമാക്കി മാറ്റുക. ഇങ്ങനെയിങ്ങനെയുള്ള മുഖ്യമായ കാര്യങ്ങള് ഓര്മ്മിക്കൂ ആരെങ്കിലും വരുകയാണെങ്കില് അവര്ക്കും മനസ്സിലാക്കികൊടുക്കൂ. അപ്പോള് അത്രയും സന്തോഷമുണ്ടാകും. കേവലം പറയൂ ബാബ വന്നു കഴിഞ്ഞു. ഗീതയില് പാടപ്പെട്ടിട്ടുള്ള അതേ മഹാഭാരത യുദ്ധമാണിത്. ഗീതയുടെ ഭഗവാന് വന്നു, ഗീത കേള്പ്പിച്ചു. എന്തിന് വേണ്ടി? മനുഷ്യനെ ദേവതയാക്കുന്നതിന്. കേവലം ബാബ പറയുന്നു അച്ഛനായ എന്നെയും സമ്പത്തിനെയും ഓര്മ്മിക്കൂ. ഇത് ദുഃഖധാമമാണ്. ഇത്രയും ബുദ്ധിയില് ഓര്മ്മയുണ്ടെങ്കില് സന്തോഷമുണ്ടായിരിക്കും. നമ്മള് ആത്മാക്കള് ബാബയോടൊപ്പം ശാന്തി ധാമിലേയ്ക്ക് പോകുന്നവരാണ്. പിന്നീട് അവിടെ നിന്നും പാര്ട്ടഭിനയിക്കാന് ഏറ്റവുമാദ്യം സുഖധാമത്തില് വരും. എങ്ങനെയാണോ കോളേജില് പഠിക്കുമ്പോള് മനസ്സിലാക്കുന്നത് ഞങ്ങള് ഇന്നയിന്നത് പഠിച്ച് ഇന്നതാകും. വക്കീലാവും അഥവാ പോലീസ് സൂപ്രണ്ടാകും, ഇത്രയും പൈസ സമ്പാദിക്കും. സന്തോഷത്തിന്റെ രസം ഉയര്ന്നുകൊണ്ടിരിക്കും. നിങ്ങള് കുട്ടികള്ക്കും ഈ സന്തോഷമുണ്ടായിരിക്കണം. നമ്മള് പരിധിയില്ലാത്ത ബാബയില് നിന്നും ഈ സമ്പത്ത് നേടുന്നു പിന്നീട് സ്വര്ഗ്ഗത്തില് നമ്മള് നമ്മുടെ കൊട്ടാരമുണ്ടാക്കും. മുഴുവന് ദിവസത്തിലും ബുദ്ധിയില് ഈ ചിന്ത ഉണ്ടാവുകയാണെങ്കില് സന്തോഷവുമുണ്ടാകും. തന്റെയും മറ്റുള്ളവരുടെയും മംഗളം ചെയ്യൂ. ഏത് കുട്ടികളിലാണോ ജ്ഞാനധനമുള്ളത് അവരുടെ കര്ത്തവ്യമാണ് ദാനം നല്കുക. അഥവാ ധനമുണ്ട്, ദാനം ചെയ്യുന്നില്ലായെങ്കില് അവരെ പിശുക്കരെന്ന് പറയുന്നു. അവരുടെ അടുക്കല് ധനമുണ്ടെങ്കില് പോലും ഇല്ലാത്തത് പോലെയാണ്. ധനമുണ്ടെങ്കില് തീര്ച്ചയായും ദാനം ചെയ്യണം. നല്ല നല്ല മഹാരഥി കുട്ടികള് അവരാണ് അവര് സദാ ബാബയുടെ ഹൃദയത്തില് കയറിയിരിക്കും. ചിലരെ പ്രതി ചിന്തയുണ്ടാകുന്നു - ഒരു പക്ഷെ ഇവര് കൊഴിഞ്ഞു പോകുമോ. സാഹചര്യം അങ്ങനെയാണ്. ദേഹ- അഹങ്കാരം വളരെയധികം ഉയര്ന്നിരിക്കുന്നു. ഏത് സമയം വേണമെങ്കിലും കൈ ഉപേക്ഷിച്ച് തന്റെ വീട്ടിലേക്ക് പോകാം. മുരളിയെല്ലാം വളരെ നന്നായി കേള്പ്പിക്കുന്നുണ്ട് എന്നാല് ദേഹ-അഭിമാനം വളരെയധികമുണ്ട്, അല്പമൊന്ന് ബാബ ജാഗ്രതപ്പെടുത്തുമ്പോഴേക്കും കേട് വരുന്നു. അല്ലായെങ്കില് മഹിമയുണ്ട് - സ്നേഹിക്കുകയോ തട്ടിയകറ്റുകയോ ചെയ്തോളൂ....... ഇവിടെ ബാബ ശരിയായ കാര്യം ചെയ്യുമ്പോള് പോലും ദേഷ്യം വരുന്നു. ഇങ്ങനെയിങ്ങനെയുള്ള കുട്ടികളുമുണ്ട്, ചിലര് ഉള്ളില് നന്ദി അറിയിച്ചുകൊണ്ടിരിക്കുന്നു, ചിലര് ഉള്ളില് കത്തി മരിക്കുന്നു. മായയുടെ ദേഹാഭിമാനം വളരെയാണ്. മുരളി കേള്ക്കുന്നതേയില്ലാത്ത കുട്ടികളുമുണ്ട്. എന്നാല് മുരളി കേള്ക്കാതിരിക്കാനേ കഴിയാത്ത കുട്ടികളുമുണ്ട്. മുരളി പഠിക്കുന്നില്ലായെങ്കില് എന്നില് വളരെയധികം ജ്ഞാനമുണ്ട് എന്ന ഗര്വ്വാണ,് എന്നാല് ഒന്നും തന്നെയില്ല.

അതുകൊണ്ട് എവിടെയെങ്കിലും ശങ്കാരാചാര്യര് മുതലായവര് പ്രദര്ശിനിയില് വരുന്നു, സേവനം നന്നായി നടക്കുന്നുവെങ്കില് ആ വാര്ത്ത എല്ലാവരെയും അറിയിക്കണം അപ്പോള് എല്ലാവര്ക്കും അറിയാന് സാധിക്കും എങ്ങനെയാണ് സേവനം നടക്കുന്നതെന്ന്, അവരും പഠിക്കും. സേവനത്തിന് വേണ്ടി ഇങ്ങനെയിങ്ങനെയുള്ള ചിന്ത ആര്ക്കാണോ വരുന്നത് അവരെ തന്നെയാണ് ബാബ സര്വ്വീസബിള് എന്ന് മനസ്സിലാക്കുന്നത്. സേവനത്തില് ഒരിക്കലും ക്ഷീണിക്കരുത്. ഇത് അനേകരുടെ മംഗളം ചെയ്യലാണല്ലോ. ബാബയ്ക്കും ഇതേ ശ്രദ്ധയാണുള്ളത്, എല്ലാവര്ക്കും ഈ ജ്ഞാനം ലഭിക്കണം. കുട്ടികളുടെയും ഉന്നതിയുണ്ട്. ദിവസവും മുരളിയില് മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു - ഈ ആത്മീയ സേവനമാണ് മുഖ്യം. കേള്ക്കുകയും കേള്പ്പിക്കുകയും വേണം. താത്പര്യമുണ്ടായിരിക്കണം. ബാഡ്ജെടുത്ത് ദിവസവും ക്ഷേത്രങ്ങളില് പോയി മനസ്സിലാക്കി കൊടുക്കൂ - ഈ ലക്ഷ്മീ നാരായണന് എങ്ങനെയാണ് ഉണ്ടായത്? പിന്നീട് എങ്ങോട്ട് പോയി, എങ്ങനെ രാജ്യഭാഗ്യം നേടി? ക്ഷേത്രത്തിന്റെ വാതില്ക്കല് പോയിരിക്കൂ. ആര് വരുകയാണെങ്കിലും പറയൂ, ഈ ലക്ഷ്മീ നാരായണന് ആരാണ്, ഭാരതത്തില് എപ്പോഴാണ് ഇവരുടെ രാജ്യമുണ്ടായിരുന്നത്? ഹനുമാനും ചെരുപ്പികളില് പോയി ഇരുന്നിട്ടുണ്ടായിരുന്നില്ലേ. അതിലും രഹസ്യമില്ലേ. ദയ ഉണ്ടാവുന്നു. സേവനത്തിനുള്ള ഒരുപാട് യുക്തികള് ബാബ പറഞ്ഞു തരുന്നുണ്ട്, എന്നാല് പ്രയോഗത്തില് വളരെ വിരളെ പേരാണ് കൊണ്ടു വരുന്ന്. സേവനം അനേകമുണ്ട്. അന്ധരുടെ ഊന്നു വടിയായി മാറണം. ആരാണോ സേവനം ചെയ്യാത്തത്, ബുദ്ധി ക്ലിയറല്ലാത്തത് എങ്കില് പിന്നീട് ധാരണയും ഉണ്ടാവുകയില്ല. ഇല്ലായെങ്കില് സേവനം വളരെ സഹജമാണ്. നിങ്ങള് ഈ ജ്ഞാനരത്നങ്ങളുടെ ദാനം ചെയ്യൂ. ഏതെങ്കിലും സമ്പന്നന് വരുകയാണെങ്കില് പറയൂ ഞങ്ങള് താങ്കള്ക്ക് ഈ സമ്മാനം നല്ക്കുകയാണ്. ഇതിന്റെ അര്ത്ഥവും അവര്ക്ക് മനസ്സിലാക്കി കൊടുക്കൂ. ഈ ബാഡ്ജുകളുടെ മേല് ബാബയ്ക്ക് വളരെയധികം ബഹുമാനമാണ്. മറ്റാര്ക്കും ഇത്രയും ബഹുമാനമില്ല. ഇതില് വളരെ നല്ല ജ്ഞാനം അടങ്ങിയിട്ടുണ്ട്. എന്നാല് ആരുടെ ഭാഗ്യത്തിലില്ലയോ ബാബയ്ക്കും എന്ത് ചെയ്യാന് സാധിക്കും. ബാബയേയും പഠിപ്പിനെയും ഉപേക്ഷിക്കുക- ഇത് ഏറ്റവും വലിയ ആത്മ-ഹത്യയാണ്. ബാബയുടെതായി മാറി പിന്നീട് ഉപേക്ഷിച്ച് പോവുക - ഇതു പോലെലൊരു മഹാപാപം മറ്റൊന്നില്ല. അതുപോലെയുരു ഭാഗ്യദോഷിയും മറ്റാരുമില്ല. കുട്ടികള്ക്ക് ശ്രീമതത്തിലൂടെ നടക്കേണ്ടേ. നമ്മള് വിശ്വത്തിന്റെ അധികാരികളാവുന്നവരാണെന്ന് നിങ്ങളുടെ ബുദ്ധിയിലുണ്ട്, ചെറിയ കാര്യമല്ല. ഓര്മ്മിക്കുകയാണെങ്കില് സന്തോഷവുമുണ്ടായിരിക്കും. ഓര്മ്മയിലിരിക്കാത്തതുകൊണ്ട് പാപവും ഭസ്മമാവുകയില്ല. ദത്തെടുക്കപ്പെട്ടവരാണെങ്കില് സന്തോഷത്തിന്റെ അതിര് വര്ദ്ധിക്കണം. എന്നാല് മായ വളരെയധികം വിഘ്നമിടുന്നു. പാകമാകാത്തവരെ വീഴ്ത്തുന്നു. ആരാണോ ബാബയുടെ ശ്രീമതം എടുക്കാത്തത് അവര് എന്ത് പദവി നേടാനാണ്. അല്പമെങ്കിലും സ്വീകരിച്ചാല് കുറഞ്ഞ പദവിയെങ്കിലും നേടും. നല്ല രീതിയില് നിര്ദ്ദേശമെടുക്കുകയാണെങ്കില് ഉയര്ന്ന പദവി നേടും. ഈ പരിധിയില്ലാത്ത രാജധാനി സ്ഥാപിതമായികൊണ്ടിരിക്കുകയാണ്. ഇതില് ചിലവ് മുതലായവയുടെയൊന്നും കാര്യമില്ല. കുമാരിമാര് വരുന്നു, പഠിച്ച് അനേകരെ തനിക്കു സമാനമാക്കി മാറ്റുന്നു, ഇതില് ഫീസ് മുതലായവയുടെ കാര്യം തന്നെയില്ല. ബാബ പറയുന്നു നിങ്ങള്ക്ക് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി നല്കുന്നു. ഞാന് സ്വര്ഗ്ഗത്തിലേക്ക് വരുന്നില്ല. ശിവബാബ ദാതാവാണല്ലോ. ബാബയ്ക്ക് എന്ത് ചിലവ് നല്കാനാണ്. ഇദ്ദേഹം എല്ലാം ബാബയ്ക്ക് നല്കി, അവകാശിയാക്കി മാറ്റി. പ്രതിഫലമായി നോക്കൂ രാജ്യഭാഗ്യമല്ലേ ലഭിക്കുന്നത്. ഇത് ഏറ്റവുമാദ്യത്തെ ഉദാഹരണമാണ്. മുഴുവന് വിശ്വത്തിലും സ്വര്ഗ്ഗത്തിന്റെ സ്ഥാപന നടക്കുന്നു. ഒരു പൈസയുടെയും ചിലവില്ല. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പിതാ സ്നേഹിയായി മാറുന്നതിന് വേണ്ടി വളരെ വളരെ സുഖദായിയായി മാറണം. തന്റെ പെരുമാറ്റം വളരെ മധുരവും റോയലുമായിരിക്കണം. സര്വ്വീസബിളായി മാറണം. നിരഹങ്കാരിയായി മാറി സേവനം ചെയ്യണം.

2) പഠിപ്പിനെയും ബാബയെയും ഉപേക്ഷിച്ച് ഒരിക്കലും ഉള്ളുകൊണ്ട് പശ്ചാതപിക്കുന്ന മഹാപാപിയായി മാറരുത്. മുഖ്യമായത് ആത്മീയ സേവനമാണ്, ഈ സേവനത്തില് ഒരിക്കലും ക്ഷീണിക്കരുത്. ജ്ഞാനരത്നങ്ങളുടെ ദാനം നല്കണം, പിശുക്കരാകരുത്.

വരദാനം :-
സദാ നിജധാമത്തിന്റെയും നിജസ്വരൂപത്തിന്റെയും സ്മൃതിയിലൂടെ സ്നേഹിയും വേറിട്ടിരിക്കുന്നവരുമായി ഭവിക്കട്ടെ.

നിരാകാരി ലോകത്തിന്റെയും നിരാകാരി സ്വരൂപത്തിന്റെയും സ്മൃതിയാണ് സദാ സ്നേഹിയും വേറിട്ടതുമാക്കി മാറ്റുന്നത്. നമ്മള് തന്നെയാണ് നിരാകാരീ ലോകത്തില് വസിച്ചിരുന്നത്, ഇവിടെ സേവനത്തിനായി അവതരിച്ചിരിക്കുന്നു. നമ്മള് ഈ മൃത്യുലോകത്തിലുള്ളവരല്ല പക്ഷേ അവതരിച്ചിരിക്കുകയാണ്, കേവലം ഈ ചെറിയ കാര്യം ഓര്മ്മയിലുണ്ടെങ്കില് ഉപരാമമാകും. ആരാണോ അവതരിച്ചതെന്നു മനസ്സിലാക്കാതെ ഗൃഹസ്ഥിയെന്നു മനസ്സിലാക്കുന്നത് എങ്കില് ഗൃഹസ്ഥിയുടെ വാഹനം ചെളിയില് തന്നെ കുടുങ്ങിക്കിടക്കുന്നു. ഗൃഹസ്ഥിയുടെ സ്ഥിതി ഭാരമുള്ളതും, അവതരിച്ചതെന്നു മനസ്സിലാക്കുകയാണെങ്കില് സ്ഥിതി ഭാരരഹിതവുമായിരിക്കും. അവതരിച്ചതെന്നു മനസ്സിലാക്കുന്നതിലൂടെ തന്റെ നിജ ധാമം, നിജ സ്വരൂപത്തിന്റെ ഓര്മ്മയുണ്ടാകും കൂടാതെ ഉപരാമമാകുകയും ചെയ്യും.

സ്ലോഗന് :-
ആരാണോ ശുദ്ധിയോടെയും വിധിപൂര്വ്വവുമായി ഓരോ കാര്യവും ചെയ്യുന്നത് അവരാണ് ബ്രാഹ്മണന്.

അവ്യക്ത സൂചന : സത്യതയുടെയും സഭ്യതയുടെയും സംസ്കാരത്തെ സ്വായത്തമാക്കൂ.

ആരാണ് നിര്മ്മാണരായിരിക്കുന്നത് അവര്ക്കാണ് നവനിര്മ്മാണം ചെയ്യാന് സാധിക്കുക. ശുഭഭാവനയുടെയും ശുഭകാമനയുടെയും ബീജം തന്നെ നിമിത്ത ഭാവവും നിര്മ്മാണ ഭാവവുമാണ്. പരിധിയുള്ള പ്രശസ്തിയല്ല എന്നാല് നിര്മ്മാണ കാര്യമാണ്. ഇപ്പോള് തന്റെ ജീവിതത്തില് സത്യതയുടെയും സഭ്യതയുടെയും സംസ്കാരം ധാരണ ചെയ്യൂ. അഥവാ നിങ്ങള് ആഗ്രഹിക്കാതെ തന്നെ ഇടയ്ക്ക് ക്രോധമോ ദേഷ്യമോ വരുകയാണെങ്കില് ഹൃദയത്തില് നിന്നും പറയൂ 'മധുരമായ ബാബ' എങ്കില് എക്സ്ട്രാ സഹായം ലഭിക്കും.