08.03.26    Avyakt Bapdada     Malayalam Murli    18.01.2009     Om Shanti     Madhuban


40 വർഷത്തെ അവ്യക്ത പാലനയുടെ റിട്ടേൺ - 4 -കാര്യങ്ങൾ ശുഭ ചിന്തകരാകൂ, ശുഭചിന്തനം ചെയ്യൂ, ശുഭ വൃത്തിയുടെ വായുമണ്ഡലം സൃഷ്ടിക്കൂ, (0) സീറോ യുടെയും ഹീറോ യുടെയും സ്മൃതിയിലിരിക്കുക.


ഇന്ന് ബാപ്ദാദ തന്റെ സേവനത്തിൽ പങ്കാളികളായ കുട്ടികളെ കാണാൻ വന്നിരിക്കുന്നു. ആദിയിലെ സേവനത്തിലെ കൂട്ടുകാർ ഒപ്പം ഇപ്പോഴും സേവനത്തിൽ കൂട്ടകാരായി സേവനത്തിന്റെ നല്ല അഭിവൃദ്ധി ഉണ്ടാക്കുന്നുണ്ട്,ബാപ്ദാദ തന്റെ കൂട്ട്കാരെ കണ്ടിട്ട് സന്തോഷിക്കുന്നു. ഹൃദയത്തിൽ പാട്ട് പാടുന്നു ആഹാ,വിശ്വപരിവർത്തനത്തിലെ എന്റെ കൂട്ട്കാർക്ക് അഭിനന്ദനം.

ഇന്ന് അമൃതവേള മുതൽ നാനാഭാഗത്ത് നിന്നും ബാപ്ദാദയ്ക്ക് സ്നേഹത്തിന്റെ മാലകൾ അർപ്പിച്ചുകൊണ്ടിരിക്കുന്നു. മൂന്ന് പ്രകാരത്തിലുള്ള മാലകൾ ഉണ്ടായിരുന്നു. ഒന്ന് ബാബയ്ക്ക് സമാനമാകുന്നതിനുള്ള ഉന്മേഷവും ഉത്സാഹവും, രണ്ടാമത്തേത് ആഴത്തിൽ വേർപിരിഞ്ഞ ബന്ധനത്തിലുള്ള ഗോപികമാരുടേത്, അവരടേത് മാലകളായിരുന്നു, പക്ഷെ തിളങ്ങുന്ന വളരെ അമൂല്യമായ കണ്ണ്നീർ മാലയായിരുന്നു. ഓരോ കണ്ണുനീരും മുത്തുകൾ പോലെ തിളങ്ങുന്നുണ്ടായിരുന്നു. മൂന്നാമത്തെ മാല ചില കുട്ടികളുടെ പരാതികളുടേതായിരുന്നു.

ഇന്ന് അമൃതവേള മുതൽ എല്ലാവരിലും പ്രത്യേക സ്നേഹം കാണുന്നുണ്ടായിരുന്നു. ബാപ്ദാദ ഭീമാകാരമായ രൂപത്തിൽ കൈകൾ വിടർത്തി എല്ലാ കുട്ടികളെയും ആലിംഗനം ചെയ്തു.ഇന്നത്തെ ദിവസം സ്നേഹത്തോടൊപ്പം സർവ്വ ശക്തികളും വിൽ തരുന്നതിന്റേതുമായിരുന്നു. ഒരു കുട്ടിയുടെ കൈകളിൽ കൈ കൊടുത്തതിനൊപ്പം സർവ്വ കുട്ടികൾക്കും ( ശക്തി സേനയും, പാണ്ഡവ സേനയും) ഇച്ഛാശക്തികൾ വിൽ ചെയ്തു നൽകി.പല കുട്ടികളും പാണ്ഡവരും ശക്തികളും അന്തർമുഖികളായി പുരുഷാർത്ഥത്തിൽ തീവ്രഗതിയിലൂടെ മുന്നോട്ട് പോകുന്നത് ബാപ്ദാദ കണ്ടു. പുറമെ കാണുന്നില്ല പക്ഷെ വളരെ നല്ല പുരുഷാർത്ഥികളാണ്. ഇന്ന് എല്ലാ കുട്ടികളുടെയും പ്രത്യേക രൂപം ബാപ്ദാദ കണ്ടു, സ്നേഹത്തിന്റെ വിഷയത്തിന്റെ തിളക്കം എല്ലാവരുടെയും മുഖത്ത് കാണുന്നുണ്ടായിരുന്നു. ജ്ഞാന സ്വരൂപ ആത്മാക്കളായ കുട്ടികളാണ്, പക്ഷെ സ്നേഹത്തിന്റെ വിഷയം അത്യാവശ്യമാണ്, കാരണം സ്നേഹികൾ പരിശ്രമം കുറച്ച് സ്നേഹത്തിന്റെ അനുഭവത്തിൽ സഹജമായിരിക്കുന്നു. എങ്ങനെയുള്ള പർവ്വതം പോലെയുള്ള പ്രശ്നവും സ്നേഹത്തിന്റെ ശക്തി പർവ്വതത്തിനെയും പഞ്ഞിയാക്കി മാറ്റുന്നു. പർവതത്തെ പോലും വെള്ളം പോലെ ഭാരമില്ലാത്തതാക്കുന്നു. സ്നേഹം ഒരു ഛത്രഛായയാണ്. ഛത്രഛായ ഉള്ളത് കാരണം സദാ സുരക്ഷിതമായിരിക്കുന്നൂ . സഹജമാക്കി മാറ്റുന്നു. സ്നേഹത്തോടെ പരമാത്മാവിനെ ഭഗവാനെ തന്നെ തന്റെ സുഹൃത്താക്കി മാറ്റുന്നു. അതിന്റെ ഓർമ്മചിഹ്നമാണ് ഖുദാ ദോസ്റ്റിന്റെത്.

ഈശ്വരൻ തന്നെ സുഹൃത്താകുന്നതിലൂടെ സൗഹൃദത്തിലൂടെ ഏത് പ്രശ്നവും സഹജമായി മാറുന്നു. ബാബയെ നിങ്ങളുടെ കൂട്ട്കാരനാക്കുക. ജ്ഞാനം ബീജമാണ്, സ്നേഹത്തിന്റെ ജലം ബീജത്തിൽ പ്രാപ്തിയുടെ ഫലം നിറഞ്ഞതാക്കുന്നു. അങ്ങനെയുള്ള ബാബയുടെ സ്നേഹികളായ കുട്ടികൾ ബാബയെ ഓർമ്മിക്കുന്നത് പ്രയത്നമായി കരുതില്ല. സ്നേഹമുള്ളവർക്ക് ഒരിക്കലും സ്നേഹം മറക്കാൻ കഴിയില്ല. എന്റെ ബാബ എന്ന് പറയുന്നതിലൂടെ ഹൃദയത്തിന്റെ സ്നേഹത്തിലൂടെ സർവ്വ ഖജനാവുകളുടെയും താക്കോൽ ലഭിക്കുന്നു.അതിനാൽ ബാപ്ദാദ രണ്ടു പേരും അങ്ങനെ സ്നേഹമുള്ള കുട്ടികളുടെ മുന്നിൽ ഹാജരാകുന്നു.എല്ലാവരും ഓർമ്മിക്കുന്നുണ്ട്. ചിലർ ചെറിയ പരിശ്രമത്തോടെ ചെയ്യുന്നു,ചിലർ സദാ സ്നേഹത്തിന്റെ സാഗരത്തിൽ നിരന്തരം ലയിച്ചിരിക്കുന്നു.ലോകത്തിലുള്ളവർ പറയുന്നു ആത്മാവ് പരമാത്മാവിൽ ലയിക്കുന്നു, പക്ഷെ ആത്മാവ് പരമാത്മാവിന്റെ സ്നേഹത്തിൽ ലയിക്കുന്നു. ലയിക്കുന്നില്ല, സ്നേഹത്തിൽ ലയിക്കുന്നു.

ഇന്ന് സ്നേഹത്തിൽ ലയിക്കുന്ന ദിവസമാണ്. പരിശ്രമം സമാപ്തമായി സ്നേഹത്തിന്റെ രൂപത്തിലേക്ക് പരിവർത്തനപ്പെടുന്നു. ബാപ്ദാദ സർവ്വ കുട്ടികളുടെയും റിസൾട്ട് നോക്കി, ഭൂരിപക്ഷം പേരും ഗൃഹപാഠം ചെയ്തിട്ടുണ്ട്. ബാബയ്ക്ക് സമാനമാകുന്നതിന്റെ ലക്ഷ്യം ആവർത്തിച്ച് റിവൈസ് ചെയ്തു, മനസിലാക്കുകയും ചെയ്തു. 75% കുട്ടികൾക്കും നല്ല ഫലം ലഭിച്ചു. ബാബയ്ക്ക് സമാനമാകണം,ഏത് കൊടുങ്കാറ്റുകൾ വന്നാലും, കലിയുഗത്തിന്റെ സമാപ്തിയുടെ സമയമാണ്, കൊടുങ്കാറ്റുകൾ വരും, പരിവർത്തനത്തിന്റെ സമയമാണ്,എന്നാൽ നിങ്ങൾ കുട്ടികൾക്ക് കൊടുങ്കാറ്റ് എന്താണ്! കൊടുങ്കാറ്റ് കൊടുങ്കാറ്റല്ല പകരം സമ്മാനമാണ്, കാരണം ബാപ്ദാദയുടെ വരദാന ഹസ്തങ്ങൾ എല്ലാ പുരുഷാർത്ഥി കുട്ടികളുടെയും തലയ്ക്കു മുകളിലാണ്.ദൃഢ സങ്കല്പത്തിന്റെ അതായത് ദൃഢതയുടെ താക്കോൽ ഉപയോഗിച്ചവർ, ഇപ്പോഴത്തെ ഫലം അനുസരിച്ച് സഫലത നേടിയിട്ടുണ്ട്. കൊടുങ്കാറ്റിനെ എന്നേയ്ക്കും സമ്മാനമാക്കി മാറ്റുക, പ്രശ്നത്തെ പരിഹാരമാക്കി മാറ്റി മുന്നോട്ട് പോകുക, ബാപ്ദാദ ഇപ്പോഴത്തെ ഫലങ്ങളിൽ സന്തുഷ്ടനാണ്. നിങ്ങൾ ചെയ്ത യോഗതപസ്യയിൽ ലക്ഷ്യം ദൃഢമായിരുന്നു, അങ്ങനെയാകണം.

40 വർഷത്തെ അവ്യക്ത പാലന പൂർത്തിയായി. 40 വർഷത്തിൽ ആദ്യം വരുന്നത് എന്താണ് ഒരു ബിന്ദു, പൂജ്യം. പൂജ്യം ഓർമ്മിപ്പിക്കുന്നത്,ഞാൻ ഹീറോയാണ്, സത്യമായ ഹീറോയാണ്, മഹാൻ ഹീറോയാണ്, ഹീറോ പാർട്ട്ധാരിയായി എല്ലാ കാര്യങ്ങളും ഹീറോയ്ക്ക് സമാനമായി ചെയ്യണം. അതിനാൽ പൂജ്യത്തെയും ഹീറോയും സദാ ഓർമ്മയിൽ വേണം, ശേഷിക്കുന്ന നാലെണ്ണത്തിൽ, സ്വാഭാവിക ജീവിതത്തിൽ നാല് കാര്യങ്ങൾ ചെയ്യണം, ദൃഢതയോടെ ചെയ്യണം,ചെയ്യുമോ? തയ്യാറാണോ? തീർച്ചയായും? തീർച്ചയായും? തീർച്ചയായും? പിന്നിലുള്ളവർ, ഉറപ്പാണോ?ദുർബലരെ മായ വിഴുങ്ങുന്നു,അതിനാൽ ഉറപ്പുള്ളവരാകണം. ഒരു കാര്യം സദാ ശുഭചിന്തകർ, ആരുടെയെങ്കിലും കുറവുകൾ കാണുകയും, കേൾക്കുകയും ചെയ്താൽ ദയാ ഹൃദയമുള്ളവരായി ശുഭ ചിന്തകരായി അവർക്ക് സഹയോഗം നൽകണം. ഇതിനെയാണ് ശുഭചിന്തകർ എന്ന് പറയുന്നത്. ഉറപ്പുണ്ടല്ലോ! ആശ്രയം നല്കുന്നവരായി, ദയാഹൃദയമുള്ളവരായി സഹയോഗം നൽകൂ. അവരെ അകറ്റി നിർത്തുകയോ, വെറുക്കുകയോ ചെയ്യരുത്,ക്ഷമിക്കണം. പരവശരായിരിക്കുന്നവരെ വെറുക്കരുത്. ആശ്രയം നൽകണം. അപ്പോൾ ശുഭ ചിന്തകരും രണ്ടാമത്തേത് ശുഭചിന്തനവും. ഇപ്പോൾ ബാപ്ദാദ കാണുന്നു മിക്ക കുട്ടികളിലും ഇടയ്ക്കൊക്കെ ധാരാളം വ്യർത്ഥ സങ്കല്പങ്ങൾ വരുന്നു, ഇതിൽ ശേഖരിച്ചിട്ടുള്ള ശക്തികൾ വ്യർത്ഥമായി പോകുന്നുണ്ട്, അതിനാൽ ശുഭചിന്തനത്തിനായി നിങ്ങളുടെ സ്വമാനത്തിന്റെ ഏതെങ്കിലുമൊക്കെ ടൈറ്റിലുകൾ ഗൃഹപാഠമായി നൽകുക, മനസ്സിന്റെ ടൈംടേബിൾ ഉണ്ടാക്കുക. പ്രവർത്തികൾക്കായി ടൈം ടേബിൾ ഉണ്ടാക്കാറുണ്ട്, പക്ഷെ മനസ്സിനായി ടൈം ടേബിൾ ഉണ്ടാക്കൂ. അമൃതവേളയിൽ മിലനം നടത്തിയതിനു ശേഷം മനസ്സിന് ഏതെങ്കിലും സ്വമാനം കൊടുക്കുക, 12 13 തവണ എല്ലാവർക്കും സമയം കിട്ടുമെന്ന് പറഞ്ഞിട്ടുണ്ടല്ലോ, അതിൽ മനസിലാക്കി ചെയ്യൂ, റിവൈസ് ചെയ്യൂ, അപ്പോൾ മനസ്സ് ബിസിയായിരിക്കുന്നതിലൂടെ വ്യർത്ഥ സങ്കല്പങ്ങളിൽ സമയം നഷ്ടമാകില്ല, പരിശ്രമിക്കേണ്ടി വരില്ല, സംഗമയുഗം ആനന്ദത്തിന്റെ യുഗമാണ്, ആ സന്തോഷത്തിലിരിക്കും. രണ്ടാമത്തേത് ശുഭചിന്തനമാണ്. പരിശോധിച്ച് മാറ്റുക. മൂന്നാമത്തേതാണ് ശുഭ വൃത്തി. അശുഭ വൃത്തി വായുമണ്ഡലത്തിൽ അശുദ്ധി വ്യാപിപ്പിക്കുന്നു, അതിനാൽ ശുഭ വൃത്തി. നാലാമത്തേത് എല്ലാവരും ഈ ഉത്തരവാദിത്വം ഏറ്റെടുക്കണം, എനിക്ക് എന്റെ ജോലിയാണ് മുഖ്യം, മറ്റുള്ളവരെ നോക്കരുത്, എന്റെ ജോലിയാണ് ശുഭ വായുമണ്ഡലം ഉണ്ടാക്കുക. അന്തരീക്ഷത്തിൽ എപ്പോഴെങ്കിലും ദുർഗന്ധം ഉണ്ടായാൽ എന്താണ് ചെയ്യുന്നത്? സുഗന്ധം പരത്തുകയില്ലേ! ദുർഗന്ധം സഹിക്കാൻ കഴിയില്ല. സുഗന്ധത്തിനുള്ള ഏതെങ്കിലും മാർഗ്ഗങ്ങൾ കണ്ടെത്തുന്നു, അതുപോലെ സാധാരണ വായുമണ്ഡലം അശുഭ വായുമണ്ഡലം പരിവർത്തനമാക്കണം. ചെറുതായാലും പുതിയതായാലും എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ദൃഢ സങ്കല്പം വേണം,ഞാൻ ശുഭ വായുമണ്ഡലം ഉണ്ടാക്കണം. ഈ പ്രതിജ്ഞ പ്രത്യക്ഷത കൊണ്ട് വരും. പ്രതിജ്ഞ ചെയ്യാറുണ്ട്, ബാപ്ദാദയും സന്തോഷിക്കുന്നു, എന്നാൽ ചിലപ്പോൾ പ്രതിജ്ഞയിൽ ദൃഢതയില്ലായ്മ വരുന്നു,അതിനാൽ ആഗ്രഹിക്കുന്ന അത്രയും സഫലത ഉണ്ടാകുന്നില്ല.മുഴുവൻ വിശ്വത്തിലെ,പ്രകൃതിയുടെ,ആത്മാക്കളുടെ,ആത്മാക്കളിൽ ബ്രാഹ്മണ ആത്മാക്കളും ഉൾപ്പെടുന്നുണ്ട്,എല്ലാവരും നിങ്ങളുടെ സേവസ്ഥാനത്തിന്റെ വായുമണ്ഡലം,അങ്ങനെ ദൃഢതയുള്ളതാക്കൂ, ത്യാഗം ചെയ്യണമെങ്കിൽ ചെയ്യണം,ഇവർ ത്യാഗം ചെയ്താൽ ഞാൻ ചെയ്യാം, എന്നല്ല. വ്യവസ്ഥ ശരിയാണെങ്കിൽ . . . . എങ്കിൽ എന്ന് പറയരുത്. ഞാൻ ചെയ്യണം. വിശ്വ പരിവർത്തകനാണ്, കൈകൾ ഉയർത്തുക. വിശ്വപരിവർത്തകരാണ്, വളരെ നല്ലത്. ആദ്യം ബാപ്ദാദ കാണാൻ ആഗ്രഹിക്കുന്നത്, അത് ഉണ്ട്, ഉണ്ടാകും, ഈവർഷം ബാപ്ദാദ ചെറുതോ വലുതോ ആയ സേവാകേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ അന്തരീക്ഷം എങ്ങനെയായിരിക്കണം. ഇന്നത്തെ ദിവസം സ്നേഹത്തിന്റെയും ശക്തിയുടെയും ദിവസമാണ്, അതുപോലെ എല്ലാ ഗ്രാമങ്ങളിലെയും സെന്ററുകൾ, വലിയ സെന്ററുകൾ എല്ലാത്തിന്റെയും അന്തരീക്ഷം ചൈതന്യ ക്ഷേത്രത്തിന്റേതായിരിക്കണം. നെഗറ്റീവിനെ പോസിറ്റിവാക്കുന്നതിൽ ആദ്യം ഞാൻ. ആദ്യം താങ്കൾ എന്ന് പറയരുത്,ആദ്യം ഞാൻ, കാരണം ബാപ്ദാദയും അദ്ധ്വാൻസ് പാർട്ടിയും ഇപ്പോൾ പ്രകൃതിയും കാത്തുനിൽക്കുന്നു. ക്രമീകണങ്ങൾ ചെയ്യേണ്ടത് നിങ്ങളാണ്, നിങ്ങൾ കാത്ത് നിൽക്കരുത്, ക്രമീകരണങ്ങൾ ചെയ്യണം.

ഇന്ന് എല്ലായിടത്തും ഭയം വ്യാപിപ്പിച്ചിരിക്കുന്നു, ലോകത്തിൽ ഭൂരിഭാഗം ആളുകളുടെയും ഹൃദയത്തിൽ ഒരു സങ്കല്പമാണ്, നാളെ എന്ത് സംഭവിക്കും! നാളെ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്കറിയാം! പരിവർത്തനം കൊണ്ടുവരുന്നതിൽ ആദ്യം ഞാൻ നിമിത്തമാകും, ഈ സങ്കല്പം ചെയ്യുന്നത് ആരാണ്? ഇതിനു കൈ ഉയർത്തുക. ചെയ്യണം, ചെയ്യണം. രക്ഷകൻ ആകണം. എന്തെങ്കിലും ഉപേക്ഷിക്കണം, സ്നേഹം നേടണം. മനസ്സിന്റെ കൈ ഉയർത്തിയോ അതോ ഈ കൈ ഉയർത്തിയോ? ആരാണ് മനസ്സിന്റെ കൈ ഉയർത്തിയത്? മനസ്സ് മാറിയാൽ ലോകം മാറുന്നു. അപ്പോൾ ഈവർഷത്തെ സ്ലോഗൻ എന്താണ്? ഒരു പ്രശ്നവുമില്ല .വിജയത്തിന്റെ പതാക ഹൃദയത്തിൽ അലയടിക്കും . മനസ്സിന്റെ നൃത്തമാണ് സന്തോഷം. അതിനാൽ എപ്പോഴും സന്തോഷത്തിന്റെ നൃത്തം ചെയ്യും. ദാതാവിന്റെ മക്കളാണെങ്കിൽ വരുന്ന എല്ലാവർക്കും ഏതെങ്കിലും ഗുണം സമ്മാനം നൽകുക. ഒരു സെക്കന്റിൽ ആ ദൃഢ സങ്കല്പം, ദാതാവിന്റെ സങ്കൽപം ലിഫ്റ്റ് ആയിമാറും, ഒരു നിമിഷത്തിനുള്ളിൽ പര്നധാമം സൂക്ഷ്മ വതനം, സ്തൂല മധുബൻ സാകാര വതനം പരിശ്രമമില്ലാതെ സെക്കന്റിൽ ആഗ്രഹിക്കുന്നിടത്തെല്ലാം എത്തിച്ചേരാനാകും . മുന്നിൽ വരുന്ന ആരെയും വെറും കൈയ്യോടെ അയയ്ക്കരുത്, മുഖത്തിലൂടെ ചലനത്തിലൂടെ വാക്കുകളിലൂടെ ഏതെങ്കിലും ഗുണങ്ങളുടെ സമ്മാനം ഇല്ലാതെ ആരെയും കണ്ടുമുട്ടരുത്.

ഈ എല്ലാ മാസത്തിന്റെയും ഫലങ്ങൾ നിങ്ങളുടെയടുത്ത് സൂക്ഷിക്കുക, യജ്ഞത്തിൽ സുഖമായിരിക്കുന്നു എന്ന് പറയുന്ന കാർഡ് ടീച്ചർ മുഖേന അയയ്ക്കണം. നീണ്ട കാർഡ് അയയ്ക്കരുത്. ലോകത്ത് ഉപയോഗിക്കുന്ന കാർഡ് അല്ല, ടീച്ചറിലൂടെ കിട്ടുന്ന വരദാനങ്ങളുടെ കാർഡ് അയയ്ക്കുക. എത്ര ഗുണങ്ങളുടെ സമ്മാനം ശക്തികളുടെ സമ്മാനം ഉണ്ട് ? എണ്ണുകയാണെങ്കിൽ എത്ര വലിയ ലിസ്റ്റാണ്. ഇനിയും നൽകുംന്തോറും കുറയുകയില്ല, വർദ്ധിച്ചുകൊണ്ടിരിക്കും. പെട്ടെന്ന് അപ്രത്യക്ഷമാകുന്നു എന്ന് പറയുന്നപോലെ ഈ ശിവമന്ത്രമാണ്, നിങ്ങളിൽ ഒരു ഗുണങ്ങളുടെയും കുറവ് ഉണ്ടാകില്ല, ഇനിയും വർധിക്കും, ദാനം കൊടുത്താൽ ഗ്രഹണം മാറും എന്നൊരു ചൊല്ലുണ്ട്. ശരി.

ഇപ്രാവശ്യം ആദ്യമായി വന്നവർ എഴുന്നേറ്റ് നിൽക്കുക. നല്ലതാണ് (മധ്യപ്രദേശ് ഗവർണ്ണർ മുന്നിലിരിക്കുന്നുണ്ട്) ഈ സഭയിൽ ആഗതനായി, വളരെ നല്ലതാണ്. ബാപ്ദാദ നിങ്ങൾക്ക് എല്ലാവർക്കും വന്നിട്ടുള്ളവർക്ക് വരദാനങ്ങൾ നൽകുന്നു, സദാ ബാബയോടു സുപ്രഭാതവും, ശുഭരാത്രിയും പറയുക, കാരണം ആദ്യം രാവിലെ കണ്ണ് തുറക്കുന്ന ഉടനെ ബാബയെ കാണുകയാണെകിൽ മുഴുവൻ ദിവസവും നല്ലതായിരിക്കും. ആദ്യമായി വന്നിട്ടുള്ള കുട്ടികൾക്ക് ബാപ്ദാദയുടെ കൊടിമടങ്ങു സ്നേഹസ്മരണകളും ആശംസകളും. ശരി.

ഇപ്പോൾ പറഞ്ഞ നാല് കാര്യങ്ങളിൽ അഞ്ചാമത്തേത് സീറോയും ഹീറോയും കേൾപ്പിച്ചതാണ്, ഈ കാര്യങ്ങളെ മനനം ചെയ്തുകൊണ്ട് മഗ്നമായ അവസ്ഥയിലിരിക്കുന്ന ബ്രാഹ്മണനിൽ നിന്നും ഫരിശ്തയാകുന്ന ആത്മാക്കൾക്ക്, ദേവതയാകുന്നത് നിങ്ങളുടെ ജന്മ സിദ്ധ അധികാരമാണ്, ഫരിശ്തയിൽ നിന്നും ദേവതയാകും, അതിനാൽ സദാ സ്നേഹത്തിന്റെ സ്നേഹത്തിൽ മുഴുകിയിരിക്കുന്ന, ലൗലീനരായിരിക്കുന്ന കുട്ടികൾക്ക്, സദാ ദൃഢതയുടെ സങ്കല്പത്തിന്റെ താക്കോൽ മനസ്സിലും, ബുദ്ധിയിലും സ്മൃതിയിൽ വയ്ക്കുന്നവർക്ക് കാരണം മായ ഈ താക്കോലിന് പിന്നാലെ കറങ്ങുന്നുണ്ട്. മനസ്സും ബുദ്ധിയും കൊണ്ട് സദാ സമർത്ഥരായിരിക്കുന്ന നാനാ ഭാഗത്തുമുള്ള കുട്ടികൾക്ക് ബാപ്ദാദയുടെ സ്നേഹസ്മരണകളും നമസ്തേയും.

ദാദിമാരോട്:- (ദാദി ജാനകിയോട്) പര്യടനം കഴിഞ്ഞു തിരിച്ചെത്തി, വളരെ നല്ലത്. ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വളരെ നല്ലതാണ്. പുറകിൽ ശക്തികളോടൊപ്പം പതാക വീശിക്കൊണ്ട് ജഗദംബ നടുക്ക് നിൽക്കുന്ന ചിത്രം ബാബയ്ക്ക് ഓർമ്മ വന്നു. ഇപ്പോൾ ആ ചിത്രം ബാപ്ദാദ വിശ്വത്തിനു മുന്നിൽ കാണിക്കാൻ ആഗ്രഹിക്കുന്നു. മുഴുവൻ ബ്രാഹ്മണരിൽ നിന്നും നിമിത്തമായി പര്യടനം നടത്തി അന്തരീക്ഷം ശക്തിശാലിയാക്കി അന്തരീക്ഷം പരിവർത്തനമാക്കി കാണിക്കും എന്ന ദൃഢ സങ്കൽപം ചെയ്യണം,അത്തരമൊരു ഒരു ശക്തി സേനയെ തയ്യാറാക്കൂ. ഈ പതാക ഉയർത്തണം. നിങ്ങളുടെ സ്ഥിതിയിലൂടെയും വാക്കിലും കർമ്മത്തിലും കൂടി ചുറ്റും സഞ്ചരിച്ചു അന്തരീക്ഷം ശരിയാക്കുന്ന ഗ്രൂപ്പ് തയ്യാറാക്കൂ. അത്തരമൊരു സംഘത്തെ തയ്യാറാക്കി കാണിക്കുക. ബാപ്ദാദയ്ക്ക് ചിത്രം ഓർമ്മ വന്നാൽ അത് പ്രയോഗികമാകണം. സമയമില്ലെന്ന് പറയരുത്. ശുഭഭാവന ഉണ്ടെങ്കിൽ സഹയോഗം ലഭിക്കും, അത്തരമൊരു സംഘത്തെ തയാറാക്കി ബാപ്ദാദയ്ക്ക് നൽകണം.

യൂത്ത് ഗ്രൂപ്പിനോട്:- ഈ വർഷത്തിൽ എല്ലാ ബ്രാഹ്മണ മര്യാദകളും, ഓരോ മര്യാദകളെയും പൂർണ്ണമായി, മനസ്സ്, വാക്ക് കർമ്മം സംബന്ധ സമ്പർക്കത്തിൽ നാല് രൂപത്തിലും കൂടി പാലിക്കുന്ന അത്തരമൊരു സംഘത്തെ തയ്യാറാക്കൂ.ഈ വർഷത്തിൽ ഒരു മര്യാദയും തെറ്റിക്കരുത്. നിങ്ങൾക്കിടയിൽ നിന്ന് അത്തരമൊരു സംഘത്തെ തയ്യാറാക്കൂ. ആരാണോ മുന്നോട്ട് വരുന്നത് അവർ അർജുനനാണ്. ഇഷ്ടമാണോ?ആരാണ് ചെയ്യുന്നത്?നിങ്ങൾ ചെയ്യുമോ?കൈകൾ ഉയർത്തൂ. ചെയ്യുമോ?എല്ലാ യുവാക്കളും ചെയ്യുമോ?എത്ര പേരുണ്ട്?(400)ഗ്രൂപ്പിൽ പരസ്പരം ഉറപ്പിച്ചിട്ട് സർക്കാരിനും കാണിച്ചുകൊടുക്കണം, ഇവർ മര്യാദ പുരുഷോത്തമരാണ്. സർക്കാർ ആഗ്രഹിക്കുന്നുണ്ടെങ്കിലും ചെയ്യാൻ കഴിയുന്നില്ല, നിങ്ങൾ ചെയ്തു കാണിക്കണം. ഉദാഹരണമായി മാറി കാണിക്കണം. ഗൃഹപാഠം ലഭിച്ചു, അല്ലെ? എല്ലായിടത്തും ബ്രാഹ്മണാത്മാക്കൾ അതിശയം ചെയ്ത് കാണിക്കണം എന്ന് ബാപ്ദാദ ആഗ്രഹിക്കുന്നു. വ്യർത്ഥ സങ്കല്പങ്ങളുടെ ബഹളം ഉണ്ടാകരുത്. വ്യർത്ഥ സങ്കൽപ്പങ്ങൾക്ക് കടന്നുവരാൻ സമയമില്ലാത്ത വിധത്തിൽ ശുദ്ധ സങ്കൽപ്പങ്ങൾ ശേഖരിക്കൂ. ഖജനാവ് അത്രയും ഉണ്ടോ. ശുദ്ധ സങ്കല്പങ്ങളുടെ ഖജനാവ് അത്രയും ശേഖരിച്ചിട്ടുണ്ടോ?ഉണ്ടോ, കൈകൾ ഉയർത്തൂ. ശക്തികളും ഉണ്ട്. നല്ലതാണ്, ശക്തികളും ഉദാഹരണമാകണം പാണ്ഡവരും ഉദാഹരണമാകട്ടെ. ശരി. ബാപ്ദാദയ്ക്ക് സന്തോഷമാണ്.

വരദാനം :-
സൂക്ഷമ സങ്കല്പങ്ങളുടെ ബന്ധനങ്ങളിൽ നിന്ന് മുക്തമായി ഉയർന്ന സ്ഥിതിയുടെ അനുഭവം ചെയ്യുന്ന ബന്ധനമില്ലാത്തവരായി ഭവിക്കട്ടെ.

എത്രത്തോളം ബന്ധനമില്ലാത്തവരാകുന്നുവോ അത്രയും ഉയർന്ന സ്ഥിതിയിൽ സ്ഥിതി ചെയ്യാൻ കഴിയുന്നു, അതിനാൽ മനസ്സാ വാചാ കർമ്മണാ സൂക്ഷ്മമായ ഏതെങ്കിലും നൂല് പോലും ബന്ധിച്ചിട്ടില്ലല്ലോ !ഒരു ബാബയെ കൂടാതെ മറ്റാരെയും ഓർമ്മ വരരുത്. സ്വന്തം ശരീരം പോലും ഓർമ്മ വന്നാൽ ദേഹത്തിനോടൊപ്പം ദേഹത്തിന്റെ സംബന്ധം, പദാർത്ഥം, ലോകത്തിലുള്ള എല്ലാം ഒന്നിന്റെ പിന്നാലെ വരും. ഞാൻ ബന്ധനമില്ലാത്തവനാണ് ഈ വരദാനം സ്മൃതിയിൽ വച്ച് മുഴുവൻ ലോകത്തെയും മായയുടെ കെണികളിൽ നിന്ന് മുക്തമാക്കുന്നതിന്റെ സേവനം ചെയ്യൂ.

സ്ലോഗന് :-
ദേഹി അഭിമാനി സ്ഥിതിയിലൂടെ ശരീരത്തിന്റെയും മനസ്സിന്റെയും അസ്വസ്ഥത സമാപ്തമാക്കുന്നവരാണ് അചഞ്ചലമായിരിക്കുന്നത്.

അവ്യക്ത സൂചന- നിശ്ചയത്തിന്റെ അടിത്തറ ദൃഢമാക്കി സദാ നിർഭയരും നിശ്ചിന്തരുമായിരിക്കൂ.

സമസ്യകളുടെ ജോലിയാണ് വരുന്നത്, നിശ്ചയ ബുദ്ധിയുള്ള ആത്മാവിന്റെ ജോലിയാണ് പരിഹാര സ്വരൂപമായി സമസ്യകളെ പരിവർത്തനം ചെയുന്നത്. എന്ത് കൊണ്ട്? ബ്രാഹ്മണ ജന്മം എടുക്കുമ്പോൾ നിങ്ങൾ ഓരോ ബ്രാഹ്മണ ആത്മാക്കൾ മായയെ വെല്ലുവിളിച്ചു, ഞങ്ങൾ മായാജീത്താകുന്നവരാണ് സമസ്യയുടെ സ്വരൂപമാണ് മായയുടെ സ്വരൂപം. വെല്ലുവിളിച്ചതിനാൽ മായ നേരിടും, ഒന്നും പുതിയതല്ലെന്ന് മനസിലാക്കി നിശ്ചയ ബുദ്ധി വിജയി സ്വരൂപത്തിലൂടെ, മറികടക്കുകയാണെങ്കിൽ നിശ്ചിന്ത ചക്രവർത്തിയാകും.