08.04.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - സര്വ്വോത്തമമായ യുഗം ഈ സംഗമയുഗമാണ്, ഇതില്ത്തന്നെയാണ് നിങ്ങള് ആത്മാക്കള് പരമാത്മാവായ ബാബയുമായി കണ്ടുമുട്ടുന്നത്, ഇതാണ് സത്യം സത്യമായ കുംഭമേള.

ചോദ്യം :-
ഏതൊരു പാഠമാണ് ബാബ പഠിപ്പിക്കുന്നത്, അത് ഒരു മനുഷ്യനാലും പഠിപ്പിക്കാന് സാധിക്കില്ല?

ഉത്തരം :-
ദേഹീ അഭിമാനിയാക്കുന്നതിനുള്ള പാഠം ഒരേയൊരു ബാബയാണ് പഠിപ്പിക്കുന്നത്, ഈ പാഠം ഒരു ദേഹധാരിക്കും പഠിപ്പിക്കാന് സാധിക്കില്ല. ഏറ്റവുമാദ്യം നിങ്ങള്ക്ക് ആത്മാവിന്റെ ജ്ഞാനം ലഭിക്കുന്നു. നിങ്ങള്ക്ക് അറിയാം നമ്മള് ആത്മാക്കള് അഭിനേതാക്കളായി പാര്ട്ട് അഭിനയിക്കാന് വന്നിരിക്കുകയാണ്, ഇപ്പോള് നാടകം പൂര്ത്തിയാവുകയാണ്, ഈ ഡ്രാമ ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമാണ്, ഇത് ആരെങ്കിലും ഉണ്ടാക്കിയതല്ല അതിനാല് ഇതിന് ആദിയും അന്ത്യവും ഇല്ല.

ഗീതം :-
ഉണരൂ പ്രിയതമകളേ ഉണരൂ...

ഓംശാന്തി.  
കുട്ടികള് ഈ ഗീതം അനേകം തവണ കേട്ടിട്ടുണ്ടാകും. പ്രിയതമന് പ്രിയതമകളോട് പറയുകയാണ്. ബാബ എപ്പോഴാണോ ശരീരത്തില് വരുന്നത് അപ്പോളാണ് പ്രിയതമന് എന്ന് പറയുന്നത്. അല്ലെങ്കില് ബാബ അച്ഛനാണ്, നിങ്ങള് കുട്ടികളും. നിങ്ങള് എല്ലാവരും ഭക്തരാണ്. ഭഗവാനെ ഓര്മ്മിക്കുന്നു. വധു വരനെ ഓര്മ്മിക്കുന്നു. എല്ലാവരുടേയും പ്രിയതമനാണ് വരന്. ബാബ ഇരുന്ന് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ്- ഇപ്പോള് ഉണരൂ, പുതിയ യുഗം വരികയാണ്. പുതിയത് അര്ത്ഥം പുതിയ ലോകം സത്യയുഗം. പഴയ ലോകമാണ് കലിയുഗം. ഇപ്പോള് ബാബ വന്നിരിക്കുന്നു, നിങ്ങളെ സ്വര്ഗ്ഗവാസിയാക്കുകയാണ്. ഞാന് നിങ്ങളെ സ്വര്ഗ്ഗവാസിയാക്കുകയാണ് എന്ന് ഒരു മനുഷ്യനും പറയാന് സാധിക്കില്ല. സന്യാസിമാര്ക്ക് സ്വര്ഗ്ഗത്തേയും നരകത്തേയും തീര്ത്തും അറിയില്ല. എതുപോലെയാണോ മറ്റു ധര്മ്മങ്ങളുള്ളത് അതുപോലെ സന്യാസിമാരുടേതും ഒരു ധര്മ്മമാണ്. അത് ആദി സനാതന ദേവീദേവതാ ധര്മ്മമല്ല. ആദി സനാതന ദേവീ ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ഭഗവാനാണ് വന്ന് ചെയ്യുന്നത്, ആരാണോ നരകവാസികള് അവര് തന്നെയാണ് സത്യയുഗീ സ്വര്ഗ്ഗവാസിയായി മാറുന്നത്. ഇപ്പോള് നിങ്ങള് നരകവാസികളല്ല. ഇപ്പോള് നിങ്ങള് സംഗമയുഗത്തിലാണ്. സംഗമം നടുവിലാണ്. സംഗമത്തില് നിങ്ങള് സ്വര്ഗ്ഗവാസിയാകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യുന്നു, അതിനാലാണ് സംഗമയുഗത്തിന് മഹിമയുള്ളത്. സര്വ്വോത്തമമായ കുംഭ മേളയും വാസ്തവത്തില് ഇതാണ്. ഇതിനെത്തന്നെയാണ് പുരുഷോത്തമം എന്ന് പറയുന്നത്. നിങ്ങള്ക്ക് അറിയാം നമ്മള് എല്ലാവരും ഒരച്ഛന്റെ കുട്ടികളാണ്, വിശ്വ സാഹോദര്യം എന്ന് പറയാറില്ലേ. സര്വ്വാത്മാക്കളും പരസ്പരം സഹോദരങ്ങളാണ്. ഹിന്ദുസ്ഥാനികളും ചൈനക്കാരും സഹോദരങ്ങളാണ് എന്ന് പറയാറുണ്ട്. എല്ലാ ധര്മ്മങ്ങളുടേയും ആധാരത്തില് സഹോദരങ്ങളാണ്- ഈ ജ്ഞാനം ഇപ്പോഴാണ് നിങ്ങള്ക്ക് ലഭിക്കുന്നത്. ബാബ മനസ്സിലാക്കിത്തരുന്നു നിങ്ങള് പിതാവായ എന്റെ കുട്ടികളാണ്. ഇപ്പോള് നിങ്ങള് സന്മുഖത്ത് കേള്ക്കുകയാണ്. അവരാണെങ്കില് പറയുകമാത്രം ചെയ്യുന്നു. സര്വ്വാത്മാക്കളുടേയും പിതാവ് ഒരാളാണ്, ആ ഒരാളെയാണ് എല്ലാവരും ഓര്മ്മിക്കുന്നത്. സ്ത്രീയിലും പുരുഷനിലും രണ്ടുപേരിലും ആത്മാവുണ്ട്. ആ കണക്കനുസരിച്ച് സഹോദരങ്ങളാണ് പിന്നീട് സഹോദരീ സഹോദരന് അതിനുശേഷമാണ് ഭാര്യാ-ഭര്ത്താക്കന്മാരാകുന്നത്. അതിനാല് ബാബ വന്ന് കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ്. ആത്മാക്കളും പരമാത്മാവും വളരെക്കാലം വേര്പെട്ടിരുന്നു... എന്ന് പാടാറുണ്ട് നദികളും സാഗരവും ഒരുപാടുകാലം വേറിട്ടിരുന്നു... എന്ന് പാടാറില്ല വലിയ വലിയ നദികള് സാഗരവുമായി കൂടിച്ചേരുന്നുണ്ട്. ഇതും കുട്ടികള്ക്ക് അറിയാം നദി സാഗരത്തിന്റെ കുട്ടിയാണ്, സാഗരത്തില് നിന്നും വെള്ളം മുകളിലേയ്ക്ക് പോകുന്നു, മേഘങ്ങളായി പര്വ്വതമുകളില് പെയ്യുന്നു. പിന്നീട് നദികളായി മാറുന്നു. അതിനാല് എല്ലാം സാഗരത്തിന്റെ പെണ്മക്കളും ആണ്മക്കളുമാണ്. വളരെ അധികം പേര്ക്ക് വെള്ളം എവിടെനിന്നാണ് വരുന്നത് എന്നതുപോലും അറിയില്ല. ഇതും പഠിപ്പിക്കുന്നുണ്ട്. അതിനാല് ഇപ്പോള് കുട്ടികള്ക്ക് അറിയാം ജ്ഞാനസാഗരന് ഒരേയൊരു ബാബയാണ്. ഇതും മനസ്സിലാക്കിത്തരുന്നു നിങ്ങള് എല്ലാവരും ആത്മാക്കളാണ്, അച്ഛന് ഒന്നാണ്. ആത്മാവും നിരാകാരമാണ്, പിന്നീട് എപ്പോഴാണോ സാകാരത്തിലേയ്ക്ക് വരുന്നത് അപ്പോഴാണ് പുനര്ജന്മം എടുക്കുന്നത്. ബാബയും എപ്പോഴാണോ സാകാരത്തിലേയ്ക്ക് വരുന്നത് അപ്പോഴാണ് കാണുന്നത്. ബാബയുമായി കണ്ടുമുട്ടുന്നത് ഒരു തവണ മാത്രമാണ്. ഈ സമയത്ത് വന്ന് എല്ലാവരേയും കാണുകയാണ്. ഇത് ഭഗവാനാണ് എന്നതും അറിയും. ഗീതയില് കൃഷ്ണന്റെ പേര് വച്ചിരിക്കുന്നു എന്നാല് കൃഷ്ണന് ഇവിടെ വരാന് കഴിയില്ല. കൃഷ്ണന് എങ്ങനെ അപവാദം കേള്ക്കും? കൃഷ്ണന്റെ ആത്മാവ് ഈ സമയത്തുണ്ട് എന്നത് നിങ്ങള്ക്ക് അറിയാം. ആദ്യമാദ്യം നിങ്ങള്ക്ക് ആത്മജ്ഞാനമാണ് ലഭിക്കുന്നത്. നിങ്ങള് ആത്മാക്കളാണ്, ഇത്രയും സമയം ശരീരമാണ് എന്ന് കരുതിയാണ് ജീവിച്ചത്, ഇപ്പോള് ബാബ വന്ന് ദേഹീ അഭിമാനിയാക്കി മാറ്റുകയാണ്. സാധു സന്യാസിമാര് ആരും ഒരിയ്ക്കലും നിങ്ങളെ ആത്മാഭിമാനികളാക്കി മാറ്റുന്നില്ല. നിങ്ങള് കുട്ടികളാണ്, നിങ്ങള്ക്ക് പരിധിയില്ലാത്ത അച്ഛനില് നിന്നും സമ്പത്ത് ലഭിക്കുന്നു. നിങ്ങളുടെ ബുദ്ധിയിലുണ്ട് നമ്മള് പരംധാമത്തില് വസിക്കുന്നവരാണ് പിന്നീട് നമ്മള് ഇവിടെ പാര്ട്ട് അഭിനയിക്കാന് വന്നതാണ്. ഇപ്പോള് ഈ നാടകം പൂര്ത്തിയാവുകയാണ്. ഈ ഡ്രാമ ആരും ഉണ്ടാക്കിയതല്ല. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ ഡ്രാമയാണ്. ഈ ഡ്രാമ എപ്പോള് മുതലാണ് ആരംഭിച്ചത്? എന്ന് നിങ്ങളോട് ചോദിക്കുന്നു. നിങ്ങള് പറയൂ ഇത് അനാദിയായ ഡ്രാമയാണ്. ഇതിന് ആദിയോ അന്ത്യമോ ഉണ്ടാവുകയില്ല. പുതിയതുതന്നെ പഴയതും, പഴയതുതന്നെ പുതിയതുമായിക്കൊണ്ടിരിക്കും. ഈ പാഠം നിങ്ങള് കുട്ടികള്ക്ക് പക്കയാണ്. പുതിയ ലോകം എപ്പോഴാണ് ഉണ്ടാകുന്നത് പിന്നീട് അത് എപ്പോഴാണ് പഴയതാകുന്നത് എന്നത് നിങ്ങള്ക്ക് അറിയാം. ഇത് ചിലരുടെ ബുദ്ധിയില് പൂര്ണ്ണമായുണ്ട്. നിങ്ങള്ക്ക് അറിയാം ഇപ്പോള് ഈ നാടകം പൂര്ത്തിയാവുകയാണ് പിന്നീട് വീണ്ടും ആവര്ത്തിക്കും. നമ്മുടെ 84 ജന്മങ്ങളുടെ പാര്ട്ട് പൂര്ത്തിയായി. ഇപ്പോള് ബാബ നമ്മെ കൊണ്ടുപോകുന്നതിനായി വന്നിരിക്കുകയാണ്. ബാബ വഴികാട്ടിയുമാണല്ലോ. നിങ്ങള് എല്ലാവരും വഴികാട്ടികളാണ്. വഴികാട്ടികള് യാത്രക്കാരെ കൂടെക്കൊണ്ടുപോകുന്നു. ഇവര് പരിധിയുള്ള വഴികാട്ടികളാണ് എന്നാല് നിങ്ങള് ആത്മീയ വഴികാട്ടികളാണ് അതിനാല് നിങ്ങളുടെ പേര് പാണ്ഢവ ഗവണ്മെന്റ്െ എന്നാണ്, എന്നാല് ഗുപ്തമാണ്. പാണ്ഢവര്, കൗരവര് പിന്നെ യാദവര് എല്ലാവരും എന്തുചെയ്തു. ഈ സമയത്തെ കാര്യമാണ് ഇത് മഹാഭാരതയുദ്ധത്തിന്റെ സമയം കൂടിയാണ്. അനേകം ധര്മ്മങ്ങളുണ്ട്, ലോകവും തമോപ്രധാനമാണ്, വ്യത്യസ്തങ്ങളായ ധര്മ്മങ്ങള് ഉള്ക്കൊണ്ട വൃക്ഷം പൂര്ണ്ണമായും പഴയതായിരിക്കുന്നു. നിങ്ങള്ക്ക് അറിയാം ഈ വൃക്ഷത്തിന്റെ ആദ്യമാദ്യമുള്ള അടിത്തറ ആദിസനാതന ദേവീദേവതാ ധര്മ്മമാണ്. സത്യയുഗത്തില് കുറച്ചുപേരേയുള്ളു പിന്നീട് വൃദ്ധി പ്രാപിക്കുന്നു. ഇത് ആര്ക്കും അറിയില്ല, നിങ്ങളിലും നമ്പര്വൈസാണ്. വിദ്യാര്ത്ഥികളിലും ചിലര് വളരെ സമര്ത്ഥരായിരിക്കും, നന്നായി ധാരണ ചെയ്യും ചെയ്യിക്കുന്നതിലും താല്പര്യമുണ്ടാകും. ചിലര് നല്ലരീതിയില് ധാരണ ചയ്യും. ചിലര് മീഡിയമായിരിക്കും, ചിലര്മൂന്നാന്തരവും ചിലരാണെങ്കില് നാലാന്തരവുമായിരിക്കും. പ്രദര്ശിനികളില് പുതിയ രീതികളില് പറഞ്ഞുകൊടുക്കുന്നവര് വേണം. ആദ്യം പറഞ്ഞുകൊടുക്കൂ രണ്ട് അച്ഛന്മാരുണ്ടെന്ന്. ഒന്ന് പരിധിയില്ലാത്ത പാരലൗകിക പിതാവ്, രണ്ടാമത് പരിധിയുള്ള ലൗകിക പിതാവ്. ഭാരതത്തിന് പരിധിയില്ലാത്ത സമ്പത്ത് ലഭിച്ചിരുന്നു. ഭാരതം സ്വര്ഗ്ഗമായിരുന്നു പിന്നീട് അത് നരകമായി, ഇതിനെ ആസുരീയ രാജ്യം എന്നാണ് പറയുന്നത്. ഭക്തിയും ആദ്യമാദ്യം അവ്യഭിചാരിയായിരിക്കും. ഒരു ശിവബാബയെ മാത്രമാണ് ഓര്മ്മിക്കുന്നത്.

ബാബ പറയുന്നു- കുട്ടികളേ, പുരുഷോത്തമനായി മാറണമെങ്കില് എന്തെല്ലാം കാര്യങ്ങളാണോ കനിഷ്ടരാക്കി മാറ്റുന്നത് അതൊന്നും കേള്ക്കാതിരിക്കൂ. ഒരു ബാബയില് നിന്നും കേള്ക്കൂ. അവ്യഭിചാരിയായ ജ്ഞാനം കേള്ക്കൂ ബാക്കി ആരില് നിന്നെല്ലാം കേള്ക്കുന്നുണ്ടോ അതെല്ലാം അസത്യമാണ്. ബാബ ഇപ്പോഴാണ് നിങ്ങളെ സത്യം കേള്പ്പിച്ച് പുരുഷോത്തമരാക്കി മാറ്റുന്നത്. ആസുരീയ കാര്യങ്ങള് കേട്ട് കേട്ട് നിങ്ങള് കനിഷ്ടരായി മാറി. പ്രകാശമാണ് ബ്രഹ്മാവിന്റെ പകല്, അന്ധകാരമാണ് ബ്രഹ്മാവിന്റെ രാത്രി. ഈ പോയിന്റെസ് എല്ലാം ധാരണ ചെയ്യണം. എല്ലാകാര്യത്തിലും നമ്പര്വൈസ് ആയിരിക്കും. ചില ഡോക്ടര്മാര് ഒരു ഓപ്പറേഷനുതന്നെ 10-20 ആയിരം വാങ്ങിക്കും, എന്നാല് ചിലര്ക്കാണെങ്കില് ഭക്ഷണത്തിനുപോലും വഴിയുണ്ടാകില്ല. വക്കീലന്മാരും ഇങ്ങനെയായിരിക്കും. നിങ്ങളും എത്രത്തോളം പഠിക്കുന്നുവോ പഠിപ്പിക്കുന്നുവോ അത്രയും ഉയര്ന്ന പദവി നേടും. വ്യത്യാസം ഉണ്ടല്ലോ. ദാസ ദാസിമാരും നമ്പര്വൈസ് ആയിരിക്കും. എല്ലാത്തിന്റേയും ആധാരം പഠിപ്പാണ്. സ്വയം ചോദിക്കണം ഞാന് എത്രത്തോളം പഠിക്കുന്നുണ്ട്, ഭാവിയില് ജന്മ ജന്മാന്തരങ്ങളിലേയ്ക്ക് എന്തായി മാറും? എന്താണോ ജന്മ ജന്മാന്തരങ്ങളില് ആകുന്നത് അതുതന്നെയാണ് കല്പ കല്പാന്തരങ്ങളിലേയ്ക്ക് ആവുക അതിനാല് പഠിപ്പില് പരിപൂര്ണ്ണ ശ്രദ്ധ നല്കണം. വിഷം കുടിക്കുന്നത് പൂര്ണ്ണമായും ഒഴിവാക്കണം. വിസര്ജ്യങ്ങള് നിറഞ്ഞ വസ്ത്രം അലക്കൂ എന്ന് സത്യയുഗത്തില് പറയുകയില്ല. ഈ സമയത്ത് എല്ലാവരുടേയും വസ്ത്രം കേടുവന്നിരിക്കുന്നു. തമോപ്രധാനമല്ലേ. ഇതും മനസ്സിലാക്കേണ്ട കാര്യമല്ലേ. ഏറ്റവും പഴയ വസ്ത്രം ആരുടേതാണ്? നമ്മുടേത്. ഈ സമയം ശരീരത്തെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ആത്മാവ് പതിതമായിക്കൊണ്ടിരിക്കുന്നു. ശരീരവും പതിതവും പഴയതുമായി മാറിക്കൊണ്ടിരിക്കുന്നു. ശരീരം മാറ്റുകതന്നെ വേണം. ആത്മാവ് മാറുകയില്ല. ശരീരത്തിന് പ്രായമായി- മരണം സംഭവിച്ചു- ഇതും ഡ്രാമയില് ഉള്ളതാണ്. എല്ലാവരുടേതും പാര്ട്ടാണ്. ആത്മാവ് അവിനാശിയാണ്. ആത്മാവ് സ്വയം പറയുന്നു- ഞാന് ശരീരം ഉപേക്ഷിക്കുകയാണ്. ദേഹീ അഭിമാനിയാകേണ്ടിവരും. മനുഷ്യര് എല്ലാവരും ദേഹാഭിമാനികളാണ്. അരകല്പം ദേഹാഭിമാനികളും അരകല്പം ദേഹീ അഭിമാനികളും. ദേഹീ അഭിമാനിയായതിനാല് സത്യയുഗത്തിലെ ദേവതകള്ക്ക് മോഹജീത്ത് എന്ന ടൈറ്റില് ലഭിച്ചിരിക്കുന്നു എന്തുകൊണ്ടെന്നാല് അവിടെ ഞാന് ആത്മാവാണ്, ഇപ്പോള് ഈ ശരീരം ഉപേക്ഷിച്ച് രണ്ടാമത് ഒന്ന് എടുക്കണം എന്ന് മനസ്സിലാക്കുന്നു. മോഹജീത്ത് രാജാവിന്റെയും കഥയുണ്ടല്ലോ. ബാബ മനസ്സിലാക്കിത്തരുന്നു ദേവീ ദേവതകള് മോഹത്തെ ജയിച്ചവരായിരിക്കും. സന്തോഷത്തോടെ ഒരു ശരീരം ഉപേക്ഷിച്ച് അടുത്തത് എടുക്കണം. ബാബയിലൂടെ കുട്ടികള്ക്ക് മുഴുവന് ജ്ഞാനവും ലഭിക്കുകയാണ്. നിങ്ങളാണ് ചക്രം കറങ്ങി വീണ്ടും വന്ന് കണ്ടുമുട്ടിയത്. ആരാണോ മറ്റു ധര്മ്മങ്ങളിലേയ്ക്ക് കണ്വര്ട്ടായി പോയിരിക്കുന്നത് അവരും വരും. തന്റെ സമ്പത്ത് എടുക്കും. ധര്മ്മം തന്നെ മാറിയില്ലേ. അറിയില്ല എത്ര സമയം ആ ധര്മ്മത്തില് ഉണ്ടായിരുന്നുവെന്ന്. 2-3 ജന്മങ്ങള് എടുക്കും. ആരെയെങ്കിലും ഹിന്ദുവില് നിന്നും മുസ്ലീമാക്കി മാറ്റിയിട്ടുണ്ടെങ്കില് ആ ധര്മ്മത്തില് വന്നുകൊണ്ടിരിക്കും പിന്നീടാണ് ഇവിടെ വരുന്നത്. ഇതെല്ലാം വിസ്താരത്തിലുള്ള കാര്യങ്ങളാണ്. ബാബ പറയുന്നു ഇത്രയും കാര്യങ്ങള് ഓര്മ്മിക്കാന് സാധിക്കില്ല, ശരി ഞാന് ബാബയുടെ കുട്ടിയാണെന്നെങ്കിലും മനസ്സിലാക്കൂ. നല്ല നല്ല കുട്ടികള് പോലും മറന്നുപോകുന്നു. ബാബയെ ഓര്മ്മിക്കുന്നില്ല. മായ ഇതില് മറപ്പിക്കുന്നു. നിങ്ങളും മുമ്പ് മായയുടെ അനുയായി ആയിരുന്നല്ലോ. ഇപ്പോള് ഈശ്വരന്റേതായി മാറിയിരിക്കുന്നു. അതും ഡ്രാമയിലെ പാര്ട്ടാണ്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കു. എപ്പോഴാണോ നിങ്ങള് ആത്മാക്കള് ആദ്യമായി ശരീരത്തിലേയ്ക്ക് വന്നത് അപ്പോള് പവിത്രമായിരുന്നു, പിന്നീട് പുനര്ജന്മങ്ങള് എടുത്ത് എടുത്ത് പതിതമായതാണ്. ഇപ്പോള് വീണ്ടും ബാബ പറയുന്നു നഷ്ടോമോഹയാകൂ. ഈ ശരീരത്തോടുപോലും മോഹം വയ്ക്കരുത്.

ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഈ പഴയ ലോകത്തോട് പരിധിയില്ലാത്ത വൈരാഗ്യം ഉണ്ടാകുന്നു എന്തുകൊണ്ടെന്നാല് ഈ ലോകത്തില് എല്ലാവരും പരസ്പരം ദുഃഖം നല്കുന്നവരാണ്. അതിനാല് ഈ പഴയ ലോകത്തെത്തന്നെ മറന്നേയ്ക്കൂ. നമ്മള് അശരീരിയായാണ് വന്നത് ഇപ്പോള് വീണ്ടും അശരീരിയായിത്തന്നെ തിരിച്ചുപോകണം. ഇപ്പോള് ഈ ലോകം തന്നെ അവസാനിക്കാനുള്ളതാണ്. തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറുന്നതിനായി എന്നെ മാത്രം ഓര്മ്മിക്കൂ എന്ന് ബാബ പറയുന്നു. എന്നെ മാത്രം ഓര്മ്മിക്കു എന്ന് കൃഷ്ണന് പറയാന് സാധിക്കില്ല. കൃഷ്ണന് സത്യയുഗത്തിലാണുള്ളത്. ബാബ പറയുന്നു എന്നെ നിങ്ങള് പതിത പാവനന് എന്നും വിളിക്കാറുണ്ടല്ലോ അതിനാല് ഇപ്പോള് എന്നെ ഓര്മ്മിക്കൂ, ഞാന് പാവനമായി മാറുന്നതിനായി ഈ യുക്തി പറഞ്ഞുതരികയാണ്. കല്പ കല്പത്തിലേയ്ക്ക് യുക്തി പറഞ്ഞു തരുന്നു എപ്പോഴാണോ പഴയലോകമാകുന്നത് അപ്പോള് ഭഗവാന് വരേണ്ടതായി വരുന്നു. മനുഷ്യരാണെങ്കില് ഡ്രാമയുടെ ആയുസ്സിനെ വലിച്ചു നീട്ടി. അതിനാല് മനുഷ്യര് പൂര്ണ്ണമായും എല്ലാം മറന്നിരിക്കുന്നു. ഇപ്പോള് നിങ്ങള്ക്ക് അറിയാം ഇത് സംഗമയുഗമാണ്, ഇതാണ് പുരുഷോത്തമനായി മാറുന്നതിനുള്ള യുഗം. മനുഷ്യരാണെങ്കില് തീര്ത്തും അന്ധകാരത്തിലാണ്. ഈ സമയത്ത് എല്ലാവരും തമോപ്രധാനമാണ്. ഇപ്പോള് നിങ്ങള് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറുകയാണ്. നിങ്ങളാണ് ഏറ്റവും അധികം ഭക്തി ചെയ്തത്. ഇപ്പോള് ഭക്തിമാര്ഗ്ഗം അവസാനിക്കുകയാണ്. ഭക്തി മൃത്യുലോകത്തിലാണ്. പിന്നീട് അമരലോകം വരും. നിങ്ങള് ഈ സമയത്ത് ജ്ഞാനം എടുക്കുകയാണ് പിന്നീട് ഭക്തിയുടെ പേരോ അടയാളമോ ഉണ്ടാകുകയില്ല. അല്ലയോ ഭഗവാനേ, അല്ലയോ രാമാ - ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ വാക്കുകളാണ്. ഇവിടെയാണെങ്കില് ശബ്ദം ഉണ്ടാക്കുകയേ വേണ്ട. ബാബ ജ്ഞാനത്തിന്റെ സാഗരമാണ്, ബാബ ശബ്ദം ഉണ്ടാക്കുന്നുണ്ടോ. ബാബയെ പറയുന്നതുതന്നെ സുഖ ശാന്തിയുടെ സാഗരന് എന്നാണ്. അതിനാല് കേള്പ്പിക്കുന്നതിനായി ബാബയ്ക്ക് ശരീരം വേണമല്ലോ. ഭഗവാന്റെ ഭാഷ ഏതാണ് എന്നത് ആര്ക്കും അറിയില്ല. ബാബ എല്ലാ ഭാഷകളിലും സംസാരിക്കും എന്നല്ല. ബാബയുടെ ഭാഷ ഹിന്ദിയാണ്. ബാബ ഒരേയൊരു ഭാഷയിലാണ് മനസ്സിലാക്കിത്തരുന്നത് പിന്നീട് നിങ്ങള് വിവര്ത്തനം ചെയ്ത് മനസ്സിലാക്കിക്കൊടുക്കുന്നു. വിദേശികള് ആരെയെല്ലാം കാണുന്നുവോ അവര്ക്കും ബാബയുടെ പരിചയം നല്കണം. ബാബ ആദിസനാതന ദേവീദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുകയാണ്. ത്രിമൂര്ത്തികളെ കാണിച്ച് മനസ്സിലാക്കിക്കൊടുക്കണം. പ്രജാപിതാ ബ്രഹ്മാവിന് എത്ര ബ്രഹ്മാകുമാരന്മാരും കുമാരിമാരുമാണ്. ആരെങ്കിലും വരികയാണെങ്കില് അവരോട് ആദ്യം ചോദിക്കൂ ആരുടെ അടുത്തേയ്ക്കാണ് വന്നിരിക്കുന്നത്? ബോര്ഡ് എഴുതിവച്ചിട്ടുണ്ട്. പ്രജാപിതാവ്... രചിനയിതാവായിരിക്കുന്നു. എന്നാല് ഇദ്ദേഹത്തെ ഭഗവാന് എന്നു പറയാന് കഴിയില്ല. ഭഗവാന് എന്ന് നിരാകാരനെയാണ് പറയുന്നത്. ഈ ബ്രഹ്മാകുമാരീ കുമാരന്മാര് ബ്രഹ്മാവിന്റെ സന്താനങ്ങളാണ്. നിങ്ങള് ഇവിടേയ്ക്ക് എന്തിനുവേണ്ടി വന്നതാണ്? ഞങ്ങളുടെ പിതാവുമായി നിങ്ങള്ക്കെന്ത് കാര്യം! അച്ഛന്റെയടുത്ത് മക്കള്ക്ക് തന്നെയല്ലേ കാര്യമുണ്ടാകുക. ഞങ്ങള്ക്ക് ബാബയെ നല്ലരീതിയില് അറിയാം. പാടിയിട്ടുണ്ട്- മകന് അച്ഛനെ പ്രശസ്തനാക്കും. നമ്മള് ബാബയുടെ കുട്ടികളാണ്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെ ലഭിച്ച മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) പുരുഷോത്തമനായി മാറണം അതിനാല് പതിതമാക്കി മാറ്റുന്ന ആസുരീയമായ ഒരു കാര്യങ്ങളും കേള്ക്കരുത്. ഒരു ബാബയില് നിന്നുമാത്രം അവ്യഭിചാരിയായ ജ്ഞാനം കേള്ക്കണം.

2) നഷ്ടോമോഹയാവുന്നതിനായി ദേഹീ അഭിമാനിയാകാനുള്ള പരിപൂര്ണ്ണ പുരുഷാര്ത്ഥം ചെയ്യണം. ബുദ്ധിയിലുണ്ടാകണം- ഇത് പഴയ ദുഃഖം നല്കുന്ന ലോകമാണ്, ഇതിനെ മറക്കണം. ഇതിനോട് പരിധിയില്ലാത്ത വൈരാഗ്യം ഉണ്ടാകണം.

വരദാനം :-
സംഗമയുഗത്തിലെ സര്വ്വ പ്രാപ്തികളെയും സ്മൃതിയില് വെച്ച് കയറുന്ന കലയുടെ അനുഭവം ചെയ്യുന്നവരായ ശ്രേഷ്ഠ പ്രാപ്തിയുള്ളവരായി ഭവിക്കു.

പരമാത്മ മിലനത്തിന്റെ അഥവാ പരമാത്മാ ജ്ഞാനത്തിന്റെ വിശേഷതയാണ് അവിനാശി പ്രാപ്തികള് ഉണ്ടാക്കുക. സംഗമയുഗം പുരുഷാര്ത്ഥി ജീവിതവും. സത്യയുഗം പ്രാപ്തിയുടെ ജീവിതവും എന്നല്ല. സംഗമ യുഗത്തിന്റെ വിശേഷതയാണ് ഒരു ചുവട് വെക്കുന്നതിലൂടെ ആയിരം മടങ്ങ് പ്രാപ്തി നേടുക. കേവലം പുരുഷാര്ത്ഥി മാത്രമല്ല എന്നാല് ശ്രേഷ്ഠമായ പ്രാപ്തിയും ഈ സ്വരൂപത്തെ സദാ മുന്നില് വെയ്ക്കു. ശ്രേഷ്ഠമായ ഭാവിയെ കാണുമ്പോള് സഹജമായി തന്നെ കയറുന്ന കലയുടെ അനുഭവം ചെയ്യാം. 'നേടേണ്ടത് നേടിക്കഴിഞ്ഞു' ഈ പാട്ട് പാടുമ്പോള് ബുദ്ധിമുട്ടുകളില് നിന്നും ഞെട്ടലുകളില് നിന്നും രക്ഷപ്പെടും.

സ്ലോഗന് :-
ബ്രാഹ്മണരുടെ ശ്വാസമാണ് ധൈര്യം, ഇതിലൂടെ അതികഠിനമായ കാര്യം പോലും സഹജമാകും.

അവ്യക്ത സൂചന കമ്പൈന്ഡ് സ്വരൂപത്തിന്റെ സ്മൃതിയിലൂടെ സദാ വിജയികളായി മാറൂ

എങ്ങനെയാണൊ നമ്മള് ബ്രഹ്മാബാബ ശിവ ബാബയെ കമ്പൈന്ഡ് സ്വരൂപത്തിന്റെ അനുഭവം ചെയ്തത് ചെയ്യിപ്പിച്ചത്. ഈ കമ്പൈന്ഡ് സ്വരൂപത്തെ ആര്ക്കും വേര്പെടുത്താന് സാധിക്കില്ല. ഇങ്ങനെ സുപുത്രന്മാരായ കുട്ടികള് സദാ സ്വയത്തെ ബാബയോടൊപ്പം കമ്പൈന്ഡായി അനുഭവം ചെയ്യും. പിന്നെ ഏതൊരു ശക്തിക്കും അവരെ വേര്പെടുത്താന് സാധിക്കില്ല.