08.06.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ഓര്മ്മയിലൂടെ വികര്മ്മം വിനാശമാകുന്നു, സാക്ഷാത്ക്കാരത്തിലൂടെയല്ല. സാക്ഷാത്ക്കാരം നയാ പൈസയുടെ കളിയാണ്, അതുകൊണ്ട് സാക്ഷാത്ക്കാരത്തിലേക്ക് പോകുന്നതിനുള്ള ആഗ്രഹം വയ്ക്കരുത്

ചോദ്യം :-
മായയുടെ ഭിന്ന-ഭിന്ന രൂപങ്ങളില് നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി ബാബ എല്ലാ കുട്ടികള്ക്കും ഏതൊരു മുന്നറിയിപ്പ് നല്കുന്നു?

ഉത്തരം :-
മധുരമായ കുട്ടികളേ, സാക്ഷാത്ക്കാരത്തിനുള്ള ആഗ്രഹം വയ്ക്കരുത്. ജ്ഞാന-യോഗത്തില് സാക്ഷാത്ക്കാരത്തിന് ഒരു ബന്ധവുമില്ല. മുഖ്യമായുള്ളത് പഠിത്തമാണ്. ചിലര് സാക്ഷാത്ക്കാരത്തിലേക്ക് പോയി പറയുന്നു എന്നില് മമ്മ വന്നു, ബാബ വന്നു. ഇതെല്ലാം സൂക്ഷ്മ മായയുടെ സങ്കല്പങ്ങളാണ്, ഇതില് വളരെ ജാഗ്രതയോടെ കഴിയണം. മായ പല കുട്ടികളിലും പ്രവേശിച്ച് തെറ്റായ കാര്യങ്ങള് ചെയ്യിക്കുന്നണ്ട് അതുകൊണ്ട് സാക്ഷാത്ക്കാരത്തിന്റെ ആശ വയ്ക്കരുത്.

ഓംശാന്തി.  
മധുര-മധുരമായ ആത്മീയ കുട്ടികള് ഇത് മനസ്സിലാക്കിയിരിക്കുന്നു അതായത് ഒരു വശത്ത് ഭക്തിയാണ്, മറുവശത്ത് ജ്ഞാനമാണ്. ഭക്തിയാണെങ്കില് അനേകമുണ്ട് പഠിപ്പിക്കുന്നവരും അനേകമുണ്ട്. ശാസ്ത്രവും പഠിപ്പിക്കുന്നുണ്ട്, മനുഷ്യരും പഠിപ്പിക്കുന്നുണ്ട്. ഇവിടെ ഒരു ശാസ്ത്രവുമില്ല, മനുഷ്യനുമില്ല. ഇവിടെ പഠിപ്പിക്കുന്നത് ഒരേ ഒരു ആത്മീയ പിതാവാണ് ആ പിതാവ് ആത്മാക്കള്ക്ക് മനസ്സിലാക്കി തരുന്നു. ആത്മാവ് തന്നെയാണ് ധാരണ ചെയ്യുന്നത്. പരംപിതാ പരമാത്മാവില് ഈ മുഴുവന് ജ്ഞാനവുമുണ്ട്, 84-ന്റെ ചക്രത്തിന്റെ ജ്ഞാനം ബാബയിലുണ്ട്, അതുകൊണ്ട് ബാബയെയും സ്വദര്ശന ചക്രധാരിയെന്ന് പറയാന് സാധിക്കും. നമ്മള് കുട്ടികളെയും ബാബ സ്വദര്ശന ചക്രധാരിയാക്കികൊണ്ടിരിക്കുന്നു. ബാബയും ബ്രഹ്മാ ശരീരത്തിലുണ്ട് അതുകൊണ്ട് ബാബയെ ബ്രാഹ്മണനെന്നും പറയാന് സാധിക്കും. നമ്മള് ആ ബാബയുടെ കുട്ടികള് ബ്രാഹ്മണനില് നിന്ന് ദേവതയാകുന്നു. ഇപ്പോള് ബാബയിരുന്ന് ഓര്മ്മയുടെ യാത്ര പഠിപ്പിക്കുന്നു, ഇതില് ഹഠയോഗം തുടങ്ങിയവയുടെ ഒരു കാര്യവുമില്ല. മനുഷ്യര് ഹഠയോഗത്തിലൂടെ സാക്ഷത്ക്കാരം മുതലായവയിലേക്ക് പോകുന്നു. ഇത് വലിയ കാര്യമൊന്നുമല്ല. സാക്ഷാത്ക്കാരത്തിന് മഹത്വമൊന്നുമില്ല. സാക്ഷാത്ക്കാരം നയാ പൈസയുടെ കളിയാണ്. നിങ്ങള് ഒരിക്കലും ആരോടും ഇങ്ങനെ പറയരുത് ഞങ്ങള് സാക്ഷാത്ക്കാരത്തിലേക്ക് പോകുന്നുണ്ട് എന്തുകൊണ്ടെന്നാല് ഇന്നത്തെ കാലത്ത് വിദേശത്തെല്ലാം ധാരാളം പേര് സാക്ഷാത്ക്കാരത്തിലേക്ക് പോകുന്നുണ്ട്. സാക്ഷാത്ക്കാരത്തിലേക്ക് പോകുന്നതിലൂടെ അവര്ക്കും യാതൊരു പ്രയോജനമില്ല, നിങ്ങള്ക്കും യാതൊരു പ്രയോജനമില്ല. ബാബ അറിവ് നല്കിയിട്ടുണ്ട്. സാക്ഷാത്ക്കാരത്തില് ഓര്മ്മയുടെ യാത്രയുമില്ല, ജ്ഞാനവുമില്ല. സാക്ഷാത്ക്കാരം അഥവ ധ്യാനത്തിലേക്ക് പോകുന്നവര് ഒരിക്കലും ഒരു ജ്ഞാനവും കേള്ക്കില്ല, പാപവും ഭസ്മമാകില്ല. സാക്ഷാത്ക്കാരത്തിന് യാതൊരു മഹത്വവുമില്ല. കുട്ടികള് യോഗം വയ്ക്കുന്നു, അതിനെ സാക്ഷാത്ക്കാരമെന്ന് പറയില്ല. ഓര്മ്മയിലൂടെ വികര്മ്മം വിനാശമാകും. സാക്ഷാത്ക്കാരത്തില് വികര്മ്മം നശിക്കുന്നില്ല. ബാബ മുന്നറിയിപ്പ് നല്കുകയാണ് കുട്ടികളെ സാക്ഷാത്ക്കാരത്തിന്റെ ആശ വയ്ക്കരുത്.

നിങ്ങള്ക്കറിയാം ഈ സന്യാസികള് മുതലായവര്ക്ക് ജ്ഞാനം അപ്പോഴാണ് ലഭിക്കുന്നത് എപ്പോഴാണോ വിനാശത്തിന്റെ സമയമാകുന്നത്. ഇനി നിങ്ങള് അവര്ക്ക് ഇങ്ങനെയുള്ള ക്ഷണം നല്കികൊണ്ടേയിരിക്കൂ എന്നാല് ഈ ജ്ഞാനം അവരുടെ കലശത്തില് അത്ര പെട്ടെന്ന് വരില്ല. എപ്പോള് വിനാശം മുന്നില് കാണുന്നോ അപ്പോള് വരും. മനസ്സിലാക്കും ഇപ്പോള് മരണം വന്നു കഴിഞ്ഞു. എപ്പോള് സമീപത്ത് കാണുന്നോ അപ്പോള് അംഗീകരിക്കും. അവരുടെ പാര്ട്ട് തന്നെ അന്തിമത്തിലാണ്. നിങ്ങള് പറയുന്നു ഇപ്പോള് വിനാശം വന്നു കഴിഞ്ഞു, മരണം സംഭവിക്കണം. അവര് കരുതുന്നത് ഇത് ഇവരുടെ നുണയാണെന്നാണ്.

നിങ്ങളുടെ വൃക്ഷം പതുക്കെ-പതുക്കെ വളരുന്നു. സന്യാസിമാരോട് കേവലം പറയണം ബാബയെ ഓര്മ്മിക്കൂ. ഇതും ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് നിങ്ങള്ക്ക് കണ്ണടയ്ക്കേണ്ടതില്ല. കണ്ണുകള് അടയ്ക്കുകയാണെങ്കില് എങ്ങനെ ബാബയെ കാണും. നമ്മള് ആത്മാവാണ്, പരംപിതാ പരമാത്മാവിന്റെ മുന്നില് ഇരിക്കുകയാണ്. ബാബയെ കാണാന് കഴിയില്ല, എന്നാല് ഈ ജ്ഞാനം ബുദ്ധിയിലുണ്ട്. നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട് പരംപിതാ പരമാത്മാവ് നമ്മളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ് - ഈ ശരീരത്തിന്റെ ആധാരത്തിലൂടെ. സാക്ഷാത്ക്കാരം മുതലായവയുടെ കാര്യം തന്നെയില്ല. സാക്ഷാത്ക്കാരത്തിലേക്ക് പോകുന്നത് ഒരു വലിയ കാര്യമല്ല. ഈ ഭോഗ് വയ്ക്കുന്നതെല്ലാം ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. സേവകരായി ഭോഗ് വച്ച് വരുന്നു. ഏതുപോലെയാണോ സേവകര് വലിയ ആളുകളെ കഴിപ്പിക്കുന്നത്. നിങ്ങളും സേവകരാണ്, ദേവതകള്ക്ക് പ്രസാദമര്പ്പിക്കാന് പോകുന്നു. അവര് ഫരിസ്തകളാണ്. അവിടെ മമ്മയെയും ബാബയെയും കാണുന്നു. ആ സമ്പൂര്ണ്ണ മൂര്ത്തികളും ലക്ഷ്യമാണ്. അവരെ ഇതുപോലെ ഫരിസ്തയാക്കി മാറ്റിയത് ആരാണ് ? ബാക്കി സാക്ഷാത്ക്കാരത്തിലേക്ക് പോകുന്നത് ഒരു വലിയ കാര്യമല്ല. ഏതുപോലെയാണോ ഇവിടെ ശിവബാബ നിങ്ങളെ പഠിപ്പിക്കുന്നത്, ഇതുപോലെ അവിടെയും ശിവബാബ ഇദ്ദേഹത്തിലൂടെ എന്തെങ്കിലും മനസ്സിലാക്കി കൊടുക്കും. സൂക്ഷമവതനത്തില് എന്താണ് നടക്കുന്നത്, ഇത് കേവലം അറിയുകയാണ് വേണ്ടത്. ബാക്കി സാക്ഷാത്ക്കാരം മുതലായവയ്ക്ക് യാതൊരു മഹത്വവും നല്കേണ്ടതില്ല. ആര്ക്കെങ്കിലും സാക്ഷാത്ക്കാരം കാണിച്ച് കൊടുക്കുക - ഇതും കുട്ടിക്കളിയാണ്. ബാബ എല്ലാവരെയും ജാഗ്രതപ്പെടുത്തുകയാണ്- സാക്ഷാത്ക്കാരത്തിലേക്ക് പോകരുത്, ഇതില് പോലും പലപ്പോഴായി മായ പ്രവേശിക്കുന്നു.

ഇത് പഠിത്തമാണ്, കല്പ-കല്പം ബാബ വന്ന് നിങ്ങളെ പഠിപ്പിക്കുന്നു. ഇപ്പോള് സംഗമയുഗമാണ്. നിങ്ങള്ക്ക് ട്രാന്സ്ഫറാകണം. ഡ്രാമയുടെ പദ്ധതിയനുസരിച്ച് നിങ്ങള് ഭാഗം അഭിനയിച്ചുകൊണ്ടിരിക്കുന്നു, പാര്ട്ടിന് മഹിമയുണ്ട്. ബാബ വന്ന് പഠിപ്പിക്കുന്നു ഡ്രാമയനുസരിച്ച്. നിങ്ങള്ക്ക് ബാബയില് നിന്ന് ഒരു പ്രാവശ്യം പഠിച്ച് മനുഷ്യനില് നിന്ന് തീര്ച്ചയായും ദേവതയാകണം. ഇതില് കുട്ടികള്ക്ക് സന്തോഷമുണ്ടാകുന്നു. നമ്മള് ബാബയെയും രചനയുടെ ആദി മദ്ധ്യ അന്ത്യത്തെയും അറിഞ്ഞിരിക്കുന്നു. ബാബയുടെ ശിക്ഷണം നേടി വളരെ ഹര്ഷിതമാകണം. നിങ്ങള് പഠിക്കുന്നത് തന്നെ പുതിയ ലോകത്തേക്ക് വേണ്ടിയാണ്. ആ ലോകം തന്നെ ദേവതകളുടെ രാജ്യമാണ് അപ്പോള് തീര്ച്ചയായും പുരുഷോത്തമ സംഗമയുഗത്തില് പഠിക്കേണ്ടതായുണ്ട്. നിങ്ങള് ഈ ദുഃഖത്തില് നിന്ന് മുക്തമായി സുഖത്തിലേക്ക് പോകുന്നു. ഇവിടെ തമോപ്രധാനമായത് കാരണമാണ് നിങ്ങള് രോഗിയെല്ലാമാകുന്നത്. ഈ എല്ലാ രോഗങ്ങളും ഇല്ലാതാകണം. മുഖ്യമായുള്ളത് പഠിത്തം തന്നെയാണ്, ഇതുമായി സാക്ഷാത്ക്കാരം മുതലായവയ്ക്ക് യാതൊരു ബന്ധവുമില്ല. സാക്ഷാത്ക്കാരം വലിയ കാര്യമല്ല. വളരെ സ്ഥലങ്ങളില് ഇങ്ങനെ സാക്ഷാത്ക്കാരത്തിലേക്ക് പോകുന്നുണ്ട്. എന്നിട്ട് പറയുന്നു മമ്മ വന്നു, ബാബ വന്നു. ബാബ പറയുന്നു ഇങ്ങനെയാതൊന്നും തന്നെയില്ല. ബാബ ഒരൊറ്റ കാര്യമാണ് മനസ്സിലാക്കി തരുന്നത് - അരകല്പമായി നിങ്ങള് ദേഹ-അഭിമാനിയായിരിക്കുന്നു, ഇപ്പോള് ദേഹീ-അഭിമാനിയായി ബാബയെ ഓര്മ്മിക്കുകയാണെങ്കില് വികര്മ്മം നശിക്കും, ഇതിനെയാണ് പറയുന്നത് ഓര്മ്മയുടെ യാത്ര. യോഗമെന്ന് പറയുന്നതിലൂടെ യാത്രയെന്നത് വ്യക്തമാകില്ല. നിങ്ങള് ആത്മാക്കള്ക്ക് ഇവിടെ നിന്ന് പോകണം, തമോപ്രധാനത്തില് നിന്ന് സതോപ്രധാനമാകണം. നിങ്ങളിപ്പോള് യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. മനുഷ്യരുടെ യോഗം ഏതൊന്നാണോ അതില് യാത്രയുടെ കാര്യമില്ല. ഹഠയോഗികള് അനേകമുണ്ട്. അത് ഹഠയോഗമാണ്, ഇത് ബാബയെ ഓര്മ്മിക്കലാണ്. ബാബ പറയുന്നു മധുര-മധുരമായ കുട്ടികളെ സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കൂ. ഇങ്ങനെ ഒരിക്കലും ആരും മനസ്സിലാക്കി തരില്ല. ഇത് പഠിത്തമാണ്. ബാബയുടെ കുട്ടിയായി പിന്നീട് ബാബായില് നിന്ന് പഠിക്കണം പഠിപ്പിക്കണം. ബാബ പറയുന്നു നിങ്ങള് മ്യൂസിയം തുറക്കൂ, എല്ലാവരും സ്വയം തന്നെ നിങ്ങളുടെ അടുത്തേക്ക് വരും. വിളിക്കേണ്ട ബുദ്ധിമുട്ട് ഉണ്ടായിരിക്കില്ല. പറയും ഈ ജ്ഞാനം വളരെ നല്ലതാണ്, ഒരിക്കലും കേട്ടിട്ടില്ല. ഇതില് സ്വഭാവം നല്ലതാകുകയാണ് ചെയ്യുന്നത്. മുഖ്യമായുള്ളത് പവിത്രത തന്നെയാണ്, അതില് തന്നെയാണ് ബഹളങ്ങള് മുതലായവ ഉണ്ടാകുന്നത്. വളരെ പേര് തോറ്റുപോകുന്നുമുണ്ട്. നിങ്ങളുടെ അവസ്ഥ ഇങ്ങനെയുള്ളതാകുന്നു നിങ്ങള് ഈ ലോകത്തിലിരുന്നിട്ടും ഇതിനെ കാണില്ല. കഴിച്ചും- കുടിച്ചും നിങ്ങളുടെ ബുദ്ധി ആ വശത്തായിരിക്കും. ഏതുപോലെയാണോ അച്ഛന് പുതിയ വീടുണ്ടാക്കുകയാണെങ്കില് എല്ലാവരുടെയും ബുദ്ധി പുതിയ വീടിന്റെ വശത്തേക്കല്ലേ പോകുക. ഇപ്പോള് പുതിയ ലോകം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പരിധിയില്ലാത്ത അച്ഛന് പരിധിയില്ലാത്ത വീട് ഉണ്ടാക്കികൊണ്ടിരിക്കുന്നു. നിങ്ങള്ക്കറിയാം നമ്മള് സ്വര്ഗ്ഗവാസിയാകുന്നതിനായി പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുന്നു. ഇപ്പോള് ചക്രം പൂര്ത്തിയായിരിക്കുന്നു. ഇപ്പോള് നമുക്ക് വീട്ടിലേക്കും സ്വര്ഗ്ഗത്തിലേക്കും പോകണം അപ്പോള് അതിന് വേണ്ടി പാവനമായും തീര്ച്ചയായും മാറണം. ഓര്മ്മയുടെ യാത്രയിലൂടെ പാവനമാകണം. ഓര്മ്മയില് തന്നെയാണ് വിഘ്നമുണ്ടാകുന്നത്, ഇതില് തന്നെയാണ് നിങ്ങളുടെ യുദ്ധം. പഠിത്തത്തില് യുദ്ധത്തിന്റെ കാര്യം ഉണ്ടാകുന്നില്ല. പഠിത്തം തീര്ത്തും സഹജമാണ്. 84-ന്റെ ചക്രത്തിന്റെ ജ്ഞാനം വളരെ സഹജമാണ്. ബാക്കി സ്വയത്തെ ആത്മാവെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കണം, ഇതിലാണ് പരിശ്രമമുള്ളത്. ബാബ പറയുന്നു ഓര്മ്മയുടെ യാത്ര മറക്കരുത്. ഏറ്റവും കുറഞ്ഞത് 8 മണിക്കൂര് തീര്ച്ചയായും ഓര്മ്മിക്കൂ. ശരീര നിര്വ്വഹാര്ത്ഥത്തിനായി കര്മ്മവും തീര്ച്ചയായും ചെയ്യണം. ഉറങ്ങുകയും ചെയ്യണം. സഹജമാര്ഗ്ഗമല്ലേ. അഥവാ ഉറങ്ങരുതെന്ന് പറയുകയാണെങ്കില്, അപ്പോള് ഇത് ഹഠയോഗമാകും. ഹഠയോഗികള് ധാരാളമുണ്ട്. ബാബ പറയുന്നു ആ വശത്തേക്ക് നോക്കേണ്ട, അതിലൂടെ ഒരു ലാഭവുമില്ല. എത്ര ഹഠയോഗം മുതലായവയാണ് പഠിപ്പിക്കുന്നത്. ഇതെല്ലാം മനുഷ്യ മതമാണ്. നിങ്ങള് ആത്മാക്കളാണ്, ആത്മാവ് തന്നെയാണ് ശരീരമെടുത്ത് പാര്ട്ടഭിനയിക്കുന്നത്, ഡോക്ടര് മുതലായവയാകുന്നത്. എന്നാല് മനുഷ്യര് ദേഹ-അഭിമാനിയായിരിക്കുന്നു- ഞാന് ഇന്ന ആളാണ്..... .

ഇപ്പോള് നിങ്ങളുടെ ബുദ്ധിയിലുണ്ട്- നമ്മള് ആത്മാവാണ്. ബാബയും ആത്മാവാണ്. ഈ സമയം നിങ്ങള് ആത്മാക്കളെ പരമപിതാവ് പഠിപ്പിക്കുന്നു അതുകൊണ്ടാണ് മഹിമയുള്ളത്- ആത്മാക്കളും പരമാത്മാവും വളരെക്കാലം വേര്പെട്ടിരുന്നു.... കല്പ-കല്പം കണ്ടുമുട്ടുന്നു. ബാക്കി മുഴുവന് എത്ര ലോകരുണ്ടോ, അവരെല്ലാവരും ദേഹ-അഭിമാനത്തിലേക്ക് വന്ന് ദേഹമെന്ന് കരുതിയാണ് പഠിക്കുന്നതും പഠിപ്പിക്കുന്നതും. ബാബ പറയുന്നു ഞാന് ആത്മാക്കളെയാണ് പഠിപ്പിക്കുന്നത്. ജഡ്ജി, വക്കീല് തുടങ്ങിയതെല്ലാം ആത്മാവാണാകുന്നത്. നിങ്ങള് ആത്മാവ് സതോപ്രധാനം പവിത്രമായിരുന്നു പിന്നീട് നിങ്ങള് പാര്ട്ടഭിനയിച്ചഭിനയിച്ച് എല്ലാവരും പതിതമായിരിക്കുന്നു അപ്പോഴാണ് വിളിക്കുന്നത് ബാബ വന്ന് ഞങ്ങളെ പാവനാത്മാവാക്കൂ. ബാബയാണെങ്കില് സദാ പാവനമാണ്. ഈ കാര്യങ്ങള് എപ്പോള് കേള്ക്കുന്നോ അപ്പോഴാണ് ധാരണയാകുന്നത്. നിങ്ങള് കുട്ടികള്ക്ക് ധാരണയുണ്ടാകുന്നു അങ്ങനെ നിങ്ങള് ദേവതയാകുന്നു. മറ്റാരുടെയും ബുദ്ധിയില് ഇരിക്കുകയില്ല എന്തുകൊണ്ടെന്നാല് ഇത് പുതിയ കാര്യമാണ്. ഇതാണ് ജ്ഞാനം. അതാണ് ഭക്തി. നിങ്ങളും ഭക്തി ചെയ്ത്-ചെയ്ത് ദേഹ-അഭിമാനിയായി തീരുന്നു. ഇപ്പോള് ബാബ പറയുന്നു - കുട്ടികളെ, ആത്മ-അഭിമാനിയാകൂ. നമ്മള് ആത്മാക്കളെ ബാബ ഈ ശരീരത്തിലൂടെ പഠിപ്പിക്കുന്നു. ഓരോ നിമിഷവും ഓര്മ്മ വയ്ക്കൂ ഈ ഒരൊറ്റ സമയത്താണ് ആത്മാക്കളുടെ അച്ഛന് പരംപിതാവ് പഠിപ്പിക്കുന്നത്. ബാക്കി മുഴുവന്നാടകത്തിലും എവിടെയും പാര്ട്ടില്ല, ഈ സംഗമയുഗത്തിലല്ലാതെ അതുകൊണ്ട് ബാബ വീണ്ടും പറയുന്നു മധുര-മധുരമായ കുട്ടികളെ സ്വയം ആത്മാവെന്ന് നിശ്ചയിക്കൂ, ബാബയെ ഓര്മ്മിക്കൂ. ഇത് വളരെ ഉയര്ന്ന യാത്രയാണ്- കയറുകയാണെങ്കില് വൈകുണ്ഢ രസം നുകരാം. വികാരത്തിലേക്ക് വീഴുന്നതിലൂടെ തീര്ത്തും തവിട് പൊടിയാകുന്നു. എങ്കിലും സ്വര്ഗ്ഗത്തില് വരും, എന്നാല് പദവി വളരെ കുറഞ്ഞതായിരിക്കും. ഇത് രാജധാനിയാണ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ഇതില് കുറഞ്ഞ പദവിയുള്ളവരും വേണം, എല്ലാവരും ജ്ഞാത്തിലൂടെ നടക്കില്ല. അങ്ങനെയാണെങ്കില് ബാബയ്ക്ക് വളരെ കുട്ടികളെ ലഭിക്കണം. അഥവ ലഭിക്കുന്നുണ്ടെങ്കില് അല്പ സമയത്തേക്കാണ്. നിങ്ങള് മാതാക്കള്ക്ക് വളരെ മഹിമയുണ്ട്, വന്ദേമാതരം എന്നും പാടുന്നുണ്ട്. ജഗദമ്പയുടെ എത്ര വലിയ മേളയാണ് നടക്കുന്നത് കാരണം വളരെ സേവനം ചെയ്തിട്ടുണ്ട്. ആരാണോ വളരെ സേവനം ചെയ്യുന്നത് അവര് വലിയ രാജാവാകുന്നു. ദില്വാഡാ ക്ഷേത്രത്തില് നിങ്ങളുടെ തന്നെ ഓര്മ്മചിഹ്നമാണുള്ളത്. നിങ്ങള് കന്യകള്ക്ക് വളരെ സമയം കണ്ടെത്തണം. നിങ്ങള് ഭക്ഷണം മുതലായവ ഉണ്ടാക്കുകയാണെങ്കില് വളരെ ശുദ്ധമായ ഭക്ഷണം ഓര്മ്മയിലിരുന്ന് ഉണ്ടാക്കണം, അത് ആരെ കഴിപ്പിക്കുകയാണെങ്കിലും അവരുടെയും ഹൃദയം ശുദ്ധമാകണം. ഇങ്ങനെയുള്ള ഭക്ഷണം ലഭിച്ചിട്ടുള്ള വളരെ കുറച്ച് പേരേ ഉണ്ടാകൂ. തന്നോട് ചോദിക്കൂ ഞാന്ശിവബാബയുടെ ഓര്മ്മയിലിരുന്നാണോ ഭക്ഷണമുണ്ടാക്കുന്നത്, അത് കഴിക്കുന്നതിലൂടെ തന്നെ മറ്റുള്ളവരുടെ ഹൃദയം അലിയണം. അടിക്കടി ഓര്മ്മ മറന്ന് പോകുന്നു. ബാബ പറയുന്നു മറക്കുന്നതും ഡ്രാമയില് അടങ്ങിയിട്ടുണ്ട് എന്തുകൊണ്ടെന്നാല് നിങ്ങള് 16 കലാ സമ്പൂര്ണ്ണരായി ഇപ്പോള്മാറിയിട്ടില്ല. തീര്ച്ചയായും സമ്പൂര്ണ്ണമാകണം. പൗര്ണ്ണമി ചന്ദ്രനില് എത്ര പ്രകാശമാണുള്ളത്, പിന്നീട് കുറഞ്ഞ് കുറഞ്ഞ് നേര്ത്തൊരു വരയായി മാറുന്നു. ഘോരമായ അന്ധകാരമാകുന്നു പിന്നീട് അതിയായ പ്രകാശവും. ഈ വികാരം മുതലായവ ഉപേക്ഷിച്ച് ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കുകയാണെങ്കില് നിങ്ങളുടെ ആത്മാവ് സമ്പൂര്ണ്ണമായി തീരും. നിങ്ങള് ആഗ്രഹിക്കുന്നുണ്ട് മഹാരാജാവാകണമെന്ന് എന്നാല് എല്ലാവര്ക്കും ആകാന് സാധിക്കില്ല. പുരുഷാര്ത്ഥം എല്ലാവര്ക്കും ചെയ്യണം. ചിലരാണെങ്കില് ഒരു പുരുഷാര്ത്ഥവും ചെയ്യുന്നില്ല അതുകൊണ്ടാണ് മഹാരഥി, കുതിരസവാരി, കാല്നടക്കാര് എന്ന് പറയുന്നത്. മഹാരഥികള് കുറച്ച് പേരായിരിക്കും ഉണ്ടായിരിക്കുക. പ്രജ അല്ലെങ്കില് പടയാളികള് എത്രത്തോളം ഉണ്ടായിരിക്കുമോ അത്രത്തോളം കമാന്ന്റര്മാരും, മേജര്മാരും ഉണ്ടായിരിക്കില്ല. നിങ്ങളിലും കമാന്റര്മാരും, മേജര്മാരും, ക്യാപ്റ്റന്മാരുമുണ്ട്. പടയാളികളുമുണ്ട്. നിങ്ങളുടേതും ഇത് ആത്മീയ സേനയല്ലേ. മുഴുവന് ആധാരവും ഓര്മ്മയുടെ യാത്രയിലാണ്. അതിലൂടെ മാത്രമാണ് ബലം ലഭിക്കുക. നിങ്ങളാണ് അറിയപ്പെടാത്ത യോദ്ധാക്കള്. ബാബയെ ഓര്മ്മിക്കുന്നതിലൂടെ വികര്മ്മങ്ങളുടെ ഏതൊരു അഴുക്കാണോ ഉള്ളത് അത് ഭസ്മമാകുന്നു. ബാബ പറയുന്നു ജോലിവേലകളെല്ലാം ചെയ്യൂ. ബാബയെ ഓര്മ്മിക്കൂ. നിങ്ങള് ജന്മ-ജന്മാന്തരത്തെ ഒരു പ്രിയതമന്റെ പ്രിയതമകളാണ്. ഇപ്പോള് ആ പ്രിയതമനെ ലഭിച്ചിരിക്കുന്നു വെങ്കില് ഓര്മ്മിക്കണം. മുന്പും നന്നായി ഓര്മ്മിച്ചിരുന്നു എന്നാല് വികര്മ്മം നശിച്ചിരുന്നില്ല. ബാബ പറഞ്ഞ് തന്നിട്ടുണ്ട് നിങ്ങള്ക്ക് തമോപ്രധാനത്തില് നിന്ന് സതോപ്രധാനമായി ഇവിടെ തന്നെ മാറണം. ആത്മാവിന് തന്നെയാണ് ആകേണ്ടത്. ആത്മാവ് തന്നെയാണ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ ജന്മത്തില് നിങ്ങള്ക്ക് ജന്മ-ജന്മാന്തരത്തെ അഴുക്കില്ലാതാക്കണം. ഇതാണ് മൃത്യുലോകത്തെ അന്തിമ ജന്മം പിന്നീട് പോകേണ്ടത് അമരലോകത്തിലേക്കാണ്. ആത്മാവിന് പാവനമാകാതെ പോകാന് സാധിക്കില്ല. എല്ലാവരുടെയും കണക്കുകള് ഇല്ലാതാകണം. പിന്നീട് അഥവ ശിക്ഷകള് അനുഭവിക്കുകയാണെങ്കില് പദവി കുറയും. ആരാണോ ശിക്ഷകളനുഭവിക്കാത്തത് കേവലം അരെയാണ് മാലയുടെ 8 മുത്തുകളെന്ന് പറയുന്നത്. 9 രത്നങ്ങളുടെ മോതിരവും ഉണ്ടാകുന്നുണ്ട്. അങ്ങനെയെങ്കില് ബാബയെ ഓര്മ്മിക്കുന്നതിന്റെ വളരെ പരിശ്രമം ചെയ്യണം. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സംഗമയുഗത്തില് സ്വയത്തെ ട്രാന്സ്ഫര് ചെയ്യണം. പഠിത്തത്തിന്റെയും പവിത്രതയുടെയും ധാരണയിലൂടെ തന്റെ സ്വഭാവം നല്ലതാക്കണം, സാക്ഷാത്ക്കാരം മുതലായവയുടെ ആശ വയ്ക്കരുത്.

2) ശരീര നിര്വ്വഹാര്ത്ഥം കര്മ്മവും ചെയ്യണം, ഉറങ്ങുകയും വേണം, ഹഠയോഗമല്ല, എന്നാല് ഓര്മ്മയുടെ യാത്രയെ ഒരിക്കലും മറക്കരുത്. യോഗയുക്തമായി ഇങ്ങനെയുള്ള ശുദ്ധമായ ഭക്ഷണം ഉണ്ടാക്കൂ കഴിപ്പിക്കൂ അത് കഴിക്കുന്നവരുടെ ഹൃദയം ശുദ്ധമാകണം.

വരദാനം :-
തന്റെ സൂക്ഷ്മ ശക്തികളില് വിജയിയാകുന്ന രാജഋഷി, സ്വരാജ്യ അധികാരി ആത്മായി ഭവിക്കൂ

കര്മ്മേന്ദ്രിയ ജീത്താകുക സഹജമാണ് എന്നാല് മനസ്സ്-ബുദ്ധി-സംസ്ക്കാരം ഈ സൂക്ഷ്മ ശക്തികളില് വിജയിയാകുക - ഇത് സൂക്ഷ്മ അഭ്യാസമാണ്. ഏത് സമയം ഏത് സങ്കല്പം, ഏത് സംസ്ക്കാരം ഉണര്ത്താന് ആഗ്രഹിക്കുന്നോ ആ സങ്കല്പം, ആ സംസ്ക്കാരം സഹജമായും സ്വന്തമാകണം - ഇതിനെയാണ് പറയുന്നത് സൂക്ഷ്മ ശക്തികളില് വിജയം അര്ത്ഥം രാജഋഷി സ്ഥിതി. സങ്കല്പ ശക്തിക്ക് ആജ്ഞ നല്കുകയാണ് ഈ നിമിഷം ഏകാഗ്രചിത്തമാകൂ, അപ്പോള് രാജാവിന്റെ ആജ്ഞ ആ നിമിഷം അതേപ്രകാരം അംഗീകരിക്കുക, ഇതാണ് - രാജ്യ അധികാരിയുടെ ലക്ഷണം. ഈ അഭ്യാസത്തിലൂടെ അന്തിമ പരീക്ഷയില് വിജയിക്കും.

സ്ലോഗന് :-
സേവനങ്ങളിലൂടെ എന്ത് ആശീര്വ്വാദങ്ങളാണോ ലഭിക്കുന്നത് ഇതാണ് ഏറ്റവും വലിയ നേട്ടം.