08.07.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- ബാബക്കു സമാനം അപകാരികളോടും ഉപകാരം ചെയ്യാന് പഠിക്കൂ, നിന്ദകരേയും തന്റെ മിത്രമാക്കി മാറ്റൂ.

ചോദ്യം :-
ബാബയ്ക്ക് ഏതൊരു ദൃഷ്ടിയാണ് പക്കയായിട്ടുളളത്? നിങ്ങള് കുട്ടികള്ക്ക് ഏത് ദൃഷ്ടി പക്കായാക്കണം?

ഉത്തരം :-
ബാബയ്ക്ക് ഈയൊരു ദൃഷ്ടിയാണ് പക്കാ ആയുളളത് - ഏതെല്ലാം ആത്മാക്കളുണ്ടോ എല്ലാവരും എന്റെ കുട്ടികളാണ്. അതുകൊണ്ടാണ് കുട്ടികളേ, കുട്ടികളേ എന്ന് വിളിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങള്ക്ക് ഒരിക്കലും ആരെയും കുട്ടികളേ കുട്ടികളേ എന്ന് വിളിക്കാന് സാധിക്കില്ല. നിങ്ങള്ക്ക് ഈയൊരു ദൃഷ്ടി പക്കായാക്കണം ആത്മാക്കളെല്ലാവരും എന്റെ സഹോദരങ്ങളാണ്. സഹോദരനെ കാണൂ, സഹോദരനോട് സംസാരിക്കൂ, ഇതിലൂടെയാണ് ആത്മീയ സ്നേഹമുണ്ടാകുക. ക്രിമിനല് (വികാരി) ചിന്തകളില്ലാതാകും. നിന്ദിക്കുന്നവര് പോലും മിത്രമായി മാറും.

ഓംശാന്തി.  
ആത്മീയ അച്ഛന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ്. ആത്മീയ അച്ഛന്റെ പേരെന്താണ്? തീര്ച്ചയായും ശിവനെന്ന് പറയും. ബാബ എല്ലാവരുടെയും ആത്മീയ പിതാവാണ്, ബാബയെത്തന്നെയാണ് ഭഗവാനെന്നും പറയുന്നത്. നിങ്ങള് കുട്ടികളിലും നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ചാണ് മനസ്സിലാക്കുന്നത്. ആകാശവാണിയെന്ന് പറയാറുണ്ടല്ലോ, ഇപ്പോള് ഈ ആകാശവാണി ആരുടേതാണ്? ശിവബാബയുടെ. ഈ മുഖത്തെ(ബ്രഹ്മാമുഖം) ആകാശതത്വമെന്ന് പറയുന്നു. എല്ലാ മനുഷ്യരുടേയും ശബ്ദം ആകാശ തത്വത്തിലൂടെയാണ് വരുന്നത്. ആത്മാക്കളെല്ലാവരും തന്റെ പിതാവിനെ മറന്നുപോയിരിക്കുകയാണ്. അനേക പ്രകാരത്തിലുളള മഹിമ പാടിക്കൊണ്ടിരിക്കുന്നു. പക്ഷേ ഒന്നും തന്നെ അറിയുന്നില്ല. മഹിമ പാടുന്നത് ഇവിടെയാണ്. സുഖത്തില് ആരും തന്നെ ബാബയെ ഓര്മ്മിക്കുന്നില്ല. സത്യയുഗത്തില് എല്ലാ മനോകാമനകളും പൂര്ത്തീകരിക്കപ്പെടുന്നു. ഇവിടെയാണെങ്കില് ധാരാളം ആഗ്രഹങ്ങളാണ്. മഴ പെയ്തില്ലെങ്കില് യജ്ഞം രചിക്കുന്നു. യജ്ഞം രചിക്കുന്നതിലൂടെ എപ്പോഴും മഴയുണ്ടാകണമെന്നില്ല. എവിടെയെങ്കിലും വരള്ച്ച ഉണ്ടാകുമ്പോള് യജ്ഞം രചിക്കുന്നു, പക്ഷേ യജ്ഞത്തിലൂടെ ഒന്നും തന്നെ സംഭവിക്കുന്നില്ല. ഇതെല്ലാം തന്നെ ഡ്രാമയനുസരിച്ചാണ് സംഭവിക്കുന്നത്. എന്തെല്ലാം ആപത്തുകള് വരാനുണ്ടോ അതെല്ലാം വന്നുകൊണ്ടിരിക്കും. മനുഷ്യരെത്രയാണ് മരിച്ചു കൊണ്ടിരിക്കുന്നത്, എത്ര മൃഗങ്ങളാണ് മരിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യരെത്ര ദുഃഖിയാകുന്നു. എന്താ മഴയെ അവസാനിപ്പിക്കുന്നതിനായും എതെങ്കിലുമെല്ലാം യജ്ഞങ്ങളുണ്ടോ? എപ്പോഴാണോ പെടുന്നനെ മിസൈലുകളുടെ മഴയുണ്ടാകുന്നത് അപ്പോള് യജ്ഞം രചിക്കുമോ? ഈ കാര്യങ്ങളെല്ലാം തന്നെ ഇപ്പോള് നിങ്ങള് മനസ്സിലാക്കി. വേറെ ആരറിയാനാണ്.

ബാബ സ്വയം മനസ്സിലാക്കിത്തരികയാണ്, മനുഷ്യര് ബാബയുടെ മഹിമ പാടുകയും ചെയ്യും അതുപോലെ ആക്ഷേപിക്കുകയും ചെയ്യുന്നു. അത്ഭുതമാണ്, ബാബയുടെ ഗ്ലാനി എപ്പോള് മുതലാണ് ആരംഭിച്ചത്? രാവണന്റെ രാജ്യം ആരംഭിച്ചതു മുതല്ക്ക്. മുഖ്യമായ ഗ്ലാനി ചെയ്തതിതാണ് ഈശ്വരനെ സര്വ്വവ്യാപിയെന്ന് പറഞ്ഞു, ഇതിലൂടെയാണ് താഴേക്ക് അധഃപതിച്ചത്. ആരാണോ നമ്മളെ നിന്ദിക്കുന്നത് അവര് നമ്മുടെ മിത്രമാണ് എന്നൊരു ചൊല്ലുണ്ട്. ആരാണ് ഏറ്റവും കൂടുതല് ഗ്ലാനി ചെയ്യുന്നത്? നിങ്ങള് കുട്ടികള്. ഇപ്പോള് നിങ്ങള് തന്നെയാണ് മിത്രവുമായി മാറുന്നത്. വാസ്തവത്തില് മുഴുവന് ലോകവും ഗ്ലാനി ചെയ്യുന്നുണ്ട്. അതിലും നിങ്ങളാണ് നമ്പര് വണ്, പിന്നീട് നിങ്ങള് തന്നെയാണ് മിത്രവുമായി മാറുന്നത്. ഏറ്റവും സമീപത്തുള്ള മിത്രങ്ങള് നിങ്ങള് കുട്ടികളാണ്. പരിധിയില്ലാത്ത ബാബ പറയുകയാണ് എന്റെ നിന്ദ നിങ്ങള് കുട്ടികളാണ് ചെയ്തത്. നിങ്ങള് കുട്ടികള് തന്നെയാണ് അപകാരികളായി മാറുന്നതും. ഡ്രാമ നോക്കൂ, എങ്ങനെയാണ് ഉണ്ടാക്കപ്പെട്ടിട്ടുളളതെന്ന്. ഇതെല്ലാം തന്നെ വിചാരസാഗരമഥനം ചെയ്യാനുള്ള കാര്യമാണ്. വിചാരസാഗരമഥനം ചെയ്യുന്നതിലൂടെ എത്ര അര്ത്ഥങ്ങളാണുണ്ടാകുന്നത്. മറ്റാര്ക്കും തന്നെ മനസ്സിലാക്കാന് സാധിക്കുന്നില്ല. ബാബ പറയുകയാണ് നിങ്ങള് കുട്ടികള് പഠിച്ച് ഉപകാരം ചെയ്യുന്നു. യദാ യദാ ഹി... എന്നു തുടങ്ങുന്ന മഹിമയില് പറയുന്നതും ഭാരതത്തിന്റെ കാര്യമാണ്. കളി നോക്കൂ എങ്ങനെയുള്ളതാണ്! ശിവജയന്തി അഥവാ ശിവരാത്രിയും ആഘോഷിക്കുന്നുണ്ട്. വാസ്തവത്തില് അവതാരം ഒന്നാണ്. അവതാരത്തെ തൂണിലും-തുരുമ്പിലും ഉണ്ടെന്ന് പറഞ്ഞു. ബാബ പരിഭവം പറയുകയാണ്. ഗീതാപാഠികള് ശ്ലോകങ്ങള് വായിക്കുന്നുണ്ട്, പക്ഷേ അവര് പറയുന്നു ഞങ്ങള്ക്കും ഇതിന്റെ അര്ത്ഥമൊന്നും തന്നെ അറിയില്ല.

നിങ്ങള് തന്നെയാണ് ഏറ്റവും സ്നേഹികളായ കുട്ടികള്. ആരോടു സംസാരിക്കുമ്പോഴും ബാബ കുട്ടികളേ- കുട്ടികളേ എന്ന് പറഞ്ഞ് സംസാരിക്കും. ബാബയ്ക്ക് ഈയൊരു ദൃഷ്ടി പക്കായായിത്തീര്ന്നു. എല്ലാ ആത്മാക്കളും എന്റെ കുട്ടികളാണ്. വായിലൂടെ കുട്ടികളേ എന്ന് വിളിക്കുന്നവരായി നിങ്ങളില് ഒരാള് പോലുമുണ്ടാവില്ല. നിങ്ങള്ക്കറിയാം ആര് ഏത് പദവിയിലുള്ളവരാണ്, ഓരോരുത്തരും ആരാണ് എന്നെല്ലാം. എല്ലാവരും ആത്മാക്കളാണ്. ഇതും ഡ്രാമയില് അടങ്ങിയിട്ടുളളതാണ്, അതുകൊണ്ട് ദുഃഖത്തിന്റേയോ- സന്തോഷത്തിന്റേയോ കാര്യമില്ല. എല്ലാവരും ബാബയുടെ കുട്ടികളാണ്. ചിലര്-തൂപ്പുകാരന്റെ ശരീരത്തെ ധാരണ ചെയ്യുന്നു, ചിലര് മറ്റൊരു ശരീരം ധാരണ ചെയ്യുന്നു. ആരെയാണെങ്കിലും ബാബയ്ക്ക് കുട്ടികളേ, കുട്ടികളേ എന്ന് വിളിച്ച് ശീലമായി. ബാബയുടെ ദൃഷ്ടിയില് എല്ലാവരും ആത്മാക്കളാണ്. അതിലും പവപ്പെട്ടവരെയാണ് ബാബയ്ക്ക് വളരെ നല്ലതായി തോന്നുന്നത്, കാരണം ഡ്രാമയനുസരിച്ച് അവരാണ് വളരെയധികം ഗ്ലാനി ചെയ്തവര്. ഇപ്പോള് വീണ്ടും എന്റെയടുക്കലെത്തി. ഈ ലക്ഷ്മീനാരായണനെ മാത്രം ആരും ഒരിക്കലും ഗ്ലാനി ചെയ്യുന്നില്ല. കൃഷ്ണനെയും വളരെയധികം ഗ്ലാനി ചെയ്യുന്നുണ്ട്. അത്ഭുതമല്ലേ. കൃഷ്ണന് വലുതായിത്തീരുമ്പോള് (നാരായണനെ) ആരും തന്നെ ഗ്ലാനി ചെയ്യുന്നില്ല. ഈ ജ്ഞാനം എത്ര അത്ഭുതമാണ്. ഇത്രയും ആഴമേറിയ കാര്യങ്ങളെ ആര്ക്കും തന്നെ മനസ്സിലാക്കാന് സാധിക്കുന്നില്ല, ഇതിനു വേണ്ടത് സ്വര്ണ്ണ പാത്രമാണ്. ഓര്മ്മയാകുന്ന യാത്രയിലൂടെയാണ് ബുദ്ധി സ്വര്ണ്ണപാത്രമായിത്തീരുക. ഇവിടെയിരിക്കുമ്പോഴും യഥാര്ത്ഥ രീതിയില് ഓര്മ്മിക്കുന്നില്ല. നമ്മള് ചെറിയൊരു ആത്മാവാണെന്നു പോലും മനസ്സിലാക്കുന്നില്ല, ബുദ്ധിയിലൂടെയാണ് ഓര്മ്മിക്കുന്നത്. ഈ കാര്യം ബുദ്ധിയിലേക്കു വരുന്നില്ല. ചെറിയൊരു ആത്മാവായ ബാബ നമ്മുടെ ടീച്ചറുമാണ്, അച്ഛനുമാണ്, ഇതെല്ലാം തന്നെ ബുദ്ധിയില് വരുക എന്നുളളത് അസംഭവ്യമായ കാര്യമാണ്. എല്ലാവരും ബാബ-ബാബ എന്ന് പറയുന്നുണ്ട്, ദുഃഖത്തില് എല്ലാവരും സ്മരിക്കുന്നു. ഭഗവാനുവാച- ദുഃഖത്തില് എല്ലാവരും എന്നെ സ്മരിക്കുന്നു, സുഖത്തില് ആരും തന്നെ ഓര്മ്മിക്കുന്നില്ല. സുഖത്തിന്റെ സമയത്ത് ആര്ക്കും തന്നെ ഓര്മ്മിക്കേണ്ട ആവശ്യമില്ല. ഇവിടെ ഇത്രയും ദുഃഖവും ആപത്തുകളുമാണ് ഉണ്ടാകുന്നത്, എല്ലാവരും ഈശ്വരനെ ഓര്മ്മിക്കുന്നു, അല്ലയോ ഭഗവാനേ ദയകാണിക്കൂ, കൃപ കാണിക്കൂ. ഇപ്പോള് ബാബയുടെ കുട്ടികളായി മാറിയശേഷവും പലരും എഴുതാറുണ്ട് - കൃപ കാണിക്കൂ, ശക്തി നല്കൂ, ദയ കാണിക്കൂ. ബാബ മറുപടിയായി എഴുതുന്നു-ശക്തി സ്വയം തന്നെ യോഗബലത്തിലൂടെ നേടിയെടുക്കൂ. സ്വയം തന്നെ തന്റെ മേല് കൃപയും ദയയും കാണിക്കൂ. സ്വയം സ്വയത്തിനു തന്നെ രാജതിലകം നല്കൂ. എങ്ങനെ നല്കാന് സാധിക്കും, എന്നതിന്റെ യുക്തിയും ബാബ പറഞ്ഞു തരുന്നു. ടീച്ചര് പഠിക്കാനുളള യുക്തി പറഞ്ഞുതരികയാണ് ചെയ്യുക. വിദ്യാര്ത്ഥിയുടെ ജോലിയാണ് പഠിക്കുക, നിര്ദ്ദേശമനുസരിച്ച് മുന്നോട്ടുപോവുക എന്നത്. കൃപയോ ആശീര്വ്വാദമോ കാണിക്കുക എന്നുളളത് ഗുരുവിന്റെ ജോലിയാണ്, അത് ഒരിക്കലും ടീച്ചര്ക്ക് ചെയ്യാന് സാധിക്കില്ല. ആരാണോ നല്ല കുട്ടികള് അവര് വേഗതയില് ഓടി മുന്നേറുന്നു. ഓരോരുത്തരും സ്വതന്ത്രരാണ്, എത്രത്തോളം ഓടി മുന്നേറാന് സാധിക്കുമോ അത്രയും ചെയ്തു കാണിക്കാം. ഓര്മ്മയാകുന്ന യാത്രയെ തന്നെയാണ് ഓട്ടം എന്നു പറയുന്നത്.

ഓരോരോ ആത്മാവും സ്വതന്ത്രരാണ്. സഹോദരീ-സഹോദരന് എന്ന ബന്ധത്തില്നിന്നു പോലും മുക്തമാക്കി, സഹോദര-സഹോദരനെന്നു മനസ്സിലാക്കാന് പറഞ്ഞിട്ടും ക്രിമിനല്(വികാരി) ദൃഷ്ടി മാറുന്നില്ല. അത് തന്റെതായ ജോലി ചെയ്തുകൊണ്ടേയിരിക്കുന്നുണ്ട്. ഈ സമയം മനുഷ്യന്റെ ഓരോ അവയവയങ്ങളും ക്രിമിനലാണ്. ആരെയെങ്കിലും കാലുകൊണ്ട് ചവിട്ടി, മുഷ്ടി ചുരുട്ടി ഇടിച്ചു അപ്പോള് അവയവം ക്രിമിനലായില്ലേ. ഓരോ അവയവവും വികാരിയാണ്. സത്യയുഗത്തില് ആരുടേയും അവയവം വികാരിയായിരിക്കില്ല. ഇവിടെ ഓരൊ അവയവങ്ങളിലൂടെയും വികാരി ജോലിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതല് വികാരിയായ അവയവം ഏതാണ്? കണ്ണുകള്. വികാരത്തിന്റെ ആശ പൂര്ത്തീകരിക്കപ്പെട്ടില്ലെങ്കില് പിന്നീട് കൈവയ്ക്കാനും തുടങ്ങും. ആദ്യമാദ്യം കണ്ണാണ്. സൂര്ദാസിന്റെ കഥ കേട്ടിട്ടില്ലേ. ശിവബാബ ശാസ്ത്രങ്ങളൊന്നും തന്നെ പഠിച്ചിട്ടില്ല. ബ്രഹ്മാബാബയാകുന്ന രഥം പഠിച്ചിട്ടുണ്ട്. ശിവബാബയെ ജ്ഞാനത്തിന്റെ സാഗരന് എന്നാണ് പറയുന്നത്. നിങ്ങള്ക്കറിയാം ശിവബാബ പുസ്തകങ്ങളെടുത്ത് വായിക്കുന്നില്ലെന്ന്. ഞാന് നോളേജ്ഫുള്ളാണ്, ബീജരൂപനാണ്. ഇത് സൃഷ്ടിയാകുന്ന വൃക്ഷമാണ്, ഇതിന്റെ രചയിതാവ് ബാബയാണ്, ബാബ ബീജമാണ്. ബാബ മനസ്സിലാക്കിത്തരികയാണ് ഞാന് വസിക്കുന്നത് മൂലവതനത്തിലാണ്. ഇപ്പോള് ഞാന് ഈ ബ്രഹ്മാ ശരീരത്തിലുണ്ട്. ഞാന് ഈ സൃഷ്ടിയുടെ ബീജരൂപനാണെന്ന് മറ്റാര്ക്കും തന്നെ പറയാന് സാധിക്കില്ല. ഞാന് പരമപിതാ പരമാത്മാവാണെന്നും ആര്ക്കും തന്നെ പറയാന് സാധിക്കില്ല. വിവേകശാലികളായ ആരോടെങ്കിലും ഈശ്വരന് സര്വ്വ വ്യാപിയാണെന്ന് പറയുകയാണെങ്കില് അവര് പെട്ടെന്ന് തന്നെ ചോദിക്കും എന്താ നിങ്ങളും ഈശ്വരനാണോ? എന്താ നിങ്ങള് അളളാഹു അഥവാ പ്രഭുവാണോ? ഒരിക്കലും ആയിത്തീരാന് സാധ്യമല്ല. പക്ഷേ ഈ സമയത്ത് ആരും തന്നെ ഇത്ര വിവേകശാലികളായില്ല. അളളാഹുവിനെക്കുറിച്ചും ആരും അറിയുന്നില്ല, സ്വയം ഞാന് തന്നെയാണ് അളളാഹു എന്നു പറയുന്നു. ഇംഗ്ലീഷില് പറയുന്നു ഒംനിപ്രസന്റ് (സര്വ്വവ്യാപി). അര്ത്ഥം മനസ്സിലാക്കിയിട്ടുണ്ടെങ്കില് ഒരിക്കലും ഇങ്ങനെ പറയില്ല. കുട്ടികള്ക്ക് ഇപ്പോള് അറിയാം ശിവബാബയുടെ ജയന്തി തന്നെയാണ് പുതിയ വിശ്വത്തിന്റെ ജയന്തി. അതില് പവിത്രതയും സുഖവും ശാന്തിയും എല്ലാം ഉണ്ടാവും. ശിവജയന്തി തന്നെയാണ് കൃഷ്ണ ജയന്തി, അതുതന്നെയാണ് ദസറജയന്തിയും. ശിവജയന്തി തന്നെയാണ് ദീപാവലിജയന്തി, ശിവജയന്തിതന്നെയാണ് സ്വര്ഗ്ഗജയന്തിയും. ഈ ഒന്നില്ത്തന്നെ എല്ലാ ജയന്തികളും അടങ്ങിയിരിക്കുന്നു. ഈ പുതിയ കാര്യങ്ങളെല്ലാം തന്നെ ബാബ വന്ന് മനസ്സിലാക്കിത്തരികയാണ്. ശിവജയന്തി തന്നെയാണ് ശിവാലയജയന്തി, വേശ്യാലയം മരിക്കുന്നു. ഈ പുതിയ കാര്യങ്ങളെല്ലാം തന്നെ ബാബ മനസ്സിലാക്കിത്തരികയാണ്. ശിവജയന്തി തന്നെയാണ് പുതിയലോകത്തിന്റെ ജയന്തി. ലോകത്തില് ശാന്തിയുണ്ടാകണമെന്ന് ആഗ്രഹിക്കാറില്ലേ. നിങ്ങള് എത്രനല്ലരീതില് മനസ്സിലാക്കിക്കൊടുത്താലും, മനുഷ്യര് ഉണരുന്നില്ല. അജ്ഞാന അന്ധകാരത്തില് ഉറങ്ങിക്കൊണ്ടിരിക്കുകയാണ്. ഭക്തി ചെയ്ത് ഏണിപ്പടി താഴേക്കിറങ്ങി വരികയാണ്. ബാബ പറയുകയാണ് ഞാന് വന്ന് എല്ലാവരുടേയും സദ്ഗതി ചെയ്യുന്നു. സ്വര്ഗ്ഗത്തിന്റേയും നരകത്തിന്റേയും രഹസ്യം നിങ്ങള് കുട്ടികള്ക്ക് ബാബ മനസ്സിലാക്കിത്തരികയാണ്. പത്രങ്ങളില് നിങ്ങളുടെ ഗ്ലാനി ചെയ്യുന്നവര്ക്ക് നിങ്ങള് എഴുതണം - ആര് ഞങ്ങളെ നിന്ദിക്കുന്നുവോ അവര് ഞങ്ങളുടെ മിത്രങ്ങളാണ്. ഞങ്ങള് തീര്ച്ചയായും നിങ്ങളുടേയും സദ്ഗതി ചെയ്യും, എത്ര വേണമെങ്കിലും ആക്ഷേപിച്ചോളൂ. നിങ്ങള് ഈശ്വരന്റെ ഗ്ലാനിയാണ് ചെയ്യുന്നത് ഞങ്ങള്ക്കൊന്നും തന്നെ സംഭവിക്കില്ല. നിങ്ങളുടെ സദ്ഗതി ഞങ്ങള് തീര്ച്ചയായും ചെയ്യും. നിങ്ങള് ആഗ്രഹിക്കുന്നില്ലെങ്കില് പോലും മൂക്കിനു പിടിച്ചു കൊണ്ടുപോകും. ഇതില് പേടിക്കേണ്ട കാര്യമില്ല, എന്തു ചെയ്തിട്ടുണ്ടോ അത് കല്പം മുമ്പും ചെയ്തതാണ്. ഞങ്ങള് ബി.കെ(ബ്രഹ്മാകുമാരിമാര്) എല്ലാവരുടേയും സദ്ഗതി ചെയ്യുന്നവരാണ്. നല്ലരീതിയില് മനസ്സിലാക്കിക്കൊടുക്കണം. കല്പം മുന്പും അബലകളുടെ മേല് അത്യാചാരങ്ങള് ഉണ്ടായതാണ്, ഇത് കുട്ടികള് മറന്നുപോകുന്നു. ബാബ പറയുകയാണ് പരിധിയില്ലാത്ത കുട്ടികളെല്ലാവരും എന്നെ ആക്ഷേപിച്ചു. ഏറ്റവും സ്നേഹികളായ മിത്രങ്ങളും കുട്ടികള് തന്നെയാണ്. ചെറിയകുട്ടികളെ പുഷ്പങ്ങള് എന്നാണ് പറയുക. മാതാവും പിതാവും കുട്ടികളെ ചുംബിക്കുന്നു, ശിരസ്സിനു മുകളിലാണ് അവര്ക്ക് സ്ഥാനം നല്കുക, അവരുടെ സേവനം ചെയ്യുന്നു. ബാബയും നിങ്ങള് കുട്ടികളുടെ സേവനം ചെയ്യുന്നു.

ഇപ്പോള് നിങ്ങള്ക്ക് ഈ ജ്ഞാനം ലഭിച്ചുകഴിഞ്ഞു, ഇത് നിങ്ങള് കൂടെക്കൊണ്ടുപോകും. ആരാണോ ഈ ജ്ഞാനം നേടാത്തവര് അവരുടെ പാര്ട്ട് ഡ്രാമയില് അങ്ങനെയാണ്. അവര് ആ പാര്ട്ടാണ് അഭിനയിക്കുക. കര്മ്മക്കണക്കുകള് പൂര്ത്തിയാക്കിയതിനുശേഷം വീട്ടിലേക്ക് പോകും. സ്വര്ഗ്ഗം കാണാന് സാധിക്കില്ല. എല്ലാവരും സ്വര്ഗ്ഗം കാണുന്നില്ല. ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. വൈകി വരുന്നവര് ധാരാളം പാപങ്ങള് ചെയ്യുന്നു. തമോപ്രധാനതയുള്ളവര് വളരെ വൈകിയാണ് വരിക. ഈ രഹസ്യവും വളരെ നന്നായി മനസ്സിലാക്കേണ്ടതാണ്. നല്ല നല്ല മഹാരഥികളായ കുട്ടികള്ക്കും ഗ്രഹപ്പിഴയുണ്ടാകുമ്പോള് പെട്ടെന്നു ദേഷ്യത്തിലേക്ക് വന്നാല് പിന്നീട് കത്തുപോലും എഴുതില്ല. ബാബ പറയുന്നു, അങ്ങനെയുള്ളവര്ക്ക് മുരളി അയക്കുന്നത് അവസാനിപ്പിക്കൂ. ഇങ്ങനെയുള്ളവര്ക്ക് ബാബയുടെ ഖജനാവ് നല്കുന്നതിലൂടെ എന്തു പ്രയോജനമാണുളളത്. പിന്നീട് ചിലരുടെ കണ്ണുകള് തുറക്കുമ്പോള് പറയും ഞങ്ങളില് നിന്നും തെറ്റ് സംഭവിച്ചു എന്ന്. ചിലര്ക്ക് ഇതിനെക്കുറിച്ചുളള ചിന്തയേ ഉണ്ടായിരിക്കില്ല. ഇത്രയും തെറ്റുകള് ചെയ്യാന് പാടില്ല. ഇങ്ങനെ ധാരാളം പേരുണ്ട്, അവര് ബാബയെ ഓര്മ്മിക്കുന്നുമില്ല, ആരെയും തനിക്കുസമാനമാക്കി മാറ്റുന്നുമില്ല. ഇല്ലെങ്കില് ബാബക്ക് എഴുതണം - ബാബാ, ഞങ്ങള് ഓരോ നിമിഷവും അങ്ങയെ ഓര്മ്മിക്കുന്നു. ചിലര് ഇങ്ങിനെയുമുണ്ട്, എല്ലാവരുടേയും പേരെഴുതും, ഇന്ന വ്യക്തിക്ക് ഓര്മ്മ നല്കണം എന്നെല്ലാം, എന്നാല് ഈ ഓര്മ്മ സത്യമല്ല. ഇവിടെ അസത്യം മുന്നോട്ട് പോകില്ല. ഉള്ളില് ഹൃദയം കുത്തിക്കൊണ്ടേയിരിക്കും. കുട്ടികള്ക്ക് വളരെ നല്ല പോയിന്റുകളാണ് മനസ്സിലാക്കിത്തരുന്നത്. അനുദിനം ബാബ ആഴമേറിയ കാര്യം മനസ്സിലാക്കിത്തരികയാണ്. ദുഃഖത്തിന്റെ പര്വ്വതം വീഴാന് പോവുകയാണ്. സത്യയുഗത്തില് ദുഃഖത്തിന്റെ പേരുപോലും ഉണ്ടാകില്ല. ഇപ്പോള് രാവണരാജ്യമാണ്. മൈസൂരിലെ രാജാവ് രാവണന്റെ കോലമുണ്ടാക്കി ദസറ വളരെ നന്നായി ആഘോഷിക്കുന്നുണ്ട്. രാമനെ ഭഗവാനെന്ന് പറയുന്നു. രാമന്റെ സീതയെയാണ് രാവണന് മോഷ്ടിച്ചു കൊണ്ടു പോയതെന്നു പറയുന്നു. രാമന് സര്വ്വശക്തിവാനാണ്, അപ്പോള് രാമനില്നിന്നും എങ്ങനെ മോഷ്ടിച്ചെടുക്കും. ഇതെല്ലാം തന്നെ അന്ധവിശ്വാസമാണ്. ഈ സമയത്ത് ഓരോരുത്തരിലും 5 വികാരങ്ങളുടെ അഴുക്കാണ്. ഭഗവാനെ സര്വ്വവ്യാപിയെന്ന് പറയുന്നത് വളരെ വലിയ അസത്യമാണ്. അപ്പോഴാണ് ബാബ പറയുന്നത് - യദാ യദാ ഹി... ഞാന് വന്ന് സത്യമായ ഖണ്ഡം, സത്യമായ ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. സത്യഖണ്ഡമെന്ന് സത്യയുഗത്തെയും, അസത്യഖണ്ഡമെന്ന് കലിയുഗത്തെയും പറയുന്നു. ഇപ്പോള് ബാബ അസത്യഖണ്ഡത്തെ സത്യഖണ്ഡമാക്കി മാറ്റുകയാണ്. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ ഗുഹ്യവും അത്ഭുതകരവുമായ ജ്ഞാനത്തെ മനസ്സിലാക്കുന്നതിനുവേണ്ടി ബുദ്ധിയെ ഓര്മ്മയുടെ യാത്രയിലൂടെ സ്വര്ണ്ണ പാത്രമാക്കി മാറ്റണം. ഓര്മ്മയില് മത്സരിക്കണം.

2) ബാബയുടെ നിര്ദ്ദേശമനുസരിച്ച് നടന്ന്, പഠിപ്പ് ശ്രദ്ധയോടെ പഠിച്ച്, തന്റെ മേല് സ്വയം തന്നെ കൃപ അഥവാ ആശിര്വ്വാദം കാണിക്കണം, സ്വയത്തിന് രാജതിലകം നല്കണം. നിന്ദിക്കുന്നവരേയും തന്റെ മിത്രമാണെന്ന് മനസ്സിലാക്കി അവരുടെയും സദ്ഗതി ചെയ്യണം.

വരദാനം :-
മുകളില് നിന്നും അവതരിക്കപ്പെട്ട അവതാരമെന്ന് മനസ്സിലാക്കി സേവനം ചെയ്യുന്ന സാക്ഷാത്കാരമൂര്ത്തിയായി ഭവിയ്ക്കട്ടെ.

എങ്ങനെയാണോ ബാബ സേവനത്തിനായി മുകളില് നിന്നും താഴേക്ക് വരുന്നത്, അതേപോലെ നമ്മളും സേവനത്തിനായാണ് വതനത്തില് നിന്നും താഴേക്ക് വന്നത്, ഇങ്ങനെയുളള അനുഭവം ചെയ്ത് സേവനം ചെയ്യുകയാണെങ്കില്, സദാ വേറിട്ടതും വിശ്വത്തിന് പ്രിയപ്പെട്ടതുമാകുന്നു. മുകളില് നിന്നും താഴേക്ക് വരുന്നു അര്ത്ഥം അവതാരമായി അവതരിച്ച് സേവനം ചെയ്യുക. എല്ലാവരും ആഗ്രഹിക്കുന്നത്, അവതാരം വന്ന് നമ്മെ കൂടെ കൊണ്ടു പോകണം എന്നാണ്. അപ്പോള് സത്യമായ അവതാരം താങ്കളാണ്, എല്ലാവരെയും മുക്തിധാമത്തിലേക്ക് കൊണ്ടു പോകുന്നത്. എപ്പോഴാണോ അവതാരമെന്ന് മനസ്സിലാക്കി സേവനം ചെയ്യുന്നത്, അപ്പോള് സാക്ഷാത്കാരമൂര്ത്തിയാകുന്നു. അനേകരുടെ ഇച്ഛകള് പൂര്ത്തീകരിക്കപ്പെടുന്നു.

സ്ലോഗന് :-
താങ്കള്ക്ക് മറ്റുളളവര് നല്ലത് തന്നാലും മോശമായത് തന്നാലും താങ്കള് എല്ലാവര്ക്കും സ്നേഹവും ദയയും സഹയോഗവും നല്കൂ