മധുരമായകുട്ടികളേ -
നിങ്ങളുടെഈജീവിതംവളരെ-വളരെഅമൂല്യമാണ്,
എന്തുകൊണ്ടെന്നാല്നിങ്ങള്ശ്രീമതത്തിലൂടെവിശ്വത്തി
ന്റെസേവനംചെയ്യുന്നു, ഈനരകത്തെസ്വര്ഗ്ഗമാക്കിമാറ്റുന്നു.
ചോദ്യം :-
സന്തോഷം നഷ്ടമാകുന്നതിന്റെ കാരണവും അതിന്റെ നിവാരണവുമെന്താണ്?
ഉത്തരം :-
സന്തോഷം
നഷ്ടമാകുന്നത് - 1. ദേഹാഭിമാനത്തില് വരുന്നത് കാരണം, 2. മനസ്സില് ചിലപ്പോള് ചില
സംശയം ഉത്പന്നമാകുന്നു അതുകൊണ്ടും സന്തോഷം നഷ്ടമാകുന്നു. അതുകൊണ്ട് ബാബ
നിര്ദ്ദേശം നല്കുന്നു, എപ്പോള് എന്ത് സംശയം ഉണ്ടാവുകയാണെങ്കിലും ഉടനെ ബാബയോട്
ചോദിക്കൂ. ദേഹീ അഭിമാനിയായിരിക്കുന്നതിന്റെ അഭ്യാസം ചെയ്യൂ എങ്കില് സദാ
സന്തോഷത്തിലിരിക്കാം.
ഓംശാന്തി.
ഉയര്ന്നതിലും ഉയര്ന്ന ഭഗവാന് പിന്നെ കുട്ടികള്ക്ക് മുന്നില് ഭഗവാനുവാച. ഞാന്
നിങ്ങളെ ഉയര്ന്നതിലും ഉയര്ന്നവരാക്കി മാറ്റുന്നുവെങ്കില് നിങ്ങള് കുട്ടികള്ക്ക്
എത്ര സന്തോഷമുണ്ടായിരിക്കണം. മനസ്സിലാക്കുന്നുമുണ്ട് ബാബ നമ്മെ മുഴുവന്
വിശ്വത്തിന്റെയും അധികാരിയാക്കി മാറ്റുന്നു. മനുഷ്യര് പറയുന്നു പരംപിതാ
പരമാത്മാവ് ഉയര്ന്നതിലും ഉയര്ന്നതാണ്. ബാബ സ്വയം പറയുന്നു - ഞാനാണെങ്കില്
വിശ്വത്തിന്റെ അധികാരിയാകുന്നില്ല. ഭഗവാന് പറയുന്നു- മനുഷ്യര് എന്നെ ഉയര്ന്നതിലും
ഉയര്ന്ന ഭഗവാനെന്ന് പറയുന്നു, ഞാന് പറയുന്നു എന്റെ കുട്ടികള് ഉയര്ന്നതിലും
ഉയര്ന്നവരാണ്. വ്യക്തമാക്കി പറയുന്നു. പുരുഷാര്ത്ഥവും കല്പം മുമ്പെന്ന പോലെ
ഡ്രാമയനുസരിച്ച് ചെയ്യിക്കുന്നു. ബാബ മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു, ഏത്
കാര്യവും മനസ്സിലായില്ലായെങ്കില് ചോദിക്കൂ. മനുഷ്യര്ക്കാണെങ്കില്ഒന്നും
അറിയുകയില്ല. ലോകം എന്താണ്, വൈകുണ്ഢമെന്താണ്. എത്രയോ നവാബ്, മുഗളര് മുതലായവര്
വന്ന് പോയി, അമേരിക്കയില് എത്ര തന്നെ പൈസയുള്ളവര് ഉണ്ടായിക്കോട്ടെ പക്ഷെ ഈ
ലക്ഷ്മീ നാരായണനെപ്പോലെയാവാന് സാധിക്കില്ല. അവര് വൈറ്റ് ഹൗസ് മുതലായവ
ഉണ്ടാക്കുന്നു പക്ഷെ സ്വര്ഗ്ഗത്തില് രത്നങ്ങള് കൊണ്ടുള്ള ഗോള്ഡന് ഹൗസ്
ഉണ്ടാക്കുന്നു. അതിനെയാണ് സുഖധാമമെന്ന് പറയുന്നത്. നിങ്ങളുടേത്
നായികാ-നായകന്മാരുടെ പാര്ട്ടാണ്. നിങ്ങള് രത്നങ്ങളായി മാറുന്നു. (സ്വര്ണ്ണിമ
യുഗം)ഗോള്ഡന് ഏജായിരുന്നു. ഇപ്പോള് (ഇരുമ്പ് യുഗം)അയണ് ഏജാണ്. ബാബ പറയുന്നു
നിങ്ങള് എത്ര ഭാഗ്യശാലികളാണ്. സ്വയം ഭഗവാനിരുന്ന് മനസ്സിലാക്കിത്തരുന്നു അതിനാല്
നിങ്ങള്ക്ക് വളരെയധികം സന്തോഷത്തിലിരിക്കണം. നിങ്ങളുടെ ഈ പഠിപ്പ് പുതിയ
ലോകത്തിലേക്ക് വേണ്ടിയുള്ളതാണ്. നിങ്ങളുടെ ഈ ജീവിതം വളരെ അമൂല്യമാണ് കാരണം
നിങ്ങള് വിശ്വത്തിന്റെ സേവനം ചെയ്യുകയാണ്. ബാബയെ വിളിക്കുകയും ചെയ്യുന്നു വന്ന്
ഈ നരകത്തെ സ്വര്ഗ്ഗമാക്കൂ. ഹെവന്ലീ ഗോഡ് ഫാദറെന്ന് പറയാറുണ്ടല്ലോ. ബാബ പറയുന്നു-
നിങ്ങള് സ്വര്ഗ്ഗത്തിലായിരുന്നല്ലോ, ഇപ്പോള് നരകത്തിലാണ്. വീണ്ടും
സ്വര്ഗ്ഗത്തില് വരും. നരകം ആരംഭിക്കുമ്പോള് പിന്നെ സ്വര്ഗ്ഗത്തിന്റെ കാര്യം
മറന്നു പോകുന്നു. ഇത് വീണ്ടും ഉണ്ടാകും. വീണ്ടും നിങ്ങള്ക്ക് ഗോള്ഡന് ഏജില്
നിന്ന് അയണ് ഏജിലേക്ക് വരണം. ബാബ വീണ്ടും വീണ്ടും കുട്ടികളോട് പറയുന്നു മനസ്സില്
എന്തെങ്കിലും സംശയമാണ്, അതിലൂടെ സന്തോഷത്തിലിരിക്കാന് കഴിയുന്നില്ലായെങ്കില്
പറയൂ. ബാബയിരുന്ന് പഠിപ്പിക്കുന്നുവെങ്കില് പഠിക്കുകയും വേണമല്ലോ.
സന്തോഷമുണ്ടാകുന്നില്ല കാരണം നിങ്ങള് ദേഹാഭിമാനത്തില് വന്നിരിക്കുകയാണ്.
സന്തോഷമുണ്ടാവണമല്ലോ. ബാബ കേവലം ബ്രഹ്മാണ്ഢത്തിന്റെ അധികാരിയാണ്, നിങ്ങള്
വിശ്വത്തിന്റെ തന്നെ അധികാരിയായി മാറുന്നു. ബാബയെ രചയിതാവെന്ന് പറയുന്നു പക്ഷെ
, പ്രളയമുണ്ടാകുന്നു അതിന് ശേഷം പുതിയ ലോകം രചിക്കുന്നു എന്നല്ല. ഇല്ല, ബാബ
പറയുന്നു ഞാന് കേവലം പഴയതിനെ പുതിയതാക്കി മാറ്റുന്നു. പഴയ ലോകത്തെ വിനാശം
ചെയ്യിക്കുന്നു. നിങ്ങളെ പുതിയ ലോകത്തിന്റെ അധികാരിയാക്കുന്നു. ഞാന് ഒന്നും
ചെയ്യുന്നില്ല. ഇതും ഡ്രാമയിലുള്ളതാണ്. പതിത ലോകത്തിലേക്ക് തന്നെയാണ് എന്നെ
വിളിക്കുന്നത്. പവിഴപുരിയുടെ നാഥനാക്കി മാറ്റുന്നു. അതിനാല് കുട്ടികള് സ്വയം (സ്വര്ഗ്ഗം)
പവിഴപുരിയിലേക്ക് വരുന്നു. അവിടേക്ക് എന്നെ ഒരിക്കലും വിളിക്കുന്നില്ല.
എപ്പോഴെങ്കിലും വിളിക്കുന്നുണ്ടോ ബാബ പവിഴപുരിയില് വന്ന് ഒന്ന് സന്ദര്ശിക്കുമോ?
വിളിക്കുന്നേയില്ല. പാടാറുമുണ്ട് ദുഃഖത്തില് എല്ലാവരും എന്നെ ഓര്മ്മിക്കുന്നു,
പതിത ലോകത്തില് ഓര്മ്മിക്കുന്നു, സുഖത്തില് ആരും ഓര്മ്മിക്കുന്നില്ല.
ഓര്മ്മിക്കുന്നുമില്ല, വിളിക്കുന്നുമില്ല. കേവലം ദ്വാപരയുഗത്തില് ക്ഷേത്രം
ഉണ്ടാക്കി അതില് എന്നെ വെക്കുന്നു. കല്ലുകൊണ്ടുള്ളതല്ല വജ്രത്തിന്റെ
ലിംഗമുണ്ടാക്കി വെക്കുന്നു- പൂജ ചെയ്യുന്നതിന് വേണ്ടി, എത്ര അത്ഭുതകരമായ
കാര്യങ്ങളാണ്. നല്ല രീതിയില് ചെവി തുറന്ന് വെച്ച് കേള്ക്കണം. ചെവിയേയും
പവിത്രമാക്കണം. പതിത്രതയാണ് ആദ്യം. പറയുന്നു സിംഹിണിയുടെ പാല്
സ്വര്ണ്ണപാത്രത്തിലേ ഇരിക്കൂ. ഇതില് പവിത്രതയുണ്ടെങ്കില് ധാരണയുണ്ടാകും. ബാബ
പറയുന്നു കാമം മഹാശത്രുവാണ്, ഇതില് വിജയിക്കണം. ഇത് നിങ്ങളുടെ അവസാന ജന്മമാണ്.
ഇതും നിങ്ങള്ക്കറിയാം, ഇത് അതേ മഹാഭാരത യുദ്ധമാണ്. കല്പ-കല്പം എങ്ങനെയാണോ
വിനാശമുണ്ടായത്, അതുപോലെ ഡ്രാമയനുസരിച്ച് ഇപ്പോഴും ഉണ്ടാകും.
നിങ്ങള് കുട്ടികള്ക്ക് സ്വര്ഗ്ഗത്തില് വീണ്ടും തന്റെ കൊട്ടാരം ഉണ്ടാക്കണം.
എങ്ങനെയാണോ കല്പം മുമ്പ് ഉണ്ടാക്കിയിരുന്നത്. സ്വര്ഗ്ഗത്തെ പാരഡൈസ് എന്ന്
പറയുന്നു. പുരാണങ്ങളില് നിന്നാണ് പാരഡൈസ് എന്ന അക്ഷരം വന്നിരിക്കുന്നത്.
പറയുന്നു മാനസരോവരത്തില് മാലാഖമാര് വസിച്ചിരുന്നു. അതില് മുങ്ങിയെഴുന്നേറ്റാല്
മാലാഖയായി മാറും. വാസ്തവത്തില് ജ്ഞാനം മാനസരോവരമാണ്. അതിലൂടെ നിങ്ങള് എന്തില്
നിന്ന് എന്തായി മാറുന്നു. തിളക്കമുള്ളവരെയാണ് മാലാഖയെന്ന് പറയുന്നത്,
ചിറകുകളുള്ള ഏതെങ്കിലും മാലാഖയല്ല. എങ്ങനെയാണോ നിങ്ങള് പാണ്ഡവരെ മഹാവീരനെന്ന്
പറയുന്നത്, അവര് പിന്നെ പാണ്ഡവരുടെ വളരെ വലിയ-വലിയ ചിത്രം, ഗുഹകള് മുതലായവ
കാണിച്ചിരിക്കുന്നു. ഭക്തിമാര്ഗ്ഗത്തില് എത്ര പൈസയാണ് ചിലവ് ചെയ്യുന്നത്. ബാബ
പറയുന്നു ഞാന് കുട്ടികളെ എത്ര സമ്പന്നമാക്കി മാറ്റി. നിങ്ങള് എല്ലാ പൈസയെല്ലാം
എന്ത് ചെയ്തു. ഭാരതം വളരെ സമ്പന്നമായിരുന്നു. ഇപ്പോള് ഭാരതത്തിന്റെ
അവസ്ഥയെന്താണ്. 100 ശതമാനം സമ്പന്നമായിരുന്നു, ഇപ്പോള് 100 ശതമാനം
ദരിദ്രമായിരിക്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് വളരെയധികം തയ്യാറെടുപ്പ്
ചെയ്യണം. കുട്ടികള്ക്കും മറ്റും മനസ്സിലാക്കി കൊടുക്കണം ശിവബാബയെ ഓര്മ്മിക്കൂ.
നിങ്ങള് കൃഷ്ണനെപ്പോലെയായി മാറും. കൃഷ്ണനെങ്ങനെയാണ് കൃഷ്ണനായത്, ഇതാര്ക്കും
അറിയുകയില്ല. മുന് ജന്മത്തില് ശിവബാബയെ ഓര്മ്മിച്ചതുകൊണ്ടാണ് കൃഷ്ണനായി മാറിയത്.
അതിനാല് നിങ്ങള് കുട്ടികള്ക്ക് വളരെയധികം സന്തോഷമുണ്ടായിരിക്കണം. എന്നാല് അപാര
സന്തോഷം അവര്ക്കേ ഉണ്ടാകൂ ആരാണോ സദാ മറ്റുള്ളവരുടെ സേവനം ചെയ്യുന്നത്. മുഖ്യമായ
ധാരണ, പെരുമാറ്റം വളരെ വളരെ റോയലാകണം. ഭക്ഷണ പാനീയം വളരെ നല്ലതാകണം. നിങ്ങള്
കുട്ടികളുടെയടുത്ത് എപ്പോഴെങ്കിലും ആരെങ്കിലും വരുകയാണെങ്കില് പല തരത്തില്
അവരുടെ സേവനം ചെയ്യണം. സ്ഥൂലവും സൂക്ഷ്മവുമായ സേവനങ്ങള് ചെയ്യണം. ഭൗതികവും
ആത്മീയവും രണ്ടും ചെയ്യുന്നതിലൂടെ വളരെയധികം സന്തോഷമുണ്ടാകും. ആര്
വരുകയാണെങ്കിലും അവര്ക്ക് നിങ്ങള് സത്യനാരായണന്റെ കഥ കേള്പ്പിക്കൂ.
ശാസ്ത്രങ്ങളിലാണെങ്കില് എന്തെല്ലാം കഥകളാണ് എഴുതിയിരിക്കുന്നത്. വിഷ്ണുവിന്റെ
നാഭിയില് നിന്ന് ബ്രഹ്മാവ് വന്നു പിന്നെ ബ്രഹ്മാവിന്റെ കൈയ്യില് ശാസ്ത്രം
നല്കിയിരിക്കുന്നു. ഇപ്പോള് വിഷ്ണുവിന്റെ നാഭിയില് നിന്ന് ബ്രഹ്മാവെങ്ങനെ
പുറത്തു വരുന്നു, എത്ര രഹസ്യമാണ്. വേറെയാര്ക്കും ഈ കാര്യങ്ങളൊന്നും
മനസ്സിലാക്കാന് കഴിയില്ല. നാഭിയില് നിന്ന് പുറത്ത് വരുന്നതിന്റെ കാര്യം
തന്നെയില്ല. ബ്രഹ്മാവ് തന്നെയാണ് വിഷ്ണു, വിഷ്ണു തന്നെയാണ് ബ്രഹ്മാവാകുന്നത്.
ബ്രഹ്മാവിന് വിഷ്ണുവാകുന്നതില് സെക്കന്റ് മതി. സെക്കന്റില് ജീവന് മുക്തിയെന്ന്
പറയാറുണ്ട്. ബാബ സാക്ഷാത്ക്കാരം ചെയ്യിച്ചു നിങ്ങള് വിഷ്ണുവിന്റെ രൂപമായി
മാറുന്നു. സെക്കന്റില് നിശ്ചയമുണ്ടായി. വിനാശത്തിന്റെ സാക്ഷാത്ക്കാരവുമുണ്ടായി,
ഇല്ലായെങ്കില് കല്ക്കത്തയില് രാജകീയ പ്രൗഡിയോടെ ജീവിക്കുമായിരുന്നു. യാതൊരു
ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. വളരെ രാജകീയമായി ജീവിച്ചിരുന്നു. ഇപ്പോള് ബാബ
നിങ്ങളെ ഈ ജ്ഞാന രത്നങ്ങളുടെ വ്യാപാരം പഠിപ്പിക്കുന്നു. ആ വ്യാപാരം ഇതിന്റെ
മുന്നില് ഒന്നുമല്ല. പക്ഷെ ഇവരുടെ പാര്ട്ടിലും നിങ്ങളുടെ പാര്ട്ടിലും
വ്യത്യാസമുണ്ട്. ബാബ ഇദ്ദേഹത്തില് പ്രവേശിച്ചു, പെട്ടെന്ന് എല്ലാം ഉപേക്ഷിച്ചു
ഭട്ടി നടത്തുമായിരുന്നു. നിങ്ങളും എല്ലാം ഉപേക്ഷിച്ചു. നദി കടന്ന് വന്ന്
ഭട്ടിയില് പ്രവേശിച്ചു. എന്തെല്ലാം സംഭവിച്ചു, യാതൊന്നിന്റെയും ഉത്കണ്ഠ ഇല്ല.
പറയുന്നു കൃഷ്ണന് ഓടിച്ചു! എന്തുകൊണ്ട് ഓടിച്ചു? അവരെ മഹാറാണിയാക്കി
മാറ്റുന്നതിന്. ഈ ഭട്ടിയും ഉണ്ടാക്കി, നിങ്ങള് കുട്ടികളെ സ്വര്ഗ്ഗത്തിന്റെ
മഹാറാണിയാക്കുന്നതിന് വേണ്ടി. ശാസ്ത്രങ്ങളില് എന്തെല്ലാമാണ് എഴുതിയിരിക്കുന്നത്,
പ്രാക്ടിക്കലില് എന്തെല്ലാമാണ്. ഇപ്പോള് നിങ്ങള് എല്ലാം മനസ്സിലാക്കി.
ഓടിക്കുന്നതിന്റെ കാര്യം തന്നെയില്ല. കല്പം മുമ്പും ഗ്ലാനി
ലഭിച്ചിട്ടുണ്ടായിരുന്നു. പേര് മോശമാക്കിയിരിന്നു. ഇത് ഡ്രാമയാണ്, കല്പം
മുമ്പെന്ന പോലെ എല്ലാം സംഭവിക്കുന്നു.
ഇപ്പോള് നിങ്ങള് നല്ല രീതിയില് അറിയുന്നു കല്പം മുമ്പ് ആരെല്ലാമാണോ രാജ്യം
നേടിയിരുന്നത് അവര് തീര്ച്ചയായും വരും. ബാബ പറയുന്നു ഞാനും കല്പ കല്പം വന്ന്
ഭാരതത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്നു. പൂര്ണ്ണമായും 84 ജന്മങ്ങളുടെ കണക്ക് പറഞ്ഞു
തരുന്നു. സത്യയുഗത്തില് നിങ്ങള് അമരന്മാരായിരിക്കുന്നു. അവിടെ അകാല മൃത്യൂ
സംഭവിക്കുകയില്ല. ശിവബാബ കാലന്റെ മേല് വിജയം പ്രാപ്തമാക്കി തരുന്നു. പറയുന്നു
ഞാന് കാലന്റെയും കാലനാണ്. കഥകളുമുണ്ടല്ലോ. നിങ്ങള് കാലന്റെ മേല് വിജയം നേടുന്നു.
നിങ്ങള് അമരലോകത്തിലേയ്ക്ക് പോകുന്നു. അമര ലോകത്തിലേയ്ക്ക് പോകുന്നതിന് വേണ്ടി
ഒന്ന് പവിത്രമായി മാറണം, രണ്ടാമത് ദൈവീക ഗുണവും ധാരണ ചെയ്യണം. ദിവസവും തന്റെ
കണക്ക് വെയ്ക്കൂ. രാവണനിലൂടെ നിങ്ങള്ക്ക് നഷ്ടം ഉണ്ടാകുന്നു. എന്നിലൂടെ
ലാഭമുണ്ടാകുന്നു. വ്യാപാരി കള് ഈ കാര്യങ്ങള് നല്ല രീതിയില് മനസ്സിലാക്കും. ഇത്
ജ്ഞാന രത്നമാണ്. ചില വിരളമായ വ്യാപാരികള് ഇതിലൂടെ വ്യാപാരം ചെയ്യും. നിങ്ങള്
കച്ചവടം ചെയ്യാന് വന്നിരിക്കുകയാണ്. ചിലര് നല്ല രീതിയില് കച്ചവടം ചെയ്ത്
സ്വര്ഗ്ഗത്തിന്റെ വസ്തുക്കളെടുക്കുന്നു - 21 ജന്മത്തേയ്ക്ക്. 21 ജന്മം
മാത്രമല്ല 50-60 ജന്മങ്ങള് നിങ്ങള് വളരെ സുഖത്തിലിരിക്കുന്നു. കോടിപതിയായി
മാറുന്നു. ദേവതകളുടെ പാദത്തില് പത്മം കാണിച്ചിട്ടുണ്ടല്ലോ. അര്ത്ഥം
മനസ്സിലാക്കുന്നില്ല. നിങ്ങള് ഇപ്പോള് കോടിപതിയായി മാറിക്കൊണ്ടിരിക്കുന്നു.
അതിനാല് നിങ്ങള്ക്ക് വളരെയധികം സന്തോഷമുണ്ടായിരിക്കണം. ബാബ പറയുന്നു ഞാന് വളരെ
സാധാരണമാണ്. നിങ്ങള് കുട്ടികളെ സ്വര്ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്
വന്നിരിക്കുകയാണ്. വിളിക്കുകയും ചെയ്യുന്നു അല്ലയോ പതിത പാവനാ വരൂ, വന്ന്
പാവനമാക്കി മാറ്റൂ. പാവനമായിരിക്കുന്നത് തന്നെ സുഖധാമത്തിലാണ്.
ശാന്തിധാമത്തിന്റെ യാതൊരു ചരിത്രവും ഭൂമിശാസ്ത്രവും ഉണ്ടാവുക സാധ്യമല്ല. അത്
ആത്മാക്കളുടെ വൃക്ഷമാണ്. സൂക്ഷ്മവതനത്തിന്റെ ഒരു കാര്യവുമില്ല. ബാക്കി ഈ സൃഷ്ടി
ചക്രം കറങ്ങുന്നതെങ്ങനെയാണ് അത് നിങ്ങള് അറിഞ്ഞു കഴിഞ്ഞു. സത്യയുഗത്തില് ലക്ഷ്മീ
നാരായണന്റെ രാജ്യമായിരുന്നു. കേവലം ഒരേയൊരു ലക്ഷ്മീ നാരായണന് രാജ്യം ഭരിക്കുന്നു
എന്നല്ല. വൃദ്ധിയുണ്ടാകുന്നുണ്ടല്ലോ. പിന്നീട് ദ്വാപരയുഗത്തില് അതേ പൂജ്യര്
പിന്നീട് പൂജാരിയായി മാറുന്നു. മനുഷ്യര് പിന്നെ പരമാത്മാവിനെ പറയുന്നു സ്വയം
പൂജ്യനാണെന്ന്. എങ്ങനെയാണോ പരമാത്മാവിനെ സര്വ്വവ്യാപിയെന്ന് പറയുന്നത്, ഈ
കാര്യങ്ങള് നിങ്ങള് മനസ്സിലാക്കിയിരിക്കുന്നു. പകുതി കല്പം നിങ്ങള് പാടി വന്നു
ഉയര്ന്നതിലും ഉയര്ന്ന ഭഗവാന്, ഇപ്പോള് ഭഗവാന്റെ വാക്കാണ് - ഉയര്ന്നതിലും
ഉയര്ന്നത് കുട്ടികളാണ്. അതിനാല് അങ്ങനെയുള്ള ബാബയുടെ അഭിപ്രായത്തിലൂടെ തന്നെ
നടക്കണമല്ലോ. കുടുംബത്തെയും സംരക്ഷിക്കണം. ഇവിടെയാണെങ്കില് എല്ലാവര്ക്കും
ഇരിക്കാന് സാധിക്കില്ല. എല്ലാവര്ക്കും ഇരിക്കണമെങ്കില് എത്ര വലിയ കെട്ടിടം
ഉണ്ടാക്കേണ്ടി വരും. ഒരു ദിവസം നിങ്ങള് ഇതും കാണും താഴെ നിന്ന് മുകളില് വരേക്ക്
വളരെ വലിയ ക്യൂ ഉണ്ടാകും, ദര്ശനം ചെയ്യുന്നതിന് വേണ്ടി. ചിലര്ക്ക് ദര്ശനം
കിട്ടിയില്ലെങ്കില് ചീത്തവിളിയും കേള്ക്കേണ്ടി വരുന്നു. മനസ്സിലാക്കുന്നു
മഹാത്മാവിനെ ദര്ശിക്കുകയാണ്. ഇപ്പോള് കുട്ടികളുടെ അച്ഛനാണ്.
കുട്ടികളെത്തന്നെയാണ് പഠിപ്പിക്കുന്നത്. നിങ്ങള് ആര്ക്കാണോ വഴി പറഞ്ഞു
കൊടുക്കുന്നത് ചിലര് നല്ല രീതിയില് നടക്കുന്നു, ചിലര്ക്ക് ധാരണ ചെയ്യാന്
സാധിക്കില്ല, എത്ര പേരാണ് ചിലര് എത്ര കേട്ടുകൊണ്ടിരുന്നാലും പുറത്ത് പോയാല്
അവിടുത്തേതായി തന്നെ തുടരുന്നു, ആ സന്തോഷമില്ല, പഠിപ്പില്ല, യോഗമില്ല. ബാബ
വളരെയധികം മനസ്സിലാക്കിത്തരുന്നു, ചാര്ട്ട് വെക്കൂ. ഇല്ലായെങ്കില് വളരെയധികം
പശ്ചാത്തപിക്കേണ്ടി വരും. നമ്മള് ബാബയെ എത്ര ഓര്മ്മിക്കുന്നു, ചാര്ട്ട് നോക്കണം.
ഭാരതത്തിന്റെ പ്രാചീന യോഗത്തിന് വളരെയധികം മഹിമയുണ്ട്. അതിനാല് ബാബ
മനസ്സിലാക്കിത്തരുന്നു- ഏതെങ്കിലും കാര്യം മനസ്സിലായില്ലായെങ്കില് ബാബയോട്
ചോദിക്കൂ. മുമ്പ് നിങ്ങള്ക്ക് ഒന്നും അറിയുമായിരുന്നില്ല. ബാബ പറയുന്നു ഇത്
മുള്ളുകളുടെ കാടാണ്. കാമം മഹാശത്രുവാണ്. ഈ അക്ഷരം ഗീതയിലുള്ളതാണ്. ഗീത
പഠിച്ചിരുന്നു പക്ഷെ മനസ്സിലാക്കിയിരുന്നില്ല. ബാബ ആയുസ്സ് മുഴുവന് ഗീത
പഠിച്ചിട്ടുണ്ട്. മനസ്സിലാക്കിയിരുന്നു - ഗീതയുടെ മാഹാത്മ്യം വളരെ നല്ലതാണ്.
ഭക്തിമാര്ഗ്ഗത്തില് ഗീതക്ക് വളരെയധികം അംഗീകാരമുണ്ട്. ഗീത വലുതുമുണ്ട്,
ചെറുതുമുണ്ട്. കൃഷ്ണന്റെയും മറ്റു ദേവതകളുടെയും അതേ ചിത്രം പൈസക്ക്
ലഭിച്ചുകൊണ്ടിരിക്കുന്നു, പിന്നീട് അതേ ചിത്രങ്ങളുടെ വളരെ വലിയ-വലിയ
ക്ഷേത്രങ്ങള് ഉണ്ടാക്കുന്നു. അതിനാല് ബാബ മനസ്സിലാക്കിത്തരുന്നു നിങ്ങള്ക്ക്
വിജയമാലയിലെ മുത്തായി മാറണം. അങ്ങനെയുള്ള മധുര-മധുരമായ ബാബയെ ബാബാ, ബാബാ, എന്നും
പറയുന്നു. മനസ്സിലാക്കുന്നുമുണ്ട് സ്വര്ഗ്ഗത്തിന്റെ രാജ്യഭാഗ്യം നല്കുന്നു
എന്നിട്ടും ആശ്ചര്യത്തോടെ കേള്ക്കുകയും പറയുകയും, മായയുടെ നേരെ പോവുകയും
ചെയ്യുന്നു. ബാബാ എന്ന് പറയുന്നുവെങ്കില് ബാബാ അര്ത്ഥം ബാബാ. ഭക്തിമാര്ഗ്ഗത്തിലും
പാടി വരുന്നുണ്ട് പതിമാരുടെയും പതി, ഗുരുവിന്റെയും ഗുരു ഒന്ന് മാത്രമാണ്. അത്
നമ്മുടെ അച്ഛനാണ്. ജ്ഞാനത്തിന്റെ സാഗരം പതീത പാവനനാണ്. നിങ്ങള് പറയുന്നു ബാബാ,
ഞങ്ങള് കല്പ-കല്പം അങ്ങയില് നിന്ന് സമ്പത്ത് എടുത്തു വരുന്നു. കല്പ-കല്പം
ലഭിക്കുന്നു. പരിധിയില്ലാത്ത ബാബയില് നിന്ന് ഞങ്ങള്ക്ക് തീര്ച്ചയായും
പരിധിയില്ലാത്ത സമ്പത്ത് ലഭിക്കും. മുഖ്യമായത് അല്ലാഹുവാണ്. അതില് സമ്പത്ത്
അടങ്ങിയിട്ടുണ്ട്. ബാബ അര്ത്ഥം സമ്പത്ത്. അത് പരിധിയുള്ളതാണ്, ഇത്
പരിധിയില്ലാത്തതാണ്. പരിധിയുള്ള ബാബയാണെങ്കില് അനേകമുണ്ട്. പരിധിയില്ലാത്ത ബാബ
ഒന്ന് മാത്രമാണ്. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ
അച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. സ്ഥൂലവും
സൂക്ഷ്മവുമായ സേവനം ചെയ്ത് അപാര സന്തോഷത്തിന്റെ അനുഭവം ചെയ്യുകയും
ചെയ്യിപ്പിക്കുകയും വേണം. പെരുമാറ്റം, ഭക്ഷണ പാനീയത്തില് വളരെ
റോയല്റ്റി(രാജകീയത) കാണിക്കണം.
2. അമരലോകത്തില് ഉയര്ന്ന
പദവി നേടുന്നതിന് വേണ്ടി പവിത്രമായിരിക്കുന്നതിനോടൊപ്പം ദൈവീക ഗുണങ്ങളും ധാരണ
ചെയ്യണം. തന്റെ കണക്ക് പരിശോധിക്കണം ഞാന് ബാബയെ എത്ര ഓര്മ്മിക്കുന്നു? അവിനാശീ
ജ്ഞാനരത്നങ്ങളുടെ സമ്പാദ്യം ശേഖരിച്ചുകൊണ്ടിരിക്കുന്നുണ്ടോ? ധാരണ സാധ്യമാകുന്ന
വിധത്തില് കര്ണ്ണശുദ്ധിയുണ്ടോ?
വരദാനം :-
സേവനങ്ങള്
ചെയ്യുമ്പോഴും ഓര്മ്മയുടെ അനുഭവങ്ങളുടെ ഓട്ടപ്പന്തയം നടത്തുന്ന സദാ ലവ്ലീനമായ
ആത്മാവായി ഭവിക്കട്ടെ.
ഓര്മ്മയില്
ഇരിക്കുന്നുണ്ട് എന്നാല് ഓര്മ്മയിലൂടെ ഏതെല്ലാം പ്രാപ്തികള് ലഭിക്കുമോ ആ
പ്രാപ്തികളുടെ അനുഭൂതികളെ വര്ദ്ധിപ്പിച്ചുകൊണ്ടിരിക്കണം ഇതിനായി പ്രത്യേകം സമയവും
കണ്ടെത്തണം ,ശ്രദ്ധയും നല്കണം.അപ്പോള് അനുഭവങ്ങളുടെ സാഗരത്തില് മുഴുകിയ ലവ്ലീന്
ആത്മാവാണെന്ന് കാണാനാകും.എങ്ങിനെയാണോ പവിത്രതയെ ശാന്തിയുടെ അന്തരീക്ഷത്തില്
അനുഭവം ചെയ്യാനാകുന്നത് അതുപോലെ ശ്രേഷ്ഠയോഗികള്, ഓര്മ്മയില്
മുഴുകിയിരിക്കുന്നവര് എന്ന് ഏവര്ക്കും അനുഭവമാകും.ജ്ഞാനത്തിന്റെ പ്രഭാവമുണ്ട്
എന്നാല് യോഗത്തിലൂടെ സിദ്ധിസ്വരൂപത്തിന്റെ പ്രഭാവം കാണപ്പെടണം.സേവനങ്ങള്
ചെയ്തുകൊണ്ടും ഓര്മ്മയുടെ അനുഭവങ്ങളില് മുങ്ങിയിരിക്കണം.ഓര്മ്മയുടെ യാത്രയില്
അനുഭവങ്ങളുടെ ഓട്ടപ്പന്തയം നടത്തൂ.
സ്ലോഗന് :-
സിദ്ധിയെ
സ്വീകരിക്കുക അര്ത്ഥം ഭാവിയിലെ പ്രാലബ്ധത്തെ ഇവിടെത്തന്നെ സമാപ്തമാക്കുക.
അവ്യക്തസൂചന-സങ്കല്പങ്ങളുടെ ശക്തിയെ ശേഖരിച്ച് ശ്രേഷ്ഠസേവനങ്ങള്ക്ക് നിമിത്തമാകൂ..
താങ്കള് കുട്ടികള്
എത്രത്തോളം ശ്രേഷ്ഠ സങ്കല്പങ്ങളുടെ ശക്തികളാല് സമ്പന്നമാകുന്നുവോ അത്രത്തോളം
ശ്രേഷ്ഠസങ്കല്പങ്ങളിലൂടെ ശക്തിശാലിസേവനങ്ങളുടെ സ്വരൂപങ്ങളും സ്പഷ്ടമായി കാണാനാകും.
ആരോ വിളിക്കുന്നുണ്ട്,ആരോ ദിവ്യബുദ്ധിയിലൂടെയും ശുഭസങ്കല്പങ്ങളിലൂടെ
ക്ഷണിക്കുന്നു എന്ന് ഓരോരുത്തരും അനുഭവം ചെയ്യാന് തുടങ്ങും.ചിലര്
ദിവ്യദൃഷ്ടിയിലൂടെ ബാബയേയും നിമിത്തസ്ഥാനത്തേയും കാണും.ഈ രണ്ട് പ്രകാരത്തിലുള്ള
അനുഭവങ്ങളിലൂടെ വളരെ തീവ്രഗതിയില് തന്റെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാകും.