08.07.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ഈ സഭയിൽ ബഹിർമുഖിയായിരിക്കരുത്, ബാബയുടെ ഓർയിലിരിക്കണം, ബന്ധുമിത്രാദികളെയും ജോലിക്കാര്യങ്ങളും ഓർമ്മിക്കുന്നതിലൂടെ വായൂമണ്ഡലത്തിൽ വിഘ്നമുണ്ടാവുന്നു.

ചോദ്യം :-
നിങ്ങൾ കുട്ടികളുടെ ആത്മീയ ഡ്രില്ലിന്റെ വിശേഷതയെന്താണ്, ഏതൊന്നാണോ മനുഷ്യർക്ക് ചെയ്യാൻ സാധിക്കാത്തത്?

ഉത്തരം :-
നിങ്ങളുടെ ആത്മീയ ഡ്രിൽ ബുദ്ധിയുടേതാണ്, അതിന്റെ വിശേഷത ഇതാണ് അതിലൂടെ നിങ്ങൾ പ്രിയതമയായി മാറി തന്റെ പ്രിയതമനെ ഓർമ്മിക്കുകയാണ്. ഇതിന്റെ തന്നെ സൂചനയാണ് ഗീതയിലും വന്നിരിക്കുന്നത് - മൻമനാഭവ. എന്നാൽ മനുഷ്യർ തങ്ങളുടെ പ്രിയതമനായ പരമാത്മാവിനെ അറിയുന്നതേയില്ല അതിനാൽ ഡ്രിൽ എങ്ങനെ ചെയ്യാൻ സാധിക്കും. അവരാണെങ്കിൽ മറ്റുള്ളവരെ ശാരീരിക ഡ്രിൽ പഠിപ്പിക്കുന്നു.

ഓംശാന്തി.  
കുട്ടികളും മനസ്സിലാക്കുന്നു, ബാബയും മനസ്സിലാക്കുന്നു അതായത് കുട്ടികൾ (യോഗം ചെയ്യിപ്പിക്കുന്നവർ) ഇവിടെ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്! ഓർമ്മയുടെ യാത്രയുടെ ഡ്രിൽ ചെയ്യിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മുഖത്തിലൂടെ ഒന്നും തന്നെ പറയേണ്ടതായിട്ടില്ല. ആരുടെ ഓർമ്മയാണ്? പരംപിതാ പരമാത്മാവായ ശിവബാബയുടെ. ബാബയുടെ ഓർമ്മയിലിരിക്കുന്നതിലൂടെ നമ്മുടെ ഏതെല്ലാം വികർമ്മങ്ങളുണ്ടോ, അത് ഭസ്മമായി പോവുകയും ആര് എത്രത്തോളം ഓർമ്മയിലിരിക്കുന്നുവോ, വികർമ്മാജീത്തായി മാറുകയും ചെയ്യും. ഇത് ആത്മാവിന്റെ ഡ്രില്ലാണ്, ശരീരത്തിന്റെയല്ല. ഭാരതത്തിൽ ഏതെല്ലാം ഡ്രിൽ പഠിപ്പിക്കുന്നുണ്ടോ, അതെല്ലാം ശാരീരികമാണ്, ഇതാണ് ആത്മീയ ഡ്രിൽ. ഈ ആത്മീയ ഡ്രിൽ നിങ്ങൾ കുട്ടികൾക്കല്ലാതെ വേറെയാർക്കും അറിയുകയില്ല.

ആത്മീയ ഡ്രില്ലിന്റെ സൂചന തീർച്ചയായും ഗീതയിലുണ്ട്. ഭഗവാനുച്ചരിച്ചതും ഭഗവാന്റെ കുട്ടികളുടെയും വാക്ക്. നിങ്ങളിപ്പോൾ ഭഗവാൻ ശിവബാബയുടെ കുട്ടികളായി മാറിയില്ലേ. കുട്ടികൾക്ക് ആജ്ഞ ലഭിച്ചിട്ടുണ്ട് - എന്നെ മാത്രം ഓർമ്മിക്കൂ. ബാബയും ഡ്രിൽ പഠിപ്പിക്കുന്നു. കുട്ടികളും ഇതേ ഡ്രില്ലാണ് പഠിപ്പിക്കുന്നത്. കല്പം മുമ്പും ബാബ ഇത് പറഞ്ഞിട്ടുണ്ടായിരുന്നു അച്ഛനായ എന്നെ ഓർമ്മിക്കൂ. ഇതിൽ ഇടയ്ക്കിടയ്ക്ക് പറയേണ്ട ആവശ്യമില്ല, എന്നാൽ പറയേണ്ടി വരുന്നു. ഇവിടെയിരുന്ന് ചിലർ മിത്ര-സംബന്ധികൾ, ജോലി മുതലായവ ഓർമ്മിച്ചുകൊണ്ടിരിക്കുന്നു അതിനാൽ വായൂമണ്ഡലത്തിൽ വിഘ്നമുണ്ടാക്കുകയാണ്. ബാബ പറയുന്നു - എപ്രകാരമാണോ നിങ്ങളിവിടെ ഓർമ്മയിലിരിക്കുന്നത് അതേ പോലെ നടക്കുമ്പോഴും കറങ്ങുമ്പോഴും, കർമ്മം ചെയ്തും ഓർമ്മയിലിരിക്കണം. എങ്ങനെയാണോ പ്രിയതമനും പ്രിയതമയും പരസ്പരം ഓർമ്മിക്കുന്നത്. അവരുടെ ഓർമ്മ ശാരീരികമാണ്. നിങ്ങളുടെത് ആത്മീയ ഓർമ്മയാണ്. ആത്മാക്കൾ ഭക്തി മാർഗ്ഗത്തിലും പ്രിയതമയാകുന്നു പരംപിതാ പരമാത്മാവായ പ്രിയതമന്റെ. എന്നാൽ പ്രിയതമനെ അറിയുകയില്ല, തന്റെ ആത്മാവിനെയും അറിയുകയില്ല. പ്രിയതമനായ ബാബ വന്നു കഴിഞ്ഞു. ഭക്തി മാർഗ്ഗം മുതൽ ആത്മാക്കൾ പ്രിയതമകളായി മാറുന്നു. ഇത് തന്നെയാണ് ആത്മാക്കളുടെയും പരമാത്മാവിന്റെയും കാര്യം. ബാബ കുട്ടികളുടെ സന്മുഖത്ത് പറയുന്നു - നിങ്ങൾ പ്രിയതമകൾ പ്രിയതമനായ എന്നെ ഓർമ്മിക്കുകയാണ് ബാബാ വരൂ എന്ന്. വന്ന് ഞങ്ങളെ ദു:ഖത്തിൽ നിന്ന് മോചിപ്പിക്കൂ അങ്ങയോടൊപ്പം ശാന്തിധാമത്തിലേയ്ക്ക് കൂട്ടികൊണ്ട് പോകൂ. നിങ്ങൾക്കറിയാം ഇപ്പോൾ ഈ ദു:ഖധാമം, മൃത്യൂ ലോകത്തിന്റെ വിനാശമുണ്ടാകണം. അമരലോകം ജയിക്കട്ടെ, മൃത്യൂ ലോകം നശിക്കട്ടെ. നിങ്ങളിപ്പോൾ ബ്രാഹ്മണ കുട്ടികളായി മാറിയിരിക്കുയാണ്, നിങ്ങളിലും നമ്പർവൈസ് പുരുഷാർത്ഥമനുസരിച്ചാണ്. നിങ്ങൾ കുട്ടികൾക്ക് പൂർണ്ണമായ നിശ്ചയമുണ്ടാവണം നമ്മളിപ്പോൾ നരകവാസിയിൽ നിന്ന് 21 ജന്മത്തേയ്ക്ക് സ്വർഗ്ഗവാസിയായി മാറുകയാണ്. ആരെങ്കിലും മരിച്ചാൽ പറയുന്നു സ്വർഗ്ഗവാസിയായി. പക്ഷെ എത്ര സമയത്തേയ്ക്ക് സ്വർഗ്ഗവാസിയായി മാറി.... ഇതാർക്കും തന്നെ അറിയുകയില്ല. ഇപ്പോൾ നിങ്ങൾ പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ് - സ്വർഗ്ഗവാസിയായി മാറുന്നതിന് വേണ്ടി. ഇതാരാണ് നിശ്ചയം ചെയ്യിക്കുന്നത്. അതാണ് ഗീതയുടെ ഭഗവാൻ. എന്നാൽ അത് ഒരേയൊരു നിരാകാരനാണ്. മനുഷ്യർ മനസ്സിലാക്കുന്നു - നിരാകാരനാണെങ്കിൽ നിരാകാരൻ തന്നെയാണ്, അവർ എങ്ങനെ വന്ന് പഠിപ്പിക്കും? ബാബയെ അറിയാത്തത് കാരണം ഡ്രാമയനുസരിച്ച് കൃഷ്ണന്റെ പേര് തെറ്റായി എഴുതിയിരിക്കുകയാണ്. കൃഷ്ണന്റെയും ശിവന്റെയും സംബന്ധം ഈ സമയം സമീപമാണ്. ശിവജയന്തിയുണ്ടാകുന്നു സംഗമത്തിൽ. പിന്നീട് നാളെ കൃഷ്ണ ജയന്തി ഉണ്ടാകും. ശിവ ജയന്തി രാത്രിയിലാണ്, കൃഷ്ണ ജയന്തി അതിരാവിലെയാണ്, അതിനെ പ്രഭാതമെന്ന് പറയും. എപ്പോഴാണോ ശിവരാത്രി പൂർത്തിയാവുന്നത് അപ്പോൾ പിന്നീട് കൃഷ്ണ ജയന്തിയുണ്ടാകുന്നു. ഈ കാര്യങ്ങൾ കുട്ടികൾക്ക് മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ, നിയമമാണ് - ഇവിടെ സഭയിൽ ആരും ബഹിർമുഖിയാവരുത്. ബാബയുടെ ഓർമ്മയിലിരിക്കണം. മനുഷ്യർ വിളിക്കുന്നുമുണ്ട് പതിത പാവനാ വരൂ, വന്ന് പാവനമാക്കി മാറ്റൂ. പക്ഷെ ഡ്രാമയനുസരിച്ച് കല്ലു ബുദ്ധികൾ ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. അഥവാ അറിയുമായിരുന്നുവെങ്കിൽ പറയും. അവർക്ക് ഇതും അറിയുകയില്ല ഇപ്പോൾ കലിയുഗത്തിന്റെ അവസാനമാണ് പിന്നീട് എപ്പോഴാണോ ബാബ വരുന്നത് അപ്പോൾ ആദി ഉണ്ടാകുന്നു എന്നും. മനുഷ്യരാണെങ്കിൽ തികച്ചും ഘോരമായ അന്ധകാരത്തിലാണ്. മനുഷ്യർ മനസ്സിലാക്കുന്നു കലിയുഗത്തിന് ഇനിയും 40000 വർഷമുണ്ടെന്ന്. പരിധിയില്ലാത്ത ബാബ മനസ്സിലാക്കി തരുകയാണ് പരിധിയുള്ള അച്ഛന് ഒരിക്കലും പതിത പാവനനാകാൻ സാധിക്കില്ല. ബാപൂ എന്ന പേരാണെങ്കിൽ അനേകർക്ക് നൽകിയിട്ടുണ്ട്. വൃദ്ധരെയും ബാപൂ അഥവാ പിതാജിയെന്ന് പറയുന്നു. ഈ ആത്മീയ പിതാശ്രീ ഒന്ന് മാത്രമാണ് ആരാണോ പതിത പാവനൻ, ജ്ഞാനത്തിന്റെ സാഗരൻ. കുട്ടികൾക്ക് പാവനമായി മാറുന്നതിന് വേണ്ടി ജ്ഞാനം ആവശ്യമാണ്. വെള്ളത്തിൽ കുളിക്കുന്നതിലൂടെ ഒരിക്കലും പാവനമായി മാറുകയില്ല. നിങ്ങൾക്കറിയാം ശിവബാബ നമ്മുടെ മുന്നിൽ ഈ ശരീരത്തിൽ പ്രത്യക്ഷമാണ്. ബ്രഹ്മാവിലൂടെ ബ്രാഹ്മണരെ രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവരാണെങ്കിൽ പറയുകയാണ് ഭഗവാനുവാച അർജുനനെ പ്രതി. ബ്രാഹ്മണരുടെ പേരോ അടയാളമോ ഇല്ല. പാടപ്പെടുന്നുണ്ട് ബ്രഹ്മാവിലൂടെ സ്ഥാപന, വിഷ്ണുവിലൂടെ പാലന. സ്ഥാപനയാണെങ്കിൽ ബ്രഹ്മാവിലൂടെ മാത്രമേ ചെയ്യൂ, വിഷ്ണുവിലൂടെയല്ല, ശങ്കരനിലൂടെയുമല്ല. നിങ്ങൾ കുട്ടികൾക്ക് ഇപ്പോൾ ഈ വിവേകം ലഭിച്ചു. ബാബയ്ക്കിവിടെ വരേണ്ടി വരുന്നു, തിരിച്ചാണെങ്കിൽ ഒരു ആത്മാവിനും പോകാൻ സാധിക്കില്ല. ആരെല്ലാം വരുന്നുണ്ടോ അവർക്ക് സതോ, രജോ, തമോയിലൂടെ കടന്നു പോവുക തന്നെ വേണം. കൃഷ്ണനും പൂർണ്ണമായി 84 ജന്മമെടുക്കുന്നു അതുപോലെ പൂർണ്ണമായി 5000 വർഷം പാർട്ടഭിനയിച്ചു. ആത്മാവ് ഉദരത്തിനുള്ളിലാണെങ്കിൽ ജന്മം തന്നെയാണ്. കൃഷ്ണന്റെ ആത്മാവ് എപ്പോഴാണോ സത്യയുഗത്തിൽ വരുന്നത്, ഗർഭത്തിൽ പ്രവേശിച്ചപ്പോൾ മുതൽ 5000 വർഷത്തിൽ 84 ജന്മങ്ങളുടെ പാർട്ടഭിനയിക്കണം. എങ്ങനെയാണോ ശിവജയന്തി ആഘോഷിക്കുമ്പോൾ ഇതിൽ ഇരിക്കുന്നുണ്ടല്ലോ. കൃഷ്ണന്റെ ആത്മാവും ഗർഭത്തിൽ വന്നു ജന്മമെടുത്തു, ആ സമയം മുതൽ 5000 വർഷത്തിന്റെ കണക്കാരംഭിക്കുന്നു. അഥവാ കുറവോ കൂടുതലോ ഉണ്ടെങ്കിൽ പിന്നെ 5000 വർഷത്തിൽ കുറവുണ്ടാകും. ഇത് വളരെ സൂക്ഷ്മമായി മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. കുട്ടികൾക്കറിയാം കൃഷ്ണന്റെ ആത്മാവ് വീണ്ടും ഈ ജ്ഞാനം എടുത്തുകൊണ്ടിരിക്കുകയാണ്, വീണ്ടും ശ്രീകൃഷ്ണനായി മാറുന്നതിന് വേണ്ടി. നിങ്ങളും കംസപുരിയിൽ നിന്ന് കൃഷ്ണപുരിയിലേയ്ക്ക് പോവുകയാണ്. ഈ കാര്യങ്ങൾ ബാബയിരുന്ന് കുട്ടികൾക്ക് മനസ്സിലാക്കി തരുകയാണ്.

ബാബ പറയുന്നു - മായ വളരെ ശക്തിശാലിയാണ്. നല്ല-നല്ല മഹാരഥികളെ പോലും തോൽപ്പിക്കുന്നു. ജ്ഞാനമെടുത്തെടുത്ത് ഇടയ്ക്ക് ഗ്രഹപിഴയിൽ പെടുന്നു. ആശ്ചര്യത്തോടെ എന്റേതായി മാറുന്നു, പറയുന്നു..... മായ വീണ്ടും ഓടിപ്പിക്കുന്നു. സമ്പാദ്യത്തിൽ ഗ്രഹപിഴയിരിക്കുന്നു. രാഹുവിന്റെ ഗ്രഹപിഴ എല്ലാവരെയും ബാധിച്ചിരിക്കുകയാണ്. ഇപ്പോൾ നിങ്ങളുടെ മേൽ വ്യാഴദശയാണ് പിന്നീട് പോകെ പോകെ ചിലരുടെ മേൽ രാഹുവിന്റെ ഗ്രഹപിഴ വരുന്നു, അപ്പോൾ പറയുന്നു മഹാഭാഗ്യദോഷിയെ ഈ ലോകത്തിൽ കാണണമെങ്കിൽ ഇവിടെ നോക്കൂ. നിങ്ങളുടെ ആത്മാവ് പറയുന്നു - ഞാൻ ബാബയിൽ നിന്ന് സദാ സുഖത്തിന്റെ സമ്പത്ത് എടുത്തുകൊണ്ടിരിക്കുകയാണ്. ബാബാ അങ്ങയിൽ നിന്ന് കല്പം മുമ്പും സമ്പത്ത് നേടിയിരുന്നു. വീണ്ടും ഇപ്പോൾ ബാബയുടെയടുത്ത് വന്നിരിക്കുകയാണ്. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് - പുറത്ത് നിങ്ങളുടെ സെന്ററിൽ അനേകർ മനസ്സിലാക്കുന്നതിന് വേണ്ടി വരും. ഇവിടെ ഇത് ഇന്ദ്രസഭയാണ്. ജ്ഞാന മഴ പെയ്യിക്കുന്ന ഇന്ദ്രൻ ശിവബാബയാണല്ലോ. അതിനാൽ അങ്ങനെയുള്ള സഭയിൽ പതിതരായ ആർക്കും വരാൻ സാധിക്കില്ല. മരതകം, പുഷ്യരാഗം എന്നീ രത്നങ്ങളായ ബ്രാഹ്മണിമാർ വഴികാട്ടികളായി വരുമ്പോൾ അവരോട് പറയും തങ്ങളോടൊപ്പം ഒരു വികാരത്തിൽ പോകുന്നവരെയും കൂട്ടികൊണ്ട് വരാൻ പാടില്ല. ഇല്ലായെങ്കിൽ രണ്ടു പേരും ഉത്തരവാദികളാകും. ഏതെങ്കിലും വികാരിയായവരെ കൂടെ കൂട്ടികൊണ്ട് വരുകയാണെങ്കിൽ അവർക്ക് വളരെ ദുഷ്പേര് വരും. പിന്നീട് വളരെ വലിയ ശിക്ഷ ലഭിക്കുന്നു. മാലാഖമാർക്ക് വളരെ ഉത്തരവാദിത്വമുണ്ട്. പറയുന്നു - മാനസ സരോവരത്തിൽ സ്നാനം ചെയ്യുന്നതിലൂടെ മാലാഖയായി മാറുന്നു. വാസ്തവത്തിൽ ഇത് ജ്ഞാന മാനസ സരോവരമാണ്. ബാബ മനുഷ്യ ശരീരത്തിൽ വന്ന് ജ്ഞാന മഴ പെയ്യിക്കുന്നു. ജ്ഞാന സാഗരനാണല്ലോ. നിങ്ങൾ നദിയുമാണ്, സരോവരവുമാണ്, ജ്ഞാന സാഗരൻ ഇതിലിരുന്ന് കുട്ടികളെ യോഗ്യരാക്കി മാറ്റുകയാണ് - സ്വർഗ്ഗത്തിൽ പോകുന്നതിന് വേണ്ടി. സ്വർഗ്ഗത്തിൽ ലക്ഷ്മീ നാരായണന്റെ രാജ്യമാണ്. ഇതാണ് പ്രവൃത്തി മാർഗ്ഗത്തിലെ ലക്ഷ്യം. പറയുകയാണ് നമ്മൾ രണ്ടു പേരും ജ്ഞാന ചിതയിലിരുന്ന് ലക്ഷ്മീ നാരായണനായി മാറുന്നവരാണ്. ഉയർന്ന പദവി നേടണമല്ലോ. പകുതി കല്പം ആത്മാക്കൾ പിടഞ്ഞുകൊണ്ടിരിക്കുന്നു. ബാബാ വരൂ വന്ന് ഞങ്ങളെ രാജയോഗം പഠിപ്പിച്ച് പാവനമാക്കി മാറ്റൂ. ബാബ സൂചന നൽകുകയാണ്. ഭാരതവാസികൾ ആരാണോ ദേവീ ദേവതകളെ അംഗീകരിക്കുന്നവർ അവർ തീർച്ചയായും 84 ജന്മങ്ങളനുഭവിക്കുന്നു. ആരാണോ ദേവീ ദേവതകളുടെ ഭക്തർ, പരിശ്രമിച്ച് അവർക്ക് മനസ്സിലാക്കി കൊടുക്കൂ. ബാബ എങ്ങനെയാണ് വന്ന് 3 ധർമ്മം സ്ഥാപിക്കുന്നത്. ബ്രാഹ്മണർ, സൂര്യവംശീ, ചന്ദ്രവംശീ, മൂന്ന് ധർമ്മവും ബാബ സ്ഥാപിക്കുന്നു. പകുതി കല്പം പിന്നെ വേറെ ഒരു ധർമ്മവും സ്ഥാപിക്കുന്നില്ല. പിന്നീട് പകുതി കല്പം എത്ര മഠം, ധർമ്മം മുതലായ അനേകം സ്ഥാപിതമാകുന്നു. പകുതി കല്പത്തിൽ ഏക ധർമ്മം അതും സംഗമയുഗത്തിൽ ഭാവിയിലേയ്ക്ക് വേണ്ടി രാജധാനിയായി സ്ഥാപിക്കുന്നു. അവരെല്ലാം പഴയ ലോകത്തിൽ തന്നെയാണ് തങ്ങളുടെ ധർമ്മം സ്ഥാപിക്കുന്നത്. ഇവിടെ ബാബ പകുതി കല്പത്തേയ്ക്ക് വേണ്ടി ഒരു ധർമ്മത്തിന്റെ സ്ഥാപന ചെയ്യുന്നു. മറ്റാരിലും ശക്തിയില്ല. ബാബ നിങ്ങളെ തന്റെതാക്കി മാറ്റി, സൂര്യവംശീ, ചന്ദ്രവംശീ കുലത്തിന്റെ സ്ഥാപന ചെയ്ത് ബാക്കി എല്ലാത്തിന്റെയും വിനാശം ചെയ്യിപ്പിക്കുന്നു. എല്ലാ ആത്മാക്കളും ശാന്തിയിലേയ്ക്ക് പോകുന്നു. നിങ്ങൾ സുഖത്തിൽ വരുകയാണ്, ആ സമയം ആർക്കും ദുഃഖമുണ്ടാവില്ല, ആരാണോ ഈശ്വരനെ ഓർമ്മിക്കുന്നത്. ഈ ജ്ഞാനവും നിങ്ങളുടെ ബുദ്ധിയിലുണ്ട്. നിങ്ങൾക്കറിയാം - ബാബ, ആരാണോ ജ്ഞാനത്തിന്റെ സാഗരൻ, അവർ ജ്ഞാനം നൽകികൊണ്ടിരിക്കുകയാണ്. സാഗരമാണെങ്കിൽ ഒന്ന് മാത്രമാണ്. നിങ്ങളെ സ്വയം സാഗരമെന്ന് പറയുകയില്ല. നിങ്ങൾ ബാബയുടെ സഹായികളായി മാറുന്നു അതിനാൽ നിങ്ങളുടെ പേരാണ് ജ്ഞാന ഗംഗകൾ. ബാക്കിയെല്ലാം വെള്ളത്തിന്റെ നദികളാണ്. ബാബ പറയുന്നു - സാഗരനായ എന്റെ കുട്ടികൾ നിങ്ങൾ കാമ ചിതയിലിരുന്ന് കത്തി മരിച്ചിരിക്കുകയാണ് അർത്ഥം പതിതരായി മാറിയിരിക്കുകയാണ്. ഇപ്പോൾ വീണ്ടും എന്നെ ഓർമ്മിക്കുന്നതിലൂടെ മാത്രമേ നിങ്ങൾ പാവനമായി മാറൂ. ഈ സൃഷ്ടിയുടെ ചക്രം 5000 വർഷത്തിന്റെതാണ്. ഇതും ആർക്കും അറിയുകയില്ല. സൃഷ്ടിയുടെ ചക്രം പൂർണ്ണമായി 4 ഭാഗമാണ്. 4 യുഗമാണല്ലോ. ഈ സംഗമയുഗം മംഗളകാരിയാണ്. കുംഭമെന്ന് പറയുമല്ലോ. കുംഭമെന്ന് പറയപ്പെടുന്നത് - മേളയെയാണ്. നദി വന്ന് സാഗരത്തിൽ ലയിക്കുന്നു. ആത്മാവ് വന്ന് പരമാത്മാവിനെ കാണുന്നു, ഇതിനെ കുംഭമേളയെന്ന് പറയുന്നു. ആത്മാവിന്റെയും പരമാത്മാവിന്റെയും മേള നിങ്ങൾ കണ്ടിട്ടുണ്ട്. നിങ്ങൾ പരസ്പരം കൂടി ചേരുന്നു, സെമിനാർ ചെയ്യുന്നു, അതിനെ കുംഭമേളയെന്ന് പറയുകയില്ല. സാഗരനാണെങ്കിൽ തന്റെ സ്ഥാനത്തിരിക്കുകയാണ്. ഈ ശരീരത്തിലാണല്ലോ. എവിടെയാണോ ഇവരുടെ ശരീരം അവിടെയാണ് ജ്ഞാനത്തിന്റെ സാഗരൻ. ബാക്കി നിങ്ങൾ ജ്ഞാന ഗംഗകൾ പരസ്പരം കൂടി ചേരുന്നു. നദികൾ ചെറുതും വലുതുമുണ്ടാകുമല്ലോ. അവിടെ സ്നാനം ചെയ്യാൻ പോകുന്നു. ഗംഗ, യമുന, സരസ്വതി മുതലായവ ഉണ്ട്. ഡൽഹി യമുനയുടെ തീരമാണ് - സ്വർഗ്ഗം. കൃഷ്ണപുരി ഉണ്ടാകുന്നു. ഡൽഹിയെക്കുറിച്ച് പറയാറുണ്ട് - സ്വർഗ്ഗമായിരുന്നു, എപ്പോഴാണോ ലക്ഷ്മീ നാരായണന്റെ രാജ്യമുണ്ടായിരുന്നത്. കൃഷ്ണന്റെ രാജ്യമായിരുന്നു എന്നല്ല. രാധയും കൃഷ്ണനും ദമ്പതികളാകുമ്പോഴേ രാജ്യം ഭരിക്കാൻ സാധിക്കൂ. ഇപ്പോൾ നിങ്ങൾ കുട്ടികൾ എത്ര സന്തോഷത്തിലാണ്. മായയുടെ കൊടുങ്കാറ്റെല്ലാം വളരെയധികം വരും. പരിധിയില്ലാത്ത ബോക്സിംങാണ്. ഓരോരുത്തർക്കും അഞ്ചു വികാരങ്ങളുമായി യുദ്ധം നടക്കുന്നു. നമ്മൾ ആഗ്രഹിക്കുകയാണ് ബാബയെ നിരന്തരം ഓർമ്മിക്കും. മായ നമ്മുടെ യോഗം പറത്തിക്കളയുന്നു. ഒരു കളിയും കാണിച്ചിട്ടുണ്ട് - പരമാത്മാവ് തന്റെ നേർക്ക് ആകർഷിക്കുന്നു, മായ തന്റെ നേരെയും. ഇങ്ങനെ ഒരു നാടകം ഉണ്ടാക്കിയിട്ടുണ്ട്. സിനിമയുടെ ഫാഷൻ ഇപ്പോൾ വന്നിരിക്കുകയാണ്. നിങ്ങൾക്ക് ഡ്രാമയനുസരിച്ച് സിനിമയിലൂടെയും മനസ്സിലാക്കി തരണമായിരുന്നു. നാടകത്തിലാണെങ്കിൽ മാറ്റം ഉണ്ടാകുന്നു. ഇതാണെങ്കിൽ അനാദി അവിനാശിയായ ഡ്രാമ ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമാണ്. ഉണ്ടായതും ഉണ്ടാക്കപ്പെട്ടതും ഉണ്ടായികൊണ്ടിരിക്കുന്നതും....... ഇന്നയാൾ മരിച്ചു ഇത്ര തന്നെയേ പാർട്ടുണ്ടായിരുന്നുള്ളൂ, നമ്മളെന്തിന് ചിന്തിക്കണം. ഡ്രാമയാണല്ലോ. ശരീരം ഉപേക്ഷിച്ചു പിന്നീട് വരാൻ സാധിക്കില്ല. കരയുന്നതുകൊണ്ട് എന്ത് ലാഭമാണ്? ഇതിന്റെ പേര് തന്നെ ദുഃഖധാമമെന്നാണ്. സത്യയുഗത്തിൽ മോഹാജിത്ത് രാജാക്കന്മാരായിരിക്കും. അതിന്റെ കഥയുമുണ്ട്. സത്യയുഗത്തിൽ മോഹത്തിന്റെ കാര്യമേയുണ്ടാവില്ല. ഇവിടെയാണെങ്കിൽ മനുഷ്യർക്കെത്രയാണ് മോഹം. ചിലർക്ക് കരച്ചിൽ വരുന്നില്ലെങ്കിൽ കരഞ്ഞുകൊണ്ട് അവരെ കരയിക്കും. അങ്ങനെ മനസ്സിലാക്കും ഇവർ സങ്കടപ്പെടുന്നുണ്ട്. ഇല്ലായെങ്കിൽ നിന്ദയായി മാറും. ഭാരതത്തിൽ തന്നെയാണ് ഈ എല്ലാ ആചാരവും. ഭാരതത്തിൽ തന്നെയാണ് സുഖം, ഭാരതത്തിൽ തന്നെയാണ് വളരെയധികം ദുഃഖവുമുണ്ടാകുന്നത്. ഭാരതത്തിൽ ദേവീ ദേവതകൾ രാജ്യം ഭരിച്ചിരുന്നു. വിദേശീയർ പഴയ ചിത്രം വളരെ താല്പര്യത്തോടെയെടുക്കുന്നു. പഴയ വസ്തുവിന് മൂല്യം കല്പിക്കുന്നു. ഏറ്റവും പഴയ ശിവബാബ ഇവിടെ വന്നിരുന്നു, അവരുടെ പൂജ എത്രയാണ് ചെയ്യുന്നത്. ഇപ്പോൾ ശിവബാബ വന്നിരിക്കുകയാണ്, നിങ്ങൾ പൂജ ചെയ്യില്ല. വന്ന് പൊയ്ക്കഴിയുമ്പോൾ ആ പൂജ ചെയ്തുകൊണ്ടിരിക്കുന്നു. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഡ്രാമയുടെ ജ്ഞാനത്തെ ബുദ്ധിയിൽ വെച്ച് നിശ്ചിന്തരായി മാറണം. യാതൊരു പ്രകാരത്തിലുമുള്ള ചിന്തയും വെയ്ക്കരുത് എന്തുകൊണ്ടെന്നാൽ അറിയാം ഉണ്ടായതും ഉണ്ടാക്കപ്പെട്ടതും ഉണ്ടായികൊണ്ടിരിക്കുന്നതുമാണ്... നിർമോഹിയായി മാറണം.

2) ബാബയിലൂടെ വ്യാഴദശയിരിക്കുകയാണ് അതിനാൽ, രാഹുവിന്റെ ഗ്രഹണം ബാധിക്കാതെ സംരക്ഷിക്കണം. ഏതെങ്കിലും ഗ്രഹപ്പിഴയുണ്ടെങ്കിൽ അതിനെ ജ്ഞാന ദാനത്തിലൂടെ സമാപ്തമാക്കണം.

വരദാനം :-
സ്വയത്തിന്റെ ടെൻഷനിൽ അറ്റൻഷൻ നൽകി വിശ്വത്തിന്റെ ടെൻഷൻ സമാപ്തമാക്കുന്ന വിശ്വമംഗളകാരിയായി ഭവിക്കട്ടെ

മറ്റുള്ളവരെ പ്രതി കൂടുതൽ അറ്റൻഷൻ നൽകുന്നുവെങ്കിൽ അവനവനുള്ളിൽ ടെൻഷൻ നടക്കുന്നു, അതിനാൽ വിസ്തരിക്കുന്നതിനു പകരം സാരസ്വരൂപത്തിൽ സ്ഥിതി ചെയ്യൂ, സങ്കൽപങ്ങളുടെ എണ്ണം ചുരുക്കി സങ്കൽപങ്ങൾ ഗുണമുള്ളതാക്കൂ. ആദ്യം സ്വന്തം ടെൻഷനു മേൽ അറ്റൻഷൻ നൽകൂ അപ്പോൾ വിശ്വത്തിൽ ഉള്ള അനേക പ്രകാരത്തിലെ ടെൻഷൻ സമാപ്തമാക്കി വിശ്വമംഗളകാരിയാകാം. ആദ്യം അവനവനെ നോക്കൂ. തന്റെ സേവനം ആദ്യം, തന്റെ സേവനം ചെയ്തുവെങ്കിൽ മറ്റുള്ളവരുടെ സേവനം സ്വതവേ നടന്നുകൊള്ളും.

സ്ലോഗന് :-
യോഗത്തിന്റെ അനുഭൂതി ചെയ്യണമെങ്കിൽ ദൃഢതയുടെ ശക്തിയിലൂടെ മനസിനെ നിയന്ത്രിക്കൂ

അവ്യക്തസൂചനകൾ- ജ്വാലാസ്വരൂപസ്ഥിതിയിൽ കഴിഞ്ഞ് ശക്തിശാലി ഓർമയുടെ അനുഭവം ചെയ്യൂ

എത്രത്തോളം സ്ഥാപനയുടെ നിമിത്തമായ ജ്വാലാരൂപമാകുന്നുവോ അത്രയും തന്നെ വിനാശജ്വാല പ്രത്യക്ഷമാകും. സംഘടിതരൂപത്തിൽ ജ്വാലാരൂപത്തിന്റെ ഓർമ വിശ്വത്തിലെ വിനാശത്തിന്റെ കാര്യം സമ്പന്നമാക്കും. ഇതിനുവേണ്ടി ഓരോ സേവാകേന്ദ്രത്തിലും വിശേഷയോഗത്തിന്റെ പരിപാടി നടന്നുകൊണ്ടിരിക്കട്ടെ എങ്കിൽ വിനാശജ്വാലയുടെ പങ്ക കറങ്ങും. യോഗാഗ്നിയിലൂടെ വിനാശത്തിന്റെ അഗ്നി നടക്കും. ജ്വാലയിലൂടെ ജ്വാല പ്രജ്വലിതമാകും.