08.09.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങളുടേത് ഇപ്പോൾ ഈശ്വരീയ പുതുരക്തമാണ്, നിങ്ങൾക്ക് വളരെ ലഹരിയോടെ പ്രഭാഷണം നടത്തണം, ലഹരി ഉണ്ടായിരിക്കണം ശിവബാബ നമ്മളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ് .

ചോദ്യം :-
നിങ്ങൾക്ക് നിങ്ങളുടെ ലക്ഷ്യത്തിന്റെ ലഹരി സ്ഥായിയായി നിലനിർത്തണം, അതിന് വേണ്ടി ഏതൊരു യുക്തി സ്വായത്തമാക്കണം?

ഉത്തരം :-
തന്റെ രാജപദവിയുടെ പാസ്പോർട്ട് എടുത്തു വയ്ക്കൂ. താഴെ സാധാരണ ചിത്രം, മുകളിൽ രാജകീയ വസ്ത്രങ്ങളാൽ അലങ്കരിക്കപ്പെട്ടത് അതിനും മുകളിൽ ശിവബാബ, എങ്കിൽ ലക്ഷ്യത്തിന്റെ സ്മൃതി സഹജമായും ഉണ്ടായിരിക്കും. പോക്കറ്റിൽ ഈ പാസ്പോർട്ട് ഉണ്ടായിരിക്കണം. എപ്പോഴെങ്കിലും മായയുടെ കൊടുങ്കാറ്റ് വരികയാണെങ്കിൽ ചിന്തയുണ്ടായിരിക്കും ഇപ്പോൾ എന്റെ പാസ്പോർട്ട് ക്യാൻസലാകും. എനിക്ക് സ്വർഗ്ഗത്തിലേക്ക് പോകാൻ സാധിക്കില്ല.

ഗീതം :-
രാത്രിയിലെ യാത്രക്കാരാ ക്ഷീണിക്കരുത്........

ഓംശാന്തി.  
കുട്ടികൾ ഈ ഗീതത്തിന്റെ അർത്ഥം മനസ്സിലാക്കിയിരിക്കും. ഇപ്പോൾ ഭക്തി മാർഗ്ഗത്തിന്റെ രാത്രി പൂർത്തിയായി. കുട്ടികൾക്കറിയാം ഇപ്പോൾ നമ്മുടെ അടുത്തേക്ക് കാലന് വരാൻ സാധിക്കില്ല. നമ്മളിവിടെ ഇരിക്കുന്നു, നമ്മുടെ ലക്ഷ്യമാണ് മനുഷ്യനിൽ നിന്ന് ദേവതയാകുക. ഏതുപോലെയാണോ സന്യാസി പറയുന്നത് നിങ്ങൾ നിങ്ങളെ പോത്താണെന്ന് കരുതുകയാണെങ്കിൽ അതുപോലെയായി തീരും. അത് ഭക്തിമാർഗ്ഗത്തിലെ ദൃഷ്ടാന്തമാണ്. അതുപോലെ ഇങ്ങനെയും ഒരു ദൃഷ്ടാന്തമില്ലേ രാമൻ വാനരൻമാരുടെ സേനകൊണ്ട് ഭാരതത്തെ രാവണനിൽ നിന്ന് മോചിപ്പിച്ചു. നിങ്ങൾ ഇവിടെ ഇരിക്കുന്നു, നിങ്ങൾക്കറിയാം നമ്മൾ തന്നെ ഡബിൾ കിരീടമുള്ള ദേവീ-ദേവതയാകും. ഏതുപോലെയാണോ സ്കൂളിൽ പഠിക്കുകയാണെങ്കിൽ പറയുന്നത് ഞാൻ ഇത് പഠിച്ച് ഡോക്ടറാകും, എഞ്ചിനീയറാകും. നിങ്ങൾക്കറിയാം നമ്മൾ ഈ പഠിപ്പിലൂടെ ദേവീ-ദേവതയായിക്കൊണ്ടിരിക്കുകയാണ്. ഈ ശരീരം ഉപേക്ഷിക്കും പിന്നീട് നമ്മുടെ ശിരസ്സിൽ കിരീടമുണ്ടായിരിക്കും. ഇത് വളരെ അഴുക്ക് നിറഞ്ഞ മോശമായ ലോകമാണ്. പുതിയ ലോകമാണ് ഫസ്റ്റ്ക്ലാസ്സ് ലോകം. പഴയ ലോകം തീർത്തും തേഡ്ക്ലാസ്സാണ്. ഈ ലോകം നശിക്കാനുള്ളതാണ്. നമ്മളെ വിശ്വത്തിന്റെ അധികാരിയാക്കുന്നത് തീർച്ചയായും വിശ്വത്തിന്റെ രചയിതാവ് തന്നെയായിരിക്കും, മറ്റൊരാൾക്കും ഇത് പഠിപ്പിക്കാൻ സാധിക്കില്ല. ശിവബാബ തന്നെയാണ് നമുക്ക് ശിക്ഷണം നൽകി രാജയോഗം അഭ്യസിപ്പിക്കുന്നത്. ആത്മ-അഭിമാനിയാകണം എന്നത് ബാബ മനസ്സിലാക്കിതന്നിട്ടുണ്ട്. ആത്മ-അഭിമാനിയാകുന്നതിൽ തന്നെയാണ് പരിശ്രമമുള്ളത്. പൂർണ്ണമായും ആത്മ-അഭിമാനിയായി തീർന്നാൽ പിന്നെന്തുവേണം. നിങ്ങളിപ്പോൾ ബ്രാഹ്മണരാണ്, അറിയാം നമ്മൾ ദേവതയായിക്കൊണ്ടിരിക്കുകയാണ്. ലഹരി ഉണ്ടായിരിക്കും - ഞാൻ ഇതായിക്കൊണ്ടിരിക്കുകയാണ്. മുൻപ് നമ്മൾ കലിയുഗീ നരകത്തിൽ പതിതനായിരുന്നു. അസുരനും ദേവതയും തമ്മിൽ എത്ര വ്യത്യാസമുണ്ട്. ദേവതകൾ എത്ര പവിത്രരാണ്. ഇവിടെ എത്ര പതിത മനുഷ്യരാണ്. മുഖം മനുഷ്യന്റേതാണ്, എന്നാൽ സ്വഭാവം നോക്കൂ എങ്ങനെയാണ്. ആരെല്ലാമാണോ ദേവതകളുടെ പൂജാരിമാർ അവർ സ്വയം ദേവതകളുടെ മുന്നിൽ മഹിമ പാടാറുണ്ട് അങ്ങ് സർവ്വഗുണ സമ്പന്നൻ....... എന്നിൽ യാതൊരു ഗുണവുമില്ല. ഇപ്പോൾ നിങ്ങൾ പരിണമിച്ച് ദേവതയാകും. കൃഷ്ണന്റെ പൂജ ചെയ്യുന്നത് തന്നെ നമ്മൾ കൃഷ്ണപുരിയിലേക്ക് പോകുമെന്ന് കരുതിയാണ്. എന്നാൽ എപ്പോഴാണ് പോകുന്നതെന്നറിയില്ല. ഭക്തി ചെയ്തുകൊണ്ടേയിരിക്കുന്നു, കരുതുന്നു ഭഗവാൻ വന്ന് ഫലം നൽകും. ഭക്തിയുടെ ഫലമാണ് സദ്ഗതി. അതുകൊണ്ട് ഇത് പഠനമാണ്. ഏറ്റവുമാദ്യം നമ്മളെ പഠിപ്പിക്കുന്നതാരാണെന്ന നിശ്ചയമുണ്ടായിരിക്കണം. ഇതാണ് ശ്രീ ശ്രീ...... നിങ്ങൾ കുട്ടികൾക്കറിയാം ബാബ നമുക്ക് ശ്രീമതം നൽകിക്കൊണ്ടിരിക്കുകയാണ്. സ്വയം ശ്രേഷ്ഠരായി മാറാൻ എങ്ങനെ സാധിക്കും, ഇതാർക്കും അറിയില്ല. ഇന്നാണെങ്കിൽ മറ്റുള്ളവരെ ഭ്രഷ്ടരാക്കി മാറ്റുന്നതിനുള്ള ഉപദേശമാണ് നൽകുന്നത്. ഭ്രഷ്ട മതമാണ് ആസുരീയ മതം. ഇത്രയും ഈ ബ്രാഹ്മണർ ശ്രീ ശ്രീ ശിവബാബയുടെ മതത്തിലൂടെ നടന്നുകൊണ്ടിരിക്കുന്നു. പരമാത്മാവിന്റെ നിർദ്ദേശത്തിലൂടെ മാത്രമാണ് ശ്രേഷ്ഠമാകുന്നത്. ആരുടെ ഭാഗ്യത്തിലുണ്ടോ അവരുടെ ബുദ്ധിയിൽ വരും. അല്ലെങ്കിൽ ഒന്നും തന്നെ മനസ്സിലാക്കില്ല. എപ്പോൾ മനസ്സിലാക്കുന്നോ അപ്പോൾ സ്വയം തന്നെ സഹായിക്കാൻ ആരംഭിക്കും. പലരും ഇതാരാണെന്ന് തന്നെ മനസ്സിലാക്കുന്നില്ല, അതുകൊണ്ടാണ് ബാബ ആരുമായും കൂടികാഴ്ച നടത്താത്തത്. അവരാണെങ്കിൽ അവരുടെ ആസുരീയ മതങ്ങൾ നൽകാൻ തുടങ്ങും. ഇപ്പോൾ എല്ലാവരും മനുഷ്യ മതത്തിലൂടെയാണ് നടന്നുകൊണ്ടിരിക്കുന്നത്. ശ്രീമതം അറിയാത്തത് കാരണം ബ്രഹ്മാബാബയ്ക്ക് പോലും തന്റെ ഉപദേശം നൽകാൻ ആരംഭിക്കുന്നു. ഇപ്പോൾ ബാബ വന്നിരിക്കുന്നത് തന്നെ നിങ്ങൾ കുട്ടികളെ ശ്രേഷ്ഠമാക്കുന്നതിനാണ്. ഇപ്പോൾ കുട്ടികൾ പറയുന്നു ബാബാ അയ്യായിരം വർഷം മുൻപത്തേത് പോലെ ഞങ്ങൾ അങ്ങയുമായി കണ്ടുമുട്ടിയിരിക്കുന്നു. ആർക്കാണോ അറിയാത്തത്, അവർക്ക് ഇങ്ങനെ പ്രതികരിക്കാൻ സാധിക്കില്ല. കുട്ടികൾക്ക് പഠിത്തത്തിന്റെ വളരെ താത്പര്യമുണ്ടായിരിക്കണം. ഇത് വളരെ ഉയർന്ന പഠനമാണ്. എന്നാൽ മായയും വളരെ എതിരാണ്. നിങ്ങൾക്കറിയാം നമ്മൾ ആ പഠിത്തമാണ് പഠിക്കുന്നത്, അതിലൂടെ നമ്മളിൽ ഡബിൾ കിരീടം വരും. ഭാവി ജന്മ-ജന്മാന്തരം ഡബിൾ കിരീടധാരിയാകും. അങ്ങനെയെങ്കിൽ പിന്നീട് അതിനുവേണ്ടിയുള്ള പുരുഷാർത്ഥവും അതുപോലെതന്നെ ചെയ്യണം. ഇതിനെയാണ് പറയുന്നത് രാജയോഗം. എത്ര അത്ഭുതകരമാണ്. ബാബ എപ്പോഴും മനസ്സിലാക്കി തരാറുണ്ട്, ലക്ഷ്മീ-നാരായണന്റെ ക്ഷേത്രത്തിൽ പോകൂ. പൂജാരിക്ക് പോലും നിങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും. അവരോട് ചോദിക്കൂ ലക്ഷ്മീ-നാരായണന് ഈ പദവി എങ്ങനെയാണ് ലഭിച്ചത്? ഇവർ എങ്ങനെയാണ് വിശ്വത്തിന്റെ അധികാരികളായത്? ഇങ്ങനെയിങ്ങനെ ഇരുന്ന് മനസ്സിലാക്കി കൊടുക്കു അപ്പോൾ പൂജാരിയുടെയും മംഗളം ഉണ്ടാകും. നിങ്ങൾക്ക് പറയാൻ സാധിക്കും ഞങ്ങൾ താങ്കൾക്ക് മനസ്സിലാക്കി തരാം. ഈ ലക്ഷ്മീ-നാരായണന് എങ്ങനെയാണ് രാജ്യം ലഭിച്ചതെന്ന്. ഗീതയിൽ ഭഗവാനുവാചയില്ലേ ഞാൻ നിങ്ങളെ രാജയോഗം അഭ്യസിപ്പിച്ച് രാജാക്കൻമാരുടെയും രാജാവാക്കും എന്ന്. എങ്കിൽ കുട്ടികൾക്ക് എത്ര ലഹരി ഉണ്ടായിരിക്കണം. നമ്മൾ ഇതായി മാറുന്നു. തന്റെ ചിത്രവും രാജകീയ ചിത്രവും ഒരുമിച്ചെടുക്കൂ. താഴെ നിങ്ങളുടെ ചിത്രവും മുകളിൽ രാജകീയ ചിത്രവും, ഇതിൽ ചിലവൊന്നും തന്നെയില്ല. രാജകീയ വേഷങ്ങളെല്ലാം പെട്ടെന്നുണ്ടാക്കാൻ സാധിക്കും. അത് തന്റെ പക്കൽ സൂക്ഷിക്കുകയാണെങ്കിൽ എപ്പോഴും ഓർമ്മ വന്നുകൊണ്ടിരിക്കും. ഞാൻ തന്നെ ദേവതയായിക്കൊണ്ടി രിക്കുകയാണ്. ഏറ്റവും മുകളിൽ ശിവബാബയും. ഈ എല്ലാ ചിത്രങ്ങളും ഉണ്ടാക്കണം. നമ്മൾ മനുഷ്യനിൽ നിന്ന് ദേവതയാകുന്നു. ഈ ശരീരം ഉപേക്ഷിച്ച് നമ്മൾ പോയി ദേവതയാകും എന്തുകൊണ്ടെന്നാൽ ഇപ്പോൾ ഈ രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഈ ഫോട്ടോ സഹായിക്കും. മുകളിൽ ശിവബാബ പിന്നീട് രാജകീയ ചിത്രം, ഏറ്റവും താഴെ നിങ്ങളുടെ സാധാരണ ചിത്രം. ശിവബാബയിൽ നിന്ന് നമ്മൾ രാജയോഗം പഠിച്ച് ഡബിൾ കിരീടധാരി ദേവതയായിക്കൊണ്ടിരിക്കുന്നു. ചിത്രം കണ്ട് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ നിങ്ങൾക്ക് പറയാൻ സാധിക്കും. ഞങ്ങളെ പഠിപ്പിക്കുന്നത് ഈ ശിവബാബയാണ്. ചിത്രം കണ്ട് കുട്ടികൾക്ക് ലഹരി ഉയരും. നിങ്ങളുടെ കടയിലും ഈ ചിത്രം വെയ്ക്കൂ. ഭക്തി മാർഗ്ഗത്തിൽ ബ്രഹ്മാബാബ നാരായണന്റെ ചിത്രം വച്ചിരുന്നു. പോക്കറ്റിലും ഉണ്ടാകുമായിരുന്നു. നിങ്ങളും നിങ്ങളുടെ ഫോട്ടോ വെയ്ക്കൂ എങ്കിൽ ഓർമ്മയുണ്ടായിരിക്കും അതായത് നമ്മൾ തന്നെ ദേവതയായിക്കൊണ്ടിരിക്കുകയാണ്. ബാബയെ ഓർമ്മിക്കുന്നതിനുള്ള ഉപായം അന്വേഷിച്ചുകൊണ്ടിരിക്കണം. ബാബയുടെ ഓർമ്മ മറന്നുപോകുന്നതിലൂടെ തന്നെയാണ് വീഴുന്നത്. വികാരത്തിൽ വീഴുകയാണെങ്കിൽ പിന്നീട് ലജ്ജ വരും ഇപ്പോൾ എനിക്കിതാകാൻ സാധിക്കില്ല. ഹൃദയനൈരാശ്യം വരും, ഞാനിപ്പോൾ എങ്ങനെ ദേവതയാകും. ബാബ പറയുന്നു -വികാരത്തിൽ വീഴുന്നവരുടെ ഫോട്ടോ എടുക്കൂ. പറയൂ, നിങ്ങൾ സ്വർഗ്ഗത്തിലേക്ക് പോകാൻ യോഗ്യരല്ല. നിങ്ങളുടെ പാസ്സ്പോർട്ട് നഷ്ടമായി. സ്വയവും അനുഭവം ചെയ്യും - ഞാൻ വീണുപോയി! ഇനിയെങ്ങനെ സ്വർഗ്ഗത്തിലേക്ക് പോകും. ഏതുപോലെയാണോ ബാബ നാരദന്റെ ഉദാഹരണം നൽകുന്നത്, നാരദനോട് പറഞ്ഞു തന്റെ മുഖമൊന്ന് നോക്കൂ ലക്ഷ്മിയെ വരിക്കാൻ യോഗ്യനാണോ? നോക്കിയപ്പോൾ വാനരന്റെ മുഖമാണ് കണ്ടത്. അതുപോലെ മനുഷ്യർക്കും ലജ്ജ വരും - എന്നിൽ ഈ വികാരമുണ്ട് പിന്നെങ്ങനെ ഈ ലക്ഷ്മീ-നാരായണനെ വരിക്കാൻ സാധിക്കും. ബാബ ധാരാളം യുക്തികൾ പറഞ്ഞുതരുന്നുണ്ട്. എന്നാൽ അൽപം വിശ്വാസവും വയ്ക്കേണ്ടേ. വികാരത്തിന്റെ ലഹരി വരികയാണെങ്കിൽ മനസ്സിലാക്കാം ഈ കണക്കുനുസരിച്ച് ഞാനെങ്ങനെ രാജാക്കൻമാരുടെയും രാജാവ് ഡബിൾ കിരീടധാരിയാകും. പുരുഷാർത്ഥം ചെയ്യേണ്ടേ. ബാബ മനസ്സിലാക്കി തരുന്നു ഇങ്ങനെയിങ്ങനെയുള്ള സുന്ദരമായ യുക്തികൾ രചിക്കൂ എന്നിട്ട് എല്ലാവർക്കും മനസ്സിലാക്കി കൊടുത്തുകൊണ്ടിരിക്കൂ. ഈ രാജയോഗത്തിലൂടെ സ്ഥാപന നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോൾ വിനാശം മുന്നിൽ നിൽക്കുകയാണ്. ദിനം-പ്രതിദിനം കൊടുങ്കാറ്റുകളുടെ ശക്തി വർദ്ധിച്ചുകൊണ്ടിരിക്കും. ബോബുകൾ മുതലായവയും തയ്യാറായിക്കൊണ്ടിരിക്കുന്നുണ്ട്.

നിങ്ങൾ കുട്ടികൾ ഈ പഠിത്തം പഠിക്കുന്നത് തന്നെ ഉയർന്ന പദവി നേടുന്നതിന് വേണ്ടിയാണ്. നിങ്ങൾ ഒരേ ഒരു തവണ പതിതത്തിൽ നിന്ന് പാവനമാകുന്നു. മനുഷ്യർ നമ്മൾ നരകവാസിയാണെന്ന് മനസ്സിലാക്കുന്നില്ല എന്തുകൊണ്ടെന്നാൽ കല്ലുബുദ്ധിയാണ്. ഇപ്പോൾ നിങ്ങൾ കല്ലുബുദ്ധിയിൽ നിന്ന് പവിഴബുദ്ധിയായിക്കൊണ്ടിരിക്കുന്നു. ഭാഗ്യത്തിലുണ്ടെങ്കിൽ പെട്ടെന്ന് തന്നെ മനസ്സിലാക്കും. ഇല്ലെങ്കിൽ എത്ര തന്നെ പ്രയത്നിച്ചാലും, ബുദ്ധിയിൽ ഇരിക്കില്ല. അച്ഛനെ തന്നെ അറിയുന്നില്ലെങ്കിൽ നാസ്തികരാണ് അർത്ഥം നിർധനരാണ്. എപ്പോഴാണോ ബാബയുടെ കുട്ടിയായാൽ പിന്നെ നാഥന്റേതാകണം. ഇവിടെ ആർക്കാണോ ജ്ഞാനമുള്ളത് അവർ അവരുടെ കുട്ടികളെ വികാരത്തിൽ നിന്ന് രക്ഷിച്ചുകൊണ്ടിരിക്കും. അജ്ഞാനി മനുഷ്യർ തന്നെപ്പോലെ തന്നെ മക്കളെയും വികാരത്തിൽ കുടുക്കിക്കൊണ്ടിരിക്കും. നിങ്ങൾക്കറിയാം ഇവിടെ വികാരങ്ങളിൽ നിന്ന് രക്ഷിക്കുകയാണ്. കന്യകമാരെ ആദ്യം രക്ഷിക്കണം. മാതാ-പിതാക്കൾ വികാരത്തിലേക്ക് തള്ളിയിടുന്നത് പോലെയാണ്. നിങ്ങൾക്കറിയാം ഇത് ഭ്രഷ്ടാചാരി ലോകമാണ്. ശ്രേഷ്ഠാചാരി ലോകം എല്ലാവരും ആഗ്രഹിക്കുന്നുണ്ട് എന്നാൽ ആര് നിർമ്മിക്കും? ഭഗവാനുവാചാ - ഞാൻ ഈ സന്യാസിമാരെയും ഗുരുക്കൻമാരെയും ഉദ്ധരിക്കുന്നു. ഗീതയിലും എഴുതി വച്ചിട്ടുണ്ട് ഭഗവാന് തന്നെയാണ് എല്ലാവരെയും ഉദ്ധരിക്കേണ്ടത്. ഒരേ ഒരു ഭഗവാൻ ബാബ വന്ന് എല്ലാവരെയും ഉദ്ധരിക്കുന്നു. ഈ സമയം ഗീതയുടെ ഭഗവാൻ യഥാർത്ഥത്തിൽ ശിവനാണെന്ന് അഥവാ അറിയുകയാണെങ്കിൽ എന്ത് സംഭവിക്കുമെന്ന് പറയാൻ സാധിക്കില്ല. എന്നാൽ ഇനിയും കുറച്ച് സമയമുണ്ട്. അല്ലെങ്കിൽ എല്ലവരുടെയും അടിത്തറ തീർത്തും ഇളകാൻ തുടങ്ങും. സിംഹാസനം ഇളകാറില്ലേ. എപ്പോഴാണോ യുദ്ധം ആരംഭിക്കുന്നത് അപ്പോൾ അറിയാൻ കഴിയുന്നു ഇവരുടെ സിംഹാസനം ഇളകാൻ തുടങ്ങിയിരിക്കുന്നു, ഇപ്പോൾ വീഴും. ഇപ്പോൾ ഇത് ഇളകുകയാണെങ്കിൽ ലഹള നടക്കും. മുന്നോട്ട് പോകവെ ഇളകാനുള്ളതാണ്. പ്രഭാഷണങ്ങളിലും നിങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും. ആർക്കാണോ സംസ്കൃതം നന്നായി അറിയാവുന്നത് അവർക്ക് ശ്ലോകം ചൊല്ലി കേൾപ്പിക്കാൻ സാധിക്കും. പതിത-പാവനൻ, സർവ്വരുടെയും സദ്ഗതി ദാതാവ് സ്വയം പറയുന്നു, തീർത്തും ബ്രഹ്മാ ശരീരത്തിലൂടെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്. സർവ്വരുടെയും സദ്ഗതി അർത്ഥം ഉദ്ധരിച്ചുകൊണ്ടിരിക്കുന്നു. ഭാഷണം ചെയ്യാൻ വളരെ ലഹരി ഉണ്ടായിരിക്കണം. കന്യകമാരുടേത് പുതുരക്തമാണ്. ജ്ഞാനത്തിന്റെ കല്ലെറിയാൻ സാധിക്കും. വിദ്യാർഥികളുടേത് പുതുരക്തമായിരിക്കില്ലേ, അതുകൊണ്ടാണ് ധാരാളം പ്രക്ഷോഭങ്ങൾ ഉണ്ടാക്കുന്നത്. കല്ലെറിയുന്നു, ഇതിൽ അവർ സമർത്ഥരായിരിക്കും. ഇപ്പോൾ നിങ്ങളുടേതും പുതുരക്തമാണ്. നിങ്ങൾക്കറിയാം അവരെത്ര നാശമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. നിങ്ങളുടേത് ഈശ്വരീയ പുതുരക്തമാണ്. നിങ്ങൾ പഴയതിൽ നിന്ന് പുതിയതായിക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ കലിയുഗിയായി മാറിയ ആത്മാവ് , ഇപ്പോൾ സ്വർണ്ണിമയുഗിയായി മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് കുട്ടികൾക്ക് വളരെയധികം താത്പര്യമുണ്ടായിരിക്കണം. ലഹരി നിലനിർത്തണം. തന്റെ കുലത്തെ ഉദ്ധരിക്കണം. മാതാവ് ഗുരുവാണെന്ന് പറയാറുണ്ട്. മാതാവ് എപ്പോഴാണ് ഗുരുവാകുന്നതെന്ന് നിങ്ങൾക്കറിയാം. ഗുരുവിന്റെ പരമ്പര ഇപ്പോൾ നടക്കുകയാണ്. ബാബ വന്ന് മാതാക്കളിൽ ജ്ഞാനത്തിന്റെ കലശം വെയ്ക്കുന്നു. ആരംഭിക്കുന്നതും ഇങ്ങനെയാണ്. സെന്ററുകളിലേക്കും ബ്രാഹ്മണി വേണമെന്ന് പറയാറുണ്ട്. ബാബ പറയുന്നത് സ്വയം തന്നെ നടത്തൂ എന്നാണ്. ധൈര്യമില്ല, അതുകൊണ്ട് ബാബാ മാതാവിനെ വേണമെന്ന് പറയുന്നു. ഇതും ശരിയാണ്, ആദരവ് നൽകുകയാണല്ലോ. ഇന്നത്തെ കാലത്ത് ലോകത്തിൽ പരസ്പരം മുടന്തൻ ബഹുമാനമാണ് നൽകുന്നത്. സ്ഥിരമായി ആർക്കും തന്നെ ലഭിക്കുന്നില്ല. ഈ സമയം നിങ്ങൾ കുട്ടികൾക്ക് സ്ഥിരമായ രാജ്യ ഭാഗ്യം ലഭിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾക്ക് ബാബ എത്ര പ്രകാരത്തിലാണ് മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നത്. സ്വയം ഹർഷിതമുഖിമായി കഴിയുന്നതിന് വേണ്ടി വളരെ നല്ല-നല്ല യുക്തികൾ ബാബ പറഞ്ഞ് തരുന്നു. ശുഭഭാവന വെയ്ക്കണം. ആഹാ! ഞാൻ ലക്ഷ്മീ-നാരായണനാകുന്നു. അഥവാ ആരുടെയെങ്കിലും ഭാഗ്യത്തിലില്ലെങ്കിൽ പുരുഷാർത്ഥം എന്ത് ചെയ്യും. ബാബ വിധിയാണ് പറഞ്ഞ് തരുന്നത്, പ്രയത്നം ഒരിക്കലും വ്യർത്ഥമായി പോകില്ല. അത് സദാ സഫലമായിരിക്കും. രാജധാനി സ്ഥാപിക്കപ്പെടും. വിനാശവും വളരെ വലിയ മഹാഭാരത യുദ്ധത്തിലൂടെ ഉണ്ടാകും. മുന്നോട്ട് പോകവെ നിങ്ങളും ശക്തി നിറക്കും അപ്പോൾ ഇതെല്ലാം വരും. ഇപ്പോളവർ മനസ്സിലാക്കില്ല, ഇല്ലെങ്കിൽ അവരുടെ രാജപദവി തെറിക്കും. നിങ്ങളുടെ അടുത്ത് വളരെ നല്ല ചിത്രങ്ങളുണ്ട്. ഇതാണ് സദ്ഗതി അർത്ഥം സുഖധാമം. ഇതാണ് മുക്തിധാമം. ബുദ്ധിയും പറയുന്നുണ്ട് നമ്മളെല്ലാ ആത്മാക്കളും നിർവ്വാണധാമത്തിലാണ് വസിക്കുന്നത്. അവിടെ നിന്നാണ് പിന്നീട് ടോക്കീ ധാമത്തിലേക്ക് വരുന്നത്. നമ്മൾ ആത്മാക്കൾ അവിടുത്തെ നിവാസികളാണ്. ഈ കളി തന്നെ ഭാരതത്തിലാണ് ഉണ്ടാക്കിയിട്ടുള്ളത്. ശിവജയന്തിയും ഇവിടെയാണ് ആഘോഷിക്കുന്നത്. ബാബ പറയുകയാണ് - ഞാൻ വന്നിരിക്കുന്നു, കൽപം കഴിഞ്ഞ് വീണ്ടും വരും. ഭാരതം തന്നെയാണ് പാരഡൈസ്. പറയുന്നുമുണ്ട് ക്രിസ്തുവിന് ഇത്രയും വർഷങ്ങൾക്ക് മുൻപ് സ്വർഗ്ഗമായിരുന്നു. ഇപ്പോളില്ല, വീണ്ടും ഉണ്ടാകണം. എങ്കിൽ തീർച്ചയായും നരകവാസികളുടെ വിനാശവും സ്വർഗ്ഗവാസികളുടെ സ്ഥാപനയും നടക്കണം. അതിൽ നിങ്ങൾ സ്വർഗ്ഗവാസിയായിക്കൊണ്ടിരിക്കുന്നു, നരകത്തിന്റെ വിനാശവും ഉണ്ടാകും. ഈ അറിവും ഉണ്ടായിരിക്കണം. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) എല്ലാവരെ പ്രതിയും ശുഭ ഭാവന വെക്കണം. എല്ലാവർക്കും സത്യമായ ആദരവ് നൽകണം. സത്യയുഗീ രാജധാനിയിൽ ഉയർന്ന പദവി നേടുന്നതിന് വേണ്ടി പുരുഷാർത്ഥം ചെയ്യണം.

2) ആത്മ-അഭിമാനിയാകുന്നതിനുള്ള പരിശ്രമം ചെയ്യണം. മനുഷ്യമതം ഉപേക്ഷിച്ച് ഒരാളുടെ ശ്രീമതത്തിലൂടെ നടക്കണം. പഠനത്തിന്റെ ലഹരിയിൽ കഴിയണം.

വരദാനം :-
സർവ ആത്മാക്കളുടെയും പതീത സങ്കൽപം അഥവാ പതീതവിചാരങ്ങളെ ഭസ്മമാക്കുന്ന മാസ്റ്റർ ജ്ഞാനസൂര്യനായി ഭവിക്കട്ടെ.

സൂര്യൻ തന്റെ കിരണങ്ങളാൽ അഴുക്കിനെയും മോശമായ കീടാണുവിനെയും ഭസ്മമാക്കുന്നു. താങ്കൾ ഇപ്പോൾ മാസ്റ്റർ ജ്ഞാനസൂര്യനായി ഏതൊരു പതീതആത്മാവിനെ നോക്കിയാലും അവരുടെ പതീതസങ്കൽപം, പതീതവിചാരം, അഥവാ ദൃഷ്ടി ഭസ്മമായി മാറും. പതീതപാവനിആത്മാവിനോട് പതീതസങ്കൽപം യുദ്ധം ചെയ്യുകയില്ല. പതീതാത്മാക്കൾ പതീതപാവനികൾക്കു മേൽ ബലിയർപ്പണമാകും. അതിനായി മൈറ്റ്ഹൗസ് അതായത് മാസ്റ്റർ ജ്ഞാനസൂര്യ സ്ഥിതിയിൽ സദാ സ്ഥിതി ചെയ്യൂ.

സ്ലോഗന് :-
തന്റെ ധാരണാസ്വരൂപത്തിലൂടെ യോഗീജീവിതത്തിന്റെ പ്രഭാവമിടുക- ഇത് വളരെ വലിയ സേവനമാണ്.

അവ്യക്തസൂചനകൾ- ഇപ്പോൾ തന്റെ ദാതാസ്വരൂപത്തെ പ്രത്യക്ഷമാക്കൂ.

മഹിമയുണ്ട്- വിധാതാവായ പിതാവ് ബ്രഹ്മാവിലൂടെ ഭാഗ്യം വിതരണം ചെയ്തു, അപ്പോൾ എന്താണോ ബ്രഹ്മാവിന്റെ ജോലി, അതാണ് ബ്രാഹ്മണരുടെ ജോലി. ലോകർ വസ്ത്രം വിതരണം ചെയ്യും, ധാന്യം വിതരണം ചെയ്യും, വെള്ളം വിതരണം ചെയ്യും എന്നാൽ ശ്രേഷ്ഠഭാഗ്യം താങ്കൾ ഭാഗ്യവിധാതാവിന്റെ കുട്ടികൾക്കേ വിതരണം ചെയ്യാൻ കഴിയൂ. ആർക്കാണോ ഭാഗ്യം പ്രാപ്തമാകുന്നത് അവർക്ക് സർവതും പ്രാപ്തമാകുന്നു. അതിനാൽ ഭാഗ്യം വിതരണം ചെയ്യുന്നതിൽ ഉദാരചിത്തരാകൂ.