വര്ത്തമാന സമയത്ത് തന്റെ
ദയാമനസ്ക, ദാതാ സ്വരൂപം പ്രത്യക്ഷമാക്കൂ
ഇന്ന് വരദാദാവായ ബാബ തന്റെ
ജ്ഞാനദാതാ, ശക്തി ദാതാ, ഗുണദാതാ, പരമാത്മ സന്ദേശവാഹക കുട്ടികളെ കാണുകയാണ്. ഓരോരോ
കുട്ടിയും മാസ്റ്റര് ദാദാവായി ആത്മാക്കളെ ബാബയുടെ സമീപം കൊണ്ടുവരാനുള്ള പ്രയത്നം
ആത്മാര്ത്ഥതയോടെ ചെയ്യുകയാണ്. വിശ്വത്തില് അനേക തരത്തിലുള്ള ആത്മാക്കള്
ഉണ്ട്,ചില ആത്മാക്കള്ക്ക് ജ്ഞാന അമൃതം വേണം, മറ്റ് ആത്മാക്കള്ക്ക് ശക്തി വേണം,
ഗുണം വേണം, താങ്കള് കുട്ടികളുടെ അടുക്കല് സര്വ്വ അഖണ്ഡ ഖജനാക്കളും ഉണ്ട്. ഓരോരോ
ആത്മാവിന്റെയും ആഗ്രഹം പൂര്ത്തീകരിക്കുന്നവരാണ്. ദിനംപ്രതി ദിനം സമയം
സമാപ്തിയുടെ സമീപത്തേക്ക് വരുന്നത് കാരണത്താല് ഇപ്പോള് ആത്മാക്കള് എന്തെങ്കിലും
പുതിയ ആശ്രയം അന്വേഷിക്കുകയാണ്. അപ്പോള് താങ്കള് ആത്മാക്കള് പുതിയ ആശ്രയം
നല്കുന്നതിന് നിമിത്തം ആയിരിക്കുകയാണ്. ബാപ്ദാദ കുട്ടികളുടെ ഉണര്വുല്സാഹം കണ്ട്
സന്തുഷ്ടനാണ്. ഒരുവശത്ത് ആവശ്യകതയാണ് മറുവശത്ത് ഉണര്വുല്സാഹമാണ്. ആവശ്യകതയുടെ
സമയത്ത് ഒരു തുള്ളിക്കാണെങ്കിലും മഹത്വം ഉണ്ട്. അപ്പോള് ഈ സമയം താങ്കള്
നല്കിയിട്ടുള്ള അഞ്ജലിക്കും സന്ദേശത്തിനും മഹത്വം ഉണ്ട്.
വര്ത്തമാന സമയത്ത്
താങ്കളെല്ലാ കുട്ടികളുടെയും ദയാമനസ്ക ദാതാസ്വരൂപം പ്രത്യക്ഷമാകാനുള്ള സമയമാണ്.
താങ്കള് ബ്രാഹ്മണ ആത്മാക്കളുടെ അനാദി സ്വരൂപത്തിലും ദാതാ സംസ്കാരം
നിറഞ്ഞിട്ടുണ്ട്. അതിനാല് കല്പ്പ വൃക്ഷത്തിന്റെ ചിത്രത്തില് താങ്കളെ
വൃക്ഷത്തിന്റെ വേരില് കാണിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാല് വേരിലൂടെ തന്നെയാണ്
മുഴുവന് വൃക്ഷത്തിലേക്ക് എല്ലാം എത്തിച്ചേരുന്നത്. താങ്കളുടെ ആദി സ്വരൂപം
ദേവതാരൂപം, അതിന്റെ അര്ത്ഥം തന്നെയാണ് ദേവത അതായത് നല്കുന്നയാള്. താങ്കളുടെ
മധ്യ സ്വരൂപം പൂജ്യനീയ ചിത്രമാണ് എങ്കില് മധ്യസമയത്തിലും പൂജ്യനീയ സ്വരൂപത്തില്
താങ്കള് വരദാനം നല്കുന്ന, ആശീര്വാദങ്ങള് നല്കുന്ന, അനുഗ്രഹങ്ങള് നല്കുന്ന
ദാതാരൂപമാണ്. അപ്പോള് താങ്കള് ആത്മാക്കളുടെ വിശേഷ രൂപം തന്നെ ദാതാവിന്റെതാണ്.
അതിനാല് ഇപ്പോഴും പരമാത്മ സന്ദേശവാഹകരായി വിശ്വത്തില് ബാബയുടെ പ്രത്യക്ഷതയുടെ
സന്ദേശം പരത്തുകയാണ്. ഓരോരോ ബ്രാഹ്മണ കുട്ടികളും പരിശോധിക്കൂ അനാദി ആദി
ദാതാസംസ്കാരം ഓരോരുത്തരുടെയും ജീവിതത്തില് സദാ പ്രത്യക്ഷ രൂപത്തില് ഉണ്ടോ?
ദാതാസംസ്കാരം ഉള്ള ആത്മാക്കളുടെ ലക്ഷണമാണ് അവര് ഒരിക്കലും ഇങ്ങനെ
സങ്കല്പിക്കില്ല ആരെങ്കിലും നല്കിയാല് നല്കട്ടെ, ആരെങ്കിലും ചെയ്താല് ചെയ്യട്ടെ,
ഇല്ല നിരന്തരം തുറന്ന ഭണ്ഡാരം ആയിരിക്കും. അപ്പോള് ബാപ്ദാദ നാനാഭാഗത്തെയും
കുട്ടികളുടെ ദാതാ സംസ്കാരം കാണുകയായിരുന്നു. എന്തായിരിക്കും കണ്ടിട്ടുണ്ടാവുക?
യഥാക്രമം തന്നെയാണല്ലോ! ഒരിക്കലും ഇങ്ങനെ സങ്കല്പിക്കരുത്, ഇവര്ക്ക് ആകാമെങ്കില്
ഞാനും ചെയ്യും. ദാതാ സംസ്കാരം ഉള്ളവര്ക്ക് സര്വ്വ ഭാഗത്തുനിന്നും സഹയോഗം സ്വതവേ
പ്രാപ്തമാകുന്നു. കേവലം ആത്മാക്കളിലൂടെ മാത്രമല്ല എന്നാല് പ്രകൃതിയും സമയാനുസരണം
സഹയോഗിയായി മാറുന്നു. ഇത് സൂക്ഷ്മ കണക്കാണ് ആര് സദാ ദാതാവ് ആകുന്നുവോ ആ
പുണ്യത്തിന്റെ ഫലമായി സമയത്ത് സഹയോഗം, സമയത്ത് സഫലത ആ ആത്മാവിന് സഹജമായി
പ്രാപ്തമാകുന്നു. അതിനാല് സദാ ദാതാവിന്റെ സംസ്കാരം പ്രത്യക്ഷ രൂപത്തില് വയ്ക്കു.
പുണ്യത്തിന്റെ കണക്ക് ഒന്നിന് 10 മടങ്ങ് ഫലം നല്കുന്നു. അപ്പോള് മുഴുവന്
ദിവസത്തില് കുറിച്ചിടു സങ്കല്പ്പത്തിലൂടെ, വാക്കിലൂടെ, സംബന്ധ സമ്പര്ക്കത്തിലൂടെ
പുണ്യാത്മാവായി പുണ്യത്തിന്റെ കണക്ക് എത്ര ശേഖരിച്ചു? മനസാ സേവനവും
പുണ്യത്തിന്റെ കണക്ക് ശേഖരിക്കുന്നു. വാക്കിലൂടെ ഏതെങ്കിലും ദുര്ബല ആത്മാവിനെ
സന്തോഷത്തില് കൊണ്ടുവരിക, പരവശരെ ലഹരിയുടെ സ്മൃതിയിലേക്ക് കൊണ്ടുവരിക, നിരാശരായ
ആത്മാക്കളെ തന്റെ വാക്കുകളിലൂടെ ഉണര്വ്വുല്സാഹത്തില് കൊണ്ടുവരിക, സംബന്ധ
സമ്പര്ക്കത്തിലൂടെ ആത്മാവിന് തന്റെ ശ്രേഷ്ഠ സംഗത്തിന്റെ നിറം അനുഭവം
ചെയ്യിക്കുക. ഈ വിധിയിലൂടെ പുണ്യത്തിന്റെ കണക്ക് ശേഖരിക്കുവാന് സാധിക്കുന്നു. ഈ
ജന്മത്തില് സമ്പാദിക്കുന്ന പുണ്യത്തിന്റെ ശേഖരണത്തിലൂടെ അരക്കല്പത്തേക്ക്
ഇതിന്റെ ഫലം അനുഭവിക്കുന്നു. അരക്കല്പം താങ്കളുടെ ജഡചിത്രം പാപി ആത്മാക്കളെ
വായുമണ്ഡലത്തിലൂടെ പാപങ്ങളില് നിന്ന് മുക്തമാക്കുന്നു. പതിതപാവനിയായി മാറുന്നു.
അപ്പോള് ബാപ്ദാദ ഓരോ കുട്ടികളുടെയും ശേഖരിക്കപ്പെട്ട പുണ്യത്തിന്റെ കണക്ക്
നോക്കിക്കൊണ്ടിരിക്കുകയാണ്.
ബാപ്ദാദ വര്ത്തമാന സമയത്തെ
കുട്ടികളുടെ സേവനത്തിന്റെ ഉണര്വുത്സാഹം കണ്ട് സന്തോഷിക്കുകയാണ്. ഭൂരിപക്ഷം
കുട്ടികളില് സേവനത്തിന്റെ ഉണര്വ് നല്ലതാണ്. എല്ലാവരും അവരവരുടെ ഭാഗത്തുനിന്നും
സേവനത്തിന്റെ പദ്ധതി പ്രത്യക്ഷത്തില് കൊണ്ടുവരികയാണ്. ഇതിനുവേണ്ടി ബാപ്ദാദ
ഹൃദയത്തില് നിന്നും ആശംസ നല്കുന്നു. നന്നായി ചെയ്തു കൊണ്ടിരിക്കുന്നു നന്നായി
ചെയ്തു കൊണ്ടിരിക്കും. ഏറ്റവും നല്ല കാര്യം ഇതാണ് എല്ലാവരുടെയും സങ്കല്പവും
സമയവും ബിസിയായിരിക്കുന്നു. ഓരോരുത്തര്ക്കും ഇതാണ് ലക്ഷ്യം നാനാ ഭാഗത്തെയും
സേവനത്തിലൂടെ എല്ലാവരുടെയും പരാതികളെ തീര്ച്ചയായും ഇല്ലാതാക്കണം. ബ്രാഹ്മണരുടെ
ദൃഢസങ്കല്പത്തില് വളരെ ശക്തിയുണ്ട്. അഥവാ ബ്രാഹ്മണര് ദൃഢസങ്കല്പം
വെക്കുകയാണെങ്കില് എന്താണ് സാധിക്കാത്തത്! എല്ലാം സംഭവിക്കും, യോഗത്തിന്റെ
ജ്വാലാരൂപം ഉണ്ടാക്കു. യോഗം ജ്വാലാരൂപമായി മാറും എങ്കില് ജ്വാലയ്ക്ക് പിറകെ
ആത്മാക്കള് സ്വതവേ തന്നെ വന്നുചേരും. എന്തെന്നാല് ജ്വാല (പ്രകാശം)
ലഭിക്കുന്നതിലൂടെ അവര്ക്ക് വഴി കാണപ്പെടും. ഇപ്പോള് യോഗം ചെയ്യുന്നുണ്ട് എന്നാല്
യോഗം ജ്വാലാരൂപം ആകണം. സേവനത്തിന്റെ ഉണര്വ്വുത്സാഹം നന്നായി വര്ദ്ധിച്ചു
കൊണ്ടിരിക്കുന്നുണ്ട് എന്നാല് യോഗത്തില് ജ്വാലാരൂപം കൊണ്ടു വരുന്നതില് അടിവര
ഇടണം. താങ്കളുടെ ദൃഷ്ടിയില് ഇങ്ങനെയുള്ള തിളക്കം വരട്ടെ ദൃഷ്ടിയിലൂടെ
എന്തെങ്കിലുമെന്തെങ്കിലും അനുഭൂതിയുടെ അനുഭവം ചെയ്യണം.
വിദേശികള് ചെയ്ത കോള് ഓഫ്
ടൈം എന്നതിന്റെ സേവനത്തിന്റെ വിധി ബാപ്ദാദയ്ക്ക് നല്ലതായി തോന്നി. ചെറിയൊരു
സംഘടനയെ സമീപത്തേക്ക് കൊണ്ടുവന്നു. ഇങ്ങനെ ഓരോ സോണും ഓരോ സെന്ററും വ്യത്യസ്ത
സേവനം ചെയ്തു കൊണ്ടിരിക്കുകയാണ്. എന്നാല് ചിലര് സര്വ്വ വിഭാഗത്തിലുളളവരുടെയും
സംഘടനയെ തയ്യാറാക്കൂ. ബാപ്ദാദ പറഞ്ഞിരുന്നു ചിതറിപ്പോയ സേവനങ്ങള് ധാരാളമുണ്ട്
എന്നാല് ചിതറിയ സേവനത്തില് നിന്നും കുറച്ചു സമീപം വരുന്ന യോഗ്യ ആത്മാക്കളുടെ
സംഘടനയെ തയ്യാറാക്കൂ, സമയം പ്രതിസമയം ആ സംഘടനയെ സമീപത്തേക്ക് കൊണ്ടുവന്നു
കൊണ്ടിരിക്കണം, അവര്ക്ക് സേവനത്തിന്റെ ഉണര്വ് വര്ദ്ധിപ്പിക്കു. ബാപ്ദാദ
കാണുകയാണ് ഇങ്ങനെയുള്ള ആത്മാക്കള് ഉണ്ട് എന്നാല് ഇപ്പോള് ആ ശക്തിശാലിയായ പാലന,
സംഘടിത രൂപത്തില് ലഭിക്കുന്നില്ല. വേറെ വേറെ യഥാശക്തി പാലന
ലഭിച്ചുകൊണ്ടിരിക്കുന്നു, സംഘടനയില് പരസ്പരം കണ്ടുകൊണ്ടും ഉത്സാഹം വരുന്നു.
ഇവര്ക്ക് ഇത് ചെയ്യാന് സാധിക്കും. എനിക്കും ചെയ്യാന് സാധിക്കും. ഞാനും ചെയ്യും
അപ്പോള് ഉത്സാഹം വരുന്നു. ബാപ്ദാദ ഇപ്പോള് സേവനത്തിന്റെ പ്രത്യക്ഷ സംഘടിത രൂപം
കാണുവാന് ആഗ്രഹിക്കുന്നു. പരിശ്രമം നന്നായി ചെയ്തു കൊണ്ടിരിക്കുകയാണ്,
ഓരോരുത്തരും തന്റെ തരക്കാരുടെ, സ്ഥലത്തിന്റെ, സോണിന്റെ, സെന്ററിന്റെ
ചെയ്തുകൊണ്ടിരിക്കുകയാണ്, ബാപ്ദാദ സന്തോഷിക്കുന്നു. ഇപ്പോള് കുറച്ച്
മുന്നിലേക്ക് കൊണ്ടുവരു. ഗൃഹസ്ഥരുടെയും ഉത്സാഹം ബാപ്ദാദയുടെ അടുക്കല്
എത്തിച്ചേരുന്നു. ഡബിള് വിദേശികളുടെയും ഡബിള് കാര്യത്തില് കഴിഞ്ഞ് സേവനത്തില്
സ്വയത്തിന്റെ പുരുഷാര്ത്ഥത്തില് ഉത്സാഹം നന്നായി ഉണ്ട്. അത് കണ്ടിട്ടും ബാപ്ദാദ
സന്തോഷിക്കുന്നു.
ബ്രാഹ്മണാത്മാക്കള്
വര്ത്തമാന അന്തരീക്ഷത്തെ കണ്ട് വിദേശത്ത് ഭയക്കുന്നില്ലല്ലോ? നാളെ എന്താകും നാളെ
എന്താകും.... ഇത് ചിന്തിക്കുന്നില്ലല്ലോ? നാളെ നല്ലതാകും. നല്ലതാണ് നല്ലതേ വരൂ.
എത്ര ലോകത്ത് ഇളക്കം ഉണ്ടായാലും അത്രതന്നെ താങ്കള് ബ്രാഹ്മണരുടെ സ്ഥിതി
അചഞ്ചലമാകും. ഇങ്ങനെയാണോ? നാളെ എന്തെങ്കിലും സംഭവിച്ചാലോ? അപ്പോഴും അചഞ്ചലം
അല്ലേ! എന്താകും ഒന്നും ആകില്ല. താങ്കള് ബ്രാഹ്മണര്ക്ക് മേല് പരമാത്മ
ഛത്രഛായയുണ്ട്. വാട്ടര്പ്രൂഫില് എത്ര തന്നെ വെള്ളമായാലും വാട്ടര്പ്രൂഫിലൂടെ
വെള്ളം കടക്കാത്തത് പോലെ. ഇങ്ങനെ തന്നെ എത്രതന്നെ ഇളക്കങ്ങള് ഉണ്ടായാലും പക്ഷേ
ബ്രാഹ്മണ ആത്മാക്കള് പരമാത്മഛത്ര ഛായക്കുള്ളില് സദാ പ്രൂഫ് ആണ്(സുരക്ഷിതമാണ്).
നിശ്ചിന്ത ചക്രവര്ത്തി അല്ലേ! അതോ കുറേശ്ശെ കുറേശ്ശെ ചിന്തയുണ്ടോ, എന്താകും?
അരുത്. നിശ്ചിന്തം. സ്വരാജ്യ അധികാരിയായി നിശ്ചിന്ത ചക്രവര്ത്തിയായി ഇളകാത്ത
അചഞ്ചല ഇരിപ്പിടത്തില് സ്വസ്ഥമാകു. സീറ്റില് നിന്ന് താഴെ ഇറങ്ങാതിരിക്കു.
അപ്സെറ്റ് ആകുക അര്ത്ഥം സീറ്റില് സെറ്റ് അല്ല അപ്പോള് അപ്സെറ്റ് ആകുന്നു.
സീറ്റില് സെറ്റ് ആരാണോ അവര് സ്വപ്നത്തില് പോലും അപ്സെറ്റ് ആവുകയില്ല.
മാതാക്കള് എന്താണ്
കരുതുന്നത്? സീറ്റില് സെറ്റ് ആകുവാന് ഇരിക്കുവാന് അറിയാമോ? ഇളക്കം
ഉണ്ടാകുന്നില്ലല്ലോ! ബാപ്ദാദ കമ്പൈന്ഡ് ആണ് സര്വ്വശക്തിവാന് താങ്കളുടെ കമ്പൈന്ഡ്
ആയി ഉള്ളപ്പോള് താങ്കള്ക്ക് എന്തിനാണ് ഭയം! ഒറ്റയ്ക്കാണെന്ന് കരുതുമ്പോഴാണ്
ഇളക്കത്തിലേക്ക് വരിക. കമ്പൈന്ഡ് ആയിരിക്കും എങ്കില് എത്ര തന്നെ ഇളക്കം
ഉണ്ടാകട്ടെ, എന്നാല് താങ്കള് അചഞ്ചലമായിരിക്കും. ശരിയാണോ മാതാക്കളെ? ശരിയല്ലേ,
കമ്പൈന്ഡ് അല്ലേ! ഒറ്റയ്ക്കല്ലല്ലോ? ബാബയുടെ ഉത്തരവാദിത്തമാണ്, അഥവാ താങ്കള്
സീറ്റില് സെറ്റ് ആണെങ്കില് ബാബയ്ക്ക് ഉത്തരവാദിത്വം ഉണ്ട്. അപ്സെറ്റ് ആണെങ്കില്
താങ്കളുടെ ഉത്തരവാദിത്തമാണ്.
ആത്മാക്കള്ക്ക്
സന്ദേശത്തിലൂടെ അഞ്ജലി നല്കിക്കൊണ്ടിരിക്കുകയാണെങ്കില് ദാതാ സ്വരൂപത്തില്
സ്ഥിതിചെയ്യും എങ്കില് ദാതാവിന്റെ പുണ്യത്തിന്റെ ഫലമായി ശക്തി
ലഭിച്ചുകൊണ്ടിരിക്കും. നടക്കുമ്പോഴും കറങ്ങുമ്പോഴും അവനവനെ ആത്മാവായി
ചെയ്യിക്കുന്നയാളായി, ഈ കര്മ്മേന്ദ്രിയങ്ങള് ചെയ്യുന്ന കര്മ്മചാരിയായി ഈ
ആത്മാവിന്റെ സ്മൃതിയുടെ അനുഭവം സദാ പ്രത്യക്ഷ രൂപത്തില് ഉണ്ടാകണം, ഇങ്ങനെയാകരുത്
ഞാന് ആത്മാവ് തന്നെയാണല്ലോ. അല്ല സ്മൃതിയില് പ്രത്യക്ഷമാകണം. അപ്രത്യക്ഷ
രൂപത്തില് ഉണ്ട്, പക്ഷേ പ്രത്യക്ഷ രൂപത്തില് ഉണ്ടായിരിക്കുന്നതിലൂടെ ആ ലഹരി,
സന്തോഷം, നിയന്ത്രണശക്തി ഉണ്ടായിരിക്കുന്നു. ആനന്ദവും വരുന്നു, എന്തുകൊണ്ട്?
സാക്ഷിയായി കര്മ്മം ചെയ്യിക്കുകയാണ്. അപ്പോള് വീണ്ടും വീണ്ടും പരിശോധിക്കൂ
ചെയ്യിക്കുന്ന ആളായി കര്മ്മം ചെയ്യിക്കുകയാണോ? രാജാവ് തന്റെ കര്മ്മചാരികളെ
ആജ്ഞയില് നിര്ത്തുന്നത് പോലെ, ആജ്ഞയില് ചെയ്യിക്കുന്നു, ഇങ്ങനെ ആത്മാവ്
ചെയ്യിക്കുന്നയാളെന്ന സ്വരൂപത്തിന്റെ സ്മൃതി ഉണ്ടാകുകയാണെങ്കില് സര്വ
കര്മ്മേന്ദ്രിയങ്ങളും ആജ്ഞയില് കഴിയും. മായയുടെ ആജ്ഞയിലല്ല, താങ്കളുടെ ആജ്ഞയില്
കഴിയും. ഇല്ലെങ്കില് മായ കാണുന്നുണ്ട് ചെയ്യിക്കുന്ന ആത്മാവ് അലസമായിരിക്കുന്നു
എങ്കില് മായ ആജ്ഞാപിക്കാന് തുടങ്ങുന്നു. ഇടയ്ക്ക് സങ്കല്പശക്തി, ഇടയ്ക്ക്
നാവിന്റെ ശക്തി മായയുടെ ആജ്ഞ അനുസരിക്കുന്നു. അതിനാല് സദാ ഓരോ
കര്മ്മേന്ദ്രിയങ്ങളെയും തന്റെ ആജ്ഞയില് നടത്തിക്കൂ.ഇങ്ങനെ പറയരുത് വേണമെന്ന്
വെച്ചിരുന്നില്ല പക്ഷേ സംഭവിച്ചു പോയി.എന്ത് വേണമോ അതേ സംഭവിക്കു. ഇപ്പോള് മുതല്
രാജ്യാധികാരി ആകുന്നതിന്റെ സംസ്കാരം നിറക്കുകയാണെങ്കില് അപ്പോഴേ അവിടെയും രാജ്യം
നടത്തുകയുള്ളൂ. സ്വരാജ്യ അധികാരിയുടെ സീറ്റില് നിന്ന് ഒരിക്കലും താഴെ
വരാതിരിക്കൂ. അഥവാ കര്മ്മേന്ദ്രിയങ്ങള് ആജ്ഞയില് കഴിയുകയാണെങ്കില് ഓരോ ശക്തിയും
താങ്കളുടെ ആജ്ഞയില് കഴിയും. ഏത് ശക്തി ഏത് സമയത്ത് ആവശ്യമാണോ ആ സമയം ശരി ഹാജര്
എന്നാകും. ഇങ്ങനെ ആകരുത് കാര്യം കഴിഞ്ഞു താങ്കള് ആജ്ഞാപിച്ചു സഹനശക്തി വരൂ.
കാര്യം കഴിഞ്ഞുപോയി പിന്നീടാണ് വിളിക്കുന്നത്. ഓരോ ശക്തിയും താങ്കളുടെ ആജ്ഞയില്
ഹാജരാകും എന്തെന്നാല് ഈ ഓരോ ശക്തിയും പരമാത്മ ദാനമാണ്. അപ്പോള് പരമാത്മ ദാനം
താങ്കളുടെ വസ്തുവായി. അപ്പോള് താങ്കളുടെ വസ്തു എങ്ങനെ തന്നെ ഉപയോഗിച്ചാലും,
എപ്പോള് ഉപയോഗിച്ചാലും ഇങ്ങനെ ഈ സര്വ്വ ശക്തികള് താങ്കളുടെ ആജ്ഞയില് കഴിയും
സര്വ്വ കര്മ്മേന്ദ്രങ്ങളും താങ്കളുടെ ആജ്ഞയില് കഴിയും ഇതിനെയാണ് പറയുന്നത്
സ്വരാജ്യ അധികാരി മാസ്റ്റര് സര്വ്വശക്തിവാന്. ഇങ്ങനെയാണോ പാണ്ഡവര്? മാസ്റ്റര്
സര്വ്വശക്തിവാനുമാണ് സ്വരാജ്യ അധികാരിയുമാണ്. ഇങ്ങനെ പറയരുത് വായില് നിന്ന്
വന്നു പോയി. ആര് ആജ്ഞ നല്കിയിട്ടാണ് വന്നു പോയത്. കാണാന് ആഗ്രഹിച്ചിരുന്നില്ല,
കണ്ടു പോയി.ചെയ്യാന് ആഗ്രഹിച്ചിരുന്നില്ല, ചെയ്തു പോയി. ഇത് ആരുടെ ആജ്ഞയിലാണ്
നടക്കുന്നത്? ഇതിനെ അധികാരി എന്ന് പറയുമോ അധീനം എന്ന് പറയുമോ? അപ്പോള് അധികാരി
ആകൂ അധീനമല്ല. ശരി
ബാപ്ദാദ പറയുന്നു ഇപ്പോള്
മധുബനില് എല്ലാവരും വളരെ വളരെ സന്തുഷ്ടരാണ് ഇങ്ങനെ തന്നെ സന്തോഷത്തോടെ
ആനന്ദത്തോടെ കഴിയുക. ആത്മീയ റോസാ പുഷ്പമാണ്. നോക്കു നാനാഭാഗത്തും നോക്കൂ എല്ലാ
ആത്മീയ റോസാ പുഷ്പങ്ങളും വിടര്ന്നിരിക്കുന്ന റോസാ പുഷ്പങ്ങളാണ്. വാടിയവയല്ല
വിടര്ന്ന റോസാപ്പൂ. അപ്പോള് സദാ ഇങ്ങനെ തന്നെ സൗഭാഗ്യശാലികളും സന്തുഷ്ട
മുഖത്തോടെയും കഴിയുക. ആരെങ്കിലും താങ്കളുടെ മുഖത്ത് നോക്കിയാല് താങ്കളോട്
ചോദിക്കണം എന്താണ് താങ്കള്ക്ക് ലഭിച്ചത് വളരെ സന്തോഷം ഉണ്ടല്ലോ! ഓരോരുത്തരുടെയും
മുഖം ബാബയുടെ പരിചയം നല്കണം. ചിത്രം പരിചയം നല്കുന്നതുപോലെ താങ്കളുടെ മുഖം
ബാബയുടെ പരിചയം നല്കട്ടെ ബാബയെ ലഭിച്ചു എന്ന്. ശരി
എല്ലാവര്ക്കും സുഖമാണോ?
വിദേശത്തുള്ളവരും എത്തിച്ചേര്ന്നിട്ടുണ്ട്. ഇവിടെ നല്ലതായി തോന്നുന്നില്ലേ? (മോഹിനി
ബഹന്, ന്യൂയോര്ക്ക് ) പരാതി കേള്ക്കുന്നതില് നിന്നും രക്ഷപ്പെട്ടു. വളരെ നല്ലത്
എല്ലാവരും ഒന്നിച്ച് എത്തിച്ചേര്ന്നു. വളരെ നന്നായി ചെയ്തു. ശരി ഡബിള് വിദേശികളെ
ഡബിള് ലഹരിയില്ലേ! പറയൂ ഇത്രയും ലഹരിയാണ് ഹൃദയം പറയുന്നുണ്ട്
ജീവിക്കുകയാണെങ്കില് ഡബിള് വിദേശി ആയി തന്നെ ഇരിക്കണം. ഡബിള് ലഹരിയാണ് സ്വരാജ്യ
അധികാരിയില് നിന്ന് വിശ്വ അധികാരി. ഡബിള് ലഹരി ആണല്ലോ! ബാപ്ദാദയ്ക്കും നന്നായി
തോന്നുന്നു. അഥവാ ഏതെങ്കിലും ഗ്രൂപ്പില് ഡബിള് വിദേശി ഇല്ലെങ്കില് നന്നായി
തോന്നുകയില്ല. വിശ്വത്തിന്റെ പിതാവ് അല്ലേ അപ്പോള് വിശ്വത്തില് ഉള്ളവര് വേണ്ടേ!
എല്ലാവരും വേണം. മാതാക്കള് ഇല്ലെങ്കിലും തെളിച്ചമില്ല. പാണ്ഡവര് ഇല്ലെങ്കിലും
തെളിച്ചം കുറഞ്ഞു പോകുന്നു. നോക്കൂ ഏത് സെന്ററില് ഒരു പാണ്ഡവരും ഇല്ലയോ കേവലം
മാതാക്കള് മാത്രമാണോ എങ്കില് നന്നായി തോന്നുമോ! അതുപോലെ കേവലം പാണ്ഡവരാണ്
ശക്തികള് ഇല്ല എങ്കിലും സേവാ കേന്ദ്രത്തിന്റെ അലങ്കാരമുണ്ടാകുന്നില്ല. ഇരുവരും
വേണം. കുട്ടികളും വേണം. കുട്ടികള് പറയുന്നു ഞങ്ങളുടെ പേര് എന്തുകൊണ്ട്
എടുക്കുന്നില്ല. കുട്ടികള്ക്കും ഉണ്ട് തിളക്കം.
ശരി ഇപ്പോള് ഒരു
സെക്കന്ഡില് നിരാകാരി ആത്മാവായി നിരാകാര ബാബയുടെ ഓര്മ്മയില് ലൗലീനമായിരിക്കൂ. (ഡ്രില്)
നാനാഭാഗത്തും ഉള്ള സര്വ്വ
സ്വരാജ്യ അധികാരി, സദാ സാക്ഷിയുടെ സീറ്റില് സെറ്റായി കഴിയുന്ന ഇളകാത്ത അചഞ്ചല
ആത്മാക്കള്, സദാ ദാതാവിന്റെ സ്മൃതിയിലൂടെ സര്വര്ക്കും ജ്ഞാനം, ശക്തികള്,
ഗുണങ്ങള് നല്കുന്നവരായ ദയാമനസ്ക ആത്മാക്കള്ക്ക്, സദാ തന്റെ മുഖത്തിലൂടെ ബാബയുടെ
ചിത്രം കാണിക്കുന്ന ശ്രേഷ്ഠ ആത്മാക്കള്ക്ക്, സദാ സൗഭാഗ്യശാലി, സന്തുഷ്ടരായി
കഴിയുന്ന ആത്മീയ റോസാ പുഷ്പങ്ങളായ കുട്ടികള്ക്ക് സ്നേഹ സ്മരണകളും, നമസ്തേയും.
ദാദിമാരോട് :
(സേവനത്തിനൊപ്പം എല്ലാ ഭാഗത്തും 108 മണിക്കൂര്
യോഗത്തിന്റെയും നല്ല പരിപാടി നടന്നുകൊണ്ടിരിക്കുന്നു ) ഈ യോഗ ജ്വാലയിലൂടെ തന്നെ
വിനാശ ജ്വാല ശക്തിയില് വരും. ഇപ്പോള് നോക്കൂ പരിപാടി ഉണ്ടാക്കുന്നു പിന്നീട്
ആലോചനയില് വീണുപോകുന്നു. യോഗത്തിലൂടെ വികര്മ്മം വിനാശമാകും, പാപ കര്മ്മത്തിന്റെ
ഭാരം ഭസ്മം ആകും. സേവനത്തിലൂടെ പുണ്യത്തിന്റെ കണക്ക് ശേഖരിക്കപ്പെടും. അപ്പോള്
പുണ്യത്തിന്റെ കണക്ക് ശേഖരിച്ചുകൊണ്ടിരിക്കുകയാണ് എന്നാല് മുന്പേ എന്താണോ
കുറച്ച് സംസ്കാരത്തിന്റെ ഭാരമുള്ളത് അത് യോഗ ജ്വാലയിലൂടെയാണ് ഭസ്മം ആവുക.
സാധാരണ യോഗത്തിലൂടെ അല്ല. ഇപ്പോള് എന്താണ് യോഗം വയ്ക്കുന്നുണ്ട് പക്ഷേ പാപം
ഭസ്മം ആകുന്നതിന്റെ ജ്വാലാരൂപമില്ല. അതിനാല് കുറച്ച് സമയം തീരുമ്പോള് പിന്നീട്
പുറത്തേക്ക് വരുന്നു. അതിനാല് രാവണനെ നോക്കൂ അടിക്കുന്നു,കത്തിക്കുന്നു,
പിന്നീട് എല്ലുകള് പോലും വെള്ളത്തില് ഇടുന്നു. തീര്ത്തും ഭസ്മം ആകട്ടെ മുമ്പത്തെ
സംസ്കാരം, ദുര്ബല സംസ്കാരം തീര്ത്തും ഭസ്മമാകട്ടെ, ഭസ്മം ആയിട്ടില്ല,
മരിക്കുന്നുണ്ട് എന്നാല് ഭസ്മം ആകുന്നില്ല. അടിച്ച ശേഷം വീണ്ടും ജീവന്
വയ്ക്കുന്നു. സംസ്കാര പരിവര്ത്തനത്തിലൂടെ സംസാര പരിവര്ത്തനം ഉണ്ടാകും. ഇപ്പോള്
സംസ്കാരങ്ങളുടെ ലീല നടക്കുകയാണ്. സംസ്കാരം ഇടയ്ക്കിടെ പ്രത്യക്ഷമാകുന്നില്ലേ!
പേരടയാളം പോലും ഇല്ലാതാകട്ടെ, സംസ്കാരപരിവര്ത്തനം ഇതാണ് വിശേഷിച്ചും
അടിവരയിടേണ്ട കാര്യം. സംസ്കാര പരിവര്ത്തനം ഇല്ലെങ്കില് വ്യര്ത്ഥസങ്കല്പവും ഉണ്ട്.
വ്യര്ത്ഥ സമയവും ഉണ്ട്, വ്യര്ത്ഥമായി എല്ലാം നഷ്ടപ്പെടുന്നു. ഉണ്ടാവേണ്ടത്
തന്നെയാണ്. സംസ്കാരമിലനത്തിന്റെ മഹാ നൃത്തം പാടപ്പെട്ടിട്ടുണ്ട്. ഇപ്പോള് നൃത്തം
ഉണ്ടാകുന്നു മഹാനൃത്തം ഉണ്ടായിട്ടില്ല.( മഹാ നൃത്തം എന്തുകൊണ്ട് ഉണ്ടാകുന്നില്ല?)
അടിവരയില്ല, ദൃഢതയില്ല. ആലസ്യം പലപല തരത്തിലുണ്ട്. ശരി
വരദാനം :-
കര്മ്മയോഗിയായി ഓരോ സങ്കല്പം, വാക്ക്, കര്മ്മം ശ്രേഷ്ഠമാക്കുന്ന നിരന്തര
യോഗിയായി ഭവിക്കട്ടെ.
കര്മ്മയോഗി ആത്മാവിന്റെ
ഓരോ കര്മ്മവും യോഗയുക്തവും യുക്തിയുക്തവും ആയിരിക്കും. അഥവാ ഏതെങ്കിലും കര്മ്മം
യുക്തിയുക്തമാകുന്നില്ല എങ്കില് മനസ്സിലാക്കൂ യോഗയുക്തമല്ല. അഥവാ സാധാരണമോ
വ്യര്ത്ഥമോ കര്മ്മം ഉണ്ടാകുന്നുവെങ്കില് നിരന്തര യോഗി എന്ന് പറയില്ല. കര്മ്മയോഗി
അര്ത്ഥം ഓരോ സെക്കന്റ്, ഓരോ സങ്കല്പം, ഓരോ വാക്ക് സദാ ശ്രേഷ്ഠമാകണം.
ശ്രേഷ്ഠകര്മ്മത്തിന്റെ ലക്ഷണമാണ് സ്വയം സന്തുഷ്ടം, മറ്റുള്ളവരും സന്തുഷ്ടം.
ഇങ്ങനെയുള്ള ആത്മാവ് തന്നെയാണ് നിരന്തരയോഗിയാകുന്നത്.
സ്ലോഗന് :-
സ്വയംപ്രിയര്, ലോകപ്രിയര്, പ്രഭുപ്രിയരായ ആത്മാക്കള് തന്നെയാണ്
വരദാനിമൂര്ത്തികള്.