09.01.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങള്ക്ക് വികര്മ്മങ്ങളുടെ ശിക്ഷകളില് നിന്നും മുക്തമാകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യണം, ഈ അന്തിമ ജന്മത്തില് മുഴുവന് കണക്കുകളും ഇല്ലാതാക്കി പാവനമായി മാറണം.

ചോദ്യം :-
ചതിയനായ മായ ഏതൊരു പ്രതിജ്ഞയെ മുറിക്കാനുള്ള പരിശ്രമമാണ് ചെയ്യുന്നത്?

ഉത്തരം :-
നിങ്ങള് പ്രതിജ്ഞ ചെയ്തിട്ടുണ്ട്- ഒരു ദേഹധാരിയിലും ഞങ്ങള് മനസ്സുവെയ്ക്കില്ല. ആത്മാവ് പറയുന്നു ഞാന് ഒരു ബാബയെ മാത്രമേ ഓര്മ്മിക്കു, തന്റെ ദേഹത്തെപ്പോലും ഓര്മ്മിക്കില്ല. ബാബ, ദേഹസഹിതം എല്ലാത്തിന്റേയും സന്യാസം ചെയ്യിക്കുന്നു. എന്നാല് മായ ഈ പ്രതിജ്ഞയെയാണ് മുറിക്കുന്നത്. ദേഹത്തോട് ആകര്ഷണം ഉണ്ടാകുന്നു. ആരാണോ പ്രതിജ്ഞ ലംഘിക്കുന്നത് അവര്ക്ക് വളരെ യധികം ശിക്ഷകളും അനുഭവിക്കേണ്ടിവരും.

ഗീതം :-
അങ്ങുതന്നെയാണ് മാതാവും, പിതാവും അങ്ങുതന്നെയാണ്...

ഓംശാന്തി.  
ഉയര്ന്നതിലും ഉയര്ന്ന ഭഗവാന്റെ മഹിമയും ചെയ്യുന്നു പിന്നീട് ഗ്ലാനിയും ചെയ്യുന്നു. ഇപ്പോള് ഉയര്ന്നതിലും ഉയര്ന്ന ബാബ സ്വയം വന്ന് പരിചയം നല്കുന്നു പിന്നീട് രാവണ രാജ്യം ആരംഭിക്കുമ്പോഴാണ് തന്റെ വലിപ്പം കാണിക്കുന്നത്. ഭക്തിമാര്ഗ്ഗത്തില് ഭക്തിയുടെ രാജ്യമാണ് അതിനാലാണ് രാവണ രാജ്യം എന്നു പറയുന്നത്. അത് രാമരാജ്യം, ഇത് രാവണരാജ്യം. രാമനേയും, രാവണനേയും താരതമ്യം ചെയ്യുന്നു. ബാക്കി ആ രാമന് ത്രേതായുഗത്തിലെ രാജാവാണ്, അവരെക്കുറിച്ചല്ല ഈ പറയുന്നത്. രാവണനാണ് അരകല്്പത്തിലെ രാജാവ്. രാമന് അരകല്്പത്തിലെ രാജാവല്ല. ഇത് വിശദമായി മനസ്സിലാക്കേണ്ട കാര്യമാണ്. ബാക്കിയെല്ലാം സഹജമായി മനസ്സിലാക്കുന്നതിനുള്ള കാര്യങ്ങളാണ്. നമ്മള് എല്ലാവരും സഹോദരങ്ങളാണ്. നാം എല്ലാവരുടേയും പിതാവ് ഒരേയൊരു നിരാകാരനാണ്. ബാബ്ക്കറിയാം് ഈ സമയത്ത് എന്റെ എല്ലാ മക്കളും രാവണന്റെ ജയിലിലാണ്. കാമചിതയില് ഇരുന്ന് എല്ലാവരും കറുത്തിരിക്കുന്നു. ഇത് ബാബക്ക്റിയാം. ആത്മാവില് തന്നെയല്ലേ മുഴുവന് ജ്ഞാനവും ഉള്ളത്. ഇതിലും ഏറ്റവും കൂടുതല് മഹത്വം നല്കേണ്ടത് ആത്മാവിനേയും പരമാത്മാവിനേയും തിരിച്ചറിയുന്നതിനാണ്. ഇത്രയും ചെറിയ ആത്മാവില് എത്ര പാര്ട്ട് അടങ്ങിയിരിക്കുന്നു അത് അഭിനയിച്ചുകൊണ്ടേയിരിക്കുന്നു. ദേഹാഭിമാനത്തില് വന്ന് പാര്ട്ട് അഭിനയിക്കുകയാണെങ്കില് സ്വധര്മ്മത്തെ മറന്നുപോകുന്നു. ഇപ്പോള് ബാബ വന്ന് ആത്മാഭിമാനിയാക്കി മാറ്റുന്നു എന്തുകൊണ്ടെന്നാല് ആത്മാവുതന്നെയാണ് എനിക്ക് പാവനമായി മാറണം എന്ന് പറയുന്നത്. അതിനാല് ബാബ പറയുന്നു, എന്നെ മാത്രം ഓര്മ്മിക്കു. ആത്മാവ് വിളിക്കുന്നുണ്ട്, അല്ലയോ പരമപിതാവേ, അല്ലയോ പതിതപാവനാ, ഞങ്ങള് ആത്മാക്കള് പതിതമായിരിക്കുന്നു, വന്ന് ഞങ്ങളെ പാവനമാക്കി മാറ്റിയാലും.... സംസ്ക്കാരം എല്ലാ ആത്മാക്കളിലും ഉണ്ടല്ലോ. ഞാന് പതിതമായി എന്ന് ആത്മാവ് വ്യക്തമായി പറയുന്നു. ആരാണോ വികാരത്തിലേയ്ക്ക് പോകുന്നത് അവരെയാണ് പതിതം എന്നു പറയുന്നത്. പതിതരായ മനുഷ്യര്, പാവനമായ ദേവതകളുടെ ക്ഷേത്രങ്ങളില് ചെന്ന് അവരുടെ മുന്നില് മഹിമ പാടുന്നു. ബാബ മനസ്സിലാക്കിത്തരുന്നു, കുട്ടികളേ നിങ്ങള് തന്നെയായിരുന്നു പൂജ്യരായ ദേവതകള്. 84 ജന്മങ്ങള് എടുത്തെടുത്ത് തീര്ച്ചയായും താഴേയ്ക്ക് ഇറങ്ങേണ്ടിവരും. പാവനത്തില് നിന്നും പതിതവും, പതിതത്തില് നിന്നും പാവനവുമാകുന്നതിനുള്ള കളിയാണിത്. മുഴുവന് ജ്ഞാനവും ബാബ വന്ന് സൂചനകളിലൂടെ മനസ്സിലാക്കിത്തരുന്നു. ഇപ്പോള് എല്ലാവരുടേയും അന്തിമ ജന്മമാണ്. എല്ലാവര്ക്കും കണക്കു വഴക്കുകള് അവസാനിപ്പിച്ച് തിരിച്ചുപോകണം. ബാബ സാക്ഷാത്ക്കാരം ചെയ്യിക്കുന്നു. പതിതര്ക്ക് തന്റെ വികര്മ്മങ്ങളുടെ ശിക്ഷ തീര്ച്ചയായും അനുഭവിക്കേണ്ടിവരും. അവസാനം ഏതെങ്കിലും ജന്മം നല്കിയാണ് ശിക്ഷ നല്കുക. മനുഷ്യ ശരീരത്തില് ഇരുന്നുതന്നെയാണ് ശിക്ഷകള് അനുഭവിക്കേണ്ടി വരിക.ശിക്ഷകള് അനുഭവിക്കാനായി തീര്ച്ചയായും ശരീരം എടുക്കേണ്ടിവരും. ഞാന് ശിക്ഷ അനുഭവിക്കുകയാണ് എന്ന് ആത്മാവിന് അനുഭവമാകും. എങ്ങനെയാണോ കാശി കല്വെട്ടില് ബലിയാകുമ്പോള് ശിക്ഷകള് അനുഭവിക്കുന്നത്, ചെയ്ത പാപങ്ങളുടെ സാക്ഷാത്ക്കാരമു ണ്ടാകും. അപ്പോഴാണ് പറയുന്നത,് ക്ഷമിക്കണേ ഭഗവാനേ, ഞങ്ങള് വീണ്ടും ഇങ്ങനെ ചെയ്യില്ല. സാക്ഷാത്ക്കാരമുണ്ടാകുമ്പോഴാണ് ക്ഷമ യാചിക്കുന്നത്. അനുഭവമാകുന്നു, ദുഃഖം അനുഭവിക്കുന്നു. ഏറ്റവും കൂടുതല് മഹത്വം ആത്മാവിനും, പരമാത്മാവിനുമാണ്. ഇക്കാര്യം മറ്റാര്ക്കുമറിയില്ല. ആത്മാവുതന്നെയാണ് 84 ജന്മങ്ങള് എടുക്കുന്നത്. അപ്പോള് ആത്മാവ് വളരെ ശക്തിശാലിയായില്ലേ. മുഴുവന് ഡ്രാമയിലും മഹത്വമുള്ളത് ആത്മാവിനും ,പരമാത്മാവിനുമാണ്. ഇത് മറ്റാര്ക്കുമറിയില്ല. ആത്മാവ് എന്താണ്, പരമാത്മാവ് ആരാണ് എന്ന്. ഒരു മനുഷ്യനുപോലും അറിയില്ല .ഡ്രാമയനുസരിച്ച് ഇതും സംഭവിക്കേണ്ടതാണ്. നിങ്ങള് കുട്ടികള്ക്കും ജ്ഞാനമുണ്ട് ഇത് പുതിയ കാര്യമൊന്നുമല്ല, കല്പം മുമ്പും ഇതു സംഭവിച്ചിട്ടുണ്ട്. ജ്ഞാനം, ഭക്തി, വൈരാഗ്യം എന്ന് പറയാറുണ്ട്. എന്നാല് അര്ത്ഥം മനസ്സിലാക്കുന്നില്ല. ബാബ ഒരുപാട് സന്യാസിമാരോടൊപ്പം ജിവിച്ചിട്ടുണ്ട്, അവര് കേവലം പേര് പറയുന്നു എന്നുമാത്രം. ഇപ്പോള് നിങ്ങള് കുട്ടികള് നല്ലരീതിയില് മനസ്സിലാക്കുന്നുണ്ട് അതായത് നമ്മള് പഴയ ലോകത്തില് നിന്നും പുതിയ ലോകത്തിലേയ്ക്ക് പോവുകയാണ് അപ്പോള് പഴയലോകത്തോട് തീര്ച്ചയായും വൈരാഗ്യം ഉണ്ടാകണം. ഇതില് എന്തുമനസ്സ് വെയ്ക്കാനാണ്. നിങ്ങള് പ്രതിജ്ഞ ചെയ്തിട്ടുണ്ട്- ഒരു ദേഹധാരിയിലും മനസ്സ് വെക്കില്ല. ആത്മാവ് പറയുന്നു ഞാന് ഒരു ബാബയെ മാത്രം ഓര്മ്മിക്കും. തന്റെ ദേഹത്തെപ്പോലും ഓര്മ്മിക്കില്ല. ബാബ ദേഹസഹിതം എല്ലാം സന്യാസം ചെയ്യിക്കുന്നു. പിന്നീട് മറ്റുള്ളവരുടെ ദേഹത്തോട് എന്ത് സ്നേഹം വ്ക്കൊനാണ്. ആരോടെങ്കിലും സ്നേഹം വെച്ചാല് അവരുടെ ഓര്മ്മ വന്നുകൊണ്ടിരിക്കും. പിന്നെ ഈശ്വരനെ ഓര്മ്മവരില്ല. പ്രതിജ്ഞയെ ലംഘിച്ചാല് പിന്നീട് ശിക്ഷകളും ഒരുപാട് അനുഭവിക്കേണ്ടതായി വരും, പദവിയും ഭ്രഷ്ടമാകും അതിനാല് എത്ര സാധിക്കുമോ അത്രയും ബാബയെ മാത്രം ഓര്മ്മിക്കണം. മായ വളരെ വലിയ ചതിയനാണ്. ഏത് സാഹചര്യമായാലും മായയില് നിന്നും സ്വയം രക്ഷിക്കണം. ദേഹാഭിമാനത്തിന്റെ കടുത്ത അസുഖമുണ്ട്. ബാബ പറയുന്നു ഇപ്പോള് ദേഹീ അഭിമാനിയായി മാറൂ. ബാബയെ ഓര്മ്മിക്കൂ എങ്കില് ദേഹാഭിമാനത്തിന്റെ അസുഖം വിട്ടുമാറും. മുഴുവന് ദിവസവും ദേഹാഭിമാനത്തിലാണ് ഇരിക്കുന്നത്. ബാബയെ വളരെ വിരളമായേ ഓര്മ്മിക്കുന്നുള്ളു. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്, കൈകള്കൊണ്ട് ജോലിചെയ്യണം എന്നാല് മനസ്സ് ഭഗവാനിലായിരിക്കണം. പ്രിയതമനും പ്രിയതമയും ജോലികള് ചെയ്തുകൊണ്ടും പരസ്പരം ഓര്മ്മിച്ചുകൊണ്ടിരിക്കും അതുപോലെയായിരിക്കണം. ഇപ്പോള് നിങ്ങള് ആത്മാക്കള് പരമാത്മാവിനോട് പ്രീതി വെയ്ക്കണം ബാബയെ മാത്രം ഓര്മ്മിക്കണം. നിങ്ങളുടെ ലക്ഷ്യം തന്നെ ദേവീദേവതയായി മാറുക എന്നതാണ്, അതിനായി പുരുഷാര്ത്ഥം ചെയ്യണം. മായ തീര്ച്ചയായും ചതിക്കും, സ്വയം അതില് നിന്നും രക്ഷപ്പെടണം. ഇല്ലെങ്കില് കുടുങ്ങി മരിക്കും പിന്നെ ഗ്ലാനിയും ഉണ്ടാകും, നഷ്ടവും വലുതായിരിക്കും.

നിങ്ങള് കുട്ടികള്ക്ക് അറിയാം, നമ്മള് ആത്മാക്കള് ബിന്ദുവാണ്, നമ്മുടെ അച്ഛന് ബീജരൂപനും ജ്ഞാനസാഗരവുമാണ്. ഇത് വളരെ അത്ഭുതകരമായ കാര്യമാണ്. ആത്മാവ് എന്താണ്, അതില് എങ്ങനെയാണ് അവിനാശിയായ പാര്ട്ട് അടങ്ങിയിരിക്കുന്നത്- ഈ ഗുഹ്യമായ കാര്യങ്ങള് നല്ല നല്ല കുട്ടികള്പോലും പൂര്ണ്ണമായി മനസ്സിലാക്കുന്നില്ല. യഥാര്ത്ഥ രീതിയില് സ്വയം ആത്മാവാണ് എന്ന് മനസ്സിലാക്കു എന്നിട്ട് ബാബയെ ബിന്ദുവിനെപ്പോലെ ഓര്മ്മിക്കു, ബാബ ജ്ഞാനസാഗരനാണ്, ബീജരൂപനാണ്... ഇങ്ങനെ മനസ്സിലാക്കി ഓര്മ്മിക്കുന്നവര് വളരെ കുറവാണ്. വലിയ ചിന്തകളല്ല, ഇതില് വളരെ സൂക്ഷ്മമായ ബുദ്ധി ഉപയോഗിച്ച് കാര്യങ്ങള് ചെയ്യണം- ഞാന് ആത്മാവാണ്, നമ്മുടെ ബാബ വന്നിരിക്കുന്നു, ബാബ ബീജരൂപനും, ജ്ഞാനസാഗരനുമാണ്. നമ്മളെ ജ്ഞാനം കേള്പ്പിക്കുകയാണ്. ധാരണയുണ്ടാകുന്നതും ചെറിയ ആത്മാവാകുന്ന എന്നിലാണ്. ഇങ്ങനെ വളരെയധികം പേരുണ്ട് വലിയ രീതിയില് പറയുകമാത്രം ചെയ്യും- ആത്മാവും പരമാത്മാവും... എന്നാല് യഥാര്ത്ഥരീതിയില് ബുദ്ധിയില് വരുന്നില്ല. കഴിയുന്നില്ലെങ്കില് വലിയ രീതിയിലായാലും ഓര്മ്മിക്കൂ. എന്നാല് ആ യഥാര്ത്ഥ രീതിയിലുള്ള ഓര്മ്മയാണ് കൂടുതല് ഫലം നല്കുന്നത്. അവര്ക്ക് അത്രയും ഉയര്ന്ന പദവി നേടാന് സാധിക്കില്ല. ഇതില് വളരെ അധികം പരിശ്രമമുണ്ട്. ഞാന് ആത്മാവ് ചെറിയ ഒരു ബിന്ദുവാണ്, ബാബയും ഇത്ര തന്നെ ചെറിയ ബിന്ദുവാണ്, ബാബയില് മുഴുവന് ജ്ഞാനവുമുണ്ട്. ഇതും നിങ്ങള് ഇവിടെയിരിക്കുമ്പോള് ബുദ്ധിയില് വരുന്നുണ്ട് എന്നാല് നടക്കുമ്പോഴും ചുറ്റിക്കറങ്ങുമ്പോഴും ഈ ചിന്തകള് ബുദ്ധിയില് വരിക, അങ്ങനെ സംഭവിക്കുന്നില്ല. മറന്നുപോകുന്നു. മുഴുവന് ദിവസവും ഈ ചിന്തകള് ഉണ്ടാവണം- ഇതാണ് സത്യം സത്യമായ ഓര്മ്മ. ഞാന് എങ്ങനെയാണ് ഓര്മ്മിക്കുന്നത് എന്ന സത്യം ആരും പറയുന്നില്ല. ചാര്ട്ട് തീര്ച്ചയായും അയക്കുന്നുണ്ട് പക്ഷേ അതില് സ്വയം ബിന്ദുവാണെന്ന് മനസ്സിലാക്കി ബിന്ദുവായ ബാബയെ ഓര്മ്മിക്കുന്നു എന്ന് എഴുതുന്നില്ല. സത്യതയോടെ മുഴുവനും എഴുതുന്നില്ല. വളരെ നന്നായി മുരളി എടുക്കുന്നുണ്ട് എന്നാല് യോഗം കുറവാണ്. ദേഹാഭിമാനം കൂടുതലാണ്, ഈ ഗുപ്തമായ കാര്യത്തെ പൂര്ണ്ണമായും മനസ്സിലാക്കുന്നില്ല, സ്മരിക്കുന്നില്ല. ഓര്മ്മയിലൂടെ പാവനമായി മാറണം. ആദ്യം കര്മ്മാതീത അവസ്ഥ വേണമല്ലോ. അവര്ക്കേ ഉയര്ന്ന പദവി നേടാന് സാധിക്കൂ. വിശ്വത്തിന്റെ അധികാരിയായി മാറുക എന്നത് ചിറ്റമ്മയുടെ വീട്ടില് പോകുന്നതുപോലെയാണോ. അവര് പോലും അല്പകാലത്തിലെ ലക്ഷ്യം പ്രാപ്തമാക്കാനായി എത്ര പഠിക്കുന്നു. വരുമാനമാര്ഗ്ഗം ഉണ്ടാകുന്നു. മുമ്പ് വക്കീലന്മാര് ഇത്രയധികം സമ്പാദിച്ചിരുന്നോ. ഇപ്പോള് എത്രയധികം സമ്പാദിക്കുന്നു.

കുട്ടികള്ക്ക് തന്റെ മംഗളത്തിനായി ഒന്നാമതായി, സ്വയം ആത്മാവാണ് എന്ന് മനസ്സിലാക്കി ബാബയെ യഥാര്ത്ഥരീതിയില് ഓര്മ്മിക്കണം രണ്ടാമതായി,ത്രിമൂര്ത്തി ശിവന്റെ പരിചയം മറ്റുള്ളവര്ക്കും നല്കണം. കേവലം ശിവന് എന്നു പറഞ്ഞാല് മനസ്സിലാക്കില്ല. ത്രിമൂര്ത്തി എന്ന് തീര്ച്ചയായും പറയണം. മുഖ്യമായത് രണ്ട് ചിത്രങ്ങളാണ് .ത്രിമൂര്ത്തിയും, വൃക്ഷവും. ഏണിപ്പടിയില് ഉള്ളതിനേക്കാള് കൂടുതല് ജ്ഞാനം വൃക്ഷത്തിലുണ്ട്. ഈ ചിത്രം എല്ലാവരുടെ പക്കലും ഉണ്ടായിരിക്കണം. ഒരു ഭാഗത്ത് ത്രിമൂര്ത്തിയും ഗോളവും, മറുവശത്ത് വൃക്ഷവും. ഇതായിരിക്കണം പാണ്ഢവസേനയുടെ കൊടി. ഡ്രാമയുടേയും വൃക്ഷത്തിന്റേയും ജ്ഞാനം ബാബ നല്കുന്നു. ലക്ഷ്മീനാരായണന്മാരും വിഷ്ണുവും ആരാണ്? ഇത് ആരും മനസ്സിലാക്കുന്നില്ല. മഹാലക്ഷ്മിയുടെ പൂജ ചെയ്യുന്നു, ലക്ഷ്മി വരും എന്നു കരുതുന്നു. ഇപ്പോള് ലക്ഷ്മിയ്ക്ക് ധനം എവിടെനിന്ന് ലഭിക്കും? 4 കൈകള് ഉള്ളത്, 8 കൈകള് ഉള്ളത് എന്നിങ്ങനെ എത്ര ചിത്രങ്ങളാണ് നിര്മ്മിക്കുന്നത്. എന്നാല് ഒന്നും മനസ്സിലാക്കുന്നില്ല. 8-10 കൈകളുള്ള മനുഷ്യരൊന്നും ഉണ്ടാകില്ല. ആര്ക്ക് എന്ത് തോന്നിയോ അതുപോലെ ഉണ്ടാക്കി, അതു തുടര്ന്നുവന്നു. ആരോ പറഞ്ഞു ഹനുമാന്റെ പൂജ ചെയ്യൂ, അതുമതി അതിന്റെപിറകെ പോകും. സഞ്ജീവനി മരുന്ന് കൊണ്ടുവന്നു... എന്നു കാണിക്കുന്നു അതിന്റേയും അര്ത്ഥം നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട്. സഞ്ജീവനി മരുന്ന് എന്നത് മന്മനാഭവയാണ്! ചിന്തിക്കണം, ഏതുവരെ ബ്രാഹ്മണനായി മാറുന്നില്ലയോ, ബാബയുടെ പരിചയം ലഭിക്കുന്നില്ലയോ അതുവരെ കാല്ക്കാശിന് വിലയില്ലാത്തവരാണ്. ലക്ഷ്യത്തെക്കുറിച്ച് മനുഷ്യര്ക്ക് എത്ര അഭിമാനമാണ്. അവര്ക്ക് മനസ്സിലാക്കിക്കൊടുക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. രാജധാനി സ്ഥാപിക്കുന്നതില് എത്ര പരിശ്രമം വേണ്ടിവരുന്നു. അത് ബാഹുബലമാണ്, ഇത് യോഗബലമാണ്. ഈ കാര്യങ്ങള് ശാസ്ത്രങ്ങളിലില്ല. വാസ്തവത്തില് നിങ്ങള്ക്ക് ശാസ്ത്രങ്ങളൊന്നും പരിശോധിക്കേണ്ടതില്ല. അഥവാ നിങ്ങളോട് ചോദിക്കുകയാണ്- നിങ്ങള് ശാസ്ത്രങ്ങളെ അംഗീകരിക്കുന്നുണ്ടോ? എങ്കില് പറയൂ- ഉണ്ട്, ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലേതാണ്. ഇപ്പോള് ഞങ്ങള് ജ്ഞാനമാര്ഗ്ഗത്തിലൂടെയാണ് നടക്കുന്നത്. ജ്ഞാനം നല്കുന്നത് ഒരേയൊരു ജ്ഞാനസാഗരനായ ബാബയാണ്, ഇതിനെ ആത്മീയ ജ്ഞാനം എന്നാണ് പറയുന്നത്. ആത്മാവ് ഇരുന്ന് ആത്മാക്കള്ക്ക് ജ്ഞാനം നല്കുകയാണ്. അവിടെ മനുഷ്യന് മനുഷ്യര്ക്ക് നല്കുന്നു. മനുഷ്യന് ഒരിയ്ക്കലും ആത്മീയ ജ്ഞാനം നല്കാന് സാധിക്കില്ല. ജ്ഞാനസാഗരനായ പതിത പാവനന്, മുക്തി ദായകന്, സദ്ഗതി ദാതാവ് ഒരേയൊരു ബാബയാണ്.

ബാബ മനസ്സിലാക്കിത്തരുന്നു , ഇന്ന-ഇന്നതെല്ലാം ചെയ്യൂ. ഇപ്പോള് നോക്കൂ, ശിവജയന്തി എത്ര ഉത്സാഹത്തോടെ ആഘോഷിക്കുന്നു. ട്രാന്സ്ലൈറ്റിന്റെ ചിത്രം ചെറുതായാലും ശരി എല്ലാവര്ക്കും ലഭിക്കണം. നിങ്ങളുടേത് തീര്ത്തും പുതിയ കാര്യമാണ്. ആര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. വളരെയധികം പത്രങ്ങളില് വാര്ത്ത നല്കണം. ശബ്ദം ഉയര്ത്തണം. സെന്റര് തുറക്കുന്നവരും ഇങ്ങനെയായിരിക്കണം. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അത്രയ്ക്ക് ലഹരി ഉയര്ന്നിട്ടില്ല. നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച് മനസ്സിലാക്കിക്കൊടുക്കുന്നു. ഇത്രയധികം ബ്രഹ്മാകുമാരന്മാരും, കുമാരിമാരുമുണ്ട്. ശരി, ബ്രഹ്മാവിന്റെ പേരുമാറ്റി ആരുടെ പേരുവേണമെങ്കിലും വെച്ചോളൂ. രാധാ- കൃഷ്ണന്റെ പേരു വെച്ചോളൂ. അപ്പോള് ബ്രഹ്മാകുമാരന്മാരും കുമാരിമാരും എവിടെ നിന്നാണ് വന്നത്? ബ്രഹ്മാവ് വേണമല്ലോ, എങ്കിലല്ലേ മുഖവംശാവലിയായി ബി.കെ ഉണ്ടാകൂ. കുട്ടികള് മുന്നോട്ട് പോകവേ കൂടുതല് മനസ്സിലാക്കും. ചിത്രം വളരെ വ്യക്തമാണ്. ലക്ഷ്മീ-നാരായണന്മാരുടെ ചിത്രം വളരെ നല്ലതാണ്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചുകിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും, പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) കര്മ്മാതീതമായി മാറുന്നതിനായി ബാബയെ സൂക്ഷ്മ ബുദ്ധികൊണ്ട് മനസ്സിലാക്കി യഥാര്ത്ഥ രീതിയില് ഓര്മ്മിക്കണം. പഠിപ്പിനോടൊപ്പമൊപ്പം യോഗത്തിലും പരിപൂര്ണ്ണ ശ്രദ്ധ നല്കണം.

2) മായയുടെ ചതിയില് നിന്നും സ്വയം രക്ഷപ്പെടണം. ആരുടേയും ദേഹത്തോട് മോഹം വെക്കരുത്. സത്യമായ പ്രീതി ഒരേയൊരു ബാബയോട് വെയ്ക്കണം. ദേഹാഭിമാനത്തിലേയ്ക്ക് വരരുത്.

വരദാനം :-
ബ്രഹ്മമുഹൂര്ത്തസമയത്ത് വരദാനങ്ങള് എടുക്കുകയും,ദാനം നല്കുകയും ചെയ്യുന്ന ബാബക്കുസമാനമായ വരദാനി,മഹാദാനിയുമായി ഭവിക്കട്ടെ.

ബ്രഹ്മമുഹൂര്ത്തസമയത്ത് പ്രത്യേകിച്ചും,ബ്രഹ്മലോകനിവാസിയും,ജ്ഞാനസൂര്യനുമായ ബാബ ലൈറ്റിന്റെയും, മൈറ്റിന്റെയും(ഗുണങ്ങളുടേയും,ശക്തികളുടേയും) കിരണങ്ങള് കുട്ടികള്ക്ക് വരദാനമായി നല്കുന്നു.ഒപ്പമൊപ്പം ബ്രഹ്മാബാബയും ഭാഗ്യവിധാതാവിന്റെ രൂപത്തില് ഭാഗ്യമാകുന്ന അമൃത് വിതരണം ചെയ്യുന്നു.ബുദ്ധിയാകുന്ന കലശം അമൃത് സ്വീകരിക്കാന് യോഗ്യമായിരിക്കുക മാത്രമേ വേണ്ടൂ. ഒരുവിധത്തിലു മുള്ള വിഘ്നങ്ങളോ, തടസ്സങ്ങളോ ഉണ്ടാകാതിരിക്കാനും, മുഴുവന് ദിവസത്തേക്കുമുള്ള ശ്രേഷ്ഠസ്ഥിതിയുടേയും, ശ്രേഷ്ഠകര്മ്മത്തിന്റെയും ശ്രേഷ്ഠമായ ശുഭമുഹൂര്ത്തമാണിത്. എന്തെന്നാല് അമൃതവേള സമയത്തെ അന്തരീക്ഷം തന്നെ മനോവൃത്തിയെ പരിവര്ത്തനപ്പെടുത്തുന്നതാണ്.അതിനാല് ആ സമയം വരദാനങ്ങള് എടുത്ത് ദാനം ചെയ്യണം അഥവാ ദാനിയും, മഹാദാനിയുമായി മാറണം.

സ്ലോഗന് :-
ക്രോധിയുടെ ജോലിയാണ് ക്രോധിക്കുക,താങ്കളുടെ ജോലിയാണ് സ്നേഹം നല്കുക

തന്റെ ശക്തിശാലിയായ മനസ്സിലൂടെ സകാശ് നല്കുന്ന സേവനം ചെയ്യൂ..സ്വമംഗളത്തിനുള്ള പ്ളാനുകളിലൂടെ വിശ്വസേവനത്തിനായുള്ള സകാശ് താനെ ലഭിക്കുന്ന വിധത്തിലുള്ള പ്ളാനുകള് തയാറാക്കൂ.ഞങ്ങള് ബാബക്ക് സമാനം ആയിത്തീരുകതന്നെ ചെയ്യും എന്ന ഉറച്ച പ്രതിജ്ഞ തന്റെ മനസ്സില് ഉന്മേഷത്തോടെയും,ഉല്സാഹത്തോടെയും എടുക്കണം.ബ്രഹ്മാബാബക്കും ഓരോ കുട്ടികളോടും അതിയായ സ്നേഹമുണ്ട്,അതിനാല് ബാബ ഓരോ കുട്ടികളേയും ഇമര്ജ് ചെയ്ത് ബാബക്കുസമാനമാക്കുന്നതിനായി സകാശ് നല്കിക്കൊണ്ടിരിക്കുന്നു.