വിശ്വ അധികാരിയുടെ
നേരിട്ടുള്ള കുട്ടികളാണ് ഈ സ്മൃതിയെ പ്രത്യക്ഷത്തില് വെച്ച് സര്വ ശക്തികളെയും
ആജ്ഞയിലൂടെ നടത്തിക്കൂ
ഇന്ന് നാനാഭാഗത്തും
സ്നേഹത്തിന്റെ അലകളില് എല്ലാ കുട്ടികളും ലയിച്ചിരിക്കുന്നു. എല്ലാവരുടെയും
ഹൃദയത്തില് വിശേഷിച്ച് ബ്രഹ്മാ ബാബയുടെ സ്മൃതി പ്രത്യക്ഷമാണ്. അമൃതവേള മുതല്
സാകാരപാലനക്കാരായ രത്നങ്ങളും ഒപ്പം അലൗകിക പാലനക്കാരായ രത്നങ്ങളും ഇരു
കൂട്ടരുടെയും ഹൃദയത്തിന്റെ ഓര്മകളുടെ മാലകള് ബാപ്ദാദയുടെ അടുക്കല്
എത്തിച്ചേര്ന്നിട്ടുണ്ട്. എല്ലാവരുടെയും ഹൃദയത്തില് ബാപ്ദാദയുടെ സ്മൃതിയുടെ
ചിത്രം കാണപ്പെടുകയാണ്, ബാബയുടെ ഹൃദയത്തില് സര്വ കുട്ടികളുടെയും സ്നേഹം നിറഞ്ഞ
ഓര്മ അടങ്ങിയിട്ടുണ്ട്. എല്ലാവരുടെയും ഹൃദയത്തില് ഒരേ സ്നേഹം നിറഞ്ഞ ഗീതം
മുഴങ്ങിക്കൊണ്ടിരിക്കുന്നു എന്റെ ബാബ. ബാബയുടെ ഹൃദയത്തില് നിന്ന് ഇതേ ഗീതം
മുഴങ്ങുകയാണ് എന്റെ മധുരമധുരമായ കുട്ടികളേ. ഈ സ്വതസിദ്ധ ഗീതം, അനവദ്യഗീതം എത്ര
പ്രിയങ്കരമാണ്. ബാപ്ദാദ നാനാഭാഗത്തെയും കുട്ടികള്ക്ക് സ്നേഹം നിറഞ്ഞ സ്മൃതിയുടെ
പകരമായി ഹൃദയത്തിന്റെ സ്നേഹം നിറഞ്ഞ ആശീര്വാദങ്ങള് കോടി മടങ്ങ് നല്കുകയാണ്.
ബാപ്ദാദ കണ്ടു
കൊണ്ടിരിക്കുകയാണ് ഇപ്പോഴും ദേശവിദേശത്ത് കുട്ടികള് സ്നേഹത്തിന്റെ സാഗരത്തില്
അലിഞ്ഞിരിക്കുകയാണ്. ഈ സ്മൃതി ദിവസം വിശേഷിച്ച് എല്ലാ കുട്ടികളും
സമര്ത്ഥമാകുന്നതിനുള്ള ദിവസമാണ്. ഇന്നത്തെ ദിവസം ബ്രഹ്മാബാബയിലൂടെ കുട്ടികളുടെ
കിരീട ധാരണത്തിന്റെ ദിനമാണ്. ബ്രഹ്മാബാബ നിമിത്ത കുട്ടികളെ വിശ്വ സേവനത്തിന്റെ
ഉത്തരവാദിത്വത്തിന്റെ കിരീടം അണിയിച്ചു. സ്വയം അജ്ഞാതനായി, കുട്ടികള്ക്ക് സാകാര
സ്വരൂപത്തില് നിമിത്തമാകുവാനുള്ള സ്മൃതിയുടെ തിലകം നല്കി. സ്വയത്തെപ്പോലെ
അവ്യക്ത മാലാഖാസ്വരൂപത്തിന്റെ, പ്രകാശത്തിന്റെ കിരീടം അണിയിച്ചു. സ്വയം
ചെയ്യിക്കുന്ന ആളായി, ചെയ്യുന്നവരാക്കി കുട്ടികളെ മാറ്റി. അതിനാല് ഈ ദിവസത്തെ
സ്മൃതിദിവസത്തില് നിന്ന് സമര്ത്ഥി ദിവസം എന്ന് പറയുന്നു. കേവലം സ്മൃതി അല്ല
സ്മൃതിയോടൊപ്പം ഒപ്പം സര്വ്വ സമര്ത്ഥതകളും(ശക്തികള്) കുട്ടികള്ക്ക് വരദാനമായി
പ്രാപ്തമാണ്. ബാപ്ദാദ എല്ലാ കുട്ടികളെയും സര്വ്വസ്മൃതികളുടെയും സ്വരൂപമായി
കാണുകയാണ്. മാസ്റ്റര് സര്വ്വ ശക്തിവാന് സ്വരൂപത്തില് കാണുകയാണ്. ശക്തിമാന് അല്ല
സര്വ്വശക്തിവാന്. ഈ സര്വ്വശക്തികളും ബാബയിലൂടെ ഓരോ കുട്ടികള്ക്കും വരദാനമായി
ലഭിച്ചിട്ടുള്ളതാണ്. ദിവ്യജന്മം എടുത്തപ്പോഴേ ബാപ്ദാദ വരദാനം നല്കി
സര്വ്വശക്തിവാന് ഭവ! ഇത് ഓരോ ജന്മദിനത്തിന്റെയും വരദാനമാണ്. ഈ ശക്തികളെ
പ്രാപ്തമാക്കി വരദാന രൂപത്തില് കാര്യത്തില് ഉപയോഗിക്കൂ. ശക്തികള് ഓരോ
കുട്ടികള്ക്കും ലഭിച്ചിട്ടുണ്ട് എന്നാല് കാര്യത്തില് ഉപയോഗിക്കുന്നതില് യഥാക്രമം
ആയി പോകുന്നു. ഓരോ ശക്തികളുടെയും വരദാനത്തെ സമയാനുസരണം ഓര്ഡര് ചെയ്യാനാകും. അഥവാ
വരദാതാവിന്റെ വരദാനത്തിന്റെ സ്മൃതിസ്വരൂപമായി സമയാനുസരണം ഏതെങ്കിലും ശക്തിയെ
ഓര്ഡര് ചെയ്യുമെങ്കില് ഓരോ ശക്തിയും ഹാജരാവുക തന്നെ വേണം. വരദാനത്തിന്റെ
പ്രാപ്തിയുടെ അധികാരത്തിന്റെ സ്മൃതി സ്വരൂപത്തിലാണ് എങ്കില് താങ്കള്
ആജ്ഞാപിക്കുകയും ശക്തി സമയത്ത് കാര്യത്തില് വരാതിരിക്കുകയും ഇത്
സംഭവിക്കുകയില്ല. പക്ഷേ അധികാരി മാസ്റ്റര് സര്വ്വശക്തിവാന്റെ സ്മൃതിയുടെ
സീറ്റില് സെറ്റ് ആകണം, സീറ്റില് സെറ്റ് ആകാതെ ആരും ആജ്ഞ അംഗീകരിക്കുകയില്ല.
കുട്ടികള് പറയുന്നു ബാബാ ഞങ്ങള് അങ്ങയെ ഓര്മിക്കുന്നു, അപ്പോള് താങ്കള്
ഹാജരാകുന്നു, പ്രഭു ഹാജരായി മാറുന്നു. പ്രഭുവിന് ഹാജരാകാം എങ്കില് ശക്തി
എന്തുകൊണ്ട് ഹാജരായിക്കൂടാ! കേവലം വിധിപൂര്വ്വം അധികാരത്തിന്റെ അതോറിറ്റിയിലൂടെ
ഓര്ഡര് ചെയ്യൂ. ഈ സര്വ്വശക്തികളും സംഗമയുഗത്തിന്റെ വിശേഷപരമാത്മാ സ്വത്താണ്. ഈ
സ്വത്ത് ആര്ക്കുവേണ്ടിയാണ്? കുട്ടികള്ക്ക് വേണ്ടിയാണ് സ്വത്ത്. അപ്പോള്
അധികാരത്തോടെ സ്മൃതി സ്വരൂപത്തിന്റെ സീറ്റില് നിന്ന് ഓര്ഡര് ചെയ്യൂ, എന്തിന്
പ്രയത്നിക്കണം, ഓര്ഡര് ചെയ്യൂ. വിശ്വത്തിന്റെ അധികാരിയുടെ നേരിട്ടുള്ള
കുട്ടികളാണ് ഈ സ്മൃതിയുടെ ലഹരി സദാ പ്രത്യക്ഷമായിരിക്കട്ടെ.
അവനവനെ പരിശോധിക്കു
വിശ്വത്തിന്റെ സര്വശക്ത അതോറിറ്റിയുടെ അധികാരി ആത്മാവാണ്, ഈ സ്മൃതി സ്വതവേ
തന്നെയുണ്ടോ? ഉണ്ടോ അതോ ഇടയ്ക്കിടെ ഇരിക്കുന്നുണ്ടോ? ഇന്നത്തെ കാലത്ത് അധികാരം
നേടാന് തന്നെ വഴക്കാണ്. താങ്കളെല്ലാവര്ക്കും പരമാത്മ അധികാരം, പരമാത്മ അതോറിറ്റി
ജന്മനാ തന്നെ പ്രാപ്തമാണ്. അപ്പോള് തന്റെ അധികാരത്തിന്റെ സമര്ഥതയില് കഴിയൂ.
സ്വയവും സമര്ഥമായിരിക്കൂ, സര്വ ആത്മാക്കള്ക്കും സമര്ഥത പകരൂ. സര്വ ആത്മാക്കളും
ഈ സമയം സമര്ഥത അതായത് ശക്തികളുടെ യാചകരാണ്, താങ്കളുടെ ജഡ ചിത്രങ്ങളുടെ മുന്നില്
യാചിച്ചു കൊണ്ടിരിക്കുന്നു. അപ്പോള് ബാബ പറയുന്നു ഹേ സമര്ഥ ആത്മാക്കളേ സര്വ
ആത്മാക്കള്ക്കും ശക്തി നല്കൂ, സമര്ഥത നല്കൂ. ഇതിനുവേണ്ടി കേവലം ഒരു
കാര്യത്തിന്റെ ശ്രദ്ധ ഓരോ കുട്ടികള്ക്കും വെക്കേണ്ടത് ആവശ്യമാണ്. ബാപ്ദാദ എന്ത്
സൂചന നല്കിയോ, ബാപ്ദാദ റിസല്റ്റില് കണ്ടു ഭൂരിഭാഗം കുട്ടികളുടെയും സങ്കല്പവും
സമയവും വ്യര്ഥമായി പോകുന്നു. വൈദ്യുതിയുടെ കണക്ഷന് അഥവാ അല്പമെങ്കിലും ലൂസ്
അല്ലെങ്കില് ലീക്ക് ആയാല് ലൈറ്റ് ശരിയായി വരികയില്ല എന്ന പോലെ. അപ്പോള് ഈ
വ്യര്ഥ സങ്കല്പത്തിന്റെ ലീക്കേജ് സമര്ഥ സ്ഥിതിയെ സദാകാലത്തെ സ്മൃതിയുണ്ടാക്കാന്
അനുവദിക്കുകയില്ല, അതിനാല് വേസ്റ്റിനെ ബെസ്റ്റിലേക്ക് മാറ്റൂ. മിച്ചത്തിന്റെ
സ്കീം ഉണ്ടാക്കൂ. ശതമാനമെടുക്കൂ മുഴുവന് ദിവസത്തില് വേസ്റ്റ് എത്ര ഉണ്ടായി,
ബെസ്റ്റ് എത്ര ഉണ്ടായി? അഥവാ 40 ശതമാനം വേസ്റ്റ്, 20 ശതമാനം വേസ്റ്റ് ആണെന്ന്
കരുതൂ, അതിനെ സംരക്ഷിക്കൂ. ഇങ്ങനെ കരുതരുത് അല്പമേ വേസ്റ്റ് ആയി പോകുന്നുള്ളൂ,
ബാക്കി മുഴുവന് ദിവസം ശരിയായിരിക്കുന്നു. എന്നാല് ഈ വ്യര്ത്ഥത്തിന്റെ ശീലം വളരെ
സമയത്തെ ശീലമാകുന്നതിനാല് അവസാന മണിക്കൂറില് വഞ്ചിച്ചേക്കാം.
യഥാക്രമമാക്കിയേക്കും, നമ്പര് വണ് ആകാന് അനുവദിക്കുകയില്ല. ബ്രഹ്മാബാബ ആദിയില്
തന്റെ പരിശോധനയ്ക്ക് വേണ്ടി എന്നും രാത്രി ദര്ബാര് വിളിച്ചിരുന്നത് പോലെ. ആരുടെ
ദര്ബാര്? കുട്ടികളുടെ അല്ല, തന്റെ തന്നെ കര്മ്മേന്ദ്രിയങ്ങളുടെ ദര്ബാര്
കൂടിയിരുന്നു. ആജ്ഞ പുറപ്പെടുവിച്ചു ഹേ മനസ്സാകുന്ന മുഖ്യമന്ത്രി, നിന്റെ ഈ
പെരുമാറ്റം നല്ലതല്ല, ആജ്ഞയില് നടക്കു. ഹേ സംസ്കാരമേ ആജ്ഞയില് നടക്കു, എന്താണ്
ഇളക്കത്തിനുളള കാരണം, അതിന്റെ നിവാരണം ചെയ്യൂ. എന്നും പതിവായി ഒഫീഷ്യല് ദര്ബാര്
കൂടി. ഇങ്ങനെയെന്നും തന്റെ സ്വരാജ്യ ദര്ബാര് വിളിക്കു. പല കുട്ടികളും
ബാപ്ദാദയോട് മധുര മധുരമായ ആത്മീയ സംഭാഷണം ചെയ്യുന്നു. വ്യക്തിപരമായ സംഭാഷണം
ചെയ്യുന്നു. പറയട്ടെ. പറയാറുണ്ട് എനിക്ക് സ്വന്തം ഭാവി ചിത്രം പറഞ്ഞു തരൂ ഞാന്
എന്താകും ആദിരത്നങ്ങള്ക്ക് ഓര്മ്മയുണ്ടാകും ജഗദംബ അമ്മയോട് എല്ലാ കുട്ടികളും
തന്റെ ചിത്രം ചോദിക്കുമായിരുന്നു മമ്മാ ഞങ്ങളുടെ ചിത്രം തരുമോ, ഞങ്ങള്എങ്ങനെയാണ്.
അപ്പോള് ബാപ്ദാദയോടും ആത്മീയ സംഭാഷണം ചെയ്ത് തന്റെ ചിത്രം ചോദിക്കുന്നു. താങ്കള്
എല്ലാവരുടെയും ഹൃദയത്തില് ഉണ്ടാകും ഞങ്ങള്ക്കും ചിത്രം ലഭിച്ചെങ്കില്
നല്ലതായിരുന്നു. എന്നാല് ബാപ്ദാദ പറയുന്നു ബാപ്ദാദ ഓരോ കുട്ടികള്ക്കും ഒരു
വിചിത്ര ദര്പ്പണം നല്കിയിട്ടുണ്ട്, ആ ദര്പ്പണം ഏതൊന്നാണ്? വര്ത്തമാനസമയം താങ്കള്
സ്വരാജ്യ അധികാരി അല്ലേ! സ്വരാജ്യ അധികാരി ആണോ? ആണെങ്കില് കൈ ഉയര്ത്തൂ.
സ്വരാജ്യ അധികാരിയാണോ? നല്ലത്. ചിലര് ഉയര്ത്തുന്നില്ല. കുറേശ്ശെ കുറേശ്ശെ ആണോ?
ശരി.
എല്ലാവരും സ്വരാജ്യ
അധികാരിയാണ് ആശംസകള്. അപ്പോള് സ്വരാജ്യഅധികാരത്തിന്റെ ചാര്ട്ട് താങ്കള്ക്ക് ഭാവി
പദവിയുടെ മുഖം കാണിക്കുന്നതിനുള്ള ദര്പ്പണമാണ്. ഈ ദര്പ്പണം എല്ലാവര്ക്കും
ലഭിച്ചിട്ടുണ്ടല്ലോ? വ്യക്തമല്ലേ? കറുത്ത കറയൊന്നും വീണിട്ടില്ലല്ലോ! ശരി
കറയൊന്നും ഉണ്ടാകില്ല, എന്നാല് ഇടയ്ക്കിടെ ചൂടുവെള്ളത്തിന്റെ നീരാവി കണ്ണാടിക്ക്
മേല് പതിഞ്ഞാല് കണ്ണാടി വ്യക്തമായി കാണുകയില്ല കണ്ണാടിക്കു മോല് ഒരു പുക
പോലെയുണ്ടാകുന്നു, കുളിക്കുന്ന സമയത്ത് എല്ലാവര്ക്കും അനുഭവമുണ്ടാകും. അപ്പോള്
ഇങ്ങനെ അഥവാ ഏതെങ്കിലും ഒരു കര്മ്മേന്ദ്രിയം എങ്കിലും ഇപ്പോള് വരെയും താങ്കളുടെ
പൂര്ണ്ണ നിയന്ത്രണത്തില് അല്ല എങ്കില്, നിയന്ത്രണത്തിലുണ്ട് പക്ഷേ ഇടയ്ക്കിടെ
അല്ലാതെയും വരുന്നു. അഥവാ ഏതെങ്കിലും ഒരു കര്മ്മേന്ദ്രിയം എന്നു കരുതു
കണ്ണാകട്ടെ, വായ് ആകട്ടെ, ചെവി ആകട്ടെ, പാദം ആകട്ടെ, പാദവും ഇടയ്ക്കിടെ മോശം
കൂട്ടുകെട്ടിന് നേര്ക്ക് നടന്നു പോകുന്നു അപ്പോള് പാദത്തിന്റെയും നിയന്ത്രണം
ഉണ്ടായില്ലല്ലോ. കൂട്ടുകെട്ടില് ഇരുന്നു പോകും, രാമായണത്തിന്റെയും
ഭാഗവതത്തിന്റെയും തലതിരിഞ്ഞ കഥകള് കേള്ക്കും, നേരെയുള്ളതല്ല. അപ്പോള് ഏതെങ്കിലും
കര്മ്മേന്ദ്രിയം സങ്കല്പം, സമയം സഹിതം അഥവാ നിയന്ത്രണത്തില് ഇല്ലായെങ്കില്
ഇതിലൂടെ തന്നെ പരിശോധിക്കു സ്വരാജ്യത്തില് നിയന്ത്രണശക്തി ഇല്ലായെങ്കില്
വിശ്വരാജ്യത്തിന്റെ നിയന്ത്രണം എന്ത് ചെയ്യും! അപ്പോള് രാജാവ് എങ്ങനെയാകും?
അവിടെയെല്ലാം കൃത്യമായിട്ടുള്ളതാണ്. നിയന്ത്രണശക്തി, ഭരണശക്തി സ്വതവേ തന്നെ
സംഗമയുഗത്തിന്റെ പുരുഷാര്ത്ഥത്തിന്റെ പ്രാലബ്ധത്തിന്റെ രൂപത്തില്
ഉണ്ടായിരിക്കുന്നു. അപ്പോള് സംഗമയുഗം അര്ത്ഥം വര്ത്തമാനസമയം അഥവാ നിയന്ത്രണശക്തി,
ഭരണശക്തി കുറവാണെങ്കില്, പുരുഷാര്ഥം കുറവെങ്കില് പ്രാലബ്ധം എന്താകും?
കണക്കെടുക്കുന്നതില് സമര്ത്ഥരല്ലേ! അപ്പോള് ഈ കണ്ണാടിയില് തന്റെ മുഖം നോക്കൂ.
രാജാവിന്റെയാണോ വരുന്നത്, രാജകുടുംബത്തിന്റെയാണോ വരുന്നത്, രാജകീയ പ്രജയുടേതാണോ
വരുന്നത്, സാധാരണ പ്രജയുടെ ആണോ വരുന്നത്, ഏതു മുഖമാണ് വരുന്നത്? അപ്പോള് ചിത്രം
ലഭിച്ചോ? ഈ ചിത്രത്തിലൂടെ പരിശോധിക്കുക. പതിവായി പരിശോധിക്കുക, എന്തെന്നാല് വളരെ
കാലത്തെ പുരുഷാര്ത്ഥത്തിലൂടെ വളരെ കാലത്തെ രാജ്യഭാഗ്യത്തിന്റെ പ്രാപ്തിയാണ്.
അഥവാ താങ്കള് ചിന്തിക്കുകയാണ് അന്തിമ സമയത്ത് പരിധിയില്ലാത്ത വൈരാഗ്യം വരിക
തന്നെ ചെയ്യും, പക്ഷേ അന്തിമസമയത്ത് വരും, അപ്പോള് വളരെക്കാലമായോ അതോ
കുറച്ചുകാലമായോ? വളരെക്കാലം എന്ന് പറയുകയില്ലല്ലോ! അപ്പോള് 21 ജന്മം പൂര്ണ്ണമായി
തന്നെ രാജ്യഅധികാരി ആവുക, സിംഹാസനത്തില് ഇരുന്നില്ലെങ്കിലും പക്ഷേ
രാജ്യഅധികാരിയാണ്. ഈ വളരെക്കാല പുരുഷാര്ത്ഥത്തിന് വളരെ കാലത്തെ പ്രാലബ്ധവുമായി
ബന്ധമുണ്ട്. അതിനാല് അലസരാകരുത്. ഇപ്പോള് വിനാശത്തിന്റെ തീയതി
നിശ്ചയിക്കപ്പെട്ടിട്ടേയില്ല, അറിയുകയേയില്ല. എട്ടു വര്ഷമാകാം,10 വര്ഷം ആകാം
അറിയുകയേയില്ല. അപ്പോള് വരാനുള്ള സമയത്ത് ആയിക്കോളും, അല്ല. അന്തിമകാലം
ആലോചിക്കുന്നതിനു മുമ്പ് തന്റെ ജന്മത്തിന്റെ അന്തിമകാലം ആലോചിക്കുക. താങ്കളുടെ
പക്കല് തീയതി നിശ്ചയിക്കപ്പെട്ടതാണോ, ആരുടെയെങ്കിലും അടുക്കല് ഉണ്ടോ ഈ തീയതിയില്
എന്റെ മൃത്യു ഉണ്ടാകും എന്ന്. ഇല്ലല്ലോ! അന്തിമം സംഭവിക്കുക തന്നെ വേണം സമയത്ത്
ഉണ്ടാവുകയും ചെയ്യും പക്ഷേ ആദ്യം അവനവന്റെ അന്തിമകാലം ചിന്തിക്കൂ. ജഗദംബയുടെ
സ്ലോഗന് ഓര്മ്മിക്കു. എന്തായിരുന്നു സ്ലോഗന്? ഓരോ നിമിഷവും തന്റെ
അന്തിമനിമിഷമെന്ന് മനസ്സിലാക്കൂ. അപ്രതീക്ഷിതമായി സംഭവിക്കണം. തീയതി പറഞ്ഞിട്ട്
വരികയില്ല. വിശ്വത്തിന്റെയും താങ്കളുടെ അന്തിമനിമിഷത്തിന്റെയും. എല്ലാം
അപ്രതീക്ഷിതമായ കളിയാണ്. അതിനാല് ദര്ബാര് വിളിക്കൂ, ഹേ രാജാവേ സ്വരാജ്യ അധികാരി
രാജാവേ തന്റെ ദര്ബാര് കൂടൂ. ആജ്ഞയില് നടത്തിക്കൂ എന്തെന്നാല് ഭാവിയുടെ മഹിമയാണ്
നിയമവും ക്രമവും ഉണ്ടാകും. സ്വതവേ തന്നെ ഉണ്ടാകും. സ്നേഹത്തിന്റെയും
നിയമത്തിന്റെയും രണ്ടിന്റെയും സന്തുലനം ഉണ്ടാകും. സ്വാഭാവികമാകും. രാജാവ് ഒരു
നിയമവും പാസാക്കുകയില്ല ഇത് നിയമം ആക്കുന്നു. ഇന്നത്തെ കാലത്ത് നിയമം
ഉണ്ടാക്കുന്നത് പോലെ. ഇന്നത്തെ കാലത്ത് പോലീസുകാരും നിയമം കയ്യിലെടു
ന്നു. എന്നാല് അവിടെ
സ്വാഭാവികമായി സ്നേഹത്തിന്റെയും നിയമത്തിന്റെയും സന്തുലനം ഉണ്ടാകും.
ഇപ്പോള് സര്വ്വശക്ത
അധികാരിയുടെ സീറ്റില് സെറ്റായിരിക്കൂ. അപ്പോള് ഈ കര്മ്മേന്ദ്രിയങ്ങള്,ശക്തികള്,
ഗുണങ്ങള് എല്ലാം താങ്കളുടെ മുന്നില് ശരി തയ്യാര്, ശരി തയ്യാര് പറയും.
വഞ്ചിക്കുകയില്ല. ശരി തയ്യാര്. ഇപ്പോള് എന്ത് ചെയ്യും? അടുത്ത സ്മൃതി ദിവസത്തില്
എന്ത് പരിപാടി ആഘോഷിക്കും? ഈ ഓരോ സോണിന്റെയും പരിപാടി ആഘോഷിക്കുന്നില്ലേ.
സമ്മാന് സമാരോഹും വളരെ ആഘോഷിച്ചിട്ടുണ്ട്. ഇനി സദാ ഓരോ സങ്കല്പത്തിന്റെയും
സമയത്തിന്റെയും സഫലതയുടെ ഉത്സവം ആഘോഷിക്കു. ഈ പരിപാടി ആഘോഷിക്കു. വേസ്റ്റ്
അവസാനിച്ചു എന്തെന്നാല് താങ്കള് സഫലതമൂര്ത്തി ആകുന്നതിലൂടെ ആത്മാക്കള്ക്ക്
തൃപ്തിയുടെ സഫലത പ്രാപ്തമാകും. നിരാശയില് നിന്ന് നാനാഭാഗത്തും ശുഭ ആശകളുടെ ദീപം
തെളിയും. ഏതൊരു സഫലത ഉണ്ടാകുമ്പോഴും ദീപം തെളിയിക്കാറുണ്ടല്ലോ! ഇനി വിശ്വത്തിന്
ആശകളുടെ ദീപം തെളിയിക്കൂ. ഓരോ ആത്മാവിനും ഉള്ളില് എന്തെങ്കിലും നിരാശ ഉണ്ട്,
നിരാശകളുടെ കാരണം പരവശതയാണ്, ആധിയിലാണ്. ഹേ അവിനാശി ദീപങ്ങളെ ഇനി ആശകളുടെ
ദീപങ്ങളുടെ ദീപാവലി ആഘോഷിക്കു. ആദ്യം സ്വയം പിന്നെ സര്വ്വരും. കേട്ടോ!
ബാക്കി ബാപ്ദാദ
കുട്ടികളുടെ സ്നേഹം കണ്ട് സന്തുഷ്ടനാണ്.സ്നേഹത്തിന്റെ വിഷയത്തില് ശതമാനം
നല്ലതാണ്. താങ്കള് ഇത്രയും പരിശ്രമം ചെയ്തു ഇവിടെ എന്തുകൊണ്ട് എത്തിച്ചേര്ന്നു
താങ്കളെ ആര് കൊണ്ടുവന്നു? ട്രെയിന് കൊണ്ടുവന്നതാണോ, പ്ലെയിന് കൊണ്ടുവന്നതാണോ,
അതോ സ്നേഹം കൊണ്ടു വന്നതാണോ? സ്നേഹത്തിന്റെ പ്ലെയിനില്
എത്തിച്ചേര്ന്നിരിക്കുന്നു. ഇപ്പോള് സ്നേഹത്തില് പാസാണ്. ഇപ്പോള് സര്വ്വശക്ത
അതോറിറ്റിയില് മാസ്റ്ററാണ്, ഇതില് പാസാകുക. അപ്പോള് ഈ പ്രകൃതി, ഈ മായ, ഈ
സംസ്കാരം എല്ലാം താങ്കളുടെ ദാസിയായി മാറും. ഓരോ നിമിഷവും കാത്തിരിക്കും യജമാനന്
എന്താണ് ആജ്ഞാപിക്കുന്നത്! ബ്രഹ്മാബാബയും യജമാനനായി ഉള്ളില് ഇങ്ങനെ സൂക്ഷ്മ
പുരുഷാര്ത്ഥം ചെയ്തു ബ്രഹ്മാബാബ എങ്ങനെ സമ്പന്നമായി തീര്ന്നു എന്ന്
താങ്കള്ക്കറിയാമല്ലോ? കൂട് തുറന്ന് പക്ഷി പറന്നു പോയ പോലെ. സാകാരലോകത്തിന്റെ
കര്മ്മകണക്കിന്റെ സാകാരശരീരത്തിന്റെ കൂട് തുറന്നു പക്ഷി പറന്നു പോയി. ഇപ്പോള്
ബ്രഹ്മാബാബയും ഒരുപാട് അതീവ സ്നേഹത്തോടെ കുട്ടികളെ പെട്ടെന്ന് വരൂ, പെട്ടെന്ന്
വരൂ, പെട്ടെന്ന് വരൂ,ഇപ്പോള് വരൂ, ഇപ്പോള് വരു ഈ ആഹ്വാനം ചെയ്തു
കൊണ്ടിരിക്കുകയാണ്. അപ്പോള് ചിറക് ലഭിച്ചുവല്ലോ! ഇപ്പോള് കേവലം ഒരു സെക്കന്ഡില്
തന്റെ ഹൃദയത്തില് ഈ ഡ്രില് ചെയ്യു, ഇപ്പോഴിപ്പോള് ചെയ്യു. എല്ലാ സങ്കല്പങ്ങളും
സമാപ്തമാക്കു, ഈ ഡ്രില് ചെയ്യൂ ' ഓ ബാബാ മധുരമായ ബാബാ, പ്രിയപ്പെട്ട ബാബാ ഞങ്ങള്
അങ്ങേക്ക് സമാനം അവ്യക്ത രൂപധാരി ആയിക്കഴിഞ്ഞു (ബാപ്ദാദ ഡ്രില് ചെയ്യിച്ചു )
ശരി. നാനാഭാഗത്തെയും
സ്നേഹിയില് സൊ സമര്ത്ഥരായ കുട്ടികള്ക്ക്, നാലുപാടുമുള്ള സ്വരാജ്യ അധികാരിയില്
നിന്ന് വിശ്വരാജ്യ അധികാരി കുട്ടികള്ക്ക്, നാലുപാടും ഉള്ള മാസ്റ്റര്
സര്വ്വശക്തഅധികാരിയുടെ സീറ്റില് സെറ്റ് ആയിരിക്കുന്ന തീവ്ര പുരുഷാര്ത്ഥി
കുട്ടികള്ക്ക്, സദാ യജമാനനായി പ്രകൃതിയെ, സംസ്കാരത്തെ, ശക്തികളെ, ഗുണങ്ങളെ
ഓര്ഡര് ചെയ്യുന്ന വിശ്വരാജ്യ അധികാരി കുട്ടികള്ക്ക്, ബാബയ്ക്ക് സമാനം
സമ്പൂര്ണ്ണതയെയും സമ്പന്നതയെയും സമീപം കൊണ്ടുവരുന്നവരായ ദേശ വിദേശത്തെ ഓരോ
സ്ഥലത്തെയും കോണ് കോണിലെയും കുട്ടികള്ക്ക് സമര്ത്ഥ ദിവസത്തിന് ബാപ്ദാദയുടെ
സ്നേഹ സ്മരണ, നമസ്തേ.
ഇപ്പോഴിപ്പോള്
ബാപ്ദാദയ്ക്ക് വിശേഷിച്ച് ആരെയാണ് ഓര്മ്മവരുന്നത്? ജനക് കുട്ടി. പ്രത്യേകിച്ച്
സന്ദേശം നല്കിയിരുന്നു ഞാന് സഭയില് തീര്ച്ചയായും ഹാജരാകും. ലണ്ടനില്
ആകട്ടെ,അമേരിക്കയില് ആകട്ടെ, ഓസ്ട്രേലിയയില് ആകട്ടെ, ആഫ്രിക്കയില് ആകട്ടെ,
ഏഷ്യയില് ആകട്ടെ, ഭാരതത്തിലെയും ഓരോ ദേശത്തെയും സര്വ്വ കുട്ടികള്ക്ക്
ഓരോരുത്തരുടെയും പേരില് വിശേഷത സഹിതം സ്നേഹ സ്മരണ. താങ്കള്ക്ക് സന്മുഖത്ത്
സ്നേഹ സ്മരണ ലഭിച്ചു കൊണ്ടിരിക്കുകയല്ലേ ശരി.
താങ്കള് മധുബന്കാരെയും
ഓര്മ്മിച്ചു. ഇവിടെ മുന്നില് ഇരിക്കുകയല്ലേ. കൈ ഉയര്ത്തു മധുബന്കാര്. മധുബന്റെ
എല്ലാ കൈകളും. മധുബന്കാര്ക്ക് വിശേഷിച്ച് ത്യാഗത്തിന്റെ ഭാഗ്യം സൂക്ഷ്മത്തില്
പ്രാപ്തമാകുന്നു എന്തെന്നാല് താമസിക്കുന്നത് പാണ്ഡവ ഭവനിലാണ്,
മധുബനിലാണ്,ശാന്തിവനില് ആണ്. പക്ഷേ കൂടിക്കാഴ്ച നടത്തുന്നവര്ക്ക് അവസരം
ലഭിക്കുന്നു, മധുബന് സാക്ഷിയായി കണ്ടുകൊണ്ടിരിക്കുന്നു. എന്നാല് ഹൃദയത്തില് സദാ
മധുബനിലുളളവരെ ഓര്മ്മയുണ്ട്. ഇനി മധുബനില് നിന്ന് വ്യര്ഥത്തിന്റെ പേരടയാളം
സമാപ്തമാകട്ടെ. സേവനത്തില്, സ്ഥിതിയില് എല്ലാറ്റിലും മഹാന്. ശരിയല്ലേ!
മധുബന്നിവാസികളെ മറക്കുന്നില്ല എന്നാല് മധുബന് ത്യാഗത്തിന്റെ അവസരം നല്കുകയാണ്.
ശരി.
വരദാനം :-
മസ്തകത്തിലൂടെ സന്തുഷ്ടതയുടെ തിളക്കത്തിന്റെ പ്രകാശം കാണിക്കുന്ന സാക്ഷാല്ക്കാര
മൂര്ത്തിയായി ഭവിക്കട്ടെ
ആരാണോ സദാ സന്തുഷ്ടമായി
ഇരിക്കുന്നത്, അവരുടെ മസ്തകത്തിലൂടെ സന്തുഷ്ടതയുടെ തിളക്കം സദാ മിന്നി
കൊണ്ടിരിക്കുന്നു, അവരെ ഏതൊരു ഉദാസീന ആത്മാവ് അഥവാ കാണുകയാണെങ്കില് അവരും
സന്തോഷിച്ചു പോകുന്നു. അവരുടെ ഉദാസീനത അകന്നു പോകുന്നു. ആരുടെ അടുക്കല്
സന്തുഷ്ടതയുടെ ആനന്ദത്തിന്റെ ഖജനാവ് ഉണ്ടോ അവരുടെ പിറകെ സ്വതവേ തന്നെ എല്ലാവരും
ആകര്ഷിക്കപ്പെടുന്നു. അവരുടെ സന്തോഷത്തിന്റെ മുഖം ചൈതന്യ ബോര്ഡായി മാറുന്നു. അത്
അനേക ആത്മാക്കള്ക്ക് സൃഷ്ടാവിന്റെ പരിചയം നല്കുന്നു. അപ്പോള് ഇങ്ങനെ
സന്തുഷ്ടമായിരിക്കുകയും സര്വരേയും സന്തുഷ്ടമാക്കുകയും ചെയ്യുന്ന സന്തുഷ്ടമണികള്
ആകു. അതിലൂടെ അനേകര്ക്ക് സാക്ഷാത്കാരം ഉണ്ടാകട്ടെ.
സ്ലോഗന് :-
മുറിവേല്പ്പിക്കുന്നവരുടെ ജോലിയാണ് മുറിവേല്പ്പിക്കുക താങ്കളുടെ ജോലിയാണ് അവനവനെ
രക്ഷപ്പെടുത്തുക.
അവ്യക്ത സൂചനകള് :ഏകാന്തപ്രിയരാകൂ
ഏകതയെയും ഏകാഗ്രതയെയും സ്വന്തമാക്കു
നാളികേരം പൊട്ടിച്ച്
ഉദ്ഘാടനം നിര്വഹിക്കുന്നത് പോലെ, റിബണ് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നതുപോലെ
ഇങ്ങനെ ഏകമതം, ഏക ബലം, ഏക വിശ്വാസം, ഏകതയുടെ റിബ്ബണ് മുറിക്കൂ, പിന്നീട്
സര്വരുടെയും സന്തുഷ്ടത, പ്രസന്നതയുടെ നാളികേരമുടയ്ക്കൂ, ഈ വെള്ളം ഭൂമിയില്
ഒഴുക്കൂ പിന്നെ നോക്കൂ സഫലത എത്രത്തോളം ഉണ്ടാകുന്നു.