09.02.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ, ദരിദ്രരുടെ നാഥനായ ബാബ നിങ്ങളെ കക്കയിൽ നിന്നും വജ്രസമാനമാക്കി മാറ്റുന്നതിന് വന്നിരിക്കുകയാണ് അതിനാൽ നിങ്ങൾ സദാ ബാബയുടെ ശ്രീമത്തിലൂടെ നടക്കൂ.

ചോദ്യം :-
ആദ്യമാദ്യം നിങ്ങൾ എല്ലാവർക്കും ഏതൊരു ഗുഹ്യമായ രഹസ്യമാണ് മനസ്സിലാക്കി കൊടുക്കേണ്ടത്?

ഉത്തരം :-
'ബാപ്-ദാദ'യുടെ. നിങ്ങൾക്കറിയാം ഇവിടെ നമ്മൾ ബാപ്ദാദയുടെ അടുത്ത് വന്നിരിക്കുകയാണ്. രണ്ട് പേരും ഒരുമിച്ചാണ്. ഒരു ശരീരത്തിൽ തന്നെ ശിവബാബയുടെ ആത്മാവും ബ്രഹ്മാവിന്റെ ആത്മാവും ഉണ്ട്. ഒന്ന് ആത്മാവാണ് മറ്റൊന്ന് പരമാത്മാവാണ്. അതിനാൽ ആദ്യമാദ്യം ഈ ഗുഹ്യമായ രഹസ്യം എല്ലാവർക്കും മനസ്സിലാക്കി കൊടുക്കൂ,അതായത് ഈ ബാപ്ദാദ ഒരുമിച്ചാണ്. ഈ ദാദ ഭഗവാനല്ല. മനുഷ്യന് ഭഗവാനാകാൻ സാധിക്കില്ല. നിരാകാരനെയാണ് ഭഗവാൻ എന്ന് പറയുന്നത്. ശാന്തിധാമത്തിലാണ് ഈ ബാബ വസിക്കുന്നത്.

ഗീതം :-
അവസാനം ആ ദിനം ഇന്ന് വന്നു..............

ഓംശാന്തി.  
ബാബ ദാദയിലൂടെ അതായത് ശിവബാബ ബ്രഹ്മാവാകുന്ന ദാദയിലൂടെ മനസ്സിലാക്കി തരുകയാണ്, ഇത് ഉറപ്പിക്കണം. ലൗകിക സംബന്ധത്തിൽ അച്ഛൻ വേറെയായിരിക്കും, മുത്തച്ഛൻ വേറെയായിരിക്കും. മുത്തച്ഛന്റെ സമ്പത്ത് അച്ഛനിലൂടെ ലഭിക്കുകയാണ്. പറയാറുണ്ടല്ലോ മുത്തച്ഛന്റെ സമ്പത്ത് നേടുകയാണ് എന്ന്. ബാബ ദരിദ്രരുടെ നാഥനാണ്. ദരിദ്രരെ ആരാണോ കിരീടധാരിയാക്കുന്നത് അവരെയാണ് ദരിദ്രരുടെ നാഥൻ എന്ന് പറയുന്നത്. അതിനാൽ ആദ്യമാദ്യം ഈ നിശ്ചയം ഉണ്ടായിരിക്കണം ഇത് ആരാണ്? കാണുമ്പോൾ സാകാര മനുഷ്യനാണ്, ഇവരെയാണ് എല്ലാവരും ബ്രഹ്മാവെന്ന് പറയുന്നത്. നിങ്ങൾ എല്ലാവരും ബ്രഹ്മാകുമാരൻമാരും ബ്രഹ്മാകുമാരിമാരുമാണ്. നിങ്ങൾക്കറിയാം നമുക്ക് സമ്പത്ത് കിട്ടുന്നത് ശിവബാബയുടെ അടുത്ത് നിന്നാണ്. സർവ്വരുടേയും അച്ഛനായ ബാബ സമ്പത്ത് തരുന്നതിന് വേണ്ടി വന്നിരിക്കുകയാണ്. സുഖത്തിന്റെ സമ്പത്താണ് ബാബ തരുന്നത്. പിന്നീട് അരകല്പത്തിനു ശേഷം രാവണൻ ദു:ഖത്തിന്റെ ശാപവും തരും. ഭക്തി മാർഗ്ഗത്തിൽ ഭഗവാനെ കണ്ടു പിടിക്കുന്നതിന് വേണ്ടി എത്ര ബുദ്ധിമുട്ടുന്നുണ്ട്. എന്നാൽ ആർക്കും ഭഗവാനെ കിട്ടുന്നില്ല. ഭാരതവാസികൾ പാടാറുണ്ട് അങ്ങ് തന്നെയാണ് മാതാവും പിതാവുമെന്ന്........ പിന്നെ പറയുന്നു അങ്ങ് എപ്പോഴാണോ വരുന്നത് എന്റേതായി അങ്ങ് മാത്രമെ ഉണ്ടാവുകയുള്ളു, രണ്ടാമതാരും ഉണ്ടാകില്ല. വേറെ ആരോടും മമത്വം വെക്കില്ല എന്നും പറയാറുണ്ട്. എന്റേത് ഒരു ശിവബാബ മാത്രമായിരിക്കും. നിങ്ങൾക്കറിയാം ഈ ബാബ ദരിദ്രരുടെ നാഥനാണ്. ദരിദ്രനെ ധനവാനാക്കി മാറ്റുക, കക്കയെ വജ്രതുല്യമാക്കി മാറ്റുന്നുണ്ട് അർത്ഥം കലിയുഗത്തിലെ പതിതമായ ദരിദ്രരെ സത്യയുഗത്തിലെ കിരീടധാരിയാക്കാനാണ് ബാബ വന്നിരിക്കുന്നത്. നിങ്ങൾ കുട്ടികൾക്കറിയാം ഇവിടെ നമ്മൾ ബാപ്ദാദയുടെ അടുത്തേക്കാണ് വന്നിരിക്കുന്നത്. ഇവിടെ രണ്ടു പേരും ഒരുമിച്ചാണ്. ശിവബാബയും ബ്രഹ്മാവിന്റെ ആത്മാവും, രണ്ടു പേരും ഉണ്ടല്ലോ. ഒന്ന് ആത്മാവാണ്, മറ്റൊന്ന് പരമാത്മാവാണ്. നിങ്ങൾ എല്ലാവരും ആത്മാക്കളാണ്. പാടാറുണ്ട് ആത്മാക്കളും പരമാത്മാവും അനേക കാലം വേർപിരിഞ്ഞിരുന്നു.... ആദ്യം കണ്ടുമുട്ടുന്നത് നിങ്ങൾ ആത്മാക്കളെയാണ് അർത്ഥം എത്ര ആത്മാക്കളുണ്ടോ അവർ പരമാത്മാവായ ബാബയെ കാണുകയാണ്, ഓ ഗോഡ് ഫാദർ എന്ന് നിങ്ങൾ വിളിച്ചതും ബാബയെ ആണ്. അപ്പോൾ നിങ്ങൾ കുട്ടികളായല്ലോ. അച്ഛനിൽ നിന്നും തീർച്ചയായും സമ്പത്ത് കിട്ടും. ബാബ പറയുകയാണ് കിരീടധാരിയായിരുന്ന ഭാരതം ഇപ്പോൾ ദരിദ്രമായിരിക്കുകയാണ്. ഇപ്പോൾ ഞാൻ വീണ്ടും നിങ്ങൾ കുട്ടികളെ കിരീടധാരികളാക്കുന്നതിന് വന്നിരിക്കുകയാണ്. നിങ്ങൾ ഇരട്ടക്കിരീടധാരികളാകും. പവിത്രതയുടേതാണ് ഒരു കിരീടം, അത് പ്രകാശമായിട്ടാണ് കാണിക്കുന്നത്. രണ്ടാമത്തേത് രത്നങ്ങൾ പതിപ്പിച്ച കിരീടമാണ്. അതിനാൽ ആദ്യമാദ്യം ഈ ഗുഹ്യമായ രഹസ്യം മനസ്സിലാക്കി കൊടുക്കണം ബാപ്ദാദ ഒരുമിച്ചാണ്. ഈ ദാദ ഭഗവാനല്ല, മനുഷ്യന് ഭഗവാൻ ആകാൻ സാധിക്കില്ല. നിരാകാരനെയാണ് ഭഗവാനെന്ന് പറയുന്നത്. ശാന്തിധാമത്തിലാണ് ബാബ വസിക്കുന്നത്. എവിടെയാണോ നിങ്ങൾ എല്ലാ ആത്മാക്കളും വസിക്കുന്നത്, അതിനെ നിർവാണധാമം അഥവാ വാനപ്രസ്ഥം എന്ന് പറയുന്നു പിന്നീട് നിങ്ങൾ ആത്മാക്കൾക്ക് ശരീരം ധാരണ ചെയ്ത് ഇവിടെ പാർട്ട് അഭിനയിക്കേണ്ടതുണ്ട്. അരകല്പം സുഖത്തിന്റെ പാർട്ടായിരുന്നു, അരകല്പം ദു:ഖത്തിന്റെയും. ബാബ പറയുകയാണ് എപ്പോഴാണോ ദു:ഖം അവസാനിക്കുന്നത് അപ്പോഴാണ് ഞാൻ വരുന്നത്. ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ഇവിടെ നിങ്ങൾ ഭട്ഠിയിൽ ഇരിക്കുന്നതിനാണ് വന്നിരിക്കുന്നത്. ഇവിടെയിരിക്കുമ്പോൾ പുറമെയുള്ളതൊന്നും ഓർമ്മയിൽ വരരുത്. ഇവിടെ മാതാ പിതാവും കുട്ടികളുമാണ് ഉള്ളത്. മാത്രമല്ല ഇവിടെ ശൂദ്ര സമ്പ്രദായത്തിലെ ആരും ഇല്ല. ആര് ബ്രാഹ്മണനല്ലയോ അവരെ ശൂദ്രൻ എന്നാണ് പറയുക. അവരുടെ കൂട്ടുകെട്ട് ഇവിടെ ഇല്ല. ഇവിടെ ബ്രാഹ്മണരുടെ കൂട്ടുകെട്ടാണ് ഉള്ളത്. ബ്രാഹ്മണരായ കുട്ടികൾക്കറിയാം ശിവബാബ ബ്രഹ്മാബാബയിലൂടെ നമ്മളെ നരകവാസിയിൽ നിന്നും സ്വർഗ്ഗത്തിന്റെ രാജധാനിയുടെ അധികാരിയാക്കാനാണ് വന്നിരിക്കുന്നത്. ഇപ്പോൾ പതിതരായതു കൊണ്ട് നമ്മൾ അധികാരികൾ അല്ല. നമ്മൾ പാവനമായിരുന്നു പിന്നീട് 84 ജന്മങ്ങളുടെ ചക്രം കറങ്ങി സതോ രജോ തമോവിലേക്ക് വന്നു. ഏണിപ്പടിയിൽ 84 ജന്മങ്ങളുടെ കണക്ക് കാണിച്ചിട്ടുണ്ടല്ലോ. ബാബയിരുന്ന് കുട്ടികൾക്ക് മനസ്സിലാക്കി തരുകയാണ്. ഏത് കുട്ടികളെയാണോ ആദ്യമാദ്യം കാണുന്നത് അവരായിരിക്കും ആദ്യമാദ്യം സത്യയുഗത്തിലും വരിക. നിങ്ങൾ 84 ജന്മങ്ങൾ എടുത്തവരാണ്. രചയിതാവിന്റേയും രചനയുടേയും മുഴുവൻ ജ്ഞാനവും ഒരു ബാബയുടെ അടുത്താണ് ഉള്ളത്. ബാബയാണ് മനുഷ്യ സൃഷ്ടിയുടെ ബീജരൂപൻ. ഈ സൃഷ്ടിയുടെ ഉത്പത്തി, പാലന, വിനാശം ഇതെല്ലാം എങ്ങനെ നടക്കുന്നു എന്നതും ബീജത്തിൽ ഉണ്ടാകുമല്ലോ. ഇതും ബാബയാണ് മനസ്സിലാക്കി തരുന്നത്. ഇപ്പോൾ നിങ്ങൾക്കറിയാം ഭാരതവാസികൾ ദരിദ്രരാണ്. എപ്പോൾ ദേവി ദേവതകളായിരുന്നോ അപ്പോൾ എത്ര ധനവാനായിരുന്നു. വജ്രങ്ങൾ കൊണ്ട് കളിക്കുമായിരുന്നു. വജ്രങ്ങൾ കൊണ്ട് നിർമ്മിച്ച കൊട്ടാരങ്ങളിൽ ജീവിച്ചിരുന്നു. ഇപ്പോൾ ബാബ സ്മൃതി ഉണർത്തി തരുകയാണ് എങ്ങനെയാണ് നിങ്ങൾ 84 ജന്മങ്ങൾ എടുത്തത് എന്ന്. വിളിക്കുന്നുണ്ട് - ഹേ പതിത പാവനാ, ദരിദ്രരുടെ നാഥനായ ബാബാ വരൂ. ഞങ്ങൾ ദരിദ്രരെ വീണ്ടും സ്വർഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റു. സ്വർഗ്ഗത്തിൽ അളവറ്റ സുഖമുണ്ടായിരുന്നു, ഇപ്പോഴാണെങ്കിൽ അളവില്ലാത്ത ദുഖമാണ്. കുട്ടികൾക്കറിയാം ഇപ്പോൾ എല്ലാവരും പൂർണ്ണമായും പതിതരായി മാറിയിരിക്കുകയാണ്. ഇപ്പോൾ കലിയുഗത്തിന്റെ അവസാനമാണ് പിന്നീട് സത്യയുഗം വേണമല്ലോ. ആദ്യം ഭാരതത്തിൽ ഒരു ആദി സനാതന ദേവി ദേവതാ ധർമ്മമുണ്ടായിരുന്നു, അത് ഇപ്പോൾ പ്രായ ലോപമായി അതോടൊപ്പം എല്ലാവരും സ്വയത്തെ ഹിന്ദുവെന്ന് പറയാനും തുടങ്ങി. ഈ സമയത്ത് ക്രിസ്ത്യൻസും ധാരാളമായിരിക്കുന്നു, എന്തുകൊണ്ടെന്നാൽ ഹിന്ദു ധർമ്മത്തിലുള്ളവർ ധാരാളം അതിലേക്ക് പരിവർത്തനപ്പെട്ടു. നിങ്ങൾ ദേവി ദേവതകളുടെ യഥാർത്ഥത്തിലുള്ള കർമ്മം ശ്രേഷ്ഠമായിരുന്നു. നിങ്ങൾ പവിത്രമായ പ്രവൃത്തി മാർഗ്ഗത്തിലായിരുന്നു. ഇപ്പോൾ രാവണ രാജ്യത്തിൽ പതിതമായ പ്രവൃത്തി മാർഗ്ഗത്തിലുള്ളവരായി, അതിനാലാണ് ദു:ഖികളായത്. സത്യയുഗത്തെ ശിവാലയം എന്നാണ് പറയുക. ശിവബാബയാൽ സ്ഥാപിക്കപ്പെട്ട സ്വർഗ്ഗം. ബാബ പറയുന്നു ഞാൻ വന്ന് നിങ്ങളെ ശൂദ്രനിൽ നിന്നും ബ്രാഹ്മണനാക്കി സൂര്യവംശി ചന്ദ്രവംശി രാജധാനിയുടെ സമ്പത്ത് തരുകയാണ്. ഇത് ബാപ്ദാദയാണ്, ഇതൊരിക്കലും മറക്കരുത്. ശിവബാബ ബ്രഹ്മാബാബയിലൂടെ നമ്മളെ സ്വർഗ്ഗത്തിന്റെ അവകാശികളാക്കി മാറ്റുകയാണ് എന്തുകൊണ്ടെന്നാൽ പതിതമായ ആത്മാവിന് മുക്തിധാമത്തിലേക്ക് പോകാൻ സാധിക്കില്ല. ഇപ്പോൾ ബാബ പറയുകയാണ് ഞാൻ വന്ന് നിങ്ങൾക്ക് പാവനമാകുന്നതിനുള്ള വഴിയാണ് പറഞ്ഞു തരുന്നത്. ഞാൻ നിങ്ങളെ സ്വർഗ്ഗത്തിന്റെ അധികാരികളും കോടിപതികളാക്കിയുമാണ് പോയിരുന്നത്, തീർച്ചയായും നിങ്ങളുടെ സ്മൃതിയിൽ ഇത് ഉണ്ട് നിങ്ങൾ സ്വർഗ്ഗത്തിന്റെ അധികാരികളായിരുന്നു. ആ സമയത്ത് നിങ്ങൾ കുറച്ച് പേരെ ഉണ്ടാവുകയുള്ളു. ഇപ്പോഴാണെങ്കിൽ എത്ര മനുഷ്യരാണ്. സത്യയുഗത്തിൽ 9 ലക്ഷമാണ് ജനസംഖ്യ ഉണ്ടാവുക, അതിനാൽ ബാബ പറയുകയാണ് ഞാൻ ബ്രഹ്മാവിലൂടെ സ്വർഗ്ഗത്തിന്റെ സ്ഥാപനയും, ശങ്കരനിലൂടെ വിനാശവും ചെയ്യും. തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്, കല്പം മുമ്പത്തേതു പോലെ. എത്ര ബോംബുകളാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. 5000 വർഷങ്ങൾക്ക് മുമ്പും മഹാഭാരത യുദ്ധം നടന്നിട്ടുണ്ട്. ഭഗവാൻ വന്ന് രാജയോഗം പഠിപ്പിച്ച് മനുഷ്യരെ ദേവതയാക്കി മാറ്റിയിട്ടുണ്ട്. അതിനാൽ തീർച്ചയായും കലിയുഗി പഴയ ലോകത്തിന് വിനാശം ഉണ്ടാകണമല്ലോ. മുഴുവൻ വൈക്കോൽ കൂനക്കും തീ പിടിക്കും. ഇല്ലെങ്കിൽ എങ്ങനെയാണ് വിനാശം ഉണ്ടാവുക? ഇന്നുകാലത്ത് ബോംബുകളിൽ തീയും നിറക്കുന്നുണ്ട്. മിസൈലുകളുടെ മഴ പെയ്യും, ഭൂമികുലുക്കമെല്ലാം ഉണ്ടാകും അപ്പോഴല്ലേ വിനാശം ഉണ്ടാവുകയുള്ളു. പഴയ ലോകത്തിന്റെ വിനാശവും, പുതിയ ലോകത്തിന്റെ സ്ഥാപനയും നടക്കും. ഇത് സംഗമയുഗമാണ്. രാവണരാജ്യത്തിന് മരിക്കുകയും വേണം രാമരാജ്യം വിജയിക്കുകയും ചെയ്യും. പുതിയ ലോകം കൃഷ്ണന്റെ രാജ്യമായിരുന്നു. ലക്ഷ്മി നാരായണനു പകരം കൃഷ്ണന്റെ പേരാണ് പറയാറുള്ളത് എന്തുകൊണ്ടെന്നാൽ സുന്ദരനാണ് കൃഷ്ണൻ, ഏറ്റവും സ്നേഹി കുട്ടിയായിരിക്കും. ഇതൊന്നും മനുഷ്യർക്കറിയില്ല. കൃഷ്ണൻ വേറെ രാജധാനിയിലേയും, രാധ വേറെ രാജധാനിയിലേയും ആയിരുന്നു. ഭാരതം കിരീടധാരിയായിരുന്നു. ഇപ്പോഴാണെങ്കിൽ ദരിദ്രമാണ്. വീണ്ടും ബാബ വന്ന് കിരീടധാരിയാക്കി മാറ്റുകയാണ്. ഇപ്പോൾ ബാബ പറയുകയാണ് പവിത്രമാകൂ, അതോടൊപ്പം മനസ്സുകൊണ്ട് എന്നെ ഓർമ്മിക്കു എങ്കിൽ നിങ്ങൾ സതോപ്രധാനമാകും. പിന്നീട് ആരാണോ സേവനം ചെയ്ത് തനിക്കു സമാനമാക്കി മാറ്റുന്നത് അവർ ഉയർന്ന പദവി നേടും. ഇരട്ടക്കിരീടധാരിയാകും. സത്യയുഗത്തിൽ രാജാവും റാണിയും പ്രജയും എല്ലാവരും പവിത്രമായിരുന്നു. ഇപ്പോഴാണെങ്കിൽ പ്രജ ഭരിക്കുന്ന രാജ്യമാണ്. രണ്ട് കിരീടവും ഇല്ല. ബാബ പറയുകയാണ് എപ്പോഴാണോ ഇങ്ങനെയുള്ള അവസ്ഥ വരുന്നത് അപ്പോൾ ഞാൻ വരും. ഇപ്പോൾ ഞാൻ നിങ്ങൾ കുട്ടികൾക്ക് രാജയോഗം പഠിപ്പിച്ചു തരുകയാണ്. ഞാനാണ് പതിത പാവനൻ. ഇപ്പോൾ നിങ്ങൾ എന്നെ ഓർമ്മിക്കു എങ്കിൽ നിങ്ങളുടെ ഉള്ളിലെ കറ ഇല്ലാതാകും. പിന്നെ സതോപ്രധാനമാകും. ഇപ്പോൾ ശ്യാമനിൽ നിന്നും സുന്ദരനാകണം. സ്വർണ്ണത്തിൽ ക്ലാവ് പിടിച്ചാൽ അത് കറുത്ത് പോകും അതിനാൽ ഇപ്പോൾ ക്ലാവിനെ ഇല്ലാതാക്കണം. പരിധിയില്ലാത്ത ബാബ പറയുകയാണ് നിങ്ങൾ കാമ ചിതയിൽ ഇരുന്ന് കറുത്ത് പോയിരിക്കുകയാണ്, ഇപ്പോൾ ജ്ഞാന ചിതയിൽ ഇരിക്കൂ അതോടൊപ്പം എല്ലാറ്റിൽ നിന്നും മമത്വം ഇല്ലാതാക്കണം. നിങ്ങൾ എന്റെ പ്രിയതമകളാണ്. ഭക്തർ എല്ലാവരും ഭഗവാനെയല്ലേ ഓർമ്മിക്കുന്നത്. സത്യ-ത്രേതാ യുഗങ്ങളിൽ ഭക്തി ഉണ്ടാകില്ല. അവിടെ ജ്ഞാനത്തിന്റെ പ്രാലബ്ധമായിരിക്കും. ബാബ വന്ന് ജ്ഞാനത്തിലൂടെ രാത്രിയെ പകലാക്കുകയാണ്. അല്ലാതെ ശാസ്ത്രം പഠിച്ചതിലൂടെ പകലിലേക്ക് വരും എന്നല്ല. അതെല്ലാം ഭക്തിയുടെ സാമഗ്രികളാണ്. ജ്ഞാന സാഗരനും പതിത പാവനനും ഒരു ബാബയെ ഉള്ളു, ഈ ബാബ വന്ന് തന്റെ കുട്ടികൾക്ക് സൃഷ്ടി ചക്രത്തിന്റെ ജ്ഞാനം നൽകി യോഗം അഭ്യസിപ്പിക്കുകയാണ്. ഈശ്വരനോടൊപ്പം യോഗം വെക്കുന്നവർ യോഗ യോഗേശ്വരനാകും പിന്നീട് രാജ രാജേശ്വരനാകും, രാജ രാജേശ്വരിയാകും. നിങ്ങൾ ഈശ്വരനിലൂടെ രാജാക്കൻമാരുടേയും രാജാവാകുകയാണ്. ആരാണോ പാവനമായ രാജാക്കൻമാർ അവർ തന്നെയാണ് പതിതരായത്. സ്വയം പൂജ്യനും പിന്നീട് പൂജാരിയുമാകുന്നു. ഇപ്പോൾ എത്ര കഴിയുമോ ഓർമ്മയുടെ യാത്രയിലിരിക്കു. ഏതുപോലെയാണോ പ്രിയതമൻ പ്രിയതമയെ ഓർമ്മിക്കുന്നത് അതു പോലെ. ഏതുപോലെയാണോ വിവാഹനിശ്ചയം കഴിയുന്നതോടെ പരസ്പരം രണ്ടു പേരും ഓർമ്മിക്കുമല്ലോ. എന്നാൽ ബാബയാകുന്ന പ്രിയതമന് ഭക്തിയിൽ ധാരാളം പ്രിയതമകളുണ്ട്. എല്ലാവരും ദു:ഖത്തിൽ ബാബയെ ഓർമ്മിക്കുന്നുണ്ട്-അല്ലയോ ഭഗവാനെ ഞങ്ങളുടെ ദു:ഖത്തെ ഇല്ലാതാക്കി സുഖം തരൂ എന്ന്. ഇവിടെയാണെങ്കിൽ ശാന്തിയുമില്ല, സുഖവുമില്ല. സത്യയുഗത്തിൽ ഇത് രണ്ടും ഉണ്ടാകും.

ഇപ്പോൾ നിങ്ങൾക്കറിയാം ആത്മാവ് എങ്ങനെയാണ് 84 ജന്മങ്ങളുടെ പാർട്ട് അഭിനയിക്കുന്നത്. ബ്രാഹ്മണൻ, ദേവത, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രനായി തീരുന്നു. 84 ജന്മങ്ങളുടെ ഏണിപ്പടി ബുദ്ധിയിലില്ലേ. ഇപ്പോൾ എത്ര കഴിയുമോ ബാബയെ ഓർമ്മിക്കണം അതിലൂടെ പാപം മുറിഞ്ഞു പോകണം. കർമ്മം ചെയ്യുമ്പോഴും ബുദ്ധിയിൽ ബാബയുടെ ഓർമ്മ ഉണ്ടായിരിക്കണം. ബാബയിൽ നിന്നും നമ്മൾ സ്വർഗ്ഗത്തിന്റെ സമ്പത്ത് നേടുകയാണ്. ബാബയേയും സമ്പത്തിനേയും ഓർമ്മിക്കണം. ഓർമ്മയിലൂടെ മാത്രമേ പാപം മുറിയുകയുള്ളൂ. എത്രത്തോളം ഓർമ്മയിലിരിക്കുന്നോ അത്രയും പവിത്രതയുടെ പ്രകാശം വരും. കറ ഇല്ലാതാവുകയും ചെയ്യും. എത്ര കഴിയുമോ കുട്ടികൾ സമയം കണ്ടുപിടിച്ച് ഓർമ്മയിൽ ഇരിക്കാനുള്ള ഉപായം കണ്ടുപിടിക്കണം. അതിരാവിലെ നല്ല സമയം നിങ്ങൾക്ക് കിട്ടും. ഇതിനുള്ള പുരുഷാർത്ഥം ചെയ്യണം. ഗൃഹസ്ഥ വ്യവഹാരത്തിൽ ഇരുന്നോളു, കുട്ടികളുടെ സംരക്ഷണം ചെയ്തോളൂ പക്ഷെ ഈ അന്തിമ ജന്മം പവിത്രമായിരിക്കണം. കാമചിതയിൽ ഇരിക്കരുത്. ഇപ്പോൾ നിങ്ങൾ ജ്ഞാന ചിതയിലാണ് ഇരിക്കുന്നത്. ഈ പഠിപ്പ് വളരെ ഉയർന്നതാണ്, ഇതിന് ബുദ്ധി സ്വർണ്ണ പാത്രമായിരിക്കണം. ഓർമ്മയിൽ ഇരിക്കുന്നില്ലെങ്കിൽ അത് ഇരുമ്പിന്റെ പാത്രമായി തീരും. ബാബയെ ഓർമ്മിക്കുന്നതിലൂടെ സ്വർഗ്ഗത്തിന്റെ അധികാരിയായി തീരും. ഇത് വളരെ സഹജമാണ്. ഇതിൽ മുഖ്യമായത് പവിത്രതയാണ്. ഓർമ്മയിലൂടെയാണ് പവിത്രമാകുന്നത്. അതോടൊപ്പം സൃഷ്ടി ചക്രത്തെ ഓർമ്മിക്കുന്നതിലൂടെ സ്വർഗ്ഗത്തിന്റെ അധികാരിയാകും. നിങ്ങൾക്ക് വീടൊന്നും ഉപേക്ഷിക്കേണ്ട ആവശ്യമില്ല. ഗൃഹസ്ഥ വ്യവഹാരത്തിൽ ഇരിക്കണം. ബാബ പറയുകയാണ് 63 ജന്മങ്ങളായി നിങ്ങൾ പതിത ലോകത്തിലാണ് ജീവിക്കുന്നത്. ഇപ്പോൾ ശിവാലയം- അമരലോകത്തിലേക്ക് പോകുന്നതിന് വേണ്ടി നിങ്ങൾക്ക് ഈ ഒരു ജന്മം പവിത്രമായി മാറുന്നതിൽ എന്താണ് കുഴപ്പം. വളരെയധികം സമ്പാദ്യമുണ്ടാകും. 5 വികാരങ്ങളുടെ മുകളിൽ വിജയം നേടണം അപ്പോഴെ ജഗത്ജീത്താകു. ഇല്ലെങ്കിൽ പദവി പ്രാപ്തമാക്കാൻ സാധിക്കില്ല. ബാബ പറയുകയാണ് -എല്ലാവർക്കും മരിക്കുക തന്നെ വേണം. ഇത് അന്തിമ ജന്മമാണ് പിന്നീട് നിങ്ങൾ പുതിയ ലോകത്തിലേക്ക് പോയി രാജ്യം ഭരിക്കും. വജ്രങ്ങളുടേയും രത്നങ്ങളുടേയും ഖജനാവുകൾ നിറഞ്ഞിരിക്കും. അവിടെ നിങ്ങൾ വജ്രങ്ങളും രത്നങ്ങളും കൊണ്ട് കളിക്കും. അതിനാൽ ഇങ്ങനെയുള്ള അച്ഛന്റെ കുട്ടിയായിട്ടുണ്ടങ്കിൽ ആ അച്ഛന്റെ നിർദ്ദേശത്തിന് അനുസരിച്ച് നടക്കണം. ശ്രീമതത്തിലൂടെയാണ് നിങ്ങൾ ശ്രേഷ്ഠരാകുന്നത്. രാവണന്റെ നിർദേശത്തിലൂടെ നിങ്ങൾ ഭ്രഷ്ടാചാരിയായി മാറുകയാണ് ചെയ്തത്. ഇപ്പോൾ ബാബയുടെ ശ്രീമത്തിലൂടെ നടന്ന് തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമാകണം. ബാബയെ ഓർമ്മിക്കു വേറെ ഒരു ബുദ്ധിമുട്ടും ബാബ തരുന്നില്ല. ഭക്തി മാർഗ്ഗത്തിൽ ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിച്ചവരാണ് നിങ്ങൾ. ഇപ്പോൾ കേവലം ബാബയേയും സൃഷ്ടി ചക്രത്തേയും ഓർമ്മിക്കൂ. സ്വദർശന ചക്രധാരിയാകൂ എങ്കിൽ നിങ്ങൾ 21 ജന്മങ്ങളിലേക്ക് ചക്രവർത്തിയാകും. അനേക തവണ നിങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് അതുപോലെ നഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അരകല്പം സുഖമാണെങ്കിൽ അടുത്ത അരകല്പം ദു:ഖവുമായിരിക്കും. ബാബ പറയുകയാണ് ഞാൻ കല്പ കല്പം സംഗമത്തിലാണ് വരുന്നത്. നിങ്ങളെ സുഖധാമത്തിന്റെ അധികാരിയാക്കി മാറ്റും. ഇപ്പോൾ നിങ്ങൾക്ക് സ്മൃതി വന്നിരിക്കുന്നു, നമ്മൾ എങ്ങനെയാണ് ചക്രം കറങ്ങിയത് എന്ന്. ഈ ചക്രത്തെ തന്റെ ബുദ്ധിയിൽ വെക്കണം. ബാബയാണ് ജ്ഞാനസാഗരൻ. നിങ്ങൾ ഇവിടെ പരിധിയില്ലാത്ത ബാബയുടെ അടുത്താണ് ഇരിക്കുന്നത്. ഉയർന്നതിലും ഉയർന്ന ഭഗവാൻ പ്രജാപിതാ ബ്രഹ്മാവിലൂടെ നിങ്ങൾക്ക് സമ്പത്ത് നൽകുകയാണ്. അതിനാൽ ഇപ്പോൾ വിനാശം നടക്കുന്നതിന് മുമ്പ് ബാബയെ ഓർമ്മിക്കൂ, പവിത്രമാകൂ. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) നിരന്തരം ബാബയുടെ ഓർമ്മയിൽ കഴിയുന്നതിനു വേണ്ടി ബുദ്ധിയെ സ്വർണ്ണ പാത്രമാക്കി മാറ്റണം. കർമ്മം ചെയ്യുമ്പോഴും ബാബയുടെ ഓർമ്മ ഉണ്ടാകണം, ഓർമ്മയിലൂടെയാണ് പവിത്രതയുടെ പ്രകാശം വരുന്നത്.

2) ഒരിക്കലും മുരളി മുടക്കരുത്. ഡ്രാമയുടെ രഹസ്യത്തെ നല്ല രീതിയിൽ മനസ്സിലാക്കണം. ഭട്ഠിയിൽ ഇരിക്കുമ്പോൾ പുറത്തുള്ള ഒരു കാര്യത്തിന്റേയും ഓർമ്മ വരരുത്.

വരദാനം :-
പരസ്പരം വിശേഷത കാണുകയും വർണിക്കുകയും ചെയ്യുന്ന ശ്രേഷ്ഠതാസമ്പന്ന ഹോളീഹംസമായി ഭവിക്കട്ടെ.

സംഗമയുഗത്തിൽ ഓരോ കുട്ടികൾക്കും ജ്ഞാനത്തിലൂടെ എന്തെങ്കിലുമെന്തെങ്കിലും വിശേഷഗുണം അവശ്യം പ്രാപ്തമാണ്. അതിനാൽ ഹോളീഹംസമായി ഓരോരുത്തരുടെയും വിശേഷതയെ കാണൂ, വർണിക്കൂ. ഏതു സമയത്താണോ ആരുടെയെങ്കിലും ദുർബലതയെ കാണുകയോ കേൾക്കുകയോ ചെയ്യുന്നത് അപ്പോൾ മനസിലാക്കണം -ഈ ദുർബലത ഇവരുടേതല്ല, എന്റേതാണ്. എന്തെന്നാൽ നാമെല്ലാവരും ഒരച്ഛന്റേതാണ്, ഒരു കുടുംബത്തിലേതാണ്, ഒരു മാലയിലെ മണികളാണ്. സ്വന്തം ദുർബലതയെ പ്രസിദ്ധപ്പെടുത്താൻ ആഗ്രഹിക്കാത്ത പോലെ ഇങ്ങനെ മറ്റുള്ളവരുടെ ദുർബലതയുടെയും വർണന ചെയ്യാതിരിക്കൂ. ഹോളീഹംസം അർത്ഥം വിശേഷതകളെ ഗ്രഹിക്കുക, ദുർബലതകളെ കളയുക.

സ്ലോഗന് :-
സമയത്തെ മിച്ചപ്പെടുത്തുന്ന തീവ്രപുരുഷാർഥി തന്നെയാണ് സദാ വിജയി

അവ്യക്തസൂചനകൾ- ഏകതയുടെയും വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലതാസമ്പന്നമായി ഭവിക്കട്ടെ

മുത്തുകളുടെ വിശേഷത പോലെ- ഒരേ പോലുള്ള മുത്തുകൾ മാലയുടെ ഒരു ചരടിൽ തന്നെ കോർക്കുന്നു. ഇങ്ങനെ താങ്കളെല്ലാവരും വൈജയന്തി മാലയുടെ മുത്തുകളും എപ്പോഴാണോ ഏകമതം, ഒരേ ആളുടെ ഓർമയിൽ ഏകരസസ്ഥിതിയുള്ളവർ, ഒന്നായി കാണപ്പെടണം. അപ്പോഴേ മാലയിൽ കോർക്കപ്പെടുകയുള്ളൂ. അഥവാ പരസ്പരം രണ്ടു മതങ്ങളാണ് എങ്കിൽ അവർ രണ്ടാമത്തെ അതായത് 16000ന്റെ മാലയിലെ മണികളായി മാറുന്നു.