09.03.25    Avyakt Bapdada     Malayalam Murli    20.03.2004     Om Shanti     Madhuban


ഈ വര്ഷം വിശേഷിച്ചും ജീവന്മുക്തി വര്ഷത്തിന്റെ രൂപത്തില് ആഘോഷിക്കൂ ഏകതയിലൂടെയും ഏകാഗ്രതയിലൂടെയും ബാബയെ പ്രത്യക്ഷപ്പെടുത്തൂ.


ഇന്ന് സ്നേഹസാഗരന് നാനാവശത്തെയും സ്നേഹി കുട്ടികളെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ബാബയ്ക്കും കുട്ടികളോട് ഹൃദയത്തില് നിന്നുമുളള അവിനാശി സ്നേഹമുണ്ട്. ഈ പരമാത്മാ സ്നേഹം ഹൃദയത്തില് നിന്നുമുളള സ്നേഹം കേവലം ബാബയ്ക്കും ബ്രാഹ്മണ കുട്ടികള്ക്കും മാത്രമേ അറിയൂ. പരമാത്മാ സ്നേഹത്തിനു അര്ഹരാകുന്നത് കേവലം താങ്കള് ബ്രാഹ്മണാത്മാക്കള് മാത്രമാണ്. ഭക്തര് പരമാത്മാ സ്നേഹത്തിനായി ദാഹിക്കുകയാണ്. വിളിക്കുകയാണ്. താങ്കള് ഭാഗ്യശാലികളായ ബ്രാഹ്മണാത്മാക്കള് ആ സ്നേഹത്തിന്റെ പ്രാപ്തിക്ക് അര്ഹരാണ്. എന്തുകൊണ്ടാണ് കുട്ടികള്ക്ക് വിശേഷ സ്നേഹമുളളതെന്ന് ബാപ്ദാദയ്ക്ക് അറിയാം. എന്തുകൊണ്ടെന്നാല് ഈ സമയത്താണ് സര്വ്വ ഖജനാക്കളുടെയും അധികാരിയിലൂടെ സര്വ്വ ഖജനാക്കളും പ്രാപ്തമാകുന്നത്. ഈ ഖജനാക്കള് കേവലം ഈയൊരു ജന്മത്തിലല്ല പ്രാപ്തമാകുന്നത്, അനേക ജന്മങ്ങള് വരെയ്ക്കും ഈ അവിനാശി ഖജനാക്കള് പ്രാപ്തമാണ്. താങ്കള് ബ്രാഹ്മണാത്മാക്കള്ക്ക് ലോകത്തിലെ മനുഷ്യരെ പോലെ വെറും കൈയ്യോടെ പോകാന് സാധിക്കില്ല. സര്വ്വ ഖജനാക്കളും നമ്മുടെ കൂടെയുണ്ടാകുന്നു. അപ്പോള് ഇതുപോലെ അവിനാശി ഖജനാക്കള് പ്രാപ്തമാക്കിയ ലഹരിയുണ്ടോ? എല്ലാ കുട്ടികളും അവിനാശി ഖജനാക്കള് പ്രാപ്തമാക്കിയല്ലോ. സമ്പാദ്യത്തിന്റെ ലഹരി അഥവാ സന്തോഷം സദാ ഉണ്ടായിരിക്കും. ഓരോരുത്തരുടെയും മുഖത്ത് സമ്പാദ്യത്തിന്റെ തിളക്കം കാണപ്പെടുന്നു. ബാബയിലൂടെ ഏതെല്ലാം ഖജനാക്കളാണ് പ്രാപ്തമായതെന്ന് അറിയാമോ? തന്റെ സമ്പാദ്യത്തിന്റെ കണക്ക് പരിശോധിക്കാനറിയാമോ? ബാബ തന്റെ എല്ലാ മക്കള്ക്കും ഓരോ ഖജനാക്കളും അളവറ്റ രീതിയിലാണ് നല്കുന്നത്. ചിലര്ക്ക് കുറവും ചിലര്ക്ക് കൂടുതലും നല്കുന്നില്ല. ഓരോ കുട്ടികളും അളവറ്റ അഖണ്ഡ അവിനാശി ഖജനാക്കളുടെ അധികാരിയാണ്. ബാലകനാവുക അര്ത്ഥം സര്വ്വ ഖജനാക്കളുടെയും അധികാരിയാവുകയാണ്. അപ്പോള് ബാപ്ദാദ എത്ര ഖജനാക്കളാണ് നല്കിയതെന്ന് എമര്ജ്ജ് ചെയ്യൂ.

ഏറ്റവും ആദ്യത്തെ ഖജനാവാണ് ജ്ഞാനധനം, എല്ലാവര്ക്കും ജ്ഞാന ധനം ലഭിച്ചല്ലോ? ലഭിച്ചോ അതോ ലഭിക്കണമോ? അതോ ലഭിച്ചിട്ടുണ്ട് എന്നാല് കുറെ നഷ്ടപ്പെട്ടതാണോ? ജ്ഞാന ധനം അര്ത്ഥം വിവേകശാലിയായി ത്രികാലദര്ശിയായി ഓരോ കര്മ്മവും ചെയ്യുകയാണ്. ജ്ഞാനികളായി മാറുക. മുഴുവന് ജ്ഞാനത്തെയും മൂന്നുകാലങ്ങളുടെയും ജ്ഞാനത്തെ മനസ്സിലാക്കി ജ്ഞാന ധനത്തെ കാര്യത്തില് ഉപയോഗിക്കുക. ഈ ജ്ഞാനത്തിന്റെ ഖജനാക്കളെ പ്രത്യക്ഷ ജീവിതത്തില് ഓരോ കാര്യങ്ങളില് ഉപയോഗിക്കുന്നതിലൂടെ വിധിയലൂടെ സിദ്ധി ലഭിക്കുന്നു - ഇതിലൂടെ പല ബന്ധനങ്ങളില് നിന്നും മുക്തി-ജീവന്മുക്തിയും ലഭിക്കുന്നു. അനുഭവം ചെയ്യുന്നുണ്ടോ? അല്ലാതെ സത്യയുഗത്തിലല്ല ജീവന്മുക്തി ലഭിക്കുന്നത്. ഇപ്പോഴും സംഗമയുഗത്തിലെ ഈ ജീവിതത്തില് അനേക പരിധിയുളള ബന്ധനങ്ങളില് നിന്നും മുക്തി ലഭിക്കുന്നു. ജീവിത ബന്ധനം മുക്തമാകുന്നു. എത്ര ബന്ധനങ്ങളില് നിന്നാണ് മുക്തമായതെന്ന് അറിയാമല്ലോ? എത്ര പ്രകാരത്തിലുളള അയ്യോ-അയ്യോ എന്നതില് നിന്നാണ് മുക്തമായത്? ഇപ്പോള് ആഹാ ആഹാ എന്ന പാട്ടാണ് പാടിക്കൊണ്ടിരിക്കുന്നത്. അഥവാ ഏതൊരു കാര്യത്തിലാണെങ്കിലും ലേശം പോലും സങ്കല്പത്തിലാണെങ്കിലും സ്വപ്നത്തിലാണെങ്കിലും അയ്യോ-അയ്യോ എന്ന് മനസ്സില് വരുന്നു എങ്കില് ജീവന്മുക്തമല്ല. ആഹാ ആഹാ ആഹാ അങ്ങനെയല്ലേ? മാതാക്കള് അയ്യോ അയ്യോ എന്ന് പറയുന്നില്ലല്ലോ? ഇടയ്ക്കിടെ പറയുന്നുണ്ടോ? പാണ്ഡവര് പറയുന്നുണ്ടോ? വായിലൂടെ പറയുന്നില്ലെങ്കിലും മനസ്സില് സങ്കല്പത്തിലാണെങ്കില് പോലും അഥവാ ഏതെങ്കിലും കാര്യത്തില് അയ്യോ എന്ന് പറഞ്ഞു അര്ത്ഥം പറക്കാന് സാധിക്കില്ല. അയ്യോ അര്ത്ഥം ബന്ധനമാണ്, ഫ്ളൈ അര്ത്ഥം പറക്കുക, പറക്കുന്ന കലയാണ് അതായത് ജീവന്മുക്തി ബന്ധന മുക്തം. അപ്പോള് പരിശോധിക്കൂ, ഏതുവരെ ബ്രാഹ്മണാത്മാക്കള് സ്വയം ബന്ധനമുക്തമല്ലയോ, ഏതെങ്കിലും വജ്രത്തിന്റെയോ സ്വര്ണ്ണത്തിന്റെയോ ചരടില് ബന്ധിക്കപ്പെട്ടിട്ടുണ്ടെങ്കില് സര്വ്വാത്മാക്കള്ക്കായുളള മുക്തിയുടെ വാതില് തുറക്കപ്പെടുകയില്ല. താങ്കള് ബന്ധനമുക്തമാകുന്നതിലൂടെ സര്വ്വാത്മാക്കള്ക്കും മുക്തിയുടെ വാതില് തുറക്കപ്പെടുന്നു. അപ്പോള് മുക്തിയുടെ വാതില് തുറക്കുവാന് സര്വ്വാത്മാക്കളെയും ദുഖത്തില് നിന്നും അശാന്തിയില് നിന്നും മുക്തമാക്കുവാനുളള ഉത്തരവാദിത്തം താങ്കള്ക്കുളളതാണ്.

അപ്പോള് പരിശോധിക്കൂ - തന്റെ ഉത്തരവാദിത്തം എത്രത്തോളം നിറവേറ്റിയിട്ടുണ്ട്? താങ്കളെല്ലാവരും ബാപ്ദാദയോടൊപ്പം വിശ്വപരിവര്ത്തനത്തിന്റെ കരാറ് ഏറ്റെടുത്തിട്ടുണ്ട്. കരാര് ഏറ്റെടുത്തിട്ടില്ലേ, ഉത്തരവാദിത്വമുണ്ടല്ലോ? അഥവാ ബാബ ആഗ്രഹിക്കുന്നു എങ്കില് സര്വ്വതും ചെയ്യാന് സാധിക്കുന്നു. എന്നാല് ബാബയ്ക്ക് മക്കളോട് സ്നേഹമുണ്ട്, ഒറ്റയ്ക്ക് ചെയ്യാന് ആഗ്രഹിക്കുന്നില്ല, ബാബ അവതരിക്കപ്പെട്ടതോടെ താങ്കള് കുട്ടികളും ഒരുമിച്ച് അവതരിച്ചതാണ്. ശിവരാത്രി ആഘോഷിച്ചതല്ലേ. ആരുടെയാണ് ആഘോഷിച്ചത്? കേവലം ബാപ്ദാദയുടെത് മാത്രമാണോ? താങ്കളെല്ലാവരുടെയും ആഘോഷിച്ചില്ലേ? ബാബയുടെ ആദി മുതല് അന്തിമം വരെയുളള കൂട്ടുകാരാണ് താങ്കള്. ഈ ലഹരിയുണ്ടോ? ബാബയുടെ ആദി മുതല്ക്ക് അന്തിമം വരെയുളള കൂട്ടുകാരാണ് എന്ന ലഹരിയുണ്ടോ? ഭഗവാന്റെ കൂട്ടുകാരാണ്.

അപ്പോള് ബാപ്ദാദ ഇപ്പോള് ഈ സീസണിന്റെ അന്തിമത്തില് കുട്ടികളില് നിന്നും ആഗ്രഹിക്കുന്നത് എന്താണെന്ന് പറയട്ടെ? കേവലം കേള്ക്കുകയല്ല, ചെയ്യുകയാണ് വേണ്ടത്. ശരിയല്ലേ ടീച്ചേഴ്സ്? ടീച്ചേഴ്സ് കൈകള് ഉയര്ത്തൂ. ടീച്ചര്മാര് ചൂടു കാരണം വിശറി കൊണ്ട് വീശുന്നു. ശരി, എല്ലാ ടീച്ചേഴ്സും ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുമല്ലോ? ശരി. കൈ വീശുന്നതിലൂടെ കാറ്റും ലഭിക്കുന്നു, കൈകളും ഇളകുന്നു. ദൃശ്യം വളരെ സുന്ദരമായി തോന്നുന്നു. വളരെ നല്ലത്. അപ്പോള് ബാപ്ദാദ ഈ സീസണിലെ സമാപ്തി ആഘോഷത്തില് ഒരു പുതിയ പ്രകാരത്തിലുളള ദീപാവലി ആഘോഷിക്കുവാന് ആഗ്രഹിക്കുന്നു. മനസ്സിലായോ? പുതിയ പ്രകാരത്തിലുളള ദീപാവലി ആഘോഷിക്കുവാന് ആഗ്രഹിക്കുന്നു. താങ്കളെല്ലാവരും ദീപാവലി ആഘോഷിക്കുവാന് തയ്യാറാണോ? തയ്യാറായവര് കൈകള് ഉയര്ത്തൂ. വെറുതെ അതെ എന്ന് പറയരുത്. ബാപ്ദാദയെ സന്തോഷിപ്പിക്കുവാനായി കൈകള് ഉയര്ത്തരുത്. ഹൃദയത്തില് നിന്നും ഉയര്ത്തണം. ശരി. ബാപ്ദാദ തന്റെ ഹൃദയത്തില് നിന്നുമുളള ആശകളെ സമ്പന്നമാക്കുന്ന തെളിഞ്ഞ ദീപങ്ങളെ കാണാന് ആഗ്രഹിക്കുന്നു. ബാപ്ദാദയുടെ ആശാദീപങ്ങളുടെ ദീപാവലി കാണാനാണ് ആഗ്രഹിക്കുന്നത്. മനസ്സിലായോ ഏതൊരു ദീപാവലിയാണെന്ന്? സ്പഷ്ടമായോ?

അപ്പോള് ബാപ്ദാദയുടെ ആശാദീപങ്ങള് എന്തെല്ലാമാണ്? അടുത്ത വര്ഷം മുതല്ക്ക് ഈ വര്ഷത്തെ സീസണ് പൂര്ത്തിയായി. ബാപ്ദാദയും പറഞ്ഞിരുന്നു, താങ്കളെല്ലാവരും സങ്കല്പം എടുത്തിരുന്നു, ഓര്മ്മയുണ്ടോ? ചിലര് സങ്കല്പം എടുത്തതുവരെ മാത്രമെയുളളൂ, മറ്റു ചിലര് സങ്കല്പത്തെ പകുതി പൂര്ത്തീകരിച്ചു. ചിലര് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ഏത് സങ്കല്പം? പുതിയ കാര്യമല്ല, പഴയ കാര്യമാണ് - സ്വപരിവര്ത്തനത്തിലൂടെ വിശ്വ പരിവര്ത്തനം. വിശ്വത്തിന്റെ കാര്യം ഉപേക്ഷിക്കൂ, എന്നാല് ബാപ്ദാദ കാണാന് ആഗ്രഹിക്കുന്നത് സ്വപരിവര്ത്തനത്തിലൂടെ ബ്രാഹ്മണ പരിവാരത്തിന്റെ പരിവര്ത്തനമാണ്. ഇപ്പോള് ഇത് കേള്ക്കാന് ആഗ്രഹിക്കുന്നില്ല, ഇങ്ങനെയാണെങ്കില് നല്ലത്, ഇവര് പരിവര്ത്തനപ്പെട്ടാല് ഞാന് പരിവര്ത്തനപ്പെടാം, ഇവര് ചെയ്താല് ഞാന് ചെയ്യാമെന്ന്... ബാബ കേള്ക്കാന് ആഗ്രഹിക്കുന്നില്ല. ഈ കാര്യത്തില് ഓരോ കുട്ടികളോടും ബ്രഹ്മാബാബ പറയുന്നതിനാണ് - എനിക്ക് സമാനം അര്ജ്ജുനനാകൂ. പരിവര്ത്തനത്തിന്റെ കാര്യത്തില് ആദ്യം ഞാന്. ആദ്യം അവര് എന്നല്ല, ആദ്യം ഞാന്. ഈ ഞാന് എന്നത് മംഗളകാരിയാണ്. ബാക്കി പരിധിയുളള ഞാന് എന്ന ഭാവം താഴേക്ക് വീഴ്ത്തുന്നതാണ്. ഇങ്ങനെ പറയാറുണ്ടല്ലോ - ചെയ്യുന്നവനാണ് അര്ജുനന്. അര്ജുനന് അര്ത്ഥം നമ്പര്വണ്. നമ്പര്വൈസല്ല. നമ്പര്വണ്. അപ്പോള് താങ്കള് രണ്ടാം നമ്പറിലാണോ വരാന് ആഗ്രഹിക്കുന്നത്, അതോ നമ്പര്വണ്ണാണോ? പല കാര്യങ്ങളിലും ബാപ്ദാദ കണ്ടു - ചിരിക്കാനുളള ഒരു കാര്യമാണ്, പരിവാരത്തിലെ കാര്യമാണ് കേള്പ്പിക്കുന്നത്. പരിവാരം ഇവിടെയുണ്ടല്ലോ. ചില കാര്യങ്ങളുടെ വാര്ത്തകള് ബാപ്ദാദയുടെ പക്കല് വരാറുണ്ട്. വിശേഷാത്മാക്കള് നിമിത്തമാകുന്ന ചില പരിപാടികളുണ്ടല്ലോ.. അപ്പോള് ബാപ്ദാദയുടെ പക്കല് ദാദിമാരുടെ പക്കല് വാര്ത്തകള് വരാറുണ്ട്. സാകാരത്തില് നിമിത്തം ദാദിമാരാണല്ലോ. ബാപ്ദാദയുടെ പക്കല് സങ്കല്പങ്ങള് എത്തുന്നുണ്ട്. എന്ത് സങ്കല്പങ്ങളാണ് എത്തിച്ചേരുന്നത്? എന്റെ പേരും ഇതില് വരണം. എനിക്കെന്താ കുറവ്. എന്തുകൊണ്ട് എന്റെ പേര് വരുന്നില്ല. അപ്പോള് ബാബ പറയുന്നു - അല്ലയോ അര്ജുനാ എന്നതില് താങ്കളുടെ പേര് എന്തുകൊണ്ടില്ല. വേണ്ടതല്ലേ. അതോ വേണ്ടേ? മഹാരഥികളോട് ചോദിക്കുന്നു വേണ്ടതല്ലേ? അപ്പോള് ബ്രഹ്മാബാബ എന്താണോ ചെയ്ത് കാണിച്ചത്, ബാബ ആരെയും നോക്കിയില്ലല്ലോ, ഇവര് ചെയ്തില്ല, അവര് ചെയ്തില്ല എന്നൊന്നും നോക്കിയില്ലല്ലോ... ആദ്യം ഞാന്. ഈ ഞാന് എന്നതില് ആദ്യം കേള്പ്പിച്ച പോലെ അനേക പ്രകാരത്തിലുളള രാജകീയ രൂപത്തിലുളള ഞാന് ഉണ്ട്. അതെല്ലാം സമാപ്തമാക്കണം. ഈ സീസണിന്റെ സമാപ്തിയിലുളള ബാപ്ദാദയുടെ ആഗ്രഹമിതാണ്, ആരെല്ലാമാണോ സ്വയത്തെ ബ്രഹ്മാകുമാര്-കുമാരി എന്ന് പറയുന്നത്, അംഗീകരിക്കുന്നത്, അറിയുന്നത്, ഓരോ ബ്രാഹ്മണാത്മാവിലും സങ്കല്പത്തില് പോലുമുളള പരിധിയുളള ബന്ധനങ്ങളില് നിന്നും മുക്തമാകണം. ബ്രഹ്മാബാബയ്ക്ക് സമാനം ബന്ധനമുക്തം, ജീവന്മുക്തം. ബ്രാഹ്മണരുടെ ജീവന്മുക്തി സാധാരണ ജീവന്മുക്തിയല്ല. ഈ വിശേഷ വര്ഷം ബ്രാഹ്മണര് ശ്രേഷ്ഠ ജീവന്മുക്തി വര്ഷം ആചരിക്കണം. ഓരോ ആത്മാവിനും എത്രത്തോളം തന്റെ സൂക്ഷ്മ ബന്ധനങ്ങളെ കുറിച്ച് അറിയുന്നുവോ അത്രത്തോളം മറ്റുളളവര്ക്ക് അറിയില്ല. ബാപ്ദാദയ്ക്കറിയാം എന്തുകൊണ്ടെന്നാല് ബാപ്ദാദയുടെ പക്കല് ടിവി യുണ്ട്. മനസ്സിന്റെ ടി.വി. ശരീരത്തെ കാണുന്ന ടി.വി യല്ല. ഇനി അടുത്ത സീസണില്, ഇനി സീസണ് വേണ്ടേ അതോ ഒഴിവ് തരട്ടേ? ഒരു വര്ഷത്തെ ഒഴിവ് നല്കട്ടെ. ഒരു വര്ഷം അവധി നല്കട്ടേ, അതോ വേണ്ടേ? പാണ്ഡവര് പറയൂ ഒരു വര്ഷത്തെ അവധി നല്കട്ടെ... ദാദിജി പറയുന്നു, മാസത്തില് 15 ദിവസത്തെ അവധിയുണ്ടല്ലോ.. നല്ലത്, വളരെ നല്ലത്. അവധി വേണ്ടെന്ന് ആരെല്ലാമാണോ പറയുന്നത് അവര് കൈകള് ഉയര്ത്തൂ. അവധി വേണ്ടേ... വളരെ നല്ലത്. മുകളില് ഗാലറിയിലുളളവര് കൈകള് വീശുന്നില്ലല്ലോ. (മുഴുവന് സഭയിലുളളവരും കൈകള് വീശി) വളരെ നല്ലത്. ബാബ എപ്പോഴും കുട്ടികളോട് ഹാംജി എന്നാണ് പറയുന്നത്. ഇപ്പോള് ബാബയോട് കുട്ടികള് എപ്പോഴാണ് ഹാംജി എന്ന് പറയുന്നത്. ബാബയെക്കൊണ്ട് ഹാംജി എന്ന് പറയിപ്പിച്ചല്ലോ, അപ്പോള് ബാബ പറയുന്നു, ഞാനും ഒരു നിബന്ധന വെക്കുന്നു. നിബന്ധന എല്ലാവര്ക്കും അംഗീകാരമാണോ? എല്ലാവരും ഹാംജി എന്നു പറയൂ, പക്കാ. കുറച്ചെങ്കിലും വിട്ടുവീഴ്ച അരുത്. ഇപ്പോള് എല്ലാവരുടെയും മുഖം ടിവി യില് കാണിക്കൂ. ശരി. ബാബയ്ക്ക് വളരെയധികം സന്തോഷമുണ്ട്, എല്ലാ കുട്ടികളും ഹാംജി, ഹാംജി എന്ന് പറയുന്നുണ്ടല്ലോ.

ബാപ്ദാദ ആഗ്രഹിക്കുന്നത് കാരണങ്ങളൊന്നും തന്നെ പറയരുത്. ഈ കാരണങ്ങള് കൊണ്ടാണ് ബന്ധനം. സമസ്യയല്ല സമാധാനസ്വരൂപരായി മാറണം. കൂടെയുളളവരെയും ആക്കി മാറ്റണം. എന്തുകൊണ്ടെന്നാല് സമയത്തിന്റെ അവസ്ഥകളെ കാണുന്നുണ്ടല്ലോ. ഭ്രഷ്ടാചാരത്തിന്റെ വാക്കുകള് വര്ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഭ്രഷ്ടാചാരവും അത്യാചാരവും വര്ദ്ധിക്കുന്നു. ശ്രേഷ്ഠാചാരത്തിന്റെ കൊടി ഓരോ ബ്രാഹ്മണരുടെ മനസ്സിലും പാറണം, അപ്പോള് മാത്രമേ വിശ്വത്തില് പാറൂ. എത്ര ശിവരാത്രിയാണ് ആഘോഷിച്ചത്. ഓരോ ശിവരാത്രിയിലും വിശ്വത്തില് ബാബയുടെ കൊടി പാറിക്കുമെന്ന ഈ സങ്കല്പമെടുക്കുന്നു. വിശ്വത്തില് ഈ പ്രത്യക്ഷതയുടെ കൊടി പാറിക്കുന്നതിനു മുമ്പ് ഓരോ ബ്രാഹ്മണര്ക്കും തന്റെ മനസ്സില് അഥവാ ഹൃദയ സിംഹാസനത്തില് ബാബയുടെ കൊടി പാറിക്കണം. ഈ കൊടി പാറിക്കുന്നതിനായി വിശേഷിച്ചും രണ്ട് വാക്കുകള് ഓരോ കര്മ്മത്തിലും നിങ്ങള് കൊണ്ടു വരണം. കര്മ്മത്തില് കൊണ്ടു വരണം, സങ്കല്പം വരെയ്ക്കോ, ബുദ്ധി വരെയ്ക്കോ അല്ല. കര്മ്മത്തില്, സംബന്ധസമ്പര്ക്കത്തിലേക്ക് കൊണ്ടു വരണം. ബുദ്ധിമുട്ടുളള വാക്കല്ല, സാധാരണ വാക്കാണ്. അതാണ് - സര്വ്വ സംബന്ധസമ്പര്ക്കത്തിലും പരസ്പരം ഏകത. അനേക സംസ്കാരങ്ങളിലും അനേകതയില് ഏകത. രണ്ടാമത് - എന്തെല്ലാം ശ്രേഷ്ഠ സങ്കല്പങ്ങളാണോ വെക്കുന്നത്, ബാപ്ദാദയ്ക്ക് വളരെ നല്ലതായി തോന്നുന്നു, താങ്കള് സങ്കല്പങ്ങള് വെക്കുമ്പോള്, ബാപ്ദാദയ്ക്ക് സങ്കല്പങ്ങള് കണ്ട് കേട്ട് വളരെ സന്തോഷം തോന്നുന്നു. ആഹാ ആഹാ കുട്ടികളേ ആഹാ, ശ്രേഷ്ഠ സങ്കല്പങ്ങള് ആഹാ. എന്നാല് പക്ഷേ എന്നത് വരുന്നു. പക്ഷേ എന്നത് വരാന് പാടില്ല എന്നാല് വന്നു പോകുന്നു. 90% പേരുടെ സങ്കല്പങ്ങളും വളരെ നല്ലതാണ്. ബാപ്ദാദയും മനസ്സിലാക്കുന്നു, ഇന്ന് ഈ കുട്ടിയുടെ സങ്കല്പം വളരെ നല്ലതാണ് പുരോഗതിയുണ്ടാകുന്നുണ്ട്. എന്നാല് വാക്കുകളില് പകുതിയിലും കുറച്ച് കുറവാകുന്നു. കര്മ്മത്തിലേക്ക് വരുമ്പോഴേക്കും മുക്കാല് ഭാഗവും കുറയുന്നു. കലര്പ്പുണ്ടാകുന്നു. എന്താണ് കാരണം? സങ്കല്പത്തില് ഏതാഗ്രത അഥവാ ദൃഢത ഇല്ല. അഥവാ സങ്കല്പത്തില് ഏകാഗ്രതയുണ്ടെങ്കില് ഏകാഗ്രത സഫലതയുടെ സാധനയാണ്. ദൃഢത സഫലതയുടെ സാധനയാണ്. അതിലാണ് വ്യത്യാസമുണ്ടാകുന്നത്. കാരണമെന്താണ്? ബാപ്ദാദ റിസള്ട്ടില് കണ്ട ഒരേയൊരു കാര്യമാണ്, മറ്റുളളവരെ കൂടുതല് ശ്രദ്ധിക്കുന്നു. താങ്കള് മറ്റുളളവരോട് പറയാറില്ലേ(ബാപ്ദാദ വിരല് ചൂണ്ടി കാണിച്ചുക്കൊണ്ട് പറഞ്ഞു) ഒരു വിരല് മറ്റുളളവരിലേക്കും ബാക്കി നാലു വിരലുകള് അവനവനിലേക്കുമെന്ന് പറയാറില്ലേ. ഈ നാലു വിരലുകള് ആരും ശ്രദ്ധിക്കാറില്ല. ഒന്നിനെ മാത്രമാണ് ശ്രദ്ധിക്കുക. അതുകൊണ്ടാണ് ദൃഢത, ഏകാഗ്രത, ഏകത എന്നിവ ഇളകുന്നത്. ഇവര് ചെയ്താല് ഞാന് ചെയ്യാം, ഇതിലാണ് അര്ജുനനായി മാറുന്നത്. അതായത് രണ്ടാം നമ്പറെടുക്കുന്നു. എന്നാല് സ്ലോഗന് പരിവര്ത്തനപ്പെടുത്താമല്ലോ - സ്വപരിവര്ത്തനത്തിലൂടെ വിശ്വ പരിവര്ത്തനമെന്നതിനു പകരം, വിശ്വ പരിവര്ത്തനത്തിലൂടെ സ്വപരിവര്ത്തനമെന്നു പറയാം. മറ്റുളളവരുടെ പരിവര്ത്തനത്തിലൂടെ സ്വപരിവര്ത്തനം. സ്ലോഗന് പരിവര്ത്തനപ്പെടുത്തട്ടെ? അതോ വേണ്ടയോ? എന്നാല് പിന്നെ ബാപ്ദാദയും ഒരു നിബന്ധന പറയട്ടെ, ഉറപ്പാണോ പറയട്ടെ? ബാപ്ദാദ ആറു മാസത്തെ റിസള്ട്ട് നോക്കിയതിനു ശേഷം മാത്രമേ വരൂ, ഇല്ലെങ്കില് വരില്ല. ബാപ്ദാദ ഹാംജി എന്ന് പറഞ്ഞതു പോലെ കുട്ടികള്ക്കും ഹാംജി എന്ന് പറയണമല്ലോ. എന്തു തന്നെ സംഭവിച്ചാലും ബാപ്ദാദ പറയുന്നു, സ്വപരിവര്ത്തനത്തിനായി പരിധിയുളള ഞാന് എന്ന ഭാവത്തില് നിന്നും മരിക്കണം. ഞാന് എന്ന ഭാവത്തില് നിന്നും മരിക്കണം, അല്ലാതെ ശരീരത്തില് നിന്നല്ല. ഞാന് എന്ന ഭാവത്തില് നിന്നും മരിക്കണം. ഞാന് ശരിയാണ്, എനിക്കെന്താ കുറവ്, ഞാന് തന്നെയാണ് എല്ലാം.. ഈ ഞാന് എന്ന ഭാവത്തില് നിന്നും മരിക്കണം. ഇതില് മരിക്കേണ്ടി വന്നാലും ഈ മൃത്യു വളരെ മധുരമാണ്. ഇത് മരണമല്ല, 21 ജന്മത്തേക്കുളള രാജ്യഭാഗ്യത്തില് ജീവിക്കുകയാണ്. അപ്പോള് ഉറപ്പല്ലേ? ടീച്ചേഴ്സ് പറയൂ, ഡബിള് വിദേശികള് പറയൂ? ഡബിള് വിദേശികളുടെ വിശേഷതയാണ് എന്ത് സങ്കല്പമാണോ വെക്കുന്നത്, അത് പൂര്ത്തീകരിക്കുന്നതില് ധൈര്യം വെക്കുന്നു. ഭാരതവാസികള് ത്രിപ്പിള് ധൈര്യമുളളവരാണ്. അവര് ഡബിള്, ഇവര് ട്രിപ്പിള്. ബാപ്ദാദ ഇതാണ് കാണാന് ആഗ്രഹിക്കുന്നത്. മനസ്സിലായോ? ഇതാണ് ബാപ്ദാദയുടെ ശ്രേഷ്ഠ ആശാ ദീപം, ഓരോ കുട്ടികള്ക്കുളളിലും ബാബ തെളിഞ്ഞ് കാണാന് ആഗ്രഹിക്കുന്നത്. ഇപ്രാവശ്യം ഇങ്ങനെയുളള ദീപാവലി ആഘോഷിക്കൂ. ആറു മാസത്തിനു ശേഷം ആഘോഷിച്ചാലും, ബാപ്ദാദ ദീപാവലിയുടെ പരിപാടി കാണുന്നു. പിന്നീട് തന്റെ പ്രോഗ്രാം നല്കാം. എല്ലാവരും ചെയ്തേ മതിയാകൂ. താങ്കള് ചെയ്തില്ലെങ്കില് പിറകിലുളളവര് ചെയ്യില്ലല്ലോ. മാല താങ്കളുടേതല്ലേ. 16108 മാലയില് വരേണ്ടതും താങ്കള് പഴയവരല്ലേ. പുതിയവര് പിന്നീടാണ് വരിക. ചിലര് മാത്രം അവസാനം വന്ന് ഫാസ്റ്റില് മുന്നേറുന്നു. ചിലര് ഇങ്ങനെയുളള ഉദാഹരണമാകുന്നു, അവസാനം വന്ന് ഫാസ്റിറില് പോയി ഫസ്റ്റിലെത്തുവാന്. എന്നാല് കുറച്ചു പേര് മാത്രമാണുളളത്. ബാക്കിയുളളത് താങ്കളാണ്, താങ്കളാണ് ഓരോ കല്പവും ചെയ്ത്, താങ്കള്ക്കു തന്നെ ആയിത്തീരണം. എവിടെ ഇരുന്നാലും വിദേശത്തിരുന്നാലും ദേശത്തിരുന്നാലും ആരെല്ലാമാണോ വളരെക്കാലത്തെ പക്കാ നിശ്ചയബുദ്ധികളായ കുട്ടികള്, അവര് അധികാരികള് തന്നെയാണ്. ബാപ്ദാദയ്ക്കും സ്നേഹമില്ലേ.. ആരാണോ വളരെ കാലത്തെ നല്ല പുരുഷാര്ത്ഥികളായ കുട്ടികള്, സമ്പൂര്ണ്ണ പുരുഷാര്ത്ഥികളല്ല, നല്ല പുരുഷാര്ത്ഥികള് അവരെയൊന്നും ബാപ്ദാദ ഇവിടെ ഉപേക്ഷിച്ചിട്ട് പോവില്ല. കൂടെക്കൊണ്ട് പോവുക തന്നെ ചെയ്യും. അതിനാല് പക്കാ നിശ്ചയം വെക്കൂ, നമ്മള് തന്നെയായിരുന്നു, നമ്മള് തന്നെയാണ്, ഇനിയും നമ്മള് തന്നെ കൂടെയുണ്ടാകും. ശരിയല്ലേ. പക്കാ അല്ലേ? കേവലം ശുഭചിന്തകനാകുക, ശുഭചിന്തനം വെക്കുക, ശുഭഭാവന, പരിവര്ത്തനത്തിന്റെ ഭാവന, സഹയോഗം നല്കുന്നതിന്റെ ഭാവന, ദയാമനസ്സിന്റെ ഭാവന എമര്ജ്ജ് ചെയ്യൂ. ഇപ്പോള് ഇതെല്ലാം തന്നെ ഗുപ്തമാക്കി വെച്ചിരിക്കുകയാണ്. അതിനെ പ്രത്യക്ഷമാക്കൂ. ഒരുപാട് ശിക്ഷണം നല്കരുത്, ക്ഷമിക്കൂ. പരസ്പരം ശിക്ഷണം നല്കുന്നതില് എല്ലാവരും സമര്ത്ഥരാണ്. എന്നാല് ക്ഷമയോടൊപ്പം ശിക്ഷണം നല്കൂ. മുരളി കേള്പ്പിക്കുക, കോഴ്സ് എടുക്കുക, അങ്ങനെ എന്തെല്ലാം പരിപാടികളാണോ നടത്തുന്നത്, അതിലൂടെയെല്ലാം ശിക്ഷണങ്ങള് നല്കണം, എന്നാല് ക്ഷമയോടൊപ്പമുളള ശിക്ഷണമായിരിക്കണം. ശിക്ഷണം മാത്രം കൊടുക്കരുത്, ദയാമനസ്കരായി ശിക്ഷണം നല്കൂ. താങ്കളുടെ ദയയിലൂടെ മറ്റുളളവരുടെ ദുര്ബലതകള് ക്ഷമിക്കപ്പെട്ടോളും. മനസ്സിലായോ. നല്ലത്.

ഇപ്പോള് ഒരു സെക്കന്റില് മനസ്സിന്റെ അധികാരിയായി മനസ്സിനെ എത്ര സമയം ആഗ്രഹിക്കുന്നുവോ അത്രയും സമയത്തേക്ക് ഏകാഗ്രമാക്കാന് സാധിക്കുമോ? ചെയ്യാന് സാധിക്കുമോ? ഇപ്പോള് ഈ ആത്മീയ ഡ്രില് ചെയ്യൂ. തീര്ത്തും മനസ്സിന്റെ ഏകാഗ്രത ആവശ്യമാണ്. സങ്കല്പത്തില് പോലും ചഞ്ചലതയില്ല. അചഞ്ചലം. നല്ലത്.

നാനാവശത്തെയും സര്വ്വ അവിനാശി അഖണ്ഡ ഖജനാക്കളുടെ അധികാരികള്, സദാ സംഗമയുഗി ശ്രേഷ്ഠ ബന്ധനമുക്ത, ജീവന്മുക്ത സ്ഥിതിയില് സ്ഥിതി ചെയ്യുന്ന, സദാ ബാപ്ദാദയുടെ ആശകളെ സമ്പന്നമാക്കുന്ന, സദാ ഏകതയുടെയും ഏകാഗ്രതയുടെയും ശക്തി സമ്പന്നരായ മാസ്റ്റര് സര്വ്വശക്തരായ ആത്മാക്കള്ക്ക് ബാപ്ദാദയുടെ സ്നേഹസ്മരണകളും നമസ്കാരവും.

നാനാവശത്തെയും ദൂരെയിരിക്കുന്ന കുട്ടികള്ക്ക്, ആരെല്ലാമാണോ സ്നേഹസ്മരണകള് അയച്ചത്, എഴുത്തുകള് അയച്ചത്, അവര്ക്കെല്ലാം ബാപ്ദാദ ഹൃദയത്തില് നിന്നുമുളള സ്നേഹം സഹിതം സ്നേഹസ്മരണകള് നല്കുന്നു. അതിനോടൊപ്പം തന്നെ വളരെയധികം കുട്ടികള് മധുബനിലുളള അനുഭവത്തിന്റെ എഴുത്ത് വളരെ നല്ല രീതിയില് അയച്ചിട്ടുണ്ട്, അവര്ക്കും വിശേഷ സ്നേഹസ്മരണയും നമസ്തെയും.

വരദാനം :-
കഴിഞ്ഞുപോയതിനെക്കുറിച്ച് ചിന്തിക്കാതെ ഫുള്സ്റ്റോപ്പിടുന്ന തീവ്രപുരുഷാര്ത്ഥിയായി ഭവിയ്ക്കട്ടെ

ഇപ്പോള് വരെ എന്തെല്ലാമാണോ സംഭവിച്ചത് അതിനെയെല്ലാം ഫുള്സ്റ്റോപ്പിടൂ, കഴിഞ്ഞുപോയതിനെക്കുറിച്ച് ചിന്തിക്കരുത് - ഇതാണ് തീവ്ര പുരുഷാര്ത്ഥം. അഥവാ ആരെങ്കിലും കഴിഞ്ഞതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില് സമയം, ശക്തി, സങ്കല്പമെല്ലാം തന്നെ വ്യര്ത്ഥമായി പോകുന്നു. ഇപ്പോള് വ്യര്ത്ഥമാക്കുവാനുളള സമയമല്ല. എന്തുകൊണ്ടെന്നാല് സംഗമയുഗത്തിന്റെ രണ്ട് നിമിഷം അഥവാ രണ്ട് സെക്കന്റെങ്കിലും വ്യര്ത്ഥമാക്കുകയാണെങ്കില് അനേക വര്ഷങ്ങള് വ്യര്ത്ഥമാക്കിയതിനു സമാനമാണ്. അതിനാല് സമയത്തിന്റെ മഹത്വത്തെ മനസ്സിലാക്കി കഴിഞ്ഞു പോയതിനെ ഫുള്സ്റ്റോപ്പിടൂ. ഫുള് സ്റ്റോപ്പിടുക അര്ത്ഥം സര്വ്വഖജനാക്കളാലും (ഫുള്) സമ്പന്നമാവുകയാണ്.

സ്ലോഗന് :-
എപ്പോഴാണോ ഓരോ സങ്കല്പങ്ങളും ശ്രേഷ്ഠമാകുന്നത് അപ്പോഴാണ് സ്വയത്തിന്റെയും വിശ്വത്തിന്റെയും മംഗളമുണ്ടാകുന്നത്.

അവ്യക്ത സൂചന - സത്യതയുടെയും സഭ്യതയുടെയും സംസ്കാരത്തെ സ്വീകരിക്കൂ

ജ്ഞാനത്തിന്റെ ഏതൊരു കാര്യമാണെങ്കിലും ആധികാരികതയോടൊപ്പം, സത്യതയോടെയും സഭ്യതയോടെയും പറയൂ, സങ്കോചത്തോടെയല്ല (സംശയം). പ്രത്യക്ഷതയ്ക്കായി ആദ്യം സ്വയത്തെ പ്രത്യക്ഷപ്പെടുത്തൂ. പ്രത്യക്ഷമാക്കൂ, നിര്ഭയരാകൂ. പ്രഭാഷണത്തില് വാക്കുകള് കുറവായിരിക്കണം എന്നാല് ശക്തിശാലിയായിരിക്കണം, ഇതില് ബാബയുടെ പരിചയവും സ്നേഹവും അടങ്ങിയിരിക്കണം. സ്നേഹമാകുന്ന കാന്തം ആത്മാക്കളെ പരമാത്മാവിലേക്ക് ആകര്ഷിക്കട്ടെ.